ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 December 2022

ശ്രീ ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം

 ശ്രീ ലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം

ലോകപ്രസിദ്ധമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്നാണ് ശ്രീവരാഹം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രഭരണം. അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ളതായി വിശ്വസിയ്ക്കുന്നു. ഇന്ത്യയിലുടനീളം ശ്രീ വരാഹമൂര്‍ത്തി പ്രതിഷ്ഠയുള്ള ഇരുപത്തിമൂന്നു ക്ഷേത്രങ്ങള്‍ മാത്രമേയുള്ളൂ. കേരളത്തില്‍ വരാഹമൂര്‍ത്തി പ്രതിഷ്ഠയുള്ള മൂന്നു ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശ്രീ വരാഹം ക്ഷേത്രം, ശ്രീ വരാഹമൂര്‍ത്തിയുടെ ഇടത്തെ തുടയില്‍ ശ്രീ മഹാലക്ഷ്മി ഉപവിഷ്ടയായിരിയ്ക്കുന്ന രീതിയിലാണ് പ്രതിഷ്ഠ.

ഉപദേവതകള്‍:

ശ്രീ ഗണപതി, ശ്രീകൃഷ്ണന്‍, ശ്രീ യക്ഷിയമ്മ, ശ്രീ നാഗരാജാവ്.
വ്യാഴാഴ്ചയാണ് ക്ഷേത്ര ദര്‍ശനത്തിനു വിശേഷപ്പെട്ട ദിവസം. ശ്രീ വരാഹമൂര്‍ത്തിയെ പ്രീതിപ്പെടുത്തിയാല്‍ വേഗം ഉദ്യോഗം ലഭിയ്ക്കുമെന്നാണ് വിശ്വാസം. ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്താല്‍ സമ്പത്തും ഐശ്വര്യവും ലഭിയ്ക്കുമെന്നും വിശ്വസിയ്ക്കുന്നു.

വരാഹ പ്രീതിയ്ക്കു വരാഹമന്ത്രം:

"വരാഹ രൂപിണം ദേവം ലോക നാഥം മഹേശ്വരം മേദിന്ന്യുദ്ധാരകം
വന്ദേ രക്ഷ രക്ഷ ദയാനിധേ"

ശ്രീവരാഹം ക്ഷേത്രക്കുളം പ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളമാണിത്. ഏകദേശം എട്ടു ഏക്കറോളം വിസ്തൃതി യുണ്ട്‌ക്ഷേത്രക്കുളത്തിന്.
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ,
ഗണപതിഹോമം, അഷ്ടോത്തരഅര്‍ച്ചന, ത്രിമധുരം, പാല്‍പ്പായസം, ഉണ്ണിയപ്പം, തുലാഭാരം തുടങ്ങിയവ ആണ് 
മീനമാസത്തിലുള്ള വരാഹജയന്തിയും പൈങ്കുനി ഉത്സവവുമാണ് പ്രധാന ഉത്സവങ്ങള്‍

രാവിലെ ‪5.00 am‬ ‪11.00 am‬
വൈകുന്നേരം ‪5.00 pm‬ ‪8.15 pm ക്ഷേത്രത്തിൽ ദർശനസമയമാണ്.

നഗര ഹൃദയമായ തമ്പാനൂര്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലത്തില്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇവിടെനിന്നും ക്ഷേത്രത്തിലേയ്ക്ക് ബസ് സൗകര്യം ലഭ്യമാണ്.

No comments:

Post a Comment