ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 December 2017

മന്ത്ര ശാസ്‌ത്രത്തിന്റെ മഹത്വം

മന്ത്ര ശാസ്‌ത്രത്തിന്റെ മഹത്വം

ഓരോ മന്ത്രത്തിനും ഓരോ അധിഷ്‌ഠാന ദേവതയുണ്ട്‌. മന്ത്രത്തിന്റെ ഘടനയെ പൊതുവേ കര്‍പ്പൂരത്തിന്റെ ഘടനയുമായി താരത മ്യപ്പെടുത്താം.കാറ്റത്ത്‌ തുറന്നു വച്ചിരുന്നാല്‍ കര്‍പ്പൂരം പതുക്കെ അദൃശ്യമാകും. എന്നാല്‍ ആ അദൃശ്യഘടകങ്ങളെ കാറ്റില്‍ പോകാതെ ശേഖരിച്ചെടുത്താല്‍ കര്‍പ്പൂരം പൂര്‍ണ്ണരൂപത്തില്‍ തിരിച്ചു കിട്ടും.

'ലോകാ സമസ്‌താഃ സുഖിനോ ഭവന്തു'

ലോകത്തിലുള്ള സകല ജീവജാലങ്ങള്‍ക്കും സുഖം ഭവിക്കുമാറാകട്ടെ! എന്നായിരുന്നു പൂര്‍വ്വികരായ ഋഷിവര്യന്മാരുടെ അനുഗ്രഹാശിസ്സുകള്‍. എന്നാല്‍ അതിന്‌ വിപരീതമായി ഒരുവിഭാഗം വരേണ്യന്മാര്‍ വേദോപനിഷത്തുക്കളും മന്ത്രശാസ്‌ത്രങ്ങളും തങ്ങളുടെ സ്വകാര്യ സ്വത്തായി കൈയടക്കിവച്ചു. പക്ഷേ, കാലം മാറിയപ്പോള്‍ അത്‌ മറ്റു മതവിഭാഗങ്ങള്‍ക്കും താഴ്‌ന്നവരായി കണക്കാക്കുന്ന ഹിന്ദുജനതയ്‌ക്കും പഠിക്കാനും ഗ്രഹിക്കാനും പ്രയോഗിക്കാനും സുവര്‍ണ്ണാവസരം ലഭിച്ചു. 'മന്ത്രവിദ്യ' ഒരു മഹാസാഗരമാണ്‌. 'ശാരദാതിലകം', 'പ്രപഞ്ചസാരം', 'തന്ത്രസമുച്ചയം', 'മന്ത്രമഹാര്‍ണ്ണവം' മുതലായവയാണ്‌ മുഖ്യഗ്രന്ഥങ്ങള്‍. ഇവിടെ മന്ത്രശാസ്‌ത്രം വളരെ ഗോപ്യമായിവച്ച്‌ ശിഷ്യന്മാരെ തെരഞ്ഞെടുത്ത്‌ ഉപദേശിക്കുകയും ചെയ്‌തുവന്നു. എന്നാല്‍ പിന്നീട്‌ അര്‍ഹതയുള്ളവര്‍ക്ക്‌ പഠിക്കാന്‍ സാധിക്കാതെ വരികയും ദുര്‍ബുദ്ധികള്‍ നാമമാത്രമായി പഠിച്ച്‌ ദുരുപയോഗം ചെയ്യുകയും ചെയ്‌തു. ഇന്ന്‌ അര്‍ഹരായവര്‍ക്ക്‌ മന്ത്രദീക്ഷ നല്‍കാന്‍ കഴിവുള്ള ഗുരുക്കന്മാര്‍ ദുര്‍ലഭമാണ്‌. ഈ ശാസ്‌ത്രം നാമമാത്രമായി നിലനില്‍ക്കുന്നത്‌ ക്ഷേത്രപൂജാവിധികളുമായി ബന്ധപ്പെട്ടാണ്‌. ക്ഷേത്രവിശ്വാസികള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം കപടമാന്ത്രികന്മാരുടെയും എണ്ണം വര്‍ദ്ധിക്കുന്ന സ്‌ഥിതിവിശേഷവും സംജാതമാകുന്നുണ്ട്‌. ഇതുവഴി പലരും വഞ്ചിതരാകുന്നു. അതുകാണുന്നവര്‍ ഈ ശാസ്‌ത്രത്തെ പഴിക്കുന്നു.

മന്ത്രമെന്നാല്‍ എന്ത്‌?

ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ചിന്തനം കൊണ്ടും മനനം കൊണ്ടും സാധകനായ വ്യക്‌തിക്ക്‌ അഭീഷ്‌ട ലാഭം നല്‍കുന്ന ധ്വനിവിശേഷത്തെ മന്ത്രമെന്ന്‌ പറയുന്നു.

''മനനം വിശ്വവിജ്‌ഞാനം ത്രാണം സംസാരബന്ധനാത്‌

യതഃ കരോതി സംസിദ്ധിം മന്ത്ര ഇത്യുച്യതേതതഃ''

ലൗകികബന്ധങ്ങളില്‍ നിന്ന്‌ മുക്‌തി നല്‍കുകയും ചിന്തിക്കുന്നതു കൊണ്ട്‌ ലോകത്തിനെക്കുറിച്ച്‌ അറിവ്‌ നല്‍കുകയും സംസാരബന്ധനത്തില്‍ നിന്ന്‌ മോചനം നല്‍കുകയും എല്ലാത്തരം സിദ്ധികളേയും നല്‍കുകയും ചെയ്യുന്നത്‌ മന്ത്രം.

ശിവന്‍ പാര്‍വ്വതിക്ക്‌ മന്ത്രത്തെക്കുറിച്ച്‌ നല്‍കിയ വിവരണം:

''മനനാത്‌ ത്രാണനാച്ചൈവമദ്രുപ സൈ്യവ ബോധനാത്‌

മന്ത്ര ഇത്യുച്യതേ സമൃക്‌മദധിഷ്‌ഠാ നതഃ പ്രിയേഃ

മനനം കൊണ്ടും ത്രാണനം കൊണ്ടും എന്റെ സ്വരൂപത്തെത്തന്നെ ബോധിപ്പിക്കുന്നതും എന്നെത്തന്നെ ആശ്രയിച്ചിരിക്കുന്നതുമായതിനെ മന്ത്രം എന്നാണ്‌ പരമേശ്വരന്‍ പാര്‍വ്വതിക്ക്‌ ഉപദേശിച്ചത്‌. മന്ത്രം നാദബ്രഹ്‌മസ്വരൂപമാണ്‌. മന്ത്രദൃഷ്‌ടാക്കളായ ഋഷികള്‍ നിരന്തരമായ സാധനയിലൂടെ പ്രത്യക്ഷപ്പെടുത്തിയ അദൃശ്യ ദേവതാ ശക്‌തിയെ ബീജാക്ഷരങ്ങളില്‍ക്കൂടി മന്ത്രരൂപം നല്‍കിയത്‌ ലോകോപകാരത്തിന്‌ വേണ്ടിയാണ്‌. മന്ത്രമെന്ന്‌ പറയുന്നത്‌ മന്ത്രസിദ്ധി കൈവരുത്തിയവര്‍ക്ക്‌ മാത്രം ദര്‍ശിക്കാന്‍ കഴിയുന്ന ദേവതയുടെ ധ്വധ്യാത്മക രൂപമാണ്‌. ഉത്തമനായ ഗുരുവിന്റെ ശിക്ഷണത്തില്‍ നിശ്‌ചിത മന്ത്രസംഖ്യ ആവര്‍ത്തിച്ച്‌ സാധ്യകന്‌ സിദ്ധിവരുകയും മന്ത്രത്തില്‍ ദേവതാരൂപം ദൃശ്യമാകുകയും ചെയ്യുന്നുവെന്ന്‌ മന്ത്രശാസ്‌ത്രം പറയുന്നു.

മന്ത്രദേവത

ഓരോ മന്ത്രത്തിനും ഓരോ അധിഷ്‌ഠാന ദേവതയുണ്ട്‌. മന്ത്രത്തിന്റെ ഘടനയെ പൊതുവേ കര്‍പ്പൂരത്തിന്റെ ഘടനയുമായി താരതമ്യപ്പെടുത്താം. കാറ്റത്ത്‌ തുറന്നുവച്ചിരുന്നാല്‍ കര്‍പ്പൂരം പതുക്കെ അദൃശ്യമാകും. എന്നാല്‍ ആ അദൃശ്യഘടകങ്ങളെ കാറ്റില്‍ പോകാതെ ശേഖരിച്ചെടുത്താല്‍ കര്‍പ്പൂരം പൂര്‍ണ്ണരൂപത്തില്‍ തിരിച്ചുകിട്ടും. അദൃശ്യമായ കര്‍പ്പൂരം രൂപപ്പെടുന്നതു പോലെയാണ്‌ ദേവതാരൂപം മന്ത്രമായി രൂപപ്പെടുന്നത്‌. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ സാധകന്‌ പഞ്ചാക്ഷരി മന്ത്രത്തില്‍ 'ശിവരൂപവും', ശ്രീവിദ്യാമന്ത്രത്തില്‍ 'ദേവീരൂപ'വും പ്രകടമാകുന്നത്‌. അത്ഭുത സിദ്ധിയുള്ള ചില സാധകര്‍ പൂജാസമയത്ത്‌ പൂജാസാമഗ്രികള്‍ ശൂന്യതയില്‍നിന്ന്‌ സംഭരിച്ച്‌ പൂജ നടത്തിയിട്ടുണ്ടത്രേ. (പാല്‍ക്കുളങ്ങര 'അറുമുഖം പിള്ള' ഇപ്രകാരം ചെയ്‌തിരുന്നുവെന്ന്‌ പറയപ്പെടുന്നു.)

മന്ത്രദേവതകള്‍

മന്ത്രങ്ങളിലടങ്ങിയിരിക്കുന്ന അക്ഷരസംഖ്യയുടെ അടിസ്‌ഥാനത്തില്‍ മന്ത്രങ്ങള്‍ 16 ആണ്‌. അവ പ്രത്യേക കാര്യങ്ങള്‍ക്ക്‌ വേണ്ടി പ്രയോഗിക്കുന്നു.

10 അക്ഷരം ശാന്തികര്‍മ്മങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു. 12 അക്ഷരം ചക്രം  എല്ലാക്കാര്യങ്ങള്‍ക്കും. 16 പദ്‌മം  ശാന്തികര്‍മ്മങ്ങള്‍ക്ക്.

മന്ത്രസാധകന്‍ അറിഞ്ഞിരിക്കേണ്ടതില്‍ പ്രധാനപ്പെട്ടതാണ്‌ പ്രണവമന്ത്രം - 'ഓം'. എല്ലാ മന്ത്രങ്ങള്‍ക്കും മുമ്പേ പ്രണവമന്ത്രം ചേര്‍ത്ത്‌ ജപിക്കണമെന്നാണ്‌ നിയമം.എന്നാല്‍ വാഗ്‌ബീജമായ 'ഐം', കാമബീജമായ 'ക്ലീം', ശക്‌തിബീജമായ 'ഹ്രീം', ശ്രീബീജമായ ശ്രീം ഇവയ്‌ക്ക് മുമ്പേ 'ഓം' പ്രണവമന്ത്രം ചേര്‍ക്കേണ്ടതില്ല. കാരണം ഇതിനേയും പ്രണവമായി കണക്കാക്കുന്നു. പൂജയിലും മന്ത്രത്തിലും ദേവന്മാരെ സന്തോഷിപ്പിക്കാന്‍ 'മുദ്രകള്‍' ഉപയോഗിച്ചുവരുന്നു. ഇതിലൂടെ ദേവതാ സാന്നിധ്യം പൂജാ വേളയില്‍ ഉണ്ടാകുന്നു. മുദ്രകള്‍ സാമാന്യമായി 24 എണ്ണം: അര്‍ച്ചനം, ജപം, ധ്യാനം, പുഷ്‌ടി കര്‍മ്മങ്ങള്‍, ആവാഹനം, പ്രതിഷ്‌ഠാ കര്‍മ്മം, രക്ഷണം, നൈവേദ്യം, ശംഖില്‍ ജലപൂരണം എന്നീ സന്ദര്‍ഭങ്ങളില്‍ അതാത്‌ കര്‍മ്മങ്ങള്‍ക്ക്‌ നിര്‍ദ്ദേശിച്ചിട്ടുള്ള മുദ്രകള്‍ പ്രദര്‍ശിപ്പിക്കുന്നു. മന്ത്രബീജാക്ഷരങ്ങളില്‍ ഒരു പ്രത്യേക ദേവതാശക്‌തി അന്തര്‍ഭവിച്ചിരിക്കുന്നു. ഇഷ്‌ടദേവത ശക്‌തി സ്വരൂപമായി മന്ത്രത്തില്‍ കുടികൊള്ളുന്നു. മന്ത്രങ്ങള്‍ മനുഷ്യ നന്മയ്‌ക്കും തിന്മയ്‌ക്കും (മറ്റുള്ളവരെ ദ്രോഹിക്കുന്നതിനും) സത്‌ദേവതാ ദുര്‍ദേവതാ ഉപാസനയിലൂടെയും മന്ത്രത്തിലൂടെയും പ്രയോഗിച്ചുവരുന്നു. മനുഷ്യ തിന്മയക്ക് ഉപയോഗിക്കുന്നു മന്ത്ര രീതി വൈദിക അല്ല.

ഗ്രഹദോഷ പരിഹാരങ്ങള്‍ക്കും ശത്രുദോഷ പരിഹാരങ്ങള്‍ക്കും പ്രയോഗിക്കുന്നതോടൊപ്പം ശത്രുമാരണ, ഉച്ചാടന മന്ത്രങ്ങളും മറ്റും പ്രയോഗിക്കുന്നവര്‍ നിലവിലുണ്ട്‌. ഏതു മന്ത്രങ്ങളായാലും അത്‌ തനിക്കും മറ്റുള്ളവര്‍ക്കും നന്മയ്‌ക്കും ഐശ്വര്യത്തിനും ഉപയോഗിക്കുമ്പോള്‍ മാത്രമേ അതിലൂടെ ഈശ്വരപ്രീതി കൈവരിക്കാന്‍ കഴിയൂ. ഗായത്രി മന്ത്രത്തിന്റെയും ശംഖനാദത്തിന്റെയുമെല്ലാം മഹത്വം അതിന്റെ ശബ്‌ദ തരംഗങ്ങളിലൂടെ അന്തരീക്ഷത്തെ എത്രകണ്ട്‌ ശുദ്ധീകരിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച്‌ പാശ്‌ചാത്യര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. മസ്‌തിഷ്‌ക ഉദ്ദീപനം ലഭിക്കുന്നതിനുള്ള 'ശംഖനാദ'ത്തിന്റെ കഴിവിനെക്കുറിച്ചും പഠനങ്ങള്‍ വ്യക്‌തമാക്കുന്നു. 'മൃദുമധുരധ്വനി' ചികിത്സിച്ച്‌ ഭേദമാക്കാന്‍ അസാദ്ധ്യമായ രോഗങ്ങളെ സുഖപ്പെടുത്തുന്നു; ഉന്മാദരോഗികളെ സാന്ത്വനപ്പെടുത്തുന്നു. ആകര്‍ഷിക്കാനും വികര്‍ഷിക്കാനും സൃഷ്‌ടിക്കാനും, സംഹരിക്കാനുമുള്ള ധ്വനിയുടെ അപ്രമേയ ശക്‌തിയുടെ സംഭരണികളാണ്‌ മന്ത്രങ്ങള്‍. സൂപ്പര്‍ സോണിക്‌ വിമാനങ്ങളുടെ വേഗതയില്‍ നിന്ന്‌ പ്രഭവിക്കുന്ന ശബ്‌ദവീചികള്‍ കെട്ടിടങ്ങളെ തകര്‍ക്കുന്നു. ബോംബുകള്‍ പൊട്ടുന്ന അമിത ശബ്‌ദത്തിന്റെ ആഘാതം ദൂരെയുള്ള കെട്ടിടങ്ങളില്‍പ്പോലും വിള്ളല്‍ വീഴ്‌ത്തുന്നു. മന്ത്രദൃഷ്‌ടാക്കളുടെ ജ്‌ഞാനശക്‌തിയും ഇച്‌ഛാശക്‌തിയും ക്രിയാശക്‌തിയും മന്ത്രത്തില്‍ സമ്മേളിക്കുന്നു. പ്രകൃതിശക്‌തി പരിസ്‌ഫുരിക്കുന്ന ചില മാദ്ധ്യമങ്ങളുള്ളതില്‍ പ്രധാനമാണ്‌ ശബ്‌ദ ബ്രഹ്‌മാ. ആ ശബ്‌ദബ്രഹ്‌മത്തിന്റെ ചാലകവും വാഹകവുമാണ്‌ അക്ഷരം. മന്ത്രങ്ങള്‍ക്കെല്ലാം തന്നെ യന്ത്രങ്ങളുണ്ട്‌. ഓരോ ലിപിയും അക്ഷര ബ്രഹ്‌മത്തിന്റെ യന്ത്രമാണ്‌. അക്ഷരമാലയിലെ ഓരോ ലിപികൊണ്ടും യന്ത്രമുണ്ടാക്കാം. മന്ത്രജപം രഹസ്യസ്വഭാവമുള്ളതാണ്‌. മറ്റുള്ളവരുടെ മുമ്പാകെ മന്ത്രം ജപിക്കരുത്‌. മന്ത്രോപദേശം തന്ന ഗുരുവിന്റെ മുന്നിലാകാം. മന്ത്രസാധനയും ജ്യോതിഷവും ഒരു വ്യക്‌തിക്ക്‌ മന്ത്രസാധനയ്‌ക്ക് യോഗവും അര്‍ഹതയും ഉണ്ടോയെന്നും അയാളുടെ ഉപാസനാ ദേവത ആരെന്നും ജാതകം കൊണ്ടും പ്രശ്‌നംകൊണ്ടും മനസ്സിലാക്കാന്‍ കഴിയും. മന്ത്രശാസ്‌ത്രത്തിലെ സംശുദ്ധിയെയും ശാസ്‌ത്രീയ അടിത്തറയേയും ഗ്രഹിക്കാനുള്ള ഉചിത പാഠ്യപദ്ധതി ഉണ്ടാക്കുന്നതിനും താല്‌പര്യമുള്ളവര്‍ക്ക്‌ 'ഓപ്‌ഷണല്‍ സബ്‌ജക്‌ടായി' പഠിക്കാന്‍ പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനുമുള്ള ഒരു സംവിധാനം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു....

No comments:

Post a Comment