ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 May 2022

നായാടി പാട്ട്

"നായാടി പാട്ട്"

പുള്ളുവർ പാട്ടുകൾ പോലെ ഇല്ലാതായിപോയ ഒന്നാണ് "നായാടി പാട്ട്".
പഴയ കാലത്ത് ദേശത്തെ ഉത്സവങ്ങൾ ജനകീയമായി ആഘോഷിച്ചിരുന്നതിൻ്റെ അടയാളമാവാം ഇത്.
ദേവി, ദേവൻ്റെ അനുഗ്രഹത്തെ ജനങ്ങളിലേക്കെത്തിക്കുന്ന പ്രാർത്ഥന രൂപത്തിലുള്ള നാടൻ പാട്ടും അതിന് ഈണം പകരാൻ ഓട/മുളകൊണ്ട് തയ്യാറാക്കിയ കോലുകൾ കൊട്ടി ചുവടുവെപ്പുകളാൽ സജീവമായാണ് ആ കലാകാരൻമാർ ഇത് അവതരിപ്പിക്കാറ്.
  ഉത്സവം /പൂരം എന്നിവയുടെ വിവരണം, ദേവി / ദേവൻ്റെ വർണന, ഭക്തരോടുള്ള വാത്സല്യം നാടിനും നാട്ടുകാർക്കും ഉള്ള ക്ഷേമം, ഐശ്വര്യം എന്നിവയും, ദോഷങ്ങൾ പാടി ഒഴിവാക്കി ദൈവാനുഗ്രഹം വിളിച്ചറിയിക്കുന്നതാവും പാട്ടുകളുടെ ഉള്ളടക്കം.

ദേശ പെരുമ, നാടിൻ്റെ സംസ്ക്കാരം, ജനജീവിതരീതികൾ എന്നിങ്ങനെ പലതും ഈ പാട്ടിലെ വരികളിൽ മുത്തുകൾ പോലെ ഭംഗിയായി ഇണക്കിചേർത്തിരിക്കും.

കാർഷിക സംസ്കൃതിയിൽ മാത്രം തളച്ചിടപ്പെട്ടിരുന്ന, അക്ഷര അഭ്യാസം വിലക്കപ്പെട്ടിരുന്ന ഒരു വലിയ വിഭാഗം ജനത എഴുതാനും വായിക്കാനും അറിയിലെങ്കിലും തലമുറകളിലൂടെ പാട്ടിലൂടെ കൈമാറി വന്നിരുന്ന ഈ സംഗീതത്തിന് ഏറെ പ്രാധാന്യം ഉണ്ട്.

പുതിയ കാലഘട്ടത്തിൽ  വിദ്യാഭ്യാസത്തിലൂടെ മുന്നേറിയ പുതുതലമുറകൾ കുടുംബം പുലരാൻ പാടി നടക്കേണ്ട ആവശ്യമില്ലാത്തതിനാൽ തീർത്തും ജനകീയമായിരുന്ന ഈ നാടൻ കലാരൂപം ചുരുങ്ങി ഇല്ലാതായി എന്നു പറയാം. എങ്കിലും അവർ അവരുടെ കൂട്ടായ്മകളിൽ ആ പാട്ടിൻ്റെ ശ്രുതി നഷ്ടപ്പെടാതെ സൂക്ഷിക്കുന്നുണ്ട്.

10 May 2022

തൃശൂർ പൂരം

തൃശൂർ പൂരം

പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് തൃശൂർ പൂരം.  കൊച്ചിരാജാവായിരുന്നശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. സാംസ്കാരിക കേരളത്തിൻറെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശ്ശിവപേരൂരിലെപൂരം കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.

ക്ഷേത്രങ്ങൾ
💢▀▀▀▀▀▀▀▀▀▀▀▀▀💢
• പാറമേക്കാവ് ക്ഷേത്രം
• തിരുവമ്പാടി ക്ഷേത്രം
• കണിമംഗലം ശാസ്താ ക്ഷേത്രം
• പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം
• ചെമ്പൂക്കാവ് കാർത്ത്യായനി ക്ഷേത്രം
• പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി
• ലാലൂർ കാർത്ത്യായനി ക്ഷേത്രം
• ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം
• അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം
• കുറ്റൂർ നെയ്തലക്കാവിലമ്മ
• വടക്കുംനാഥൻ ക്ഷേത്രം

ചടങ്ങുകൾ
💢▀▀▀▀▀▀▀▀▀▀▀▀▀💢
• മഠത്തിൽ വരവ്
• പൂരപ്പുറപ്പാട്
• ഇലഞ്ഞിത്തറമേളം
• തെക്കോട്ടിറക്കം
•കുടമാറ്റം
• വെടിക്കെട്ട്

ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്.

മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്.

ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.

തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച് 50 ലേറെ വർഷങ്ങളായി തൃശ്ശൂർ കോർപ്പറേഷന്റെ സഹകരണത്തോടെ തൃശ്ശൂർ പൂരം എക്‌സിബിഷൻ നടത്തിവരുന്നുണ്ട്. ആറ് ലക്ഷത്തിലധികം പേർ ഒരു വർഷം എക്‌സിബിഷനിൽ വന്നെത്തുന്നു എന്ന് സ്ഥിരീകരിക്കാത്ത കണക്കുണ്ട്.

ചരിത്രം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം.  അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവൻമാരും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നിവിടങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ 1797 മേയിൽ (972 മേടം) തൃശൂർ പൂരം ആരംഭിച്ചു. പൂരത്തിലെ പ്രധാന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവും തിരുവമ്പാടിയുമാണ്.

ഉത്സവം
💢▀▀▀▀▀▀▀▀▀▀▀▀▀💢
തൃശൂർ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. പൂരത്തിൻറെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാർക്കാണ്. തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ കൃഷ്ണനാണെങ്കിലും പൂരത്തിൽ അവിടത്തെ ഒരു ഉപദേവതയായ ഭഗവതിയാണ് പൂരത്തിൽ പങ്കെടുക്കുന്നത്. എട്ട് ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ് തൃശൂർ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി - പാറമേ‍ക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയിൽ ഇവർക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.

പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുന്നാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണു് അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങൾക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ്‌ പ്രധാനദിവസത്തെ പൂരാഘോഷങ്ങൾക്കു് അരങ്ങൊരുങ്ങുന്നത്‌. രാവിലെ ആറരയോടെ വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തിൽ പങ്കെടുക്കാൻ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങൾ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നൈതലകാവ് ഭഗവതി. ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവയാൽ നിബദ്ധമായതോ ആയ ചടങ്ങുകളും ഇതിൽ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകൾ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളിൽ നടക്കുന്നത്.

പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളിൽ കൊടികയറുന്നു. തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു. ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങിൽ ആലിലയും മാവിലയും ചേർത്തു കെട്ടുന്നു. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തിൽ തട്ടകക്കാർ ആർപ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിക്കുന്ന കുഴിയിൽ പ്രതിഷ്ഠിക്കുന്നു.

തൃശൂർ പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. പന്തലുകളൂം വെടിക്കെട്ടുകളും അവയിൽ പ്രധാനപ്പെട്ടതാണ്. പ്രദക്ഷിണ വഴിയിൽ പന്തലുയർത്താൻ ഇവർക്ക് മാത്രമെ അവകാശമുള്ളൂ. വെടിക്കെട്ട് നടത്തുവാനുള്ള അവകാശവും ഇവർക്ക് തന്നെ. പഴയകാലങ്ങളിൽ ഈ രണ്ടുകൂട്ടർ തമ്മിൽ പലരീതിയിലുള്ള തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ആനകളൂടെ എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളൂടെ മത്സരങ്ങളിലും ഒരു പോലെ ഉണ്ടായിട്ടുണ്ട്. ഇന്ന് എല്ലാം ക്രമീകരിച്ചിരിക്കുന്നു.

പന്തൽ
💢▀▀▀▀▀▀▀▀▀▀▀▀▀💢
പ്രദക്ഷിണ വഴിയിൽ (തൃശൂർ റൌണ്ട്) പടിഞ്ഞാറ് , തെക്ക്, വടക്ക് ഭാഗത്ത് മാത്രമാണ് പന്തൽ ഉള്ളത്. പാറമേക്കാവിന് മണികണ്ഠനാലിൽ (തെക്ക്) ഒരു പന്തലേയുള്ളുവെങ്കിൽ തിരുവമ്പാടിക്ക് നടുവിലാലും (പടിഞ്ഞാറ്) നായ്ക്കനാലിലും (വടക്ക്) പന്തലുകളുണ്ട്.

നടുവിലാലിലെ പന്തലിന് ആചാരപ്രകാരം ഏറെ പ്രധാന്യമുള്ളതാണ്. തിരുവമ്പാടി ഭഗവതി മഠത്തിൽ നിന്നെഴുന്നള്ളുമ്പോൾ ശ്രീ വടക്കുംനാഥൻറെ നടയ്ക്കൽ മുഖം കാട്ടുന്നത് നടുവിലാലിലെ പന്തലിൽ നിന്നു കൊണ്ടാണ്. ഈ മുഹൂർത്തത്തിൽ പഞ്ചവാദ്യം ‘ഇടത്തീർ’ കലാശം കൊട്ടും. പുലർച്ചെ പ്രധാന വെടികെട്ട് സമയത്ത് തിരുവമ്പാടിയുടെയും പാറമേക്കാവിൻറെയും ഓരോ ആനകൾ തിടമ്പേറ്റി നിൽക്കുന്നത് നായ്ക്കനാൽ- മണികണ്ഠനാൽ പന്തലുകളിലാണ്.

പരസ്യവിപണി കടുത്ത മത്സര രംഗമായിട്ടും തൃശൂർ പൂരത്തിന്റെ പന്തലുകൾ പരസ്യക്കാർക്ക് ഇന്നും ബാലികേറാമലയാണ്. ബാനറുകളോ ഏതെങ്കിലും തരത്തിലുള്ള പരസ്യ ബോർഡുകളോ പന്തലിൽ അനുവദിക്കില്ല. ദേവസ്വത്തിന്റെ പേർ പോലും ഈ പന്തലുകൾക്കാവശ്യമില്ല. പന്തൽ ഏതു വിഭാഗത്തിന്റേതാണെന്ന് അറിയാത്തവരുമില്ല. അതുപോലെ പൂരം ദിവസങ്ങളിൽ തേക്കിൻകാട് മൈതാനിയിൽ ഈ രണ്ട് ദേവസ്വങ്ങൾക്കുമല്ലാതെ മറ്റാർക്കും വെടിക്കെട്ട് കത്തിക്കാൻ പറ്റില്ല.

തിരുവമ്പാടി ക്ഷേത്രത്തിൽ
💢▀▀▀▀▀▀▀▀▀▀▀▀▀💢
തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിമരം പ്രതിഷ്ഠിക്കുന്നതിനുമുമ്പ് ആശാരി ഭൂമിപൂജ നടത്തുന്നു. പൂജയ്ക്കുശേഷം കൊടിമരം തട്ടകത്തെ ജനങ്ങൾ ഏറ്റുവാങ്ങുന്നു. ഭഗവതിയുടെ കോമരം ചെമ്പട്ടുടുത്ത് ഈ അവസരത്തിൽ സന്നിഹിതനായിരിക്കും. കൊടിമരം പ്രതിഷ്ഠിക്കാനായി ഉയർത്തുമ്പോൾ ചുറ്റും കൂടിയിട്ടുള്ളവരിൽ സ്ത്രീകൾ കുരവയിടുന്നു. ചിലർ നാമം ജപിക്കുന്നു. ആശാരിയും മറ്റുള്ളവരും ചേർന്ന് മണ്ണിട്ട് കുഴിയിൽ കൊടിമരം ഉറപ്പിക്കുന്നു. ക്ഷേത്രം അടിയന്തരക്കാരായ വാദ്യക്കാർ ഈ സമയത്ത് മേളം തുടങ്ങുന്നു. തുടർന്ന് ഭഗവതിയുടെ തിടമ്പ് ചേർത്തു കെട്ടിയിട്ടുള്ള കോലം ആനപ്പുറത്തു കയറ്റുന്നു. കോലം വച്ച ആനയും മേളവുമായി ആളുകൾ മൂന്നുതവണ ക്ഷേത്രം വലംവയ്ക്കുന്നു.

പാറമേക്കാവ് ക്ഷേത്രത്തിൽ
💢▀▀▀▀▀▀▀▀▀▀▀▀▀💢
പാറമേക്കാവ് ക്ഷേത്രത്തിൽ ദീപസ്തംഭത്തിന്റെ അരികിലാണ് കൊടിമരം പ്രതിഷ്ഠിക്കുന്നത്. പകൽ പതിനൊന്നുമണിക്കു ശേഷമാണ് കൊടിയേറ്റം നടക്കുന്നത്.

ആനച്ചമയം പ്രദർശനം
💢▀▀▀▀▀▀▀▀▀▀▀▀▀💢
തൃശൂർ പൂരത്തിൻറെ തലേ ദിവസം പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ പൂരം എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന കോലം, നെറ്റിപട്ടം, ആലവട്ടം, വെഞ്ചാമരം, കുടകൾ തുടങ്ങിയ ചമയങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശനത്തിനു വെയ്ക്കുന്നു.

ചടങ്ങുകൾ
💢▀▀▀▀▀▀▀▀▀▀▀▀▀💢
കണിമംഗലം ശാസ്താവിൻറെ പൂരം എഴുന്നള്ളിപ്പോടെയാണ്‌ വടക്കുംനാഥൻ കണികണ്ടുണരുന്നത്. കണിമംഗലം ക്ഷേത്രത്തിൽ ദേവഗുരുവായ ബൃഹസ്പതിയാണ്‌ പ്രതിഷ്ഠ എന്നാണ്‌ വിശ്വാസം. ശ്രീ വടക്കുംനാഥൻറെ സന്നിധിയിലേക്ക് പൂരവിശേഷവുമായി ആദ്യം ചുവടുവെക്കാനുള്ള അവകാശം ശാസ്താവിന് വിധിച്ച് നൽകിയിരിക്കന്നു. വടക്കുനാഥനെ വണങ്ങുകയോ പ്രദക്ഷിണം വയ്ക്കുകയോ ചെയ്യാത്ത ഒരേ ഒരു ഘടകപൂരം ആണീത്. ദേവഗുരുവായതുകൊണ്ടാണിത്.

ആദ്യപൂരത്തിനുമുണ്ട് പ്രത്യേകത. സാധാരണയായി തുറക്കാത്ത തെക്കേ ഗോപുര വാതിൽ തലേന്നു തുറന്നിടുന്നു. വർഷം മുഴുവൻ അടഞ്ഞുകിടക്കുന്ന തെക്കേഗോപുര നട പൂരത്തിനോടനുബന്ധിച്ച് തുറക്കനുള്ള അവകാശം നെയ്തലക്കാവിലമ്മയ്ക്കാണ്. പൂരത്തലേന്നാണ് തെക്കേ ഗോപുരം തുറന്നു വയ്ക്കുന്നത്.

ഗ്രാമപ്രദക്ഷിണത്തോടെ വടക്കെ പ്രദക്ഷിണവഴിയിലെത്തുന്ന അമ്മ പ്രദക്ഷിണം വച്ചു് നായ്ക്കനാലിലെത്തുമ്പോൾ പൂരത്തിന്റെ ആദ്യ പാണ്ടി തുടങ്ങും ശ്രീമൂലസ്ഥാനത്ത് എത്തുമ്പോൾ പാണ്ടി നിറുത്തി ത്രിപുടയാവും. ത്രിപുടയോടെ ചുറ്റമ്പലത്തിൽ കടന്ന അമ്മ വടക്കും നാഥനെ പ്രദക്ഷിണം വച്ച് തെക്കേഗോപുരത്തിലെത്തുമ്പോൾ ത്രിപുടമാറി ആചാരപ്രകാരമുള്ള കൊമ്പുപറ്റ്, കുഴൽ‌പറ്റ് ആവും. പിന്നെ നടപാണ്ടിയുമായി അമ്മ തെക്കേ നട തുറന്ന് തെക്കോട്ടിറങ്ങും.

പൂര ദിവസം അവസാനം എത്തുന്ന ഘടകപൂരം ഇതാണ്.

ചെറു പൂരങ്ങൾ
💢▀▀▀▀▀▀▀▀▀▀▀▀▀💢
പൂരത്തിൻറെ അവിഭാജ്യ ഘടകങ്ങളാണ് ചെറു പൂരങ്ങൾ. കാലത്ത് ഏഴുമണിയോടെ തന്നെ ചെറുപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് പ്രവേശിക്കും. ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്ത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ്‌ ഭഗവതി ക്ഷേത്രം , കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം, എന്നീ ക്ഷേത്രങ്ങളിലെ ദേവീദേവന്മാരണ് പൂരത്തിൽ പങ്കെടുക്കുന്നവർ. മൂന്നിൽ കൂടാതെ ആനകൾ ഓരോ എഴുന്നെള്ളിപ്പിനുമുണ്ടാവും. ഇതിനുശേഷമാണ്‌ തിരുവമ്പാടി ഭഗവതിയുടെ മഠത്തിൽ വരവ്.

കണിമംഗലം ശാസ്താവ്
💢▀▀▀▀▀▀▀▀▀▀▀▀▀💢
വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നതോടെയാണ് തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിക്കുക. ശാസ്താവ് പൂരവുമായി ആറുമണിയോടെ എത്തുയും ഏതാണ്ട് ഏഴരക്ക് ശ്രീമൂലസ്ഥാനത്ത് എത്തുകയും പൂരം അവസാനിപ്പിക്കുകയും ചെയ്യുന്നു.

പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം
💢▀▀▀▀▀▀▀▀▀▀▀▀▀💢
തൃശ്ശൂർ പൂരത്തിന് കാലത്ത് 7 ന് മൂന്നാനകളും പഞ്ചവാദ്യവും നാദസ്വരവും കിഴക്കേകോട്ടവഴി പാറമേക്കാവിലെത്തുകയും പിന്നെ വടക്കുംനാഥന്റെ കിഴക്കേ ഗോപുരം വഴി കടന്നു് തെക്കേ ഗോപുരം വഴി പുറത്തുകടക്കും. രാത്രിയിൽ സൂര്യഗ്രാമം വഴിയാണ് എഴുന്നെള്ളിപ്പ്.

ചെമ്പൂക്കാവ് കാർത്ത്യായനി ഭഗവതി
💢▀▀▀▀▀▀▀▀▀▀▀▀▀💢
പൂരം ദിവസം കാലത്ത് ഏഴുമണിക്ക് ദേവി വടക്കുംനാഥനിലേക്ക് പുറപ്പെടും.വെയിൽ മൂത്താൽ ദേവിക്ക് തലവേദന വരും എന്നതുകൊണ്ടാണ് നേരത്തെ എഴുന്നെള്ളുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. മൂന്നാനകളും നാദസരവും പഞ്ചവാദ്യവുമായി ടൌൺഹാൾ റോഡുവഴി പാറമേക്കാവു ക്ഷേത്രത്തിനു മുന്നിലൂടെ വാടക്കുംനാഥന്റെ കിഴക്കേ ഗൊപുരം വഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടക്കും. വൈകീട്ടും ഇതെപോലെ തന്നെ ദേവി വടക്കുംനാഥനിലെത്തി പോരും. പൂരത്തിന് പാഞ്ചാരിയോടുകുടിയ എഴുന്നെള്ളിപ്പ് ഈ ഘടകപൂരത്തിന്റെ മാത്രം പ്രത്യേകതയാണ്.

പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി
💢▀▀▀▀▀▀▀▀▀▀▀▀▀💢
പൂരദിവസം കാലത്ത് 5.00 മണിക്ക് നാദസരവും നടപാണ്ടിയുമായി കുളശ്ശേരി അമ്പലത്തിലെത്തും. മൂന്നു ആനകളും 60 കലാകാരന്മാരടങ്ങുന്ന നാദസരവുമായി 8.00 മണിക്ക് മണികണ്ഠനാൽ പന്തലിലെത്തും. 9 ആനകളും 100ൽ പരം കലാകാരന്മാരുമായി പാണ്ടിമേളം തുടങ്ങും അത് 9.30ന് ശ്രീമൂല സ്ഥാനത്ത് ആവസാനിക്കും. ദേവി പടിഞ്ഞാറെ ഗോപുരം വഴി അകത്തു കടന്ന് വടക്കുംനാഥനെ വണങ്ങി, തെക്കെഗോപുരം വഴി പുറത്ത് കടക്കും. ദേവി, ശക്തൻ തമ്പുരാൻ പ്രതിമയെ ചുറ്റി കുളശ്ശേരി ക്ഷേത്രത്തിലേക്ക് മടങ്ങും.

ലാലൂർ കാർത്ത്യാനി ഭഗവതി
💢▀▀▀▀▀▀▀▀▀▀▀▀▀💢
കാലത്തു് 6.00ന് മൂന്നാനകളോടും മേളത്തോടും കൂടി വടക്കും നാഥനിലേക്ക് പുറപ്പെടും. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ അഞ്ചും നടുവിലാലിൽ വച്ച് ആനകൾ ഒമ്പതും ആവും. പത്ത്മാണിയോടെ വടക്കുംനാഥനെ വന്ദിച്ച് ദേവി ലാലൂരേക്ക് തിരിക്കും. വൈകീട്ട് ആറിനു് വടക്കുംനാഥറ്നിലേക്ക് പുറപ്പെടുന്ന ദേവി 10.00 മണിക്ക് തിരിച്ചു പോന്നു് 11.30 ക്ഷേത്രത്തിലെത്തും.

ചൂരക്കോട്ടുകാവ് ഭഗവതി
💢▀▀▀▀▀▀▀▀▀▀▀▀▀💢
തൃശൂർ പൂരത്തിന് 14ആനകളോടെ എഴുന്നെള്ളുന്ന ഏക ഘടകപൂരം ഇതാണ്.

കാലത്ത് ആറരയോടെ ഒരാനപ്പുറത്ത് നാദസ്വരവും നടപ്പാണ്ടിയുമായി, പറകൾ ഏറ്റുവാങ്ങി, ദേവി വടക്കുംനാഥനെ ദർശിക്കാൻ പുറപ്പെടും. പൂങ്കുന്നം, കോട്ടപ്പുരം വഴി നടുവിലാലിലെത്തിയാൽ ഇറക്കിപൂജയുണ്ട്. അപ്പോൾ അവിടെ 14 ആനകൾ നിരക്കും. നൂറിൽ കൂടുതൽ വിദ്വാന്മാർ നിരക്കുന്ന പാണ്ടി ഇവിടെ നടക്കും. പതിനൊന്നു മണിയോടെ വടക്കുനാഥന്റെ പടിഞ്ഞാറെ നടവഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടന്ന് പന്ത്രണ്ടു മണിയോടെ പാറമേക്കാവിലെത്തും. ചൂരക്കോട്ടുക്കാവു് ഭഗവതി എത്തിയ ശേഷം മാത്രമെ പാറമേക്കാവ് ഭഗവതി പുറപ്പെടുകയുള്ളു.

രാത്രി പന്ത്രണ്ടരയോടെ പാറമേക്കാവിൽ നിന്ന് പൂറപ്പെടുന്ന ദേവി വടക്കുംനാഥനെ വണങ്ങി 12 മണിയോടെ ചൂരക്കാട്ടുകരക്ക് പുറപ്പെട്ട് പുലർച്ചെ മൂന്നുമണിക്ക് ക്ഷേത്രത്തിലെത്തും

വൈകീട്ട് ഏഴുമണിക്ക് കാലത്തെ പോലെ ആവർത്തിക്കുകയും 10 മണിക്ക് ശ്രീമൂലസ്ഥാനത്ത് മേളം അവസാനിപ്പിക്കുകയും 11 മണിക്ക് ദേവി മടങ്ങുകയും ചെയ്യും.

അയ്യന്തോൾ കാർത്ത്യായനി ഭഗവതി
💢▀▀▀▀▀▀▀▀▀▀▀▀▀💢
പൂരദിവസം പുലർച്ചെ മൂന്നു മണിക്ക് ദേവിക്ക് ആറാട്ടാണ്. പിന്നീടുള്ള പൂജകളും കഴിഞ്ഞ് ഏഴുമണിയോടെ വടക്കുംനാഥനിലേക്ക് പുറപ്പെടും. വഴിനിറയെ വിവിധ വസ്തുക്കൾ നിറച്ച പറകളും ഏറ്റു വാങ്ങി, മൂന്ന് ആനകളും നാദസരവുമായാണ് പുറപ്പാട്. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ ഏഴാകുന്നു. 11മണിയോടെ നടുവിലാലിൽ നിന്നും പടിഞ്ഞാറേ ഗോപുരം വഴി ക്കടന്ന് വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരം വഴി പുറത്തിറങ്ങി, അയ്യന്തോളേക്ക് തിരിച്ച്, 1.30ഓടെ അമ്പലത്തിലെത്തും.

രാത്രി എട്ടിനു് വടക്കുംനാഥനിലേക്ക് വീണ്ടും പുറപ്പെടുന്ന ദേവി പന്ത്രണ്ടുമണിയോടെ വടക്കുംനാഥനെ വണങ്ങിയിറങ്ങി നടുവിൽ മഠത്തിലെ ആറാട്ടും കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തുമ്പോൾ കാലത്ത് ഏഴുമണി കഴിയും.

കുറ്റൂർ നെയ്തലക്കാവിലമ്മ
💢▀▀▀▀▀▀▀▀▀▀▀▀▀💢
പൂരത്തിന്റെ ദിവസം കാലത്ത് 8.30 ന് നാദസ്വരത്ത്തിന്റെ അകമ്പടിയോടെ ആനപ്പുറത്ത് നടുവിലാലിലെത്തുന്ന അമ്മ, 11.30 പതിനൊന്ന് ആനകളുടെ അകമ്പടിയോടെ മേളത്തോടുകൂടി വാടക്കുംനാഥന്റെ പടിഞ്ഞാറേ ഗോപുരം വഴികടന്നു് തെക്കേഗോപുരം വഴി ഇറങ്ങി പഴയനടക്കാവിലെ ക്ഷേത്രത്തിൽ ഇറങ്ങും. രാത്രി 11.30 നടുവിലാലിലെത്തി 11 ആനകളുടെ അകമ്പടിയോടെ വടക്കുനാഥനെ പ്രദക്ഷിണം ചെയ്തു് നിലപാടുതരയിൽ വണങ്ങി നെയ്തലക്കാവിലേക്ക് തിരിക്കും.

മഠത്തിൽ വരവ്
💢▀▀▀▀▀▀▀▀▀▀▀▀▀💢
മഠത്തിൽ വരവിനെക്കുറിച്ച്‌ രസകരമായൊരു ഐതിഹ്യമുണ്ട്. തൃശ്ശൂർ നടുവിൽ മഠം നമ്പൂതിരി ബ്രാഹ്മണരുടെ വേദ പാഠശാലയായിരുന്നു (വിദ്യാർത്ഥികൾ കുറവെങ്കിലും ഇപ്പോഴും അങ്ങനെ തന്നെ). ഈ മഠത്തിന്‌ രക്ഷാധികാരിയായിരുന്നത്‌ നടുവിൽ മഠം സ്വാമിയാർ ആണ്‌. ഈ മഠത്തിൻറെ കൈവശം സ്വർണ്ണത്തിൽ പൊതിഞ്ഞ നെറ്റിപട്ടങ്ങൾ ഉണ്ടായിരുന്നു. മികച്ച തരം നെറ്റിപ്പട്ടം ആയതിനാൽ തിരുവമ്പാടി വിഭാഗത്തിന്‌ ഈ നെറ്റിപട്ടങ്ങൾ കിട്ടിയാൽ കൊള്ളാം എന്നായി. അതിനായി തിരുവമ്പാടിക്കാർ സ്വാമിയാരെ സമീപിച്ചപ്പോൾ, ആനകളെ മഠത്തിലേക്ക്‌ കൊണ്ടുവരികയാണെങ്കിൽ നെറ്റിപട്ടം അവിടെ വെച്ച്‌ അണിയിക്കാം എന്ന മറുപടി കിട്ടി. ഇതേ തുടർന്ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ്‌ മഠത്തിലേക്ക്‌ വരാനും അവിടെ വെച്ച്‌ നെറ്റിപട്ടം മാറ്റി അണിയാനും തുടങ്ങി. സ്വർണം പൊതിഞ്ഞ നെറ്റിപട്ടങ്ങൾ ഇല്ലെങ്കിലും ഇന്നും ഈ ചടങ്ങ്‌ തുടർന്നു വരുന്നു. നടുവിൽ മഠത്തിൽ ദേവ ചൈതന്യം ഉള്ളതു കൊണ്ട്‌ അവിടെ വെച്ച്‌ ഒരു 'ഇറക്കി പൂജയും' നടത്തുന്നു. രാവിലെ എട്ടു മണിക്കാണ്‌ മഠത്തിലേയ്ക്കുള്ള വരവ് തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കന്നത്. രണ്ടരമണിക്കൂർ കൊണ്ട് ഇത് മഠത്തിൽ എത്തിച്ചേരുന്നു. 'ഇറക്കി പൂജ' കഴിഞ്ഞ് (പണ്ടത്തെ ചമയങ്ങൾ സ്വീകരണം) പതിനൊന്നരയോടെ മഠത്തിൽ വരവ് ആരംഭിക്കുന്നു. പത്തോളം ആനയുമായി പുറപ്പെടുന്ന ഇത് നായ്ക്കനാൽ എത്തിച്ചേരുമ്പൊൾ എണ്ണം 15 ആകുന്നു.

മഠത്തിൽ വരവ് അതിൻറെ പഞ്ചവാദ്യമേളത്തിലാണ്‌ പ്രസിദ്ധിയാർജ്ജിച്ചത്. ഇതിൽ നിരവധി പഞ്ചവാദ്യ വിദഗ്ദ്ധന്മാർ പങ്കെടുക്കുന്നു. 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഉണ്ടാകണം. ഒൻപത് മദ്ദളം, നാല് ഇടയ്ക്ക, എന്നിങ്ങനെയാണ്‌ കണക്ക്. ഇത് തെറ്റുവാൻ പാടില്ല. മഠത്തിൽ വരവ് പഞ്ചവാദ്യം ലോക പ്രസിദ്ധമാണ്. ഈ പഞ്ചവാദ്യം നായ്ക്കനാലിൽ മധ്യകാലവും തീരുകാലശം കൊട്ടുന്നു. പഞ്ചവാദ്യം കലാശത്തോടുകൂടി തിരുവമ്പാടി എഴുന്നള്ളത്ത് നായ്ക്കനാലിൽ നിന്ന് തേക്കിൻകാട് മൈതാനത്തേക്ക് കടക്കുന്നു. ഇവിടെ നിന്ന് പതിനഞ്ച് ആനകളുടേയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളത്ത് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നീങ്ങുന്നു.

പാറമേക്കാവിൻറെ പുറപ്പാട്
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമേക്കാവിൻറെ പൂരം തുടങ്ങുന്നത്. പൂരത്തിൽ പങ്കുചേരുവാനായി പതിനഞ്ച്‌ ആനകളുടെ അകമ്പടിയോടെ സർവ്വാലങ്കാരവിഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നെള്ളുന്നു. പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നിന്നു തുടങ്ങുന്ന ചെമ്പട മേളം അവസാനിച്ച് അതിനു ശേഷം പാണ്ടിമേളം തുടങ്ങുന്നു. ഇതിനോടൊപ്പം ചെറിയ തോതിലുള്ള ഒരു കുടമാറ്റവും നടക്കുന്നു. പാണ്ടിമേളം ഒരു കലാശം കഴിഞ്ഞ് എഴുന്നള്ളത്ത്‌ വടക്കുംനാഥൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയിൽ എത്തുന്നു.

ഇലഞ്ഞിത്തറമേളം
💢▀▀▀▀▀▀▀▀▀▀▀▀▀💢
വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ്‌ എഴുന്നള്ളത്ത്‌ അവസാനിക്കുക. പിന്നീടാണു് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളത്തിൽ വാദ്യകലാരംഗത്തെ കുലപതികളാണ്‌ പങ്കെടുക്കാറ്. കൂത്തമ്പലത്തിനു് മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ്‌ ഈ മേളച്ചാർത്തിന്‌ ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്‌. ഇവിടെയാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്. ഇപ്പോൾ നിലവിലുള്ള ഇലഞ്ഞി 2001ൽ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സപ്തംബർ 11 ന് നട്ടതാണ്.

വാദ്യക്കാരുടെ എണ്ണം മഠത്തിൽ വരവിലേത് പോലെതന്നെ നിരവധിയാണ്‌. സാധാരണയായി ഇരുനൂറ്റമ്പതോളം പേരാണ് ഇവിടെ കൊട്ടുന്നത്. മുൻ നിരയിൽ ഉരുട്ട് ചെണ്ടക്കാർ 15 പേരാണ്‌. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേർ കൂടിയാണ്. ഈ കണക്കിൽ മാത്രം 222 പേർ വരും എന്നാലും എല്ലാ വർഷവും ഇതിലും അധികം വാദ്യക്കാർ വരാറുണ്ട്. മിക്കവർക്കും ഇതൊരു വഴിപാടാണ്. ഈ ചടങ്ങിനുള്ള മറ്റൊരു പ്രത്യേകത പാണ്ടിമേളം ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടുന്നത്‌ തൃശൂർ പൂരത്തിന്‌ മാത്രമാണ്‌ എന്നതാണ്‌. മേളത്തിൻറെ മറ്റൊരു രൂപമായ പഞ്ചാരി മേളം ആണ്‌ ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടാറുള്ളത്‌.

പതികാലത്തിൽ തുടങ്ങുന്ന മേളം സാവധാനമാണ്‌. ഇത് വിട്ട് വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകുന്നു. ആദ്യം ഇടത്തു കലാശം അതിനുശേഷം അടിച്ചു കലാശം പിന്നെ തകൃത, അതിനുശേഷം ത്രിപുട എന്നിങ്ങനെയാണ്‌ മേളം. ത്രിപുട അവസാനിക്കുന്നതോടെ മുട്ടിന്മേൽ ചെണ്ട തുടങ്ങുന്നു. ഇത് ചെണ്ട മുന്നോട്ട് തള്ളിപ്പിടച്ച് വായിക്കുന്ന രീതിയാണ്‌. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാൽ പിന്നെ കുഴഞ്ഞുമറിഞ്ഞ് കൊട്ടുകയായി. ഇത് കുഴഞ്ഞുമറിഞ്ഞ്എന്നാണ്‌ വിളിക്കപ്പെടുന്നത്. കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ ഒരു നിമിഷാർദ്ധത്തിൽ എല്ലാം അവസാനിക്കുന്നു. ഇതു കഴിഞ്ഞ് വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലം വെച്ച് തെക്കോട്ടിറങ്ങുകയായി.

തെക്കോട്ടിറക്കം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഇലഞ്ഞിത്തറമേളത്തിന്‌ ശേഷമാണ്‌ തെക്കോട്ടിറക്കം. പാറമേക്കാവ്‌, തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിലൂടെ തേക്കിൻകാട്‌ മൈതാനത്തേക്ക്‌ പ്രവേശിക്കുന്ന ചടങ്ങാണിത്‌.

പാറമേക്കാവിന്റെ 15 ആനകൾ തെക്കോട്ടിറങ്ങി കോർപ്പറേഷൻ ആപ്പീസിന്റെ മുമ്പിലുള്ള രാജാവിന്റെ പ്രതിമയെ ചുറ്റിയ ശേഷം നിരന്നു നിൾക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നിക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി.

കൂടിക്കാഴ്ച - കുടമാറ്റം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഇത് രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്‌. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ചു് മത്സരിക്കുന്നതാണു് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.

ഓരോ കുട ഉഅയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയ ശേഷമേ അടുത്ത കുട ഉയർത്തൂ. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു14 ആനകൾക്ക് ഉയർത്തുന്ന കൂടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും.

എല്ലാ വർഷവും വ്യത്യസ്തമായ കുടകൾ അവതരിപ്പിക്കാൻ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. പലനിലകൾ ഉള്ള കുടകൾ അടുത്തകാലത്ത് അവതരിപ്പിച്ചതിൽ വ്യത്യസ്തതയുള്ള ഒന്നാണ്‌. മുപ്പതാനകളുടെ (രണ്ടു ഭാഗത്തേയുംകൂടി) മസ്തകമലങ്കരിക്കുന്ന നെറ്റിപ്പട്ടങ്ങൾ പകലിന്‌ സുവർണപ്രഭ സമ്മാനിക്കും. മേളത്തിൻറെ അകമ്പടിയോടെ പിന്നീട്‌ വർണങ്ങൾ മാറിമറിയുകയായി. പൂത്തുലയുന്ന വെഞ്ചാമരങ്ങൾക്കും ആലവട്ടങ്ങൾക്കും മേലേ വർണക്കുടകൾ ഉൽസവം തീർക്കുകയായി.അലുക്കുകൾ തൂക്കിയത്‌, രണ്ടുനിലയുള്ളവ, അങ്ങനെ വൈവിധ്യമാർന്ന പലതരം കുടകളും ഇരുകൂട്ടരും ആനപ്പുറത്തേറി നിന്നു് പ്രദർശിപ്പിക്കും.

ഇത് മത്സരബുദ്ധിയോടെയാണ്‌ ഇരു വിഭാഗക്കാരും അവതരിപ്പിക്കുന്നത്. കാണികൾ ആർപ്പുവിളിച്ചും ഉയർന്നു ചാടിയും കയ്യടിച്ചും ഇരുഭാഗത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരിക്കും.

ഒരു ചെറിയ വെടിക്കെട്ടോടെ ഇത് അവസാനിക്കുന്നു. ഇതോടെ പകൽപൂരം അവസാനിക്കുന്നു.

എന്നാൽ രാത്രിയും ചെറിയ പൂരങ്ങൾ ആവർത്തിക്കും. പിന്നീട് പുലർച്ചയാണ് വെടിക്കെട്ട്.

വെടിക്കെട്ട്
💢▀▀▀▀▀▀▀▀▀▀▀▀▀💢
പിറ്റേന്ന് പകൽ പുലരും മുമ്പേ നടക്കുന്ന വെടിക്കെട്ടാണ്‌ പൂരത്തിൻറെ മറ്റൊരു ആകർഷണം. വെളുപ്പിന്‌ മൂന്നു മണിയോടെയാണ്‌ ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്‌. ശബ്ദമലിനീകരണ നിയമങ്ങളും തദ്ദേശീയർക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചു് വെടിക്കെട്ടിൽ കാര്യമായ മാറ്റങ്ങൾ കാലാകാലങ്ങളിൽ വന്നിട്ടുണ്ട്. ഈ അടുത്ത കാലങ്ങളിൽ ദൃശ്യത്തിനാണു് ശബ്ദത്തേക്കാൾ കൂടുതൽ പ്രാധാന്യം.

പകൽ പൂരം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പൂരപിറ്റേന്ന് രാവിലെ എഴുന്നള്ളത്തും പാണ്ടി മേളവും കുടമാറ്റവും ഉണ്ടാവും. തൃശ്ശൂർക്കാരുടെ പൂരം എന്നും ഇതിനെ പറയാറുണ്ട്. പാറമേക്കാവ് ഭഗവതി മണികണ്ഠനാലിൽ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലിൽ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളുന്നു. ഇരു വിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിക്കുന്നു. മേളത്തിന് ശേഷം വെടിക്കെട്ട് നടക്കുന്നു. അതിനുശേഷം ദേവിമാർ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങുന്നു. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകൾ സമാപിക്കുന്നു.

പൂരക്കഞ്ഞി
💢▀▀▀▀▀▀▀▀▀▀▀▀▀💢
പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നൽകാറുണ്ട്. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ചെത്തുമാങ്ങാഅച്ചാറും പപ്പടവും മട്ട അരിക്ക്ഞ്ഞിയ്യൊടൊപ്പം ഉണ്ടാവും. ഒരു പാളയിൽ കഞ്ഞിയും മറ്റൊരു പാളയിൽ കറികളും ഉണ്ടാവും. കോരിക്കുടിക്കാൻ പ്ലാവില കുമ്പിളും. ഏകദേശം പതിനായിരം പേരോളം ഓരോ സ്ഥലത്തും കഴിക്കാനെത്തും.

ആനച്ചമയം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ആനച്ചമയം മറ്റൊരാകർഷണമാണ്‌. ആനയുടെ മസ്തകത്തിൽ കെട്ടുന്ന നെറ്റിപ്പട്ടം, ആലവട്ടം വെഞ്ചാമരം എന്നിവ രണ്ടു വിഭാഗക്കാരും പ്രദർശനത്തിന്‌ വയ്ക്കുന്നു, കൂടെ വർണ്ണക്കുടകളും. പൂരത്തലേന്നാൾ രാവിലെ ആരംഭിക്കുന്ന പ്രദർശനം രാത്രി വൈകുവോളം നീളുന്നു

വിവാദങ്ങൾ
💢▀▀▀▀▀▀▀▀▀▀▀▀▀💢
സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധിയിൽ പൂരങ്ങളിൽ നടത്തുന്ന വെടിക്കെട്ടിനെ നിയന്ത്രിക്കണമെന്ന് പ്രസ്താവിച്ചിരുന്നു. ഈ വിധി പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന ഘട്ടം വന്നിരുന്നു. എന്നാൽ 2007 മാർച്ച് 27-നു സുപ്രീംകോടതിയുടെ മറ്റൊരു സുപ്രധാന വിധിയിൽ ഈ വിലക്കിൽ നിന്ന് തൃശ്ശൂർ പൂരത്തെ ഒഴിവാക്കി.  ഏപ്രിൽ 12 ന്‌ കേരള ഹൈക്കോടതി പുറപ്പെടുവിച്ച 'ആനകളെ 11 മണിക്കും വൈകീട്ട് 3 മണിക്കും ഇടയ്ക്കും എഴുന്നള്ളിക്കരുത്' എന്ന വിധിയും പൂരത്തിന്റെ നടത്തിപ്പിനെ ബാധിക്കും എന്നു കരുതിയിരുന്നു.  എന്നാൽ ഈ വിധിയും പിന്നീട് കോടതി തിരുത്തിപ്പുതുക്കുകയുണ്ടായി. 

തൃശ്ശൂർ പൂരത്തിന് രാത്രിയിലെ വെടിക്കെട്ട് 2016ൽ ഹൈക്കോടതി നിരോധിച്ചിരുന്നു. 14ഏപ്രിൽ2016ന് ഉപാധികളോടെ വെടിക്കെട്ട് നടത്താൻ ഹൈക്കോടതി അനുമതി നൽകി

തൃശൂർ പൂരം പ്രദർശനം
💢▀▀▀▀▀▀▀▀▀▀▀▀▀💢
തൃശൂർ പൂരത്തിന്റെ പ്രശസ്തിക്ക് നിദാനമായ നിരവധി ഘടകങ്ങൾ ഉണ്ട്. അതിലൊന്നാണ് പൂരം പ്രദർശനം. അഖിലേന്ത്യാ തലത്തിലൊരുക്കുന്ന പ്രദർശനം ഇന്ന് വിപുലവും പൂരം നടത്തിപ്പിന്റെ വരുമാനത്തിൽ ഒരു പ്രധാന സ്രോതസ്സുമാണ്. പൂരം നാളിനു് ഏകദേശം ഒരു മാസം മുമ്പേ തേക്കിങ്കാടു മൈതാനത്തിന്റെ വടക്കുകിഴക്കുഭാഗത്തു്, കിഴക്കെ ഗോപുര നടയ്ക്കു സമീപമായി പ്രദർശന നഗരി ഒരുങ്ങിയിരിക്കും. ആയിരക്കണക്കിനാളുകൾ ദിവസവും പ്രദർശനം കാണാൻ എത്തും. വിനോദവും വിജ്ഞാനവും ഒരുപോലെ സംഗമിക്കുന്ന പ്രദർശന നഗരി വാണിജ്യപ്രധാനവുമാണ്.

പൂരത്തിലെ മുഖ്യപങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 58 )o പ്രദർശനമാണ് 2022 ലേത്.

1932-ൽ തൃശൂരിൽ രൂപം കൊണ്ട വൈ.എം.എ. 1933-ൽ തുടങ്ങിവെച്ചതാണ് പൂരം പ്രദർശനം. 1948 വരെ യുവജന സമാജത്തിൻറെ നേതൃത്വത്തിൽ തുടർന്നു. മഹാത്മാഗാന്ധി രക്തസാക്ഷിയായ 1948-ൽ പ്രദർശനം ഉണ്ടായില്ല. അടുത്ത വർഷം മുതൽ 1962 വരെ നഗരസഭയാണ് പ്രദർശനം സംഘടിപ്പിച്ചു വന്നത്. 1962-ലും 63-ലും പ്രദർശനം നിലച്ചു. 1962-ൽ ചൈനീസ് യുദ്ധം കാരണം പേരിന് മൂന്ന് ആനകളെ വച്ച് പൂരം നടത്തി, പതിവുള്ളാ ഗാംഭീര്യത്തോടെ തൃശ്ശൂർ പൂരം വേണ്ടെന്നു വെച്ചിരുന്നു. 1963-ൽ തൃശ്ശൂർ മുനിസിപ്പാലിറ്റിയുടെ സ്റ്റേഡിയം പണിയുന്നതിനായി രൂപവത്കരിച്ച കമ്മിറ്റിയാണ് എക്സിബിഷൻ നടത്തിയത്. പൂരത്തിന് വീതം നൽകാൻ കമ്മിറ്റി വിസമ്മതം പ്രകടിപ്പിച്ചതിനെത്തുടർന്നു് ആവർഷം പൂരം തന്നെ വേണ്ടെന്ന് വക്കുകയാണ് ഉണ്ടായത്.. തുടർന്നു് 1964ൽ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പൂരം പ്രദർശനം പുനരാരംഭിച്ചു.

ചടങ്ങു മാത്രമായി
💢▀▀▀▀▀▀▀▀▀▀▀▀▀💢
പൂരം ഒരു ആനപ്പുറത്ത് ചടങ്ങുമാത്രമായി നടത്തിയ സന്ദ്ധർഭങ്ങളുമുണ്ട്

1930ൽ കനത്ത മഴയെ തുടർന്ന് മുഴുവൻ ആനകളേയും എഴുന്നെള്ളിച്ചില്ല.1948ൽ മഹാത്മാഗാന്ധിയുടെ മരണത്തെ തുടർന്ന് ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി.1962ൽ ഇന്ത്യ- ചൈന യുദ്ധ സമയത്തും ചടങ്ങായി മാത്രം പൂരം നടത്തി.1964 ൽ എക്സിബിഷൻ കമ്മിറ്റിയുമായുണ്ടായ തർക്കത്തെ തുടർന്ന് പൂരം നടന്നില്ല., 2020 ല്‍ കോറോണ എന്ന മഹമാരി മൂലവൂം പൂരം നടന്നില്ല , 2021 ല്‍ കോവീഡ് മൂലം ജനങ്ങള്‍ക്ക് പ്രവശണം  അനുവാദിക്കാതെ ചേറിയ തോതിലും പൂരം നടത്തി

9 May 2022

എന്താണ് വശ്യം

എന്താണ്  വശ്യം

വശ്യം എന്ന്  കേൾക്കുമ്പോൾ  തന്നെ  പൊതുവെ  ആളുകളുടെ  ഇടയിൽ  ആണ്  പെണ്ണിനെ  വശികരിക്കുന്നതും   പെണ്ണ്  ആണിനെ  വാശികരിക്കുന്നതും  ഒക്കെയാണ്  ഓർമ  വരിക

പക്ഷെ  ഇതൊന്നുമല്ല  ശരിക്കുള്ള  വശ്യ പ്രയോഗത്തിൽ  നടക്കുന്നത്  

വശ്യവിദ്യാ പ്രയോഗം പലവിധത്തിലുണ്ട്.
ഒരാളുടെ   വശ്യത നഷ്ടപ്പെടുമ്പോൾ അവനിലെ  നല്ല  ഊർജ്ജം  ,ആത്മവിശ്വാസം, ആകർഷണത   ഉത്സാഹം  എന്നിവയ്ക്ക് മന്ദത   സംഭവിച്ച്   അയാൾ  മാനസികമായും  ശരീരികമായും  തളർന്നു  പോകുന്നു  

സുഖമമായി  നടക്കാൻ  സാധ്യതയുള്ള  കാര്യങ്ങളിൽ  പോലും  പരാജയം  സംഭവിക്കുന്നു    ഇങ്ങനെ  സംഭവിക്കുമ്പോൾ  അയാളുടെ  ജീവിത ക്ലേശം ഏറുന്നു.  അയാൾ ക്രമേണ  വിഷാദം  എന്ന  അവസ്ഥയിലേക്ക്  എത്തുന്നു   ചിലർ  മദ്യത്തിനും  മയക്കുമരുന്നുകൾക്കും  അടിമപ്പെടുന്നു   ചിലരിൽ   അക്രമ വാസനകൾ  ഉടലെടുക്കുന്നു  ചിലർ  ആത്മഹത്യ  ചെയ്യുന്നു  

സ്വന്തം  കർമ്മ ഫലം മൂലമോ   പിതൃക്കളുടെ  കർമ്മ ഫലം  മൂലമോ  ശത്രുക്കൾ ചെയ്ത   മാന്ത്രിക  ബന്ധനങ്ങൾ മൂലമോ  ചില  കൈവിഷങ്ങൾ  മൂലമോ  ഗ്രഹനിലയിലെ  പ്രത്യേക  മാറ്റങ്ങൾ  മൂലമോ  ഒക്കെ  നമ്മുടെ  വശ്യത നഷ്ടപ്പെടാം .

മാന്ത്രിക ശാസ്ത്ര  വിധി പ്രകാരം  ഒരു  മനുഷ്യനിൽ  കുറഞ്ഞത്  അഞ്ചു  പ്രാണനുകൾ  വരെ  നിലനിൽക്കുന്നു  അതിന്റെ  പ്രവർത്തനത്തിന്  അടിസ്ഥാനമായ  ചില ചെയ്തന്യ  സിദ്ധികളെ  അതിന്റെ   പ്രാണ ദേവതകളായി  കണക്കാക്കുന്നു  

രതി  ലോചന  തരംഗിണി  കാമേശ്വരി   ചിന്തന   എന്നിവ  സ്ത്രീകളിലും   

ആർദ്ര   സ്ഥാഖ   മദൻ  കാമൻ  വജ്രാ   എന്നിവ  പുരുഷന്മാരിലും   സ്ഥിതി ചെയ്യുന്നു   

ഈ  ദേവത  സാന്നിധ്യങ്ങൾ  ക്ഷയിക്കുമ്പോൾ   അയാളിലെ  പ്രാണനുകളുടെ  ബലം  കുറയുന്നു  അതോടെ  അയാളിൽ  നടക്കുന്ന   പ്രവർത്തനങ്ങളിലും   അയാളുടെ  പ്രവൃത്തികളിലും   വളരെ  വലിയ  മാറ്റങ്ങൾ  ഉണ്ടാകുന്നു   അയാളുടെ  നല്ല   ചിന്തകൾ  ക്ഷയിക്കുന്നു  ആളുകൾ  അയാളെ  ഇഷ്ടപെടാത്ത  ഒരു  അവസ്ഥ  ഉണ്ടാക്കുന്നു   ഇഷ്ടപ്പെട്ടിരുന്നവർ   പോലും  അയാളെ  വിട്ട്  അകന്നു  പോകുന്നു 

കാലക്രമേണ  അയാൾ  ഒറ്റപെട്ടു  പോകുകയും  വിഷാദം  ബാധിച്ചു  ആത്മഹത്യയിലേക്കോ   മയക്കുമരുന്നുകളിലേക്കോ  പോകുകയോ  ചെയ്യുന്നു   

വശ്യത പൂർവാധികം ശക്തിയോടെ വീണ്ടെടുക്കുവാൻ
പ്രത്യേകം ചിട്ടപ്പെടുത്തിയ  പ്രയോഗങ്ങൾ  ജൈന  രീതിയിലും  മറ്റു  മാന്ത്രിക  വിധികളിലും  റെയ്ക്കി  സമ്ബ്രദായത്തിലും  നമ്മുടെ  പൂർവികരായ  ആചര്യന്മാരാൽ  എഴുതപ്പെട്ടിട്ടുണ്ട് 

കൃത്യതയാർന്ന ചില  യന്ത്ര പ്രയോഗങ്ങൾ  
 സിദ്ധ ഔഷധകൂട്ടും മന്ത്ര ഔഷധ  കൂട്ടും സമന്വയിപിച്ച് തയ്യാറാക്കുന്ന  ചില  ഔഷധങ്ങൾ   ചില പ്രത്യേക  രീതിയിലുള്ള  മന്ത്ര  സ്വര  യോഗ  ധ്യാന  ഉപാസന  വിധികൾ    കൂടാതെ   റെയ്ക്കി   ഡിസ്റ്റൻസ്  ഹീലിംഗ്  രീതിയിലുള്ള  ചില   എനർജി  ട്രാൻസ്ഫർ  എന്നിവയൊക്കെ   ഇതിനു  പരിഹാരമായി  ഉപയോഗിക്കുന്നു   വശ്യ  സിദ്ധി  കൈവരുന്നത്തോടെ  അയാൾ  പഴയപോലെ  ഊർജലസ്സ്വനായി  മാറുന്നു  അയാളിലെ  കലകളും  പ്രാണനുകളും  കൃത്യമായി   പ്രവർത്തിക്കാൻ  തുടങ്ങുന്നു   അതോടെ  അയാൾ  വീണ്ടും  ശക്തികൾ  വീണ്ടെടുക്കുന്നു   അയാൾക്ക്  വശ്യത  ഉണ്ടാകുന്നു 

മാന്ത്രികപരമായി  വശ്യം  ചെയ്യുമ്പോൾ   ഒരാളുടെ  വശ്യം കുറയ്ക്കുകയും  മറ്റേ  ആളുടെ  ഉയർത്തുകയുമാണ്  ചെയ്യുന്നത്. അതോടെ  വശ്യത  കുറഞ്ഞ  ആൾ  വശ്യത  കൂടിയ  ആൾക്ക്  വശ പെടുന്നു   കൈവിഷം  കൊടുക്കുമ്പോൾ  അത്  കഴിക്കുന്ന  ആളുടെ  വശ്യത  നഷ്ടപെടുന്നതും   ക്രമേണ  വിഷാദം ബാധിക്കുന്നതും  ഇത്  കൊണ്ടാണ്  

മാന്ത്രിക   രീതിയായ  റെയ്ക്കിയിലും   ഇതാണ് പ്രധാനമായി  ചെയ്യുന്നത്   വശ്യ  ഔഷദങ്ങളുടെ  നിർമാണം വളരെ  ചിലവേറിയ  ഒന്നാണ്  കാരണം  ഇത്തരം മരുന്നുകൾ  കിട്ടാനുള്ള  ബുദ്ധിമുട്ടും  വളരെ  നീണ്ടു  പോകുന്ന  കാല താമസവും  എല്ലാം  അതിനു  കാരണമാകുന്നു   അത്കൊണ്ട്  റെയ്ക്കി  വിദ്യകളാണ്  കൂടുതലും  ജൈന  മാന്ത്രികത്തിൽ  ഇതിനായി  ഉപയോഗിക്കുന്നത് 

ഡിസ്റ്റൻസ്  ഹീലിംഗ്  പഠിച്ചിട്ടുള്ള  റെയ്ക്കി  മാസ്റ്റർ  ധ്യാനിച്ചു  നേടിയ  എനർജികൾ   ഹീലിങ്ങിലൂടെയോ  മറ്റു  വഴികളിലൂടെയോ  മറ്റേയാളിൽ  സ്ഥാപിക്കുന്നു  രണ്ടോ  മൂന്നോ  ദിവസം കൊണ്ട് ചെയ്യാവുന്ന  ഈ  രീതിയാണ്  ഇതിലെ  ഇന്നത്തെ  ഏറ്റവും  ചിലവ് കുറഞ്ഞ  രീതി  കൂടാതെ    പ്രത്യേക  സ്വര ധ്യാനങ്ങളും  മന്ത്ര ധ്യാനങ്ങളും  ഇതിനായി ഉപയോഗിക്കുന്നു.

ചന്ദനവും ഭസ്മവും സിന്ദൂരവും

ചന്ദനവും ഭസ്മവും സിന്ദൂരവും

ക്ഷേത്രദര്‍ശനം നടത്തി പൂജാരിയില്‍ നിന്നു കൈനീട്ടി വാങ്ങുന്ന ചന്ദനം നിങ്ങളെന്താണ്‌ ചെയ്യാറുള്ളത്‌...?

വിവിധ തരം ഡിസൈനുകളില്‍ ഓരോരുത്തരും സൗന്ദര്യചിഹ്നമെന്നോണം വരച്ചുവയ്ക്കും. സീമന്തരേഖയില്‍ സ്ത്രീകള്‍ സിന്ദൂരം തൊടുമ്പോഴും അല്‍പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറില്ലേ. എന്നാല്‍ കേട്ടോളൂ, ചന്ദനവും ഭസ്മവും സിന്ദൂരവും അണിയുന്നതിനും ചില രീതികളുണ്ട്‌. അതിനു പിന്നില്‍ വലിയൊരു സങ്കല്‍പവും ശാസ്ത്രവുമുണ്ട്‌.

ക്ഷേത്രച്ചടങ്ങിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്‌ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കല്‍. അഭിഷേകജലം തീര്‍ത്ഥവും ചാര്‍ത്തിയ ചന്ദനം പ്രസാദവുമാണ്‌. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം, തീര്‍ത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കണമെന്നാണ്‌ വിധി. ദേവന്റെ ശരീരത്തില്‍ ചാര്‍ത്തിയ പുഷ്പത്തിലും ചന്ദനത്തിലും ദേവന്റെ സ്ഫുരണങ്ങള്‍ അടങ്ങിയിരിക്കും. ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങള്‍ ലഭിക്കും. പ്രസാദം വീട്ടില്‍ കൊണ്ടുപോയി ധരിക്കുന്നവര്‍ക്കും അനുഗ്രഹ സ്ഫുരണങ്ങള്‍ ലഭിക്കും.

അനുഷ്ഠാനപരമായി കുറി തൊടുന്നതിന്‌ ചില സവിശേഷരീതികളുണ്ട്‌. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണ്‌ കുറി തൊടുന്നതിന്‌ ഉപയോഗിക്കുന്നത്‌. ഇവ ശിവന്‍, വിഷ്ണു, ശക്തി എന്നിവരുടെ പ്രവൃത്തിയേയും സ്വഭാവത്തേയും സൂചിപ്പിക്കുന്നു. ഭസ്മം ശൈവവും ചന്ദനം വൈഷ്ണവവും കുങ്കുമം ശാക്തേയവുമാണ്‌. നെറ്റിത്തടം, കഴുത്ത്‌, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്‌, വയര്‍ഭാഗം, പുറത്ത്‌ രണ്ട്‌, കണങ്കാലുകള്‍ എന്നിങ്ങനെ 12ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം എന്നീ മൂന്നു ദ്രവ്യങ്ങള്‍ ചാര്‍ത്തുന്നതിനാണ്‌ കുറി തൊടല്‍ എന്നു പറയുന്നത്‌. അശുദ്ധികാലങ്ങളില്‍ അനുഷ്ഠാനപരമായ കുറി തൊടല്‍ ഒഴിവാക്കണം.

നെറ്റിത്തടമാണ്‌ കുറി തൊടുന്നതില്‍ പ്രധാന ഭാഗം. വിദ്യയുടെയും ജ്ഞാനത്തിണ്റ്റെയും കേന്ദ്രസ്ഥാനമായ ഈ സ്ഥാനത്ത്‌ കുറി തൊടുമ്പോള്‍ അവിടെ ഈശ്വരചൈതന്യം ഉണരുന്നു. കുളിച്ചു ശുദ്ധമായ ശേഷം വേണം കുറി തൊടാന്‍. അരൂപിയും നിര്‍ഗുണവും സര്‍വ്വ വ്യാപിയുമായ ആത്മദര്‍ശനമാണ്‌ ശിവതത്വം. ശിവനെ സൂചിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായതാണ്‌ ഭസ്മം. എല്ലാ ഭൌതിക വസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണ്‌ ഭസ്മം. അതു പോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ്‌ ആത്മതത്വം. ശിവന്‍ ഈ പരമാത്മതത്വമാണ്‌.

നെറ്റിക്കു കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഭസ്മം അണിയണമെന്നാണ്‌ ശാസ്ത്രം. സന്യാസിമാര്‍ മാത്രമേ മൂന്നു കുറി അണിയാന്‍ പാടുള്ളൂ. ഒറ്റക്കുറി എല്ലാവര്‍ക്കുമണിയാം. ഓരോ ഭസ്മരേഖയും തനിക്ക്‌ കഴിഞ്ഞു പോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ഗ്രഹസ്ഥാശ്രമങ്ങളുടെ സൂചനയാണ്‌. കുറികളുടെ എണ്ണം അതാത്‌ ഗ്രഹസ്ഥാശ്രമങ്ങള്‍ കഴിഞ്ഞുവെന്നതിണ്റ്റെ സൂചനയും. ഭസ്മക്കുറി നെറ്റിയില്‍ ലംബമായി അണിയാന്‍ പാടില്ല. ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ്‌ ഭസ്മം നെറ്റിക്ക്‌ കുറുകെ ധരിക്കുന്നത്‌. ഭസ്മം അണിയുന്ന വിരല്‍ വലതു കൈയിലേതാകണം. നെറ്റിയുടെ ഇടതുവശത്താരംഭിച്ച്‌ കുറിയിട്ടശേഷം തലയ്ക്ക്‌ ചുറ്റുമായി പ്രദക്ഷിണം വച്ച്‌ പുരികള്‍ങ്ങള്‍ക്ക്‌ മധ്യേ സ്പറ്‍ശിച്ച്‌ നിർത്തണമെന്നാണ്‌ വിധി. ചൂണ്ടുവിരല്‍ ഉപയോഗിക്കാതെ നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ എന്നിവയില്‍ ഭസ്മം നനച്ച്‌ തേച്ച്‌ ഇരു കൈകളിലും പതിപ്പിച്ചശേഷം 12 സ്ഥാനങ്ങളിലും ഭസ്മക്കുറി അണിയുന്നു.

ചന്ദനം സര്‍വ്വവ്യാപിയായ വിഷ്ണു തത്വത്തെ സൂചിപ്പിക്കുന്നു. ചന്ദനത്തിന്റെ സുഗന്ധം വളരെവേഗത്തില്‍ വ്യാപിക്കുന്നതാണ്‌. കൂടാതെ മനോഹരവും തണുപ്പുള്ളതുമാണിത്‌. ഇതിലൂടെ സര്‍വ്വവ്യാപിയും വിശുദ്ധ സത്വഗുണപ്രധാനിയുമായ വിഷ്ണുവിനെ സൂചിപ്പിക്കാന്‍ ചന്ദനം പര്യാപ്തമാകുന്നു. ഒരു ഔഷധം കൂടിയായ ചന്ദനം സംസാരദു:ഖത്തിന്‌ ഔഷധമായ വിഷ്ണുഭക്തിയെ സൂചിപ്പിക്കുന്നു. പ്രകൃതി പരിപാലനകര്‍ത്താവായ വിഷ്ണുവിണ്റ്റെ നെടുനായകത്വം സൂചിപ്പിക്കാനായി ചന്ദനം നെറ്റിയില്‍ ലംബമായി അണിയണം. നെറ്റിക്കു കുറുകെ ചന്ദനമണിയുന്നത്‌ വൈഷ്ണവസമ്പ്രദായങ്ങള്‍ക്ക്‌ എതിരാണ്‌. സുഷുമ്‌നാ നാഡിയുടെ പ്രതീകമായാണ്‌ ചന്ദനം ലംബമായി അനിയുന്നത്‌. ഇരു കൈകളിലെയും മോതിര വിരല്‍ ഉപയോഗിച്ച്‌ 12 സ്ഥാനങ്ങളിലും ലംബമായി ചന്ദനം തൊടുന്നു.

കുങ്കുമം ദേവീ സ്വരൂപമാണ്‌, നിറത്തിലും തിലകത്തിണ്റ്റെ ആകൃതിയിലും മോഹസ്വരൂപമായ മഹാമായാ തത്വത്തെ ഇതു സൂചിപ്പിക്കുന്നു. നെറ്റിക്കു നടുവിലോ പുരികങ്ങള്‍ക്കു നടുവിലോ ആണ്‌ കുങ്കുമം തൊടുന്നത്‌. ആത്മാവില്‍ ബിന്ദു രൂപത്തില്‍ സ്ഥിതി ചെയ്ത്‌ സകലതിനെയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാനാണ്‌ വൃത്താകൃതിയില്‍ കുങ്കുമം തൊടുന്നത്‌. ആത്മാവും പ്രകൃതിയുമായുള്ള ഐക്യത്തെ സൂചിപ്പിക്കാനാണ്‌ ആത്മാവിന്‌ ആസ്ഥാനമായ പുരിക മദ്ധ്യത്തില്‍ കുങ്കുമം ചാര്‍ത്തുന്നത്‌. കുങ്കുമം നെറ്റിക്കു കുറുകെയോ നെടുകെയോ അണിയാന്‍ പാടില്ലെന്ന് ശാക്തേയ മതം.

കുങ്കുമം ഭസ്മത്തിനൊപ്പം അണിയുന്നത്‌ ശിവശക്തി പ്രതീകവും ചന്ദനക്കുറിയോടൊപ്പം തൊടുന്നത്‌ വിഷ്ണുമായാപ്രതീകവും മൂന്നും കൂടി അണിയുന്നത്‌ ത്രിപുരസുന്ദരീ പ്രതീകവുമാണ്‌.

സീമന്തരേഖയില്‍ സിന്ദൂരം തൊടല്‍.

വിവാഹിതയായ ശേഷം സ്ത്രീകള്‍ തലമുടി പകുത്ത്‌ അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്‌. വിവാഹമെന്ന ഭോഗാത്മക ചടങ്ങു പോലും ഈശ്വരാത്മകമായ യോഗരൂപമാകണമെന്ന സൂചനയാണിത്‌. സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും, ജീവത്മാവിന്റെ പരിധി അവസാനിപ്പിക്കുന്നത്‌ പരമാത്മാവിലാണ്‌. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ്‌. ഇവിടെക്കുള്ള സാങ്കല്‍പിക രേഖയാണ്‌ സീമന്തരേഖ. ശിവശക്തി സംബന്ധം പോലെ ഭൂമിയില്‍ സൃഷ്ടിക്കു തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷനു പത്നിയാകുമ്പോള്‍ സ്ത്രീക്ക്‌ പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു. അതുകൊണ്ട്‌ പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട്‌ മറയ്ക്കുന്നു. ചുവപ്പ്‌ രജോഗുണമാണ്‌. സൃഷ്ടിക്കാവശ്യമായ വികാരത്തെയാണ്‌ ഈ നിറം സൂചിപ്പിക്കുന്നത്‌. 

കൂവളം എന്ന ബില്വം

കൂവളം എന്ന ബില്വം

ശിവഭഗവാന് പ്രിയപ്പെട്ടതായതിനാൽ കൂവള വൃക്ഷത്തെ ശിവദ്രുമം, ശിവമല്ലി, വില്വം [ബില്വം (സംസ്കൃതം )] എന്നീ
പേരുകളിലും അറിയപ്പെടുന്നു. ശിവക്ഷേത്രങ്ങളിൽ പ്രഥമ സ്ഥാനം നല്‍കി പരിപാലിക്കുന്ന വൃക്ഷമാണ് കൂവളം. ഇതിന്റെ ഇല വാടിയാലും പൂജയ്ക്ക് എടുക്കാം എന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്.

ബില്വാഷ്ടകം ജപിച്ച് കൂവളത്തിന്റെ ഇല കൊണ്ട് ശിവഭഗവാന് അര്‍ച്ചന ചെയ്യുന്നതിലൂടെ ജന്മാന്തര പാപങ്ങള്‍ പോലും നശിച്ച് മോക്ഷം ലഭിക്കും.
ക്ഷേത്രത്തിൽ വില്വപത്രം പൂജയ്ക്കായി സമർപ്പിച്ച് ബില്വാഷ്‌ടകം ചൊല്ലി നമസ്കരിച്ചാൽ ആഗ്രഹിക്കുന്നതിന്റെ ഇരട്ടിഫലം ലഭിക്കും.
ശിവരാത്രി, തിരുവാതിര, പ്രദോഷം, ഞായർ, തിങ്കൾ തുടങ്ങിയ ദിവസങ്ങളിൽ ശിവക്ഷേത്രത്തിൽ കൂവളത്തിന്റെ ഇല കൊണ്ട് അർച്ചന നടത്തുന്നത് വളരെ വിശേഷമാണ്. വിവാഹ തടസം മാറുന്നതിനും, അനുയോജ്യമായ മികച്ച ബന്ധം ലഭിക്കുന്നതിനും ആഗ്രഹിക്കുന്ന വിവാഹ ബന്ധത്തിനും ദാമ്പത്യ വിഷമങ്ങൾ പരിഹരിക്കുന്നതിനും കുവളത്തിന്റെ
ഇലകൊണ്ടുള്ള അർച്ചന ഉത്തമമാണ്.

ബില്വാഷ്ടകം 

ത്രിദളം ത്രിഗുണാകാരം
ത്രിനേത്രം ച ത്രിയായുധം
ത്രിജന്മപാപ സംഹാരം
ഏകബില്വം ശിവാര്‍പ്പണം

ത്രിശാഖൈ: ബില്വപത്രൈശ്ച
ഹ്യച്ഛിദ്രൈ: കോമലൈ: ശുഭൈ:
ശിവപൂജാം കരിഷ്യാമി
ഏകബില്വം ശിവാര്‍പ്പണം

അഖണ്ഡബില്വ പത്രേണ
പൂജിതേ നന്ദികേശ്വരേ
ശുദ്ധ്യന്തി സര്‍വ്വപാപേഭ്യോ:
ഏകബില്വം ശിവാര്‍പ്പണം

സാലഗ്രാമശിലാമേകാം
വിപ്രാണാം ജാതു ചാര്‍പ്പയേത്
സോമയജ്ഞമഹാപുണ്യം
ഏകബില്വം ശിവാര്‍പ്പണം
ദന്തികോടി സഹസ്രാണി
വാജപേയശതാനി ച
കോടികന്യാ മഹാദാനം
ഏകബില്വം ശിവാര്‍പ്പണം

ലക്‍ഷ്മ്യാസ്തനുത ഉത്പന്നം
മഹാദേവസ്യ ച പ്രിയം
ബില്വവൃക്ഷം പ്രയച്ഛാമി
ഏകബില്വം ശിവാര്‍പ്പണം

ദര്‍ശനം ബില്വവൃക്ഷസ്യ
സ്പര്‍ശനം പാപനാശനം
അഘോരപാപസംഹാരം
ഏകബില്വം ശിവാര്‍പ്പണം

കാശീക്ഷേത്ര നിവാസം ച
കാലഭൈരവദര്‍ശനം
പ്രയാഗേമാധവം ദൃഷ്ട്വാ
ഏകബില്വം ശിവാര്‍പ്പണം

മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ
ഏകബില്വം ശിവാര്‍പ്പണം

ബില്വാഷ്ടകമിദം പുണ്യം
യ: പഠേത് ശിവസന്നിധൌ
സര്‍വ്വപാപവിനിര്‍മ്മുക്ത:
ശിവലോകമവാപ്നുയാത്..

ശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം...

ശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം...

ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥം.

വില്ലൂണ്ടി തീർഥം വിശ്വാസങ്ങൾ കൊണ്ടും അത്ഭുതങ്ങൾ കൊണ്ടും രാമേശ്വരത്തെത്തുന്ന സഞ്ചാരികളെയും സന്ദർശകരെയും അതിശയിപ്പിക്കുന്ന ഇടം. കടലിലേക്കിറങ്ങി സ്ഥിതി ചെയ്യുന്ന ഉറവയായിരുന്നിട്ടും അതിൽ നിന്നും കിട്ടുന്ന ശുദ്ധജലമാണ് ഇവിടേക്ക് വിശ്വാസികളെ ആകർഷിക്കുന്ന കാരണങ്ങളിലൊന്ന്. രാമേശ്വരത്തെ പ്രധാന കാഴ്ചകളിൽ ഒന്ന്.

രാമേശ്വരം
💢▀▀▀▀▀▀▀▀▀▀▀▀▀💢
സ്ഥലങ്ങൾ കാണുവാനുള്ള ഒരു യാത്ര എന്നതിലുപരി രാമേശ്വരത്തേയ്ക്കുള്ള ഓരോ യാത്രയും ഓരോ തീർഥാടനം തന്നെയാണ്. രാമന്റെ പാദസ്പർശമേറ്റു പുണ്യം ചെയ്ത മണ്ണിലൂടെയുള്ള ഓരോ കാലടിയും വിശ്വാസത്തിലേക്കു കൂടുതൽ എത്തിച്ചേരുവാനുള്ള പാഥേയമാണ് വിശ്വാസികൾക്കു നൽകുന്നത്. ചാർദാം തീർഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയായ ഇവിടം കേരളത്തിൽ നിന്നും രണ്ടു ദിവസം കൊണ്ടു പോയി വരുവാൻ സാധിക്കുന്ന ഇടം കൂടിയാണ്.

വില്ലൂണ്ടി തീർഥം
💢▀▀▀▀▀▀▀▀▀▀▀▀▀💢
രാമേശ്വരം തീർഥാനനത്തിൽ ഒരാൾ ഏറ്റവും അധികം തവണ കടന്നു പോകുന്നത് ഇവിടുത്തെ തീർഥങ്ങളിലൂടെയാണ്. രാമൻ ദാഹമകറ്റുവാനായി കുഴിച്ച തീർഥക്കുളം മുതൽ രാവണനെ നിഗ്രഹിച്ചതിനു ശേഷം കുളിച്ച തീർഥം വരെ രാമേശ്വനം നഗരത്തിനു ചുറ്റുമായി കാണാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വില്ലൂണ്ടി തീർഥം.

കടലിലെ ശുദ്ധജലം ലഭിക്കുന്ന തീര്‍ഥം
💢▀▀▀▀▀▀▀▀▀▀▀▀▀💢
കടൽക്കരയ്ക്ക് സമീപം നിന്നിരുന്ന സമയത്ത് കഠിനമായ ദാഹം അനുഭവപ്പെട്ട സീതയുടെ ദാഹം ശമിപ്പിക്കുവാനായി രാമൻ മധുരമുള്ള വെള്ളം എടുത്തു കൊടുത്ത ഇടമാണ് വില്ലൂണ്ടി തീർഥം എന്നറിയപ്പെടുന്നത്. കടലിലേക്കിറങ്ങി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ തീർഥക്കുളമാണിത്. അതുകൊണ്ടു തന്നെ ഇവിടെ നിന്നും ഉപ്പുകലർന്ന വെള്ളമാണ് ലഭിക്കുന്നതെന്ന് വിചാരിച്ചാൽ തെറ്റി. ഉപ്പിന്റെ അംശം തെല്ലുപോലും അനുഭവപ്പെടാത്ത ശുദ്ധ ജലമാണ് ഇവിടെ നിന്നും ലഭിക്കുന്നത്.

സീതയെ രാവണന്റെ ലങ്കയിൽ നിന്നും രക്ഷപെടുത്തിയത് ശേഷം രാമനും കൂട്ടരും രാമേശ്വരത്തെത്തി വിശ്രമിച്ചുവെന്നും ഇവിടെ ശിവലിംഗം സ്ഥാപിച്ച് പൂജകൾ നടത്തിയെന്നുമാണ് വിശ്വാസം. ഇവിടുത്തെ തീർഥങ്ങളിൽ നിന്നും ശുദ്ധി വരുത്തിയതിന് ശേഷം അവർ അയോധ്യയ്ക്ക് തിരികെ പോയി എന്നും വിശ്വസിക്കപ്പെടുന്നു. അതിനു മുൻപായി ദാഹം അനുഭവപ്പെട്ട രാമന്റെ ആളുകൾ അദ്ദേഹത്തോട് സങ്കടം ഉണർത്തിച്ചുവെന്നും രാമൻ തന്റെ വില്ലു കുലച്ച് മണ്ണിൽ ഒരു തീര്‍ഥം സൃഷ്ടിച്ച് അവർക്ക് നല്കിയെന്നും വില്ലൂണ്ടിയെക്കുറിച്ച് പറയുന്നത്.
വില്ലൂണ്ടി എന്നാൽ മണ്ണിൽ വില്ല് ആണ്ടിറങ്ങിയ ഇടം എന്നാണ് അർഥം.

വില്ലൂണ്ടി തീർഥത്തിൽ എത്തിച്ചേരുവാൻ

രാമേശ്വരത്തു നിന്നും ഗവൺമെന്‍റ് ബസുകളിൽ വില്ലൂണ്ടി തീർഥത്തിനു സമീപത്തെത്താം. ബസിൽ കയറി ആദ്യ സ്റ്റോപ്പായ ഏകാന്ദ രാമർ ക്ഷേത്രം അല്ലെങ്കിൽ തങ്കച്ചി മാഡം ബസ് സ്റ്റോപ്പിൽ ഇറങ്ങണം. ഇവിടെ നിന്നും 1.5 കിലോമീറ്റർ ദൂരമുണ്ട് തീർഥത്തിലേത്ത്. ഓട്ടോയ്ക്കോ അല്ലെങ്കിൽ നടന്നോ ഇവിടേക്ക് പോകാം.

രാമേശ്വരത്ത് എത്തിയാൽ കണ്ടുതീർക്കുവാന്‍ ഒരുപാടിടങ്ങളുണ്ട്. ഓരോ വിശ്വാസങ്ങളുടെ ഭാഗമായുള്ള തീര്‍ഥങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. അതിലൊന്നാണ് ജഡാ തീർഥം. രാവണനെ വധിച്ചതിനു ശേഷം രാമേശ്വരത്തെത്തിയ രാമനും ലക്ഷ്മണനും തങ്ങളുടെ ജഡ കഴുകിയ ഇടമാണ് ജഡാ തീർഥം എന്നറിയപ്പെടുന്നത്.

രാമേശ്വരത്തു നിന്നും ധനുഷ്കോടിയിലേക്കുള്ള പാതയിൽ 13 കിലോമീർ ദൂരയാണിത്.
രാവണനെ കൊന്നതിനു ശേഷം രാമൻ കുളിച്ച ഇടമാണ് അഗ്നി തീർഥം എന്ന പേരിൽ അറിയപ്പെടുന്നത്. രാമേശ്വരം നഗരത്തിൽ തന്നെയാണിത്. എത്ര വലിയ പാപം ചെയ്താലും ഇവിടെയെത്തി പ്രാർഥിച്ചാൽ പാപങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം.

ലങ്കയിലേക്കുള്ള യാത്രയ്ക്ക് മുൻപായി ജാംബവാന്റെ നേതൃത്വത്തിലുള്ള വാനരപ്പട പാലം നിർമ്മിച്ച ഇടമാണ് ധനുഷ്കോടി തീർഥ എന്നറിയപ്പെടുന്നത്. രാമേശ്വരം ക്ഷേത്രത്തിൽ നിന്നും ഇവിടേക്ക് 18 കിലോമീറ്റർ ദൂരമുണ്ട്.

ക്ഷേത്രങ്ങൾ
💢▀▀▀▀▀▀▀▀▀▀▀▀▀💢
ക്ഷേത്രങ്ങളെക്കുറിച്ചുകൂടി പറയാതെ രാമേശ്വരം വിവരണം അവാനിപ്പിക്കുവാൻ സാധിക്കില്ല. ഇവിടുത്തെ രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം ലോകപ്രശസ്ത ക്ഷേത്രങ്ങളിലൊന്നാണ്. 17-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ഇന്ത്യയിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നും കൂടിയാണ്.

രാമേശ്വരം ക്ഷേത്രത്തിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പഞ്ചമുഖം ഹനുമാൻ ക്ഷേത്രം ഇവിടുത്തെ പ്രസിദ്ധമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. തന്റെ അ‍ഞ്ചു മുഖങ്ങളും ഹനുമാൻ ഇവിടെ വെച്ചാണ് വെളിപ്പെടുത്തിയത് എന്നാണ് വിശ്വാസം.
ധനുഷ്‌കോടിയിലേക്കുള്ള വഴിയിലാണ് കോദണ്ഡരാമ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവണന്റെ സഹോദരനായ വിഭാഷണന്‍ രാമനു മുന്നില്‍ സ്വയം സമര്‍പ്പിച്ചത് ഇവിടെ വെച്ചാണെന്നാണ് വിശ്വാസം. രാമനോടൊപ്പം സീതയുടെയും ലക്ഷ്മണന്റെയും വിഭീഷണന്റെയും പ്രതിഷ്ഠകള്‍ ഇവിടെയുണ്ട്.

6 May 2022

പഞ്ച ലിംഗ പ്രതിഷ്ഠ

പഞ്ച ലിംഗ പ്രതിഷ്ഠ 

ശങ്കരാചാര്യർ ഭഗവാൻ ഭാഷ്യക്കാരൻ അഞ്ചു മഠങ്ങളിൽ അഞ്ചു ശിവ ലിംഗ പ്രതിഷ്ഠ ചെയ്‌തെന്നു വിശ്വസിക്കപ്പെടുന്നു. പഞ്ച ഭൂത സങ്കല്പത്തിൽ ആകുന്നു അവ പ്രതിഷ്ഠ ചെയ്തത്.

പഞ്ച ഭൂതം 
💢▀▀▀▀▀▀▀▀▀▀▀▀▀💢
1] ഭൂമി
2] ജലം
3] അഗ്നി
4] വായു
5] ആകാശം

പഞ്ച കോശങ്ങൾ 
💢▀▀▀▀▀▀▀▀▀▀▀▀▀💢
1] അന്നമയ കോശം
2] പ്രാണമയ കോശം
3]മനോമയ കോശം
4] വിജ്ഞാനമയ കോശം
5] ആനന്ദമയ കോശം

പഞ്ച രുദ്രന്മാർ
💢▀▀▀▀▀▀▀▀▀▀▀▀▀💢
1] തത്പുരുഷൻ
2] സദ്യോജാതൻ
3] ഈശാനൻ
4] വാമദേവൻ
5]അഘോരം

പഞ്ച വർണ്ണങ്ങൾ 
💢▀▀▀▀▀▀▀▀▀▀▀▀▀💢
1] വെള്ള
2] മഞ്ഞ
3] പച്ച
4] ചുകപ്
5] കറുപ്പ്

തത്വങ്ങൾ
💢▀▀▀▀▀▀▀▀▀▀▀▀▀💢
1] സൃഷ്ടി
2] സ്ഥിതി
3] സംഹാരം
4] തുരീയം
5]തിരോധാനം

ഇങ്ങനെ അനേകം തത്വങ്ങൾ ബന്ധപെട്ടു കിടക്കുന്നു പഞ്ച ഭൂതങ്ങളിൽ. ഈ തത്വ പ്രതീകമായി ആണ് ശങ്കരാചാര്യർ ഇവിടെ പ്രതിഷ്ഠ ചെയ്തതെന്നു വിശ്വസിക്കപ്പെടുന്നു...

കേദാർനാഥ് - മുക്തിലിംഗം - ആകാശം

ചിദംബരം - മോക്ഷ ലിംഗം - വായു

കാഞ്ചീപുരം - യോഗ ലിംഗം - അഗ്നി

നേപ്പാൾ - വര ലിംഗം - ജലം
 
ശ്രിംഗേരി - ഭോഗ ലിംഗം - ഭൂമി