ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 March 2016

അമ്പലത്തില്‍ പ്രദക്ഷിണം വയ്ക്കുന്നതെന്തിന്?

അമ്പലത്തില്‍ പ്രദക്ഷിണം വയ്ക്കുന്നതെന്തിന്?

ക്ഷേത്രദര്‍ശനം നടത്താന്‍ പോകുന്ന കുട്ടികളോട് മുതിര്‍ന്നവര്‍ പറയാറുണ്ട്‌ വലത്തുവയ്ക്കാന്‍ മറക്കരുതെന്ന്. വലത്തുവയ്ക്കുകയെന്നാല്‍ പ്രദക്ഷിണം വയ്ക്കുകയെന്നു മാത്രമെ ഉദ്ദേശിക്കുന്നുള്ളുവെങ്കിലും അതിനു പിന്നില്‍ മഹത്തായ ഒരു അര്‍ത്ഥവും ശാസ്ത്രവും ഒളിഞ്ഞിരിക്കുകയാണ്. രാവിലെയും സായാഹ്നത്തിലുമാണ് സാധാരണ വ്യായാമം ചെയ്യുന്നത്. ഇതിനു സാധിക്കാത്തവര്‍ക്ക് ക്ഷേത്രദര്‍ശനത്തിലൂടെയും അതുവഴി പ്രദക്ഷിണത്തിലൂടെയും ലഭിക്കുന്നത് പൂര്‍ണ്ണമായും വ്യായാമത്തിന്റെ ഫലമാണെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും വൃദ്ധര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു വ്യായാമമുറയാണ്‌ ക്ഷേത്രപ്രദക്ഷിണം. പാദരക്ഷകള്‍ ഉപേക്ഷിച്ച് കൊണ്ടുള്ള പ്രദക്ഷിണം, ഏത്തമിടല്‍, നമസ്ക്കരിക്കല്‍ തുങ്ങിയവയൊക്കെ വ്യായാമത്തിന് ശക്തി കൂട്ടുന്നുണ്ട്. ഇങ്ങനെ അറിയാതെയാണെങ്കിലും ശരീരത്തിലെ സന്ധികളെയും പേശികളെയും ഇളക്കിക്കൊണ്ടുള്ള ഒരു വ്യായാമ മുറയാണ്‌ ക്ഷേത്രപ്രദക്ഷിണത്തിലൂടെ നാം ചെയ്യുന്നത്.
വലത്ത് വയ്ക്കുക എന്നാല്‍ വലത്തോട്ട് പ്രദക്ഷിണം വയ്ക്കുക എന്നുതന്നെയാണ് അര്‍ത്ഥമാക്കുന്നത്. സാധാരണ ക്ഷേത്രത്തില്‍ പ്രദക്ഷിണം വയ്ക്കുന്നത് വലത്തോട്ടാണുതാനും. ഇങ്ങനെ ചെയ്യുന്നതിലൂടെ നാം ഭാഗവനിലേക്ക് കൂടുതല്‍ അടുക്കുകയാണെന്ന് ആചാര്യന്മാരുടെ അഭിപ്രായം. അമ്പലത്തില്‍ പ്രദക്ഷിണം വയ്ക്കുമ്പോള്‍ ജന്മാന്തരങ്ങളില്‍ ചെയ്ത പാപങ്ങള്‍ പോലും നശിക്കുന്നുവെന്നാണ് വിശ്വാസം.
"യാനി യാനിച പാപാനി ജന്മാന്തര കൃതാനിചതാനിതാനി വിനശ്യന്തി പ്രദക്ഷിണ പദേപദേ"

No comments:

Post a Comment