ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 December 2017

ഗൃഹസ്ഥധർമ്മം

ഗൃഹസ്ഥധർമ്മം

ഉപനയനം കഴിഞ്ഞ് ശ്രേഷ്ഠനായ ആചാര്യനിൽ നിന്ന് അദ്ധ്യാത്മജ്ഞാനവും ലൗകിക ജീവിതത്തിനാവിശ്യമായ എല്ലാ കർമ്മശേഷിയും വിദ്യഭ്യാസവും സമ്പാദിച്ച  ബ്രഹ്മചാരിക്ക് തന്റെ ജന്മകർമ്മവാസനാവിശേഷത്താൽ ഗൃഹസ്ഥജീവിതം നയിക്കണമെന്നുള്ള ആഗ്രഹം ഉദിക്കുമ്പോൾ അദ്ദേഹത്തിന്ന് ഒരു പത്നിയെ കൊടുക്കുന്നു. 

കന്യാദാനത്തോടൊപ്പം ദക്ഷിണയും കൊടുത്തിരുന്നു.  ആ ദക്ഷിണ സമ്പത്തിന്റെ പ്രതീകമാണ്.  വരനെ  (വിഷ്ണുവിന്റെ പ്രതീകമായ) സംരക്ഷകനായും,  വധുവിനെ (ലക്ഷ്മിയുടെ പ്രതീകമായ) ശക്തിയായും സങ്കല്പിച്ചുകൊണ്ടാണ്  വിവാഹം നടത്തിയിരുന്നത്.  അയാളെ  വിഷ്ണുവായി (കുടുംബത്തിന്റെ ഭരണകർത്താവായി)  കരുതി പത്നി (ലക്ഷ്മി) യാകുന്ന ശക്തിയേയും സമ്പത്തിനെയും കൊടുത്ത് ഗൃഹസ്ഥനായി അവരോധിക്കുകയാണ് ചെയ്തിരുന്നത്. ത്രിലോകീഗൃഹസ്ഥനായ  വിഷ്ണുഭഗവാൻ ഈ പ്രപഞ്ചത്തെ ഭരിക്കുന്നത് ശക്തിയോടുകൂടി ഒരുമിച്ചാണല്ലോ.  അരൂപിയായ ലക്ഷ്മീഭഗവതി പ്രത്യക്ഷപ്പെടുന്നത് സമ്പത്തിന്റെ ഐശ്വര്യത്തിന്റെ രൂപത്തിലാണ്, ആകൃതികൊണ്ട്  സ്ത്രിയായിട്ടും പ്രകൃതികൊണ്ട് സമ്പത്തായിട്ടും ഗൃഹസ്ഥധർമ്മം അവർക്കൊപ്പം അധികാരം കിട്ടുകയാണ്.  ഗൃഹസ്ഥന്റെതായ ഒരുപാട് കർമ്മങ്ങൾ ഗൃഹസ്ഥന് ചെയ്യേണ്ടതായിട്ടുണ്ട്. അതിനായി വിഹിതമായ  സ്വധർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്.  ഗൃഹസ്ഥന് ആ കർമ്മങ്ങളൊക്കെ ചെയ്യാനുള്ള അറിവും ഉണ്ടാവണം.  അങ്ങനെ ആ വിശിഷ്ഠമായിട്ടുള്ള  ഗാർഹസ്ഥ്യധർമ്മത്തിലൂടെ   ഐശ്വര്യലക്ഷ്മിയെ അതായത് ധർമ്മലക്ഷ്മിയെ, വളർത്തി  താനും തന്റെ ചുറ്റുപാടുമുള്ളതായ ജനങ്ങളുമൊക്കെ പരിശുദ്ധരായി തീരുന്നത്.  ക്രമേണ ഗൃഹസ്ഥന്റെ സ്വധർമ്മത്തിൽ കൂടെയാണ് .

എവിടെയൊക്കെ ഗാർഹസ്ഥ്യത്തെപ്പറ്റി  പറഞ്ഞിട്ടുണ്ടോ അവിടെയൊക്കെ കർമ്മയോഗത്തെ പറ്റിയും പറഞ്ഞീട്ടുണ്ട്.  കർമ്മയോഗിയല്ലാത്ത ഒരു ഗൃഹസ്ഥൻ സ്വാർത്ഥിയാണ്, അയാളിൽ ഗൃഹസ്ഥധർമ്മം ലേശം പോലും ഇല്ലെങ്കിൽ അയാൾ അധഃപതിക്കും...

No comments:

Post a Comment