ഭാഗം - 14
പറയൻ കൂത്ത്
♦️➖➖➖ॐ➖➖➖♦️
പറയർ എന്ന സമുദായക്കാർ നടത്തി വരുന്ന ഒരുതരം നൃത്തമാണ് പറയൻ കൂത്ത്. പറയൻ തുള്ളലിനു ഇതുമായി വളരെ സാമ്യതകൾ ഉണ്ട്. പറയസമുദായക്കാരുടെ ഇടയിൽ അസുഖം മാറ്റുവാനുള്ള കർമ്മങ്ങളുടെ അനുബന്ധമായിട്ടാണീ കൂത്ത് നടത്തുന്നത്. അസുഖം അഥവാ ‘പിണി’ ഒഴിപ്പിക്കുന്നയാളാണ് കച്ചകെട്ടി തുള്ളുന്നത്. ചെണ്ട വാദ്യമാണ് അകമ്പടി സംഗീതം പകരുന്നത്.
പറയൻ തുള്ളൽ
💗●➖➖●ॐ●➖➖●💗
പറയൻ തുള്ളൽ പ്രഭാതത്തിൽ അരങ്ങേറുന്ന ഒരു തുള്ളൽ കലാരൂപമാണ്. മറ്റു തുള്ളലുകളെ അപേക്ഷിച്ച് പറയൻ തുള്ളലിന് പതിഞ്ഞ ഈണവും താളവുമാണുള്ളത്, മാത്രമല്ല മറ്റു തുള്ളലുകളേക്കാൾ പ്രയാസം കൂടിയതും പറയൻ തുള്ളലിനാണ്. മല്ലിക എന്ന സംസ്കൃതവൃത്തമാണ് ഇതിൽ കൂടുതലായി ഉപയോഗിക്കുന്നത്. 'പറയുന്ന' രീതിയിലുള്ള പാട്ട് സമ്പ്രദായം പിന്തുടരുന്നത് കൊണ്ടാണ് പറയൻ തുള്ളൽ എന്ന പേര് കിട്ടിയത്.
അവതരണം
💗●➖➖●ॐ●➖➖●💗
ഈ കലാരൂപത്തിന്റെ വേഗത വളരെ മന്ദഗതിയിലാണ്. ആംഗ്യങ്ങൾ ഉപയോഗിച്ച് അവതാരകൻ പാട്ടുകളുടെ അർത്ഥം വിശദീകരിക്കുന്നു. ഈ കലാരൂപത്തിൽ നൃത്തം വളരെ കുറവാണ്. ഈ തുളളൽ പറയരുടെ പഴയ അഭിനയ രീതി പരിഷ്കരിച്ചുണ്ടാക്കിയതാണ്. മറ്റു തുള്ളൽ കലകൾ പോലെ സമൂഹവുമായി ബന്ധമുള്ള വിഷയങ്ങൾ അല്ല ഇതിൽ അവതരിപ്പിക്കുന്നത്, മറിച്ച് പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള കഥകളാണ്. മൃദംഗമാണ് പ്രധാന വാദ്യം .
മികച്ച പറയൻ തുള്ളലുകൾ
💗●➖➖●ॐ●➖➖●💗
സഭാപ്രവേശം
ത്രിപുരദഹനം
കുംഭകർണവധം
ദക്ഷയാഗം
കീചകവധം
പുളിന്ദീമോഷം
സുന്ദോപസുന്ദോപാഖ്യാനം
നാളായണീചരിതം
ഹരിശ്ചന്ദ്രചരിതം
പാഞ്ചാലി സ്വയംവരം
പഞ്ചേന്ദ്രാേപാഖ്യാനം
വേഷവിധാനം
💗●➖➖●ॐ●➖➖●💗
സർപ്പഫണവും ശിവലിംഗവും ഉള്ള കിരീടമാണ് പറയൻതുള്ളലിന്റെ പെട്ടെന്ന് കണ്ണിൽപെടുന്ന പ്രത്യേകത. ദേഹത്ത് മുഴുവൻ ഭസ്മമോ ചന്ദനമോ തേക്കുന്നു . വാലിട്ടുകണ്ണെഴുതും. കൈമെത്ത, അമ്പടി, ഉടുത്തുകെട്ട്, വലതുകാലിൽ വാകച്ചിലമ്പ്, കച്ചമണി എന്നിവയും ധരിക്കുന്നു. ഉടുത്തുകെട്ടിന് ചുവന്ന പട്ട് വേണം . അതിനു മുകളിൽ മറ്റാെരു തുണികെട്ടുന്നു. മുഖത്ത് തേപ്പ് കാണുകയില്ല . തലമുടിയിൽ ചുവന്ന പട്ടും തൊങ്ങലും കോർത്തിരിക്കും. കൈകളിലും കഴുത്തിലും വളയും മാലയുമണിഞ്ഞിരിക്കും. രുദ്രാക്ഷമാലകളും ധരിക്കും. ഒറ്റക്കാലിലാണു നൃത്തം. അതു മിക്കവാറും മുറിയടന്തതാളത്തിലായിരിക്കും. പറയൻതുള്ളലിലെ വേഷത്തിന് ശിവദേവനുമായി സാമ്യമുള്ളതിനാൽ ഭക്തിയാണ് പൊതുവെ പ്രേക്ഷകന് അനുഭവവേദ്യമാകുന്നത്.
No comments:
Post a Comment