ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 July 2016

രാമേശ്വരം

*രാമേശ്വരം*

ശ്രീരാമചന്ദ്രനാൽ ശിവപ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. രാമന്റെ ഈശ്വരൻ വാണരുളുന്ന ദേശം എന്ന അർഥത്തിൽ ഈ പ്രദേശത്തിന് രാമേശ്വരം എന്ന് നാമം.

ഭാരതത്തിന്റെ ദക്ഷിണ സമുദ്രതീരത്തെ സേതുബന്ധം, രാമേശ്വരത്തെ ശിവലിംഗം, ഹിമവാനിലെ ഗന്ധമാദനപര്‍വ്വതം ഇവയെക്കുറിച്ചു സ്മരിച്ചാല്‍ത്തന്നെ സകല പാപങ്ങളില്‍ നിന്നും മോചനം ലഭിക്കും. ഇതു സത്യമാണ്‌. ആ സ്ഥിതിക്കു അവിടെച്ചെന്നു ദര്‍ശനം നടത്തിയാലുള്ള ഫലം പറയേണ്ടതില്ല. സുപ്രസിദ്ധവും അതീവ പുണ്യകരങ്ങളുമായ ചതുര്‍ധാമങ്ങളില്‍ മൂന്നാമത്തേതാണ്‌ രാമേശ്വരം. ഇവിടെ ജ്യോതിര്‍ലിംഗമാണുള്ളത്‌. ശ്രീമഹാദേവന്റെ പന്ത്രണ്ടു ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്ന്‌ രാമേശ്വരം. ഏകദേശം പതിനാറു കിലോമീറ്റര്‍ നീളവും പത്തുകിലോമീറ്റര്‍ വീതിയുമുള്ള ഒരു ദ്വീപാണു രാമേശ്വരം.

ആദികാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. ഭാരത ഉപദ്വീപത്തിൽനിന്ന് ലങ്കയിലെത്തിച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം. രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമർശിക്കപ്പെടുന്നു. സേതു എന്നാൽ പാലം അഥവാ അണ എന്നർഥം. രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.

പാലത്തിനെ നിർമ്മാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്കോടി. രാവണനെ പരാജയപ്പെടുത്തിയശേഷം ഭരതത്തിൽ തിരിച്ചെത്തിയ രാമൻ വിഭീഷണന്റെ അഭിപ്രായം മാനിച്ച് തന്റെ വില്ലിന്റെ മുനകൊണ്ട് സേതുവിനെ ഉടയ്ക്കയാൽ ധനുഷ്കോടി എന്ന സ്ഥലനാമം ഉണ്ടായിയെന്ന അഭിപ്രായവുമുണ്ട്. മഹോതതിയും രത്നാകരവും സന്ധിക്കുന്ന ധനുഷ്കോടിയിൽ മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ ഫലം സമ്പൂർണമായി ലഭിക്കൂ എന്നാണ് വിശ്വാസം.

*മറ്റൊരു കഥ*
➖➖➖➖➖➖➖➖➖
കല്‍പാന്തരത്തിലേതാണ്‌. ലങ്കാവിജയത്തിനുശേഷം (ലങ്കവൈശ്രവണന്റെ ആസ്ഥാനമായിരുന്നു. രാവണന്‍ ശക്തനായപ്പോള്‍ വൈശ്രവണനെ ഓടിച്ചിട്ട്‌ ജയിച്ചടക്കിയതാണ്‌.) ശ്രീ ശങ്കരഭക്തനായിരുന്ന രാവണനെ കൊന്നതിന്റെ പ്രായശ്ചിത്തമായി ശ്രീരാമചന്ദ്രന്‍ ഇവിടെ ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ നിശ്ചയിച്ചു. ഹനുമാനെ കൈലാസത്തില്‍ നിന്നും ദിവ്യവിഗ്രഹം കൊണ്ടുവരാന്‍ അയച്ചു. ശ്രീശങ്കരദര്‍ശനം സിദ്ധിക്കാന്‍ ഹനുമാനു കുറച്ചുകാലം തപസ്സു ചെയ്യേണ്ടി വന്നു. ശിവലിംഗം കൊണ്ടുവരാന്‍ താസമിച്ചപ്പോള്‍ മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ മഹര്‍ഷിമാരുടെ നിര്‍ദ്ദേശാനുസരണം മണലുകൊണ്ടു സമുദ്രജലം ചേര്‍ത്തു ശിവലിംഗമുണ്ടാക്കി പ്രതിഷ്ഠിച്ചു.
ശ്രീഹനുമാന്‍ രണ്ടു ലിംഗവിഗ്രഹങ്ങളുംകൊണ്ടാണു വന്നത്‌. ഇവിടെ പ്രതിഷ്ഠ നടന്നിരിക്കുന്നത്‌ കണ്ട്‌ അദ്ദേഹം സങ്കടപ്പെട്ടു. ഇതു കണ്ടു ശ്രീരാമചന്ദ്രന്‍ പ്രതിഷ്ഠിച്ചിട്ടുള്ള ലിംഗവിഗ്രഹം എടുത്തുമാറ്റിക്കൊള്ളാന്‍ അനുവദിച്ചു. ഹനുമാന്‍ സര്‍വ്വശക്തിയും പ്രയോഗിച്ചു. തന്റെ ബലമേറിയ വാല്‍ ചുറ്റി ശക്തിയായി വലിച്ചു. ഹനുമാന്‍ ദൂരെ തെറിച്ചുവീണതല്ലാതെ വിഗ്രഹം ഇളകിയില്ല. ഒടുവില്‍ ശ്രീരാമചന്ദ്രന്‍ ഹനുമാന്‍ കൊണ്ടുവന്ന വിഗ്രഹങ്ങളിലൊന്ന്‌ ഹനുമദീശ്വരനെന്ന പേരില്‍ അല്‍പം അകലെയായി പ്രതിഷ്ഠിച്ചു. മറ്റൊന്ന്‌ രാമേശ്വരന്റെ സമീപം പ്രതിഷ്ഠിക്കാതെ വയ്ക്കുകയും ചെയയ്തു. ഹനുമദീശ്വരനെ ദര്‍ശിച്ചിട്ടുവേണം രാമേശ്വരനെ ദര്‍ശിക്കാനെന്നാണു വിധി.

*മുഖ്യ തീർഥാടനസ്ഥാനങ്ങൾ*
➖➖➖➖➖➖➖➖➖
ശ്രീ രാമനാഥസ്വാമിയും [ശിവൻ], അദ്ദേഹത്തിന്റെ ധർമപത്നിയായ ശ്രീ പർവതവർത്തിനിയമ്മയുമാണ് [പാർവ്വതി] രാമേശ്വരം ശ്രീ രാമനാഥ സ്വാമി ക്ഷേത്രത്തിലെ മുഖ്യദേവതകൾ. മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നിലകൊള്ളുമ്പോൾ, ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീസന്നിധിയുള്ളത്. ഭക്തജനങ്ങൾ ഇതൊരു സവിശേഷതയായി കാണുന്നു.

ഭാരതത്തിലുള്ള നാല് ഹിന്ദുമഹാക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ രാമനാഥസ്വാമിക്ഷേത്രം. വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങൾ. ഇവയിൽ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം. വൈഷ്ണവരും ശൈവരും ഒരുപോലെ തീർഥാടനത്തിനെത്തുന്ന സ്ഥലമാണ് രാമേശ്വരം ക്ഷേത്രം. ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (പ്രദക്ഷിണത്തിനുള്ള ഇടവഴികൾ) പ്രശസ്തമാണ്. ഇവയിൽത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈർഘ്യത്താൽ കീർത്തികേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള *ഇരുപത്തിരണ്ട്* പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു.

*ഗന്ധമാദനപർവതം*
➖➖➖➖➖➖➖➖➖
രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് വടക്കായി രണ്ടുകിലോമീറ്റർ ദൂരത്തിൽ ഗന്ധമാദനപർവതം സ്ഥിതിചെയ്യുന്നു. ഇവിടെ മൺതിട്ടയുടെ മുകളിൽ തളത്തോടുകൂടിയ മണ്ഡപം നിർമിച്ചിരിക്കുന്നു. ഈ മണ്ഡപത്തിൽ ശ്രീരാമന്റെ പാദങ്ങൾ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാൽ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം.

*ശ്രീ ഗോദണ്ഡരാമക്ഷേത്രം*
➖➖➖➖➖➖➖➖➖
ഗോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തിൽനിന്ന് ഏകദേശം ഏഴുകിലോമീറ്റർ തെക്കായി ധനുഷ്കോടിയിലേക്കുള്ള മാർഗ്ഗമധ്യേ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തുവച്ചാണ് വിഭീഷണൻ ശ്രീരാമനെ ആശ്രയം പാപിച്ചതെന്നും ലക്ഷ്മണൻ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. ഗോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തിൽ രാമലിംഗപ്രതിഷ്ഠോത്സവം നടക്കുന്നു.

*ആഞ്ജനേയക്ഷേത്രം*
➖➖➖➖➖➖➖➖➖
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ പ്രദർശിപ്പിച്ചിട്ടുള്ള ആഞ്ജനേയക്ഷേത്രവും തീർഥാടകരെ ആകർഷിക്കുന്നു. രാമസേതുനിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം.

*അഗ്നിതീർഥം*
➖➖➖➖➖➖➖➖➖
രാമനാഥസ്വാമിക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള സമുദ്രഭാഗം അഗ്നിതീർഥം എന്നറിയപ്പെടുന്നു. തീർഥാടകർ പിതൃക്കൾക്ക് ബലിതർപ്പണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്.

*ധനുഷ്കോടി*
➖➖➖➖➖➖➖➖➖
ധനുസ്സിന്റെ അറ്റം എന്നാണ്‌ ധനുഷ്കോടി എന്ന വാക്കിന്റെ അർത്ഥം. രാമൻ സേതുബന്ധനം തീർത്തത് ഇവിടെനിന്നാണെന്ന് രാമായണം സൂചന നൽകുന്നു. ഹിന്ദു പുരാണ/ഇതിഹാസ ഗ്രന്ഥങ്ങൾ പ്രകാരം, സീതയെ വീണ്ടെടുക്കാൻ ശ്രീരാമൻ ലങ്കയിലേക്ക് സേതുബന്ധനം നടത്തുമ്പോൾ പണി തുടങ്ങാൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്‌കോടിയുടെ തെക്കേ അറ്റമായിരുന്നു എന്ന് ഐതിഹ്യം. യുദ്ധാനന്തരം തിരികെ വരുമ്പോൾ രാവണന്റെ സഹോദരനും തന്റെ ഭക്തനുമായ വിഭീഷണന്റെ അപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരറ്റം ശ്രീരാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു അത്.
ഭാരതത്തിലെ ഹിന്ദുവിശ്വാസപ്രകാരം, കാശി തീർത്ഥാടനം പൂർത്തിയാകണമെങ്കിൽ രാമേശ്വരം ക്ഷേത്രദർശനവും സേതുസ്നാനവും കൂടി പൂർത്തിയാക്കണം.
മഹോതതിയും രത്നാകരവും സന്ധിക്കുന്ന ധനുഷ്കോടിയിൽ മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ ഫലം സമ്പൂർണമായി ലഭിക്കൂ എന്നാണ് വിശ്വാസം.

*രാമതീർഥം*
➖➖➖➖➖➖➖➖➖
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിലാണ് രാമതീർഥം.

*ലക്ഷ്മണതീർഥം*
➖➖➖➖➖➖➖➖➖
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് ലക്ഷ്മണതീർഥം.

*സീതാതീർഥം*
➖➖➖➖➖➖➖➖➖
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് സീതാതീർഥം.

*ജടായുതീർഥം*
➖➖➖➖➖➖➖➖➖
രാമേശ്വരം ക്ഷേത്രത്തിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന തീർഥമാണ് ജടായുതീർഥം. രാവണനിഗ്രഹം കഴിഞ്ഞ് മടങ്ങിവന്ന ശ്രീരാമൻ തന്റെ വസ്ത്രങ്ങൾ കഴുകിയ ജലാശയമാണിത് എന്ന് വിശ്വസിക്കപ്പെടുന്നു.

*തങ്കച്ചിമഠം*
➖➖➖➖➖➖➖➖➖
ശ്രീരാമൻ ലങ്കയിൽനിന്ന് സീതാദേവിയെ മോചിപ്പിച്ച് വരും വഴിയിൽ ദേവിക്ക് ദാഹശമനം നടത്തുന്നതിനായി ഒരു സ്ഥലത്ത് ബാണം എയ്തുവെന്നും അവിടെ ഒരു ശുദ്ധജലപ്രവാഹമുണ്ടായതായും വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്തിന് വിൽ ഊൻ‌റി എന്നും പേരുണ്ട്. സമുദ്രമധ്യത്തിലുള്ള രാമേശ്വരം ദ്വീപിൽ കാണപ്പെടുന്ന ഈ ശുദ്ധജലസ്രോതസ്സ് തീർഥാടകരെ ആകർഷിക്കുന്നു. രാമേശ്വരം നഗരത്തിനു സമീപമുള്ള തങ്കച്ചിമഠം എന്ന സ്ഥലത്താണ് വില്ലൂൻ‌റി.

*തിരുപുല്ലാണി*
➖➖➖➖➖➖➖➖➖
രാമനാഥപുരം റെയിൽവേസ്റ്റേഷനിൽ നിന്നും പത്തുകിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. വിഷ്ണുക്ഷേത്രമാണ് പ്രധാന ആകർഷണം. ഈ സ്ഥലത്ത് ശ്രീരാമൻ ദർഭപ്പുല്ലിൽ ശയിച്ചതായും സമുദ്രരാജാവായ വരുണനെ സ്മരിച്ചതായും വരുണൻ എത്തിച്ചേരുന്നതിന് താമസമുണ്ടായതിനാൽ കോപിഷ്ടനായ ശ്രീരാമൻ വരുണന്റെ അഹങ്കാരശമനം നടത്തിയതായുമാണ് ഐതിഹ്യം.

*ദേവിപട്ടണം*
➖➖➖➖➖➖➖➖➖
രാമനാഥപുരത്തുനിന്ന് പതിനഞ്ചുകിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ദേവിപട്ടണം അഥവാ നവപാഷാണം. ദേവീക്ഷേത്രമാണ് മുഖ്യആകർഷണം. നവഗ്രഹങ്ങളെ സങ്കല്പിച്ച് ഒൻപത് ശിലകൾ ശ്രീരാമൻ ഇവിടെ കടലോരത്ത് സ്ഥാപിച്ചു എന്നാണ് ഐതിഹ്യം.

*തീര്‍ത്ഥയാത്രാക്രമം :*
➖➖➖➖➖➖➖➖➖
തീര്‍ത്ഥാടകന്‍ ആദ്യമായി ഉപ്പൂരില്‍ പോയി ഗണേശനെ ദര്‍ശിക്കണം. രാമനാഥപുരത്തുനിന്ന്‌ ഇരുപതുകിലോമീറ്റര്‍ വടക്കുള്ള ഗ്രാമമാണ്‌ ഉപ്പൂര്‌. ഇവിടെ ശ്രീരാമന്‍ പ്രതിഷ്ഠിച്ച വിനായകനാണ്‌ വിരാജിക്കുന്നത്‌.

*ദേവീപത്തനം:*
➖➖➖➖➖➖➖➖➖
ഉപ്പുര്‍ദര്‍ശനത്തിനുശേഷം ദേവീപത്തനത്തില്‍ പോകണം. രാമനാഥപുരത്തുനിന്നു പന്ത്രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട്‌ ദേവീപത്തനത്തിന്‌. ശ്രീരാമന്‍ ഇവിടെ നവഗ്രഹപ്രതിഷ്ഠ നടത്തിയതായി പറയപ്പെടുന്നു. സേതുബന്ധനം ഇവിടെനിന്നാണ്‌ ആരംഭിക്കുന്നത്‌. അതിനാല്‍ ഇതിന്‌ മൂലസേതു എന്നുകൂടി പേരുണ്ട്‌. ഇവിടെ വച്ച്‌ ദേവി മഹിഷാസുരനെ വധിച്ചു. ധര്‍മ്മന്‍ തപസ്സുചെയ്തു ശിവവാഹനപദം നേടിയത്‌ ഇവിടെ നിന്നാണ്‌. അദ്ദേഹം നിര്‍മ്മിച്ചതാണ്‌ ധര്‍മ്മപുഷ്കരിണി. ഗാലവമഹര്‍ഷിയുടെ തപോഭൂമികൂടിയാണ്‌ ഇവിടം.

സമുദ്രതീരത്ത്‌ ധര്‍മ്മപുഷ്കരിണി കാണാം. സമുദ്രം ക്ഷോഭിച്ചിരിക്കും. അതില്‍ ഒന്‍പതു ചെറിയ കല്‍ത്തൂണുകളുണ്ട്‌. അവ നഗരങ്ങളുടെ പ്രതീകമാണ്‌. സരോവരത്തില്‍ സ്നാനം ചെയ്തിട്ട്‌ സമുദ്രത്തില്‍ ഇവയെ പ്രദക്ഷിണം ചെയ്യണം. ഇവിടെ കുറച്ചകലെ മഹിഷി മര്‍ദ്ദിനിദേവിയുടെ ക്ഷേത്രമുണ്ട്‌. ബസാറില്‍ ശിവക്ഷേത്രവുമുണ്ട്‌.

*ദര്‍ഭശയനം :*
➖➖➖➖➖➖➖➖➖
ദേവീപത്തനത്തിനു പിന്നില്‍ ദര്‍ഭശയനം കാണാം. അവിടെ ചെന്ന്‌ സമുദ്രസ്നാനവും ക്ഷേത്രദര്‍ശനവും നടത്തണം. ഈ സ്ഥാനം രാമനാഥപുരത്തുനിന്നു പത്തുകിലോമീറ്റര്‍ ദൂരെയാണ്‌. സമുദ്രം ഇപ്പോള്‍ നാലു കിലോമീറ്റര്‍ മുന്നോട്ടുമാറിയാണ്‌. ക്ഷേത്രത്തിനു സമീപം ധര്‍മ്മശാലയുണ്ട്‌. ക്ഷേത്രത്തില്‍ ദര്‍ഭമേല്‍ ശയിക്കുന്ന ശ്രീരാമവിഗ്രഹം കാണാം.

ഇതുവളരെ വലുതാണ്‌. ക്ഷേത്രപ്രദക്ഷിണത്തില്‍ വേറെയും കുറച്ചു വിഗ്രഹങ്ങള്‍ കാണാം. സമുദ്രതീരത്ത്‌ ഹനുമാന്റെ ക്ഷേത്രമുണ്ട്‌.
രാമനാഥപുരത്തു നിന്നു തീര്‍ത്ഥാടകര്‍ പാമ്പനില്‍ പോയി ഭൈരവതീര്‍ത്ഥത്തില്‍ സ്നാനം ചെയ്യണം. അനന്തരം ധനുഷ്കോടിക്കു പോവാനാണു വിധി. എന്നാല്‍ ധനുഷ്കോടി തീര്‍ത്ഥത്തിലെ ക്ഷേത്രം കൊടുങ്കാറ്റില്‍ നഷ്ടപ്പെട്ടുപോയി. അങ്ങോട്ടു പോവാനുള്ള വഴി ഇപ്പോഴുമുണ്ട്‌. അവിടെ സമുദ്രത്തില്‍ മുപ്പത്താറു പ്രാവശ്യം സ്നാനം ചെയ്ത്‌ മണല്‍കൊണ്ടു പിണ്ഡം വച്ചിട്ടു രാമേശ്വരത്തു പോവണം.
ദ്രൗപതിതീര്‍ത്ഥത്തില്‍ ദ്രൗപതിയുടെ മൂര്‍ത്തി കാണാം. 
അടുത്തുതന്നെ പൂന്തോട്ടത്തില്‍ കാളീക്ഷേത്രം നില്‍ക്കുന്നു. ഇതിനടുത്താണ്‌ ഹനുമാന്‍ തീര്‍ത്ഥം.

*അടുത്തുള്ള തീര്‍ത്ഥങ്ങള്‍ :*
➖➖➖➖➖➖➖➖➖

*സാക്ഷിവിനായകന്‍ :*
➖➖➖➖➖➖➖➖➖
പാമ്പനിലേക്കുള്ള വഴിയില്‍ മൂന്നു കിലോമീറ്റര്‍ അകലെയാണിത്‌. ഇവിടെ ശ്രീരാമന്‍ ജടകള്‍ കഴുകിയതായി പറയുന്നു.

*സീതാകുണ്ഡം :*
➖➖➖➖➖➖➖➖➖
രാമേശ്വരത്തുനിന്ന്‌ അഞ്ചുകിലോമീറ്റര്‍ ദൂരെയാണിത്‌. ഇവിടെ ലക്ഷ്മീവിഗ്രഹം സംസാരിച്ചുകൊണ്ടിരിക്കും പോലെ തോന്നും.രാമേശ്വരത്തുനിന്നു മൂന്നു കിലോമീറ്റര്‍ ദൂരെ നവനാമമെന്ന അമ്മന്‍ദേവിയുടെ ക്ഷേത്രമുണ്ട്‌.

*കോദണ്ഡരാമസ്വാമി :*
➖➖➖➖➖➖➖➖➖
രാമേശ്വരത്തുനിന്ന്‌ എട്ടുകിലോമീറ്റര്‍ വടക്ക്‌ സമുദ്രതീരത്ത്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മണല്‍പരപ്പില്‍ നടന്നു പോവാനേ വഴിയുള്ളു. ഇവിടെവച്ച്‌ ശ്രീരാമചന്ദ്രന്‍ വിഭീഷണനെ തിലകമണിയിച്ചു സ്വീകരിച്ചു.

*വില്ലൂരണി (പാണീതീര്‍ത്ഥം) :*
➖➖➖➖➖➖➖➖➖

തങ്കച്ചിമഠം സ്റ്റേഷനു കിഴക്ക്‌ ഏകദേശം നാലുകിലോമീറ്റര്‍ അകലെ സമുദ്രജലത്തിനു നടുവില്‍ മധുരജലമുള്ള അരുവിയാണ്‌ ഈ തീര്‍ത്ഥം. സമുദ്രത്തില്‍ അരയറ്റം വെള്ളത്തില്‍ നടന്ന്‌ അവിടെ എത്താം. ഉദ്ദേശം നൂറ്റമ്പതു അടി നടന്നാല്‍ മതി. സമുദ്രത്തില്‍ വേലിയിറക്കമുള്ളപ്പോഴേ ഈ തീര്‍ത്ഥത്തിലെത്താന്‍ കഴിയൂ. സീതാദേവിക്കു ദാഹമുണ്ടായപ്പോള്‍ ശ്രീരാമചന്ദ്രന്‍ വില്ലിന്റെ മുന കൊണ്ടു ഭൂമിയില്‍ കുത്തി അവിടെ നിന്നുണ്ടായതാണ്‌ ഈ മധുരജലം

22 പവിത്രകുണ്ഡം
1.മഹാലക്ഷ്മി തീർത്ഥം
2.സാവിത്രി തീർത്ഥം
3.ഗായത്രി തീർത്ഥം
4.സരസ്വതി തീർത്ഥം
5.സേതു മാധവ തീർത്ഥം
6.ഗന്ധമാദന തീർത്ഥം
7.കവച തീർത്ഥം
8. ഗവയ തീർത്ഥം
9.നള തീർത്ഥം
10.നീള തീർത്ഥം
11.ശംഖു തീർത്ഥം
12.ബ്രഹ്മ ഹതി വിമോചന തീർത്ഥം
13.ചക്കര തീർത്ഥം
14.സൂര്യ തീർത്ഥം
15.ചന്ദ്ര തീർത്ഥം
16.ഗംഗ തീർത്ഥം
17.യമുന തീർത്ഥം
18.ഗയ തീർത്ഥം
19.ശിവ തീർത്ഥം
20.അഗ്നി തീർഥം
21.സർവ തീർത്ഥം
22.കൊടി തീർത്ഥം

ഇവ പല സ്ഥലങ്ങളിലും പല പേരുകള്ളിൽ അറിയപ്പേടുന്നു .

1 July 2016

യാഗങ്ങളും തെറ്റിധാരണയും !

യാഗങ്ങളും തെറ്റിധാരണയും !

അഗ്നി മീളെ പുരോഹിതം.
അഗ്നി ഹിന്ദുക്കളുടെ രക്ത ദാഹി ആയ ഈശ്വരന്‍ ആണെന്നും, ആട്, പശു, കുതിര, മനുഷ്യര്‍ ഇവരെ ഹോമിക്കല്‍ ആണ് യാഗങ്ങള്‍ എന്നും ചിലര്‍ പറഞ്ഞു പരത്തുന്നത് ഹിന്ദുക്കള്‍ പോലും വിശ്വസിക്കുകയോ, വിശ്വസിപ്പിക്കുകയോ ചെയ്തിരിക്കുന്നു.

ഗോമേധം, അശ്വമേധം, അജമേധം, പുരുഷമേധം തുടങ്ങിയ ഇവയെ കൊന്നു യാഗം നടത്തുന്നു എന്നൊക്കെ ആണ് കഥകള്‍.

അത് പോലെ, യാഗത്തിന് കോല, വൃഷഭ, ഗജ, ഇവയുടെ കൊമ്പിലിരിക്കുന്ന ചെളി കൊണ്ട് വരണം എന്നും കേള്‍ക്കുന്നു. ഇതു ചില തന്ത്രിമാര്‍ നടത്തുന്ന വിധിയാണ്. എന്താണ് ഇതിനു പിന്നില്‍.

ഒന്ന് നോക്കാം...

*രുദ്രയാമളം* – ഉത്തര കാണ്ടത്തില്‍,  പറഞ്ഞിരിക്കുന്ന
*കോല :* നീല കൊടുവേലി ആണ്, ഇതിന്റെ ചുവട്ടിലെ മണ്ണിനു എല്ലാ അണുക്കളെയും കൊല്ലാന്‍ ഉള്ള കഴിവുണ്ട്
[ഇതു പന്നിയുടെ കൊമ്പിലെ മണ്ണ് എന്ന് പറയുന്നു പരത്തുന്നു.]

*വൃഷഭ :* ഇടം പിരി വലം പിരി എന്ന കായ ഉണ്ടാകുന്ന ചെടിയുടെ ചുവട്ടിലെ മണ്ണ്,
[ഇതിനെ കാളയുടെ കൊമ്പിലെ മണ്ണ് എന്ന് പറയുന്നത് –ഹാ , കഷ്ടം]

*ഗജ :* ഗജ കന്ദം, മൃഗ കന്ദം, എന്ന് വിളിക്കുന്ന കച്ചില് പോലെ ഉള്ള ഒരു ചെടി, മഹാരാഷ്ട്രയില്‍ ഇതിനു, രാമ മൂലി എന്നും, വയനാട്ടില്‍ ഇറച്ചി കാവത്ത്, തൊട്പുഴയില്‍ ഇറച്ചി കാച്ചില്‍ എന്നും പറയുന്ന കിഴങ്ങിനെ പുഴുങ്ങുന്നു. ഇതും യാഗത്തിന് ഉപയോഗിക്കുന്നു
[ഇതിനെ ആണ് ആനയെ വരെ കൊല്ലുന്നു എന്ന് പറഞ്ഞു പരത്തുന്നത്]

"പശുനാം പതി പശുപതി"
(പശു എന്നാല്‍, ജീവന്‍, ദിക്ക്, അജ്ഞാനം എന്നൊക്കെ  അര്‍ദ്ധം)

*"പുണ്യ പുണ്യ പശും ഹത്വ*
*ജ്ഞാന ഖട്ഗേന യോഗവിത്ത്"*

എന്ന് ശാസ്ത്രം- ആചാര്യനിലൂടെ പറയുന്നു.

അജ്ഞാനമാകുന്ന പശുവിനെ, യോഗ വിത്തായവന്‍ (അറിവുള്ളവന്‍ - അറിവ് ആഗ്രഹിക്കുന്നവന്‍ ), ഹോമിക്കണം എന്ന് പറഞ്ഞിരിക്കുന്നു.

[ഇതാണ് പശുവിനെ ഹോമിക്കണം എന്ന് തെറ്റായി പറയുന്നു പരത്തുന്നത്.]

പുരുഷമേധം, നൃമേധം, അശ്വമേധം, അജമേധം, ഗോമേധം എന്നിവയെന്താണ്?

*പുരുഷമേധം:*
ഉത്തമവിദ്വാന്മർ, അതിഥികൾ എന്നിവരെ യഥായോഗ്യം സത്കരിക്കുന്നതിനാണ് പുരുഷമേധം.

*നൃമേധം*
മനുഷ്യരെ ഉത്തമ കാര്യത്തിനായി സംഘടിപ്പിക്കുകയും അവരില ഐക്യം വളര്ത്തുകയും ചെയ്യുന്നത് നൃമെധമാണ്.

*അശ്വമേധം*
അശ്വം വൈരാഷ്ട്ര: അശ്വം രാഷ്ട്രം ആണെന്ന് ശതപത ബ്രാഹ്മണം പറയുന്നു. ജനതയുടെ സമ്യക്കായ പുരോഗതിയെ ലക്ഷ്യമാക്കി സകല ജനങ്ങളുടെയും ശാക്തീകരണവും പ്രജകളിൽ നീതി പൂര്വകവും പക്ഷപാത രഹിതവുമായ പരിചരണവും ആണ് അശ്വമേധം.

അശ്വ മേധം – 
*ആത്മാനം രഥിരം വിദ്ധി, ശരിരം രഥ മേവച – ബുദ്ധീം തു സാരഥിം  എന്ന് പറഞ്ഞിരിക്കുന്നു..*

ഇങ്ങനെ ശരീരത്തെ രഥമായും, ആത്മാവിനെ രഥത്തിന്റെ ഉടമസ്ഥന്‍, മനസിനെ കടിഞ്ഞാണായും, ഇന്ദ്രിയം ആകുന്ന കുതിര എന്നും പറഞ്ഞിരിക്കുന്നു - ഇന്ദ്രിയ നിഗ്രഹം - ( ഇന്ദ്രിയ വികാരങ്ങളെ) - ഇതാണ് കുതിരയെ കൊല്ലുന്ന അശ്വമേധം എന്ന് തെറ്റായി പറഞ്ഞു പരത്തുന്നത്

*അജമേധം:*
അജാ - നെല്ല്, പഴകിയ വിത്ത് എന്നാണ് അജ ശബ്ദത്തിനര്തം. കൃഷിക്കുപയുക്തമായ രീതിയിൽ ചെയ്യുന്ന വിത്ത് സംസ്കരണവും സംരക്ഷനവുമാനു അജമേധം.

അജം – അജം എന്നാല്‍ ജനിക്കാത്തത്, ബ്രഹ്മം = Consciousness is Fundamental), ജ്ഞാന സ്വരൂപം ബ്രഹ്മം – ഈ അറിവിനെ പൂജിക്കുന്നത്, ആടിനെ ഹോമിക്കല്‍ ആയി തെറ്റിദ്ധരിക്കപ്പെടുന്നു.

*ഗോമേധം:*
ഗമിക്കുന്നതും ഗമിപ്പിക്കുന്നതുമാണ് ഗോവ്. ഗോവ് അന്നമാണ്. അത് ഗമിക്കുന്നു. മുളച്ചു വളരുന്നു. അന്നം മനുഷ്യരെയും മറ്റ് ജീവികളെയും ഭക്ഷണം നല്കി ഗമിപ്പിക്കുന്നു. ഗോ എന്നത് ഭൂമിയുടെ പര്യായവുമാണ്. അന്ന ലഭ്യതയ്ക്കായി ഭൂമിയെ കൃഷിക്ക് ഉപയുക്തമാക്കുന്നതാണ് ഗോമേധം. ആധ്യാത്മിക ദൃഷ്ടിയിൽ ഇന്ദ്രിയങ്ങൾ ഗോക്കൾ ആണ്. ഇന്ദ്രിയങ്ങൾ ഗതിയെ നല്കുന്നു. ആ ഇന്ദ്രിയ നിഗ്രഹവും ഗോമേധമാണ്.

ഈശ്വരൻ സർവ വ്യാപിയല്ല

ഈശ്വരൻ സർവ വ്യാപിയല്ല

ഈശ്വരൻ സർവ വ്യാപിയല്ല. അഥവാ ഈ പ്രപഞ്ചം തന്നെയാണ് ഈശ്വരൻ. നാമെല്ലാം കുടി കൊള്ളുന്നത്‌ ഈശ്വരനിലാണ്. അപ്പോൾ വ്യാപനത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല. വിരാട് രൂപവർണ്ണന നമുക്ക് നൽകുന്നത് ഈ പ്രപഞ്ചം അല്ലെങ്കിൽ ജഗദ്‌ ആണ് ഈശ്വരൻ എന്നാണ്. ജഗദ്‌ തന്നെ ഈശ്വരൻ ആകുമ്പോൾ ( ജഗദീശ്വരൻ) എന്തിനാണ് ഈശ്വരൻ വ്യാപിക്കുന്നത്? ജഗദ്‌ എന്ന പദത്തിന്റെ അർഥം ഉണ്ടായി, നിലനിന്നു ഇല്ലാതെയാവുന്നത് എന്നർത്ഥം. അതായത് ഉണ്ടായി നിലനിന്നു ഇല്ലാതെ ആവുന്നതാണ് ഈ പ്രപഞ്ചത്തിലെ എല്ലാം. ഇത് തന്നെയാണ് ഇംഗ്ലീഷ് ഭാഷയിലെ ഗോഡ് [GOD].
G എന്നാൽ generator ( സൃഷ്ടി )
O എന്നാൽ organizer ( പരിപാലനം )
D എന്നാൽ destructor ( സംഹാരം).
ബ്രഹ്മാവ്‌ സൃഷ്ടിയെയും വിഷ്ണു പരിപാലനത്തെയും ശിവൻ സംഹാരത്തെയും കുറിക്കുന്നു. ഇവിടെ ബ്രഹ്മാവും വിഷ്ണുവും ശിവനും ഈ തത്വം മനസ്സിലാക്കാനുള്ള, ഓർമ പെടുത്താനുള്ള പ്രതീകങ്ങൾ ( വിഗ്രഹങ്ങൾ ) മാത്രമാണ്.

ഗണപതി

ഗണപതി

ഒന്നാമത്തെ പുരുഷാര്‍ഥം ധര്‍മ്മമാണ്‌.
രണ്ടാമത്‌ അര്‍ഥം,
മൂന്നാമത്‌ കാമം ( കാമം എന്നാൽ ആഗ്രഹം ) ,
നാലാമത്‌ മോക്ഷം.
ധര്‍മ്മമാണ്‌ എല്ലാറ്റിന്റേയും അടിസ്ഥാനം.

ഗണപതിയുടെ വാഹനമാണല്ലോ എലി, തടിച്ച ഒരാള്‍ക്ക്‌ ചെറിയ വാഹനം.

വാഹനം നമുക്ക്‌ യാത്ര ചെയ്യാനാണ്‌.

ആഗ്രഹമാണ്‌ മനുഷ്യനെ യാത്ര ചെയ്യിക്കുന്നത്‌. ആഗ്രഹമാകുന്ന വാഹനത്തിലാണ്‌ നാം യാത്ര ചെയ്യുന്നത്‌. എലിയാണ്‌ ആഗ്രഹം. എന്താണ്‌ ആഗ്രഹങ്ങളുടെ സ്വഭാവം? കാര്‍ന്നു തിന്നുക, പക്ഷെ ഗണപതിയുടെ എലി ഗണപതിയുടെ സമ്മതമില്ലാതെ തിന്നില്ല. നമ്മുടെ അറിവു കൂടാതെ ആഗ്രഹങ്ങളുടെ മുകളില്‍ യാത്ര ചെയ്യില്ല. നമുക്ക്‌ ആയിത്തീരേണ്ട ഒന്നാണ്‌ ഗണപതി.

മനസ്സ്‌, ബുദ്ധി രണ്ടു കാലുകളാണ്‌ ഒരു കാല്‍ മറ്റേക്കാലില്‍ പിണച്ചു വെക്കും ഗണപതി. മനോബുദ്ധികളെ ഏകമാക്കിയാല്‍ ആഗ്രഹങ്ങള്‍ക്ക്‌ അടക്കമുണ്ടാകും.(മനസ്സും ബുദ്ധിയും ആണ് ഗണപതിയുടെ കാലുകൾ ) ആഗ്രഹങ്ങള്‍ വിനയാന്വിതനായിട്ട്‌ അവിടെ നില്‍ക്കും. ആ ആഗ്രഹങ്ങളെ പൂര്‍ത്തികരിക്കുന്നത്‌ ലോകത്തിനുപോലും അനുഗ്രഹമാകും.

യാഗങ്ങളിൽ ആരോപിക്കപ്പെടുന്ന മൃഗമേധവും മൃഗഭോഗവും യുക്തിഭദ്രമോ?

യാഗങ്ങളിൽ ആരോപിക്കപ്പെടുന്ന മൃഗമേധവും മൃഗഭോഗവും യുക്തിഭദ്രമോ?

ഹിന്ദുക്കളുടെ ഈ അറിവില്ലായ്മയെ ഇത് പോലുള്ളവർ മുതലെടുക്കുന്നതിനു കുറ്റം പറയാനും സാധിക്കില്ല. എന്തായാലും കുറച്ച വലിയ പോസ്റ്റ്‌ ആണ് സ്വല്പം സമയമെടുത്തു വായിക്കുന്നത് ഗുണം ചെയ്യും എന്ന് തന്നെയാണ് വിശ്വാസം.. അല്ലെങ്കിൽ ഇത് പോലുള്ള നിക്ഷിപ്ത താത്പര്യക്കാരായ നിരീശ്വര വിശ്വാസികൾ പ്രചരിപ്പിക്കുന്ന കുപ്രചരണങ്ങൾ വായിച്ചു, "ഹോ യാഗത്തിൽ ഇങ്ങനെയൊക്കെ ചെയ്തിരുന്ന കാടന്മാരായിരുന്നോ നമ്മൾ" എന്ന് ചിന്തിച്ചു നാണിച്ചു തല താഴ്ത്തിയിരിക്കാം.

വായിക്കാനെളുപ്പത്തിനു വേണ്ടി മൃഗബലി/മൃഗവേഴ്ച വിഷയത്തിൽ നിരീശ്വര വിശ്വാസിയുമായി നടത്തുന്ന ഒരു ചോദ്യോത്തര രൂപത്തിലാണ് പോസ്റ്റ്‌..

നിരീശ്വര വിശ്വാസി: വേദത്തിൽ മൃഗ ഹിംസ ഉണ്ടോ ?

സനാതനധര്മ വിശ്വാസി : ഇല്ല. കാരണം വേദത്തിൽ യജ്ഞത്തിനു അധ്വരമെന്നു പറയുന്നു. അധ്വരമെന്നതിനു ഹിമ്സാരഹിതം എന്നാണർത്ഥം

ആഗ്നേയം യജ്ഞാമധ്വരം
വിശ്വത :പരിഭൂരസി:
സ ഇദ് ദേവെഷു ഗശ്ചതി: (ഋഗ്വേദം 1.1.4)

മഹാഭാരതം ശാന്തി പർവ്വം (അദ്ധ്യായം 263 ശ്ളോകം 6)

സുരാ മത്സ്യാ: പശോർമ്മാംസമാസവം ക്രിഷരൗദനം
ധൂർതൈ: പ്രവര്ത്തിതം യജ്നെ നൈതദ്വെദെഷു വിദ്യതേ:

യജ്ഞത്തിൽ മദ്യം, പശുമാംസം, എന്നിവയുടെ വിനിയോഗം വേദത്തിലില്ല.

നിരീശ്വര വിശ്വാസി: പുരുഷ മേധം, ഗോമേധം, അശ്വമേധം, അജമേധം എന്നീ ശബ്ദങ്ങൾ പുരുഷൻ, ഗോവ്, അശ്വം, അജം എന്നിവയുടെ വധത്തെ അർഥം ആക്കുന്നില്ലേ?

സനാതനധര്മ വിശ്വാസി : മേധ ശബ്ദം, മേധയ - മേധാ സംഗമനയൊ: ഹിമ്സായാം ച: എന്ന ധാതുവിൽ നിന്നും നിഷ്പന്നമാകുന്നു. മേധാ ശബ്ദത്തിന് ശുദ്ധബുദ്ധി, സംഗമനം, ഹിംസ എന്നിങ്ങനെ മൂന്നർത്തങ്ങൾ ഉണ്ട്. ഇതിൽ മൂന്നാമത്തെ അർഥം ആയ ഹിംസ, ഇവിടെ പ്രസക്തമല്ല, കാരണം, യജ്ഞത്തിന് അധ്വരം (ഹിംസാരഹിതം) എന്ന് പറയുമ്പോൾ ഹിംസ എന്ന അർഥം ഇവിടെ പ്രായോഗികമല്ല.

നിരീശ്വര വിശ്വാസി: അപ്പോൾ പുരുഷമേധം, നൃമേധം, അശ്വമേധം, അജമേധം, ഗോമേധം എന്നിവയെന്താണ്?

സനാതനധര്മ വിശ്വാസി : പുരുഷമേധം, നൃമേധം,

പുരുഷമേധം:
ഉത്തമവിദ്വാന്മർ, അതിഥികൾ എന്നിവരെ യഥായോഗ്യം സത്കരിക്കുന്നതിനാണ് പുരുഷമേധം.

നൃമേധം
മനുഷ്യരെ ഉത്തമ കാര്യത്തിനായി സംഘടിപ്പിക്കുകയും അവരില ഐക്യം വളര്ത്തുകയും ചെയ്യുന്നത് നൃമെധമാണ്.

അശ്വമേധം
അശ്വം വൈരാഷ്ട്ര: അശ്വം രാഷ്ട്രം ആണെന്ന് ശതപത ബ്രാഹ്മണം പറയുന്നു. ജനതയുടെ സമ്യക്കായ പുരോഗതിയെ ലക്ഷ്യമാക്കി സകല ജനങ്ങളുടെയും ശാക്തീകരണവും പ്രജകളിൽ നീതി പൂര്വകവും പക്ഷപാത രഹിതവുമായ പരിചരണവും ആണ് അശ്വമേധം.

അജമേധം
അജാ - നെല്ല്, പഴകിയ വിത്ത് എന്നാണ് അജ ശബ്ദത്തിനര്തം. കൃഷിക്കുപയുക്തമായ രീതിയിൽ ചെയ്യുന്ന വിത്ത് സംസ്കരണവും സംരക്ഷനവുമാനു അജമേധം.

ഗോമേധം
ഗമിക്കുന്നതും ഗമിപ്പിക്കുന്നതുമാണ് ഗോവ്. ഗോവ് അന്നമാണ്. അത് ഗമിക്കുന്നു. മുളച്ചു വളരുന്നു. അന്നം മനുഷ്യരെയും മറ്റ് ജീവികളെയും ഭക്ഷണം നല്കി ഗമിപ്പിക്കുന്നു. ഗോ എന്നത് ഭൂമിയുടെ പര്യായവുമാണ്. അന്ന ലഭ്യതയ്ക്കായി ഭൂമിയെ കൃഷിക്ക് ഉപയുക്തമാക്കുന്നതാണ് ഗോമേധം. ആധ്യാത്മിക ദൃഷ്ടിയിൽ ഇന്ദ്രിയങ്ങൾ ഗോക്കൾ ആണ്. ഇന്ദ്രിയങ്ങൾ ഗതിയെ നല്കുന്നു. ആ ഇന്ദ്രിയ നിഗ്രഹവും ഗോമേധമാണ്.

നിരീശ്വര വിശ്വാസി: അപ്പോൾ രാമായണ മഹാഭാരതങ്ങളിൽ അശ്വമേധം എന്നതിന് അശ്വങ്ങളെ (കുതിരകളെ കൊണ്ടുള്ള) യാഗം ആയി പറയുന്നുണ്ടല്ലോ? അത് കൊണ്ടായിരിക്കനമല്ലോ ആശ്വമേധങ്ങളിൽ യാഗാശ്വത്തെ അഴിച്ചു രാജ്യം ചുറ്റാൻ വിടുന്നത്.. മാത്രമല്ല, മറ്റുള്ള യാഗങ്ങളിൽ പശുക്കളെ/ആടിനെ കൊല്ലുന്നതായും വായിച്ചിട്ടുണ്ട്.

സനാതനധര്മ വിശ്വാസി : വേദകാലത്ത്‌ യജ്ഞങ്ങളിൽ മൃഗങ്ങളെ ഉപയോഗിച്ചതായി പറയുന്നില്ല. അതിന്റെ ഉദാഹരണം മുകളിൽ കൊടുത്തിട്ടുണ്ട്. എന്നാൽ വേദകാലത്തിനും സഹസ്രാബ്ദങ്ങല്ക്ക് ശേഷമുള്ള ഇതിഹാസ കാലത്ത് യാഗങ്ങളിൽ പ്രത്യക്ഷമായി തന്നെ അശ്വത്തെ ഉപയോഗിചിട്ടുണ്ടാകാം. അതിന്റെ കാരണം ഒരുദാഹരനത്തിൽ കൂടി വിശദീകരിക്കാം..

നമ്മുടെ നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും നടക്കുന്ന ഒന്നാണ് അഷ്ടദ്രവ്യ ഗണപതി ഹോമം. ആദി കാലങ്ങളിൽ അതായത് ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ ഒരു പക്ഷെ ഏതാനും വര്ഷങ്ങള്ക്ക് മുമ്പ് വരെ അഷ്ടദ്രവ്യങ്ങൾ ഹോമ കുണ്ഠത്തിൽ സമര്പ്പിക്കുക എന്നുള്ളതായിരുന്നു പ്രധാന ചടങ്ങ്. എന്നാൽ ഇപ്പോൾ ആ ചടങ്ങിനോടൊപ്പം പ്രത്യക്ഷ ഗണപതി ഹോമം, പൂജ, ഊട്ട് എന്നീ പേരുകളിൽ ഗണപതിയുടെ തലയുടെ രൂപം ഉള്ളത് കൊണ്ട് ജീവനുള്ള ആനയെ തന്നെ ഇരുത്തി പൂജിക്കുകയും ഊട്ട് നടത്തുകയും പതിവായി. ഇത് തുടങ്ങിയ കാലത്ത് ഏതാനും ക്ഷേത്രങ്ങളിൽ മാത്രം നടന്നിരുന്ന ഈ സമ്പ്രദായം, അഷ്ടദ്രവ്യ ഗണപതി ഹോമത്തോടൊപ്പം ആനയെ/ആനകളെ കൊണ്ട് വന്നു പ്രത്യക്ഷ ഗണപതി പൂജ കൂടി നടത്തിയാൽ മാത്രമേ ഫലസിദ്ധി ഉണ്ടാകൂ എന്നായി മാറി.. ഒരു പക്ഷെ കാലാന്തരത്തിൽ ദ്രവ്യങ്ങൾ ഹോമകുണ്ഠത്തിൽ സമര്പ്പിക്കാതെ, ആനകള്ക്ക് സമര്പ്പിക്കുന്ന ചടങ്ങ് മാത്രമായി എന്ന് വരാം.. അത് പോലെ തന്നെയായിരിക്കണം, വേദകാലത്തെ യജ്ഞത്തില പരമാര്ഷിതമായ അശ്വ ശബ്ദത്തെ പ്രത്യക്ഷ അശ്വമായി സങ്കല്പിച്ചു യാഗം നടത്തി തുടങ്ങിയത്. പിന്നീട് അത് പ്രത്യക്ഷ അശ്വമേധം ആയി മാറുകയും മേധം എന്ന വാക്കിലെ ഹിംസ ശബ്ദത്തെയും തെറ്റായി ധരിച്ചു യാഗശ്വത്തെ വധിക്കുന്ന ചടങ്ങും ഉണ്ടായത്.

*നിരീശ്വര വിശ്വാസി:* രാജാവ് നടത്തുന്ന അശ്വമേധത്തിൽ യാഗാശ്വത്തെ ശ്വാസം മുട്ടിച്ചു കൊല്ലുകയും പിന്നീട് അശ്വവുമായി ലൈംഗിക ബന്ധത്തിൽ ഏര്പ്പെടുകയും ചെയ്യണമെന്ന് വിധിയുള്ളതായി പറയുന്നുണ്ടല്ലോ? അങ്ങനെ യാഗ മ്രുഗവുമയി രാജ്ഞി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മാത്രമേ യാഗം പൂര്നമാകുകയുള്ളൂ എന്നും പറയുന്നു.

സനാതനധര്മ വിശ്വാസി : യാഗങ്ങളിൽ അശ്വത്തെ ഉപയോഗിക്കണമെന്ന വിധിയുള്ളതായി വേദങ്ങളിൽ ഇല്ലെന്നു പറഞ്ഞു കഴിഞ്ഞു, എന്നാൽ പിന്നീട് ഇതിഹാസകാലത്ത് അശ്വത്തെ ഉപയോഗിക്കാൻ തുടങ്ങിയതിനെ കുറിച്ചും പറഞ്ഞു. പക്ഷെ അപ്പോഴും രാമായണ മഹാഭാരതങ്ങളിൽ "വധിക്കപ്പെട്ട മൃഗങ്ങളുമായി" പട്ട മഹിഷി ലൈംഗിക ബന്ധത്തിൽ എര്പ്പെടുന്നതായി പറയുന്നില്ല.

ഇനി ഞാനൊരു ചോദ്യം തിരിച്ചങ്ങോട്ടു ചോദിക്കട്ടെ? ഇനിയഥവാ, മൃഗവേഴ്ച ആ കാലത്ത് ഉണ്ടായിരുന്നു എന്ന് തന്നെയിരിക്കട്ടെ, പക്ഷെ വധിക്കപ്പെട്ട മൃഗങ്ങളുമായി എങ്ങനെയാണ് ലൈംഗിക ബന്ധത്തിൽ എര്പ്പെടുന്നത്?

നിരീശ്വര വിശ്വാസി: ആധുനിക ശാസ്ത്രം പറയുന്നത് ശ്വാസം മുട്ടി മരിക്കുന്ന മൂന്നിലൊന്നു ജീവികളുടെ (അതായത് മൂന്നു പേരില് ഒരാളുടെ) ജീവികളുടെ ലൈംഗിക അവയവം ഉയര്ന്നു നില്ക്കും എന്നാണ് . അതിനെ അവർ death errection എന്ന് വിളിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ശ്വാസം മുട്ടി കൊല്ലപ്പെടുന്ന മൃഗത്തിന്റെ ലൈംഗിക അവയവം ഉയര്ന്നു നില്ക്കുന്നത് കൊണ്ട്, ലൈംഗിക ബന്ധത്തിന് ബുദ്ധിമുട്ടും ഉണ്ടാകില്ലല്ലോ?

സനാതനധര്മ വിശ്വാസി : സമ്മതിച്ചു, മൂന്നിലൊന്ന് പേരുടെ ലിംഗം ഉയര്ന്നു നില്ക്കും. ഇവിടെയും ചില സംശയങ്ങൾ ഉണ്ട്. ഒന്നാമത്തേത്, രാമായണത്തിലോ മഹാഭാരതത്തിലോ എവിടെയും 3 യാഗാശ്വത്തെ തയാർ ചെയ്തു നിർത്തിയിട്ടുള്ളതായി പറയുന്നില്ല. അങ്ങനെ വരുമ്പോൾ വധിക്കപ്പെട്ടു കഴിഞ്ഞു ലിംഗം ഉയരാത്ത (death erection ) മൃഗങ്ങളുമായി ലൈംഗിക ബന്ധം നടത്തുവാനും കഴിയില്ലല്ലോ .. മാത്രമല്ല, ആ സ്ഥിതിക്ക് യാഗം പൂര്ണമാകുകയുമില്ലല്ലൊ ?

നിരീശ്വര വിശ്വാസി: 3 അശ്വങ്ങളെ തയാർ ചെയ്തു നിർത്തിയിട്ടുല്ലതായി പറയുന്നില്ലെങ്കിലും അതൊക്കെ നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ..

സനാതനധര്മ വിശ്വാസി : അപ്പൊ കുതിരയുമായി മാത്രമേ ലൈംഗിക ബന്ധമുല്ലോ, അതോ അജമെധത്തിൽ ആടുമായും പുരുഷമെധത്തിൽ പുരുഷനുമായും ഒക്കെ ലൈംഗിക ബന്ധം നടത്തുന്നുണ്ടോ രാജ്ഞി?

നിരീശ്വര വിശ്വാസി: അത് രണ്ടും എനിക്കറിയില്ല, പക്ഷെ കുതിരയുമായി ലൈംഗിക ബന്ധത്തിൽ എര്പ്പെടുന്നുന്ടെന്ന കാര്യം ഉറപ്പാണ്. കാരണം യാഗാന്തരം വധിക്കപ്പെട്ട കുതിരയോടൊപ്പം കൗസല്യ ദേവി ഒരു രാത്രി യാതൊരു വെറുപ്പുമില്ലാതെ വസിച്ചു എന്നെഴുതിയിട്ടുണ്ട്. കുതിരയോടൊപ്പം വെറുപ്പില്ലാതെ വസിച്ചു എന്ന് പറഞ്ഞാൽ ലൈംഗിക ബന്ധത്തിൽ എര്പ്പെട്ടു എന്ന് തന്നെയല്ലേ അർഥം?

സനാതനധര്മ വിശ്വാസി : കാട്ടിൽ ഒറ്റപ്പെട്ടുപോയ ഒരാള് ക്രൂരമൃഗങ്ങളുടെയോപ്പം അനേക ദിവസം വസിച്ചതിന്റെ ഒരു വാര്ത്ത താങ്കള് വായിച്ചു എന്നിരിക്കട്ടെ. അത് വായിക്കുമ്പോൾ താങ്കള് മനസിലാക്കുന്നത്‌ അയാള് കാട്ടിലെ ക്രൂരമ്രുഗങ്ങലുമായി ലൈംഗിക ബന്ധത്തിൽ എര്പ്പെട്ടു എന്നാണോ? മാത്രമല്ല, കൗസല്യ ചത്ത യാഗാശ്വത്തോടൊപ്പം ഒരു രാത്രി വസിച്ചു എന്നെഴുതിയതിനു തൊട്ടു മുമ്പുള്ള ശ്ളോകത്തിൽ എഴുതിയിട്ടുണ്ട്, യാഗാശ്വത്തെ വാളുകൊണ്ട് വെട്ടി കൊല്ലുകയായിരുന്നു എന്ന്. ഒരു ശാസ്ത്രവും പറയുന്നില്ല, വെട്ടിക്കൊല്ലപ്പെട്ട ജീവിയുടെ ലിംഗം ശ്വാസം മുട്ടിക്കൊല്ലപ്പെട്ട ജീവികളുടെ പോലെ ഉയര്ന്നു നില്ക്കുമെന്ന്.

നിരീശ്വര വിശ്വാസി: അപ്പോൾ ആലംഭനം എന്ന വാക്കിന്റെ അർത്ഥമെന്താണ് ?

സനാതനധര്മ വിശ്വാസി : ആലംഭന എന്ന പദത്തിന് സ്പർശിക്കുക, പ്രാപിക്കുക എന്നൊക്കെയാണർത്ഥം. പാരസ്കര ഗൃഹ്യ സൂത്രത്തിൽ ജാതകർമ പ്രകരണത്തിൽ "കുമാരം ജാതം പുരാന്യൈരാലംഭാത് സര്പിർ മൂർധനിഹിരന്യേന പ്രാശയെത് - കുഞ്ഞുണ്ടായി മറ്റാരും സ്പര്ഷിക്കുന്നതിനു മുമ്പായി സ്വര്ണ ശലാകയിൽ മധു നില്കണം എന്ന് നിർദ്ദേശിക്കുന്നുണ്ട്‌. അത് പോലെ വിവാഹപ്രകരണത്തിൽ വരോ വധ്വാ ദക്ഷിനാംസം അധി ഹൃദയമാലംഭാതെ - വരൻ വധുവിന്റെ വലതു തോളിൽ കൈവച്ചു ഹൃദയത്തെ സ്പര്ശിക്കുന്ന ചടങ്ങുണ്ട്. ഇവിടൊക്കെ സ്പർശിക്കുക എന്നല്ലാതെ വധിക്കുക എന്നര്തമില്ല. പിന്നെ, വേണമെങ്കില പ്രാപിക്കുക എന്നുള്ള വാക്കിനെ ഉപയോഗിച്ച് വാദിക്കാം, കാരണം, പ്രാപിക്കുക എന്നുള്ള വാക്കിന്റെ ഒരര്തം ലൈംഗിക ബന്ധത്തിൽ എര്പ്പെടുക എന്നുള്ളതുമാനല്ലോ. പക്ഷെ പ്രാപിക്കുക എന്നുള്ള വാക്കിനെ എല്ലായ്പ്പോഴും ഒരേ അർത്ഥത്തിൽ എടുക്കുവാൻ സാധിക്കുമോ?

ഉദാഹരണത്തിന് അവൻ അവളെ പ്രാപിച്ചു എന്ന് വായിക്കുമ്പോൾ അവൻ അവളെ ലൈംഗികമായി ഉപയോഗപ്പെടുത്തി എന്ന് അർഥം എടുക്കാം, എന്നാൽ അതെ അർഥം "അവൻ ഈശ്വരനെ പ്രാപിച്ചു" എന്ന് പറയുമ്പോൾ എടുക്കുവാൻ സാധിക്കുമോ? ആദ്യത്തേത് നടക്കാൻ സാധ്യതയുള്ള കാര്യം ആകുമ്പോൾ രണ്ടാമത്തേത് അസംഭവ്യം ആണ് എന്നത് തന്നെ കാര്യം. അതെ അസംഭവ്യത തന്നെയാണ് ചത്ത കുതിരയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്ന് തെളിയിക്കാൻ ആലംഭനം എന്നാ വാക്കുപയോഗിക്കുമ്പോൾ ഉണ്ടാകുന്നതും. മറിച്ച് വധിക്കപ്പെട്ട കുതിരയെ/ആടിനെ സ്പര്ശിച്ചു എന്ന അർത്ഥത്തിൽ ആലംഭനം എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്യാം.

ഇതിഹാസങ്ങളിൽ വന്നിരിക്കുന്ന സമാനവാക്കുകളെ തെറ്റായി തര്ജ്ജമ ചെയ്ത/വ്യാഖ്യാനിച്ച വിദേശത്തെ നാട്ടിലെ സായിപ്പും ഒരു പരിധി വരെ ഇക്കാര്യത്തിൽ തെറ്റുകാരുമാണ്. അവരാണ് വ്യാസനും വാത്മീകിയും പറഞ്ഞ വാക്കുകൾക്കു അവർ പറയാത്ത, കാണാത്ത അർഥങ്ങൾ നല്കി വ്യാഖ്യാനിച്ചത്.

മുകളിൽ വിവരിച്ച കാരണങ്ങളാൽ തന്നെ, വേദകാലത്തും ഇതിഹാസ കാലത്തും യാഗത്തിൽ ഉപയോഗിക്കപ്പെട്ട മൃഗങ്ങളുമായി രാജ്ഞി ലൈംഗിക വേഴ്ച നടത്തിയിരുന്നു എന്നുള്ളത് ശുദ്ധ അസംബന്ധമാണ്, ഭോഷ്ക്കാണ്. അങ്ങനെ പ്രചരിപ്പിക്കുന്നത് ഹിന്ദുക്കളോടുള്ള വൈരാഗ്യമാണ് വിശിഷ്യാ ഹിന്ദുക്കളുടെ ആരാധ്യ ഗ്രന്ഥങ്ങളോടുള്ള അവഹേളനവുമാണ്.

അത് കൊണ്ട് ഹിന്ദുക്കൾ എങ്കിലും മനസിലാക്കിയിരിക്കുക..

വേദകാലത്ത്‌ യാഗങ്ങളിൽ മൃഗത്തെ ഉപയോഗിച്ചിരുന്നില്ല
വേദകാലത്ത്‌ യാഗങ്ങളിൽ മദ്യം ഉപയോഗിച്ചിരുന്നില്ല
വേദകാലത്ത്‌ യാഗങ്ങളിൽ മൃഗങ്ങളെ വധിച്ചിരുന്നില്ല, വധിചിരുന്നെങ്കിൽ മാത്രമല്ലേ വധിക്കപ്പെട്ട മൃഗങ്ങളുമായി ലൈംഗിക വേഴ്ച്ചയുണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ട കാര്യമുള്ളൂ?
വേദകാലത്തിനും സഹസ്രാബ്ദങ്ങല്ക്ക് ശേഷമുള്ള ഇതിഹാസ കാലത്ത് യാഗങ്ങളിൽ മൃഗങ്ങളെ ഉപയോഗിചിട്ടുണ്ടായിരിക്കാം. അപ്പോഴും മൃഗങ്ങളെ വധിച്ചെന്നോ, വധിക്കപ്പെട്ട മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിൽ എര്പ്പെട്ടിരുന്നെന്നോ തെളിയിക്കാൻ സാധിക്കില്ല, അങ്ങനെ വിശ്വസിക്കാൻ പറ്റിയ യാതൊന്നും ഇതിഹാസങ്ങളിൽ ഇല്ല താനും. ശാസ്ത്രീയമായും തെളിയിക്കാൻ സാധിക്കില്ല എന്നതും പ്രസ്താവ്യം.