ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2020

പ്രദോഷം

പ്രദോഷം

പ്രദോഷകാലം എന്ന് പറയുന്നത് പകൽ കഴിഞ്ഞ് രാത്രി തുടങ്ങുന്നതിന്റെ സൂചനയായി ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും ഉദിക്കും വരെയാണെന്ന് പറയാം. ഹൈന്ദവവിശ്വാസപ്രകാരം പ്രദോഷത്തെ താഴെപ്പറയുന്നരീതിയിൽ അഞ്ചായി തിരിച്ചിരിക്കുന്നു.

1.നിത്യപ്രദോഷം

2.പക്ഷപ്രദോഷം

3.മാസപ്രദോഷം

4.മഹാപ്രദോഷം

5.പ്രളയപ്രദോഷം
 

നിത്യപ്രദോഷം
 
വൈകീട്ട് 5.45 മുതൽ 6.30 മണിക്കുള്ളിലെ സമയം പ്രദോഷങ്ങളെ നിത്യപ്രദോഷമെന്നു പറയുന്നു.

പക്ഷപ്രദോഷം

ഓരോ മാസവും കറുത്തവാവ് മുതൽ 13-ആം ദിവസവും വെളുത്തവാവ് മുതൽ 13-ആം ദിവസവും വരുന്നത് ത്രയോദശിയാണ്.അന്നാണ് പക്ഷപ്രദോഷം അന്നേ ദിവസം തന്നെ അസ്തമയത്തിനു ഒന്നരമണിക്കൂർ മുമ്പ്മുതൽ അസ്തമിച്ച് ഒന്നരമണിക്കൂർ വരെയുള്ള മൂന്ന് മണിക്കൂറുകളെ പ്രദോഷസമയമായി കണക്കാക്കുന്നു.

മാസപ്രദോഷം

ശുക്ലപക്ഷത്തിൽ വരുന്നപ്രദോഷമാണ് മാസപ്രദോഷം.

മഹാപ്രദോഷം

പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണു. അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം.

പ്രളയപ്രദോഷം

ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വരി പ്രദോഷം എന്നു പറയുന്നു. ഈശ്വരനും ദേവിയും ചേർന്ന് അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ആണ് വിശ്വാസം. പൊതുവേ പ്രദോഷവഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.

പ്രദോഷം മാസത്തില്‍ രണ്ടെണ്ണം ഉണ്ട്, കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലേതും. രണ്ടു പ്രദോഷവും വ്രതം അനുഷ്ഠിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷം ആണ് പ്രധാനം. ശനിയാഴ്ച വരുന്ന കറുത്തപക്ഷ പ്രദോഷം ഏറ്റവും ഉത്തമം (ശനി പ്രദോഷം). സാധാരണ പ്രദോഷം നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് ശനിപ്രദോഷം. പുണ്യക്രിയകള്‍ക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് പ്രദോഷം. പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും. 

 ''കൈലാസശൈലഭവനേ ത്രിജഗജ്ജനിത്രിം ഗൗരിം നിവേശ്യ കനകാചിത രത്‌നപീഠേ! നൃത്തം വിധാതുമഭിവാഞ്ചത ശൂലപാണൗ ദേവാഃ പ്രദോഷ സമയേനു ഭജന്തി സര്‍വ്വേ!!'' 

''വാഗ്‌ദേവീ ധൃതവല്ലകീ ശതമഖോ വേണും ദധത് പത്മജഃ താലോന്നിദ്രകരാ രമാഭഗവതീ ഗേയപ്രയോഗാന്വിതാ! വിഷ്ണുസാന്ദ്രമൃദംഗവാദനപടുര്‍ദേവാഃ സമന്താത്സ്ഥിതാഃ സേവന്തേ തമനു പ്രദോഷസമയേ ദേവം മൃഡാനീപതിം!!'' 

''ഗന്ധര്‍വയക്ഷപതഗോരഗ സിദ്ധസാധ്യ- വിദ്യാധരാമരവരാപ്‌സരാം ഗണാശ്ച! യേളന്യേ ത്രിലോകനിലയാഃ സഹഭൂതാവര്‍ഗാഃ പ്രാപ്‌തേ പ്രദോഷസമയേ ഹരപാര്‍ശ്വസംസ്ഥാ!'' 
 
ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. 
 
ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കുന്നു. അങ്ങനെ പ്രദോഷസന്ധ്യാ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ട്. പ്രദോഷ സന്ധ്യാവേളയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും. പ്രദോഷവ്രതം ഉപവാസമായി ആണ് അനുഷ്ഠിക്കേണ്ടത്. പ്രദോഷവ്രതത്തിന് തലേന്ന് ഒരിക്കല്‍ എടുക്കണം. 
 
പ്രദോഷ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം കുളിച്ച് ശുദ്ധിയായി പ്രദോഷപൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷ സ്‌തോത്രങ്ങള്‍, പ്രദോഷ കീര്‍ത്തനം (ശങ്കരധ്യാനപ്രകാരം....) ഇവ ജപിച്ച് ഭഗവാനെയും ദേവിയെയും പ്രാര്‍ത്ഥിക്കുക. പ്രദോഷവിധിയും മഹിമയും പുണ്യവും ഫലപ്രാപ്തിയും വിളിച്ചോതുന്ന കീര്‍ത്തനമാണ് ഈ പഴയ കീര്‍ത്തനം. ശംഭു പ്രസാദമുണ്ടായാല്‍ മറ്റെന്താണ് വേണ്ടത്. പ്രദോഷവ്രതം അനുഷ്ഠിക്കുന്നവര്‍ ഏതെങ്കിലും ദാനം നടത്തണം.  

പ്രദോഷസ്തോത്രാഷ്ടകം 

 സത്യം ബ്രവീമി പരലോകഹിതം ബ്രവീമി സാരം ബ്രവീമ്യുപനിഷദ്ധ്രുദയം ബ്രവീമി |
സംസാരമുല്ബണമസാരമവാപ്യ ജന്തോഃ സാരോഽയമീശ്വരപദാംബുരുഹസ്യ സേവാ ||൧|| 

യേ നാര്ചയന്തി ഗിരിശം സമയേ പ്രദോഷേ യേ നാര്ചിതം ശിവമപി പ്രണമന്തി ചാന്യേ | 
ഏതത്കഥാം ശ്രുതിപുടൈര്ന പിബന്തി മൂഢാസ്തേ ജന്മജന്മസു ഭവന്തി നരാ ദരിദ്രാഃ ||൨|| 

യേ വൈ പ്രദോഷസമയേ പരമേശ്വരസ്യ കുര്വന്ത്യനന്യമനസോംഽഘ്രിസരോജപൂജാം | 
നിത്യം പ്രവൃദ്ധധനധാന്യകളത്രപുത്രസൗഭാഗ്യസംപദധികാസ്ത ഇഹൈവ ലോകേ ||൩|| 

കൈലാസശൈലഭുവനേ ത്രിജഗജ്ജനിത്രീം ഗൗരീം നിവേശ്യ കനകാചിതരത്നപീഠേ | 
നൃത്യം വിധാതുമമിവാഞ്ചതി ശൂലപാണൗ ദേവാഃ പ്രദോഷസമയേ നു ഭജന്തി സര്വേ ||൪|| 

വാഗ്ദേവീ ധൃതവല്ലകീ ശതമുഖോ വേണും ദധത്പദ്മജസ്താലോന്നിദ്രകരോ രമാ ഭഗവതീ ഗേയപ്രയോഗാന്വിതാ | 
വിഷ്ണുഃ സാന്ദ്രമൠദങ്ഗവാദനപടുര്ദേവാഃ സമന്താത്സ്ഥിതാഃ സേവന്തേ തമനു പ്രദോഷസമയേ ദേവം മൃഡാനീപതിം ||൫||
 ഗന്ധര്വയക്ഷപതഗോരഗസിദ്ധസാധ്യാവിദ്യാധരാമരവരാപ്സരസാം ഗണാംശ്ച | 
യേഽന്യേ ത്രിലോകനിലയാഃ സഹഭൂതവര്ഗാഃ പ്രാപ്തേ പ്രദോഷസമയേ ഹരപാര്ശ്വസംസ്ഥാഃ ||൬|| 

അതഃ പ്രദോഷേ ശിവ ഏക ഏവ പൂജ്യോഽഥ നാന്യേ ഹരിപദ്മജാദ്യാഃ | 
തസ്മിന്മഹേശേ വിധിനേജ്യമാനേ സര്വേ പ്രസീദന്തി സുരാധിനാഥാഃ ||൭|| 

ഏഷ തേ തനയഃ പൂര്വജന്മനി ബ്രാഹ്മണോത്തമഃ | 
പ്രതിഗ്രഹൈര്വയോ നിന്യേ ന ദാനാദ്യൈഃ സുകര്മഭിഃ ||൮|| 

അതോ ദാരിദ്ര്യമാപന്നഃ പുത്രസ്തേ ദ്വിജഭാമിനി | 
തദ്ദോഷപരിഹാരാര്ഥം ശരണം യാതു ശങ്കരം ||൯||

ഇതി ശ്രീസ്കാന്ദോക്തം പ്രദോഷസ്തോത്രാഷ്ടകം സംപൂര്ണം

No comments:

Post a Comment