ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 March 2016

മന്ത്രങ്ങളും മാനസികാരോഗ്യവും

മന്ത്രങ്ങളും മാനസികാരോഗ്യവും

മന നാത് ത്രായതേ ഇതി മന്ത്ര:

നിരന്തരമായ ചിന്തനം കൊണ്ടു സംരക്ഷണം കിട്ടുന്നത് എന്നാണ് 'മന്ത്രം' എന്ന വാക്കിന്റൊ അര്ത്ഥം . ഒരു കൂട്ടം വാക്കുകളും ശബ്ദങ്ങളും നമ്മുടെ വിശ്വാസത്തിനും ആത്മാര്ത്ഥ തയ്ക്കും അനുയോജ്യമായി ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് മന്ത്രം. ഈ മന്ത്രങ്ങളൊക്കെ പ്രത്യേക ഊര്ജ്ജയങ്ങളടങ്ങിയതാണ്. 

ലോകത്തില്‍ രണ്ടു തരം ഊര്ജ്ജ ങ്ങളാണള്ളത്. പോസിറ്റീവ് ഊര്ജ്ജിവും നെഗറ്റീവ് ഊര്ജ്ജയവും ഇതില്‍ മനുഷ്യന് ഏതുകാര്യം ചെയ്യുമ്പോഴും നെഗറ്റീവ് ഊര്ജ്ജ മാണ് അധികവും സ്വാധീനിക്കുന്നത്. മന്ത്രങ്ങള്‍ പോസിറ്റീവ് ഊര്ജ്ജം ഭണ്ഡാരങ്ങളാണ്. മന്ത്രങ്ങള്‍ പോസിറ്റീവ് ഊര്ജ്ജം നല്കിജ നമ്മെ നല്ല കാര്യങ്ങളിലേക്ക് നയിക്കുന്നു.

ഇവ ജപിക്കുന്നത്‌ മൂലം മനസ്സമാധാനം ലഭിക്കുന്നു. എല്ലാത്തരം സംഘര്ഷ്ങ്ങളില്‍ നിന്നും ഉല്ക്കങണ്ഠകളില്‍ നിന്നും മോചനം ലഭിക്കുന്നു. അശുഭകരമായ കാര്യങ്ങളെ നേരിടാന്‍ മനസ്സിന് ശക്തി ലഭിക്കുന്നു. മന്ത്ര ജപത്താല്‍ നമ്മില്‍ ഉണ്ടാകുന്ന ആത്മീയ ഊര്ജ്ജം മുജ്ജന്മ പാപങ്ങളെ ഇല്ലാതാക്കുന്നു. മന ശുദ്ധിക്കൊപ്പം മനസ്സമാധാനവും ലഭിക്കുന്നു. 

ഓരോ മന്ത്രങ്ങള്ക്കും അസാധാരണമായ ശക്തിയുണ്ടുതാനും. മന്ത്രങ്ങള്‍ പരിശുദ്ധമായ ശബ്ദങ്ങള്‍ ഉണ്ടാക്കുകയും ഇവയില്‍ നിന്ന് ഉത്ഭവിക്കുന്ന ചലനങ്ങള്‍ മനസ്സില്‍ അനുഭൂതി ജനിപ്പിക്കുകയുംആത്മീയമായ വളര്ച്ച് പ്രദാനം ചെയ്യുകയും ചെയ്യുന്നു. മന്ത്രങ്ങളുടെ ആവര്ത്ത്നമാണ് ഫലം വര്ധികപ്പിക്കുന്നത്. 

മന്ത്രം എന്നത് ശരിക്കും പരിശുദ്ധമായ ഒരു നാമമാണ്. മന്ത്രങ്ങള്‍ എത്രയും ചെറുതാകുന്നവോ അത്ര ജപിക്കുന്നതിന് എളുപ്പമാണ്. അത്രയും അതിന്റെ് ശക്തിയും ഏറുന്നു. 

തികഞ്ഞ വിശ്വാസത്തോടെ ഏകാഗ്രതയോടെ മന്ത്രം ഉച്ചരിക്കുക. മനസ്സില്‍ ഇതു വേരുറയ്ക്കുന്നതു വരെ ആവര്ത്തി ക്കുക. ഉറക്കത്തില്പ്പോ ലും അത് നിങ്ങളുടെ ഉള്ളില്‍ ആവര്ത്തി ച്ചു കൊണ്ടിരിക്കും.

വേടനായ രത്നാകരനെ വാത്മീകിയാക്കി മാറ്റിയ ' രാമ മന്ത്രം ശ്രീ രാമനെക്കാള്‍ പ്രസിദ്ധി സിദ്ധിച്ച ഒന്നാണ്. ഈ രണ്ടക്ഷരമന്ത്രത്തിന്റെള അത്ഭുത സിദ്ധി പറയേണ്ടതില്ലല്ലോ. 

മന്ത്ര ജപത്തിലുടെ സാവകാശം ധ്യാനം അഭ്യസിക്കുക, ധ്യാനം സംഘര്ഷംു കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് മാനസികവുംശാരീരികവുമായ ആരോഗ്യത്തെ സുശക്തമാക്കുന്നു. 

മാനസിക ആരോഗ്യത്തിന് ചില പ്രായോഗിക വഴികള്‍ 

1. അനാവശ്യ വാര്ത്ത കള്‍ കാണുകയോ കേള്ക്കു കയോ വായിക്കുകയോ ചെയ്യാതിരിക്കുക.

2. മനസ്സിന് ഇഷ്ടമുള്ള സംഗീതം കേള്ക്കുശക. 

3. നാമ ജപം ശീലമാക്കുക.

4. ഒരു പഴയ ഡയറിയോ പുസ്തകമോ എടുത്ത് അതില്‍ പഞ്ചാക്ഷരി മന്ത്രമായ ' നമ: ശിവായ ', അഷ്ടാക്ഷരി മന്ത്രമായ ഓം നമോ നാരായണായ ' അഥവാ താരക മന്ത്രമായ ' ഹരേ രാം ഹരേ ഹരേ ' ഇവയിലേതെങ്കിലും ഒന്ന് ദിവസവും തുടക്കത്തില്‍ ഓരോ പേജ് മനസ്സില്‍ ചൊല്ലി എഴുതുക. പിന്നെ ഒരു വരി എങ്കിലും ദിവസവും എഴുതുക. മാനസിക ആരോഗ്യം സിദ്ധിക്കും .

No comments:

Post a Comment