ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 August 2019

വിഷ്ണു പ്രതിഷ്ഠയുള്ള 108 ക്ഷേത്രങ്ങൾ

വിഷ്ണു പ്രതിഷ്ഠയുള്ള 108 ക്ഷേത്രങ്ങൾ

വിഷ്ണു പ്രതിഷ്ഠയായുള്ള 108 ക്ഷേത്രങ്ങളെയാണ്‌ ദിവ്യദേശങ്ങൾ എന്നറിയപ്പെടുന്നത്. ആൾവാർമാരുടെ സംഭാവനയാണ്‌‍ പ്രസ്തുത ക്ഷേത്രങ്ങളെന്നു കരുതപ്പെടുന്നു. മഹാസമുദ്രങ്ങളാലും, പുഴകളാലും തടകങ്ങളാലും ചുറ്റപ്പെട്ട ഭാരത ഭൂമി മാനവ സംസ്കാരത്തിൻറെ ഈറ്റില്ലം കൂടിയാണ്.

നമ്മുടെ സംസ്കാരത്തിൻറെ ഉറവിടം ശ്രദ്ധേയമായ ഭൂതകാലത്തിൽ നിന്നു ഉദ്ഭവിച്ചതാണ്. അതിൽ ഏറ്റവും വലുതാണ് ഭാരതീയന്റെ ആരാധനാ മനോഭാവം. നമ്മുടെ മഹത്തായ ദർശനങ്ങളെ കണ്ടെത്തുന്നതിലും പരിപാലിയ്ക്കുന്നതിലും ഭാരതത്തിലെ ഋഷിവര്യന്മാർ വളരെയധികം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. അതിലോരു പ്രത്യേക സ്ഥാനം തന്നെ ആൾവാർമാർക്കുണ്ട്. ഭക്തിയുടെ അങ്ങേക്കര കണ്ടറിഞ്ഞ മഹാ ത്യാഗികളാണവർ. അവരുടെ സംഭവനയാണ് ഭാരത്തിലോട്ടാകെ ഇന്നുനാം കാണുന്ന 108 വിഷ്ണു സ്ഥാനങ്ങളായ, ദിവ്യദേശങ്ങൾ

ഇത് ഭാരതത്തിലങ്ങോളമിങ്ങോളം വിതറി കിടക്കുന്നു. എല്ലാ ഹൃദയങ്ങളിലും മനസ്സുകളിലും നിറഞ്ഞു നിൽക്കുന്ന പരമാത്മാവായ ഭഗവാൻ നാരായണൻ തെക്ക് കന്യാകുമാരി മുതൽ വടക്ക് ഹിമാലയ സാനുക്കൾ വരെ വ്യത്യസ്തങ്ങളായ സ്ഥലങ്ങളിൽ വിവിധങ്ങളായ തിരുരൂപങ്ങളിൽ കാണപ്പെടുന്നു.

ഈ സ്ഥലങ്ങളിൽ ഭഗവാൻ നാരായണന്റെ ഹംസങ്ങളായ ആൾവാർമാർ മംഗള ശാസനം പാടി ഭഗവാനെ സ്തുതിച്ച 108 ദിവ്യധാമങ്ങളാണുള്ളത്. ഈ 108 വിഷ്ണു ധാമങ്ങളെയാണ് ദിവ്യദേശങ്ങളെന്ന പേരിൽ അറിയപ്പെടുന്നത്. പ്രസ്തുത സ്ഥലങ്ങളിലെല്ലാം ഭഗവാൻ ഓരോ തിരുരൂപങ്ങളിലാണ് അവതരിച്ചിരിയ്ക്കുന്നത്. അവ ഇപ്രകാരമാണ്:

ഈ 108 ദിവ്യദേശങ്ങളെ പലരീതിയിൽ തരം തിരിച്ചിട്ടുണ്ട്.

വിവിധ സ്ഥലങ്ങളിലുള്ള ക്ഷേത്രങ്ങളെ ഏഴായി തിരിച്ചിരിക്കുന്നു. അവ ഇപ്രകാരമാണ്.

തൊണ്ടൈനാട് ക്ഷേത്രങ്ങൾ - [22]
ചോഴനാട് ക്ഷേത്രങ്ങൾ - [40]
നടൂനാട് ക്ഷേത്രങ്ങൾ - [2]
പാണ്ഡ്യനാട്ക്ഷേത്രങ്ങൾ - [18]
മലനാട് വൈഷ്ണവതിരുപ്പതികൾ - [13]
വടുനാട് ക്ഷേത്രങ്ങൾ - [11]
വിണ്ണുലഗനാട് ക്ഷേത്രങ്ങൾ - [2]

പ്രതിഷ്ഠാരീതി

ക്ഷേത്രങ്ങളിലെ വിഷ്ണുപ്രതിഷ്ഠ കന്യാകുമാരി മുതൽ ഹിമാലയം വരെ വ്യത്യസ്തങ്ങളായ സ്ഥലങ്ങളിൽ വിവിധങ്ങളായ രൂപങ്ങളിലാണു കാണപ്പെടുന്നത്.

അവ മൂന്നു രീതിയിലായി കണക്കാക്കുമ്പോൾ ഇപ്രകാരമാണ്‌

കിടക്കുന്ന രുപത്തിൽ - 27 ദിവ്യദേശങ്ങളിൽ
ഇരിയ്ക്കുന്ന രൂപത്തിൽ - 21 ദിവ്യദേശങ്ങളിൽ
നിൽക്കുന്ന രൂപത്തിൽ - 60 ദിവ്യദേശങ്ങളിൽ.

ദർശനദിശ

ദർശനദിശയുടെ അടിസ്ഥനത്തിൽ 108 തിരുപ്പതികളെ തരംതിരിക്കുമ്പോൾ അവ ഇപ്രകാരമാണ്.

കിഴക്ക് ദിശയിലേയ്ക്ക് - 79 ദിവ്യദേശങ്ങളിൽ
പടിഞ്ഞാറ് ദിശയിലേയ്ക്ക് -19 ദിവ്യദേശങ്ങളിൽ
വടക്ക് ദിശയിലേയ്ക്ക് - 3 ദിവ്യദേശങ്ങളിൽ
തെക്ക് ദിശയിലേയ്ക്ക് - 7 ദിവ്യദേശങ്ങളിൽ

108 വിഷ്ണു ക്ഷേത്രങ്ങൾ

01.Thiruvarangam Sri Ranganathaswamy Temple, Sri Rangam

02.Sri Azhagiya Manavala Perumal Temple Uraiyur (Thirukkozhi), Trichy

03.Sri Purushothaman Perumal Temple Uthamarkoil (Thirukkarambanoor), Trichy

04.Sri Pundarikasha Perumal Temple (Thiruvellarai), Trichy

05.Sri Vadivazhagiya Nambi Perumal or Sundararaja Perumal Temple (Thiru Anbil), Trichy

06.Sri Appakkudathaan Perumal Temple Koviladi (Thirupper Nagar), Trichy

07.Sri Hara Saabha Vimocchana Perumal Temple (Thirukandiyur), Thanjavur

08.Sri Kolavilli Ramar Temple (Thiruvelliyankudi), Thanjavur

09.Sri Andalakkum Ayyan Temple (Thiru Adhanur), Thanjavur

10.Sri Sarangapani Temple (Thirukudanthai), Thanjavur

11.Sri Valvil Ramar Temple (Thirupullabhoothangudi), Thanjavur

12.Sri Gajendra Varadha Perumal Temple Kabisthalam (Thirukavithalam), Thanjavur

13.Sri Jaganatha Perumal Temple (Nandipura Vinnagaram) Nathan Koil, Thanjavur

14.Sri Aduthurai Perumal Temple (Thirukoodalur), Thanjavur

15.Sri Oppiliappan Perumal Temple (Thiruvinnagar), Thanjavur

16.Sri Thirunaraiyur Nambi Perumal Temple, Nachiyar Koil (Thirunaraiyur), Thanjavur

17.Sri Saranatha Perumal Temple (Tirucherai), Thanjavur

18.Sri Bhaktavatsala Perumal Temple (Tirukannamangai), Thanjavur

19.Sri Neelamega Perumal Temple (Thanjaimamani), Thanjavur

20.Sri Devadhirajan Perumal Temple (Therezhundur), Mayiladuthurai

21.Sri Arulmakadal Perumal Temple (ThiruSirupuliyur), Mayiladuthurai

22.Sri Naan Madhiya Perumal Temple (Thalaichanga Naanmathiyam), Mayiladuthurai

23.Sri Parimala Ranganatha Perumal Temple (Thiruindhalur), Mayiladuthurai

24.Sri Sowriraja Perumal Temple (Thirukannapuram), Thanjavur

25.Sri Loganatha Perumal Temple (Thirukannangudi), Thanjavur

26.Sri Soundararaja Perumal Temple (Thirunagai), Thanjavur

27.Sri Govindaraja Perumal Temple (Thiruchithrakoodam), Thanjavur

28.Sri Tiruvikrama Narayana Perumal Temple (Kazheesirama Vinnagaram), Seerkazhi

29.Sri Lakshmi Narasimha & Vedaraja Perumal Temple (Thiruvali Thirunagari), Seerkazhi

30.Sri Gopala Krishna Perumal Temple (Thiru Kavalampadi), Seerkazhi

31.Sri Kudamaadu Koothan Perumal Temple (Arimeya Vinnagaram), Seerkazhi

32.Sri Purushothama Perumal Temple (ThiruVan Purshothamam), Seerkazhi

33.Sri Perarulalan Perumal Temple (Thiru Semponseikovil) Seerkazhi

34.Sri Badrinarayana Perumal Temple (Thiru Manimaada Kovil) Seerkazhi

35.Sri Vaikunta Nathan Perumal Temple (Vaikunda Vinnagaram) Seerkazhi

36.Sri Deivanayaga Perumal Temple (Thiru Devanar Thogai) Seerkazhi

37.Sri Senganmal Ranganatha Perumal Temple (Thiru Thetri Ambalam) Seerkazhi

38.Sri Varadaraja Perumal Temple (Thiru Mani Koodam) Seerkazhi

39.Sri Annan Perumal Temple (Thiru Vellakkulam) Seerkazhi

40.Sri Thamaraiyal Kelvan Perumal Temple (Thiru Parthanpalli) Seerkazhi

41.Sri Parthasarathy Swamy Temple (Thiruvallikeni - Triplicane) Chennai

42.Sri Neervanna Perumal Temple (Thiruneermalai) Chennai

43.Sri Nithya Kalyana Perumal Temple (Thiruvidandai) Chennai

44.Sri Sthala Sayana Perumal Temple (ThiruKadalmallai) Chennai

45.Sri Yoga Narasimha Swamy Temple (ThiruKadigai) Chennai

46.Sri Varadharaja Perumal Temple (ThiruKachi Athigiri) Kanchipuram

47.Sri Yathothkari Perumal Temple (Thiruvekka) Kanchipuram

48.Sri Ashtabhuja Perumal Temple (Ashtabuyakaram) Kanchipuram

49.Sri Ulagalantha Perumal Temple (Thiru Ooragam) Kanchipuram

50.Sri Jagadeeshwarar Temple (Thiru Neeragam) Kanchipuram

51.Sri Karunakara Perumal Temple (Thiru Kaaragam) Kanchipuram

52.Sri Thirukkaar Vaanar Temple (Thiru Karvanam) Kanchipuram

53.Sri Vaikunda Perumal Temple (Thiru Parameswara Vinnagaram) Kanchipuram

54.Sri Pavala Vannar Temple (Thiru Pavala Vannan) Kanchipuram

55.Sri Pandava Dhootha Perumal Temple (Thiru Paadagam) Kanchipuram

56.Sri Nilathingal Thundathan Temple (Nilathingal Thundam) Kanchipuram

57.Sri Aadhi Varaha (Kalva) Perumal Temple (ThiruKalvanoor) Kanchipuram

58.Sri Azhagiya Singa Perumal Temple (Thiru Velukkai) Kanchipuram

59.Sri Deepa Prakasar Perumal Temple (Thiruthanka Thoopul) Kanchipuram

60.Sri Vijaya Raghava Perumal Temple (Thiruputkuzhi) Kanchipuram

61.Sri Veera Raghava Perumal Temple (Thiru Evvul) Chennai

62.Sri Bhakthavatsala Perumal Temple (Thiru Nindravur) Chennai

63.Sri Devanatha Perumal Temple (Thiruvaheendrapuram) Trichy

64.Sri Thiruvikrama Perumal Temple (ThiruKovilur) Thanjavur

65.Sri Azhagiya Nambi Temple (Thirukurungudi) Tirunelveli

66.Sri Thothadrinatha Perumal Temple (Nanguneri) Tirunelveli

67.Sri Aadhinatha Swamy Temple (Azhwar Tirunagari) Tirunelveli

68.Sri Vaitha Maanidhi Perumal Temple (ThiruKolur) Tirunelveli

69.Sri Magara Nedunguzhai Kadhan Perumal Temple (Thirupperai) Tirunelveli

70.Sri Vaikundanatha Perumal Temple (Sri Vaikundam) Tirunelveli

71.Sri Srinivasa Perumal Temple (Thirukulandhai) Tirunelveli

72.Sri Vijayaasana Perumal Temple (Varagunamangai) Tirunelveli

73.Sri Kaisina Vendha Perumal Temple (Thirupulingudi) Tirunelveli

74.Sri Devapiran & Aravinda Losana Perumal Temple (Tholai Villi Mangalam) Tirunelveli

75.Sri Nindra Narayana Perumal Temple (Thiruthangal) Madurai

76.Sri Vadabhatra Saayi Perumal Temple (Srivilliputtur) Madurai

77.Sri Koodal Azhagar Perumal Temple (Thirukoodal) Madurai

78.Sri Kallazhagar Perumal Temple (Thiru Maaliruncholai) Madurai

79.Sri Kaalamegha Perumal Temple (ThiruMogur) Madurai

80.Sri Kalyana Jagannatha Perumal Temple (ThiruPullani) Madurai

81.Sri Uraga Mellanayaan Perumal Temple (ThiruKoshtiyur) Madurai

82.Sri Sathyagiri Natha Perumal Temple (Thirumeyyam) Madurai

83.Sri Anantha Padmanabhaswamy Temple (Thiruvananthapuram) Kerala

84.Sri Kuralappan Perumal Temple (Thiruvanparisaram) Kerala

85.Sri Katkarai Appan Perumal Temple (ThiruKatkarai) Kerala

86.Sri Moozhikalathan Perumal Temple (ThiruMoozhikalam) Kerala

87.Sri Mayapiran Perumal Temple (Thirupuliyoor) Kerala

88.Sri Imayavarappan Perumal Temple (Thiruchittaru) Kerala

89.Sri Naavaai Mukundan Perumal Temple (ThiruNavai) Kerala

90.Sri Vallabha Kolapiran Perumal Temple (Thiruvalla) Kerala

91.Sri Paambanaiyappa Perumal Temple (Thiruvanvandoor) Kerala

92.Sri Aadhikesava Perumal Temple (Thiruvattaru) Kerala

93.Sri Uyyavandha Perumal Temple (Thiru Vithuvakkodu) Kerala

94.Sri Arputha Narayanan Temple (Thiru Kodithanam) Kerala

95.Sri Parthasarathy Temple (Thiru varanvilai) Kerala

96.Sri Srinivasa Perumal Temple (Tirumala - Tirupathi) Andhra Pradesh

97.Sri Narasimha Temple, Ahobilam (Thiru Singavel Kundram) Andhra Pradesh

98.Sri Ramar Temple, Ayodhya (Thiru Ayodhi) Uttar Pradesh

99.Sri Devaraja Perumal Temple (Thiru Naimisaranyam) Uttar Pradesh

100.Sri Murthy Perumal Temple (Thiru Salagramam) Nepal

101.Sri Badri Narayana Perumal Temple, Badrinath (Thiruvadhari Ashram) Uttranchal

102.Sri Neelamega Perumal Temple, Devaprayag (Thirukkandam) Uttranchal

103.Sri Paramapurusha Perumal Temple, Joshimutt (Thiruppirudhi) Uttranchal

104.Sri Govardhana Nesa Perumal Temple (Thiru Vadamathura) Brindhavan

105.Sri Navamohana Krishna Perumal Temple (Thiru Ayarpadi) Gokulam

106.Sri Kalyana Narayana Perumal Temple (Thiru Dwaraka) Dwarka

107.Sri Ksheerapthi Nathan (Thiru Parkadal)

108.Sri Paramapadha Natha Perumal (Thiru Paramapadham)

29 August 2019

വാജിവാഹനൻ ശ്രീ ധർമ്മശാസ്താവ്

വാജിവാഹനൻ ശ്രീ ധർമ്മശാസ്താവ്

ദേവന്റെ അല്ലെങ്കിൽ ദേവിയുടെ സ്വരൂപം ഏതിലൂടെ ഭക്തർക്കു സ്പഷ്ടമാകുന്നുവോ (ഭക്തരിൽ എത്തിച്ചേരുന്നുവോ) അതിനെ പ്രതീകവത്കരിക്കുന്നതാണു വാഹനം. സാധാരണയായി തിര്യഗ് രൂപങ്ങളിൽ ഒന്നായിരിക്കും വാഹനമായി പറയുക.

ധ്വജസ്തംഭത്തിൻ്റെ ഏറ്റവും മുകളിൽ ക്ഷേത്രത്തിലെ ദേവൻ്റെയോ ദേവിയുടെയോ വാഹനമായി സങ്കൽപ്പിക്കുന്ന മൃഗത്തിൻ്റെയോ പക്ഷിയുടെയോ ഒരു പ്രതിബിംബം ഉണ്ടായിരിക്കും. പ്രപഞ്ചത്തെ സംബന്ധിച്ച് പരിണാമ വികാസപരമായ ഒരു ദർശനത്തിൽ അധിഷ്ഠിതമാണ് ഈ തത്ത്വചിന്ത. വസ്തുക്കളിൽ ലീനമായിരിക്കുന്ന ബോധതത്ത്വം ജീവജാലങ്ങളിലൂടെ ആവിഷ്ക്കരിക്കപ്പെട്ട് വികസിച്ച് മനുഷ്യൻ്റെ ബോധാവസ്ഥയിലെത്തുന്നു. ജീവചൈതന്യം മനുഷ്യനിലൂടെ വസ്തുവിൻ്റെ പരിമിതികളെ ലംഘിച്ച് വസ്തുവിനും ജിവനും നിദാനമായ അദ്ധ്യാത്മ ഉണ്മയുടെ സ്വതന്ത്രത്തെ പുൽകാൻ ശ്രമിക്കുന്നു. ജീവവികാസത്തിലെ ഓരോഘട്ടവും ഉൾക്കൊള്ളുന്ന അദ്ധ്യാത്മസാധ്യതകളെയാണ് ദേവീ-ദേവവാഹനങ്ങളായ മൃഗങ്ങളും പക്ഷികളും സൂക്ഷിക്കുന്നത്. ജീവൻ്റെ എല്ല വികാസഘട്ടങ്ങളും ദൈവീകസാദ്ധ്യതകളും പർസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ഓരോ ദേവഭാവവും അനന്തസാദ്ധ്യതകളുടെ കേദാരമായ ഉണ്മയുടെ - ബ്രഹ്മത്തിന്റെ - ചില പ്രത്യേക സാധ്യതകളെയും പ്രഭാവത്തെയും പ്രതിനിധാനം ചെയ്യുന്നു. മനുഷ്യമനസ്സിന് പരമമായ ചൈതന്യവുമായി ബന്ധപ്പെടാനുള്ള വാതായനങ്ങളാണ് ഉദാത്തമായ ദേവഭാവങ്ങൾ. ജീവവികാസത്തിലെ ഓരോ ഘട്ടവും ഉൾക്കൊള്ളുന്ന അദ്ധ്യാത്മസാധ്യതകളെയാണ് ദേവീ- ദേവവാഹനങ്ങളായ മൃഗങ്ങളും പക്ഷികളും സൂചിപ്പിക്കുന്നത് ജീവന്റെ എല്ലാ വികാസഘട്ടങ്ങളും ദൈവികസാദ്ധ്യതകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ദേവചൈതന്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും മറ്റും അതാതു ദേവഭാവങ്ങൾ പ്രതിനിധാനം ചെയ്യുന്ന സാദ്ധ്യതകളുമായി പ്രതീകാത്മകമായ ബന്ധമുണ്ട്.

വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ പ്രതീകത്മകത്വം:- വിഷ്ണു എന്ന വാക്കിന് സർവ്വവ്യാപകത്വം എന്നാർത്ഥം. - വിശ്വത്തിനാധാരമായ അന്തമായ പ്രപഞ്ചപ്രജ്ഞ വിഷ്ണുവിന്റെ ശരീരത്തിന് നീലനിറമാണ്- അനന്തമായ ആകാശത്തിന്റെ നീലനിറം. ആകാശത്തെ വെറും ശൂന്യതയായി കാണാതെ, കാരണം എല്ലാം അതിൽ നിന്നും ഉൾഭവിക്കുന്നു എല്ലാം അതിലേക്കുതന്നെ മടങ്ങുകയും ചെയ്യുന്നു. അവിജ്ഞേയമായ ആകശത്തിന്റെ ജീവനുള്ള ഒരു ആവിഷ്കാരമെന്നവണ്ണം ഗരുഡൻ അതിൽ യഥേഷ്ടം വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നു. ആകാശവുമായി ഇത്രയേറെ ബന്ധപ്പെട്ടു കഴിയുന്നു മറ്റൊരു പക്ഷിയെ നമുക്ക് കാണനവില്ല. അങ്ങനെയുള്ള ഗരുഡനെ , ആകാശം തന്നെ സ്വന്തം ശരീരമായിരിക്കുന്ന ഗഗനസദൃശനായ, സർവ്വവ്യപിയായ, വിഷ്ണുവിന്റെ വഹനമായി സങ്കൽപ്പിച്ചിരിക്കുന്നത് എത്രയോ ചിന്തോദ്ദീപകമായിരിക്കുന്നു . വീണ്ടും ആഴത്തിൽ തിരക്കി ചെല്ലുമ്പോൾ നിലാകാശത്തിൽ എപ്പോഴും വട്ടമിട്ട് പറക്കുന്നുകൊണ്ടിരിക്കുന്ന ഗരുഡന്റെ പ്രതീകാത്മക ഭാവം കൂടുതൽ വ്യക്തമാകും. അതിസൂക്ഷമമായ പരമാണുകണങ്ങളുടെയും, അതി ബൃഹത്തായ ഗൃഹങ്ങളുടെയും സൗരയൂഥങ്ങളുടെയും നിരന്തരമായ ചലനത്മകത്വത്തിൽ നിന്നാണല്ലൊ കാലവും പ്രപഞ്ചപ്രതിഭാസങ്ങളും സൃഷ്ടിക്കപ്പെടുന്നതും നിലനിർത്തപ്പെടുന്നതും. ചലനമില്ലങ്കിൽ കാലവുമില്ല ഭൗതീകവസ്തുക്കളുടെ ആവിഷ്ക്കാരവുമില്ല. ഗരുഡൻ ചലനത്തെ പ്രതിനിദാനം ചെയ്യുന്ന പ്രതീകമാണ്. ഈ ചലനത്തിന്റെ പശ്ചത്തലമാകട്ടെ മാറ്റമില്ലാത്ത ഉണ്മയാണ് - വിഷ്ണുവാണ്. അതിനാൽ ചലനത്തിന്റെ പ്രതീകമായിരിക്കുന്ന ഗരുഡൻ വിഷ്ണുവിന്റെ വാഹനമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. രാമായണത്തിൽ വിഷ്ണുവിന്റെ അവതരമായ ശ്രീരാമനെ രാവണനുമായുള്ള യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ഗരുഡൻ സമീപിക്കുന്ന രംഗമുണ്ട്. ആരാണ് ആ സന്ദർശകൻ എന്ന് ശ്രീരാമൻ ചോദിക്കുമ്പോൾ ശ്രീരാമന്റെ തന്നെ ചലനാത്മകശക്തിയാണ് താനെന്ന് ഗരുഡൻ മറുപടി പറയുന്നു. പ്രതിഭാസിക പ്രപഞ്ചത്തിന് നിദാനമായ ചലനതത്ത്വത്തെയാണ് വിഷ്ണു വാഹനമായ ഗരുഡൻ പ്രതിനിദാനം ചെയ്യുന്നത്.

ഹംസവാഹിനിയാണ് വിദ്യയുടെ അധിദേവതയായ സരസ്വതീദേവീ. വിവേകത്തിന്റെ പ്രതീകമാണ് ഹംസം. ചില ദേവവാഹനങ്ങളാകട്ടെ ആദ്ധ്യാത്മബോധത്തിലേക്ക് വികസിക്കുവാൻ മനുഷ്യന് അതിലംഘിക്കേണ്ടിരിക്കുന്ന പരിമിതികളെയാണ് സൂചിപ്പിക്കുന്നത്.

പരിണാമവികാസത്തിന്റെ അധിദേവതയായ ഗണപതിയുടെ വാഹനം എലിയാണ്. താണനിലയിൽ നിന്ന് ബോധതത്ത്വം അതിന്റെ പരമോന്നത ഉണ്മയിലേക്ക് വികാസിക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗത്തെയാണ് ഗണപതിയുടെ ദിവ്യരൂപം പ്രതിനിധാനം ചെയ്യുന്നത്. വാഹനമായ എലി വളരെ ഒരു ബോധതലത്തെയാണല്ലോ സൂചിപ്പിക്കുന്നത്. ബോധസത്ത ക്രമേണ താണപടികളിൽ നിന്ന് ഉയർന്ന് സ്വന്തം സർവ്വാതീത സത്തയെ പുൽക്കുന്നതാണ് എലി വാഹനമായിരിക്കുന്ന ശ്രീ ഗണപതി രൂപത്തിന്റെ പ്രമേയം സൂചിപ്പിക്കുന്നത്.

ശിവന്റെ വാഹനം കാളയാണ് നിയന്ത്രിക്കാൻ ബുദ്ധുമുട്ടുള്ള ഊർജ്ജസ്ഥിതിയുടെ ഒരു പ്രതീകമാണല്ലോ ഋഷഭം. ലക്ഷ്യമറ്റ് ചിതറിപ്പോകുന്ന മാനസികവും ശാരീരികവുമായ ശക്തികളെ യോഗസാധനയിലൂടെ നിയന്ത്രിച്ച് മനുഷ്യശരീരത്തെ ഈശ്വരചൈതന്യത്തിന്റെ ആവിഷ്ക്കാര രംഗമാക്കിത്തീർകാനുള്ള ഉദ്ബോധനമാണ് ഈ പ്രതീകത്തിലൂടെ നൽകപ്പെടുന്നത്. മനുഷ്യൻ തന്നെ പിന്നോക്കം വലിക്കുന്ന വാസനകളെ നിയന്ത്രിച്ച് മയപ്പെടുത്തി ജീവിതത്തെ വിശുദ്ധമാക്കുമ്പോൾ അവന് ഈശ്വരചൈതന്യത്തിന്റെ വൈഭവങ്ങളും സ്വതന്ത്രാവബോധവും അനുഭവവേദ്യമകുന്നു.

ശാസ്താവിന്റെ ധ്വജപ്രതിഷ്ഠകളിൽ വാഹനമായി പ്രതിഷ്ഠിക്കപ്പെടുന്നത് അശ്വമാണ്. ശാസ്താവിന്റെ കൊടിയടയാളവും കുതിര തന്നെ. വാജിവാഹനൻ, തുരഗവാഹനൻ, തുരംഗവാഹനൻ, ഹയാരൂഢൻ, അശ്വാരൂഢൻ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. അതിവേഗം ഗമിക്കുന്നത്, ചിന്ത എന്നെല്ലാമാണു തുരഗം (തുരംഗം), അശ്വം, വാജി, ഹയം എന്നീ പദങ്ങൾക്കെല്ലാമുള്ള സാമാന്യാർത്ഥം. മനുഷ്യന്റെ ചിന്തകളെയാണു ധർമ്മമൂർത്തിയായ ശാസ്താവിന്റെ വാഹനമായി കൽപ്പിച്ചിരിക്കുന്നത്.

അതിവേഗം സഞ്ചരിക്കുന്ന ചിന്തകളെ നിയന്ത്രിക്കാനുള്ള കടിഞ്ഞാൺ ഭഗവാന്റെ കയ്യിലാണ്. വ്രതവിശുദ്ധിയാണു കടിഞ്ഞാൺ. ഭക്തന്റെ ചിന്തകളെ നേർവഴിക്കുനയിക്കുന്നവൻ എന്നു സൂചിപ്പിക്കുവാനാണ് പ്രതീകാത്മകമായി തുരഗവാഹനനായി ശാസ്താവിനെ പൂർവ്വികർ അവതരിപ്പിച്ചത്.

കാറ്റിനെ വെല്ലുന്ന വേഗത്തിൽ പായുന്ന കുതിരയുടെ പുറത്ത് അമ്പും വില്ലും ധരിച്ചവനായി ഭക്തരുടെ മനസ്സാകുന്ന കാട്ടിൽ വിഹരിക്കുന്ന രാഗദ്വേഷാദികളായ ദുഷ്ടമൃഗങ്ങളെ സംഹരിക്കാൻ എഴുന്നള്ളുന്ന വില്ലാളിവീരനാണു ധര്‍മ്മശാസ്താവ് ..

വേദങ്ങളിൽ വാജി ശബ്ദം ബലവാനായ ജീവാത്മാവ് എന്ന അർത്ഥത്തിലാണു പ്രയോഗിച്ചിരിക്കുന്നത്. അപ്പോൾ വാജിവാഹനൻ ജീവാത്മാവിനോടു ചേർന്ന പരമാത്മാവ് എന്ന ആശയവും ഉൾക്കൊള്ളുന്നു...

ശ്രീ മൃദംഗശൈലേശ്വരി ദുർഗ്ഗാ ക്ഷേത്രം - മുഴക്കുന്ന്

ശ്രീ മൃദംഗശൈലേശ്വരി ദുർഗ്ഗാ ക്ഷേത്രം - മുഴക്കുന്ന്

അസാധ്യ കാര്യങ്ങൾ പോലും ഇവിടെ പ്രാർഥിച്ചാൽ നടക്കുമെന്ന് വിശ്വസിക്കുന്ന ഒരു അപൂർവ്വ ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ തലശേരി മുഴക്കുന്നത്തുള്ള ഈ ദുർഗ്ഗാക്ഷേത്രം.

പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗാക്ഷേത്രങ്ങളിൽ ഒന്നാണിത്. രണ്ട് ഭാവത്തിലാണ് ദേവീ സങ്കൽപം മൃദംഗശൈലേശ്വരിയും ശ്രീപോർക്കിലിയും.

കലാവാസനകൾ വളരാനായി ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമാണ്. അന്തരിച്ച സംഗീത സംവിധായകൻ വി.ദക്ഷിണാമൂർത്തി സ്വാമികൾ ഇവിടത്തെ സ്ഥിരം സന്ദർശകനായിരുന്നു.

പഞ്ചലോഹ നിർമ്മിതമായ വിഗ്രഹത്തിന് വളരെ ശക്തിയുണ്ട്. ഇവിടെ അഭിഷേകം ചെയ്ത തീർഥം കുടിച്ചാൽ മാറാരോഗങ്ങൾ വരെ മാറും എന്ന് പറയപ്പെടുന്നു.

മഹാകവി ഉള്ളൂരിന്റെ മഹാകാവ്യമായ ഉമാകേരളം രചിക്കാൻ പ്രചോദനമായത് ഈ ക്ഷേത്രമാണ് എന്നും കരുതുന്നു. പി കുഞ്ഞിരാമൻ പഴശിരാജയെ വർണിക്കുന്ന കവിതയാണ് പുരളിമലയിലെ പൂമരങ്ങൾ.

പുരളിമല ആസ്ഥാനമാക്കി ഹരിശ്ചന്ദ്ര പെരുമാൾ സ്ഥാപിച്ച രാജവംശമാണ് പിൽക്കാലത്ത് മലബാർ കോട്ടയം രാജവംശമായി അറിയപ്പെടുന്നത്, ഈ പരമ്പരയിലാണ് പഴശ്ശിരാജയും.

അദ്ദേഹത്തിന്റെ കുടുംബ പരദേവതയാണ് ഈ ദേവി. യുദ്ധത്തിന് പോകും മുൻപ് ദേവിക്ക് ഗുരുതിയും വഴിപാടുകളും നടത്തുക ഇവിടെ പതിവായിരുന്നു.

രാമനാട്ടത്തെ പരിഷ്ക്കരിച്ചാണ് കഥകളി ചിട്ടപ്പെടുത്തിയത് കോട്ടയം തമ്പുരാനാണ്. ലോകത്തെവിടെയും കഥകളി ആടിയാൽ പാടുന്ന വന്ദനശ്ലോകം ഈ ക്ഷേത്രത്തിലെ ദേവിയുടെ ധ്യാന ശ്ലോകമാണ്.

ക്ഷേത്രകുളത്തിൽ നിന്നും ദേവി ഉയർന്നുവെന്നാണ് കഥകളിയുടെ സ്ത്രീരൂപം രാജാവിന് മനസിലാക്കി കൊടുത്തു എന്ന് ഐതിഹ്യം.

ഇവിടെ അടുത്തു തന്നെയാണ് പിണ്ഡാലി കളരി ക്ഷേത്രം പഴശ്ശിരാജ ഉൾപ്പെടെയുള്ളവർ ഇവിടുത്തെ കളരിയിലാണ് ആയുധമുറകൾ പഠിച്ചത്. തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മയും ഇവിടെ കളരി പഠിച്ചിരുന്നു.

ദേവിയുടെ ഉപദേവൻമാരായി മഹാഗണപതിയും ദക്ഷിണാമൂർത്തിയും അമൃതകലശമേന്തിയ ശാസ്താവും നാഗവുമാണ് ഉള്ളത്. നവരാത്രിയും മീനമാസത്തിലെ പൂരവും ആണ് ഇവിടത്തെ ഉത്സവങ്ങൾ. മകരസംക്രാന്തിയും വിശേഷ ദിവസമായി ആഘോഷിക്കുന്നു.

ഇത്രയൊക്കെ പ്രത്യേകതകൾ ഉള്ള ക്ഷേത്രം ഇന്നും പുരാതനമായ രീതിയിലാണ് നിലകൊള്ളുന്നത്.

ഇവിടത്തെ വിഗ്രഹം മൂന്ന് പ്രാവശ്യം മോഷണം പോയിട്ടുണ്ട്. മൂന്ന് തവണയും കള്ളന്മാർക്ക് പാതി വഴിയിൽ അത് ഉപേക്ഷിക്കേണ്ടിവന്നു.

വിഗ്രഹം മോഷ്ടിച്ച ഉടനെ അവർക്ക് സ്ഥലകാല ഭ്രമം സംഭവിച്ചു. തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറ് ഏതാണ് എന്ന് അറിയാൻ വയ്യാത്ത അവസ്ഥ. അതിനാൽ തന്നെ അതുമായി എങ്ങോട്ടാണ് പോകുന്നത് എന്നുപോലും അറിയാതെ ആകുന്നു. പിന്നെ നിയന്ത്രണമില്ലാതെ മലമൂത്രവിസർജ്ജനം നടക്കുന്നു. അങ്ങനെ വശം കെട്ട് ആണ് മൂന്ന് പ്രാവശ്യവും ഈ വിഗ്രഹം ഉപേക്ഷിച്ച് പോയത്.

പൊലീസിനെ ഒരു പ്രാവശ്യം കള്ളന്മാർ തന്നെ വിളിച്ചു പറഞ്ഞു സംഭവവും ഇതിൽപെടുന്നു എന്നതും അത്ഭുതമായി ഭക്തജനങ്ങൾ
സാക്ഷ്യപ്പെടുത്തുന്നു.

കഥകളിയിലെ പ്രസിദ്ധ വന്ദനശ്ലോകമായ മാതംഗാനനമബ്ജവാസരമണീം... എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്. ഇത് ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ പോർക്കലി ഭഗവതിയെ സ്തുതിക്കുന്നതാണ്. ശ്ലോകം ഇങ്ങനെ:

മാതംഗാനനമബ്‌ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗർഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ
ദുർഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീ മിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുർവ്വന്ത്വമീ മംഗളം

ക്ഷേത്രസമീപത്തായി തന്നെ കേരളവർമ്മ പഴശ്ശിരാജാവിന്റെ ഒരു പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ അതു മാറി മിഴാക്കുന്ന് – മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരിൽ എത്തി നിൽക്കുന്നു.

ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മിഴാവ് വീണതെന്നു വിശ്വസിക്കപ്പെടുന്നു...!

ദർശന സമയം:
രാവിലെ 5.30 am To 10.30 am
വൈകുന്നേരം :
5.30 pm To 7.30pm

പ്രധാന വഴിപാടുകൾ:
ഉദായാസ്തമന പൂജ
വിശേഷാൽ നിറമാല
ത്രികാലപൂജ
തിരുവക്കാടി
താലിചാർത്തൽ
കടും പായസം
ത്രിമധുരം
പുഷ്പാഞ്ജലികൾ

ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള വഴി .

തലശ്ശേരി - കൂത്തുപറമ്പ് - ഉരുവച്ചാൽ - ശിവപുരം - തില്ലങ്കേരി - മുഴക്കുന്നു.

വസിഷ്ഠേശ്വരർ ക്ഷേത്രം

വസിഷ്ഠേശ്വരർ ക്ഷേത്രം

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ കാവേരി നദിയോട് ചേർന്ന് തിട്ടൈ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് വസിഷ്ഠേശ്വരർ ക്ഷേത്രം. തഞ്ചാവൂർ പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർ അകലെ വസിഷ്ഠേശ്വരർക്കായി സമർപ്പിച്ചിട്ടുള്ള ഒരു ക്ഷേത്രമാണിത്. എഡി 12-ാം നൂറ്റാണ്ടിൽ ചോളൻമാർ പണികഴിപ്പിച്ച ഈ ക്ഷേത്രം സൂര്യഭഗവാൻ വർഷത്തിൽ മൂന്നു ദിവസം ശിവന് പൂജ ചെയ്യുന്ന ക്ഷേത്രമാണിതെന്നും വിശ്വസിക്കുന്നു. മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിട്ടിലും (ഒരു നാഴിക) ജലം അഭിഷേകമായി കൃത്യം ഒരുതുള്ളി വെള്ളം വീതം ശിവലിംഗത്തിൽ ഒഴുകിയെത്തുന്നു. ഇവിടുത്തെ ശിവലിംഗത്തിനു മുകളിലുള്ള ക്ഷേത്ര വിമാനയിൽ ഒരു തുള മാത്രമാണുള്ളത്. എങ്ങനെയാണ് അവിടെ നിന്നും ഓരോ നാഴികയിലും ഒരു തുള്ളി വെള്ളം മാത്രം എത്തുന്നത് എന്നത് ഇന്നും പിടികിട്ടാത്ത രഹസ്യമാണ്.

ഇവിടെയുള്ളവർ പറയുന്നതനുസരിച്ച് ശിവലിംഗത്തിനു നേരെ മുകളിൽ ക്ഷേത്രവിമാനയിൽ അത്ഭുത ശക്തികളുള്ള സൂര്യകാന്തക്കല്ലും ചന്ദ്രകാന്തക്കല്ലും സ്ഥാപിച്ചിട്ടുണ്ടായിരിക്കാമെന്നും ഇവ അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുത്ത് അതിനെ കൃത്യം ഒരു തുള്ളി ജലമാക്കി മാറ്റുന്നതാണ് ഇവിടെ ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണമായും കരുതുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ ഈ അത്ഭുതം നടന്നുകൊണ്ടേയിരിക്കുന്നു.

വ്യാഴം ഗ്രഹത്തെ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് വസിഷ്ഠേശ്വരർ ക്ഷേത്രം. തേവാരംസ്തുതികളിൽ ഈ ക്ഷേത്രം വർണ്ണിച്ചിരിക്കുന്നു.

തഞ്ചാവൂരിന് അടുത്തുള്ള തിട്ടൈ ഗ്രാമത്തിലാണ് വസിഷ്ഠേശ്വരർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാവേരി നദിയോട് ചേർന്നാണ് ഈ ക്ഷേത്രമുള്ളത്. അതിനാൽ തേൻകുടി തിട്ടൈ എന്നും ഇതിനു പേരുണ്ട്. സ്വയംഭൂതേശ്വരും ഉലഗനായകിയുമാണ് ഇവിടത്തെ പ്രതിഷ്ഠ. പ്രധാന പ്രതിഷ്ഠയായ സ്വയംഭൂ ലിംഗത്തിനെയാണ് സ്വയംഭൂതേശ്വരർ എന്നുവിളിക്കുന്നത്. വസിഷ്ഠ മഹർഷി ഇവിടെ ആരാധിച്ചിരുന്നതിനാൽ പ്രധാന പ്രതിഷ്ഠയെ വസിഷ്ഠേശ്വരർ എന്നും അറിയപ്പെടുന്നു.

ക്ഷേത്രത്തിനു സമീപത്തുള്ള ക്ഷേത്രക്കുളം ചക്രതീർഥം എന്നാണ് അറിയപ്പെടുന്നത്. മഹാവിഷ്ണുവിന്റെ കയ്യിലെ സുദർശന ചക്രം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ് ഈ ക്ഷേത്രക്കുളം എന്നാണ് വിശ്വാസം.

തിട്ടൈ എന്നാൽ തമിഴിൽ മൺകൂന, ഉയർന്നിരിക്കുന്ന ഇടം എന്നൊക്കെയാണ് അർത്ഥം. പുരാണത്തിലെ പ്രളയ കാലത്ത് ലോകം മുഴുവൻ മുങ്ങിക്കൊണ്ടിരുന്നപ്പോൾ ബ്രഹ്മാവും വിഷ്ണുവും രക്ഷയ്ക്കായി ശിവനോട് പ്രാർഥിച്ചു. സുരക്ഷിതമായ ഒരിടത്തിനായി കുറേ നടന്ന അവർ ഒരു മൺകൂനയും അതിലുയർന്നിരിക്കുന്ന ഒരു ശിവലിംഗവും കണ്ടെത്തി. ആ സ്ഥലം മാത്രമായിരുന്നു അന്നു പ്രളയത്തിൽ മുങ്ങിപ്പോകാതിരുന്നത്. തങ്ങൾക്കു ലഭിച്ച അനുഗ്രഹത്തിനു പ്രതിഫലമായി അവർ ശിവന് പൂജകളർപ്പിച്ചു. സംപ്രീതനായ ശിവൻ പ്രത്യക്ഷപ്പെട്ട് അവരെ വീണ്ടും അനുഗ്രഹിക്കുകയും ചെയ്തു. ഏതു മഹാപ്രളയം വന്നാലും ഒരിക്കലും വെള്ളത്തിനടിയിലാവാതെ ഈ ക്ഷേത്രം നിലനിൽക്കും എന്നാണ് ഇവിടുള്ളവരുടെ വിശ്വാസം.

ഈ ക്ഷേത്രത്തിലെ വിശ്വാസം അനുസരിച്ച് ആവണി മാസത്തിൽ മൂന്ന് ദിവസം സൂര്യഭഗവാൻ ശിവന് പൂജ ചെയ്യുന്നതിനായി ഇവിടെ എത്തുന്നു. ആവണി മാസത്തിൽ (ഓഗസ്റ്റ്-സെപ്റ്റംബർ) 15,16,17 തിയ്യതികളിലാണ് സൂര്യൻ തന്റെ രശ്മികളയച്ച് ശിവന്റെ സ്വയംഭൂ ലിംഗത്തിന് പൂജകൾ അർപ്പിക്കുന്നത്. ഉത്തരായനത്തിലെ പൈങ്കുനി മാസത്തിലും (മാർച്ച്-ഏപ്രിൽ) ഉദയസൂര്യൻ ഇവിടെ നേരിട്ടെത്തുമെന്നാണ് വിശ്വാസം

ക്ഷേത്രങ്ങളിലെ രതിശിൽപങ്ങൾ

ക്ഷേത്രങ്ങളിലെ രതിശിൽപങ്ങൾ

ബോധത്തിൻ്റെ അപരിമേയമായ ദിവ്യതലങ്ങളുമായി  ബന്ധപ്പെടാനും  അങ്ങനെ ജീവിതത്തിൻ്റെ പരിണാമപരമയ വികാസത്തിനുമായി ഇന്ദ്രിയങ്ങളുടെ നിയന്ത്രണത്തിലൂടെയുള്ള സ്വയം പരിശീലനമാണ് ഭാരതീയ ആദ്ധ്യാത്മസമീപനമെന്നും  ഈ പരിശിലനത്തെ ക്ഷേത്രങ്ങൾ സഹായിക്കുന്നുവെന്നും പറയുമ്പോൾ പലക്ഷേത്രങ്ങളിലും ശൃംഗാരശിൽപങ്ങൾ കാണുന്നുവെന്നത് ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം...

മനുഷ്യനും പരമമായ ഉണ്മയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഭരതത്തിൻ്റെ കലാപരമായ സമീപനം.  സാധാരണഗതിയിൽ മനുഷ്യമനസ്സ് എപ്പോഴും ഒരു തരം ചഞ്ചലാവസ്ഥയിലാണ് ഈ ചഞ്ചാലാവസ്ഥയെ നിയന്ത്രിച്ച് ഒരു സമീകരണസ്ഥിതിയുടെ ശക്തിയിലേക്കും, ശാന്തിയിലേക്കും ആനയിച്ച് മനസ്സിനെ അതിൻ്റെ ഉദാത്തമാനങ്ങളുമായി ബന്ധപ്പെടുത്തുക എന്നതാണ്  ആദ്ധ്യാത്മിക യത്നത്തിൻ്റെ ലക്ഷ്യം. സന്തുലനാവസ്ഥയിലേക്ക് മൻസ്സിനെ എത്തിക്കാനുള്ള പരിശീലനമാണ് ക്ഷേത്രങ്ങളുടെ സഹായത്തോടെ നേടേണ്ടത്. ഈ ലക്ഷ്യത്തോടെയാണ് ക്ഷേത്രദർശനം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. കുറവുകളെ മറ്റി കഴിവുകളെ വികസിപ്പിക്കുക. എന്നതാണ്  അടിസ്ഥാനപരമായി ഏത് പരിശീലനത്തിൻ്റെയും  ലക്ഷ്യം. ഏതു കാര്യം നേടുന്നതിനും അകത്തുനിന്നോ പുറത്തുനിന്നോ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ അതിലംഘിക്കേണ്ടിയിരിക്കുന്നു.

മനുഷ്യമനസ്സ് പലപ്പോഴും നിസ്സഹായമായി,  അനിയന്ത്രിതമായി താൽക്കലികമായ ഇന്ദ്രിയാകർഷണളിൽ വല്ലതെ ഭ്രമിച്ച് അധഃപതിക്കുവാൻ ഇടയാകുന്നു.  എന്നാൽ   ആദ്ധ്യാത്മിക സ്വാതന്ത്രത്തിൻ്റെ പരമോന്നത തലങ്ങളിലേക്ക് ഉയരുവാനുള്ള സാധ്യതയും മനുഷ്യമനസ്സ് ഉൾക്കൊള്ളുന്നു.  ചിലക്ഷേത്രങ്ങളിൽ മനുഷ്യ മനസ്സിൻ്റെ ഈ രണ്ടു വിരുദ്ധ ധ്രുവങ്ങൾക്കും പ്രാതിനിധ്യം കൊടുത്തിരിക്കുന്നു. ഒന്ന് ക്ഷേത്രത്തിൻ്റെ പുറത്തെ ഭിത്തികളിലുള്ള രതി ശിൽപങ്ങളിലൂടെയും, മറ്റേത് ശ്രീകോവിലുള്ള  ദേവി - ദേവ വിഗ്രഹങ്ങളിലൂടെയും.

ഇത്തരം ശിൽപങ്ങളും ചിത്രങ്ങളും ക്ഷേത്രത്തിൽ കാണുമ്പോൾ  അൽപമെരു പതർച്ചയും , ചിന്താകുഴപ്പവും അത്ഭുതവും,  മറ്റും ഉളവാകുക സ്വഭാവികമാണ്.  ഒരു വെല്ലുവിളിപോലെയാണവ എങ്കിലും ക്ഷേത്രദർശനത്തിനായി വരുന്ന അധികം പേരിലും ഇവ കാണാനല്ല ദെവചൈതന്യത്തിലേക്ക് മനസ്സിനെ കഴിയാവുന്നത്ര കേന്ദ്രീകരിച്ച് പ്രാർത്ഥിക്കുവാനാണ് അവർ  അവിടെ എത്തിയിരിക്കുന്നത് എന്ന അവബോധമായിരിക്കും ശക്തമായിരിക്കുന്നത്.  അതിനാൽ ഇവ കണ്ടാൽ തന്നെ അവ മനസ്സിൽ വലിയ പ്രത്യാഘാതങ്ങളോന്നും  ഉൾവാകുന്നില്ല.  മനസ്സിൻ്റെ ശക്തമായ ഈ പരിമിത  പ്രവണതകൾക്കപ്പുറം ഉദാത്തമാനങ്ങളുണ്ടെന്ന്  ഓർമ്മിപ്പിക്കുകയാണ് അവ.  അതായത് ഈ ദൃശ്യങ്ങൾ  ഉളവാകുന്ന മനസ്സിക പതറിച്ചയെ അതിലംഘിക്കുവാനായി  ഇച്ഛാശക്തി ഉപയോഗിക്കുവാനുള്ള ഒരു പരിശീലനം അപ്പോൾ അവരറിയാതെ തന്നെ ഇവ നൽകുന്നു. ഇന്ദ്രീയങ്ങളുടെ വെല്ലുവിളിയെ ഇച്ഛാ ശക്തികൊണ്ട് അതിലംഘിക്കനുള്ള.  ഏതാണ്ട് നിശബ്ദമായ  ഒരു പരിശീലനം. ജീവിതത്തിൻ്റെ ആന്തരീകവും ബാഹ്യവുമായ രംഗങ്ങളിലുള്ള  അവസ്ഥയെയും പ്രവണതകളേയും സാദ്ധ്യതകളേയും പ്രതിഫലിപ്പിക്കുന്നതാണ് ക്ഷേത്രത്തിൻ്റെ ഒട്ടാകെയുള്ള ഘടന, കാലദേശാതീതമായ  ആനന്ദാനുഭവത്തിന് ഇന്ദ്രിയ സംബന്ധമായ  താൽക്കാലിക സുഖങ്ങളുടെ പരിമിതികളെ അതിലംഘിക്കേണ്ടതുണ്ടെന്ന്  ക്ഷേത്രഘടന ഒട്ടകെ ഒർമ്മിപ്പിക്കുന്നു.

ലൈംഗിക സ്നേഹത്തെ ഭരതീയ തത്വചിന്ത അശ്ലീലമായോ നിന്ദ്യമായോ കരുതുന്നില്ല.  അതിനെ സ്വഭാവികവും താൽക്കാലികവുമായ ഒരു ആനന്ദാനുഭവമായാണ് പരിഗണിക്കുന്നത്.  എന്നാൽ അനിയന്ത്രിതവും അന്ധവുമായ ഒരു മാനസികാവസ്ഥയായി അധഃപതിക്കുകയാണെങ്കിൽ അത് കുറ്റകരവും അപകടകരവുമായി തീരുമെന്നും ജീവിതത്തിൻ്റെ ഉദാത്തമാനങ്ങളിലേക്കുള്ള   വികാസത്തിന് പ്രതിബന്ധമാകുമെന്നും  ഭരതീയ തത്വചിന്താ  ഓർമ്മിപ്പിക്കുന്നു. ..

" സൃഷ്ടിയുടെ ഒരു സർഗ്ഗസ്വഭാവം എന്ന നിലക്ക് അത് അദ്ധ്യാത്മവിരുദ്ധമല്ല. എന്നാൽ അതിനെ അടിച്ചമർത്താൻ ഉപദേശിക്കുകയും എന്നൽ അതിലേക്ക് തന്നെ തലകുത്തി വിഴുകയും ചെയ്യുന്ന പാശ്ചാത്യ പ്യുരിറ്റനിസത്തിൽ നിന്ന് വ്യത്യസ്ഥമായി ഭരതീയ തത്വദർശനം കലകളും ലൈംഗിക സ്നേഹത്തിൻ്റെ സൗന്ദര്യാത്മകഭാവത്തിന് പ്രാധാന്യം നൽക്കുകയും പരമാത്മാവിനെ പുൽകാൻ ജിവാത്മാവിനുള്ള അഭിവഞ്ഛയുടെ  പ്രതീകമായി ഒരു ആരാധ്യാഭാവം നൽകി അതിനെ ഉദാത്തീകരിക്കുയാണ് ചെയ്യുന്നത്. ഭോഗവും യോഗവും ചേർന്നതാണ് നിർവാണം" ...

ഗീതാഗോവിന്ദം തുടങ്ങിയ കീർത്തനങ്ങളിലെ സൗന്ദര്യാത്മകമായ ലൈംഗിക സ്നേഹത്തിൻ്റെ ചിത്രീകരണം,  മനുഷ്യമനസ്സിന് സംസ്കാരികവും കലപരവും ആത്മീയവുമായ ഒരു മധുരം പകരുന്നു എന്നല്ലാതെ അതിനെ അധഃപതിപ്പിക്കുന്നില്ല.  ഉദാത്തമായ സാദ്ധ്യതകളിലേക്കും വികാസഭാവത്തിലേക്കും വിരൽ ചൂണ്ടികൊണ്ട് വൈകാരികവശത്തെ അതിൻ്റെ അസ്വാസ്ഥ്യമുളവാക്കുന്ന താണതലതിലുള്ള സ്ഥുലതയിൽ നിന്നും ശുദ്ധീകരിച്ച് ഉയർത്തുക എന്നതാണ് ഭരതീയ തത്വചിന്തയുടെയും കലയുടെയും ലക്ഷ്യം...

ചുവരുകളില്‍ ശൃംഗാരശിൽപങ്ങൾ  കൊത്തിവച്ച 7 ക്ഷേത്രങ്ങള്‍

മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിലെ ചുവര്‍‌ചിത്രങ്ങളേക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ചുരുക്കുമായിരിക്കും. ‌ഖജുരാഹോ ക്ഷേത്ര ചു‌മരിലെ രതിശില്‍പങ്ങള്‍ അത്രയ്ക്ക് പ്രശസ്തമാണ്. നിരവധി ആ‌ളുകളാണ് ദിവസേന ഇവി‌ടെ എത്തിച്ചേരുന്നത്. ഖജുരാഹോ ക്ഷേത്രം പോലെ അത്ര പ്രശസ്തമ‌ല്ലെങ്കി‌ലും രതിശില്‍പങ്ങള്‍ കൊത്തിവച്ചിരിക്കുന്ന നിരവധി ക്ഷേത്രങ്ങ‌ള്‍ ഇന്ത്യയില്‍ ഉണ്ട്. അവയില്‍ ഒന്നാണ് ഒറീസയിലെ കൊണാര്‍ക്കിലെ സൂര്യക്ഷേത്രം. രതിശില്‍പങ്ങളുടെ പേരില്‍ അല്ലാ ഈ ക്ഷേത്രം പ്രശസ്തമായത്. എങ്കിലും കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രത്തിലെ രതിശില്‍പങ്ങള്‍ പ്രശസ്തമാണ്. ഖജുരാഹൊ ചിത്രങ്ങൾ കാണാം രതിശില്‍പങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയിലെ 8 ക്ഷേത്രങ്ങള്‍ നമുക്ക് പ‌രിചയപ്പെടാം. സൗകര്യം കിട്ടുമ്പോള്‍ ഭാര്യയേകൂട്ടി അവിടേയ്ക്ക് ഒന്ന് യാത്ര ചെയ്യുകയും ചെയ്യാം.

👉 *01. മാര്‍ക്കണ്ടേ‌ശ്വര ക്ഷേത്രം*

മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലാണ് മാര്‍ക്കണ്ടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വെയിന്‍ഗംഗ നദിയുടെ സാ‌‌മിപ്യം ക്ഷേത്രത്തെ കൂടുത‌ല്‍ മനോഹരമാക്കുന്നു. ഇവിടുത്തെ രതിശില്‍പങ്ങളാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്. ഇ‌വിടുത്തെ ര‌തിശില്‍പങ്ങള്‍ നിര്‍മ്മിച്ചത് ഭൂ‌തങ്ങളാണെന്ന ഒരു വിശ്വാസം നിലവില്‍ ഉണ്ട്. നാഗ്പൂരില്‍ നിന്ന് ഒരു ടാക്സി വിളിച്ച് ഇവിടെ എത്തിച്ചേരാം.

👉 *02. സൂര്യ ക്ഷേത്രം*

കൊണാര്‍ക്കിലെ സൂ‌ര്യ ക്ഷേ‌‌ത്രം ഒരു നിര്‍മ്മാണ വിസ്മയം തന്നെയാണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലാ. ഏഴ്‌കുതിരകള്‍ വലിക്കുന്ന വലിയ ഒരു രഥത്തിന്റെ ആകൃ‌തിയാണ് ഈ ക്ഷേത്രത്തിന്. എന്നാല്‍ ഈ ക്ഷേത്രത്തിന്റെ ചുമരുകളില്‍ ചില രതിശില്‍പങ്ങള്‍ കാണാം. ഖജുരാഹോയിലെ ശില്‍പങ്ങളെ പോലെ തന്നെ‌യാണ് ഈ ശില്‍പവും.

👉 *03. മൊധേറയിലെ സൂര്യക്ഷേത്രം*

ഗുജറാത്തിലാണ് മൊധേറ സ്ഥി‌തി ചെയ്യുന്നത്. ഇവിടു‌ത്തെ സൂര്യ ക്ഷേത്രം പ്രശസ്ത‌മാണ്. അഹമ്മദാബാദിന് 102 കിലോമീറ്റര്‍ അകലെയായി ‌പുഷ്പവതി നദിയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സോളാങ്കി ഭര‌ണകാലത്ത് എ ഡി 1026ലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ഈ ക്ഷേത്രത്തിന്റെ പുറം ചുമരുകളില്‍ രതിശില്‍പങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്.

👉 *04. രണക്‌പൂര്‍ ജൈന ക്ഷേത്രം*

ഹിന്ദു ക്ഷേത്രങ്ങളില്‍ മാത്ര‌മല്ല ജൈ‌ന, ബുദ്ധ ‌ക്ഷേത്രങ്ങളിലും രതിശില്പങ്ങള്‍ കൊത്തിവച്ചിരിക്കുന്നതായി കാണാം. അതിനു‌ദാഹരണമാണ് രാജസ്ഥാനിലെ രണക്‌പൂര്‍ ജൈന ക്ഷേത്രം. ജൈനമതസ്ഥരുടെ അഞ്ച് പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് രണക്പൂര്‍ ക്ഷേത്രം. ആരവല്ലി പവര്‍തനിരകളുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭഗവാന്‍ ആദിനാഥ് ആണ്.

👉 *05. പദവലി ക്ഷേത്രം*

മധ്യപ്രദേശിലെ ‌ചമ്പ‌ല്‍ പ്രവശ്യയിലാണ് പഡാവലി ക്ഷേത്രം സ്ഥി‌തി ചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും ശില്‌പാ‌ലംകൃതമായ ക്ഷേ‌ത്രമാണ് ഇത്. കല്ലില്‍ കൊത്തിയെടുത്ത വളരെ ഡീറ്റയില്‍ ആയിട്ടുള്ള ശില്‍പങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. ഇതിന്റെ ശില്‍പ ഭംഗിയാല്‍ മിനി ഖജുരാഹോ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു‌ണ്ട്.

👉 [06. ഭോറാംദിയോ ക്ഷേത്രം* ഛത്തീസ്ഗഡിലെ കബീര്‍ധാമിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ഭോറാംദിയോ ക്ഷേത്രം. അതിമനോഹരമായ ശില്പഭംഗിയുമായി ഖജുരാഹോ ക്ഷേത്രത്തെ ഓര്‍മ്മിക്കുന്നതാണ് ഇവിടുത്തെ ഈ ക്ഷേത്രം. അതുകൊണ്ട് തന്നെ ഛത്തീസ്ഗഢിന്‍റെ ഖജുരാഹോ എന്നും ഈ ക്ഷേത്രത്തിന് വിളിപ്പേരുണ്ട്.

👉 07. ഖജുരാഹോ ക്ഷേത്രം, മധ്യപ്രദേശ് രതിശില്പങ്ങള്‍ക്ക് ഏറ്റവും പേരുകേട്ട സ്ഥലമാണ് ഖജുരാഹോ. മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡിലെ നയനമനോഹരമായ ഒരു ചെറുഗ്രാമമാണ് ഖജുരാഹോ. ലോക പൈതൃക ഭൂപടത്തില്‍ ഇടം നേടിയ ഖജുരാഹോയുടെ അപൂര്‍വ്വതയെന്നത് അവിടുത്തെ ക്ഷേത്രങ്ങളാണ്. ഖജുരാഹോ ടൂറിസം അവിടുത്തെ ക്ഷേത്രങ്ങളെ അസ്പദമാക്കിയാണ്. ചെങ്കല്ലില്‍ നിര്‍മ്മിച്ച, കല്ലില്‍ കൊത്തിയ വിശിഷ്ടവും, വ്യക്തവുമായ കാമത്തിന്‍റെ ചിത്രണങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.