ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 June 2023

ഭാരതത്തിലെ ഏഴു പുണ്യനദികൾ - 04

ഭാരതത്തിലെ ഏഴു പുണ്യനദികൾ - 04

ഭാരതത്തിലെ ഏഴു പുണ്യനദികളാണ് സപ്തനദികൾ എന്നറിയപ്പെടുന്നത്. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി എന്നിവയാണ് ഈ ഏഴുനദികൾ. രാമായണത്തിലും, മഹാഭാരതത്തിലും,എല്ലാ പുരാണങ്ങളിലും, ഉപനിഷത്തുകളിലും ഈ പുണ്യനദികളെപറ്റി പരാമർശിച്ചിട്ടുണ്ട്. ഗംഗാനദിയും, യമുനാനദിയും, സരസ്വതിനദിയും ത്രിമൂർത്തികളെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെതന്നെ മറ്റു നാലു നദികൾ (ഗോദാവരി, നർമദ, സിന്ധു, കാവേരി) ശ്രീരാമൻ, ദുർഗ്ഗ, ഹനുമാൻ, ദത്താത്രേയൻ എന്നീ ദേവന്മാരേയും പ്രതിനിധികരിക്കുന്നു.

ഈ പുണ്യ നദികളെ ഒരു ശ്ലോകമായി ഇങ്ങനെ വർണ്ണിക്കുന്നു.

“ ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു.

4. സരസ്വതി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സപ്തനദികളിൽ നാലാം സ്ഥാനത്തുള്ള നദിയാണ് സരസ്വതി നദി. ഹൈന്ദവ വിശ്വാസപ്രകാരം ഇത് ബ്രഹ്മാവിനെ പ്രതിനിധികരിക്കുന്നു. നദീതട സംസ്കാരകാലത്ത് ജലസമൃദ്ധമായിരുന്ന സരസ്വതി ഇന്ന് അപ്രത്യക്ഷമായ നദിയാണ്.

ഋഗ്വേദത്തിൽ പരാമർശിക്കുന്ന ഏഴ് പുണ്യനദികൾ (സപ്ത സിന്ധു) - സിന്ധു, സരസ്വതി, ബിയാസ്, രവി, സത്ലജ്, ഝലം, ചിനാമ്പ്.

വേദകാലഘട്ടത്തിൽ ഒഴുകിയിരുന്ന സരസ്വതിനദിയുടെ പോഷകനദികൾ - സത്ലജ്, യമുന, ദൃഷാവതി.

ഏകദേശം 4000 വർഷങ്ങൾക്കു മുൻപുണ്ടായ അതിശക്തമായ ഭൂചലനങ്ങൾ കാരണം സരസ്വതി അടുത്തുള്ള യമുനാ നദിയിൽ ചേരുകയോ അല്ലെങ്കിൽ താർ മരുഭൂമിയിൽ അപ്രത്യക്ഷമാവുകയോ ചെയ്തുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

സരസ്വതി നദിയെക്കുറിച്ചുള്ള ദുരൂഹതതകൾ നീക്കുന്നതിനും നദിയുടെ പ്രവാഹത്തെക്കുറിച്ച് തെളിവുകൾ കണ്ടുപിടിക്കുന്നതിനും നിരവധി നിരീക്ഷണങ്ങൾ നടക്കുന്നുണ്ട്.

ഐ എസ് ആർ ഒയുടെ ജോധ്പൂരിൽ ഉള്ള റിമോട്ട് സെൻസിംഗ് സർവീസ് സെൻററിൻറെ സഹായത്തോടുകൂടി അപ്രത്യക്ഷമായ സരസ്വതീ നദിയുടെ പഴയ സ്ഥാനം കണ്ടെത്തുന്നതിൽ വിജയിച്ചിട്ടുണ്ട്.

സരസ്വതീ നദി അളകനന്ദയുമായി സംഗമിയ്ക്കുന്ന സ്ഥാനം കേശവ് പ്രയാഗ് എന്നാണ് അറിയപ്പെടുന്നത്. വിശുദ്ധ ക്ഷേത്ര നഗരിയായ ബദരീനാഥിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള മനാ എന്ന സ്ഥലത്ത് പാറക്കെട്ടുകൾക്കിടയിൽ നിന്നും ഇരമ്പത്തോടെ പുറത്തേയ്ക്ക് വരുന്ന സരസ്വതീ നദി കാണാൻ സാധിയ്ക്കും. എന്നാൽ ഇതിനു മുൻപേയുള്ള നദീഭാഗം എവിടെയാണ് എന്ന് ആർക്കും അറിവില്ല.

ഹിമാചൽ പ്രദേശിൽ ഉൾപ്പെടുന്ന ഹിമാലയപർവതനിരകളിൽ നിന്നും ഉത്ഭവിച്ച് തെക്കോട്ടും തുടർന്ന് തെക്ക്-പടിഞ്ഞാറ് ദിശയിൽ രാജസ്ഥാനിലൂടെയും ഒഴുകിയിരുന്ന നദി. ഹിമാലയ പർവതരൂപീകരണ പ്രക്രിയകളുടെ ഫലമായി ഈ നദി അപ്രത്യക്ഷമായി. ഉപഗ്രഹങ്ങളുടെ സഹായത്തോടെ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് സരസ്വതി നദി ഇന്നും ഭൂമിക്കടിയിലൂടെ ഒഴുകുന്നുവെന്നാണ്.....!


No comments:

Post a Comment