ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 August 2020

സൂര്യദേവൻ

സൂര്യദേവൻ

ഹിന്ദുമതത്തിൽ പ്രപഞ്ചത്തിന്റെ അധിപധി ആയി സൂര്യദേവനെ കണാക്കാക്കുന്നു. കശ്യപമഹർഷിയുടേയും അദിതിയുടെയും പുത്രനായി കണക്കാക്കുന്നു. സൂര്യന്റെ വാഹനം അശ്വങ്ങൾ വഹിക്കുന്ന തേരാണ്‌. ഭൂമിക്കു ചുറ്റും നിതാന്തം സഞ്ചരിച്ച് രാത്രിയും പകലും സൃഷ്ടിക്കുന്നതായി വിശ്വസിക്കപ്പെടുന്നു.

അദിതിയെക്കുറിച്ച് പുരാണങ്ങൾ നല്കുന്ന വിവരങ്ങളിൽ വൈരുദ്ധ്യങ്ങളുണ്ട്. ബ്രഹ്മാവിന്റെ പൌത്രനായ കശ്യപന്റെ ഭാര്യയാണ് അദിതി. എട്ടു പുത്രൻമാരുണ്ടായതിൽ ഒരാളെ പരിത്യജിച്ചു. ശേഷിച്ച ഏഴുപേർ ആദിത്യന്മാർ എന്ന പേരിലറിയപ്പെടുന്നു‍. ആദിത്യന്മാർ ആറാണെന്നും എട്ടാണെന്നും അഭിപ്രായഭേദമുണ്ട്. അദിതിയുടെ പുത്രൻമാരായി പന്ത്രണ്ട് ആദിത്യന്മാരുള്ളതായി മഹാഭാരതം പറയുന്നു; ഈ സങ്കല്പത്തിനാണ് കൂടുതൽ അംഗീകാരം. ദക്ഷന്റെ പുത്രിയായും അമ്മയായും അദിതി സങ്കല്പിക്കപ്പെട്ടിട്ടുണ്ട്. യജുർവേദമനുസരിച്ച് അദിതി വിഷ്ണുവിന്റെ പത്നിയാണ്. കശ്യപന് അദിതിയിലുണ്ടായ പുത്രനാണ് വിഷ്ണുവിന്റെ അവതാരമായ വാമനൻ എന്ന് വിഷ്ണുപുരാണത്തിൽ കാണുന്നു. മഹാഭാരതവും രാമായണവും മറ്റു പുരാണങ്ങളും അനുസരിച്ച് വിഷ്ണുവിന്റെ മാതാവാണ് അദിതി. ഇന്ദ്രനും അദിതിയുടെ പുത്രനായതുകൊണ്ട് ഇന്ദ്രാനുജൻ എന്ന് വിഷ്ണുവിനു പേരുണ്ടായി. ദശാവതാരങ്ങളിൽ മൂന്നെണ്ണം അദിതിയിൽ നിന്നാണ്. അദിതിയിൽനിന്നു നേരിട്ട് വാമനനും അദിതിയുടെ ചൈതന്യമായ കൗസല്യയിൽനിന്ന് രാമനും അദിതിയുടെ മാനുഷികഭാവമായ ദേവകിയിൽനിന്ന് കൃഷ്ണനും അവതരിച്ചു. ഏകാദശരുദ്രൻമാരും അഷ്ടവസുക്കളും അദിതിയുടെ സന്താനങ്ങളാണ്. അദിതിയുടെ പുത്രൻമാർ എന്ന അർഥത്തിലാണ് ആദിതേയന്മാർ എന്നു ദേവൻമാരെ വിളിക്കുന്നത്.

പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ പ്രധാനപ്പെട്ട നാമം ആദിത്യന്‍എന്നാണല്ലോ… ആദിത്യന്‍ എന്നതിനര്‍ത്ഥം അദിതിയുടെ മകന്‍… ആരാണ് അദിതിയുടെ മകന്‍- വാമനന്‍; മഹാവിഷ്ണുവിന്റെ അവതാരം. അതായത് സൂര്യന് ‍മഹാവിഷ്ണുതന്നെയാണ്.

നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹം സൂര്യനണ്. എല്ലാ ഗ്രഹങ്ങളേയും നിയന്ത്രിക്കുന്ന സൂര്യനെ ദേവന്മാരും ഗ്രഹങ്ങളും പ്രദിക്ഷണം വെക്കുന്നു. പ്രഭാതത്തില്‍ ഉണര്‍ന്നു സ്നാനം ചെയ്തു സൂര്യാരാധന നടത്തുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യവും ഐശ്വര്യവും ജീവിതത്തില്‍ പ്രദാനം ചെയ്യാന്‍സഹായിക്കും. സൂര്യനെ രാവിലെയും വൈകുന്നേരവും സ്മരിച്ചു സ്തുതിക്കണം. പ്രഭാത സൂര്യനെ വാമാനനായും, പ്രദോഷ സൂര്യനെ വരുണനായും സ്മരിക്കണം, ദര്‍ശിക്കണം…

എന്തായാലും വെളിച്ചത്തിന്റെയും ചൂടിന്റെയും നിയന്താവു സൂര്യന്‍തന്നെയാണ്. സൂര്യന്റെ ശക്തിയാല്‍ എല്ലാ ജീവരാശികളും നിലനില്‍ക്കുന്നു , വളരുന്നു, ശക്തി ആര്ജ്ജിക്കുന്നു. സൂര്യനില്‍നിന്നും അടര്‍ന്നുവീണ ഭൂമിയും, ഭൂമിയിലെ സകല ജീവരാശികളും സൂര്യനെ ആശ്രയിച്ചാണിരിക്കുന്നത്. ഏത് ആരാധനരീതികളിലും വെച്ച് അത്യുന്നമായ സ്ഥാനം സൂര്യാരാധനയ്ക്ക് തന്നെയെന്നു നിസംശയം പറയാം.

നാളികേരം

നാളികേരം

നാളികേരം മനുഷ്യശരീരത്തിനു തുല്യമാണ് എന്നാണുസങ്കല്‍പം. വിഘ്‌നേശ്വര സങ്കല്പത്തിന്റെ സാക്ഷാത്ക്കാരത്തിനായി ഗണപതിക്ക് നാളികേരമുടയ്ക്കുന്ന വഴിപാട് സര്‍വ്വസാധാരണമാണ്. നാളികേരം ഉടയുമെങ്കില്‍ അഭീഷ്ടം സാധിക്കുമെന്നും ഉടഞ്ഞില്ലെങ്കില്‍ അതിനു വിഘ്‌നം സംഭവിക്കുമെന്നും വിശ്വാസം. നാളികേരം ഉടയ്ക്കുന്നതിനു പിന്നില്‍ വേദാന്തതത്ത്വവും ദര്‍ശിക്കാമെന്ന് ആചാര്യന്മാര്‍ പറയുന്നു.

പുറമെ നാരുകളോട് കൂടിയ ആവരണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും ഇതിനുള്ളില്‍ മാംസളമായ ഭാഗവും അതിന്റെ ഉള്ളില്‍ അമൃതമായ ജലവും ഉള്ളതിനാലാണു നാളികേരത്തെ മനുഷ്യശരീരത്തോട് ഉപമിക്കുന്നത്. നാളികേരത്തിന്റെ ചിരട് മായയായും അകത്തെ കാമ്പ് സത്യമായുമാണ് വേദാന്തം വിഭാവനം ചെയ്യുന്നത്. നാളികേരം ഉടയുമ്പോള്‍ മായയെ മാറ്റി സത്യം കാണുന്നു എന്നാണ് വിശ്വാസം. ഗണപതിക്കു നാളികേരം ഉടയ്ക്കുന്നതിലൂടെ ഭഗവാനു സ്വയം പൂര്‍ണമായും നമ്മെ സമര്‍പ്പിക്കുകയാണു ചെയ്യുന്നത്. നാളികേരം ഉടയുമ്പോള്‍ ഞാന്‍ എന്ന ഭാവമാണ് അവനില്‍ നിന്ന് അകലുന്നത്.

ശുഭകാര്യങ്ങള്‍ തുടങ്ങുമ്പോള്‍ പൂജിച്ച നാളികേരം രണ്ടായി ഉടച്ച് ശുഭാശുഭഫലങ്ങള്‍ നോക്കുന്നതും സര്‍വസാധാരണമാണ്. ഒരു തേങ്ങാമുറിയിലെ വെള്ളത്തില്‍ ഒരു പൂവിട്ട് അത് ഏതുരാശിയില്‍ അടുക്കുന്നുവെന്ന് നിര്‍ണ്ണയിച്ച് ഫലം ചിന്തിക്കുന്നു. മേടം രാശിയിലെങ്കില്‍ അഭിവൃദ്ധി, ഇടവം എങ്കില്‍ കലഹവും വിഷഭയവും മിഥുനം എങ്കില്‍ അഗ്‌നിബാധ, കര്‍ക്കടകം എങ്കില്‍ ധനധാന്യനാശം, ചിങ്ങം എങ്കില്‍ ധനഭാഗ്യവും പുത്രഭാഗ്യവും,കന്നി എങ്കില്‍ സ്ത്രീപ്രജാലബ്ധി,തുലാമെങ്കില്‍ ധനയോഗം, വൃശ്ചികമെങ്കില്‍ വിഷഭയം, ധനുവെങ്കില്‍ ജനങ്ങളുടെ ശത്രുത, മകരമെങ്കില്‍ അഭീഷ്ടസിദ്ധി, കുംഭമെങ്കില്‍ മരണഭയം, മീനമെങ്കില്‍ ആപത്ത് എന്നുമാണ് ഫലങ്ങള്‍.

തേങ്ങ ഉടയുന്നത് ഒത്ത നടുക്കായി, വശങ്ങളിലേക്ക് കോടാതെ വന്നാല്‍ ഫലം ശുഭം. വക്കുകള്‍ ഒടിഞ്ഞാല്‍ ഉദരരോഗം. തേങ്ങയുടെ കണ്ണുകള്‍ പൊട്ടിയാല്‍ അതിദുഖം, മുകള്‍ഭാഗമുടഞ്ഞാല്‍ കുടുംബനാഥന് ആപത്ത് എന്നും ആചാര്യന്മാര്‍ പറയുന്നു. ഉടയുന്നതിനിടയില്‍ തേങ്ങ മുഴുവനായോ ഉച്ച മുറിയോ താഴെ വീണാല്‍ അധപതനം ഉറപ്പെന്നും ആചാര്യന്മാര്‍ വ്യക്തമാക്കുന്നു.

കിണ്ടിയുടെ പ്രാധാന്യം

കിണ്ടിയുടെ പ്രാധാന്യം

ജലവും പാനീയങ്ങളും പകരുന്നതിന്‌ ദക്ഷിണേന്ത്യയിൽ ഉപയോഗിക്കുന്ന പള്ളയിൽ ഒരു കുഴലുള്ള പാത്രമാണ് കിണ്ടി. കീഴ്ഭാഗത്തേതിനേക്കാൾ വിസ്തൃതി കുറഞ്ഞ വായ, ജലം കുറഞ്ഞ അളവിൽ ഒഴിച്ചുകളയാൻ പാകത്തിലുള്ള വാൽ എന്നു വിളിക്കുന്ന കുഴൽ എന്നിവ ഈ പാത്രത്തിന്റെ പ്രത്യേകതയാണ്‌. വെള്ളോട്, ചെമ്പ് എന്നീ ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ കിണ്ടിയാണ്‌ സാധാരണ ഉപയോഗിക്കാറുള്ളത്. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള കിണ്ടികളും ഇക്കാലത്ത് കണ്ടു വരുന്നു. കിണ്ടിയുടെ   നിത്യോപയോഗം ഇക്കാലത്ത് കുറഞ്ഞിട്ടുണ്ടെങ്കിലും ഹിന്ദുമതവിശ്വാസികളുടെ ഇടയിൽ ആചാരപരമായ പ്രാധാന്യം ഈ പാത്രത്തിനുണ്ട്. പൂജകൾക്കും മറ്റു മതപരമായ ചടങ്ങുകളിലും ഇത് പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നു.

പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലം ഗ്രാമം. പാരമ്പര്യമൂശാരിമാർ ഉണ്ടാക്കുന്ന പാത്രങ്ങൾ,  വിഗ്രഹങ്ങൾ ഇവ എല്ലാം ലഭ്യം ആണ് . നമ്പൂതിരിമാർക്ക് പ്രത്യേകം കിണ്ടിയും പൂജാ പാത്രവും ഉണ്ടാക്കി തരും. കിണ്ടി ഗജപ്രിഷ്ഠം സ്റ്റൈൽ ലക്ഷണം ഒത്തത് ആയിരിക്കും. ഇതിനെ കുഞ്ഞിമംഗലം കിണ്ടി എന്ന പേരിൽ അറിയപ്പെടുന്നു.

കിണ്ടിയേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? 

ഇത് എന്താപ്പൊ ഇത്ര ചിന്തിക്കാൻ ഉള്ളത്ന്നല്ലേ? ഉണ്ട് കിണ്ടിയുടെ രൂപവും കിണ്ടി നൽകുന്ന സന്ദേശവും വലുതാണ്! 
                  
പഴയകാലങ്ങളിൽ വീടുകളുടെ ഉമ്മറത്തിണ്ണയിൽ കിണ്ടി നിറസാന്നിദ്ധ്യമായിരുന്നു! പുറത്തു പോയി വരുന്നവർക്ക് അംഗശുദ്ധിവരുത്തി ജലത്തിൻ്റെ ദുർവിനിയോഗം പരമാവധി ചുരുക്കി ശരീരത്തിൻ്റെ ലക്ഷ്യസ്ഥാനത്ത് മാത്രം ജലം എത്തിക്കാൻ ഏറെ ഉപകരിക്കുന്നതിനാണ് കിണ്ടി ഉപയോഗിച്ചിരുന്നത്!
                    
എന്നാൽ ഇക്കാലത്തും ഹൈന്ദവീക പൂജാ ഉപകരണങ്ങളിൽ നിറസാന്നിദ്ധ്യമാണ് കിണ്ടി! കിണ്ടിയുടെ രൂപത്തിൻ്റെ യുക്തിയുടെ തലവും, ആത്മീയതലവും നമ്മുടെ ജീവിതവുമായും വളരെയേറെ സന്ദേശം നൽകാൻ കഴിയും! കേരളീയ തന്ത്രശാസ്ത്രത്തിൽ മാത്രമേ ഏറെയും കിണ്ടി ഉപയോഗിച്ച് വരുന്നുള്ളൂ അന്യസംസ്ഥാനങ്ങളിലേറെയും പഞ്ചപാത്രവും ഉദ്ധരണിയുമാണ് കിണ്ടിയ്ക്ക് പകരം ഉപയോഗിക്കുന്നത്.

കിണ്ടിയുടെ മുകളിലേക്ക് ഉയർന്നു നിൽക്കുന്ന പൈപ്പിനെ. മുരൽ അല്ലെങ്കിൽ വാല് എന്നാണ് പറയുന്നത്! ഇതിൻ്റെ തുടക്കം കിണ്ടിയുടെ അടിഭാഗത്തു നിന്നായതുകൊണ്ട് അടിഭാഗത്തുള്ള ശുദ്ധജലം ആണ് മുകളിലേക്ക് വരുക. കിണ്ടിയിൽ നിന്നും ജലം അർപ്പിക്കുമ്പോൾ, കിണ്ടിയിൽ ഉള്ള ജലത്തിൽ പാറിക്കിടക്കുന്ന പൂജാപുഷ്പങ്ങളും മറ്റും കിണ്ടിയിൽ നിന്ന് പുറത്തു പോകാതിരിക്കാൻ ഇത് ഏറെ ഉപകരിക്കുന്നു!
                       
തന്ത്രശാസ്ത്രത്തിലും, യോഗശാസ്ത്രത്തിലും, ആധുനിക മനശ്ശാസ്ത്രത്തിലും പറയുന്നു കിണ്ടിയുടെ അടിഭാഗത്തേപ്പോലെ മനുഷ്യൻ്റെ വയറിനുതാഴെ കുണ്ഡലിനി എന്ന് പേരുള്ള ഒരു പ്രത്യേക സ്ഥലത്താണ് കുണ്ഡലിനീശക്തി അഥവാ ഉപബോധമനസ്സിൻ്റെ തുടക്കം. നിത്യസാധനയിലൂടെ ശക്തിയാർജ്ജിച്ച് കുണ്ഡലിനിയ്ക്കു മുകളിലുള്ള 6 ചക്രങ്ങളിലൂടെ തലയിലുള്ള സഹസ്രാര പത്മത്തിലെത്തുമ്പോഴാണ് താൽക്കാലികമായി ആ വ്യക്തിയുടെ മനസ്സിന് മാറ്റം വരുന്നത്. ഇതാണ് എണീച്ചു നടക്കാൻ പോലുമാവാത്ത വയസ്സൻ  വെളിച്ചപ്പാടുകൾ എനർജറ്റിക്കായി ഉറഞ്ഞു തുള്ളുന്നതിൻ്റെ ഗുട്ടൺസ്.
                   
പഴമക്കാർ പറയും താഴ്ന്നിടത്തേ എന്നും വെള്ളം നിൽക്കൂ എന്ന്! കിണ്ടിയുടെ താഴ്ഭാഗത്ത് കെട്ടിക്കിടക്കുന്ന ജലം പോലെ നമ്മുടെ ചെറുപ്പകാലത്ത് നാം കണ്ട പലവിധ അനുഭവങ്ങൾ   കിണ്ടിയുടെ മുരൽ (പൈപ്പ്) എന്നതിനോടുപമിക്കാവുന്ന പോലെ നമ്മുടെ വളർച്ചയിലൂടെ മുകളിലെത്തുമ്പോഴാണ് ഒരു വ്യക്തി ആ വ്യക്തിയുടെ വ്യക്തിത്വത്തിനും ഉടമയാവുന്നത്.

ഉപയോഗം

കിണ്ടിക്ക് വളരെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പുറത്തുനിന്നും ഗൃഹത്തിലേയ്ക്ക് പ്രവേശിക്കുന്ന ഒരാൾക്ക് കൈകാൽ കഴുകി ശുദ്ധമാകാനുള്ള ജലം സൂക്ഷിച്ചു വെയ്ക്കുകയാണ് കിണ്ടിയുടെ ഏറ്റവും സാധാരണമായ ഉപയോഗം. കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും സൂക്ഷിച്ചു വരുന്ന ഒരു ചെറിയ ജലപാത്രമാണ്‌ കിണ്ടി. ഹൈന്ദവ പൂജകളും വിശ്വാസങ്ങളുമായി ബന്ധമുള്ള ഒരുപകരണമായതിനാൽ എല്ലാ മലയാളി ഹിന്ദു ഗൃഹങ്ങളിലും കിണ്ടി ഉണ്ടായിരിക്കും. ഇടത്തു കിണ്ടി , വലത്ത് കിണ്ടി, പവിത്രക്കിണ്ടി എന്നിങ്ങനെ മലയാള ആരാധനാ പദ്ധതിയിൽ പരാമർശിക്കപ്പെടുന്നു. എല്ലാ മലയാളി വീടുകളിലും പൊതുവെ കാണുമെങ്കിലും ഹിന്ദുക്കളുടെ ഇടയിലാണ്‌ കിണ്ടി ഒഴിച്ചുകൂടാത്ത ഗൃഹോപകരണമായി സൂക്ഷിക്കാറുള്ളത്. പഴയ മുസ്ലിം തറവാടുകളിലും ഉമ്മറത്തിണ്ണയിൽ ഒന്നോ രണ്ടൊ കിണ്ടികളിൽ വെള്ളം നിറച്ച് വെക്കാറുണ്ട്. ക്ഷേത്രങ്ങളിൽ പൂജക്കുള്ള ജലം കൈകാര്യം ചെയ്യാൻ കിണ്ടി ഉപയോഗിക്കുന്നു. ശ്രീകോവിലിനുള്ളിൽ ജലം നിറച്ച കിണ്ടികൾ സൂക്ഷിക്കും. ഹിന്ദു വിവാഹ വേദികളിലും കിണ്ടി അവശ്യഘടകമാണ്‌. വരനെയും വധുവിനെയും വേദിയിലേക്ക് ആനയിച്ചു കൊണ്ടുവരുമ്പോൾ മുന്നിൽ നടക്കുന്നവരുടെ കയ്യിൽ ജലം നിറച്ച കിണ്ടി , കത്തിച്ച നിലവിളക്ക് എന്നിവ ഉണ്ടാകും. ഹിന്ദുക്കളുടെ ബലിതർപ്പണം നടത്താനും, ശവസംസ്കാര ചടങ്ങുകളിലും കിണ്ടി ഉപയോഗിക്കുന്നു. വീടുകളിൽ പൂജാമുറിയിൽ കിണ്ടി നിത്യേന ജലം നിറച്ച് വെക്കണമെന്നാണ്‌ വിശ്വാസം. ജീവനും ജലവും ശാസ്ത്രീയമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ, ഉറങ്ങുമ്പോഴും ജലസാന്നിധ്യം സമീപത്തുണ്ടാകണമെന്ന പഴമക്കാരുടെ കാഴ്ചപ്പാടാകാം ഇതിനു കാരണം. പഴയ തറവാടുകളിലെല്ലാം കിണ്ടികളിൽ ജലം നിറച്ച് പുറത്ത് അതിഥികൾക്ക് ഉപയോഗിക്കാനായി സൂക്ഷിക്കാറുണ്ട്. വീട്ടിലെത്തുന്നവർ ഈ ജലത്താൽ കാലും മുഖവും കഴുകി ശുദ്ധി വരുത്തി മാത്രമേ വീട്ടിൽ കയറാറുള്ളു. വിവാഹത്തിനായി എത്തുന്ന വരനെ, വധുവിന്റെ ബന്ധു കിണ്ടിജലത്താൽ കാൽ കഴുകിക്കുന്ന ചടങ്ങുണ്ട്. ഹിന്ദുപൂജകൾ, ഹോമങ്ങൾ എന്നിവയിൽ കിണ്ടി ഒരു പുണ്യോപകരണമായി ഉപയോഗിക്കുന്നു.

മൊത്തത്തിൽ പറഞ്ഞാൽ കിണ്ടിയുടെ ഉപയോഗവും കിണ്ടിയുടെ രൂപവും ഒരു സംഭവം തന്നെയാണ്!

2 August 2020

നമ്മുടെ ഔഷധ ചെടികളുടെ പേരുകള്‍

നമ്മുടെ  ഔഷധ  ചെടികളുടെ  പേരുകള്‍   ആണിതു

അകത്തി
അകിൽ (Aquilaria malaccensis)
അകിൽ (Dysoxylum beddomei)
അക്കരപ്പുത
അക്രോട്ട്
അഘോരി
അങ്കര
അങ്കോലം
അഞ്ചുമുലച്ചി
അടപതിയൻ
അടയ്ക്കാപ്പയിൻ
അടയ്ക്കാമണിയൻ
അടവിപ്പാല
അണലിവേഗം
അതിവിടയം
അത്തി
അപ്പ
അമുക്കുരം
അമൃതപ്പാല
അമൃത്
അമ്പഴം
അമ്പൂരിപ്പച്ചില
അമ്മിമുറിയൻ
അയമോദകം
അരണമരം
അരളി
അരിയാപൊരിയൻ
അരിഷ്ട
അരൂത
അലക്കുചേര്
അളുങ്കുമരം
അവിൽപ്പൊരി
അശോകം
അസ്ഥിമരം
അൽപ്പം

ആകാശവെള്ളരി
ആച്ചമരം
ആഞ്ഞിലി
ആടലോടകം
ആടുതൊടാപ്പാല
ആനക്കയ്യൂരം
ആനക്കുറുന്തോട്ടി
ആനക്കൂവ
ആനക്കൈത
ആനക്കൊടിത്തൂവ
ആനക്കൊരണ്ടി
ആനച്ചുണ്ട
ആനച്ചുവടി
ആനച്ചേര്
ആനച്ചൊറിയണം
ആനത്തകര
ആനപ്പരുവ
ആനവണങ്ങി
ആനെക്കാട്ടിമരം
ആഫ്രിക്കൻ മല്ലി
ആമ്പൽ
ആരംപുളി
ആരമ്പുവള്ളി
ആരോഗ്യപ്പച്ച
ആര്യവേപ്പ്
ആറ്റുകനല
ആറ്റുകറുവ
ആറ്റുചാമ്പ
ആറ്റുദർഭ
ആറ്റുനൊച്ചി
ആറ്റുപേഴ്
ആറ്റുമയില
ആറ്റുവഞ്ചി
ആറ്റുവയണ
ആറ്റുവയന
ആഴാന്ത
ആവണക്ക്
ആവര
ആവിൽ
ആവൽ
ആശാരിപ്പുളി
ആശാളി
ആൻഡമാൻ പഡോക്
ആർട്ടോകാർപസ്

ഇഞ്ച
ഇഞ്ചി
ഇഞ്ചിപ്പുല്ല്
ഇടംപിരി വലംപിരി
ഇടവകം
ഇടിഞ്ഞിൽ
ഇത്തി
ഇത്തിൾ
ഇരട്ടിമധുരം
ഇരവി
ഇരുവേലി
ഇരുൾ
ഇലക്കള്ളി
ഇലഞ്ഞി
ഇലന്ത
ഇലമുളച്ചി
ഇലവ്
ഇലിപ്പ
ഇലുമ്പി
ഇല്ലി
ഇഷദ്ഗോൾ
ഇൻസുലിൻ ചെടി

ഈന്തപ്പന
ഈന്ത്
ഈറ്റ
ഈലാങ്ങ് ഈലാങ്ങ്
ഈഴച്ചെമ്പകം
ഈശ്വരമുല്ല
ഈശ്വരമൂലി

ഉകമരം
ഉങ്ങ്
ഉണ്ടപ്പയിൻ
ഉത്കണ്ടകം
ഉന്നം
ഉമ്മം
ഉലുവ
ഉഴിഞ്ഞ

ഊരം
ഊരംപുളിക്കിഴങ്ങ്
ഊർപ്പണം

എണ്ണപ്പന
എണ്ണപ്പൈൻ
എരച്ചുകെട്ടി
എരുമക്കള്ളി
എരുമനാക്ക്
എരുമപ്പാവൽ
എലിച്ചുഴി
എലിമരം
എല്ലൂറ്റി
എള്ള്

ഏകനായകം
ഏലം
ഏഴിലം‌പാല

ഐവിരലിക്കോവ

ഒടിയമടന്ത
ഒട്ടകമുള്ള്
ഒതളം
ഒരുകാൽ ഞൊണ്ടി

ഓടമരം
ഓരില
ഓരിലത്താമര
ഓരിലത്തീപ്പെട്ടിമരം
ഓറഞ്ച് (സസ്യം)
ഓഷധി
ഓൾഡെൻലാൻഡിയ ഉമ്പെല്ലാട്ട

ഔഷധസസ്യങ്ങളുടെ പട്ടിക

കച്ചോലം
കഞ്ചാവ്
കടക്കൊന്ന
കടപ്പ
കടപ്പാല
കടല
കടലാടി
കടലാവണക്ക്
കടുകരോഹിണി
കടുക്
കടുക്ക
കടുവാപിടുക്കൻ
കട്ഫലം
കഠാരമുള്ള്
കണിക്കൊന്ന
കണ്ടകാരിച്ചുണ്ട
കണ്ണാന്തളി
കനലി
കന്യാവ്
കമണ്ഡലു മരം
കമ്പിളിമരം
കമ്മട്ടിവള്ളി
കമ്യൂണിസ്റ്റ് പച്ച
കയ്യോന്നി
കരച്ചുള്ളി
കരണ
കരനെല്ലി
കരയാമ്പൂ
കരിംപായൽ
കരിങ്കച്ചോലം
കരിങ്കുറിഞ്ഞി
കരിങ്കൂവളം
കരിങ്ങാലി
കരിങ്ങോട്ട
കരിഞ്ചീരകം
കരിഞ്ചേര്
കരിനീലി
കരിനൊച്ചി
കരിന്തുമ്പ
കരിമഞ്ഞൾ
കരിമുതുക്ക്
കരിമ്പാല
കരിവേലം
കരീരം
കരീലാഞ്ചി
കരുങ്ങാലി
കരുവാളി (തണ്ണിമരം)
കരുവിലാഞ്ചി
കറിവേപ്പ്
കറുംതൊലി
കറുക
കറുത്തുമ്മം
കറുപ്പ് (സസ്യം)
കറുവ
കറുവ (Cinnamomum keralaense)

കറ്റാർവാഴ
കലിഞ്ഞി
കല്യാണസൗഗന്ധികം
കല്ലത്തി
കല്ലരയാൽ
കല്ലാൽ
കല്ലാൽ (Ficus dalhousiae)
കല്ലിത്തി
കല്ലുഞാവൽ
കല്ലുരുക്കി
കല്ലുരുവി
കല്ലുവാഴ
കല്ലൂർവഞ്ചി
കള്ളക്കറുവ
കഴഞ്ചി
കവുങ്ങ്
കശുമരം
കശുമാവ്
കസ്തൂരിവെണ്ട
കാകോളി
കാക്കഞാറ
കാക്കത്തുടലി
കാക്കത്തൊണ്ടി
കാഞ്ചൻ
കാഞ്ചൻകോര
കാഞ്ഞിരം
കാട്ടമൃത്
കാട്ടരത്ത
കാട്ടുകടുക്
കാട്ടുകരണ
കാട്ടുകറിവേപ്പ്
കാട്ടുകറുവ (Cinnamomum sulphuratum)
കാട്ടുകറുവ (Eugenia rottleriana)
കാട്ടുകഴഞ്ചി
കാട്ടുകുരുമുളക്
കാട്ടുകൊടിവള്ളി
കാട്ടുകൊന്ന
കാട്ടുചാമ്പ
കാട്ടുചെമ്പകം
കാട്ടുചേന
കാട്ടുചേര്
കാട്ടുജാതി
കാട്ടുജീരകം
കാട്ടുതുളസി
കാട്ടുനാരകം
കാട്ടുനാരകം (Atalantia racemosa)
കാട്ടുനിരൂരി
കാട്ടുനൊച്ചി
കാട്ടുപടവലം
കാട്ടുപരുത്തി
കാട്ടുപുകയില
കാട്ടുപൂവരശ്
കാട്ടുപെരണ്ട
കാട്ടുമഞ്ഞൾ
കാട്ടുമരോട്ടി
കാട്ടുമല്ലി
കാട്ടുമുന്തിരി
കാട്ടുഴുന്ന്
കാട്ടുവേപ്പില
കാനക്കൈത
കാന്തക്കമുക്
കായം
കാരച്ചുള്ളി
കാരപ്പഴം
കാരപ്പൂമരം
കാരമരം
കാരമാവ്
കാരമുള്ള്
കാരി (മരം)
കാവളം
കാശാവ്
കാശുമരം
കാർകോകിൽ
കാർക്കോട്ടി
കിത്തോന്നി
കിരിയാത്ത
കിലുകിലുക്കി
കിലുകിലുപ്പ
കിലുങ്ങിമരം
കിളിതീനിപ്പഞ്ഞി
കിഴക്കംതുമ്പ
കീരിക്കിഴങ്ങ്
കീഴാർനെല്ലി
കുങ്കുമം
കുങ്കുമപ്പൂമരം
കുചന്ദനം
കുടംപുളി
കുടകപ്പാല
കുടപ്പന
കുടമാൻപാരിമരം
കുടൽചുരുക്കി
കുടൽച്ചുരുക്കി
കുന്താണി
കുന്താമണിയൻ
കുന്തിരിക്കം
കുന്നി
കുപ്പമേനി
കുമ്പളം
കുമ്പിൾ
കുയ്യമരം
കുരങ്ങുമഞ്ഞൾ
കുരണ്ടി
കുരീൽ
കുരുട്ടുപാല
കുരുമുളക്
കുറശ്ശാണി
കുറുഞ്ഞി
കുറ്റിവിഴാൽ
കുളച്ചൻ
കുളപ്പുന്ന
കുളവെട്ടി
കൂരി (മരം)
കൂറമുള്ള്
കൂവ
കൂവളം
കൃഷ്ണബീജം
കൈതച്ചക്ക
കൈപ്പനാറച്ചി
കൊടിത്തൂവ
കൊടിയാവണക്ക്
കൊട്ടം
കൊട്ടക്ക
കൊട്ടയ്ക്ക
കൊത്തപ്പയിൻ
കൊപ്പുചെടി
കൊയലി
കൊറത്തി
കൊള്ളിഞാവൽ
കൊഴുപ്പ
കോകം
കോലിഞ്ചി
കോഴിക്കുളമാവ്
കോവിദാരം
കോവൽ
ക തുടർച്ച.
ക്ഷീരകാകോളി
കർപ്പൂരം
കർപ്പൂരതുളസി
കർപ്പൂരവള്ളി (വള്ളിച്ചെടി)
കൽപയിൻ
കൽമരം

ഗന്ധരാജൻ
ഗരുഡപ്പച്ച
ഗിടോരൻ
ഗുൽഗുലു

ചക്കരക്കൊല്ലി
ചക്കിമരം
ചക്രത്തകര
ചങ്ങലംപരണ്ട
ചതകുപ്പ
ചതുരക്കള്ളി
ചന്ദനം
ചന്ദനവേമ്പ്
ചമ്പകം
ചരക്കൊന്ന
ചരളം
ചിക്കറി
ചിത്തിരപ്പാല
ചിന്നക്കുറിഞ്ഞി
ചിരവനാക്ക് (സസ്യം)
ചിറ്റരത്ത
ചിറ്റിലമടക്ക്
ചിറ്റീന്തൽ
ചിറ്റെരിക്ക്
ചിലന്തിക്കിഴങ്ങ്
ചീനപ്പാവ്
ചീവക്ക
ചീവിക്ക
ചുകന്ന അകിൽ
ചുണ്ട
ചുണ്ണാമ്പുമരം
ചുരക്ക
ചുവന്ന കടലാവണക്ക്
ചുവന്നകിൽ
ചുവന്നകിൽ (Aglaia edulis)
ചുവന്നമന്ദാരം
ചൂരൽ
ചെങ്ങഴിനീർക്കൂവ
ചെങ്ങഴുനീർ
ചെണ്ടൂരകം
ചെത്തിക്കൊടുവേലി
ചെന്തനം
ചെമ്മരം
ചെരാല
ചെരി
ചെറിയ ഞെരിഞ്ഞിൽ
ചെറിയ മറികുന്നി
ചെറിയ മഹാഗണി
ചെറുകടലാടി
ചെറുകരീരം
ചെറുകറുവ
ചെറുകാഞ്ഞിരം
ചെറുകൂനൻപാല
ചെറുകൊന്ന
ചെറുചണ
ചെറുചുണ്ട
ചെറുഞാറ
ചെറുഞാവൽ
ചെറുതുടലി
ചെറുതേക്ക്
ചെറുനാരകം
ചെറുനെടുനാർ
ചെറുപനച്ചി
ചെറുപയർ
ചെറുപുന്ന
ചെറുപുള്ളടി
ചെറുമരുന്ന്
ചെറുമുൾച്ചെടി
ചെറൂള
ചൈനീസ് പട്ട
ചോരപ്പൈൻ
ചോലവേങ്ങ

ജടവള്ളി
ജഡാമഞ്ചി
ജമന്തി
ജലസ്തംഭിനി
ജാതി (മരം)
ജീരകം
ജീവകം (സസ്യം)
ജൊജോബ

ഞരമ്പോടൽ
ഞഴുക്
ഞാറ (കാട്ടുഞാവൽ)
ഞാഴൽ
ഞാവൽ
ഞെരിഞ്ഞൻപുളി

ഡിവി ഡിവി

തക്കാളി
തഗരം
തണ്ണിമരം
തണൽമുരിക്ക്
തറുതാവൽ
തല്ലിമരം
തഴുതാമ
തവിടി
തവിട്ടുമരം
താതിരി
താന്നി
താലീസപത്രം
തിപ്പലി
തിരുതാളി
തീറ്റിപ്ലാവ്
തുത്തി
തുളസി
തൂമ്പണലരി
തെള്ളിമരം
തേയില
തേരകം
തേറ്റാമ്പരൽ
തേൾക്കട
തേൾക്കട (Heliotropium keralense)
തൊട്ടാവാടി
തൊണ്ടി
തൊണ്ടുപൊളിയൻ
തൊഴുകണ്ണി
ത്രായമാണം
ത്രികോൽപ്പക്കൊന്ന

ദന്തപ്പാല
ദർഭ

ധന്വയാസം

നന്ത്യാർവട്ടം
നരിപ്പൂച്ചി
നരിവെങ്കായം
നറുനീണ്ടി
നറുവരി
നല്ലമന്ദാരം
നാഗകേസരം
നാഗദന്തി

നാഗമുല്ല
നാഗവള്ളി
നാട്ടിലിപ്പ
നായ്ക്കുരണ
നായ്‌ക്കടമ്പ്
നായ്‌ക്കുമ്പിൾ
നായ്‌ത്തുമ്പ
നായ്‌ത്തേക്ക്
നാലിലക്കീര
നാലുമണിച്ചെടി
നിത്യവഴുതന
നിലത്തുവര
നിലനാരകം
നിലപ്പന
നിലപ്പാല
നിലമുച്ചാള
നിലമ്പരണ്ട
നിലമ്പുന്ന
നിലവാക
നീരാരൽ
നീരാൽ
നീരോലി
നീല അമരി
നീല അമൽപ്പൊരി
നീലക്കൊടുവേലി
നീലയമരി
നീർത്തിപ്പലി
നീർമരുത്
നീർമാതളം
നീർവഞ്ചി
നീർ‌വാളം
നൂൽപ്പരുത്തി
നെന്മേനിവാക
നെല്ലി
നെല്ലിക്കപ്പുളി
നൊങ്ങണംപുല്ല്

പച്ചവാറ്റിൽ
പച്ചിലമരം
പച്ചോളി
പഞ്ഞിമരം
പനച്ചി
പനിക്കൂർക്ക
പപ്പായ
പരുവമരം
പലകപ്പയ്യാനി
പല്ലുവേദനച്ചെടി
പവിഴമല്ലി
പാച്ചോറ്റി
പാട
പാണൽ
പാതാളഗരുഡക്കൊടി
പാതിരി (സസ്യം)
പാമരം
പാമ്പുംകൊല്ലി
പാമ്പുകൈമരം
പാരിജാതം
പാവൽ
പാഷാണഭേദി
പാൽക്കാറ്റാടി
പാൽക്കുരുമ്പ
പാൽമുതുക്ക്
പിങ്കൻ
പിച്ചി
പിണമ്പുളി
പീച്ച്
പുണ്യാവ
പുന്ന
പ തുടർച്ച.
പുന്നച്ചേര്
പുളി (മരം)
പുളിപ്പച്ച
പുളിയാരില
പുവ്വം
പുഷ്കരമൂലം
പൂക്കോലി
പൂച്ചക്കടമ്പ്
പൂച്ചക്കുരുമരം
പൂച്ചമീശ
പൂപ്പാതിരി
പൂമ്പാറ്റപ്പയർ
പൂവരശ്ശ്
പൂവാംകുറുന്തൽ
പൂവൻകാര
പെരിയാലം
പെരുംകടലാടി
പെരുംകുറുമ്പ
പെരുംജീരകം
പെരുംനിരൂരി
പെരേലം
പേക്കുമ്മട്ടി
പേപ്പർ മൾബെറി
പേരാൽ
പേഴ്
പൊങ്ങല്ല്യം
പൊടിപാറി
പൊന്നങ്ങാണി
പൊന്നാന്തകര
പൊന്നുഞാവൽ
പൊലിവള്ളി
പൊള്ള
പൊൻകൊരണ്ടി
പ്രസാരണി
പ്ലാവ്
പ്ലാശ്
പർപ്പടകപ്പുല്ല്

ബദാം
ബബ്ലൂസ് നാരകം
ബല്ലഡോണ
ബാലമുഞ്ഞ
ബീറ്റ്റൂട്ട്
ബ്രഹ്മി

ഭദ്രാക്ഷം
ഭൂതക്കാളി

മക്കിപ്പൂവ്
മഞ്ചട്ടി
മഞ്ഞക്കഞ്ഞി
മഞ്ഞക്കൊന്ന
മഞ്ഞഞാറ
മഞ്ഞത്തുവര
മഞ്ഞപ്പുന്ന
മഞ്ഞമന്ദാരം
മഞ്ഞമുള
മഞ്ഞരളി
മഞ്ഞൾ
മടുക്ക
മട്ടി
മട്ടിപ്പാൽ
മട്ടിപ്പൊങ്ങില്യം
മതിൽപറ്റി
മത്തൻ
മധുരക്കുറിഞ്ഞി
മനോരഞ്ജിനി
മയൂഖശിഖ
മരച്ചെത്തി

മരമഞ്ഞൾ
മരമുല്ല
മരവഞ്ചി
മരോട്ടി
മലംതെള്ളി
മലതക്കാളിക്കീര
മലതാങ്ങി
മലനാരകം
മലന്തെങ്ങ്
മലമരോട്ടി
മലമാവ്
മലമ്പരത്തി
മലമ്പുന്ന
മലയകത്തി
മലയത്തി
മലയിഞ്ചി
മല്ലി
മല്ലികമുട്ടി
മഴവാക
മഴുക്കാഞ്ഞിരം
മഷിത്തണ്ട്
മഹാഗണി
മഹാനിക്കിഴങ്ങ്
മഹാളിക്കിഴങ്ങ്
മാതളനാരകം
മാധവി (സസ്യം)
മാനിലപ്പുളി
മാവ്
മാൻചൂരൽ
മിഠായിച്ചെടി
മിറാക്കിൾ ഫ്രൂട്ട്
മീനങ്ങാണി
മീറ
മുക്കണ്ണൻപേഴ്‌
മുക്കാപ്പിരി
മുക്കുറ്റി
മുഞ്ഞ
മുട്ടനാറി
മുട്ടപ്പഴം
മുണ്ടകം
മുതുക്ക്
മുത്തങ്ങ (സസ്യം)
മുത്തിൾ
മുയൽച്ചെവിയൻ
മുരിങ്ങ
മുറികൂട്ടി
മുറികൂട്ടിപ്പച്ച
മുള
മുള്ളങ്കി
മുള്ളാത്ത
മുള്ളിലവ്
മുള്ളുമഞ്ഞണാത്തി
മുള്ളുവേങ്ങ
മുള്ളൻ ചീര
മുള്ളൻ പാവൽ
മുർഡാനിയ സതീഷിയാന
മൂക്കിട്ടകായ
മൂങ്ങാപ്പേഴ്
മൂത്താശ്ശാരി
മൂവില
മേദാ
മൈല
മൈലമ്പാല
മ തുടർച്ച.
മൊട്ടുമറച്ചി
മോടകം
മോതിരവള്ളി

യശങ്ക്
യൂക്കാലിപ്റ്റസ്

രക്തചന്ദനം
രക്തനെല്ലി
രാക്കില
രാജമല്ലി
രാമച്ചം

ലൂബി
ലോറേസീ

വക്ക
വങ്കണ
വഞ്ചി (മരം)
വടുകപ്പുളി നാരകം
വട്ട
വട്ടക്കണ്ണി
വട്ടക്കാക്കക്കൊടി
വട്ടത്തകര
വട്ടപ്പെരുക്
വത്സനാഭി
വന്നി
വയങ്കത
വയമ്പ്‌
വയറവള്ളി
വയൽചുള്ളി
വയൽച്ചീര
വരച്ചി
വരിമരം
വറ്റൽ മുളക്
വലിയ അതിരാണി
വലിയ അത്തി
വലിയ അമൽപ്പൊരി
വലിയ അരത്ത
വലിയ ഓരില
വലിയ ഞെരിഞ്ഞിൽ
വലിയ വയറവള്ളി
വള്ളിക്കുറുന്തോട്ടി
വള്ളിച്ചമത
വള്ളിപ്പാല
വള്ളിമന്ദാരം
വഴന
വഷളച്ചീര
വാതക്കൊടി
വാസ്തുചീര
വിളക്കുതിരിയില
വിഴാൽ
വിശല്യകരണി
വിഷപ്പച്ച
വിഷ്ണുക്രാന്തി
വീട്ടി
വെടതല
വെട്ടടമ്പ്
വെട്ടി
വെട്ടിത്താളി
വെണ്ണപ്പഴം
വെളുത്ത ഉമ്മം
വെളുത്ത ചൊറിവള്ളി
വെളുത്ത തഴുതാമ
വെളുത്തപാല
വെളുത്തുള്ളി
വെള്ള മുസ്‌ലി
വ തുടർച്ച.
വെള്ളക്കടമ്പ്
വെള്ളക്കരിങ്ങാലി
വെള്ളക്കുന്നൻ
വെള്ളക്കുറിഞ്ഞി
വെള്ളക്കൂവ
വെള്ളക്കൊടുവേലി
വെള്ളച്ചീരാളം
വെള്ളച്ചേര്
വെള്ളഞാവൽ
വെള്ളനൊച്ചി
വെള്ളപ്പൈൻ
വെള്ളമഞ്ചി
വെള്ളമന്ദാരം
വെള്ളയാൽ
വെള്ളയോടൽ
വെള്ളവാക
വെള്ളവേലം
വെള്ളില
വെള്ളീട്ടി
വെള്ളൂരം
വെള്ളെരിക്ക്
വെൺകാര
വെൺകുറിഞ്ഞി
വെൺതുമ്പ
വെൺമരുത്‌
വെൺമുരിക്ക്
വേങ്ങ
വേട്ടുവക്കുറ്റി
വേമ്പാട
വേലിപ്പരുത്തി
വ്യാളിത്തണ്ടൻ കാട്ടുചേന
വ്രാളി
വൻകടലാടി
വൻതുടലി

ശംഖുപുഷ്പം
ശതാവരി
ശിവപ്പരുത്തി
ശീമപ്പഞ്ഞി
ശീമവേപ്പ്
ശീവോതി
ശൂരൻപുന്ന

സഞ്ജീവനി
സന്തോൾ
സബോള
സാബൂൻകായ
സാമുദ്രപ്പച്ച
സിങ്കോണ
സീതപ്പഴം
സുഗന്ധവേപ്പ്
സുന്ദരിക്കണ്ടൽ
സൂചിമുല്ല
സൂരിനാം ചെറി
സൊളാനം
സൊളാനേസീ
സോമനാദി കായം
സോമരാജി
സോമലത
സ്നേഹക്കൂറ
സ്റ്റീവിയ
സർപ്പഗന്ധി

നാട്ടു വൈദ്യം

നാട്ടു വൈദ്യം

നമ്മുടെ ഭവനങ്ങളിൽ ഈ ഔഷധക്കൂട്ടുകൾ ഉപയോഗിക്കൂ പ്രതിരോധ ശക്തി വീണ്ടെടുക്കാം രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാം 

(1) കരിംജീരകം: 
●❯────────────────❮●
തീക്ഷ്ണവും, ഉഷ്ണവുമാണ്, വാതകഫ ജ്വര വീക്കങ്ങൾക്ക് ഫലപ്രദമാണ്.

(2) ഇഞ്ചി: 
●❯────────────────❮●
രൂക്ഷ സ്വഭാവമാണ് തീക്ഷ്ണവും, ഉഷ്ണ വീര്യവുമാണ്, വാതജ്വര കഫങ്ങളെ ശമിപ്പിക്കും.

(3) വെളുത്തുള്ളി : 
●❯────────────────❮●
ഉഷ്ണവീര്യം, തീക്ഷ്ണ ഗുണമാണ് വാതകഫ വികാരങ്ങളെ ശമിപ്പിക്കും.

(4) മല്ലി: 
●❯────────────────❮●
ഉഷ്ണ വീര്യമാണ്, ദഹനശക്തി വർദ്ധിപ്പിക്കും, കഫത്തെ പുറത്ത് കളയാൻ സഹായിക്കും.

(5) ചെറുനാരങ്ങ : 
●❯────────────────❮●
ഉഷ്ണ വീര്യമാണ്, അണുനാശക ശക്തിയുണ്ട്, രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കും,

(6) മഞ്ഞൾ: 
●❯────────────────❮●
രൂക്ഷ ഗുണമാണ്, ഉഷ്ണ വീര്യമാണ്, കഫപിത്ത ഹരമാണ് വിഷത്തെ ശമിപ്പിക്കും. കുറഞ്ഞ മാത്രയിൽ ഓരോന്നും തുല്യ അളവിൽ എടുത്ത് കഴുകി ചതച്ച് വെള്ളത്തിൽ ഇട്ട് ചൂടാക്കി ചെറു ചൂടോടുകൂടി നിത്യവും ഇത് സേവിക്കൂ വളരെ ഫലപ്രദമാണ്.

മഹാമേരു

മഹാമേരു

ശ്രീ ചക്ര മഹാമേരു അല്ലെങ്കിൽ സുമേരു നിർമ്മിക്കുന്ന വിധിയെ നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ചെറുതായി ഒന്ന് പരാമര്ശിക്കാം.
 
ശ്രീ ചക്ര മഹാമേരു എന്നാൽ, ശാക്തേയ തന്ത്ര സിദ്ധാന്തത്തിലെ മഹാ ത്രിപുരസുന്ദരി എന്ന ഭഗവതിയുടെ നിലയം ആയിട്ടാണ് കണക്കാക്കുന്നത്.
തന്ത്രശാസ്ത്രത്തില് ശൈവ, ശാക്തേയ, വൈഷ്ണവ, സൗര,  ഗാണപത്യ തന്ത്രങ്ങളിലെ ശാക്തേയ വിദ്യകളിലാണ് ഈ മഹാത്രിപുരസുന്ദരിയുടെ ഉപാസന പദ്ധതികൾ പറയുന്നത്. ഇതിൽത്തന്നെ ശ്രീകുലം, കാളീകുലം, താരാകുലം എന്ന് മൂന്ന് വേർതിരിവുകളുണ്ട്. ഇതിലെ ശ്രീകുല സമ്പ്രദായത്തിലാണ് ശ്രീചക്രം എന്ന ഭഗവതിയുടെ പീഠത്തെ,  അല്ലെങ്കിൽ ശരീരത്തെപ്പറ്റി പറയുന്നത്. ശ്രീചക്രം എന്നാൽ ശ്രീയുടെ ചക്രം. ശ്രീ എന്നാൽ ശിവൻ എന്നും ഐശ്വര്യം എന്നും ഭഗവതി എന്നും അർത്ഥമുണ്ട്. ശ്രീചക്രം എന്നാൽ പ്രപഞ്ചം തന്നെയാണ്. ഇതിൽ ഇല്ലാത്തതായി ഒന്നുമില്ല എന്ന് ശാസ്ത്രം. 

ശ്രീചക്ര നിർമാണത്തിന് ഭൂപ്രസ്താരം, മേരു പ്രസ്താരം, കൈലാസപ്രസ്താരം, കൂർമപ്രസ്താരം പാതാളപ്രസ്താരം എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. ഇതിൽ മേരുപ്രസ്താരത്തിന്റെ നിർമാണ സമ്പ്രദായത്തെയാണ് ഇവിടെ  പറയുന്നത്.
 
തന്ത്രശാസ്ത്രത്തിലെ ത്രിപുരസുന്ദരീ വിധാനത്തെപ്പറയുന്ന ശ്രീവിദ്യാ സാധനാസപര്യാദി ഗ്രന്ഥങ്ങളിലൊക്കെയും ഇത് വളരെ വ്യക്തമായി  പരാമര്ശിക്കപ്പെടുന്നുണ്ട്. മേരു ചമയ്ക്കുന്നവർക്കും പൂജിക്കുന്നവർക്കും അതിനുള്ള യോഗ്യതകൾ വേണം എന്ന് ആ ശാസ്ത്രങ്ങൾ എല്ലാം പറയുന്നു.

ഈ മഹാമേരു നിര്മിക്കുന്നതിലേക്കു  ആദ്യം  ശക്തികൾ ഉണ്ടാകണം. ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നിവ. മേരു വേണം എന്ന ഇച്ഛ,, സാധനസമ്പ്രദായത്തെപ്പറ്റി അറിയുവാനുള്ള ജ്ഞാനശക്തി,  മേരുവിലെ പൂജാപദ്ധതി ആയ ക്രിയാശക്തി.

മേരു ചമയ്ക്കുന്ന വ്യക്തി വിശ്വബ്രാഹ്മണനും  (വിശ്വകർമ്മ സമുദായം) ശ്രീവിദ്യാ  മന്ത്രദീക്ഷയുമുള്ള ഉത്തമഉപാസകനും ആയിരിക്കണം എന്ന നിയമമുണ്ട്. ഉത്തമദിവസം നോക്കിയാണ് മേരു നിർമാണത്തിന്റെ ഓരോ ഘട്ടവും പൂർത്തിയാക്കുന്നത്. 
ആർക്കുവേണ്ടിയാണോ മേരു നിർമ്മിക്കപ്പെടുന്നത് ആ വ്യക്തിയുടെ യോഗ്യത വളരെ പരീക്ഷിച്ചറിയേണ്ടതാണ് എന്നും പറയുന്നു. ഒരു വ്യക്തിയുടെ മറ്റൊരു ജന്മം തന്നെയാണ് മേരു. പ്രത്യേകം പ്രത്യേകം അളവിൽ  നിർമിക്കുന്ന മേരുവിന് പ്രത്യേകം ഉദ്ധേശശുദ്ധികൾ തന്നെയുണ്ട്.  സ്വർണം, വെള്ളി, ചെമ്പ്, പഞ്ചലോഹം എന്നീ ലോഹങ്ങളിലാണ് ഇത് നിര്മിക്കാറുള്ളത് എങ്കിലും വെങ്കലം (വെള്ളോട് )എന്ന ലോഹത്തിലാണ് ഇത് അധികവും ചെയ്ത് വരാറ് പതിവ്. പിത്തള അടക്കമുള്ള മറ്റു ലോഹങ്ങൾ വർജ്യം.
അല്പം ചില സ്ഥലങ്ങളിൽ ദാരുവിലും, ചില പഴയ ക്ഷേത്രങ്ങളിൽ ശിലയിലും ചെയ്ത് കണ്ടിട്ടുണ്ട്. 

ഉത്തമ ഗുരുക്കന്മാരിൽ നിന്നും അവരുടെ പാരമ്പര്യ രീതികളനുസരിച്ചു ദീക്ഷ ലഭിച്ച വ്യക്തികൾക്കുമാത്രമേ ഈ മഹാമേരുവിനെ പൂജിക്കുവാൻ അധികാരമുള്ളൂ എന്ന് ശാസ്ത്രങ്ങളിലും, ഗ്രന്ഥങ്ങളിലും പറയുന്നു. ഇതുതന്നെയാണ് പാരമ്പര്യ ക്രമവും.
ഒരു ശ്രീവിദ്യാ സാധകൻ  തന്റെ ഗുരുവിനോട് മഹാമേരുവിനുള്ള ഇച്ഛ അറിയിക്കുകയും,, ഈ ശിഷ്യനുവേണ്ട മഹാമേരുവിന്റെ സമ്പ്രദായങ്ങൾ എങ്ങിനെവേണമെന്നു ഗുരു തീരുമാനിക്കുകയും ചെയ്യുന്നു പ്രഥമ ഘട്ടത്തിൽ. ഇതു മേല്പറഞ്ഞ യോഗ്യതകളുള്ള ആചാര്യനെ അറിയിക്കുകയും, ആചാര്യമനസ്സിൽ രൂപമെടുക്കുന്ന മേരു ബീജാവാപം നടത്തി രൂപം പ്രാപിക്കണം, ആ രൂപം ആണ് മേരുവായി പരിണമിക്കാൻ. 

ബ്രഹ്മാണ്ഡമായിരിക്കുന്ന ഈപ്രപഞ്ചത്തെ പിണ്ഡാണ്ഡമായിരിക്കുന്ന താൻ അനുഭവിച്ചറിയുക എന്നുള്ളതാണ് മഹാമേരുവിന്റെ പൂജകൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ. പൃഥ്‌വി,  അപ്പ്, വായു, തേജസ്‌, ആകാശം എന്ന പഞ്ചഭൂതാത്മകമായ പ്രക്രിയയിലൂടെയാണ് മേരു നിർമിക്കുന്നത്. ആചാര്യമനസിലെ മേരു മെഴുകിൽ ബീജമായ്‌ രൂപപ്പെടുന്നു. ഈ ബീജത്തെ (ഗർഭപാത്രത്തിലെശിശു) കരുവാക്കി പഞ്ചഭൂതതത്വങ്ങളിലൂടെ ഖരാവസ്ഥയിലുള്ള ലോഹത്തെ അഗ്നിശുദ്ധിയിലൂടെ ഉരുക്കി ദ്രവരൂപത്തിലാക്കി മൺകരുവിലേക്ക് ഒഴിക്കുന്നു. അതായത് മേരു കരുവിനുള്ളിൽ അഗ്നികുണ്ഡസംഭൂതമായി ജനിക്കുന്നു (ഒരു ശിശു ഗർഭപാത്രത്തിൽ രൂപമെടുത്തു പുറത്തുവരുന്ന രീതി) 

അടുത്തദിവസം രാവിലെ ഈ കരു പൊട്ടിച്ചു ആകാശതത്വവും, ഊർജ്ജപ്രവാഹകനും, സകലജീവന്റെയും കാരണഭൂതനും, നിയതിയുമായിരിക്കുന്ന സൂര്യനെ ആദ്യം കാണിക്കുന്നു.  സൂര്യന്റെ ദർശനത്താലും ശബ്ദ ഗുണത്താലും മേരു നാദസ്വരൂപമാകുന്നു. ഇങ്ങനെയുള്ള മേരു പലവിധ ഔഷധക്കൂട്ടിലും കഷയാദികളിലും കഴുകിയെടുക്കുന്നു. ശേഷം രാകി മിനുക്കിയെടുക്കുന്ന മേരു നാല്പാമരത്തൊലിയുടെ കഷായത്താലും കഴുകി ശുദ്ധിവരുത്തിയ ശേഷമാണ് സാധകനിലേക്ക് എത്തുന്നത്. 

ദൈർഘ്യവും, പ്രയത്‌നവുമുള്ള ഒരു പ്രക്രിയയാണ് വിധിപ്രകാരത്തിലുള്ള മേരു നിർമാണം. ആർക്കുവേണ്ടിയാണോ മേരു, ആ ആളിന്  ഗുരുവിൽ നിന്ന് അല്ലെങ്കിൽ ഉത്തമസാധകനായ ശില്പിയിൽനിന്ന് ഗുരു നിർദ്ദേശപ്രകാരം ലഭിക്കുന്ന മേരുവിലാണ് ഭഗവതിയെ ആവാഹിച്ച് പൂജിക്കുന്നത്, ഇന്ന് ഇതൊന്നുമറിയാതെ കടകളിൽനിന്നും മറ്റും അശുദ്ധലോഹങ്ങളിൽ വിധി അല്ലാത്ത അളവുകളിൽ കൃത്രിമരീതികളിൽ നിർമിക്കുന്ന മേരുവിന്റെ "രൂപങ്ങൾ" പലരും വാങ്ങുന്നു. ഇങ്ങനെയുള്ള മേരുവിൽ സങ്കല്പങ്ങളില്ല, ഭഗവതിയില്ല,  എന്ന് ഇവിടെ ശ്രദ്ധിക്കേണ്ടുന്ന വിഷയമാണ്. ഈ "രൂപങ്ങൾ" വെച്ച് പൂജിക്കുന്ന പലരും ദുരിതങ്ങൾ  അനുഭവിക്കുന്നതായും  അറിയുന്നു. 
               
പൊള്ളയായ മേരു പലയിടത്തും കണ്ടുവരുന്നു എന്നാൽ മഹാമേരു പൊള്ളയല്ല. മേരുവെന്നാൽ കൈലാസ പർവ്വതമെന്നും സാധകന്റെ ഉയർന്നബോധതലം എന്നും അർത്ഥം. മനുഷ്യന്റെ സ്ഥൂലശരീരവും, ഭഗവതിയുടെ പര, സൂക്ഷ്മ, സ്ഥൂല ശരീരകല്പനകളും തന്നെയാണ് മഹാമേരുവും. അതിനാൽ അത് പൊള്ളയല്ല. 

മഹാമേരുവിന്റെ എല്ലാ അളവുകളും എല്ലാവർക്കും യോജിച്ചതല്ല. ഗൃഹസ്ഥന്മാർക്കും, ബ്രഹ്മചാരികൾക്കും, സംന്യാസിമാർക്കും, വാനപ്രസ്ഥർക്കും, അവധൂതന്മാർക്കും ഒക്കെ മേരുവിൽ പൂജിക്കാം എന്ന് നിയമമുണ്ട്. ഇതിനെല്ലാം അളവുകളും, പൂജകളും, ലോഹങ്ങളും, സങ്കല്പങ്ങളും വ്യത്യസ്തങ്ങളാണ്. 

ഭഗവതി തന്നെ രഹസ്യമാണ്. ഭഗവതിയുടെ പര, സൂക്ഷ്മ, സ്ഥൂല ശരീരമായ മഹാമേരുവോ അതീവരഹസ്യവും. ഇതിന്റെ നിർമ്മാണ വിധികളും കണക്കുകളും ആചാര്യന്റെ സമ്പ്രദായത്തിൽ രഹസ്യാൽ രഹസ്യം തന്നെയാണ്. അതിനാൽ വിസ്താരഭയത്താൽ കൂടുതൽ പറയുന്നില്ല. 
                          
ഗുരുക്കൻ മാരിൽനിന്നോ മേരു നിർമിക്കുന്ന ഉത്തമ ആചാര്യന്മാരിൽനിന്നോ യോഗ്യത ഉണ്ടെങ്കിൽ  ഇത് ലഭിക്കും. ഇത്രയും ഇവിടെ വിവരിക്കുവാൻ കാരണം, മേൽ പറഞ്ഞ പോലെ ഇന്ന് പലവിധത്തിലുള്ള മേരു "രൂപങ്ങളും" കിട്ടുന്നു,  പല ഉദ്ദേശത്തോടുകൂടിയും വാങ്ങി പൂജിക്കുന്ന പലർക്കും ഇങ്ങനെയുള്ള സങ്കല്പങ്ങളില്ലാത്ത "രൂപങ്ങൾ "പൂജിക്കുന്നതിൽ അപാകതകളും ഭവിക്കുന്നുണ്ട്. 
                          
മേരു വില്പന മാത്രം ലക്ഷ്യമിടുന്ന ചില  ആശ്രമങ്ങളും, പ്രസ്ഥാനങ്ങളും, ഗുരുക്കന്മാരുമുണ്ട് (സദ്ഗുരുക്കന്മാർ ക്ഷമിക്കുക) ഈ പ്രസ്ഥാനങ്ങൾക്ക് ഏജന്റ്മാരും വലിയ പരസ്യങ്ങളും ഉണ്ട്. ഇവ കൂടുതലും പിത്തള എന്ന അശുദ്ധലോഹത്തിലും (പിത്തള വിഗ്രഹനിർമാണത്തിന് വർജ്യം) കൃത്യമല്ലാത്ത അളവിലും കിട്ടുന്നു. മേരുവിന്റെ അളവ് ഒരു സാധകന്റെ സമ്പ്രദായ, പൂജാവിധികൾ അനുസരിച്ച് ആകണം. ഇത് ഏറെ ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്.
 
ശ്രീ മഹാ ത്രിപുരസുന്ദരിയേ നമഃ 

390 കുട്ടി ചാത്തന്മാരുടെ പേരുകൾ

390 കുട്ടി ചാത്തന്മാരുടെ പേരുകൾ

1ആദികുട്ടി കരിങ്കുട്ടി ചാത്തൻ
2 അനാദികുട്ടി ചാത്തൻ
3 തീകുട്ടി ചാത്തൻ
4 പുകുട്ടി ചാത്തൻ
5 മായാകുട്ടി ചാത്തൻ
6 മകിടകുട്ടി ചാത്തൻ
7 മന്ത്രകുട്ടി ചാത്തൻ
8 മാരണത്ത് കുട്ടി ചാത്തൻ 
9 പ്രശ്ന കുട്ടിചാത്തൻ
10 എടവഴി കുട്ടിചാത്ത
11 കോലത്തു കുട്ടി ചാത്തൻ
12 അധികാരത്ത് കുട്ടിചാത്തൻ
13 മേൽപ്പുള്ളി കുട്ടിചാത്തൻ
14 പയ്യപ്പിള്ളി കുട്ടിചാത്തൻ
15 ഏനത്ത് കുട്ടിചാത്തൻ
16 ഇറയത്ത് കുട്ടിചാത്തൻ
17 പുഞ്ചനെല്ലൂര് കുട്ടിചാത്തൻ
18 വാകനല്ലൂര് കുട്ടിചാത്തൻ
19 കൊറ്റനല്ലൂർ കുട്ടിചാത്തൻ
20 കൊടുംപാറകുട്ടിചാത്തൻ
21 ജലക്കുട്ടി ചാത്തൻ
22 മറ്റത്തുര് കുട്ടിചാത്തൻ
23 വാസുപുരം കുട്ടിചാത്തൻ
24 അഗ്നികുട്ടി ചാത്തൻ
25 കലികുട്ടിചാത്തൻ
26 കറുപ്പക്കുട്ടി
27 പകിട കുട്ടിചാത്തൻ
28 പച്ച കുട്ടി ചാത്തൻ
29 പവിഴ കുട്ടിചാത്തൻ
30 മുത്ത് കുട്ടിചാത്തൻ
31 രക്ത കുട്ടിചാത്തൻ
32 നീലകുട്ടി ചാത്തൻ
33 ചേക്കുട്ടി ചാത്തൻ
34 ഉലകിൽ മൂക്കൻ കുട്ടിചാത്തൻ
35 പൊന്നുണ്ണി വിഷ്ണുമാ  
കുട്ടിചാത്തൻ
36 ഭൂതനാഥ ചാത്തൻ
37 സദാനന്ദ ചാത്തൻ
38 രക്ഷക ചാത്തൻ
39 ശിക്ഷക ചാത്തൻ
40 ജന്മകർമ്മ ചാത്തൻ
41 സർവ്വദോഷനാശക ചാത്തൻ
42 സർവ്വദായക ചാത്തൻ
43 പുണ്യകർമ്മഫല ചാത്തൻ
44 സംസാരദു:ഖദഹനചാത്തൻ
45 പരംജ്യോതി ചാത്തൻ
46 പരംജ്ഞാന ചാത്തൻ
47 പ്രിയ ചാത്തൻ
48 വിദ്യാവിദ്യാ ചാത്തൻ
49 ദിവാകര ചാത്തൻ
50 ശംഭു പുത്ര ചാത്തൻ
51 സൂത്രധാര ചാത്തൻ
52 ജലന്ധരി ചാത്തൻ
53 രാമ ഭൗത്യ സഹായക ചാത്തൻ
54 കുംഭകർണ്ണ വിനാശക ചാത്തൻ
55 പാഞ്ചാത്തൻ
56 രാവണാദിക ദൈത്യ ഘ്ന ചാത്തൻ
57 വിഘ്ന രാജ സോദര ചാത്തൻ
58 ബ്രഹ്മചാരീവ്രത സാര ചാത്തൻ
59 ബ്രഹ്മരൂപ ചാത്തൻ
60 ശിവ ശക്തി യുത ചാത്തൻ
61 പ്രാണ ചാത്തൻ
62 പ്രണവ ചാത്തൻ
63 പ്രാണദായ ചാത്തൻ
64 പഞ്ചഭൂത ചാത്തൻ
65 സുക്ഷ്മ രൂപ ചാത്തൻ
66 സ്ഥുലരൂപ ചാത്തൻ
67 പഞ്ചാക്ഷര പ്രിയ ചാത്തൻ
68 ഗുണകർമ്മ സമന്യീത ചാത്തൻ
69 ഗണനായക ചാത്തൻ
70 ശാക്തേയ ചാത്തൻ
71 സൗമ്യദർശന ചാത്തൻ
72 ശിവാനന്ദ ചാത്തൻ
73 കരിയാത്തൻ
74 ശാന്തരൂപ ചാത്തൻ
75 ഭക്താനാംഹൃദയാനന്ദ ചാത്തൻ
76 മണികണ്ം ചാത്തൻ
77 ശംഖുകണ്ം ചാത്തൻ
78 രൂദ്രാക്ഷരൂപ ചാത്തൻ
79 ദേവദേവ പ്രകീർത്തിത ചാത്തൻ
80 മഹിഷീമർദ്ദന ചാത്തൻ
81 മായാരൂപധര ചാത്തൻ
82 ശബരീ മോക്ഷകാരക ചാത്തൻ
83 പ്രകൃതീ ചാത്തൻ
84 പൂരുഷശ്യൈവ ചാത്തൻ
85 ശാസ്താമുലചാത്തൻ
86 ക്ഷിതീശ ചാത്തൻ
87 ശ്രീജിത ചാത്തൻ
88 പൂർണ്ണാപൂർണ്ണ ചാത്തൻ
89 കാമീ കാമസങ്കടനാശന ചാത്തൻ
90 പണ് ഡിത ചാത്തൻ
91 ഭൂതവാഹന ചാത്തൻ
92 ഭൂതി ഭൂഷണബാലക ചാത്തൻ
93 നാഗാദ്ധ്യക്ഷ ചാത്തൻ
94 നാഗാഭൂഷണ ചാത്തൻ
95 ത്രിനേത്രനയന ചാത്തൻ
96 കാഞ്ചനസന്നിഭചാത്തൻ
97 കാവ്യാകവി ചാത്തൻ
98 വടുവേഷധര ചാത്തൻ
99 ബീജരൂപ ചാത്തൻ
100 സുഖാസന ചാത്തൻ
101 ശുദ്ധായ ചാത്തൻ
102 നടനായകചാത്തൻ
103 സമന്ത്രദേവേന്ദ്രപൂജിത ചാത്തൻ
104 വസിഷ്ഠാർച്ചിത ചാത്തൻ
105 പ്രാണസുരക്ഷക ചാത്തൻ
106 ഭക്തിവർദ്ധക ചാത്തൻ
107 സുപ്രകാര ചാത്തൻ
108 വ്യോമകേശവ ചാത്തൻ
109 ദിവ്യരൂപധര ചാത്തൻ
110 സർവ്വാത്മന വിലാസക ചാത്തൻ
111 കാലരൂപധരചാത്തൻ      
112 പ്രിയംകര ചാത്തൻ
113 മേഘനാഥ ചാത്തൻ
114 കൽഹാര കുസുമപ്രീത ചാത്തൻ
115 ഹാലാഹലധരാത്മജ ചാത്തൻ
116 പാപഘ്ന ചാത്തൻ
117 ഹ്രീംകര ചാത്തൻ
118 ക്രമവിക്രമ ചാത്തൻ
119 മഹാശുരോമഹാധീര ചാത്തൻ
120 മഹാമന്ത്ര സമന്വിത ചാത്തൻ
121 ചക്രരൂപധര ചാത്തൻ
122 ഗന്ധർവ്വാപ്സരപൂജിത ചാത്തൻ
123 അഗസ്ത്യമുനി സേവിത ചാത്തൻ
124 രാജശേഖര രാജേശ ചാത്തൻ
125 പാശഹസ്ത ചാത്തൻ
126 പാശഹന്താചാത്തൻ
127 തപോനിധിചാത്തൻ
128 അനംഗസംഗസംസാര ചാത്തൻ
129 പ്രാണ ചാത്തൻ
130 ത്രിലോകജ്ഞ ചാത്തൻ
131 അപാനൻ ചാത്തൻ
132 ഉപാന ചാത്തൻ
133 വ്യാനൻ ചാത്തൻ
134 വ്യാഘ്രചർമ്മ ചാത്തൻ
135 സമചാത്തൻ
136 ഭക്താഭീഷ്ടപ്രദ ചാത്തൻ
137 ക്ലേശനാശക ചാത്തൻ
138 പാനകപ്രിയ ചാത്തൻ
139 ഘ്യതാഭിഷേകമോ ഭാംഗ ചാത്തൻ
140 ത്രിലോകധ്യതരക്ഷക ചാത്തൻ
141 ചതുർവ്വേദമയ ചാത്തൻ
142 ഭ്രാന്തൻ ചാത്തൻ
143 നീലവർണ്ണ ചാത്തൻ
144 നിത്യ സുഖ ദായക ചാത്തൻ
145 നിർമ്മലശ്രിയ ചാത്തൻ
146 പഞ്ചഭൂതമനോരൂപ ചാത്തൻ
147 ഷട്കോണാന്തര ചാത്തൻ
148 അനേകാദിത്യസങ്കാശ ചാത്തൻ
149 അരുണാക്ഷ ചാത്തൻ
150 സമാനൻ ചാത്തൻ
151 സമജ്യോതി ചാത്തൻ
152 ഭവരോഗ വിനാശക ചാത്തൻ
153 ജഞാനശക്തി ചാത്തൻ
154 പ്രഭാമയ ചാത്തൻ
155 വാഗ്മീവാഗ്ദായക ചാത്തൻ
156 ശ്രീമാനൈശ്വര്യാ ചാത്തൻ
157 ഉദാനൻ ചാത്തൻ
158 ഹുംഫടക്ഷോഭണാ കാര ചാത്തൻ
159 സത്യധർമ്മാനുസംജ്ഞക ചാത്തൻ
160 സത്യൗഷധ ചാത്തൻ
161 സത്യപര ചാത്തൻ
162 സത്യയോഗ ചാത്തൻ
163 സനാതന ചാത്തൻ
164 സത്യാത്ഭുത ചാത്തൻ
165 സത്യപുമാൽസത്യനാഥ ചാത്തൻ
166 സതാം വര ചാത്തൻ
167 സത്യാർച്ചിത ചാത്തൻ
168 അംഗവൈകല്യ ചാത്തൻ
169 സത്യവേദാന്തചാത്തൻ
170 ശിവ മായ ചാത്തൻ
171 വൈവാഹിക ചാത്തൻ
172 സത്യപിയൂഷ പാലക ചാത്തൻ
173 സുമുഖ പ്രമുഖ ചാത്തൻ
174 സമൃക്സന്മുഖജ്ഞാന ചാത്തൻ
175 പുരാണ പുരുഷോ വ്യാസ ചാത്തൻ
176 സുനീതിസമിതോ ബാല ചാത്തൻ
177 മന്ത്രാർച്ചിത ചത്തൻ
178 സർവ്വവന്ദ്യാചാത്തൻ
179 സർവ്വസിദ്ധി ചാത്തൻ
180 പ്രഭോവിഭു ചാത്തൻ
181 മംഗളശ്രീ ചാത്തൻ
182 ബ്രഹ്മവന്ദ്യ ചാത്തൻ
183 ജിഷ്ണുർവിഷ്ണുർമഹാ മതി ചാത്തൻ
184 കാട്ടിലെ ചാത്തൻ
185 സത്യധര ചാത്തൻ
186 പർവ്വതീപ്രിയനന്ദന ചാത്തൻ
187 വിശ്വേശവിബുധാരദ്ധ്യേ ചാത്തൻ
188 വരാഭയകരാം ബുജ ചാത്തൻ
189 പുരാധന ചാത്തൻ
190 പുരാണ്യഖ്യാ ചാത്തൻ
191 പൗർവ്വാപര്യ വിനാശന ചാത്തൻ
192 ശിഖാത്മജ ചാത്തൻ
193 ശിശുപാലക ചാത്തൻ
194 ശുഭകാരക ചാത്തൻ
195 ശങ്കരീസുധ ചാത്തൻ
196 മായാവി ചാത്തൻ
197 തേജോനിധിരനാമയ ചാത്തൻ
198 ശൈലവാസ ചാത്തൻ
199 സഹസ്രാര പത്മ ചാത്തൻ
200 മായാമോചന ചാത്തൻ
201 മാധവോമധു ചാത്തൻ
202 കുളീകുന്ദാടവീവാസ ചാത്തൻ
203 ശ്രീനിവാസപ്രിയങ്കര ചാത്തൻ
204 മുലാധാര ചാത്തൻ
205 ശ്രീധര ചാത്തൻ
206 ശ്രീമതാംവര ചാത്തൻ
207 ഗംഗാതട ചാത്തൻ
208 പമ്പാവാസ ചാത്തൻ
209 കരിനീലി ചാത്തൻ
210 സുഖവാരണ്യ ചാത്തൻ
211 ദ്യുതിമണ്ഡല ചാത്തൻ
212 ഗംഗാധരസുത ചാത്തൻ
213 ജീവദായക ചാത്തൻ
214 ജീവാത്മ ചാത്തൻ
215 ജീവ വംശപരീക്ഷക ചാത്തൻ
216 ജീവസാധക ചാത്തൻ
217 ജീവാംശു ചാത്തൻ
218 ജീവരൂപ വിനായക ചാത്തൻ
219 പ്രീതിദായക ചാത്തൻ
220 കാരണാതീത ചാത്തൻ കൈവല്യ പ്രഭവ ചാത്തൻ
221 പ്രീതിദായക ചാത്തൻ
222 പ്രാണാപാന സമാനാദി ചാത്തൻ
223 പഞ്ചമാരുതരൂപ ദൃക് ചാത്തൻ
224 രജസ്തമ ചാത്തൻ
225 സത്വരൂപ ചാത്തൻ
226 ഗുണസമ്മിശ്ര ചാത്തൻ
227 പരമജ്യോതിഷ ചാത്തൻ
228 പദ്മഗർഭായ ചാത്തൻ
229 സലിലായ ചാത്തൻ
230 തത്ത്വാധികായ ചാത്തൻ
231 സുപ്രസാദ ചാത്തൻ
232 ശാസ്ത്ര ശുഭാംശുമാന ചാത്തൻ
233 തത്ത്വമസി ചാത്തൻ
234 സംവേദ്യ ചാത്തൻ
235 യജമാനവ പുർധര ചാത്തൻ
236 മന്ദാരഹാരരുചിരോ ചാത്തൻ
237 മന്ദസ്മിതി ചാത്തൻ
238 ലസോൻമുഖ ചാത്തൻ
239 ചിൻമുദ്ര ചാത്തൻ
240 മേഖശ്യാമമനോഹര ചാത്തൻ
241 ശ്രീമാൻ ശങ്കരപ്രിയദർശന ചാത്തൻ
242 പൂതാത്മാ ചാത്തൻ
243 ഭൂതഭവ്യപരാംഗതി ചാത്തൻ
244 ധനത്വഷ്ട ചാത്തൻ
245 കേധാവീ വിശ്വകാരക ചാത്തൻ
246 സുരാനന്ദ ചാത്തൻ
247 സുത ചാത്തൻ
248 മഹിഷ വാഹനചാത്തൻ
249 ഗോവിന്ദാനന്ദമയ ചാത്തൻ
250 ശത്രുഘ്ന ചാത്തൻ
251 ധനദായ ചാത്തൻ
252 ദശഗ്രീവാദി ചാത്തൻ
253 ദൈത്യാനാമന്തകായ ചാത്തൻ
254 സത്കർമ്മ ചാത്തൻ
255 വരേണ്യ ചാത്തൻ
256 യജ്ഞരൂപശ്ചചാത്തൻ
257 ശിഷ്ടപാലശ്ച ചാത്തൻ
258 രോഗാനാംനാശക ചാത്തൻ
259 ജ്ഞാനദായക ചാത്തൻ
260 വേദവേദജ്ഞ ചാത്തൻ
261 വ്യാഘ്രവാഹന ചാത്തൻ
262 ദേഹിമേ ആയുരാരോഗ്യ ചാത്തൻ
263 ദേഹിമേ സുയശോധന ചാത്തൻ
264 ദേഹിമായ ചാത്തൻ
265 ദയസിന്ധു ചാത്തൻ
266 ജ്ഞാന ചാത്തൻ
267 സച്ചിദാനന്ദ ചാത്തൻ
268 ചക്രരൂപ ചാത്തൻ
269 ത്രിശൂലയന ചാത്തൻ
270 സ്ത്രീധന ചാത്തൻ
271 വാഹന ചാത്തൻ
272 ഭൂതനാഥ ചാത്തൻ
273 പ്രഥമ ചാത്തൻ
274 സത്യ ചാത്തൻ
275 സുകൃത ചാത്തൻ
276 ശങ്കരാർഭകചാത്തൻ
277 സാക്ഷാൽ ചാത്തൻ
278 പാപനാശന ചാത്തൻ
279 സുരചാത്തൻ
280 സഹസ്രകോടിചാത്തൻ
281 പ്രഭവ ചാത്തൻ
282 പ്രഭുരീശ്വര ചാത്തൻ
283 ദാരിദ്ര ദു:ഖദഹന ചാത്തൻ
284 ശത്രുവിധ്വംസക ചാത്തൻ
285 ബപ്പുരകുട്ടി ചാത്തൻ
286 ദക്ഷിണചാത്തൻ
287 കൽമഷ നാശന ചാത്തൻ
288 ദാനദയാലു ചാത്തൻ
289 കലിശാപ വിമോചക ചാത്തൻ
290 ഉർവര ചാത്തൻ
291 ക്രതുരീശ്വര ചാത്തൻ      
292 പൂർവ്വമി മാംസചാത്തൻ
293 സൗമ്യചാത്തൻ
294 സാമസംഗീതക ചാത്തൻ
295 ജാതവേദ സ്വരൂപശ്രീ ചാത്തൻ
296 ധർമ്മസംസ്ഥാപക ചാത്തൻ
297 പര ചാത്തൻ
298 കൂളീവാകാ സുത ചാത്തൻ
299 കൃഷ്ണവർണ്ണചാത്തൻ
300 ഭൂഷണ ചാത്തൻ
301 മനു ചാത്തൻ
302 സപ്തർഷിപുജിത ചാത്തൻ
303 വിരാഡ് രൂപ ചാത്തൻ
304 ജഗതാനന്ദ ചാത്തൻ
305 കൃപാനിധി ചാത്തൻ
306 കാരണചാത്തൻ
307 സർവ്വൈശ്വര്യ ചാത്തൻ
308 നിർബന്ധന ചാത്തൻ
309 നിവാരണ ചാത്തൻ
310 ആനന്ദ ചാത്തൻ
311 മനോമയ ചാത്തൻ
312 വിജ്ഞാന ചാത്തൻ
313 അന്നമയ ചാത്തൻ
314 സുകൃത ചാത്തൻ
315 കല്യാണ ചാത്തൻ
316 പ്രഭു ചാത്തൻ
317 നവരസ ചാത്തൻ
318 ഭയങ്കര ചാത്തൻ
319 ഭഗചാത്തൻ
320 വീരമണി ചാത്തൻ
321 തമ്പുരാൻ ചാത്തൻ
322 കാല ചാത്തൻ
323 കലികാല ചാത്തൻ
324 സുത്രചാത്തൻ
325 രജോഗുണചാത്തൻ
326 തമോഗുണ ചാത്തൻ
327 സ്വാത്തിക ഗുണചാത്തൻ
328 ജിന്ന് ചാത്തൻ
329 കണ്ടൻചാത്തൻ
330 മുണ്ടൻ ചാത്തൻ
331 ആറാംവേദ ചാത്തൻ
332 സ്വപ്ന ചാത്തൻ
333 മത്സ്യബന്ധന ചാത്തൻ
334 നിരാലംബചാത്തൻ
335 ശകുനി ചാത്തൻ
336 ശ്രീമദ് മഹാവിഷ്ണുമായ കുക്ഷിശാസ്ത കുട്ടിചാത്തൻ
337 സ്ത്രീ സംരക്ഷക ചാത്തൻ
338 കർത്താവ്കുട്ടി ചാത്തൻ
339 അസുര ചാത്തൻ
340 ഗന്ധർവ്വ ചാത്തൻ
341 യക്ഷ ചാത്തൻ
342 ഋഷീശ്വര ചാത്തൻ
343 മാനവ ചാത്തൻ
344 വേതാള ചാത്തൻ
345 കിന്നര ചാത്തൻ
346 നാരദ ചാത്തൻ
347 കൃഷ്ണചാത്തൻ
348 സുന്ദര ചാത്തൻ
349 സൗന്ദര്യ ചാത്തൻ
350 ശാക്തേയ ചാത്തൻ
351 ശൈവ ചാത്തൻ
352 വൈഷ്ണവ ചാത്തൻ
353 ശുഭ ചാത്തൻ
354 അശുഭ ചാത്തൻ
355 മംഗല്യ ചാത്തൻ
356 അർപ്പണ ചാത്തൻ
357 മൃത്യു ചാത്തൻ
358 പ്രണവ ചാത്തൻ
359 ഇല്ല ചാത്തൻ
360 ദൂത ചാത്തൻ
361 പ്രേത ചാത്തൻ
362 ഗഗന ചാത്തൻ
363 മനന ചാത്തൻ
364 സിംഹ ചാത്തൻ
365 ഹിംസ ചാത്തൻ
366 അനർത്ഥ ചാത്തൻ
367 മഴവിൽ ചാത്തൻ
368 ഹൃദയ ചാത്തൻ
369 സ്നേഹ ചാത്തൻ
370 വരുണ ചാത്തൻ
371 രക്ത ചാത്തൻ
372 പറക്കും ചാത്തൻ
373 സഞ്ചാരി ചാത്തൻ
374 ചാട്ട ചാത്തൻ
375 കോപ ചാത്തൻ
376 സന്താപ ചാത്തൻ
377 സർവ്വൈശ്വര്യ ചാത്തൻ
378 യോഗീശ്വര ചാത്തൻ
379 കാരണ ചാത്തൻ
380 തമോഗുണ ചാത്തൻ
381 ശ്രീചക്രപീo ചാത്തൻ
382 വംശക ചാത്തൻ
383 പാപങ്കവിനാശന ചാത്തൻ
384 മഹാജ്യോതി ചാത്തൻ
385 ദിപരിരജ്ഞിത ചാത്തൻ
386 സംസ്ഥിത ചാത്തൻ?.
387 ബലൈശ്വര്യ ചാത്തൻ
388 ഭഖപുത്ര ചാത്തൻ
389 സുദർശന ചാത്തൻ
390 ശ്രീ മഹാ വിഷ്ണുമായാച്ചാത്തൻ