എഴുത്തിനു ഇരുത്തുമ്പോള്‍
കുഞ്ഞിനെ എപ്പോള്‍ എഴുത്തിനു ഇരുത്തണം? ആര് എഴുത്തിനു ഇരുത്തണം?എങ്ങിനെ എഴുത്തിനു ഇരുത്തണം?എന്താണ് എഴുതേണ്ടത്?
ഇതൊക്കെ കൃത്യമായി അറിയുന്നവര്‍ അധികം പേരില്ലെന്ന് തോന്നുന്നു പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാലഘട്ടം ഒരു വ്യാഴ വട്ടക്കാലം ആണ് അതായത് 12 വര്‍ഷം അതിന്റെ നാലില്‍ ഒന്ന് പ്രായം ആയാല്‍ കുഞ്ഞിനെ എഴുത്തിനു ഇരുത്താം അതായത് 3 വയസ്സ്. വിദ്യാഭ്യാസം ഉള്ള രക്ഷിതാക്കള്‍ ആണെങ്കില്‍ പിതാവോ മാതാവോ ആയാല്‍ വളരെ നന്ന്. കാരണം തന്‍റെ കുഞ്ഞിനു നല്ല വിദ്യ ഉണ്ടാകണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുക രക്ഷിതാക്കള്‍ തന്നെയാണ് സംശയം ഇല്ല. അങ്ങിനെ ആണെങ്കില്‍ കുട്ടിയെ ക്ഷേത്രത്തില്‍ കൊണ്ടു പോയി തൊഴുത് പ്രദക്ഷിണം വെപ്പിച്ചു വീട്ടില്‍ വന്നിട്ട് ആകാം പൂജാമുറിയില്‍ വിഗ്നെശ്വരന്‍ സരസ്വതി ശ്രീകൃഷ്ണന്‍ എന്നിവരുടെ ചിത്രത്തിനു മുന്നില്‍ ഭദ്രദീപം കൊളുത്തി വെച്ച് കുട്ടിയെ മടിയില്‍ ഇരുത്തി ഹരിശ്രീ ഗണപത യെ നമഃ എന്ന് സ്വര്‍ണം കൊണ്ട് എഴുതുക. സാധാരണ മോതിരം ആണ് ഉപയോഗിക്കുന്നത്. മാതാപിതാക്കളുടെ വിവാഹ മോതിരം ആയാല്‍ വളരെ നന്ന്. മാതാ പിതാക്കള്‍ക്ക് അതിനു കഴിയില്ലെങ്കില്‍ ഏതെങ്കിലും സത്തായി ജീവിതം നയിക്കുന്ന അധ്യാപകനോ അധ്യാപികയോ കുട്ടിയെ എഴുത്തിനു ഇരുത്താം. എഴുത്തിനു ഇരുത്തുന്ന ആചാര്യന്‍ പ്രശസ്തന്‍ ആകണമെന്നില്ല. ജീവിതത്തില്‍ മൂല്യങ്ങള്‍ കൈവെടിയാത്ത വ്യക്തി ആയിരിക്കണം. ഭക്തനും ആയിരിക്കണം. താന്‍ കൊടുക്കുന്ന വിദ്യ കുട്ടിക്ക് ഭാവി ശോഭാനമാകുവാന്‍ ഉള്ളതാകനം എന്നാ ചിന്തയും ഉണ്ടായിരിക്കണം.
കടപയാദി സംഖ്യ അനുസരിച്ച് -- ഹരി ശ്രീ ഗണ പാതയെ നമഃ എന്നതിന് എന്താണ് അര്‍ത്ഥം എന്ന് നോക്കാം
ഹരി - 28 നമ്പര്‍ കിട്ടുന്നു
ശ്രീ - 2
ഗ - 3
ണ - 5
പ - 1
തേ (ത) - 6
യേ(യ) -1
ന - 0
മ - 5
---------------------
51
51 അക്ഷരങ്ങളുടെ പ്രതിനിധി ആണ്. ഹരിശ്രീ ഗണപതയേ നമഃ എന്നുള്ളത്.
ഹരി - എന്നാ പദം കൊണ്ട് മഹാവിഷ്ണുവിനെയും. വിഘ്നങ്ങള്‍ ഒഴിവാകുവാനായി ഗണപതിയെയും സ്മരിക്കുന്നു. വിഷ്ണുവിനും ഗണപതിക്കും നമസ്കാരം എന്ന് വാക്യാര്‍ത്ഥം. ശ്രീ--ഗണ--പതി--എന്നീ പദങ്ങള്‍ കൊണ്ട്, ലക്ഷ്മീ ദേവി - ശ്രീ -പരമശിവന്‍ - ഗണാനാം പതി അതായത് ഭൂതഗണങ്ങളുടെ നാഥന്‍ എന്ന് കുറിക്കുന്നു അര്‍ദ്ധ നാരീശ്വരന്‍ ആയതിനാല്‍ ഗണാനാം പതി എന്നാ പദം കൊണ്ട് ശിവനെയും ഉമയെയും സ്മരിക്കുന്നു. ഇതിന്‍റെ സാകല്യാര്‍ത്ഥം സരസ്വതീ പരവും ആണ്. അപ്പോള്‍ 5 ഈശ്വരാ ഭാവങ്ങളെ ഈ വരികൊണ്ട് സ്മരിക്കുന്നു.
എഴുത്തിനു ഇരുത്തി കഴിഞ്ഞാല്‍ കുഞ്ഞിന്റെ നാവിലും മൂര്ധ്ധാവിലും ഒരു തുള്ളി നെയ്യ് ഒറ്റിക്കുന്നതു ആയുര്‍വേദ ശാസ്ത്രപ്രകാരം ഉത്തമമാണ്. തുടര്‍ന്നു രക്ഷിതാക്കള്‍ എല്ലാവരും ചേര്‍ന്ന് ക്ഷേത്രത്തില്‍ ആണെങ്കില്‍ സമൂഹമായി വിദ്യാ ഗോപാല മന്ത്രം ചൊല്ലി അര്ചിക്കുന്നത് നന്ന് - 101 തവണ അര്ചിച്ചാല്‍ ഉത്തമം.
No comments:
Post a Comment