അക്ഷയപാത്രത്തിന്റെ തത്ത്വം
പാണ്ഡവരുടെ വനവാസകാലത്ത് പാഞ്ചാലിക്ക് കിട്ടിയ അക്ഷപാത്രത്തിൽ നിൻ എത്ര ആയിരം പേർക്ക് വേണമെങ്കിലും ഭക്ഷണം കൊടുക്കാമായിരുന്നു. എല്ലാവർക്കും കൊടുത്ത് എല്ലാവരും കഴിച്ച് കഴിഞ്ഞാൽ മാത്രമേ പാഞ്ചാലി കഴിക്കാൻ പാടുള്ളൂ. പാഞ്ചാലി ആഹാരം കഴിക്കുന്നതിനുമുമ്പ് എത്ര ആളുകൾ വന്നാലും ആ പാത്രത്തിൽ ആഹാരപദാർത്ഥങ്ങൾ ഉണ്ടാവും . എന്നാൽ പാഞ്ചാലി കഴിച്ചു കഴിഞ്ഞാൽ പിന്നെ ആ പാത്രത്തിൽ ബാക്കി ഒന്നും ഉണ്ടാവില്ല. അപ്പോൾ പാഞ്ചാലിക്ക് അത്ര വലിയ വയറുണ്ടോ എന്നാല്ല ഇതിനർത്ഥം. എപ്പോൽ സ്വാർത്ഥമായിട്ട് വിഭവങ്ങൾ അനുഭവിച്ചുവോ അപ്പോൽ ഒന്നുമുണ്ടാവില്ല നശിക്കും. പിന്നെ അതു വളരില്ല. എപ്പോൾ പാരാർത്ഥമായിട്ട് ഉപയോഗിക്കുന്നുവോ അപ്പോൾ അവിടെ വളർന്നുകൊണ്ടേയിരിക്കും. കൊടുത്തു കൊണ്ടേയിരിക്കുമ്പോൾ വളർന്നുകൊണ്ടേയിരിക്കും. മറ്റുള്ളവർക്ക് ദാനം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അക്ഷയപാത്രത്തിൽ കണക്കില്ലാതെ വളരുന്നത്. അക്ഷയപാത്രം എന്നാൽ ധർമ്മമാണ്.. ധർമ്മമാണ് അക്ഷയപാത്രം.. എത്ര എടുത്താലും അവസാനിക്കുന്നില്ല. അതുപോലെ സ്വർത്ഥം നാശപാത്രവുമാണ്. താനനുഭവിക്കുന്നത് സ്വാർത്ഥം. താൻ എപ്പോൽ സ്വാർത്ഥതയോടെ അനുഭവിച്ചുവോ അതോടുകൂടി എല്ലാം കഴിഞ്ഞു. പിന്നെ അതിൽ ഒന്നു ഉണ്ടാവില്ല. അതോടുകൂടി അവസാനിക്കും...
No comments:
Post a Comment