ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 December 2017

ഗായത്രീ മാഹാത്മ്യം 1

ഗായത്രീ മാഹാത്മ്യം

ഗായത്രീ സ്മൃതി    :-  ഗായത്രിയുടെ ഇരുപത്തിനാലു അക്ഷരങ്ങൾ എന്തല്ലാം വിഭൂതികളെ വിഭാവനചെയ്യുന്നു എന്നു ഗായത്രീ സ്മൃതി വിവരിക്കുന്നു.  
ഭൂഃ = ശരീരം,
ഭുവഃ = സംസാരം,
സ്വഃ = ആത്മാവ് 
ഇവമൂന്നും പരമാത്മാവിന്റെ ക്രിഡാസ്ഥാനങ്ങളത്രേ.

ഓം ഭുഃ
ഭുവഃ
സ്വഃ 

പ്രണവം പരമാത്മാവിന്റെ വൈദികനാമമാണ് 
തത് ;- അജ്ഞനത്തെ നിശ്ശേഷം ഇല്ലാതക്കി  ബ്രാഹ്മണനെ തത്ത്വ ദർശിയാക്കി മാറ്റുന്നു.  

സ :- ബലത്തെ വർദ്ധിപ്പിക്കുന്നു. സഹസം ശൗര്യം ഇവ വർദ്ധിപ്പിക്കുന്നു. പുരുഷഭാവം വളർത്തുന്നു.,അന്യായത്തെ ഇല്ലാതാക്കുന്നു. 

വി ;- ധനസമ്പത്ത് വർദ്ധിപ്പിക്കുന്നു. ഉചിതാമായ പ്രവർത്തികളിലേക്ക് ബുദ്ധിയെ നയിക്കുന്നു.

തു :-പരിശ്രമശീലനാകുന്നു. വിഷമസന്ധികളിൽ  ആവിശ്യമായ വിവേകം, ധൈര്യം, പരിശ്രമം, എനിവയെ ഉത്തേജിപ്പിക്കുന്നു. ആനന്ദമായ ജീവിതരസം ആസ്വാദന യോഗ്യമാക്കുന്നു.

വ :- സ്ത്രീ മുഖേനയാണ് പ്രപഞ്ചത്തിൽ സൃഷ്ടി വർദ്ധിക്കുന്നത്. ഈ അക്ഷരം സ്തീത്വമഹത്വത്തെ ചൂണ്ടിക്കട്ടുന്നു. സ്തീ ക്രിയാശീലത്തിന്റെ പര്യായമാണ് . അഥവാ സ്ത്രീ ഉത്തമക്ഷേത്രമെന്നറിയപ്പെടുന്നു.  ആ ക്ഷേത്രത്തിലെ തന്ത്രിയാണ് പുരുഷൻ.

രേ ;-  സ്തീ നിർമ്മലയാണ്, എന്നും പൂജ്യയാണ്, ഐശ്വര്യശീലയായ ലക്ഷ്മിയാണ് ('സ്ത്രീയഃ ശ്രിയശ്ച ഗേഹേഷു ... സ്ത്രീ ഗ്രഹത്തിലെ ലക്ഷ്മിയാണ്  - മനുസ്മൃതി) എന്നിങ്ങനെ വിദ്വാന്മാർ വാഴ്ത്തുന്നു. ധനവും സ്വത്തും മറ്റും  ഭൗതികവസ്തുക്കളും  എല്ലാം നിർജ്ജിവ ലക്ഷ്മിയാണ്. സ്തീയാകട്ടെ മഹാലക്ഷ്മിയുടെ സമൂർത്തഭാവമാണ് . രേ എന്ന അക്ഷരം സമസ്താഭിവൃദ്ധിയെയും ലക്ഷ്യമിടുന്നു.

ണി ;- പ്രകൃതിയുടെ നിയമത്തിനും ആജ്ഞയ്ക്കും അനിസൃതമായി ഓരോ ജീവജാലങ്ങളും നിത്യ ജീവിതം നയിക്കുന്നു. ആഹാരനീഹാരനിദ്രാമൈഥുനങ്ങൾ, എല്ലാ ജീവരാശികളുടെയും സഹജപ്രകൃതിയാണ്. ഇവയെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്ന അക്ഷരസംജ്ഞയാണ് 'ണി'.

യം :- നാം നമ്മോട് ഏതു പ്രകാരം വ്യഹരിക്കുന്നുവോ അതു പോലെ വേണം അന്യരോട് പെരുമാറാൻ. ശ്രേഷ്ഠ്തയോടും കൃതജ്ഞതയോടും,കൂടി അന്യരെ ആദരിക്കുകയും ബഹു മാനിക്കുകയും ചെയ്യുക. എല്ലാവർക്കും സുഖവും ശാന്തിയും   ഉണ്ടാകട്ടെ എന്നതാണ് 'യം' അർത്ഥമാക്കുന്നത്.

" ആത്മവത് സതതം പശ്യേദപി കീടാപിപീലികാം' 

എറുമ്പിനേയും പുഴുവിനേയും സഹജീവികളായി തന്നെപോലെ തന്നെ ദർശിക്കനാണ്  സനാതന ധർമ്മം  അനുശാസിക്കുന്നത്.

ഭ :- മാനസ്സികമായും എല്ലാ വ്യഗ്രതകളെയും അകറ്റി നിർത്തു. മനസ്സിന്റെ ശാന്തതയും  സന്തുലിതാവസ്ഥയും കൈവിടാതിരിക്കൂ. ആവേശം, ഉത്തേജനം, ആതുരത ഇവയെല്ലാം മാനസികജ്വരലക്ഷണങ്ങളാണ്.  ഇവയെല്ലാം അതിജീവിക്കൂ. കാരണം ഇവകൾക്ക് അടിമപ്പെടുമ്പോൾ ജ്ഞാനവും വിവേകവും നഷ്ടമാകുന്നു.  ഇവയെ കീഴ്പ്പെടുത്തുമ്പോൾ വിവേകവും ദീർഘദൃഷ്ടിയും(ജ്ഞാനദൃഷ്ടിയും) സ്വയമേവ ലഭിക്കുന്നു.   

ഗോ :- നമ്മുടെ അകമെങ്ങനെയാണോ അതുപോലെയാണ് ബാഹ്യലോകവും കാണുക.  അകക്കമ്പ് നിമ്മലവും ശിദ്ധവുമായാൽ പുറത്ത് യതൊന്നും  അനിഷ്ട്മായി കാണൻ സാധിക്കുകയില്ല. ഈശ്വരനായി സ്വയം ഭാവന കൈവന്നാൽ പുറത്തും ഈശ്വരൻ നിറഞ്ഞു കവിഞ്ഞിരിക്കുന്നതായി  കാണാം.  എല്ലാവരെയും ആത്മമിതമായും ഗുരുജനമായും കാണുകയും തിതിക്ഷാ ( ' സഹനം സർവ്വദുഃഖാനാമപ്രതികാരപൂർവ്വകം ചിന്താ വിലാപരഹിതം സാ തിതിക്ഷ നിഗദ്യതേ' ... (എന്തു സഹിക്കനുള്ള കഴിവ്).... ) മനോഭാവം  നിലനിർത്തുകയും ചെയ്യുക എന്നതാണ് 'ഗോ' എന്ന അക്ഷരം വിഭാവനം ചെയ്യുന്നത്.  

ദേ :- ദമനം എന്നർത്ഥം. ഇന്ദ്രിയങ്ങളെ സ്വന്തം വശവർത്തിയാക്കി നിർത്തുക, അഥവാ ഇന്ദ്രീയങ്ങൾ ആത്മാവിന്റെ സേവകന്മാരാണ്  എന്നറിയുക. ആത്മാവിന്റെ പ്രേരണക്ക് കാരണം പരമാത്മാവും. അന്തഃകരണങ്ങളുടെ വിവിധ  തൃഷ്ണകൾക്ക്  അനുസൃതമായി ഇന്ദ്രീയങ്ങൾ പ്രവർത്തിക്കുന്നു. അന്തഃകരണങ്ങളെ ( അന്തരീക ക്ഷേത്രങ്ങൾ) ചൈതന്യപൂർണ്ണമാകുമ്പോൾ ആന്തരീകസംതൃപ്തി ലഭിക്കുന്നു. നിയന്ത്രിതമായ ഇന്ദ്രിയങ്ങൾ തന്റെ ബന്ധുവാണെന്നും അനിയന്ത്രിതമായ ഇന്ദ്രിയങ്ങൾ ശത്രുവാണെന്നും ' ദേ'  ഓർമ്മിപ്പിക്കുന്നു.

വ  :-  പവിത്രതയാണ് പ്രസന്നതാ. ശീതളവും, ശാന്തിദായകവും പ്രസന്നവുമായ ഭാവത്തെ കുറിക്കുന്നു പവിത്രത.  ബ്രഹ്മത്വപ്രാപ്തിക്കുള്ള പ്രാഥമിക യോഗ്യതയാണ് പവിത്രത.  ധ്യാനമാണ്   ആന്തരീകമായ ജീർണ്ണോദ്ധാരണത്തിനുള്ള ഏക പോംവഴി.

സ്യ :- ജീവിക്കുക എന്നത് ജീവിതത്തിന്റെ  ജീവിതത്തിന്റെ നിത്യകർമ്മമാണ്. ഉദാരതയിൽ അധിഷ്ഠിതമാണ് ധർമ്മമാർഗ്ഗം. 'സ്യ'    എന്ന ശബ്ദം പ്രേരണ നൽക്കുന്നത് എന്ന അർത്ഥത്തിലാണ് ഉപയോച്ചിരിക്കുന്നത് . 

ധീ  : - എല്ലാ മേഖലകളിലുമുള്ള മുന്നേറ്റം .  സ്വസ്ഥ്യബലം, വിദ്യാബലം, ധനബലം, പ്രതിഷ്ഠാബലം, എന്നിവയെല്ലാം 'ധീ' എന്ന ശബ്ദം കുറിക്കുന്നു. ഈ  ബലങ്ങൾ  ഒരാൾ  പരമശ്രേഷ്ഠ്നായി ജീവിക്കുന്നു.

മ :- പരമാത്മസ്വരൂപന്റെ നിയമത്തെ കുറിക്കുന്നു….. ലോകത്തിലെ നിത്യനിദാനങ്ങൾ ചിട്ടപ്രകാരം നടത്തുക. കർമ്മനുസൃതമായ ഫലത്തെ നൽക്കുക ഇവ രണ്ടും ഈശ്വരപ്രേരണയാണ്. ഈശ്വരന്റെ അസ്തിത്ത്വത്തിലും  സർവ്വജ്ഞതയിലും നിത്യതൃപ്തിയിലും സ്വതന്ത്രതയിലും അനന്തമായ ശക്തിയിലും  ഉള്ളവിശ്വാസം ദൃഢമായി തീരട്ടെ.

"സർവ്വജ്ഞതാ തൃപ്തിരനാദിബോധാ
സ്വതന്ത്രതാ നിത്യമലുപ്ത്ശക്തിഃ 
അനന്തശക്തിശ്ച വിഭോർവിധിജ്ഞാ
ഷഡാഹുരംഗാനി    മഹേശ്വരസ്യ"  ----- (വതുലോത്തരതന്ത്രം)

    ഈശ്വരാധനയുടെ  രഹസ്യതത്ത്വമാണ്  ഇത്.

ഹി :- ദേശത്തിനും കാലത്തിനും വിവേകബുദ്ധിക്കു അനുസൃതമായ ധ്യാനോപസനകൾ വിഹിതങ്ങളാണ് എന്ന് ഓർമ്മിപ്പിക്കുന്നു.

ധീ  :- ജനനമരണങ്ങളുടെ രഹസ്യം വെളിപ്പെടുമ്പോൾ ആത്യന്തികമായ വിവേകം ഉദിക്കും. സുഖവും ദുഃഖവും ജീവിതത്തിലെ കേവലം രണ്ടു മാനസിക ഭവങ്ങൾ മാത്രമാണ്. അതിൽ ഒട്ടും അഭിമാനിക്കതിരിക്കുക. സദാ കർമ്മനിരതനും പ്രയത്നശീലനും ആയിരിക്കുക.

യോ :- ധർമ്മമാർഗത്തിലൂടെ ജീവിക്കൂ. ധർമ്മം അഭിനയിക്കരുത്. അത് ദുരാചാരമാണ്.  അത്യുത്തമം എന്നാണ് യോ എന്ന അക്ഷരം ബോധിപ്പിക്കുന്നത് . 

യോ :- വ്യസനം മനുഷ്യന്റെ സഹജാവസ്ഥയ്ക്കു വിപരീതമാണ്.  ദുശ്ശീലങ്ങളെ ഒഴിവാക്കൂ എന്ന് ആഹ്വാനം ചെയ്യുന്നു.

നഃ :- ഈ ഒറ്റ വചകം മുറകെ പിടിക്കു.  സദാ ജാഗ്രത്തായിരിക്കുക. (ഉത്തിഷ്ഠ്ത ജാഗ്രത) അക്ഷമനും അലസനും ഒന്നും നേടുകയില്ല. കാമം,ക്രോധം, ലോഭം, മോഹം, മദം, മാത്സ്യര്യം  എന്നീ ആറുമാനസീക ശക്തികൾക്ക് എതിരെ ജാഗ്രത പാലിക്കുക. സുരക്ഷിതനായിരിക്കുക. 

പ്ര :- ഉദാരചിത്തത്വം ഉദാരവീക്ഷണം, ഉദാരവിചാരം എന്നിവയാൽ ചിത്തത്തെ  ശുദ്ധമാക്കി വെക്കുക.  മനസ്സ് സദാ പ്രേമനിബദ്ധമായിരിക്കട്ടെ. 

ചോ  :- മനുഷ്യമനസ്സ് സ്വതേ നിർമ്മലമാണ്. സംസ്ക്കാരം, അനുകരണം, ഇവയാണ് മനസ്സിനെ മലിനമാക്കുന്നത്.  നന്മയോടു സദാ പ്രതിബദ്ധത കണികൂ.

ദ :- ആത്മാവിനെ അറിഞ്ഞ് ആത്മാവിന്റെ മഹത്വം അനുഭവിച്ചറിയൂ.  ആത്മാവ് ഈശ്വരാംശമാണെന്നും ആത്മാവിന്റെ  മഹത്വം ദൈവീകതയാണെന്നും, ദൈവികത അതുല്യവും അത്യുന്നതവും ആണെന്നും അറിയുക. യാൽ :-  ബുദ്ധികൊണ്ടും അനുഭവപാഠങ്ങൾ കൊണ്ടും കർത്തവ്യനിരതനായിരിക്കു.  പിതൃപുത്രബന്ധം പോലെ ഈശ്വരസത്തയും ജീവസത്തയും മഹത്തരമാണെന്നറിയൂ......

ഈ ഇരുപത്തിനാലു അക്ഷരങ്ങളുടെ സാരാംശം സംഗ്രഹിച്ചാൽ  ഇനി പറയുന്ന അത്യുച്ചപദത്തിലെത്താം .  .
" അഹം ദേവോ ന ചാന്യേസ്മി ബ്രഹ്മൈവാഹം ന ശോകഭാക്   സച്ചിദാനന്ദരൂപോയം നിത്യമുക്തസ്വഭാവവാൻ". 

ഞാൻ ദേവനല്ലതെ മറ്റൊന്നല്ല, ബ്രഹ്മസ്വരൂപനായ ഞാൻ യാതൊരു ശോകങ്ങൾക്കും അടിമയല്ല . സത്  - ചിത് (ജ്ഞാനം) - ആനന്ദം പൂർണനായ ഞാൻ നിത്യമുക്തനും നിത്യധന്യനുമാണ് -  ഇതായിരിക്കട്ടേ നമ്മുടെ നിത്യപ്രാർത്ഥനാ…

No comments:

Post a Comment