ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 August 2018

രാമകഥാ മാധുര്യം

രാമകഥാ മാധുര്യം

കര്‍ക്കടകമാസത്തിന്റെ ഇരവുപകലുകളില്‍ രാമായണ വായനയുടെ പുണ്യവും മധുരവും നിറയുന്നു. കര്‍ക്കടകത്തെ കള്ളക്കര്‍ക്കടകമെന്നും പഞ്ഞമാസമെന്നുമൊക്കെയാണ് വിളിച്ചുകൊണ്ടിരുന്നത്. തിമിര്‍ത്തുപെയ്യുന്ന മഴയും രോഗങ്ങളും ജോലിക്കുപോകാന്‍ കഴിയാതെയുള്ള പട്ടിണിയുമൊക്കെയാകുമ്പോള്‍ കര്‍ക്കടകത്തിന് പേരുദോഷം കൂടുന്നു. പഞ്ഞ കര്‍ക്കടകത്തില്‍ രാമായണ ശീലുകള്‍ ചൊല്ലുകയും കേള്‍ക്കുകയും ചെയ്യുന്നത് സമൃദ്ധിയുടെ ചിങ്ങമാസത്തെ വരവേല്‍ക്കാനാണ്. കൂടാതെ അല്‍പം ആശ്വാസത്തിനും. 
1982 ലെ വിശാല ഹിന്ദു സമ്മേളനത്തിന്റെ ആഹ്വാനമാണ് കര്‍ക്കടകമാസത്തെ രാമായണ ശീലുകളാല്‍ മുഖരിതമാക്കിയത്. വിശാല ഹിന്ദുസമ്മേളനത്തിന്റെ ആഹ്വാനം മുഴുവന്‍ ഹൈന്ദവ ജനതയും ഏറ്റെടുക്കുകയായിരുന്നു. കര്‍ക്കടകം സുഖചികിത്സയുടേയും കാലമാണ്. സസ്യാഹാരം ഭക്ഷിച്ച് നല്ലതുമാത്രം ചിന്തിച്ച്, രാമായണ കാവ്യം മനസ്സിലും ശരീരത്തിലും ഏറ്റുവാങ്ങി ഒരു ജനത ധ്യാനമിരിക്കുന്നു. ഭക്തിയുടെ നിറദീപങ്ങളാണ് ഓരോ വീട്ടിലും രാമായണത്തിനൊപ്പം നിറതിരിയിട്ട് കത്തിച്ചുവയ്ക്കുന്നതെങ്കിലും അക്ഷരങ്ങളെ ഈശ്വരനു തുല്യം സ്‌നേഹിക്കുന്ന ഒരുജനതയുടെ സംസ്‌കാരത്തിന്റെ തെളിവു നല്‍കല്‍ കൂടിയാണ് രാമായണ പാരായണം. വ്രതം നോറ്റ്, ഭക്തിപാരവശ്യത്തോടെ അക്ഷരങ്ങള്‍ക്കു മുന്നില്‍ ഒരു ജനത ധ്യാനമിരിക്കുമ്പോള്‍ ഭക്തിമാത്രമല്ല പ്രചരിപ്പിക്കപ്പെടുന്നത്. അച്ഛനമ്മമാരെയും സഹോദരങ്ങളെയും സ്‌നേഹിക്കണമെന്നും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വഴിയിലൂടെ സഞ്ചരിച്ചു മാത്രമാകണം ജീവിതമെന്നും ഉദ്‌ഘോഷിക്കപ്പെടുകയാണ്.
രാമന്റെ അയനം അഥവാ യാത്രയെന്നാണ് രാമായണത്തെക്കുറിച്ച് പറയുന്ന ഒരര്‍ത്ഥം. രാ എന്നാല്‍ ഇരുട്ടെന്നും അര്‍ത്ഥം പറയുന്നു. രാ-മായണം എന്നാല്‍ ഇരുട്ട് മായണം എന്നര്‍ത്ഥം. രാമായണം അറിയുന്നതിലൂടെ എല്ലാ മനുഷ്യരും മനസ്സിലെ അജ്ഞതയാകുന്ന ഇരുട്ടിനെ അകറ്റി നല്ലവരായിത്തീരണമെന്നും ധര്‍മ്മത്തില്‍ അടിയുറച്ച് ജീവിക്കണമെന്നും വിവക്ഷിക്കുന്നു. രാമായണത്തിലെ കഥാപാത്രങ്ങളിലൂടെ, അതുവായിച്ചറിയുന്നവരെ നല്ല വ്യക്തികളാക്കാനുള്ളതെല്ലാം വാല്മീകി ഒരുക്കിവച്ചിരിക്കുന്നു. പ്രജാക്ഷേമം, പുത്രധര്‍മ്മം, സഹോദരസ്‌നേഹം, സത്യസന്ധത തുങ്ങിയവ എങ്ങനെപാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിത്തരുന്നു. കഥാനായകനായ രാമനെ എല്ലാതരത്തിലും ഉത്തമ പുരുഷനായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സകലമനുഷ്യരും സന്മാര്‍ഗ്ഗികളും ഈശ്വരഭക്തരുമായിരിക്കണമെന്നതിലേക്കെത്തുകയായിരുന്നു കവിയുടെ ലക്ഷ്യം.
പലഭാഷകളില്‍, പലദേശങ്ങളില്‍ രാമായണം ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ രാമായണം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുക എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തെയാണ്. പിന്നെയാണ് വാല്മീകി രാമായണത്തിന് മലയാളി സ്ഥാനം നല്‍കുന്നത്. തമിഴില്‍ കമ്പര്‍ എഴുതിയ കമ്പരാമായണത്തിനാണ് പ്രാധാന്യം. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളതാണ് തമിഴിലെ കമ്പരാമായണം. ഹിന്ദിയില്‍ തുളസീദാസന്റെ രാമചരിതമാനസം. ബംഗാളിയില്‍ കൃത്തിവാസന്‍ രചിച്ച ശ്രീരാമപാഞ്ജലി. കന്നടഭാഷയില്‍ ഏറ്റവും പ്രസിദ്ധമായത് തോരവേരാമായണമാണ്.
നരഹരിയാണിതിന്റെ രചയിതാവ്. കാശ്മീരി ഭാഷയില്‍ ദിവാകരപ്രകാശഭട്ടന്‍ രചിച്ച രാമാവതാരചരിതയാണ് ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവും. ശിവനും പാര്‍വ്വതിയും തമ്മിലുള്ള സംഭാഷണ രൂപത്തിലാണിതിന്റെ രചന. മറാഠിയില്‍ ഏകനാഥന്റെ ഭാവര്‍ഥരാമായണം. ശ്രീലങ്കയിലെ സിംഹള ഭാഷയിലും രാമായണമുണ്ട്. ഇതില്‍ രാമന്‍ ഒറ്റയ്ക്കാണ് വനവാസം നടത്തുന്നത്. ഹനുമാനു പകരം ബാലിയാണ് ലങ്കാദഹനം നടത്തുന്നത്. ബാലി സീതയെ രാമന്റെയടുത്ത് എത്തിക്കുകയും ചെയ്യുന്നു. അസമീസ് ഭാഷയിലെ എറ്റവും മഹത്തായ രാമായണ കൃതി മാധവ കന്ദളിയുടെ രാമായണമാണ്. ഒറിയ ഭാഷയില്‍ ബാലരാമദാസന്‍ എഴുതിയ രാമായണം ഏറെ പ്രസിദ്ധമായി. 
തിബറ്റിലും തുര്‍ക്കിയിലും ഇന്തോനേഷ്യയിലും ചൈനയിലും രാമായണമുണ്ട്. ബുദ്ധ, ജൈനമതങ്ങള്‍ക്കൊപ്പമാണ് ഭാരതത്തില്‍ നിന്ന് രാമായണവും വിദേശത്തേക്കെത്തിയതെന്നാണ് ചരിത്രം പറയുന്നത്. ടിബറ്റന്‍ രാമായണത്തില്‍ രാജാവായ ദശരഥന് രണ്ട് ഭാര്യമാരേയുള്ളൂ. രണ്ടാം ഭാര്യയുടെ മകനായി വിഷ്ണുദേവന്‍ അവതരിച്ചത് രാമനായി. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ആദ്യഭാര്യക്ക് ലക്ഷ്മണന്‍ പിറന്നു. ലങ്കാധിപനായിരുന്ന രാവണന് മകള്‍ പിറന്നു. അവളാണ് സീത. മകള്‍ രാവണന് ദോഷംവരുത്തുമെന്ന് പ്രവചനം ഉണ്ടായപ്പോള്‍ രാവണന്‍ മകളെ കൊല്ലാനായി സമുദ്രത്തിലെറിഞ്ഞു. പക്ഷേ, അവള്‍ മരിച്ചില്ല. പിന്നീടുള്ള കഥ നമ്മുടെ രാമായണത്തിനു സമാനം. 
കിഴക്കേ തുര്‍ക്കിസ്ഥാനില്‍ ഒമ്പതാം ശതകത്തിലുണ്ടായ രാമകഥയാണ് ഖോത്താനി രാമായണം. അതില്‍ രാമനും ലക്ഷ്മണനും ദശരഥ പുത്രന്മാരല്ല. ദശരഥ പുത്രനായ സഹസ്രബാഹുവിന്റെ പുത്രന്മാരാണ്. പരശുരാമന്റെ പിതാവിന്റെ പശുക്കളെ സഹസ്രബാഹു മോഷ്ടിച്ചപ്പോള്‍ പരുശുരാമന്‍ സഹസ്രബാഹുവിനെ കൊന്നു. രാമലക്ഷ്മണന്മാര്‍ അപ്പോള്‍ കുട്ടികളായിരുന്നു. മുതിര്‍ന്നപ്പോള്‍ അവര്‍ പരുശുരാമനെ വധിച്ചു. പിന്നീട് കാട്ടിലലയുമ്പോഴാണ് സീതയെ കല്യാണം കഴിക്കുന്നതും രാവണന്‍ തട്ടിക്കൊണ്ടു പോകുന്നതുമെല്ലാം. 
ഇന്തോനേഷ്യക്കാരുടെ വീരപുരുഷനാണ് ശ്രീരാമചന്ദ്രന്‍. തമിഴിലെ കമ്പരാമായണവുമായി ഇന്തോനേഷ്യക്കാരുടെ രാമായണത്തിന് വലിയ ബന്ധമുണ്ട്. ഇന്തോനേഷ്യന്‍ ദ്വീപുകളായ ബാലിയിലും സുമാത്രയിലും പ്രചാരമുള്ള രാമകഥയില്‍ രാമന്റെ സഹോദരിയാണ് സീത. രാവണനെ തോല്‍പിച്ച് അയോധ്യയിലെത്തുന്ന രാമനും പരിവാരങ്ങളും സീതയെ ചക്രവര്‍ത്തിയായി വാഴിക്കുന്നു. ഇന്തോനേഷ്യക്കാരുടെ ജീവിതത്തെ രാമായണം വളരെയധികം സ്വാധിനിച്ചിട്ടുണ്ട്. 
ദക്ഷിണ കമ്പോഡിയായിലെ രാമകഥയാണ് രാമകേര്‍ത്തി. തായ്‌ലന്റിലെ രാമകഥ രാമകിയേന എന്നറിയപ്പെടുന്നു. സേതുബന്ധനത്തിനു മുമ്പ് രാവണന്‍ ഒരു സന്യാസിയുടെ വേഷത്തില്‍ രാമന്റെ അടുത്തെത്തി യുദ്ധം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായി രാമകിയേനയില്‍ പറയുന്നുണ്ട്. ലാവോസ്, മലേഷ്യ, മ്യാന്‍മര്‍ എന്നിവിടങ്ങളിലും രാമായണമുണ്ട്. ഉസ്ബക്കിസ്ഥാന്‍ മുതല്‍ ഫിലിപ്പീന്‍സ് വരെയും മൗറീഷ്യസ് മുതല്‍ വിയറ്റ്‌നാം വരെയുമുള്ള പതിനാലില്‍പ്പരം ഏഷ്യന്‍ രാജ്യങ്ങളില്‍ രാമായണമുണ്ട്. രാമന്റെ ജീവിതവും ജീവിതരീതിയും അവര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു. 
എല്ലാ രാമായണത്തിലും പലതരത്തിലുള്ള കഥകളുണ്ടെങ്കിലും എല്ലാത്തിനും അടിസ്ഥാനം വാല്മീകി രാമായണമാണ്. ഇന്ന് പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണം മൂന്നു തരത്തില്‍പ്പെടും. മൂന്നിലും രാമകഥ ഒന്നുതന്നെയാണെങ്കിലും ശ്ലോകങ്ങള്‍ ഒരേതരത്തിലുള്ളതല്ല. അച്ചടി സൗകര്യമില്ലാതിരുന്ന കാലത്ത് രാമകഥ പ്രചരിച്ചത് പറഞ്ഞും പാടിയുമാണ്. വളരെ വിശാലമായ ഒരു ഭൂപ്രദേശത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് രാമകഥ പരിചിതമായത് അത്തരത്തില്‍ കേട്ടും പാടിയുമാണ്. നമ്മുടെ നാടിനും കാലാവസ്ഥയ്ക്കുമൊക്കെ ധാരാളം മാറ്റങ്ങള്‍ ഉണ്ടായിട്ടും രാമകഥയ്ക്കു മാത്രം മാറ്റം ബാധകമായില്ല. അന്നും ഇന്നും രാമായണം ഒരേ തരത്തില്‍ നിലനില്‍ക്കുന്നു. എല്ലാ ഭാഷകളിലും എഴുതപ്പെട്ട രാമായണങ്ങള്‍ അതതുഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടികളാണ്. മറ്റേതൊരു സാഹിത്യ കൃതിയെക്കാളും അവയെല്ലാം അതാതു ഭാഷകളില്‍ മികച്ചവയായി നിലനില്‍ക്കുന്നു. എഴുത്തുകാരന്റെ ബോധത്തിനും ഭാവനയ്ക്കുമനുസരിച്ച് കഥകളിലും സന്ദര്‍ഭത്തിലും ചില മാറ്റങ്ങള്‍ ഇവയിലെല്ലാം കാണാം. എന്നാല്‍ വാല്മീകിയുടെ രാമായണം വായനക്കാരനിലേക്ക്, അല്ലെങ്കില്‍ കേള്‍വിക്കാരനിലേക്ക് സന്നിവേശിപ്പിക്കുന്ന സന്ദേശത്തില്‍ നിന്ന് ഇവയൊന്നും വ്യതിചലിക്കുന്നില്ല.
രാമായണത്തെ അധികരിച്ച് നിരവധി മറ്റു സംരംഭങ്ങള്‍ എല്ലാ നാടുകളിലും ഭാഷകളിലും ഉണ്ടായിട്ടുണ്ട്. നാടകങ്ങള്‍, അട്ടക്കഥകള്‍, സിനിമകള്‍, കഥകള്‍, നോവലുകള്‍, കാവ്യങ്ങള്‍ തുടങ്ങി പലതും. രാമായണ കഥ ഉള്‍ക്കൊണ്ട ആദ്യസാഹിത്യരചന കാളിദാസന്റെ രഘുവംശമാണ്. പിന്നീട് ഗ്രാമീണമറാത്തിയില്‍ എഴുതപ്പെട്ട രാവണവഹ പുറത്തു വന്നു. ഭട്ടീകാവ്യം, ജാനകീഹരണം, പ്രതിമാനാടകം, അഭിഷേക നാടകം, ഉദാത്തരാഘവം, ഹനുമന്നാടകം എന്നീ നിരവധി സാഹിത്യകൃതികള്‍ തുടര്‍ന്ന് രാമായണത്തെ അടിസ്ഥാനമാക്കി ജന്മമെടുത്തു.
മലയാളത്തിലും രാമായണവുമായി ബന്ധിച്ചുള്ള സാഹിത്യരചനകള്‍ ഉണ്ടായി. സി.എന്‍.ശ്രീകണ്ഠന്‍നായരുടെ ലങ്കാദഹനം, സാകേതം, കാഞ്ചനസീത തുടങ്ങിയ നാടകങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. കഥകളിയില്‍ രാമായണത്തെ അടിസ്ഥാനമാക്കി നിരവധി ആട്ടക്കഥകളുണ്ടായി. രാമായണത്തിലെ കഥാപാത്രങ്ങളെ അടിസ്ഥാനപ്പെടുത്തി കാവ്യങ്ങള്‍ നിരവധി മലയാളത്തിലുമുണ്ടായി. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത, വയലാറിന്റെ രാവണപുത്രി എന്നിവ ഉദാഹരണങ്ങളാണ്. രാമായണത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടായിട്ടുള്ള സിനിമകളില്‍ പ്രശസ്തം അരവിന്ദന്റെ കാഞ്ചനസീതയാണ്. 
രാമായണത്തോളം മഹത്തായ മറ്റൊരു കൃതി ലോകത്ത് മറ്റൊരിടത്തുമില്ല. ഇത്രത്തോളം മഹത്തരസാഹിത്യമായ രാമായണത്തെ വെല്ലാന്‍ മറ്റൊന്നും ഇനിയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകില്ലെന്ന് നിശ്ചയമായും പറയാനും കഴിയും. രാമായണം വായിക്കുന്നതും കേള്‍ക്കുന്നതും പുണ്യമാണ്. 

6 August 2018

കടപയാദി സംഖ്യാ ക്രമവിവരണവും നാരായണീയത്തിലെ " ആയുരാരോഗ്യസൗഖ്യവും

കടപയാദി സംഖ്യാ ക്രമവിവരണവും നാരായണീയത്തിലെ " ആയുരാരോഗ്യസൗഖ്യവും

കടപയാദി സമ്പ്രദായത്തിൽ അക്കങ്ങളും ദിവസങ്ങളും ഭാഷാ രൂപത്തിൽ ശ്ലോകങ്ങളിലൂടെ പ്രതിപാദിക്കുന്നത് പണ്ടുകാലത്ത് പതിവായിരുന്നു. ഓരോ അക്ഷരങ്ങളുടെ ഉച്ചാരണത്തിനും ഓരോ അക്കങ്ങൾ എന്ന നിലയിൽ താഴെ ചേർക്കുന്നു. ഇത് ഹൃദിസ്ഥമാക്കണം.

ക ട പ യ എന്നിവയ്ക്ക് 1 ആണ് മൂല്യം

കടപയ 1
ഖഠഫര 2
ഗഡബല 3
ഘഢഭവ 4
ങണമശ  5
ചതഷ   6
ഛഥസ  7
ജദഹ    8
ഝധ    9
ന ഞ    0

സ്വരാക്ഷരങ്ങൾ 0

ശേഷം കടപയാദിയിൽ ഓരോന്നും വിശകലനം ചെയ്യാം.
ഉദാഃ

ജയം=18

ജ=8
യ= 1
ജയം =18
(വലത്തു നിന്ന് ഇടത്തോട്ട് )

ആയുരാരോഗ്യ സൗഖ്യം

ആ  =0
യു =1
രാ=2
രോ=2
ഗ്യ= 1(ഗ് + യ)
സൗ=7
ഖ്യം=1(ഖ്+യ)

അ - 0, യു - 1, രാ - 2, രോ - 2, ഗ്യ - 1, സൗ - 7, ഖ്യം - 1. അപ്പോൾ 0122171. തിരിച്ചിട്ടാ " 1712210''

അതിരിക്കട്ടെ, 1712210 എന്ന സംഖ്യയുടെ പ്രാധാന്യം എന്താ?''

മേല്‍പ്പത്തൂര്‍ ഭട്ടതിരി പ്രശസ്തമായ നാരായണീയത്തിന്റെ രചന പൂര്‍ത്തിയാക്കിയ ദിവസത്തിന്റെ കലിദിന സംഖ്യയാണത്.''
നാരായണീയത്തിലെ അവസാന ശ്ലോഗത്തിലെ അവസാന വരി "ആയുരാരോഗ്യസൗഖ്യം" എന്നാണ്. ഇതൊരു കടപയാദി പദമാണ്. ഈ വരി എഴുതിയ ദിവസത്തെ കലിദിന സംഖ്യ ഇതിൽ നിന്നും ലഭിക്കും.
ആയുരാരോഗ്യസൗഖ്യം= 0122171  തിരിച്ചെഴുതിയാൽ 1712210 എന്നു കിട്ടും. ഇതിനെ കൊല്ലവർഷത്തിലേക്ക് മാറ്റിയാൽ കൊല്ലവർഷം 762 വൃശ്ചികം 28 എന്നു ലഭിക്കും.മേല്പത്തൂർ നാരായണ ഭട്ടതിരി നാരായണ രചന അവസാനിപ്പിച്ച ദിനമാണത്. ഇതു നാരായണീയ ദിനമായി ആചരിക്കുന്നു.

ചരട് ജപിച്ചു കെട്ടിയാൽ പ്രശ്നങ്ങളെല്ലാം തീരുമോ?

ചരട് ജപിച്ചു കെട്ടിയാൽ പ്രശ്നങ്ങളെല്ലാം തീരുമോ?

മിക്കവരും കൈകളിൽ ചരടുകെട്ടാറുണ്ട്. ചിലർ ഫാഷന്റെ പേരിലും  മറ്റുചിലർ വിശ്വാസത്തിന്റെ പേരിലുമാണെന്നു മാത്രം.ചരട് ജപിച്ചുകെട്ടിയാൽ ദൃഷ്ടിദോഷം, ശത്രുദോഷം ,ബാധാദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം .ചരട് ജപിച്ചു കെട്ടിയാൽ പ്രശ്നങ്ങളെല്ലാം തീരുമോ എന്ന്  ചിലർക്കു  സംശയം തോന്നാം. ആരാധനാലയങ്ങളിൽ നിറഞ്ഞു നിൽക്കുന്നതു പോസിറ്റീവ്  എനർജിയാണ്.ഉത്തമനായ കർമ്മി മന്ത്രോച്ചാരണത്തിലൂടെ ജപിച്ചു തരുന്ന ചരടിൽ ശക്തിയും ചൈതന്യവും ഉണ്ടെന്നാണ് ജ്യോതിഷ പ്രമാണം .മൂക്കോളം മുങ്ങി നിൽക്കുന്നവന് കച്ചിതുരുമ്പും രക്ഷയാവാം അതുപോലെ ചരട് ജപിച്ച്  കെട്ടിയാൽ  ഭക്തന്  ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ഭയപ്പെടാതെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയുകയും ചെയ്യും.

പല നിറത്തിലുള്ള ചരടുകൾ ജപിച്ചു കെട്ടാറുണ്ട്. നിറങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനമുണ്ട് . നവഗ്രഹങ്ങളിലെ ഓരോ ഗ്രഹങ്ങൾക്കും അനുകൂലമായ ഓരോ നിറങ്ങൾ ഉണ്ട് . വെറുതെ ചരട് കെട്ടിയാൽ പോലും അതിൽ നിന്ന് അനുകൂല ഊർജം ലഭിക്കുമെന്നാണ് വിശ്വാസം. ഓരോ നിറത്തിലുള്ള ചരടുകൾ കെട്ടുന്നതിന് ഓരോ ഫലങ്ങളാണ് .

കറുത്ത ചരട്
➖➖➖➖➖➖➖➖➖
മിക്കവരും കറുത്ത ചരടാണ്‌ കെട്ടാറുള്ളത് .കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി ,രാഹു പ്രീതികരമാണ് .ഇത് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷം നീങ്ങും  .ദൃഷ്ടി ദോഷം മാറാൻ  കറുത്ത ചരട് ജപിച്ചു കെട്ടുന്നത് ഉത്തമമാണ്.  കുഞ്ഞുങ്ങളുടെ  ഇരുപത്തെട്ടു കെട്ടിന് കറുത്ത ചരടിൽ പഞ്ചലോഹങ്ങൾ ചേർത്താണ് അരയിൽ കെട്ടുന്നത് . കറുത്ത ചരടിൽ നിന്നും പഞ്ചലോഹത്തിൽ നിന്നുമുള്ള എനർജി കുഞ്ഞിനെ ചുറ്റുപാടിൽ നിന്നുള്ള നെഗറ്റീവ് ഊർജത്തിൽ നിന്ന് സംരക്ഷിക്കുന്നു . 

ചുവന്ന ചരട്
➖➖➖➖➖➖➖➖➖
നവഗ്രഹങ്ങളിലൊന്നായ ചൊവ്വയ്ക്ക് പ്രീതികരമായ നിറമാണ് ചുവപ്പ്. ദേവീ ക്ഷേത്രങ്ങളിൽ നിന്ന് ചുവന്നു ചരട് ജപിച്ച് കെട്ടുന്നത് ശത്രുദോഷം നീങ്ങാൻ ഉത്തമമാണ് . ബാധാദോഷം നീങ്ങാനും ചുവന്ന ചരട് കെട്ടാറുണ്ട് .

മഞ്ഞച്ചരട്
➖➖➖➖➖➖➖➖➖
വിവാഹവേളയിൽ ഏറ്റവും പ്രധാനമായ ഒന്നാണ് മഞ്ഞച്ചരട് .ദമ്പതികൾ തമ്മിലുള്ള ഐക്യവർധനവിനാണ് മഞ്ഞച്ചരടിൽ കോർത്ത്  താലി ചാർത്തുന്നത് . വ്യാഴ പ്രീതികരമായ നിറമാണ് മഞ്ഞ . ധനസൗഭാഗ്യങ്ങളുടെ കാരകനാണ് വ്യാഴം.വിഷ്ണു പ്രീതികരവുമാണ്. മഞ്ഞനിറത്തിലുള്ള ചരട് ജപിച്ചു കെട്ടിയാൽ അഭിവൃദ്ധിയാണ് ഫലം.

ഓറഞ്ചോ കാവിയോ നിറത്തിലുള്ള ചരട്
➖➖➖➖➖➖➖➖➖
സൂര്യ പ്രീതികരമായ നിറങ്ങളാണിവ . ഈ നിറത്തിലുള്ള ചരട് ജപിച്ചു കെട്ടിയാൽ ജീവിത പ്രശ്നങ്ങളെ  എരിച്ചു കളഞ്ഞു ശാന്തിയും സമാധാനവും പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം .

ചിലർ ഈ നിറങ്ങളിലുള്ള ചരടുകളെല്ലാം ചേർത്ത് കൈകളിൽ കെട്ടാറുണ്ട് . ഇത് ദോഷങ്ങൾ നീക്കി അഭിവൃദ്ധിയും ആരോഗ്യവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.

നിങ്ങൾക്കറിയാമോ, ഏറ്റവും വലിയ ശിവലിംഗമുള്ള കേരളത്തിലെ ക്ഷേത്രം ?

നിങ്ങൾക്കറിയാമോ,  ഏറ്റവും വലിയ ശിവലിംഗമുള്ള കേരളത്തിലെ ക്ഷേത്രം ?

കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള കൊടുങ്ങല്ലൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കീഴ്ത്തളി മഹാദേവക്ഷേത്രം. തിരുവഞ്ചികുളം മഹാദേവ ക്ഷേത്രത്തിനു സമീപമാണ് കീഴ്ത്തളി ക്ഷേത്രവും

2000 വര്ഷം പഴക്കം ആണ് ക്ഷേത്രത്തിനുള്ളത് എന്ന് പറയപ്പെടുന്നു (BC 100-AD 300). ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെയും  ഗുരുവായും ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും നിലകൊള്ളുന്ന ഭാർഗ്ഗവപുത്രൻ,പരശുരാമനാല്‍ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...
മേത്തല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ  പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം. കീത്തോളി ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.കേരളത്തിലേയും തുളുനാട്ടിലേയും അറുപത്തിനാല് ബ്രാഹ്മണഗ്രാമങ്ങളെ നിയന്ത്രിക്കാൻ പതിനെട്ടര തളികൾ ഉണ്ടായിരുന്നു എന്ന് കേരളോത്പത്തിയിൽ പറയുന്നു. വടക്ക് പയ്യന്നൂർ മുതൽ തെക്ക് തിരുനന്തിക്കരവരെ ഒട്ടേറെ തളികൾ ഉണ്ടായിരുന്നതായി സ്ഥലനാമങ്ങളും ശാസനങ്ങളും സൂചന നല്കുന്നു. ഇവയിൽ നാല് തളികളുടെ തലവന്മാരായ തളിയാതിരിമാരെ അവയ്ക്കു ചുറ്റുമുള്ള നാടുകളുടെ രക്ഷാപുരുഷന്മാരായി പരശുരാമൻ നിയമിച്ചു എന്നും അവർ ആറിലൊന്നു രക്ഷാഭോഗം പിരിച്ചെടുത്തുവെന്നും കാണുന്നു. പയ്യന്നൂർ, പെരിഞ്ചെല്ലൂർ, പരപ്പൂർ, ചെങ്കണിയൂർ എന്നിവയാണ് ആ തളികൾ. പയ്യന്നൂർ, പെരിഞ്ചെല്ലൂർ, ചെങ്കണിയൂർ തളികൾ ദൂരത്തായതുകൊണ്ട് അവയ്ക്കു പകരം പറവൂരിനൊപ്പം,  മൂഴിക്കുളം, ഐരാണിക്കുളം, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ വൈദികന്മാരെ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്നു പാർപ്പിച്ചു. കൊടുങ്ങല്ലൂരിലെ നാലുതളികൾ മേൽത്തളി, കീഴ്ത്തളി, ചിങ്ങപുരത്തുതളി, നെടിയതളി എന്നിവയാണ്. അവ യാഥാക്രമം മൂഴിക്കുളം, ഐരാണിക്കുളം, ഇരിങ്ങാലക്കുട, പറവൂർ എന്നീ ബ്രാഹ്മണ ഗ്രാമങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. തളികളുടെ മേൽനോട്ടം വഹിക്കുന്ന നമ്പൂതിരി പ്രതിനിധികൾ തളിയാതിരിമാർ എന്നും പറയപ്പെട്ടിരുന്നു.ചേരമാൻ പെരുമാക്കന്മാരുടെ കാലത്ത് കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന നാലു തളികളിൽ ഒന്നാണിത്. മറ്റു മൂന്നു തളികൾ നെടിയതളി, ശൃംഗപുരം, മേൽത്തളി എന്നിവയായിരുന്നു. ഈ തളികളോട് ചേർന്ന് ശിവക്ഷേത്രവും അന്ന് നിലനിന്നിരുന്നു. കേരളത്തിലെ ശിവക്ഷേത്രങ്ങളേയും അവയോടനുബന്ധിച്ചുള്ള സഭയേയും തളി എന്ന് അറിയപ്പെട്ടിരുന്നു. ശൈവന്മാരായ ബ്രാഹ്മണരുടെ ചർച്ചാവേദി എന്നും വിളിച്ചിരുന്നു. മേൽത്തളി ലോപിച്ചാണ് 'മേത്തല' എന്ന നാമം ഉരുത്തിരിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു. തിരുവഞ്ചികുളം മഹാദേവ ക്ഷേത്രത്തിനു സമീപമാണ് കീഴ്ത്തളി ക്ഷേത്രം. മൈസൂർ സുൽത്താൽ ടിപ്പുവിന്റെ പടയോട്ടകാലത്ത് നശിപ്പിക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഈ ക്ഷേത്രത്തിനടുത്തായുണ്ടായിരുന്ന തൃക്കണാമതിലകം ക്ഷേത്രത്തിലായിരുന്നു അന്ന് ഏറ്റവും വലിപ്പമേറിയ ശിവലിംഗം മുൻപ് ഉണ്ടായിരുന്നത്. പക്ഷെ ദേവന്മാരാല്‍ പൂജിക്കപ്പെട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നതും , 24 അടി ഉയരമുള്ള ചെറിയകുന്നില്‍ 8 1/2 അടി ഉയരത്തോടും 7 1/2 അടിവ്യാസത്തോടും 49 അടി സമച്ചതുരത്ത്തിലുള്ള പീഠത്തോടും കൂടിയതുമായ കീഴ്ത്തളി ശ്രീമഹാദേവക്ഷേത്രത്തിലെ ശിവലിംഗം ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ ശിവലിംഗങ്ങളില്‍ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. മൃത്യുഞയ ജീവനകല കൊത്തിവെക്കപ്പെട്ടിട്ടുള്ള ഈ ശിവലിംഗം അപൂര്വവങ്ങളില്‍ അപൂര്വഞവും കിരാതമൂര്ത്തി  ചൈതന്യത്തോടു കൂടിയതുമാണ്. പക്ഷേ ഈ ക്ഷേത്രം കേരളത്തിലെ ചില ഗ്രാമങ്ങൾ തമ്മിലുണ്ടായിരുന്ന ആഭ്യന്തര കലഹം മുതലെടുത്ത ഡെച്ചുകാരുടെ സഹായത്താൽ ഇരിങ്ങാലക്കുട ഗ്രാമക്കാർ നശിപ്പിക്കുകയും ഡെച്ചുകാർ ആ ശിവലിംഗം കൊച്ചിയിൽ കപ്പൽ നങ്കൂരമിടുമ്പോൾ കെട്ടാനായി ഉപയോഗിക്കുകയും ചെയ്തുവെന്നുള്ളത് വിധി വൈപരീത്യം.1759-ല്‍ ഇംഗ്ളീഷുകാര്‍ ഡച്ചുകാരെ തോല്പിച്ചതിനുശേഷം കമ്പനിക്കാരില്‍ നിന്ന് സാരസ്വത ബ്രാഹ്മണര്‍ ആ ശിവലിംഗം ലേലത്തില്‍ വാങ്ങുകയും തിരുമല ദേവസ്വം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. മേക്കാട്ട് മനയ്ക്ക് നിക്ഷിപ്തമാണ് ഇവിടുത്തെ ക്ഷേത്ര തന്ത്രാവകാശം.

5 August 2018

സനാതന ധര്‍മസന്ദേശത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങൾ

സനാതന ധര്‍മസന്ദേശത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങൾ

സനാതന ധര്‍മത്തിന്റെ അടിസ്ഥാന സന്ദേശങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഗ്രന്ഥങ്ങളാണ് വേദങ്ങള്‍. പ്രപഞ്ചചൈതന്യത്തെ ബാഹ്യവും ആന്തരീകവുമായ ദൃഷ്ടികൊണ്ട് ദര്‍ശിച്ച് രചിച്ചിട്ടുള്ളതിനാല്‍ ഋഷിമാരെ മന്ത്രദൃഷ്ടാക്കളെന്നു പറയുന്നു. കഥകളോ ചരിത്രങ്ങളോ ഇല്ലാതെ, പ്രപഞ്ച ചൈതന്യാംശത്തെക്കുറിച്ചുള്ള ശാശ്വതസത്യങ്ങളായ വസ്തുതകള്‍ മാത്രമുള്ളതാണ് വേദങ്ങള്‍. അതിനാല്‍ വേദം എന്ന പദത്തിന്റെ അര്‍ഥം തന്നെ അറിവ് എന്നാണ്. അത് ഗുരുവില്‍നിന്ന് ശിഷ്യരിലേക്ക് വായ്‌മൊഴിയായി പകരുന്നതിനാല്‍ ശ്രുതി എന്നറിയപ്പെടുന്നു. പ്രപഞ്ച ചൈതന്യം തന്നെ വിഷയമായതിനാല്‍ അത് അപൗരുഷേയമെന്നറിയപ്പടുന്നു. മുക്കുവ വംശത്തിലെ വേദവ്യാസന്‍ ക്രോഡീകരിക്കുകയും വിശ്വാമിത്രനെപ്പോലെ ക്ഷത്രിയ വംശജര്‍ രചിച്ചിട്ടുള്ളതുമായതിനാല്‍ ബ്രാഹ്മണ്യത്തിലേക്കുയരുന്ന ഏതു ജാതിക്കാരനും മതാനുയായിക്കും വേദം ശുദ്ധിയോടെ വായിച്ചു മനസ്സിലാക്കാം. വേദങ്ങളുടെ കാലഘട്ടം, അത്യാധുനിക പുരാവസ്തു ജ്യോതിശ്ശാസ്ത്ര ഗണനയനുസരിച്ച് ഏതാണ്ട് 4000 ബിസിക്കപ്പുറമാണ്.

ഋഗ്വേദമാണ് ആദിമഗ്രന്ഥം. ഭൗതികവും ആത്മീയവും ദേവതാ സങ്കല്‍പവുമെന്ന രീതിയില്‍ മൂന്നുതരം അര്‍ത്ഥം വേദമന്ത്രങ്ങള്‍ക്കുണ്ട്. ഋഗ്വേദത്തിന് ഇരുപത്തിയഞ്ച് ശാഖകളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ശാഖകള്‍: ശാകലം, ബാഷ്‌കളം, ആശ്വാലയനം, ശംഖായനം, മാണ്ഡുകേയം എന്നിവയാണ്. ഇന്ന് ലഭ്യമായതും പ്രചാരത്തിലുള്ളതുമായ ശാഖകള്‍, ശാകലവും ബാഷ്‌കളവും ശാംഖായനവുമാണ്.

ഋഗ്വേദത്തിലെ ഏറ്റവും പ്രചാരമുള്ള ശാകലശാഖയില്‍ 397265 അക്ഷരങ്ങളുണ്ട്.  ഈ അക്ഷരങ്ങള്‍ 193816 പദങ്ങളിലും, 10552 മന്ത്രങ്ങളിലും അടുക്കിയിരിക്കുന്നു. മന്ത്രങ്ങള്‍ 2024 വര്‍ഗങ്ങളായും, അവയെ  64 അദ്ധ്യായങ്ങളായും തിരിച്ചിരിക്കുന്നു. എട്ട് അദ്ധ്യായങ്ങളെ ചേര്‍ത്ത് എട്ട് അഷ്ടകങ്ങളായും വേദമന്ത്രങ്ങളെ വിവരിക്കാറുണ്ട്.

വ്യത്യസ്ത ശ്രുതിയോടെയാണ് വേദം പഠിക്കുക. പഠനക്രമവും വളരെ കഠിനമായ നിഷ്ഠയോടെയുള്ളതാണ്. വേദശ്രുതികള്‍ക്ക് പ്രത്യേകം പേരുകളുണ്ട്. ഉദാത്തം, അനുദാത്തം, സ്വരിതം, രേഫം, ഹ്രസ്വം, അനുനാസികം, കമ്പം, ദീര്‍ഘകമ്പം, പ്‌ളതം എന്നിവയാണ് ദേവസ്വരങ്ങള്‍. ഗുരുവില്‍ നിന്നല്ലാതെ വേദം അഭ്യസിച്ചാല്‍ ഈ ശ്രുതികളുടെ വ്യത്യാസങ്ങള്‍ അറിയുവാന്‍ സാധ്യമല്ല. തെറ്റിച്ചൊല്ലിയാല്‍ അര്‍ത്ഥം മാറുകതന്നെ ചെയ്യും.

യജുര്‍വേദം കൂടുതലായും യാഗകര്‍മ്മത്തിനായുള്ള മന്ത്രങ്ങളായതിനാല്‍, ഈ വേദത്തെ കര്‍മ്മകാണ്ഡം എന്നു വിവരിക്കാറുണ്ട്. ഗദ്യപദ്യ മന്ത്രങ്ങള്‍ അടങ്ങിയ വിവിധ യജുര്‍വേദശാഖകളെ കൃഷ്ണയജുര്‍വേദത്തില്‍പ്പെടുത്തിയിരിക്കുന്നു. പദ്യമന്ത്രങ്ങള്‍ മാത്രമുള്ള യജുര്‍വേദശാഖകളെ ശുക്ലയജുര്‍വേദത്തിലും. ആകെ യജുര്‍വേദത്തിന് നൂറ് (ചിലരുടെ അഭിപ്രായത്തില്‍ 108) ശാഖകളുണ്ട്. ഈ ശാഖകളെല്ലാം ഓരോ മഹര്‍ഷിമാരുടെ പേരിലറിയപ്പെടുന്നു.

യജുര്‍വേദത്തിലെ പ്രധാനശാഖകള്‍ ആലംഭി, കലിംഗ, കമല, ഋചാഭ, അരുണി, താണ്ഡ്യ, ശ്യാമായന, കഠ, കലാപി എന്നിവാണ്. ഈ ശാഖകള്‍ വീണ്ടും ഉപശാഖകളായി വളര്‍ന്നിട്ടുണ്ട്. കഠശാഖയുടെ ഉപശാഖാ നാമങ്ങളോടൊപ്പം 'കഠ' എന്ന പേരുകൂടി ചേര്‍ത്തിട്ടുണ്ടാകും. ചരകഠ, ആഹ്വരകഠ, ഭ്രാജിഷ്ഠലകഠ, കപിഷ്ഠലകഠ, ചാരായണിയകഠ, പ്രാച്യകഠ, ശ്വേതകഠ, ശ്രേതാശ്വേതരകഠ, ഔപമന്യകഠ, പാതാണ്ഡിനേയകഠ, മൈത്രാണീയകഠ എന്നിങ്ങനെ പോകുന്നു. വ്യത്യസ്ത യജുര്‍വേദ പുസ്തകങ്ങള്‍. ഒരൊറ്റ പുസ്തകമാണ് യജുര്‍വേദമെന്ന് നാം തെറ്റിദ്ധരിച്ചിരിക്കുന്നത് (യജുര്‍വേദത്തിന്റെ വിവിധ ശാഖകളുടെ വ്യത്യാസമുള്ള ഗ്രന്ഥങ്ങളാണ്. ചില ഗ്രന്ഥങ്ങള്‍ക്ക് വ്യത്യാസങ്ങള്‍ കൂടുതലും കുറവുമായിരിക്കുമെന്നുമാത്രം).

(സനാതന ധര്‍മത്തിന്റെ അടിസ്ഥാന ശിലകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
ഡോ.എന്‍.ഗോപാലകൃഷ്ണന്‍

ദേവീദേവന്മാരെ വിശേഷ ദിവസങ്ങളിൽ പൂജിച്ചാൽ ജന്മസാഫല്യം

ദേവീദേവന്മാരെ വിശേഷ ദിവസങ്ങളിൽ പൂജിച്ചാൽ ജന്മസാഫല്യം

ജ്യോതിഷ പ്രകാരവും ആചാര പ്രകാരവും ഉള്ള ദേവീദേവന്മാരുടെ ദിവസങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

ബ്രഹ്മാവ്

ത്രിമൂർത്തികളിൽ സൃഷ്ടികർത്താവായ ബ്രഹ്മാവിന് ക്ഷേത്രാരാധന ക്രമം ഇല്ല. വിശേഷദിവസങ്ങളും ആചരണീയമായത് ഇല്ല.

മഹാവിഷ്ണു /ശ്രീകൃഷ്ണൻ

ത്രിമൂർത്തികളിൽ സ്ഥിതി–പരിപാലനത്തിന്റെ ചുമതല മഹാവിഷ്ണുവിനാണ്. എല്ലാ മലയാള മാസവും ആദ്യത്തെ വ്യാഴാഴ്ച പ്രധാനം. വൈശാഖ മാസം (മേടമാസത്തിൽ വരുന്നത് – ഏപ്രിൽ–മെയ്) പ്രധാനം. ഏകാദശി, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, മാസം തോറുമുള്ള അഷ്ടമിരോഹിണി, ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച വരുന്ന കുചേലദിനം, മാസംതോറും ഉള്ള തിരുവോണം, ശ്രീരാമനവമി, മത്സ്യ, കൂർമ്മ, വരാഹ, നരസിംഹ ജയന്തികൾ എല്ലാം പ്രധാനം. സ്വർഗ്ഗവാതിൽ ഏകാദശി പ്രധാനം. പിതൃകർമ്മങ്ങളുമായി ബന്ധപ്പെട്ട് അമാവാസികളും (കറുത്തപക്ഷം) പ്രധാനം. വിഷ്ണുസഹസ്രനാമാർച്ചനയും, ഭാഗ്യസൂക്തവും, പുരുഷസൂക്തവും, രാജഗോപാലം, സന്താനഗോപാലം അർച്ചനകളും, പാൽപായസ നിവേദ്യം, നെയ്യ് വിളക്ക്, തൃക്കൈവെണ്ണ (ശ്രീകൃഷ്ണന്) പ്രധാനം.

മഹാദേവൻ

ത്രിമൂർത്തികളിൽ സംഹാരദേവനായ പരമശിവന് ധനുമാസത്തിലെ തിരുവാതിര വരുന്ന ദിവസവും, കുംഭമാസത്തിലെ മഹാശിവരാത്രിയും, എല്ലാ മലയാളമാസത്തിലെയും ആദ്യത്തെ തിങ്കളാഴ്ചയും പ്രധാനം. എല്ലാ തിങ്കളാഴ്ചയും, കൃഷ്ണപക്ഷ അഷ്ടമിയും, ഉത്സവദിവസവും പ്രധാനം. ജ്യോതിഷപരമായ പരിഹാരകർമ്മങ്ങൾക്കും വഴിപാട് നടത്താൻ ഞായറാഴ്ചയും വിശേഷമാണ്. പ്രധാന വഴിപാടുകൾ ശംഖാഭിഷേകം, ജലധാര, ക്ഷീരാഭിഷേകം, ഇളനീർ അഭിഷേകം, കൂവളമാലയും, കൂവളത്തിലയും പ്രധാനം. പിൻവിളക്ക്, പാൽപായസ നിവേദ്യം എന്നിവ പ്രധാനം. ആയുർദോഷം അകലാൻ മൃത്യുഞ്ജയഹോമം, മൃത്യുഞ്ജയാർച്ചന എന്നീ വഴിപാടുകൾ നടത്തുക.

മഹാഗണപതി

ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി, കൂടാതെ എല്ലാ മലയാള മാസത്തിലും ഉള്ള രണ്ട് ചതുർത്ഥികളും, മീനമാസത്തിലെ പൂരം നാളും, എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ചകളും, അത്തം നക്ഷത്രവും, നവരാത്രിയിലെ വിജയദശമി (വിദ്യാരംഭം) ദിവസവും പ്രധാനം. മഹാഗണപതിഹോമം, മോദക നിവേദ്യം, ഉണ്ണിയപ്പം, അടനിവേദ്യം, പഞ്ചാമൃതാഭിഷേകം, കറുകമാല, നാരങ്ങാമാല, എരിക്കിൻ പൂമാല, മുല്ലപ്പൂമാല എന്നിവയും പ്രധാനം. ചതുർത്ഥി ദിവസം ഗണേശാരാധന നടത്തുന്നത് തടസ്സങ്ങൾ മാറാൻ ഉത്തമം. മുക്കുറ്റി, തേൻ, കൊട്ടത്തേങ്ങ എന്നിവ ഉപയോഗിച്ച് ഗണപതിഹോമം നടത്തുന്നതും ഉത്തമം. ഉണക്ക നെല്ലിക്കയും വിശേഷമാണ്.

സുബ്രഹ്മണ്യൻ

ശ്രീമുരുകന് വിശേഷം എല്ലാ മാസത്തിലേയും ഷഷ്ഠികൾ. കന്നി മാസത്തിലെ കപിലഷഷ്ഠി, സ്കന്ദഷഷ്ഠി, തൈപ്പൂയം, മാസം തോറും ഉള്ള പൂയം നക്ഷത്രവും, മണ്ഡലകാലം എന്നിവ പ്രധാനം. മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയും ഉത്തമം. പാലഭിഷേകം, പനിനീർ അഭിഷേകം, പഞ്ചാമൃതാഭിഷേകം, വിവിധതരം കാവടികൾ എന്നിവ പ്രധാന വഴിപാടുകൾ, കാർത്തിക, വിശാഖം, പൂയ്യം നക്ഷത്രങ്ങൾ വരുന്ന ദിവസങ്ങൾ സുബ്രഹ്മണ്യദർശനം നടത്തുന്നതും ശുഭകരമാണ്. വേൽ സമർപ്പണവും പ്രധാനമാണ്.

ധര്‍മ്മശാസ്താവ് (അയ്യപ്പൻ)

വൃശ്ചിക മാസം 1 മുതൽ 41 ദിവസം വരെയുള്ള മണ്ഡലകാലം, മകരം 1, മകരവിളക്ക് കാലം മാസം തോറും ഉള്ള ശനിയാഴ്ചകൾ, ഉത്രം നക്ഷത്രദിവസം, മീനത്തിലെ ഉത്രം അതി പ്രധാനം (പൈങ്കുനി ഉത്രം). മകരമാസത്തിലെ ആദ്യ ശനിയാഴ്ച അതിവിശേഷം. ബുധനാഴ്ചയും ശാസ്താദർശ്ശനം ഉത്തമം. ശനിദോഷ നിവാരണത്തിന് ശനി/ബുധൻ ആഴ്ച ദിവസം ശനിയുടെ കാലഹോര സമയത്ത് നീരാഞ്ജനം വഴിപാട് നടത്തുന്നത് ശ്രേഷ്ഠകരമാണ്. അപ്പം, അരവണ, നെയ്യഭിഷേകം, കുംഭാഭിഷേകം, പൂമൂടൽ എന്നിവ വിശേഷ വഴിപാടുകൾ. (ധർമ്മശാസ്താവിന്റെ അംശാവതാരമാണ് ശബരിമല അയ്യപ്പൻ)

ഭദ്രകാളി ദേവി

മീനമാസത്തിലെ ഭരണി അതിവിശേഷം. മകരമാസത്തിലെ ചൊവ്വാഴ്ച, കർക്കടകത്തിലെ ചൊവ്വാഴ്ച എന്നിവ പ്രധാനം. കുംഭമാസത്തിലെ ഭരണി ദിവസം, എല്ലാ മലയാളമാസത്തിലെയും ഭരണി നക്ഷത്രം വരുന്ന ദിവസവും അതിപ്രധാനം. ചൊവ്വ, വെള്ളി, അമാവാസി എന്നിവയ്ക്ക് ഒപ്പം ഭരണി നക്ഷത്രം വന്നാൽ അതിവിശേഷം. മണ്ഡലകാലവും പ്രധാനം. ഗുരുതിതർപ്പണം, രക്തപുഷ്പാഞ്ജലി, അതിമധുരപ്പായസം, ശർക്കരപ്പായസം, മംഗളഗുരുതി എന്നിവ പ്രധാനം. ഭദ്രകാളിയുടെ എല്ലാ മൂർത്തിഭേദങ്ങൾക്കും മേൽപ്പറഞ്ഞ വഴിപാടുകൾ ഉത്തമഫലം നൽകും.

ദുർഗ്ഗാഭഗവതി

എല്ലാ മലയാള മാസത്തിലെയും കാർത്തിക നാൾ പ്രധാനം, വൃശ്ചിക മാസത്തിലെ തൃക്കാർത്തിക അതിപ്രധാനം. ചൊവ്വ, വെള്ളി, പൗർണ്ണമി ദിവസങ്ങൾ പ്രധാനം. കാർത്തികയും, ചൊവ്വ, വെള്ളി, പൗർണ്ണമി എന്നിവ ചേർന്ന് വരുന്ന ദിവസം ദുർഗ്ഗാ ഭഗവതിയെ ആരാധിച്ചാൽ ശ്രേഷ്ഠഫലങ്ങൾ ലഭിക്കും. വിജയദശമി ദിവസം പ്രധാനമാണ്. നെയ്യ് പായസം, രക്തപുഷ്പാഞ്ജലി, ശർക്കരപ്പായസം എന്നിവ പ്രധാന വഴിപാടുകൾ.

സരസ്വതി ദേവി

കന്നി മാസത്തിലെ നവരാത്രികാലം, വിജയദശമി എന്നിവ പ്രധാനം. വെള്ളത്താമര ഹാരം, വെളുത്ത പുഷ്പഹാരം എന്നിവ പ്രധാനം. അവൽ, മലർ, നിവേദ്യം പ്രധാന വഴിപാടുകൾ.

ശ്രീരാമൻ

മേടമാസത്തിലെ ശ്രീരാമനവമി പ്രധാനം. മാസം തോറും പുണർതം നാൾ വരുന്ന ദിവസം തൊഴുതു പ്രാർത്ഥിച്ചാൽ ഗുണം