ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 December 2018

ദീക്ഷാന്ത പ്രവചനം

ദീക്ഷാന്ത പ്രവചനം

ബ്രഹ്മചര്യം കഴിഞ്ഞ്‌ (വിദ്യാഭ്യാസം കഴിഞ്ഞ്‍) തിരിച്ച്‍ വീട്ടിലേയ്ക്ക്‍ പോകാനുള്ള ദിവസം ഗുരുകുലങ്ങളില്‍ / ആശ്രമങ്ങളില്‍ ചില ചടങ്ങുകൾ  നടത്താറുണ്ട്‍. ആ സമയത്ത്‍ ഗുരുവിന്റെ ഒരു പ്രവചനമുണ്ട്‍. സത്യം വദ : ധര്‍മ്മം ചര, തുടങ്ങിയ തലങ്ങളെയെല്ലാം സ്പര്‍ശിച്ച്‍ ഗുരു പറയും... ഗുരുനാഥന്‍ ആ സന്ദര്‍ഭത്തില്‍ ശിക്ഷകഴിഞ്ഞ്‍ പോകുന്ന അന്തേവാസികള്‍ക്ക്‍ കൊടുക്കുന്ന ഉപദേശത്തെയാണ്‌ ദീക്ഷാന്ത പ്രവചനം എന്ന്‍ പറയുന്നത്‍. ഗുരുകുലങ്ങളിലെ ദീക്ഷാന്ത പ്രവചനവും ഇന്നത്തെ സ്കൂള്‍/കോളേജുകളിലെ തത്തുല്യ പ്രസംഗവും തമ്മിലുള്ള അന്തരം അറിയുക.

ഗുരുനാഥന്‍ പറയുന്നു -

വത്സാ!! നിന്റെ ബ്രഹ്മചര്യം, വിദ്യാഭ്യാസകാലം തീരുകയാണ്‌. നീ സംസാരിയാവാന്‍ പോവുകയാണ്‌, ഗൃഹസ്ഥാശ്രമിയാവാന്‍ പോവുകയാണ്. ജീവിതം എന്നത്‍ ഗംഗയുടെ പ്രവാഹംപോലെയാണ്‌. നല്ലതും നല്ലതല്ലാത്തതും സുഖവും ദു:ഖവും എല്ലാം മാറിമാറി വരും. എത്രതന്നെ മലിനമാലിന്യങ്ങളിലൂടെ ഒഴുകിയാലും എത്രതന്നെ വളഞ്ഞും പുളഞ്ഞും ഒഴുകിയാലും ഗംഗ അവളുടെ പവിത്രതയ്ക്ക്‍ കോട്ടം വരുത്തുന്നില്ല. തന്നിലേയ്ക്ക്‍ ദാഹിച്ചുകൊണ്ടുവരുന്ന ദാഹകനെയും, തന്നെ നശിപ്പിയ്ക്കാന്‍ ഓടിയെത്തുന്ന നാശകനെയും, ഈശ്വരഭക്തനെയും നിരീശ്വരവാദിയെയും, പണ്ഡിതനെയും പാമരനെയും, യാചകനെയും ഭിക്ഷുവിനെയും, മാനിയെയും അമാനിയെയും, രോഗിയെയും നിരോഗിയെയും, സുഖിയെയും ദു:ഖിയെയും, ധനികനെയും ദരിദ്രനെയും ബലവാനെയും ബലഹീനനെയും, ജീവനുള്ളതിനെയും ജീവനില്ലാത്തതിനെയും, അഭിമാനിയെയും സ്വദേശിയെയും വിദേശിയേയും മനുഷ്യനെയും മൃഗത്തെയും പക്ഷിയെയും
എല്ലാത്തിനെയും ഗംഗ ഒരേമനസ്സാലെ സ്വീകരിയ്ക്കുന്നു, അവയുടെയൊക്കെ ദാഹം തീര്‍ത്തുകൊടുക്കുന്നു, തന്നില്‍ അഭയം നല്‍കുന്നു. ഹിമാലയത്തിലെ സസ്യലതാദികളിലെ ഔഷധസമ്പത്തിനെ തന്നിലൂടെ ഒഴുക്കിക്കൊണ്ടുവന്ന്‍ അവള്‍ സഞ്ചരിയ്ക്കുന്നിടത്തൊക്കെ എല്ലാ ജീവികള്‍ക്കും ഔഷധഗുണമുള്ള ജലം വാരിവിതരിക്കൊണ്ട്‍ മുന്നോട്ടുപോകുന്നു. തനിയ്ക്കുവേണ്ടിയോ തന്റെ തലമുറകള്‍ക്കുവേണ്ടിയോ ഗംഗ ഒന്നും സംഭരിച്ചു വെയ്ക്കുന്നില്ല. പരോപകാരത്തിന്റെ ഉത്തുംഗശൃങഗത്തില്‍ നിന്നുകൊണ്ടുതന്നെ ലോകോപകാരാര്‍ത്ഥം, ലോകഹിതത്തെ മാത്രം ലക്ഷ്യമാക്കി, തന്റെ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടു പോകുന്നു. തന്റെ കര്‍മ്മത്തില്‍ യാതൊരുവിധ ബാധയും ഉണ്ടാകുന്നില്ല, അവളുടെ പ്രവാഹം നിത്യനൈരന്തര്യമുള്ളതാണ്‌. ഹിമാലയത്തിലെ ഗോമുഖത്തുനിന്നുത്ഭവിച്ച്‍ ബംഗാള്‍ഉള്‍ക്കടലില്‍ പതിയ്ക്കുന്നതുവരെ, എത്രതന്നെ ത്യാഗങ്ങള്‍ സഹിച്ചാലും, എത്രതന്നെ മലിനപ്പെടുത്തിയാലും, അവളുടെ ചാരിത്ര്യത്തിനോ പരിശുദ്ധതയ്ക്കോ നൈരന്തര്യത്തിനോ യാതൊരു കുറവും, യാതൊരു വ്യതിയാനവും വരുന്നില്ല. തന്റെ കര്‍മ്മത്തില്‍ അത്യധികം നിഷ്ഠ പുലര്‍ത്തുന്നവളാണ്‌ ഗംഗ. ഒരു ഗ്രഹസ്ഥനാവാന്‍ പോകുന്ന നീ, ഒരു ഭരണാധികാരിയോ ഒരു രാജാവോ ചക്രവര്‍ത്തിയോ മറ്റെന്തെങ്കിലുമോ ആയിത്തീരും. ഗംഗയുടെ ജീവിതംപോലെ ജീവിതത്തില്‍ എന്ത്‍തന്നെ ദു:ഖം വന്നാലും, എത്രതന്നെ ദു:ഖം വന്നാലും, എത്രതന്നെ സന്തോഷം വന്നാലും നീ നിന്റെ അസ്തിത്ത്വത്തെ മറന്ന്‍ ഒന്നും സങ്കല്‍പ്പിയ്ക്കരുത്‍, ഒന്നും ചെയ്യരുത്. സുഖവും ദു:ഖവും അവസ്ഥകള്‍ മാത്രമാണ്‌, അല്പായുസ്സുക്കളാണ്‌, അനിത്യമാണ്. സുഖവും ദു:ഖവും വരുന്നതും പോകുന്നതുമായതുകൊണ്ട്‍ അതില്‍ പരിഭവിക്കാനൊന്നുമില്ല. ആരോടും ഒന്നിനോടും വിദ്വേഷം വെയ്ക്കരുത്‍. ആരെയും ദ്രോഹിയ്ക്കരുത്‍, ആരെയും വെറുക്കരുത്‍, മാതൃദേവോ ഭവ:
പിതൃദേവോ ഭവ:
അതിഥിദേവോ ഭവ:
ആചാര്യദേവോ ഭവ:
ഇത്യാദികള്‍ സദാ സ്മരിയ്ക്കണം, അതില്‍ രമിയ്ക്കണം. സത്യസന്ധമായ ജീവിത പന്ഥാവിലൂടെയാണ്‌ ജീവിതനൗകയെ കൊണ്ടുപോകേണ്ടത്‍. ലോകോപകാരാര്‍ത്ഥങ്ങളായ കര്‍മ്മങ്ങളില്‍ വിളംബം വരുത്തരുത്. ആരുടെയും ആജ്ഞയ്ക്കായി കാത്തിനുല്‍ക്കണ്ടയാവശ്യമില്ല. ഞാന്‍ (ഗുരു ) വൃദ്ധനായിരിയ്ക്കുന്നു, നാളെ ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും അറിയാന്‍ പറ്റില്ല. നിന്റെ ജീവിതമാകുന്ന സാഗരത്തിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ ദു:ഖത്തിന്റെ കൂറ്റന്‍ തിരമാലകള്‍, കഷ്ടതകളാകുന്ന തിമിംങ്കലം പോലെ
എപ്പോഴെങ്കിലും ഉണ്ടാവുകയാണെങ്കില്‍, ദു:ഖത്തിന്റെ ചീങ്കണ്ണികള്‍ കയറിപ്പിടിയ്ക്കുകയാണെങ്കില്‍, ഹേ പ്രിയ വത്സാ, എന്റെ കുഞ്ഞേ, ആ സമയത്ത്‍ എന്റെ ഈ ശരീരത്തില്‍ ഞാന്‍ ഇല്ലെങ്കില്‍, എന്റെ അഭാവമാണ്‌ നിനക്ക്‍ അനുഭവപ്പെടുന്നതെങ്കില്‍, എന്നേക്കാള്‍ തേജസ്സും അറിവും കഴിവുമുള്ള ഒരു മഹാത്മാവിനെ സമീപിച്ച്‍, അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളില്‍ തൊട്ട്‍ വന്ദിച്ച്‍, അദ്ദേഹത്തോട്‌ നിന്റെ സംശയങ്ങള്‍ അവതരിപ്പിയ്ക്കുക. അദ്ദേഹം അതിനുള്ള സമാധാനം തരും. എന്റെ അനുഗ്രഹങ്ങള്‍ നിന്റെകൂടെ സദാ ഉണ്ടായിരിയ്ക്കും. ജഗദീശ്വരന്‍ നിന്നെ അനുഗ്രഹിയ്ക്കട്ടെ....
ഇതിനെ ദീക്ഷാന്ത പ്രവചനം എന്ന്‍ പറയും.

ഇന്നും കണ്‍വൊക്കേഷനുകള്‍ കോളേജുകളിലും യൂണിവേഴ്‍സിറ്റികളിലും ഒക്കെ ഉണ്ട്‍. എന്നാല്‍ ഇത്രയും നല്ലൊരു കോളേജ്‍ ലോകത്തില്ല, ഇത്രയും നല്ലൊരു വിശ്വവിദ്യാലയം ലോകത്തില്ല, നിങ്ങളുടെ മക്കളെയും അയല്‍വക്കക്കാരെയും കൂട്ടുകാരുടെ മക്കളെയും എല്ലാം നിങ്ങള്‍ ഈ കോളേജില്‍ത്തന്നെ പഠിപ്പിയ്ക്കാന്‍ നിര്‍ബ്ബന്ധിയ്ക്കണം. ഞങ്ങളുടെ ലൈബ്രറിയ്ക്ക്‍ സമാനമായി മറ്റൊന്ന്‍ ലോകത്തില്ല... ഞങ്ങളുടെ കോളേജില്‍നിന്ന്‍ പഠിച്ചിറങ്ങിയവരൊക്കെ ഉന്നതമായ പദവികളില്‍ ഇരിയ്ക്കുന്നു, നല്ല നിലയില്‍ ജീവിയ്ക്കുന്നു. (ലോകത്തിനെ മുഴുവനും നശിപ്പിയ്ക്കാനുള്ള എല്ലാ തന്ത്രങ്ങളും പണിയുന്നൂ എന്ന്‍ സാരം).

ഞങ്ങള്‍ പറഞ്ഞതേ കേള്‍ക്കാന്‍ പാടു, ഞങ്ങളുടെ സ്കൂളില്‍ പഠിച്ചാലേ എല്ലാം പഠിയൂ, ലോകരുടെ സംശയങ്ങളൊക്കെ എനിയ്ക്കുമാത്രമേ നിവര്‍ത്തിയ്ക്കാന്‍ പറ്റൂ, ഞാന്‍ തരുന്നത്‌ മാത്രമാണ്‌ അറിവ്‍, എന്റെ ഗ്രന്ഥത്തില്‍ കുറിച്ചുവെച്ചിട്ടുള്ളതുമാത്രമേ അനുകരിയ്ക്കാവൂ, ഇതിലൂടെ പോയാല്‍ മാത്രമേ നല്ലതു വരൂ, നിന്നെ സ്വര്‍ഗ്ഗത്തിലെത്തിയ്ക്കാന്‍ എനിയ്ക്കുമാത്രമേ കഴിയൂ, നിന്റെ പാപങ്ങള്‍ എന്നെക്കൊണ്ടുമാത്രമേ കഴുകിക്കളയാന്‍ പറ്റൂ, എന്നില്‍നിന്നുമാത്രമേ സംശയനിവൃത്തി വരുകയുള്ളു, എന്നെ മാത്രമേ ആശ്രയിയ്ക്കാവൂ, ഞങ്ങള്‍ പഠിപ്പിയ്ക്കുന്നതുപോലെ ലോകത്ത്‍ മറ്റൊരാളെക്കൊണ്ടും പഠിപ്പിയ്ക്കാന്‍ പറ്റില്ല. ഇവിടെനിന്ന്‍ പോയാലും ഞങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിയ്ക്കണം. സഹായങ്ങള്‍ നല്കണം. അതുകൊണ്ട്‍ എപ്പോഴും നീ എന്നോട്‍ മാത്രം ചോദിയ്ക്കുക.. എല്ലാ അറിവുകള്‍ക്കും പേറ്റന്റ്‍ എടുത്തിട്ടുള്ളത്‍ ഞങ്ങള്‍ മാത്രമാണ്‌, ഇത്യാദി ഇന്ന്‍ കാണുന്ന ഒന്നും അറിവുമല്ല, സംസ്കാരവുമല്ല, മാനുഷികവുമല്ല, ഭാരതീയവുമല്ല, എന്ന്‍ മുകളില്‍ സൂചിപ്പിച്ചതില്‍നിന്ന്‍ അറിയുക.

എത്ര ബൃഹത്തും മഹത്തുമാണ്‌ ഭാരതീയ ഋഷീശ്വരന്മാരുടെ ചിന്തകള്‍, ഒന്ന്‍ ആലോചിച്ചുനോക്കൂ. അറിവിന്റെ എത്ര വലിയ ഭണ്ഡാരമാണ്‌ അവര്‍ നമുക്കുവേണ്ടി ഇവിടെ just വെറുതെ ഇട്ടിട്ടു പോയിട്ടുള്ളത്‍.. യാതൊരു വിധ ബൗദ്ധിക സ്വത്തവകാശവും, patentഉം അവര്‍ എടുത്തിട്ടില്ല. എന്തുകൊണ്ട്‍ അവരൊന്നും അതിന്‌ patent എടുത്തില്ല. കാരണം അവര്‍ അറിവുള്ളവരായിരുന്നു. അവരുടെ അറിവൊന്നും അവരുടേതല്ലെന്നും അതെല്ലാം അപൗരുഷേയമായ - ഈശ്വരീയമായ - അറിവിന്റെ വാല്‍ക്കഷ്ണം മാത്രമാണെന്നും തന്റെ ധീയില്‍ തപോബലത്താല്‍
തെളിഞ്ഞതായതുകൊണ്ട്‍ അതൊന്നും തന്റേതല്ലെന്ന്‍ പൂര്‍ണ്ണബോധ്യമായതുകൊണ്ട്‍ patent എടുത്തില്ല. അല്ലെങ്കിലും എന്റെ കയ്യിലുള്ള അറിവ്‍ എന്റെ അല്ലാ എന്നും അത്‍ ഞാന്‍ കട്ടിട്ടും കവര്‍ന്നിട്ടും ഉണ്ടാക്കിയതാണെന്നും പരിപൂര്‍ണ്ണബോധ്യമുള്ളതുകൊണ്ടാണല്ലൊ patent എടുക്കാന്‍ ഓടുന്നത്‍. എന്റേതാണെങ്കില്‍ അത്‍ മറ്റൊരുത്തന്റെ കൈവശം ഉണ്ടാകില്ലല്ലൊ, പിന്നെ എന്തിനാ പേറ്റന്റ്.

ആദ്യം സൂചിപ്പിച്ച ഭാരതീയ ഋഷീശ്വരന്മാരുടെ ദീക്ഷാന്ത പ്രവചനം പോലത്തെ ഒരു പ്രവചനം ഇന്ന്‍ വിദ്യാഭ്യാസം കഴിഞ്ഞ്‍ വീട്ടിലേയ്ക്ക്‍ തിരിയ്ക്കുന്ന യുവാക്കള്‍ക്ക്‍ കൊടുക്കാന്‍ പറ്റുമോ.. പോട്ടെ, വിദ്യാഭ്യാസ ദുരന്ധരന്മാര്‍ക്കും മേലാളന്മാര്‍ക്കും ചിന്തിയ്ക്കാന്‍ പറ്റുമോ....

രുരുജിത് വിധാനം

രുരുജിത് വിധാനം

കേരളത്തിലെ ശാക്തേയ പ്രതിഷ്ഠ വിധിയുടെ പേരാകുന്നു രുരുജിത് ഈ വിധാനത്തിലുള്ള പ്രതിഷ്ഠ ക്ഷേത്രങ്ങൾ കൂടുതലായും മലബാറിൽ ആണ് ഉള്ളത് സാധാരണ കേരള തന്ത്ര സമുച്ചയാദി ഗ്രന്ഥങ്ങ പ്രകാരമുള്ള രീതിയല്ല ക്ഷേത്ര മാതൃകയും മൂർത്തി പ്രതിഷ്ഠവിധാനവും തികച്ചും വ്യത്യസ്തമാണ്. മുഖ്യ ദേവത കളിയോ ഉഗ്രചണ്ഡികയോ (ചാമുണ്ഡ ) ആയിരിക്കും അതുപോലെ ഭൈരവ ശിവൻ ക്ഷേത്ര പാലൻ സപ്ത മാതൃകകൾ. എന്നിവയാകുന്നു പ്രതിഷ്ഠ.

"ഉത്താരാഭിമുഖം സാംഗം
നിരംഗം പ്രാങ്‌മുഖം ഭവേൽ
പശ്ചിമാഭിമുഖം ഭിന്നമിതി ത്രേധാനി ഗദ്യതേ "
എന്ന രീതിയിൽ വടക്കോട്ടു നോക്കി ദേവിയും സപത മാതൃകളും. കിഴക്കോട്ടു നോക്കി ഭൈരവ ശിവനും പടിഞ്ഞാറോട്ടു നോക്കി ക്ഷെത്രപാലനും ഈ വിധത്തിൽ ആയിരിക്കും...

ശാക്തേയ പാരമ്പര്യത്തിലധിഷ്ഠിത ആയിരിക്കും ഇവിടുത്തെ ആചാരങ്ങൾ അത് പോലെ നിവേദ്യാദികൾക്കും തികച്ചും  വ്യത്യാസമുണ്ട്. അത് പോലെ തൃച്ചന്ദനം, അരിവറുത് പൊടിച്ചത്, മഞ്ഞൾ, പട്ടു ചിലമ്പ്, ഗുരുതി, പയർ, അട (മാംസം), എന്നിവ ആകുന്നു. കാഷായ തീർത്ഥം (മദ്യം) കൊടുക്കാറുണ്ട്

രുരുജിത് വിധാനത്തിൽ മാംസം കൊടുക്കാനുള്ള പ്രമാണം ഇപ്രകാരം ആകുന്നു..

"സമിദാജ്യന്ന സിദ്ധാർത്ഥ മാംസ്യന്യഥ തിലായവാ:
ദ്രവ്യാണി വ്രീഹ്യാശ്ചാജ്യം സര്വാദ്രഷ്ടാശതം ഹൂതി "

ചമത, നെയ്യ്, ഹവിസ്സു, കടുക്, മാംസം (അട), എള്ള്, യവം, നവര നെല്ല്, എന്നിവ കൊടുക്കുണം എന്ന് പറയുന്നു. മാംസം = അടയും മദ്യം = കഷായ തീർത്ഥവും ആകുന്നു..

ഇപ്രകാരം ഉള്ള ചില കേരളത്തിലെ ക്ഷേത്രങ്ങൾ ഇവയാകുന്നു ..

മന്നംപുറത്തു കാവ് (നീലേശ്വരം )
മാടായി കാവ് ( കണ്ണൂർ)
മാമാനത് കാവ് (കണ്ണൂർ)
കളരിവാതുക്കൾ (കണ്ണൂർ)
കാട്ടാമ്പള്ളി കാവ് ( കണ്ണൂർ)
തിരുവഞ്ചേരിക്കാവ് (കണ്ണൂർ)
അമ്മന്കോട്ടം  (കണ്ണൂർ)
ലോകനാര്കാവ് (കോഴിക്കോട് )
പിഷാരി കാവ് (കോഴിക്കോട് )
വളയനാട് കാവ് (കോഴിക്കോട് )
കൊടികുന്നു ഭഗവതി (പാലക്കാട് )
തിരുമാന്ധാം കുന്നു കാവ് (മലപ്പുറം )
കൊടുങ്ങല്ലൂർ (തൃശ്ശ്ർ)
പരുമല പനയന്നാർ കാവ് മൂത്തൂറ് കാവ് (പത്തനംതിട്ട)
കളയപുരം ഭഗവതി കാവ് (കൊല്ലം)
എന്നിവ ആകുന്നു.

3 December 2018

ശാന്തിയും മോക്ഷവും

ശാന്തിയും മോക്ഷവും

‘ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എനിക്ക് മനസ്സിനു ശാന്തിയും മോക്ഷവും കിട്ടാൻ?’

ആരോഗ്യമുള്ള ജീവിതത്തിന് വേണ്ടത്
നമ്മുടെ ശാരീരികം, മാനസികം, ഭൌതികം, ആത്മീയം എന്നീ നാലു കാര്യങ്ങളും ബാലൻസ് ചെയ്യലാണ്.

ശരീരം മാത്രം നന്നായിരുന്നാൽ പോരാ, മനസ്സ് നല്ല ബലമായിരിക്കണം (സത് ചിന്തകൾ,..)
അറിവു വളർത്തണം, പിന്നെ ഈശ്വരങ്കലേക്കുള്ള ഭക്തിവളർത്തണം. ഇതു നാലും തുല്യമായി ചെയ്യാൻ കഴിഞ്ഞാൽ സന്തോഷകരമായ ജീവിതമായി. എന്നാൽ, മനസ്സ് യോഗയുക്തമാക്കുക.

ആഹരം തന്നെ മൂന്നുവിധം ഉണ്ട് സാത്വികം രാജസം താമസം. സാത്വികമായ ഭക്ഷണങ്ങൾ (വെജിറ്റേറിയൻ ആഹാരം) എളുപ്പം ദഹിക്കുന്നു, അത് കഴിക്കുമ്പോൾ മനസ്സിന് തൃപ്തി, രോഗശാന്തി ഒക്കെ ലഭിക്കുന്നു. രാജസമായ ആഹാരങ്ങൾ രോഗം അസസ്ഥത ഒക്കെ ഉണ്ടാക്കുന്നു. താമസമായിട്ടുള്ളത് തീരെ വർജ്ജിക്കുക. അത് നമ്മെ ഉന്മേഷരഹിതാക്കി മാറ്റുന്നു.

മനസ്സിനു വേണ്ടത്: സ്നേഹമാ‍ണ് മുഖ്യമായി മനസ്സിനു വേണ്ടത്. സ്നേഹം കിട്ടാത്ത മനസ്സ് മുരടിച്ചുപോകും. അത് ഈശ്വരനോടുള്ള പ്രേമമാകുമ്പോൾ നമുക്ക് ശാശ്വതമായ മനശ്ശാന്തി ലഭിക്കുന്നു.

ബുദ്ധിക്ക് ( ഭൌതീകം) വിദ്യാഭ്യാസാത്തിലൂടെ കിട്ടുന്ന അറിവ്

ആത്മീയം - ഉത്സാഹവും ധൈര്യവും എങ്ങിനെ നേടിയെടുക്കാം, എന്നൊക്ക് (നമ്മുടെ ഋഷീശ്വരൊക്കെ മരിക്കുംവരെ പൂർണ്ണ ആരോഗ്യവാന്മാരായിരുന്നു എന്നോർക്കുക)

നമ്മുടെ ശരീരത്തെ ഒരു മാമ്പഴമായി സങ്കല്പിക്കുക ആദ്യം മൃദുവായ കണ്ണിമാങ്ങ (ശിശുക്കളുടെ ശാരീരം) പിന്നെ മാങ്ങയണ്ടി കഠിനമാകുന്നു, ഉറച്ച് പുറം ചട്ടകൊണ്ടും മൂടപ്പെടുന്നു (യൌവ്വനം). പിന്നെ മാങ്ങ പഴുക്കുമ്പോൾ പുറം തോൽ വീണ്ടും മൃദുലമാകും കാഠിന്യം കുറയും.. പക്ഷെ ഉള്ളിലെ മാങ്ങയണ്ടി കുറച്ചുകൂടി കട്ടിയാറ്റിട്ടുണ്ടാകും (വാർദ്ധക്ക്യത്തിലേക്ക്). അതും കഴിഞ്ഞ് പുറം ഭാഗങ്ങൾ (വാർദ്ധക്ക്യത്താൽ ) അഴുകി തുടങ്ങുന്നു. ഒടുവിൽ ശേഷിക്കുന്നത് കടുകട്ടിയായ മാങ്ങയണ്ടി മാത്രം (നമ്മുടെ ഉറപ്പുള്ള മനസ്സ്).

മനസ്സ് ശാന്തമാക്കാൻ, ഉറപ്പുള്ളതാക്കാൻ എന്താണ് ചെയ്യേണ്ടത്?,

അമ്പലത്തിൽ പോകാം....
അമ്പലത്തിൽ പോയാൽ ശാന്തി ലഭിക്കുമോ?
അമ്പലത്തിലും ശാന്തി കണ്ടെത്താൻ പ്രയാസമാണ്. കാരണം മനസ്സ് ശാന്തമാകുമ്പോഴേ ശാന്തികിട്ടൂ . അമ്പലത്തിൽ വലിയ തിരക്കൊന്നും ഇല്ലാതെയിരിക്കുമ്പോൾ നിന്നു തൊഴുമ്പോൾ ശാന്തികിട്ടും. എന്നാൽ വലിയ തിരക്കും ബഹളവും ഒക്കെയാണെങ്കിൽ നമ്മുടെ മനസ്സ് അടക്കി പ്രാർത്ഥിക്കാൻ ബുദ്ധിമുട്ടാണ്.

മനസ്സ് സ്വസ്ഥമാകുമ്പോൾ ശാന്തി കിട്ടുന്നു എന്നത് വ്യക്തമായി.
ശാന്തിയിരിക്കുന്നത് മനസ്സിൽ. എന്നാൽ മനസ്സിലും അല്ല ശാന്തി പിന്നെയെവിടെയാണ് ശാന്തി? ശാന്തി, സമാധാനം, ആനന്ദം, സംതൃപ്തി, സ്വസ്ഥത ഒക്കെ ഇരിക്കുന്നത് ഭഗവാനിലാണ്.

ഭഗവാൻ/ഈശ്വരൻ ഇരിക്കുന്നത്?
നമ്മുടെ ഉള്ളിൽ.

നമുക്ക് ശാന്തിയും സമാധാനവും ഒക്കെ അനുഭവിക്കാൻ ഈശ്വരൻ തന്നിട്ടുള്ള ഉപകരണമാണ് മനസ്സ്

മനസ്സ് അസ്വസ്ഥമാകുമ്പോ‍ൾ ശാന്തി നഷ്ടപ്പെടുന്നു. മനസ്സ് സ്വസ്ഥമാകുമ്പോൾ ശാന്തി കൈവരുന്നു.

മനസ്സ് സ്വസ്ഥമാകാൻ (ശാന്തി അനുഭവിക്കാൻ) എന്തുചെയ്യണം...?
യോഗ ചെയ്യണം. എന്നാൽ മനസ്സിനെ നിയന്ത്രിക്കാനായുള്ള മെഡിറ്റേഷൻസ് ചെയ്യണം (യോഗ എന്നാൽ ആസനം അല്ല). മനസ്സിനെ ഈശ്വരിങ്കലേയ്ക്ക് തിരിക്കണം.

എല്ലാ പ്രശ്നങ്ങളും ഇരിക്കുന്നത് മനസ്സിലാണ് ഒരേ മനസ്സ് വിചാരിച്ചാൽ നമ്മെ സ്വസ്ഥരാക്കാനും പറ്റും,അസ്വസ്ഥരാക്കാനും പറ്റും. നമുക്ക് വേണ്ടത് സ്വസ്ഥതയോ അസ്വസ്ഥയോ എന്ന് തീരുമാനിക്കുക. സ്വസ്ഥതയാണ് വേണ്ടതെങ്കിൽ അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളിൽ നിന്നും പ്രവർത്തികളിൽ നിന്നും മാറി നിൽക്കുക. ഭഗവാനെപ്പറ്റി ചിന്തിക്കുക.

ഭഗവാനെപ്പറ്റി ചിന്തിക്കാൻ വേണ്ടത് ഭഗവാനോടുള്ള പ്രേമം കലർന്ന ഭക്തിയാണ്.
സ്വസ്ഥതയാണ് നമുക്ക് വേണ്ടത് എന്ന് തീരുമാനിക്കുതിന് വിവേകബുദ്ധി ഉണ്ടാകണം
ഭക്തി കൂടും തോറും വിവേകബുദ്ധിയും കൂടും. ഭഗവാൻ തന്നെ അരുളിച്ചെയ്യുന്നു, “ ആരാണോ എന്നെ പ്രേമത്തോടുകൂടി പ്രാർത്ഥിക്കുന്നത്, അവർക്ക് ഞാൻ വിവേകബുദ്ധി കൊടുക്കും” എന്ന് എപ്പോൾ, എന്തു, ചെയ്യണമെന്ന നമ്മെക്കൊണ്ട് തോന്നിപ്പിക്കുന്നത് വിവേകബുദ്ധിയാണ്. അതിന് ദിവസവും പ്രേമത്തോടുകൂടി ഭഗവാനെ പ്രാർത്ഥിക്കണം.

ഭഗവത് സ്നേഹം ഉണ്ടാകാൻ ജ്ഞാനവും വൈരാഗ്യവും ഉണ്ടാകണം.

ജ്ഞാനം എന്നാൽ; ഭഗവാനുള്ളതുകൊണ്ടാണ് ഞാനിവിടെ ഉള്ളത്, ഞാൻ ജീവിക്കുന്നത് ഹാർട്ടുള്ളതുകൊണ്ടല്ല, ഭഗവാനുള്ളതുകൊണ്ടാണ് ഹാർട്ടുള്ളത് എന്നിങ്ങനെ ഭഗവത് ചൈതന്യം എല്ലാറ്റിലും ദർശിക്കുക.

വൈരാഗ്യം: വൈരാഗ്യം എന്നാൽ ഭക്തി. ദൃഢമായ ഭക്തി.
ഭക്തിയുണ്ടെങ്കിൽ ശക്തി കൈവരും എന്നാണ് പാഞ്ചാലിയുടെയും പ്രഹ്ലാദന്റെയും ഒക്കെ കഥ നമുക്ക് പറഞ്ഞു തരുന്നത്. ഭഗവാനിൽ ഉറച്ച മനസ്സ് നമ്മെ ഭക്തിയിലേക്കും, പിന്നെ ശാന്തിയിലേക്കും/മുക്തിയിലേക്കും എത്തിക്കുന്നു.

ചുരുക്കത്തിൽ... ശാന്തി എവിടെ? മനസ്സിൽ. മനസ്സ് സ്വസ്ഥമാകണമെങ്കിൽ ഭഗവത് ഭക്തിയുണ്ടാകണം ഭഗവാനോടുള്ള പ്രേമം കലർന്ന ഭക്തിയുണ്ടാകണം
അതിനു ഭക്തിയുണ്ടാകാൻ വിവേകബുദ്ധിവേണം, ജ്ഞാനവും വൈരാഗ്യവും വേണം.

യഥാർത്ഥ ഭക്തി:- ഒന്നിലും പ്രത്യേകമായ അഭിനിവേശമോ- ആസയോ-പ്രതിഫലേച്ഹയോ കൂടാതെയുള്ള നിഷ്കാമഭക്തിയാണ് യധാർത്ഥ ഭക്തി

ഒൻപതു ഉപാസനകൾ (ഭക്തിയുടെ വിവിധ രൂപങ്ങൾ)

1) ഭഗവാന്റെ ചരിതങ്ങൾ കേൾക്കുക
2)തിരുനാമങ്ങൾ കീർത്തിക്കുക
3)ഭഗവാനെ സദാ മനസ്സിൽ സ്മരിക്കുക
4)അദ്ദേഹത്തെ മനസ്സിൽ സങ്കല്പിച്ച് ഒരോ പ്രവർത്തിയും ചെയ്യുക
5)ഭഗവാന്റെ രൂപത്തിലോ വിഗ്രഹത്തിലോ പുഷ്പാർച്ചനകൾ നടത്തുക
6)ഭഗവത് വിഗ്രഹത്തെ ദർശിച്ച് കൈകൂപ്പി വന്ദിക്കുക
7) ഭഗവാനെ തന്റെ തോഴനായോ യജമാനനായോ ഭാവിക്കുക.
8) ഭഗവാന്റെ ദാസനാണെന്നു കരുതി ഭക്തിയോടുകൂടി അശ്രുക്കൾ വാർക്കുക
9) സരവ്വവും ഭഗവാനിൽ ആത്മാർപ്പണം ചെയ്യുക
ഇതിൽ എതെങ്കിലും ഒന്നുണ്ടായാൽ പോലും അവൻ ഭക്തനാണ്.

തന്ത്ര ശാസ്ത്രത്തിലെ അഞ്ചു ഭാഗങ്ങൾ

തന്ത്ര ശാസ്ത്രത്തിലെ അഞ്ചു ഭാഗങ്ങൾ

തന്ത്ര ശാസ്ത്രത്തെ അഞ്ചായി തരം തിരിച്ചിട്ടുണ്ട് (തന്ത്ര ശാസ്ത്രം നാലയിടാണ് കാണാറ്)

1- ചര്യാ പാദം
2- ക്രിയാ പാദം
3- ജ്ഞാന പാദം
4- വിദ്യാ പാദം (ആഗമ ശാസ്ത്രത്തിൽ മാത്രമേ വിദ്യാ പാദം എടുക്കാറുള്ളു ശൈവാചാരത്തിൽ )
5- യോഗ പാദം

ചര്യ പാദം

ഒരു സാധകന്റെ നിത്യ കർമ്മാനുഷ്‌ടങ്ങൾ തുടങ്ങിയവയിൽ കൂടി വ്യക്തി വികാസം സാധിപ്പിക്കുന്ന ഭാഗത്തെ ആകുന്നു ചര്യ പാദം എന്ന് പറയുന്നത്

ക്രിയാ പാദം

ക്ഷേത്രാരാധന പൂജ ഹോമം മുതലായ ബാഹ്യ കർമ്മാനുഷ്‌ഠാനങ്ങൾ അതിലൂടെ സമാജ സേവനം രാജ്യ സുരക്ഷാ മുതലായവ ഈ ക്രിയാ പാദത്തിൽ പെടുന്നു

വിദ്യാ പാദം

ഗുരുവിനെ തേടി കണ്ടെത്തി ലിഖിത രൂപത്തിൽ ഉള്ള ജ്ഞാനത്തെ ഗുരുമുഖത്തു നിന്ന് പഠിച്ചു സ്വ ജീവിതത്തിൽ പകർത്തി വ്യക്തി ജീവിതം ലോകത്തിനു മാതൃക ആകുന്ന ഭാഗം വ്യക്തിയും അതിലൂടെ രാഷ്ട്രവും ഉയരുമ്പോൾ ഐശ്വര്യം ആ രാജ്യത്ത് വിളയാടും

ജ്ഞാനം

സ്വയം ആർജ്ജിക്കുന്ന അറിവിനെ ആകുന്നു ജ്ഞാനത്തെ സൂചിപ്പിക്കുന്നത് പഠിച്ചതിനെ മനനം ചെയ്യുമ്പോൾ സംശയങ്ങൾ ഉണ്ടാകും അതിനെ സ്വയം മനനം ചെയ്തു ഉത്തരം കണ്ടെത്തി ലോകത്തിനു ഉപകാരമാകുന്ന വിധം പ്രചരിപ്പിക്കുന്ന ഭാഗം ആകുന്നു ജ്ഞാന പാദം

യോഗപാദം

താൻ എന്തിനു വേണ്ടി ഇതൊക്കെ അറിഞ്ഞു എന്ന് ചിന്തിക്കുന്നിടത് തുടങ്ങുന്നു അവനവനിലേക്ക് ഇറങ്ങി ച്ചെല്ലാൻ.. അവിടുന്ന് ആകുന്നു യഥാർത്ഥ തന്ത്ര ശാസ്ത്രം തുടങ്ങുന്നത് ആത്മോപാസനയിൽ കൂടി മാത്രമേ ജീവൻ മുക്തി സാധിക്കു എന്ന് മനസിലാകുന്ന സാധകൻ യോഗ മാർഗത്തിൽ എത്തുന്നു മോക്ഷ സാധന ആരംഭിക്കുന്നു ..

ഈ അവസ്ഥയിലൂടെ പോകുന്ന സാധകന് നല്ല വഴി കാട്ടി ആയി മാറണം ഗുരു.. ഗുരുവിന്റെ തപഃ ശക്തിയിലൂടെ മാത്രമേ ശിഷ്യൻ വളരു...

1 December 2018

ബഗളാമുഖി

ബഗളാമുഖി

വൾഗ എന്ന പദത്തിൽ നിന്നാണ് ബഗളാ എന്ന വാക്ക് ഉണ്ടായത് വൾഗ എന്നാൽ അതി സുന്ദരി എന്നും പക്ഷി മുഖി എന്നും അർത്ഥം ഉണ്ട് .. പീതാംബര വർണ്ണ രഥത്തിൽ അമ്മ അസുരന്റെ നാക്കിനെ പുറത്തോട്ടു വലിച്ചിട്ടു ഗദയാൽ മർദ്ധിക്കുന്ന ഭാവം ആകുന്നു ബഗലയ്ക്കു. പൊതുവെ ദേവിയെ ശാന്തി. പൗഷ്ടി. ആഭിചാരിക എന്ന അർത്ഥത്തിൽ ആണു സാധാരണ മനുഷ്യർ ദേവി ആരാധന നടത്താറ് എന്നാൽ തന്ത്ര ശാസ്ത്രത്തിൽ ഈ ഭാവം പരമമായ മോക്ഷാവസ്ഥ കൊടുക്കുന്ന യോഗാഭാവത്തെ സൂചിപ്പിക്കുന്നു.  ആണവ കാർമ്മീക മായിക മലത്താൽ ജഗത്തിൽ സത്യം അറിയാതെ ഉഴലുന്ന മനുഷ്യന് മോക്ഷ കാവാടത്തേ കാണിച്ചു കൊടുക്കുന്ന ദേവി ആകുന്നു ബഗളാമുഖി.

""വിഷ്ടമ്യാഹമിദം വൃത്സ്നാമേകാംശേന സ്ഥിതോ ജഗത്""

മനസ്സിനെ ഒരിടത്തും മാത്രം സ്തംഭിപ്പിക്കുക അതായത് യോഗാനുഭൂതി ആവുവോളം കുടിക്കാനുള്ള സൗകര്യം ഒരുക്കുന്ന സാധന ആകുന്നു നാക്കു യോഗ ശാസ്ത്രത്തിൽ അമൃത് പാനം ചെയ്യാനുള്ള വസ്തുവാകുന്നു കൂടാതെ വാക്ക് അധർമ്മത്തിലൂടെ പോകാതെ ഇരിക്കാനും സൂചിപ്പിക്കുന്നു യോഗശാസ്ത്രത്തിൽ "ഖേചരീ" മുദ്ര മുദ്രയാകുന്നു ബഗളാമുഖിയുടെ കയ്യിൽ പിടിച്ചിരിക്കുന്ന നാക്കിനെ സൂചിപികുനത്.. യോഗികൾ ഉളനാക്കിലെ നാസാദ്വാരത്തിനടുത്തുള്ള "ലംബിക" എന്ന ചക്രത്തിൽ തോട്ടുകൊണ്ട്  സഹസ്രാരത്തിൽ നിന്ന് ഒഴുകി വരുന്ന അമൃത് പാനം ചെയ്യുന്നു ജനന മരണ കാലചക്രത്തിൽ നിന്ന് സാധകൻ ഉയർത്തി പരമമായ മോക്ഷാവസ്ഥ കൊടുക്കുന്നു "ഖേ" എന്നാൽ ബ്രഹ്മത്തെയും "ചരി" എന്നാൽ ചലിക്കുക എന്നും ആണു അർത്ഥം വളരെ കാലത്തെ യോഗാഭ്യാസം കൊണ്ട് മാത്രമേ ഇതിനെ അറിയാൻ സാധിക്കു അങ്ങനെ യോഗശാസ്ത്രത്തിലെ ഖേചരീ മുദ്രയുടെ രഹസ്യത്തെ സൂചിപ്പിക്കുന്ന ദേവാതെയും ഖേചരീ മുദ്രയുടെ അധിഷ്ഠാന ദേവത ആകുന്നു വൽഗ. യോഗാത്മകമായ കീരിടവും സുധാസാഗര മധ്യത്തിൽ പീതവർണ്ണത്തിൽ ദേവി വിരാജിക്കുന്നു ഈ സങ്കല്പ്പം ദേവി ആന്തരികമായ സപ്ത ധാധുക്കളിൽ വിരാജിക്കുന്നു എന്ന സങ്കല്പം ആകുന്നു. അഞ്ചു ഭാവമാണ് ദേവിക്ക് പ്രധാനമായും ഉള്ളത് അതിൽ ശ്രേഷ്ഠത്വം ബ്രഹ്മാസ്ത്രം ആകുന്നു ബ്രഹ്മ എന്നാൽ ഈ കാണുന്ന വിശ്വം അസ്ത്രം എന്നാൽ ആയുധം അതായത് മായയെ നീക്കുന്ന ആയുധം എന്നു ആകുന്നു .

""രക്ഷോഹനാം വൽഗഹനം വൈഷ്ണവിമിദമഹം തം
ബഗളാമുക്തിരാമി " (പ്രണതോഷിണി തന്ത്ര)
പ്രാണനെ മനസിനെ അതാത് സ്ഥലത്തു സ്തംഭിപ്പിച്ചു കൊണ്ട് ആ പരാമനാനന്ദ യോഗാനുഭൂതിയെ അറിയുവാനുള്ള രഹസ്യം ആകുന്നു ബഗളാമുഖി ദേവി

ദക്ഷിണാചാരം

ദക്ഷിണാചാരം

"ദക്ഷിണാ ദക്ഷിണാരാദ്ധ്യ ദരസ്‌മേര മുഖാംബുജ"

ദക്ഷിണാചാരമെന്നത്   പൊതുവെ സാത്വതിക പരമായ ശ്രീ വിദ്യ മാർഗം ആകുന്നു. ദേവിയുടെ പൂജ വലത് കാരത്താൽ ചെയ്യുന്നവരും വലത് ഭാഗത്തു ഉള്ള പുരുഷ തത്വത്തെ ആരാധിക്കുന്നവരും പിങ്ഗള  എന്ന സൂര്യ നാഡിയെ ആരാധന നടത്തുന്നവരും ആകുന്നു അത് കൊണ്ട് തന്നെ ശൈവ മാർഗികൾ കൂടെ ആകുന്നു അതായത് ശക്തിക്കു തുല്യമായി ശിവനെയും ആരാധിക്കുന്നു "ഹ" എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശ്രീ വിദ്യ മന്ത്രം ആയതിനാൽ ഹാദി വിദ്യ എന്നും പറയുന്നു.
പിൽ കാലത് വൈദീകർ അവർക്കു അനുയോജ്യമായ ഉപാസനയായി കണ്ടുവന്നു  ഈ ശാസ്ത്രത്തെ പൂർണ്ണമായി വൈദീക വത്കരിച്ചു എന്ന് കാണാം. അതിന്റെ ഭാഗമായി വൈദീക മന്ത്രങ്ങളുടെ കടന്നു കയറ്റവും ജാതി ബ്രാഹ്മണ വൽക്കരണവും ഇതിൽ പ്രത്യക്ഷമായി കാണാം. ഈ കടന്നു കയറ്റം ചില തന്ത്ര ശാസ്ത്ര ഗ്രന്ഥത്തിലും കാണാം .. ചാതുർ വർണ്ണ്യത്തെ നിഷിധമായ എതിർത്ത തന്ത്ര ശാസ്ത്രത്തിൽ പോലും ചാതുർ വർണ്ണ്യം കൊണ്ട് വന്നിട്ടുണ്ട്. തന്ത്ര ഉപാസകർ ഈ വിഷയം ഗുരുവിൽ നിന്ന് ചർച്ച ചെയ്തു ഇതിന്റെ യാഥാർഥ്യം മനസിലാക്കുക കാരണം. പര ബ്രഹ്മ സ്വരൂപിണി ആയ മഹാ മായയുടെ ശാസ്ത്രം കാലത്തിനും ദേശത്തിനും ലിംഗത്തിനും വർണ്ണത്തിനും രാഷ്ട്രത്തിനും  അതീത ആകുന്നു ...

"കാലാതീത ഗുണാതീത
സർവാതീത ശമാത്മിക"