ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 May 2019

മഹാഭാരതവും അതിലെ പ്രധാനപ്പെട്ട സ്ഥലങ്ങളും

മഹാഭാരതത്തെയും അതിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെയും അറിയാം അവ വ കഥകളല്ല. സത്യം മാത്രമാണ്...

മിത്തും കഥകളും ഇടകലർന്ന് ഏതാണ് യാഥാർഥ്യം എന്നു പോലും തിരിച്ചറിയാനാവാത്ത കഥകൾ കൊണ്ടും സംഭവങ്ങൾ കൊണ്ടും സമ്പന്നമാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇതിഹാസ കൃതികളിലൊന്നായ മഹാഭാരതം. 
നൂറ്റാണ്ടുകളിലൂടെ എഴുതപ്പെട്ട ഒരു മഹത്ഗ്രന്ഥമായി വിലയിരുത്തുന്ന മഹാഭാരതം ക്രിസ്തുവിനും ബുദ്ധനും മുൻപേ തന്നെ നിലനിന്നിരുന്നു എന്നാണ് കരുതുന്നത്. പാശ്ചാത്യ ഇതിഹാസങ്ങളായ ഹോമറിന്റെ ഇലിയഡിലേയും ഒഡീസിയിലെയും ആകെ ശ്ലോകങ്ങളുടെ എട്ടിരട്ടിയുള്ള മഹാഭരതം ഒരു അത്ഭുത സൃഷ്ടിയാണെന്ന കാര്യത്തിൽ സംശയമില്ല. 
ആയിരക്കണക്കിന് കഥകള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന മഹാഭാരതം ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. നൂറ്റാണ്ടുകളുടെ കഥ പറയുന്ന മഹാഭാരതത്തിൽ വിവരിക്കപ്പെടുന്ന പല സ്ഥലങ്ങളും ഇന്നും നമ്മുടെ രാജ്യത്ത് അതേ സവിശേഷതകളോടെ നിലനിൽക്കുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം.

മഹാഭാരതത്തെയും അതിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെയും അറിയാം...

മഹാഭാരതം
➖➖➖➖➖➖➖➖➖
ഭരതവംശത്തിന്‍റെ കഥ പറയുന്ന മഹാഭാരതം എന്നും വിസ്മയിപ്പിക്കുന്ന ഒന്നാണ്. നൂറ്റാണ്ടുകളുടെ കഥകൾ പറഞ്ഞ് വർണ്ണനകളിലൂടെയും ചിന്തകളിലൂടെയും വായനക്കാരെ ആകർഷിക്കുന്ന ഈ ഇതിഹാസത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്

കൗരവരും പാണ്ഡവരും
➖➖➖➖➖➖➖➖➖
ആത്യന്തികമായി പറയുകയാണെങ്കിൽ കൗരവരും പാണ്ഡവരും തമ്മിലുള്ള വൈരത്തിന്റെയും ഒടുങ്ങാത്ത പകയുടെയും കഥയാണ് മഹാഭാരതം. പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടെയും കഥയിൽ തുടങ്ങി കൗരവരിലൂടെയും പാണ്ഡ‍വരിലൂടെയും പോയി കരുക്ഷേത്ര യുദ്ധവും ഭീമൻ ദുര്യോധനനെ വധിക്കുന്നതും ഒക്കെയാണ് മഹാഭാരതത്തിന്റെ കാതലായ ഭാഗങ്ങൾ

ഇന്നും ജീവിക്കുന്ന ഇടങ്ങൾ

ഒരു കഥ അല്ലെങ്കിൽ കേട്ടുകേൾവി, മിത്ത് എന്നിങ്ങനെയൊന്നും പറഞ്ഞ് തള്ളിക്കളയാൻ സാധിക്കാത്തതാണ് മഹാഭാരതത്തിന്റെ പ്രത്യേകത. ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന മിക്ക സ്ഥലങ്ങളും ഇന്നും അധികം മാറ്റങ്ങളൊന്നുമില്ലാതെ നിലനിൽക്കുന്നു

കൗരവർ
➖➖➖➖➖➖➖➖➖
മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളാണ് കുരു വംശത്തിൽ ജനിച്ച കൗരവർ. ഗാന്ധാരിക്ക് ധൃതരാഷ്ട്രരിൽ നിന്നും ജനിച്ച 101മക്കളാണ് കൗരവർ എന്നറിയപ്പെടുന്നത്.

പാണ്ഡവർ
➖➖➖➖➖➖➖➖➖
മഹാഭാരതത്തിലെ അടുത്ത പ്രധാന കഥാപാത്രങ്ങളാണ് പാണ്ഡവർ. പാണ്ഡുവിനു കുന്തിയിലും, മാദ്രിയിലും ജനിച്ച പുത്രന്മാരാണ് പാണ്ഡവർ എന്ന് അറിയപ്പെടുന്നത്. യുധിഷ്ഠിരൻ, ഭീമൻ, അർജ്ജുനൻ, നകുലൻ, സഹദേവൻ എന്നിവരാണ് പഞ്ചപാണ്ഡവൻമാർ.

കുരുക്ഷേത്ര യുദ്ധം
➖➖➖➖➖➖➖➖➖
മഹാഭാരതത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന പ്രധാന സംഭവമാണ് കുരുക്ഷേത്ര യുദ്ധം. കൗരവരും പാണ്ഡവരും തമ്മിൽ നടത്തിയ യുദ്ധമാണ് ഇത്. ഇന്നത്തെ ഹരിയാനയിലെ കുരുക്ഷേത്ര എന്ന സ്ഥലത്താണ് ഇത് നടന്നത് എന്നാണ് വിശ്വാസം. 18 ദിവസം ഈ യുദ്ധം നീണ്ടു നിന്നു എന്നാണ് വിശ്വാസം.

മഹാഭാരത്തിലെ സ്ഥലങ്ങൾ
➖➖➖➖➖➖➖➖➖
മഹാഭാരതമെന്ന ഇതിഹാസത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന മിക്ക സ്ഥലങ്ങളും ഇന്നും നമ്മുടെ രാജ്യത്ത് അതേ പേരിൽ തന്നെ നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം. ആ സ്ഥലങ്ങളെ പരിചയപ്പെടാം...

ഉജ്ജനക്
➖➖➖➖➖➖➖➖➖
അമ്പെയ്ത്തും യുദ്ധ തന്ത്രങ്ങളും പഠിപ്പിച്ച ഇടം
ഇന്നത്തെ നൈനിറ്റാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഉജ്ജനക് എന്ന സ്ഥലത്തിന് പ്രത്യേകതകൾ ധാരാളമുണ്ട്. ദ്രോണാചര്യരുടെ കീഴിൽ കൗരവൻമാർ അമ്പെയ്ത്തും മറ്റും പഠിച്ചു തുടങ്ങിയത് ഇവിടെ വെച്ചാമെന്നാണ് കരുതുന്നത്. ഇവിടെ തന്നെയുള്ള ഭീമശങ്കർ ക്ഷേത്രം ശിവന്റെ ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്. ഗുരു ദ്രോണാചാര്യരുടെ നിർദ്ദേശമനുസരിച്ച് ഭീമനാണ് ഇവിടെ ശിവലിംഗം സ്ഥാപിച്ചത് എന്നുമൊരു വിശ്വാസമുണ്ട്.

ബാൻഗംഗ പിതാമഹൻ ദാഹം ശമിപ്പിച്ച ഇടം
➖➖➖➖➖➖➖➖➖
കുരുക്ഷേത്രയിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് ബാൻഗംഗ തീർഥം സ്ഥിതി ചെയ്യുന്നത്. മഹാഭാരത യുദ്ധത്തിന്റെ പത്താംനാളാണ് കൗരവരുടെ പ്രധാന പടത്തലവനായ ഭീഷ്മാചാര്യർ ശരശയ്യയിലാവുന്നത്. അങ്ങനെ ശരങ്ങൾ തീർത്ത ശയയ്യിൽ കിടക്കുന്ന ഭീഷ്മാചാര്യരുടെ ദാഹം ശമിപ്പിക്കുവാനായി അർജുനനർ ഭൂമിയിലേക്ക് അമ്പെയ്യുകയും ഗംഗ അവിടെ ഉറവ പൊട്ടി പിതാമഹന്റെ ദാഹം ശമിപ്പിച്ചു എന്നാണ് പറയുന്നത്. ബാൻഗംഗ എന്നാണ് ഇവിടം അറിയപ്പെടുന്നത്.

കുരുക്ഷേത്ര
➖➖➖➖➖➖➖➖➖
18 ദിവസം നീണ്ടു നിന്ന കുരുക്ഷേത്ര യുദ്ധം നടന്ന സ്ഥലം ഇന്നും നിലനിൽക്കുന്നുണ്ട്. ഹരിയാനയിലെ അംബാലയ്ക്ക് സമീപമാണ് ഈ കുരുക്ഷേത്രയുള്ളത്. ധർമ്മത്തിന‍റെ വിജയത്തിനു വേണ്ടി ജീവൻ നഷ്ടപ്പെടുത്തിയ മഹാത്മാക്കളുടെ കഥയാണ് ഇവിടെ എത്തുമ്പോൾ ഓർമ്മ വരിക. ഇതിനടുത്തു തന്നെയാണ് ബ്രഹ്മസോരവറും സ്ഥിതി ചെയ്യുന്നത്.

ഹസ്തിനപൂർ
➖➖➖➖➖➖➖➖➖
കൗരവവംശജരുടെ രാജ്യ തലസ്ഥാനമായാണ് ഹസ്തിനപൂർ അറിയപ്പെടുന്നത്. ഇന്ന് ഉത്തർ പ്രദേശിലെ മീററ്റിനു സമീപം സ്ഥിതി ചെയ്യുന്ന ഹസ്തിനപൂർ കഴിഞ്ഞ കാലഘട്ടങ്ങളിലേക്ക് നോക്കുവാനുള്ള ഒരു താക്കോൽ പഴുതാണ്. മഹാഭാരതത്തിലെ നല്ല സംഭവങ്ങൾക്കും ചീത്ത സംഭവങ്ങൾക്കും ഒക്കെ സാക്ഷ്യം വഹിച്ച ഇടമാണിത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രം കൂടിയാണിത്.

വർനാവത്
➖➖➖➖➖➖➖➖➖
ദുര്യോധനൻ പാണ്ഡവൻമാർക്കു വേണ്ടി നിർമ്മിച്ച അരക്കില്ലം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വർനാവത്. ഉത്തർപ്രദേശിലെ അലഹാബാദ് ഹാൻഡിയയിലാണ് ഇവിടെ സ്ഥിതി ചെയ്യുനന്ത്. ഇന്ന് നിരവധി സഞ്ചാരികൾ ഇതിഹാസത്തിലെ ഈ ഇടം കാണാനായി ഇവിടെ എത്താറുണ്ട്.

പാഞ്ചൽ
➖➖➖➖➖➖➖➖➖
പാഞ്ചാല രാജവംശത്തിലെ ദ്രുപദന്റെ മകളായ പാഞ്ചാലിയുടെ കഥ എല്ലാവർക്കും അറിയുന്നതാണ്. പാണ്ഡവൻമാരുടെ ഒപ്പെ അവസാനം വരം നിന്ന പാഞ്ചാലി ജനിച്ച ഇടമാണ് പാഞ്ചാല ദേശ. ഉത്തർപ്രദേശിൽ ചമ്പാ നദിയ്ക്കും ഹിമാലയത്തിനും ഇടയിലായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

ഇന്ദ്രപ്രസ്ഥ- പാണ്ഡവൻമാരുടെ തലസ്ഥാനം
➖➖➖➖➖➖➖➖➖
ഇന്നത്തെ ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ഡെൽഹി അന്ന് പാണ്ഡവൻമാരുടെ തലസ്ഥാനമായിരുന്നുവത്രെ. ഇന്ന് പുരാണാ ക്വില സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു അന്നത്തെ അവരുടെ തലസ്ഥാനം

വൃന്ദാവൻ
➖➖➖➖➖➖➖➖➖
ഉത്തർപ്രദേശിലെ മധുരയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ഇന്ന് വൃന്ദാവൻ സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണൻ തന്റെ ചെറുപ്പകാലം ചെലവഴിച്ച സ്ഥലമായാണ് ഇവിടം അറിയപ്പെടുന്നത്. കൃഷ്ണനും രാധയ്ക്കും സമർപ്പിച്ച ക്ഷേത്രമടക്കം ധാരാളം ക്ഷേത്രങ്ങൾ ഇവിടെ കാണാം. വർഷംതോറും ലക്ഷക്കണക്കിന് വിശ്വാസികളും തീർഥാടകരുമാണ് ഇവിടെ എത്തുന്നത്,

ഗോകുലം -കൃഷ്ണൻ വളർന്നയിടം
➖➖➖➖➖➖➖➖➖
മധുരയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് കൃഷ്മൻ വളർന്ന ഗോകുലം സ്ഥിതി ചെയ്യുന്നത് കംസനിൽ നിന്നും കൃഷ്ണൻ രക്ഷപെട്ട് ജീവിച്ചത് ഇവിടെയാണത്രെ.

ബർസാന
➖➖➖➖➖➖➖➖➖
മധുര നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരിടമാണ് ബർസാന. പരിധിയില്ലാത്ത് സ്നേഹത്തിന്റെ അടയാളമായ കൃഷ്ണന്റെ രാധയുടെ നാടാണിത്.

അംഗദേശം
➖➖➖➖➖➖➖➖➖
മാലിനി നഗരി എന്നറിയപ്പെടുന്ന അംഗദേശം ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കർണൻ ഭരിച്ചുകൊണ്ടിരുന്ന നാട് കൂടിയാണിത്. സതീദേവിയുടെ ശക്തി പീഠങ്ങളിൽ ഒന്നുകൂടിയായ ഇവിടെ ദേവിടുയെ വലതു കൈ വീണ ഇടമെന്നാണ് വിശ്വസിക്കുന്നത്.

അഗ്നിഹോത്രം കൊണ്ടുള്ള ഗുണം

അഗ്നിഹോത്രം കൊണ്ടുള്ള ഗുണം

എന്തുകൊണ്ട് അഗ്നിഹോത്രം രോഗത്തെ ഇല്ലാതാക്കുന്നു ?

ഹോമത്തിന് ഉപയോഗിക്കേണ്ട ആയുര്‍വ്വേദ ഔഷധികള്‍ ഏതൊക്കെയെന്നു കാണൂ. പച്ചക്കര്‍പ്പൂരം, താലീസപത്രം, നെല്ലിക്ക, ഗുല്‍ഗുലു (ചര്‍മ്മരോഗങ്ങള്‍ക്ക്) ജടാമാഞ്ചി, നാഗകേസരം, ബ്രഹ്മി, ശതാവരി, ജാതിപത്രി, ചന്ദനം തുടങ്ങിയവയാണ്. ഈ ആയുര്‍വ്വേദമരുന്നുകള്‍ ഹോമത്തില്‍ അര്‍പ്പിക്കുമ്പോള്‍ സൂക്ഷ്മമായ രൂപത്തില്‍ നമ്മുടെ ശരീരത്തിലേക്ക് കടന്നുചെല്ലുന്നു. അവ മൂലം രോഗസാധ്യതകള്‍ ഇല്ലാതാകുന്നു. ഉള്ള രോഗങ്ങള്‍ ക്രമേണ കുറയുകയും ചെയ്യും.

നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടോ ?

അപസ്മാരം, മാനസികമായ അസ്വാസ്ഥ്യങ്ങള്‍, സ്ഥിരമായ മൈഗ്രേന്‍, ക്ഷയം, ഗര്‍ഭസംബന്ധമായ രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, കുഷ്ഠം, പൊണ്ണത്തടി, ത്വക്ക് രോഗങ്ങള്‍, കടുത്ത ആസ്ത്മ, സോറിയാസിസ് എങ്കില്‍ അഗ്നിഹോത്രഹോമം ദിവസവും രണ്ടുനേരം ചെയ്യൂ…

യയാ പ്രയുക്തയാ ചേഷ്ഠയാ രാജയക്ഷ്മാ പുരാജിതഃ. 
താം വേദവിഹിതാമിഷ്ടിമാരോഗ്യാര്‍ത്ഥീ പ്രയോജയേത്.
(ആയുര്‍വ്വേദാചാര്യനായ ചരകന്‍ ചികിത്സാസ്ഥാനത്തില്‍ 8.189)

അര്‍ത്ഥം: പ്രാചീനകാലത്ത് രാജയക്ഷ്മം തുടങ്ങിയ മഹാരോഗങ്ങള്‍ യജ്ഞം കൊണ്ടാണ് നിവാരണം ചെയ്തത്. ആരോഗ്യപൂര്‍ണ്ണമായ ജീവിതം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വേദത്തില്‍ പറഞ്ഞ ഹോമത്തെ അനുഷ്ഠിക്കൂ.

പ്രാചീനകാലത്ത് ഭാരതത്തില്‍ രോഗങ്ങള്‍ നന്നെ കുറവായിരുന്നു. കാരണം അന്ന് ഹോമങ്ങള്‍ യഥാവിധി നടന്നിരുന്നു. എന്നാല്‍ ഈ ഹോമസംവിധാനങ്ങള്‍ കളങ്കപ്പെട്ടതോടെയാണ് രോഗങ്ങള്‍ കടന്നുവന്നതെന്ന് ആയുര്‍വ്വേദാചാര്യനായ ചരകമഹര്‍ഷി പറയുന്നു. ഇന്ന് നാം പലരും പിശാച്, രാക്ഷസന്‍, രക്ഷസ് എന്നൊക്കെ പറയുന്നത് ഏതോ പ്രേതജീവികളെകുറിച്ചാണ്. നമ്മളെ കൊന്ന് രക്തം ഊറ്റിക്കുടിക്കുന്ന പ്രേതജീവികളായാണ് ഇവയെയൊക്കെ നാം ചിത്രീകരിച്ചിട്ടുള്ളത്. രാക്ഷസന്‍മാരെ ഇല്ലാതാക്കാനാണ് ഹോമങ്ങള്‍ നടത്തുന്നതെന്ന് പല പുസ്തകങ്ങളിലും കാണാം.

എന്താണ് പിശാച് ? എന്താണ് രാക്ഷസന്‍ ?

ശരീരത്തിലെ മാംസത്തെ ഭക്ഷിക്കുന്നതാണ് പിശാച്, യാതൊന്നില്‍ നിന്നാണോ മനുഷ്യന്‍ രക്ഷനേടേണ്ടത് അത് രാക്ഷസനാണ്. അഥര്‍വ്വവേദത്തില്‍ രോഗങ്ങളുണ്ടാക്കുന്ന അണുക്കളാണ് ഈ പിശാചും രക്ഷസ്സും. അവ നമ്മുടെ ശരീരത്തിലെ കോശങ്ങളെയും മാംസത്തെയും കാര്‍ന്നു തിന്നുന്നു. ഈ രോഗാണുക്കളെ നശിപ്പിക്കാന്‍ ഹോമാഗ്നിക്കേ കഴിയൂവെന്ന് അഥര്‍വ്വവേദത്തില്‍ പറയുന്നു.

ഇദം ഹവിര്‍യാതുധാനാന്‍ നദീ ഫേനമിവാവഹത്
യ ഇദം സ്ത്രീ പുമാനകരിഹ സ സ്തുവതാം ജനഃ.
യത്രൈഷാമഗ്നേ ജനിമാനി വേത്ഥ ഗുഹാ സതാമത്രിണാം ജാതവേദഃ
താംസ്ത്വം ബ്രഹ്മണാ വാവൃധാനോജഹ്യേളഷാം ശതതര്‍ഹമഗ്നേ        (അഥര്‍വ്വ വേദം 1.8.1,4)

അര്‍ത്ഥം: നദി പതയെ (കുമിളകളെ) തള്ളിത്തള്ളി നീക്കുന്നതുപോലെ രോഗാണുക്കളെ ഹോമത്തില്‍ അര്‍പ്പിക്കുന്ന ഹവിസ്സ് ഇല്ലാതാക്കുന്നു. ഹോമം ചെയ്യുന്ന സ്ത്രീപുരുഷന്മാര്‍ ഹവിസ്സിനോടൊപ്പം മന്ത്രോച്ചാരണം ചെയ്ത് അഗ്നിയെ സ്തുതിക്കുകയും വേണം.

പ്രകാശരൂപത്തിലുള്ള ഹോമാഗ്നി രഹസ്യാതിരഹസ്യസ്ഥാനങ്ങളില്‍ ഒളിച്ചിരിക്കുന്ന, ശരീരത്തെ കാര്‍ന്നുതിന്നുന്ന രോഗാണുക്കളെ തിരിച്ചറിഞ്ഞ് ഉന്മൂലനം ചെയ്യുന്നു. അതിലൂടെ ആയിരക്കണക്കിന് രോഗസാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഏകാത്മതാ സ്തോത്രം

ഏകാത്മതാ സ്തോത്രം

ഓം നമോസച്ചിതാനന്ദ
രൂപായാ പരമാത്മനേ
ജ്യോതിര്‍മയ സ്വരൂപായ
വിശ്വമാംഗല്യ മൂര്‍ത്തയേ

പ്രകൃതി: പഞ്ച ഭൂതാനി
ഗ്രഹ ലോകാ: സ്വരാസ്ഥതാ
ദിശ: കാലശ്ച്ച സര്‍വേഷാം
സദാ കുര്‍വന്തു മംഗളം

രത്നാകരാധൌതപദാം 
ഹിമാലയ കിരീടിനീം
ബ്രഹ്മരാജര്‍ഷി രത്നാഢ്യാം 
വന്ദേ ഭാരത മാതരം

മഹേന്ദ്രോ മലയ: സഹ്യോ
ദേവതാത്മാ ഹിമാലയ: 
ധ്യേയോ രൈവതകോ വിന്ധ്യോ 
ഗിരിശ്‌ചാരാവലിസ്ഥതാ

ഗംഗാ സരസ്വതീ സിന്ധൂര്‍
ബ്രഹ്മപുത്രശ്ച്ചാ ഗന്ടകീ
കാവേരീ യമുനാ രേവാ
കൃഷ്ണാ ഗോദാ മഹാനദീ

അയോധ്യാ മഥുരാ മായാ
കാശീ കാഞ്ചീ അവന്തികാ
വൈശാലീ ദ്വാരകാ ധ്യേയാ
പുരീ തക്ഷശിലാ ഗയാ

പ്രയാഗ: പാടലീപുത്രം
വിജയാനഗരം മഹദ്
ഇന്ദ്രപ്രസ്ഥം സോമനാഥ:
തഥാ (അ)മൃതസര: പ്രിയം

ചതുര്‍വേദാ പുരാണാനി
സര്‍വോപനിഷദസ്ഥതാ
രാമായണം ഭാരതം ച
ഗീതാ സദ്ദര്‍ശനാനി ച

ജൈനാഗമാസ്ത്രിപിടകാ
ഗുരുഗ്രന്ഥാ: സതാം ഗിര:
ഏഷജ്ഞാനനിധി: ശ്രേഷ്ഠാ:
ശ്രധേയോ ഹൃദി സര്‍വദാ

അരുന്ധത്യനസൂയാ ച
സാവിത്രീ ജാനകീ സതീ
ദ്രൌപതീ കണ്ണകീ ഗാര്‍ഗീ
മീരാ ദുർഗാവതീ തഥാ

ലക്ഷ്മീരഹല്യാ ചന്നമ്മാ
രുദ്രമാംബാ സുവിക്രമാ
നിവേദിതാ ശാരദാ ച
പ്രണമ്യാ  മാതൃ ദേവതാ:

ശ്രീരാമോ ഭാരത: കൃഷ്ണോ: 
ഭീഷ്മോ ധര്‍മ്മസ്തഥാര്‍ജ്ജുന: 
മാര്‍ക്കണ്ഡേയോ ഹരിശ്ചന്ദ്ര: 
പ്രഹ്ളാദോ നാരദോ ധ്രുവ:

ഹനുമാന്‍ ജനകോ വ്യാസോ
വസിഷ്ഠ്ശ്ച ശുകോ ബലി: 
ദധീചി വിശ്വ കര്‍മ്മാണൌ
പൃഥുവാത്മീകി ഭാര്‍ഗവാ:

ഭഗീരഥശ്ചൈകലവ്യോ 
മനുര്‍ ധന്വന്തരിസ്ഥതാ
ശിബിശ്ച്ചരന്തി ദേവശ്ച്ച
പുരാണൊദ് ഗീത കീര്‍ത്തയ:

ബുദ്ധാ ജിനേന്ദ്രാ ഗോരക്ഷ:
പാണിനിശ്ച പതഞ്‌ജലി:
ശങ്കരോ മധ്വനിംബാര്‍കൌ
ശ്രീരാമാനുജവല്ലഭൌ

ഝുലേലാലോഥ ചൈതന്യാ
തിരുവള്ളുവരസ്ഥതാ
നായന്മാരാളവാരശ്ച്ച 
കംപശ്ച്ച ബസവേശ്വര:

ദേവലോ രവി ദാസസശ്ച
കബീരോ ഗുരുനാനക:
നരസിസ്തുളസിദാസോ 
ദശമേശോ ദൃഢവ്രത:

ശ്രീമദ്‌ ശങ്കര ദേവശ്ച
ബന്ധൂ സായണമാധവൌ
ജ്ഞാനേശ്വരസ്തുകാരാമോ
രാമദാസ: പുരന്ദര:

ബിരസാ സഹജാനന്ദോ 
രാമാനന്ദസ്ഥതാ മഹാന്‍
വിതരന്തു സദൈവൈതേ
ദൈവീം സദ്ഗുണ സമ്പദം

ഭരതർഷി: കാളിദാസ:
ശ്രീഭോജോ ജകണസ്ഥതാ 
സൂരദാസസ്ത്യാഗരാജോ 
രസഖാനശ് ച സത്കവി:

രവിവർമാ ഭാതഖണ്ഡേ 
ഭാഗ്യചന്ദ്ര: സ്സ ഭൂപതി
കലാവന്തശ്ച വിഖ്യാതാ:
സ്മരണീയാ നിരന്തരം

അഗസ്ത്യ കംബുകൌണ്ഡീന്യൌ
രാജേന്ദ്രശ്ച ചോളവംശജ:
അശോക പുഷ്യ മിത്രശ്ച്ച 
ഖാരവേല: സുനീതിമാന്‍

ചാണക്യചന്ദ്രഗുപ്തൌ ച 
വിക്രമ: ശാലി വാഹന:
സമുദ്രഗുപ്ത: ശ്രീ ഹര്‍ഷ:
ശൈലെന്ദ്രോ ബപ്പരാവല:

ലാചിദ് ഭാസ്കരവർമാ ച
യശോധർമാ ച ഹൂണജിത്
ശ്രീകൃഷ്ണ ദേവരായശ്ച്ച
ലളിതാദിത്യ ഉദ്ബല:

മുസുനൂരി നായകൌ തോ‌
പ്രതാപ ശിവ ഭൂപതി:
രണജിത് സിംഹ ഇത്യേതേ
വീര വിഖ്യാതവിക്രമാ:

വൈജ്ഞാനികാശ്ച കപില:
കണാദ: സുശ്രുതസ്ഥതാ 
ചരകോ ഭാസ്കരാചാര്യോ
വരാഹമിഹിര: സുധീ:

നാഗാര്‍ജ്ജുനോ ഭരദ്വാജ:
ആര്യഭട്ടോ ബസുര്‍ബുധ:
ധ്യേയോ വെങ്കടരാമശ്ച 
വിജ്ഞാ രാമാനുജാദയ:

രാമകൃഷ്ണോ ദയാനന്ദോ
രവീന്ദ്രോ രാമമോഹന:
രാമതീര്‍ത്ഥോ രവീന്ദ്രശ്ച 
വിവേകാനന്ദ ഉദ്യശ:

ദാദാഭായീ ഗോപബന്ധു:
തിലകോ ഗാന്ധിരാദൃത:
രമണോ മാളവീയശ്ച 
ശ്രീ സുബ്രഹ്മണ്യഭാരതീ

സുഭാഷ: പ്രണവാനന്ദ:
ക്രാന്തിവീരോ വിനായക:
ഠക്കരോ ഭീമരാവശ്ച 
ഫുലേ നാരായണോ ഗുരു:

സംഘശക്തി  പ്രണേതാരൌ
കേശവോ മാധവസ്ഥഥാ 
സ്മരണീയാ സദൈവൈതേ  
നവചൈതന്യദായകാ:

അനുക്തായേ ഭക്താ:
പ്രഭുചരണസംസക്തഹൃദയാ:
അനിർദ്ദിഷ്ടാ വീരാ
അധിസമരമുദ്ധ്വസ്ഥരിപവ:

സമാജോദ്ധർതാര:
സുഹിതകരവിജ്ഞാനനിപുണാ:
നമസ്തെഭ്യോ ഭൂയാത്
സകലസുജനേഭ്യ: പ്രതിദിനം

ഇദമേകാത്മതാസ്തോത്രം
ശ്രദ്ധയാ യ: സദാ പഠേത് 
സ രാഷ്ട്രധര്‍മ്മനിഷ്ഠാവാന്‍ 
അഖണ്ഡം ഭാരതം സ്മരേത്

നിലവിളക്ക് നിർമിക്കുന്ന ഒരേയൊരു ക്ഷേത്രം

നിലവിളക്ക് നിർമിക്കുന്ന ഒരേയൊരു ക്ഷേത്രം

ഒരു നിലവിളക്കെങ്കിലും തെളിയിക്കാത്ത ക്ഷേത്രങ്ങളുണ്ടാകില്ല ഈ ലോകത്ത്. എന്നാൽ നിലവിളക്കുകൾ ഉണ്ടാക്കുന്ന ക്ഷേത്രം ഇവിടെ മാത്രമേയുണ്ടാകൂ. തിരുനെൽവേലി ജില്ലയിലെ തെങ്കാശിയിൽ നിന്ന് മുപ്പതു കിലോമീറ്റർ യാത്ര ചെയ്താൽ മതി മാന്നാർ കോവിലിലേക്ക്.

പണ്ട് പണ്ട് ആഴ്‌വാർ വാഴും കാലത്ത്

മാന്നാർ‌ കോവിലിന്റെ നിർമാണം ആഴ്‌വാർ കാലത്താണെന്നു വിശ്വസിക്കപ്പെടുന്നു. മാത്രമല്ല ആഴ്‌വാർ സാമ്രാജ്യത്തിലെ അവസാനത്തെ കണ്ണിയെന്നു മുപ്പതു വർഷം ജീവിച്ചതും സമാ ധിയായതും ഇവിടെയാണെന്നു വിശ്വസിക്കപ്പെടുന്നു തെളിവായി ആഴ്‌വാർ സമാധിയുമുണ്ട് ക്ഷേത്രത്തിൽ. അതുകൊണ്ടു തന്നെ ക്ഷേത്ര നിർമാണം ആ കാലത്താണെന്നു വിശ്വസിക്ക പ്പെടുന്നു. മാത്രമല്ല ആഴ്‌വാർക്ക് പ്രത്യേക പൂജകൾ ഇവിടെ ഇപ്പോഴും നടക്കുന്നുണ്ട്.

ഒരു ക്ഷേത്രത്തിനു വേണ്ടതൊക്കെ സ്വന്തമായി ഉണ്ടാക്കണമെന്ന രാജകൽപ്പനയായിരിക്കണം മാന്നാർ കോവിലിലെ നിലവിളക്ക് നിർമാണത്തിനു പിന്നിലെന്നാണ്് വിശ്വാസികൾ പറയുന്നത്. ക്ഷേത്ര ആവശ്യങ്ങൾക്കുളള പൂവുകൾക്കു വേണ്ടി പൂന്തോട്ടം മുതൽ ക്ഷേത്ര ജീവനക്കാർക്കു താമസിക്കാനുളള കെട്ടിടങ്ങൾ വരെ മാന്നാർ കോവിലിൽ ഒരു കാലത്ത് ഉണ്ടായിരുന്നു. ക്ഷേത്രത്തിനു ചുറ്റും ഇപ്പോൾ താമസിക്കുന്നവരിൽ കൂടുതലും അമ്പലവാസികളാണ്.

ക്ഷേത്രത്തിന് ആവശ്യമുളളതിൽ കൂടുതൽ നിലവിളക്കുകൾ ഉണ്ടാക്കപ്പെട്ടതോടെ വിളക്കു നിർമിക്കുന്നവർക്ക് തൊഴിലില്ലാതെയായി. ഈ പ്രതിസന്ധി പരിഹരിക്കാൻ ആദ്യമാദ്യം തൊട്ടടുത്തുളള ക്ഷേത്രങ്ങൾക്ക് ആവശ്യമായ നിലവിളക്ക് വിതരണം ചെയ്തു. പിന്നീട് ക്ഷേത്രത്തിനു പുറത്തേക്ക് നിലവിളക്കു കൊണ്ടു പോകാനുളള അനുമതിയായി. അതോടെ മാന്നാർ കോവിലിനെ ചുറ്റിപ്പറ്റി നിലവിളക്കു നിർമാണം കുടിൽ വ്യവസായം പോലെ തഴച്ചു വളർന്നു. അങ്ങനെയാണ് മാന്നാർ കോവിലിനു ചുറ്റും നിലവിളക്കു നിർമാണ തെരുവുകൾ രൂപം കൊണ്ടെതെന്ന് തലമുറകളായി പറഞ്ഞു വരുന്നു.

‘ആയിരം വർഷങ്ങളുടെ പഴക്കമുണ്ടാകാം ക്ഷേത്രത്തിന്. പൂജയും തേവാരവും പാരമ്പര്യമാണ്. മാത്രമല്ല ഇതുപോലെയുളള ക്ഷേത്രഘടന ഇപ്പോൾ കാണാൻ തന്നെയില്ല. മൂന്നു തട്ടുകളായി ഉയർന്നു പോകുന്നതാണ് ക്ഷേത്രത്തിന്റെ ഘടന. അതുകൊണ്ട് മണിഗോപുരം വരെ തൊട്ടടുത്തു നിന്നു കാണാൻ കഴിയും. മൂന്നു ഭാവത്തിലുളള പ്രതിഷ്ഠയുളള മാന്നാർ കോവിൽ വേദനാരായണ സ്വാമിക്ഷേത്രം എന്നു കൂടി അറിയപ്പെടുന്നു. അറിവിന്റെ കേദാരമായി, ‍ജ്ഞാനത്തിന്റെ പ്രകാശമായി, നൂറ്റാണ്ടുകളുടെ സാക്ഷ്യവുമായി നിലനിൽക്കുകയാണ് ഈ അനന്തക്ഷേത്രം.

സീതാസമേതനായ ശ്രീരാമൻ, ശ്രീകൃഷ്ണൻ, ലക്ഷ്മണൻ, ഭരതശത്രുഘ്നന്മാർ അങ്ങനെ ദൈവപരമ്പരകൾ തന്നെയുണ്ട് ഏക്കറുകളോളം പരന്നു കിടക്കുന്ന ഈ ക്ഷേത്രത്തിൽ.

ആഴ്‌വാർ പൂജയുണ്ടെങ്കിലും മഹാവിഷ്ണു പ്രതിഷ്ഠയാണു മുഖ്യം. മഹാവിഷ്ണുവിന്റെ മൂന്നു ഭാവങ്ങൾ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇതിൽ ശയന പ്രതിഷ്ഠയോടു സാമ്യ മുളളതാണ് ഇത്. തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുണ്ടെന്നു പറയുമ്പോൾ ശയനപ്രതിഷ്ഠയുളള പത്മനാഭസ്വാമി ക്ഷേത്രവുമായി സാമ്യപ്പെടുന്നുണ്ട് മാന്നാർ കോവിലും. മാത്രമല്ല ആവണി അവിട്ടമാണ് ഇവിടുത്തെ ആഘോഷങ്ങളിൽ പ്രധാനം. പത്മനാഭസ്വാമി ക്ഷേത്രത്തിലും ആവണി അവിട്ടം പ്രധാനമാണ്. കൽപ്പാത്തിയിലും മൂകാംബികയിലുമൊക്കെ നടക്കുന്ന രഥോത്സവങ്ങൾക്കു തുല്യമായ ഉത്സവവും ഇവിടെ നടക്കാറുണ്ട്. ക്ഷേത്രപരിസരത്ത് രഥം സൂക്ഷിച്ചിരിക്കുന്നതും കാണാം.

മാന്നാർ കോവിലിന്റെ മലയാളി ബന്ധത്തിനു മറ്റൊരു തെളിവ് ഇവിടുത്തെ ഓണാഘോഷമാണ്. കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ഓണത്തിന് വിശേഷാൽ പൂജകൾ നടക്കുന്നതു പോലെ തന്നെ മാന്നാർ കോവിലിലും ഓണത്തിന് വിശേഷാൽ പൂജകളുണ്ട്. ഈ ദിവസങ്ങളിലൊന്നിലാണ് തിരുവിതാകൂർ കൊട്ടാരത്തിൽ നിന്ന് സന്ദർശകരെത്തുന്നത്. ഒരു പാടു മലയാളികൾ വരാറുണ്ട് ഇവിടെ. പലരും പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ഥിരമായി പോകുന്നവരാണ്. അവിടെ നിന്നും വിവരങ്ങൾ അറിഞ്ഞുവരുന്നവരും കുറവല്ല.’ ചിന്നനമ്പി അനന്തഗോപാലൻ പറയുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലാണ് ക്ഷേത്രം ഇപ്പോൾ.

വ്യത്യസ്തമായ വിളക്കുകൾ

ക്ഷേത്രത്തിന് ചുറ്റും ചെറിയ ചെറിയ പ്രദേശങ്ങളായി പരന്നു കിടക്കുകയാണ് നിലവിളക്ക് ഉണ്ടാക്കുന്ന തെരുവുകൾ. തെക്കേത്തെരുവ്, വടക്കേത്തെരുവ്, പടിഞ്ഞാറുമൂല എന്നിങ്ങനെയാണ് ഓരോ തെരുവും അറിയപ്പെടുന്നത്. അഗ്രഹാര തെരുവുകളെ ഓർമ്മിപ്പിക്കുന്നതാണ് ഇവയും. ഓരോ വീടിനു മുന്നിലും സ്വർണം പോലെ തിളങ്ങുന്ന നിലവിളക്കുകൾ നിരത്തിവച്ചിട്ടുണ്ടാകും. പലതും പണി തീർത്തവയാണ്. നിലവിളക്കുകൾ മിനുക്കുകയും മുറുക്കുകയുമൊക്കെ ചെയ്യുന്ന ശബ്ദമാണ് ഇവിടെ നിന്നും ഉയരുന്നത്.

ഇവിടെ ഉണ്ടാക്കുന്ന നിലവിളക്കിന്റെ രൂപത്തിൽ വ്യത്യാസമുണ്ട് മലയാളികൾ പൊതുവെ അഞ്ചു തിരിയിട്ട നിലവിളക്കുകളാണ് ഉപയോഗിക്കുന്നത്. തമിഴ്നാടിന്റെ മറ്റുഭാഗങ്ങളിലും അഞ്ചു തിരിയിട്ട നിലവിളക്ക് ഉപയോഗിക്കുന്നു. എന്നാൽ മാന്നാർ കോവിലിലും പരിസരങ്ങളിലും പൊതുവെ നാലു തിരിയിട്ട നിലവിളക്കുകളാണ് ഉപയോഗിക്കുന്നത്. തിരുനെൽവേലി ജില്ലയിൽ പൊതുവേ ഈ പ്രവണതയുണ്ട്. അതുകൊണ്ടു തന്നെ മാന്നാർ കോവിലിൽ ഉണ്ടാക്കുന്ന നിലവിളക്കുകളിൽ കൂടുതലും തിരുനെൽവേലി ജില്ലയിലും പരിസരങ്ങളിലുമാ‌ണ് വിറ്റഴിക്കുന്നത്. എന്നാലിപ്പോൾ അഞ്ചു തിരിയിടുന്ന നിലവിളക്കുകളും ഉണ്ടാക്കുന്നു. കാരണം ഈ വ്യവസായം നേരിടുന്ന പ്രതിസന്ധി തന്നെ.

നിലവിളക്ക് നിർമിക്കുകയെന്നത് ദൈവഹിതമായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ ഇവിടെ എപ്പോഴും നിലവിളക്ക് മാത്രം ഉണ്ടാക്കുന്നത്. വേണമെങ്കിൽ ഞങ്ങൾക്ക് ഓടിലോ വെങ്കലത്തിലോ എന്തു വേണമെങ്കിലും നിർമിക്കാം. പക്ഷേ, അതൊന്നും ഇവിടെ ആരും ചെയ്യുന്നില്ല. കാരണം ഇതൊരു ദൈവപ്രവൃത്തിയായിട്ടാണ് ഞങ്ങൾ കരുതുന്നത്. എന്നതു തന്നെ.’

മുമ്പ് മൂശയൊരുക്കുന്നതു മുതൽ എല്ലാം ജോലിക്കാർ തന്നെ സ്വന്തമായി ചെയ്യുകയായിരുന്നു. പിന്നീട് പണിക്ക് ആളുകുറഞ്ഞതോടെ സഹായത്തിന് യന്ത്രങ്ങൾ വരുത്തിത്തുടങ്ങി. ഇപ്പോൾ ഒട്ടുമിക്ക വീടുകളിലും യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വിളക്ക് മിനുക്കാനും പിരിയിടാനും മറ്റ് അത്യാവശ്യ പണികൾക്കും.

മാന്നാറിലെ നിലവിളക്കുകൾ

മാന്നാർ കോവിലിലെ വിളക്കു നിർമാണത്തിനും കേരളവുമായി എന്തെങ്കിലും ബന്ധമുണ്ടോ? പത്തനംതിട്ട ജില്ലയിലെ മാന്നാറാണ് കേരളത്തിൽ വെങ്കലപാത്രങ്ങളുടെ ഗ്രാമം എന്നറിയപ്പെടുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പ് ചെമ്പകശേരി രാജാവ് തമിഴ്നാട്ടിൽ നിന്നു കൊണ്ടു വന്ന തൊഴിലാളികളാണ് മാന്നാറിൽ വെങ്കല നിർമാണ പ്രവർത്തനങ്ങളിൽ ആദ്യം ഏർപ്പെട്ടതെന്നും പിന്നീട് തദ്ദേശീയർ ആ ജോലി ഏറ്റെടുക്കുകയായിരുന്നുവെന്നും ചില ചരിത്രകാരന്മാർ പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ മാന്നാർ കോവിലിൽ നിന്നു വന്നവരാകണം മാന്നാറിൽ വെങ്കല നിർമാണത്തിനു തുടക്കം കുറിച്ചതെന്നു കരുതാം.

മാത്രമല്ല തിരുവിതാംകൂർ രാജകുടുംബവുമായി ഈ ക്ഷേത്രം ഇന്നും പുലർത്തുന്ന സമ്പർക്കം കൊണ്ടു തന്നെ ഇതിനേക്കാൾ ശക്തമായ കൊടുക്കൽ വാങ്ങലുകൾ മുമ്പ് ഉണ്ടായിരുന്നതായും കണക്കാക്കാം. കുറ്റാലത്ത് തിരുവിതാംകൂർ രാജകുടുംബത്തിന്റേതായ തൊട്ടാരം ഇപ്പോഴും നിലവിലുണ്ട് ഈ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ മാന്നാർ കോവിലിൽ നിന്ന് മാന്നാറിലേക്ക് ഒരു വഴി തെളിയുന്നുണ്ട്. നിലവിളക്കിന്റെയും വെങ്കല പാത്രങ്ങളുടെയും തിളക്കമുളള വഴി.

എങ്ങനെ എത്താം

തിരുവനന്തപുരത്തു നിന്ന് മാന്നാർ കോവിലിലേക്ക് 147 കിലോമീറ്റർ ദൂരം. തിരുനെൽവേലി ജില്ലയിൽ അംബാസമുദ്രമാണ് തൊട്ടടുത്ത പട്ടണം. തിരുവനന്തപുരത്തു നിന്ന് നെടുമങ്ങാട്, പാലോട്, കുളത്തൂപ്പുഴ, തെന്മല– ആര്യങ്കാവ്–തെങ്കാശി വഴി മാന്നാർ കോവിൽ. വടക്കൻ ജില്ലകളിൽ നിന്നു വരുന്നവർക്ക് കായംകുളം, അടൂർ, പത്തനാപുരം, പുനലൂർ, തെന്മല വഴി മാന്നാർകോവിലിലേക്കു പോകാം. തെങ്കാശിയാണു തൊട്ടടുത്ത റയിൽവേ സ്റ്റേഷൻ. കേരളത്തിൽ നിന്ന് ഇപ്പോൾ നേരിട്ട് ട്രെയിൻ സർവീസ് ഇല്ല.