ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 April 2019

അഷ്ടശ്ലോകീ

അഷ്ടശ്ലോകീ 

അകാരാര്‍ഥോ വിഷ്ണുര്‍ജഗദുദയരക്ഷാപ്രലയകൃത്
മകാരാര്‍ഥോ ജീവസ്തദുപകരണം വൈഷ്ണവമിദം ।
ഉകാരോഽനന്യര്‍ഹം നിയമയതി സംബന്ധമനയോഃ
ത്രയീസാരസ്ത്ര്യാത്മാ പ്രണവ ഇമമര്‍ഥം സമദിശത് ॥ 1॥

മന്ത്രബ്രഹ്മണി മധ്യമേന നമസാ പുംസഃസ്വരൂപങ്ഗതിഃ
ഗംയം ശിക്ഷിതമീക്ഷിതേന പുരതഃപശ്ചാദപി സ്ഥാനതഃ ।
സ്വാതന്‍രയം നിജരക്ഷണം സമുചിതാ വൃത്തിശ്ച നാന്യോചിതാ
തസ്യൈവേതി ഹരേര്‍വിവിച്യ കഥിതം സ്വസ്യാപി നാര്‍ഹം തതഃ ॥ 2॥

അകാരാര്‍ഥായൈവസ്വമഹമഥ മഹ്യം ന നിവഹാഃ
നരാണാം നിത്യാനാമയനമിതി നാരായണപദം ।
യമാഹാസ്മൈ കാലം സകലമപി സര്‍വത്ര സകലാ-
സ്വവസ്ഥാസ്വാവിഃ സ്യുര്‍മമ സഹജകൈങ്കര്യവിധയഃ ॥ 3॥

ദേഹാസക്താത്മബുദ്ധിര്യദി ഭവതി പദം സാധു വിദ്യാത്തൃതീയം
സ്വാതന്ത്ര്യാന്ധോ യദി സ്യാത്പ്രഥമമിതരശേഷത്വധീശ്ചേദ്ദ്വിതീയം ।
ആത്മത്രാണോന്‍മുഖശ്ചേന്നമ ഇതി ച പദം ബാന്ധവാഭാസലോലഃ
ശബ്ദം നാരായണാഖ്യം വിഷയചപലധീശ്ചേച്ചതുര്‍ഥീം പ്രപന്നഃ ॥ 4॥

നേതൃത്വം നിത്യയോഗം സമുചിതഗുണജാതം തനുഖ്യാപനഞ്ചോ-
പായം കര്‍ത്തവ്യഭാഗം ത്വഥ മിഥുനപരം പ്രാപ്യമേവം പ്രസിദ്ധം ।
സ്വാമിത്വം പ്രാര്‍ഥനാം ച പ്രബലതരവിരോധിപ്രഹാണം ദശൈതാന്‍
മന്താരം ത്രായതേ ചേത്യധിഗതനിയമഃ ഷട്പദോഽയം ദ്വിഖണ്ഡഃ ॥ 5॥

ഈശാനാഞ്ജഗതാമധീശദയിതാം നിത്യാനപായാം ശ്രിയം
സംശ്രിത്യാശ്രയണോചിതാഖിലഗുണസ്യാങ്ഘ്രീ ഹരേരാശ്രയേ ।
ഇഷ്ടോപായതയാ ശ്രിയാ ച സഹിതായാത്മേശ്വരായാര്‍ഥയേ
കര്‍തും ദാസ്യമശേഷമപ്രതിഹതം നിത്യം ത്വഹം നിര്‍മമഃ ॥ 6॥

മത്പ്രാപ്ത്യര്‍ഥതയാ മയോക്തമഖിലം സന്ത്യജ്യ ധര്‍മം പുനഃ
മാമേകം മദവാപ്തയേ ശമണമിത്യാര്‍തോഽവസായം കുരു ।
ത്വാമേകം വ്യവസായയുക്തമഖിലജ്ഞാനാദിപൂര്‍ണോ ഹ്യഹം
മത്പ്രാപ്തിപ്രതിബന്ധകൈര്‍വിരഹിതം കുര്യാം ശുചം മാ കൃഥാഃ ॥ 7॥

നിശ്ചിത്യ ത്വദധീനതാം മയി സദാ കര്‍മാദ്യുപായാന്‍ ഹരേ
കര്‍തും ത്യക്തുമപി പ്രപത്തുമനലം സീദാമി ദുഃഖാകുലഃ ।
ഏതജ്ജ്ഞാനമുപേയുഷോ മമ പുനസ്സര്‍വാപരാധക്ഷയം
കര്‍താസീതി ദൃഢോഽസ്മി തേ തു ചരമം വാക്യം സ്മരന്‍സാരഥേഃ ॥ 8॥

ശാഖാനാമുപരി സ്ഥിതേന മനുനാ മൂലേന ലബ്ധാത്മകഃ
സത്താഹേതുസകൃജ്ജപേന സകലം കാലം ദ്വയേന ക്ഷിപന്‍ ।
വേദോത്തംസവിഹാരസാരഥിദയാഗുംഫേന വിസ്ത്രംഭിതഃ
സാരജ്ഞോ യദി കശ്ചിദസ്തി ഭുവനേ നാഥഃ സ യൂഥസ്യ നഃ ॥ 9॥

ഇതി അഷ്ടശ്ലോകീ സമാപ്താ ॥

അഷ്ടമൂര്‍തിരക്ഷാസ്തോത്രം

അഷ്ടമൂര്‍തിരക്ഷാസ്തോത്രം (ഈശ്വരനന്ദഗിരിവിരചിതം) 

ഹേ ശര്‍വ ഭൂരൂപ പര്‍വതസുതേശ
ഹേ ധര്‍മ വൃഷവാഹ കാഞ്ചീപുരീശ ।
ദവവാസ സൌഗന്ധ്യ ഭുജഗേന്ദ്രഭൂഷ
പൃഥ്വീശ മാം പാഹി പ്രഥമാഷ്ടമൂര്‍തേ ॥ 1॥

ഹേ ദോഷമല ജാഡ്യഹര ശൈലജാപ
ഹേ ജംബുകേശേശ ഭവ നീരരൂപ ।
ഗങ്ഗാര്‍ദ്ര കരുണാര്‍ദ്ര നിത്യാഭിഷിക്ത
ജലലിങ്ഗ മാം പാഹി ദ്വിതീയാഷ്ടമൂര്‍തേ ॥ 2॥

ഹേ രുദ്ര കാലാഗ്നിരൂപാഘനാശിന്‍
ഹേ ഭസ്മദിഗ്ധാങ്ഗ മദനാന്തകാരിന്‍ ।
അരുണാദ്രിമൂര്‍തേര്‍ബുര്‍ദശൈല വാസിന്‍
അനലേശ മാം പാഹി തൃതീയാഷ്ടമൂര്‍തേ ॥ 3॥

ഹേ മാതരിശ്വന്‍ മഹാവ്യോമചാരിന്‍
ഹേ കാലഹസ്തീശ ശക്തിപ്രദായിന്‍ ।
ഉഗ്ര പ്രമഥനാഥ യോഗീന്ദ്രിസേവ്യ
പവനേശ മാം പാഹി തുരിയാഷ്ടമൂര്‍തേ ॥ 4॥

ഹേ നിഷ്കലാകാശ-സങ്കാശ ദേഹ
ഹേ ചിത്സഭാനാഥ വിശ്വംഭരേശ ।
ശംഭോ വിഭോ ഭീമദഹര പ്രവിഷ്ട
വ്യോമേശ മാം പാഹി കൃപയാഷ്ടമൂര്‍തേ ॥ 5॥

ഹേ ഭര്‍ഗ തരണേഖിലലോകസൂത്ര
ഹേ ദ്വാദശാത്മന്‍ ശ്രുതിമന്ത്ര ഗാത്ര ।
ഈശാന ജ്യോതിര്‍മയാദിത്യനേത്ര
രവിരൂപ മാം പാഹി മഹസാഷ്ടമൂര്‍തേ ॥ 6॥

ഹേ സോമ സോമാര്‍ദ്ധ ഷോഡഷകലാത്മന്‍
ഹേ താരകാന്തസ്ഥ ശശിഖണ്ഡമൌലിന്‍ ।
സ്വാമിന്‍മഹാദേവ മാനസവിഹാരിന്‍
ശശിരൂപ മാം പാഹി സുധയാഷ്ടമൂര്‍തേ ॥ 7॥

ഹേ വിശ്വയജ്ഞേശ യജമാനവേഷ
ഹേ സര്‍വഭൂതാത്മഭൂതപ്രകാശ ।
പ്രഥിതഃ പശൂനാം പതിരേക ഈഡ്യ
ആത്മേശ മാം പാഹി പരമാഷ്ടമൂര്‍തേ ॥ 8॥

പരമാത്മനഃ ഖഃ പ്രഥമഃ പ്രസൂതഃ
വ്യോമാച്ച വായുര്‍ജനിതസ്തതോഗ്നിഃ

അനലാജ്ജലോഭൂത് അദ്ഭ്യസ്തു ധരണിഃ
സൂര്യേന്ദുകലിതാന്‍ സതതം നമാമി ।

ദിവ്യാഷ്ടമൂര്‍തീന്‍ സതതം നമാമി
സംവിന്‍മയാന്‍ താന്‍ സതതം നമാമി ॥ 9॥

ഇതി ശ്രീഈശ്വരനന്ദഗിരിവിരചിതം അഷ്ടമൂര്‍തിരക്ഷാസ്തോത്രം സമ്പൂര്‍ണം ।

അഷ്ടപദീ

അഷ്ടപദീ 

(രാഗ ഭൈരവ)

ജയതി നിജഘോഷഭുവി ഗോപമണിഭൂഷണം ।
യുവതികലധൌതരതിജടിതമവിദൂഷണം ॥ ധ്രുവപദം ॥

വികചശരദംബുരുഹരുചിരമുഖതോഽനിശം ।
ജിഘ്രതാദമലമധുമദശാലിനീ ഭൃശം ॥ 1॥

തരലദലസാപാങ്ഗവിഭ്രമഭ്രാമിതം ।
നിഃസ്ഥിരീഭവിതുമിച്ഛതു ഹൃദിതകാമിതം ॥ 2॥

മധുരമൃദുഹാസകലിതാധരച്യുതരസം ।
പിബതു രസനാഽപി മുഹുരുദിതരതിലാലസം ॥ 3॥

അമൃതമയശിശിരവചനേഷു നവസൂത്സുകം ।
ശ്രവണപുടയുഗലമനുഭവതു ചിരസൂത്സുകം ॥ 4॥

വിപുലവക്ഷസ്ഥലേ സ്പര്‍ശരസപൂരിതം ।
തുങ്ഗകുചകലശയുഗമസ്തു മദനേരിതം ॥ 5॥

മൃദിതതമകായദേവദ്രുമാലംബിതാ ।
ഹര്‍ഷമതിശയിതമുപയാതു തനുലതാ 6॥

പുഷ്പരസപുഷ്ടപരപുഷ്ടഭൃങ്ഗീമയേ ।
വസതിരപി ഭവതു മമ നിഭൃതകുഞ്ജാലയേ ॥ 7॥

ഗീതമിദമേവമുരുഭാവഗര്‍ഭിതപദം ।
രോചയതു കൃഷ്ണമിഹ സരസസമ്പദം ॥ 8॥

ഇതി ശ്രീദേവകീനന്ദനജീകൃതാഽഷ്ടപദീ സമാപ്താ ।

അവധൂതാഷ്ടകം

॥ അവധൂതാഷ്ടകം സ്വാമീശുകദേവസ്തുതിഃ ച ॥

ശ്രീ പരമാത്മനേ നമഃ ॥

അഥ പരമഹംസ ശിരോമണി-അവധൂത-ശ്രീസ്വാമീശുകദേവസ്തുതിഃ

നിര്‍വാസനം നിരാകാങ്ക്ഷം സര്‍വദോഷവിവര്‍ജിതം ।
നിരാലംബം നിരാതങ്കം ഹ്യവധൂതം നമാംയഹം ॥ 1॥

നിര്‍മമം നിരഹങ്കാരം സമലോഷ്ടാശ്മകാഞ്ചനം ।
സമദുഃഖസുഖം ധീരം ഹ്യവധൂതം നമാംയഹം ॥ 2॥

അവിനാശിനമാത്മാനം ഹ്യേകം വിജ്ഞായ തത്വതഃ ।
വീതരാഗഭയക്രോധം ഹ്യവധൂതം നമാംയഹം ॥ 3॥

നാഹം ദേഹോ ന മേ ദേഹോ ജീവോ നാഹമഹം ഹി ചിത് ।
ഏവം വിജ്ഞായ സന്തുഷ്ടം ഹ്യവധൂതം നമാംയഹം ॥ 4॥

സമസ്തം കല്‍പനാമാത്രം ഹ്യാത്മാ മുക്തഃ സനാതനഃ ।
ഇതി വിജ്ഞായ സന്തുഷ്ടം ഹ്യവധൂതം നമാംയഹം ॥ 5॥

ജ്ഞാനാഗ്നിദഗ്ധകര്‍മാണം കാമസങ്കല്‍പവര്‍ജിതം ।
ഹേയോപാദേയഹീനം തം ഹ്യവധൂതം നമാംയഹം ॥ 6॥

വ്യാമോഹമാത്രവിരതൌ സ്വരൂപാദാനമാത്രതഃ ।
വീതശോകം നിരായാസം ഹ്യവധൂതം നമാംയഹം ॥ 7॥

ആത്മാ ബ്രഹ്മേതി നിശ്ചിത്യ ഭാവാഭാവൌ ച കല്‍പിതൌ ।
ഉദാസീനം സുഖാസീനം ഹ്യവധൂതം നമാംയഹം ॥ 8॥

സ്വഭാവേനൈവ യോ യോഗീ സുഖം ഭോഗം ന വാഞ്ഛതി ।
യദൃച്ഛാലാഭസന്തുഷ്ടം ഹ്യവധൂതം നമാംയഹം ॥ 9॥

നൈവ നിന്ദാപ്രശംസാഭ്യാം യസ്യ വിക്രിയതേ മനഃ ।
ആത്മക്രീഡം മഹാത്മാനം ഹ്യവധൂതം നമാംയഹം ॥ 10॥

നിത്യം ജാഗ്രദവസ്ഥായാം സ്വപ്നവദ്യോഽവതിഷ്ഠതേ ।
നിശ്ചിന്തം ചിന്‍മയാത്മാനം ഹ്യവധൂതം നമാംയഹം ॥ 11॥

ദ്വേഷ്യം നാസ്തി പ്രിയം നാസ്തി നാസ്തി യസ്യ ശുഭാശുഭം ।
ഭേദജ്ഞാനവിഹീനം തം ഹ്യവധൂതം നമാംയഹം ॥ 12॥

ജഡം പശ്യതി നോ യസ്തു ജഗത് പശ്യതി ചിന്‍മയം ।
നിത്യയുക്തം ഗുണാതീതം ഹ്യവധൂതം നമാംയഹം ॥ 13॥

യോ ഹി ദര്‍ശനമാത്രേണ പവതേ ഭുവനത്രയം ।
പാവനം ജങ്ഗമം തീര്‍ഥം ഹ്യവധൂതം നമാംയഹം ॥ 14॥

നിഷ്കലം നിഷ്ക്രിയം ശാന്തം നിര്‍മലം പരമാമൃതം ।
അനന്തം ജഗദാധാരം ഹ്യവധൂതം നമാംയഹം ॥ 15॥

॥ ഇതി അവധൂതാഷ്ടകം സമാപ്തം ॥

പ്രദോഷസ്തോത്രം

പ്രദോഷസ്തോത്രം

ശ്രീ ഗണേശായ നമഃ।

ജയ ദേവ ജഗന്നാഥ ജയ ശങ്കര ശാശ്വത।
ജയ സര്‍വസുരാധ്യക്ഷ ജയ സര്‍വസുരാര്‍ചിത ॥ 1॥

ജയ സര്‍വഗുണാതീത ജയ സര്‍വവരപ്രദ ।
ജയ നിത്യ നിരാധാര ജയ വിശ്വംഭരാവ്യയ ॥ 2॥

ജയ വിശ്വൈകവന്ദ്യേശ ജയ നാഗേന്ദ്രഭൂഷണ ।
ജയ ഗൌരീപതേ ശംഭോ ജയ ചന്ദ്രാര്‍ധശേഖര ॥ 3॥

ജയ കോട്യര്‍കസങ്കാശ ജയാനന്തഗുണാശ്രയ ।
ജയ ഭദ്ര വിരൂപാക്ഷ ജയാചിന്ത്യ നിരഞ്ജന ॥ 4॥

ജയ നാഥ കൃപാസിന്ധോ ജയ ഭക്താര്‍തിഭഞ്ജന।
ജയ ദുസ്തരസംസാരസാഗരോത്താരണ പ്രഭോ ॥ 5॥

പ്രസീദ മേ മഹാദേവ സംസാരാര്‍തസ്യ ഖിദ്യതഃ ।
സര്‍വപാപക്ഷയം കൃത്വാ രക്ഷ മാം പരമേശ്വര ॥ 6॥

മഹാദാരിദ്ര്യമഗ്നസ്യ മഹാപാപഹതസ്യ ച ।
മഹാശോകനിവിഷ്ടസ്യ മഹാരോഗാതുരസ്യ ച ॥ 7॥

ഋണഭാരപരീതസ്യ ദഹ്യമാനസ്യ കര്‍മഭിഃ।
ഗ്രഹൈഃ പ്രപീഡ്യമാനസ്യ പ്രസീദ മമ ശങ്കര ॥ 8॥

ദരിദ്രഃ പ്രാര്‍ഥയേദ്ദേവം പ്രദോഷേ ഗിരിജാപതിം ।
അര്‍ഥാഢ്യോ വാഽഥ രാജാ വാ പ്രാര്‍ഥയേദ്ദേവമീശ്വരം ॥ 9॥

ദീര്‍ഘമായുഃ സദാരോഗ്യം കോശവൃദ്ധിര്‍ബലോന്നതിഃ ।
മമാസ്തു നിത്യമാനന്ദഃ പ്രസാദാത്തവ ശങ്കര ॥ 10॥

ശത്രവഃ സംക്ഷയം യാന്തു പ്രസീദന്തു മമ പ്രജാഃ ।
നശ്യന്തു ദസ്യവോ രാഷ്ട്രേ ജനാഃ സന്തു നിരാപദഃ ॥ 11॥

ദുര്‍ഭിക്ഷമരിസന്താപാഃ ശമം യാന്തു മഹീതലേ ।
സര്‍വസസ്യസമൃദ്ധിശ്ച ഭൂയാത്സുഖമയാ ദിശഃ ॥ 12॥

ഏവമാരാധയേദ്ദേവം പൂജാന്തേ ഗിരിജാപതിം ।
ബ്രാഹ്മണാന്‍ഭോജയേത് പശ്ചാദ്ദക്ഷിണാഭിശ്ച പൂജയേത് ॥ 13॥

സര്‍വപാപക്ഷയകരീ സര്‍വരോഗനിവാരണീ ।
ശിവപൂജാ മയാഽഽഖ്യാതാ സര്‍വാഭീഷ്ടഫലപ്രദാ ॥ 14॥

॥ ഇതി പ്രദോഷസ്തോത്രം സമ്പൂര്‍ണം॥

പരമേശ്വരസ്തോത്രം

പരമേശ്വരസ്തോത്രം

ജഗദീശ സുധീശ ഭവേശ വിഭോ
പരമേശ പരാത്പര പൂത പിതഃ ।
പ്രണതം പതിതം ഹതബുദ്ധിബലം
ജനതാരണ താരയ താപിതകം ॥ 1॥

ഗുണഹീനസുദീനമലീനമതിം
ത്വയി പാതരി ദാതരി ചാപരതിം ।
തമസാ രജസാവൃതവൃത്തിമിമം
ജനതാരണ താരയ താപിതകം ॥ 2॥

മമ ജീവനമീനമിമം പതിതം
മരുഘോരഭുവീഹ സുവീഹമഹോ ।
കരുണാബ്ധിചലോമിര്‍ജലാനയനം
ജനതാരണ താരയ താപിതകം ॥ 3॥

ഭവവാരണ കാരണ കര്‍മതതൌ
ഭവസിന്ധുജലേ ശിവ മഗ്നമതഃ ।
കരുണാഞ്ച സമര്‍പ്യ തരിം ത്വരിതം
ജനതാരണ താരയ താപിതകം ॥ 4॥

അതിനാശ്യ ജനുര്‍മമ പുണ്യരുചേ
ദുരിതൌഘഭരൈഃ പരിപൂര്‍ണഭുവഃ ।
സുജഘണ്യമഗണ്യമപുണ്യരുചിം
ജനതാരണ താരയ താപിതകം ॥ 5॥

ഭവകാരക നാരകഹാരക ഹേ
ഭവതാരക പാതകദാരക ഹേ ।
ഹര ശങ്കര കിങ്കരകര്‍മചയം
ജനതാരണ താരയ താപിതകം । 6
തൃഷിതഞ്ചരമസ്മി സുധാം ഹിത മേ
ഽച്യുത ചിന്‍മയ ദേഹി വദാന്യവര ।
അതിമോഹവശേന വിനഷ്ടകൃതം
ജനതാരണ താരയ താപിതകം ॥ 7॥

പ്രണമാമി നമാമി നമാമി ഭവം
ഭവജന്‍മകൃതിപ്രണിഷൂദനകം ।
ഗുണഹീനമനന്തമിതം ശരണം
ജനതാരണ താരയ താപിതകം ॥ 8॥

ഇതി പരമേശ്വരസ്തോത്രം സമ്പൂര്‍ണം ।

1 April 2019

മുത്തപ്പ മാഹാത്മ്യം

മുത്തപ്പ മാഹാത്മ്യം

എരുവേശ്ശിയില്‍ അയ്യങ്കര മന വാഴുന്നവര്‍ക്കും അന്തര്‍ജനം പാര്‍വ്വതിക്കുട്ടിയമ്മയ്ക്കും സന്താനഭാഗ്യമില്ലാത്തതിന്റെ മനക്ലേശം വളരെയേറെയായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം പതിവുപോലെ തോഴിമാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ പാടിക്കുറ്റിയമ്മ എന്ന പാര്‍വ്വതിക്കുട്ടിയമ്മ ഒന്ന് മുങ്ങി നിവര്‍ന്നതും ആ കാഴ്ച്ച കണ്ടു. കൈകാലിട്ടടിച്ച് കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ആണ്‍കുഞ്ഞതാ പുഴയോരത്ത്. അവര്‍ ആ അനാഥശിശുവിനെ സ്വന്തം മകനെയെന്നപോലെ അയ്യങ്കര മനയില്‍ വളര്‍ത്തി. പക്ഷെ മാതാപിതാക്കള്‍ ബ്രാഹ്മണരാണെന്നും വളരുന്നത് ഒരു മനയിലാണെന്നുമുള്ള ചിന്തയൊന്നും അശേഷം പോലും ഉണ്ണിക്കുണ്ടായിരുന്നില്ല. അവന്‍ കാടായ കാടൊക്കെ അലഞ്ഞുനടന്നു. കണ്‍‌മുന്നില്‍ വന്നുപെട്ട മൃഗങ്ങളെയൊക്കെ വേട്ടയായി. വേട്ടമൃഗങ്ങളുടെ തോലെടുത്ത് വസ്ത്രമായി ധരിച്ചു. പുഴക്കരയില്‍ മത്സ്യം പിടിക്കുകയും വേട്ട മാസവും മത്സ്യവുമൊക്കെ യഥേഷ്ടം ഭക്ഷിക്കുന്നതിനൊപ്പം തരപ്പെടുന്നിടത്തുനിന്നൊക്കെ മദ്യസേവയും നടത്തിപ്പോന്നു.

അയ്യങ്കര വാഴുന്നവര്‍ക്ക് ഇതൊക്കെ താങ്ങാവുന്നതിലധികമായിരുന്നു. മനസ്സ് നൊന്ത അദ്ദേഹം ജീവത്യാഗം ചെയ്യാന്‍ വരെ മുതിരുന്നു. ഇതറിഞ്ഞ ഉണ്ണി മന വിട്ടിറങ്ങുകയും അതിന് മുന്നേ ജ്വലിക്കുന്ന കണ്ണുകളും അമ്പും വില്ലുമൊക്കെയായി തന്റെ ദേവാംശം മാതാപിതാക്കള്‍ക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. മനവിട്ടിറങ്ങിയ കഥാനായകന്‍ നിറയെ ചെത്തുപനകളുള്ള കുന്നത്തൂര്‍പാടിയാണ് വിഹാരകേന്ദ്രമായി തിരഞ്ഞെടുത്തത്. അടിയാനായ മുത്തോരാന്‍ ചന്തനും അനുജനും അവിടത്തെ ചെത്തുകാരാണ്. സ്ഥിരമായി പനയില്‍ നിന്ന് കള്ള് മോഷണം പോകുന്നതായി അവര്‍ക്ക് സംശയമുണ്ട്. ഒരിക്കല്‍ പനയില്‍ കയറി മാട്ടുപാനിയില്‍നിന്നും കള്ള് യഥേഷ്ടം കുടിക്കുന്ന ഒരു വയസ്സനെ ചന്തന്‍ ചീത്തവിളിക്കുകയും അമ്പൊരെണ്ണം തൊടുക്കുകയും ചെയ്തു. അത്ഭുതമെന്നേ പറയേണ്ടൂ ചന്തന്‍ ഒരു കല്‍‌പ്രതിമയായി മാറി. ഭര്‍ത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ ചന്തന്റെ ഭാര്യ പനയില്‍ ഇരുന്ന് കള്ളുകുടിക്കുന്ന മുത്തപ്പനേയും താഴെ കല്‍‌പ്രതിമയായി നില്‍ക്കുന്ന ചന്തനേയും കണ്ടു. അവര്‍ ഉടനെ മുത്തപ്പാ (മുത്തച്ഛാ) എന്ന് വിളിച്ച് കരയാന്‍ തുടങ്ങി. മുത്തപ്പന്‍ കനിഞ്ഞു. കല്‍‌പ്രതിമ ചന്തനായി മാറി. കുന്നത്തൂര്‍ പാടിയില്‍ നിന്ന് മുത്തപ്പന്‍ പിന്നീട് പുരളി മല‍ വഴി പലനാടുകള്‍ താണ്ടി പറശ്ശിനിക്കടവിലേക്ക് എത്തുകയായിരുന്നു. അതിനെപ്പറ്റി മറ്റൊരു ഐതിഹ്യമാണ് നിലവിലുള്ളത്.

തളിയില്‍ പെരുവണ്ണാനാണ് കരക്കാട്ടിടത്തില്‍ സാമന്തന്‍‌മാരുടെ പരദേവതയുടെ കോലം കെട്ടിവന്നിരുന്നത്. പെരുവണ്ണാന് കള്ള് സേവ സമയത്ത് മീന്‍ ഇല്ലാതെ പറ്റില്ല. ഇപ്പോള്‍ മുത്തപ്പന്‍ മടപ്പുര നിലനില്‍ക്കുന്ന പുഴയരുകിലായി അയാള്‍ ചൂണ്ടയിട്ട് വലിയൊരു മീനിനെ പിടിച്ചു. പക്ഷെ പച്ചമീന്‍ തിന്നാനൊക്കില്ലല്ലോ. അതിനെന്ത് വേണമെന്ന് ആലോചിച്ച് നില്‍ക്കേ പെട്ടെന്നതാ പുഴക്കരയില്‍ ചുള്ളിക്കമ്പുകള്‍ കത്തുന്നു. പെരുവണ്ണാന്‍ മീന്‍ ആ തീയില്‍ പൊള്ളിച്ചെടുത്ത് സേവിക്കുകയും ചുള്ളിക്കമ്പുകള്‍ തീവയ്ക്കാതെ കത്തിയതിന് പിന്നില്‍ മുത്തപ്പന്റെ കൃപാകടാക്ഷമാണെന്ന വിശ്വാസത്തില്‍ അവിടെ ആദ്യം തന്നെ ചുട്ടമീനും കള്ളും നിവേദിച്ചു. പയംകുറ്റിവെയ്ക്കല്‍ ‍(പൈംകുറ്റി) എന്ന ആ ചടങ്ങ് പിന്നീടങ്ങോട്ട് പതിവാകുകയും ആ ചടങ്ങില്‍ ഒരു തിയ്യ കുടുംബം പെരുവണ്ണാനോടൊപ്പം കൂടുകയും ചെയ്തു. ഒടുവില്‍ അവിടെ മുത്തപ്പന്‍ മടപ്പുര ഉയരുകയും ചെയ്തു.

ഈ ഐതിഹ്യത്തിന് മറ്റൊരു മറ്റൊരു വകഭേദവും ലഭ്യമാണ്. പറശ്ശിനിപ്പുഴയോരത്ത് കാഞ്ഞിരമരത്തില്‍ തറച്ച ഒരു അസ്ത്രമാണ് മുത്തപ്പന്റെ വരവറിയിച്ചതെന്ന് മറ്റൊരു ഭാഷ്യമുണ്ട്. വണ്ണാന്‍ സമുദായത്തിലെ അന്നത്തെ കാരണവര്‍ പറശ്ശിനിപ്പുഴയില്‍ ചൂണ്ടയിട്ട് നില്‍ക്കുന്ന സമയത്ത് പെട്ടെന്ന് ഒരു അസാധാരണ ശബ്ദം കേള്‍ക്കുന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോള്‍ അവിടെയുള്ള ഒരു കാഞ്ഞിരമരത്തില്‍ ഒരു ശരം തറച്ച് നില്‍ക്കുന്നു. വണ്ണാന്‍ ചുറ്റും കണ്ണോടിക്കുകയും ഒച്ചവെച്ച് നോക്കുകയും ചെയ്തെങ്കിലും അമ്പയച്ച ആളെ കാണാഞ്ഞ് പരിഭ്രാന്തനായി തൊട്ടടുത്തുള്ള തിയ്യത്തറവാട്ടിലെ കാരണവരുടെ അടുത്തേക്ക് ഓടി. കാരണവര്‍ പുഴക്കരയില്‍ വന്ന് കാഞ്ഞിരമരത്തിലെ അസ്ത്രം കണ്ട ഉടനെ അത് മുത്തപ്പന്റെ സാന്നിദ്ധ്യമാണെന്ന് മനസ്സിലാക്കി വീട്ടില്‍പ്പോയി നിറപറയും നിലവിളക്കും എടുത്തുകൊണ്ടുവന്നുവെച്ച് പൂജ തുടങ്ങി. കള്ളും മീനും നിവേദിക്കുകയും ചെയ്തു. പിന്നീട് ശരം പിഴുതെടുത്തുകൊണ്ടുപോയി വീട്ടില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.മുള്ളുള്ള ഒരുതരം ചെടിയാണ് പറച്ചിങ്ങ. ഈ ഭാഗത്തൊക്കെ പറച്ചിങ്ങക്കാടായിരുന്നെന്നും അതാണ് പിന്നീട് പറുഷ്‌നിക്കടവും പറശ്ശിനിക്കടവുമൊക്കെയായി മാറിയതെന്ന് പറയപ്പെടുന്നു.എല്ലാ ദിവസവും തെയ്യം വഴിപാടായി നടന്നുപോകുന്ന കേരളത്തിലെ ഏക അമ്പലമാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം. താന്‍ വേട്ടയാടിക്കൊന്ന മൃഗങ്ങളുടെ തോലുലിഞ്ഞ് വസ്ത്രമാക്കുകയും മീന്‍ ചുട്ട് തിന്ന് കള്ളുകുടിച്ച് നടക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ മറ്റുള്ളിടത്ത് ആചരിച്ചുവരുന്ന ക്ഷേത്രനിയമങ്ങള്‍ ഇവിടെ ലംഘിക്കപ്പെടുകയും മാറ്റിയെഴുതപ്പടുകയും ചെയ്തിരിക്കുകയാണ്. മുത്തപ്പന്‍ വേട്ടയ്ക്കിറങ്ങുമ്പോള്‍ കൂട്ട് പോകുന്ന മൃഗമെന്ന നിലയ്ക്കാണ് നായ മുത്തപ്പന്റെ സന്തത സഹചാരി ആകുന്നത്. നായയില്ലെങ്കില്‍ മുത്തപ്പനില്ല. മുത്തപ്പനില്ലെങ്കില്‍ നായയുമില്ലെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തില്‍ തയ്യാറാക്കുന്ന പ്രസാദം എപ്പോഴും ആദ്യം നല്‍കുക ക്ഷേത്രത്തിനുള്ളിലെ ഒരു നായയ്ക്കാണ്. ക്ഷേത്രത്തിലെ നായകളുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളുമുണ്ട്.

കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രാധികാരികള്‍ ക്ഷേത്രത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാന്‍ നിശ്ചയിച്ചതിന്റെ ഭാഗമായി അവിടെ കറങ്ങി നടക്കുന്ന കുറച്ച് നായ്ക്കളെയും നായ്ക്കുഞ്ഞുങ്ങളെയും ക്ഷേത്രത്തില്‍ നിന്നും ദൂരെക്കൊണ്ടുപോയി കളഞ്ഞു. പക്ഷേ അന്നത്തെ ദിവസം മുതല്‍ മുത്തപ്പന്‍ തെയ്യം കെട്ടുന്ന വ്യക്തിക്ക് തെയ്യം ആടുവാന്‍ കഴിഞ്ഞില്ല. നായ്ക്കളെ ക്ഷേത്രത്തില്‍ നിന്നു പുറത്താക്കിയതുകൊണ്ടാണ് മുത്തപ്പന്‍ തെയ്യം കെട്ടുന്ന ആള്‍ക്ക് ഇങ്ങനെ സംഭവിച്ചതെന്ന് മനസ്സിലാ‍ക്കിയ ക്ഷേത്ര ഭാരവാഹികള്‍ നായ്ക്കളെ ക്ഷേത്രത്തില്‍ തിരിച്ചുകൊണ്ടുവന്നു. അന്നുമുതല്‍ തെയ്യം പൂര്‍വ്വസ്ഥിതിയിലാവുകയും ചെയ്തു എന്നാണ് വിശ്വാസം.

പൈംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ് മുത്തപ്പന്റെ പ്രധാന വഴിപാടുകള്‍. തെയ്യത്തിന്റെ ബാല്യരൂപമാണ് വെള്ളാട്ടം. തിരുമുടി ഇല്ല എന്നുള്ളതാണ് വെള്ളാട്ടത്തിന്റെ പ്രത്യേകത. ചെറിയ മുടി ഉണ്ടായിരിക്കും. വെള്ളാട്ടം തെയ്യരൂപമായി വരുന്നതോടെ തിരുമുടി അണിയുകയും അതോടൊപ്പം ഉറഞ്ഞാടലും ഉരിയാടലുമൊക്കെ ഉണ്ടാകുകയും ചെയ്യുന്നു. വഴിപാടുകള്‍ വളരെ ജനകീയമാണ് പറശ്ശിനിക്കടവില്‍ . എതൊരു നിര്‍ദ്ധനന്റേയും മടിശ്ശീലയ്ക്ക് ഇണങ്ങുന്ന വിധം 25 പൈസയ്ക്ക് വരെ നടത്താവുന്ന വഴിപാടുകള്‍ ഉണ്ടിവിടെ.