ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 June 2023

സദാശിവ ബ്രഹ്മേന്ദ്ര ശിവക്ഷേത്രം

സദാശിവ ബ്രഹ്മേന്ദ്ര ശിവക്ഷേത്രം

കാഞ്ചി കാമകോടി പീഠത്തിന്റെ 57-)o ആചാര്യനായിരുന്ന ഗുരു പരമശിവേന്ദ്ര സരസ്വതിയുടെ പ്രധാന ശിഷ്യന്മാരിൽ ഒരാളായിരുന്നു മഹാജ്ഞാനിയായ സദാശിവ ബ്രഹ്മേന്ദ്ര സ്വാമികൾ.

ഇദ്ദേഹത്തിന്റെ സമാധി സ്ഥാനം തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള നെരൂരിലാണ്. ഇവിടെ അദ്ദേഹത്തിന് ഒരു വേദാന്ത ആശ്രമമുണ്ട്. "നെരൂർ ശ്രീസദാശിവ ബ്രഹ്മേന്ദ്ര സഭയാണ്" ഈ ആശ്രമം ഇപ്പോൾ പരിപാലിക്കുന്നത്.

ആശ്രമത്തിന്റെ കീഴിൽ വിശിഷ്ഠമായ ഒരു ശിവക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. സ്വാമിയുടെ സമാധിക്ക് മുൻപ് ഈ ക്ഷേത്രം അഗ്നീശ്വരം ക്ഷേത്രമെന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് തകർച്ചയുടെ വക്കിലെത്തി നിന്ന ഈ ക്ഷേത്രം സ്വാമീ മുൻകൈ എടുത്ത് പുനർ നിർമ്മിക്കുകയും അതിന്റെ അരികിലൊരു ആശ്രമം നിർമ്മിച്ചു താമസം ആരംഭിക്കുകയും ചെയ്തു.

പിന്നീട് 1756 ൽ സ്വാമി സമാധി ആയതിനു ശേഷം ഈ ക്ഷേത്രം സ്വാമിയുടെ പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇന്നിത് അറിയപ്പെടുന്നത് സദാശിവ ബ്രഹ്മേന്ദ്ര ശിവക്ഷേത്രം എന്നാണ്.

25 മൂർത്തി ഭാവങ്ങൾ

ഈ ക്ഷേത്രത്തിലെ മഹാദേവ പ്രതിഷ്ഠയ്ക്ക് 25 ശിരസുകളും, 50 കൈകളും, 75 കണ്ണുകളും ഉണ്ട്. മഹാദേവന് ഒരു മുഖത്ത് മൂന്നു കണ്ണുകൾ ഉണ്ടന്ന് കൂട്ടുകാർ ഓർക്കുമല്ലോ. ചുരുക്കത്തിൽ 25 ഭാവത്തിൽ മഹാദേവനെ ഈ ക്ഷേത്രത്തിൽ പൂജിക്കുന്നുണ്ട് എന്ന് സാരം.

01. ഭിക്ഷാടന മൂർത്തി.
02. നടരാജ മൂർത്തി.
03. ഏകപദ മൂർത്തി.
04. യോഗ-ദക്ഷിണാമൂർത്തി.
05. ലിംഗോഭവ മൂർത്തി.
06. കാമദഹന മൂർത്തി.
07. ത്രിപുരാന്തക മൂർത്തി.
08. മഹാകാലേശ്വര മൂർത്തി.
09. ജലന്ധരവത് മൂർത്തി.
10. ഗജാസുരസംഹാര മൂർത്തി.
11. വീരഭദ്ര മൂർത്തി.
12. കങ്കള ഭൈരവ മൂർത്തി.
13. കല്യാണസുന്ദര മൂർത്തി.
14. വൃഷഭാരൂഢ മൂർത്തി.
15. ചന്ദ്രശേഖര മൂർത്തി.
16. ഉമ- മഹേശ്വര മൂർത്തി.
17. ശങ്കരനാരായണ മൂർത്തി.
18. അർദ്ധനാരീശ്വര മൂർത്തി.
19. കിരാത മൂർത്തി.
20. ചന്ദേശ്വരനുഗ്രഹ മൂർത്തി.
21. ചക്രദാനേശ്വര മൂർത്തി.
22. സോമാനന്ദ മൂർത്തി.
23. ഗംഗാധര മൂർത്തി.
24. നീലകണ്ഠ-മഹേശ്വര മൂർത്തി.
25. സുഖാസന മൂർത്തി.

ഉത്സവം.

എല്ലാ വർഷവും, തമിഴ് മാസമായ വൈകാശിയിൽ (മെയ് പകുതി മുതൽ ജൂൺ പകുതി വരെ), പഞ്ചമി മുതൽ (അമാവാസി കഴിഞ്ഞ് അഞ്ചാം ദിവസം) 8 ദിവസത്തെ ഉത്സവം ഇവിടെ നടക്കുന്നു.

എത്തിചേരാനുള്ള മാർഗം.

ബാംഗ്ലൂരിൽ നിന്ന് 340 കിലോമീറ്റർ ദൂരത്തിലാണ് കരൂർ. അവിടെ നിന്നും പത്ത് കിലോമീറ്റർ ദൂരത്തിലാണ് നെരൂർ സ്ഥിതി ചെയ്യുന്നത്. 120 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂർ വിമാന താവളമാണ് അടുത്തുള്ള എയർപോർട്ട്.

സദാശിവ ബ്രഹ്മേന്ദ്ര സ്വാമികൾ.

അച്ഛൻ : മോക്ഷസോമസുന്ദരൻ.
അമ്മ : പാർവതി.
ജനനം : 17--)0 നൂറ്റാണ്ട്.
പൂർവ്വനാമം : ശിവരാമകൃഷ്ണൻ.
സ്ഥലം : കുംഭകോണം.
ഗുരു : പരമശിവേന്ദ്ര സരസ്വതി.
സമാധി : 1756.


No comments:

Post a Comment