ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 December 2017

ദേവയജ്ഞം

ദേവയജ്ഞം

ദേവകൾക്കുവേണ്ടി അഗ്നിയിൽ ഹോമിക്കുന്നത് ദേവയജ്ഞം. പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന, ക്ഷേത്രദർശനം ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു. 

രാത്രിയും പകലും, പകലും രാത്രിയും സന്ധിക്കുന്ന ഇരുസന്ധ്യകളിലും ദീപമേറ്റി  അഗ്നിജ്വലിപ്പിച്ച്  സന്ധ്യാവന്ദനവും ഹോമവും നടത്തുക എന്നത് ഓരോ ഗൃഹസ്ഥാശ്രമിയുടെയും കർത്തവ്യമാണ്. 
ദേവ യജ്ഞം എന്നത് അഗ്നിയിൽ ഹോമം ചെയ്യൽ എന്ന് പൊതുവിൽ പറയാം. അഗ്നിയെ ദേവന്മാരുടെ ജിഹ്വ (വായ) എന്നാണ് പറയുന്നത്.

അഗ്നൌ പ്രസ്തഹുതി:സമ്യഗ്
ആദിത്യമുപ തിഷ്ടതെ
ആദിത്യാദ് ജയതേ വൃഷ്ടിർ
വൃഷ്ട്ടെരന്നം തത പ്രജ:

എങ്ങനെയാണു ഹോമങ്ങളും യാഗങ്ങളും പ്രവർത്തന ക്ഷമമാകുന്നത് എന്ന് മേല്പ്പറഞ്ഞ മന്ത്രം ശ്രദ്ധിച്ചാൽ  മനസ്സിലാകും. അഗ്നിയിൽ  അർപ്പിക്കുന്ന ആഹുതികൾ ആദിത്യനെ അതായതു സൂര്യനെ പ്രാപിക്കുന്നു. ഭക്ത്യാദരപൂര്വവും മന്ത്രപുരസ്സരവുമായി അർപ്പിക്കുന്ന വിശേഷ ഹോമ ദ്രവ്യങ്ങളുടെ ആഹുതിരസം സൂര്യരശ്മികളുടെ സഹായത്താൽ മഴയായി ഭൂമിയിലേക്ക് തിരികെ പെയ്തിറങ്ങുന്നു. മഴമൂലം പ്രജകൾക്ക് അന്നം ലഭ്യമാകുന്നു.
നമ്മുടെ സൌരയൂധത്തിന്റെ നാഥനായ സൂര്യൻ തന്നെയാണ് നമ്മുടെ പ്രക്ത്യക്ഷ ദൈവം.

ഇദം ന: മമ.

എന്നുപറഞ്ഞാണ് ഹോമാദ്രവ്യങ്ങൾ അർപ്പിക്കുന്നത്.

“ദേവതോ ഉദ്ദേശേന ദ്രവ്യസ്യ ത്യഗോ യജ്ഞ:”

എന്നു പറഞ്ഞിരിക്കുന്നു.
യജ്ഞത്തിലെ പുരോഹിതനും ദേവനും ഋത്വിക്കും ഹോതവും ഫലദാദാവും എല്ലാം അഗ്നിയാണ് എന്ന്

പ്രാതഃപ്രാതർഗൃഹപതിർനോ അഗ്നിഃ 
സായാം സായാം സൗമനസ്യദാതാ ......

ഹേ ഗൃഹരക്ഷകനും അഗ്നിസ്വരൂപനുമായ പ്രകാശസ്വരൂപിൻ   ഞങ്ങൾ ദിനം പ്രതി  രാവിലെയും വൈകുന്നേരവും അങ്ങയെ വിശേഷരീതിയിൽ ഉപാസിക്കുന്നവരായി ഭവിക്കട്ടെ  അങ്ങയുടെ കൃപയാൽ  ധനധാന്യ സമൃദ്ധരായി ഞങ്ങൾ  നൂറ്റാണ്ടുകാലം വാഴട്ടെ!! ഇത്യാദി മന്ത്രങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും.
നാം സുഖകരമായി അനുഭവിക്കുന്നതെന്തും അദൃശ്യമായ് ദേവതകളുടെ അനുഗ്രഹത്താൽ ഉളവാകുന്നവയാണെന്നും അവയെല്ലം അവസാനം തന്നെ  യജ്ഞകർമ്മങ്ങളിലൂടെ ഈശ്വരാർപ്പണമായി ഭവിക്കണമെന്നും  , അഗ്നി വായു ജലം പൃഥ്വി  ആകാശം ഈ പഞ്ചഭൂതങ്ങളുടെ അധിഷ്ഠാനദേവതകളെ സങ്കല്പിച്ച്  പുഷ്ടി മാധുര്യം സുഗന്ധം   രോഗശമനം ഇത്യാദി ഗുണങ്ങളുള്ള  ഹോമദ്രവ്യങ്ങൾ മന്ത്രോച്ചാരണപൂർവ്വം  യജിക്കുന്നു.  അതായത് ഓരോ ഇന്ദ്രിയങ്ങളും അധിഷ്ഠാനദേവസങ്കല്പം വഴി .  നമ്മുടെ എല്ലാ കർമ്മങ്ങളും  കർമ്മയോഗമാക്കി   പരിണമിപ്പിക്കാനുള്ള  സാധന   കൂടിയാണിത്…

പഞ്ചമഹായജ്ഞത്തിലെ ഹോമരൂപത്തിലുള്ള ദേവയജ്ഞമാണ് പിന്നീട് ദേവ പൂജയായി രൂപാന്തരപ്പെട്ടത്. വിവാഹാനന്തരം പത്നീസമേതനായി ആവാഹനീയാദി ശ്രൌതാഗ്നികളിൽ, നേത്രാഗ്നികളിൽ അഗ്ന്യാധാനമെന്ന കർമ്മം നടത്തിയശേഷം ജീവിതാവസാനം വരെ രണ്ടുനേരവും നടത്തുന്ന ഹോമമാണ് അഗ്നിഹോത്രം.
അഗ്നിഹോത്രം ശൌതയജ്ഞമാണ്. പാകയജ്ഞവിധി പ്രകാരം ലൗകീകാഗ്നി (സാധാരണ അഗ്നി) യിലോ ഔപാസനാഗ്നി (വിവാഹസമയത്ത് ഹോമത്തിന് ഉല്പാദിപ്പിച്ച അഗ്നി) നടത്തുന്ന ഗൃഹകർമ്മമാണ് പഞ്ചയജ്ഞത്തിൽപ്പെടുന്ന ദേവയജ്ഞം.

ഇതിൽ മുഖ്യമായും 12 ആഹുതികൾ ഉണ്ട്.

വ്യാഹൃതിക ഹോമങ്ങൾ 4 എണ്ണം  അവ
(1). ഓം ഭൂഃ സ്വാഹ
(2). ഓം ഭുവഃ സ്വാഹ
(3). ഓം സ്വഃ സ്വാഹ
(4). ഓം ഭുർഭുവസ്വാഹ
എന്നിവയാണ്.

പിന്നെ ആറെണ്ണം യജനമന്ത്രങ്ങളാണ്. ഇവ തൈത്തീരിയ സംഹിതത്തിലെ 3-2-5 ന്റെ സാധാരണ ഭാഷ്യത്തിൽ കാണാം.

അടുത്ത രണ്ടെണ്ണം
(1). സ്പഷ്ടകൃതവും
(2) പ്രജാപത്യവുമാണ്.

അങ്ങനെ ആകെ 12 ആഹുതികൾ (വേദവ്യാസ സ്മൃതി 3-32, 33)
ഈ ഹോമാദികൾ ഒന്നും നിത്യവും ചെയ്യാൻ സാധാരണ ജനത്തിനു പറ്റില്ലല്ലോ.എന്നാൽ മനസ്സുവച്ചാൽ മറ്റൊരു തരത്തിൽ ഇതു എന്നും ചെയ്യാൻ പറ്റും.

“പുണ്യ പാപങ്ങളാകുന്ന ഇന്ധനം ഇട്ടു ജ്വലിപ്പിച്ച ആത്മചൈതന്യമാകുന്ന ഹോമാഗ്നിയിൽ പഞ്ചേന്ദ്രിയങ്ങളാലും കർമ്മേന്ദ്രിയങ്ങളാലും പ്രചോതിതമായ “ആശകളെ” ആഹുതി ചെയ്യണം”

ഞാൻ,  എന്റെ എന്ന സ്വാർത്ഥഭാവം, പരാർത്ഥമായ സമുദായഭാവത്തിലേക്കും അവിടെ നിന്നും  പരമാർത്ഥിക  ഭവത്തിലേക്കും  ഉന്നതി പ്രാപിക്കണം  നാം സ്ഥൂലാതീതമായ ലോകങ്ങളുമായി  ബന്ധപ്പെട്ടവാരാണെന്നും  ലോകങ്ങളാകട്ടെ പരസ്പരാശ്രയത്തോടുകൂടിയവായാണെന്നും ഉള്ള തത്ത്വബോധം  നമ്മളിൽ ഉണർത്തുന്നതിനും ദേവയജ്ഞം  സഹായകമായിരിക്കുന്നു.    

വ്യക്തി-കുടുംബ-സമൂഹതലങ്ങളിൽ നിത്യപ്രചോദനം നൽകി നേർവഴിക്കുള്ള സന്മാർഗ്ഗത്തിലൂടെ  ജന്മസാഫല്യത്തിലെത്തിക്കുന്നതാണ്  ദേവയജ്ഞം.

No comments:

Post a Comment