ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 July 2020

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം - 03

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം

ഭാഗം - 03

ചന്ദ്രഗുപ്ത മൗര്യൻ

സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ചു അധിനിവേശ ശക്തികളെ തുരത്തി, നന്ദ വംശത്തിന്റെ ദുര്ഭരണത്തെ തൂത്തെറിഞ്ഞാണ് അദ്ദേഹം ഭാരത ചക്രവർത്തിയായത്. ഒരു യൂറോപ്യൻ മഹാശക്തിയെ യുദ്ധത്തിൽ തോൽപിച്ച ഏക ഭാരത ഭരണകർത്താവും ചന്ദ്രഗുപ്തൻ തന്നെ. ചന്ദ്ര ഗുപ്ത മൗര്യന്റെ കാലത്തേ ഇന്ത്യയെപ്പറ്റി സൂക്ഷ്മമായ വിവരങ്ങൾ പോലും അന്നത്തെ ഗ്രീക്ക് സ്ഥാനപതിയായ മെഗസ്തനീസിന്റെ വിവരണമായ ഇൻഡിക്ക യിലൂടെ ലഭ്യമാണ്. നമ്മെ സംബന്ധിച്ച രേഖപ്പെടുത്തപ്പെട്ട സുവർണ കാലഘട്ടമാണ് ചന്ദ്രഗുപ്ത മൗര്യന്റെ ഭരണ കാലം. അദ്ദേഹത്തിനെ സ്ഥാനത്യാഗം പോലും അതിശ്രേഷ്ഠമായിരുന്നു. തന്റെ നാല്പത്തിമൂനാം വയസ്സിൽ പുത്രനായ ബിന്ദുസാരനെ രാജ്യം ഏല്പിച്ചു സന്യാസിയായി കൊട്ടാരം വിട്ടിറങ്ങിയ അദ്ദേഹം കർണാടകത്തിലെ ശ്രവണ ബെലഗോളയിൽവച്ചാണ് നിർവാണം പ്രാപിച്ചത്. ചന്ദ്രഗുപ്തന്റെ സന്യാസത്തെയും നിർവാണത്തെപ്പറ്റിയുമുള്ള വിവരങ്ങൾ ജൈന ഗ്രന്ധമായ ഭദ്രബാഹു ചരിതത്തിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട് ആർക്കും ഒരു കുറ്റവും കണ്ടെത്താനാവാത്ത കാലമായിരുന്നു അദ്ദേഹത്തിന്റേത്.

വസ്തുതകൾ ഇങ്ങിനെയൊക്കെ ആണെങ്കിലും നമ്മുടെ ചരിത്ര കാരന്മാർക്കും, ''സാംസ്കാരിക'' കച്ചവടക്കാർക്കും, പ്രത്യേകിച്ച് സിനിമക്കാർക്കും ചന്ദ്രഗുപ്തന്റെ പേര് കേൾക്കുന്നത് തന്നെ ചതുർഥിയാണ്. മൂന്നാം കിട നാടുവാഴി അടിമകളെപ്പറ്റി വരെ ബ്രഹ്മാണ്ഡ നോവലുകളും, പഠനങ്ങളും സിനിമകളും പടച്ചുവിടുന്ന നമ്മുടെ നാട്ടിൽ ചന്ദ്രഗുപ്ത മൗര്യനെ പറ്റി കാര്യമായ ഒരു സാഹിത്യ സൃഷ്ടിയോ, ചലച്ചിത്രമോ സ്വാതന്ത്ര്യാനന്തര കാലത്തു ഉണ്ടായതായി അറിവില്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ കാര്യമായ ''മാസാലകൾ '' ഒന്നും ഇല്ല എന്നതാവും ഒരു കാരണം. അതിശക്തനും, ധർമ്മിഷ്ഠനും ജനകീയനായ ഒരു ഭരണാധികാരിയുടെ ഓർമ പോലും ഇന്നും ബ്രിട്ടീഷ് രാജിന്റെ ഉപാസകരായ നമ്മുടെ ചരിത്രകാരന്മാരെയും ''സാംസ്കാരിക'' കച്ചവടക്കാരെയും ഭയപെടുത്തുന്നുണ്ടാവാം. തങ്ങളുടെ രാജ്യത്തിന് അതി സുന്ദരവും സമൃദ്ധവുമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്ന് പൊതുജനം മനസ്സിലാക്കിയാൽ, അവർ തങ്ങളുടെ ആത്മാഭിമാനം വീണ്ടെടുത്താൽ വ്യാജ ചരിത്രകാരന്മാരും, കപട സാംസ്‌കാരിക കച്ചവടക്കാരും കഴിഞ്ഞ ഒരു നൂറ്റാണ്ടു കൂലിപണിയെടുത്തുണ്ടാക്കിയ കള്ളങ്ങളുടെ കൊട്ടാരമാകും തകർന്നു വീഴുന്നത്. അതങ്ങനെ എളുപ്പം തകർന്നു വീഴാൻ അവർ സമ്മതിക്കില്ല.

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം - 02

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം

ഭാഗം - 02

ഇന്ത്യ (~ BC 310~290) -2300 കൊല്ലം മുൻപത്തെ ലോക മഹാശക്തി

ഇക്കാലത്തു കപട ചരിത്ര കാരന്മാരും കപട ബുദ്ധിജീവികളും സ്ഥിരമായി ഉയർത്തുന്ന ഒരു വാദമാണ് ഇന്ത്യ എന്ന മഹാരാജ്യം കഴിഞ്ഞ നൂറ്റാണ്ടിൽ ബ്രിടീഷുകാർ സൃഷ്‌ടിച്ച ഒരസ്തിത്വം ആണെന്ന പച്ചക്കള്ളം . ഒരു താത്വിക സങ്കല്പപമായി ഭാരതം എന്ന മഹാരാജ്യം മനുഷ്യ ചരിത്രത്തോളം പുരാതനമായി തന്നെ നിലനിന്നിരുന്നു . രാഷ്ട്രീയമായി ഇന്ത്യ എന്ന സങ്കല്പത്തെ ഏകീകരിച്ചതും, ഇന്ത്യയെ ഒരു വൻ സൈനിക ശക്തിയായി ഉയർത്തിയതും ബി സി ഇ നാലാം ശതകത്തിൽ മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യനാണ് .

ഏറ്റവും എളിയ സാമൂഹ്യ ചുറ്റുപാടുകളിൽ നിന്നും വളരെ ചെറിയ കാലയളവിൽ ഭാരത ചക്രവർത്തി ആയ ക്രാന്ത ദർശിയായ മഹാമനുഷ്യനാണ് ചന്ദ്രഗുപ്തമൗര്യൻ . അന്നത്തെ ലോക ജനസംഖ്യയുടെ മുപ്പതു ശതമാനവും ചന്ദ്ര ഗുപ്തന്റെ ഇന്ത്യയിലെ പ്രജകളായിരുന്നു . അക്കാലത്തെ ലോക സാമ്പത്തിക ഉൽപ്പാദനത്തിന്റെ നാൽപ്പതിലേറെ ശതമാനവും ചന്ദ്രഗുപ്തന്റെ ഇന്ത്യയിലായിരുന്നു. അത്ര സുശക്തമായ ഒരു സൂപ്പർ പവർ ആയിരുന്ന മൗര്യ ഇന്ത്യയിലേക്ക് ഗ്രീക്ക് - സെലൂകിഡ് സാമ്രാജ്യം അയച്ച പ്രതിപുരുഷൻ (അംബാസഡർ) ആയിരുന്നു മെഗസ്തനീസ് എന്ന നയതന്ത്രജ്ഞൻ. ഇന്ത്യയെക്കുറിച്ചു വിശദമായ ഒരു യാത്രാവിവരണം ആദ്യമായി എഴുതിയ പാച്ചാത്യൻ ഒരു പക്ഷെ മെഗസ്തനീസ് ആവണം.

ഒരു നയതന്ത്ര ഉദ്യോഗസ്ഥൻ എന്നതിലുപരി,  സഞ്ചാരി, സാഹിത്യകാരൻ, ചരിത്ര പണ്ഡിതൻ, തുടങ്ങി ഒരു ബഹുമുഖ പ്രതിഭയായിരുന്നു മെഗസ്തനീസ്. മാസിഡോണിയൻ (ഗ്രീക്ക് - സെലൂകിഡ്) ചക്രവർത്തി സെല്യൂക്കസ് നിക്കേറ്റർ (Selucus Nicator) ഇന്ത്യയിലേക്കയച്ച സ്ഥാനപതിയായിരുന്ന അദ്ദേഹം. അലക്സൻഡർ ചക്രവർത്തിയുടെ സേനാനായകരിൽ പ്രധാനിയായ ഒരാളായിയുന്നു സെല്യൂക്കസ്.

അലക്സൻഡറുടെ മരണശേഷം പട നായകർ അദ്ദേഹത്തിന്റെ സാമ്രാജ്യം വീതം വച്ചെടുത്തപ്പോൾ ഏഷ്യൻ ഭൂഭാഗത്തിന്റെ അവകാശിയായതു സെല്യൂക്കസ് ആയിരുന്നു. തുർക്കി മുതൽ പേർഷ്യ വരെയുള്ള വിശാലമായ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു സെല്യൂക്കസ്.

അലക്സൻഡറെപ്പോലെ സെല്യൂക്കസും ഇന്ത്യയെ ആക്രമിക്കാൻ തുനിഞ്ഞു. എന്നാൽ ചന്ദ്രഗുപ്തന്റെ മൗര്യ സേന ഗ്രീക്ക് -പേർഷ്യൻ സേനയെ തികച്ചും പരാജയപ്പെടുത്തി. ഒരു ഇന്ത്യൻ ചക്രവർത്തി ഒരു യൂറോപ്യൻ ശക്തിയെ നാമാവശേഷമാക്കിയത് ആദ്യമായിട്ടായിരുന്നു. യുദ്ധ ശേഷം നിലവിൽ വന്ന സമാധാന കരാറിൽ സെല്യൂക്കസ്സ് വലിയോരു ഭൂപ്രദേശം ചന്ദ്രഗുപ്തന് അടിയറ വച്ചു. ചന്ദ്രഗുപ്തൻ സമ്മാനമായി 500 ആനകളെ സെല്യൂക്കസിനു നൽകി. അവർ പരസ്പരം സ്ഥാനപതിമാരെ അയക്കാനും തീരുമാനിച്ചു. അങ്ങനെ ഇന്ത്യയിലെത്തിയ ഗ്രീക്ക് നയ തന്ത്രജ്ഞനാണ് മെഗസ്തനീസ് . ബി സി മുന്നൂറിനോടടുപ്പിച്ചാണ് (BC 300) അദ്ദേഹം ഇന്ത്യയിൽ എത്തിയതെന്ന് കരുതുന്നു .

സ്ഥാനപതിയായി മെഗസ്തനീസ് പാടലീപുത്രത്തിൽ ഒതുങ്ങി കഴിഞ്ഞില്ല. അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. കണ്ടതെല്ലാം എഴുതിവെച്ചു. അദ്ദേഹത്തിന്റെ എഴുത്തിന്റെ സഞ്ചയം ''ഇൻഡിക്ക ''(Indika )എന്ന പേരിൽ പ്രശസ്തമായി. അത് പുരാതന ചരിത്രകാരന്മാർക് ഒരു റഫറൻസ് ഗ്രന്ഥമായി തീർന്നു. ചരിത്ര കാരന്മാരായ ആരിയാൻ (Aarrian) സ്റ്രാബൊയും (Strabo). ഇന്ഡിക്കയെ അധികരിച്ചു ബ്രിഹദ് ഗ്രന്ധങ്ങളെഴുതി. ഇന്ടികയുടെ മൂലരൂപം കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപെട്ടുപോയിട്ടും വിവർത്തനങ്ങളിലൂടെയും പഠനങ്ങളിലൂടെയും ഇൻഡിക്ക നൽകിയ വിവരങ്ങൾ മായാതെ നിലനിന്നു പോരുന്നു .

മെഗസ്തനീസ് ഒരു ഇന്ത്യക്കാരനോ,  ഇവിടുത്തെ ആചാരങ്ങളിൽ വിശ്വാസമുള്ളയാളോ ആയിരുന്നില്ല. അദ്ദേഹത്തിന് ഇന്ത്യയെയും ഇന്ത്യക്കാരെയും പുകഴ്ത്തിപ്പറഞ്ഞിട്ട് ഒന്നും കിട്ടാനുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിവർത്തനം ചെയ്തവരും അവയെ നിയർകേസിന്റെ യാത്രാവിവരണവുമായി കൂട്ടിയോജിപ്പിച് കൂടുതൽ ബ്രിഹത്തായ ഇൻഡിക്ക രചിച്ച ആരിയാൻ (Arrian) ഇൻഡ്യാക്കാരോ ഇവിടുത്തെ ആചാരങ്ങളിലും വിശ്വാസങ്ങളിലും മതപരമായി വിശ്വസിച്ചവരോ ആയിരുന്നില്ല .

ഇൻഡിക്ക അക്കാലത്തെ ഇന്ത്യയെപ്പറ്റി നൽകുന്ന ചില വിവരങ്ങൾ

1. ഇൻഡിക്ക ഭാരതത്തെ ''ഇന്ത്യ'' എന്നുതന്നെയാണ് വിളിക്കുന്നത്. ഇന്ത്യ എന്ന രാജ്യം എത്ര പുരാതനമാണെന്നു മെഗസ്തനീസിലൂടെ നാം മന്സസ്സിലാക്കുന്നു.

2. ഇന്ത്യയുടെ അതിരുകൾ മെഗസ്തനീസ് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവരണം തുടങ്ങുന്നതുതന്നെ ഇന്ത്യയുടെ അതിരുകൾ നിർവചിച്ചുകൊണ്ടാണ്.

3. മെഗസ്തനീസിന്റെ കാലത് ഇന്ത്യയിൽ ജാതി വിവേചനം ഇല്ലായിരുന്നു. വിവിധ സമൂഹങ്ങളും അവർ ചെയ്തിരുന്ന തൊഴിലുകളും ഇൻഡിക്കയിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

4. മെഗസ്തനീസിന്റെ കാലത്തു ഇന്ത്യ സമ്പൽ സമൃദ്ധമായിരുന്നു. തന്റെ സഞ്ചാരത്തിനിടയിൽ ഒരിക്കൽ പോലും ഒരു പരമ ദരിദ്രനെ കണ്ടില്ല എന്ന് അദ്ദേഹം വ്യക്തമായി രേഖപെടുത്തുന്നു.

5. ആനകളെ അത്ഭുതത്തോടെയാണ് മെഗസ്തനീസ് നോക്കികാണുന്നത്. ചില ആനക്കഥകൾ പറയാനും അദ്ദേഹം മറക്കുന്നില്ല. ചന്ദ്ര ഗുപ്തനെ സൈന്യത്തിൽ ഒന്പതിനായിരത്തിലേറെ യുദ്ധപ്രവരരായ ഗജവീരന്മാർ ഉണ്ടായിരുന്നതായി മെഗസ്തനീസ് സാക്ഷ്യപ്പെടുത്തുന്നു

6. ഇന്ത്യൻ യോദ്ധാക്കൾ കര്ഷകരെ വളരെ ബഹുമാനിച്ചിരുന്നു, യുദ്ധസമയത്തുപോലും കർഷകരെ അവർ ആക്രമിച്ചിരുന്നില്ല. കൃഷിക്ക് പ്രത്യേക വകുപ്പ് തന്നെ മൗര്യ ഭരണ സംവിധാനത്തിലുണ്ടായിരുന്നു. രാജ്യം മുഴുവനും ജലസേചന സൗകര്യം നിലനിന്നിരുന്നു.

7. സ്ത്രീകൾക്ക് അധികാരമുള്ള തെക്കേ ഇന്ത്യയിലെ ''പാണ്ഡയോൺ ''(pandiyon) പ്രദേശത്തെ പറ്റി മെഗസ്തനീസ് സൂചിപ്പിക്കുന്നുണ്ട്. മരുമക്കത്തായം നിലനിന്നിരുന്ന പാണ്ട്യ ദേശമാകാനാണ് സാധ്യത. പാണ്ഡയോൺ പ്രദേശം മുത്തും പവിഴങ്ങളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കയറ്റി അയച്ചിരുന്നുവെന്നും മെഗസ്തനീസ് പരാമർശിക്കുന്നു

8. അക്കാലത്തെ ഇന്ത്യക്കാർ ആരാധിച്ചിരുന്നത് ഹരിക്ലിഷ് (ഹരി കൃഷ്ണൻ ) നെയും ഡിനോസിസ് (ഇന്ദ്രനെയും) ആയിരുന്നു. അവർ പോകുന്നിടത്തെ ദേവകൾക്ക് അവരുടെ ദേവകൾക്കു സമാനമായ പേര് നൽകുന്നത് ഗ്രീക്കുകാരുടെ പരമ്പരാഗത രീതിയായിരുന്നു.

9. ഇന്ത്യക്കാർ അവരുടെ സത്കർമ്മങ്ങളുടെ ബലത്തിൽ മാത്രം വിശ്വസിക്കുന്നവരാണ്. മരണാനന്തരം അവർ വലിയ സ്മാരകങ്ങൾ ഒന്നും പണിയുന്നില്ല. എല്ലാ കൊടുക്കൽ വാങ്ങലുകളിലും പരസ്പരവിശ്വാസമാണ് പരമ പ്രധാനമായി കാണപ്പെട്ടിരുന്നത്.

10. ഇന്ത്യയിലെ വലിയ നദികളായ ഗാംഗേസും, ഇൻഡസും മെഗസ്തനീസ് അതുവരെ കണ്ട നദികളിൽ വച്ച വളരെ വലുതായിരുന്നു.

11. ആധുനിക ഭരണ വ്യവസ്ഥകൾക്ക് സമാനമായ അനേകം വകുപ്പുകളും മന്ത്രിമാരുമടങ്ങിയ ഒരു വലിയ ഭരണ വ്യവസ്ഥയായിരുന്നു മൗര്യ ഇന്ത്യയുടേത്.

12. മെഗസ്തനീസ് അക്കാലത്തെ പാണ്ട്യ നഗരമായ മധുര സന്ദർശിച്ചിരുന്നു.  മെഗസ്തനീസിന്റെ കാലത്തു പോലും ഉത്തര, ദക്ഷിണ ഇന്ത്യകൾ വളരെ സൗഹാർദ പരമായാണ് കഴിഞ്ഞു പോന്നിരുന്നത്.

ഇൻഡികയുടെ പതിപ്പുകൾ സ്വതന്ത്രമായി ഡൗൺലോഡ് ചൈയ്യാൻ പല ഇന്റർനെറ്റ് സൈറ്റുകളിലും ലഭ്യമായതിനാൽ മെഗസ്തനീസിന്റെ ഇന്ത്യൻ വിവരണം ദീർഖിപ്പിക്കേണ്ടതില്ല എന്ന് തോന്നുന്നു.

ഇന്ത്യയിലെ ദൗത്യത്തിനുശേഷം മെഗസ്തനീസ് ഗ്രീസിലേക്കു തിരിച്ചുപോയതായി അനുമാനിക്കുന്നു. ഗ്രീക്ക് ചരിത്രകാരന്മാരുടെയും പണ്ഡിതന്മാരുടെയും ഇടയിൽ അദ്ദേഹത്തിന്റെ യാത്രാവിവരണമായ ഇൻഡിക്ക ഒരമൂല്യ റഫറൻസ് ഗ്രന്ധമായിത്തീർന്നു. അദ്ദേഹത്തിന്റെ സമകാലീകനും മാസിഡോണിയൻ ജനറലുമായ നീയാർക്കസ് (Nearchus) . സിന്ധു നദിക്കു പടിഞ്ഞാറുള്ള പ്രദേശങ്ങളെപ്പറ്റി ഒരു വിവരണം എഴുതിയിട്ടുണ്ട്. ഈ രണ്ടു വിവരണങ്ങളെയും ആധാരമാക്കിയാണ് പിന്നീടുള്ള ചരിത്ര കാരന്മാർ ഇന്ത്യയെ വിലയിരുത്തിയത്.

ഇന്ത്യ എന്നുണ്ടായി ഭാരതം എന്നുണ്ടായി എന്നൊക്കെ ചോദിക്കുകയും, ഒരു തെളിവിന്റെയും പിൻബലമില്ലാതെ ഓരോരോ കള്ളങ്ങൾ പ്രചരിപ്പിക്കുന്നവർക്കുള്ള ചുട്ട മറുപടിയാണ് മെഗസ്തനീസിന്റെ 2300 കൊല്ലം മുൻപുള്ള ഇന്ത്യൻ വിവരണം നൽകുന്നത്.

ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ (Ancient India as Megasthanese and Arrian ,by John W.Mc Crindle) എന്നപേരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ പ്രസിദ്ധീകരിച്ചു. ഈപുസ്തകം ഏതാണ്ട് നാനൂറ്റി അമ്പതു രൂപയ്ക്കു ആമസോണിൽ ലഭിക്കും. ഇന്ത്യ എന്താണെന്നും 2300 കൊല്ലം മുൻപ് അതിന്റെ അതിർത്തികൾ എന്താണെന്നും അറിയാൻ താല്പര്യ മുള്ളവർ അത് വാങ്ങി വായിക്കുകയോ, ആ പുസ്തകത്തിന്റെ ഓൺലൈൻ പി ഡി എഫ് പതിപ്പ് ഡൌൺലോഡ് ചെയ്തുനോക്കിയാലോ മതിയാകും. സൗകര്യത്തിനുവേണ്ടി ആ പുസ്തകത്തിന്റെ ഓൺലൈൻ pdf എഡിഷൻ ഇന്റെ ലിങ്കും ചേർത്തിട്ടുണ്ട്.

[http://lcweb2.loc.gov/service/gdc/scd0001/2004/20040416001in/20040416001in.pdf?fbclid=IwAR1d4J86Ke_4qcn5qwLMt8Eskk4ZLWi6xjaYNDyaYe-kndW3KOKG_a3uhRc](http://lcweb2.loc.gov/service/gdc/scd0001/2004/20040416001in/20040416001in.pdf?fbclid=IwAR1d4J86Ke_4qcn5qwLMt8Eskk4ZLWi6xjaYNDyaYe-kndW3KOKG_a3uhRc)

[https://www.amazon.in/Ancient-India-Described-Megasthenes-Arrian/dp/8121509483?tag=googinhydr18418-21&fbclid=IwAR0FODDRFXIX4ER2AzxRqSU3Y592_9s7veQKv7gsdNvj3mKuac896nGM3dU](https://www.amazon.in/Ancient-India-Described-Megasthenes-Arrian/dp/8121509483?tag=googinhydr18418-21&fbclid=IwAR0FODDRFXIX4ER2AzxRqSU3Y592_9s7veQKv7gsdNvj3mKuac896nGM3dU

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം - 01

നമ്മെ പഠിപ്പിക്കാത്ത ഇന്ത്യൻ ചരിത്രം

ഭാഗം - 01

ശരാശരി വിദ്യാഭ്യാസമുള്ള ഒരു ഇന്ത്യാക്കാരനോട് മുഗൾ രാജവംശത്തെ (വെറും 250 വർഷമാണവർ ഭരിച്ചത് )കുറിച്ച് ചോദിക്കുകയാണങ്കിൽ നൂറിൽ തൊണ്ണൂറ്റി ഒൻപത് ശതമാനം പേരും ബാബർ മുതൽ ഔറംഗസീബ് വരെ പറഞ്ഞ് നിറുത്തി വിജയഭാവത്താൽ നമ്മളെ നോക്കി കണ്ണിറിക്കി ചിരിക്കും...
ഓകെ.. ശരി.  ഇനി ചോദിക്കൂ ..

ഇന്ത്യയെ സ്വർണ്ണകിളിയെന്ന് വിളിച്ചിരുന്ന കാലഘട്ടത്തിൽ ഭാരതം ഭരിച്ചിരുന്ന രാജാക്കൻമാരുടെ പേര് പറയാനൊന്നു പറഞ്ഞു നോക്കു ????

പറയാൻ കഴിയുമോ? അവർ ആരൊക്കെ ? എത്ര കൊല്ലം? പറ്റുമോ? ഞാനൊരു ക്ലൂ തരാം. (ഒറ്റ നോട്ടത്തിൽ)

രാജവംശം             ഭരിച്ച വർഷം

മൗര്യ                        550
ശതവാഹന്മാർ        500
ഗുപ്തൻമാർ            400
പാണ്ഡ്യൻ മാർ          800
ചോളൻ മാർ             1000
പല്ലവൻമാർ             600
ചാലൂക്യൻമാർ         600
അഹോം (വടക്ക് കിഴക്കൻ)   600

ഇപ്പോൾ ഞാൻ മുകളിൽ പറഞ്ഞ കാര്യം 100 - ൽ 99 പേർക്കും അറിയില്ല ..
ഞാൻ വെല്ലുവിളിക്കുകയാണ്.. ഈ മുകളിൽ പറഞ്ഞ ഓരോ രാജ വംശത്തിന്റേയും പ്രസിദ്ധരായ മൂന്ന് രാജാക്കൻമാരുടെ പേരും അവരുടെ ഭരണപരിഷ്കാരങ്ങളും പറയാൻ പറ്റുമോ? അവർ ഭരിച്ചിരുന്ന കാലഘട്ടം  ഓർഡർ അനുസരിച്ച് രാജാക്കൻമാരുടെ പേര് പറയാൻ പറ്റുമോ?
ഇല്ല ഇല്ല ഇല്ല..

നിങ്ങൾക്കറിയാമോ നമ്മുടെ കൂലി എഴുത്ത് ചരിത്രകാരൻമാർ നമ്മളെ അവരുടെ കാലഘട്ടം പഠിക്കുന്നത് സൗകര്യപൂർവ്വം ഒഴിവാക്കി... അല്ലങ്കിൽ മൂടിവച്ചു... അല്ലങ്കിൽ സൗകര്യപൂർച്ചം പുകമറ സൃഷ്ടിച്ചു...

എന്തിന്? ആർക്ക് വേണ്ടി?
ഞാനിന്നും ഓർക്കുന്നു ..
ആറാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സിലെ വരെ  ചരിത്ര പുസ്തകത്തിൽ ഒന്നു മുതൽ  രണ്ടു പേജുകൾ ബാബർ മുതൽ ഔറംഗസീബിനെ വരെ പുകഴ്ത്തി പാടിയത് ഞാൻ പഠിച്ചു...

പക്ഷേ

ഹിന്ദു രാജാക്കൻമാർ... രാമായണം മഹാഭാരതം ഐതീഹ്യമാല കേരള ചരിത്രം ... ഗുപ്ത മൗര്യ കാലഘട്ടം രാജാക്കൻ മാർ എന്നിവരെ ഒറ്റവാക്കിലൊതുക്കുകയും ചെയ്തു.

കൃസ്തുമതം ഉണ്ടായത് തന്നെ AD 400 ലാണന്നിരിക്കേ AD 52 -ൽ സെന്റ് ജോൺ ഇന്ത്യയിൽ കേരളത്തിലെത്തി ബ്രാഹ്മണൻ മാരെ മതം മാറ്റിയതായി ഞാൻ പഠിച്ചു അല്ല എന്നെ ജനാധിപത്യ സർക്കാർ പഠിപ്പിച്ചു. അവർ ജസിയ കരം പിരിച്ച കാര്യം എന്നെ പഠിപ്പിച്ചോ? മതം മാറ്റിയതും രാമന്റേയും കൃഷ്ണന്റേയും തുടങ്ങി ആയിരക്കണക്കിന് അമ്പലം തകർത്തത് പഠിപ്പിച്ചോ? ടിപ്പുവിന്റെ ക്രൂരത പഠിപ്പിച്ചോ? പകരം 1921 ലെ മാപ്പിള ലഹള സ്വാതന്ത്ര്യ സമരമായി ഞാൻ പഠിച്ചു.
ഇത് എന്താണന്നു വച്ചാൽ ജനാധിപത്യ സർക്കാറുകൾ ഇർഫാൻ ഹബീബ്, റോമിലാ താപ്പർ പോലുള്ള മാർക്സിയൻ കമ്യൂണിസ്റ്റ് ഇസ്ലാമിസ്റ്റ് ചരിത്ര ലേഖകൻമാരെ ഇന്ത്യാ ചരിത്രം എഴുതുവാൻ ഏൽപ്പിച്ചതിന്റെ ദുഷ്പരിണാമം കൂടാതെ സ്വാതന്ത്ര്യ സമരത്തിന്റെ ഗുണഭോക്താക്കളായി ശ്രീ ഗാന്ധിയും ശ്രീ നെഹറു വിനേയും പ്രതിഷ്ഠിക്കുകയും ചെയ്തു.
അവർ ചിന്തിച്ചത് നടന്നു.

ഒരു സാധാരണ പത്താം ക്ലാസ് വരെ പഠിച്ച യാൾക്ക് കോൺഗ്രസ്സിനോടും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടും തോന്നുന്ന മമത ഈ ചരിത്രത്തിൽ കൂടി ഇവർ നേടിയെടുത്തു. അവരുടെ മനസ്സിൽ മുഗളൻമാരും ഗാന്ധിയും (ഇപ്പോഴത്തെ മണ്ടൻ ഗാന്ധിവരെ) ചിരപ്രതിഷ്ഠ നേടിപ്പോയത് മേൽപറഞ്ഞ കാരണങ്ങൾ കൊണ്ടാണ്.
കോൺഗ്രസ്സ് പാർട്ടി ഇതിനെ അനുകൂലിച്ചു.  മതപരമായ സംവരണം നടപ്പിലാക്കി.... കാരണം??

വോട്ട് ബാങ്ക് രാഷ്ട്രീയം ???

മരണം

മരണം

ജനിച്ചവർ എല്ലാം മരിക്കണം. മരണത്തിൽ എന്താണ് സംഭവിക്കുന്നത്‌ ..?  ഇവിടെ പറയുന്നത് സൂക്ഷ്മ ശരീരത്തിനും ജീവനും ഉള്ള കാര്യമാണ്.

വയസായോ രോഗം കൊണ്ടോ അത് വരെ ബലം ഉണ്ടായിരുന്ന ശരീരം ബലമില്ലാതായി മരണത്തിന് ഒരുങ്ങുന്നു.

സംമോഹത്തെ പ്രാപിക്കുന്നു അതായത് ബുദ്ധി മങ്ങുന്നു. പഞ്ചേന്ദ്രിയ വ്യാപാരങ്ങൾ വികലമാകുന്നു. ഇത് ജീവൻ അന്ത്യയാത്രയ്ക്ക് തയ്യറെടുക്കുന്നതിന്‍റെ മുന്നറിയിപ്പാണ്.

അപ്പോൾ അവൻ വിജ്ഞാനം ഉള്ളവനായി തീരുന്നു. മരണം അടുത്തു കഴിഞ്ഞു ഇനി ഞാൻ ശരീരം വിട്ടു പോകും എന്ന ബോധം ഉളവാകുന്നു. മനശുദ്ധിക്ക് അനുസരിച്ചാണ് ഈ ബോധം അനുഭവപ്പെടുന്നത്. ശുദ്ധ മാനസർക്ക് വ്യക്തമായി അറിയാൻ കഴിയും., ഞാൻ ഇനി അധികനാൾ  ഇല്ല എന്ന്...  ചിലർ അത് തുറന്നു പറയും. ജ്ഞാനി ആണെങ്കിൽ ഈ പ്രവചനം നേരത്തെ നടത്തും. ചിലർ അങ്ങനെ അറിയുമ്പോൾ  ഭാര്യാ പുത്രാദികളെ ഓർത്ത്‌ വിഷമിക്കുന്നു.

അപ്പോൾ പുറത്തു പോകാൻ ഒരുങ്ങി കഴിഞ്ഞ ജീവന് ചുറ്റും നേത്രം സ്രോത്രം (കാഴ്ച കേൾവി ) എന്നിങ്ങനെ എല്ലാ ഇന്ദ്രിയങ്ങളും വന്ന് ഒന്നിച്ചു കൂടുന്നു.

വാഗ് ഇന്ദ്രിയം തന്‍റെ കരണസാമർത്ഥ്യത്തെ ഉപസംഹരിച്ചിട്ട് മനസ്സിൽ ലയിക്കുന്നു. അപ്പോൾ  ഉച്ചാരണ ശേഷി നശിക്കുന്നു.  ശ്രവണെന്ദ്രിയം അതിന്‍റെ കരണ സമർത്ഥ്യത്തെ ഉപാസംഹരിച്ചു മനസ്സിൽ ലയിക്കുന്നു. അപ്പോൾ, കേൾവി ഇല്ലാതാകുന്നു ചെവികൾ അടയുന്നു. സ്പശനെന്ദ്രിയം സ്പർശന ശക്തിയെ ഉപ സംഹരിച്ച് മനസ്സിൽ ലയിക്കുന്നു അപ്പോൾ സ്പർശനം അറിയാതാകുന്നു.

ദർശനേന്ദ്രിയം പിൻ വലിയുന്നതോട് കൂടി കാണാനുള്ള ശേഷിയും നശിക്കുന്നു. അപ്പോൾ കണ്ണുകളൾ അടയുന്നു. ഈ സമയം ചിലരിൽ മാത്രം വേദന അനുഭവപ്പെടുന്നു...

പ്രാണൻ മറ്റ് ഇന്ദ്രിയങ്ങളെ എല്ലാം വലിച്ചെടുക്കുന്നു. വലിച്ചെടുക്കുമ്പോൾ ചിലപ്പോൾ വേദന ഉണ്ടാകും. ചില മരണങ്ങളിൽ  മാത്രം ജീവനിൽ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നത് മൂലം ഇന്ദ്രിയങ്ങൾ  സ്വയം  ഉപസംഹരിക്കപ്പെടുന്നു.. അതിനാൽ വേദന അനുഭവപ്പെടുന്നില്ല. വാഗ് ഇന്ദ്രിയം മാത്രം ഉപസംഹരിച്ചിരിക്കുന്ന വേളയിൽ വിളിക്കുന്നത്‌ കേൾക്കാം സംസാരിക്കാൻ ആകുന്നില്ല. ശ്രവണെന്ദ്രിയം അടങ്ങുമ്പോൾ കേൾക്കുന്നില്ല എന്ന് ബന്ധുക്കൾ അടുത്ത് ഉണ്ടെങ്കിൽ പറയുന്നു. ഘ്രാണെന്ദ്രിയം ഉപസംഹരിക്കുമ്പോൾ ശ്വാസത്തിന് വിഷമം വരുന്നു. അസാധാരണ ശബ്ദവും വേഗതയും അനുഭവപ്പെടുന്നു, ഈ അവസ്ഥയെ ഊർദ്ധ്വ ശ്വാസം വലിക്കുക എന്ന് പറയുന്നു. ഇപ്രകാരം എല്ലാ ഇന്ദ്രിയങ്ങളും മനസ്സിൽ ലയിച്ചു കഴിയുമ്പോൾ മനസും ഉപസംഹരിക്കപ്പെടുന്നു.

എല്ലാ ഇന്ദ്രിയങ്ങളോടും മാത്രമല്ല ഈ ജന്മത്തിൽ സമ്പാദ്യമായി അവശേഷിച്ച വിദ്യാകര്‍മ്മ സംസ്ക്കാരങ്ങളോടും കൂടി മനസ് അഥവാ അന്തക്കരണം പ്രാണനിൽ  ലയിക്കുന്നു.

തന്നിൽ അടങ്ങിയിരിക്കുന്ന മനസ് ഉൾപ്പടെയുള്ള പതിനൊന്നു ഇന്ദ്രിയങ്ങളുടെയും സൂക്ഷ്മ ഭൂതമാത്രകളോട് കൂടി പ്രാണൻ ഹൃദയത്തിൽ പ്രവേശിച്ച്  ജീവന്‍റെ  ചുറ്റുമായി  നിലകൊള്ളുന്നു. പ്രാണൻ അടങ്ങുന്നതോട് കൂടി ഊർദ്ധ്വ ശ്വാസം നിലയ്ക്കുകയും ശരീരം നിശ്ചെഷ്ട്ട മാവുകയും ചെയ്യും. പ്രാണനോട് ഒന്നിച്ചു ജീവൻ ഹൃദയം വിടുന്നത് വരെ ശരീരത്തിൽ ചൂട്  ഉണ്ടായിരിക്കും.  മരിച്ചോ ഇല്ലയോ എന്ന സംശയത്തോട്‌ കൂടി ബന്ധുക്കൾ ശരീരം തൊട്ടു നോക്കുകയും ചൂടുള്ളതിനാൽ  ജീവനുണ്ട് മരിച്ചിട്ടില്ല  എന്ന് അഭിപ്രായം പറയുകയും ചെയ്യുന്നു.

അനന്തരം ജീവൻ  അത് വരെ സാക്ഷി മാത്രമായിരുന്ന പരമാത്മ സ്വരൂപത്തെ താൻ തന്നെ ആണെന്ന് അറിയുകയും താൽകാലികമായി സർവജ്ഞത്വാദി ഗുണങ്ങളെ പരമാത്മ ഗുണങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു. ഒന്നിനോടൊന്നു ലയിച്ചിരിക്കുന്ന ഇന്ദ്രിയ മനസുകളെ ഉൾക്കൊണ്ടിരിക്കുന്ന പ്രാണൻ  ജീവാത്മാവിന് ചുറ്റുമായി പിണ്ട രൂപത്തിൽ നിലകൊള്ളുന്നു.

ഈ അവസ്ഥയിൽ പൂർവജന്മത്തെ പറ്റിയുള്ള സമഗ്രമായ വിജ്ഞാനം ഉള്ളവനായി തീരുന്നു. മാത്രമല്ല ഈ ജന്മത്തിൽ സമ്പാദിച്ചിട്ടുള്ള വിദ്യയും ചെയ്തിട്ടുള്ള പ്രവർത്തികളുടെ ഫലവും എല്ലാം കൂടി വിലയിരുത്തപ്പെടുന്നു. അതിന്‍റെ ഫലമായി ഭാവിജന്മശരീരവും ഭാവികർമ്മഫലാനുഭവങ്ങളും സംസ്ക്കാര രൂപേണ നിർണയിക്കപ്പെടുന്നു. വിശദവും സൂക്ഷ്മവും ആയ ഭാവി പദ്ധതികളോടെ കൂടിയാണ് ബോധ രൂപാത്മകമായ ജീവാത്മാവ് ശരീരം വിടാൻ ഒരുങ്ങുന്നത്. അങ്ങനെ മുൻപും പിമ്പും ചുറ്റിനും പ്രാണന്‍റെ അകമ്പടിയോടെ ജീവൻ യാത്ര ആരംഭിക്കുന്നു.

ഹൃദയത്തിന്‍റെ അഗ്രം അതായത് ആത്മാവിന്‍റെ സഞ്ചാര പഥം പ്രകാശമാനമാകുന്നു. പ്രകാശ കാരണം ഉദാനൻ എന്ന പ്രാണൻ തന്നെയാണ്.

ഏതെങ്കിലും പുറത്തേക്കുള്ള നാഡീദ്വാരം തുറക്കപെടുന്നു (പുനർജ്ജന്മം ഇല്ലാത്തവരുടെ ഉച്ചിയില്‍ ഉള്ള നാഡിയാണ് തുറക്കുന്നത്) അങ്ങനെ പ്രകാശമാനമാകുന്ന നാഡിയിലൂടെ അത് വരെ തനിക്കു സർവസ്വം ആയിരുന്ന ശരീരത്തെ ഉപേക്ഷിച്ചു പ്രാണൻ പുറത്തേക്കു ഇറങ്ങുന്നു.

ജാംബവാന്റെ ഹനുമത് ശക്തിവർണന

ജാംബവാന്റെ  ഹനുമത് ശക്തിവർണന

കുഞ്ഞായിരിക്കുമ്പോള്‍ ഹനുമാന് മഹര്‍ഷിമാരില്‍നിന്നൊരു ശാപം കിട്ടി. തന്റെ ബലത്തെ ഹനുമാന്‍ ദീര്‍ഘകാലം മറന്നുപോകുമെന്നായിരുന്നു ശാപം. ഒരു പ്രത്യേകസന്ദര്‍ഭത്തില്‍ തന്റെ ബലത്തെ ആരെങ്കിലും ഓര്‍മപ്പെടുത്തിയാല്‍,മറന്നുപോയത് തിരിച്ചുകിട്ടുമെന്നു ശാപമോക്ഷവും കൊടുത്തു. 
വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. രാവണന്‍ അപഹരിച്ച സീതാദേവിയെ അന്വേഷിച്ചിറങ്ങിയ വാനരക്കൂട്ടത്തില്‍ ഹനുമാനും ഉണ്ടായിരുന്നു. സീതാദേവി ലങ്കാപുരിയിലുണ്ടെന്നു അന്വേഷണത്തിനിടയില്‍ അവര്‍ മനസ്സിലാക്കി.

സമുദ്രലംഘനംചെയ്ത് സീതാദേവിയെ കണ്ടെത്താന്‍ ആര്‍ക്കാണു കഴിയുക എന്ന ചര്‍ച്ചയ്ക്കിടയില്‍ ഒന്നും മിണ്ടാതെ കൂനിക്കൂടിയിരിക്കുന്ന ഹനുമാനെ നോക്കി ജാംബവാന്‍ പറഞ്ഞു:
'അല്ലയോ വായുപുത്രാ, നീയെന്താണ് കഴിവുകെട്ടവനായിരിക്കുന്നത്? നിന്റെ പിതാവ് മഹാശക്തിമാനായ വായുഭഗവാനാണ്. നിന്റെ മാതാവ് സുമദ്ധ്യമയും സുശീലയുമായ അഞ്ജനയാണ്. വാനരസമൂഹത്തിന് നീ വീരനാണ്. വാനരരാജനായ സുഗ്രീവനും തേജസ്സുകൊണ്ട് ശ്രീരാമലക്ഷ്മണനുമായും തുല്യത നിനക്കുണ്ട്. ഖഗശ്രേഷ്ഠനായ ഗരുഡനേക്കാള്‍ ബലവും വേഗതയും നിനക്കുണ്ട്. ബലം, ബുദ്ധി, തേജസ്സ്, സദ്ഗുണം, ഇവയുള്ളവരില്‍വെച്ച് ശ്രേഷ്ഠനാണ് നീ. 

ശിശുവായിരുന്ന സമയം ഉദിച്ചുയര്‍ന്ന ബാലസൂര്യനെക്കണ്ട് പഴമാണെന്നു കരുതി കൊതിതുള്ളിച്ചാടി പിടിക്കാന്‍ പോയ ധീരനാണു നീ. അന്നേരം, ദേവേന്ദ്രന്റെ വജ്രായുധമേറ്റിട്ടും കൂസലില്ലാതെ നിന്നവനല്ലേ നീ. ഇന്ദ്രന്റെ വജ്രായുധമേറ്റ് ഇടത്തേ കവിള്‍ത്തടം മുറിഞ്ഞതിനാലല്ലേ,നിനക്കു 'ഹനുമാന്‍'(തദാ ശൈലാഗ്രശിഖരേ വാമോ ഹനുരഭജ്യത/തതോ ഹി നാമധേയം തേ ഹനുമാനിതി കീര്‍ത്ത്യതേ)എന്ന പേരുതന്നെ ഉണ്ടായത്. അങ്ങനെയുള്ള നീ ഈ ആപത്തില്‍ ഞങ്ങളെ രക്ഷിച്ചാലും.'
ജാംബവാന്റെ ഓര്‍മപ്പോടുത്തലും തന്റെ ബലത്തെക്കുറിച്ചുള്ള തിരിച്ചറിവും വന്ന ഹനുമാന്‍ തന്റെ ശരീരം വലുതാക്കി. നെഞ്ചുവിരിച്ച് ലോകം നടുങ്ങുമാറ് ഉച്ചത്തിലലറി. 

ഈ കഥ നമ്മുടെ ലോകത്തിനുള്ള മഹത്തായൊരുപദേശമാണ്. നമ്മുടെ കൂടെയുള്ളവരിലുറങ്ങിക്കിടക്കുന്ന കഴിവും ശക്തിയും ഓര്‍മപ്പെടുത്താനും അതിനെ സമര്‍ത്ഥമായി ഉപയോഗിക്കാനും പ്രേരണാശക്തികളായ ജാംബവാന്മാരാകണം നമ്മള്‍. അവനവന്റെ കുശുമ്പും ദുഷ്ടും ഒഴിവാക്കി അന്യന്റെ നന്മയെക്കാണാനുള്ള ശക്തിയും പ്രാപ്തിയും നമുക്കുണ്ടാകണം. അതിനു ലോകചരിത്രത്തിലെ ഏറ്റവും വലിയ ഉദാഹരണമാണ് ജാംബവാന്‍.


തുളസീദാസ രാമായണവും ഹനുമാൻ ചാലീസയും

തുളസീദാസ രാമായണവും ഹനുമാൻ ചാലീസയും

ഹനുമാന്റെ ഏറ്റവും പ്രീയ സ്തോത്രമാണ് ഹനുമാൻ ചാലീസ.

മുഗൾ ചക്രവർത്തിയായ അക്ബറിന്റ ഭരണകാര്യങ്ങളിൽ വളരെയേറെ സഹായിക്കുന്ന ആളായിരുന്നു ആത്മാറാം.
അദ്ദേഹത്തിന്റെ മകനായ തുളസി റാം കുട്ടിക്കാലത്ത് തന്നെ പാണ്ഡിത്യം ഉള്ളവനായിരുന്നു. യൗവ്വനകാലത്ത് മമതാ ദേവിയെ അദ്ദേഹം വിവാഹം കഴിച്ചു.തുടർന്ന് ശേഷജീവിതം ആത്മീയ കാര്യങ്ങളിൽ മുഴുകുന്നതിനായി കുടുംബഭാരം തുളസീറാമിനെ ഏൽപ്പിച്ച് അക്ബറിന്റെ അനുവാദത്തോടെ നൈമിശാരണ്യത്തിലേക്ക് പോയി.തുളസീറാമിനെ ഉന്നത പദവികൾ നൽകി ചക്രവർത്തി ആദരിച്ചു. എന്നാൽ പണവും പദവിയും തുളസി റാം ദുരുപയോഗപ്പെടുത്തി. പിതാവിന്റെ യശസ്സിനും കോട്ടം വരുത്തിയ അദ്ദേഹം സകലർക്കും ഭീഷണിയായി മാറി. പല തരത്തിലും തിരുത്താൻ ചക്രവർത്തിയടക്കം എല്ലാവരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരിക്കൽ ഭാര്യയെക്കാണാനുള്ള വ്യഗ്രതയിൽ വീട്ടിലെത്തിയപ്പോൾ മമത സ്വന്തം ഗൃഹത്തിൽ പോയത് മനസ്സിലാക്കി ഭാര്യാ ഗൃഹത്തിൽ കനത്ത മഴയുള്ള പാതിരാത്രിയിൽ തുളസി റാം യാത്ര തിരിച്ചു. യമുനാ നദി നീന്തി വീട്ടിലെത്തി ഭാര്യയെ വിളിച്ചെങ്കിലും മഴയുടെ ശക്തിയിൽ അവൾ കേട്ടില്ല. അങ്ങനെ ഒരു കയറെന്ന് കരുതി പാമ്പിൽ തൂങ്ങി ഭാര്യയുടെ ശയനമുറിയിൽ കയറി. തന്നോടുളള സ്നേഹം കൊണ്ടല്ല ശരീരത്തോടുള്ള ആസക്തിയാണ് ഇദ്ദേഹത്തെക്കൊണ്ടിതെല്ലാം ചെയ്യിച്ചതെന്ന് മനസ്സിലാക്കിയ മമത ഇതിൽ പരിതപിച്ചു, കയർത്തു. തന്റെ സകല തെറ്റുകളും ക്ഷമിച്ച് തന്നോടൊപ്പം കഴിഞ്ഞ ഭാര്യയുടെ പൊട്ടിത്തെറിയിൽ മനംനൊന്ത അദ്ദേഹം രാമനാമത്തെ അഭയം പ്രാപിച്ചു. ഒടുവിൽ ആഞ്ജനേയ സമേതനായി രാമചന്ദ്രൻ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. രാമകഥ സരളവും ഹൃദ്യവുമായി രചിക്കാനിടയാവട്ടെ എന്നനുഗ്രഹിച്ചു. സഹായത്തിന് ആഞ്ജനേയൻ ഉണ്ടാവുമെന്നും അനുഗ്രഹിച്ചു. ഹനുമാൻ സ്വാമി ജ്ഞാന രാമായണകഥഉപദേശിക്കുകയും അദ്ദേഹത്തിന്റെ രാമകഥാമൃതം തുളസിദാസ രാമായണമെന്ന പേരിൽ പ്രശസ്തിയാർജിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രാമചരിതമാനസത്തിൽ, ഇഷ്ടമൂർത്തിയായ ഹനുമാനെ സ്തുതിക്കുന്നതാണ് ഹനുമാൻ ചാലീസ

ഹനുമാൻ ചാലീസ

ജയ് ഹനുമാൻ ഗ്യാൻ ഗുണ സാഗർ, ജയ് കപിഷ് തിഹും ലോകഉജാകര്, I (01)
രാംദൂത് അതുലിത് ബല ധാമ ,അന്ജനി പുത്ര പവൻസുത നാമാ.II (02)

മഹാബീർ ബിക്രം ബജ്റൻഗി,കുമതി നിവാർ സുമതി കെ സംഗി, I (03)
കഞ്ചൻ ബരൺ ബിരാജ് സുബിസാ,കാനന കുണ്ടൽ കുഞ്ചിത കേസ. II (04)

ഹാഥ് ബജ്ര ഓർ ധ്വജാ ബിർജായ്,കന്ധെ മൂന്ജ് ജനെ ഉ സാജേ,I (05)
ശങ്കർ സുവന കേസരി നന്ദൻ,തേജ് പ്രതാപ് മഹാ ജാഗ് വന്ദൻ. II (06)

വിദ്യാവാൻ ഗുനി അതി ചതുർ,റാം കജ് കരിബേ കോ അതൂർ,I (07)
പ്രഭു ചരിത്ര സുനിബെ കോ രസിയ, റാം ലഖൻ സിതാ മന ബസിയ II (08)

സൂക്ഷ്മ രൂപ ധരി സിയഹി ദിഖാവാ , ബികട് രൂപ ധരി ലങ്ക ജരാവാ II 9 II
ഭീമ രൂപ ധരി അസുര് സംഹാരെ , രാമ ചന്ദ്ര കെ കാജ് സംവാരെ II 10 II

ലായ് സഞ്ജീവന് ലഖന് ജിയായെ , ശ്രീ രഘുബീര് ഹരഷി ഉര് ലായേ II 11 II
രഘുപതി കീൻഹി ബഹുത് ബഡായി , തുമ മമ പ്രിയ ഭരതഹി സമ ഭായി II 12 II

സഹസ് ബദന് തുംഹരോ ജസ് ഗാവേ , അസ് കഹി ശ്രീപതി കൺഠ ലഗവൈ II 13 II
സനകാദിക് ബ്രഹ്മാദി മുനീസാ , നാരദ സാരദ സഹിത് അഹീസാ II 14 II

ജമു കുബേര് ദിക്പാല് ജഹാംതെ , കബി കൊബിത് കഹി സകേ കഹാം തെ II 15
തുമ ഉപകാര് സുഗ്രീവഹി കീൻഹാ , രാമ മിലായെ രാജ്പദ് ദീംഹാ II 16

തുംഹരോ മന്ത്ര് ബിഭീഷന് മാനാ , ലങ്കേശ്വര് ഭയ് സബ് ജഗ് ജാനാ II 17
ജുഗ് സഹസ്ര് ജോജന് പര് ഭാനു , ലീല്യോ താഹി മധുര് ഫല് ജാനു II 18

പ്രഭു മുദ്രികാ മേലി മുഖ മാഹി , ജലധി ലാംഖി ഗയേ അച് രജ് നാഹി II 19
ദു: ർഗ്ഗമു കാജ് ജഗത് കെ ജേതേ , സുഗമ അനുഗ്രഹ തുംഹരെ തേതെ II 20

രാമ ദുവാരെ തുമ രഖ് വാരെ , ഹോത് ന ആഗ്യ ബിന് പൈസാരേ II 21
സബ് സുഖ ലഹൈ തുമ്ഹാരീ സരനാ , തുമ രക്ഷക് കാഹു കോ ഡര്ന II 22

ആപന് തേജ് സംഹാരോ ആപൈ , തീനോ ലോക ഹാംക് തെ കാംപേ II 23
ഭൂത പിസാച് നികട്ട് നഹി ആവൈ , മഹാബീര് ജബ് നാം സുനാവൈ II 24

നാസൈ രോഗ് ഹരൈ സബ് പീരാ , ജപത് നിരന്തര് ഹനുമത് ബീരാ II 25
സങ്കട് സെ ഹനുമാന് ചുഡാവൈ , മന് ക്രമു ബചന ധ്യാന് ജോ ലാവൈ II 26

സബ് പര് രാം തപസ്വീ രാജാ , തിനകേ കാജ് സകല് തുമ സാജാ II 27
ഔര് മനോരഥ് ജോ കോയി ലാവൈ , സോയി അമിത് ജീവന് ഫല് പാവൈ II 28

ചാരോ ജഗ് പര് താപ് തുമ്ഹാര , ഹൈ പരസിദ്ധ ജഗത് ഉജിയാരാ II 29
സാധു സംത് കെ തുമ രഖ് വാരെ , അസുര് നികന്ദന് രാം ദുലാരേ II 30

അഷ്ട സിദ്ധി നവ നിധി കെ ദാതാ , അസ് ബര് ദീന് ജാനകീ മാതാ II 31
രാം രസായനു തുംഹരെ പാസാ , സദാ രഹോ രഘു പതി കെ ദാസാ II 32

തുംഹരെ ഭജന് രാം കോ പാവൈ , ജനമു ജനമു കെ ദുഖ് ബിസ് രാവേ II 33
അന്ത കാല് രഘുബര് പുര് ജായി , ജഹാം ജന്മ ഹരി ഭക്ത് കഹായി II 34

ഔര് ദേവതാ ചിത്ത് ന ധരയീ , ഹനുമത് സേയി സർബ സുഖ് കരയീ II 35
സങ്കട് കടൈ മിടൈ സബ് പീരാ , ജോ സുമിരൈ ഹനുമത് ബല ബീര II 36

ജയ്‌ ജയ്‌ ജയ്‌ ഹനുമാൻ ഗോസായീ, കൃപ കരഹു ഗുരുദേവ് കി നായി II 37
ജോ സത് ബാര് പഠ കര് കോയി , ചൂട്ട് ഹി ബന്ദി മഹാ സുഖ് ഹോയി II 38

ജോ യഹ് പഠി ഹനുമാൻ ചാലിസ , ഹോയ് സിദ്ധീ സാഖീ ഗൌരീശാ II 39
തുളസീ ദാസ്‌ സദാ ഹരി ചേരാ , കീജൈ നാഥ് ഹൃദയ് മഹാ ഡേരാ II 40