രാമായണത്തിലെ രണ്ട് പിതൃതര്‍പ്പണങ്ങള്‍
അദ്ധ്യാത്മ രാമായണത്തില്‍ രണ്ടിടത്ത് പിതൃതര്‍പ്പണത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട് എഴുത്തച്ഛന്‍. അയോദ്ധ്യാ കാണ്ഡത്തിലും ആരണ്യ കാണ്ഡത്തിലും. താത നിയോഗത്താല്‍ വനയാത്രയിലായ സീതാശ്രീരാമലക്ഷ്മണന്മാരെ സന്ദര്‍ശിച്ച് രാജ്യഭാരം ഏല്‍ക്കാന്‍ ശ്രീരാമനെ തിരികെ കൂട്ടിക്കൊണ്ടു പോകാന്‍ ഭരതനെത്തി. ഭരതനില്‍നിന്നാണ് പിതാവ് ദശരഥന്റെ ദേഹവിയോഗ വാര്‍ത്ത രാമന്‍ അറിഞ്ഞത്. ഒരു സാധാരണ മനുഷ്യനെപ്പോലെ വിലപിച്ച രാമനെ ആശ്വസിപ്പിച്ച് ശേഷക്രിയകള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച വസിഷ്ഠമുനിയുടെ മേല്‍നോട്ടത്തില്‍ രാമന്‍ തര്‍പ്പണക്രിയകള്‍ അനുഷ്ഠിച്ചതിനെ രാമായണത്തില്‍ ഇങ്ങനെ വിവരിക്കുന്നു. ''മന്ദാകിനിയിലിറങ്ങിക്കുളിച്ചവര്‍ മന്ദേതരമുദകക്രിയയും ചെയ്താര്‍. പിണ്ഡം മധുസഹിതംഗുലീസല്‍ഫല- പിണ്യാകനിര്‍മ്മിതാന്നം കൊണ്ടുവച്ചിതു യാതൊരന്നം താന്‍ ഭുജിക്കുന്നതുമതു സാദരം നല്കു പിതൃക്കള്‍ക്കുമെന്നല്ലേ വേദസ്മൃതികള്‍ വിധിച്ചതെന്നോര്‍ത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്‌നാനംകഴിച്ചു പുണ്യാഹവും ചെയ്തഥ സ്‌നാനാദനന്തരം പ്രാപിച്ചിതാശ്രമം. അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും.'' അടുത്ത സന്ദര്‍ഭം രാവണന്റെ സീതാപഹരണത്തിനു ശേഷം സീതാന്വേഷണം നടത്തി വനത്തിലൂടെ സഞ്ചരിക്കുന്ന രാമലക്ഷ്മണന്മാര്‍ ജടായുവെന്ന പക്ഷിരാജനെ കണ്ടെത്തുന്ന ആരണ്യകാണ്ഡത്തിലാണ്. സോദരന്‍ സമ്പാതിയുടെ മരണവാര്‍ത്തയറിഞ്ഞ ജടായു തനിക്കു വേണ്ടി സമ്പാതിയുടെ ഉദകക്രിയകളും തര്‍പ്പണവും ചെയ്യണമെന്ന് അപേക്ഷിച്ചു. രാമന്‍ അതു നിര്‍വഹിച്ചു. അതിനെ എഴുത്തച്ഛന്‍ ഇങ്ങനെ വിവരിക്കുന്നു. ''തല്‍ക്ഷണം കുളിച്ചു സംസ്‌ക്കാരവും ചെയ്തു പിന്നെ സ്‌നാനവും കഴിച്ചുദകക്രിയാദിയും ചെയ്തു കാനനേ തത്ര മൃഗം വധിച്ചു മാംസഖണ്ഡം പുല്ലിന്മേല്‍ വച്ചു ജലാദികളും നല്‍കീടിനാന്‍ നല്ലൊരു ഗതിയവനുണ്ടാവാന്‍ പിത്രര്‍ത്ഥമായ്.''
No comments:
Post a Comment