ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 June 2023

ബന്ധങ്ങളും കടങ്ങളും

ബന്ധങ്ങളും കടങ്ങളും

ഓരോ തവണ ജനിക്കുമ്പോഴും നാം ആയിരമായിരം ബന്ധങ്ങളിൽ പെട്ടുഴറാറുണ്ട്....

ഒരാൾ ജനിക്കണമെങ്കിൽ ഭൂമിയിൽ 7 ബന്ധങ്ങൾ ഉണ്ടായിരിക്കണം....

7- ബന്ധങ്ങളോടും, 5- കടങ്ങളോടും, 3- ശത്രുക്കളോടും, 1- പങ്കാളിയോടും കൂടിയാണ് ഓരോരുത്തരും ജനിക്കുന്നത്....

7- ബന്ധങ്ങൾ :- പിതാവ്, മാതാവ്, ധാത്രി [ആയ], സഹോദരൻ, മാതുലൻ, സേവകൻ, യജമാനൻ ഇങ്ങനെ 7- പേരാണ് ബന്ധങ്ങൾ....

പിതാവും - മാതാവും സ്പഷ്ടബന്ധങ്ങളാണല്ലോ...

ധാത്രി അഥവാ ആയ ഗർഭ ശുശ്രൂഷക അല്ലെങ്കിൽ പരിചാരിക ജന്മത്തിൽ അത്യന്താപേക്ഷിതമാണ്. [ഇക്കാലത്ത് ഡോക്ടർമാരും - നഴ്സുമാരും]....

നാം ജനിക്കുന്നതിനു മുൻപും സഹോദരബന്ധമുണ്ടാകാം. ഇല്ലെങ്കിൽ ഭൂമിയിലെ എല്ലാ സഹജീവികളേയും ആ ഗണത്തിൽ പെടുത്താം.

മാതുലൻ എന്നാൽ മാതൃസഹോദരന്മാർ....

സേവകൻ നമ്മെ സേവിക്കുന്നവർ. ചെറുജീവികൾ മുതൽ പരിചാരകൻവരെ...

യജമാനൻ നാമറിയുന്നില്ലെങ്കിലും ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും മുകളിലുള്ള രാജാധികാരം വരെ ഇതിൽ വരുന്നു. ഇവയാണ് 7 ബന്ധങ്ങൾ...

5- കടങ്ങൾ [ഋണം]:- മാതൃഋണം, ദേവഋണം, പിതൃഋണം, ഋഷിഋണം, ഭൂതഋണം ഇങ്ങനെ 5- കടങ്ങളാണ്....

"ഋണം എന്നാൽ കടങ്ങൾ കൊടുക്കൽവാങ്ങൽ അതായത് നാം കടപ്പെടുകയോ വിധേയപ്പെടുകയോ ചെയ്തത്..."

മാതൃഋണം:- മാതൃഋണം ഇതിൽ മുൻപിലാണ്. 10- മാസം ഈ ദേഹം പുഷ്ടിപ്പെടാൻ കാരണമാകുകയും വളരുന്ന ദേഹം പരിപാലിക്കപ്പെടുകയും ചെയ്തതിന്റെ ഋണം. അതൊരു വലിയ കടപ്പാടാണ്...

പിതൃഋണം:- ഈ ഇദ്ദേഹം നൽകിയ പിതാവിന്റെയും മാതാവിന്റെയും മരണമടഞ്ഞ ബന്ധുക്കളുടെയും കടം. പിതൃക്കൾ [അവരുടെ നിലനിൽപ്പും കർമ്മവും ഇല്ലായിരുന്നെങ്കിൽ താൻ ഭൂമിയിൽ ജനിക്കുമായിരുന്നില്ലല്ലോ] എന്ന രൂപത്തിൽ ഉള്ള കടം...

ദേവഋണം:- നമുക്ക് ആനന്ദകരമായ ലോകത്തെ പരിപാലിക്കുന്ന ദേവതകളുമായുഉള്ള കടം. യഥാസമയത്ത് മഴ പെയ്യിക്കുകയും, അന്നമുണ്ടാക്കുകയും, മനസ്സിനിണങ്ങിയ അനുഭവങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതുകൊണ്ട് ഈ ലോകത്തിന് അധിപന്മാരായ ദേവന്മാരുമായി നമുക്ക് കടമുണ്ടായിരിക്കുന്നു...

ഋഷിഋണം :- ജീവിതം, ജനന-മരണങ്ങൾ, പ്രപഞ്ചം, ഈശ്വരൻ ഇത്യാദികളുടെ അറിവുകളും, മനുഷ്യോപയോഗപ്രദമായ അനേകം കാര്യങ്ങളും രഹസ്യങ്ങളും, മന്ത്രങ്ങളും, മരുന്നുകളും, ആയുധവും, കലകളും, വിളകളും പ്രദാനം ചെയ്ത ഋഷിമാരോട് ഉള്ളതാണ് ഋഷികടം...

ഭൂതഋണം:- നമുക്ക് വേണ്ട അന്നവും ധാന്യാദികളും ഫലങ്ങളും യഥാവിധി ലഭ്യമാക്കാൻ നമ്മെ സഹായിക്കുന്ന ഇതരജീവികളോട്, അതായത് "ഭൂമിയുടെ യഥാർത്ഥ അവകാശികളോടുള്ള" നമ്മുടെ കടമാണ് ഭൂതഋണം...

ഇപ്രകാരം 5- കടങ്ങൾ പേറി സഞ്ചരിക്കുന്ന നമ്മുടെ കടബാധ്യതകൾ ബന്ധങ്ങളേയും മൃത്യുവിനേയും അതിനുശേഷമുള്ള ജന്മത്തേയും നിർണയിക്കുന്നു...

മാതാവാൽ ഉപേക്ഷിക്കപ്പെടുകയോ, മാതാവു മരിക്കുകയോ ചെയ്താൽ മാതൃഋണം പൂർത്തിയാകുന്നു....

പിതൃതൃപ്തി, ശ്രാദ്ധാതർപ്പണാദികൾ ചെയ്താൽ അതും....

ആധ്യാത്മിക സാഹിത്യവും പഠിക്കുകയും, ഗുരു ദീക്ഷ ചെയ്യുകയും ചെയ്താൽ ഋഷിഋണം തീരുന്നു....

ദേവന്മാരോടു ഉള്ള ഭക്തി - പ്രാർത്ഥനകളാൽ അതും നൽകപ്പെടുന്നു.... 

കഴിയുന്നത്ര ആഹാരം അന്യജീവികൾക്ക് കൊടുക്കുന്നതോടെ ഭൂതഋണവും തീരുന്നു...

No comments:

Post a Comment