ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 33

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 33

ഡെറാഡൂണ്

ഡൂണ്‍ താഴ്‌വര എന്ന്‌ പൊതുവില്‍ അറിയപ്പെടുന്ന ഡെറാഡൂണ്‍ ഉത്തരാഖണ്ഡ്‌ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയര്‍ നില്‍ക്കുന്ന ഈ സ്ഥലം ശിവാലിക്‌ മലനിരകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഡെറാഡൂണിന്റെ കിഴക്ക്‌ വശത്തു കൂടി ഗംഗയും പടിഞ്ഞാറ്‌ വശത്തു കൂടി യമുനയും ഒഴുകുന്നു. ഡെറാഡൂണ്‍ എന്ന പേര്‌ താവളം എന്നര്‍ത്ഥം വരുന്ന `ഡെറ' , മലനിരകളുടെ താഴ്‌ വാരം എന്നര്‍ത്ഥം വരുന്ന `ഡൂണ്‍' എന്നീ രണ്ട്‌ വാക്കുകളിലില്‍ നിന്നാണുണ്ടായത്‌. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ്‌ ഡൂണിലെ വനങ്ങളിലേക്ക്‌ നാട്‌ കടത്തിയ സിഖ്‌ ഗുരുവായ റാം റായി ഇവിടെ ഒരു ക്ഷേത്രവും താവളവും പണിതു എന്നാണ്‌ ചരിത്രം പറയുന്നത്‌. പ്രമുഖ ഇന്ത്യന്‍ പുരാണങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും ഈ സ്ഥലത്തെ കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌.

രാവണനെ വധിച്ച ശേഷം ശ്രീരാമ ദേവന്‍ സഹോദരനായ ലക്ഷ്‌മണനൊപ്പം ഡെറാഡൂണ്‍ സന്ദര്‍ശിച്ചതായാണ്‌ പറയപ്പെടുന്നത്‌. ഒരു കാലത്ത്‌ ഗുരു ദ്രോണാചാര്യര്‍ ഇവിടെ വസിച്ചിരുന്നതായും കഥകളുണ്ട്‌. ഇവിടെ കാണപ്പെടുന്ന ക്ഷേത്രങ്ങള്‍ക്കും അവശിഷ്‌ടങ്ങള്‍ക്കും രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്‌.

ഡെറാഡൂണിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍

എല്ലാ വര്‍ഷവും നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സ്ഥലമാണിത്‌. പ്രസന്നമായ കാലാവസ്ഥയും പ്രകൃതി മനോഹാരതിയും ഡെറാഡൂണിനെ വിനോദസഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്‌തമാക്കിയിട്ടുണ്ട്‌. അതിന്‌ പുറമെ ഉത്തരാഖണ്ഡിലെ മറ്റ്‌ മനോഹര സ്ഥലങ്ങളായ മുസ്സോറി, നൈനിറ്റാള്‍, ഹരിദ്വാര്‍, ഓലി, ഋഷികേശ്‌ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടം കൂടിയാണിവിടം. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, വാദിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹിമാലയന്‍ ജിയോളജി, ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, ഡൂണ്‍ പബ്ലിക്‌ സ്‌കൂള്‍ തുടങ്ങിയ നിരവധി ഗവേഷണ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഡെറാഡൂണ്‍-ചക്രത റോഡില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മിലിട്ടറി അക്കാഡമി 1932 ഒക്‌ടോബര്‍ 1ന്‌ ബ്രിഗേഡിയര്‍ എല്‍. പി കോളിന്‍സിന്റെ നേതൃത്വത്തില്‍ പണികഴിപ്പിച്ചതാണ്‌. അക്കാഡമിയില്‍ ഒരു മ്യൂസിയം , യുദ്ധ സ്‌മാരകം, ഷൂട്ടിങ്‌ പ്രകടന മുറി, ഫ്രിംസ്‌ ഗോള്‍ഫ്‌ കോഴ്‌സ്‌ എന്നിവയുണ്ട്‌.

കൗലഗഡ്‌ റോഡില്‍ സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ആണ്‌ ഡെറാഡൂണിലെ മറ്റൊരു പ്രശസ്‌തമായ ഗവേഷണ സ്ഥാപനം. 1906 ലാണ്‌ ഇത്‌ സ്ഥാപിച്ചത്‌. 2000 ഏക്കറില്‍ വ്യാപിച്ച്‌ കിടക്കുന്ന കൊട്ടാര സദൃശ്യമായ കെട്ടിടം ഗ്രീക്ക്‌- റോമന്‍ കോളോണിയല്‍ ശൈലികള്‍ കൂടിച്ചേര്‍ന്നുള്ള നിര്‍മാണത്തിന്‌ ഉത്തമോദാഹരണമാണ്‌. സഹസ്രധാര, രാജാജി നാഷണല്‍ പാര്‍ക്‌, മാല്‍സി ഡീര്‍ പാര്‍ക്‌, എന്നിവയാണ്‌ ഡെറാഡൂണിലെ മറ്റാകര്‍ഷണങ്ങള്‍. ഡെറാഡൂണില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ അരുവിയാണ്‌ സഹസ്രധാര. പിക്‌നിക്കിനായി വിനോദസഞ്ചാരികള്‍ക്ക്‌ പുറമെ തദ്ദേശ വാസികളും ഇവിടെ ധാരാളമായി എത്താറുണ്ട്‌. അരുവിയുടെ ആഴം ഏകദേശം 9മീറ്ററോളം വരും. ത്വക്‌ രോഗമുള്ളവര്‍ക്ക്‌ ആശ്വാസം നല്‍കാന്‍ കഴിയുന്ന ഔഷധ ഗുണം ഈ ജലത്തിനുണ്ടെന്നാണ്‌ കരുതുന്നത്‌. പുരാതനവും മനോഹരവുമായ മതകേന്ദ്രങ്ങളാലും ഈ സ്ഥലം പ്രശസ്‌തമാണ്‌. ലക്ഷ്‌മണ്‍ സിദ്ധ്‌ ക്ഷേത്രം, തപകേശ്വര്‍ മഹാദേവ ക്ഷേത്രം, സന്താല ദേവി ക്ഷേത്രം, തപോവന്‍ എന്നിവ ഡെറാഡൂണിലെ പ്രശസ്‌തങ്ങളായ ചില ക്ഷേത്രങ്ങളാണ്‌. ഹിന്ദു ദേവനായ പരമശിവനെ ആരാധിക്കുന്ന പ്രശസ്‌തമായ ഗുഹ ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ തപകേശ്വര്‍ മഹാദേവ ക്ഷേത്രം. തപക്‌ ഒരു ഹിന്ദി വാക്കാണ്‌. ഇറ്റിറ്റു വീഴുക എന്നാണ്‌ ഈ വാക്കിനര്‍ത്ഥം. ക്ഷേത്രത്തിലെ ശിവലിംഗം ഗുഹയുടെ മുകള്‍തട്ടില്‍ നിന്നും വെള്ളം ഇറ്റിറ്റ്‌ വീണ്‌ പ്രകൃതിദത്തിമായി രൂപപ്പെട്ടതാണന്നാണ്‌ കരുതപ്പെടുന്നത്‌.

സന്ദര്‍ശകര്‍ക്ക്‌ ഈ സ്ഥലങ്ങള്‍ കാറില്‍ സഞ്ചരിച്ചോ അല്ലങ്കില്‍ നടന്നോ കാണാവുന്നതാണ്‌. പ്രാദേശിക കരകൗശല ഉത്‌പന്നങ്ങള്‍, കമ്പളി വസ്‌ത്രങ്ങള്‍, ആഭരണങ്ങള്‍, പുസ്‌തകങ്ങള്‍ എന്നിവയാല്‍ പ്രശസ്‌തമാണ്‌ ഇവിടുത്തെ ഷോപ്പുകള്‍. രാജ്‌ പൂര്‍ റോഡ്‌, പല്‍ത്താന്‍ ബസ്സാര്‍, ആഷ്‌ലി ഹാള്‍ എന്നിവയാണ്‌ ഡെറാഡൂണിലെ പ്രധാന ഷോപ്പിങ്‌ സ്ഥലങ്ങള്‍. സ്വാദിഷ്‌ഠമാര്‍ന്ന തിബറ്റര്‍ മോമസിനാല്‍ അറിയപ്പെടുന്നവയാണ്‌ ഇവിടുത്തെ ഭക്ഷണശാലകള്‍.പ്രകൃതി സൗന്ദര്യം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍, സ്‌മാരകങ്ങള്‍ എന്നിവയക്കു പുറമെ ഡെറാഡൂണ്‍ ബസ്‌മതി അരിയാലും പ്രശസ്‌തമാണ്‌. പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും ഷോപ്പിങ്‌ നടത്തുന്നതിനും മാത്രമുള്ളതല്ല ഈ സ്ഥലം. സാഹസിക യാത്രികരുടെ പറുദീസ കൂടിയാണിവിടം. പാരാഗ്ലൈഡിങ്‌, സ്‌കീയിങ്‌ പോലുള്ള സാഹസിക വിനോദങ്ങള്‍ ഡൂണ്‍ താഴ്‌ വരയില്‍ ആസ്വദിക്കാം. സാഹസിക യാത്ര പ്രേമികള്‍ക്ക്‌ ഡെറാഡൂണില്‍ നിന്നും മുസ്സോറി വരെയുള്ള ട്രക്കിങ്‌ വേണമെങ്കില്‍ തിരഞ്ഞെടുക്കാം. ട്രക്കിങിന്‌ പോകുന്നവര്‍ക്കുള്ള താവളം രാജ്‌പൂര്‍ ആണ്‌.

എങ്ങനെ എത്തിച്ചേരാം

ഡെറാഡൂണ്‍ രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളുമായി വായു , റെയില്‍, റോഡ്‌ മാര്‍ഗം വളരെ മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌. നഗര കേന്ദ്രത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയായാണ്‌ ജോളിഗ്രാന്റ്‌ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്‌. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളവളത്തിലേക്ക്‌ ഇവിടെ നിന്നും പതിവായി ഫ്‌ളൈറ്റുകളുണ്ട്‌. ഇതാണ്‌ സമീപത്തായുള്ള അന്താരാഷ്‌ട്ര വിമാനത്താവളം. ഡെല്‍ഹി, വാരണാസി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍വെസ്റ്റേഷനാണ്‌ ഡെറാഡൂണിലേത്‌. സംസ്ഥാന, പ്രൈവറ്റ്‌ ബസുകളും ഇവിടേയ്‌ക്ക്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ന്യൂഡല്‍ഹിയില്‍ നിന്നും പതിവായി ഡീലക്‌സ്‌ ബസുകള്‍ ഡെറാഡൂണിലേക്ക്‌ ലഭ്യമാകും.

കാലാവസ്ഥ

വര്‍ഷത്തില്‍ കൂടുതല്‍ സമയവും ഡെറാഡൂണില്‍ മിതമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരത്തിനനുസരിച്ച്‌ ഓരോ സ്ഥലങ്ങളിലെയും കാലാവസ്ഥ വ്യത്യാസപ്പെട്ടിരിക്കും. വേനല്‍ക്കാലം ചൂടേറിയതായിരിക്കും ഇവിടെ . എന്നാല്‍ ശൈത്യകാലം വളരെ പ്രസന്നമായിരിക്കും. ശൈത്യകാലത്ത്‌ ഇടയ്‌ക്കിടെ മഞ്ഞ്‌ വീഴ്‌ച അനുഭവപ്പെടാറുണ്ട്‌. മഞ്ഞ്‌ വീഴ്‌ച ശക്തമായി അനുഭവപ്പെട്ടേക്കാവുന്ന ജനുവരി ഒഴിച്ച്‌ ഏത്‌ മാസവും ഡെറാഡൂണിലേക്ക്‌ സന്ദര്‍ശനത്തിന്‌ തിരഞ്ഞെടുക്കാം.


ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 32

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 32

ഭീംതൽ

ഇന്ത്യയുടെ വ്യാപാര ചരിത്രത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ്‌ ഭീംതല്‍. സമുദ്രനിരപ്പില്‍ നിന്നും 1370 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഭീംതല്‍ ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ വളരെ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണിന്ന്‌. 1814 മുതല്‍ 1816 വരെ നീണ്ടു നിന്ന ആംഗ്ലോ-നേപ്പാളീസ്‌ യുദ്ധത്തിന്‌ ശേഷം ബ്രിട്ടിഷുകാരാണ്‌ ഭീംതല്‍ ഭിരിച്ചിരുന്നതെന്നാണ്‌ ചരിത്രരേഖകളില്‍ പറയുന്നത്‌.

സമീപ നഗരമായ നൈനിറ്റാളിനേക്കാള്‍ ഏറെ പഴക്കം ചെന്ന ഭീംതല്‍ ഇപ്പോഴും കോത്‌ഗോധാം, കുമയോണ്‍ മലകള്‍, നേപ്പാള്‍, ടിബറ്റ്‌ എന്നിവയുമായി ബന്ധിക്കുന്ന പഴയ കാല്‍നട പാതയാണ്‌ ഉപയോഗിക്കുന്നത്‌. പണ്ട്‌ വ്യാപാര ആവശ്യത്തിനായി വിവിധ രാജ്യങ്ങളെ പരസ്‌പരം ബന്ധിപ്പിച്ചിരുന്ന പ്രശ്‌സതമായ സില്‍ക്ക്‌ റൂട്ടിന്റെ ഭാഗമായിരുന്നു ഭീംതല്‍ എന്നാണ്‌ പറയപ്പെടുന്നത്‌. നിലവില്‍ നൈനിറ്റാള്‍ ജില്ലയുടെ ചെറു തലസ്ഥാനമായ ഭിംതലിന്‌ ഈ പേര്‌ ലഭിക്കുന്നത്‌ പാണ്ഡവരില്‍ ബലവാനായ ഭീമനില്‍ നിന്നാണന്നാണ്‌ പറയപ്പെടുന്നത്‌. . ഭീംതലിലെ പ്രസിദ്ധമായ ഭീമേശ്വര ക്ഷേത്രം പാണ്ഡവര്‍ രാജ്യഭ്രഷ്‌ടരായ കാലത്ത്‌ ഭീമന്‍ ഇവിടം സന്ദര്‍ശിച്ചപ്പോള്‍ പണികഴിപ്പിച്ചതാണന്നാണ്‌ വിശ്വാസം.

ഭീംതല്‍ തടാകം, കാര്‍തോടക നാഗ ക്ഷേത്രം, ഫോക്‌ കള്‍ചര്‍ മ്യൂസിയം, തുടങ്ങിയവ ഭീംതലില്‍ എത്തിയാല്‍ കാണാനുള്ള പ്രധാന കാഴ്‌ചകളാണ്‌. ഭീംതല്‍ തടാകത്തിന്റെ അവസാനത്തിലാണ്‌ വിക്‌ടോറിയ ഡാം സ്ഥിതി ചെയ്യുന്നത്‌. മനോഹരമായ പ്രകൃതിദൃശ്യങ്ങളാണ്‌ ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്‌. ഭീംതല്‍ തടാകത്തില്‍ അതിമനോഹരമായൊരു ദ്വീപും അതില്‍ അപൂര്‍വ മത്സ്യങ്ങള്‍ ഉള്ള വലിയോരു അക്വേറിയവുമുണ്ട്‌. ഹിമാലയന്‍ മേഖലയില്‍ കാണപ്പെടുന്ന നിരവധി പക്ഷികള്‍ ഈ തടാക തീരത്തേയ്‌ക്ക്‌ കാണാം സാധിക്കും. ബോട്ടിങ്ങിന്‌ താല്‍പര്യമുള്ളവര്‍ക്ക്‌ അതിനുള്ള സൗകര്യവും ഈ തടാകത്തിലുണ്ട്‌.

നാഗരാജാവിനെ ആരാധിക്കുന്ന ക്ഷേത്രമാണ്‌ കാര്‍തോടക ക്ഷേത്രം. ഋഷി പഞ്ചമി നാളില്‍ നിരവധി വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്‌. കല്ലില്‍ തീര്‍ത്ത കാലരൂപങ്ങള്‍, നാടന്‍ കലാരൂപങ്ങളുടെ പെയിന്റിങ്ങുകള്‍, പുരാവസ്‌തുക്കള്‍, പുരാതന്‌ കൈയെഴുത്ത്‌ ലിഖിതങ്ങള്‍ എന്നിവയാണ്‌ ഫോക്‌ കള്‍ച്ചര്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്‌ വച്ചിരിക്കുന്നത്‌.

പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്ന ഏഴ്‌ മനോഹരങ്ങളായ തടാകങ്ങളാല്‍ പ്രശസ്‌തമായ സത്തല്‍ ആണ്‌ ഭീം തലിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഭീംതലില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ദൂരം മാത്രമെ ഇവിടേയ്‌ക്കുള്ളു. ദേശാടനപക്ഷികള്‍ ഉള്‍പ്പടെ 500 ല്‍ പരം പക്ഷികളുടെയും 11000 പരം ചെറുജീവികളുടെയും 525 ല്‍ ഏറെ ചിത്രശലഭങ്ങളുടെയും പ്രകൃതിദത്ത വാസസ്ഥലമാണിത്‌. ഹിംഡിംബ പര്‍വതം ഈ തടാകത്തിന്‌ സമീപത്തായാണ്‌. മഹാഭാരത്തിലെ ഹിഡംബനെന്ന രാക്ഷസന്റെ പേരാണ്‌ പര്‍വതത്തിന്‌ നല്‍കിയിരിക്കുന്നതെന്നാണ്‌ വിശ്വാസം. നിലവില്‍ പരിസ്ഥിതി പ്രവര്‍ത്തകനും സന്യാസിയുമായ വന്‍ഖാണ്ടി മഹാരാജ ഈ മലയിലാണ്‌ താമസിക്കുന്നത്‌. ഈ മലയ്‌ക്കു ചുറ്റുമായി ഒരു വന്യജീവി സംരംക്ഷണ സങ്കേതം അദ്ദേഹം സൃഷ്‌ടിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഈ സ്ഥലം അറിയപ്പെടുന്നത്‌ വന്‍ഖാണ്ടി ആശ്രമത്തിന്റെ പേരിലാണ്‌.

ബസ്‌,ട്രയിന്‍ വിമാനം മാര്‍ഗങ്ങളില്‍ ഭീംതലില്‍ എത്തിച്ചേരാം. പന്ത്‌ നഗര്‍ എയര്‍പോര്‍ട്ടാണ്‌ സമീപത്തായുള്ളത്‌. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേയ്‌ക്ക്‌ ഇവിടെ നിന്നും സ്ഥിരം സര്‍വീസുകള്‍ ഉണ്ട്‌. ഭിംതലില്‍ നിന്നും 21 കിലോമീറ്റര്‍ അകലെയാണ്‌ കത്‌ഗോധാം റെയില്‍വെ സ്റ്റേഷന്‍. ബസാണ്‌ ഭീംതലിലേയ്‌ക്ക്‌ എത്തിച്ചേരാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം.

പ്രശസ്‌ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ നൈനിറ്റാള്‍, ഡെറാഡൂണ്‍,ഹരിദ്വാര്‍, ഋഷികേശ്‌ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഭീതലിലേയ്‌ക്ക്‌ ബസ്‌ സര്‍വീസുണ്ട്‌. മസൂറി, രുദ്രപ്രയാഗ്‌, കൗശായിനി, റാണിഖേത്‌, ഉത്തരകാശ്‌ എന്നിവിടങ്ങളില്‍ നിന്നും ഭീംതലിലേയ്‌ക്ക്‌ ബസ്‌ കിട്ടും. ഡല്‍ഹിയില്‍ നിന്നും ആഢംബര ടൂറിസ്റ്റ്‌ ബസുകളും ഭീംതലിലേയ്‌ക്ക്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. വര്‍ഷം മുഴുവന്‍ മീതോഷ്‌ണ കാലാവസ്ഥയാണ്‌ ഭീംതലിലേത്‌ . വേനല്‍ക്കാലം, വര്‍ഷകാലം, ശൈത്യകാലം എന്നിവയാണ്‌ മൂന്ന്‌ പ്രധാന കാലങ്ങള്‍. വേനല്‍കാലമാണ്‌ ഭീംതല്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 31

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 31

കനറ്റാൽ

ഹരിത ശോഭയാര്‍ന്ന പ്രകൃതി, മഞ്ഞു പുതച്ച മാമലകള്‍ തുടങ്ങി ഒരു ചിത്രകാരന്റെ പെയിന്റിങ്ങിലെന്ന പോലെ മിഴിവാര്‍ന്നതാണ് കനറ്റാല്‍ എന്ന ഈ കൊച്ചു ഗ്രാമത്തിലെ കാഴ്ചകള്‍. ഇടതൂര്‍ന്ന വനങ്ങളും നദികളും പക്ഷിമൃഗാധികളും നിറഞ്ഞ് തികച്ചും സ്വര്‍ഗീയമായ അനുഭവമാണ് ഇവിടം സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ഉത്തരഖണ്ഡിലെ ടെഹ്‌രി ഗര്‍ഹ്വാള്‍ ജില്ലയിലെ ചമ്പ-മുസ്സൂറി ഹൈവേയിലാണ് ഈ സുന്ദര ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 8500 അടിയോളം ഉയരമുണ്ട് ഈ പ്രദേശത്തിന്.

കാലങ്ങള്‍ക്ക് മുമ്പ് ഇവിടെയുണ്ടായിരുന്ന കനറ്റാല്‍ എന്നു പേരുള്ള തടാകത്തില്‍ നിന്നാണ് ഈ പ്രദേശത്തിന് ഇങ്ങനെയൊരു പേര് ലഭിച്ചത്. എന്നാല്‍ ഈ തടാകം ഇവിടെ നില നിന്നിരുന്നതിന്റെ ഒരു ലക്ഷണവും ഇന്നിപ്പോള്‍ കണ്ടെത്താന്‍ കഴിയില്ല. സുര്‍ഖന്ധ ദേവി ക്ഷേത്രമാണ് കനറ്റാലിലെ പ്രധാന ആകര്‍ഷണീയതകളില്‍ ഒന്ന്. ഭഗവാന്‍ പരമശിവന്‍ പത്നിയായ സതി ദേവിയുടെ മൃത ശരീരവുമായി കൈലാസത്തിലേക്ക് പോകുന്ന വേളയില്‍ ദേവിയുടെ ശിരസ്സ് ഈ പ്രദേശത്തായി വീഴുകയുണ്ടായെന്നാണ് ഐതിഹ്യം.

സതി ദേവിയുടെ വിവിധ ശരീര ഭാഗങ്ങള്‍ വീണ സ്ഥലങ്ങള്‍ ശക്തി പീഠങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. അതിലൊന്നാണ് ഈ സുര്‍ഖന്ധ ദേവി ക്ഷേത്രം. എല്ലാ മാസവും മെയ്‌ ജൂണ്‍ മാസങ്ങളില്‍ ഗംഗ ദശറ ഉത്സവം ഇവിടെ ആഘോഷപൂര്‍വ്വം കൊണ്ടാടാറുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഡാമുകളില്‍ ഒന്നായ ടെഹ്‌രി ഡാം ഇവിടെ സ്ഥിതി ചെയ്യുന്നു. കനറ്റാലിലെ പ്രധാന സന്ദര്‍ശന സ്ഥലമാണിത്. ഭാഗീരഥി നദിക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ ഡാമില്‍ നിന്നാണ് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരുള്‍പ്പെടെയുള്ള യാത്രികര്‍ ഒട്ടേറെ സമയം ചെലവിടുന്ന പ്രധാന പിക്നിക് സ്പോട്ടാണ് കോടിയ ജംഗിള്‍. ഇതു വഴിയുള്ള കാനന സഞ്ചാരം തികച്ചും സാഹസികത നിറഞ്ഞതാണ്. യാത്രാമദ്ധ്യേ ഒട്ടനേകം കാട്ടരുവികള്‍ വനത്തിനുള്ളിലായി ഒഴുകുന്നത്‌ കാണാം. കുടാതെ കാട്ടു പന്നികള്‍, കേഴ മാന്‍, ഗോറല്‍, കസ്തൂരി മാന്‍ തുടങ്ങിയ മൃഗങ്ങളെയും ഈ പ്രദേശത്തായി കാണുവാന്‍ സാധിക്കും.

കനറ്റാലിന് 75 കിലോമീറ്റര്‍ അകലെയായി ശിവ് പുരി സ്ഥിതി ചെയ്യുന്നു. ഒട്ടേറെ ശിവ ക്ഷേത്രങ്ങള്‍ ഈ പരിസരത്തായി സ്ഥിതി ചെയ്യുന്നുണ്ട്. റിവര്‍ റാഫ്റ്റിംഗിന് കൂടി പേര് കേട്ട സ്ഥലമാണിത്. യാത്രികര്‍ക്ക് രാത്രി സമയത്ത് ഇവിടെ സജ്ജീകരിച്ചിട്ടുള്ള ക്യാമ്പുകളില്‍ താമസിക്കുകയും രാവിലെ റാഫ്റ്റിംഗിനായി നദിയിലേക്ക് ഇറങ്ങുകയും ചെയ്യാം. ശാന്തമായ അന്തരീക്ഷമാണ് യാത്രികരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ സഞ്ചാരികള്‍ വര്‍ഷാവര്‍ഷം അവധിക്കാലം ആഘോഷിക്കാന്‍ ഇവിടെയെത്തുന്നു. റോഡ്‌, റെയില്‍, വിമാന മാര്‍ഗങ്ങള്‍ വഴി മറ്റെല്ലാ നഗരങ്ങളില്‍ നിന്നും യാത്രികര്‍ക്ക് കനറ്റാലിലേക്ക് വന്നെത്താം. 92 കിലോമീറ്റര്‍ അകലെ ഡെറാഡൂണിലായി സ്ഥിതി ചെയ്യുന്ന ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ് ഗ്രാമത്തിനടുത്തുള്ള പ്രധാന വിമാനത്താവളം. ട്രെയിനിന്‍ വരുന്നവര്‍ക്ക് ഋഷികേഷ്, ഡെറാഡൂണ്‍ എന്നിവിടങ്ങളിലായി റെയില്‍വേ സ്റ്റേഷനുകളുണ്ട്. മുസ്സോറി, ഡെറാഡൂണ്‍, ഋഷികേഷ്, ഹരിദ്വാര്‍, ടെഹ്‌രി, ചമ്പ, മുസ്സോറി എന്നിവടങ്ങളില്‍ നിന്നും ബസ്സ്‌ സര്‍വീസുകളും ലഭ്യമാണ്. പ്രധാനമായും വേനല്‍ക്കാലവും ശീതകാലവുമാണ് ഇവിടെയുള്ള കാഴ്ചകള്‍ കാണാനും ട്രെക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ സമയം.






ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 30

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 30

മുക്തേശ്വര്

ജിം കോര്‍ബറ്റ് എന്ന കടുവ വേട്ടക്കാരന്റെ വിഖ്യാത നോവല്‍ ‘മാന്‍ ഈറ്റേഴ്സ് ഓഫ് കുമയൂണ്‍’ എന്ന നോവലിലൂടെയാണ് ഉത്തരഖണ്ഡിലെ കുമയൂണ്‍ ഡിവിഷനില്‍ നൈനിറ്റാള്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുക്തേശ്വര്‍ എന്ന മനോഹര ഹില്‍സ്റ്റേഷനെ ആദ്യം ലോകമറിഞ്ഞത്.

മുക്തേശ്വര്‍ ധാം എന്നറിയപ്പെടുന്ന 350 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രത്തില്‍ നിന്നാണ് സമുദ്രനിരപ്പില്‍ നിന്ന് 2286 അടി ഉയരത്തിലുള്ള ഹില്‍സ്റ്റേഷന് മുക്തേശ്വര്‍ എന്ന പേര് ലഭിച്ചത്. ഇവിടെ പ്രാര്‍ഥിച്ചാല്‍ ശിവന്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചനം നല്‍കുമെന്നതാണ് വിശ്വാസം. ബ്രിട്ടീഷ് ഭരണകാലത്ത് മുക്തേശ്വര്‍ കേന്ദ്രീകരിച്ച് നിരവധി പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന കൊടുമുടിയായ നന്ദാദേവിയെ സര്‍വ ഗാംഭീര്യത്തോടെമനം നിറയെ കാണാന്‍ നിറയെ സഞ്ചാരികള്‍ ഇവിടെയത്തൊറുണ്ട്.

ജിംകോര്‍ബറ്റിന്റെ വീരകഥകള്‍ ഇനിയും ഉറങ്ങാത്ത മണ്ണാണ് ഇവിടം. നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിയ ചമ്പാവത്ത് കടുവയും പനാര്‍ പുള്ളിപ്പുലിയുമടക്കം നരഭോജികളായ മൃഗങ്ങളെ വെടിവെച്ചിട്ട ബ്രിട്ടീഷ് വേട്ടക്കാരന്റെ കഥ സഞ്ചാരികളോട് പറയാന്‍ പ്രദേശവാസികള്‍ക്ക് ഇന്നും നൂറുനാവാണ്.

അപൂര്‍വ ജൈവ ജീവജാലങ്ങളുടെ കലവറയാണ് മുക്തേശ്വറിലെ വനമേഖല. വംശനാശം വന്നുകൊണ്ടിരിക്കുന്ന റീസസ് കുരങ്ങുകള്‍, ലംഗൂറുകള്‍, മാന്‍, അപൂര്‍വ ഹിമാലയന്‍ പക്ഷികള്‍, പര്‍വതങ്ങളില്‍ കാണുന്ന പുള്ളിപ്പുലികള്‍, ഹിമാലയന്‍ കറുത്ത കരടി എന്നിവ ഇവിടെ കാണുന്ന ജീവികളില്‍ ചിലതാണ്. ഹിമാലയന്‍ റൂബിത്രോട്ട്, ബ്ളാക്ക് വിംഗ്ഡ് കൈറ്റ് , ഹിമാലയന്‍ കാടപക്ഷി തുടങ്ങിയവയാണ് ഈ മേഖലയില്‍ മാത്രം കാണുന്ന പക്ഷികള്‍. സാഹസിക വിനോദ സഞ്ചാരങ്ങളായ റോക്ക് കൈ്ളമ്പിംഗ്, റാപ്പെല്ലിംഗ് പ്രിയരും ഇവിടെയത്തൊറുണ്ട്.

വെള്ള മാര്‍ബിളില്‍ തീര്‍ത്ത ശിവലിംഗമാണ് മുക്തേശ്വര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇതിന് ചുറ്റും ബ്രഹ്മാവ്, വിഷ്ണു, പാര്‍വതി, ഹനുമാന്‍, ഗണേശന്‍, നന്ദി എന്നിവരുടെ വിഗ്രഹങ്ങള്‍ ശിവലിംഗത്തിന് ചുറ്റുമുണ്ട്. പ്രധാന റോഡില്‍ നിന്ന് കല്ലുകൊണ്ടുള്ള കോണിപ്പടി കയറിയാലാണ് ക്ഷേത്രത്തില്‍ എത്താനാവുക.

ഓക്ക്മരകാടുകളും പൈന്‍മരക്കാടുകളും നിറഞ്ഞ സിറ്റ്ല മുക്തേശ്വറിന് സമീപമുള്ള പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മറ്റൊരു ഹില്‍സ്റ്റേഷനാണ്. 39 ഏക്കര്‍ വിസ്തൃതിയുള്ള ഇവിടം സമുദ്രനിരപ്പില്‍ നിന്ന് 7000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുള്ള ഹിമാലയ കൊടുമുടികളുടെ ദര്‍ശനം വേറിട്ട അനുഭവമാണ്.

മുക്തേശ്വര്‍ ക്ഷേത്രത്തിന് സമീപമുള്ള ചൗതി ജാലി അല്ളെങ്കില്‍ ചൗലി കി ജാലി എന്നറിയപ്പെടുന്ന സ്ഥലം ഭക്തര്‍ ഏറെ പ്രാധാന്യത്തോടെ സന്ദര്‍ശിക്കുന്ന സ്ഥലമാണ്. ദേവിയും അസുരനുമായി യുദ്ധം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ സ്ഥലത്ത് ആ യുദ്ധത്തിന്റെ ബാക്കിപത്രമെന്നവണ്ണം ഒരു പരിച, ആനയുടെ തുമ്പികൈ,വാള്‍ എന്നിവയുടെതെന്ന് തോന്നിപ്പിക്കുന്ന രൂപങ്ങള്‍ ഇവിടെ പതിഞ്ഞുകിടക്കുന്നുണ്ട്.

രാജറാണി മറ്റൊരു ആകര്‍ഷണം. 11ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ആകര്‍ഷണം കല്ലില്‍ കൊത്തിയെടുത്ത രാജറാണിയുടെ വിഗ്രഹമാണ്. 1050ല്‍ നിര്‍മിച്ചതെന്ന് കരുതുന്ന ബ്രഹ്മേശ്വര ക്ഷേത്രത്തിലും നിരവധി ഭക്തര്‍ എത്താറുണ്ട്. നിരവധി മനോഹര ശില്‍പ്പങ്ങളും കല്ലില്‍ കൊത്തിയെടുത്ത രൂപങ്ങളുമാണ് ഈ ക്ഷേത്രത്തിലെ ആകര്‍ഷണം. കുമയൂണ്‍ മലനിരകള്‍ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന നാഥുവാഖാന്‍ എന്ന ചെറുഗ്രാമം ഹിമാലയന്‍ ഗ്രാമങ്ങളുടെ സൗന്ദരയം ആസ്വദിക്കാന്‍ വരുന്നവര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ്.

ഹിമവാന്റെ വിശ്വരൂപം കാണാനും ട്രക്കിംഗിനും മറ്റും ഇവിടെ സഞ്ചാരികള്‍ എത്താറുണ്ട്. ഓക്ക്, പൈന്‍, ബിര്‍ച്ച്, കഫാല്‍ മരങ്ങളുടെ കൂട്ടം ഇവിടെ മനോഹാരിതക്ക് ചാരുതയേകുന്നതാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് 1893ല്‍ നിര്‍മിച്ച ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുക്തേശ്വറിലെ അഭിമാന സ്ഥാപനമാണ്.  ബാക്ടീരിയോളജി, ജെനറ്റിക്സ്, അനിമല്‍ ന്യൂട്രീഷ്യന്‍ എന്നീ വിഷയങ്ങളില്‍ ഗവേഷണം നടന്നുകൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഇന്ത്യന്‍ വെറ്ററിനറി സയന്‍സിന്റെ വളര്‍ച്ചക്ക് നല്‍കിയ പങ്ക് വിസ്മരിക്കാവുന്നതല്ല.  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിസരത്തുള്ള വെറ്ററിനറി മ്യൂസിയവും ലൈബ്രറിയും സന്ദര്‍ശകര്‍ക്ക് കാണാവുന്നതാണ്.

മുക്തേശ്വര്‍ ക്ഷേത്രത്തിന് സമീപമുള്ള ഇന്‍സ്പെക്ഷന്‍ ബംഗ്ളാവ് കടുവ വേട്ടക്കാരന്‍ ജിം കോര്‍ബറ്റിന്റെ പേരിലുള്ളതാണ്. കുമയൂണ്‍ മേഖലയിലെ നരഭോജികളെ കൊന്നൊടുക്കാന്‍ എത്തിയ ജിം കോര്‍ബറ്റ് ഈ ബംഗ്ളാവിലാണ് വിശ്രമിച്ചിരുന്നത്. ജിം കോര്‍ബറ്റ് ഉപയോഗിച്ചിരുന്ന കെറ്റില്‍ ഇപ്പോഴും ബംഗ്ളാവില്‍ കാണാം.


ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 29

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 29

ജോഷീമഠ്

ഹിമാലയയാത്ര സഞ്ചാരികള്‍ക്കൊപ്പം, ഹൈന്ദവ വിശ്വാസികളുടെയും സ്വപ്നയാത്രയാണ്. വേദങ്ങളിലും ഐതിഹ്യങ്ങളിലുമെല്ലാം കേട്ട ശിവ സന്നിധി പുല്‍കാന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കൊതിക്കാത്ത ഹിന്ദുക്കള്‍ ഉണ്ടാകില്ല. ഹിമാലയത്തിലെ പുണ്യസ്ഥലങ്ങളെ അറിയുവാനുള്ള യാത്രയില്‍ നിര്‍ബന്ധമായും സഞ്ചരിച്ചിരിക്കേണ്ട സ്ഥലമാണ് ജോഷീമഠ്.

ഉത്തരഖണ്ഡിലെ ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലാണ് ഹൈന്ദവര്‍ ഏറെ പുണ്യത്തോടെ കാണുന്ന ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നാല് വേദങ്ങളെ പ്രതിനിധീകരിച്ച് ഹൈന്ദവാചാര്യനായ ആദി ശങ്കരാചാര്യര്‍ എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ച മഠമാണ് ജോഷീമഠിലെ പുണ്യകേന്ദ്രം. അഥര്‍വ വേദത്തെയാണ് ഈ മഠം പ്രതിനിധാനം ചെയ്യുന്നത്. മഞ്ഞണിഞ്ഞ ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട ഇവിടെ നിരവധി അമ്പലങ്ങളുമുണ്ട്. മുമ്പ് കാര്‍ത്തികേയപുര എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്.

ദൗലിഗംഗ നദിയും അളകനന്ദ നദിയും സംഗമിക്കുന്ന കാമപ്രയാഗ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ജോഷീമഠില്‍ നിന്ന് ചമോലി ജില്ലയുടെ ഉയര്‍ന്ന ഭാഗങ്ങളിലേക്ക് ട്രക്കിംഗ് നടത്താനും അവസരമുണ്ട്. ജോഷീമഠില്‍ നിന്ന് പൂക്കളുടെ താഴ്‌വര എന്നറിയപ്പെടുന്ന നന്ദാദേവി ബയോസ്ഫിയറിന്റെ ഭാഗത്തേക്കുള്ള ട്രക്കിംഗാണ് പ്രശസ്തം.

ഭക്തര്‍ക്കും സഞ്ചാരികള്‍ക്കുമായി എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന നിരവധി കാഴ്ചകളാണ് ജോഷീമഠ് ഒരുക്കിവെച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള വ്യക്ഷം എന്ന് കരുതുന്ന കല്‍പ്പവൃക്ഷമാണ് ഇതില്‍ പ്രധാനം. 1200 വര്‍ഷം പഴക്കമുള്ള ഈ വൃക്ഷത്തിന്റെ ചുവട്ടില്‍ ശങ്കരാചാര്യര്‍ ധ്യാനിച്ചിരുന്നതായാണ് വിശ്വാസം. 21.5 മീറ്ററാണ് ഈ മരത്തിന്റെ ചുറ്റളവ്. നരസിംഹ ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം.

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലൊന്നായി കരുതുന്ന നരസിംഹം ആണ് ഇവിടത്തെ പ്രതിഷ്ഠ. സന്യാസി ശ്രേഷ്ഠനായ ബദരീനാഥിന്റെ വീടായി കരുതപ്പെടുന്ന ഇവിടത്തെ ദേവന്റെ വിഗ്രഹം ദിനംപ്രതി ചുരുങ്ങിവരുകയാണ്. എന്ന് അത് പൂര്‍ണമായി ചുരുങ്ങി നിലം പതിക്കുന്നുവോ അന്ന് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി ബദരീനാഥിലേക്കുള്ള വഴി അടഞ്ഞുപോകുമെന്നാണ് വിശ്വാസം. ജോഷീമഠില്‍ നിന്ന് നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് നന്ദാദേവി ദേശീയ പാര്‍ക്ക്. 1988ല്‍ യുനെസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ച ഇവിടവും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

ഡെറാഡൂണ്‍, ഋഷികേശ്, ഹരിദ്വാര്‍, അല്‍മോറ,നൈനിറ്റാള്‍ തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെയെല്ലാം ജോഷീമഠുമായി ബന്ധിപ്പിച്ച് ബസ് സര്‍വീസുകള്‍ ഉണ്ട്. ന്യൂഡൽഹിയിൽ നിന്ന് ഇങ്ങോട് ഡീലക്സ് ബസ് സര്‍വീസുകളും ലഭ്യമാണ്.








ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 28

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 28

ഹിമാലയൻ രഹസ്യങ്ങള്‍

അടിമുടി നിഗൂഢതകളാണ് ഹിമാലയത്തിന്‍റെ പ്രത്യേകത. കാലാവസ്ഥ മുതല്‍ ഇതിന്‍റെ പഴക്കവും സമയത്തിന്റെ വേഗതയും എല്ലാം എന്നും സാധാരണക്കാരില്‍ അതിശയം സൃഷ്ടിക്കുന്നവയാണ്. ഒരിക്കലെങ്കിലും ഹിമാലയത്തില്‍ പോയാല്‍ തിരികെ വനുന്നത് പോയ ആളേ ആയിരിക്കില്ല എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഉത്തരമില്ലാത്ത നൂറുകണക്കിന് ചോദ്യങ്ങള്‍ ബാക്കിവെച്ചാണ് ഓരോ ഹിമാലയ യാത്രയും അവസാനിക്കുന്നത്. ഒരു സഞ്ചാരി വെറുതേയൊരു യാത്ര പോകുവാന്‍ മനസ്സില്‍ കാണുന്നതിനേക്കാള്‍ വലിയ അനുഭവങ്ങായിരിക്കും ഹിമാലയ യാത്ര സമ്മാനിക്കുന്നത്.
ദൈവങ്ങളുടെ വാസസ്ഥലമായും വിശ്വാസങ്ങളുടെ കേന്ദ്രമായുമൊക്കെ വാഴ്ത്തപ്പെടുന്ന ഹിമാലയത്തിലെ അതി വിചിത്രമായ, അല്ലെങ്കില്‍ സാമാന്യ ബുദ്ധിയേപ്പോലും വെല്ലുവിളിക്കുന്ന ഹിമാലയ രഹസ്യങ്ങള്‍.

ഗുരുഡോങ്മാര്‍ തടാകം

ഹിമാലയത്തിലെ അത്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഗുരുഡോങ്മാര്‍ തടാകം. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകങ്ങളിലൊന്നായ ഇത് സമുദ്രനിരപ്പിൽ നിന്നും 17,800 അടി അഥവാ 5430 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തില്‍ മുഴുവനും വെള്ളം ഐസായി കാണപ്പെടുന്ന തടാകമായിരുന്നുവത്രെ ഇത്. പിന്നീട് ഒരിക്കല്‍ ഇവിടെയെത്തിയ ഗുരു പത്മസംഭവ അവാ ഗുരു റിംപോച്ചെ ഇവിടെ എത്തിയപ്പോൾ ജനങ്ങൾ തങ്ങളുടെ ബുദ്ധിമുട്ട് അദ്ദേഹത്തോട് പറഞ്ഞു. ഇതിന് പരിഹാരം കാണാനായി അദ്ദേഹം തന്റെ കൈകൾ തടാകത്തിനു നേരെ ഉയർത്തുകയും അവിടം മെല്ലെ അലിയുവാൻ തുടങ്ങുകയും ചെയ്തു. അന്നു മുതൽ ഇവിടുത്തെ ജലം വിശുദ്ധമായാണ് ആളുകൾ കണക്കാക്കുന്നത്. ഇന്നും എത്ര കൊടിയ തണുപ്പിലും തടാകം മുഴുവന്‍ വറ്റിക്കിടക്കുകയാണങ്കിലും ഇവിടെ ഒരിടത്തു മാത്രം വെള്ളം കട്ടിയാവാതെ കിടക്കുന്നതു കാണാം.
ചൈനീസ് അതിര്‍ത്തിയില്‍ നിന്നും വെറും അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

രൂപ്കുണ്ഡ് തടാകം

അസ്ഥികൂടങ്ങളുടെ തടാകം എന്നാണ് രൂപ്കുണ്ഡ് തടാകം അറിയപ്പെടുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം ഹിമാലയത്തിലെ മറ്റൊരു അത്ഭുതമായാണ് കണക്കാക്കുന്നത്. നിഗൂഢതകളുടെ തടാകം എന്നുമിതിനു പേരുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5,029 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഒന്ന് രണ്ട് മാസത്തിലൊഴികെ മറ്റു സമയങ്ങളിലൊക്കെ ഈ തടാകത്തിലെ വെള്ളം തണുത്തുറഞ്ഞ അവസ്ഥയിലാണ്.

വെള്ളം വറ്റുമ്പോള്‍ കാണപ്പെടുന്ന 200 ഓളം തലയോട്ടികളും അസ്ഥികൂടങ്ങളുമാണ് ഈ തടാകത്തിനെ നിഗൂഢതയുള്ളതാക്കുന്നത്.
1942ൽ ഒരു ബ്രിട്ടീഷ് ഫോറസ്റ്റ് ഗാർഡാണ് രൂപ്കുണ്ഡിലെ തലയോട്ടികൾ ആദ്യം കണ്ടെത്തിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇത് വഴി കടന്നുപോകുമ്പോൾ മരിച്ചുപോയ ജപ്പാനിലെ പട്ടാളക്കാരുടെ അസ്ഥികൂടങ്ങളാണ് ഇതെന്നായിരുന്നു ആദ്യകാലത്തെ വിശ്വാസം. ദൈവങ്ങളുടെ ശാപം നിമിത്തം മരണമടഞ്ഞവരുടെ അസ്ഥികൂടങ്ങളാണിതെന്നും വിശ്വാസമുണ്ടായിരുന്നു.
എന്നാൽ ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നതു പ്രകാരം ഈ അസ്ഥികൂടങ്ങള്‍ തദ്ദേശവാസികളുടേതാണത്രെ. പെട്ടൊന്നുള്ള ആലിപ്പഴ വർഷത്തിലാണ് ഇവർ മരിച്ചതെന്നും എ ഡി 850ൽ ആണ് ഇത് സംഭവിച്ചതെന്നുമാണ് പുതിയ നിഗമനം.

ജ്ഞാന്‍ഗഞ്ച്

ഹിമാലയത്തിലെ ഏറ്റവും വിചിത്രമായ, നിഗൂഢതകള്‍ നിറഞ്ഞ ഇടമെന്ന വിശേഷണത്തിന് ഏറ്റവും യോജിച്ച ഇടമാണ് ജ്ഞാന്‍ഗഞ്ച്. മരണമില്ലാത്ത യോഗികള്‍ വസിക്കുന്ന, അമാനുഷരായ താപസന്മാരുടെ വാസസ്ഥലം എന്നാണിവിടം അറിയപ്പെടുന്നത്. പുരാണങ്ങളിലും മറ്റും പറയുന്ന മിക്ക ഋഷിവര്യന്മാും ഇവിടെ ചിരജ്ഞീവികളായി വസിക്കുന്നുണ്ടെന്നും വിശ്വാസമുണ്ട്. സിദ്ധാശ്രമം എന്നും ഈ ജ്ഞാന്‍ഗഞ്ചിനു പേരുണ്ട്.
ഹിമാലയത്തില്‍ ആര്‍ക്കും എത്തിപ്പെടുവാന്‍ സാധിക്കാത്ത ഒരിടത്താണ് സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. തെക്കെന്നോ വടക്കെന്നോ കിഴക്കെന്നോ പടിഞ്ഞാറെന്നോ ഒരു പ്രത്യേക ദിശ ഈ സ്ഥലത്തിനു പറയുവാനാവില്ലത്രെ. സാധാരണക്കാരായ മനുഷ്യര്‍ക്ക് ഇവിടെ ഒരിക്കലും എത്തിപ്പെടുവാന്‍ സാധിക്കില്ല. ചില ബുദ്ധമത ഗ്രന്ഥങ്ങളില്‍ ഇവിടേക്കുള്ള വഴിയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് വളരെ അവ്യക്തമാണത്രെ.

മരണമില്ലാത്തവരു‌ടെ നാട് എന്നാണ് ജ്ഞാന്‍ഗഞ്ച് അറിയപ്പെടുന്നത്. മരണത്തിന് അടിമപ്പെടാത്ത ജീവനാണ് ഇവിടെയുള്ളത്. ഇവിടുത്തത ഋഷിമാര്‍ക്കും താപസ്സര്‍ക്കുമൊന്നും മരണമില്ലത്രെ. രാമായണത്തിലും മഹാഭാരതത്തിലും മറ്റു ചില യോഗിമാരുടെ കൃതികളിലുമെല്ലാം ഹിമാലയത്തിലെ അജ്ഞാത ദേശത്തെക്കുറിച്ചും ഇവിടുത്തെ നിഗൂഢതകളെത്തുറിച്ചും പറയുന്നുണ്ട്. ശാംബല എന്നും ശങ്ക്രിലാ എന്നും ഈ ഇടത്തിനു പേരുണ്ട്. ടിബറ്റില്‍ കൈലാസ്-മാനസരോവറിന് വടക്കു ഭാഗത്തായി ജ്ഞാന്‍ഗഞ്ച് സ്ഥിതി ചെയ്യുന്നുവെന്ന് ചിലര്‍ വിശ്വസിക്കുന്നു.




ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 27

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 27

കിന്നർ കൈലാസം

ഹൈന്ദവ വിശ്വാസം അനുസരിച്ച് ശിവന്റെ വാസസ്ഥണ് ഹിമാലയം. അതുകൊണ്ടു ത്നെ വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഇടവും തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് ഹിമാലയം. തന്‍റെ പാതിയായ പാര്‍വ്വതി ദേവിയോടൊപ്പം ഹിമാലയത്തിന്‍റെ ഉയരങ്ങളില്‍ ശിവന്‍ വസിക്കുന്നു എന്നാണ് വിശ്വാസം. അതില്‍ കിന്നര്‍ കൈലാശ് എന്ന ഭാഗമാണ് യഥാര്‍ഥ വാസസ്ഥലം എന്നാണ് വിശ്വാസങ്ങളും പുരാണങ്ങളും പറയുന്നത്. പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണെങ്കിലും ഇവിടെ എത്തിപ്പെ‌ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലാണ് കിന്നര്‍ കൈലാശ് പര്‍വ്വത നിരകള്‍ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 17200 അടി ഉയരത്തിലാണ് ഇവിടമുള്ളത്. ഇന്‍ഡോ-‌ടിബറ്റന്‍ അതിര്‍ത്തിയോ‌ട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ തന്ത്രപ്രധാനമായ പ്രദേശം കൂടിയാണിത്. അധികമാളുകളൊന്നും എത്തിച്ചേരാറില്ലെങ്കിലും പ്രകൃതിഭംഗി ഇവിടെ ആസ്വദിക്കേണ്ടത് തന്നെയാണ്. വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിലധികം മനോഹരമാണ് ഇവിടം.

ഹൈന്ദവ വിശ്വാസത്തിന്റെ പ്രധാന ഭാഗമാണ് ഇവിടം. 79 അടി ഉയരത്തിലുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. ഇവിടുത്തെ പ്രത്യേകമായ കാലാവസ്ഥയില്‍ ഓരോ സെക്കന്‍ഡിലും നിറം മാറുന്നതാണ് ഇത്. കല്ലിന്റെ ഒരു സ്ലാബില്‍ ബാലന്‍സ് ചെയ്ത പോലെ നില്‍ക്കുന്ന ഈ ശിവലിംഗത്തിന് ചിലപ്പോള്‍ ത്രിശൂലത്തിന്റെ രൂപസാദൃശ്യവും തോന്നാറുണ്ട്. പാര്‍വ്വതി കുണ്ഡിനോട് ചേര്‍ന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 14900 അടി ഉയരമാണ് പാര്‍വ്വതി കുണ്ഡിനുള്ളത്

പാര്‍വ്വതി ദേവിയുടെ സൃഷ്ടിയാണ് പാര്‍വ്വതി കുണ്ഡ എന്നാണ് വിശ്വാസം. മറ്റു ദേവന്മാരൊപ്പം ശിവന്‍ സഭ കൂടുന്ന ഇടമാണിതെന്നും വിശ്വസിക്കപ്പെടുന്നു. മറ്റൊരു കഥയനുസരിച്ച് തണുപ്പു കാലത്താണ് ശിവന്‍ ഇവിടെ എത്തിച്ചേരുന്നതും സഭ നടത്തുന്നതും എന്നതാണ്.

ഭാരതത്തിലെ ആത്മീയ യാത്രകളില്‍ ഏറെ പ്രാധാന്യമേറിയ ഒന്നാണ് കിന്നര്‍ കൗലാസ യാത്ര. കിന്നര്‍ കൈലാസ് ട്രക്ക് അഥവാ കിന്നര്‍ കൈലാസ് പരിക്രമ എന്നറിയപ്പെടുന്ന ഈ തീര്‍ഥാടനം ഏറ്റവും പരിശുദ്ധമായ യാത്രകളില്‍ ഒന്നായാണ് കരുതപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2900 മീറ്ററില്‍ നിന്നും തുടങ്ങുന്ന യാത്ര 5242 മീറ്റര്‍ വരെയാണ് പോകുന്നത്. ഹിമായത്തിലെ പ്രാചീനമായ ഗ്രാമങ്ങളിലൂടെയും അരുവികള്‍ മുറിച്ചുകടന്നും താഴ്‌വരകള്‍ താണ്ടിയുമാണ് ഈ യാത്ര തീരുന്നത്. 14 കിലോമീറ്റര്‍ ദൂരം താണ്ടിയുള്ള ഈ ട്രക്കിങ് അതീവ ദുര്‍ഘടമാണെങ്കിയും വഴിയിലെ കാഴ്ചകളും അനുഭവങ്ങളും എല്ലാം അതിനും മേലെയുള്ള അനുഭവമാണ് സമ്മാനിക്കുന്നത്.
മഞ്ഞു മൂടിയ പര്‍വ്വതങ്ങളും പച്ചപ്പും ആപ്പിള്‍ തോട്ടങ്ങളും ഭൂപ്രകൃതിയും എല്ലാമായി ഒരിക്കലും മനസ്സില്‍ നിന്നും മായാത്ത കുറേ കാഴ്ചകളായിരിക്കും ഇത്.

ഈ യാത്രയുടെ ബേസ് ക്യാംപായി അറിയപ്പെടുന്ന ടാന്‍ഗ്ലിംഗ് ഗ്രാമാണ്. സമുദ്ര നിരപ്പില്‍ നിന്നും 7050 അടി ഉയരത്തില്‍ സത്ലജ് നദിയുടെ തീരത്തായാണ് ഈ ഗ്രാമമുള്ളത്. അതിശയിപ്പിക്കുന്നതും അതേ സമയം പേടിപ്പെടുത്തുന്നതുമാണ് മുന്നോട്ടുള്ള യാത്ര.

ടാന്‍ഗ്ലിങ്ങില്‍ നിന്നും തുടങ്ങിയാല്‍ ആദ്യലക്ഷ്യസ്ഥാനം മലിഭ് ഖാടാ ആണ്. എ‌ട്ടു കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം അവിടുന്ന് പോകുന്നത് പാര്‍വ്വതി കുണ്ഡിലേക്കാണ്. ഇവിടുന്ന് ഒരു കിലോമീറ്റര്‍ ദൂരം മാത്രമേ കിന്നര്‍ കൗലാസിലേക്കുള്ളു. ഗൈഡിനെയോ അല്ലെങ്കില്‍ മറ്റു സൗകര്യങ്ങളോ വേണ്ട‌വര്‍ അത് ടാന്‍ഗ്ലിങ്ങില്‍ നിന്നോ അല്ലെങ്കില്‍ റെക്ലോങ് പിയോയില്‍ നിന്നോ മുന്‍കൂട്ടി ഏര്‍പ്പെടുത്തണം.

എല്ലാ വര്‍ഷവും മേയ് മുതലാണ് കിന്നര്‍ കൈലാസ് പരിക്രമ യാത്രയ്ക്ക് തുടക്കമാകുന്നത്. സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ ഇത് നീണ്ടു നില്‍ക്കും. നല്ല രീതിയില്‍ മഴ അനുഭവപ്പെടുന്ന സ്ഥലമായതിനാല്‍ തന്നെ യാത്ര ബുദ്ധിമുട്ടായിരിക്കും. ഇത് കൂടാതെ ഉരുള്‍പൊട്ടല്‍ പോലുള്ള കാര്യങ്ങളും അവിചാരിതമായി സംഭവിക്കുന്നത് ഈ യാത്രയില്‍ പതിവാണ്.

ടിബറ്റിനോട് ഏറെ ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ തന്നെ ഹിന്ദു മതത്തിനൊപ്പം ബുദ്ധ മതത്തിന്റെ സ്വാധീനവും ഇവിടെ കാണുവാന്‍ സാധിക്കും. പഗോഡ രീതിയിലുള്ള നിര്‍മ്മാണ രീതികളും ആശ്രമങ്ങളും ഇവിടെ ധാരാളമായി കാണുവാന്‍ സാധിക്കും.

സന്‍സ്കാര്‍, ഹിമലയന്‍, ധൗലാധാര്‍ എന്നീ മൂന്നു പര്‍വ്വത നിരകളുടെ നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.