ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 January 2020

അരയാലും കുട്ടികളിലെ ശ്രവണശക്തിയും

അരയാലും കുട്ടികളിലെ ശ്രവണശക്തിയും

പണ്ടുകാലം മുതൽ ആലിന്റെ ചുവട്ടിൽ കുട്ടികളെ കിടത്തുന്നത് ബുദ്ധിവർദ്ധകമാണെന്ന് വിശ്വസിച്ചു പോന്നു. വളരെ ചെറുപ്പത്തിൽ ചെവി കേൾക്കാത്ത കുട്ടിയെ ആലിന്റെ ചുവട്ടിൽ കൊണ്ടുപോയി കിടത്തിയാൽ ചെവി കേൾക്കും. ഇതൊന്നും അത്ഭുതമല്ല.

ഇലകളുടെ ദലമർമ്മരം സദാ ഉള്ള വൃക്ഷമാണ് അരയാൽ. ആലിന്റെ ചുവട്ടിൽ കിടക്കുമ്പോൾ ഇലകൾ വായുവിൽ ഉണ്ടാക്കുന്ന അനുരണനം കുട്ടിയുടെ ത്വക്കിൽ അതിന്റെ സ്പന്ദനങ്ങൾ ഉണ്ടാക്കുന്നു. ത്വക്കിൽ ഉണ്ടാകുന്ന സ്പന്ദനങ്ങൾ കുട്ടിയുടെ ടിമ്പാനത്തിൽ, ചെവിയുടെ നാഡിയിൽ വരുത്തുന്ന പരിണാമമാണ് കേൾവിശക്തി വർദ്ധിക്കാനുള്ള ഒരു കാരണം. അത് ഒരു അനുബന്ധകാരണം മാത്രമാണ്. അതല്ല പ്രധാനകാരണം...?

പലപ്പോഴും പ്രസവസമയത്ത് ആദ്യം കാലുകൾ പുറത്തേക്ക് വരുന്ന കുട്ടികൾക്ക് പൊക്കിൾക്കൊടി മുറിയുമ്പോൾ പ്രാണവായുവിന്റെ - ഓക്സിജൻ - സഞ്ചയം കുറയും. തദ് ഫലമായി കുറെ കോശങ്ങൾ നശിക്കും. ഒരു ഓക്സിജൻ ചേംബറിൽ കൃത്യമായി നിരീക്ഷിച്ച് ഓക്സിജൻ അപ്പോൾത്തന്നെ കൊടുത്താൽ കുഴപ്പങ്ങൾ ഉണ്ടാവില്ല. പലപ്പോഴും പല കാരണങ്ങളാൽ ഇന്ത്യയിൽ ഇത് നടക്കാറില്ല. ഓക്സിജൻ കൊടുക്കുമ്പോൾ കൃത്യമായ നിരീക്ഷണത്തിൽ തന്നെ കൊടുക്കണം. കൂടിപ്പോയാൽ പിന്നെയും കുഴപ്പമാണ്.

ഇവിടെയാണ് വൃക്ഷരാജനായ ആലിന്റെ പ്രഭാവം. ഒരു ശിശുവിനെ കൊണ്ടുവരുമ്പോൾ, അതിന്റെ സന്തോഷം മർമ്മരങ്ങളിൽ കൂടും. ഇത് പറഞ്ഞാൽ ഇന്ന് പലർക്കും മനസ്സിലാകില്ല. ഇത് മനസ്സിലാകണമെങ്കിൽ ചെറുപ്പത്തിൽ ദേവതാവിജ്ഞാനം പഠിക്കണം. പ്രായമായിക്കഴിഞ്ഞു പഠിച്ചാൽ ശരിക്കങ്ങു സമ്മതിക്കാൻ പറ്റില്ല; ചിലപ്പോൾ ശരിയായിരിക്കും; എങ്കിലും അതിനൊരു ശാസ്ത്രീയ തെളിവില്ലല്ലോ എന്ന ചിന്ത...! ചെറുപ്പത്തിൽ പഠിക്കുന്ന കാര്യത്തിനു ശാസ്ത്രീയതെളിവു വേണ്ട. അത് അനുഭവം ആണ്.

അച്ഛന്റെ, അമ്മയുടെ കൈ പിടിച്ചു ആലിനു പ്രദക്ഷിണം വെയ്ക്കുമ്പോൾ അതുവരെ ഉണ്ടായിരുന്നതിനേക്കാൾ വേഗത്തിൽ ഇതരവൃക്ഷങ്ങളിൽ കാണാത്തവിധം ആലിന്റെ ഇലയുടെ മർമ്മരം കൂടുമ്പോൾ അവൻ തിരിച്ചറിയും – തന്നെ സ്വീകരിച്ചിരിക്കുന്നു. അവൻ അവന്റെ അച്ഛനെ ചൂണ്ടിക്കാണിക്കുമ്പോൾ അച്ഛൻ പറയും – “കണ്ടില്ലേ മോനേ, അത് നിന്നെക്കണ്ടിട്ടു സന്തോഷിക്കുന്നതാണ്. ആൽമരം നിന്റെ ആഗമനത്തിൽ സന്തോഷിച്ചിരിക്കുന്നു.” “പീത്വാ അംബരപീയൂഷം” – അംബരപീയൂഷം നീ ആവോളം പാനം ചെയ്യുക..!

ഇതൊക്കെ ഒരു സ്വാപ്നികഭാഷ ആണ്. ആ അംബരപീയൂഷം പാനം ചെയ്യുമ്പോഴാണ് ആല് അല്ലെങ്കിൽ മരം മുറിക്കാൻ പോകുമ്പോൾ അവന്റെ ഹൃദയത്തെ തടയുന്നത്.

അവിടെ ആൽമരം ആ ഓക്സിജൻ ക്രമപ്പെടുത്തിക്കൊടുക്കുമ്പോൾ ചെവി കേൾക്കും. അപ്പോഴാണ്, ഇന്നയിടത്തു പോയി തൊഴുതപ്പോൾ ചെവികേട്ടു എന്നൊക്കെ പറയുന്നത്. കഥകളൊക്കെ ഇങ്ങനെ ഉണ്ടാകുന്നതാണ്.

No comments:

Post a Comment