ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 December 2017

ഗായത്രീയനുഷ്ഠാനം 1

ഗായത്രീയനുഷ്ഠാനം

ഗായത്രീയനുഷ്ഠാനം  ഏതൊരു വ്യക്തിക്കും സ്വീകരിക്കാവുന്നതാണ്. വിധിപ്രാകാരമുള്ള അനുഷ്ഠാനത്തിലൂടെ ബുദ്ധിവികസിപ്പിച്ച് ആത്മീകവും  ഭൗതീകവുമായ സമന്വയത്തിലൂടെ ജീവിതം സമ്പൂർണമായി  വിജയിപ്പിക്കാൻ സാധിക്കും.  അനുഷ്ഠാനം ഒരു ദിനചര്യയാണ് ഇത് ഒരു ജീവിതശൈലിയുമാണ്. ഇതിനുവേണ്ടി പാലിക്കേണ്ടുന്ന ലഘു നിയമങ്ങളുണ്ട് ഈ നിയമങ്ങളുടെ പരിപാൽനത്തിലൂടെ ഗായതീയനുഷ്ഠാനത്തിന്റെ ഫലങ്ങൾ അനുഭവിക്കാനകും. ഇതിൽ പ്രധാനം ഷഡ്ശുദ്ധികളാണ് അവ യഥാക്രമം ചിന്താശുദ്ധി, വാക്ശുദ്ധി, കർമശുദ്ധി, ഗാത്രശുദ്ധി, വസ്ത്രശുദ്ധി, അന്നശുദ്ധി എന്നിവയാണ്. 

ചിന്താശുദ്ധി :-
ഒരു വ്യക്തിയുടെ  പൂർണ്ണവിജയത്തിന് അനിവാര്യമായ ആറ് ശുദ്ധികളിൽ ഒന്നാമത്തേത് ചിന്താശുദ്ധിയാണ്, ചിന്താ എപ്പോഴൊക്കെ പവിത്രമല്ലാതിരിക്കുന്നുവോ അപ്പോഴൊക്കെ  പരാജയത്തിന്റെ വാതിലുകൾ തുറക്കപ്പെടും. ചിന്തയിൽ പരിശുദ്ധിയും പവിത്രതയും ചേർക്കപ്പെടുമ്പോൾ സംഭവിക്കുന്നത് പൂർണ്ണവിജയത്തിലേക്കുള്ള പടയൊരുക്കമാണ്.  അതുകൊണ്ട് ചിന്തയിൽ നന്മ നിറക്കാൻ   ശ്രമിക്കുക. എല്ലാപേർക്കും നന്മ വരുത്തുന്നതായിരിക്കണം ചിന്ത. തിന്മയാണ് ചിന്തിക്കുന്നതെങ്കിൽ  വന്നു ഭവിക്കുന്നത് സ്വന്തം ജീവിതപരജയമായിരിക്കും ആക്കാരണത്താലാണ് നമുക്കുമുമ്പേനടന്ന ആചാര്യന്മാർ സത്ചിന്തയെപ്പറ്റി ഉദ്ബോധിപ്പിച്ചു  കൊണ്ടിരുന്നത്.

വാക്ശുദ്ധി :-
ചിന്താ പരിശുദ്ധമാകുന്നതോടൊപ്പം വാക്കും.  പവിത്രമായിരിക്കണം അതുകൊണ്ടാണ് അക്ഷരം അഗ്നിയാണെന്ന് പറയപ്പെടുന്നത്. അഗ്നി ഈശ്വരനായി ഒരു വശത്ത് നിലകൊള്ളുമ്പോൾ മറുവശത്ത് സർവ്വതിനേയും ഭസ്മീകരിക്കുന്നതായി കാണാം. അതിനാൽ വാക്ശുദ്ധി അനിവാര്യതയാണ്. വാക്കിൽ ശുദ്ധികലർത്തി വേണം ഓരോ നിമിഷവും ജീവിതം നയിക്കേണ്ടത്. ചൂരൽകൊണ്ടുള്ള അടിയേക്കാൾ ഭീതിദമാണ് വാക്കെന്നുപറയുന്നത്.  വേറുതെയല്ല. അടിയുടെ വേദന വൈകാതെ മാറിപ്പോവും. എന്നാൽ ഉന്നം തെറ്റി പ്രയോഗിക്കുന്ന നല്ലതല്ലാത്ത വാക്ക് ജന്മത്തിന്റെ അവസാനം വരെ തീരാ വേദനയായി നിലകൊള്ളുമെന്നതിൽ  തർക്കമില്ല.

കർമശുദ്ധി :-
കർമത്തിന്റെ പരിപാലനത്തിലെ ഏറ്റക്കുറച്ചിലുകളനുസരിച്ച് പ്രയോഗിക്കുന്നവരിലും ഉൾക്കൊള്ളുന്നവരിലും പരിണാമങ്ങൾ  സംഭവിക്കുന്നു. ചിന്തയും വാക്കും ഒരു പരിധിവരെ ഒരുവനിൽ മാത്രം ഫലം കൊണ്ടെത്തിക്കുമ്പോൾ കർമം അതനുഭവിക്കുന്നവരിൽ മുഴുവനും ഫലമുണ്ടാക്കുന്നു. കർമത്തിൽ ശുദ്ധി പാലിക്കാനായില്ലെങ്കിൽ  അത് കാലദേശങ്ങളെ കടന്നുള്ള ദോഷഫലങ്ങളായിരിക്കുമുളവാക്കുന്നത്.                  
ഗാത്രശുദ്ധി :-
പ്രത്യക്ഷത്തിൽ കാണപ്പെടുന്ന സ്വന്തം ശരീരത്തിന്റെ  പവിത്രത സൂക്ഷിക്കനായില്ലെങ്കിൽ  അതു കൊണ്ടെത്തിക്കുന്നത് മഹാരോഗങ്ങളിൽവരെയായിരിക്കും. രോഗമില്ലാത്ത ശരീരത്തെയാണ് വിവേകികൾ പൂർണശരീരമെന്നു വിളിക്കുന്നത്. അതിനാൽ ശരീരത്തിന്റെ  പരിശുദ്ധി കാത്തുസൂക്ഷിക്കാൻ സദാ ജാഗരുകരായിരിക്കണം .

വസ്ത്രശുദ്ധി :-
ധരിക്കുന്ന വസ്ത്രം വില കൂടിയതായാലും കുറഞ്ഞതായാലും ശുദ്ധിയുള്ളതായിരിക്കണം.

അന്നശുദ്ധി :-
ഒരു വ്യക്തി ഏതു നാട്ടിൽ ജീവിക്കുന്നവനായാലും ഏതു വിഭാഗത്തിൽപ്പെട്ടവനായലും  ഭക്ഷണത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതാണ്. ആഹാരത്തിന്റെ ഗുണദോഷങ്ങൾ  പലപ്പോഴും സ്വഭാവത്തിൽ വെളിപ്പെടുന്നുണ്ട്. അതിനാൽ ജീവിതവിജയം നേടാൻ അന്നശുദ്ധിയും പരിപാലിക്കേണ്ടതാണ്

No comments:

Post a Comment