ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 May 2017

വെളുത്ത ശഖുകളും ഗുരുതി പൂജയും

വെളുത്ത ശഖുകളും ഗുരുതി പൂജയും

കക്കകള്‍ നീറ്റിയെടുക്കുന്ന ചുണ്ണാമ്പിനും ചുണ്ണാമ്പു കൊണ്ട് നിര്‍മ്മിക്കുന്ന  ഗുരുതിക്കും രക്തം ശുദ്ധികരിക്കാനുള്ള കഴിവുണ്ട്.

ശംഖുകള്‍  കടലിന്റെ അടിത്തട്ടിൽ വളരുന്നു അവിടം  ഇവക്കു ജീവിക്കാൻ സാധിക്കുന്നു സംരക്ഷകനായി  കടുത്ത പുറംതോടുള്ളത് കാരണം   ജലത്തിന്റെ മര്ദ്ധം കൊണ്ട് ശരീരം തകരുന്നില്ല. നമ്മുടെ പരിസരം   ദുര്‍ഗന്ധം  വമിച്ചാൽ കുമ്മായം വിതറി ശുദ്ധിയാക്കാം  കുമ്മായമെന്നാൽ ഇത് പോലെയുള്ള കക്കകൾ നീറ്റിയെടുക്കുന്നതാണല്ലോ ?

ഇതു പോലെ കടലിനടിത്തട്ടും കക്കകളുടെ അവശിഷ്ട്ടം കൊണ്ട് നിറഞ്ഞിരിക്കുന്നു കടലിനടിത്തട്ടില് ഇവയുടെ പുറംതോട് കുമ്മായമായി തീരുന്നു അങ്ങിനെ  അവിടം ശുദ്ധമാകുന്നു ..

സൂര്യ കിരണങ്ങള്‍ ജലത്തെ ശുദ്ധമാക്കും. പക്ഷേ സുര്യ പ്രകാശ രശ്മികള്‍ക്ക് വളരെ താഴെയുള്ള അടിത്തട്ടു വരെ ഇറങ്ങി ചെന്ന് ശുദ്ധികരണം നടത്താന്‍  സാദിക്കില്ല. കടല്‍ ജലം ശുദ്ധികരിക്കാനും  ഒരു മാര്‍ഗ്ഗം പ്രുകൃതിദേവി. സീകരിച്ചു അങ്ങിനെ  പ്രകൃതി സീകരിച്ച വിദ്യയാണ് കക്കകള്‍. കിണര്‍ ജലം നിച്ഛലമായി കിടന്നാല്‍ മലിനമാകുന്നു  . ബക്കറ്റു ഉപയോഗിച്ച് വെള്ളം കോരിയെടുത്താല്‍ പായല്‍ കെട്ടി ദുഷിക്കില്ല  ജലം ഇളകി കൊണ്ടിരിക്കണം എങ്കിലേ അമൃത് രസമുള്ള ജലം ലഭിക്കൂ. മത്സ്യങ്ങള്‍ വാല്‍ ആട്ടി നീന്തുന്നു അത് വഴി  ജലം ശുദ്ദമാകുന്നു. സൂര്യരശ്മികള്‍ കടലിനു മീതെയുള്ള ജലത്തിനെ ചൂട് കൊടുത്ത് മലിനമുക്തം ആക്കുമ്പോള്‍. ചൂട് അധിക മാകാതിരിക്കാന്‍ കടല്‍ത്തിരകള്‍ തണുത്ത ജലത്തെ മുകളില്‍ എത്തിക്കുന്നു. അങ്ങിനെ സൂര്യതാപമേറ്റ് ജലജീവികള്‍ മരിക്കാതിരിക്കാനും പ്രകൃതി ചില താളത്തില്‍ നൃത്തം ചെയ്യുന്നു.

പക്ഷേ ആഴത്തിലുള്ള  കടലിനടിത്തട്ട് ശുദ്ധമാക്കാന്‍ സൂര്യരശ്മികള്‍ക്ക് സാധിക്കുന്നില്ല. സൂര്യ താപം അവിടം വരെ എത്തുന്നില്ല.   അതിനു വേണ്ടി ഇശ്വരന്‍  കുമ്മായം വഹിക്കുന്ന ജീവികളെ അടിത്തട്ടില്‍ വളര്‍ത്തി . മര്‍ദ്ദം ഏറ്റ് പൊട്ടാതിരിക്കാന്‍ അവയ്ക്ക്  ശക്തമായ പുറം തോടും നല്കി. ഈ പുറം തോടുകള്‍  കടുത്ത അസ്ഥികള്‍ എന്ന് തന്നെ പറയാം. കഠിന ബലമുള്ള  അസ്ഥികള്‍ ഉള്ളത് കൊണ്ട് മാത്രമാണ്  ശംഖ് കടലിലെ അടിത്തട്ടില്‍ കഴിയുന്നത്‌. അവിടെയെത്തുന്ന അഴുക്കുകള്‍ അവ ഭക്ഷണമാക്കുന്നു.  ഈ അസ്ഥികള്‍ കക്കകളുടെ   മരണ ശേഷം കടല്‍ത്തട്ടില്‍ തന്നെ കിടക്കും  കിടക്കും  . ജലം മലിനം ആകാതിരിക്കാന്‍ ഒടേതമ്പുരാൻ കാട്ടികുട്ടിയ വിദ്യകളാണിവ.

പണ്ടൊക്കെ വീടിന് വെള്ള പൂശണം എന്നേ പഴമക്കാര്‍ പറയു മായിരുന്നുള്ളൂ ഈ വെള്ള പൂശലിനു കുമ്മായം ആണ് ഉപയോഗിച്ചിരുന്നത്. വീടിനകം ശുദ്ധമാകാന്‍ പഴമക്കാര്‍ കണ്ടു പിടിച്ച സൂത്രങ്ങള്‍ ഇന്നും നശിക്കാത്ത ശാസ്ത്രങ്ങള്‍ തന്നെ. കുമ്മായം പൂശുന്ന ഭിത്തിയില്‍ കൃമി കീടങ്ങള്‍ പെറ്റ് പെരുകുന്നില്ല. പല്ലിയും പാറ്റയും വരെ വീട്ടില്‍ കുറയുന്നു .

എന്ന് വെച്ചാൽ ജലം ശുധ്ദികരിക്കാൻ ശങ്കിന് കഴിവുണ്ട് അത് പോലെ വിഷം കുറക്കാനും ചുണ്ണാമ്പ് നൂറിന് കഴിവുണ്ട് അത് സര്‍പ്പകാവിൽ തളിക്കാറുണ്ട് 

 നൂറും പാലും ചടങ്ങ് ഭൂമിയിലെ  വിഷം കുറക്കാനുള്ള പൂജയാണ് ഈ പൂജയെ  നൂറും പാലും കൊടുക്കൽ എന്ന് പറയുന്നു. കാവിന്റെ പരിസരം മലിനമാകാതിരിക്കാന്‍ കുമ്മായം കലക്കി ഒഴിക്കാം .ഭക്തിയുടെ ഭാഷയില്‍ നൂറുംപാല്‍ തളിക്കല്‍ എന്ന് പറയാം.

നമ്മുടെ വാട്ടർ അതോറിറ്റിയുടെ ക്ലോറിന്‍ എന്ന വെളുത്ത പൊടിയില്‍ 80%ശതമാനം കുമ്മായം ആണ്.

അപ്പോൾ മറ്റൊന്ന്  നമ്മുടെ സിരയിൽ ഓടുന്ന രക്തത്തില്‍  80% വെള്ളമാണ്. അതും  ശങ്കുകൊണ്ട്  ശുദ്ധ്മാക്കാം അതാണല്ലോ അമ്പലത്തില്‍ നിന്നും ശംഖു തീര്‍ത്ഥം തരുന്നത്.

മൂന്നും കൂട്ടി മുറുക്കി തുപ്പിയ ഒരുത്തനും കാന്‍സര്‍ വന്നിട്ടില്ല. പഴമക്കാരുടെ  പല്ലുകളും മരണം വരെ നില നില്ക്കുന്നു നാം കാണാത്ത. ചുണ്ണാമ്പിന്‍റെ മഹത്തരങ്ങള്‍.

പണ്ട് നമ്മുടെ അമ്പലങ്ങളിൽ ശങ്കുകളിൽ ജലം നിറച്ചു അല്പ്പം കൈ കുടന്നയിൽ ഒഴിച്ച് തരുമായിരുന്നു/ എന്തുകൊണ്ടോ  ഇന്നത്‌  സ്റ്റീല്‍ പാത്രത്തില്‍ ആയി എന്ന് മാത്രം.

പലരും വാസ്തവം അറിയാതെ ക്ഷേത്രങ്ങളിലെ ശംഖുകള്‍ എടുത്തു മാറ്റി. ശംഖു  തീര്‍ത്ഥം ഔവ്ഷധമാണെന്ന് നമ്മളറിയണം. ഭക്തര്‍ക്ക്‌  തീര്‍ത്ഥം കൊടുക്കാനുള്ള പാത്രങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല ശംഖു ഉപയോഗിച്ചത്. ഒട്ടു മിക്ക ക്ഷേത്രങ്ങളിലും പൂജാ പാത്രങ്ങള്‍ പ്രക്രുതിയോട് ഇണങ്ങുന്നവ ആയിരിക്കും. മറിച്ചു്  വാങ്ങുവാന്‍  പണമില്ലാത്തത് കൊണ്ടോ ദാരിദ്രം കാരണമോ അല്ല ഇവ  അമ്പലങ്ങളില്‍ വന്നു ചേര്‍ന്നത്‌.

 അല്പം ജലം  കൊടുക്കാനുള്ള പാത്രം പോലും വാങ്ങാനില്ലാത്തത്ര ദാരിദ്രം അമ്പലങ്ങള്‍ക്കു വന്നു അത് കൊണ്ടാണ് ശംഖുകള്‍ പണ്ട്  സീകരിച്ചത് എന്നും ചില ഭക്തര്‍ക്ക് തോന്നി .  അതൊക്കെ വിശ്വസിച്ചു  നാല് പുത്തന്‍ കയ്യിലുള്ള  ഭക്തശിരോമണികളുടെ മനസ്സലിഞ്ഞു . അവര്‍  സ്വര്‍ണ്ണം കൊണ്ടുള്ള ശംഖ് നിര്‍മ്മിച്ച്‌ ഷേക്ത്രത്തിന് സംഭാവന നല്കി.

 സ്വര്‍ണ്ണ ശംഖിന് അമ്പലത്തില്‍ പുലവാലായ്മ വന്നു. കാരണം  കപട  ഭക്തന്‍റെ കണ്ണ് ശംഖില്‍ പതിഞ്ഞു.  കള്ളനെ പേടിച്ച് അത്തരം ശംഖുകള്‍ക്ക് പിന്നീട്  നിലവറക്കുള്ളിലെ ജയിലില്‍  സ്ഥാനം കിട്ടി. പകരം സ്റ്റീല്‍ പാത്രം ശംഖിന്റെ സ്ഥാനം ഏറ്റെടുത്തു.

മുന്‍പെല്ലാം  അമ്പലങ്ങളില്‍ കണ്ടിരുന്ന പല നല്ല  കാഴ്ചച്ചകളും  നിലച്ചു  അഥർവ്വം പഠിച്ചാല്‍ കുറെ സത്യങ്ങള്‍ മനസ്സിലാക്കാം. ഗുരുതിയില്‍ ചക്കര ചേര്‍ക്കാറുണ്ട്  ഇന്ന്  ചക്കരക്ക് പകരം അമ്പലങ്ങളില്‍  പഞ്ചസാരയാണ് ഗുരുതിയില്‍  കൊടുക്കുന്നത്. പഞ്ചസാര കൊടുക്കുന്നതില്‍ തെറ്റില്ല.

എന്താണ് പഞ്ചസാര ?

ലന്തപ്പഴം / ഇരിപ്പക്കാതല്‍ / ഇരട്ടി മധുരം/ ഈന്തപ്പഴം/ തളി മാതളം/ എന്നീ അഞ്ചു പഴങ്ങളുടെ  സത്ത്  നീറ്റിയെടുക്കുന്നതിനെയാണ് പഞ്ചസാര എന്ന് വിളിക്കുന്നത്‌ . ഇതാണ് ഗുരുതിയില്‍ ചേര്‍ക്കേണ്ടത്. പകരം ശര്‍ക്കര ചേര്‍ക്കാം മറ്റൊന്നും ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. എല്ല് പൊടി  കൊണ്ട് ശുദ്ധമാക്കുന്ന പഞ്ചസാര ശുദ്ധമല്ല.

ശങ്കിലെ ജലത്തിന് രക്ത ശുദ്ധിവരുത്താൻ കഴിവുണ്ട് നിങ്ങൾ തിങ്കളാഴ്ച ദിവസം ശംഖില്‍ ഒരു മണിക്കൂര്‍ നേരം ജലം സൂക്ഷിക്കുക അത്    കുടിക്കുക മണ്‍കലത്തിൽ ശംഖുകൽ ഇട്ടു വെക്കുക ആവിശത്തിനു കോരി  കുടിക്കുക ബ്ലെഡ് കാന്‍സര്‍  ഉള്ളവര്‍ക്കും സോറിയാസിസ് വന്നവര്‍ക്കും  എന്നും കൊടുക്കുക ഇതു കൊടുത്താൽ ഗുണം ഉണ്ടാകും. കൂടെ  അഞ്ചു ഗ്രാം ചുണ്ണാബും ശര്ക്കരയും  സമം എടുത്തു കൂടെ അല്‍പ്പം മഞ്ഞളും  കലക്കിയാൽ ചോരയുടെ നിറമാകും അതില്‍ അല്പ്പം ചുണ്ടങ്ങയുടെ തൊലി   ചേര്‍ക്കുക  (ഗുരുതി എന്നാണ് ഈ മരുന്നിന്റെ പേര് )
ഇതും രോഗികള്‍ക്ക് (അല്ലാത്തവർക്കും ) കൊടുക്കുക ഫലം ഉറപ്പ്.

ആര്ത്തവം നിലക്കുന്ന അവസ്ഥയിൽ സ്ത്രീകള്ക്ക് അസ്ഥി വേദനയും ഒടിയലും ഉണ്ടാകുന്നു നമ്മുടെ എല്ലുകൾ  കുമ്മായം (കാത്സ്യമാണ്) ആണെന്ന് നിങ്ങളും അറിയുക. ഈ രോഗത്തിന് ഗുരുതി ഉണ്ടാക്കി കഴിക്കുനത് വളരെ നല്ലതാണ്.

ഗുരുതി അമ്പലങ്ങളിൽ കൊടുക്കട്ടെ അങ്ങിനെ കുറെ രോഗങ്ങൾക്ക് ശമനം ഉണ്ടാകട്ടെ. പ്രായ മാകുന്ന അവസ്ഥയില് ജീവൻ നിലനിർത്താൻ ശരീരം എല്ലുകളിൽ നിന്നും കാത്സ്യമെടുക്കുന്നു ഈ അവസ്ഥയുടെ ദോഷമാണ് മുട്ട് വേദനയായ   എല്ലുതേയാൽ എന്ന രോഗം
ഇതിനും രക്ത ശുദ്ധിക്കും ഗുരുതി ചികിത്സ ആണ് ഉത്തമം

ശങ്കിലും കക്കകളിലും ഒരേ വസ്തുക്കൾ അല്ല രണ്ടും തമ്മിൽ അകല്ച്ച ഉണ്ട് കറുത്ത തോടുള്ള ഒരിനവും ഔവ്ഷ്ധമായി പരിഗെണിക്കില്ല കവിടികളിൽ ''കക്ക'' കായൽ പ്രദേശത്തും കവിടികൾ ആഴമില്ലാത്ത കടലിലും കണ്ടേക്കാം എന്നാൽ വരകളോ കുറികളോ ഇല്ലാത്ത വെളുത്ത ശങ്കുകൾ ആണ് ഔവ്ഷധമായി എടുക്കുന്നത്.

ഈ ശംഖുകള്‍ നീറ്റി അത്  കൊണ്ടുള്ള ഗുരുതിയാണ് ഏറെ ഫലം ചെയ്യുന്നത്.

പ്രകൃതിയുടെ എല്ലാ ഫലത്തിലും കാത്സ്യം എന്ന കുമ്മായം ഉണ്ട് പക്ഷികള്‍ മായം കലരാത്തവ ഭക്ഷിക്കുന്നു അവയുടെ കാഷ്ട്ടത്തിലും വെളുത്ത കുമ്മായം കാണുന്നു. ദഹനത്തിനും വിസര്‍ജ്ജനത്തിനും ചുണ്ണാമ്പ് വേണം . അത്താഴം കഴിച്ച് മുറുക്കിതുപ്പിയ പഴയ തലമുറയുടെ ശാസ്ത്രം അതായിരുന്നു.

ആ കുട്ടത്തിൽ തന്നെ അപുർവ്വമായ വലം പിരിശ്ങ്കുകൾ ഇവയിൽ ചില വിഷിഷ്ട്ട ഗുണങ്ങള്‍ ഉണ്ട്. ഭക്തി പ്രസ്ഥാനങ്ങളായ ചില  പരസ്യകമ്പനികള്‍ പറയുന്ന ദിവ്യ ശക്തിയൊന്നും  വലം പിരി ശംഖിനില്ല. ആ രീതിയില്‍ ആരും അത് വാങ്ങരുത്.

പണ്ടൊക്കെ വേനല്കാലത്ത് കുളം വറ്റിച്ചു പുതു വെള്ളത്തിനു രൂപം കൊടുക്കും പിറ്റേ ദിവസം അടക്ക മരത്തിന്റെ ഓലതുഞ്ചും അല്പ്പം കുമ്മായവും കുളത്തില്‍ വിതറും . ജെലം ശുധികരക്കാൻ ഈ ഇലകൾക്കും ഇതിന്റെ പൂംകുലക്കും കഴിവുണ്ട്.

ഗൃഹപ്രവേശം

പുതിയ ഗൃഹത്തിൽ തലേ ദിവസം അവിടെ പോയി തങ്ങിയാലേ വെളുപ്പിന് ഗണപതി ഹോമ സമയത്ത് പൂജാരി വരുമ്പോളേക്കും തയ്യാറായി നിൽക്കാൻ പറ്റൂ! മുഹൂർത്തം കാലത്ത് ആണ് 10 AM കഴിഞ്ഞ് ആണ് അപ്പോൾ അതിന് മുമ്പ് ഗൃഹത്തിലേക്ക് നമ്മൾ പ്രവേശിക്കാമോ? തലേ ദിവസം അവിടെ പോയി കിടക്കാമോ?

ഒരിക്കലെങ്കിലും പുതിയ ഗൃഹത്തിൽ താമസമാകുന്നവരുടെ മനസ്സിൽ ഉദിച്ച ഒരു ചോദ്യമാണിത്....

ഗൃഹപ്രവേശം എന്നാൽ നമ്മൾ ഗൃഹത്തിലേക്ക് പ്രവേശിക്കുക എന്നാണ് എല്ലാവരും ധരിച്ചു വെച്ചിരിക്കുന്നത്. എന്നാൽ നമ്മൾ ഗൃഹത്തിലേക്ക് പ്രവേശിക്കുന്നതിനെ അല്ല ഗൃഹപ്രവേശം എന്ന് പറയുന്നത്. ഗൃഹത്തിന്റെ പ്രവേശനമാണ് ഗൃഹപ്രവേശം.

ഗൃഹപ്രവേശനത്തിനു മുമ്പ് അത് ഒരു കെട്ടിടം മാത്രമാണ്, ആ കെട്ടിടം ഗൃഹമായി മാറണം. അഥവാഗൃഹം ആ കെട്ടിടത്തിലേക്ക് വരണം. അത് അടുപ്പിൽ തീ  കത്തിക്കുമ്പോളാണ്, അതിൽ പാൽ തിളപ്പിച്ച് അത് അത് ആദ്യം അഗ്നിക്ക് നൽക്കണം... അപ്പോഴേ അത് ഗൃഹമാകു ആ തിളച്ച പാൽ അഗ്നിയിൽ പതിക്കുമ്പോൾ ഗൃഹം ആ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നു. അതിന് ശേഷമേ അത് ഗൃഹമാകു   അതായത് നമ്മൾ കേറിത്താമസിക്കുന്നതിനെ അല്ല ഗൃഹപ്രവേശം എന്ന് പറയുന്നത് ' പാൽകാച്ചി പാല് അഗ്നിക്ക്  നൽക്കുമ്പോൾ ഗൃഹം എന്ന അവസ്ഥ ആ കെട്ടിടത്തിലേക്ക് കയറി വന്ന് അത് ഗൃഹമായി മാറുന്നു. അതിനാൽ തലേ ദിവസം സൗകര്യാർത്ഥം ആരെങ്കിലും അവിടെ കിടന്നു എന്നു കരുതി യാതൊരു തെറ്റുമില്ല കാരണം നിങ്ങൾ ഒരു കെട്ടിടത്തിലാണ് തങ്ങുന്നത്. പാൽകാച്ചിയ ശേഷമേ അത് ഗൃഹമാകു...

സപ്തചിരഞ്ജീവികൾ

സപ്തചിരഞ്ജീവികൾ

“അശ്വത്ഥാമാ ബലിർവ്യാസോ
ഹനൂമാംശ്ച വിഭീഷണഃ
കൃപഃ പരശുരാമശ്ച
സപ്തൈതേ ചിരജീവിനഃ”

1. അശ്വത്ഥാമാവ്
2. മഹാബലി
3. വ്യാസൻ
4. ഹനുമാൻ
5. വിഭീഷണൻ
6. കൃപൻ
7. പരശുരാമൻ
എന്നീ ഏഴുപേർ ഹൈന്ദവ പുരാണമനുസരിച്ചു് ചിരഞ്ജീവികളാണു്.

അശ്വത്ഥാമാവ്

ദ്രോണാചാര്യർക്ക് കൃപിയിലുണ്ടായ പുത്രനാണ് അശ്വത്ഥാമാവ്. അശ്വത്തെ പോലെ ബലമുള്ളവൻ എന്നാണ് അശ്വത്ഥാമാവ് എന്ന വാക്കിനർത്ഥം. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്ത് ചേർന്ന അശ്വത്ഥാമാവ് ദ്രൌപദീ പുത്രന്മാരെയടക്കം പാ‍ണ്ഡവപക്ഷത്തെ പല പ്രമുഖരെയും വധിച്ചു. സപ്തചിരഞ്ജീവികളിലൊരാളായി അശ്വത്ഥാമാവ് ഗണിക്കപ്പെടുന്നു.

മഹാബലി

അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ കൊച്ചുമകൻ ആയിരുന്നു മഹാബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം.എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി ‘വിശ്വജിത്ത്‌’ എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ അനുഗ്രഹിച്ചു. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി.

വേദവ്യാസൻ

മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസൻ എന്നാൽ വ്യസിയ്ക്കുനവൻ എന്നർത്ഥം. വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്ന നാമം. സപ്തചിരഞ്ജീവികളിൽ ഒരാളാണ് വേദ്വ്യാസൻ.

പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയിൽ ജനിച്ചതാണ് കൃഷ്ണൻ എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനൻ. ഈ പേരു വരാൻ കാരണം ജനനം ഒരു ദ്വീപിൽ ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടൻ‌തന്നെ വളർ‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.

പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം. ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി. സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു

ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു.ഗംഗാദേവി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയ ശേഷം ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും അതിൽ വിചിത്രവീരൻ, ചിത്രാംഗദൻ എന്നീ പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു.ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി.വ്യാസനിൽ‌നിന്നും അംബിക, അംബാലിക എനിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു.ഇവരിൽ‌നിന്ന് കൗരവരും പാണ്ഡവരും പിറന്നു.കൂടാതെ കൊട്ടാരത്തിലെ ദാസിയിൽ ദാസിയിൽ വിദുരരും പിറന്നു.അംബിക വിദുരരുടെ രൂപം കണ്ട് സംഗമസമയം കണ്ണടച്ചുകളയുകയാൽ ധൃതരാഷ്ട്രർ അന്ധനായും അംബാലിക വിദുരരുടെ രൂപം കണ്ട് അറപ്പുതോന്നി വിളറുകയാൽ പാണ്ഡോടെ പാണ്ഡുവും പിറന്നു.

ഹനുമാൻ

രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമായ വാനരനാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ ഒരാളുമാണ് ഹനുമാൻ. രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാ പർവ്വതം വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു.

വിഭീഷണൻ

രാമായണത്തിലെ ഒരു കഥാപാത്രമാണ് വിഭീഷണൻ . ബിബീഷൻ എന്നും അറിയപ്പെടുന്നു. രാവണന്റെ ഇളയ സഹോദരനായിരുന്നു ഇദ്ദേഹം. അസുര രാജാവായ രാ‍വണന്റെ സഹോദരനായിട്ടൂം, വിഭീഷണൻ വളരെ സൌമ്യസ്വഭാവമുള്ള ഒരു ശ്രേഷ്ഠനായിരുന്നു. രാവണൻ സീതയെ തട്ടിക്കൊണ്ടുപോന്നപ്പോൾ അദ്ദേഹം സീതയെ രാ‍മന് വിട്ടുകൊടുക്കണമെന്ന് അഭ്യർഥിക്കുകയും, പിന്നീട് ഇത് കേൾക്കാതെ വന്നത് കൊണ്ട്, രാമ രാവണ യുദ്ധസമയത്ത് വിഭീഷണൻ രാമ പക്ഷത്ത് ചേരുകയും ചെയ്തു.

പിന്നീട് രാമൻ രാവണനെ യുദ്ധത്തിൽ തോൽപ്പിച്ച് വധിച്ചതിനു ശേഷം വിഭീഷണനെ ലങ്കയുടെ രാജാവായി വാഴിക്കുകയും ചെയ്തു. ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഏഴ് ചിരഞ്ജീവികളിൽ ഒരാളാണ് വിഭീഷണൻ.

കൃപർ

മഹാഭാരതത്തില്‍, ഹസ്തിനപുരത്തിലെ രാജസഭയിലെ പ്രധാനപുരോഹിതനാണ് കൃപാചാര്യർ എന്നറിയപ്പെടുന്ന കൃപർ. ശാരദ്വൻ, ജനപദി എന്നിവരുടെ മകനായ കൃപർ, ദ്രോണരുടെ മാതുലനാണ്. കൃപരുടെ ഇരട്ടസഹോദരിയായ കൃപിയാണ് ദ്രോണരുടെ പത്നി. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്തുനിന്ന് കൃപർ യുദ്ധം ചെയ്തു. പിൽക്കാലത്ത് ഇദ്ദേഹം അർജുനന്റെ പൗത്രനായ പരീക്ഷിത്തിന്റെ ഗുരുവായി നിയമിക്കപ്പെട്ടു. ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഏഴ് ചിരഞ്ജീവികളിൽ ഒരാളാണ് കൃപർ.

പരശുരാമൻ

ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ.

29 May 2017

ദൈവം വന്ന് നമ്മൾ നൽകുന്ന നിവേദ്യങ്ങൾ കഴിക്കുമോ?

ദൈവം വന്ന് നമ്മൾ നൽകുന്ന നിവേദ്യങ്ങൾ കഴിക്കുമോ?

ഒരു ഗുരു ശിഷ്യ സംവാദം...

നിരീശ്വരവാദിയായ ഒരു ശിഷ്യൻ ഗുരുവിനോടു ചോദിക്കുകയാണ്.

"ദൈവം നമ്മുടെ നിവേദ്യങ്ങൾ സ്വീകരിക്കുമോ?

ദൈവം ഭക്ഷിക്കുകയാണെങ്കിൽ നമുക്ക് വിതരണം ചെയ്യാൻ പ്രസാദം എങ്ങനെയാണു കിട്ടുക ഗുരോ?"

ഗുരു മറുപടിയൊന്നും പറഞ്ഞില്ല.....

പകരം പഠനത്തിൽ വ്യാപൃതരവാൻ ഉപദേശിച്ചു. ആ ദിവസം ഗുരു ഉപനിഷത്തുക്കളെ കുറിച്ചാണ് സംസാരിച്ചത് ...

"ഓം പൂർണമദ പൂർണ്ണമിദം
പൂർണ്ണാത് പൂർണമുദച്യതേ 
പൂർണസ്യ പൂർണ്ണമാതായ...
എന്ന മന്ത്രം പഠിപ്പിച്ചതിന് ശേഷം ഹൃദിസ്ഥമാക്കാൻ ആവശ്യപ്പെട്ടു...

കുറച്ച് സമയത്തിന് ശേഷം ശിഷ്യരുടെ അടുത്തെത്തിയ ഗുരു നിരീശ്വരവാദിയായ, നൈവേദ്യത്തെപ്പറ്റി ചോദ്യമുന്നയിച്ച ശിഷ്യനെ വിളിച്ച് ഹൃദിസ്ഥമാക്കിയ മന്ത്രം ചൊല്ലിക്കേൾപ്പിക്കാൻ ആവശ്യപ്പെട്ടു......

ശിഷ്യൻ മന്ത്രം ഉരുവിട്ടു കഴിഞ്ഞതിന് ശേഷം മന്ദസ്മിതത്തോടെ അടുത്തേക്ക് വിളിച്ചു. എന്നിട്ടു ചോദിച്ചു,

"ഗ്രന്ഥത്തിലുള്ളതെല്ലാം അതേപോലെ നിന്റെ മനസ്സിലുണ്ടല്ലോ? "

ശിഷ്യന്റെ മറുപടി "അതേ ഗുരോ... എല്ലാം അതേപടി ചൊല്ലാൻ പറ്റും "

അപ്പോൾ ഗുരു പറഞ്ഞു,
"ഗ്രന്ഥത്തിലെ എല്ലാ വാക്കുകളും അതേപടി പകർത്തിയിട്ടും അതൊക്കെ ഇപ്പോഴും ഗ്രന്ധത്തിൽത്തന്നെ നിൽക്കുന്നതെങ്ങനെ?"

തുടർന്ന് ഗുരു വിശദീകരിക്കാൻ തുടങ്ങി....

"നിന്റെ മനസ്സിലുള്ള വാക്കുകൾ സൂഷ്മ സ്ഥിതിയിലാണ് (അദൃശ്യം). ഗ്രന്ഥത്തിലുള്ള വാക്കുകൾ സ്ഥൂല സ്ഥിതിയിലും... (ദൃശ്യം). ദൈവവും സൂഷ്മ സ്ഥിതിയിലാണ്. നമ്മൾ അർപ്പിക്കുന്ന നിവേദ്യം സ്ഥൂല സ്ഥിതിയിലുള്ളതും. സൂഷ്മ സ്ഥിതിയിലുള്ള ദൈവം സ്ഥൂല സ്ഥിതിയിൽ നമ്മൾ അർപ്പിക്കുന്ന നിവേദ്യം സൂഷ്മ സ്ഥിതിയിൽ സ്വീകരിക്കുന്നു. അതു കൊണ്ടു തന്നെ അതിന്റെ അളവിൽ മാറ്റമുണ്ടാവുന്നില്ല.

ഗുരുമുഖത്തു നിന്നു കിട്ടിയ വിശദീകരണം കേട്ട് പശ്ചാത്താപ വിവശനായ ആ നിരീശ്വരവാദി ഈശ്വരവിശ്വാസിയായി...._

ഭക്ഷണം ഭക്തിപൂർവ്വം കഴിക്കുന്നുവെങ്കിൽ അത് പ്രസാദം

ഭക്തി വിശപ്പിനെ അകറ്റുന്നുവെങ്കിൽ അതു വ്രതം

ഭക്തി ജലത്തിൽ അലിയുമ്പോൾ തീർത്ഥം

ഭക്തിപൂർവ്വമുള്ള യാത്രകൾ തീർത്ഥയാത്ര

സംഗീതത്തിൽ ഭക്തി നിറയുമ്പോൾ അത് കീർത്തനം

ഭവനത്തിൽ ഭക്തി നിറയുമ്പോൾ അത് ക്ഷേത്രം

പ്രവൃത്തിയിൽ ഭക്തി നിറയുമ്പോൾ കർമ്മം

മനുഷ്യനിൽ ഭക്തി നിറയുമ്പോൾ അവനിൽ മനുഷ്യത്വം

ഗൗളി ശാസ്ത്രം

ഗൗളി ശാസ്ത്രം

ഗര്‍ഗ്ഗന്‍, വരാഹന്‍, മാണ്ഡ്യന്‍, നാരദന്‍ തുടങ്ങിയ ഋഷീശ്വരന്‍മാരാല്‍ നിര്‍മിതമായതാണ് ഗൗളി ശാസ്ത്രം. പലനിറങ്ങളിലും പലമാതൃകയിലും കണ്ടുവരുന്ന ഗൗളിയുടെ ഫലങ്ങള്‍, അതിന്റെ ഓരോ ചലനങ്ങള്‍ ഓരോ അവയവങ്ങളില്‍ വീണാല്‍ ഉണ്ടാകുന്ന ഫലങ്ങള്‍, ഓരോ ആഴ്ചകളിലുമുളള പ്രത്യേകതകള്‍ എന്നിവ പൂര്‍ണമായും മനസിലാക്കിയ ശേഷമാണ് ഫലം നിര്‍ണ്ണയിക്കാവൂ. ഗൗളിയെ കാണുകയോ വല്ല ശബ്ദങ്ങള്‍ കേള്‍ക്കുകയോ ചെയ്ത ഉടനെ ഒരു തീരുമാനത്തിലെത്തുകയാണെങ്കില്‍ അത് വലിയ വിഢിത്തമാണ്. അതുകൊണ്ടു ഗൗളി ശാസ്ത്രത്തെക്കുറിച്ച് വിശദമായി പഠിച്ച ശേഷം ഫലപ്രവചനം നടത്തണം.

ഗൗളി ശാസ്ത്രത്തെക്കുറിച്ച് പലവിധ തെറ്റുധാരണകളും നമ്മള്‍ക്കിടയിലുണ്ട്. ശാസ്ത്രങ്ങളില്‍ വേണ്ടത്ര അറിവില്ലാത്തവര്‍ പലതരത്തില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഈശ്വര വിശ്വസമുള്ളവര്‍ക്ക് മാത്രമുള്ള ശാസ്ത്രമല്ല ഗൗളി ശാസ്ത്രം. എഴുതപ്പെട്ട എല്ലാ ശാസ്ത്രങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ നിരീക്ഷണ പാഠവമുണ്ട്.

വീടിന്റെ മച്ചിന്‍ പുറത്ത് ഓടി നടക്കുന്ന ഗൗളി അഥവാ പല്ലി തലയ്ക്കു മുകളിലോ കണ്‍മുന്നിലോ വീണാല്‍ ഭയക്കുന്ന കാരണവര്‍മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഗൗളിയെ നീരീക്ഷിച്ച് ലക്ഷണം പറയാന്‍ അറിയുന്നവര്‍ വളരെ ചുരുക്കുമാണ്. കാരണവരര്‍മാരില്‍ നിന്നും പകര്‍ന്നു കിട്ടിയ ഗൗളി ശാസ്ത്രത്തിന്റെ തെറ്റുധാരണകള്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് ഏറ്റെടുത്തു.

ഗൗളികള്‍(പല്ലി) പല നിറത്തിലും രൂപത്തിലുമുണ്ട്. ഗൗളി ശാസ്ത്രവും ഇതിനെ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഗൗളിയുടെ പ്രത്യേകതയനുസരിച്ച് ശാസ്ത്രത്തെ അറിയൂ.

വെളുത്ത നിറത്തിലുള്ള ഗൗളി
വെളുത്ത നിറത്തിലുള്ള ഗൗളി ചൊവ്വാഴ്ച ദിവസം ശിരസിന്റെ ഇടവും വലവും വീണാല്‍ കലഹവും ശിരസിന് മധ്യത്തില്‍ വീണാല്‍ ബന്ധുക്കളുമായി കലഹത്തിനും ഇടവരികയാണ് ഫലം.

റോസാപൂവിന്റെ നിറത്തിലുള്ള ഗൗളി
റോസാപൂവിന്റെ നിറത്തിലുള്ള ഗൗളി ഞായറാഴ്ച ദിവസം നെറ്റിയുടെ മധ്യത്തില്‍ വീണാല്‍ നിധിനിക്ഷേപം കാണുകയോ ലഭിക്കുകയോ ചെയ്യും. നെറ്റിയുടെ ഇടത് ഭാഗത്ത് വീണതെങ്കില്‍ അവര്‍ ആഗ്രഹിക്കുന്ന കാര്യം പ്രയാസം കൂടാതെ സാധിക്കും. കൂടാതെ സന്തോഷവും അംഗീകാരവും സുഖവും ലഭിക്കും. വലതു ഭാഗത്ത് വീണതെങ്കില്‍ ഐശ്വര്യം നിത്യേന വര്‍ധിക്കും.

നീലവര്‍ണത്തോടു കൂടിയ ഗൗളി
നാലവര്‍ണത്തോടു കൂടിയ ഗൗളി വ്യാഴ്യാഴ്ച വലത്തെ കണ്ണിനു മാതെ വീണാല്‍ പലവിധ സുഖാനുഭവങ്ങളും ഉണ്ടാകും. ഇടത്തെ കണ്ണിനു മീതെ വീണാല്‍ കാരാഗ്രഹവാസം ലഭിക്കും.

സ്വര്‍ണനിറത്തോടു കൂടിയ ഗൗളി
സ്വര്‍ണനിറത്തോടു കൂടിയ ഗൗളി ഞായറാഴ്ച വലത്തെ ചെവിയില്‍ വീണാല്‍ ദീര്‍ഘായുസാണ് ഫലം. ഇടതു ഭാഗത്തെ ചെവിയില്‍ വീണാല്‍ സമ്പത്ത് വര്‍ധിക്കുകയും വിചാരിക്കുന്ന കാര്യങ്ങള്‍ സഫലമാകുകയും ചെയ്യും.

വെള്ളയും കറുപ്പും കലര്‍ന്ന ഗൗളി 
വെള്ളയും കറുപ്പും നിറം കലര്‍ന്നതും വാല്‍ മുറിഞ്ഞതുമായ ഗൗളി പുരികത്തിന്റെ ഏത് ഭാഗത്ത് വീണാലും സാമ്പത്തിക നഷ്ടവും പുരികത്തിന്റെ മധ്യേ വീണാല്‍ സമ്പത്ത് ലാഭവും ഫലം.

ഗൗളി ശരീരത്തില്‍ വീണാലുളള ഫലങ്ങള്‍

ശിരസ്‌- കലഹം
ഉച്ചി- സുഖം
മുഖം- ബന്ധുസമാഗമം
വലതുനെറ്റി- സമ്പത്ത്‌
ഇടതുനെറ്റി- ബന്ധുദര്‍ശനം
നെറ്റി- ഐശ്വര്യം
തിരുനെറ്റി- പുത്രനാശം
വലതുകണ്ണ്‌- ശുഭം
ഇടതുകണ്ണ്‌- നിയന്ത്രണം
മൂക്ക്‌- രോഗം
മേല്‍ചുണ്ട്‌- ധനനാശം
കീഴ്‌ചുണ്ട്‌- ധനലാഭം
വായ്‌- ഭയം
മേല്‍താടി- ശിക്ഷ
വലതുചെവി- ദീര്‍ഷായുസ്‌
ഇടതുചെവി- കച്ചവടം
കഴുത്ത്‌- ശത്രുനാശം
വലതു തോള്‍- സ്‌ത്രീസുഖം
വലതു കൈ- മരണം
ഇടതു കൈ- മരണം
വലതുകൈവിരല്‍- സമ്മാനലബ്ധി
ഇടതുകൈവിരല്‍- സ്‌നേഹലബ്ധി
നെഞ്ച്‌- ധനലാഭം
സ്‌തനം- പാപസംഭവം
ഹൃദയം- സൗഖ്യം
വയറ്‌- ധാന്യലാഭം
നാഭി- രത്‌നലാഭം
വലത്തേ അരക്കെട്ട്‌- ജീവിതം
ഇടത്തേ അരക്കെട്ട്‌- മരണം
മുതുക്‌- ധനനാശം
തുട- പിതാവിന്‌ രോഗം
കണങ്കാല്‍- യാത്ര
വലത്തേപാദം- രോഗം
ഇടത്തേപാദം- ദുഖം
ശരീരത്തിലൂടെ സഞ്ചരിച്ചാല്‍- ദീര്‍ഘായുസ്സ്‌

ശിരസ്
വെളുത്ത നിറത്തോടുകൂടിയ ഗൗളി ചൊവ്വാഴ്ച ദിവസം ശിരസിന്റെ ഇടവും വലവും വീണാല്‍ കലഹവും ശിരസിന് മധ്യത്തില്‍ വീണാല്‍ ബന്ധുക്കളുമായി കലഹത്തിനും ഇടവരികയാണ് ഫലം.

നെറ്റി
റോസാപ്പൂവിന്റെ നിറത്തോടു കൂടിയ ഗൗളി ഞായറാഴ്ച ദിവസം നെറ്റിയുടെ മധ്യത്തില്‍ വീണാല്‍ നിധിനിക്ഷേപം കാണുകയോ ലഭിക്കുകയോ ചെയ്യും. നെറ്റിയുടെ ഇടതുഭാഗത്താണ് ഗൗളി വീണതെങ്കില്‍ അവര്‍ വിചാരിച്ചിരുന്നതായ കാര്യങ്ങള്‍ പ്രയാസം കൂടാതെ സാധിക്കും. കൂടാതെ സന്തോഷവും അംഗീകാരവും സുഖവും ലഭിക്കും. വലതുഭാഗത്താണ് വീണതെങ്കില്‍ ഐശ്വര്യാദികള്‍ സര്‍വവും നിത്യേന വര്‍ധിച്ചുകൊണ്ടേയിരിക്കും.

 നേത്രങ്ങള്‍
നീലവര്‍ണത്തോടു കൂടിയ ഗൗളി വ്യാഴാഴ്ച വലത്തെ കണ്ണിനു മീതെ വീണാല്‍ പലവിധ സുഖാനുഭവങ്ങളും ഉണ്ടാകും. ഇടത്തെ കണ്ണിനു മേലെ വീണാല്‍ കാരാഗൃഹവാസം ഫലം.

 ചെവി
 സ്വര്‍ണനിറത്തോടു കൂടിയ ഗൗളി ഞായറാഴ്ച വലത്തെ ചെവിയില്‍ വീണാല്‍ ദീര്‍ഘായുസാണ് ഫലം. ഇടതുഭാഗത്തെ ചെവിയില്‍ വീണാല്‍ സമ്പത്ത് വര്‍ധിക്കുകയും വിചാരിക്കുന്ന കാര്യങ്ങള്‍ സഫലമാകുകയും ചെയ്യും.

 പുരികം
വെളുപ്പുനിറത്തില്‍ കറുത്ത പുള്ളികളോടു കൂടിയതും വാല്‍ മുറിഞ്ഞതുമായ ഗൗളി പുരികത്തില്‍ ഏതിലായാലും വീണാല്‍ ദ്രവ്യനാശവും; പുരികങ്ങളുടെ മധ്യേ വീണാല്‍ സമ്പത്ത് ലാഭവും ഫലം.