ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 November 2024

ഷോഡശസംസ്കാരം - 6

ഷോഡശസംസ്കാരം

ഭാഗം - 06

3. സീമന്തോന്നയനം
💗✥━═══🪷═══━✥💗
ചതുര്‍ത്ഥേ ഗര്‍ഭമാസേ സീമന്തോന്നയനം – ഗര്‍ഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ചിത്തശുദ്ധിയ്ക്കും ഗര്‍ഭിണിയിലൂടെ ഗര്‍ഭസ്ഥശിശുവന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും ആനായാസമായ വളര്‍ച്ചയ്ക്കും വേണ്ടി ആചരിക്കപ്പെടുന്ന സംസ്‌കാരമാണ് സീമന്തോന്നയനം.

ഇന്ന് ഗര്‍ഭധാരണത്തിന്റെ നാലാം മാസത്തില്‍ ശുക്ലപക്ഷത്തിലെ പുല്ലിംഗവാചകമായ ഒരു നക്ഷത്രത്തില്‍ ആചരിക്കണം. യഥാവിധി. ഈശ്വരോപാസനാനുഷ്ഠാനങ്ങളോടുകൂടി ആരംഭിക്കുകയും ഈശ്വരാര്‍പ്പണബുദ്ധ്യാ തയ്യാറാക്കിയ നിവേദ്യാന്നം പാല്‍പ്പായസം മുതലായവ നിവേദിക്കുകയോ ഹോമാഗ്നിയില്‍ ആഹൂതി അര്‍പ്പിക്കുകയോ വേണം. പിന്നീട് പതി-പത്‌നിമാര്‍ ഏകാന്തതയില്‍ പോയിരുന്ന് മന്ത്രോച്ചാരണം ചെയ്യും. അപ്പോള്‍ ഗര്‍ഭിണിയുടെ തലമുടിയില്‍ ഭര്‍ത്താവ് പ്രത്യേകം തയ്യാറാക്കിയ സുഗന്ധൗഷധതൈലം പുരട്ടി കേശാലങ്കാരാദികള്‍ ചെയ്‌തൊരുക്കും. എന്നിട്ട് 

ഓം സോമ ഏവനോ രാജേമാ
മാനുഷി പ്രജാഃ
അവി മുക്ത ചക്ര ആസീ
രാസ്തീശേ തുഭ്യമസൗ

ഇത്യാദി വേദമന്ത്രങ്ങള്‍ സംസ്‌കാരകര്‍മ്മത്തിന് ഉപവിഷ്ടരായവര്‍ ഒന്നിച്ചിരുന്ന് ഗാനം ചെയ്യണം. യജ്ഞശിഷ്ടമായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി സ്ത്രീ അതില്‍ നോക്കി തന്റെ പ്രതിബിംബം കാണണം.

ഈ സന്ദര്‍ഭത്തില്‍ ഭര്‍ത്താവ് ഭാര്യയോട് എന്തു കാണുന്നുവെന്നു ചോദിക്കുകയും ഭാര്യ പശു, ധനം, ദീര്‍ഘായുസ്സ്, യശ്ശസ്സ് മുതലായ സൗഭാഗ്യ ലക്ഷണങ്ങള്‍ ദര്‍ശിക്കുമെന്ന് മറുപടിപറയുകയും ചെയ്യും.

ഭര്‍ത്താവ് : കിം പശിസ്യ?
ഭാര്യ : പ്രജാന്‍ പശൂന്‍
സൗഭാഗ്യം മഹ്യം
ദീര്‍ഘായുഷ്ട്യം പത്യു: പശ്യാമി
ഗോഭില ഗുഭ്യ സൂത്രം

അനന്തരം കുലസ്ത്രീകള്‍ പുത്രവതികള്‍, ജ്ഞാനവൃദ്ധകള്‍, വയോവൃദ്ധകള്‍, എന്നിവരോടൊത്തിരുന്ന് ഗര്‍ഭവതി നിവേദ്യാന്നപാനീയങ്ങള്‍ കഴിക്കണം. അപ്പോള്‍ കൂടിയിരിക്കുന്നവരെല്ലാം

ഓം വീരസുസ്ത്വം ഭവ
ജീവസുസ്ത്വം ഭവ
ജീവപത്‌നീത്വം ഭവ

ഇത്യാദി മംഗളസൂക്തങ്ങള്‍ ചൊല്ലി ഗര്‍ഭിണിയെ ആശീര്‍വദിക്കണം. എന്നിട്ട് സംസ്‌കാരകര്‍മ്മപ്രവചനം, ആചാര്യദക്ഷിണ, ഉപവിഷ്ടരായവര്‍ക്ക് സത്കാരം എന്നിവ മുറപ്രകാരം നടത്തണം. ഗര്‍ഭസ്ഥ ശിശുവിന്റെ അനുക്രമമായ പോഷണത്തിനും സംസ്‌കാരോദ്ദീപനത്തിനും ഉപയുക്തമാംവിധം ഇതേ സംസ്‌കാരകര്‍മ്മം തന്നെ ഗര്‍ഭത്തിന്റെ ആറാംമാസത്തിലും എട്ടാംമാസത്തിലും അനുഷ്ഠിക്കേണ്ടതാകുന്നു. ഇതിന് പാരസകരാദി ഗുഹ്യസൂത്രങ്ങളില്‍ പ്രമാണങ്ങളുണ്ട്.

പുംസവനവത് പ്രഥമേ
ഗര്‍ഭേ മാസേ ഷഷ്‌ഠേ അഷ്ടമേവാ

മനുഷ്യ ശിശുവിന്റെ ശരിയായ നന്മയും ഹിതവും കാംക്ഷിക്കുന്ന മാതാപിതാക്കള്‍ അത് ഗര്‍ഭപാത്രത്തില്‍ പതിക്കുന്നത് മുതല്‍ ധര്‍മ്മശാസ്ത്രപ്രകാരം യഥാവിധി ശ്രദ്ധിക്കേണ്ടതാകുന്നു. കാര്യക്ഷമതയോടെ ചിന്തിച്ചാല്‍ ഗര്‍ഭിണികളുടെ ആഹാര – നീഹാരാദികളുടെയും ആചാരവിചാരങ്ങളുടെയും പ്രഭാവം നേരിട്ട് ഗര്‍ഭസ്ഥശിശുവിലും പതിക്കുന്നുണ്ടെന്ന് ബോദ്ധ്യപ്പെടും.

അതുപോലെ അരയാല്‍, അമൃത്, ബ്രഹ്മി, പശുവിന്‍പാല്‍, ചുക്ക്, തുടങ്ങിയ ഔഷധമൂലികളുടെ സ്ഥൂലവും സൂക്ഷ്മവുമായ ഗുണങ്ങള്‍ അവ എത്രമാത്രം വിധിയാംവണ്ണം സത്സങ്കല്പപൂര്‍വ്വം ഉപയോഗപ്പെടുത്തുന്നുവോ അതനുസരിച്ച് ബാഹ്യാഭന്തരഫലങ്ങളുണ്ടാവുമെന്ന് ബോദ്ധ്യപ്പെടും. യജ്ഞത്തിന്റെ ഗുണവീര്യവും അത് ശ്രദ്ധാഭക്തിപൂര്‍വ്വം ചെയ്യുന്നവര്‍ക്ക് അനുഭവമുള്ളതാണ്.

സംസ്‌കാരകര്‍മ്മങ്ങളില്‍ സംബന്ധിക്കുന്ന ബന്ധുമിത്രാദികളുടെയും ഗുരുജനങ്ങളുടെയും ആശ്വാസവചനങ്ങള്‍ ഗര്‍ഭിണിയുടെ മാനസിക സമതുലനത്തിനും പ്രസന്നഭാവത്തിന്റെ പോഷണത്തിനും വകനല്‍കുന്നു. ഗര്‍ഭിണിയുടെയും ഭര്‍ത്താവിന്റെയും വ്രതനിഷ്ഠ അനായാസമാക്കുന്നതിന് ധര്‍മ്മാചാര്യന്റെ സദുപദേശങ്ങളും സത്സംഗവും ക്ഷിപ്രസാദ്ധ്യമാകുന്നു.

പരസ്പരപ്രേമഭാവന വളര്‍ത്തി എല്ലാവരേയും കര്‍ത്തവ്യനിഷ്ഠരാക്കുന്നതിനും സംസ്‌കാരകര്‍മ്മത്തിലെ ചടങ്ങുകളോരോന്നും പ്രയോജനപ്പെടുത്താവുന്നതാണ്.

കൃത്രിമവും ജഡിലവുമായ ഗര്‍ഭശുശ്രൂഷയേക്കാള്‍ ഉത്തമമാണ് അകൃത്രിമവും, ആത്മനിഷ്ഠവും താപസികവുമായ ഗര്‍ഭശുശ്രൂഷയെന്നു ബോദ്ധ്യപ്പെട്ടാല്‍ അത് സ്വയം സമുദായത്തിലെങ്ങും വ്യാപിക്കും.

അങ്ങനെ മാതൃക അനുഷ്ഠിച്ചുകാട്ടാനും കാലസ്വഭാവമനുസരിച്ച് സംഘടിതമായ പ്രചാരയജ്ഞം നടത്തേണ്ടതായിട്ടുണ്ട്.

ഷോഡശസംസ്കാരം - 5

ഷോഡശസംസ്കാരം

ഭാഗം - 05

2. പുംസവന സംസ്കാരം
💗✥━═══🪷═══━✥💗
ഗർഭശുശ്രുഷ രീതിയിൽ അനുഷ്ഠിക്കപെടുന്ന സംസ്കാരകർമങ്ങളിൽ പുംസവനവും സീമന്തോന്നയനവും വളരെ പ്രധാന്യമർഹിക്കുന്നു. സ്ത്രി ഗർഭം ധരിച്ചെന്നു കണ്ടാൽ പിന്നെ ആ ഗർഭവതിയുടെയും ഭർത്താവിന്റെയും മനോവാക്കയങ്ങൾ വ്രതനിഷ്ഠയോടെ വർത്തിച്ചുകൊണ്ടിരിക്കണം. ഗർഭവതിയുടെയു ആഹാരം, നിദ്ര, വിചാരം, വാക്ക്, സമ്പർക്കം തുടങ്ങി എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയുമുള്ളതായിരിക്കണം. ഒരു ശുഭമുഹൂർത്തം നിശ്ചയിച്ചു ബന്ധുക്കളെയും, ഗുരുജനങ്ങളെയും വിളിച്ചു വരുത്തി അവരുടെ സാനിദ്ധ്യത്തിൽ ആണ് ഈ ചടങ്ങ് നടത്തേണ്ടത്. കർമാരംഭത്തിലെ ഈശ്വര ഉപാസനക്ക് ശേഷം ഗർഭവതിയും ഭർത്താവും ആചാര്യ വിധിപ്രകാരം ഏകാന്തസ്ഥാനത്ത് പോയി അൽപനേരമിരിക്കണം. ഇതുപോലെ യജ്ഞാഹുതിക്ക് ശേഷവും അനുഷ്ഠിക്കേണം. തുടർന്ന് ബന്ധുഗുരുജനങ്ങളെ യഥാവിധി സത്കരിച്ചു യാത്രയാക്കാം. വടവൃക്ഷത്തിന്റെ മുകളിൽ തൂങ്ങി കിടക്കുന്ന വേരുകൾ, അമൃതവള്ളിയുടെ തളിരും ചേർത്ത് നന്നായി അരച്ച് നാസികയിൽ നന്നായി മണപിക്കുക എന്നത് ഈ സംസ്കാരത്തിലെ മുഖ്യമായ ചടങ്ങാണ്. ഈ ചടങ്ങ് വട വൃക്ഷത്തിന്റെ ചുവട്ടിലിരുന്നു ചെയ്യണമെന്നാണ് വിധി. ഗർഭിണി മിതവ്യായാമവും സൗമ്യാചരണവും പ്രസന്നചിത്തവുമുണ്ടായിരിക്കണം. ക്ഷോഭജന്യമായ വാദപ്രതിവാദങ്ങൾ ഒഴിവാക്കണം.

മുന്‍പറഞ്ഞതുപോലെ ശരീരരക്ഷമാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ളതല്ല മനുഷ്യധര്‍മ്മം. മനുഷ്യശരീരം ലഭിച്ചിരിക്കുന്നതുതന്നെ ജന്മസാഫല്യം നേടാനാണ്. അതാകട്ടെ ആദ്ധ്യാത്മകിവുമത്രേ. ശരീരമാദ്യം ഖലു ധര്‍മ്മസാധനം – മാത്രമാണ്. അതിനാല്‍ ഗര്‍ഭാധാനം, ഗര്‍ഭധരണം, ഗര്‍ഭരക്ഷണം എന്നീ കാര്യങ്ങളില്‍ പതി-പത്‌നിമാര്‍ വളരെ നിഷ്‌കര്‍ഷയോടെ വര്‍ത്തിക്കണമെന്ന് ധര്‍മ്മശാസ്ത്രം അനുശാസിക്കുന്നു. ഗര്‍ഭശുശ്രൂഷ സ്ഥൂലവും സൂക്ഷ്മവുമായരിരിക്കണം. സ്ഥൂലമായ ശുശ്രൂഷയേക്കാള്‍ പതിന്മടങ്ങ് സൂക്ഷ്മമായ ശുശ്രൂഷകളില്‍ ശ്രദ്ധിക്കണം. ഗര്‍ഭവതിയേയും ഭര്‍ത്താവിനെയും ഇതിന്റെ ഗൗരവം യഥാകാലം ബോദ്ധ്യപ്പെടുത്തന്നതിനും തദ്വാര കുടുംബത്തിനും സമുദായത്തിനും തമ്മിലുള്ള പരസ്പരബന്ധവും കര്‍ത്തവ്യങ്ങളും അനുസ്മരിപ്പിക്കുന്നതിനും വൈദിക കര്‍മ്മങ്ങള്‍ ഇടയ്ക്കിടെ ചെയ്യേണ്ടതായിട്ടുണ്ട്.

ഗര്‍ഭശുശ്രൂഷരീതിയില്‍ അനുഷ്ഠിക്കപ്പെടുന്ന ഈ സംസ്‌കാരകര്‍മ്മങ്ങളില്‍ പുംസവനവും സീമന്തോന്നയനവും മുഖ്യത്വമര്‍ഹിക്കുന്നു.

സ്ത്രീ ഗര്‍ഭംധരിച്ചുവെന്നുകണ്ടാല്‍ പിന്നെ ആ ഗര്‍ഭവതിയുടെയും ഭര്‍ത്താവിന്റെയും മനോവാക്കായങ്ങള്‍ വ്രതനിഷ്ഠയോടെ വര്‍ത്തിച്ചുകൊണ്ടിരിക്കണം.

ബ്രഹ്മചര്യനിഷ്ഠ അത്യാവശ്യമാണ്. ഗര്‍ഭവതിയുടെ ആഹാരം, നിദ്ര, വ്യായാമം, നിത്യകര്‍മ്മം വിചാരം, വാക്ക്, സമ്പര്‍ക്കം ഇത്യാദി എല്ലാം മിതവും ഹിതകരവുമായിരിക്കണം.

രണ്ടാം മാസത്തിലോ മൂന്നാം മാസത്തിലോ കുടുംബനിലവാരത്തില്‍ ആദ്ധ്യാത്മികാന്തിരീക്ഷവും പ്രേരണയുളമുളവാക്കുന്ന പുംസവനകര്‍മം എന്ന സാമൂഹികചടങ്ങ് നടത്തണമെന്നുണ്ട്.

ഗര്‍ഭവതിയേയും ഗര്‍ഭസ്ഥശിശുവിനേയും ഉദ്ദേശിച്ചാണിതെങ്കിലും സാംസ്‌കാരികകര്‍മ്മങ്ങളും സ്വഭാവം സാമൂഹികമാണല്ലോ. അതിനാല്‍ ഒരു ശുഭമുഹൂര്‍ത്തം നിശ്ചയിച്ച് ബന്ധുക്കളെയും ഗുരുജനങ്ങളെയും സമുദായപ്രതിനിധികളെയും ക്ഷണിച്ചു വരുത്തി അവരുടെ സാന്നിദ്ധ്യത്തിലും സംസ്‌ക്കാരമുള്ള ഒരു പുരോഹിതന്റെ പൗരോഹിത്യത്തിലും ഇത് നടത്തേണ്ടതാണ്. ഇതിന്റെ പ്രാണികമന്ത്രങ്ങള്‍ വേദത്തിലും ഗുഹ്യസൂത്രങ്ങളിലും കാണാം. വൈദികപദ്ധതിയനുസരിച്ച് നാലുവേദങ്ങളില്‍നിന്ന് ഈശ്വര പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് ഉപാസനായജ്ഞം നടത്തണം.

യജ്ഞം, ഈശ്വരപ്രാര്‍ത്ഥന എന്നീ കര്‍മ്മങ്ങള്‍ എല്ലാവരും ചേര്‍ന്ന് സാമൂഹികമായി നടത്തേണ്ടതാണ്. യജ്ഞകര്‍മ്മാരംഭത്തിലും അവസാനത്തിലും ഈ കര്‍മ്മത്തിന്റെയും വേദമന്ത്രങ്ങളുടെയും താല്‍പ്പര്യമെന്താണെന്ന് ഉപവിഷ്ടരായിരിക്കുന്നവരെ ഉപദേശരീതിയിലോ പ്രസംഗരൂപത്തിലോ പറഞ്ഞു മനസ്സിലാക്കേണ്ടത് പുരോഹിതന്റെയോ നിശ്ചിത ആചാര്യന്റേയോ ചുമതലയാണ്. വീണ്ടും ചുവടേചര്‍ക്കുന്ന രണ്ടു മന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് യജ്ഞകുണ്ഡത്തില്‍ നെയ്യുകൊണ്ട് രണ്ട ആഹൂതി നല്‍കണം

ഓം ആതേ ഗര്‍ഭോ യോനിമേതു
പുമാന്‍ ബാണ ഇവേഷുധീം
ആവീരോ ജായതാം പുത്രസ്‌തേ
ദശമാസ്യഃസ്വാഹാ
– അഥര്‍വ്വവേദം

ഓം അഗ്നിരൈതു പ്രഥമോ ദേവ
താനാംസോളസൈ്യതദയ രാജാ
വരുണോളനുമന്യതാം യഥേയം സ്ത്രീ
പൗത്രമഘം നരോദാത് സ്വാഹാ

കര്‍മ്മാരംഭത്തില്‍ ഈശ്വരോപാസനക്കുശേഷം ഗര്‍ഭവതിയും ഭര്‍ത്തവും ആചാര്യോപദേശപ്രകാരം മറ്റാരുമില്ലാത്ത ഏകാന്തസ്ഥാനത്തുപോയി അല്പനേരമിരിക്കണം.

അപ്പോള്‍ ഭര്‍ത്താവ് ഭാര്യയുടെ ഹൃദയഭാഗത്ത് ക്തൈലം വച്ചുകൊണ്ട് ജപിക്കേണ്ട മന്ത്രിമിതാണ്.

ഓം യത്തേ സുസീമേ ഹൃദയേ
ഹിതമന്ത്രഃപ്രജാപതൗ
മനേളഹം മാം തദ്വിദ്വാംസം
മാഹം പൗത്രമഘം നിയാമ്

ആശ്വലായനഗൃഹ്യസൂത്രം. ഇതുപോലെ യജ്ഞാഹുതിക്കുശേഷവും അനുഷ്ഠിക്കണം. തുടര്‍ന്നു മംഗളം പ്രാര്‍ത്ഥനയോടുകൂടി ഉപവിഷ്ഠാരയവരെയെല്ലാം യഥായോഗ്യം സത്കരിച്ച് യാത്രയയ്ക്കാം.

ഈ സംസ്‌ക്കാരകര്‍മ്മത്തില്‍ മുഖ്യമായ ഒരു ചടങ്ങ്, വടവൃക്ഷത്തിന്റെ ജടത്തളിരും (മുകളില്‍ തൂങ്ങിക്കിടക്കുന്ന വേരുകള്‍) അമൃത വള്ളിയുടെ തളിരും ചേര്‍ത്ത് നന്നായി അരച്ച് അതിന്റെ ഗന്ധം ഭര്‍ത്താവ് ഗര്‍ഭവതിയുടെ നാസികയില്‍ നല്ല പോലെ മണപ്പിക്കുക എന്നതാണ്. ഇത് ആദ്യവും അവസാനവും ചെയ്യണം. അപ്പോള്‍ ചൊല്ലുന്ന മന്ത്രിമിതാണ്.

അദ്ഭ്യഃ സംഭൂതഃ പൃഥിവൈരസാച്ച
വിശ്വകര്‍മ്മണഃ സമവര്‍ത്തതാധി
തസ്യ ത്വഷ്ടാ വിദധദ്രൂപമേതി
തന്മര്‍ത്ത്യസ്യ ദേവത്വമാജാനമേ്രഗ
– യജൂര്‍വേദം

ഈ ചടങ്ങ് വടവൃക്ഷത്തിന്റെ ചുവട്ടില്‍ ചെന്നുനിന്ന് നിര്‍വഹിക്കണമെന്നാണ് വിധി. വടവൃക്ഷം അമൃത്, ബ്രഹ്മി തുടങ്ങിയ ഔഷധങ്ങള്‍ യഥാവിധി തയ്യാറാക്കി ഇടയ്ക്കിടെ അല്പാല്പമായി ഗര്‍ഭവതി സേവിക്കണം ഈ കര്‍മ്മത്തിനുശേഷം യജ്ഞ പ്രസാദമായ ‘ചരു’ (പായസ പ്രസാദം) ആദ്യം ഗര്‍ഭവതിക്ക് നല്‍കണം. അപ്പോള്‍ ചൊല്ലുന്ന മന്ത്രമാണിത്.

ഓം പയഃപൃഥീവ്യാം പയ ഔഷധീഷു
പയോ ദിവ്യന്തരീക്ഷേ പയോധഃ
പയസ്വതീഃപദിശഃശന്തുമഹ്യംഃ

പിന്നീട് ഗര്‍ഭിണിയുടെ ഗര്‍ഭാശയഭാഗത്ത് കൈതലംകൊണ്ട് താങ്ങുന്നതുപോല ഭര്‍ത്താവ് സ്പര്‍ശിച്ചുകൊണ്ട് ആദ്യം

ഹിരണ്യഗര്‍ഭഃ സമവര്‍ത്തതാേ്രഗ
ഭൂതസ്യ ജാതഃ
പതിരേക ആസീത്
സദാധാരപൃഥിവീം ദ്യാമുതേമാം
കസ്‌മൈ ദേവായ
ഹവിഷാ വിധേമ
അദ്ഭ്യഃസംഭൂതഃപൃഥിവൈരസാച്ച
വിശ്വകര്‍മ്മണഃ
സമവര്‍ത്തതാരേഗ
തസ്യ ത്വഷ്ടാ വിധുദ്രൂപമയെകി
തന്മാര്‍ത്ത്യസ്യ
ദേവത്വമാജാനമേ്രഗ

എന്നമന്ത്രങ്ങളും പിന്നീട്

സുപര്‍ണ്ണോസി ഗുരുത്മാം
സ്ത്രീവൃത്തേശിരോ
ഗായത്രം ചക്ഷുര്‍ബൃഹദ്രഥന്തരേ
പക്ഷൗ
സ്‌തോമ ആത്മാഛന്ദാങ്‌സ്യാംഗാ
നീയജുങ്ഷിനാമ
സാമതേ തനുഃവാമദേവ്യം
യജ്ഞായജ്ഞീയം
പുച്ഛം ധിഷ്ണ്യ ശഫാഃ
സുപര്‍ണ്ണോസി ഗുരുത്മാന്ദിവം
ഗച്ഛസ്വഃ പത
– യജുര്‍വേദം

എന്നീ മന്ത്രങ്ങളുച്ചരിച്ച് ഭാവാതര്‍ത്ഥം ധ്യാനിച്ചുകൊള്ളേണ്ടതാകുന്നു.

പുംസവനസംസ്‌കാരത്തോടുകൂടി ഗര്‍ഭിണിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പുഷ്ടിപ്രദവും സംശുദ്ധവും സാത്വികവുമായ ഭക്ഷണപാനീയങ്ങളും ഔഷധവും കഴിക്കുന്നതോടൊപ്പം കോപതാപമോഹമദമാത്സര്യാദി വികാരങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കുകയും വേണം.

ഗര്‍ഭിണിക്ക് മിതവ്യായാമവും സൗമ്യാചരണവും പ്രസന്നചിത്തവുമുണ്ടായിരിക്കണം. ക്ഷോഭജന്യമായ വാദവിവാദങ്ങള്‍ വര്‍ജ്ജിക്കണം. നാടകസിനാമാദികള്‍കാണരുത്. കാമവികാരജനകങ്ങളായ കഥകളും നോവലുകളും വായിക്കരുത്.

ഈശ്വരഭക്തിയും സദ്ഭാവനകളും ഉളവാക്കുന്ന പുരാണേതിഹാസങ്ങള്‍ വായിക്കാം. സത്സംഗങ്ങളും ധര്‍മ്മജ്ഞാനസംബന്ധമായ പ്രവചനങ്ങളും സംഭാഷണങ്ങളും ശ്രവിക്കാന്‍ താല്‍പ്പര്യവും ശ്രദ്ധയും ഉണ്ടായിരിക്കണം.

ഗര്‍ഭവതിയായ സ്ത്രീയുടെ ഭക്ഷണരസവും വിചാരവികാരങ്ങളുടെ അംശവും ഗര്‍ഭശിശുവിലും പതിയുമെന്നുള്ളതിനാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാകുന്നു.

ഷോഡശസംസ്കാരം - 4

ഷോഡശസംസ്കാരം

ഭാഗം - 04

1. ഗർഭാധാന സംസ്കാരം
💗✥━═══🪷═══━✥💗
ഒന്നാമത്തെ ക്രിയ ആണ് ഗർഭാധാനം. ഗർഭം ധരിപ്പിക്കുക എന്നതാണിതിന്റെ പദാർത്ഥം. ആധാനം എന്നാൽ അഗ്നിയെ സൃഷ്ടിക്കുക് എന്നണ്. യാഗത്തിനായി തീയിടുക. എന്നതാണ്. ഗർഭത്തെ സൃഷ്ടിക്കുക എന്നും പറയാം. ഇത് പ്രത്യേകം ഹോമത്തോട് കൂടി ചടങ്ങായിട്ടാണ് നടത്തേണ്ടത്. ഒരു ജീവന്റെ ഉത്ഭവം എന്ന നിലക്ക് വളരെപ്രസക്തമായ് ഈ ക്രിയ് ഇന്ന് ലോപിച്ച് മാതാപിതാക്കളുടെ കാമോത്സവത്തിന്റെ ഒരു അപ്രധാന ഉത്പന്നമായി ഭവിച്ചിരിക്കുന്നു. ഗർഭസ്ഥശിശുവിനു ചെയ്യുന്ന മൂന്ന് ക്രിയകളിൽ ഒന്നാണ് ഇത്.

വധൂവരൻമാർ ഭാര്യാഭർതൃ പദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്. ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങൾ സേവിച്ചും വിശുദ്ധഹാരങ്ങൾ കഴിച്ചും ശരീരത്തെയും ഈശ്വരഭക്തി, ആശ്രമധർമതത്വം മുതലായ സദ്ഭാവനകളാൽ മനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പതികൾ ഗർഭാധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്ര ചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം നിർവഹിക്കണമെന്നു ധർമശാസ്ത്രഗ്രന്ഥങ്ങൾ വിവരിക്കുന്നു. മനുസ്മൃതി പ്രകാരം സ്ത്രി രജസ്വലയാവുന്ന നാൾ തൊട്ടു 16 ദിവസങ്ങളാണ് ഋതുകാലം. നിശ്ചിത ദിനത്തിൽ സംസ്കരകർമതോടുകൂടി വധൂവരന്മാർ പത്നിപതിത്വം വരിച്ചു ഗർഭധാനം ചെയ്യണം. അവർ ഗൃഹാശ്രമത്തിലായാലും ആത്മീയോത്കർഷത്തിനുള്ള ബ്രഹ്മചര്യം നശിക്കയില്ല. ഈ ക്രമത്തിനെ ഉപനിഷദഗർഭലംഭനം എന്ന് അശ്വലായനഗൃഹ്യ സൂത്രത്തിൽ വിവരിക്കുന്നു.

‘മനുസ്മൃതി’ പ്രകാരം സ്ത്രീ രജസ്വ്വലയാവുന്ന നാള്‍തൊട്ട് പതിനാറുദിവസങ്ങളാണ് ഋതുകാലം. ഇതില്‍ ആദ്യത്തെ നാലുദിവസങ്ങള്‍ ബാഹ്യാഭ്യന്തരമായ പലകാരണങ്ങളാല്‍ ഗര്‍ഭാധാനത്തിന് നിഷിദ്ധങ്ങളാണ്.

ആ ദിവസങ്ങളില്‍ സ്ത്രീയെ പുരുഷന്‍ സ്പര്‍ശിക്കാന്‍പാടില്ലെന്നുമാത്രമല്ല അവള്‍ സ്പര്‍ശിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുകയുമരുത്. ഋതുകാലത്തെ പതിനൊന്ന് പന്ത്രണ്ട് എന്നീദിവസങ്ങളിലും ഗര്‍ഭാധാനം വര്‍ജ്യമാണ്. അതേപോലെ പൗര്‍ണ്ണമി, അമാവാസ്യ, ചതുര്‍ദ്ദശ്ശി, അഷ്ടമി, എന്നീ തിഥിദിനങ്ങളും രതിക്രീയക്കു നിഷിദ്ധമായി വിധിച്ചിരിക്കുന്നു.

ഗര്‍ഭാധാനത്തിനുമുമ്പായി ഗര്‍ഭാധാന സംസ്‌കാരകര്‍മ്മം അനുഷ്ഠിച്ചിരിക്കണം. മുന്‍പറഞ്ഞ മാതിരിയില്‍ ഈശ്വരപ്രാര്‍ത്ഥന, ഹോമം, പൂജ മുതലായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ വരന്‍ പശ്ചിമാഭിമുഖമായും വരന്റെ വാമഭാഗത്തായി വധുവും ഇരിക്കണം. പുരോഹിതനും, ഗുരുജനങ്ങളും, ബന്ധുമിത്രാദികളും ചുറ്റുമിരുന്നുവേണം സംസ്‌കാരകര്‍മ്മം അനുഷ്ഠിക്കുവാന്‍.

വധൂവരന്മാര്‍ ഒന്നിച്ച് ആഗ്നി, വായൂ, ചന്ദ്രന്‍, സൂര്യന്‍, അന്നം തുടങ്ങിയ ദേവതാസങ്കല്പത്തോടുകൂടി പ്രാര്‍ത്ഥിക്കണം. അഥവാ ഹോമം – യജ്ഞം ചെയ്യണം. തഥവസരത്തില്‍ വധു വരന്റെ തോളത്ത് കരതലം വച്ചിരിക്കണമെന്നുണ്ട്. അനന്തരം നിശ്ചിതമന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് അഷ്ടാജ്യാഹൂതിയും പിന്നീട് ആജ്യാഹൂതിയും (മന്തോച്ചാരണപൂര്‍വ്വം അഷ്ടഗന്ധം, നെയ്യ്, മുതലായ ദ്രവ്യങ്ങള്‍ ഹോമാഗ്നിയില്‍ ആഹൂതി) നല്‍കണം.

പിന്നീട് ഹവനം ചെയ്തവ ശേഷിച്ച നെയ്യ് ആചാരചൂഢം തേച്ചുകുളിക്കണം. ശുഭ്രവസ്ത്രം ധരിച്ച് പൂര്‍വ്വസ്ഥാനത്ത് വരുന്നവധുവിനെ വരന്‍ സ്വീകരിച്ച് പൂജാസ്ഥാനത്തിന് (ഹോമകുണ്ഡത്തിന്) പ്രദിക്ഷിണമായി ചെന്ന് ഇരുവരും സൂര്യദര്‍ശനം ചെയ്യണം. എന്നിട്ട് വധു വരനേയും മറ്റു ഗുരുജനങ്ങളെയും വൃദ്ധസ്ത്രീകളെയും വന്ദിച്ച് ആശീര്‍വാദം സ്വീകരിക്കുന്നതോടുകൂടി ഈ സംസ്‌കാരത്തിന്റെ ഭാവാര്‍ത്ഥം വ്യജ്ഞിപ്പിക്കുന്ന പുരോഹിതന്റെ പ്രവചനം നടക്കും. ഇങ്ങനെ വധു പത്‌നിയുടെ പദവിയും വരന്‍ ഭര്‍ത്താവിന്റെ പദവിയും പ്രാപിക്കുന്നു. അനന്തരം പുരോഹിതരും മറ്റും യഥാശക്തി ദക്ഷിണയും ഭക്ഷണവും നല്‍കി സല്‍ക്കരിക്കുകയും പതിപത്‌നിമാര്‍ പൂജാവേദിയുടെ പശ്ചിമഭാഗത്ത് പൂര്‍വ്വാഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കുകയും വേണം.

ഈ ഗര്‍ഭാധാന സംസ്‌കാരാനന്തരം പതിപത്‌നിമാരുടെ മനശ്ശരീരങ്ങള്‍ ഒരുപോലെ പ്രസന്നമായിരിക്കുന്ന സന്ദര്‍ഭത്തില്‍ യഥാവിധി ഗര്‍ഭാധാനം നിര്‍വ്വഹിക്കാം. അതിനുശേഷം സ്‌നാനം ചെയ്ത് വീണ്ടും പവിത്രസങ്കല്‍പങ്ങളാലും ആചരണങ്ങളാലും മനശുദ്ധിയും കായശുദ്ധിയും പാലിക്കണം. പുത്രേഷ്ടം, നിഷേകം, എന്നീ പേരുകളിലും അറിയപ്പെടുന്ന ഗര്‍ഭാധാനം കൊണ്ടുദ്ദേശിക്കപ്പെടുന്നത് ഗര്‍ഭധാരണം അഥവാ വീര്യം പ്രതിഷ്ഠിച്ച് സ്ഥിരീകരിക്കുക എന്നതാണ്.

“ഗർഭസ്യധാനാം വീര്യസ്ഥാപനം സ്ഥിരീകരണം
നസ്മിന്യേന വാ കർമണ തദ് ഗർഭദാനം”

സിസേറിയൻ ഓപ്പറേഷൻ ആധുനീക ലോകത്ത് മനുഷ്യ സംസ്കാരത്തിന്റെ സംഹാരകനും കൂടിയാണ്. ഇത്തരം പ്രസവങ്ങളിലൂടെ ജനിപ്പിയ്ക്കപ്പെടുന്നകുട്ടികളിൽ ഗർഭാധാന സംസ്കരണം സംഭവിയ്ക്കാത്തതു കൊണ്ട് ഭാവിയിൽ പല വിധത്തിലുള്ള മനോവൈകല്യങ്ങളും സൂക്ഷ്മാവസ്ഥയിൽ രൂപപ്പെടാൻ സാധ്യതയുണ്ട് . ഗർഭാധാന സംസ്കാരം എന്നത് ഒരു സ്ത്രീ ഗർഭാവസ്തയിലിരിയ്ക്കുമ്പോൾ തന്റെ കുട്ടിയുടെ സംസ്കാര രൂപീകരണത്തിന് വേണ്ടി അനുഷ്ടിയ്ക്കുന്ന കർമ്മങ്ങളാണ്. ആറ് മാസം മുതൽ തന്നെ ഗർഭസ്ഥശിശുവിന്റെ ഇന്ദ്രിയങ്ങൾ ജാഗ്രത്തായി തുടങ്ങുമെന്നതിനാൽ ആ കാലം മുതൽ അമ്മ അനുഷ്ടിയ്ക്കുന്ന കർമ്മങ്ങളിലും കടന്നു പോകുന്ന അനുഭവങ്ങളിലും ശിശുവും ഭാഗഭാക്കാവുന്നു. അതുകൊണ്ട് ഈ കാലം മുതൽ തന്നെ സദ് സന്താനത്തിന് വേണ്ടി അമ്മ നിരവധി ആത്മീയ ചര്യകൾ സ്വീകരിയ്ക്കേണ്ടതാണ് .
ഗർഭസ്ഥ ശിശുവിന്റെ ഗ്രഹണ ശക്തിയേക്കുറിച്ച് അമേരിക്കയിലെ നോർത്ത് കരോലിനാ യൂണിവേഴ്സിറ്റിയിലെ ആന്റണി ഡികാസ്പർ എന്ന ശാസ്ത്രജ്ഞൻ നിരവധി പരീക്ഷണങ്ങൾ നടത്തി സ്ഥിരീകരണം നടത്തിയിട്ടുണ്ട്. എന്നാൽ ദ്വാപാര യുഗത്തിൽ തന്നെ ഭാരതമിതിനെ സ്ഥിരീകരിച്ചിരുന്നു. ഗർഭിണിയായ സുഭദ്രയോട് ശ്രീകൃഷ്ണൻ എങ്ങിനെയാണ് പദ്മവ്യൂഹം ഭേദിയ്ക്കേണ്ടത് എന്ന് പറഞ്ഞുകൊടുക്കുകയും ഗർഭത്തിലിരുന്ന് അഭിമന്യു അതൊക്കെ മൂളിക്കേൾക്കുകയും ഇതറിഞ്ഞ കൃഷ്ണൻ ക്ഥ നിർത്തുകയും പിന്നീട് കുരുക്ഷേത്രത്തിൽ പൂർവ്വ സ്മൃതി വച്ച് പത്മവ്യൂഹത്തിനകത്ത് കടന്ന അഭിമന്യു പുറത്തിറങ്ങാനറിയാതെ കൊല്ലപ്പെടുകയും ചെയ്ത് കഥ മഹാഭാരതത്തിൽ വ്യാസൻ വിവരിയ്ക്കുന്നുണ്ട്.
ആധുനീക കാലത്ത് അമ്മമാർ ആത്മീയ ജീവിതശൈലി സ്വീകരിയ്ക്കാത്തതു കൊണ്ടും പ്രസവ സമയത്ത് സ്വയം അബോധാവസ്ഥയേ സ്വീകരിയ്ക്കുന്നത് കൊണ്ടും കുട്ടികളിൽ ശൈശവസമയത്ത് സൂക്ഷ്മാവസ്ഥയിൽ നടക്കേണ്ട സംസ്കാര രൂപീകരണം നടക്കുന്നില്ല എന്ന് മാത്രമല്ലാ വിപരീതമായത് പലതും നടക്കുകയും ചെയ്യുന്നു. ഇതേപോലെ തന്നെ അമ്മമാരിലും സാംസ്കാരിക ച്യുതി സംഭവിയ്ക്കുന്നു. തന്റെ കുഞ്ഞിന് വേണ്ടി സന്തോഷത്തോടെ പ്രസവ വേദന സഹിയ്ക്കുവാനുള്ള ത്യാഗബോധം കാണിയ്ക്കേണ്ടതിന് പകരം എനിയ്ക്ക് വേദനിയ്കാൻ പറ്റില്ല എന്ന സ്വാർത്ഥപരമായ നിലപാട് അമ്മ സ്വീകരിയ്ക്കുന്നത് കൊണ്ട് നിരുത്തരവാദപരമായ ഒരു കർമ്മത്തിലൂടെയാണ് അമ്മയും കുഞ്ഞും പ്രസവ സമയത്ത് കടന്നു പോവുന്നത്. ഇങ്ങിനെ ജനിപ്പിയ്ക്കപ്പെടുന്ന കുട്ടികൾ മാതാപിതാക്കളെ അനുസരിയ്ക്കാതിരിയ്ക്കുകയും ആദരിയ്ക്കാതിരിയ്ക്കുകയും മാത്രമല്ല വാർദ്ധക്യത്തിൽ അവഗണിയ്ക്കുകയും ചെയ്യും എന്നകാര്യത്തിൽ സംശയമില്ല.
ഗർഭിണികൾ ക്ഷേത്രത്തിൽ കയറാൻ പാടില്ല എന്നൊരാചാരം നമ്മുടെയിടയിലുണ്ട് . ഗർഭാവസ്ഥയിലുള്ള ഒരമ്മ ഈശ്വരീയതയുടെ പ്രത്യക്ഷമൂർത്തീകരണമായതുകൊണ്ട് ക്ഷേത്രത്തിലെ ദേവതയ്ക്ക് എഴുന്നേറ്റ് നിന്ന് ബഹുമാനിയ്ക്കേണ്ടി വരുമെന്നും അങ്ങിനെ ദൈവത്തെക്കൊണ്ട് മനുഷ്യരെ ബഹുമാനിയ്പ്പിയ്ക്കുന്ന ഒരു സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ് എന്നത് കൊണ്ടുമാണ് ഗർഭിണികൾക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചിരിയ്ക്കുന്നത് എന്നും പഴയ ആളുകൾ പറയുന്നു. ഏതായാലും ഒരു സ്ത്രീയിൽ ഗർഭാവസ്ഥയുണ്ടാവുന്നതിനെ എത്ര ദിവ്യമായാണ് പഴയതലമുറ കണ്ടിരുന്നു എന്നാണ് ഇതൊക്കെ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്.
ഗർഭാവസ്ഥയിൽ ഒരു ഭാര്യ തന്റെ ഭർത്താവിനെത്തന്നെ മനസ്സിൽ ധ്യാനിച്ച് ജീവിയ്ക്കണമെന്നും ഭർത്താവ് തന്റെ ഭാര്യയേ ആദരപൂർവ്വം പരിചരിയ്ക്കണമെന്നുമാണ് ഭാരതീയ ശാസ്ത്രം പറയുന്നത്. ഭർത്താവിനെ തന്നെ ധ്യാനിച്ചിരിയ്ക്കാൻ ഭാര്യക്ക് തോന്നണമെങ്കിൽ ഭർത്താവും അതേപോലെ സംസ്കാരവും ആത്മീയ വലിപ്പവും ഉള്ളയാളായിരിയ്ക്കണം. ഭർത്താവിനെ തന്നെ ധ്യാനിച്ചിരിയ്ക്കുന്ന ഭാര്യ പ്രസവിയ്ക്കുന്നത് പുത്രനേയാണ് എങ്കിൽ അവൻ അച്ഛന്റെ തനിപ്പകർപ്പായി കാണപ്പെടുന്നത് ഇങ്ങിനെയാണത്രെ. തന്തയ്ക്ക് പിറന്നവൻ എന്ന പ്രയോഗത്തിന്റെ ആന്തരാർത്ഥം ഇതാണെന്ന് പറയപ്പെടുന്നു.

ഷോഡശസംസ്കാരം - 3

ഷോഡശസംസ്കാരം

ഭാഗം - 03

ഹിന്ദു ധര്‍മ്മപ്രകാരം മനുഷ്യജീവിതമെന്നുവച്ചാല്‍ ആദ്ധ്യാത്മികജീവിതമാണ്. അവന്‍ എങ്ങനെ ജീവിച്ചാലും ആദ്ധ്യാത്മിക ലക്ഷ്യത്തോടുകൂടിയല്ലെങ്കില്‍ അത് മനുഷ്യജീവിതമാകില്ല. അതിനാല്‍ വ്യക്തിയുടെ ആത്മീയോകര്‍ഷത്തിനും പൊരുത്തമുള്ള കുടുംബജീവിതതിന്നും സമുദായസ്ഥലങ്ങളിലെ ഐക്യഭാവം ജ്വലിപ്പിക്കുന്നതിലുംവേണ്ടി സംസ്‌കാരകര്‍മ്മങ്ങളെക്കൊണ്ട് ചിട്ടപ്പെടുത്തിയിരിക്കുന്നു.

ഒരു ഔഷധം തയ്യാറാക്കാന്‍ പലവിധം മൂലികകള്‍ സംഭരിച്ച് ഓരോന്നും അതതിന്റെ പാകത്തില്‍ സംസ്‌കരിച്ചെടുത്ത് ചേര്‍ക്കുന്നതുപോലൊരു ജീവല്‍പ്രശ്‌നപദ്ധതിയാണിത്. ആദ്ധ്യാത്മിക ഉപചാരത്തിന്റെ സജ്ഞയാണ് സംസ്‌കാരമെന്നത്. ഈ സംസ്‌കാര സമ്പന്നതകൊണ്ടാണ് ഭാരതത്തെ സ്വര്‍ഗ്ഗത്തെക്കാള്‍ ശ്രേഷ്ഠമെന്നും ഭാരതവാസികളെ ഭൂമിയിലെ ദേവതകള്‍ ഭൂസുരര്‍ എന്നും വിശേഷിപ്പിച്ചുപോന്നത്.

വ്യക്തിധര്‍മ്മം എങ്ങനെ സമഷ്ടിധര്‍മ്മത്തെ അവലംബിച്ച് നിലകൊള്ളുന്നുവോ അതുപോലെ വ്യക്തിസംസ്‌കാരത്തിന്റെ അവലംബവും സനാതന സംസ്‌കാരം തന്നെ. ഓരോയുഗ കാലദേശാവസ്ഥകളെ അനുസരിച്ച് ചടങ്ങുകള്‍ക്ക് വ്യത്യാസമുണ്ടാകാം. പക്ഷേ, ഭാവം ഒന്നുതന്നെ. ഭാവശുദ്ധിയും ശക്തിയും അനുസരിച്ചാണ് ഫലങ്ങള്‍ അനുഭവപ്പെടുക. ജീവനെ പടിപടിയായി പരമലക്ഷ്യത്തിലേക്ക് നയിക്കുവാന്‍ പ്രചോദനം നല്‍കുന്ന, മനുഷ്യജീവിതപന്ഥാവിലെ വൈദ്യുത ശക്തികേന്ദ്രമാണ് ഓരോ സംസ്‌കാരകര്‍മ്മവും.

1. ഗർഭാധാനം
2. പുംസവനം
3. സീമന്തോന്മയനം
4. ജാതകരണം
5. നാമകരണം
6. നിഷ്ക്രാമണം
7. അന്നപ്രാശനം
8. ചൂഡാകർമം
9. ഉപനയനം
10. വേദാരംഭം
11. സമാവർത്തനം
12. വിവാഹം
13. ഗൃഹാശ്രമം
14. വാനപ്രസ്ഥം
15. സന്യാസം
16. അന്ത്യേഷ്ടി

ഈ പതിനാറു സംസ്‌കാരങ്ങളില്‍ ചിലത് ചടങ്ങുകളായിട്ടെങ്കിലും ഇന്ന് ആചരിക്കാറുണ്ട്. ശാസ്ത്രീയമായ വിധത്തില്‍ ചടങ്ങുകള്‍ സംസ്‌കാരകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ ഉദ്ദിഷ്ട ഫലപ്രാപ്തി സുനിശ്ചിതമാകും.

ഓരോ സംസ്‌കാരകര്‍മ്മത്തിന്റെയും ജീവനായി നിലകൊള്ളുന്നത് ആര്‍ക്കുവേണ്ടി അത് അന്വേഷിക്കുന്നുവോ ആ വ്യക്തിയുടെയും തത്സമയത്ത് സന്നിഹിതരായിരിക്കുന്ന ബന്ധുമിത്രാദികളുടെയും ഏകാഗ്രമായ ശ്രദ്ധയാണ്. ജീവിതകാലം മുഴുവന്‍ സഹായകമാകുന്ന ഒരു ശുഭമുദ്ര പതിപ്പിക്കുന്നവിധം ഓരോ കര്‍മ്മവും സംവിധാനം ചെയ്തിരിക്കുന്നു. ഈ പ്രക്രീയയുടെ മാദ്ധ്യമത്തില്‍ ആന്തരികവും ബാഹ്യവുമായ പവിത്രതയും ഭാവോജ്ജ്വലമായ ഉത്തേജനവും ഉളവാക്കുന്നു. ഈശ്വരസ്തുതി, പ്രാര്‍ത്ഥന, ഉപാസന, സ്വസ്തിവചനം, ശാന്തിപാഠം, സംസ്‌കാരകര്‍മ്മം, മംഗളാചരണം എന്ന ക്രമത്തിലാണ് ഓരോ സംസ്‌കാരകര്‍മ്മവും ചെയ്യേണ്ടത്.

മുന്‍പറഞ്ഞ പതിനാറു ഷോഡശസംസ്‌കാരങ്ങളെക്കൂടാതെ പല ഉപസംസ്‌കാരങ്ങളും ധര്‍മ്മശാസ്ത്രത്തില്‍ വിധിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചാല്‍ ഷോഡശസംസ്‌കാരങ്ങളില്‍തന്നെ ചിലത് പില്‍ക്കാലത്ത് പ്രായോഗികമല്ലാതെ വരുന്നതായിക്കാണാം. ഉദാഹരണത്തിന് ആദ്യസംസ്‌കാരമായ ഗര്‍ഭധാനം തന്നെ ശരിയായ ബ്രഹ്മചര്യാശ്രമം നിലനിന്നിരുന്നകാലത്ത് വധൂവരന്‍മാര്‍ സമുദായത്തിന്റെ അനുവാദത്തോടും ആശീര്‍വാദത്തോടുംകൂടി ഗര്‍ഭോല്പദാനം നിര്‍വഹിച്ചിരുന്നു. ബ്രഹ്മചര്യക്രമം പാലിച്ചിരുന്നതുകൊണ്ടാവാം മനുഷ്യര്‍ ഊര്‍ദ്ധ്വരേതസികളാണ്. അപ്പോള്‍പിന്നെ അനിയന്ത്രിതമായ പിറവികളുണ്ടാകുന്ന പ്രശ്‌നമേയില്ലല്ലോ.

വൈദികസമ്പ്രദായം വ്യതിചലിച്ച ഘട്ടത്തില്‍ ബ്രഹ്മചര്യം കേവലം ചടങ്ങായി മാറുകയും ക്രമേണ നാമമാത്രമായിത്തീരുകയും ചെയ്തു. സമുദായഘടന ആകെപ്പാടെ മാറിയിരിക്കുന്ന ഇക്കാലത്ത് ഈ വൈദികസമ്പ്രദായം പരിഹസിക്കപ്പെട്ടുതുടങ്ങി. ഈ സ്ഥിതിവിശേഷത്തില്‍ ഏതാനും സംസ്‌കാരങ്ങള്‍ സംക്ഷേപമായി പരിചയപ്പെടുത്തുകയും ചടങ്ങുകളായിട്ടെങ്കിലും ഇന്നും ആചരിച്ചുവരുന്ന പുംസവനം അല്ലെങ്കില്‍ ഗര്‍ഭശുശ്രൂക്ഷ (അന്നപ്രകാശനം, നാമകരണം, വിദ്യാരംഭം, ഉപനയനം, വിവാഹം, ഗാര്‍ഹപത്യം, വാനപ്രസ്ഥം, സന്യാസം, അന്ത്യോഷ്ടി (ശവസംസ്‌കാരം), അപരക്രിയ (ശ്രാദ്ധം) മുതലായവ എങ്ങനെ നടത്തണമെന് വിവരിക്കുകയും ചെയ്യാം.

ഷോഡശസംസ്കാരം - 2

ഷോഡശസംസ്കാരം

ഭാഗം - 02

ജീവിതം ഒരു നീണ്ട പ്രയാണമാണ്. മനുഷ്യരിൽ മാത്രമുള്ള വിശേഷ ബുദ്ധി, അവ അവൻറെ അറിവ് , കർമ്മമണ്ഡലം എന്നിവയെ അടിസ്ഥാനപ്പെടുത്തി നേരിയ വെത്യാസം കാണാം . ഇതരജീവികള്‍ക്ക് അതറിയാനുള്ള ബോധമുണ്ടാകില്ല. ബോധമുണ്ടാകേണ്ട മനുഷ്യന് അതുണ്ടായില്ലെങ്കില്‍ ഫലം നഷ്ടജീവിതംതന്നെ. പൊതുവേ നോക്കുമ്പോള്‍ ധര്‍മ്മബോധമോ ലക്ഷ്യബോധമോ ഇല്ലാത്ത ജീവിതം നയിക്കുന്നത് അനിശ്ചിതത്ത്വമാണെന്ന് കാണാം. ഫലമോ ഒടുങ്ങാത്ത ജീവിതപ്രശ്‌നങ്ങളും അശാന്തിയും ദുഃഖവും.

ചിന്താശീലനായ മനുഷ്യന്‍ നേര്‍വഴിക്ക് ചിന്തിച്ചില്ലെങ്കില്‍ നേര്‍വഴിക്ക് ചലിക്കാനും ആവില്ല. മനുഷ്യനായി പിറന്നതെന്തിന്, വളരുന്നതെന്തിന്, ഒടുക്കം തളരുന്നതെന്തുകൊണ്ട്?  
ചിന്തിക്കുന്നവർക്കു അറിയാം ജീവിതത്തിന്റെ പൊരുള്‍ എന്തെന്ന്. പക്ഷെ ചിന്തിക്കുന്നവരില്‍തന്നെ പലരും ശരീരാഭിമാനപരിധിയില്‍ പരാക്രമങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ജീവിതത്തെ ഒരു ചൂതുകളിയാക്കി മാറ്റുന്നു. അവരും അവസാനത്തെ തളര്‍ച്ചയില്‍ മേലോട്ടുനോക്കാന്‍ – അന്തര്‍മുഖനാകാന്‍ – ഒരു നിഷ്ഫലശ്രമം നടത്താറുണ്ട്. ഈ സ്ഥിതിവിശേഷങ്ങളെല്ലാം കണ്ടറിഞ്ഞ ഭാരതീയ മഹർഷിമാർ, മനുഷ്യജീവിതത്തിന് പൊതുവേ സാധ്യവും സഹായവുമാകുന്ന ചിലചിട്ടകള്‍ നിഷ്കര്ഷിക്കുന്നതും . വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം, എന്നിങ്ങനെ പടിപടിയായി എല്ലാ രംഗങ്ങളിലും പരിശുദ്ധിയും ക്ഷേമവും ശാന്തിയും വ്യാപരിക്കുന്ന ഒരു സംസകരമാണ് ഷോഡശ സംസ്കാരം .  

ഓരോ സംസ്‌കാരകര്‍മ്മവും അതത് വ്യക്തികള്‍ക്ക് എന്നപോലെ കുടുംബം, സമുദായം, രാഷ്ട്രം എന്നീ നിലകളിലും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സംസ്‌കാരപദ്ധതി ശ്രദ്ധാപൂര്‍വ്വം പഠിക്കുന്നവര്‍ക്ക് മനസിലാക്കുവാന്‍ കഴിയും. ഈ ധര്‍മ്മപദ്ധതിയാണ് യഥാര്‍ത്ഥവും സര്‍വ്വഹിതപരവുമായ കുടുംബസാമൂഹിക ആസൂത്രണപദ്ധതി. ഇതിനാലുണ്ടാകുന്ന ജീവിത ക്ഷേമം മാനുഷിക മൂല്യങ്ങളുടെ വളര്‍ച്ചയും വികാസവും മൂലമുളവാകുന്നത്രേ.

ദുര്‍വികാര – മൃഗീയത്വ വികാസത്തിനുതകുന്ന പദ്ധതികളുടെ വേലിയേറ്റമുള്ള ഇക്കാലത്ത് നമ്മുടെ പൂര്‍വ്വികന്മാര്‍ ആസൂത്രണം ചെയ്ത പദ്ധതികളെപ്പറ്റി കലാകല അനുസൃതമായ ഭാവ മാറ്റങ്ങൾക്ക് വിധേയമാക്കി പ്രാവ്രര്‍ത്തികമാക്കേണ്ടത് കടമ നമ്മുടേത് തന്നെയാണല്ലോ. 
സദ് വിചാരങ്ങള്‍ക്ക് – സമദമാദി ഗുണങ്ങള്‍ക്ക് – പകരം ദുര്‍വികാരങ്ങളെ തുറന്നുവിടുന്ന ആസൂത്രണ പദ്ധതികളുടെ പരിണിതഫലം പരമദുഃഖമായിരിക്കും. ദുഃഖത്തില്‍നിന്ന് ദുഃഖസാഗരത്തിലേക്കുള്ള കുതിച്ചു ചാട്ടമാണത്. അധാര്‍മ്മികവും പ്രകൃതി വിരുദ്ധവുമായ ആസൂത്രിതവലയങ്ങളില്‍നിന്ന് വിമുക്തമാകുവാനും ധാര്‍മ്മികവും സന്മാര്‍ഗ്ഗികവുമായ ഒരു കര്‍മ്മ പദ്ധതികൂടിയേതീരൂ. അത് പണ്ടുപണ്ടേ നമ്മുടെ പൂര്‍വ്വികരായ ഋഷീശ്വരന്മാര്‍ മനുഷ്യസമുദായോല്‍കൃഷത്തിനായി അനുഗ്രഹിച്ചേകിയിട്ടുമുണ്ട്. അത് വേണ്ടവിധ കലാ ദേശ അടിസ്ഥാനത്തിൽ മൂലഘടനയിൽ മാറ്റം വരാതെ ചെയ്ത് പ്രചരിപ്പിക്കുവാനും പ്രാവര്‍ത്തികമാക്കുവാനും സമുദായവും വ്യക്തികളും തയ്യാറാകുമെങ്കില്‍ കുടുംബഭദ്രതയോടൊപ്പം സമുദായക്ഷേമവും രാഷ്ട്രസുരക്ഷിതത്വവും അനുഭവപ്പെടും.

ഷോഡശസംസ്കാരം - 1

ഷോഡശസംസ്കാരം

ഭാഗം - 01

മനുഷ്യജീവിതത്തിനു പൊതുവേ സാധകവും സഹായകവുമാകുന്ന ചില ചിട്ടകൾ കുടുംബ നിലവാരത്തിൽതന്നെ ഭാരതീയ ഋഷിവര്യന്മാർ ഒരുക്കി തന്നിടുണ്ട്. വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം, വിശ്വം എന്നിങ്ങനെ പടിപടിയായി എല്ലാ രംഗങ്ങളിലും പരിശുദ്ധിയും ക്ഷേമവും ശാന്തിയും വ്യാപരിക്കുന്ന ഒരു കുടുംബാസൂത്രണ പദ്ധതിയുണ്ട്. ആർഷപ്രോക്തമായ ഈ പദ്ധതിയാണ് ഷോഡശസംസ്കാരപദ്ധതി അഥവാ ഷോഡശക്രിയകൾ. ജീവൻ മനുഷ്യയോനിയിൽ പതിക്കുന്നത് മുതൽ ദേഹത്യാഗം ചെയ്യുന്നതുവരെ ധർമമാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തെ ലക്ഷ്യമാക്കികൊണ്ട് വ്യവസ്ഥപ്പെടുത്തിയിത്തുള്ള പതിനാറു പ്രമുഖവഴിത്തിരിവുകൾ.

ഹിന്ദു ധര്‍മ്മത്തിലെ അടിസ്ഥാന തത്ത്വങ്ങളില്‍ പുനര്‍ജന്മ കര്‍മ്മ സിദ്ധാന്തങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. അവരവരുടെ കര്‍മ്മ വാസനകള്‍ അനുസരിച്ച് ഓരോരുത്തരും പരമലക്ഷ്യത്തിലേക്ക് പ്രയാണം തുടരേണ്ടത് ഏതു വിധമാണെന്നു വെളിപ്പെടുത്തുന്ന ജീവധര്മ ശാസ്ത്രമാണ് ഹിന്ദുധര്‍മ്മം. വേഷം, ഭാഷ, ആചാരം, ഉപാസന, ഭക്ഷണം ഇത്യാദികളില്‍ സ്ഥലകാലഭേദമനുസരിച്ച് വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും ഈ മതത്തിൽ കാണാം. ഇവയിലെല്ലാം പൂര്‍ണ്ണസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള ഹിന്ദുധര്‍മ്മത്തിന്റെ അനശ്വരമായ അന്തര്‍ധാര ഈ വൈവിദ്ധ്യത്തിലെ ഏകത്വമാണ്. ഏകവും അദ്വൈതവുമായ പരമലക്ഷ്യപ്രാപ്തിയില്‍മാത്രമേ അനശ്വരസുഖവും സമാധാനവും അനുഭവപ്പെടുകയുള്ളൂ. അതിനാണ് ഓരോ ജീവനും ഈശ്വരോപാസനം, സദാചാരം, സംസ്‌കാരകര്‍മ്മങ്ങള്‍ ഇത്യാദികളെക്കൊണ്ട് ജീവിതസംസ്‌കാരം നേടണമെന്ന് പറയുന്നത്. പ്രവൃത്തി, വിചാരം, ആഗ്രഹം ഇവ മൂന്നും ചുറ്റിപിണഞ്ഞ കര്‍മ്മസ്വരൂപം സംശുദ്ധമായാലേ സ്വധര്‍മ്മം തിളങ്ങുകയുള്ളൂ. 

ശുദ്ധമായ സ്വധര്‍മ്മാചാരണത്തിലൂടെ വേണം പരമധര്‍മ്മം (മോക്ഷം) പ്രാപിക്കുവാന്‍.

മോക്ഷം, ഈശ്വരസാക്ഷാത്കാരം, ആത്മസാക്ഷാത്കാരം, ജീവന്മുക്തി, പരമസുഖം, അനശ്വരത്വം എന്നെല്ലാം വ്യവഹരിക്കപ്പെടുന്ന ജീവിതലക്ഷ്യത്തിലേക്ക് ഓരേ ജീവനേയും പടിപടിയായി മുന്നോട്ടുനയിച്ചു കൊണ്ടുചെല്ലുന്ന ജീവിതപദ്ധതികളാണ് ശാസ്ത്രീയമായ ഹൈന്ദവകര്‍മ്മസിദ്ധാന്തങ്ങള്‍. ധര്‍മ്മത്തില്‍ തുടങ്ങി മോക്ഷത്തില്‍ അവസാനിക്കുന്ന പുരുഷാര്‍ത്ഥോവും, ബ്രഹ്മചര്യത്തില്‍ തുടങ്ങി സന്യാസത്തില്‍ അവസാനിക്കുന്ന ആശ്രമങ്ങളും, ശൂദ്രനില്‍തുടങ്ങി ബ്രാഹ്മണ്യത്തില്‍ അവസാനിക്കുന്ന വര്‍ണ്ണങ്ങളും കര്‍മ്മയോഗത്തില്‍ ആരംഭിച്ച് ജ്ഞാനയോഗത്തില്‍ അവസാനിക്കുന്ന സാധനകളും എല്ലാം ഇവിടെയുണ്ട്. ഓരോ ജീവന്റെയും പക്വത അനുസരിച്ച് ഒരു വഴിപിടിച്ച് മുന്നോട്ടു പോകുകയേവേണ്ടൂ. അതിന് അനുഭവജ്ഞരും ധര്‍മ്മനിഷ്ഠരുമായ ഗുരുവും ശാസ്ത്രീയമായ തത്ത്വബോധവും വേണം.

തിന്നുക, കുടിക്കുക, ഉറങ്ങുക, ഉല്‍പ്പാദിപ്പിക്കുക, എന്നീ ജന്തുസഹജമായ വൃത്തികള്‍ മനുഷ്യന്‍ പരിഷ്‌കരിച്ച് പിന്‍തുടരുന്നു എന്നതുകൊണ്ട്മാത്രം ദുര്‍ലഭമായ മനുഷ്യജന്മം സഫലമാകില്ല. ധര്‍മ്മവും ധര്‍മാനുമോചിതമായ സംസ്‌കാരവും പ്രതിഫലിച്ച് പരിപുഷ്ടമാക്കേണ്ടതാണ് മനുഷ്യജീവിതം. ഭൗതീകമോ ആദ്ധ്യാത്മികമോ ഏതായാലും ജീവിതപരിശുദ്ധിക്ക് ധര്‍മ്മാനുചരണം സംസ്‌കാരനിഷ്ഠ വേണം. ജീവിതപരിശുദ്ധിയാണ് ജന്മസാഫല്യത്തിന് നിധാനം.




28 September 2024

നവ ദുർഗ്ഗ മന്ത്രം

നവ ദുർഗ്ഗ മന്ത്രം
▄▄▄▄▄▄▄▄▄▄▄▄▄▄▄

💗നവരാത്രി ഒന്നാം ദിവസം: ശൈലപുത്രി💗
▄▄▄▄▄▄▄▄▄▄▄▄▄▄▄
വന്ദേ വഞ്ചിത്‌ലാഭായ് ചന്ദ്രാര്‍ധാകൃഷ്ഠശേഖരം. വൃഷാരൂഢം ശൂല്‍ധരം 
ശൈല്‍പുത്രി യശ്വിനിം.

💗നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി💗
▄▄▄▄▄▄▄▄▄▄▄▄▄▄▄
ദധാനകര പദ്മഭ്യാം 
അക്ഷമല കമണ്ഡലം, 
ദേവി പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമ


💗നവരാത്രി മൂന്നാം ദിവസം: ചന്ദ്രഘണ്ടാ💗
▄▄▄▄▄▄▄▄▄▄▄▄▄▄▄
പിണ്ഡജ് പ്രവ്രരരൂഢാ ചണ്ഡകോപാസ്ത്രകൈയുര്‍താ. പ്രസീദം തനുതേ മഹ്യം ചന്ദ്രഘ്‌ണ്ഡേതി വിശ്രുതാ.

💗നവരാത്രി നാലാം ദിവസം: കൂഷ്മാണ്ഡ💗
▄▄▄▄▄▄▄▄▄▄▄▄▄▄▄
സുരസമ്പൂർണ കലശം രുധിരാപ്ലുതമേവ ച 
ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മേ


💗നവരാത്രി അഞ്ചാം ദിവസം: സ്കന്ദമാത💗
▄▄▄▄▄▄▄▄▄▄▄▄▄▄▄
സിംഹസംഗതാ നിത്യം
പത്മശ്രീത്കാര്‍ദ്വയ
ശുഭദസ്തു സദാ ദേവി 
സ്‌കന്ദമാതാ യശ്വിനി

💗നവരാത്രി ആറാം ദിവസം: കാർത്യായനി💗
▄▄▄▄▄▄▄▄▄▄▄▄▄▄▄
ചന്ദ്രഹാസോജ്ജ്വലകരാ ശാര്‍ദ്ദൂലവരവാഹനാ
കാത്യായനീ ശുഭം ദദ്യാ
ദേവീ ദാനവഘാതിനി

💗നവരാത്രി ഏഴാം ദിവസം: കാലരാത്രി💗
▄▄▄▄▄▄▄▄▄▄▄▄▄▄▄
വാം പാദോളസല്ലോഹ്ലതാ കണ്ടകഭൂഷണാ |
ബർധൻ മൂർദ്ധം ധ്വജാ കൃഷ്ണാ കാലരാത്രിർഭയങ്കരീ ||

💗നവരാത്രി എട്ടാം ദിവസം: മഹാഗൗരി💗
▄▄▄▄▄▄▄▄▄▄▄▄▄▄▄
ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ 
മഹാഗൗരീ ശുഭം ദദ്യാത് 
മഹാദേവ പ്രമോദദാ

💗നവരാത്രി ഒൻപതാം ദിവസം: സിദ്ധിദാത്രി💗
▄▄▄▄▄▄▄▄▄▄▄▄▄▄▄
സിദ്ധഗന്ധർവ്വ യക്ഷാൈദ്യരസുരൈരമരൈരപി
സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനി