ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 November 2024

ഷോഡശസംസ്കാരം - 3

ഷോഡശസംസ്കാരം

ഭാഗം - 03

ഹിന്ദു ധര്‍മ്മപ്രകാരം മനുഷ്യജീവിതമെന്നുവച്ചാല്‍ ആദ്ധ്യാത്മികജീവിതമാണ്. അവന്‍ എങ്ങനെ ജീവിച്ചാലും ആദ്ധ്യാത്മിക ലക്ഷ്യത്തോടുകൂടിയല്ലെങ്കില്‍ അത് മനുഷ്യജീവിതമാകില്ല. അതിനാല്‍ വ്യക്തിയുടെ ആത്മീയോകര്‍ഷത്തിനും പൊരുത്തമുള്ള കുടുംബജീവിതതിന്നും സമുദായസ്ഥലങ്ങളിലെ ഐക്യഭാവം ജ്വലിപ്പിക്കുന്നതിലുംവേണ്ടി സംസ്‌കാരകര്‍മ്മങ്ങളെക്കൊണ്ട് ചിട്ടപ്പെടുത്തിയിരിക്കുന്നു.

ഒരു ഔഷധം തയ്യാറാക്കാന്‍ പലവിധം മൂലികകള്‍ സംഭരിച്ച് ഓരോന്നും അതതിന്റെ പാകത്തില്‍ സംസ്‌കരിച്ചെടുത്ത് ചേര്‍ക്കുന്നതുപോലൊരു ജീവല്‍പ്രശ്‌നപദ്ധതിയാണിത്. ആദ്ധ്യാത്മിക ഉപചാരത്തിന്റെ സജ്ഞയാണ് സംസ്‌കാരമെന്നത്. ഈ സംസ്‌കാര സമ്പന്നതകൊണ്ടാണ് ഭാരതത്തെ സ്വര്‍ഗ്ഗത്തെക്കാള്‍ ശ്രേഷ്ഠമെന്നും ഭാരതവാസികളെ ഭൂമിയിലെ ദേവതകള്‍ ഭൂസുരര്‍ എന്നും വിശേഷിപ്പിച്ചുപോന്നത്.

വ്യക്തിധര്‍മ്മം എങ്ങനെ സമഷ്ടിധര്‍മ്മത്തെ അവലംബിച്ച് നിലകൊള്ളുന്നുവോ അതുപോലെ വ്യക്തിസംസ്‌കാരത്തിന്റെ അവലംബവും സനാതന സംസ്‌കാരം തന്നെ. ഓരോയുഗ കാലദേശാവസ്ഥകളെ അനുസരിച്ച് ചടങ്ങുകള്‍ക്ക് വ്യത്യാസമുണ്ടാകാം. പക്ഷേ, ഭാവം ഒന്നുതന്നെ. ഭാവശുദ്ധിയും ശക്തിയും അനുസരിച്ചാണ് ഫലങ്ങള്‍ അനുഭവപ്പെടുക. ജീവനെ പടിപടിയായി പരമലക്ഷ്യത്തിലേക്ക് നയിക്കുവാന്‍ പ്രചോദനം നല്‍കുന്ന, മനുഷ്യജീവിതപന്ഥാവിലെ വൈദ്യുത ശക്തികേന്ദ്രമാണ് ഓരോ സംസ്‌കാരകര്‍മ്മവും.

1. ഗർഭാധാനം
2. പുംസവനം
3. സീമന്തോന്മയനം
4. ജാതകരണം
5. നാമകരണം
6. നിഷ്ക്രാമണം
7. അന്നപ്രാശനം
8. ചൂഡാകർമം
9. ഉപനയനം
10. വേദാരംഭം
11. സമാവർത്തനം
12. വിവാഹം
13. ഗൃഹാശ്രമം
14. വാനപ്രസ്ഥം
15. സന്യാസം
16. അന്ത്യേഷ്ടി

ഈ പതിനാറു സംസ്‌കാരങ്ങളില്‍ ചിലത് ചടങ്ങുകളായിട്ടെങ്കിലും ഇന്ന് ആചരിക്കാറുണ്ട്. ശാസ്ത്രീയമായ വിധത്തില്‍ ചടങ്ങുകള്‍ സംസ്‌കാരകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ ഉദ്ദിഷ്ട ഫലപ്രാപ്തി സുനിശ്ചിതമാകും.

ഓരോ സംസ്‌കാരകര്‍മ്മത്തിന്റെയും ജീവനായി നിലകൊള്ളുന്നത് ആര്‍ക്കുവേണ്ടി അത് അന്വേഷിക്കുന്നുവോ ആ വ്യക്തിയുടെയും തത്സമയത്ത് സന്നിഹിതരായിരിക്കുന്ന ബന്ധുമിത്രാദികളുടെയും ഏകാഗ്രമായ ശ്രദ്ധയാണ്. ജീവിതകാലം മുഴുവന്‍ സഹായകമാകുന്ന ഒരു ശുഭമുദ്ര പതിപ്പിക്കുന്നവിധം ഓരോ കര്‍മ്മവും സംവിധാനം ചെയ്തിരിക്കുന്നു. ഈ പ്രക്രീയയുടെ മാദ്ധ്യമത്തില്‍ ആന്തരികവും ബാഹ്യവുമായ പവിത്രതയും ഭാവോജ്ജ്വലമായ ഉത്തേജനവും ഉളവാക്കുന്നു. ഈശ്വരസ്തുതി, പ്രാര്‍ത്ഥന, ഉപാസന, സ്വസ്തിവചനം, ശാന്തിപാഠം, സംസ്‌കാരകര്‍മ്മം, മംഗളാചരണം എന്ന ക്രമത്തിലാണ് ഓരോ സംസ്‌കാരകര്‍മ്മവും ചെയ്യേണ്ടത്.

മുന്‍പറഞ്ഞ പതിനാറു ഷോഡശസംസ്‌കാരങ്ങളെക്കൂടാതെ പല ഉപസംസ്‌കാരങ്ങളും ധര്‍മ്മശാസ്ത്രത്തില്‍ വിധിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചാല്‍ ഷോഡശസംസ്‌കാരങ്ങളില്‍തന്നെ ചിലത് പില്‍ക്കാലത്ത് പ്രായോഗികമല്ലാതെ വരുന്നതായിക്കാണാം. ഉദാഹരണത്തിന് ആദ്യസംസ്‌കാരമായ ഗര്‍ഭധാനം തന്നെ ശരിയായ ബ്രഹ്മചര്യാശ്രമം നിലനിന്നിരുന്നകാലത്ത് വധൂവരന്‍മാര്‍ സമുദായത്തിന്റെ അനുവാദത്തോടും ആശീര്‍വാദത്തോടുംകൂടി ഗര്‍ഭോല്പദാനം നിര്‍വഹിച്ചിരുന്നു. ബ്രഹ്മചര്യക്രമം പാലിച്ചിരുന്നതുകൊണ്ടാവാം മനുഷ്യര്‍ ഊര്‍ദ്ധ്വരേതസികളാണ്. അപ്പോള്‍പിന്നെ അനിയന്ത്രിതമായ പിറവികളുണ്ടാകുന്ന പ്രശ്‌നമേയില്ലല്ലോ.

വൈദികസമ്പ്രദായം വ്യതിചലിച്ച ഘട്ടത്തില്‍ ബ്രഹ്മചര്യം കേവലം ചടങ്ങായി മാറുകയും ക്രമേണ നാമമാത്രമായിത്തീരുകയും ചെയ്തു. സമുദായഘടന ആകെപ്പാടെ മാറിയിരിക്കുന്ന ഇക്കാലത്ത് ഈ വൈദികസമ്പ്രദായം പരിഹസിക്കപ്പെട്ടുതുടങ്ങി. ഈ സ്ഥിതിവിശേഷത്തില്‍ ഏതാനും സംസ്‌കാരങ്ങള്‍ സംക്ഷേപമായി പരിചയപ്പെടുത്തുകയും ചടങ്ങുകളായിട്ടെങ്കിലും ഇന്നും ആചരിച്ചുവരുന്ന പുംസവനം അല്ലെങ്കില്‍ ഗര്‍ഭശുശ്രൂക്ഷ (അന്നപ്രകാശനം, നാമകരണം, വിദ്യാരംഭം, ഉപനയനം, വിവാഹം, ഗാര്‍ഹപത്യം, വാനപ്രസ്ഥം, സന്യാസം, അന്ത്യോഷ്ടി (ശവസംസ്‌കാരം), അപരക്രിയ (ശ്രാദ്ധം) മുതലായവ എങ്ങനെ നടത്തണമെന് വിവരിക്കുകയും ചെയ്യാം.

No comments:

Post a Comment