കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ കുടയംപടിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കവണാറിൻ തീരത്തെ തിരുവറ്റ എന്ന സ്ഥലത്താണ് പുരാതനമായ തിരുവാറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മീനച്ചിലാറിൻറെ പഴയ പേരാണ് ഗൗണാർ. വേമ്പനാട്ടു കായലിൽ പതിക്കുന്നു. കവണാർ എന്നും കൗണാർ വിളിക്കപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ കുംഭകോണത്തുനിന്നും കർഷകരായ വെള്ളാളരും കാവേരിപൂം പട്ടണത്തു നിന്നും കച്ചവടക്കാരായ വെള്ളാളരും കേരളത്തിലെ മലയോര മേഖലകളിലേക്കു കുടിയേറി. ഇരുകൂട്ടരും മധുര മീനാക്ഷിഭക്തരായിരുന്നതിനാൽ, അവർ കുടിയേറിയ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും മീനാക്ഷി കോവിലുകൾ പണിയിച്ചതോടെ, പ്രദേശത്തിനു മീനച്ചിൽ എന്നു പേരു വീണു. ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്ന ഗൗണാർ മീനച്ചിലാറും ആയിത്തീർന്നു എന്നു വിശ്വസിക്കപ്പെടുന്നു. കോട്ടയം നാഗമ്പടത്തിനു ശേഷം മീനച്ചിലാർ കവണാർ എന്നാണ് വിളിക്കപ്പെടുന്നത്. പഞ്ചപണ്ടാവരുടെ വനവാസക്കാലത്ത് കോട്ടയം ജില്ലയിലെ പാണ്ഡവപുരം എന്ന ദേശത്തു താമസിക്കുന്നനാളില് ശ്രീ കൃഷണ ഭഗവാനെ ആരാധിക്കുന്നതിനായി പാണ്ടുപുത്രരില് ജേഷ്ഠനായ ശ്രീ ധർമ്മപുത്രരാല് കവണാറിന് തീരത്ത് പ്രതിഷ്ടിക്കപ്പെട്ടതാണ് തിരുവാറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം..
കദളിക്കുല സമർപ്പണവും തൃക്കൈ വെണ്ണയും, പാൽ പായസവുമാണ് ആഗ്രഹ സാഫല്യത്തിനു ഭഗവാനു സമർപ്പിക്കുന്ന വഴിപാടുകൾ മറ്റ് വിശേഷദിനങ്ങൾ ശ്രീമദ് ഭാഗവത സപ്താഹ യഞ്ജവും അഷ്ടമി രോഹിണി മഹോത്സവും ആണ്
No comments:
Post a Comment