ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 October 2020

സീതാദേവി ലവ - കുശ ക്ഷേത്രം

സീതാദേവി ലവ - കുശ ക്ഷേത്രം

രാമായണവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്ന കേരളത്തിലെ പ്രധാന ക്ഷേത്രമാണ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി പുതുപ്പാടിയിലെ സീത ലവ കുശ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതനമായ സീതാദേവി ക്ഷേത്രം കൂടിയാണിത്. ഇവിടുത്തെ സീതാദേവി വിഗ്രഹം ചേടാറ്റിലമ്മ എന്നാണ് അറിയപ്പെടുന്നത്. സീതാദേവിയും മക്കളായ ലവകുശന്മാരും ഒരുമിച്ചുള്ള ക്ഷേത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാ ദേവിയെ കാട്ടില്‍ ഉപേക്ഷിച്ചു പോയപ്പോള്‍ ദേവി പുല്‍പ്പള്ളിയിലെ വാത്മീകി ആശ്രമത്തില്‍ അഭയം പ്രാപിച്ചുവെന്നും അവിടെ വച്ച് ലവകുശന്മാര്‍ക്ക് ജന്മം നല്‍കി എന്നുമാണ് ഐതിഹ്യം.

രാമായണ മഹാ കാവ്യവുമായി ബന്ധപ്പെട്ടുള്ള നിരവധി സ്ഥലങ്ങള്‍ പുല്‍പ്പള്ളിയിലുണ്ട്. പുല്ലില്‍ പള്ളി കൊണ്ടിടമാണ് പുല്‍പ്പള്ളിയെന്നും ലവകുശന്മാര്‍ കളിച്ച വളര്‍ന്ന സ്ഥലമാണ് ശിശുമലയായതെന്നും സീതയുടെ കണ്ണീര്‍ വീണുണ്ടായ പുഴയാണ് കന്നാരം പുഴയെന്നും സീതയ്ക്ക് ആലയം തീര്‍ത്ത സ്ഥലം സീതാലയവും പിന്നെ ചെതലയവും ആയി മാറിയതാണെന്നും സീത ഇരുളില്‍ തങ്ങിയിടം ഇരുളം ആയെന്നുമെല്ലാം ഐതീഹ്യമുണ്ട്.

പുല്‍പ്പള്ളിയിലേയ്ക്ക് ദേവി വരുംവഴി എരിയപ്പള്ളിയിലെ ചെട്ടിയാരുടെ വീട്ടില്‍ കയറി ഇളനീര്‍ കുടിച്ചെന്നും ദേവിയുടെ അനുഗ്രഹത്താല്‍ കാണാതായ അവരുടെ എരുമകളെ കണ്ടുകിട്ടിയെന്നും എരുമപ്പള്ളി പിന്നീട് എരിയപ്പള്ളി ആയി എന്നും വിശ്വാസം. അതിന്റെ ഓര്‍മ്മയ്ക്കായി എരിയപ്പള്ളി മന്മദന്‍ കാവില്‍ നിന്നും ധനു 19 ന് ഇളനീര്‍കാവ് വരവ് നടത്തുന്നു. എരിയപ്പള്ളി സീതാദേവി ക്ഷേത്രത്തെ വലംവച്ചാണ് ഇളനീരുമായി ഭക്തജനങ്ങള്‍ താലപ്പൊലിയേന്തി പുല്‍പ്പള്ളി സീത ലവ കുശ ക്ഷേത്രത്തില്‍ എത്തുന്നത്.

യാഗാശ്വത്തെ ബന്ധിപ്പിച്ച് ലവകുശന്മാരുടെ അടുത്തെത്തിയ രാമന്‍ സീതയുടെ ശുദ്ധി തെളിയിക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ വീണ്ടും ദുഃഖിതയായ സീത തന്റെ മാതാവായ ഭൂമിദേവിയോട് തന്നെ സ്വീകരിക്കണമെന്നപേക്ഷിച്ചു. ഇത്തരത്തില്‍ മാതാവായ ഭൂമിദേവി, ഭൂമി പിളര്‍ന്ന് മകളായ സീതാദേവിയെ സ്വീകരിക്കുന്ന സമയത്ത് ശ്രീരാമന്‍ അകത്തേക്ക് താഴുന്ന സീതയെ മുടിയില്‍ പിടിച്ച് വലിച്ചു. അങ്ങനെ സീതയുടെ ജഡ അറ്റ് രാമകരത്തില്‍ അവശേഷിച്ച പ്രദേശം ജഡയറ്റകാവ് എന്ന പേര് ലഭിച്ചു. പിന്നീട് ചേടാറ്റിന്‍ കാവ് ആയെന്നും സീതാദേവി ഇവിടെ ചേടാറ്റിലമ്മയായെന്നും ഐതീഹ്യം പറയുന്നു.

ഇപ്പോഴത്തെ സീതാ ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് സീതാദേവി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ക്ഷേത്രം. സീതാദേവിക്ഷേത്രത്തിലെത്തുന്നവര്‍ ചേടാറ്റിന്‍കാവില്‍ കൂടി തൊഴുതാല്‍ മാത്രമേ ക്ഷേത്രദര്‍ശനത്തിന്റെ പൂര്‍ണ്ണത ലഭിക്കുകയുള്ളു എന്നുമാണ് ഇവിടുത്തെ വിശ്വാസം. നെയ്യ് വിളക്ക് ഇവിടെ ഒരു പ്രധാന വഴിപാടാണ്. ചേടാറ്റിന്‍ കാവിലെ ക്ഷേത്രത്തില്‍ സപ്ത മാതൃക്കളുടെയും വീരഭദ്രന്റേയും ഗണപതിയുടേയും ഒരേ വലിപ്പത്തിലുള്ള 9 വിഗ്രഹങ്ങളാണുമാണുള്ളത്.

ആശ്രമക്കൊല്ലിയിലുള്ള പാറയിലാണ് വാത്മീകി മഹര്‍ഷി തപസ്സ് ചെയ്തിരുന്നതെന്നും രാമായണ രചന നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ശ്രീ പഴശ്ശി രാജയാണ് പുല്‍പ്പള്ളിയിലെ സീതാ ദേവി ക്ഷേത്രം പണികഴിപ്പിച്ചത്. വര്‍ഷങ്ങളോളം അദ്ദേഹം ക്ഷേത്രം കൈകാര്യം ചെയ്തിരുന്നു. അദ്ദേഹം തന്റെ സൈനിക മേധാവികളുമായുള്ള കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഈ ക്ഷേത്രത്തിന്റെ മുറ്റത്ത് വെച്ച് നടത്തിയിരുന്നു എന്നും പറയപ്പെടുന്നു.

മൈസൂരിലെ ടിപ്പു സുല്‍ത്താന്‍ സൈനിക ആക്രമണത്തിനിടെ ഈ ക്ഷേത്രം നശിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നും സീതാദേവിയുടെ ശക്തിയാല്‍ ഉച്ചയോടെ സൃഷ്ടിക്കപ്പെട്ട ഇരുട്ട് കാരണം അദ്ദേഹത്തിന് പിന്‍വാങ്ങേണ്ടി വന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

പിന്നീട് ഈ ക്ഷേത്രത്തിന്റെ നടത്തിപ്പ് കുപ്പത്തോട് കുടുംബത്തിന്റെയും വയനാട്ടിലെ പ്രശസ്ത നായര്‍ കുടുംബത്തിന്റെയും കൈകളിലെത്തി. അക്കാലത്ത് വയനാട്ടിലെ പ്രധാന ക്ഷേത്രങ്ങളില്‍ പലതും വിവിധ നായര്‍ കുടുംബങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. കുപ്പത്തോട് കുടുംബത്തിലെ മൂപ്പില്‍ നായര്‍ (തലവന്‍) കുടുംബത്തിന്റെ ആസ്ഥാനമായ നെല്ലരട്ട് ഇടമില്‍ താമസിച്ചു. ഇപ്പോള്‍ പോലും, ഈ കുടുംബത്തിലെ ഒരു അംഗത്തെ ക്ഷേത്രത്തിന്റെ നടത്തിപ്പിനായി ട്രസ്റ്റിയായി നിയമിച്ചിരിക്കുന്നു.

ഇവിടെയുള്ള മന്ദാര വൃക്ഷത്തില്‍ നിത്യവും വിരിയുന്ന രണ്ടു പൂക്കള്‍ ദേവിയുടെ ഇരുമക്കളെയും അനുസ്മരിപ്പിക്കുന്നു. വയനാടിന്റെ മിക്ക ഭാഗങ്ങളിലും വളരെ സാധാരണമായി കാണപ്പെടുന്ന അട്ടകള്‍ ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്നില്ല എന്നതാണ് ഈ ക്ഷേത്രത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രത്യേകത.  മക്കളായ ലവ-കുശന്മാരെ കടിച്ച അട്ടകളെ ദേവി ശപിക്കുകയും മക്കളുടെ സുരക്ഷക്കായി തപോഭൂമിയില്‍ നിന്നും അട്ടകളെ അകറ്റിയെന്നുമാണ് ഐതീഹ്യം. വര്‍ഷം തോറും ജനുവരി മാസത്തില്‍ ആഘോഷിക്കുന്ന ക്ഷേത്രോത്സവം വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ ആകര്‍ഷിക്കുന്നു.

ജമദഗ്നിയും പരശുരാമനും

ജമദഗ്നിയും പരശുരാമനും

കുശാംബന്റെ പുത്രനായ ഗാഥിക്ക് സത്യവതി പുത്രിയായി പിറന്നു. അവളെ വേൾക്കാൻ ഋചീകൻ എന്ന മഹർഷി നൽകിയത് വരുണപ്രസാദത്താൽ നേടിയ ഒറ്റക്കാതു കറുത്ത ആയിരം കുതിരകൾ.   തനിക്കൊപ്പം തന്റെ മാതാവിനു കൂടി പുത്രഭാഗ്യമുണ്ടാകണമെന്ന സത്യവതിയുടെ ആഗ്രഹത്താൽ മഹർഷി ഒരു ഹോമക്രിയ ചെയ്ത പ്രസാദം രണ്ടു പാത്രത്തിലാക്കി മന്ത്രം ചൊല്ലി നൽകി. ബ്രഹ്മതേജസ്സടങ്ങിയ പ്രസാദം സത്യവതിക്കും ക്ഷാത്രതേജസ്സടങ്ങിയ പ്രസാദം മാതാവിനുമായി നല്കി. പക്ഷേ പ്രസാദം അവർ മാറികഴിച്ചു. ഫലമായി സത്യവതി ജന്മം നല്കിയ ജമദഗ്നി ക്ഷാത്രതേജസ്വിയും മാതാവ് ജന്മം നല്കിയ വിശ്വാമിത്രൻ ബ്രഹ്മതേജസ്വിയുമായി.

ജമദഗ്നി  മഹർഷി രേണുകയിൽ അനുരക്തനായി. അവർ വിവാഹിതരായി നർമ്മദാതീരത്തെ ആശ്രമത്തിൽ കഴിഞ്ഞു. അവർക്ക് നാലുപുത്രന്മാർ പിറന്നു, ഋമണ്വൻ, സുഹോത്രൻ, വസു,  വിശ്വവസു, ഒടുവിൽ പരശുരാമനും.

ദുഷ്ടഭൂപന്മാരുടെ ഭൂഭാരം തീർക്കാൻ ഭൂമിദേവി ബ്രഹ്മാവിനെ ചെന്നു കണ്ടു പറഞ്ഞപ്പോൾ  ദേവന്മാരോടൊപ്പം ബ്രഹ്മാവും ഭൂമി ദേവിയും വിഷ്ണു ഭഗവാനെ കണ്ട്  സങ്കടം പറഞ്ഞു.  ഭഗവാൻ ജമദഗ്നിയുടെയും രേണുകയുടെയും പുത്രനായി അവതരിച്ചു ഭൂഭാരം തീർക്കാമെന്ന് പറഞ്ഞു.  അങ്ങനെ രേണുകയിൽ വിഷ്ണു അവതാരമായി പരശുരാമൻ പിറന്നു.

ഒരിക്കൽ,  വിശ്വകർമ്മാവ്  വിഷ്ണുവിനും  ശിവനും  വളരെ ഭാരിച്ച ഓരോ വില്ല് നിർമ്മിച്ച് നല്കി. ശിവചാപം ശിവ ഭഗവാൻ  ജനകരാജനു നല്കി. വിഷ്ണു ഭഗവാൻ തന്റെ വൈഷ്ണവ ചാപം ഋചീകനു നല്കി. അതുവഴി ജമദഗ്നിക്കും ജമദഗ്നിയിൽ നിന്നും പരശുരാമനിലും എത്തിച്ചേർന്നു.

ഒരു പ്രഭാതത്തിൽ , നദിയിൽ ജലം ശേഖരിക്കാൻ പോയ രേണുക സാല്വരാജാവായ ചിത്രരഥനും പത്നിയും നീരാടുന്നതു കണ്ടു. ആ ദമ്പതിമാരുടെ അഭൗമസൗന്ദര്യം നോക്കി നിന്നു പോയ രേണുക ആശ്രമത്തിൽ മടങ്ങി വരാൻ വൈകി.  രേണുക സത്യം പറഞ്ഞു എങ്കിലും കോപം അടങ്ങാത്ത മഹർഷി മക്കളോട് മാതാവിനെ വധിക്കാൻ പറഞ്ഞു.  നാലു മക്കളും കഴിയില്ല എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ പരശുരാമൻ തന്റെ മഴുവിനാൽ മാതാവിനെ വധിച്ചു.  തന്റെ ആജ്ഞ നിറവേറ്റിയ മകനോട് ഇഷ്ടവരം ചോദിച്ചു കൊളളാൻ ജമദഗ്നി ആവശ്യപ്പെട്ടു.  അമ്മയെ ജീവിപ്പിക്കാൻ ആവശ്യപ്പെട്ട മകന് മഹർഷി അത് സാധിച്ചു കൊടുത്തു.

രാവണവധം കഴിഞ്ഞ് അയോദ്ധ്യയിലേയ്ക്ക് മടങ്ങിയ രാമനെ അനുഗമിച്ച മഹർഷിമാരിൽ ജമദഗ്നിയുമുണ്ടായിരുന്നു. ആർച്ചികൻ, ഭാർഗ്ഗവൻ, ഭൃഗുശാർദ്ദലൻ, ഭൃഗുശ്രേഷ്ഠൻ, ഭൃഗുത്തമൻ, ഋചീകപുത്രൻ എന്നിവ ജമദഗ്നിക്കു പര്യായങ്ങൾ.

തിലോത്തമയുടെ ശാപത്താൽ സഹസ്രാനീകന്റെ പത്നിയായ മൃഗാവതിക്ക് പതിനാലു വർഷം ഭർത്താവിനെ പിരിയേണ്ടിവന്നു. ഗർഭിണിയായിരിക്കേ ഒരു കൂറ്റൻ പരുന്ത് റാഞ്ചികൊണ്ടു പോയി ഉദയപർവ്വതത്തിലുപേഷിച്ച മൃഗാവതി ഒരു പെരുമ്പാമ്പിന്റെ പിടിയിലായി. ഒരു ദിവ്യപുരുഷൻ അവളെ രക്ഷിച്ച് ജമദഗ്നിയുടെ ആശ്രമത്തിൽ എത്തിച്ചു. അവൾക്ക് പിറന്ന പുത്രന് നാമം ഉദയനൻ.  ഒരിക്കൽ ഒരു സർപ്പത്തെ പാമ്പാട്ടിയിൽ നിന്നു രക്ഷിക്കുന്നതിനു പ്രതിഫലമായി തന്റെ കൈയിലെ വള നല്കി.  സഹസ്രാനീകന്റെ കൊട്ടാരത്തിൽ എത്തിയ ആ പാമ്പാട്ടിയുടെ കൈയ്യിലെ വള മൃഗാവതിയുടെതെന്ന് തിരിച്ചറിഞ്ഞ രാജാവ് ജമദഗ്നിയുടെ ആശ്രമത്തിലെത്തി ഭാര്യയെയും മകനേയും കൊട്ടാരത്തിൽ എത്തിച്ചു. 

ഒരിക്കൽ നായാട്ടു കഴിഞ്ഞു തളർന്നെത്തിയ കാർത്തവീര്യാർജുനനും പരിവാരങ്ങൾക്കും അത്ഭുതധേനുവായ സുശീലയുടെ സഹായത്തോടെ ജമദഗ്നി മഹർഷി രാജകീയവിരുന്ന് നല്കി.  സുശീലയിൽ മോഹമുദിച്ച കാർത്തവീര്യാർജുനൻ പശുവിനെ സ്വന്തമാക്കാൻ  അർദ്ധരാജ്യം വരെ നല്കാമെന്ന്  പറഞ്ഞു.  മഹർഷി പശുവിനെ നല്കിയില്ല. മഹർഷിയെ കാർത്തവീര്യാർജ്ജുനന്റെ മന്ത്രിയായ ചന്ദ്രഗുപ്തൻ വധിച്ചു. മരിച്ചു കിടക്കുന്ന ഭർത്താവിനെ നോക്കി രേണുക ഇരുപത്തൊന്നുവട്ടം മാറത്തടിച്ച് നിലവിളിച്ചു.  അതുകണ്ട് പരശുരാമൻ ഇരുപത്തൊന്ന് പ്രാവശ്യം ഭൂപ്രദക്ഷിണം ചെയ്യത് ക്ഷത്രിയന്മാരെ മുച്ചൂടും മുടിക്കുമെന്ന് ശപഥം ചെയ്തു.

ജമദഗ്നിയുടെ ശരീരം ചിതയിലാകവേ ശുക്രമഹർഷി വന്നു ജീവിപ്പിച്ചു. സുശീല സ്വന്തം ശക്തിയാൽ  മറഞ്ഞു.  സുശീലയുടെ കുട്ടിയെ കാർത്തവീര്യാർജുനന്റെ മഹീഷ്മതി ആക്രമിച്ചു കാർത്തവീര്യാർജുനനെയും കുറേ പുത്രന്മാരെയും വധിച്ചു പരശുരാമൻ വീണ്ടെടുത്തു. പരശതം ജീവനൊടുക്കിയതിന്റെ പാപം തീരാൻ മഹേന്ദ്രപുരിയിൽ പോയി തപസ്സു ചെയ്യാൻ പരശുരാമനോട് ജമദഗ്നി ആവശ്യപ്പെട്ടു.  രാമൻ ആശ്രമത്തിൽ ഇല്ലാ എന്നറിഞ്ഞ് കാർത്തവീര്യാർജുനന്റെ പുത്രൻ ശൂരസേനൻ മഹർഷിയുടെ തല വെട്ടിയെടുത്തു. രേണുക ജീവനൊടുക്കി.  അതോടെ രാമൻ ക്ഷത്രിയ കുലാന്തകനായി മാറി️.

ചിരജ്ഞീവിയായ ഭാർഗ്ഗവരാമ ചൈതന്യം ഭൂമിദേവിക്കു തുണയായി എക്കാലവും ഭാർഗ്ഗവക്ഷേത്രത്തിൽ   കുടികൊളളുന്നു.

27 October 2020

ശ്രീ ധർമ്മശാസ്താ അഷ്ടോത്തര ശതനാമാവലി

ശ്രീ ധർമ്മശാസ്താ അഷ്ടോത്തര ശതനാമാവലി

ഓം മഹാശാസ്ത്രേ നമ:
ഓം വിശ്വശാസ്ത്രേ നമ:
ഓം ലോകശാസ്ത്രേ നമ:
ഓം ധർമ്മശാസ്ത്രേ നമ:
ഓം വേദശാസ്ത്രേ നമ:
ഓം കാലശാസ്ത്രേ നമ:
ഓം ഗജാധിപായ നമ:
ഓം ഗജരൂഡായ നമ:
ഓം ഗണാദ്ധ്യക്ഷായ നമ:
ഓം വ്യാഘ്രാരൂഡായ നമ:
ഓം മഹാദ്യുതയേ നമ:
ഓം ഗോപ്ത്രേ നമ:
ഓം ഗതാതങ്കായ നമ:
ഓം ഗദാഗ്രണ്യ നമ:
ഓം ഋക്വേദരൂപായ നമ:
ഓം നക്ഷത്രായ നമ:
ഓം ചന്ദ്രരൂപായ നമ:
ഓം വലാഹകായ നമ:
ഓം ദൂർവാശ്യാമായ നമ:
ഓം മഹാരൂപായ നമ:
ഓം ക്രൂരദൃഷ്ടയേ നമ:
ഓം അനാമയായ നമ:
ഓം ത്രിനേത്രായ നമ:
ഓം ഉത്പലാകാരായ നമ:
ഓം കാലഹന്ത്രേ നമ:
ഓം നരാധിപായ നമ:
ഓം ഖണ്ഡേന്ദുമൗലിതനയായ നമ:
ഓം കൽഹാരകുസുമപ്രിയായ നമ:
ഓം മദനായ നമ:
ഓം മാധവസുതായ നമ:
ഓം മന്ദാരകുസുമാർച്ചിതായ നമ:
ഓം മഹാബലായ നമ:
ഓം മഹോത്സാഹായ നമ:
ഓം മഹാപാപവിനാശനായ നമ:
ഓം മഹാശൂരായ നമ:
ഓം മഹാധീരായ നമ:
ഓം മഹാസർപ്പവിഭൂഷണായ നമ:
ഓം അസിഹസ്തായ നമ:
ഓം ശരധരായ നമ:
ഓം ഹാലാഹലധരാത്മജായ നമ:
ഓം അർജ്ജുനേശായ നമ:
ഓം അഗ്നിനയനായ നമ:
ഓം അനംഗമദനാതുരായ നമ:
ഓം ദുഷ്ടഗ്രഹാധിപായ നമ:
ഓം ശ്രീദായ നമ:
ഓം ശിഷ്ടരക്ഷണദീക്ഷിതായ നമ:
ഓം കസ്തൂരീതിലകായ നമ:
ഓം രാജശേഖരായ നമ:
ഓം രാജസത്തമായ നമ:
ഓം രാജരാജാർച്ചിതായ നമ:
ഓം വിഷ്ണുപുത്രായ നമ:
ഓം വനജാധിപായ നമ:
ഓം വർഷസ്കരായ നമ:
ഓം വരരുചയേ നമ:
ഓം വരദായ നമ:
ഓം വായുവാഹനായ നമ:
ഓം വജ്രകായായ നമ:
ഓം ഖഡ്ഗപാണയേ നമ:
ഓം വജ്രഹസ്തായ നമ:
ഓം ബലോദ്ധതായ നമ:
ഓം ത്രിലോകജ്ഞായ നമ:
ഓം അതിബലായ നമ:
ഓം പുഷ്കലായ നമ:
ഓം വൃത്തഭാവനായ നമ:
ഓം പൂർണ്ണാധവായ നമ:
ഓം പുഷ്കലേശായ നമ:
ഓം പാശഹസ്തായ നമ:
ഓം ഭയാപഹായ നമ:
ഓം ഫട്കാരരൂപായ നമ:
ഓം പാപഘ്നായ നമ:
ഓം പാഷണ്ഡരുധിരാശനായ നമ:
ഓം പഞ്ചപാണ്ഡവസന്ത്രാത്രേ നമ:
ഓം പരപഞ്ചാക്ഷരാശ്രിതായ നമ:
ഓം പഞ്ചവക്ത്രസുതായ നമ:
ഓം പൂജ്യായ നമ:
ഓം പണ്ഡിതായ നമ:
ഓം പരമേശ്വരായ നമ:
ഓം ഭാവതാപപ്രശമനായ നമ:
ഓം ഭക്താഭീഷ്ടപ്രദായകായ നമ:
ഓം കവയേ നമ:
ഓം കവീനാമാധിപായ നമ:
ഓം കൃപാനവേ നമ:
ഓം ക്ലേശനാശനായ നമ:
ഓം സമായ നമ:
ഓം അരൂപായ നമ:
ഓം സേനാനയേ നമ:
ഓം ഭക്തസംപത്പ്രദായകായ നമ:
ഓം വ്യാഘ്രചർമ്മധരായ നമ:
ഓം ശൂലിനേ നമ:
ഓം കപാലിനേ നമ:
ഓം വേണുവാദനായ നമ:
ഓം കളാരവായ നമ:
ഓം കംബുകണ്ഠായ നമ:
ഓം കിരീടാദിവിഭൂഷിതായ നമ:
ഓം ധൂർജ്ജടയേ നമ:
ഓം വീരനിലയായ നമ:
ഓം വീരായ നമ:
ഓം വീരേന്ദ്രവന്ദിതായ നമ:
ഓം വിശ്വരൂപായ നമ:
ഓം വൃഷപതയേ നമ:
ഓം വിവിധാർത്ഥഫലപ്രദായ നമ:
ഓം ദീർഘനാസായ നമ:
ഓം മഹാബാഹവേ നമ:
ഓം ചതുർബാഹവേ നമ:
ഓം ജടാധരായ നമ:
ഓം സനകാദിമുനിശ്രേഷ്ഠസ്തുത്യായ നമ:
ഓം ഹരിഹരാത്മജായ നമ:

ശ്രീ കൃഷ്ണ അഷ്ടോത്തര ശതനാമാവലി

ശ്രീ കൃഷ്ണ അഷ്ടോത്തര ശതനാമാവലി

ഓം ശ്രീകൃഷ്ണായ നമഃ |
ഓം കമലനാഥായ നമഃ |
ഓം വാസുദേവായ നമഃ |
ഓം സനാതനായ നമഃ |
ഓം വസുദേവാത്മജായ നമഃ |
ഓം പുണ്യായ നമഃ |
ഓം ലീലാമാനുഷവിഗ്രഹായ നമഃ |
ഓം ശ്രീവത്സകൗസ്തുഭധരായ നമഃ |
ഓം യശോദാവത്സലായ നമഃ |
ഓം ഹരിയേ നമഃ || ൧൦ ||

ഓം ചതുര്ഭുജാത്തചക്രാസിഗദാശംഖാദ്യുദായുധായ നമഃ |
ഓം ദേവകീനംദനായ നമഃ |
ഓം ശ്രീശായ നമഃ |
ഓം നംദഗോപപ്രിയാത്മജായ നമഃ |
ഓം യമുനാവേഗസംഹാരിണേ നമഃ |
ഓം ബലഭദ്രപ്രിയാനുജായ നമഃ |
ഓം പൂതനാജീവിതഹരായ നമഃ |
ഓം ശകടാസുരഭംജനായ നമഃ |
ഓം നംദവ്രജ ജനാനംദിനേ നമഃ |
ഓം സച്ചിദാനംദവിഗ്രഹായ നമഃ || ൨൦ ||

ഓം നവനീതവിലിപ്താംഗായ നമഃ |
ഓം നവനീതവരാഹായ നമഃ |
ഓം അനഘായ നമഃ |
ഓം നവനീതനടനായ നമഃ |
ഓം മുചുകുംദപ്രസാദകായ നമഃ |
ഓം ഷോഡശസ്ത്രീസഹസ്രേശായ നമഃ |
ഓം ത്രിഭംഗിനേ നമഃ |
ഓം മധുരാകൃതയേ നമഃ |
ഓം ശുകവാഗമൃതാബ്ധിംദവേ നമഃ |
ഓം ഗോവിംദായ നമഃ || ൩൦ ||

ഓം യോഗിനാംപതയേ നമഃ |
ഓം വത്സവാടചരായ നമഃ |
ഓം അനംതായ നമഃ |
ഓം ധേനുകാസുരഭംജനായ നമഃ |
ഓം തൃണീകൃതതൃണാവര്തായ നമഃ |
ഓം യമളാര്ജുനഭംജനായ നമഃ |
ഓം ഉത്താലതാലഭേത്രേ നമഃ |
ഓം ഗോപഗോപീശ്വരായ നമഃ |
ഓം യോഗിനേ നമഃ |
ഓം കൊടിസൂര്യസമപ്രഭായ നമഃ || ൪൦ ||

ഓം ഇളാപതയേ നമഃ |
ഓം പരംജ്യോതിഷേ നമഃ |
ഓം യാദവേംദ്രായ നമഃ |
ഓം യദൂദ്വഹായ നമഃ |
ഓം വനമാലിനേ നമഃ |
ഓം പീതവാസിനേ നമഃ |
ഓം പാരിജാതാപഹാരകായ നമഃ |
ഓം ഗോവര്ധനാചലോദ്ധര്ത്രേ നമഃ |
ഓം ഗോപാലായ നമഃ |
ഓം സര്വപാലകായ നമഃ || ൫൦ ||
ഓം അജായ നമഃ |
ഓം നിരംജനായ നമഃ |
ഓം കാമജനകായ നമഃ |
ഓം കംജലോചനായ നമഃ |
ഓം മദുഘ്നേ നമഃ |
ഓം മഥുരാനാഥായ നമഃ |
ഓം ദ്വാരകാനായകായ നമഃ |
ഓം ബലിനേ നമഃ |
ഓം ബൃംദാവനാംത സംചാരിണേ നമഃ |
ഓം തുലസീദാമഭൂഷണായ നമഃ || ൬൦ ||

ഓം ശ്യമംതകമണിഹര്ത്രേ നമഃ |
ഓം നരനാരായണാത്മകായ നമഃ |
ഓം കുബ്ജാകൃഷ്ണാംബരധരായ നമഃ |
ഓം മായിനേ നമഃ |
ഓം പരമപുരുഷായ നമഃ |
ഓം മുഷ്ടികാസുരചാണൂരമല്ലയുദ്ധവിശാരദായ നമഃ |
ഓം സംസാരവൈരിണേ നമഃ |
ഓം കംസാരയേ നമഃ |
ഓം മുരാരയേ നമഃ |
ഓം നരകാംതകായ നമഃ || ൭൦ ||

ഓം അനാദിബ്രഹ്മചാരിണേ നമഃ |
ഓം കൃഷ്ണാവ്യസനകര്ശകായ നമഃ |
ഓം ശിശുപാലശിരശ്ഛേത്രേ നമഃ |
ഓം ദുര്യോധനകുലാംതകായ നമഃ |
ഓം വിദുരാക്രൂരവരദായ നമഃ |
ഓം വിശ്വരൂപപ്രദര്ശകായ നമഃ |
ഓം സത്യവാചേ നമഃ |
ഓം സത്യസംകല്പായ നമഃ |
ഓം സത്യഭാമാരതായ നമഃ |
ഓം ജയിനേ നമഃ |
ഓം സുഭദ്രാപൂര്വജായ നമഃ |
ഓം ജിഷ്ണവേ നമഃ |
ഓം ഭീഷ്മമുക്തിപ്രദായകായ നമഃ |
ഓം ജഗദ്ഗുരവേ നമഃ |
ഓം ജഗന്നാഥായ നമഃ |
ഓം വേണുനാദവിശാരദായ നമഃ |
ഓം വൃഷഭാസുര വിധ്വംസിനേ നമഃ |
ഓം ബാണാസുരകരാതംകായ നമഃ |
ഓം യുധിഷ്ഠിരപ്രതിഷ്ഠാത്രേ നമഃ |
ഓം ബര്ഹീബര്ഹാവസംതകായ നമഃ || ൯൦ ||

ഓം പാര്ഥസാരഥയേ നമഃ |
ഓം അവ്യക്തായ നമഃ |
ഓം ഗീതാമൃത മഹോദധയേ നമഃ |
ഓം കാളീയഫണിമാണിക്യരംജിത ശ്രീപദാംബുജായ നമഃ |
ഓം ദാമോദരായ നമഃ |
ഓം യജ്ഞഭോക്ത്രേ നമഃ |
ഓം ദാനവേംദ്രവിനാശകായ നമഃ |
ഓം നാരായണായ നമഃ |
ഓം പരബ്രഹ്മണേ നമഃ |
ഓം പന്നഗാശനവാഹനായ നമഃ || ൧൦൦ ||

ഓം ജലക്രീഡാസമാസക്ത ഗോപീവസ്ത്രാപഹാരകായ നമഃ |
ഓം പുണ്യശ്ലോകായ നമഃ |
ഓം തീര്ഥപാദായ നമഃ |
ഓം വേദവേദ്യായ നമഃ |
ഓം ദയാനിധയേ നമഃ |
ഓം സര്വതീര്ഥാത്മകായ നമഃ |
ഓം സര്വഗ്രഹരൂപിണേ നമഃ |
ഓം പരാത്പരായ നമഃ || ൧൦൮ ||

|| ശ്രീ കൃഷ്ണാഷ്ടോത്തര ശതനാമവലീ സംപൂര്ണമ്‌ ||

26 October 2020

ദീപാവലിക്ക് ദേവിയെ അഞ്ചുഭാവത്തില്‍ പ്രാര്‍ഥിച്ചാൽ..

ദീപാവലിക്ക് ദേവിയെ അഞ്ചുഭാവത്തില്‍ പ്രാര്‍ഥിച്ചാൽ..

ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ഈ അഞ്ച് നാളുകള്‍ക്കും വിവിധ ഐതിഹ്യങ്ങളാണുള്ളത്.

മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്റെ ദിനമായാണ് ദീപാവലയുടെ ഒന്നാം ദിനം ആഘോഷിക്കുന്നത്. ധനത്രയോദശി എന്നാണ് ആദ്യദിനം അറിയപ്പെടുന്നത്. ഹിമ എന്ന രാജാവിന്റെ പുത്രനെ മരണവിധിയില്‍ നിന്നും അദ്ദേഹത്തെ ഭാര്യ രക്ഷപ്പെടുത്തിയ ദിനമാണത്രേ ഇത്. രാജകുമാരന്‍ വിവാഹത്തിന്റെ നാലാം ദിവസം പാമ്പുകടിയേറ്റ് മരിക്കുമെന്നാണ് ജാതകവിധി. വിവാഹത്തിന്റെ നാലാം രാത്രിയില്‍ അദ്ദേഹത്തിന്റെ ഭാര്യ വീട്ടില്‍ മുഴുവന്‍ വിളക്കുകള്‍ കൊളുത്തി. ആഭരണങ്ങളുടെയും നാണയങ്ങളുടെയും കൂമ്പാരം വീട്ടിലെ വാതിലിനു മുന്നില്‍ നിരത്തി. ഒരു പാമ്പിന്റെ രൂപത്തിലെത്തിയ യമദേവന് വീട്ടിലെ പ്രഭാപൂരത്തില്‍ കണ്ണ് മഞ്ഞളിച്ച് അകത്തേക്ക് കടക്കാനായില്ല. അന്നു രാത്രി മുഴുവന്‍ രാജകുമാരി പറഞ്ഞ കഥകള്‍ കേട്ട് പാമ്പ് പിറ്റേന്നു തിരിച്ചുപോയെന്നാണു ഐതിഹ്യം.

നരക ചതുര്‍ദശി അഥവാ ഛോട്ടി ദിവാളി ദിനമായ കാര്‍ത്തിക മാസത്തിലെ പതിനാലാം ദിവസമായാണു രണ്ടാം ദിനം ആഘോഷിക്കുന്നത്. നരകാസുകരനു മേല്‍ ശ്രീകൃഷ്ണന്‍ വിജയം നേടിയ ദിനമാണിത്. നരകാസുരനെ കൊന്ന് വിജയാഘോ ഷത്തില്‍ അസുരന്റെ രക്തം മുഖത്ത് തേച്ച ശ്രീകൃഷ്ണന്‍ അതിരാവിലെ വീട്ടിലെത്തി ശരീരം വൃത്തിയാക്കി. ഇതിന്റെ ഓര്‍മയ്ക്കായി ചോട്ടി ദീവാളി ദിനത്തില്‍ സൂര്യനുദിക്കും മുമ്പ് കുളിക്കുന്ന ആചാരം ഉത്തരേന്ത്യയിലുണ്ട്.

മൂന്നാം ദിനം ലക്ഷ്മിപൂജ ദിനമാണ്. ദേവന്മാരും അസുരന്മാരും നടത്തിയ പാലാഴിമഥനത്തിലൂടെ മഹാലക്ഷ്മി സൃഷ്ടിക്കപ്പെട്ട ദിനമാണ് ഈ ദിവസമെന്നാണു വിശ്വാസം.

പദ്വ അഥവാ വര്‍ഷപ്രതിപാദ ആണ് നാലാമത്തെ ദിനം. ഉത്തരേന്ത്യയില്‍ ഈ ദിവസം ഗോവര്‍ധനപൂജ നടക്കുന്നു. ഇതാണ് ഈ ദിവസത്തിന്റെ ഐതിഹ്യം മഴയുടെ ദേവനായ ഇന്ദ്രനെ പൂജിക്കാറുണ്ടായിരുന്ന ഗോകുലത്തില്‍ ശ്രീകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഇന്ദ്രപൂജ നിര്‍ത്തിവെച്ചു. ഇതില്‍ കോപാകുലനായ ഇന്ദ്രന്‍ ഗോകുലത്തില്‍ അതിശക്തമായ മഴ പെയ്യിച്ചു. എന്നാല്‍ ഗോവര്‍ധന പര്‍വതം പിഴുതെടുത്ത് ഗോകുലത്തിന് മുകളില്‍ ഒരു കുടയായി പിടിച്ച ശ്രീകൃഷ്ണന്‍ ഗോകുലവാസികളെ രക്ഷിച്ചു. ഇതിന്റെ സ്മരണയ്ക്കായാണ് ഗോവര്‍ധന പൂജ നടക്കുന്നത്.

ഭയദുജ് എന്നാണ് അഞ്ചാമത്തെ ദിവസം അറിപ്പെടുന്നത്. മരണത്തിന്റെ ദേവനായ യമന്‍ തന്റെ സഹോദരിയായ യമിയെ സന്ദര്‍ശിച്ച് ഉപഹാരങ്ങള്‍ നല്‍കിയ ദിനമാണിത്. യമി യമന്റെ നെറ്റിയില്‍ തിലകമര്‍പ്പിച്ച ഈ ദിവസം തന്റെ സഹോദരിയുടെ കൈയില്‍ നിന്നും തിലകമണിയുന്നവര്‍ ഒരിക്കലും മരിക്കില്ലെന്ന് യമന്‍ പ്രഖ്യാപിച്ചു. സഹോദരീസഹോദരന്മാര്‍ക്കിടിയിലെ സ്‌നേഹത്തിന്റെ ഒരു പ്രതീകമെന്ന നിലയിലാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്.

16 October 2020

നവരാത്രിയും 9 എന്ന സംഖ്യയുടെ ശാസ്ത്രീയതയും

നവരാത്രിയും 9 എന്ന സംഖ്യയുടെ ശാസ്ത്രീയതയും..

താന്ത്രിക പ്രമാണത്തിൽ പറയുന്ന നവ എന്ന സംഖ്യയുടെ അടിസ്ഥാനം നമുക് നോക്കാം

''അഷ്ടാ ചക്ര നവദ്വാര
ദേവാനാം പുരി⨏യോദ്ധ്യഃ

എട്ടു ചക്രവും നവദ്വാരവും ആധ്യാത്മികതയുടെ പ്രഭവ കേന്ദ്രവും ദേവ സ്ഥാനവുമാണന്നു ആചാര്യ വചനം
മൽസ്യേന്ദ്ര സംഹിതയിൽ അഷ്ട ചക്രത്തെ കുറിച്ചും നവദ്വാരത്തെ കുറിച്ചും വളരെ നള വ്യാഖ്യാനം കാണുന്നുണ്ട് സനാതന ധർമ്മത്തിൽ ജപ മന്ത്ര വിഷയങ്ങളിൽ പ്രധാനപ്പെട്ട അംഗം ആകുന്നു സംഖ്യാ പൊതുവെ ബാഹ്യാരാധനയിൽ ആണ് സംഖ്യാ ജപം എന്നിരുന്നാലും ആചാര്യന്മാർ അവയെ നിശ്ചയിച്ചത് മനുഷ്യ ശരീരവുമായി ബന്ധപ്പെടുത്തി ആകുന്നു ..3 - ത്രിഗുണം, ത്രിദോഷം, തുടങ്ങിയ ത്രിതത്വങ്ങളെ ,5 പഞ്ച  ഭൂതം തുടങ്ങിയ പഞ്ചതത്വങ്ങളെ അടിസ്ഥാന പെടുത്തിയാകുന്നു , 6 ഷഡ്‌ചക്രം മുതലായ തത്വങ്ങളെ 12, ദ്വാദശ സങ്കൽപ്പങ്ങൾ,16 കലകൾ ആയി, 21 തത്വം.. ഇങ്ങനെ ഓരോന്നും മനുഷ്യ ശരീരം മനസ്സ് ആയി ബന്ധപെട്ടു കിടക്കുന്നവയാണ്

ഇതുപോലെ തന്നെ ആകുന്നു 9 നവരാത്രി എന്നാൽ ഒൻപതു രാത്രി ആകുന്നു

നവ രത്നം, നവ ഗ്രഹം, നവ ദുർഗാ 

നവരാത്രി നാളിൽ നമ്മൾ നവ ദുർഗ്ഗാ സങ്കല്പത്തിൽ ആകുന്നു ആരാധിക്കുന്നത് ദേവ പൂജ പദ്ധതികളിൽ ഈശ്വര പ്രീതികരമായ അഷ്ടോത്തര ശത സ്തോത്രങ്ങൾക്കു പ്രസക്തി ഏറെ ആകുന്നു അതായത് നൂറ്റിയെട്ട് മന്ത്രങ്ങളാൽ അർച്ചന ചെയ്യുന്നത് 108 [1 +0 +8 =9]
ഒൻപത് എന്നാൽ നവ എന്ന് സംസ്കൃതത്തിൽ ഇവയ്ക്കു അർഥം പുതിയത് എന്നൊക്കെ അർഥം ഉണ്ട് ചില വസ്തുതകൾ നമുക് പരിശോധിക്കാം

സകല ജീവികളും ആകെ ഇരുപത്തിയേഴു നാളുകളിൽ ആകുന്നു ഭൂജാതനാകുന്നത് [2 +7 =9 [നവഗ്രഹങ്ങൾ ഒന്പതാണല്ലോ രാശി, ലഗ്നം, മാസം കണക്കാക്കുമ്പോൾ 9 പ്രാധാന്യം ഏറെ 12 രാശി 12 ലഗ്നം 12 മാസം ഒരു വർഷത്തിൽ എന്നിവയുടെ കൂട്ട്  സംഖ്യാ 36 അതായത് [3 + 6 =9]
ഏറ്റവും വലിയ ഒറ്റ സംഖ്യാ ആയതു കൊണ്ടാവണം വ്യാസ മഹർഷി ഒൻപതു പുരാണങ്ങളും 108 ഉപനിഷദുക്കളും രചിച്ചത് [1 +0 +8 =9] ഇനി മനുഷ്യ ജീവിതവുമായി 9 എന്ന സംഖ്യാ എവിടെ എല്ലാം ബന്ധപെട്ടു കിടക്കുന്നു എന്ന് നമുക് നോക്കാം

ഭൂമിയിൽ ജനിക്കുമ്പോൾ അമ്മയുടെ ഗർഭ പാത്രത്തിൽ പൂർണ്ണമായും ഒൻപതു മാസം ആണല്ലോ കിടക്കുന്നത് അത് മനുഷ്യ ശരീരത്തിൽ നവദ്വാരങ്ങൾ മനുഷ്യന് വൃത്താകൃതിയിൽ തിരിയാൻ പറ്റുന്നത് 360 ഡിഗ്രി ആകുന്നു [3 +6 +0 =9] ഭാരതമുനിയുടെ നാട്യ ശാസ്ത്രം നവരസങ്ങൾ കുറിച്ച് പറയുന്നു എല്ലാ മനുഷ്യരിലും ഇവ പ്രത്യക്ഷമായോ പരോക്ഷമായോ കാണാവുന്നതാണ് നാല് യുഗങ്ങൾ ആണ് സനാതന ധർമ്മം ഉദ്ഘോഷിക്കുന്നത് സത്യാ, ത്രേതാ, ദ്വാപര, കലി ഇതിൽ നാം ഇപ്പോൾ ജീവിക്കുന്നത് കലിയുഗത്തിൽ ആണല്ലോ അലിയുഗത്തിൽ ആകെ സംഖ്യാ 4,32,000 വര്ഷങ്ങളുണ്ടെന്നാണ് ആചാര്യ വചനം [4 +3 +2 +0 =9] ഇത് പോലെ മറ്റു മൂന്നു യുഗങ്ങൾക്കും കിട്ടുന്നത് 18 ആകുന്നു [1 +8 =9] അനവധി കാര്യങ്ങൾ സാധനയുമായി ബന്ധപെട്ടു കിടക്കുന്നുണ്ട് എല്ലാം വിവരിക്കാൻ സാധിക്കാത്തതിനാൽ ചില വസ്തുക്കൾ കൂടി വിവരിക്കാം

''യദ് പിണ്ഡേ തദ്‌ ബ്രഹ്മാണ്ഡേ''
എപ്രകാരം ആണോ പിണ്ഡം അഥവാ ശരീരം അത് പോലെ തന്നെ ബ്രഹ്മാണ്ഡം

''ബ്രഹ്മാണ്ഡൈവ പിണ്ഡാണ്ഡം'' 
എപ്രകാരം ആകുന്നോ ബ്രഹ്മാണ്ഡം അപ്രകാരം ആകുന്നു  പിണ്ഡാണ്ഡം

പ്രപഞ്ചവും ശരീരവും അഭേദ്യമായ ബന്ധം ഉണ്ടെന്നതിനുള്ള ആചാര്യ വചനങ്ങൾക്ക് അടിസ്ഥാനം ആകുന്നു ഇവയെല്ലാം

നവരത്നം

ചെമ്പവിഴം, വജ്രം , മരതകം, മുത്ത്, മാണിക്യം, പുഷ്യരാഗം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം

നവഗ്രഹം

ഗുരു, ബുധ, ശുക്രൻ, ചന്ദ്രൻ, ചൊവ്വ, സൂര്യൻ,  ശനി, രാഹു, കേതു

നവ ദുർഗ്ഗാ

ശൈലപുതി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ടാ, കൂശ്മാണ്ഡി, സ്കന്ദമാതാ, കാർത്ത്യായനി, കാളരാത്രി, മഹാ ഗൗരി, സിദ്ധിത

ജ്യോതിഷത്തിൽ 27 നക്ഷത്രത്തെ മൂന്നു ഗണമായി കണക്കാരുള്ളത്, ദേവ, മനുഷ്യ, അസുര 27 നക്ഷത്രത്തിൽ ഒൻപതു ഗ്രഹങ്ങൾ വീതം ഈ മൂന്നു   വിഭാഗത്തിൽ പെടുന്നവയാണ് [9 +9 +9 =27]

നവപാഷാണങ്ങൾ -- ഭൂമി ആകാശം വായു ജലം അഗ്നി സമയം സ്ഥലം ആത്മാവ് [രസവിദ്യ സിദ്ധവിദ്യാ]

കർമ്മ സാക്ഷികൾ

സൂര്യ, സോമ, യമ, കാല, പഞ്ചഭൂതങ്ങൾ മൊത്തം ഒൻപത് [ശ്രീ ചക്ര പൂജ ചെയ്യുന്നവർക്ക് മനസിലാകും]

മുഹൂർത്തം കണക്കാക്കുമ്പോൾ വര്ജിക്കേണ്ട ഒൻപത് അംഗങ്ങൾ ഗുളികൻ, വിഷ്ടി, ഗണ്ഡാന്ധം, വിഷ, ഘടിക, ഉഷ്ണശിഖാ, ഏകാർഗ്ഗളം, സർപ്പ ശിരസ്സ്, ലാടം, വിധൃതം

നവവരണം

പ്രപഞ്ചരൂപിണി ആയ പരാശക്തിയുടെ ആവരണ പൂജ ഒൻപത് ആകുന്നു ത്രൈലോക്യ മോഹനം തൊട്ടു സർവ്വാനന്ദ മയ ചക്രം വരെ

ആമ്നായം ഒൻപതു ആകുന്നു

ഒൻപത് ചക്രങ്ങൾ ഷഡ്‌ചക്രവും സഹസ്രാരവും, താലു ലാംബിക

നവ മാർഗങ്ങൾ

ഈശ്വര സാക്ഷാത്കാരത്തിന് വേണ്ടി ആചാര്യന്മാർ അനുഷ്ഠിച്ചിരുന്നു ക്രിയ ആകുന്നു നവ മാർഗങ്ങൾ
ശ്രവണം, കീർത്തനം, സ്മരണം, പാദസേവനം, അർച്ചന, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദന

കേരളീയന്റെ നാഗാരാധന

അഷ്ടനാഗങ്ങളും മധ്യത്തിൽ വിരാജിക്കുന്ന കുല നാഗവും ചേർത്തു ഒൻപത്

നവനിധി

ക്ഷേത്രഅത്ഭുദങ്ങളിൽ ഒന്നായ ചിദംബര ക്ഷേത്രത്തിനു മുകളിലെ കലശം ഒന്പതാകുന്നു
നവനിധി സങ്കല്പത്തിൽ അവയുടെ അധിപന്മാർ ലക്ഷ്മി കുബേരൻ ആകുന്നു

നവധാന്യം, നവ കന്യാ, നവ കർമ്മങ്ങൾ ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അത്ര നമ്മുടെ ധർമ്മത്തിൽ പ്രാധാന്യം ഉണ്ട് 9 സംഖ്യക്ക്.

ഇവയെല്ലാം മനുഷ്യ ജീവിതവുമായി ബന്ധപെട്ടു കിടക്കുന്ന പ്രകൃതി രഹസ്യങ്ങൾ ആകുന്നു.