ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 February 2023

ഗായത്രീ സാക്ഷാത്കാരം

ഗായത്രീ സാക്ഷാത്കാരം:

പലരും കരുതിയിരിക്കുന്നത് ഗായത്രീമന്ത്രം ചൊല്ലിനടന്നാൽ ഉടനടി സൗഭാഗ്യങ്ങൾ  വന്നുചേരുമെന്നാണ്. വിശ്വാസമില്ലാതെ എന്തുചെയ്തീട്ടും കാര്യമില്ല. ഭക്തിയോടും വിശ്വാസത്തോടും ധ്യാനത്തിലും ജപത്തിലും ആത്മാർത്ഥാമായി ഏർപ്പെട്ടാൽ ഫലംപെട്ടന്ന് തന്നെ ലഭിക്കുകയും ചെയ്യും.     

മന്ത്രങ്ങളുടെ മാതവായ ഗായത്രീമഹാമന്ത്രത്തോട് പൂർണ്ണമായും വിശ്വാസവും ഭക്തിയുമാണ് ആദ്യം വേണ്ടത്. ഗായത്രീമന്ത്രത്തിന്  തന്നെ രക്ഷിക്കുവാൻ കഴിയുമെന്നും ഇതിലെ ഓരോ അക്ഷരങ്ങളുടെ ശബ്ദശക്തിക്കും താൻ ആഗ്രഹിക്കുന്നതെന്തും നേടിതരാൻ കഴിയുമെന്നും ഉറച്ച വിശ്വാസം വേണം ഏതൊരു ഗുരുവാണോ തനിക്കു ഗായത്രി ഉപദേശിച്ചത് അദ്ദേഹം തന്റെ ഭൗതീകവും ആത്മീയവുമായ ഉയർച്ചയ്ക്കുവേണ്ടിയാണ് നൽകിയതെന്നുള്ള ഉറപ്പും ആവിശ്യമാണ്.

ഗായത്രി മന്ത്ര സൃഷ്ട്ടാവ് വിശ്വാമിത്രൻ ആവുന്നത് എങ്ങനെ...?
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ത്രേതാ യുഗത്തിലെ ഒരു രാജാവ് തപം ചെയ്ത് മഹർഷി ആയിത്തീർന്നത് അല്ലെ വിശ്വാമിത്രൻ...?
ഗായത്രി മന്ത്രം വേദത്തിൽ ഉള്ളതല്ലേ....? വിശ്വാമിത്രൻ ജനിക്കുന്നതിനും മുൻപ് അപ്പോൾ ഇത് എങ്ങിനെ ശരിയാകും...

ഋഗ്വേദം [മണ്ഡല 3.62.10], യജുർവേദം [36.3], സാമവേദം [1467] എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണ് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ് മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം.

സവിതാവിനോടുള്ള പ്രാർത്ഥനയാണ്‌ ഈ മന്ത്രം. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സവിതാവ് അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ഭഗവതി പഞ്ചമുഖിയും ദശഹസ്തയുമാണ്. സൂര്യമണ്ഡലത്തിൽ കുടികൊള്ളുന്ന ഗായത്രി എന്ന ഈ ഭഗവതി ആദിപരാശക്തി തന്നെയാണ് എന്നാണ് വിശ്വാസം. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.

ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ ആണ്. ഗായത്രീ ‍ഛന്ദസ്സിൽ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം കല്പിച്ചിരിക്കുന്നത്.

വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച് കൊടുത്തതെന്നാണ്‌ ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹം തന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും. ഏതൊരു മന്ത്രത്തിനും ഋഷി, ഛന്ദസ്സ്, ദേവത എന്നിവ കൂടിയേ തീരു. ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം. മുറപ്രകാരം ഇരുപത്തിനാലു ലക്ഷം തവണ ഈ മന്ത്രം ജപിച്ച് അതിനുശേഷം യഥാക്രമം ഹോമം, തർപ്പണം, അന്നദാനം എന്നിവ നടത്തി പിന്നീട് ഇഷ്ട സിദ്ധിക്കായി സാധകൻ പ്രയോഗം ചെയ്യാവുന്നതാണു.

ഗായത്രീ മന്ത്രം - ഋഷി, ചന്ദസ്, ദേവത
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഋഷി, ചന്ദസ്, ദേവത എന്ന ഒരു ഋഗ്വേദീയ
സൂക്തത്തിനുമുണ്ട്, സൂക്തം
ചൊല്ലിത്തുടങ്ങുന്നതിനുമുമ്പ് ഇവ മൂന്നും പരമർശിക്കണം അല്ലേങ്കിൽ ഓർത്തു പ്രാണാമിക്കണം.

ആദി മന്ത്രവും ആദിസൂക്തവുമായ ഗായത്രീ മന്ത്രത്തിന്റെ
ഋഷി - വിശ്വമിത്രനും
ചന്ദസ് - ഗായത്രിയും
ദേവത - സവിതാവുമാണ്,

ഋഷിഃ വിശ്വമിത്രൻ:-
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വേദമാതാവും ദേവമാതാവുമായ ഗായത്രി മന്ത്രത്തിന്റെ ഋഷി വിശ്വമിത്രനാണ്, ഋഷിയെന്നാൽ മന്ത്രം ഏഴുതിയ വ്യക്തിയെന്ന് ധരിക്കരുത്. മാത്രമല്ല ആരാലും എഴുതപ്പെട്ടതുമല്ല, മറിച്ച് അത് അപൗരുഷേയമാണ്, ഒരു പുരുഷനാലും എഴുതപ്പെട്ടതല്ല എന്നർത്ഥം. ഋഷി എന്നാൽ മന്ത്രകർത്തവല്ല മന്ത്രദ്രഷ്ടാവാണ്, ചുരുക്കത്തിൽ കാലത്തെ കാണുന്നവൻ.

ഗായത്രീ മന്ത്രത്തിന്റെ ദ്രഷ്ടാവായ വിശ്വാമിത്രനെ കുറിച്ച്...

വിശ്വാമിത്രന്റെ വംശാവലി മാഹാവിഷ്ണുവിൽ നിന്നുമാണ് ആരംഭിക്കുന്നത്, അവ ക്രമമായി മഹാവിഷ്ണു - ബ്രഹ്മാവ് - അത്രി -ചന്ദ്രൻ - ബുധൻ - പുരൂരവസ് - വിജയൻ - ഹോത്രകൻ - ജ - പുരു - ബലാകൻ - അജകൻ - കുശൻ - കുശനാഭൻ - ഗാഥി - വിശ്വാമിത്രൻ എന്നിങ്ങനെയാണ്. ഗായത്രീ മന്ത്രത്തിന്റെ ഋഷി അഥവാ ദ്രഷ്ടാവ് എന്ന നിലയിൽ പ്രസിദ്ധനായ മഹർഷി വിശ്വമിത്രന്റെ ജീവിതകാലം രണ്ട് ഘട്ടങ്ങളായി തിരുച്ചുകാണാം.

ആദ്യത്തേത് ഗായത്രീമന്ത്രം കണ്ടെടുക്കപ്പെട്ടതിനുമുമ്പും. രണ്ടാമത്തേത് കണ്ടെടുക്കപ്പെട്ടതിനുശേഷം.

ഗായത്രീമന്ത്രത്തിന്റെ അപാരത ബോധത്തിലും ജീവിതത്തിലും ഉൾകൊണ്ടതിനു ശേഷമാണ് ദ്വേഷത്തിൽ നിന്നും കോപത്തിൽ നിന്നും അഹങ്കാരത്തിൽ നിന്നും ധാർഷ്ട്യത്തിൽ നിന്നുമൊക്കെ ഗാഥിപുത്രൻ കൈപിടിച്ചുയർത്തപ്പെട്ടത്.

ഒരിക്കൽ രാജസഹജമായ നായാട്ടിനായി പുറപ്പെട്ട ഗാഥിപുത്രനും സംഘവും വസിഷ്ഠന്റെ ആശ്രമത്തിലെത്തി. പ്രജാക്ഷമതൽപരനായ വിശ്വമിത്രനെയും അനുചര വൃന്ദത്തേയും മഹർഷി വസിഷ്ഠൻ ആദരവോടെ സ്വീകരിക്കുകയും ഭക്ഷണം നൽക്കുകയും ചെയ്തു. അതീവ രുചികരമായ ഭക്ഷണം എങ്ങനെയാണ് വളരെയെളുപ്പത്തിൽ ലഭ്യമാക്കിയതെന്ന ആകാംക്ഷനിറഞ്ഞ ചോദ്യം രാജാവിൽ നിന്നുയർന്നത് സ്വഭാവികം, ആവിശ്യപ്പെട്ടാൽ എന്തും ലഭ്യമാക്കുന്ന കാമധേനുവെന്ന വിശിഷ്ടഗോവിനെയാണ് വസിഷ്ഠൻ ആ സമയം വിശ്വാമിത്രന് കാട്ടികൊടുത്തത്. ഉടൻ ആ പശുവിനെ സ്വന്തമാക്കണമെന്ന ആഗ്രഹം രാജാവിന്റെ ഉള്ളിലുദിച്ചു. എന്നാൽ കാമധേനുവിനെ വിട്ടുനൽക്കാൻ വസിഷ്ഠൻ ഒരുക്കമായിരുന്നില്ല. തുടർന്ന് രാജകൽപന പ്രകാരം കാമധേനുവിനെ ബലം പ്രയോഗിച്ചു കൊണ്ടുപോകാൻ രാജകിങ്കരന്മാർ ശ്രമിച്ചു എന്നാൽ ക്ഷോഭംകൊണ്ട ആ വിശിഷ്ട്ഗോവിൽ നിന്നും പുറത്തുവന്ന ശക്തിശാലികളായ ആയിരക്കണക്കിന് പടയാളികൾ വിശ്വമിത്ര സംഘത്തോടേറ്റുമുട്ടി. ആ യുദ്ധത്തിൽ വിശ്വാമിത്രന്റെ നൂറ് പുത്രന്മാരും കൂടി കൊല്ലപ്പെട്ടു. ഒടുവിൽ വസിഷ്ഠന്റെ ബ്രഹ്മതേജസ്സിനുമുന്നിൽ

അടിയറവുപറയേണ്ടിവന്ന രാജാവിനു നിരാശയായിട്ടാണ് മടങ്ങേണ്ടിവന്നത്, അതോടെ ക്ഷത്രീയ തേജസിനേക്കാൾ ബ്രഹ്മതേജസിനാണ് ശക്തിയെന്ന തിരിച്ചറിവ് വിശ്വാമിത്രനുണ്ടായി.

കൊട്ടരത്തിൽ തിരിച്ചെത്തിയ രാജ്യം ഉപേക്ഷിച്ച് തപസ്സിനായി വനത്തിലേക്ക് തിരിച്ചു. വർഷങ്ങളോളം കഠിന തപസ്സ് തുടരുന്നതിലിടയിലാണ്

വിശ്വവിജയത്തിനായി ആദിപരശക്തി ഉപദേശിച്ചതും സക്ഷാൽ ബ്രഹ്മാവ് സ്വീകരിച്ചതു മായ ഗായത്രീ മന്ത്രം ദർശ്ശിക്കാൻ ഇടയായത്. മഹാമന്ത്രത്തിന്റെ ദർശനത്തോടെ വിശ്വമിത്രൻ രാജർഷീപദത്തിലേക്ക് ഉയരുകയായിരുന്നു. ആത്മീകതലത്തിലും ഭൗതീകതലത്തിലും അദ്ദേഹം ഉയരൻ തുടങ്ങിയത് അപൂർവ്വമായ ഗായത്രീ ദർശനത്തോടെയാണ്.

ചന്ദസ്:- ഗായത്രി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
അക്ഷരസംഘാതത്തിന്റെ സ്വരൂപമാണ് ചന്ദസ്, ചുരുക്കത്തിൽ അക്ഷരങ്ങളുടെ അളവാണ് ചന്ദസ് എന്നു പറയാം. വേദ സൂക്തങ്ങളുടെ ശരിയായ ഉച്ചാരണത്തിന് ചന്ദസ് അറിഞ്ഞിരിക്കണം, അങ്ങിനെ നോക്കുമ്പോൾ വേദമന്ത്രമായ ഗായത്രി ചൊല്ലാൻ മന്ത്രങ്ങളുടെ വൃത്തശാസ്ത്രമായ ചന്ദസ് അറിഞ്ഞ മതിയാകൂ. ഏതു മന്ത്രമായാലും അതിലെ ഒരോ വരികളിലും ഇത്ര അക്ഷരം വീതമാണെന്ന് പ്രത്യേകം മനസ്സിലാക്കണം. വരികൾ അഥവാ പാദങ്ങളിലെ അക്ഷരങ്ങൾക്ക് മാറ്റം വരുന്നതിനുസ്സരിച്ച് ചന്ദസും മാറികൊണ്ടിരിക്കും, ഗായത്രീ മന്ത്രത്തിന്റെ ചന്ദസ് ഗായത്രിയാണ് ഈ മന്ത്രത്തിന്റെ മൂന്ന് പാദങ്ങളിലായി ഇരുപത്തിനാല് അക്ഷരങ്ങളാണുള്ളത്, ഒരോ പാദത്തിലും എട്ടക്ഷരങ്ങൾ വീതം

ദേവതാ :- സവിതാവ്,
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
മന്ത്രത്താൽ പറയപ്പെടുന്നതു തന്നെയാണ് ദേവത. ആരെ ഉദ്ദേശിച്ചാണോ മന്ത്രം ചൊല്ലുന്നത് അതായിരിക്കും ആ മന്ത്രത്തിന്റെ ദേവത. ഗായത്രീ മന്ത്രത്തിന്റെ ദേവത സവിതാവാണ്. സുവർണരഥത്തിൽ സഞ്ചരിക്കുന്ന ദേവതയാണ് സവിതാവ്, പലവിധവിശേഷങ്ങളാൽ നിറഞ്ഞുനിൽക്കുന്ന സവിതാവ് സ്വശോഭയാലാണ് സ്വർഗത്തേയും ഭൂമിയേയും അന്തരീക്ഷത്തെയും പ്രകാശമാനമാക്കുന്നത്. ഈ ദേവത തന്നെയാണ്. സമസ്ത ജീവജാലങ്ങളുടെയും നിലനിൽപ്പിനാധാരം. മനോഹരമായ കേശത്തോടുകൂടിയ സവിതാവ് കിഴക്കുനിന്നാണ് തന്റെ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. മറ്റുദേവന്മാർ കൂടി അനുസരിക്കുന്ന സവിതാവ് സ്തോതാക്കളുടെ കർമ്മങ്ങളെ സംരക്ഷിക്കുന്നു, ഋഗ്വേദ സംഹിതയനുസരിച്ച് ഈ ദേവത സൂര്യനിൽ നിന്നും വ്യത്യസ്തമാണ്. സൂര്യനെകൂടി പ്രേരിപ്പിക്കുകയും, സൂര്യരശ്മികൾക്കൊപ്പം പ്രകാശിക്കുകയും ചെയ്യുന്ന ദേവതയാണ് സവിതാവ്.

ആദിയിൽ പ്രപഞ്ചത്തിൽ ഉയർന്നുവന്നതും ബ്രഹ്മാവ് സ്വീകരിച്ചതും പിന്നീട്  വിശ്വാമിത്ര മഹർഷി കണ്ടെടുത്തതുമായ ഗായത്രീമന്ത്രത്തിന്റെ ഓരോ അക്ഷരത്തിന്റെയും ശക്തിയിലൂടെ സാധകന്റെ ശരീരത്തിലെ മർമസ്ഥാനങ്ങൾ ഉണരുകയാണ്.  ഒപ്പം ശരീരത്തിലെ മുഴുവൻ ഭാഗങ്ങളും ഊർജ്ജവൽക്കരിക്കപ്പെടുന്നു.  മന്ത്രധ്വനിയിൽ നിന്നുണ്ടാകുന്ന വിദ്യുത്തരംഗങ്ങൾ തലച്ചോറിനെ ഉദ്ദിപിപ്പിക്കുകയും ചെയ്യുന്നു.  അതോടെ സാധകൻ ഏതു മേഖലയിലാണോ നിലയുറപ്പിക്കുന്നത് ആ മേഖലയിൽ അതിപതിയായിത്തീരുന്നു.  എന്താണോ ആഗ്രഹിക്കുന്നത് അതൊക്കെയും സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുന്നു.  സംശയത്തോടും പരീക്ഷണ ബുദ്ധിയോടും ഗായത്രീമന്ത്രത്തെ സമീപിക്കരുത്,  അതു ഗുണകരമല്ല.  പരമാവധി യോഗ്യനായ ഒരു ഗുരുവിൽനിന്നു തന്നെ മന്ത്രം സ്വീകരിക്കാൻ ശ്രമിക്കുകയും വേണം . സംശത്തോടെ ആരും വൈദ്യുത കമ്പിയിൽ തൊട്ടുനോക്കാറില്ല.  അതാപത്താണെന്ന് ഏവർക്കും അറിയാം. അതുപോലെ സംശയത്തോടെ ആരും ഗായത്രിയെ സമീപിക്കരുത്.

പ്രഭാതത്തിൽ ഉണരുകയും പരിശുദ്ധിയോടെ മന്ത്രത്തെ സമീപിക്കുകയും ചെയ്ത് ചിട്ടയായജീവിതം നയിക്കുന്ന സാധകനെ സംബന്ധിച്ചിടത്തോളം ഗായത്രിമന്ത്രം കാമധേനുവാണ്, ചോദിക്കുന്നത് എന്തും കനിഞ്ഞനുഗ്രഹിക്കുന്ന ദിവ്യഗോവ് .  തന്റെയുള്ളിൽ ഒരു ദിവ്യശക്തി ഉറങ്ങിക്കിടപ്പുണ്ടെന്നും അതു കുടികൊള്ളുന്നത് മൂലാധാരസ്ഥാനത്താണെന്നുള്ള ബോധം സാധകനിൽഉണ്ടായിരിക്കണം.  ഗായതീമന്ത്രജപത്തിലൂടെ ആ ദിവ്യശക്തി ഉണർന്ന് ഓരോ ചക്രങ്ങളിലൂടെയും കടന്ന് സഹാസ്രാരത്തിലെത്തുമെന്ന ബോധവും ഉണ്ടായിരിക്കണം.  സമാധാനവും ശാന്തതയും കുളിർമയും നൽകികൊണ്ടാണ് ആ ദിവിശക്തി തന്റെയുള്ളിൽ വിഹരിക്കുന്നതെന്നും ഉള്ള ബോധവും അനിവാര്യമാണ്.  തനിക്കു വേണ്ടതും താൻ ആവിശ്യപ്പെടുന്നതും നൽകാൻ പോന്ന ഗായത്രീശക്തിയുടെ ഉജ്ജ്വല കിരണങ്ങൾ തനിക്കു ചുറ്റും പ്രകാശം പരത്തുന്നതായും സങ്കൽപിക്കണം.  യഥാവിധി മന്ത്രാനുഷ്ഠാനം ചെയ്താൽപിന്നെ സംഭവിക്കുന്നത്  മന്ത്രസാക്ഷാത്ക്കാരമായിരിക്കും.  ഇതിനു ഗുഢമർഗങ്ങളേതുമില്ല.  വിശ്വാസവും അതിലൂടെയുള്ള ധ്യാന ജപകർമങ്ങളും സങ്കൽപവും മാത്രം.     “ഭക്തിയോടെയും ആത്മാർത്ഥതയോടെയും ഗായത്രീമന്ത്രജപം തുടർന്നാൽ ലഭിക്കുന്നത് ആത്മമോക്ഷം തന്നെയായിരിക്കും"

ഗായത്രീജപം :-
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വിശ്വാസത്തിലധിഷ്ടിതമായ വിധികൾ മാത്രമേ ഗായത്രീമന്ത്രജപത്തിനുള്ളൂ ചിത്രമോ വിഗ്രഹമോ ഉണ്ടെങ്കിൽ മനസ്സിന് ഏകാഗ്രതലഭിക്കും. ദേവിയേയോ സവിതാവിനേയോ മനസ്സിൽ സ്മരിച്ചാലും മതി. ദേവിയെ ഉള്ളിൽ ദർശിക്കൻ കഴിഞ്ഞാൽ ജപത്തിന്റെ ഫലം ഉയർന്നിരിക്കും. ഗായത്രീമന്ത്രത്തിന്റെ ഓരോ വാരികളെയും മനസ്സിൽ കണ്ട് ഓരോ അക്ഷരങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച് ജപിക്കുന്നതാണ് സാധാരണ രീതി.   എങ്കിലും ഗായത്രീമന്ത്രം ഓരോ തവണയും പൂർണമായി ജപിക്കുന്നതാണ് എളുപ്പമാർഗം. അതീവശ്രദ്ധയോടെ ഏകാഗ്രതയോടെയും പ്രഭാതത്തിൽ നൂറ്റിയെട്ട്തവണ ജപിക്കാനായാൽ ആത്മീയതലത്തിലും ഭൗതീകതലത്തിലും വിജയവും ശാന്തിയും ലഭിക്കും.  ബുദ്ധിയെ ഉണർത്തിയിലെങ്കിൽ പരമമായ സത്യം വെളിപ്പെടാതെ അവശേഷിക്കും. തമസും, രജസും മൂടുപടമണിയിച്ചാണ് ബുദ്ധി നിലകൊള്ളുന്നതെന്നതിനാൽ കൗശലമേറെയുണ്ടായിരുന്നലും സമാധാനവും ആനന്ദവും ശരിയായ സന്തോഷവും നേടാനാകില്ലാ.  മനക്കണ്ണാടിയിൽ പുരണ്ടിരിക്കുന്ന പൊടിയും പുകയും മാലിന്യവുമെല്ലം ഗായത്രീമന്ത്രത്തിന്റെ പ്രഭയാൽ തുടച്ചു നീക്കപ്പെടും. ബുദ്ധിയുണർന്ന്പരമമായ സത്യം പ്രകാശം പരത്തും. ആ പ്രകാശജ്വാല അതീന്ദ്രീയസമാധാനം കൈവരുത്തും.
                                                                                         
ജപനിയമങ്ങൾ :-
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1 - അർത്ഥമറിഞ്ഞും സത്യം ഉൾകൊണ്ടും വേണം ഗായതീമന്ത്രം ചൊല്ലേണ്ടത്.

2 - മന്ത്രം ചൊല്ലാൻ ആരംഭിക്കുന്നതിന്നു മുമ്പ്ഋഷിയും, ഛന്ദസും, ദേവതയും സ്തുതിക്കപ്പെടണം.  
" വിശ്വാമിത്രഋഷിഃ
ഗായത്രീഛന്ദഃ
സവിതാദേവത" 

3 - ഋഷിവിശ്വാമിത്രനെ സങ്കൽപിച്ചാണ്പ്രണാമിക്കേണ്ടത്. 

4 - മന്ത്രത്തിനുമുമ്പ് ഗായത്രീ ദേവീരൂപത്തെയോ സവിതാവിനേയോ ഉള്ളിൽ പ്രതിഷ്ഠിക്കണം.

5 - മന്ത്രം താളാത്മകമായി വേണം ചൊല്ലേണ്ടത്. ഇത ഗുരുവിൽനിന്ന് സ്വീകരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യണം.

ജപപരിശീലനവഴികൾ :-
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1 -    വ്യക്തതയോടെയാണ്  മന്ത്രം ജപിക്കേണ്ടത്.  ഉറക്കെയും ജപിക്കാം.  ശരിയായ ഉച്ചാരണം ആരോഹണാവരോഹണങ്ങൾ,  വിരാമങ്ങൾ എന്നിവ  ശ്രദ്ധിക്കണം,    ഇതിനെ  വൈഖരീജപം എന്നുപറയും.     

2 -  നേർത്ത ശബ്ദത്തിലും മന്ത്രം    ജപിക്കാം  അപ്പോൾ നാവും ചുണ്ടും മാത്രമേ ചലിപ്പിക്കാവൂ.   ജപ സമയത്ത് മന്ത്രത്തിന്റെ അർത്ഥം സ്മരിക്കണം ഉപാംസുജപം എന്നാണ് ഇതിനു പറയുക.    

3 - മന്ത്രം മനസ്സിലും ആവർത്തിക്കാം എന്നാൽ മന്ത്രത്തിന്റെ കേന്ദ്രതത്വത്തിൽ മുഴുകിയിരിക്കണം.  ഈ സമയം ഹൃദയചക്രത്തിൽ മന്ത്രധ്വനി ശ്രവിക്കണം.   ഇതിനെ മധ്യമജപമെന്നുപറയുന്നു.   

4 -  ജപിക്കുമ്പോൾ മണിപൂരകചക്രത്തിൽ പൂവിതളിൽ എഴുതപ്പെട്ട രീതിയിൽ മന്ത്രരൂപങ്ങളെ ശബ്ദവികാസങ്ങൾ വിവിധ നിറങ്ങളിൽ സാക്ഷാത്കരിക്കപ്പെടുന്നതായി സങ്കൽപിക്കണം. ഇങ്ങനെ മന്ത്രശബ്ദം ദർശിക്കുന്നതിനെ വശ്യന്തി എന്നുവിളിക്കും.   

5 - തുടർന്ന് തികഞ്ഞ നിശബ്ദതയിലേക്ക് പ്രവേശിക്കണം.  തുടക്കത്തിൽ ' ഓം'  എന്ന് മനസ്സിൽ ധ്യാനിക്കണം. പിന്നീട് ആത്മാവിന്റെ ശാന്തഗംഭിരമായ നിശബ്ദതയിൽ ലീനനായിരിക്കണം.  ഈ അവസ്ഥയെ പരായെന്നറിയപ്പെടുന്നു. 

പ്രഭാതത്തിലും സായഹ്നത്തിലും ജപം പരിശിലിക്കാം . നൂറ്റിയെട്ടു പ്രവിശ്യം    ജപിക്കുന്നവർക്ക്    അതിന്റെ   പ്രഭാവം    ഉടനുണ്ടകുമെന്നാണ് പറയുന്നത്.      ആത്മാർത്ഥമായും അർപണത്തോടെയും  ആയിരത്തൊട്ടു തവണ   ജപിക്കുന്നവരുടെ  ബോധതലം  ഒരു മണ്ഡലത്തിനുള്ളിൽ ഉണരും.   ആവർത്തിച്ചു മന്ത്രമുരുക്കഴിക്കുമ്പോൾ  മന്ത്രത്തിന്റെ  അർത്ഥത്തെ ധ്യാനിക്കുകയും മന്ത്രപ്രഭാവത്തിന്റെ   ദർശനത്തിനു   പ്രാർത്ഥിക്കുകയും     ചെയ്യണം.

No comments:

Post a Comment