ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 May 2022

കൈലാസത്തിന്റെ മഹാത്മ്യം

കൈലാസത്തിന്റെ മഹാത്മ്യം

ഹൈന്ദവരുടെ വികാരം തന്നെയാണ് കൈലാസവും മാനസരോവറും. ശിവഭഗവാന്റെ വാസസ്ഥാനം ഇവിടെയാണെന്നാണ് വിശ്വാസം. സമുദ്രനിരപ്പില്‍ നിന്ന് 22028 അടി ഉയരത്തിലുളള കൈലാസത്തില്‍ എത്തണമെങ്കില്‍ ഉള്‍വിളി ഉണ്ടാവണം എന്നാണ് പറയുന്നത്. സ്വയംഭു ആയ കൈലാസവും മാര്‍ഗ്ഗമധ്യേയള്ള മാനസസരോവറും സൃഷ്ടിയോളം തന്നെ പഴക്കമുള്ളതാണ്. വെള്ളിനിറത്തിലുള്ള കൈലാസ പര്‍വ്വതത്തിന്റെ മകുടത്തില്‍ ശബ്ദവും വെളിച്ചവും ലയിച്ച് ഒന്നാകുന്നു. ഓം എന്ന പ്രണവ മന്ത്രം ഇവിടെ മുഴങ്ങുന്നു.

ഭാരത സംസ്കാരത്തിന്റെയും തത്വശാസ്ത്രത്തിന്റെയും ഹൃദയഭൂമിയാണ് കൈലാസം. പുരാതനമായ ഭാരതത്തിന്റെ വിശ്വാസങ്ങള്‍ മാനസസരോവറില്‍ പ്രതിഫലിക്കുന്നു. കൈലാസത്തിന്റെ താഴ്‌വരകള്‍ കല്പവൃക്ഷങ്ങളാല്‍ അലങ്കരിക്കുന്നതായി കരുതപ്പെടുന്നു. കൈലാസ പര്‍വതത്തിന്റെ ദക്ഷിണ ഭാഗം ഇന്ദ്രനീലമായും കിഴക്ക് ഭാഗം സ്ഫടികമായും പടിഞ്ഞാറ് ഭാഗം മാണിക്യമായും വടക്ക് ഭാഗം സ്വര്‍ണ്ണമായും വിശേഷിപ്പിക്കപ്പെടുന്നു. കുബേരന്റെ രാജധാനി ഇവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. 

ബുദ്ധ മതക്കാര്‍ക്കും കൈലാസം പുണ്യഭൂമി തന്നെയാണ്. കൈലാസത്തില്‍ തപസ് ചെയ്യുന്ന കോപാകുലനായ ബുദ്ധനെയാണ് അവര്‍ ആരാധിക്കുന്നത്. കൈലാസത്തിലേക്ക് നടത്തുന്ന തീര്‍ത്ഥാടനം നിര്‍വാണം പ്രാപിക്കാന്‍ സഹായിക്കുമെന്ന് ബുദ്ധ മതക്കാര്‍ വിശ്വസിക്കുന്നു. ജൈന മതത്തിലെ ആദ്യ തീര്‍ത്ഥങ്കരന്‍ ഇവിടെ വച്ചാണ് നിര്‍വാണം പ്രാപിച്ചതെന്നാണ് കരുതപ്പെടുന്നത്. സിഖ് മതസ്ഥാപകനായ ഗുരു നാനക് കൈലാസത്തില്‍ തപസ് ചെയ്തിരുന്നുവെന്ന വിശ്വാസവും നിലനില്‍ക്കുണ്ട്. 

മന്ഥത മഹാരാജാവാണ് മാനസസരോവര്‍ തടാകം കണ്ടെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. മനസസരോവറിന്‍റെ തീരത്ത് അദ്ദേഹം പ്രായച്ഛിത്ത കര്‍മ്മങ്ങള്‍ നടത്തിയതായും പറയപ്പെടുന്നുണ്ട്. തടാകത്തിന്റെ നടുവില്‍ വിശേഷപ്പെട്ട മരുന്നുകള്‍ അടങ്ങിയ ഫലങ്ങള്‍ ഉള്ള വൃക്ഷമുണ്ടെന്നാണ് ബുദ്ധമതക്കാരുടെ വിശ്വാസം. എല്ലാവിധത്തിലുള്ള രോഗങ്ങളും ഈ ഫലങ്ങള്‍ കഴിക്കുന്നതിലൂടെ ഭേദമകുമെന്നും അവര്‍ വിശ്വസിക്കുന്നുണ്ട്. 

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യദിനം

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യദിനം

അശ്വതി - ചൊവ്വ

ഭരണി - ചൊവ്വ, വെള്ളി

കാർത്തിക - ഞായർ

രോഹിണി - തിങ്കൾ

മകയിരം - ചൊവ്വ

തിരുവാതിര - വെള്ളി

പുണർതം - വ്യഴം

പൂയം - ശനി

ആയില്യം - ബുധൻ

മകം - വെള്ളി

പൂരം - വെള്ളി

ഉത്രം - ഞായർ

അത്തം - തിങ്കൾ

ചിത്തിര - ചൊവ്വ

ചോതി - വെള്ളി

വിശാഖം - വ്യഴം

അനിഴം - ശനി

തൃകേട്ട - ബുധൻ

മൂലം - വെള്ളി

പൂരാടം - വെള്ളി

ഉത്രടം - ഞായർ

തിരുവോണം - തിങ്കൾ

അവിട്ടം - ചൊവ്വ

ചതയം - വെള്ളി

പൂരുട്ടാതി - വ്യഴം

ഉതൃട്ടാതി - ശനി

രേവതി - ബുധൻ

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ

അശ്വതി - 7 & 9

ഭരണി - 9

കാർത്തിക - 1

രോഹിണി - 2

മകയിരം - 9

തിരുവാതിര - 4

പുണർതം - 3

പൂയം - 8

ആയില്യം - 5

മകം - 7

പൂരം - 6

ഉത്രം - 1

അത്തം - 2

ചിത്തിര - 9

ചോതി - 4

വിശാഖം - 3

അനിഴം - 8

തൃകേട്ട - 5

മൂലം - 7

പൂരാടം - 6

ഉത്രാടം - 1

തിരുവോണം - 2

അവിട്ടം - 9

ചതയം - 4

പൂരുട്ടാതി - 3

ഉതൃട്ടാതി - 8

രേവതി - 5

ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും

അശ്വതി - ഗണപതി
    
ഭരണി - സുബ്രഹ്മണ്യന്‍, ഭദ്രകാളി

കാര്‍ത്തിക - ദുര്‍ഗാദേവി

രോഹിണി - വിഷ്ണു, ദുര്‍ഗാദേവി

മകയിരം - മഹാലക്ഷ്മി

തിരുവാതിര - നാഗദേവതകള്‍

പുണര്‍തം - ശ്രീരാമന്‍    

പൂയം - മഹാവിഷ്ണു

ആയില്യം - ശ്രീകൃഷ്ണന്‍

മകം - ഗണപതി

പൂരം - ശിവന്‍

ഉത്രം - ശാസ്താവ്

അത്തം - ഗണപതി

ചിത്തിര - സുബ്രഹ്മണ്യന്‍    

ചോതി - ശ്രീഹനുമാന്‍

വിശാഖം - ബ്രഹ്മാവ്‌

അനിഴം - സുബ്രഹ്മണ്യന്‍, ഭദ്രകാളി  
     
തൃക്കേട്ട - സുബ്രഹ്മണ്യന്‍

മൂലം - ഗണപതി

പൂരാടം - ലക്ഷ്മീനാരായണന്‍

ഉത്രാടം - ശങ്കരനാരായണന്‍

തിരുവോണം - മഹാവിഷ്ണു

അവിട്ടം - സുബ്രഹ്മണ്യന്‍, ഭദ്രകാളി  

ചതയം - നാഗദേവതകള്‍

പൂരൂരുട്ടാതി - മഹാവിഷ്ണു

ഉതൃട്ടാതി - ശ്രീരാമന്‍

രേവതി - മഹാവിഷ്ണു , മഹാലക്ഷ്മി

27 നക്ഷത്രക്കാർ പ്രധാനമായും ദർശിക്കേണ്ട ക്ഷേത്രങ്ങൾ

1.അശ്വതി- കണ്ണൂരിലെ വൈദ്യനാഥ ഷേത്രം

2. ഭരണി- കൊല്ലത്തെരക്കടവൂർ ക്ഷേത്രം

3. കാർത്തിക- ഹരിപ്പാട് മുരുകൻ ക്ഷേത്രം

4. രോഹിണി- തിരുവനന്തപുരത്തെ അനന്ദപത്മനാഭ സ്വാമി ക്ഷേത്രം

5. മകീരം- പെരുന്ന മുരുകൻ ക്ഷേത്രം

6. തിരുവാതിര- മണ്ണാറശാല നാഗരാജ ക്ഷേത്രം

7. പുണർതം- കവിയൂരിലെ ഹനുമാൻ ക്ഷേത്രം

8. പൂയം- പയ്യന്നൂർ മുരുകൻ ക്ഷേത്രം

9. ആയില്യം- അമ്പലപ്പുഴ ഉണ്ണികൃഷ്ണൻ ക്ഷേത്രം

9. മകം - പഴവങ്ങാടി ഗണപതി ക്ഷേത്രം

10. പൂരം- ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

12. ഉത്രം-കണ്ടിയൂർ ശിവക്ഷേത്രം

13. അത്തം- തൃക്കോടിത്താനം മഹാവിഷ്ണു ക്ഷേത്രം

14. ചിത്തിര - ചെങ്ങന്നൂർ ദേവീക്ഷേത്രം

15. ചോതി-പാബുമേക്കാവ് നാഗരാജ ക്ഷേത്രം

16. വിശാഖം- ഏറ്റുമാനൂർ ശിവക്ഷേത്രം

17. അനിഴം- ശബരിമല ക്ഷേത്രം

18. തൃക്കേട്ട- പറശനിക്കടവ് മുത്തപ്പൻ ക്ഷേത്രം

19. മൂലം- കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

20. പൂരാടം- കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം

2l. ഉത്രാടം - തുറവൂർ നരസിംഹ ക്ഷേത്രം

22. തിരുവോണം - ഗുരുവായൂർ കൃ ഷ്ണ ക്ഷേത്രം

23 .അവിട്ടം - ആറ്റുകാൽ ദേവീക്ഷേത്രം

24. ചതയം -തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം

25. പൂരുരുട്ടാതി-ആറൻമുള കൃഷ്ണ ക്ഷേത്രം

26. ഉത്രട്ടാതി -വൈക്കം വൈക്കത്തപ്പൻ ക്ഷേത്രം

27. രേവതി -കാസർഗോട്ടെ അനന്തപത്മനാഭ സ്വാമിക്ഷേത്രം.

നൂറ്റിയെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ

നൂറ്റിയെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ

ഗോകർണ്ണം മുതൽ കന്യാകുമാരി വരെ പ്രാചീന അറുപത്തിനാല് ഗ്രാമങ്ങളിൽ പരശുരാമൻ പ്രതിഷ്ഠ ചെയ്തു എന്ന് വിശ്വസിക്കുന്ന നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങൾ,, പകുതി ഇന്നത്തെ കർണാടകയിലും പകുതി കേരളത്തിലുമായാണ് 108 ക്ഷേത്രങ്ങൾ, അതിൽ തന്നെ ഏറ്റവും കൂടുതൽ ഉള്ളത് തൃശൂർ ആണ്, പരശുരാമൻ പ്രതിഷ്ഠ ചെയ്ത നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ തൃശൂർ ജില്ലയിൽ ആയിരുന്ന പോലെ ദുർഗ്ഗാക്ഷേത്രങ്ങളും ഏറ്റവും കൂടുതൽ തൃശൂർ ജില്ലയിൽ തന്നെയാണ്, ഇരുപത് ദുർഗ്ഗ ക്ഷേത്രങ്ങൾ തൃശൂർ ഉണ്ട്,  ആറ്റുകാൽ, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രങ്ങൾ നൂറ്റിയെട്ടിൽ ഇല്ല, ചിലർ സംശയം പ്രകടിപ്പിച്ചേക്കാം, ഇതുപോലെ ശിവക്ഷേത്രങ്ങളിൽ ചില പ്രാചീന ക്ഷേത്രങ്ങളുടെ പേരില്ലന്ന് പറഞ്ഞ് ചിലർ വിമർശിച്ചിരുന്നു, പരശുരാമനാൽ പ്രതിഷ്ഠ ചെയ്ത ക്ഷേത്രങ്ങൾ മാത്രമെ 108 ൽ ഉണ്ടാകൂ, കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം AD ഒന്നാം നൂറ്റാണ്ടിൽ ചേര രാജാവായ ചേരൻ ചെങ്കുട്ടുവൻ പണികഴിപ്പിച്ച് പ്രതിഷ്ഠ ചെയ്തതാണ്,
നൂറ്റിയെട്ട് ദുർഗ്ഗാലയസ്തോത്രവും ദുർഗ്ഗ മൂലമന്ത്രവും ഈ ലേഖനത്തോടൊപ്പം ഉണ്ട്,

നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങൾ:

1) ആറ്റൂർ കാർത്യായനി ക്ഷേത്രം, മുള്ളൂർക്കര, തൃശൂർ

2) അയിരൂർ പിഷാരിക്കൽ ദുർഗ്ഗ ക്ഷേത്രം, എർണാകുളം

3) ഐങ്കുന്ന് പാണ്ഡവഗിരി ദേവി ക്ഷേത്രം, തൃശൂർ

4) അയ്യന്തോൾ കാർത്യായനി ക്ഷേത്രം, തൃശൂർ

5) അന്തിക്കാട് കാർത്യായനി ക്ഷേത്രം, തൃശൂർ

6) ആവണംകോട് സരസ്വതി ക്ഷേത്രം ,ആലുവ, എർണാകുളം

7) അഴകം ദേവി ക്ഷേത്രം, കൊടകര /തൃശൂർ

8) അഴിയൂർ ഭഗവതി ക്ഷേത്രം

9) ഭക്തിശാല ക്ഷേത്രം

10) ചാത്തന്നൂർ ദേവി ക്ഷേത്രം

11) ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, തൃശൂർ

12 ) ചെങ്ങളത്തുകാവ് ദേവിക്ഷേത്രം, കോട്ടയം

13 ) ചെങ്ങണംകോട്ട് ഭഗവതി ക്ഷേത്രം, പട്ടാമ്പി, പാലക്കാട്

14) ചെങ്ങന്നൂർ ദേവി ക്ഷേത്രം

15) വടക്കേ ഏഴിലക്കര ഭഗവതി ക്ഷേത്രം

16) ചേർപ്പ് ഭഗവതി ക്ഷേത്രം, തൃശൂർ

17 ) ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം, കണ്ണൂർ

18 ) ചേർത്തല കാർത്യായനി ക്ഷേത്രം

19) ചിറ്റണ്ട കാർത്യായനി ക്ഷേത്രം, തൃശൂർ

20 )ചോറ്റാനിക്കര രാജ രാജേശ്വരി ക്ഷേത്രം, എർണാകുളം

21 ) ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, തൃശൂർ

22) എടക്കുന്നി ഭഗവതി ക്ഷേത്രം, തൃശൂർ

23) ഇടപ്പളളി അഞ്ചുമന ഭഗവതി ക്ഷേത്രം, എർണാകുളം

24) എടലേപ്പിള്ളിദുർഗ്ഗ ക്ഷേത്രം, നന്ദി പുരം, തൃശൂർ

25) എടയന്നൂർ ഭഗവതി ക്ഷേത്രം

26) എളുപ്പാറ ഭഗവതി ക്ഷേത്രം

27) ഇങ്ങയൂർ ഭഗവതി ക്ഷേത്രം

28) ഇരിങ്ങോർക്കാവ്, പെരുമ്പാവൂർ ,എർണാകുളം

29) കടലശേരി ഭഗവതി ക്ഷേത്രം

30 ) കടലുണ്ടി ദേവിക്ഷേത്രം

31) കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം

32) കാടാമ്പുഴ ഭഗവതി ക്ഷേത്രം

33) കടപ്പൂർ ദേവി ക്ഷേത്രം

34) കാമേക്ഷി ഭഗവതി ക്ഷേത്രം

35 ) കണ്ണന്നൂർ ഭഗവതി ക്ഷേത്രം

36 ) ദേവി കന്യാകുമാരി

37) കാരമുക്ക് ഭഗവതി ക്ഷേത്രം, തൃശൂർ

38) കാരയിൽ ഭഗവതി ക്ഷേത്രം

39) മയിൽപ്പുറം ഭഗവതി ക്ഷേത്രം

40) കരുവലയം ഭഗവതി ക്ഷേത്രം

41) കാപീട് ഭഗവതി ക്ഷേത്രം

42) കടലൂർ ഭഗവതി ക്ഷേത്രം

43) കാട്ടൂർ ദുർഗ്ഗ ക്ഷേത്രം

44) വേങ്ങൂർ ഭഗവതി ക്ഷേത്രം

45) കിടങ്ങോത്ത് ഭഗവതി ക്ഷേത്രം

46) കീഴഡൂർ ഭഗവതി ക്ഷേത്രം

47) വിളപ്പായ ഭഗവതി ക്ഷേത്രം

48) കൊരട്ടി ചിറങ്ങര ദേവി ക്ഷേത്രം, തൃശൂർ

49) വയക്കൽ ദുർഗ്ഗ ക്ഷേത്രം

50 ) വിളയംകോട് ഭഗവതി ക്ഷേത്രം

51) കോതകുളങ്ങര ഭഗവതി ക്ഷേത്രം

52 ) കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം

53) കുറിഞ്ഞിക്കാവ് ദുർഗക്ഷേത്രം

54) കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം

55) മാങ്ങാട്ടുക്കാവ്

56) വിരണ്ടത്തൂർ ഭഗവതി ക്ഷേത്രം

57) മടിപ്പെട്ട ഭഗവതി ക്ഷേത്രം

58) മംഗളാദേവി ക്ഷേത്രം, ഇടുക്കി

59) മാണിക്യ മംഗലം കാർത്യായനി ക്ഷേത്രം, കാലടി, എർണാകുളം

60 ) മറവഞ്ചേരി ഭഗവതി ക്ഷേത്രം

61) മരുതൂർ കാർത്യായനി ക്ഷേത്രം, തൃശൂർ

62 ) മേഴക്കുന്നത്ത് ഭഗവതി ക്ഷേത്രം

63) കൊല്ലൂർ മൂകാംബിക സരസ്വതി ക്ഷേത്രം

64 ) മുക്കോല ഭഗവതി ക്ഷേത്രം

65) നെല്ലൂർ ഭഗവതി ക്ഷേത്രം

66) നെല്ലുവായിൽ ഭഗവതി ക്ഷേത്രം

67) ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം, പാലക്കാട്

68) പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം, എർണാകുളം

69) പന്നിയങ്കര ദുർഗ്ഗ ക്ഷേത്രം

70 ) പന്തല്ലൂർ ഭഗവതി ക്ഷേത്രം, തൃശൂർ

71) പത്തിയൂർ ദുർഗ്ഗ ക്ഷേത്രം ,ആലപ്പുഴ

72) ചേരനെല്ലൂർ ഭഗവതി ക്ഷേത്രം

73) പേരൂർക്കാവ് ദുർഗ്ഗ ക്ഷേത്രം

74 പേരണ്ടിയൂർ ദേവി ക്ഷേത്രം

75) പിഷാരിക്കൽ ഭഗവതി ക്ഷേത്രം, തൃശൂർ

76) പോത്തന്നൂർ ദുർഗ്ഗ ക്ഷേത്രം

77) പുന്നാരിയമ്മ

78) പുതുക്കോട് അന്നപൂർണ്ണേശ്വരി ക്ഷേത്രം

79) പുതൂർ ദുർഗ്ഗ ക്ഷേത്രം

80 ) പൂവത്തശ്ശേരി ദുർഗ്ഗ ക്ഷേത്രം

81) ഋണനാരായണം ദേവിക്ഷേത്രം

82) ഭക്തിശാല ഭഗവതി ക്ഷേത്രം

83) ശിരസിൽ ദേവി ക്ഷേത്രം

84 ) തൈക്കാട്ടുശ്ശേരി ദുർഗ്ഗ ക്ഷേത്രം, തൃശൂർ

85) തത്തപ്പള്ളി ദുർഗ്ഗ ക്ഷേത്രം

86) തെച്ചിക്കോട്ടുക്കാവ് ദുർഗ്ഗ

87) തേവലക്കോട് ദേവിക്ഷേത്രം

88) തിരുക്കുളം ദേവി ക്ഷേത്രം

89) തിരുവല്ലത്തൂർ ദേവി ക്ഷേത്രം

90 ) തോട്ടപ്പള്ളി ദേവി ക്ഷേത്രം, തൊട്ടിപ്പാൽ ഭഗവതി, തൃശൂർ

91) തൊഴുവന്നൂർ ഭഗവതി ക്ഷേത്രം

92) തൃച്ചമ്പരം ഭഗവതി ക്ഷേത്രം

93) തൃക്കണ്ടിക്കാവ് ഭഗവതി

94) തൃക്കാവ് ദുർഗ്ഗ

95) തൃപ്പേരി ഭഗവതി

96) ഉളിയന്നൂർ ദേവി ക്ഷേത്രം

97) ഉണ്ണന്നൂർ ദേവി ക്ഷേത്രം

98) ഊരകത്തമ്മ തിരുവടി ക്ഷേത്രം, തൃശൂർ

99) ഉഴലൂർ ദേവി ക്ഷേത്രം

100) വള്ളോട്ടിക്കുന്ന് ദുർഗ്ഗ ക്ഷേത്രം

101) വള്ളൂർ ദുർഗ്ഗ ക്ഷേത്രം

102) വരക്കൽ ദുർഗ്ഗ ക്ഷേത്രം

103) കിഴക്കാണിക്കാട് ദേവിക്ഷേത്രം

104) വെളിയന്നൂർ ദേവി ക്ഷേത്രം

105) വെളുത്താട്ട്വട്ടക്കൻ ചൊവ്വാഭഗവതി ക്ഷേത്രം

106) വെളളികുന്ന് ഭഗവതി ക്ഷേത്രം

107) വലിയ പുരം ദേവി ക്ഷേത്രം

108) കുരിങ്ങാച്ചിറ ദേവി ക്ഷേത്രം

നൂറ്റിയെട്ട് ദുർഗ്ഗാലയ സ്തോത്രം

ദുർഗ്ഗാലയങ്ങൾ നൂറ്റെട്ടും ദുഷ്കൃതം ദൂരെ -
നീങ്ങുവാൻ
ദു:ഖം പോക്കേണമെൻ പോറ്റി ദുർഗ്ഗാ -
ദേവി നമോസ്തുതേ
വലയാലയമാദിക്കും തൈക്കാടും കടലായിലും കന്യാകുമാരി കാമേക്ഷി മൂകാംബി ചെറുകുന്നിലും കുമാരനെല്ലൂരു 'കാപീടു ചേരനെല്ലൂരു ചെങ്ങളംതോടിപ്പാളി ഇടപ്പള്ളി പേരൂർക്കാവ് മയിൽപ്പുറം വെള്ളിത്തട്ടഴകത്തെന്നും ചാത്തന്നൂർ നെല്ലുവയിലും അന്തിക്കാട് പണങ്ങോട് അയ്യന്തോളയ്യകുന്നിലും കടപ്പൂരുഴലൂരെന്നും ചൊല്ലാം പുന്നാരിയമ്മയും കാരമുക്കു മടക്കുന്നിചെമ്പൂക്കാവിടനാടുമേ
പൂവ്വത്തശ്ശേരി ചേർപ്പെന്നും കുട്ടനെല്ലൂരു ചേർത്തല വെള്ളിക്കുന്നെന്നു ചൊല്ലുന്നു
വെണ്ടൂർ മാണിക്യ മംഗലം വിളിപ്പാ വിളിയന്നൂരും വെളിയങ്കോട് വിടകൊടി ഈങ്ങയൂരുമിടപ്പെറ്റ കുട്ടലും കരുമാപ്പുറചെങ്ങണ പോത്തന്നൂർ വയക്കൽ
പന്തല്ലൂരു പന്നിയങ്കര എഴിലക്കരതേണൂർ മറവഞ്ചേരി ഞാങ്ങാട്ടിരി കണ്ണണൂർ കാട്ടൂർ പിഷാരി ചിറ്റണ്ടചോറ്റാനിക്കര രണ്ടിലും
തിരുക്കുളം കിടങ്ങോത്ത് വിരണ്ടാട്ടൂർ ശിരസിലും പേരച്ചന്നൂര് മാങ്ങാട്ടൂർ തത്തപ്പള്ളി വരക്കലും കരിങ്ങാച്ചിറ ചെങ്ങന്നൂർ തൊഴാനൂരു കൊരട്ടിയും
തേവലക്കോടിളപാറ കുറിഞ്ഞിക്കാട്ടുകാരയിൽ
തൃക്കണികാടുമീയിടെ ഉണ്ണൂർ മംഗലമെന്നിവ തെച്ചിക്കോട്ടോലമുക്കോല ഭക്തിയാർ ഭക്തി ശാ കിഴക്കനികാടഴിയൂർ വള്ളൂർ വള്ളൊടി കുന്നിവലയും പത്തിയൂർ തിരുവാലത്തൂർ ചൂരക്കോടെന്നു കീഴഡൂർ ഇരിങ്ങോളം കടമ്പേരി തൃച്ചംബരമിതാദരാൽ
ഋണനാരായണം നെല്ലൂർ ക്രമത്താൽശാല രണ്ടിലും അഷ്ടമി കാർത്തിക ച്ചൊവ്വ
നവമീ വെള്ളിയാഴ്ചയും പതിനാലും തിങ്കൾ മുതൽ സന്ധ്യകാലേ വിശേഷത:

മൂലമന്ത്രം

ഓം ഹ്രീം'ദും ദുർഗ്ഗായൈ നമ:

മുതിരേരി ക്ഷേത്രം

മുതിരേരി ക്ഷേത്രം

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് വാള്‍ എഴുന്നള്ളിക്കുന്ന ക്ഷേത്രമാണ് മുതിരേരി ക്ഷേത്രം വയനാട്ടിലെ ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ മുതിരേരി ക്ഷേത്രം . മഹാദേവന്റെ ആജ്ഞയനുസരിച്ച് ദക്ഷന്റെ യാഗശാലയും മറ്റും നിശേഷം നശിപ്പിച്ച ശേഷം യാഗത്തിന് വിഘ്‌നം വരുത്തി ദക്ഷന്റെ കഴുത്തറുത്ത് വീരഭദ്രന്‍ തന്റെ വാള്‍ എറിഞ്ഞപ്പോള്‍ വീണ സ്ഥലമാണ് മുതിരേരി എന്നാണ് സങ്കല്‍പം. ദക്ഷയാഗാനന്തരം വലിച്ചെറിഞ്ഞ വാള്‍ മുതിരേരിയിലെ വയല്‍ ഉഴുതുമറിക്കുകയായിരുന്ന കുറിച്ച്യ തറവാട്ടുകാരുടെ കലപ്പയില്‍ കുടുങ്ങി. വാള്‍ കുടുങ്ങിയ വിവരം അന്നത്തെ നായര്‍ തറവാടുകളെ അറിയിച്ചു. ഈ ദിവ്യായുധം ദൈവികശക്തിയുള്ളതാണെന്നും ആയുധത്തെ യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ച് നിത്യപൂജാദികള്‍ മുടക്കം കൂടാതെ ചെയ്തുവരണമെന്നും ദേവപ്രശ്‌നത്തില്‍ കാണപ്പെട്ടു.

കുറിച്ച്യ തറവാട്ടുകാരും പാലിയാട്ട് തറവാട്ടിലെ കോഴിക്കോട്ട് നമ്പ്യാരും തലമുറക്കാരും ചേര്‍ന്നാണ് പ്രതിഷ്ഠ നടത്തിയത്. വാള്‍ ലഭിച്ച വയലിന് വാളന്‍കണ്ടം എന്ന പേര് ഇപ്പോഴും നിലവിലുണ്ട്. നാട്ടിപ്പണികള്‍ തുടങ്ങുമ്പോള്‍ ആദ്യം ഈ കണ്ടത്തില്‍ ഞാറ് നട്ടതിനുശേഷം മാത്രമേ മറ്റ് കണ്ടങ്ങളില്‍ കൃഷി ഇറക്കാറൂള്ളൂ.

ചോതി നാളില്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ദിവ്യായുധം പ്രത്യേക രീതിയില്‍ ക്ഷേത്രകുളത്തില്‍മുക്കി യാത്രയ്ക്കുള്ള ഒരുക്കം കുറിക്കും. മൂഴിയോട്ടില്ലം പുത്തന്‍മഠം സുരേഷ് നമ്പൂതിരിയാണ് വാളുമായി കൊട്ടിയൂര്‍ ക്ഷേത്രം ലക്ഷ്യമാക്കി യാത്ര തിരിക്കുക. പ്രത്യേക പൂജകള്‍ക്കുശേഷം മണിത്തറയില്‍ ധ്യാനമിരിക്കും. ധ്യാനത്തില്‍ വെളിപാടുണ്ടാവുകയും ക്ഷേത്രക്കുളത്തില്‍ കുളികഴിഞ്ഞ് ഭസ്മാദികള്‍ ധരിച്ച് ഒരു കുടം വെള്ളവുമായി ക്ഷേത്രത്തിലെത്തും.

ദേവസ്ഥാനങ്ങളില്‍ പ്രത്യേക പൂജ നടത്തി ഉപദേവന്മാര്‍ക്കും പൂജ ചെയ്ത് ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ വെച്ച വാള് തുളസിയോടുകൂടി കയ്യിലെടുത്ത് കൊട്ടിയൂര്‍ക്ഷേത്രത്തെ ലക്ഷ്യമാക്കി നീങ്ങുന്ന യാത്രയാണ് വാള്‍ എഴുന്നള്ളിപ്പ്. കിലോമീറ്ററുകള്‍ കാല്‍നടയായി ഒറ്റയ്ക്ക് പിന്നിടും. വൈശാഖ മഹോത്സവം സമാപിച്ചതിനുശേഷം മാത്രമാണ് വാള്‍ മുതിരേരി അമ്പലത്തില്‍ തിരിച്ചെത്തുക.

24 May 2022

പരമേശ്വരന്റെ അറുപത്തിനാല് ലീലകള്‍

പരമേശ്വരന്റെ അറുപത്തിനാല് ലീലകള്‍

ആദിയും അന്തവും ഇല്ലാത്തവനും, വിഷ്ണു, ബ്രഹ്മാവ് തുടങ്ങിയവര്‍ക്കുകൂടി വേദ്യനല്ലാത്തവനും, സര്‍വ്വജ്ഞനുമായ പരമേശ്വരന്റെ സര്‍വ്വലോകരക്ഷാര്‍ത്ഥം പാര്‍വ്വതീ ദേവിയോടുകൂടി ഹാലാസ്യത്തില്‍ വന്ന് ലിംഗരൂപിയായി സാന്നിദ്ധ്യം ചെയ്യുന്നു. ചന്ദ്രവംശജരായ പാണ്ഡ്യരാജാക്കന്‍മാര്‍ സോമസുന്ദരനില്‍ അതിയായ ഭക്തിയോടുകൂടിയവരായിരുന്നു. അവരെല്ലാം മനസ്സ്, ശരീരം, വാക്ക് മുതലായവകൊണ്ട് ഭഗവാനെ സദാ ഭജിക്കുന്നവരാകുന്നു. ഭക്തരക്ഷാര്‍ത്ഥം അദ്ദേഹം ഓരോ യുഗത്തിലും പതിനാറ് ലീലകള്‍ വീതം ചെയ്തു. അവയെല്ലാം കൂട്ടിനോക്കിയാല്‍ നാലുയുഗത്തിലുംകൂടി അറുപത്തിനാലെണ്ണമായി. 

ഭഗവാന്റെ ഒന്നാമത്തെ ലീല ഇന്ദ്രന്റെ ബ്രഹ്മഹത്യാ പാപനാശാര്‍ത്ഥമായിരുന്നു. 

രണ്ടാമത്തേത് ഐരാവതത്തിന് ശാപമോക്ഷം നല്‍കുന്നതിനു വേണ്ടിയായിരുന്നു. 

മൂന്നാമത്തെ ലീലയിലാണ് ഭഗവാന്‍ നീപകാനനത്തില്‍ അതിസുന്ദരമായ മധുരാപുരം പണിതത്. 

ഭഗവാന്‍റ നാലാമത്തെ ലീലയില്‍ ഈശപത്നിയായ പാര്‍വ്വതി തടാതകയായി അവതരിച്ചു. 

അഞ്ചാമത്തേതില്‍ ഭഗവാന്‍ പാണ്ഡ്യഭൂപനായി അവതരിച്ച് തടതകയെ പരിണയിച്ചു. 

ആറാമത്തേതില്‍ ഭഗവാന്‍ പതഞ്ജലിമുനിയ്ക്കായി കൊണ്ട് നൃത്തം ചെയ്തു. 

ഏഴാമത്തേതില്‍ ഭഗവാന്‍ ധാരാളം അന്നം ഭുജിക്കുന്നതിനുള്ള ശക്തി കുണ്ഡോദരന് നല്‍കി. 

ഏട്ടാമത്തെ ലീലകൊണ്ട് ഭഗവാന്‍ കുണ്ഡോദരന്‍െറ വിശപ്പ് ശമിപ്പിച്ചു. 

ഒന്‍പത്താമത്തെ ലീലകൊണ്ട് ഭഗവാന്‍ പാര്‍വ്വതീപ്രീതിക്കായികൊണ്ട് ഏഴുസമുദ്രങ്ങളെ മധുരാപുരിയിലേക്ക് വരുത്തി. 

പത്താമത്തെ ലീലകൊണ്ടദ്ദേഹം ദേവലോകത്ത് വസിക്കുന്ന മലയദ്ധ്വജനെ മധുരാപുരിയിലേക്ക് വരുത്തി. 

പതിനൊന്നാമത്തേതില്‍ അദ്ദേഹത്തിന് ഉഗ്രന്‍ എന്ന പേരോടുകൂടിയ ഒരു പുത്രനുണ്ടായി. 

പന്ത്രണ്ടാമത്തെ ലീലയില്‍ അദ്ദേഹം ഉഗ്രന് മൂന്ന് ആയുധങ്ങള്‍ നല്‍കി. 

പതിമൂന്നാമത്തേതില്‍ അദ്ദേഹം സപ്തസമുദ്രങ്ങളെ തിരികേ അയച്ചു. 

പതിനാലാമത്തേതില്‍ അദ്ദേഹം ഇന്ദ്രന്‍െറ കിരീടം തകര്‍ത്തു. 

പതിനഞ്ചാമത്തേതില്‍ ഭഗവാന്‍ ശംഭു മേരുവില്‍ നിന്ന് സ്വര്‍ണ്ണമെടുത്തു. 

പതിനാറാമത്തേതില്‍ വേദാര്‍ത്ഥത്തെ ഉപദേശിച്ചു. 

പതിനേഴാമത്തെ ലീലയില്‍ അദ്ദേഹം രാജാവിന്‍െ കിരീടത്തിനായികൊണ്ട് രത്നവിക്രയം നടത്തി. 

പതിനൊട്ടാമത്തെ ലീലയില്‍ മേഘങ്ങള്‍ സമുദ്രപാനം ചെയ്തു 

പത്തൊന്‍പതില്‍ അതിവൃഷ്ടിയെ ഇല്ലാതാക്കി. 

ഇരുപത്തില്‍ സിദ്ധവൈഭങ്ങളെ വിസ്തരിച്ചുകാട്ടി. 

ഇരുപത്തിയൊന്നില്‍ ശിലാഗജം കരിമ്പുതണ്ട് ഭക്ഷിച്ചു. 

ഇരുപത്തിരണ്ടാം ലീലയില്‍ നഗ്നമാരയച്ച ആനയെ ഇല്ലാതാക്കി. 

ഇരുപത്തിമൂന്നാമത്തേതില്‍ വിപ്രകന്യകയെ അനുഗ്രഹിച്ചു. 

ഇരുപത്തിനാലില്‍ വ്യത്യസ്തനൃത്തങ്ങള്‍ ചെയ്തു. 

ഇരുപത്തിയഞ്ചില്‍ ബ്രാഹ്മണപത്നിവധം തെളിയിച്ചു. 

ഇരുപത്തിയാറില്‍ പിതാവിനെകൊന്ന് മാതാവിനെ പ്രാപിച്ച ദുഷ്ടബ്രാഹ്മണനെ പാപമുക്തനാക്കി തീര്‍ത്തു. 

ഇരുപത്തിയേഴില്‍ ഗുരുപത്നിയെ കാമിച്ച സിദ്ധനെ ഭടരൂപിയായി വന്ന് കൊന്നുകളഞ്ഞു. 

ഇരുപത്തെട്ടില്‍ നഗ്നന്‍മാരാല്‍ പ്രേരിതനായി വന്ന ക്രൂരസര്‍പ്പത്തെ വിഷം നശിപ്പിച്ച് സജ്ജനങ്ങളെ രക്ഷിച്ചു. 

ഇരുപത്തിയൊമ്പതില്‍ ശ്രമണന്‍മാരയച്ച ധേനുവിനെകൊന്ന് ലോകരക്ഷചെയ്തു. 

മുപ്പതില്‍ പാണ്ഡ്യസേനാപതിയെ രക്ഷിക്കാനായി സൈന്യത്തെ കാണിച്ചുകൊടുത്തു. 

മുപ്പത്തിയൊന്നില്‍ രാജാവിന് നീധിയെ നല്‍കി. 

മുപ്പത്തിരണ്ടില്‍ വൈശ്യരൂപം പൂണ്ട് വളകള്‍ വിറ്റു. 

മുപ്പത്തിമൂന്നില്‍ യക്ഷസ്ത്രീകള്‍ക്ക് അഷ്ടസിദ്ധികള്‍ നല്‍കി. 

മുപ്പത്തിനാലില്‍ ചോളരാജാവിനുവേണ്ടി ക്ഷേത്രാദ്വാരം തുറന്നു. 

മുപ്പത്തിയഞ്ചില്‍ പാണ്ഡ്യസേനയ്ക്ക് ജലം നല്‍കി. 

മുപ്പത്തിയാറില്‍ ഭഗവാന്‍ രസവാദം കാണിച്ചു. 

മുപ്പത്തിയേഴില്‍ ചോളരാജാവിനെ ജയിച്ചു. 

മുപ്പത്തിയെട്ടില്‍ ശൂദ്രന് ധാന്യപാത്രം നല്‍കി. 

മുപ്പത്തിയൊമ്പത്തില്‍ വൈശ്യബാലന് വ്യവഹാരവിജയം നല്‍കി. 

നാല്‍പ്പതില്‍ പാണ്ഡ്യരാജാവിന്‍െറ ബ്രഹ്മഹത്യാപാപത്തെ നശിപ്പിച്ചു. 

നാല്‍പ്പത്തിയൊന്നില്‍ ഭഗവാന്‍ വിറക് വിറ്റ് നടന്നു. 

നാലപത്തിരണ്ടില്‍ ചോളഭൂപന് പത്രമയച്ചു. 

നാല്‍പ്പത്തിമൂന്നില്‍ ഭദ്രന് ഫലകദാനം ചെയ്തു. 

നാല്‍പ്പത്തിനാലില്‍ ഭദ്രഭാര്യയ്ക്ക് ജയം നല്‍കി. 

നാല്‍പ്പത്തിയഞ്ചില്‍ പന്നികുഞ്ഞങ്ങളെ സംരക്ഷിച്ചു. 

നാല്‍പ്പത്തിയാറില്‍ അവയെ മന്ത്രികളാക്കി. 

നാല്‍പ്പത്തിയേഴില്‍ ഖഞ്ജരീടപക്ഷിക്ക് മൃത്യുഞ്ജയ മന്ത്രം ഉപദേശിച്ചു. 

നാല്പത്തിയെട്ടില്‍ ശരാരീക്ക് മുക്തി നല്‍കി. 

നാല്പത്തൊമ്പതാമത്തെ ലീല പുരത്തിന്‍െ ലീല പ്രദര്‍ശിപ്പിക്കുന്നതിനായിരുന്നു. 

അന്‍പതാമത്തെ ലീല ചോളരാജാവിനെ പരാജയപ്പെടുത്തിയതാണ്. 

അന്‍പത്തൊന്നാമത്തെ ലീലയില്‍ സംഘികള്‍ക്ക് സംഘഫലകത്തെ നല്‍കി. 

അന്‍പത്തിരണ്ടാമത്തെ ലീലകൊണ്ട് ശൈവ ബ്രാഹ്മണന് ശ്ലോകദാനം ചെയതു. 

അമ്പത്തിമൂന്നില്‍ നല്‍ക്കീലനെ സംരക്ഷിച്ചു. 

അമ്പത്തിനാലില്‍ അദ്ദേഹത്തിന് ദ്രാവിഡസൂത്രങ്ങള്‍ ഉപദേശിച്ചുകൊടുത്തു. 

അമ്പത്തിയഞ്ചില്‍ ഭഗവാന്‍ പ്രബന്ധതാരതമ്യ നിര്‍ണ്ണയം നടത്തി.

അമ്പത്തിയാറില്‍ ഭഗവാന്‍ ഉത്തരഹാലാസ്യത്തില്‍ പ്രവേശിച്ചു. 

അമ്പത്തിയേഴില്‍ കൈവര്‍ത്തകകന്യകയെ പരിണയിച്ചു. 

അമ്പത്തിയെട്ടില്‍ വാതപുരേശന് ജ്ഞാനദീക്ഷ നല്‍കി. 

അമ്പത്തിയൊമ്പതില്‍ മായാശ്വങ്ങളെ വിറ്റു. 

അറുപതില്‍ നദിയെ ആകര്‍ഷിച്ചു. 

അറുപ്പത്തിയൊന്നാമത്തെ ലീല പീട്ടിനുവേണ്ടി മണ്‍ചുമന്ന് വടികൊണ്ടുള്ള താണ്ഡനമേറ്റതായിരുന്നു 

അറുപത്തിരണ്ടാമത്തെ ലീല കുബ്ജപാണ്ഡ്യന്റെ ജ്വരവും, കുബ്ജത്വവും  തീര്‍ത്തതായിരുന്നു. 

അറുപത്തിമൂന്നാമത്തെ ലീല ദുഷ്ടരായ നഗ്നൻമാരെ ത്രിശൂലത്തിൽ കയറ്റി കൊല്ലിച്ചതായിരുന്നു. ശിവലിംഗം, ശമീവൃക്ഷം, കൂപം എന്നിവയെ വരുത്തിയതാണ് ഭഗവാന്റെ അറിപത്തിനാലാമത്തെ ലീല. വിശ്വമഹാകവി കാളിദാസന്റെ കുമാരസംഭവം ആരംഭിക്കുന്നത് ജഗത്തിന്റെ  മാതാപിതാക്കളായിരിക്കുന്ന  പാർവതീപരമേശ്വരൻമാരോട് വാഗർത്ഥങ്ങളെ നൽക്കേണമെന്ന അഭ്യർത്ഥനയോടെയാണ്. ആദ്യത്തെ വരിതന്നെ പാർവ്വതീ പരമേശ്വരൻമാരുടെ സവിശേഷതയെ പ്രകീർത്തിക്കുന്നു. 

അവർ വാക്കും അർത്ഥവും പോലെ വേർപിരിയാത്തവരാണ്. ശിവനെ വെടിഞ്ഞ് ശിവയോ, ശിവയെ വെടിഞ്ഞ് ശിവനോ നിലനിൽക്കുകയില്ല. വൈദികവും, താന്ത്രികവുമായ പല സിദ്ധാന്തങ്ങളും ഈ ശിവശക്ത്യൈക്യ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഭാരതത്തിലെ പല ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠ ശിവശക്തിഭാവത്തിലുള്ളതാണ്. അതിൽ വച്ച് ഏറ്റവും പ്രമുഖമായിട്ടുള്ളത് മധുരയിലെ മീനാക്ഷി ക്ഷേത്രമാണ്. ആയിരത്തിണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തെ കുറിച്ച് പുരാണങ്ങളിൽ മാത്രമല്ല, തമിഴിലും, സംസ്കൃതത്തിലുമുള്ള മറ്റു പല സാഹിത്യകൃതികളിലും വിസ്തരിച്ചുള്ള വർണ്ണനകളുണ്ട്. 

പുരാണസാഹിത്യത്തിൽ മധുരമീനാക്ഷി ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ പ്രകീർത്തിക്കുന്ന ഉത്തമഭാഗമാണ് സ്കന്ദപുരാണത്തിലെ ഹാലാസ്യമാഹാത്മ്യം. സ്വയംഭൂവായ ലിംഗത്തിൽ അധിവസിക്കുന്ന സുന്ദരേശൻ ദേവേന്ത്രൻ മുതൽ സാധാരണക്കാരായ ജനങ്ങളെ വരെ അനുഗ്രഹിക്കുന്നതിനു വേണ്ടി അറുപത്തിനാല് ലീലകൾ ചെയ്തതാണ് ഹാലാസ്യമാഹാത്മ്യത്തിലെ പ്രതിപാദ്യവിഷയം. 

ചരിത്രവും, തത്ത്വശാസ്ത്രവും, ഐതിഹ്യവും, ആത്മീയതയും എല്ലാം ഇഴുകി ചേർന്നിരിക്കുന്നതു കൊണ്ട് തന്നെ ഹാലാസ്യമാഹാത്മ്യം പ്രത്യേകം പഠനത്തെ അർഹിക്കുന്നുണ്ട്

പ്രദോഷം

പ്രദോഷം

അസ്തമയസന്ധ്യ രാത്രിയുടെ - പ്രാരംഭകാലം, അസ്തമയത്തിനുമുമ്പ് മൂന്നേമുക്കാൽ നാഴികവരെയുള്ള ഒരു യാമം

പ്രദോഷകാലം എന്ന് പറയുന്നത് പകൽ കഴിഞ്ഞ് രാത്രി തുടങ്ങുന്നതിന്റെ സൂചനയായി ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും ഉദിക്കും വരെയാണെന്ന് പറയാം. വിശ്വാസപ്രകാരം പ്രദോഷത്തെ താഴെപ്പറയുന്നരീതിയിൽ അഞ്ചായി തിരിച്ചിരിക്കുന്നു.

നിത്യപ്രദോഷം
പക്ഷപ്രദോഷം
മാസപ്രദോഷം
മഹാപ്രദോഷം
പ്രളയപ്രദോഷം

വൈകീട്ട് 5.45 മുതൽ 6.30 മണിക്കുള്ളിലെ സമയം പ്രദോഷങ്ങളെ നിത്യപ്രദോഷമെന്നു പറയുന്നു.

ഓരോ മാസവും കറുത്തവാവ് മുതൽ 13-ആം ദിവസവും വെളുത്തവാവ് മുതൽ 13-ആം ദിവസവും വരുന്നത് ത്രയോദശിയാണ്. അന്നാണ് പക്ഷപ്രദോഷം അന്നേ ദിവസം തന്നെ അസ്തമയത്തിനു ഒന്നരമണിക്കൂർ മുമ്പ്മുതൽ അസ്തമിച്ച് ഒന്നരമണിക്കൂർ വരെയുള്ള മൂന്ന് മണിക്കൂറുകളെ പ്രദോഷസമയമായി കണക്കാക്കുന്നു.

ശുക്ലപക്ഷത്തിൽ വരുന്നപ്രദോഷമാണ് മാസപ്രദോഷം

പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണു. അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം.

ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വരി പ്രദോഷം എന്നു പറയുന്നു. ഈശ്വരനും ദേവിയും ചേർന്ന് അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ആണ് വിശ്വാസം. പൊതുവേ പ്രദോഷവഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.

പരമശിവൻ പത്നിയായ പാർവ്വതീദേവിയെ ചുവന്ന രത്ന പീഡത്തിൽ ഇരുത്തിയിട്ട്‌ കൈലാസത്തിൽ താണ്ഡവമാടിയ ത്രയോദശി ദിവസം ആണ് പ്രദോഷം ആയി ആചരിക്കുന്നത് ഒരുമാസ്ത്തിൽ വെളുത്തപക്ഷവും കറുത്ത പക്ഷത്തിലും കൂടി രണ്ടു പ്രദോഷം ആചരിക്കുന്നു രണ്ടും ഒരു പോലെ പ്രാധാന്യം ഉള്ളതാണു .സകല ദേവതകളും ദേവന്മാറും ഒപ്പം ബ്രഹ്മാവു സരസ്വതീ സമേധനായും വിഷ്ണു ലക്ഷ്മീ സമേധനായും കൈലാസത്തിൽ എത്തി ഭഗാന്റെ തണ്ടവം അതിയായി ആസ്വദിച്ചു എന്നണു വിശ്വാസം

മാസത്തിൽ രണ്ടു പ്രദോഷവ്രത ദിവസങ്ങളുണ്ട്; ഒന്ന് കൃഷ്ണപക്ഷത്തിൽ വരുന്നത്; മറ്റേത് ശുക്‌ളപക്ഷത്തിലേത്. അതെ, കറുത്തവാവിന് മുമ്പും വെളുത്തവാവിന് മുമ്പും. ഈ ദിവസങ്ങളിൽ ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷവ്രതം ആചരിക്കുന്നത്. പ്രദോഷസന്ധ്യയിൽ പാർവ്വതി ദേവിയെ പീഠത്തിലിരുത്തി ശിവൻ നൃത്തം ചെയ്യും; സകലദേവതകളും ഈ സമയത്ത് സന്നിഹിതരായി ശിവനെ ഭജിക്കും. ശിവപാർവതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന ത്രയോദശി സന്ധ്യയിൽ
വിധിപ്രകാരം വ്രതമെടുത്താൽ എല്ലാ പാപവും തീരും. ദാരിദ്യദുഃഖശമനം കീർത്തി, ശത്രുനാശം, സന്താനഭാഗ്യം, രോഗശാന്തി, ആയുസ്, ക്ഷേമം ഐശ്വര്യം എന്നിവയെല്ലാം ലഭിക്കും.

പരമശിവന്റെയും ശ്രീപാർവതിദേവിയുടെയും അനുഗ്രഹാശിസുകൾ നേടാനും പാപമോചനത്തിനും ആഗ്രഹലാഭത്തിനും ഉപവാസത്തിനും ക്ഷേത്രദർശനത്തിനും ഇതുപോലൊരു സുദിനം വേറെയില്ല. ഈ ദിവസം കറുത്ത പക്ഷത്തിലെ ശനിയാഴ്ചകളിൽ വന്നാൽ അതിവിശിഷ്ടമാണ്. അന്നത്തെ വ്രതാചരണം മഹാഭാഗ്യമേകും. തിങ്കളാഴ്ച വരുന്ന സോമപ്രദോഷവും ദിവ്യമാണ്. 

പ്രദോഷ ദിവസം രാവിലെ ശിവക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിച്ച ശേഷം പകൽ മുഴുവൻ ഉപവസിക്കണം. ഒപ്പം പഞ്ചാക്ഷരി ജപിക്കണം. വൈകിട്ട് വീണ്ടും കുളിച്ച് 
സന്ധ്യവേളയിൽ ക്ഷേത്രത്തിൽ പോയി ശിവപൂജ ചെയ്ത് പ്രാർത്ഥിക്കണം. വൈകുന്നേരം നാലര മുതൽ ആറരവരെയാണ് സന്ധ്യാപ്രദോഷകാലം. ഈ സമയത്ത് തന്നെ ക്ഷേത്രങ്ങളിൽ കൂവളാർച്ചന പോലുള്ള ആരാധനകളും അഭിഷേകങ്ങളും മറ്റ് വഴിപാടുകളും നടത്തണം. ശിവലിംഗത്തോളം തന്നെ ശക്തി അതിനുമുന്നിൽ ശിവനെയും നോക്കി ശയിക്കുന്ന നന്ദിദേവനും ഉണ്ട് എന്ന് മറക്കരുത്. നന്ദിദേവന്റെ അനുമതിയില്ലാതെ ശിവലിംഗം ഇരിക്കുന്ന ശ്രീകോവിലിലേക്ക് പ്രവേശിക്കുവാനും ആരാധിക്കുവാനും ആർക്കും സാദ്ധ്യമല്ല. അതിനാൽ നന്ദിയേയും വണങ്ങി വേണം ചുറ്റമ്പലത്തിലേക്ക് പ്രവേശിക്കാൻ. നന്ദി ദേവന്റെ മുന്നിൽ ഭക്ത്യാദരപൂർവ്വം നിന്ന് ഇരുകൊമ്പുകൾക്കിടയിൽ കൂടി വേണം ശ്രീകോവിലിൽ ശിവനെ ദർശിക്കുവാനും തൊഴുകൈകളോടെ ആരാധിക്കുവാനും അപേക്ഷിക്കുവാനും എന്ന് പറയാറുണ്ട്. അഭീഷ്ടസാദ്ധ്യത്തിനുള്ള പ്രാർത്ഥന ആത്മാർത്ഥമാണെങ്കിൽ കാര്യസാദ്ധ്യത്തിന് ഒട്ടും താമസം വരില്ല. കാരണം പരമശിവൻ പത്‌നീസമേതം ആനന്ദതാണ്ഡവമാടുന്ന പുണ്യകാലമാണ് പ്രദോഷം.

പരമശിവൻ സദാനേരവും സങ്കടഹരനാണ്. പ്രദോഷകാലങ്ങളിൽ സങ്കടഹരൻ സർവ്വശക്തനാകുമെന്ന് മാത്രമല്ല അനുഗ്രഹമൂർത്തിയുമാകും.  
എല്ലാ പ്രദോഷങ്ങളും ഭക്തരുടെ ഭാഗ്യദിനങ്ങളാണ്. ആദിത്യദശയുള്ളവർ ദോഷ പരിഹാരത്തിന് പ്രദോഷവ്രതമെടുക്കുന്നത് നല്ലതാണ്.
സർവ്വഭീഷ്ടസിദ്ധിക്കായി ഈ പുണ്യദിനങ്ങൾ മറക്കാതിരിക്കുക. മനുഷ്യജന്മം പഴാക്കാതിരിക്കുക:

ശിവപ്രീതിക്കായി നടത്തുന്ന ഏറെ ഫലപ്രദായകമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം. കറുത്ത പക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി തിഥിയിലാണ് ഈ വ്രതം നോൽക്കുന്നത്. അസ്തമനത്തിൽ ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷ വ്രതമനുഷ്ഠിക്കുന്നത്.

അന്ന് പ്രഭാത സ്നാനം കഴിഞ്ഞ് ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം എന്നിവ ധരിച്ച് ആല്‍ പ്രദക്ഷിണം ചെയ്ത് ശിവ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി ഭഗവാന് കൂവളമാല ചാര്‍ത്തണം. കൂവളദളം കൊണ്ട് മൃത്യുഞ്ജയാര്‍ച്ചന നടത്തുന്നതും അതീവ ശുഭപ്രദമാണ്. പഞ്ചാക്ഷരീനാമജപം, ശിവമാഹാത്മ്യകഥകളുടെ കഥനവും ശ്രവണവും, ഉപവാസം ഇവയാല്‍ അന്ന് പകല്‍ കഴിക്കണം. സന്ധ്യക്ക് മുന്‍പായി കുളിച്ച് ക്ഷേത്രദര്‍ശനം, ദീപാരാധന, പ്രദോഷപൂജ ഇവ കണ്ട് പ്രാര്‍ത്ഥിക്ക‌ണം.

ശിവക്ഷേത്രത്തില്‍ ഇളനീർ നേദിച്ച് അതിലെ ജലം സേവിച്ച് ഉപവാസമവസാനിപ്പിക്കുന്നു. പൂര്‍ണ ഉപവാസം ഏറ്റവും ഉത്തമം. അതിനുള്ള ആരോഗ്യമില്ലാത്തവര്‍ക്ക് ഉച്ചക്ക് നിവേദ്യ ചോറുണ്ണാം. വിദേശത്ത് കഴിയുന്നതിനാൽ ക്ഷേത്ര ദർശനം അസാദ്ധ്യമായവര്‍ക്ക്‌ വ്രതം നോറ്റു കൊണ്ട് ശിവക്ഷേത്രസന്നിധിയിലെ സകല കര്‍മ്മങ്ങളും മാനസപൂജാക്രമത്തില്‍ അനുഷ്ഠിക്കാവുന്നതാണ്.

എല്ലാ ശിവക്ഷേത്രങ്ങളിലും പ്രദോഷപൂജ ഉണ്ടാകും. ശത്രുനാശം, കീര്‍ത്തി, സത്സന്താനലബ്ധി, രോഗശാന്തി, ദീര്‍ഘായുസ്, ദാരിദ്ര്യശമനം എന്നിവയെല്ലാം സഫലമാകാൻ പ്രദോഷവ്രതം അത്യുത്തമം ആകുന്നു.

ശിവന്‍ നൃത്തം ചെയ്യുന്ന സന്ധ്യയാണ് പ്രദോഷം. പ്രദോഷസന്ധ്യയില്‍ പാര്‍വ്വതീദേവിയെ പീഠത്തില്‍ ഇരുത്തി, ശിവന്‍ നൃത്തം ചെയ്യുമ്പോള്‍ അവിടെ സകല ദേവതകളും ശിവനെ ഭജിക്കാനായി എത്തുന്നു. അങ്ങനെ സകലദേവതകളാലും സ്തുതിക്കപ്പെട്ട് അതീവ സന്തുഷ്ടരായിരിക്കുന്ന സമയത്ത് ശിവപാര്‍വ്വതിമാരെ വ്രതമെടുത്ത് ഭജിക്കുന്നത് അതീവ ശ്രേയസ്ക്കരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കൃഷ്ണപക്ഷത്തിലെ ശനിയാഴ്ചയും പ്രദോഷവും ഒത്തുവരുന്നതും, ഏതൊരു തിങ്കളാഴ്ചയും പ്രദോഷവും ചേര്‍ന്നു വരുന്നതും അതീവ ശ്രേയസ്ക്കരമാകുന്നു.

ഒരു ജാതകത്തില്‍ അഞ്ചാംഭാവമോ ഒമ്പതാംഭാവമോ ചിങ്ങം ആയി വരുന്നവരും അതായത് മേടലഗ്നക്കാരും ധനുലഗ്നക്കാരും, അഞ്ചിലോ ഒമ്പതിലോ സൂര്യന്‍ നില്‍ക്കുന്നവരും മേടമാസത്തില്‍ ജനിച്ചവരും (അഥവാ സൂര്യന്‍ മേടത്തില്‍ നില്‍ക്കുന്നവരും) ജാതകത്തില്‍ ഉപാസനാമൂര്‍ത്തിയെപ്പറ്റി പ്രതിപാദിക്കുന്ന കാരകാംശ ലഗ്നം ചിങ്ങം ആയി വരുന്നവരും, സൂര്യന്‍ നീചരാശിയായ തുലാത്തില്‍ നില്‍ക്കുന്നവരും അതായത് തുലാമാസം ജനിച്ചവര്‍, കാര്‍ത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാരും, സൂര്യദശാപഹാരകാലം നേരിടുന്നവരും, സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവരും, ശിവനോ പാർവ്വതിയോ പ്രധാന ദേവതകളായ പ്രദേശത്ത് താമസിക്കുന്നവരും, രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ആഗ്രഹിക്കുന്നവരും പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്.

ആദ്യമായി പ്രദോഷവ്രതം അനുഷ്ഠിക്കാന്‍ ഉത്തമം കറുത്തപക്ഷത്തിലെ ശനിയാഴ്ചയും പ്രദോഷവും കൂടി ഒത്തുവരുന്ന ദിവസവമാണ്. അല്ലെങ്കിൽ വെളുത്തപക്ഷത്തിൽ തിങ്കളാഴ്ചയും പ്രദോഷവും കൂടി വരുന്നതുമായ ദിവസമായിരിക്കും ഏറ്റവും ഉത്തമം

ഹിരണ്യ വധത്തിന് ശേഷം നരസിംഹാവതരത്തിന് എന്ത് സംഭവിച്ചു..?

ഹിരണ്യ വധത്തിന് ശേഷം നരസിംഹാവതരത്തിന് എന്ത് സംഭവിച്ചു..?

പരമസാത്വീകനും ലോകരക്ഷകനുമായ നാരായണൻ നരസിംഹാവതാരപ്പെടുത്ത 
കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ.

ഹിരണ്യകശ്യപുവിനെ വധിച്ച് രക്തം കുടിച്ചതിനാൽ നരസിംഹത്തിൽ രജോഗുണം അധികരിച്ച് അതി ഭയങ്കരനായി മാറി.
ഉഗ്രനേത്രങ്ങളും വജ്രം പോലെ കുർത്ത നഖങ്ങളും ഖട്ഗം പോലെ നീണ്ടു കിടക്കുന്ന ജിഹ്വയും ദംഷ്ട്രങ്ങളും ഉള്ള ഘോരരൂപം കോപമടങ്ങാതെ ഗർജ്ജനം പുറപ്പെടുവിക്കുകയാണ്.

ഈ കോപം കണ്ട് ലോകം തന്നെ അവസാനിച്ചു പോകുമെന്ന് കണ്ട് ബ്രഹ്മദേവനും, മഹാലക്ഷ്മിയും, മറ്റു ദേവന്മാരും ഭയന്ന് മഹേശ്വരനെ അഭയം പ്രാപിച്ചു.

കരുണാമയനായ ശിവൻ വീരഭദ്രനെ അയച്ചു. എന്നാൽ നരസിംഹ മൂർത്തിയെ കണ്ട് വീരഭദ്രൻ വല്ലാതെ ഭയന്നു. സ്വയരക്ഷാർത്ഥം മഹേശ്വരനെ തന്നെ സ്മരിച്ചു. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് മഹാദേവൻ സൂര്യകോടി തേജസ്സോടെ ഒരു ജ്യോതിസ്വരൂപമായി വിരഭദ്ര ശരീരത്തിൽ ലയിച്ചു.

തുടർന്ന് മഹേശ്വരൻ പക്ഷിയും മനുഷ്യനും മൃഗവും ചേർന്നുള്ള ഒരു മഹാ ഭയങ്കര രൂപമായി മാറി. 
ആ ഭയങ്കര ഭാവത്തിന് 'രണ്ടു മുഖങ്ങളും, നാലു കൈകളും, എട്ടു കാലുകളും, രണ്ട് ചിറകുകളും, മൂർച്ചയേറിയ നഖങ്ങളും, നീണ്ട വാലും, ഗരുഡന്റത് പോലുള്ള മൂക്കും, കാളിയുടെ പോലെയുള്ള ദംഷ്ട്രയും, സൂര്യ-ചന്ദ്ര -അഗ്നിനേത്രങ്ങളും, മാൻ, മഴു, സർപ്പം 'തീ ഇവയെ ധരിച്ചു കൊണ്ടും ആകെകൂടി ഒരു വിചിത്ര രൂപമായ' "ശരഭേശ്വരനായി".

ശരഭേശ്വരന്റെ ചിറകുകൾ രണ്ടും ഭദ്രകാളിയും ദുർഗ്ഗയുമാണ്‌. 
ഭദ്രകാളി പ്രത്യംഗരെയും ദുർഗ്ഗ ശൂലിനിയുമായി തീർന്നു. 
ശരഭ പക്ഷിയായി പറന്നു വന്ന 
ശരഭേശ്വരന്റെ നിഴലും ചിറകടിയുടെ കാറ്റും ഏറ്റപ്പോൾ തന്നെ നരസിംഹ മൂർത്തിയുടെ ഉഗ്രത കുറഞ്ഞു തുടങ്ങി.
പതിനെട്ട് ദിവസം പല തരം ഉപായങ്ങളാൽ നരസിംഹമൂർത്തിയുടെ അഹങ്കാരം തണുക്കുന്നതിന് വേണ്ടി ശ്രമിച്ച ശരഭേശ്വരൻ ഒടുവിൽ നരസിംഹമൂർത്തിയുടെ ഇരുകാലുകളും കൊത്തി കീറിയ ഉടനെ സ്വയം ഉണർവ് വന്ന് താൻ മഹാവിഷ്ണുവെന്ന ബോധമുണ്ടായി. ഉഗ്ര നരസിംഹം 
ലക്ഷ്മീ നരസിംഹനായി. യോഗ നരസിംഹനായി, ശാന്തസ്വരുപനായി മാറി.

മഹാവിഷ്ണു 18 ശ്ലോകങ്ങൾ കൊണ്ട് ശരഭേശ്വരനെ സ്തുതിച്ചു.
ശരഭേശ്വരൻ സകല ശത്രുസംഹാരകനാണ്. ശരഭ ശക്തികളായ പ്രത്യംഗീരയും, ശുലിനിയും ഭൂത പ്രേത പിശാചുക്കളാലും ശത്രുക്കളാലും രോഗങ്ങൾ കൊണ്ടും ക്ഷുദ്ര ആഭിചാരങ്ങൾ കൊണ്ടും ഉണ്ടാകുന്ന പീഡകളെയും മറ്റും അകറ്റി ശാന്തിയും സമാധാനവും ഏവർക്കും പ്രദാനം ചെയ്യുന്നതാണ്.

ശരഭ മൂർത്തിയുടെ പ്രഭാവത്തെ ദേവന്മാരും അസുരന്മാരും ഒക്കെ ഭയപ്പെടുന്നു.
ശിവൻ, വിഷ്ണു, കാളി, ദുർഗ്ഗ എന്നീ നാലു ദേവതകൾ അടങ്ങിയ ശിവനാണ് ശരിക്കും പറഞ്ഞാൽ ശരഭേശ്വരൻ.
തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്ത് ത്രിഭുവനം എന്ന സ്ഥലത്ത് ശരഭേശ്വര പ്രതിഷ്ഠയുള്ള മഹത്തായ ഒരു ക്ഷേത്രമുണ്ട്. അതീവ ശിൽപചാതുര്യത്താൽ വളരെയധികം പേര് കേട്ടതാണ് ത്രിഭുവനം ശരഭേശ്വര ക്ഷേത്രം.