ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 March 2016

എന്തുകൊണ്ട് മണ്ഡലകാലം 41 ദിവസമായി നിശ്ചയിചിരിക്കിന്നു? അഥവാ 41 ദിവസത്തെ ഒരു മണ്ഡലം എന്ന് പറയുന്നതു എന്തുകൊണ്ട്?

എന്തുകൊണ്ട് മണ്ഡലകാലം 41 ദിവസമായി നിശ്ചയിചിരിക്കിന്നു? അഥവാ 41 ദിവസത്തെ ഒരു മണ്ഡലം എന്ന് പറയുന്നതു എന്തുകൊണ്ട്?!
മണ്ഡല കാലം 41 ആയതു പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടാണ്. (1) ജ്യോതി ശാസ്ത്രപരം (2) ആയുർ വെദാധിഷ്ടിധം. 
കാലമളക്കാൻ നാമിന്ന്, പൊതുവെ, കണക്കാക്കി പോരുന്നത് സൂര്യ വർഷം ആണ്. അതായത് ഇങ്ങ്ലീഷ് മാസം, എന്ന് വെച്ചാൽ 365 ദിവസമായി ഒരു വർഷത്തെ കണക്കാക്കുന്നു. എന്നാൽ പുരാതന കാലത്ത്, ഭാരതത്തിൽ ചാന്ദ്ര വർഷമായിരുന്നു പരിഗണിച്ചിരുന്നത്. അത് വെറും. 324 ദിവസം കൊണ്ട് അവസാനിക്കുമായിരുന്നു. അങ്ങനെ നോക്കുമ്പോ, നമ്മുടെ നിലനിന്നിരുന്ന വിശ്വാസത്തിന് അനുസരിച്ച്: 365-324 = 41. ചുരുക്കത്തിൽ ജ്യോതി ശാസ്ത്ര പരമായി 41 ദിവസം അധികം ആയി അനുഭവിക്കുന്നു, ആസ്വോടിക്കുന്നു. ആ 41 ദിവസം നാമോരോരുത്തരും നമ്മുടെ പ്രകൃതിയിലേക്ക് ഇഴുകിച്ചേർന്ന്,കൃത്രിമമായി നിർമിച്ച് അനുഭവിക്കുന്ന വിശിഷ്ട വസ്ത്രങ്ങളും, സൌന്ദര്യ വർദ്ധക വസ്തുക്കളും, ഭക്ഷണങ്ങളും എല്ലാം ത്യെജിക്കുന്നു. ഉദാഹരണമായി മനുഷ്യന്റെ പാദം നിർമിച്ചിരിക്കുന്നത് മണ്ണിൽ ചവിട്ടി നടക്കാനാണ്. പക്ഷെ നാം അതിനു മാറ്റം വരുത്തി ചെരുപ്പണിയുന്നു. എന്നാൽ മറ്റു ജീവികളിൽ ചിലതിനു മണ്ണിന്റെ സ്പർശം വേണം; അല്ലാത്തവക്ക് പ്രകൃതി കുളമ്പ് നല്കിയിരിക്കുന്നു. (മനുഷ്യനൊഴികെ ബാക്കി ജീവികളെല്ലാം പ്രകൃതി നിയമം കൃത്യമായി പാലിക്കുന്നു).
അതായത് ആവോളം അനുഭവിച്ചു കൊണ്ടിരിക്കുന്ന സുഖ സൌകര്യങ്ങളെ മാറ്റി നിരത്താൻ പഠിപ്പിക്കുന്ന ഒരു യജ്ഞം... അതാണ് മണ്ഡല കാലം. അതൊരു ശീലമായി മാറാൻ ഒരു മണ്ഡലകാലത്തെ (41 ദിവസത്തെ) ദൈർഖ്യം വേണം. അടിസ്ഥാനം ആയുർവേദം. ആയുർ വേദത്തിൽ നിശ്ചയിക്കുന്ന മരുന്നോ ഭക്ഷണമോ അതിന്റെ പൂര്ണ ഗുണത്തെ പ്രധാനം ചെയ്യാൻ 41 ദിവസം വിധിച്ചിരിക്കുന്നത് കാണാം. 

മിതമായി ഭക്ഷിക്കുക, ശുദ്ധിയുള്ള വസ്ത്രം ധരിക്കുക, ശുചിയായി ശരീരത്തെ സംരക്ഷിക്കുക, പ്രകൃതി നിര്മാണാത്മകമായ ശരീര-മനോ നിലയിൽ തുടരുക, സ്വാമി ശരണം എന്ന നിരന്തര ചിന്തയിലൂടെ മനസ്സിനെ എകാഗ്രമാക്കുക. അങ്ങനെ ശരീരത്തെയും മനസ്സിനെയും മാലിന്യമുക്തമാക്കി പുനർ ക്രമീകരിക്കുക എന്ന പത്ധതി. 
അങ്ങനെ 41 ദിവസത്തെ സ്വാമി എന്ന തപസ്ച്ചര്യയിലൂടെ, സ്വൊ ശരീരത്തെ പുനർ സൃഷ്ടിക്കുന്ന സിദ്ധാന്തം. പൂജ വിധികളിലും ഈ സിദ്ധാന്തമാണ് പൂജകൻ ചെയ്യുന്നത്. അങ്ങനെ പൂജകൻ ചെയൂന്നതു കൊണ്ടാണ് ക്ഷേത്രത്തിനു ശക്തി തന്നെ വന്നു ചേരുന്നത്. 

ഭക്തജെനങ്ങളെ, മണ്ഡല കാലം ത്യാഗതിന്റെതാണ്, ത്യജിക്കൽ ആണ്. ഉപേക്ഷിക്കലാണ്. മറ്റൊരർഥത്തിൽ, കെട്ടു നിറക്കലും, കെട്ടു തലയിലേന്തിയാൽ തിരിഞ്ഞു നോക്കാതെയുള്ള യാത്രയും, കെട്ടും താങ്ങി പുറപ്പെടുമ്പോൾ വിളക്കെന്തിയുള്ള ഭാര്യയുടെ പൂങ്കണ്ണീ രും ഒക്കെ സൂചിപ്പിക്കുന്നത്, എല്ലാം ഉപേക്ഷിച്ചു കുഴിമാടത്ത്തിലേക്ക് ഉള്ള യാത്രയുടെ ഓർമപെടുത്തൽ ആണ്.

2 comments:

  1. മുദ്ര നിറയ്ക്കുന്ന നാളികേരം ചുരണ്ടി മിനസപ്പെടുത്തുന്നത് എന്തിനാണ് ?

    ReplyDelete
  2. മൂന്നു ഞാറ്റു വേലകള്‍ ചേര്‍ന്നതാണു്‌ ഒരു മണ്ഡലമാസം - 27 ഞാറ്റുവേലകള്‍ ഉണ്ട്. ഭ്രമണപഥത്തില്‍ സൂര്യന്‍ ഏത് നക്ഷത്രത്തിനു കീഴിലാണോ, ആ കാലഘട്ടത്തെ ആ നക്ഷത്രത്തിന്റെ പേരിലുള്ള ഞാറ്റുവേല എന്ന് വിളിക്കുന്നു. അത് ഏകദേശം 13.5 - 14.0 ദിവസമാണു്‌. ചന്ദ്രനു്‌ ഒരു പക്ഷം എത്താനും 14-15 ദിവസം തന്നെ. (എക്സാക്റ്റ് കണക്കുകള്‍ ആശ്രയിക്കപ്പെടാവുന്നതല്ലായിരിക്കുന്നു - ഇന്നാര്‍ക്കും അറ്റ് തെളിയിക്കാന്‍ - പരിശോധിക്കാന്‍ ഉള്ള അറിവോ ശ്രമമോ നടക്കുന്നില്ല.) അപ്പോള്‍ 13.5 ഗുണം 3 = 40.5 ദിവസത്തെ 41 ദിവസമായി ആയി എടുക്കുന്നു. അത്തരം 27 നക്ഷത്രങ്ങള്‍ക്ക് ഒമ്പത് മണ്ഡലമായി തിരിച്ചിട്ടുണ്ട്.
    യാതൊരനക്കവും ഇല്ലാത്ത ഭൂമിയെ അല്ല ചന്ദ്രന്‍ പ്രദക്ഷിണം വെക്കുന്നത്, സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ഭൂമിയെയാണു്‌ - അതായത് ചന്ദ്രന്‍ ഭൂമിയെ ചുറ്റാന്‍ എടുക്കുന്ന 27-28 / 30 ദിവസ കാലഘട്ടത്തില്‍ ഭൂമി സൂര്യന്റെ ചുറ്റും 30 ഡിഗ്രി കൂടി (12-ഇല്‍ ഒരു ഭാഗം) മുന്നോട്ട് നീങ്ങിയിരിക്കും. അതിനാല്‍ ചന്ദ്രനു ഭൂമിയെ ചുറ്റാന്‍ ഒന്ന് മുന്നോട്ടാഞ്ഞു നീങ്ങേണ്ടി വരുന്നു എന്ന് - ഇതെല്ലാം മനുഷ്യദൃഷ്ടിയിലൂടെ കാണുകയും പറയുകയും ചെയ്താല്‍ എല്ലാവര്‍ക്കും മനസ്സിലാകും.

    ReplyDelete