ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 November 2020

നിശാകരന്മാർ

നിശാകരന്മാർ

നിശാകരൻ എന്ന പേരിൽ രണ്ട് മഹർഷിമാരെക്കുറിച്ച് പുരാണങ്ങളിൽ പറയുന്നു. വിന്ധ്യാപർവതത്തിൽ  ആശ്രമം കെട്ടി  പാർത്തു വരുന്ന കാലത്തൊരിക്കൽ, ജടായുവും സമ്പാതിയും മത്സരപ്പറക്കലിൽ സൂര്യതാപത്തിൽ ജടായുവിന്റെ ചിറകുകൾ കരിഞ്ഞു തുടങ്ങിയപ്പോൾ സമ്പാതി ജടായുവിനു മുകളിൽ കയറി പറക്കുകയും സമ്പാതിയുടെ ചിറകുകൾ കരിഞ്ഞ്  വിന്ധ്യാ പർവതത്തിൽ വീണു. നിശാകരമഹർഷിയുടെ പരിചരണത്തിൽ ആറു ദിവസത്തിനു  ശേഷം ബോധം വീണ്ടു കിട്ടി. ശേഷം മഹർഷിയുടെ സേവകനായി കഴിഞ്ഞ സമ്പാതി സീതാന്വേഷണത്തിനെത്തിയ വാനരന്മാരിൽ നിന്നും ജടായുവിന്റെ മരണം  അറിഞ്ഞ് അനുജന് ശേഷ ക്രീയ ചെയ്യുകയും സീതയെ കുറിച്ച് വാനരന്മാരെ അറിയിക്കുകയും ചെയ്തു. അപ്പോൾ നിശകാര മഹർഷിയുടെ അനുഗ്രഹത്തിന്റെ ഫലമായി പുതിയ ചിറകുകൾ മുളയ്ക്കുയും പറന്നു പോവുകയും ചെയ്തു.

മറ്റൊരു നിശാകര മഹർഷിയുടെ കഥ ഇങ്ങനെ.  മുൽഗല മഹർഷിയുടെ പുത്രൻ കോശകാരനും ഭാര്യ ധർമ്മിഷ്ഠയ്ക്കും പിറന്നത് അന്ധനും മൂകനും മൂഡനുമായ ഒരു പുത്രൻ.  കുഞ്ഞിനെ ധർമ്മിഷ്ഠ വീട്ടു പടിക്കൽ ഉപേക്ഷിച്ചു.  അതേസമയം ശോഷിച്ച കുഞ്ഞിനെ തേളിലേറ്റി പറന്ന ശൂർപ്പാക്ഷി എന്ന   രാക്ഷസി വീട്ടുപടിക്കലെ കുഞ്ഞിനെ കണ്ട് തന്റെ ശോഷിച്ച കുഞ്ഞിനെ അവിടെ കിടത്തി മഹർഷി പുത്രനെയും എടുത്തു  കുരുടനും കാട്ടാളനുമായ ഭർത്താവിന് ഭക്ഷണമായി നല്കി. മഹാജ്ഞാനിയായ കോശകാരന്റെ കുഞ്ഞെന്നറിഞ്ഞ് മഹർഷിയുടെ പുത്രനെ തിരിച്ചെത്തിക്കാൻ ആവശ്യപ്പെട്ടു. മഹർഷിയാകട്ടെ രാക്ഷസി പുത്രനെ ദർഭയിൽ ബന്ധിതനാക്കി . കുഞ്ഞിനെയെടുക്കാൻ കഴിയാതെ രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു ശൂർപ്പാക്ഷി തിരിച്ചു പോയി.  രാക്ഷസി പുത്രൻ ദിവാകരനും  മുനി പുത്രൻ നിശാകരനും. ദിവാകരൻ വേദം പഠിച്ച്  ജ്ഞാനിയായി. അജ്ഞാനിയായ നിശാകരനെ കോപം വന്ന മഹർഷി പൊട്ടകിണറ്റിൽ തളളിയിട്ടു  കല്ലു വച്ച് മൂടി . മകനെ കാണാതെ വിഷമിച്ച മഹർഷി പത്നി ഒരു നാൾ പൂക്കൾ ശേഖരിക്കെ പൊട്ടകിണറ്റിൽ പെട്ട മകനെ കണ്ട് രക്ഷിച്ചു.  അപ്പോൾ പൂർവ്വകാല സ്മൃതി വന്ന തന്റെ ദുഷ്കർമ്മത്തിനെ കുറിച്ചും പലവിധ ജന്മങ്ങളെടുത്തതും അതിലൊക്കെയും ചെയ്ത ദുഷ്കർമ്മങ്ങളെ കുറച്ചും  സംഭവിച്ച ദുർമരണങ്ങളെ കുറിച്ചും പറഞ്ഞു.  ഇപ്പോൾ പാപങ്ങൾ ഒന്നില്ലാതെ ഒഴിഞ്ഞിരിക്കുന്നു എന്നും തന്നിൽ ജ്ഞാനം തെളിഞ്ഞു എന്നും  തപസ്സിന് പോവുകയാണെന്നും പറഞ്ഞു മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി യാത്രയായി. മഹാഹമർഷിയായ നിശാകരൻ അവസാനം വൈകുണ്ഠം പൂകി.

ശ്രീ ദാമോദരാഷ്ടകം

ശ്രീ  ദാമോദരാഷ്ടകം

നമാമീശ്വരം സച്ചിദാനന്ദ രൂപം
ലസത് കുണ്ഡലം ഗോകുലേ ഭ്രാജമാനാം
യശോദാഭി യോലൂഖലാദ് ധാവമാനം
പരാമ്യഷ്ഠമത്യന്തതോ ദ്രുത്യഗോപ്യാ

രുദന്തം മുഹൂർ നേത്ര-യുഗ്മം മൃജന്തം
കരാംഭോജ യുഗ്മേന സാതങ്ക -നേത്രം
മുഹുഃ ശ്വാസ- കമ്പ- ത്രിരേഖാങ്കകണ്ഠ
സ്ഥിത- ഗ്രൈവം ദാമോദരം ഭക്തി ബദ്ധം

ഇതിദൃക്  സ്വലീലാഭിരാനന്ദ കുണ്ഡേ
സഘോഷം നിമജ്ജന്തം ആഖ്യാപയന്തം
  തദീയേഷിത -ജ്ഞേഷു ഭക്തൈരജ്തത്വം
പുന: പ്രേമതസ്തം ശതാവൃത്തിവന്ദേ

വരം ദേവമോക്ഷം ന മോക്ഷാവദിം വ
ന ചാന്യം വൃണേഹം വരേശാദപീഹ
ഇദം തേ വപുർനാഥ ഗോപാലബാലം
സദാ മേ മനസ്യ വിരാസ്താംകിമന്യൈ:

ഇദം തേ മുഖാംഭോജം അത്യന്ത നീലൈ :
വൃതം കുന്തലൈ : സ്നിഗ്ധ രക്തൈശ്ച ഗോപ്യാ
മുഹുശ്ചുംബിതം ബിംബ രക്താധരം മേ
മനസ്യാവിരാസ്താം അലം ലക്ഷ ലാഭൈ:

നമോ ദേവ ദാമോദരാനന്ത വിഷ്ണോ
പ്രസീദ പ്രഭോ ദുഃഖ ജാലാബ്ധി മഗ്‌നം
കൃപാദ്യഷ്ടി വൃഷ്ടാതി ദീനം ബതാനു -
ഗൃഹാണേശ -മാം അജ്ഞം ഏദ്യക്ഷി ദൃശ്യ :

കുവെരാത്മജൌ ബദ്ധ മൂർത്യൈവ യദ്വത്
ത്വയാ മോചിതൌ ഭക്തി ഭാജൌ കൃതൌച
തഥാപ്രേമ ഭക്തിം സ്വ കാം മേ പ്രയച്ച
ന മോക്ഷേ  ഗ്രഹോ മേഽസ്തി ദാമോദരേഹ

നമസ്തേസ്തു ധാമ്നേ സ്ഫുര ദീപ്തി ധാമ്നേ
ത്വദീയോ ദരാ യാഥ വിശ്വസ്യ ധാമ്നേ
നമോരാധികായൈ ത്വദീയ പ്രിയായൈ
നമോഽനന്ത ലീലായ ദേവായ തുഭ്യം

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

മങ്കണൻ

മങ്കണൻ

വായുപുത്രനായി സുകന്യയിൽ പിറന്നുവെന്ന് വിശ്വസിക്കുന്ന മങ്കണൻ എന്ന മഹർഷിയെ കുറിച്ച് മഹാഭാരതം ശല്യപർവ്വത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഈ മഹർഷിയുടെ തപോവനം സപ്തസാരസ്വതതീർത്ഥത്തിലായിരുന്നു.  ഒരിക്കൽ ആശ്രമപരിസരം വൃത്തിയാക്കുകയായിരുന്ന മഹർഷിയുടെ കയ്യിൽ കുശപുല്ല് കൊണ്ട് ഒരു മുറിവുണ്ടാവുകയും അതുവഴി ചീരക്കറ ഒഴുകുകയും ചെയ്തു. അതുകണ്ട്  ആനന്ദനൃത്തം ചവിട്ടിയ മങ്കണനൊപ്പം ദേവകളും പ്രകൃതിയും ചേർന്നു. ആ  നടനത്തിൽ കൈലാസം പോലും ഇളകിയാടിയപ്പോൾ ശിവ ഭഗവാൻ മങ്കണനോട് എന്തുപറ്റിയെന്നാരാഞ്ഞു.  കുശപുല്ലു കൊണ്ട് ഉണ്ടായ മുറിവിൽ ചോരയ്ക്ക് പകരം ചീരക്കറ എന്ന് പറഞ്ഞ മഹർഷിയോട് ശരിക്കും കണ്ടില്ലയെന്ന് പറഞ്ഞു ശിവ ഭഗവാൻ  ആ മുറിവിൽ തന്റെ വിരലൊന്നു മുട്ടിച്ചു. പിന്നെ ചീരക്കറയ്ക്ക് പകരം കല്ക്കണ്ട പ്രവാഹമായി. മുന്നിൽ നിന്നായളെ സൂക്ഷിച്ച് നോക്കിയ മഹർഷി കണ്ടത് ജടാധാരിയായ ഭഗവാനേ.  സാഷ്ടാംഗ പ്രണാമം നടത്തിയ മഹർഷിയെ അനുഗ്രഹിച്ച് ഭഗവാൻ മറഞ്ഞു.

ഒരിക്കൽ സുന്ദരി വേഷം ധരിച്ച സരസ്വതി ദേവീ സപ്തസാരസ്വതതീർത്ഥത്തിൽ വന്നു നില്ക്കുന്നത് കണ്ട മങ്കണ മഹർഷി മോഹിതനാകുകയും രേതസ്സ് ജലപരപ്പിൽ പതിക്കുകയും ചെയ്തു.  കുടത്തിലേയ്ക്ക് പകർന്ന ആ ജലത്തിൽ നിന്നും ഏഴു പുത്രന്മാർ പിറക്കുകയും ചെയ്തു.  അവർ വായുവേഗൻ, വായുബലൻ, വായുഹാവ് , വായുമണ്ഡലൻ, വായുജ്വലൻ ,വായുരേതസ്സ്, വായു ചക്രൻ എന്നിവരാണ്.  ഏഴു പേരും മഹർഷിമാരാണ്. മങ്കണ മഹർഷിക്ക് മേനകയിൽ കദളീഗർഭ എന്നൊരു പുത്രി കൂടി പിറന്നു.  ആശ്രമത്തിൽ ഇരിക്കുകയായിരുന്ന മഹർഷി ആകാശസഞ്ചാരം നടത്തുകയായിരുന്ന മേനകയെ കണ്ട് ആസക്തിയുണ്ടാവുകയും കദളീമദ്ധ്യത്തിൽ വീണ രേതസ്സിൽ നിന്നും കദളീഗർഭയെന്ന പുത്രി പിറന്നു.  കദളീഗർഭയെ ദൃഢവർമ്മരാജാവ് വേളി കഴിച്ചു.  ഭർത്തൃഗൃഹത്തിൽ പോകും വഴി കടുകുമണികൾ വിതറി സഞ്ചരിക്കണമെന്ന ദേവകളുടെ ഉപദേശം അവൾ അനുസരിച്ചു.  ഒരിക്കൽ ഒരു ക്ഷുരകന്റെ ചതിപ്രയോഗത്തിൽ ഭർത്താവ് ഉപേക്ഷിച്ച അവൾക്ക് താൻ വിതറിയ കടകുമണികൾ കിളിർത്തു ചെടിയായി കായ്ചു നിന്നത് പിതാവിനരികിലെത്താൻ വഴികാട്ടിയായി.  പക്ഷേ മങ്കണൻ അവളെ ഭർത്താവിനരികിലേയ്ക്ക് തിരിച്ചയച്ചു.  കടുകും ശേഖരിച്ചെത്തിയ കദളീഗർഭയെയാണ് ഭർത്താവ് കണ്ടത്.

സരസ്വതി നദിയെ ആവാഹിച്ച് കുരുക്ഷേത്രത്തിലൂടെ പ്രവഹിപ്പിച്ചത് മങ്കണമഹർഷിയത്രെ...

॥ശ്രീ ശബരിഗിരീശാഷ്ടകം॥

॥ ശ്രീ ശബരിഗിരീശാഷ്ടകം ॥

യജന സുപൂജിത യോഗിവരാര്‍ചിത യാദുവിനാശക യോഗതനോ
യതിവര കല്‍പിത യന്ത്രകൃതാസന യക്ഷവരാര്‍പിത പുഷ്പതനോ
യമനിയമാസന യോഗിഹൃദാസന പാപ നിവാരണ കാലതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 1

മകര മഹോത്സവ മങ്ഗലദായക ഭൂതഗണാവൃത ദേവതനോ
മധുരിപു മന്‍മഥ മാരകമാനിത ദീക്ഷിതമാനസ മാന്യതനോ
മദഗജ സേവിത മഞ്ജുല നാദക വാദ്യ സുഘോഷിത മോദതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 2

ജയ ജയ ഹേ ശബരീഗിരി നായക സാധയ ചിന്തിതമിഷ്ടതനോ
കലിവരദോത്തമ കോമല കുന്തല കഞ്ജസുമാവലികാന്ത തനോ
കലിവരസംസ്ഥിത കാലഭയാര്‍ദിത ഭക്തജനാവനതുഷ്ടമതേ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 3

നിശിസുര പൂജന മങ്ഗലവാദന മാല്യവിഭൂഷണ മോദമതേ
സുരയുവതീകൃത വന്ദന നര്‍തന നന്ദിത മാനസ മഞ്ജുതനോ
കലിമനുജാദ്ഭുത കല്‍പിത കോമല നാമ സുകീര്‍തന മോദതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 4

അപരിമിതാദ്ഭുത ലീല ജഗത്പരിപാല നിജാലയ ചാരുതനോ
കലിജനപാലന സങ്കടവാരണ പാപജനാവനലബ്ധതനോ
പ്രതിദിവസാഗത ദേവവരാര്‍ചിത സാധുമുഖാഗത കീര്‍തിതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 5

കലിമല കാലന കഞ്ജവിലോചന കുന്ദസുമാനന കാന്തതനോ
ബഹുജനമാനസ കാമസുപൂരണ നാമജപോത്തമ മന്ത്രതനോ
നിജഗിരിദര്‍ശന യാതുജനാര്‍പിത പുത്രധനാദിക ധര്‍മതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 6

ശതമുഖപാലക ശാന്തിവിദായക ശത്രുവിനാശക ശുദ്ധതനോ
തരുനികരാലയ ദീനകൃപാലയ താപസമാനസ ദീപ്തതനോ
ഹരിഹരസംഭവ പദ്മസമുദ്ഭവ വാസവ ശംബവ സേവ്യതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 7

മമകുലദൈവത മത്പിതൃപൂജിത മാധവ ലാലിത മഞ്ജുമതേ
മുനിജനസംസ്തുത മുക്തിവിദായക ശങ്കര പാലിത ശാന്തമതേ
ജഗദഭയങ്കര ജന്‍മഫലപ്രദ ചന്ദനചര്‍ചിത ചന്ദ്രരുചേ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 8

അമലമനന്ത പദാന്വിത രാമ സുദീക്ഷിത സത്കവിപദ്യമിദം
ശിവ ശബരീഗിരി മന്ദിര സംസ്ഥിത തോഷദമിഷ്ടദം ആര്‍തിഹരം
പഠതി ശൃണോതി ച ഭക്തിയുതോ യദി ഭാഗ്യസമൃദ്ധിമഥോ ലഭതേ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 9

ഇതി ശ്രീ ശബരീഗിരിശാഷ്ടകം സമ്പൂര്‍ണം ॥

സപ്തസ്വരകീർത്തനം

സപ്തസ്വരകീർത്തനം
        
മാതംഗീ ജയ ! ഭഗവതി ജയ ജയ
മാതംഗീ ജയ ! ഭഗവതി ജയ ജയ
മാതംഗീ ജയ !ഭഗവതി ജയ ജയ
മാതംഗീ ജയ !ഭഗവതി ജയ ജയ

സരസിജനയനേ പരിമള  ഗാത്രീ
സുരജനവന്ദ്യേ  ചാരുപ്രസന്നേ
കരുണാപൂര തരംഗമതായൊരു
മാതംഗീ ജയ ! ഭഗവതി ജയ ജയ

രീതികളെല്ലാം നീതിയിൽ നൽകും
മംഗളരൂപേ ചേതസ്സിങ്കൽ
ജാതകുതൂകം നടമാടീടിന
മാതംഗീ ജയ ! ഭഗവതി ജയ ജയ

ഗളതലവിലസിന താലികൾ മാലക -
ളകമേ  കാണ്മതിന്നരുളുക ദേവീ
വിലസിന മധുമൊഴി കേൾക്കാകേണം
മാതംഗീ ജയ ! ഭഗവതി ജയ ജയ

മദനച്ചൂട്  പൊറുക്കരുതാഞ്ഞി -
ട്ടാദരവോടെ വന്നൊരു ദൈത്യനെ
വേദനയോടെ യമപുരി ചേർത്തൊരു
മാതംഗീ ജയ ! ഭഗവതി ജയ ജയ

പരിചിൽപ്പാടും നാദം കൊണ്ടും
ത്രിഭുവനമഖിലം മോഹിപ്പിയ്ക്കും
ഗിരിവരകന്യേ ! സുലളിത വക്ത്രേ !
മാതംഗീ ജയ ! ഭഗവതി ജയ ജയ

ധാത്രിയിലമ്പൊടു നടമാടീടിന
ചിത്രമതായൊരു സാരഥിയോടും
വൃത്രാരീശനെ ! മുമ്പാക്കീടിനാ
മാതംഗീ ജയ ! ഭഗവതി ജയ ജയ

നിടിലേ വിലസിന തിലകം കൊണ്ടും
തടമുലമദ്ധ്യേ മാലകൾ കൊണ്ടും
കടിതട വിലസിന പീതാംബരവും
മാതംഗീ ജയ ! ഭഗവതി ജയ ജയ

സാരമതായൊരു സപ്തസ്വരമിതു
നേരേ ചൊല്ലി സ്തുതി ചെയ്വോർക്കിഹ
നേരേ പാർത്തു പ്രസാദിച്ചരുളുക
മാതംഗീ ജയ ! ഭഗവതി ജയ ജയ

ഡോളാരൂടെ ! മുനിജനവന്ദ്യെ  !
കോമളഗാത്രീ വീണാധാരീ
മലർവിശിഖാശേർ ദയിതേ ! ദേവീ !
മാതംഗീ ജയ ഭഗവതി ജയ ജയ.

മാതംഗീ ജയ ! ഭഗവതി ജയ ജയ
മാതംഗീ ജയ ! ഭഗവതി ജയ ജയ
മാതംഗീ ജയ ! ഭഗവതി ജയ ജയ
മാതംഗീ ജയ ! ഭഗവതി ജയ ജയ

നവംബർ 7 ഹിന്ദു സന്യാസി കൂട്ടക്കൊലക്ക് 54 വയസ്സ്

നവംബർ 7 ഹിന്ദു സന്യാസി കൂട്ടക്കൊലക്ക് 54 വയസ്സ്.

👉  1966 നവംബർ 7 നാണ് ഇന്ദിരാഗാന്ധി ഡൽഹിയിൽ ആയിരക്കണക്കിന് സന്യാസിമാരെ കൂട്ടക്കൊല നടത്തിയത്.

👉  സർക്കാർ കണക്കുകൾ പ്രകാരം 250 സന്യാസിമാരാണ് വെടിവെപ്പിൽ മരിച്ചത്.
എന്നാൽ യഥാർത്ഥ്യത്തിൽ 5000 ലേറെപ്പേർ ആണ് അന്ന് വെടിവെപ്പിൽ മരിച്ചു വീണത്.

👉  ഗോഹത്യാ നിരോധന നിയമം കൊണ്ടുവരുക എന്ന ആവശ്യമുന്നയിച്ച് ലക്ഷക്കണക്കിന് സന്യാസിമാരാണ് ഡൽഹി ബോട്ട് ക്ലബ്ബിൽ നിരാഹാര സമരം നടത്തിയത്.

👉  ഗോഹത്യാ നിരോധന നിയമം കൊണ്ടുവരും എന്ന  വാഗ്ദാനം തെരഞ്ഞെടുപ്പിൽ നൽകിയാണ് ഇന്ദിരാഗാന്ധി 66 ൽ അധികാരത്തിലേറിയത്.

👉  കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം തന്നെ പശുവും കിടാവുമായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇന്ദിരാ ഗാന്ധി ഗോഹത്യാ നിരോധന നിയമം നടപ്പിലാക്കില്ലെന്നറിയിച്ചു.

👉  നവംബർ 7 സന്യാസിമാർ ബോട്ട് ക്ലബ്ബിൽ നിന്നും പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സമാധാനപൂർവം നടത്തിയ മാർച്ചിലേക്ക് പോലീസ് വെടിവെപ്പിന് ഇന്ദിര ഉത്തരവിട്ടു. അന്നത്തെ ഗോപാഷ്ടമി ഗോ ഭക്തരുടെ ചോരയാൽ ഡൽഹിയെ ചുവപ്പിച്ചു. ഹരിയാണ ,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗോഭക്തരാണ് മരിച്ചു വീണത്. വെടിവെപ്പിന് ശേഷം മൃതശരീരങ്ങൾ ട്രക്കുകളിൽ വാരി നിറച്ച് ഡൽഹിക്ക് വെളിയിൽ കൊണ്ടു പോയി പെട്രോളൊഴിച്ച് കത്തിക്കുകയാണ് ചെയ്തത്.

👉  സ്വാമി കർ പത്രി മഹാരാജിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് ഗോഭക്തർ ഒരുമിച്ച് കൂടുകയും ഇന്ദിരയുടെ മുഴുവൻ വംശം ഇതേ പ്രകാരം തന്നെ ഇല്ലാതാകുമെന്ന് ശാപവചനങ്ങൾ നടത്തുകയും ചെയ്തു.

👉  ഇന്ദിരാഗാന്ധി വധിക്കപ്പെട്ട 1984 ഒക്ടോബർ 31 ഉം ഗോപാഷ്ടമി ആയിരുന്നു.

👉 ഗോ സംരക്ഷണത്തിനായ് മുഴുവൻ ഭാരതം ഒന്നിച്ച പ്രക്ഷോഭമായിരുന്നു അന്ന് നടന്നത്.

"ഇത്രയും വലിയ നരസംഹാരം ... ഹിന്ദുകൂട്ടക്കൊല ഹിന്ദു സമാജം മറക്കാതിരിക്കട്ടെ..."

3 November 2020

എന്താണ് വസു പഞ്ചകം

എന്താണ് വസു പഞ്ചകം

"അവിട്ടം പാതിതൊട്ട് രേവത്യാന്ത്യം വരേയ്ക്കും മരിച്ചാൽ ദഹിപ്പിക്ക യോഗ്യമല്ലറിക നീ അഥവാ ദഹിപ്പിക്കേണ മെന്നാകിൽലതിൻ വിധിപോൽ ദഹിപ്പിക്കാമൊരു ദോഷവും വരാ"

അവിട്ടം പകുതിക്കുശേഷം (30നാഴികക്ക്) രേവതിവരെ കുഭം, മീനം രാശികളിലെ നക്ഷത്രങ്ങളായ  നാലര നക്ഷത്രങ്ങൾക്കാണ് ഈ ദോഷം സംഭവിക്കുന്നത്. ഈ സമയത്ത് മൃത്യു സംഭവിച്ചാൽ. ശരിയായ വിധി പ്രകാരം ദഹിപ്പിച്ചില്ലെങ്കിൽ ആദോഷം കുടുംബത്തിൽ അവശേഷിക്കും എന്നാണ് വിധി. ഇതിനെ പഞ്ചക ദോഷം എന്നു പറയുന്നു. ചിലർ ഇതിനെ പഞ്ചമി ദോഷമായി തെറ്റിധരിച്ചിരിക്കുന്നു. അറിയുക പഞ്ചമിതിഥിയിൽ മരിച്ചയാളുടെ കുടുംബത്തിൽ വസുപഞ്ചകദോഷമോ മറ്റു ദോഷങ്ങളോ ഇല്ല.

ഊർദ്ധമുഖരാശിയിൽ മരണം സംഭവിച്ചാൽ ഉത്തമവും, അധോമുഖരാശിയിൽ അധമവും, തിര്യങ്മുഖരാശിയിൽ മധ്യമങ്ങളും ആണ്. ഇങ്ങനെദോഷകരമായി ലക്ഷണം കണ്ടാൽ വിധി പ്രകാരം ദഹിപ്പിക്കണം. പിണ്ഡച്ചോറ്കൊണ്ട് ആഞ്ച് ആൾരുപമുണ്ടാക്കി ബന്ധുക്കളാണെന് സങ്കല്പിച്ച് മരണാനന്തരക്രിയകൾ നടത്തി സംസ്ക്കരിക്കണം ഇവിടെ പുല ആചരിച്ച് പുലവിടുന്നതിന് മുൻപായി ശ്രാദ്ധം ഊട്ടി ബലികർമ്മങ്ങൾ ചെയ്യണം വീട്ടിൽ അന്നദാനത്തോടെ അടിയന്തിര സദ്യനടത്തണം പിന്നീട് ജ്യോത്സ്യനെ സമീപിച്ച് കുടുംബത്തിലെ മൃത്യുദോഷങ്ങൾ നോക്കിച്ച് അറിയണം. മൃത്യുദോഷം ഉണ്ടെങ്കിൽ തറവാട്ടിൽ വെച്ച് മൃത്യുജ്ജയഹോമം നടത്തണം. ഇവിടെജ്യോത്സ്യനെ കൊണ്ട് ഒഴിവ്നോക്കണം. ഒരുവർഷം കഴിഞ്ഞാൽ പ്രേതവേർപാട്നടത്താം. പിന്നീട് വീതുവെക്കരുത് വർഷം തോറും ശ്രദ്ധദിനത്തിൽ ബലിയിടാം ഒപ്പം അന്നദാനംവും നടത്തിപ്രാർത്ഥിക്കണം പിതൃക്കളുടെ ആത്മശാന്തിക്കായികൊണ്ട് സായൂജ പൂജയും തിലഹോമവും നടത്തണം..

ഇതിൽ തന്നെ ചില വ്യവസ്ഥകളും പറയുന്നുണ്ട്

(1) അവിട്ടത്തിനോട് കൂടി ചൊവ്വാഴ്ച്ച, ഏകാദശി, വൃശ്ചികലഗ്നം ഇവ ചേർന്നുവരണം

(2) ചതയത്തോടുകൂടി ബുധൻ, ദ്വാദശി, ധനു ലഗ്നം, ഇവ ചേർന്നുവരണം.

(3)പൂരോരുട്ടാതിയോടുകൂടി വ്യാഴാഴ്ച, ത്രയോദശി, മകരം ലഗ്നം ഇവ ചേർന്നുവരണം

(4) ഉത്രട്ടാതിയോടു കൂടി വെള്ളിയാഴ്ച്ച, ചതുർദശി, കുംഭ ലഗ്നം ഇവചേർന്നു വരണം

(5) രേവതിയോടുകൂടീ ശനിയാഴ്ച വാവ് മീനലഗ്നം ഇവ ചേർന്നു വരണം.

എങ്കിലെ ഈ ദോഷം ഫലത്തിൽ വരികയുള്ളൂ എന്നതും
ഇതിനോടൊപ്പം അറിഞ്ഞിരിക്കണം
പരിഹാരങ്ങൾ ചെയ്താൽ ശാന്തിയാകും