ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 April 2019

ബുദ്ധനും ബലരാമനും

ബുദ്ധനും ബലരാമനും

എല്ലാവർക്കും സംശയമുള്ള കാര്യമാണ് ദശാവതാരങ്ങളിൽ ബുദ്ധനാണോ ബലരാമനാണോ ഉൾപ്പെട്ടിട്ടുള്ളത്?

ബലരാമനെ ഉൾപ്പെടുത്തിയാൽ ലക്ഷ്മണനേയും ഉൾപ്പെടുത്തേണ്ടതല്ലേ? കാരണം രണ്ടു പേരും അനന്തന്റെ അവതാരങ്ങളല്ലേ?

ഭാഗവതത്തിൽ ഭഗവാന്റെ 24 അവതാരങ്ങളെ പറയുന്നു. അതിൽ ബുദ്ധനും ഋഷഭ മഹർഷിയും ഒക്കെ ഉണ്ട്. എന്നാൽ പ്രധാനപ്പെട്ട പത്ത് അവതാരങ്ങളിൽ ബുദ്ധനെ ഉൾപ്പെടുത്തിയിട്ടില്ല ദശാവതാരം നിർണ്ണയിച്ച ഋഷികൾ ആരായാലും അവർക്ക് തെറ്റുപറ്റാൻ വഴിയില്ല.

അപ്പോൾ എന്താണ് സംഭവിച്ചത്? ഭാഷാപരമായ അർത്ഥ വ്യത്യാസമാണ് ഇത് എന്ന് സംശയിക്കാം. അനന്തൻ എന്ന് മഹാവിഷ്ണുവിന് വിശേഷണമുണ്ട്. ആദിയും അന്തവും ഇല്ലാത്ത ഭഗവാന്റെ അഥവാ ബ്രഹ്മത്തിന്റെ സകളമായ നിഷ്കള രൂപമാണ് മഹാവിഷ്ണു അപ്പോൾ ബലരാമൻ അനന്തന്റെ അവതാരം എന്നു പറയുമ്പോൾ അനന്തൻ എന്ന നാശത്തിന്റെ അവതാരം എന്ന് മറ്റുള്ളവർ ധരിച്ചതാകാം.

അനന്തൻ എന്ന നാഗത്തിന്റെ അവതാരമായ ലക്ഷ്മണന്റെ അടുത്ത അവതാരമാണ് ബലരാമൻ എന്ന് അങ്ങിനെ നിരൂപിച്ചതാകാം.

മാത്രമല്ല മറ്റെല്ലാ അവതാരങ്ങളും അതായത് ശ്രീരാമൻ, പരശുരാമൻ ശ്രീകൃഷ്ണൻ ബലരാമൻ ഇവരെല്ലാം ധർമ്മ രക്ഷാർത്ഥം ധനുർവേദത്തെ ഉപയോഗിച്ചവരാണ്. എന്നാൽ ബുദ്ധൻ ആയുധം കയ്യിലെടുത്തിട്ടില്ല. ബുദ്ധൻ ഒരു പ്രത്യേക ലക്ഷ്യം വെച്ച് അവതരിച്ചതല്ല. സാമൂഹിക ചുറ്റുപാടുകളിലെ ദയനീയ അവസ്ഥ കണ്ട് മനം നൊന്ത് സമൂഹ മദ്ധ്യത്തിലേക്ക് ഇറങ്ങിയതാണ്. ബുദ്ധന് ആയുധം കൽപ്പിക്കപ്പെട്ടിട്ടില്ല. മറ്റെല്ലാ മേൽ പറഞ്ഞ അവതാരങ്ങൾക്കൊക്കെ ആയുധം കൽപ്പിക്കപ്പെട്ടിട്ടുണ്ട്. ആയുധത്തോട് കൂടിയ ബുദ്ധന്റെ വർണ്ണന എവിടേയും ഇല്ല.  അപ്പോൾ ഒരു പ്രത്യേക ലക്ഷ്യത്തിനായി അവതരിച്ച അവതാരങ്ങളെയാണ് ദശാവതാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ബുദ്ധന് ബോധോദയം ലഭിച്ച ശേഷമാണ് അദ്ദേഹത്തിന്റെ ദർശനങ്ങൾ ബുദ്ധമതം എന്ന പേരിൽ അറിയപ്പെട്ടത്. അദ്ദേഹം സനാതന ധർമ്മി ആയിരുന്നു. അന്ന് ഹിന്ദുമതം എന്ന പേരിൽ സനാതന ധർമ്മം അറിയപ്പെട്ടിരുന്നില്ല. വിദേശികൾ വന്നതിന് ശേഷം പേർഷ്യൻ ഭാഷയിലെ ഹിന്ദു എന്ന പദം സനാതന ധർമ്മികളിൽ ആരോപിക്കയാണ് ചെയ്തത്.

ക്ഷേത്രചൈതന്യ രഹസ്യം - 05

ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 05

ക്ഷേത്രാങ്കണത്തിൽ പാലിക്കേണ്ട ചിട്ടകൾ :-

കഴിയുന്നതും അച്ചടക്കത്തോടെയും മൗനമയും ആണ്ക്ഷേത്രത്തിലേക്ക് പോകേണ്ടത്, ക്ഷേത്രപരിസരത്തിലെത്തിയാലെങ്കിലും ഒരു മഹാപുരുഷൻ്റെ സാന്നിദ്ധ്യത്തിലെത്തിയ പ്രതീതിഉളവാകത്തക്കവണം നാം മൗനം ദീക്ഷിക്കേണ്ടത് അത്യാവിശ്യമാണ്. സധാരണ ജീവിതത്തിൽ മേലുദ്യോഗസ്ഥൻ്റെ  യജമാനൻ്റെയും മുന്നിൽ ബഹുമനാദരങ്ങളോടെ നിൽക്കുക എന്നത് നാട്ടുനടപ്പാണല്ലോ. ക്ഷേത്രമെന്നത് ഋഷി തുല്യമായ നിഗ്രഹാനുഗ്രഹശക്തിയുള്ള ഒരു ഉത്തമ സാധകനാണ് അദ്ദേഹം, സർവ്വശക്തനായ ഈശ്വരൻ തന്നെയാണ് എന്നുള്ള ബോധത്തിൻ്റെ ഭാഗമായിരിക്കണം ഈ മൗനം, അനാവശ്യമായ ഒരു വാക്കുപോലും ഇവിടെ ഉച്ചരിക്കാൻ ഇടവരരുത്,  ക്ഷേത്രാരാധന രംഗം സാധാരണ അർത്ഥത്തിൽ ഒരു സമൂഹ്യസമ്മേളനരംഗമല്ല. സാധാരന   നാട്ടുവർത്തമാനം പറയുകയോ പരദൂഷണം നടത്തുകയോ മറ്റോ ചെയ്യുന്ന ഇന്നത്തെ സാധാരണ സമ്പ്രദായം ക്ഷേത്രാങ്കണത്തിൽ ഒട്ടും അനുയോജ്യമല്ല, ക്ഷേത്രാങ്കണത്തിലേക്ക് വരുമ്പോഴും അവിടെ കഴിയുമ്പോഴും അനാവശ്യമായ സംസാരം ഒഴിവാക്കുകയും ഒന്നുകിൽ മൗനമോ അഥവാ ലഘുവായ ശബ്ദത്തോടുള്ള നാമജപത്തോടു കൂടിയോ അവിടെ കഴിച്ചു കൂട്ടുകയും ചെയ്യുന്നത് അന്തരീക്ഷത്തെ വൈദ്യുതീകരിക്കുകയും നമ്മെല്ലം സാധനയുടെ   ഉയർന്ന മണ്ഡലത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു.

ഇങ്ങനെ അച്ചടക്കത്തോടെ വേണ്ടചിട്ടക്കൾ അനുസരിച്ചും ഭക്തന്മാർ ക്ഷേത്രത്തിലെത്തിയാൽ അവർ ആദ്യമായി ചെയ്യേണ്ടത് കൊണ്ടു വന്ന ഉപഹാരങ്ങൾ ക്ഷേത്രത്തിൽ സമർപ്പിക്കുകയാണ്. 

അതു കഴിഞ്ഞ് മൗനിയായോ വളരെ ഉച്ചത്തില്ലല്ലാതെയോ നാമം ജപിച്ചുകൊണ്ട് പ്രദക്ഷിണം വെക്കുന്നത് നന്നായിരിക്കും , പ്രദക്ഷിണമെന്ന വലം വെക്കൽ ദേവനെ നമ്മുടെ വലതു വശത്താക്കിയിട്ടാണല്ലോ സാധാരണ ചെയ്യാറ് അതും വൃത്താകാരത്തിലായിരിക്കും,  വാസ്തവത്തിൽ മൂലാധാരത്തിൽ നിന്ന് സഹസ്രാരത്തിലേക്ക് പിംഗളാനാഡിയുടെ സർപ്പിളാകൃതിയിലുള്ള ചലനമാണിവടെ  നടക്കുന്നത്, ദേവനെ പ്രാപിക്കാൻ നാം ചെയ്യുന്ന സാധനയുടെ ഉത്തമപ്രതീകമാണത്, പൂജക്ക് ഉപയോഗിക്കുന്ന ഇടം പിരി ശംഖിൻ്റെ പിരി പ്രദക്ഷിണമായിരിക്കുന്നത് ശ്രദ്ധിക്കുക. ആ ശംഖ് കൊണ്ടാണ് സാധനയുടെ പ്രതീകമായ അർഘ്യത്തെയും മറ്റും നാം ദേവന് സമർപ്പിക്കുന്നത്.  അപ്രദിക്ഷണമായ പിരികൾ ഉള്ളവയാണ് വലമ്പിരി ശംഖ്, ആ ശംഖ് കൊണ്ട് പൂജിക്കുക പതിവില്ല , അത് ദേവസ്ഥാനത്ത് വെച്ച് പൂജ സ്വീകരിക്കുകയോ പതിവുള്ളൂ.  അപ്രദിക്ഷിണമായ അതിൻ്റെ ചലനം  ദേവനിൽ നിന്ന് സാധകനിലേക്ക്,..  അതായത് യോഗശാസ്ത്രത്തിൻ്റെ ഭാഷയിൽ സഹസ്രാരത്തിൽ നിന്നും മുലാധരത്തിലേക്കുള്ളതാണ്, (ദേവത്വത്തിൽ നിന്ന് സാധാരണ മനുഷ്യനിലേക്ക്). ഇനി പ്രദക്ഷിണമായ ചലനം  മുലാധാരത്തിൽ നിന്നും സഹസ്രാരത്തിലേക്ക്, അതായത് സാധാരണ സാധകൻ്റെ സ്ഥൂല നിലവാരത്തിൽ നിന്നും ദേവൻ്റെ  ഉച്ചകോടിയിലെക്കുള്ളതാണ്, (ഒരു സ്ക്രൂ തിരിച്ച് കയറ്റുന്നതുപോലെ , ഓരോ പ്രദക്ഷിണവും  നമ്മൾ ദേവത്വത്തിലേക്ക് അടുക്കുകയാണ്) , അതായത് സാധാരണക്കാരണൻ്റെ നിലവാരത്തിൽ നിന്ന് ദേവത്വത്തെ പ്രപിക്കുന്ന മാർഗ്ഗം പ്രദക്ഷിണവും , അതുപോലെ ദേവത്വത്തിൽ നിന്നിറങ്ങി സാധകന് അനുഗ്രഹവർഷം ചെയ്യേണ്ടുന്ന മാർഗ്ഗം അപ്രദക്ഷിണവും ആയിതീരുന്നു., പ്രദക്ഷിണത്തിൻ്റെ ഓരോചുറ്റിലും കൂടി നാം ഒരു സ്ക്രൂ ആണിയിലൂടെ എന്നപോലെ ദേവത്വത്തിലേക്ക് ഉയരുകയാണത്രേ
ഇത് ആ മാർഗ്ഗത്തിൻ്റെ പ്രത്യേകതയാണ്, ദേവചൈതന്യത്തെ നമ്മുടെ വലതു ഭാഗത്താകി കൊണ്ടുള്ള വലംവെക്കൽ അഥവാ പ്രദക്ഷിണം , ക്ഷേത്രത്തിലേക്ക് പോയാൽ ദേവത്വത്തിലേക്ക് ഉയരുവാൻ സാധനചെയ്യുകായാണല്ലോ വേണ്ടത്. അതിനാൽ നാം പ്രദക്ഷിണമാണ് വെയ്ക്കേണ്ടത് അപ്രദക്ഷിണമല്ല എന്നു വരുന്നു. അങ്ങനെ ചെയ്യുന്നത് സവധാനത്തിലും പൂർണ്ണ ശ്രദ്ധയോടും മനസ്സിൻ്റെ പൂർണ്ണമായ ഏകാഗ്രതയോടും കൂടി ചെയ്യേണ്ടുന്ന സാധനാ മാർഗ്ഗമാണ്. ഇളകാതെ രണ്ട് ഭാഗങ്ങളിലും കൈകൾ വച്ചുകൊണ്ട് വാക്കുകൊണ്ട് അതാത് ദേവന്റെ സ്തോത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് ഹൃദയത്തിൽ ദേവന്റെ രൂപം ധ്യാനിച്ചുകൊണ്ട് ഒരു പാദത്തിൽ നിന്ന് മെല്ലെമെല്ലെ മറ്റൊരു പാദമൂന്നിക്കൊണ്ട് ചെയ്യുന്നതാണ് പ്രദക്ഷിണം. . "ആസന്ന പ്രസവാ നാരീ തൈലപൂർണ്ണം യഥാഘടം വഹന്തീകര്യാതി തഥാകാര്യാൽ പ്രദക്ഷിണം" പ്രസവം അടുത്തവളായ ഒരു സ്ത്രീ തലയിൽ എണ്ണ നിറഞ്ഞ ഒരു കുടത്തേയും വഹിച്ചുകൊണ്ട് നടക്കുന്നു എന്ന് വിചാരിക്കുക. അത്രയും പതുക്കെ മാത്രമേ പ്രദക്ഷിണം ചെയ്യാവൂ. ഓട്ടപ്രദക്ഷിണം ചെയ്യരുതെന്നാണ് ഇവിടെ വിവക്ഷ. പ്രദക്ഷിണം ആരാധനയുടെ ഒരു ഭാഗമാണ്.  പ്രദക്ഷിണം ചെയ്യേണ്ടത് ശ്രീകോവിലിനു ചുറ്റുമുള്ള ബലിക്കല്ലുകളുടെ പുറത്തു കൂടിയാണ്. ദേവൻ്റെ സ്ഥൂലശരീരത്തിൻ്റെ വ്യാപ്തി ആ ബലിക്കല്ലോളം വരുന്നുണ്ട്.  അങ്ങനെ മൂന്നോ അഥവാ ഏഴോ പ്രദക്ഷിണങ്ങൾ (സമയത്തിൻ്റെ സമയം പോലെ) ചെയ്യുന്നത് ഉത്തമമാണ്, സാധന ചെയ്യുന്ന സമത്തുണ്ടാകേണ്ട ഏകാഗ്രത കിട്ടുവാൻ  മൗനമോ , മാനസിക ജപമോ അല്ലെങ്കിൽ വളരെ ഉച്ചത്തില്ലല്ലാതെയുള്ള  നാമജപമോ ആകാം,  സാമൂഹികമായി ഈ നാമജപത്തിന് നിയന്ത്രണം കൊടുക്കരുത്....

ക്ഷേത്രചൈതന്യ രഹസ്യം - 04

ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 04

ക്ഷേത്രത്തിൽ ഭക്തന്മാർ വരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതു കൊള്ളാം...

ഒന്നാമതായി ശുദ്ധിചെയ്ത്  സൗകര്യപ്രദവും  നാട്ടുനടപ്പനുസരിച്ചുള്ളതും നിർമ്മലവും ആയ വസ്ത്രങ്ങൾ ധരിക്കണം, അവ ക്ഷേത്രാചരങ്ങൾക്ക് അനുരൂപവുമായിരിക്കണം, പുരുഷന്മാർ കേരളത്തിൽ ഷർട്ടിടതെയാണല്ലോ ക്ഷേത്രത്തിൽ പോകുന്നത്, അത്തരം ആചാരങ്ങളെ നാം അനുസരിക്കുകയല്ലേ നല്ലത്,  പുരോഗമനത്തിൻ്റെ പേരിൽ അവയെ മറ്റിമറിക്കാനുള്ള വെമ്പലിൽ അശാസ്ത്രിയത കടന്നുകൂടുകയോ ജനങ്ങളുടെ വിശ്വാസത്തിന് ക്ഷതമേൽക്കുകയോ ചെയ്തീട്ടുണ്ടോ എന്ന് പ്രായേണ ആരും അന്വേഷിക്കാറില്ല. എന്തായാലും ദേഹശുദ്ധിവരുത്തി   ക്ഷേത്രദർശനത്തിന് ക്ഷേത്രത്തിന് അനുയോജ്യമായ വസ്ത്രം ധരിച്ച് ഗ്രാമത്തിൻ്റെ നാനാഭാഗത്തുനിന്നും കൂട്ടം കൂട്ടമായി ആളുകൾ നിത്യേന വൈകുന്നേരം ദീപാരധനക്ക് തടിച്ചുകൂടുന്ന രംഗം ആ ഗ്രാമപ്രദേശത്ത് സൃഷ്ടിക്കുന്ന ചലനങ്ങൾ ബഹുദുരവ്യാപകമായിരിക്കും, ഭാവിയിൽ വളരെയെറെ വാഗ്ദാനങ്ങൾ പ്രതീക്ഷനൽക്കുന്ന ഒന്നാണിത്.

രണ്ടാമതായി ചെയ്യേണ്ടത് ക്ഷേത്രയജ്ഞത്തിൽ പങ്കാളികൾ ആകത്തക്കവണ്ണം എന്തേങ്കിലും കൊണ്ടു വന്ന് അർപ്പിക്കുവാനുള്ള പ്രേരണ ഓരോരുത്തരിലും വളർത്തിയെടുക്കുക എന്നതാണ്, സ്നേഹപൂർണ്ണ സമ്പർക്കം കൊണ്ട് ഈ മനോഭാവം സൃഷ്ടിക്കാവുന്നതേയുള്ളൂ.  നമ്മുടെ ത്യാഗപൂർണ്ണമായ സഹകരണമാണിത്. അഥവാ ഒരു സംഘടിതമായ ത്യാഗയജ്ഞമായിരിക്കുമത്. ക്ഷേത്രഭണ്ഡാരത്തിലിടാൻ  അൽപം പണമോ [ദേവസ്വം ഭരിക്കുന്ന ക്ഷേത്രങ്ങൾ ഒഴിച്ച്] അർച്ചനക്കു വേണ്ടി  കുറച്ചു പുഷ്പങ്ങളോ,  വിളക്കിനുവേണ്ടി നെയ്യോ, എണ്ണയോ അങ്ങനെ എന്തെങ്കിലും ക്ഷേത്രത്തിൽ കൊണ്ടു വന്ന് ദിനംപ്രതി സമർപ്പിക്കുന്നത് ഗ്രാമിണജനങ്ങൾക്ക് ബുദ്ധിമുട്ടാവിലെന്നും മാത്രമല്ല അവർക്ക് സന്തോഷകരമായ ഒരു കാര്യം കൂടിയായിരിക്കും,. ക്ഷേത്രപൂജകാര്യങ്ങൾക്ക് അത് അത്യന്തം സഹായകവും ആയിരികും.  നിവേദ്യത്തിനുള്ള സാധനങ്ങളും ഇങ്ങനെ ഭക്തന്മാർ അർപ്പണമായി കൊണ്ടുവരാവുന്നതാണ്, നിത്യനിദാത്തിനുപോലും ബുദ്ധിമുട്ടുന്ന ക്ഷേത്രങ്ങളാണെങ്കിൽ ഈ വക സാധനങ്ങൾ ശേഖരിക്കുവാൻ ഗ്രാമീണ പാശ്ചാതലത്തിൽ എന്തെങ്കിലും പ്രസ്ഥാനങ്ങൾ രൂപികരിക്കാവുന്നതാണ്. അവ ശേഖരിച്ച് ക്ഷേത്രത്തിൽ എത്തിക്കുന്നതിനുള്ള  എന്തെങ്കിലും ഒരു പദ്ധതി ക്ഷേത്രസംരക്ഷണസമിതിക്ക് ചെയ്യാവുന്നതേയുള്ളൂ,  ഒന്നുമില്ലെങ്കിലും ഒരു ചെറിയ ഇലകുമ്പിളിൽ അഞ്ചാറുപുഷ്പങ്ങളെങ്കിലും  സംഭരിച്ച്ദേവൻ്റെ മുന്നിൽ കൊണ്ടുവരുന്നത് ഓരോരുത്തർക്കും ഒരു ചിലവുമില്ലാതെ ചെയ്യാൻ  കഴിയുന്നതാണ്, ഈ ഉപഹാരം ചെറുതാണെങ്കിലും സ്വന്തം ജീവിതപുഷ്പം ഈശ്വരപാദങ്ങളിൽ സമർപ്പിക്കുവാൻ സാധിക്കും.  ഇത്തരത്തിലുള്ള ഉപഹാരം സമർപ്പണത്തിൻ്റെ മുഖ്യ ഉദ്ദേശ്യം ക്ഷേത്രത്തിലെ നിത്യനിദാന ചെലവുകളിലെ നിർവഹണമെന്നതിനെക്കാൾ, അവനവൻ്റെ ആത്മസംസ്ക്കരണം തന്നെയാണ് എന്ന് മനസ്സിലാക്കി സമിതി പ്രവർത്തകർ പ്രവർത്തിച്ചാൽ ഭക്തജനങ്ങളിൽ വളർന്നു വരുന്ന അർപ്പണ്ണമനോഭാവം സംഘടനാപരമായ ഒരു അടിസ്ഥന ഘടകമായിരിക്കും.

താൻ സ്നേഹിക്കുകയും ആരാധിക്കുകയും ആശ്രയിക്കുകയും പരിഭവിക്കുകയും വിഷമങ്ങൾ പറയുകയും ഇങ്ങനെ തനിക്ക് ഏതു സംഗതിയിലും അവലംബമാക്കാനുള്ള സ്ഥാനം അഥവാ ശക്തി എന്ന നിലയിൽ കരുതപ്പെടുന്ന ഈശ്വരന് തന്റെ കഴിവിനൊത്തവിധം ആത്മസമർപ്പണ ബുദ്ധിയോടെ എന്തെങ്കിലും സമർപ്പിച്ച് സ്വയം കൃതാർത്ഥതയടയുക എന്ന രീതിയിലായിരിക്കണം വഴിപാടുകൾ നടത്തുക. നാം എന്തെങ്കിലും കൊടുത്തിട്ട് അതുകൊണ്ട് ഈശ്വരന് ഒന്നും സാധിക്കാനില്ല. എന്ന് എല്ലവർക്കും അറിയാം എന്നാൽ ആത്മസമർപ്പണ ബുദ്ധിയോടെ എന്റെ ഭക്തൻ എനിക്കു തരുന്ന ഒരു തുളസീദളം പോലും എനിക്ക് ഏറ്റവും വലിയതാണ്. എന്ന് ഭഗവാൻ അരുളി ചെയ്തതിന്റെ പൊരുൾ ഇതല്ലെങ്കിൽ പിന്നെ എന്താണ്...

ക്ഷേത്രത്തിനു അകത്തെത്തുന്ന ഭക്തനെക്കാൾ ഊർജ്ജ പൂർണനാണ് പുറത്ത് കടക്കുന്ന ഭക്തൻ, ദർശനത്തിനു മുമ്പ് അനുഭവപ്പെട്ട ബലഹീനത ദർശന ശേഷം തോന്നുകയില്ല. ദർശനത്തിന് മുമ്പുള്ള വികാര വിചാര സംഭ്രമങ്ങളെല്ലാം ദർശന ശേഷം ഭക്തനുതന്നെ പരിഹരിക്കാൻ കഴിയും . ആത്മവിശ്വാസം കൂടുകയും ചെയ്യും. വീണ്ടും ബാഹ്യ ലോകവുമായി ബന്ധപ്പെട്ടാൽ അതിന്റെ സ്വാധീനം കൊണ്ട് ബലഹീനതയുണ്ടാകാമെങ്കിലും നിത്യേനയുള്ള ക്ഷേത്ര സന്ദർശനം ആ ഭക്തനെ നിഗ്രഹാനുഗ്രഹ ശക്തിയിലെത്തിക്കുന്നു. വിശാലമനസ്ക്കനാക്കുന്നു, ഭൗതീക ആസക്തികളോട് ബന്ധമില്ലാതാക്കുന്നു, നിസ്വർത്തനും പരോപകാരിയുമാകുന്നു. ഇത് ഹൈന്ദവ ദർശനം എന്ന മട്ടിൽ കാണണമെന്നില്ല ഈശ്വരാരാധനകളെല്ലാം തന്നെ ഈ മട്ടുള്ള ശക്തി സംഭരണമാണ്...

ക്ഷേത്രചൈതന്യ രഹസ്യം - 03

ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 03

ക്ഷേത്ര സംരക്ഷണം :-

ജനകീയശക്തിയായ രാണ്ടാമത്തെ ഘടകത്തിന് നാമിന്ന് മുഖ്യമായും  ആശ്രയിക്കേണ്ടതും ക്ഷേത്രസംരക്ഷണ സമിതിയെയും അതിൻ്റെ പ്രാദേശിക ഘടകങ്ങളെയുമാണ്, ഈ പ്രാദേശിക ഘടകങ്ങളുടെ അടിസ്ഥാനം സജീവമായൊരു ഭക്തജനസമൂഹമാണ്,  ഈ ഭക്തസമൂഹം നിത്യേന ക്ഷേത്രദർശനം നടത്തേണ്ടതുമാണ്, ആദർശപ്രേരിതമായ ഒരുകൂട്ടം പ്രവർത്തന ശേഷിയുള്ളവർ  ഇതിലിറങ്ങതെ ഈ പ്രവർത്തനം വിജയപ്രദമാവില്ല. അത്തരത്തിൽ ആദർശപ്രേരിതമായ ഒരു ജനസമൂഹത്തെ  വാർത്തെടുക്കുന്നതിത്തിൻ്റെ പാശ്ചാതലത്തിൽ ആവിഷ്ക്കരിച്ചതുമായ  ദൈനംദിന പരിപാടികളാണ് വേണ്ടത്. അതിൻ്റെ പ്രാരംഭമായ ഈ  ആദർശം ഗ്രഹിച്ച് ആത്മാർപ്പണം  ചെയ്യാൻ തെയ്യാറായ കുറച്ച് പേർ പ്രവർത്തനത്തിൻ്റെ ചുമതല ഏൽക്കുയാണ് വേണ്ടത്. പത്തുമുപ്പതു  കുടുംബങ്ങളെങ്കിലും   ഉൾപ്പെട്ട ഒരു ഭക്തജന സമൂഹത്തെ വാർത്തെടുക്കുകയാവണം അവരുടെ ആദ്യലക്ഷ്യം. ഈ പ്രവർത്തകർ അവരുടെ നിത്യ സമ്പർക്കവും സേവനവും സ്നേഹപൂർണ്ണമായ നിർബന്ധവും ഉപയോഗിച്ച് നിത്യേന ക്ഷേത്രദർശനം നടത്തുന്ന ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കിയാൽ മാത്രമേ സജീവ ക്ഷേത്രസംരക്ഷണ സമിതി  ഉടലെടുക്കുകയുള്ളു.   നിത്യേന ക്ഷേത്രദർശനം നടത്തുന്നതുകൊണ്ട് നമ്മുക്ക് കിട്ടാവുന്ന ,1 വ്യക്തിപരവും, 2 സാമൂഹ്യവും, 3 ഭൗതികവും 4 ആത്മീയവുമായ നാലുതരം നേട്ടങ്ങളെപ്പറ്റി  സാമാന്യജനങ്ങളെ  ഉൽഭൂതരാക്കെണ്ടതുണ്ട്......

ഇത്തരം പത്തുമുപ്പതു കുടുംബങ്ങൾ നിത്യേന ക്ഷേത്രദർശനം നടത്തുമ്പോൾ ആണ് ഒരു സജീവ ക്ഷേത്രസംരക്ഷണസമിതി ഉദയം കൊള്ളുന്നത്. ഇവരുടെ പ്രവർത്തനഫലമായി നല്ലൊരു ഭക്തജനസമുഹം നിത്യേന  ക്ഷേത്രദർശത്തിനു വന്നുചേരണം. ക്ഷേത്രദർശനത്തിനെത്തുന്നവർ ക്ഷേത്രാരാധനയുടെ സാമൂഹികവശത്തിനും കൂടി പ്രാധാന്യം കൊടുക്കെണ്ടതുണ്ട്,  അതിനായി ചില ചിട്ടകൾ പരിപാലിക്കുകയും ക്ഷേത്രന്തരീക്ഷം മലിനങ്ങൾ ഒന്നുമില്ലാതെ ശുദ്ധമായി നിലനിർത്തുവാൻ പരമാവാധി നിലനിർത്തുവാൻ ശ്രമിക്കേണ്ടതാണ്.

നിത്യപൂജയില്ലാത്ത ക്ഷേത്രങ്ങളും നമ്മുടെ നാട്ടിൽ കുറവല്ല. ആ ക്ഷേത്രങ്ങളിലും ഈ ക്ഷേത്രാരധന നടപ്പിലാക്കാൻ വിഷമമില്ല. സാധാരണ രീതിയിൽ പൂട്ടിയിട്ട ഒരു ദേവഗ്രഹത്തിനു മുന്നിൽ ഒന്നു രണ്ടു . വിളക്കുകൾ തെളിയിച്ചാൽ ഈ ക്ഷേത്രദർശനത്തിന് ഒരു രംഗമൊരുക്കാൻ കഴിയും. ഇത് ആ നാട്ടിലെ ഭക്തന്മാർക്ക സാധിക്കാവുന്ന കാര്യമാണ്. പിന്നീട് ജനകീയ സമ്മർദ്ദമുണ്ടെങ്കിൽ അവിടെ നിത്യപൂജയോ ഏതാനും ദിവസങ്ങൾ കൂടുമ്പോൾ പൂജയോ പതിവാക്കാവുന്നതേയുള്ളൂ ഇത്തരം ക്ഷേത്രങ്ങളും ക്ഷേത്രസംരക്ഷണസമിതിയുടെ പ്രവർത്തനത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ക്ഷേത്രസംരക്ഷണ സമിതിയുടെ ക്ഷേത്രങ്ങളിൽ കേവലം "സുവർണ്ണ" ക്ഷേത്രങ്ങൾ മാത്രമല്ല   ഇത്തരം ക്ഷേത്രങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ....

ക്ഷേത്രചൈതന്യ രഹസ്യം - 02

ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 02

ക്ഷേത്രോദ്ധാരണം :-

പരശുരാമൻ കേരളത്തിൽ 108 ശിവാലയങ്ങളും ദുർഗ്ഗാലയങ്ങളും പ്രതിഷ്ഠിച്ചത്, കേരളത്തിൻ്റെ സംരക്ഷണത്തിനു വേണ്ടിയായിരുന്നു എന്നുവേണം ചിന്തിക്കാൻ. ക്ഷേത്രവും ആരാധകരും ശരിക്കും പ്രവർത്തിന്നുണ്ടെങ്കിൽ ആരാധകരുടെ മാനസ്സിക -ആദ്ധ്യാത്മികതലത്തിൽ ചില പ്രക്രിയകളൊക്കെ നടന്നേ പറ്റൂ. ചരിത്രഗതിയുമായും നിശ്ചയമായും അതിനുബന്ധമുണ്ടാവാതെ  തരമില്ലല്ലോ. ഇന്നും ക്ഷേത്രം അധഃപതിക്കുന്നതോടെ നാടും  അധഃപതിക്കുന്നു. ക്ഷേത്രം നാന്നായി നാടക്കുമ്പോൾ നാട് നന്നാകുന്നതും നമ്മുടെ അനുഭവങ്ങളിൽ കാണാവുന്നതാണ്. 

ഭാരതത്തിലെ ഇതരസംസ്ഥാങ്ങളെ അപേക്ഷിച്ച് ക്ഷേത്രകർമ്മങ്ങളുടെ കാര്യത്തിൽ കേരളം അനുഷ്ഠിച്ചുവരുന്ന നിഷ്കഷ ഒന്ന് പ്രത്യേകമാണെന്ന് പറയാതെ നിർവാഹമില്ല, വളരെയധികം ലോപങ്ങൾ വന്നീട്ടുണ്ടെങ്കിലും ഇന്നും നാം ആ ചട്ടകൂടിൽ പിടിച്ചു നിൽക്കുകയാണ്,  ധർമ്മവും സാമ്പത്തീക സുസ്ഥിതിയും ആക്രമണങ്ങളിൽ നിന്നുളള  രക്ഷയും മറ്റും ഉണ്ടാകുന്നതിന് മനുഷ്യപ്രയത്നത്തിൻ്റെ അതീതമായ ശക്തികളുടെ സഹകരണം വേണമെങ്കിൽ അതിനുള്ള ശാസ്ത്രീയ പദ്ധതിയാണ് ക്ഷേത്രാരാധന. അന്നു നമ്മുടെ നാട്ടിലുള്ള ധാർമിക അധഃപതനത്തിന് കാരണം അന്വേഷിച്ചു പോകുന്നവർ ഈ കാര്യത്തിൽ ക്ഷേത്രത്തിനുള്ള പ്രാധാന്യം മനസ്സിലാക്കുന്നത് നന്നായിരിക്കും,    ഇടിഞ്ഞു പൊളിഞ്ഞുകിടക്കുന്ന ഒരു ക്ഷേത്രത്തിൽ  ആരുടെയെങ്കിലും പ്രയത്നഫലമായി  ചുരുക്കത്തിൽ പൂജാദികർമ്മങ്ങൾ ശ്രദ്ധയോടെ നടക്കുവാൻ തുടങ്ങുമ്പോൾ  ആ നാട്ടിൽ ജനചേതന ഉണരുകയും  സാമ്പത്തികമായും ധാർമ്മികമായും ആ നാട്  പുരോഗമിക്കുകയും ചെയ്യുന്നത് കാണാം... 

"പർജ്ജന്യാദന സംഭവഃ യജ്ഞാത് ഭവതി പർജ്ജന്യോ"

എന്ന് ഗീതവചനപ്രകാരം യജ്ഞങ്ങൾ ചെയ്യുന്നതിൽ നിന്നാണ് അന്നവൃദ്ധി അഥവാ ഇന്നത്തെ  ഭാഷയിൽ  പറഞ്ഞാൽ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുന്നത്.  ക്ഷേത്രത്തിൽ നടക്കുന്ന പൂജാദികർമ്മങ്ങൾ  യജ്ഞാനം  തന്നെയാണെന്നു വരുമ്പോൾ നാടിൻ്റെ പുരോഗതിയുമായി ആവശ്യം ബന്ധപ്പെട്ടുകിടക്കുന്ന ഒരു പ്രധാന ഘടകം തന്നെയാണ് ക്ഷേത്രം എന്നു മനസ്സിലാക്കാം;;

അങ്ങനെ നാടിൻ്റെ  പുരോഗതിയുടെ  ഒരു സവിശേഷഘടകം ക്ഷേത്രങ്ങളുടെ സുസ്ഥിതിയാണെന്നു വരുമ്പോൾ  ക്ഷേത്രോദ്ധാരന പ്രവർത്തനങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു... ശാസ്ത്രീയമായി പറയുകയാണെങ്കിൽ  ക്ഷേത്രഗാത്രത്തിൻ്റെ സുസ്ഥിതിയും അതിൽ പ്രതിഷ്ഠിച്ച മൂലചൈതന്യത്തിൻ്റെ പരിപോഷണവുമാണ് വാസ്തവത്തിൽ ക്ഷേത്രോദ്ധാരണത്തിലെ മുഖ്യ ഘടകങ്ങളാകേണ്ടത്, മറ്റുള്ള പരിപാടികൾ എല്ലാം തന്നെ ആർഭാടവും അലങ്കാരവുമാകയാൽ  അവയെ ഒഴിച്ചുനിർത്തിയും ക്ഷേത്രകാര്യങ്ങൾ നടത്തുവാൻ കഴിയും... ചുരുക്കത്തിൽ ക്ഷേത്രോദ്ധാരണ പ്രക്രിയയിൽ രണ്ടു മുഖ്യഘടകങ്ങളാണുള്ളത്.

01- മൂലചൈതന്യത്തിൻ്റെ നിലനിൽപ്പിനും പരിപോഷണത്തിനും വേണ്ട സാങ്കേത്തിക വിദ്ഗ്ദരെ ആവിശ്യമായ അളവിൽ വാർത്തെടുക്കുക...

02- ആ പ്രക്രിയയെ അടിസ്ഥാനമാക്കി  ഒരു ജനകീയ ശക്തിയുണ്ടാക്കുക.

ക്ഷേത്രത്തില്പോയി ദർശനം നടത്തുന്നതുകൊണ്ട് ഭക്തൻ്റെ സ്ഥൂല  സൂക്ഷ്മദേഹത്തിലുണ്ടാകുന്ന  ചൈതന്യ പ്രസരണത്തിൻ്റെ രീതി ഇതിനു മുമ്പുള്ള പോസ്റ്റിൽ  പറയുകയുണ്ടായി.  രണ്ടാമതായ ജനകീയശക്തി വളർത്തിയെടുക്കുന്നതിൽ നിത്യേന ക്ഷേത്രദർശനം നടത്തുകയെന്ന പരിപാടിക്കുള്ള പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.

ക്ഷേത്രചൈതന്യ രഹസ്യം - 01

ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 01

ക്ഷേത്രമെന്നത് വെറും കല്ലിലും കുമ്മയത്തിലും കെട്ടിപ്പടുത്ത ഒരു കൂട്ടം കെട്ടിടങ്ങൾ അല്ലെന്നും അവയെ ശാസ്ത്രീയമായി  കണക്കൊപ്പിച്ച്  സംവിധാനം ചെയ്ത മാനവദേഹ  പ്രതീകങ്ങൾ തന്നെയാണെന്നും അവയിൽ താന്ത്രികവിധികൾക്കനുസരിച്ച് ചെയ്യുന്ന പ്രതിഷ്ഠ ആചാര്യ ദേഹത്തിൽ നടന്ന ചിരകാല തപസ്സിൻ്റെയും ഉപാസനയുടെയും ഫലമായി ജ്വലിച്ചുയർന്ന ആത്മീയശക്തി കണത്തിൻ്റെ നിക്ഷേപമാണെന്നും ആ ആത്മീയശക്തികണത്തിൻ്റെ പരിപോഷണത്തിനുവേണ്ട ഏർപ്പാടുകളാണ് നിത്യനൈമിത്തികങ്ങളായ പൂജാഉത്സവാദികളൊന്നും മറ്റുമുള്ള ആഗമശാസ്ത്രസിദ്ധാന്തങ്ങൾ നാമിവിടെ അനുസ്മരിക്കേണ്ടതുണ്ട്. ചൈതന്യമുള്ളൊരുക്ഷേത്രം അതാതു ദേവൻ്റെ മൂലമന്ത്രചൈതന്യം സ്പന്ദിക്കുന്ന സാധകദേഹപ്രതീകം തന്നെയാണ്. ആ ക്ഷേത്രത്തിന് സദൃശമായ ശാരീരികഘടകങ്ങൾ ഉള്ള ഒരു സാധാരണ ഭക്തൻ ക്ഷേത്രത്തിൽ പോയി പ്രർത്ഥിക്കുമ്പോൾ അവൻ്റെ ദേഹത്തിലും ക്ഷേത്രത്തിൽ സ്പന്ദിച്ചുകൊണ്ടിരിക്കുന്ന മന്ത്ര ചൈതന്യം അനുരണന പ്രക്രിയമൂലം സ്പന്ദിക്കുവാൻ തുടങ്ങും. അതു അവനിൽ ഉറങ്ങി കിടക്കുന്ന ആത്മീയചൈതന്യത്തെ ശാസ്ത്രീയമായ വിധത്തിൽ തട്ടിയുണർത്തുകയും , അങ്ങനെ ഉണർന്ന കണികയുടെ പ്രവർത്തനം മൂലം ഭക്തൻ്റെ ഭൗതികവും ആത്മീയവുമായ  ആവിശ്യങ്ങൾ സാധിക്കുകയാണ് ചെയ്യുന്നത്.   ആ കണിക ഭക്തനിൽ ഉറങ്ങി കിടന്ന ഈശ്വരചൈതന്യം തന്നെയാണ്. തന്മൂലം മനുഷ്യസാധാരണമായ നിലവാരത്തിൽനിന്നും ഉയർന്നതായിരിക്കും ആ കണികയുടെ ശക്തി .  അതാണല്ലോ അത്ഭുതകരമായ വിധത്തിൽ പലകാര്യസാധ്യതകളും  ക്ഷേത്രോപാസനകൊണ്ട്  നേടുന്നത് .  ഇപ്രകാരം ചിന്തിക്കുകയാണെങ്കിൽ അതാതു ഗ്രാമത്തിലെ ജനങ്ങളെ മുഴുവൻ സമുൽക്കർഷത്തിനുവേണ്ടി ശാസ്ത്രീയമായി സംവിധാനം ചെയ്ത മനശ്ശസ്ത്ര യന്ത്രങ്ങൾ തന്നെയാണ് ക്ഷേത്രങ്ങൾ എന്നു വരുമ്പോൾ  ക്ഷേത്രവും ദേശവും തമ്മിലുള്ള അഭേദ്യബന്ധമെന്ന് മനസ്സിലാക്കാം. നമ്മുടെ ക്ഷേത്രങ്ങൾ പ്രപഞ്ചത്തെയാകമാനം  നിയന്ത്രിക്കുന്ന  ഈശ്വരശക്തിയെ തദ്ദേശവാസികളുടെ ഉപയോഗത്തിന്നു വേണ്ടി കാര്യമായി ഒരുക്കിനിർത്തിയ  ഒരു മനശ്ശാസ്ത്രഎജിനിയറിങ്ങ് (Phycho Engineering Scheme) പദ്ധതിയിലെ സുപ്രധാന ഘടകങ്ങളാണെന്ന് നിസ്സംശയം പറയാം.  മന്ത്രാദിശാസ്ത്രാദികളിൽ അവഗാഹവും പാണ്ഡിത്യവും കൃഛമായ തപസ്സും   ഉണ്ടായാൽ മാത്രം സാധിക്കവുന്ന മന്ത്രചൈതന്യസ്ഫുരണം, അതൊന്നും കൂടാതെ ക്ഷേത്രദർശനം നടത്തുന്നതുകൊണ്ടു മാത്രം സാധാരക്കാരന് ലഭ്യമാണ്. വിദ്യുശക്തിയുടെ ശാസ്ത്രീയവശം. പഠിക്കാതെ വെറുമൊരു സ്വിച്ച് അമർത്തി  ആവിശ്യമുള്ള വെളിച്ചവും കാറ്റും മറ്റു സൗകര്യങ്ങളും  കിട്ടുമാറാകുന്ന ആധുനികശാസ്ത്രിയ സാങ്കേത്തിക സംവിധനങ്ങളെപോലെ  തന്നെയുള്ള ഒന്നാണ് നമ്മുടെ പൂർവ്വികന്മാർ ആദ്ധ്യാത്മികസാധനാ ശാസ്ത്രത്തിൽ നിന്നും ആവിഷ്ക്കരിച്ചെടുത്ത സാങ്കേത്തിക പദ്ധതിയായി നാടെങ്ങും വിരാജിക്കുന്ന നിരവധി ക്ഷേത്രങ്ങൾ...