ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 February 2025

27 നക്ഷത്രക്കാർക്കും വിധിച്ചിട്ടുള്ള ഗണേശ രൂപം

27 നക്ഷത്രക്കാർക്കും വിധിച്ചിട്ടുള്ള ഗണേശ രൂപം

ഓരോ നക്ഷത്രക്കാർക്കും ഉള്ള ഗണപതി രൂപങ്ങൾ ചേർക്കുന്നു, വിഘ്‌നങ്ങൾ അകലാനും ഐശ്വര്യം വന്നു ചേരാനും അതാതു നക്ഷത്ര ഗണപതി പ്രീതിപ്പെടുത്തുന്നത് നല്ലതാണ് 

1 അശ്വതി - ദ്വിമുഖ ഗണപതി
2 ഭരണി - സിദ്ധ ഗണപതി
3 കാർത്തിക - ഉച്ചിഷ്ട ഗണപതി
4 രോഹിണി - വിഘ്ന ഗണപതി
5 മകയിരം - ക്ഷിപ്രഗണപതി
6 തിരുവാതിര - ഹേരംബ ഗണപതി
7 പുണർതം - ലക്ഷ്മി ഗണപതി
8 പൂയം - മഹാഗണപതി
9 ആയില്യം - വിജയ ഗണപതി
10 മകം - നൃത്യ ഗണപതി
11 പൂരം - ഊർധ്വ ഗണപതി
12 ഉത്രം - ഏകാക്ഷര ഗണപതി
13 അത്തം - വരദ ഗണപതി
14 ചിത്തിര - ത്രയക്ഷര ഗണപതി
15 ചോതി - ക്ഷിപ്ര പ്രസാദ ഗണപതി
16 വിശാഖം - ഹരിദ്രാ ഗണപതി
17 അനിഴം - ഏകദന്ത ഗണപതി
18 തൃക്കേട്ട - സൃഷ്ടി ഗണപതി
19 മൂലം - ഉദ്ധാന ഗണപതി
20പൂരാടം - ഋണമോചന ഗണപതി
21 ഉത്രാടം - ഢുണ്ഡിഗണപതി
22 തിരുവോണം - ദ്വിമുഖ ഗണപതി
23 അവിട്ടം - ത്രിമുഖ ഗണപതി
24 ചതയം - സിംഹ ഗണപതി
25 പൂരുരുട്ടാതി - യോഗ ഗണപതി
26 ഉത്രട്ടാതി - ദുർഗ ഗണപതി
27 രേവതി - സങ്കടഹര ഗണപതി

ഓം മഹാഗണപതയേ നമഃ

ഗുരുവായൂർ ഉത്സവം

ഗുരുവായൂർ ഉത്സവം
                     
ഉത്സവങ്ങൾ മൂന്നുതരം. 
മുളയിട്ട് കൊടികയറുന്ന അങ്കുരാദി

മുളയിടാതെ കൊടികയറുന്ന ധ്വജാദി

മുളയിടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന പടഹാദി എന്നിവയാണവ.

വിശ്വപ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവം അങ്കുരാദിയാണ്. ഗുരുവായൂർ ഉത്സവം പത്ത് ദിവസം നീളുന്നു. ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളിലാണ് കൊടിയേറുന്നത്. അവസാനദിവസം രാത്രി ആറാട്ടോടുകൂടി സമാപിക്കുന്നു. 

ഉത്സവത്തിന്നു മുന്നോടിയായി ബ്രഹ്മകലശ ചടങ്ങുകൾ നടത്തപ്പെടുന്നു. കലശം ഉത്സവം കൊടികയറുന്നതിന്റെ എട്ടു ദിവസം മുമ്പ് ആരംഭിക്കും. കലശം തുടങ്ങിയാൽ ഉൽസവം കഴിയുന്നതു വരെ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ അമ്പലത്തിൽ പ്രവേശിപ്പിക്കുകയില്ല. 

ഉത്സവം കൊടികയറിയാൽ ഉത്സവം കഴിയുന്നതു വരെ തൃപ്പുക ഉണ്ടാവുകയില്ല. ഗുരുവായൂർ ഉത്സവത്തിന് വെടിക്കെട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഒന്നാം ദിവസം 
💗✥━═══🪷═══━✥💗
ഒന്നാം ദിവസം രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് ആനയോട്ടം നടക്കുന്നു. വൈകീട്ട് ആചാര്യവരണ്യവും കൊടിപൂജയും പിന്നീട് കൊടിയേറ്റവും നടക്കുന്നു. ചടങ്ങുകൾ നടത്തുന്നതിന് തന്ത്രിയ്ക്ക് ക്ഷേത്രം ഊരാളൻ കൂറയും പവിത്രവും നൽകുന്നതാണ് ആചാര്യവരണം.

അന്നത്തെ വിളക്കിന് കൊടിപ്പുറത്ത് വിളക്ക് എന്നു പറയുന്നു. കിഴക്കേ നടപ്പുരയ്ക്കകത്തുതന്നെ ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഒരു സ്വർണ്ണക്കൊടിമരമുണ്ട്. 

ഉത്സവത്തിന് "മുളയിടൽ" ചടങ്ങുണ്ട്. നാലമ്പലത്തിനകത്ത് വടക്കേ ഭാഗത്ത് മണിക്കിണറിനു സമീപത്താണ് മുളയറ ഒരുക്കുന്നത്. മുറി പ്രത്യേകം അലങ്കരിച്ച് ശുദ്ധിചെയ്ത് പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര,
 ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. എല്ലാദിവസവും മുളയിൽ പൂജനടക്കുന്നു.

രണ്ടാം ദിവസം
💗✥━═══🪷═══━✥💗
രണ്ടാം ദിവസം ക്ഷേത്രത്തിൽ ദിക്കുകൊടിയും കൂറയും സ്ഥാപിക്കുന്നു. ഉൽസവക്കാലത്ത് എല്ലാ ദിവസവും കാലത്ത് പന്തീരടി പൂജയ്ക്ക് ശേഷം കാലത്ത് 11 മണിയ്ക്ക് നാലമ്പലത്തിനകത്ത് ശ്രീഭൂതബലി ദർശനവും. രാത്രി അത്താഴ പൂജയ്ക്ക് ശേഷം അമ്പലത്തിന്റെ വടക്കുഭാഗത്ത് സ്വർണ്ണം കൊണ്ടുണ്ടാക്കിയ പഴുക്കാമണ്ഡപത്തിൽ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചുവെയ്ക്കലുമുണ്ട്. ദീപാരാധനയ്ക്കു ശേഷം പ്രാസാദശുദ്ധിക്രിയകൾ നടക്കും. ഇതോടേ ക്ഷേത്രപ്രദേശത്തിന് അറിയാതെയെങ്കിലും സംഭവിച്ച് അശുദ്ധികൾ നീക്കപ്പെടും.

മൂന്നം ദിവസം
💗✥━═══🪷═══━✥💗
മൂന്നാം ദിവസം ബിംബശുദ്ധികളാണ്. ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നീ കലശങ്ങൾ പൂജിച്ച് അഭിഷേകം ചെയ്യും. അന്ന് മഹാകുംഭപൂജയും വൈകുന്നേരം അധിവാസഹോമവും ഹോമകുണ്ഠശുദ്ധിയും നടക്കുന്നു.

നാലം ദിവസം 
💗✥━═══🪷═══━✥💗
നാലാം ദിവസം മഹാകുംഭപ്രോക്ഷണവും പ്രായശ്ചിത്തഹോമങ്ങളും കലശാഭിഷേകങ്ങളും നടക്കുന്നു.

അഞ്ചാം ദിവസം
💗✥━═══🪷═══━✥💗
അഞ്ചാം ദിവസത്തിൽ ശാന്തി- അത്ഭുതശാന്തി ഹോമങ്ങളും കലശാഭിഷേകങ്ങളും നടകുന്നു.

ആറാം ദിവസം
💗✥━═══🪷═══━✥💗
ആറാം ദിവസം കാലത്ത് കൂത്തമ്പലത്തിൽ പത്മമിട്ട് സഹസ്രകലശത്തിനുള്ള കുടങ്ങൾ ഒരുക്കി വയ്ക്കുന്നു.

ഏഴാം ദിവസം 
💗✥━═══🪷═══━✥💗
ഏഴാം ദിവസം പന്തീരടി പൂജയ്ക്കുശേഷം മണ്ഡപത്തിൽ തയ്യാറക്കിയ ഹോമകുണ്ഡത്തിൽ തത്ത്വഹോമവും ഹോമകലശപൂജയും നടത്തുന്നു.

എട്ടാം ദിവസം 
💗✥━═══🪷═══━✥💗
എട്ടാം ദിവസം പന്തീരടി പൂജയ്ക്കുശേഷം 26 സ്വർണ്ണക്കുടങ്ങളിലും 975 വെള്ളിക്കുടങ്ങളിലും അഭിഷേകത്തിനായെടുക്കുന്നു. തൈലകഷായങ്ങൾ, നെയ്യ്, തേൻ, എണ്ണ, പഞ്ചാമൃതം എന്നിവയും അഭിഷെകത്തിനുണ്ടാവും. 

അന്നു് മുപ്പത്തിമുക്കോടി ദേവഗണങ്ങൾക്കും ഭഗവാനെ സാക്ഷി നിർത്തി പാണികൊട്ടി പൂജയോടുകൂടി ബലി ഇടുന്നു. ഉത്സവകാലത്തെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നാണിത്. ആ ദിവസം എട്ടാം വിളക്ക് എന്ന് അറിയപ്പെടുന്നു. ആ ദിവസം ഗുരുവായൂരിലെ ഒരു ജീവിയും പട്ടിണികിടക്കരുത് എന്നാണ് വിശ്വാസം. 

ഒമ്പതാം ദിവസം 
💗✥━═══🪷═══━✥💗
ഒൻപതാം ദിവസം പള്ളിവേട്ട. അന്ന് ഭഗവാൻ ദീപാരാധനയ്ക്ക് ശേഷം നഗരപ്രദക്ഷിണത്തിനായി ഇറങ്ങുന്നു. കിഴക്കേ ഗോപുരം വഴി പുറത്തിറങ്ങി, കുളം പ്രദക്ഷിണം വച്ച് കിഴക്കേ നടയിലൂടെ അകത്തു പ്രവേശിച്ച് വടക്കേ നടയിൽ എഴുന്നെള്ളിപ്പ് തീരും. ഭക്തർ നിറപറയും വിളക്കുമായി ഭഗവാനെ എതിരേൽക്കുന്നു. പിന്നീട് ആനപ്പുറത്തു കയറി പള്ളിവേട്ടയ്ക്കായി ഭഗവാൻ ഇറങ്ങുന്നു. 

ക്ഷേത്രത്തിലെ കഴകക്കാരനായ പിഷാരടി പന്നിമാനുഷങ്ങളുണ്ടോ എന്നു ചോദിക്കുന്നതോടെ പള്ളിവേട്ട തുടങ്ങും. 
ഭക്തർ നാനാജാതി മൃഗങ്ങളുടെ വേഷമണിഞ്ഞ് (പ്രത്യേകിച്ച് പന്നിയുടെ) ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് 9 പ്രദക്ഷിണം നടത്തുന്നു. 9ആം പ്രദക്ഷിണത്തിൽ പന്നിയെ ഭഗവാൻ കീഴടക്കുന്നു. വേട്ടമൃഗത്തെ ക്ഷേത്രപലകന് കാഴ്ചവെച്ച് അകത്തേക്ക് എഴുന്നെള്ളുന്നു. അന്ന് മണ്ഡപത്തിൽ പ്രത്യേക അലങ്കരിച്ച സ്ഥലത്ത് വെള്ളിക്കട്ടിലിൽ പട്ടുതലയിണയും വച്ച് പള്ളിയുറക്കമാണ്. അന്ന് 12 പാരമ്പര്യക്കാർ നിശ്ശബ്ദരായി ഭഗവാന് കാവലിരിയ്ക്കും.
നാഴികമണി അബദ്ധത്തിൽ പോലും ശബ്ദിയ്ക്കാതിരിക്കാൻ കെട്ടിയിടും.

പത്താം ദിവസം 
💗✥━═══🪷═══━✥💗
പത്താം ദിവസം ആറാട്ട്. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റേദിവസം രാവിലെ 6 മണിക്ക് ഉണരുന്നു. ഉഷപൂജയും എതിരേറ്റുപൂജയും ഒഴികെയുള്ള ചടങ്ങുകൾ ആ ദിവസം നടത്താറുണ്ട്. 

അന്ന് സ്വർണ്ണത്തിൽ തീർത്ത ഉത്സവവിഗ്രഹമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. വൈകീട്ട് നഗരപ്രദക്ഷിണം തുടങ്ങുന്നു. പഞ്ചവാദ്യത്തോടുകൂടിയാണ് പ്രദക്ഷിണം നടത്തുന്നത്. പുരാണങ്ങളിലെ നിരവധി സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നത് കാണാം. 

പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കുഭാഗത്തെത്തുമ്പോൾ സകലവാദ്യങ്ങളും നിറുത്തി അപമൃത്യുവടഞ്ഞ കണ്ടിയൂർ പട്ടത്തെ ന‌മ്പീശന്റെ ഓർമ്മ പുതുക്കുന്നു. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന നമ്പീശൻ പണ്ടൊരു ആറാട്ടുനാളിൽ എഴുന്നള്ളിപ്പിനിടയിലാണ് കുളത്തിന്റെ വടക്കുഭാഗത്തെ അത്താണിക്കല്ല് നിൽക്കുന്ന സ്ഥലത്തുവച്ച് കൊല്ലപ്പെട്ടത്. ന‌മ്പീശന്റെ അനന്തരാവകാശികൾ വന്ന് സങ്കടമില്ലെന്ന് അറിയിച്ചതിനുശേഷം എഴുന്നെള്ളിപ്പ് തുടരും. അതിനുശേഷം തിടമ്പ് ഭഗവതി അമ്പലത്തിലൂടെ ആറാട്ടുകടവിൽ എത്തിയ്ക്കും. 

ഇരിങ്ങപ്പുറത്തെ തമ്പുരാൻപടിയ്ക്കൽ കിട്ടയുടെ അനന്തരാവകാശികളും ഭക്തജനങ്ങളും ഇളനീർ കൊണ്ടുവന്നിട്ടുണ്ടാവും. തന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ തീർത്ഥങ്ങളേയും രുദ്രതീത്ഥത്തിലേക്ക് ആവാഹിയ്ക്കും. ആറാട്ടുതിടമ്പിൽ മഞ്ഞളും ഇളനീരുംകൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷം രുദ്രതീർത്ഥകുളത്തിൽ ഭഗവാന്റെ വിഗ്രഹവുമായി മൂന്നുപ്രാവശ്യം തന്ത്രിയും മേൽശാന്തിയും ഓതിക്കന്മാരും കീഴ്ശാന്തിക്കാരും മുങ്ങുന്നു. ഭഗവാന്റെ ആറാട്ടോടെ പരിപാവനമായ തീർത്ഥത്തിൽ ഭക്തജനങ്ങൾ ആറാടുന്നു. ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ ഉച്ചപ്പൂജ. 

ആറാട്ടുദിവസം മാത്രമേ ഭഗവാന് ശ്രീലകത്തിനു പുറത്ത് ഉച്ചപ്പൂജ പതിവുള്ളു. ആറാട്ട് ദിവസം രാത്രി 11 മണിയോടെയാണ് ഉച്ചപ്പൂജ. അതിനുശേഷം കിഴക്കേ ഗോപുരത്തിലൂടെ അകത്തു പ്രവേശിച്ച്, 11 വട്ടം ഓട്ടപ്രദക്ഷിണം. അവസാനം കൊടിയിറക്കം.

ചാന്ത് ബോലി

ചാന്ത് ബോലി

ഭൂമിക്കടിയിൽ ഒളിപ്പിച്ചുവെച്ച അത്ഭുതം...

ലോകത്തിലെ ഏറ്റവും വലിയ പടവ് കിണർ എന്ന ബഹുമതി രാജസ്ഥാനിലെ ഈ പടവ് കിണറിനാണ്.

ഭൂമിക്കടിയിൽ ഒളിപ്പിച്ചുവെച്ച അത്ഭുതം എന്ന പേര് ഇത്രയധികം ചേരുന്ന മറ്റൊരു നിർമ്മിതിയും നമ്മുടെ രാജ്യത്തില്ല. വാസ്തുവിദ്യയും നിർമ്മാണത്തിലെ വൈധഗ്ദ്യവും ഒന്നുപോലെ ചേർന്ന ചാന്ത് ബോലി എന്ന നിർമ്മിതി ശരിക്കും ഒരത്ഭുതം തന്നെയാണ്.

വാസ്തുവിദ്യയുടെയും കണക്കിന്റെയും അത്ഭുതമാണ് ചാന്ത് ബോലി എന്ന നിർമ്മിതി. കൃത്യമായ കണക്കുകളില്‍ നിർമ്മിച്ചിരിക്കുന്ന ഈ പടവ് കിണർ കാഴ്ചയിലും അത്ഭുതം തന്നെയാണ്. രാജസ്ഥാന്റെ അടയാളമായി ഈ പടവ് കിണറിനെയാണ് കണക്കാക്കുന്നത്.

കിണറിന്റെ ഏറ്റവും അടിയിൽ പുറത്തുള്ളതിനേക്കാൾ അഞ്ച് മുതൽ ആറ് ഡിഗ്രി വരെ ചൂട് കുറവായിരിക്കും.

കഠിനമായ ജലക്ഷാമം അനുഭവപ്പെടുന്ന രാജസ്ഥാനില്‍ ജലസംരക്ഷണത്തിനായാണ് പടവ് കിണറുകൾ നിർമ്മിച്ചത്. ഇത്തരത്തില്‍ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ പടവ് കിണറുകൾ കാണാൻ സാധിക്കും.

രാജസ്ഥാനിൽ ആയിരം വർ‍ഷമെങ്കിലും പഴക്കമുള്ള കുളമുണ്ട്. ''ചാന്ത് ബോലി'' എന്നാണ് അതിന്റെ പേര്. 

ആയിരക്കണക്കിന് വർഷങ്ങ‍ൾക്കു മുമ്പേ ഈ നാട്ടി‍ൽ ജലസംരക്ഷണം നടപ്പിലാക്കിയതിന്റെ ദൃഷ്ടാന്തമാണ് ചാന്ത് ബോലി. 

100 അടി താഴ്ചയുള്ള ഈ കുളത്തിൽ‍ 3,500 ചവിട്ടുപടികളുണ്ട്.

വെള്ളം ഇറങ്ങിപ്പോകുന്നതിന് അനുസരിച്ച്‌ താഴെയുള്ള പടികൾ‍ തെളിഞ്ഞ് വരും. മഴക്കാലത്ത് ശേഖരിച്ചുവെച്ച വെള്ളം ഒരു യന്ത്രത്തിന്റേയും സഹായമില്ലാതെ വേനലിൽ‍ കോരിയെടുക്കാമെന്നതാണ് ഈ കുളത്തിന്റെ പ്രത്യേകത. സമീപ ഗ്രാമങ്ങ‍ൾക്ക് ആവശ്യമായ വെള്ളം മുഴുവൻ‍ ന‍ൽകിയിരുന്നത് ഈ കുളമാണ്. രാജസ്ഥാനിൽ‍ പലയിടത്തും ഇത്തരം ചവിട്ടുകളുള്ള കുളങ്ങളുണ്ട്.

30 January 2025

മേലോട്ടുകര ശ്രീ ധർമ്മശാസ്‌താ ക്ഷേത്രം

മേലോട്ടുകര ശ്രീ ധർമ്മശാസ്‌താ ക്ഷേത്രം

പെരുവനം ആറാട്ടുപുഴ പൂരങ്ങളിലെ മഹനീയ സാന്നിധ്യമാണ് തൃശൂർ ജില്ലയിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തിലുള്ള കടലാശ്ശേരി പിഷാരിക്കൽ ഭഗവതി. 108 ദുർഗ്ഗാലയങ്ങളിലുള്ള ഈ ക്ഷേത്രം 8 കടലായി മനകളിൽ ഒന്നായ കീഴോട്ടുകര മനക്കാരുടെ ഉപാസനാ ദേവിയാണ്. പടിഞ്ഞാട്ട് ദർശനമുള്ള ഈ ക്ഷേത്രത്തിനു അഭിമുഖമായി സ്ഥിതി ചെയുന്ന മറ്റൊരു ക്ഷേത്രമാണ് മേലോട്ടുകര ശ്രീ ധർമ്മശാസ്‌താ ക്ഷേത്രം. പേരുപോലെ ഈ ക്ഷേത്രവും കടലായി മനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രം നിന്നിരുന്ന ഈ സ്ഥലത്ത് പണ്ട് മേലോട്ടുകര കടലായി മനയായിരുന്നു. തിരുവുള്ളക്കാവ് ധർമ്മശാസ്‌താവിൻ്റെ ഉപാസകൻ ആയിരുന്നു ആ മനയിലെ ഒരു ദിവ്യൻ ശാസ്‌താ ചൈതന്യം നിത്യം ഉപാസിക്കാനായി മനയിൽ കുടിയിരുത്തി എന്നാണ് സങ്കല്പം.

ഇടത്തുകാലിന്റെ ഭാഗത്തേക്ക് വലത്തുകാൽ മടക്കിവെച്ച് കൈകൾ അതാതു ഭാഗത്തെ തുടകളുടെ മുകളിലായിട്ടാണ് ബിംബം രൂപകല്പന ചെയ്തിട്ടുള്ളത്. ധ്യാനനിരതനായി തപസ്സു ചെയ്യുന്ന ഒരു മഹർഷിയുടെ ഭാവമാണ് ദേവന്. തിരുവുള്ളക്കാവ്, ചാത്തക്കുടം ശാസ്‌താക്കന്മാരുടെ ചൈതന്യം ഉള്ളതിനാൽ വിദ്യയ്ക്കും ആയുരാരോഗ്യത്തിനും ഭഗവാനെ ഭജിക്കുന്നത് ഉത്തമമാണ്. കുടുംബ ക്ഷേത്രമായതിനാൽ ഉത്സവങ്ങളോ മറ്റു ആഘോഷങ്ങളോ പതിവില്ല. മീന മാസത്തിലെ അശ്വതി നാളിൽ ആണ് പ്രതിഷ്‌ഠാദിനം. "നാഴിയും പിടിയും" ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്. ഒരു നാഴിയും ഒരു പിടി ഉണക്കല്ലരിയും ദേവന് നിവേദ്യത്തിനായ് സമർപ്പിക്കുന്നതാണ് ഈ വഴിപാട്.

ഉപദേവതയായി ഗണപതി ഭഗവാനും ചുറ്റമ്പലത്തിന് പുറത്ത് ഭദ്രകാളി, ദുർഗ്ഗ, രക്തേശ്വരി, മണികണ്ഠൻ, നാഗരാജാവ് എന്നീ ദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഒരു കുടുബ ക്ഷേത്രമായി അനേകകാലം നിലനിന്നിരുന്ന ഈ ക്ഷേത്രം ഇപ്പോൾ ഏറ്റെടുത്ത് നടത്തുന്നത് കടലാശ്ശേരി NSS കരയോഗമാണ്.





കമാക്ഷി മല്ലികാർജ്ജുനക്ഷേത്രം

കമാക്ഷി മല്ലികാർജ്ജുനക്ഷേത്രം

തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ ധർമ്മപുരി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ശിവനും കമാക്ഷി അമ്മനും പ്രതിഷ്ഠ ഉള്ള ഒരു പുരാതന ക്ഷേത്രമാണ് കമാക്ഷി മല്ലികാർജുന ക്ഷേത്രം. കമാക്ഷി അമ്മനെ ഇവിടെ ദുർഗ്ഗ ഭാവത്തിലും ഭഗവതി രൂപത്തിലും ആരാധിക്കുന്നു. 

ഈ ക്ഷേത്രത്തിൽ സിദ്ധലിംഗേശ്വരരുടെ സമാധിയുണ്ട്. അവിടെ ആണ് ക്ഷേത്രത്തിലെ ആദ്യ പൂജ നടത്തുന്നത്. ലിഖിതങ്ങളിൽ പ്രതിഷ്ഠ രാജരാജേശ്വരമുടയാർ എന്നാണ് അറിയപ്പെടുന്നത്. 18 പടികൾക്ക് മുകളിൽ ആണ് ഇവിടെ ദേവിയുടെ ശ്രീകോവിൽ ഉള്ളത്. ഇപ്പോൾ ക്ഷേത്രത്തിന്റെ പുണരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. തകടൂർ കാമാച്ചി എന്നാണ് ഇവിടുത്തെ ദേവിയെ അറിയപ്പെടുന്നത്. മറ്റ് ക്ഷേത്രങ്ങളിൽ എല്ലാ ദിവസങ്ങളിലും ദേവിയെ ദർശിക്കാവുന്നതാണ്. എന്നാൽ ഈ ക്ഷേത്രത്തിൽ പൂർണ്ണരൂപത്തിൽ ഒരു ദിവസം മാത്രമേ കാണാൻ കഴിയൂ. മറ്റ് ദിവസങ്ങളിൽ ആരാധനയ്ക്കായി ദേവിയുടെ മുഖം മാത്രമേ കാണാൻ സാധിക്കൂ. ഈ സ്ഥലം ഒരു ശിൽപ വിസ്മയമാണ്. മഹാബലിപുരം ക്ഷേത്രം പണികഴിപ്പിച്ച മഹാനായ പല്ലവരുടെ വംശപരമ്പരയിൽ ഉള്ള ആൾക്കാർ ആണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു . ഇവിടുത്തെ ഈ സ്തംഭം തന്നെ ഉദാഹരണമായി എടുക്കുക. സ്തംഭം ഷഡ്ഭുജാകൃതിയിലാണ്, അതിന്റെ എല്ലാ വശങ്ങളിലും നിരവധി ശിൽപങ്ങൾ ഉണ്ട്.

ശിവൻ മഹാമണ്ഡപത്തിൽ നൃത്തരൂപത്തിൽ കാണപ്പെടുന്നു. ക്ഷേത്ര അധിപനായ ദേവന്റെ മണ്ഡപത്തിലെ ശിൽപങ്ങൾ കാണാൻ മനോഹരമാണ്. യോഗ നരസിംഹ മൂർത്തിയെ ഇവിടെ മറ്റൊരു ശ്രീകോവിലിൽ കാണപ്പെടുന്നു. പ്രവേശന കവാടത്തിന്റെ ഇടതുവശത്ത് വീരഭദ്രനെ കാണാം. ഭൈരവൻ, സൂര്യൻ, സൂര്യൻ എന്നിവരെയും ഈ ക്ഷേത്രത്തിൽ കാണപ്പെടുന്നു. ഗണേശൻ, സുബ്രഹ്മണ്യൻ, അദ്ദേഹത്തിന്റെ ഭാര്യമാരായ വള്ളി, ദേവനായി എന്നിവരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്. വിനായകൻ, ദക്ഷിണാമൂർത്തി, വിഷ്ണു, ബ്രഹ്മാവ്, ദുർഗ്ഗ എന്നിവരെ കാണാം. ഇപ്പോഴത്തെ ധർമ്മപുരി എന്നാണ് പണ്ട് തകടൂർ അറിയപ്പെട്ടിരുന്നത്.

കുംഭമേള

കുംഭമേള

12 കൊല്ലം കൂടുമ്പോൾ, വ്യാഴത്തിൻ്റെ കണക്കിൽ, ഒരു പൂർണ്ണകുംഭമേള നടക്കുന്നു.
അത്തരം 12 പൂർണ്ണകുംഭമേളയാവുമ്പോൾ; അതായത്, 144 വർഷത്തിൽ ഒരിയ്ക്കൽ സംഭവിക്കുന്നതാണ് മഹാകുംഭമേള .

ഈ അപൂർവ്വമുഹൂർത്തത്തിൽ, ഗ്രഹനിലകൾ പ്രത്യേകക്രമം പാലിക്കുമ്പോൾ, ചിലയിടങ്ങളിൽ ജലം അമൃതായി മാറുന്നു.
ഈ അമൃതജലം നുകരാൻ ലോകം മുഴുവൻ ഒഴുകിയെത്തുന്നു.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ-ഒത്തുകൂടൽ ആണ് ഇത്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് മഹാകുംഭമേള നടന്നുകൊണ്ടിരിക്കുന്നത്.

ജനുവരി 13 ന് ആരംഭിച്ചു.
ഫെബ്രുവരി 26 -ലെ ശിവരാത്രിസ്നാനത്തോടെ ഈ പൂർണ്ണകുംഭമേള അവസാനിക്കും.

ഒരു മനുഷ്യായുസ്സിൽ അപൂർവ്വമായി മാത്രം ലഭിക്കുന്ന പുണ്യം നുകരാൻ, ഏവരും , തീർത്ഥരാജനായ ത്രിവേണീ സംഗമത്തിലെത്തിച്ചേരാൻ ശ്രമിക്കുന്നു.

50 കോടിയിൽപ്പരം ജനങ്ങൾ പുണ്യസ്നാനത്തിനായി എത്തുന്ന ഉത്സവം!

'അയ്യേ ! അന്ധവിശ്വാസം !
ഒട്ടും ശാസ്ത്രീയതയില്ലാത്ത പ്രാകൃത ആചാരം!'
എന്നു പറയുന്നവർക്കായി 'ഇച്ചിരി ' ശാസ്ത്രം പറയാം.

രക്തം എന്നത് ഇലക്ട്രിക്കലീ കണ്ടക്റ്റീവ് ആണ്.
കാരണം, അതിൽ മാഗ്നറ്റിക് പാർട്ടിക്കിൾസ് ഒരുപാട് അടങ്ങിയിരിക്കുന്നു.
ഒന്നുകൂടി ശാസ്ത്രീയമായി പറഞ്ഞാൽ; രക്തം ഒരു ഫെറോ ഫ്ലൂയ്ഡ് ആണ്.

മനുഷ്യശരീരത്തിലെ, രക്തമടക്കമുള്ള ജലഭാഗം ഇലക്ട്രോ ഫെറോ മാഗ്നറ്റിക് ഫ്ലൂയ്ഡ് ആണ് എന്നു പറയാം.
അതായത്, ഒരു കാന്തികമണ്ഡലത്തിലെത്തിയാൽ ആ മണ്ഡലത്തിൻ്റെ എല്ലാ ഗുണങ്ങളും നമ്മുടെ ശരീരത്തിനെ ബാധിക്കും.

ശരീരദ്രാവകം എന്നത് ഒരു കാരിയർ ഫ്ലൂയ്ഡ് ആണ്. അതിൽ 100 നാനോ മീറ്റർ മാത്രം വലിപ്പമുള്ള ഒരുപാട് ഘടകങ്ങൾ നിറഞ്ഞുകിടക്കുന്നു.

ഒതുക്കിപ്പറഞ്ഞാൽ, ഫെറോമാഗ്നറ്റിക് ഫ്ലൂയ്ഡ് എന്നത് , 100 നാനോമീറ്റർ വലുപ്പമുള്ള കണങ്ങളെ വഹിക്കുന്ന ഒരു വാഹകദ്രാവകമാണ്.

ഒരു കാന്തികമണ്ഡലത്തിൻ്റെ സാമീപ്യം കൊണ്ടുപോലും സൂക്ഷ്മതലത്തിൽത്തന്നെ നമ്മുടെ ശരീരം സ്വാധീനിക്കപ്പെടും.

അത്, നമ്മൾ നിൽക്കുന്ന പ്രദേശത്തിൻ്റെ ഊർജ്ജ നിലകൊണ്ട് സംഭവിക്കാം.
ഉയർന്ന ഊർജ്ജനിലയുള്ളവരുടെ സാമീപ്യം കൊണ്ടും സംഭവിക്കാം.
പ്രത്യേക സ്ഥലം, പ്രത്യേക ദിവസം,
പൗർണ്ണമി.. അമാവാസി.. സംക്രമകാലം തുടങ്ങി, പ്രകൃതിയിലെ പലതുകൊണ്ടും ഈ ഊർജ്ജനിലകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.

മനസ്സെന്ന സൂക്ഷ്മഭാവത്തിൻ്റെ അതിശക്തമായ ഊർജ്ജത്തെ കൈകാര്യം ചെയ്യാനായവർക്ക് പ്രകൃതിയിലെ ഈ ഊർജ്ജപ്രസരണത്തിൽ അതാത് കാലങ്ങളിൽ വരുന്ന മാറ്റവും കൃത്യമായി അറിയാനാകും.

ബ്രഹ്മാണ്ഡത്തിൽ, അഥവാ ; ഈ പ്രപഞ്ചത്തിൽ, പൗർണ്ണമി നാളിൽ ചന്ദ്രൻ്റെ ആകർഷണത്താൽ കടൽത്തിര ഉയരുന്നതും വേലിയേറ്റം സംഭവിക്കുന്നതും ശാസ്ത്രീയമായി എപ്രകാരമാണോ, 
അതേ രീതിയിൽ, പിണ്ഡാണ്ഡമായ നമ്മുടെ ശരീരത്തിലെ കടലാകുന്ന ജലത്തിലും തിരകൾ ഉയരും .

മനോകാരകനാണ് ചന്ദ്രൻ.

വല്ലാതെ തിരയുയർന്നാൽ ഉൻമാദവും വരും.
നമ്മൾക്ക് ഈ ചന്ദ്രപ്രഭാവത്തെ നിയന്ത്രിക്കാനായാൽ, മനസ്സിലുയരുന്ന ഈ തിരകളെയെല്ലാം കഥയും കവിതയും ചിന്തയും ശില്പവുമാക്കി മാറ്റാനാകും പ്രതിഭകൾക്ക്.

ഗൗതമൻ ബുദ്ധനായത് കപിലവസ്തുവിൽ വെച്ചല്ല.
എൻലൈറ്റ്മെൻ്റ് സംഭവിക്കാൻ, അദ്ദേഹത്തിന്, ഗയയിൽ, ബോധിച്ചുവട്ടിൽ എത്തേണ്ടിവന്നു.

പൗർണ്ണമിനാളിൽ പ്രകൃതിയിൽ അധികരിക്കുന്ന ഈ എനർജി റേഡിയേഷനെ ഏറ്റുവാങ്ങാനാണ് തിരുവണ്ണാമലയിൽ ഗിരിവലം വെയ്ക്കാൻ എല്ലാ പൗർണ്ണമിക്കും ലക്ഷങ്ങൾ ഒഴുകിയെത്തുന്നത്.

പ്രകൃതിയുടെ ഊർജ്ജതാണ്ഡവത്തിലെ സൂക്ഷ്മഭാവങ്ങൾ പല രീതിയിലാണ് പ്രവർത്തിക്കുക.

ജപം കൊണ്ടോ ജൻമസിദ്ധമായ യോഗം കൊണ്ടോ ഉയർന്ന ഊർജ്ജഭാവത്തിലെത്തിയവരുടെ അടുത്ത്, താഴ്ന്ന ഊർജ്ജനിലയുള്ളവർ എത്തി എന്ന് കരുതുക.
ഉയർന്ന ഭാഗത്തുനിന്നും താണ നിലത്തേയ്ക്ക് ജലമൊഴുകും പോലെ, ഇവിടെയും സൂക്ഷ്മതലത്തിലുള്ള ഒരു ഉർജ്ജപ്രവാഹം സംഭവിക്കും.
അതായത്, ആത്മീയമായി ഉയർന്ന വൈദ്യുതകാന്തിക നിലയുള്ളവരിൽനിന്ന് വൈദ്യുത കാന്തികനില താരതമ്യേന കുറഞ്ഞവരിലേയ്ക്ക് വൈദ്യുത പ്രവാഹം സംഭവിക്കും;
emf എന്ന electro motive force, അഥവാ ; കറൻ്റ് എന്ന വൈദ്യുത പ്രവാഹം ഇലക്ട്രിക് പൊട്ടൻഷ്യൽ കൂടിയ ഒരിടത്തുനിന്നും emf കുറഞ്ഞ മറ്റൊരിടത്തേയ്ക്ക് ഒഴുകുംപോലെ.

ഇപ്രകാരം ഒഴുകുന്ന ഈ ജലപ്രവാഹം നമ്മൾക്ക് കാണാമെങ്കിൽ; ഇതിനെ , 'ഒഴുക്ക് ' എന്നുതന്നെ പറയാം.

ലളിതമായി പറഞ്ഞാൽ, ചൂടു കൂടുതലുള്ള ജലത്തിൽനിന്നും ചൂട് കുറഞ്ഞ ജലത്തിലേയ്ക്ക് ചൂട് ഒഴുകുകയാണെങ്കിൽ; ഈ ഊർജ്ജപ്രവാഹത്തെ കൺവെക്ഷൻ എന്നോ, സംവഹനം എന്നോ ആണ് പറയുക.

എന്നാൽ, പ്രഭാവം കൂടിയവരിൽനിന്നും കുറഞ്ഞവരിലേയ്ക്കുള്ള ഈ ഒഴുക്ക് നമ്മൾക്ക് കാണാനാകില്ല.
അതായത്, ആ ഊർജ്ജം പ്രസരിക്കുകയാണ് ചെയ്യുന്നത്.
ഇതിനെ മനസ്സിലാക്കാനായി ശാസ്ത്രഭാഷയിലെ, 'റേഡിയേഷൻ' എന്ന വാക്ക് ഏതാണ്ടൊരർത്ഥത്തിൽ ഉപയോഗിക്കാം.

ഒരു ഗുരുവിൻ്റെ ചിത്രത്തിൽ, അദ്ദേഹത്തിൻ്റെ തലയ്ക്ക് ചുറ്റും വരയ്ക്കുന്ന പ്രഭാവലയം, അദ്ദേഹത്തിലെ ശക്തമായ വൈദ്യുത കാന്തികമണ്ഡലത്തെ സൂചിപ്പിക്കുന്നു.

അദ്ദേഹം ഒരാളെ അനുഗ്രഹിക്കുമ്പോൾ, ആ ഉയർന്ന ഊർജ്ജത്തിൽനിന്നും; ആവശ്യമായത്, അനുഗ്രഹം സ്വീകരിക്കുന്നവനിലേയ്ക്ക് ഒഴുകുന്നു. അഥവാ, റേഡിയേറ്റ് ചെയ്യുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ ആവാത്തവർക്കായി, ജ്ഞാനദൃഷ്ടിയിൽ ഈ ഊർജ്ജപ്രവാഹം കണ്ടവർ വരച്ച ചിത്രമാണ്, ഗുരുവിൻ്റെ / സന്ന്യാസിയുടെ / ദൈവത്തിൻ്റെ കയ്യിൽനിന്നും ഒഴുകുന്ന 'ദിവ്യവെളിച്ചം' എന്നത്.

നമ്മൾ പൊതുവേ, ഈ 'റേഡിയേഷൻ' എന്ന വാക്ക് രണ്ട് കാര്യങ്ങൾക്കാണ് ഉപയോഗിക്കാറ്.

ഒന്ന്, 'മൊബൈലിൽനിന്നും
മൊബൈൽ ടവറിൽനിന്നും റേഡിയേഷൻ ഉണ്ട്' എന്ന് പറയാൻ.
'ഈ റേഡിയേഷൻമൂലം ക്യാൻസർ ഉണ്ടാവാം' എന്നും പറയാറുണ്ട്.
മോശമായ ഈ വൈദ്യുതകാന്തിക പ്രസരണംകൊണ്ട് തേനീച്ചകൾ കൂടൊഴിഞ്ഞുപോകുന്നു എന്നും ശാസ്ത്രീയപഠനങ്ങൾ ഉണ്ട്.
ദേശാടനപ്പക്ഷികൾക്ക് റേഡിയേഷൻമൂലം ദിശാബോധം നഷ്ടപ്പെടുന്നു എന്നും പഠനങ്ങളിൽ പറയുന്നു.
ഇത്രയുമാണ് പൊതുവേ നമ്മുടെ, നിത്യം കേൾക്കുന്ന റേഡിയേഷനുകൾ.

ഇനി, ഒരിടത്ത് ആണവനിലയം വരാൻ തീരുമാനമായാൽ ;
'അണുപ്രസരണം കാരണം രോഗങ്ങൾ വരും' എന്ന് പറഞ്ഞ് സമരങ്ങൾ ആരംഭിക്കും.
'റേഡിയേഷൻമൂലം ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ചതു നോക്കൂ' തുടങ്ങിയ പ്രസ്താവനകളിലൂടെ, ഇത്തരമൊരു റേഡിയേഷനേപ്പറ്റിയും നമുക്കറിയാം.

ഇതെല്ലാം മോശം റേഡിയേഷനുകൾ ആണ്. അതായത് ലോകത്തിന് അപകടകരമായവ.

വെളിച്ചമുണ്ടെങ്കിൽ ഇരുട്ടും 
കറുപ്പുണ്ടെങ്കിൽ വെളുപ്പും ഉണ്ട് എന്നതുപോലെ, മോശം റേഡിയേഷനുണ്ടെങ്കിൽ നല്ലതും ഉണ്ടായേ തീരൂ.

മോശം പ്രസരണത്താൽ തേനീച്ചകൾ ചിതറിയെങ്കിൽ, ഒരു നല്ല ഊർജ്ജപ്രസരണം, അപ്പോൾ, ചിതറിപ്പോയ തേനീച്ചകളെ തിരികെയെത്തിക്കുന്നതായിരിക്കും എന്നർത്ഥം.

സർവ്വജീവജാലങ്ങൾക്കും ഈ നല്ല പ്രസരണം കൃത്യമായ ദിശാബോധം നൽകും.

ഈ, പോസിറ്റീവായ ഊർജ്ജപ്രസരണം തേടി,
ദിശാബോധം തേടി,
നമുക്കും ഈ മഹാകുംഭമേളയിൽ പങ്കെടുക്കാൻ യാത്രയാവാം...

കൂടിയ ഊർജ്ജത്തിൻ്റെ മഹാപ്രവാഹമേറ്റുവാങ്ങാൻ...

എന്നിലെ ഊർജ്ജത്തെ, കുറവുള്ളിടങ്ങളിലേയ്ക്ക് ഒഴുക്കിനൽകാൻ.

എല്ലാ തരത്തിലുമുള്ള ഊർജ്ജങ്ങളെ ഏറ്റവും ഫലപ്രദമായി സ്വീകരിക്കുന്ന മീഡിയം ജലമാണ്.

ഗംഗയും യമുനയും ഗുപ്തസരസ്വതിയും
ഹിമാലയമടക്കമുള്ള ഇടങ്ങളിലെ അമൂല്യമായ ഒരുപാട് രഹസ്യ ഇടങ്ങൾ കടന്നാണ് വരുന്നത്.

ഒഴുകുമ്പോൾ തൊട്ട ഓരോ കല്ലും പാറയും തൊട്ടുതലോടിയ പുൽക്കൊടിത്തുമ്പുകളും
വേരും ചെരിവും 
'ഇത് എന്നെത്തഴുകിയ നിനക്കിരിക്കട്ടെ ' എന്നു പറഞ്ഞ്, അവരിലെ വിലപിടിച്ച പലതും നദികൾക്ക് സമ്മാനമേകിയിട്ടുണ്ട്.

'അമ്മേ' എന്നും 'ദേവീ' എന്നും വിളിക്കുന്നവർക്കും
'ഇത് വെറും പുഴയല്ലേ!' എന്ന് മുഖം കോട്ടുന്ന നിഷേധികൾക്കും ഭേദമില്ലാതെ നൽകാനായി,
നദികൾ, ആ അമൂല്യസമ്മാനങ്ങളുമായി, നൃത്തം ചെയ്തു വരുന്നിടത്ത് ഒന്ന് ഇറങ്ങാൻ...
ഒന്ന്, ആ അമ്മമാരെ വാരിപ്പുണരാൻ...
എനിയ്ക്കുള്ളതെല്ലാം അമ്മയ്ക്കു നൽകാൻ...
അമ്മ എനിയ്ക്കായി കരുതിവെച്ചതെല്ലാം
ഏറ്റുവാങ്ങാൻ...
ഞാനും കാത്തിരിക്കുന്നു.

ദേശാടനക്കിളികൾക്ക് കുറ്റമറ്റ ദിശാബോധം നൽകുന്ന ഊർജ്ജത്തിലേയ്ക്കാണ് ഈ യാത്ര.
വേണമെങ്കിൽ സബ്കോൺഷ്യസ് നാവിഗേഷൻ സിസ്റ്റം എന്ന്, ആധുനികമായിത്തന്നെ വിളിക്കാം.
ഗൂഗിൾ നാവിഗേഷൻ വരുന്നതിനും മുമ്പ്, ഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങൾ കൃത്യമായി ഗണിച്ച്, ഒട്ടും പിഴയ്ക്കാതെ, 12 വർഷത്തിലൊരിയ്ക്കൽ കുംഭമേളയ്ക്ക് ഒത്തുകൂടിയിരുന്ന സന്ന്യാസികളുടെ പാതയെ ആദരവോടെ പിൻതുടർന്നാണ് പോകുന്നത് . 
ഇത് പറയാൻ അഭിമാനമേ ഉള്ളൂ.

സയൻ്റിഫിക്കാണ് കാര്യങ്ങൾ.

ഇലക്ട്രോ ഫെറോ മാഗ്നറ്റിക് ഫ്ലൂയിഡിൽ ആധുനിക ശാസ്ത്രം 1960 കളിൽ തുടങ്ങിയ ഗവേഷണം 2020 -കളിൽ എത്തിയപ്പോൾ ഒരറ്റം തൊട്ടിട്ടേ ഉള്ളൂ.
നൂറ്റാണ്ടുകൾക്ക് മുമ്പേ ആ വിഷയത്തിൽ നൃത്തം ചെയ്തവരാണ് ഭാരതീയ ജ്ഞാനികൾ.

ശാസ്ത്രം പറഞ്ഞാൽമാത്രം മനസ്സിലാവുന്ന ചിലർക്കുവേണ്ടി ഭാഷ ഒന്ന് മാറ്റിപ്പിടിച്ചു എന്നു മാത്രം.




ആരാണ് ബ്രാഹ്മണൻ❓

ആരാണ് ബ്രാഹ്മണൻ❓

ഹിന്ദു അടിസ്ഥാനഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിശകലനം.. 

ആദ്യമേ ഒരു കാര്യം പറയട്ടെ.. ബ്രാഹ്മണൻ എന്നത് ഒരു ജാതിയാണ് എന്ന നടപ്പു ചിന്താഗതി മനസ്സിൽ നിന്ന് മാറ്റിവെച്ചിട്ടു മാത്രം ഇത് വായിക്കുക. 

വളരുക, വികസിക്കുക എന്നൊക്കെ അർഥം വരുന്ന "ബ്രഹ്" എന്ന സംസ്കൃത വാക്കിൽ നിന്ന് ബ്രാഹ്മണ എന്ന വാക്ക് ഉണ്ടായി.

ധനുർവേദത്തിൽ വസിഷ്ഠ സംഹിത 1: 6 ഇൽ 'അയോധന കല പഠിക്കാൻ വരുന്ന ഒരാൾ ബ്രാഹ്മണൻ ആണോ എന്ന് ഗുരു ശ്രദ്ധിക്കണം' എന്ന് പറയുന്നു.. നിശിതമായ നിരീക്ഷണങ്ങൾക്ക് ശേഷം വേണം ഒരു ഗുരു തന്റെ ബ്രാഹ്മണനായ ശിഷ്യന് അമ്പും വില്ലും ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് പഠിപ്പിച്ചു കൊടുക്കേണ്ടത്..

ഒരു ബ്രാഹ്മണൻ എന്നത്; "അത്യാഗ്രഹം, കുടിലത, നന്ദിയില്ലായ്മ, വിഡ്ഢിത്തം എന്നിവയില്ലാത്തവൻ ആണ്".. അയോധന കല ക്ഷത്രിയധർമം ആണ്.. അത് പഠിക്കാൻ വരുന്നവനെ ബ്രാഹ്മണൻ ആണോ എന്ന് പരീക്ഷിച്ചു മനസ്സിലാക്കിയ ശേഷമേ പരിശീലിപ്പിക്കാവൂ എന്ന് ഇവിടെ പറയുന്നു.. എന്താണ് ഇതിന്റെ അർത്ഥം... 

അർത്ഥം ഇത്രയേ ഉള്ളു. ബ്രാഹ്മണൻ എന്നത് അതിന്റെ ഒർജിനൽ അർത്ഥത്തിൽ, തെളിഞ്ഞ സാത്വികഗുണങ്ങൾ ഉള്ള ഒരു വ്യക്തി ആണോ അവൻ എന്നത് മാത്രം നോക്കാൻ ആണ് പറയുന്നത്.. താമസ ഗുണങ്ങൾ ആയ അത്യാഗ്രഹം, കുടിലത തുടങ്ങിയവ ഒന്നുമില്ലാത്ത ഒരു ബുദ്ധിമാൻ മാത്രമാണ് ബ്രാഹ്മണൻ എന്ന് ഇവിടെ വേദം പറയുന്നു.

പ്രമുഖ ബ്രാഹ്മണ വാദിയായി അവതരിപ്പിക്കപ്പെടുന്ന ശ്രീ ശങ്കരാചാര്യർ തന്നെ എഴുതിയ വജ്രസൂചി ഉപനിഷത്തിൽ അദ്ദേഹം ആദ്യം അദ്ദേഹം പറയുന്നു "ബ്രാഹ്മണൻ എല്ലാത്തിന്റെയും നേതാവ് അഥവാ തലവൻ ആണ്" എന്ന്.. ശേഷം ഒരു ചോദ്യം ചോദിക്കുന്നു.. "കേ വോ ബ്രാഹ്മണ നാമ.." അപ്പൊ ആരാണ് ഈ പറയുന്ന ബ്രാഹ്മണൻ എന്ന്. ശേഷം ചോദ്യങ്ങൾ തുടരുന്നു.. "അവൻ അവന്റെ ജീവത്മാവ് ആണോ. അതോ ശരീരം ആണോ.. അവൻ ജന്മം കൊണ്ടുള്ള ഒരു വർണം ആണോ അറിവിന്റെ ഉറവിടം ആണോ യജ്ഞാധികാരി ആണോ."

ഇതിന്റെയെല്ലാം ഉത്തരമായി അദ്ദേഹം തന്നെ പറയുന്നു, "ആത്മാവ് എല്ലാവരിലും ഉള്ളതുകൊണ്ടു അതല്ല ബ്രാഹ്മണൻ.. ശരീരവും അതുകൊണ്ടുതന്നെ അല്ല.. മഹാബ്രാഹ്മണർ ആയ വാല്മീകി, ജമ്പുക, കൗഷിക, ഋഷ്യശൃംഗൻ, വ്യാസ, ഗൗതമാ, വസിഷ്ഠ, അഗസ്ത്യ തുടങ്ങിയ അനേകം മഹാഋഷിമാർ മറ്റു വർണങ്ങളിൽ ജനിച്ചവർ ആയതുകൊണ്ടുതന്നെ ബ്രാഹ്മണ്യം ഒരു വർണവും അല്ല. അനേകം ക്ഷത്രിയരും മറ്റു വർണങ്ങളിൽ ഉള്ളവരും അറിവിനെ ഘോഷിക്കുന്നത് കൊണ്ടു ബ്രാഹ്മണൻ അറിവും അല്ല.. അതുകൊണ്ട് തന്നെ യജ്ജ്ഞവും അല്ല. പിന്നെയോ. രണ്ടാമതൊന്നില്ലാത്ത ബ്രഹ്മമാണ് താനും എന്ന ബ്രഹ്മജ്ഞാനം നേടിയ ഒരാൾ ആണ് ബ്രാഹ്മണൻ" എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു. 

അതായതു ബ്രഹ്മത്തെ അറിഞ്ഞ ആരും ബ്രാഹ്മണൻ ആണ് എന്ന് സാരം. അത് ചണ്ഡാളനോ കുശവനോ പറയനോ പുലയനോ ഒക്കെ ആവാം. അതും കഴിഞ്ഞു അദ്ദേഹം തന്നെ ബ്രാഹ്മണന്റെ ലക്ഷണങ്ങൾ പറയുന്നു.. "ബ്രാഹ്മണൻ എന്നാൽ വികാരങ്ങൾ, ദേഷ്യം, അത്യാഗ്രഹം, പ്രതീക്ഷകൾ, ആഗ്രഹം, കാല്പനികതകൾ, അഹങ്കാരം, സ്വതബോധം, ഇഷ്ടങ്ങൾ എന്നിവയെ ഒക്കെ ജയിച്ചവൻ ആണ്.. അവനാണ് ബ്രാഹ്മണൻ.."

ഛാന്ദ്യോപനിഷത്തിൽ 4:4 ഇൽ പറയുന്ന ഗൗതമ - ജബാലി കഥയിലും ഇതേ ആശയം നമുക്ക് കിട്ടും.. വിദ്യ പഠിക്കണം എന്ന ആവശ്യവുമായി തന്റെ അടുക്കൽ വന്ന 7 വയസുകാരൻ സത്യകാമനോട് ഒരു പരിചയപെടലിന്റെ ഭാഗമായി "കിം ഗോത്രം" എന്നൊരു ചോദ്യം ഗൗതമ മഹർഷി ചോദിക്കുന്നു.. ഗോത്രം ചോദിക്കുന്നത് പിതാവിനെ അറിയാൻ ആണ്.. അതിനുത്തരം അറിയാതിരുന്ന കുട്ടി തന്റെ അമ്മയുടെ അടുക്കൽ പൊയി തന്റെ ഗോത്രം ഏതാണ് എന്ന് ചോദിക്കുന്നു.. അവൾ പറഞ്ഞു.. മകനേ.. ഞാൻ അനേകം വീടുകളിൽ ദാസ്യവൃത്തി നടത്തിയാണ് നാം ജീവിക്കുന്നത്.. ഇതിനിടെ അനേകം ആൾക്കാരുമായി ബന്ധപെട്ടു.. അതിൽ ആരോ ആണ് നിന്റെ അച്ചൻ.. അതുകൊണ്ട് ജാബാലി എന്ന എന്റെ പേരും സത്യകാമനെന്ന നിന്റെ പേരും കൂട്ടി നമ്മുടെ ഗോത്രം 'സത്യകാമജാബാലി ' എന്നാണ് എന്ന് അവിടെ പോയി പറയുക എന്ന് പറഞ്ഞു... നിഷ്കളങ്കനായ കുട്ടി ഇതേകാര്യം പിറ്റേന്ന് മഹർഷിയോട് വിശദമായി പറയുന്നു.. അതിന് അദ്ദേഹം പറഞ്ഞ ഉത്തരമാണ് ഹിന്ദുക്കളുടെ കണ്ണ് തുറപ്പിക്കേണ്ടതും വിമർശകരുടെ വായ അടപ്പിക്കേണ്ടതും.. അതിപ്രകാരം ആയിരുന്നു.. "ഒരു അബ്രാഹ്മണനും ഇങ്ങനെ സംസാരിക്കാൻ സാധിക്കില്ല സത്യകാമാ.. നീ ബ്രാഹ്മണൻ തന്നെ ആണ്.. പോയി ദർഭ കൊണ്ടുവരൂ.. ഞാൻ നിന്റെ ഉപനയനം യാജ്ഞായോപവീതം (ദർഭപുല്ലു കൊണ്ടുള്ള പൂണൂൽ) ഇട്ടു കൊണ്ടു തുടങ്ങട്ടെ.. നീ സത്യത്തിൽ നിന്നു വ്യതിചലിക്കാത്തവൻ ആയത്കൊണ്ടാണത്" ..

ചണ്ഡാളൻ ആയിരുന്ന വാല്മീകി മഹാബ്രാഹ്മണൻ ആയ മഹർഷി ആയില്ലേ.. ക്ഷത്രിയ രാജാവായ വസുവിന്റെ മകൾ ശൂദ്ര ആയ സത്യവതിയും അവളുടെ മകൻ മഹാ ബ്രാഹ്മണൻ ആയ വേദവ്യാസനും ആയില്ലേ.. ബ്രഹ്മം തന്നെയായ ശിവൻ ചണ്ഡാളൻ ആണെന്നല്ലേ ഹൈന്ദവഗ്രന്ഥങ്ങൾ പറയുന്നത് . ശിവനും രാമനും കൃഷ്ണനും കറുത്തവർ അല്ലെ. അവരെ ദൈവമായി ആരാധിക്കാത്തവൻ ഹിന്ദു ആണോ..

വേദങ്ങളിലും ഉപനിഷത്തുകളിലും ഉപവേദങ്ങളിലും സംഹിതകളിലും ഉള്ള വിശദീകരണങ്ങളെക്കാൾ ആധികാരികത ഹിന്ദുയിസത്തിൽ മറ്റൊന്നിനുമില്ല. അവയാണ് മേലെ എടുത്തു പറഞ്ഞിട്ടുള്ള കാര്യങ്ങൾ. ഇങ്ങനെ നൂറുകണക്കിന് ഉദാഹരണങ്ങൾ നമുക്ക് കാണിച്ചു കൊടുക്കാൻ സാധിക്കും. ഹിന്ദു അറിവിനെ ദൈവമായി കണ്ടു ആരാധിക്കുന്നവൻ ആണ്. അറിവാണ് ഹിന്ദുവിന്റെ ദൈവം.

സനാതനത്തിൽ വിമർശകർ ആരോപിക്കുന്ന ജാതീയതയും ബ്രഹ്മണ്യമേൽക്കോയ്മയും ഒരു കുതന്ത്രം മാത്രമാണ്.. ഹിന്ദുക്കളേ ജാതി പറഞ്ഞു വിഘടിപ്പിച്ചു ഇല്ലാതാക്കാൻ വേണ്ടി മാത്രം ഉള്ളത്. സെമറ്റിക് - കമ്യുണിസ്റ്റ് കൂട്ടുകെട്ടിന്റെ ഉത്പന്നമാണത്.. അതിനേ തിരിച്ചറിയുക. ഇന്നത്തെ ഇന്ത്യയിൽ ജാതിഭേദം ഇല്ലാ എന്നോ ഉച്ചനീച്ചത്വം ഇല്ലാ എന്നോ അല്ല ഞാൻ പറയുന്നത്.. മറിച്ച് അതിന്റെ ഉത്തരവാദിത്വം സനാതന ധർമത്തിന് അല്ലാ എന്ന് മാത്രമാണ് .

ഇന്നു ജാതീയതാ എന്താണോ അതിന്റെ ഉത്തരവാദി ഹിന്ദുക്കളും അതിലേക്ക് അവരെ തള്ളിയിട്ട ബ്രിട്ടീഷ് ഭരണവും തന്നെയാണ്. ഇന്നത്തെ ജാതിബ്രഹ്മണ്യം എതിർക്കപ്പെടേണ്ടത് തന്നെയാണ്.. അവരാണ് സത്യത്തിൽ ഹിന്ദുക്കളുടെ ജാതീയത തുടങ്ങി വെച്ചത്.. പിന്നീട് അത് മറ്റു ജാതിക്കാരും കൊണ്ടാടാൻ തുടങ്ങി എന്ന് മാത്രം. പക്ഷെ സനാതന സംസ്കാരം ഇന്നു നമ്മുടെ കൈകളിൽ ലഭ്യമായതിന്റെ നേട്ടവും അതേ പോലെ അവർക്ക് അവകാശപ്പെട്ടത് തന്നെയാണ്.

കല്പവാസവും കുംഭമേളയും

കല്പവാസവും കുംഭമേളയും

സന്ന്യാസത്തിന് പല പല ഭാവങ്ങളുണ്ട്.
💗✥━═══🪷═══━✥💗
കുടികളിൽ താമസിക്കുന്ന സന്ന്യാസിമാരെ കുടീചകൻമാർ എന്ന് പറയും.

സ്ഥിരമായൊരിടത്തും നിൽക്കാതെ, കറങ്ങി നടക്കുന്നവരെ ബഹൂതകൻമാർ എന്നാണ് പറയുക.

ജ്ഞാനികളെ ഹംസർ എന്ന് വിശേഷിപ്പിക്കുന്നു.

പരമമായ സത്യമറിഞ്ഞവരെ പരമഹംസർ എന്ന് പറയുന്നു.

ആ പരമസത്യത്തിനുമപ്പുറം കടന്നുപോയവർക്ക് തുരീയാതീതൻമാർ എന്നാണ് വിശേഷണം.

എല്ലാ നിയമങ്ങൾക്കും അറിവുകൾക്കും അപ്പുറത്തുള്ളവരാണ് അവധൂതൻമാർ.

ഇപ്രകാരമുള്ള എല്ലാ സന്ന്യാസഭാവങ്ങളും കുംഭമേളയിൽ എത്തുന്നു എന്നതാണ് ഈ ഉത്സവത്തിൻ്റെ ഏറ്റവും വലിയ വിശേഷം.

ആധുനിക കാലഗണനാ സമ്പ്രദായം ഇല്ലാത്ത കാലത്തും, ഗതാഗത സൗകര്യങ്ങളോ പൊതുവഴികളോ ഇല്ലാതിരുന്ന കാലത്തും, മൊബൈലും വാച്ചുമൊന്നും ഇല്ലാതിരുന്ന കാലത്തും, കൃത്യമായി കാലം ഗണിച്ച്, കാടും മേടുമിറങ്ങി, ഭാരതത്തിലെ സമസ്ത സന്ന്യാസികളും കുംഭമേളകളിൽ എത്തി സ്നാനം ചെയ്ത് മടങ്ങിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

ജ്യോതിശാസ്ത്രം അത്രയ്ക്ക് ഹൃദിസ്ഥമാണ് ഈ ജനതയ്ക്ക് എന്നതിൻ്റെ തെളിവുകൂടിയാണ് ഇത്.

ഭാരതഖണ്ഡത്തിലെ ഓരോ ഇടത്തും കഴിഞ്ഞ കൊല്ലങ്ങളിൽ എന്ത് നടന്നു എന്ന വിവരം സന്ന്യാസിവര്യൻമാരും ഗുരുക്കളും പരസ്പരം പങ്കുവെച്ചിരുന്നത് ഒരുപക്ഷേ ഈ കുംഭമേളകളിലൂടെ ആയിരുന്നിരിക്കാം.

കഴിഞ്ഞകാല യാത്രകളിൽ, മനസ്സിൽ ഉറവാർന്ന സംശയങ്ങൾക്ക് ഉത്തരം വാങ്ങാൻ, ഗുരുക്കൻമാരെ അന്വേഷിച്ച് സന്ന്യാസവഴിയിലെ ശിഷ്യർ വരുന്നതും, പന്ത്രണ്ട് വർഷത്തിലൊരിയ്ക്കലുള്ള കംഭമേളകളിലായിരുന്നിരിക്കാം.

ആശ്രമത്തിൽനിന്നും യാത്രയായ ഒരു ശിഷ്യൻ സ്വന്തം ഗുരുവിനെ വീണ്ടും കാണുന്നതും ഈ കുംഭമേളകളിൽ വെച്ചായിരുന്നിരിക്കാം.

ഒരുപക്ഷേ പലരുടെയും സമാധിവിവരം അറിയുന്നതു പോലും ഈ കുംഭമേളകളിൽ വെച്ചായിരുന്നിരിക്കാം.

എന്തായാലും ഈ രാജ്യത്ത് ധർമ്മം പുലർന്നുപോകാൻ, ഇനിയുള്ള പന്ത്രണ്ട് വർഷക്കാലം എന്തൊക്കെ.... ഏതേതിടങ്ങളിൽ ചെയ്യേണ്ടതുണ്ട് എന്ന തീരുമാനം ഒരു സമൂഹം എടുത്തിരുന്നത് ഈ കുംഭമേളകളിൽ വെച്ചായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ഇത്തവണത്തെ കുംഭമേള നടക്കുന്നത് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലാണ്.

ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് പ്രയാഗ് രാജ് കുംഭമേള.

കുംഭമേള ഇല്ലാത്ത വർഷങ്ങളിലും എല്ലാ ജനുവരി - ഫെബ്രുവരി മാസങ്ങളിലുമായി, പ്രയാഗിൽ, 'കല്പവാസം' എന്ന ഒരു അനുഷ്ഠാനം നടക്കുന്നുണ്ട്.

കുംഭമേള സന്ന്യാസികൾക്കുള്ളതാണെങ്കിൽ, കല്പവാസം എന്നത് ഗൃഹസ്ഥർക്കുള്ളതാണ്.

ഉത്തരേന്ത്യയിലെ ഗൃഹസ്ഥർ, പൗഷമാസത്തിലെ പൗർണ്ണമിതൊട്ട് മാഘമാസത്തിലെ പൗർണ്ണമിവരെ, ഗംഗാതീരത്ത്, പ്രാർത്ഥനകളും ജപവും പൂജകളുമായി കഴിയും. ഇതിന്, "കല്പവാസം ചെയ്യുക" എന്നാണ് പറയുക.

കുടുംബത്തിൽനിന്നും ജോലികളിൽനിന്നുമെല്ലാം വിട്ട്, മനസ്സും ശരീരവും പൂർണ്ണമായി, ആത്മീയപാതയിൽ ഉറപ്പിച്ചുള്ള കുറച്ചു നാളുകൾ.

ഗംഗാതീരത്ത് താമസിച്ച്, പുലർച്ചെ എഴുന്നേറ്റ് ഗംഗാമാതാവിനെ വണങ്ങി, ഗംഗാസ്നാനം നടത്തി ഇവർ പ്രാർത്ഥനകളിലേയ്ക്കും ജപത്തിലേയ്ക്കും പ്രവേശിക്കുന്നു.

ഗംഗാജലമാണ് കുടിക്കുക.
ഒരു നേരം മാത്രമേ ഇവർ ആഹാരം കഴിയ്ക്കൂ. ദിവസം മുഴുവൻ ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ കേട്ടും സത്സംഗങ്ങളിൽ പങ്കെടുത്തും ഒരു മാസം ഗംഗാതീരത്ത് കഴിയും ഇവർ.

ഇങ്ങനെ, കല്പവാസം ചെയ്യാനെത്തുന്നവർക്കായി എല്ലാ വർഷവും ഗംഗാതീരത്ത് പ്രയാഗ് രാജിൽ താത്ക്കാലിക ഷെഡ്ഡുകൾ ഉയരും. അഞ്ച് ലക്ഷത്തിലധികം ആൾക്കാരാണ് എല്ലാ വർഷവും കല്പവാസം അനുഷ്ഠിക്കാൻ എത്തുന്നത്.

കല്പവാസം എന്ന പേരിൻ്റെ കാരണം നോക്കാം.

ബ്രഹ്മാവിൻ്റെ ഒരു ദിവസമാണ് ഒരു കല്പം എന്നത്. 1008 യുഗങ്ങൾക്ക് തുല്യം. അതായത്, മനുഷ്യൻ്റെ 432 കോടി വർഷത്തിന് തുല്യമാണ് ഒരു കല്പം.
ഒരു കല്പകാലം തപസ്സു ചെയ്താലുള്ള ഫലം ഈ ഒരൊറ്റ മാസത്തെ ജപംകൊണ്ടും ആത്മീയയാത്രകൊണ്ടും ലഭിക്കും എന്നാണ് വിശ്വാസം. ഒരു കല്പത്തിലെ തപസ്സിൻ്റെ ഫലം തരുന്നതിനാൽ ഇത് കല്പവാസം എന്നറിയപ്പെടുന്നു.

എല്ലാ വർഷവും ഈ കല്പവാസത്തിനെത്തുന്ന ലക്ഷങ്ങൾക്കായി ഒരുക്കങ്ങൾ എന്തായാലും വേണ്ടതുണ്ട്.
അതിൻ്റെ വളരെ വലിയൊരു ഒരുക്കമാണ്, പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയ്ക്കുള്ളത്.

പുണ്യതീർത്ഥം പുണ്യനഗരി ത്രിവേണീസംഗമം ചിരപുരാതനം അമൃതസമാനം...
പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങളാണ് ഈ ഭൂമിയ്ക്കുള്ളത്.


ഭോഗർ മഹർഷി

ഭോഗർ മഹർഷി

പഴനിയിലെ നവപാഷാണ വിഗ്രഹം..

 പഴനി ശ്രീ ദണ്ഡായുധപാണി ക്ഷേത്രത്തിൽ ഇന്ന് നാം കാണുന്ന ഭഗവാന്റെ നവപാഷാണ വിഗ്രഹം പ്രതിഷ്ഠിച്ചത് ഭോഗരാണ്. ദക്ഷിണ ദേശത്തെ 18 സിദ്ധന്മാരിൽ ഒരാളായ ഭോഗർ ജ്യോതിഷത്തിലും സിദ്ധവൈദ്യത്തിലും ആചാര്യനായിരുന്നു. ഒരു ചികിത്സാ സമ്പ്രദായമായ സിദ്ധവൈദ്യത്തിൽ യോഗവിദ്യയും, നിഗൂഢ മന്ത്രസിദ്ധികളും അടങ്ങിയിരിക്കുന്നു. 

നവ പാഷാണങ്ങൾ

നവ പാഷാണങ്ങൾ എന്നത് 9 കൊടും വിഷമുള്ള ഔഷധ വസ്തുക്കളാണ്. ആകെയുള്ള 64 പാഷാണങ്ങളിൽ 9 എണ്ണം തിരഞ്ഞെടുത്ത് അവയാൽ നിർമ്മിക്കുന്നതാണ് നവപാഷാണ വിഗ്രഹം. നവപാഷാണത്തിനുവേണ്ടി മൂലികാ ഔഷധങ്ങൾ തിരഞ്ഞെടുത്ത് 473 തരം മൂലികാച്ചാറ് ചേർത്ത് വേണം നവപാഷാണ വിഗ്രഹം നിർമ്മിക്കാൻ. ഇതിനെ മാത്ര (അളവ് ) യോടും ചിട്ടയോടും കൂടി ഉപയോഗിച്ചാൽ അത് മികച്ച ഔഷധമാകുന്നു.
അതുകൊണ്ടാണ് പുരാതനകാലത്ത് സിദ്ധന്മാർ നവപാഷാണം കൊണ്ട് ദൈവവിഗ്രഹം ഉണ്ടാക്കി അഭിഷേകവും, ആരാധനയും ചെയ്തിരുന്നത്. അഭിഷേകം ചെയ്യുന്ന വേളയിൽ നവപാഷാണ സ്പർശനമേൽക്കുമ്പോൾ അഭിഷേകം ചെയ്ത പ്രസാദത്തിന് ഔഷധഗുണമേറുന്നു.

ഈ ഒമ്പത് പാഷാണങ്ങൾ ക്കുമുള്ള ഔഷധഗുണങ്ങൾ ഓരോന്നാണ്. 
1. ലിംഗ പാഷാണം (ഹൃദയത്തിന് ബലവും ശക്തിയും നൽകുന്നു)

2. കുതിര പാഷാണം (തളർന്ന ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു) 

3. കാർമുകിൽ പാഷാണം (തലച്ചോറിലെ നീര് എടുക്കുന്നു) 

4. രസസിന്ദൂരം (ചർമ്മ സംബന്ധിയായ വ്യാധികളെ അകറ്റുന്നു) 

5. വെള്ളപാഷാണം (ധാതുക്കളുടെ കുറവിനെ പരിഹരിക്കുന്നു) 

6. രക്തപാഷാണം (നേത്രത്തിന്റെ ന്യൂനതകളെ പരിഹരിക്കുന്നു) 

7. കമ്പിനവരസം (ശരീരത്തിൽ അടിഞ്ഞിരിക്കുന്ന ദുഷിച്ച നീരിനെ പുറത്തേക്ക് കളയുന്നു) 

8. ഗൗരീപാഷാണം (പൊതുവായ ഔഷധഗുണങ്ങൾ അടങ്ങിയത് ) 

9. സീതാപാഷാണം (എല്ലാ പാഷാണങ്ങളെയും പ്രവർത്തിപ്പിക്കുന്നു) 

എന്നിവയാണ് നവപാഷാണം എന്ന പേരിലറിയപ്പെടുന്നത്. ഏറ്റവും പഴക്കം ചെന്ന ലോകത്തെ ഏക നവപാഷാണ ശില പഴനി മുരുകന്റേതു മാത്രമാണ്. മാത്രമല്ല ഈ ശിലയിൽ നിന്നും താപരശ്മികൾ പുറത്തേക്ക് ഗമിക്കുന്ന തിനാൽ ക്ഷേത്ര നട അടയ്ക്കുന്നതിനു മുമ്പായി നിത്യവും ഈ ശില ചന്ദനം കൊണ്ട് മൂടി വയ്ക്കുന്നു.

ആദിഗുരുവായ ശീ ദക്ഷിണാമൂർത്തിയിൽ നിന്നും സമാരംഭിച് പല കൈവഴികളായി പിരിയുന്ന അനേകം ഗുരു പരമ്പരകളാൽ സമ്പന്നമാണ് ഭാരതം. അവയിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് പതിനെട്ടു സിദ്ധന്മാരുടെ സിദ്ധ പരമ്പര. അടിസ്ഥാനപരമായി ശൈവസിദ്ധാന്തികളാണ് ഈ സിദ്ധൻമാർ. 

1. നന്ദീശ്വരർ
2. തിരുമൂലർ
3. അഗസ്ത്യൻ
4. കമലമുനി
5. പതഞ്ജലി
6. കോരക്കാർ
7. സുന്ദരാനന്ദർ
8. കൊങ്ങണർ
9. ചട്ടൈ മുനി
10. വാത്മീകി
11. രാമദേവർ
12. ധന്വന്തരി
13. ഇടൈക്കാടർ
14. മച്ച മുനി
15. കരുവൂരാർ
16. ബോഗർ
17. പാമ്പാട്ടി സിദ്ധർ
18. കുതംപൈചിത്തർ

എന്നിവരാണ് പതിനെട്ടു സിദ്ധന്മാർ. 
ഭാരതമൊട്ടുക്ക് സിദ്ധ പരമ്പരയുണ്ടെങ്കിലും പ്രധാനമായും തമിഴകമായിരുന്നു ഇവരുടെ പ്രവർത്തന കേന്ദ്രം. തമിഴ് ഭാഷയുടെ പുനരുജ്‌ജീവനത്തിനു കാരണക്കാരനായ അഗസ്ത്യ മുനിയുടെ നേതൃത്വത്തിൽ സിദ്ധൻമാർ ഗ്രന്ഥങ്ങൾ വഴിയും വൈദ്യം, ജ്യോതിഷം, യോഗം, ക്രിയ, ചര്യ, ജ്ഞാനം തുടങ്ങി അനേകം വിഷയങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരുന്നു. ഈ സിദ്ധന്മാരിൽ പ്രധാനിയായ ഒരു മഹാ സിദ്ധനാണ് ഭോഗർ മഹർഷി. ബോഗർ, പോകർ, ഭോഗ നാഥർ, ബോയ് - യാങ് തുടങ്ങി പല പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. 
കായ കല്പ ചികിത്സ, സിദ്ധവൈദ്യം, ക്രിയാ കുണ്ഡലിനി, പ്രാണായാമം മുതലായ രഹസ്യ സിദ്ധ വിദ്യകളിൽ അതിനിപുണനായിരുന്നു. തമിഴ് സിദ്ധ പാരമ്പര്യത്തിൽ ഇദ്ദേഹത്തെ വളരെ പ്രാധ്യാന്യത്തോട് ഗണിക്കുന്നു. അഗസ്ത്യ മുനിയുടെ ശിഷ്യനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഭോഗർ മഹർഷിയെ കുറിച്ച് ചരിത്ര പരമായ വിവരങ്ങൾ കുറവാണ്. 
തമിഴ് നാട്ടിലെ ഒരു വിശ്വകർമ്മ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചതെന്നും കാശിയിലെ സിദ്ധനായ കാലാംഗിനാഥർ ആണ് ഇദ്ദഹത്തിന് ജ്ഞാനദീക്ഷ നൽകിയതെന്നും പറയപ്പെടുന്നു. ഭോഗർമഹർഷി രാസവാദ വിദ്യ മറ്റു സിദ്ധന്മാരിൽ നിന്നും അഭ്യസിച്ചിട്ടുണ്ട്. പരകായപ്രവേശം പോലുള്ള സിദ്ധികളും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഭോഗർ ഏഴായിരം എന്ന ഏഴായിരം ശ്ലോകങ്ങൾ അടങ്ങുന്ന തമിഴ് കൃതി ഇദ്ദഹത്തിന്റെ ജ്ഞാനസാഗരത്തിന്റെ ഒരു ചെറിയ വിവരണമാണ് തന്റെ ശിഷ്യനായ പുലിപ്പാണിസിദ്ധർക്ക് ഉപദേശിച്ച അനേകം സിദ്ധ മരുന്നുകളെ കുറിച്ച് ഈ ഗ്രന്ഥത്തിൽ പറയുന്നു. തമിഴ് സിദ്ധവൈദ്യ പാരമ്പര്യത്തിലെ തലതൊട്ടപ്പനായാണ് ഭോഗർമഹർഷി അറിയപ്പെടുന്നത്. പളനി മലയിൽ പ്രത്യേക ക്കൂട്ടിൽ മുരുക വിഗ്രഹം പ്രതിഷ്ഠിച്ചു. ശ്രീലങ്കയിൽ കതിർ ഗ്രാമമെന്ന സ്ഥലത്ത് ഒരു മുരുക ക്ഷേത്രം പണിയുകയും അവടെ മുരുക വിഗ്രഹമല്ല പകരം മന്ത്രങ്ങൾ ആലേഖനം ചെയ്ത ഒരു തകിട് മാത്രമാണുള്ളത്. 
പളനി മുരുക ക്ഷേത്രത്തിലെ പൂജാരികൾ ഭോഗരുടെ ശിഷ്യനായ പുലിപ്പാണിയുടെ പിൻഗാമികളായാണ് പറയപ്പെടുന്നത്. സിദ്ധ മരുന്നുകൾ സംബന്ധിച്ച ഗ്രന്ഥങ്ങൾ പ്രകാരം അമരത്വം നേടുന്നതിനുള്ള പ്രത്യേക ദ്രാവക രൂപത്തിലുള്ള മരുന്ന് കണ്ടുപിടിച്ചത് ഭോഗരാണെന്നാണ്. തന്റെ ഈ മിശ്രണം ലോകമെമ്പാടുമുള്ള ശാസ്ത്രകാരന്മാരെ സംബന്ധിച്ചിടത്തോളം ഇന്നും നിഗൂഡമായൊരു സമസ്യയാണ്. നാഗരാജ ബാബാജി, സാനുജി കൊങ്കനാവർ, കരുവൂരാ, ഇടയ്കരൂർ മുതലായവർ ഭോഗനാഥരുടെ ശിഷ്യന്മാരാണ്. ഭോഗേർ സിദ്ധരുടെ ജീവിതം അത്ഭുതകരവും നിഗൂഢത നിറഞ്ഞതുമായ ഒരുപാട് കാര്യങ്ങളുൾക്കൊള്ളുന്നതുമാണ്. ഭോഗർ തന്റെ ഉപാസനയ്ക്കായി തിരഞ്ഞെടുത്തത് പഴനി മലയായിരുന്നു. പഴനി മലയിലെ മുരുക വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന പാൽ, പഞ്ചാമൃതം തുടങ്ങിയവക്ക് ഔഷധ ഗുണമുള്ളതായി പറയപ്പെടുന്നു.
ഭോഗർ മഹർഷി തന്റെ ഗുരുവിന്റെ നിർദ്ദേശപ്രകാരം ചൈനയെ പ്രവർത്തന മണ്ഡലമാക്കി ബോ-യാങ് എന്ന നാമത്തിൽ പ്രവർത്തിച്ചിരുന്നു. ചൈനയിൽ താവോയിസത്തിന്റെ ഉപജ്ഞാതാവായ ലാവോൽസു യഥാർത്ഥത്തിൽ ഭോഗർ മഹർഷി തന്നെയാണെന്ന് സിദ്ധ പരമ്പരയിൽപെട്ടവർ വിശ്വസിക്കുന്നു. താവോ മതത്തിലെ യിങ് -യാങ് എന്ന സങ്കല്പം ശിവശക്തി സങ്കല്പത്തിന്റെ ഭേദ മായാണ് പറയപ്പെടുന്നത്. അതുപോലെ ചൈനീസ് ആൽക്കമി തമിഴ് സിദ്ധവൈദ്യത്തിന്റെ പരിപൂർണ്ണ രൂപമാണെന്നും പറയപ്പെടുന്നു. 
മനസ്സിനേയും പ്രാണനെയും നിയന്ത്രിച്ചു ജീവനെ ശിവ രൂപത്തിൽ ഐക്യം പ്രാപിക്കുക എന്നതാണ് സിദ്ധ വിദ്യയുടെ ലക്ഷ്യം. കായകൽപ്പത്തിലും ക്രിയാകുണ്ഡലിനിയിലും ആചാര്യനായിരുന്ന ഭോഗരുടെ കൃതികളിലും സന്ധ്യാ ഭാഷയുടെ സ്വാധീനം കാണാം. ആധുനിക കാലത്ത് അറിയപ്പെടുന്ന ക്രിയാബാബാജി യുടെ ഗുരുവും ഭോഗർ മഹർഷി തന്നെയെന്നു വിശ്വസിക്കപ്പെടുന്നു. ഭോഗർ സപ്ത്കാന്ധം, സമാധിദീക്ഷ എന്നിവ അദ്ദേഹത്തിന്റെ വിശേഷ പ്രാധാന്യമർഹിക്കുന്ന ഗ്രന്ഥങ്ങളാണ്. ഭോഗരുടെ ശിഷ്യ പരമ്പര ഇപ്പോഴും തുടരുന്നതായും അദ്ദേഹം സൂക്ഷ്മതലത്തിൽ തന്റെ ശിഷ്യരുമായി സംവദിക്കുന്നു വെന്നും വിശ്വസിക്കപ്പെടുന്നു 
തന്റെ സമാധിക്ക് പഴനി മല തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹം പഴനി മലയിലെ മുരുക വിഗ്രഹത്തിന് കീഴിലായി ഒരു രഹസ്യ അറ ഉണ്ടാക്കുകയും അവിടെ ഇരുന്നു സ്വരൂപ സമാധിയെ പ്രാപിച്ചു ജ്യോതി സ്വരൂപമാവുകയും ചെയ്തു. ഇപ്പോൾ പഴനി മലയിൽ ഉള്ള ഭോഗർ സമാധി മന്ദിരത്തിൽ നിന്നും മുരുക വിഗ്രഹത്തിലേക്ക് അടക്കപ്പെട്ട ഒരു ഗുഹാ മാർഗ്ഗം ഉണ്ട്. ആ മന്ദിരത്തിൽ ഭോഗർ മഹർഷി പൂജിച്ചിരുന്നതായ വേൽ, മരതക ശിവലിംഗം ഭുവനേശ്വരി വിഗ്രഹം എന്നിവയുമുണ്ട്.


സനാതന ധർമ്മത്തിൽ ജ്യോതിശാസ്ത്രത്തിൻ്റെ പ്രാധാന്യം

സനാതന ധർമ്മത്തിൽ ജ്യോതിശാസ്ത്രത്തിൻ്റെ പ്രാധാന്യം

നമ്മുടെ ആഘോഷങ്ങൾക്ക് ഒക്കെ പിറകിലുള്ള കാര്യങ്ങൾ വളരെ രസം ആണ്. കാര്യം നിസാരം ആണെങ്കിലും അതിന് പിറകിൽ ഉള്ള ചിന്താഗതി അതിശയകരമാണ്.

ഇപ്പോൾ ഏവരും ആഘോഷിക്കുന്ന പോകാൻ തയ്യാറെടുപ്പ് നടത്തുന്ന ഒരു കാര്യം ആണല്ലോ കുംഭമേള. കുംഭ മേള ആഘോഷിക്കണം എങ്കിലും അസ്ട്രോണോമി നിർബന്ധമാണ്.
ഇപ്പോൾ നടക്കുന്ന കുംഭ മേള പ്രയാഗിൽ ആണല്ലോ. ജ്യോതിശാസ്ത്രപരമായ പ്രാധാന്യം വെച്ചിട്ടാണ് പ്രയാഗ്, ഹരിധ്വാർ, നാസിക്, ഉജ്ജയിൻ ഒക്കെ തീരുമാനിച്ചിട്ടുള്ളത്. 

ഇനി കുംഭമേള പ്രയാഗിൽ ആരംഭിക്കണം എങ്കിൽ രണ്ട് കണ്ടിഷൻ ഉണ്ട്. ഒന്ന് വ്യാഴം മേടം രാശിയിൽ കയറുകയും സൂര്യനും ചന്ദ്രനും മകര രാശിയിലും. അന്ന് അമാവാസി ആയിരിക്കണം. 

രണ്ടാമത്, വ്യാഴം ഇടവം രാശിയിൽ കയറുകയും സൂര്യൻ മകര രാശിയിൽ കയറുകയും ചെയ്യണം. മകരം രാശിയിൽ കയറുക എന്ന് പറഞ്ഞാൽ മകര മാസം. ആ കുംഭമേളയാണ് ഈ കുംഭമേള.

ഇനി ഹരിദ്വാറിൽ ആഘോഷിക്കണം എങ്കിൽ വ്യാഴം കുംഭം രാശിയിൽ കയറുകയും സൂര്യൻ മേടത്തിൽ ആയിരിക്കുകയും വേണം. മേട മാസത്തിൽ ആണ് ഹരിദ്വാർ കുംഭമേള.

നാസിക്കിൽ ഗോദാവരി തീരത്ത് കുംഭമേള ആഘോഷിക്കണം എങ്കിൽ വ്യാഴം ചിങ്ങ രാശിയിൽ കയറി ഇരിക്കണം. ഇതാണ് സിംഹസ്ഥ കുംഭ് എന്ന് പറയുന്നത്.

ഇനി ഉജ്ജയിനിലെ ക്ഷിപ്ര നദിക്കരയിൽ കുംഭ മേള ആഘോഷിക്കണം എങ്കിൽ വ്യാഴം ചിങ്ങത്തിലും സൂര്യൻ മേടത്തിലും ആയിരിക്കണം.

അങ്ങനെ എന്നാ പിന്നെ ഇവിടെ കൂടാം എന്ന് പറഞ്ഞു കുംഭമേള നടക്കുന്ന സ്ഥലം തീരുമാനിക്കുക അല്ലാ ചെയ്യുന്നത്. അതിന്റെ പിറകിൽ ഇങ്ങനെ ഒരു ചിന്താഗതി ഉണ്ട്. 

നമുക്ക് കുംഭ മേള. സാമ്പ്രാണി മണപ്പിച്ചു നടക്കുന്ന രവി ചന്ദ്രന് അടിമ കിടക്കുന്ന ഹിന്ദു നിരീശ്വര വാദിക്ക് ഇതൊക്കെ വേണമെങ്കിൽ വെള്ളത്തിൽ വെറും ഒരു മുങ്ങിക്കുളി.. എന്നാൽ അതിന് പിറകിൽ ഇങ്ങനെ ഒരു കാര്യം ഉണ്ട് എന്ന് പറഞ്ഞാൽ. ഇതൊക്കെ പ്ലസ്ടു പിള്ളേർക്കും അറിയാമല്ലോ എന്ന് പറഞ്ഞു കൊഞ്ഞനം കുത്തും. എന്നാ പിന്നെ താൻ ഒരു പുതിയ ചിന്താഗതി കണ്ടു പിടിക്കാൻ പറഞ്ഞാൽ പറയും അയ്യോ അതൊന്നും നമുക്ക് പറ്റില്ല നമുക്ക് വിമർശനവും പുച്ഛവും സ്വയം പൊങ്ങിത്തരവും ഹിന്ദു വിരുദ്ധതയും മുസ്ലിം പ്രീണനം ഒക്കെ അല്ലേ പറ്റൂ അല്ലാതെ നാട്ടുകാർക്ക് ഉപകാരപ്പെടുന്നത് ചെയ്യാൻ സ്വത്വ ബോധം അനുവദിക്കില്ലല്ലോ...

അത് വിട്..!

ഇനി ഇരുപത്തി എട്ട് കെട്ട് എടുത്താൽ തന്നെ അസ്ട്രണോമിയുടെ സ്വാധീനം അവിടെയും ഉണ്ട്.  

മൂന്ന് ചെറിയ നക്ഷത്രങ്ങൾ ഒരു triangle ആയി കോർത്തിണക്കി അതിനെ കുതിരയുടെ സാമ്യം ഉള്ളതിനാൽ അശ്വതി എന്ന് വിളിച്ചു. അതായത് അശ്വതി നക്ഷത്രം ഒരു നക്ഷത്രം അല്ല. മൂന്നു നക്ഷത്രങ്ങളുടെ ഒരു കൂട്ടം ആണ്. ഒരു കുഞ്ഞു അശ്വതിയിൽ ജനിച്ചു എങ്കിൽ ചന്ദ്രൻ പിന്നെയും സോഡിയാക്കിലൂടെ കറങ്ങി വീണ്ടും അശ്വതി നക്ഷത്രത്തിൽ എത്താൻ 28 ദിവസം എടുക്കും അതാണ്‌ 28 കെട്ടു എന്ന ചടങ്ങ് ആക്കി, കലണ്ടർ ഒന്നും ഇല്ലാത്ത കാലത്ത്. ഇന്ന് ഇതൊക്കെ എന്തിനെന്നു അറിയാതെ ആണ് ആളുകൾ ആചാരിക്കുന്നത്.. നീളത്തിൽ കിടക്കുന്ന ചരടിൽ ചന്ദ്രൻ പിന്നെയും അശ്വതി നക്ഷത്രത്തിന് അടുത്ത് വരുമ്പോൾ കെട്ടുകൾ ഇടും.. അങ്ങനെ കെട്ടുകൾ എണ്ണി പ്രായം കണക്കാക്കാം. സിംപിൾ ബട്ട് പവർ ഫുൾ..!!

നമ്മുടെ പഴഞ്ചൊല്ല് പോലും ജ്യോതിശാസ്ത്രവുമായി ബന്ധപെട്ടിട്ടാണ്. കേട്ടിട്ടില്ലേ, തിരുവാതിരയിൽ തിരു മുറിയാതെ, മകം പിറന്ന മങ്ക, പൂരം പിറന്ന പുരുഷൻ. സംഗതി ഞാറ്റുവേലയുമായി ബന്ധപെട്ടിട്ടാണ്. സൂര്യനെയും ചന്ദ്രന്റെ നക്ഷത്രങ്ങളെയും ബന്ധപെടുത്തി പറയുന്നതാണ് ഞാറ്റുവേല എന്നുള്ളത്. ഞായർ അഥവാ സൂര്യൻ നിൽക്കുന്ന വേള ആണ് ഞാറ്റുവേല.

സൂര്യൻ സഞ്ചരിക്കുന്നത് ചന്ദ്രന്റെ 27 നാളുകളിൽ (നക്ഷത്രങ്ങളിൽ) കൂടിയും ആണല്ലോ. കാരണം 27 നക്ഷത്ര കൂട്ടങ്ങളും നിൽക്കുന്നത് സോഡിയാക്കിലും. അപ്പോൾ സൂര്യൻ ഒരു നക്ഷത്രത്തിന്റെ കൂടെ ഉള്ള ദിവസം 365/27= 13.5ദിവസം.
ഇതിനെ ആണ് ഞാറ്റുവേല എന്ന് വിളിച്ചിരുന്നതു. ഞായർ നിൽക്കുന്ന വേളയാണ് ഞാറ്റുവേല എന്ന് പറയുന്നത്.

ഞാറ്റുവേല ഒക്കെ നോക്കിയിട്ട് ആണ് പണ്ടുള്ളവർ കൃഷി ഇറക്കിയിരുന്നത്. "തിരുവാതിരയിൽ തിരു മുറിയാതെ" എന്ന് പറയുമ്പോൾ, തിരുവാതിര ഞാറ്റുവേലയിൽ തിരു മുറിയാതെ മഴ കിട്ടും എന്നാണ്. തിരു ആർദ്ര ആണ് തിരുവാതിര. നനവുള്ളത് എന്നർത്ഥം.

അത് പോലെ ചിങ്ങ മാസം ആണ് വിളവെടുപ്പിന്റെ മാസം. ആ മാസത്തിൽ വരുന്ന ഞാറ്റുവേലകൾ ആണ് മകവും പൂരവും. സമൃദ്ധമായ മാസം ആണ്.. അത് കൊണ്ടാണ് പൂരം പിറന്ന പുരുഷൻ, മകം പിറന്ന മങ്ക എന്നൊക്കെപറയുന്നത്. പൂയം ഞാറ്റുവേല ഒക്കെ കർക്കിടകത്തിൽ ആണ് വരുന്നത്.. അന്ന് വിളവെടുപ്പ് ഒന്നും ഇല്ലാത്തതിൽ പട്ടിണിയും പരിവട്ടവും ഒക്കെ ആണ്. ഇതൊക്കെ ബന്ധപെടുത്തി ആണ് പഴം ചൊല്ലുകൾ പോലും ഉണ്ടായിരുന്നത്.

പണ്ട് ഗ്രഹണ സമയത്ത് അമ്പലം അടച്ചിടണം എങ്കിൽ പോലും നല്ല രീതിയിൽ തന്നെ അസ്ട്രോണോമി അറിയണം. രാഹു, കേതു പൊസിഷൻ ഒക്കെ അറിയണം. ഇത് പൂർവികർ കൃത്യമായി മനസ്സിൽ ആക്കിയ രണ്ടു പോയ്ന്റ്സ് ആണ്. അതായത് 180ഡിഗ്രി ഉള്ള പോയ്ന്റ്സ്. ഇ പോയിന്റ്ന്റെ ചലനം ഒരു സർപ്പത്തെ പോലെ ആണ്. സർപ്പത്തിന്റെ തല രാഹുവായും വാൽ കേതുവായും അവർ ഭാവനയിൽ സങ്കൽപ്പിച്ചു. പിന്നെ വിഷ്ണു അസുരനെ വെട്ടി രണ്ടാക്കി എന്നൊരു കഥയും പ്രചരിപ്പിച്ചു. അന്നത്തെ കഥകൾക്കൊക്കെ ഇതൊക്കെ പെട്ടെന്ന് ഓർത്തിരിക്കാൻ വേണ്ടി നമ്മുടെ ഒക്കെ അപ്പൂപ്പൻമാർ ഉണ്ടാക്കിയ സാധനങ്ങൾ ആണ്.. അവർ നക്ഷത്രങ്ങളെ കോർത്തിണക്കി വരച്ചു രൂപങ്ങൾ ഉണ്ടാക്കി ഓറിയോൺ, ക്യാപിസ് മൈനർ എന്നൊക്കെ പേരുകളും ഇട്ടു. അല്ലാതെ രാഹുവും കേതുവും ആരെയും വിഴുങ്ങാൻ ഒന്നും നില്പില്ല. ഇ രണ്ടു പോയ്ന്റ്സ് ആണ് യഥാക്രമം ചന്ദ്രനും ഭൂമിയും, സൂര്യനിലും ചന്ദ്രനിലും നിഴൽ വീഴ്ത്തി ഗ്രഹണങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്ന പോയ്ന്റ്സ്. ഇംഗ്ലീഷിൽ ഇതിനെ ascending node എന്നും descending node എന്നും പറയുന്നു.

ഇതൊക്കെ ആണ് നമ്മുടെ പൂർവികന്മാർ ചെയ്തു വെച്ചിരിക്കുന്ന സംഗതികൾ...!!

പറഞ്ഞു വന്നത് നമ്മുടെ പിറന്നാൾ ആഘോഷം ആയാലും കുംഭ മേള ആയാലും അമ്പലം അടച്ചിടുന്നത് ആയാലും മതപരമായ ചടങ്ങുകളിൽ ആയാലും എല്ലാത്തിലും ജ്യോതിശാസ്ത്രത്തിന് നല്ല സ്വാധീനമുണ്ട് എന്നാണ് 

യഥാ പിണ്ഡേ തഥാ ബ്രഹ്മാണ്ഡേ..!!




എഴുകോൺ മാടൻ കാവ് മഹാദേവ ക്ഷേത്രം

എഴുകോൺ മാടൻ കാവ് മഹാദേവ ക്ഷേത്രം

കേരളത്തിലെ പ്രമുഖ ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് എഴുകോൺ മാടൻ കാവ് മഹാദേവ ക്ഷേത്രം. എഴുകോൺ എന്ന ഗ്രാമത്തിൽ ആണ് ഈ ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഐതിഹ്യത്തിന് നൂറ്റാണ്ടുകളുടെ പഴമയുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് ബ്രാഹ്മണരുടെ വാസപ്രദേശമായിരുന്നു ഇവിടം അതിൽ ബ്രാഹ്മണ ശ്രേഷ്‌ഠനായ ഒരുവൻ മാടൻ സ്വാമിയെ ഇവിടുത്തെ ഒരു ആൽ തറയിൽ വെച്ചാരാധിച്ചിരുന്നു കാലക്രമേണ മാടൻ സ്വാമിയുടെ ചൈതന്യം വർധിക്കുകയും ഇവിടെ ഒരു ചെറിയ ക്ഷേത്രം പണിത് മാടൻ സ്വാമിക്കു പൂജകൾ കൊടുത്തു തുടങ്ങുകയും ചെയ്തു പിന്നീട് പൂജക്കായെത്തിയ തിരുമേനിമാർ മാടൻ സ്വാമിക്ക് പകരം മഹാദേവന് ആ ബിംബത്തിൽ തന്നെ പൂജകൾ നൽകുകയും പൂജയുടെ പ്രഭാവത്താൽ ബിംബത്തിൽ നിന്ന് പൂർണമായും മാടൻ സ്വാമി മാറി ശിവന്റെ ചൈതന്യം പ്രസരിക്കാൻ തുടങ്ങി പിന്നീടുണ്ടായ ദേവപ്രശ്നത്തിൽ ശ്രീകോവിലിൽ മഹാദേവന്റെ ചൈതന്യം ഉള്ളതായും മാടൻ സ്വാമിക്ക് പുതിയ ഇരിപ്പിടം വേണമെന്നും തെളിഞ്ഞു അങ്ങനെ മാടൻസ്വാമിക്കു പുതിയ ഇരിപ്പിടം നിർമിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്തു അങ്ങനെയാണ് എഴുകോൺ മാടൻകാവ് മഹാദേവ ക്ഷേത്രമായി മാറിയത് ഇവിടുത്തെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഉപദേവനായ ഗണപതിക്കും മഹാദേവനും തുല്യ പ്രാധാന്യം ആണെന്നതാണ് ഇവിടുത്തെ ഗണപതി ആലിൽ സ്വയംഭൂ ആകുകയും ദേവപ്രശ്നത്തിൽ ഗണപതിക്കു കോവിൽ പണിതു പ്രതിഷ്ഠിക്കണമെന്നും പൂജകൾ നൽകണമെന്നും കണ്ടു അങ്ങനെ കോവിൽ പണിത് പൂജകൾ നൽകിവരുന്നു ക്ഷേത്രത്തിലെ പ്രധാന പൂജയാണ് ശിവദീപ പൂജ ശനിയാഴ്ച ദിവസം ഭക്ത ജനങ്ങൾ പഞ്ചശുദ്ധി പാലിച്ചു ക്ഷേത്രത്തിലെത്തി വിളക്ക് തെളിയിച്ചു പഞ്ചാക്ഷരി ജപിച്ചു ക്ഷേത്ര കോവിലിന്‌ ഏഴു പ്രദക്ഷിണം ചെയ്തു മഹാദേവന് മുൻപിൽ സമർപ്പിക്കുന്ന പൂജരീതിയാണിത്. ഇത് തുടർച്ചയായി 27 ശനിയാഴ്ചകളിൽ വിളക്കെടുപ്പു പൂർത്തിയാക്കുന്ന ഭക്തജനങ്ങൾക്ക് സർവാഭിഷ്ടവും സാധിക്കും എന്നാണ് അനുഭവ സാക്ഷ്യം കടും പായസം, പാൽപ്പായസം, ജലധാര, മൃത്യുഞ്ജയഹോമം, ഭസ്‌മാഭിഷേകം, എന്നിവ ഭഗവാന്റെ പ്രധാന വഴിപാടുകളാണ്. ഗണപതിക്ക് ഗണപതി ഹോമം, ഗണപതി പൂജ, മോദക നിവേദ്യം, ഉണ്ണിയപ്പം, ഫല സമർപ്പണം, എന്നിവയും നടത്തി വരുന്നു...

കൊല്ലത്തു നിന്ന് ക്ഷേത്രത്തിലേക്ക് 17km ഉം കൊട്ടാരക്കരയിൽ നിന്ന് 7 km ഉം ആണുള്ളത്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം കഴിഞ്ഞാൽ മഹാദേവനും ഗണപതിയും തുല്യ പ്രാധാന്യത്തിൽ വാണരുളുന്ന ഒരേ ഒരു ക്ഷേത്രമാണ് എഴുകോൺ മാടൻകാവ് മഹാദേവ ക്ഷേത്രം...

28 January 2025

കുലശേഖരം ചെമ്പകപ്പറ ശ്രീ ബാല ഭദ്രാദേവി ക്ഷേത്രം

കുലശേഖരം ചെമ്പകപ്പറ ശ്രീ ബാല ഭദ്രാദേവി ക്ഷേത്രം

കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ താലൂക്കിൽ കുലശേഖരം എന്ന പട്ടണത്തിനു സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് (കാവ്) കാവുവിള ചെമ്പകപ്പറ ശ്രീ ബാലഭദ്രാദേവി ക്ഷേത്രം. തുടക്കത്തിൽ കാവ് ആയിരുന്നത് ഇപ്പോൾ ക്ഷേത്രരൂപത്തിൽ പുനരുദ്ധരിച്ചിരിക്കുന്നു. ദേശവാസികൾ ദേവിയെ കാവിലമ്മ എന്ന് ഭക്തിപൂർവം വിളിക്കുന്നു.

ഐതീഹ്യം
💗✥━═══🪷═══━✥💗
ചിരപുരാതനമായ ദേശമാണ് കുലശേഖരം. കുലശേഖരത്തിന് അടുത്തായിട്ടാണ് കാവുവിള എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. അവിടുത്തെ ഒരു നായർ തറവാടായ വലിയവീട്ടുകാരുടെ ഉടമസ്ഥതയിലായിരുന്നു ഇന്ന് ക്ഷേത്രം നിൽക്കുന്ന ഭൂമി. ചെമ്പകപ്പൂക്കൾ പൊഴിയുന്ന അവിടം വിജനമായ ഒരു കാവായിരുന്നു. അങ്ങനെയിരിക്കെ ഒരുനാൾ ആ പ്രദേശത്ത് താമസിച്ചിരുന്ന ചെട്ടി സമുദായത്തിൽപ്പെട്ട ഒരു ബാലിക കാവിൽ വരാനിടയായി. അപ്പോൾ വിജനമായ ആ കാവിൽ എങ്ങുനിന്നോ ഒരു സ്ത്രീ ബാലികയ്ക്കു മുന്നിൽ പ്രത്യക്ഷയായ്. അവർ ഇനിമേലിൽ ഒറ്റക്ക് വരരുതെന്ന് ബാലികയെ സ്നേഹപൂർവം വിലക്കുകയുണ്ടായ്. എന്നിട്ട് അവിടെയുള്ള ചെമ്പകപ്പൂക്കൾ കോർത്ത് ഒരു മാലയുണ്ടാക്കി അത് ആ ബാലികയുടെ ശിരസ്സിൽ ചൂടിച്ചു അവളെ യാത്രയാക്കി. പക്ഷേ വിലക്ക് ലംഘിച്ച് ആ ബാലിക പിറ്റേന്നും അവിടെ വരുകെയുണ്ടായി. തുടർന്ന് അവിടെയുണ്ടായിരുന്ന സ്ത്രീ ബാലികയുടെ മുന്നിൽ ദേവീരൂപത്തിൽ പ്രത്യക്ഷയായി. തുടർന്ന് ആ ബാലിക ദേവിയിൽ വിലയം പ്രാപിച്ചു. തത്ഫലമായി ദേവി ബാലികയുടെ സ്വരൂപത്തിൽ ശ്രീ ബാലഭദ്രാദേവിയായി കാവിൽ കുടികൊണ്ടു.

പ്രതിഷ്ഠ:- ബാലികയുടെ രൂപത്തിലുള്ള ഭദ്രകാളി സ്വരൂപമുള്ള ശ്രീ ബാലഭദ്രയാണ് ഇവിടുത്തെ പ്രതിഷ്ഠ.

ഉപദേവതകൾ:- ശ്രീമഹാഗണപതി, 
ശ്രീനാഗരാജസ്വാമി

ആദ്യ കാലങ്ങളിൽ വിശേഷാൽ ദിനങ്ങളിൽ മാത്രം കാവിൽ പൂജ നടത്തിയിരുന്നുള്ളു. ക്ഷേത്ര പുനുദ്ധാരണത്തിനു ശേഷം നിത്യേന വൈകിട്ട് മാത്രം നട തുറന്നു പൂജകൾ നടത്തുന്നു. കൂടാതെ വിശേഷാൽ ദിവസങ്ങൾ ആയ പൗർണമി, പ്രദോഷം, ആയില്യം തുടങ്ങിയ നാളുകളിൽ വിശേഷാൽ പൂജകൾ ഭക്തരുടെ വഴിപാടായി ദേവിക്ക് സമർപ്പിക്കുന്നു. ഈ ദിനങ്ങളിൽ ക്ഷേത്രദർശനം നടത്തുന്നത് അത്യുത്തമമായി കണക്കാക്കുന്നു.

ക്ഷേത്രം സ്ഥിതി ചെയ്യുന്ന കാവുവിള പുരാതന നായർ കുടുംബങ്ങൾ ധാരാളമായുള്ള പ്രദേശമാണ്. കൂടാതെ മറ്റു സമുദായങ്ങളും വസിക്കുന്നു. അവർ കാവിലമ്മയെ അവരുടെ പരദേവതയായ് കരുതുന്നു. നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ അവിടുത്തെ നായർ കുടുംബത്തിൽപ്പെട്ടവർ ക്ഷേത്രഭരണം നടത്തിവരുന്നു. കാവുവിളയിലെ പുത്തൻവീട്, കുഞ്ചുവീട്, കീഴേവീട്, പുളിമൂട്ടുവിളവീട്, പരുത്തിവിളവീട്, അക്കരവീട് തുടങ്ങിയ നായർ വീടുകളിലെ ആളുകൾ ക്ഷേത്രകാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു. കൂടാതെ നാട്ടുകാരുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും ക്ഷേത്ര നടത്തിപ്പിന് ലഭിച്ചുവരുന്നു.

ഉത്സവം
💗✥━═══🪷═══━✥💗
എല്ലാ വർഷവും ധനു/മകരം മാസങ്ങളിലായി പ്രതിഷ്ഠാവാർഷികവും ഭജന പട്ടാഭിഷേകവും ഭക്തിപുരസരം തിരു:ഉത്സവമായി ആഘോഷിച്ചു വരുന്നു. മൂന്ന് ദിവസങ്ങളിലായുള്ള ഉത്സവത്തിൽ വിശേഷാൽ പൂജകളും മറ്റും നടത്തുന്നു. സുമംഗലിപൂജ, തിരുവിളക്ക്പൂജ, പുഷ്പ്പാഭിഷേകം തുടങ്ങി അനവധി പൂജകൾ ഈ ദിവസങ്ങളിൽ നടത്തുന്നു. ഉത്സവത്തിൻ്റെ പ്രാരംഭ ദിനത്തിൽ ദേവിക്ക് ഭക്തർ പൊങ്കാല സമർപ്പണം നടത്തുന്നു. ഉത്സവത്തിൻ്റെ അന്തിമ ദിനത്തിൽ ദേവിയുടെ പ്രതിനിധിയായി ഭഗവാൻ ശ്രീകൃഷണൻ്റെ രൂപം സപ്രമഞ്ചത്തിൽ എഴുന്നള്ളിച്ച് ഗ്രാമപ്രദക്ഷിണം നടത്തുന്നു. ഭഗവാൻ്റെ എഴുന്നള്ളിപ്പിന് അകമ്പടി സേവിച്ചു കൊണ്ട് ഭക്തർ താലപ്പൊലിയും മുത്തുകുടയും എടുക്കുന്നു. കൂടാതെ ബാലന്മാർ കൊടിതോരണങ്ങൾ വീശിയും വാഹനങ്ങൾ അകമ്പടി സേവിച്ചും ഘോഷയാത്രയെ അനുഗമിക്കുന്നു. ഘോഷയാത്ര കടന്നുപോകുന്ന പാതയുടെ സമീപമുള്ള ഭവനങ്ങളിൽ നിന്നും ഭക്തർ സമർപ്പിക്കുന്ന പടുക്കയും വിളക്കും ഭഗവാൻ സ്വീകരിച്ചു അവരെ അനുഗ്രഹിക്കുന്നു. കൂടാതെ ഉത്സവ ദിനങ്ങളിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും ക്ഷേത്രത്തിൽ അരങ്ങേറുന്നു.

കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ താലൂക്കിൽ കുലശേഖരത്താണ് ചെമ്പകപ്പറ കാവ് സ്ഥിതി ചെയ്യുന്നത്. കുലശേഖരം മാർക്കറ്റ് ജംഗ്ഷനിൽ നിന്നും 1.5 KM അകലെയായി കാവുവിള എന്ന പ്രദേശത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

തിരുച്ചെന്തൂർ മുരുകക്ഷേത്രം

തിരുച്ചെന്തൂർ മുരുകക്ഷേത്രം

തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ തിരുച്ചെന്തൂരിലെ സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന ഈ മുരുക ക്ഷേത്രമാണ് ആറുപടൈ വീടുകളില്‍ രണ്ടാമത്തെ സ്ഥാനം. വിജയത്തിന്റെ പുണ്യനഗരമെന്നാണ് തിരിച്ചെന്തൂർ എന്ന പദത്തിന്റെ അർത്ഥം. കിഴക്കു ഭാഗം കടലായതിനാൽ പടിഞ്ഞാറു ഭാഗത്താണ് പ്രധാന ഗോപുരം. ഒമ്പതു നിലയുള്ള ഗോപുരത്തിന് 137 അടി ഉയരമുണ്ട്. ക്ഷേത്രത്തിനു മുന്നിലുള്ള ഈ കടലിൽ ഒമ്പതു പുണ്യതീർത്ഥങ്ങൾ സംഗമിക്കുന്നുവെന്ന് വിശ്വാസം. മുരുകന്റെ അറുപടൈവീടുകളില്‍ സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന ഏക ക്ഷേത്രം തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രമാണ്. ബാക്കിയുള്ള അഞ്ച് ക്ഷേത്രങ്ങളും കുന്നിന്റെ മുകളിലാണുള്ളത്. മുരുക ദേവന് ശിവഭഗവാനെ പൂജിക്കാൻ ദേവന്മാരുടെ ശിൽപിയായ മായന്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. ജയന്തിപുരം എന്നായിരുന്നു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്.

വദനാരംഭതീർഥമായ കടലില്‍ കുളിച്ചാണ് ഭഗവാനെ ദർശിക്കേണ്ടത്. ക്ഷേത്രം ഉയരത്തിലാണെങ്കിലും ശ്രീകോവില്‍ സമുദ്രനിരപ്പിനും താഴെയാണ്. ഇവിടെ ശ്രീ മുരുക ദേവൻ്റെ ചതുർബാഹുവായ പ്രതിഷ്ഠയാണ്. പ്രതിഷ്ഠയുടെ ഇടതു ഭാഗത്ത് ജഗന്നാഥ ശിവലിഗം. തെക്കു ഭാഗത്ത് വള്ളീ ദേവയാനീ സമേതനായ ഷണ്മുഖ സ്വാമിയുടെ പന്ത്രണ്ടു കൈകളുള്ള വിഗ്രഹ പ്രതിഷ്ഠയും ഭക്തർക്ക് അനുഗ്രഹം നൽകുന്നു. 

നൂറ്റി ഇരുപത്തിനാല് തൂണുകളാൽ അലങ്കരിക്കുന്ന തെക്കു ഭാഗത്തുള്ള ഷണ്മുഖവിലാസ മണ്ഡപമാണ് മറ്റൊരു പ്രധാന പ്രവേശന കവാടം. അതിനോട് ചേർന്ന് ശീവേലി മണ്ഡപം.  ദക്ഷിണാമൂർത്തി, വളളി, കാശി വിശ്വനാഥന്‍,  വിശാലാക്ഷി, ചണ്ടികേശ്വരന്‍, ഭൈരവന്‍, ശനീശ്വരന്‍ തുടങ്ങിയ ധാരാളം ഉപദേവതമാരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

ഐരാവതമണ്ഡപത്തില്‍ ബാലാജിയും മേലെവാസല്‍ വിനായകനും. ചുറ്റിലും നിറയെ മണ്ഡപങ്ങള്‍. അതിൽ 63 നായനാർമാരുടെ പ്രതിമകളും ഇവിടെ കാണാം. രാവിലെ അഞ്ചിനു നട തുറന്നാല്‍ രാത്രി ഒമ്പതു വരെ നട അടച്ചിടാറില്ല.

സ്‌കന്ദപുഷ്‌കരണിയെന്ന് വിഖ്യാതമായ ശുദ്ധജല ഉറവയായ നാഴിക്കിണറിലേക്ക് ക്ഷേത്രത്തില്‍ നിന്നു നീളുന്ന നടപ്പാതയുണ്ട്. വടക്കു ഭാഗത്ത് വള്ളിയുടെ ഗുഹാക്ഷേത്രവും ധ്യാനമണ്ഡപവും

തിരുച്ചെന്തൂര്‍ ദേവനെ പ്രകീർത്തിച്ച് ശ്രീ ആദി ശങ്കരാചാര്യര്‍ രചിച്ച സുബ്രഹ്മണ്യ ഭുജംഗത്തിലെ വരികള്‍ ഇവിടെ ചുമരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ശങ്കരാചാര്യർ സുബ്രഹ്മണ്യ ഭുജംഗം രചിക്കാൻ ഉണ്ടായ ഐതിഹ്യത്തിലേക്ക് ഒന്നു കടക്കാം.

ഭാരതമെങ്ങും അദ്വൈത വേദാന്ത പ്രചരാണാർത്ഥം സഞ്ചരിച്ച ശങ്കരാചാര്യസ്വാമികൾക്ക് ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നു. അവരിൽ പ്രമുഖൻ അഭിനവ ഗുപ്തനായിരുന്നു. അങ്ങനെ അഭിനവ ഗുപ്തൻ ശ്രീ ശങ്കരാചാര്യരെ തകർക്കുന്നതിനായി ആഭിചാരം ചെയ്തു. അതിൻ്റെ ഫലമായി സ്വാമിക്ക് കഠിനമായ ശ്വാസതടസ്സം ഉണ്ടായി. കൂടാതെ ശരീരവേദനയും. അങ്ങനെ ഇരിക്കെ ശ്രീ പരമശിവൻ പ്രത്യക്ഷനായി സ്വാമിയോട് തിരിച്ചെന്തൂർ സുബ്രഹ്മണ്യനെ അഭയം തേടാൻ നിർദ്ദേശിച്ചു. അങ്ങനെ അവിടെയെത്തിയ ശങ്കരാചാര്യസ്വാമികൾ കുമാരനെ പാടിപ്പുകഴ്ത്തി. അതാണ് പ്രസിദ്ധമായ സുബ്രഹ്മണ്യ ഭുജംഗം. മഹാനുഭാവനായ് സ്വാമിയുടെ മുമ്പിൽ ദേവസേനാധിപതി പ്രത്യക്ഷനായി തൻ്റെ വിശിഷ്ടമായ ഇലവിഭൂതി ദേഹത്ത് പൂശിക്കൊടുത്തു. അങ്ങനെ അദ്ദേഹം പൂർണ്ണ സുഖവാനായി സുബ്രഹ്മണ്യ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ചു. അതിനാൽ സുബ്രഹ്മണ്യ ഭുജംഗം ജപിക്കുന്നത് രോഗശാന്തിക്ക് ഉത്തമമാണ്.

ശൂരപത്മനെ ഹനിക്കാന്‍, കടലോരത്ത് പടകൂട്ടിയ ദേവസേനാപതിയുടെ കഥയാണ് ഇവിടുത്തെ ഐതിഹ്യം. അസുരനായ ശൂരപത്മനും സഹോദരന്മാരായ സിംഹമുഖനും താരകനും മൂന്നു ലോകങ്ങളും കീഴടക്കാനൊരുങ്ങി. ദേവന്മാർ കൈലാസത്തിലെത്തി ശിവനെ സങ്കടമുണർത്തിച്ചു. തിരുച്ചെന്തൂരിന് തെക്കുഭാഗത്ത് കടലിനടിയിലായിരുന്നു ശൂരപത്‌മന്റെ വാസസ്ഥാനമായ മഹേന്ദ്രഗിരി. ശൂരപത്മനെ നിഗ്രഹിക്കാൻ തിരുച്ചെന്തൂരിലെത്തിയ ഷണ്മുഖൻ ആരാധിക്കാൻ ആദ്യം ഒരു ലിംഗം പ്രതിഷ്ഠിച്ചു. കടലിലും ആകാശത്തിലും രാവും പകലുമായി അഞ്ചുദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ശൂരപത്മനൊഴികെയുള്ളവരെ നിഗ്രഹിച്ചു. ആറാം ദിവസമാണ് ശൂരപത്മൻ ഷണ്മുഖന്റെ വിശ്വരൂപം കണ്ട് കീഴടങ്ങിയത്. അസുരസേനയെ മുടിച്ച് തന്റെ അവതാരോദ്ദേശം സാധിച്ച പുണ്യസ്ഥലമാണിത്. രണ്ടായി ഛേദിച്ച ശൂരപദ്മന്റെ ശരീരത്തില്‍ ഒരു ഭാഗം മയിലായും മറു ഭാഗം കോഴിയായും മാറി. മയില്‍ ദേവന്റെ വാഹനമായി, കോഴി ദേവേന്ദ്രന്റെ കൊടിയടയാളമായും മാറി. ദേവവിജയം കൊണ്ടാടാനാണ് സ്‌കന്ദഷഷ്ഠിയാഘോഷം തുടങ്ങിയത്. യുദ്ധം ജയിച്ച് തിരിച്ചെത്തിയ ഷണ്മുഖൻ ദേവശിൽപിയായ മയനെ വിളിച്ച് നേരത്തേ പ്രതിഷ്ഠിച്ച ലിംഗത്തിൽ ക്ഷേത്രം പണിയാൻ നിർദ്ദേശിച്ചു. ശിവനെ പൂജിച്ച് ഷണ്മുഖനും തിരുച്ചെന്തൂരിൽ നിലകൊള്ളുന്നുവെന്ന് ഭക്തർ വിശ്വസിക്കുന്നു.

തൂത്തുക്കുടിയിൽ നിന്ന് 40 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുച്ചെന്തൂരായി. തിരുനെൽവേലിയിൽ നിന്ന് 60 കിലോമീറ്റർ. റോഡുമാർഗവും ട്രെയിൻ മാർഗവും തിരുച്ചെന്തൂരിലെത്താം. തിരുവനന്തപുരം-നാഗർകോവിൽ, വള്ളിയൂർ-ചാത്തൻകുളം-തിരുച്ചെന്തൂർ റൂട്ടിൽ 175 കി മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.

പഴയകാവ് ശ്രീഭഗവതി ക്ഷേത്രം

പഴയകാവ് ശ്രീഭഗവതി ക്ഷേത്രം

പത്തനംതിട്ട ജില്ലയിൽ ഏനാത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അതിപുരാതനമായ മണ്ണടി പഴയ കാവ് ക്ഷേത്രം കേരളത്തിലെ പ്രധാന ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഒന്നാണ്. കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പ്രതിപാദിച്ചിട്ടുള്ള ഈ ക്ഷേത്രം സ്വയംഭൂവായ ഭദ്രകാളി പ്രതിഷ്ഠയ്ക്ക് പ്രസിദ്ധമാണ്. മേൽക്കൂരയില്ലാത്ത ഗർഭഗൃഹവും പഞ്ചലോഹനിർമ്മിതമായ ശ്രീകോവിലും ഈ ക്ഷേത്രത്തെ വേറിട്ട്‌ നിർത്തുന്നു. അനന്യസാധാരണമായി ഇവിടുത്തെ കാവിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പ്രദക്ഷിണവഴി ചുറ്റുന്ന രീതിയാലാണ് കാവ്. പ്രധാന അമ്പലം കൂടാതെ പടിഞ്ഞറെക്കാവ് എന്ന ക്ഷേത്രവും അനുബന്ധമായി സ്ഥിതി ചെയ്യുന്നു. സ്വയംഭൂ പ്രതിഷ്ഠയിൽ മലരും പാലും പഴവും അല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങലും സാധാരണ പൂജകളും പടിഞ്ഞാറെക്കാവിലാണ് നടത്തുന്നത്. എല്ലാ ഭദ്രകാളീ ക്ഷേത്രങ്ങലിലും എന്നപോലെ യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. വർഷത്തിലൊരിക്കൽ കുംഭമാസത്തിൽ നടത്തുന്ന ഉച്ചബലിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. അന്ന് ദേവിയുടെ സ്വർണ്ണത്തലമുടികൊണ്ട് മുടിപ്പേച്ച് നടത്താറുണ്ട്‌.

ഭൈരവീ ഭൈരവ യുദ്ധ സങ്കല്പത്തിലാണ് തിരുമുടിയെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി പേച്ച് നടത്തുന്നത്. ഭൈരവിയുടെയും വീരഭദ്രന്റെയും മുടികൾ കളത്തിൽ ചുവടുകൾ വയ്ക്കും. പ്രത്യേക വാദ്യോപകരണത്തിൽ കരടി കൊട്ടിന്റെ താളത്തിലായിരിക്കും ഭൈരവീ ഭൈരവ യുദ്ധം. ഒടുവിൽ ദാരികനെ നിഗ്രഹിക്കുന്ന സങ്കല്പത്തിൽ ഭൈരവി തൂണുകളിൽ ചൂരൽകൊണ്ട് ശക്തിയായി അടിക്കും. ഇതിനിടെ തിരുമുടിയും എഴുന്നള്ളിച്ച് ക്ഷേത്രത്തെ പ്രദക്ഷിണവും ചെയ്യും. 'കരടികൊട്ടി'ന്റെ താളത്തിൽ ചുവടുവച്ചാണ് മുടിപ്പേച്ച്. പ്ലാവിൻതടിയിൽ തീർത്ത പേച്ചുമുടിയേന്തി, ചുവടുവച്ച് ഭൈരവീ-ഭൈരവ യുദ്ധ സങ്കൽപത്തിലാണ് മുടിപ്പേച്ച് നടത്തുന്നത്. കരടികൊട്ടിന്റെ താളം അകമ്പടിയേകും. മുഖവും മാർചട്ടയുമുള്ള പേച്ചുമുടികളിൽ ഒരെണ്ണം ഭദ്രകാളിയുടേതും മറ്റു രണ്ടെണ്ണം ദാരികന്റേതുമാണ്. മുടിപ്പേച്ചിനു ശേഷം തിരുമുടിയെഴുന്നള്ളത്ത് നടക്കും.

മണ്ണടിക്കാവിലെ വെളിച്ചപ്പാടിനെ വിളിക്കുന്ന പേരാണ് കാമ്പിത്താൻ. അസാധാരണമായ ദിവ്യശക്തി കാമ്പിത്താനുണ്ടെന്നു കരുതിപ്പോരുന്നു എന്നാൽ ഇതുവരെ രണ്ടു കാമ്പിത്താന്മാരെ ഈ ക്ഷേത്രത്തിൽ ഉണ്ടായിട്ടുള്ളൂ. കാമ്പിത്താൻവഴി ദേവി ഭക്തരോട് സംവദിക്കുന്നു എന്ന് വിശ്വസിച്ചുപോരുന്നു. ദിവ്യനായ ഈ വെളിച്ചപ്പാടിനെ ഭഗവതിയുടെ പ്രതിപുരുഷനായ കാമ്പിത്താനായി വാഴിച്ചു. ദിവ്യനായ ഇദ്ദേഹത്തിൻറെ അരുളപ്പാട് കേൾക്കുവാൻ ധാരാളം ആളുകൾ മണ്ണടിയിൽ എത്തിയിരുന്നു. ഇതറിഞ്ഞ് സന്തതികൾ ഇല്ലാതിരുന്ന കായംകുളം രാജാവ് മണ്ണടിക്കാവിൽ എത്തുകയും നിർദ്ദേശപ്രകാരം ഭജനം പാർക്കുകയും സങ്കടനികാമ്പിത്താൻറെവൃത്തി ഉണ്ടാകുകയും ചെയ്തു. രാജാവ് പ്രത്യുപകാരമായി ഭഗവതിക്ക് അതിവിശിഷ്ടമായ സ്സ്വർണമുടി കാമ്പിത്താൻറെ സാനിദ്ധത്തിൽ നടക്കുവെക്കുകയും ചെയ്തു. അത്ഭുതസിദ്ധി തെളിയിച്ച മധുര വാണിരുന്ന പാണ്ഡ്യരാജാവ് സ്വർണ വാളും ചിലമ്പും നൽകി. ആദ്യ കാമ്പിത്താൻ തൻറെ ദിവ്യദ്രിഷ്ടിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന വാളും ചിലമ്പും അദ്ദേഹത്തിൻറെ കാലശേഷം രണ്ടാമതായി എത്തിയ കാമ്പിത്താൻ തൻറെ ദിവ്യ ശക്തിയാൽ പറക്കടവിൽ നിന്നും കണ്ടെടുത്തു. ഭക്തജനങ്ങൾക്ക് അനുഗ്രഹം കൊടുക്കുന്ന വേളയിൽ ഈ വാളും ചിലമ്പും ധരിച്ചിരുന്നു. അക്കാലത്ത് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോവുകയും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ മഹാരാജാവ് രണ്ടുപേരെ ഭഗവതിയുടെ അരുളപ്പാട് കേൾക്കുവാനായി മണ്ണടിക്കാവിലേക്ക് അയച്ചു. കാമ്പിത്താൻറെ അരുളപ്പാട് പ്രകാരമുള്ള അന്വേഷണത്തിൽ തിരുവാഭരണങ്ങൾ തിരികെ ലഭിക്കുകയും ഇതിന് പ്രത്യുപകാരമായി മഹാരാജാവ് പട്ടാഴി ദേശം കാമ്പിത്താന് കരമൊഴിവായി പതിച്ചു നൽകുകയും ചെയ്തതായി കൊട്ടാരത്തിലെ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കൊടുത്തിരിക്കുന്നത്‌ പ്രസ്താവ്യമാണ്
പടിഞ്ഞാറെക്കവിൽ ഇന്നും കാമ്പിത്താൻറെ വാളും ചിലമ്പും സൂക്ഷിച്ചുവെച്ചിരിക്കുന്നു. ആദ്യത്തെ കാമ്പിത്താൻ ഇവ കല്ലടയാറ്റിൽനിന്ന് വീണ്ടെടുത്തതാണ്. 

ചരിത്രപുരുഷനായ വേലുത്തമ്പിദളവ ഈ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ആത്മഹത്യ ചെയ്തതു എന്ന് മറ്റൊരു വിശ്വാസം.

മാനസിക പ്രശ്നങ്ങളും വിഷദംശനവുമായി ഇവിടെ എത്തിയിരുന്ന അനേകം രോഗികളെ സുഖപ്പെടുത്തിയ അത്ഭുതകഥകളുമുണ്ട് ഈ ക്ഷേത്രത്തിനു പറയാൻ.

ആമ്പല്ലൂർ കാവ് ഭഗവതി ക്ഷേത്രം

ആമ്പല്ലൂർ കാവ് ഭഗവതി ക്ഷേത്രം

നട്ടുച്ചയ്ക്ക് വലിയ ഗുരുതി നടത്തുന്ന അത്യപൂര്‍വം ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണ് ആമ്പല്ലൂര്‍ ഭഗവതി ക്ഷേത്രം. 
കേരളത്തിൽ ഒരിടത്തും ഇതുപോലൊരു ഭദ്രകാളി ക്ഷേത്രം ഉണ്ടാകുമെന്ന് തോന്നുന്നില്ല. 
എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തുള്ള ആമ്പല്ലൂര്‍കാവ് ഭഗവതി ക്ഷേത്രം ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടും ഫലദാനശക്തി കൊണ്ടും മറ്റ് ഭദ്രകാളി ക്ഷേത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. 
ചോറ്റാനിക്കര - തലയോലപ്പറമ്പ് റൂട്ടില്‍ ആമ്പല്ലൂര്‍ പള്ളിത്താഴം സ്റ്റോപ്പില്‍ ബസിറങ്ങി ഗ്യാസ് ഗോഡൗണ്‍ റോഡിലൂടെ ഏതാനും വാരം സഞ്ചരിച്ചാല്‍ അതിപുരാതനമായ ആമ്പല്ലൂര്‍ക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരാം. ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 

പണ്ട് കരപ്രമാണിമാരായിരുന്ന നാല് ബ്രാഹ്മണ ഊരാളൻമാരുടെ വകയായിരുന്നു ഈ ക്ഷേത്രം. 
ഇപ്പോള്‍ കൊച്ചി ദേവസ്വത്തിന്‍റെ കീഴില്‍‍ ക്ഷേത്ര സംരക്ഷണ സമിതിയാണ് ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.

മനയത്താറ്റ് മന ബ്രഹ്മശ്രീ ചന്ദ്രശേഖരൻ നമ്പൂതിരിയാണ് ക്ഷേത്രം തന്ത്രി.

ഉടലുമന പ്രമോദ് സുദർശന ഭട്ടതിരിയാണ് ക്ഷേത്രം മേൽശാന്തി.

ഉപദേവതമാരില്ലാത്ത, വടക്കോട്ട് ദര്‍ശനമായ ഈ ഭദ്രകാളീ ക്ഷേത്രത്തില്‍ മേടമാസത്തില്‍ തിരുവോണം നക്ഷത്രം കഴിഞ്ഞ് ആദ്യം വരുന്ന ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഒന്നിലാണ് പകല്‍ പന്ത്രണ്ടുമണിക്ക് അകത്തെ മണ്ഡപത്തില്‍ ദൃശ്യപ്രധാനമായ വലിയ ഗുരുതി നടക്കുന്നത്. ഗുരുതിക്ക് മുമ്പ് മൂന്നു ദിവസം അരിയെറിച്ചില്‍, പറഉത്സവം, മഹോത്സവം എന്നീ പ്രകാരമാണ് ഇവിടുത്തെ ഉത്സവത്തിന്‍റെ ആചാരക്രമം. ഗുരുതിനാളില്‍ തന്ത്രിയുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉച്ചപൂജയ്ക്ക് ശേഷം മണ്ഡപത്തിലെ പത്മത്തിലേക്ക് ദേവിയെ ആവാഹിച്ച്, വറപൊടി നിവേദ്യത്തിന് ശേഷം പ്രസന്നപൂജ നടത്തി വാദ്യമേളങ്ങളുടേയും വായ്ക്കുരവയുടേയും അകമ്പടിയോടെ ഗുരുതിപൂജ ആരംഭിക്കുന്നു

ദേവിക്ക് പുറംതിരിഞ്ഞിരുന്ന് മുന്നിലുള്ള തൂശനിലയിലേക്ക് മൂന്ന് കൈ ഗുരുതി തര്‍പ്പിച്ചശേഷം പന്ത്രണ്ട് വാര്‍പ്പുകളിലെ ഗുരുതി ഒറ്റയ്ക്ക് കമിഴ്ത്തുന്ന കാഴ്ച വളരെ അത്ഭുതാവഹമാണ്. 
പിന്നീട് ഗുരുതി പാത്രത്തില്‍ കര്‍പ്പൂരം കത്തിച്ച് കര്‍പ്പൂരാരാധന നടത്തിയ ശേഷം ദേവിയെ തിരികെ പത്മത്തില്‍ നിന്ന് പീഠത്തിലേക്ക് ഉദ്വസിക്കുന്നു. 

നട്ടുച്ച സൂര്യനേയും അഷ്ടദിഗ്പാലകരേയും മാലോകരേയും സാക്ഷിനിര്‍ത്തി ഭഗവതി തന്‍റെ ഭൂതഗണങ്ങള്‍ക്ക് ബലി അര്‍പ്പിക്കുന്നതാണ് ഉച്ചഗുരുതിയുടെ പ്രാധാന്യം. 
ഭക്തര്‍ ഗുരുതി സേവിച്ച് അന്നദാനത്തിന് ശേഷം ശത്രു ക്ഷുദ്രാഭിചാര ബന്ധനങ്ങളില്‍ നിന്ന് വിമുക്തരായി ആത്മസംതൃപ്തിയോടെ മടങ്ങുന്നു. പിന്നീട് ഏഴാം നാള്‍ രാത്രി വലിയ ഗുരുതിയോടെ ഇവിടത്തെ ഉത്സവം സമാപിക്കുന്നു.

പണ്ടുകാലങ്ങളില്‍ നട്ടുച്ച ഗുരുതി മുതല്‍ ഏഴാം ഗുരുതി വരെ നാട്ടിലെ ജനങ്ങള്‍ ആരും തന്നെ നടവിലങ്ങി സഞ്ചരിക്കുകയോ ദൂരയാത്ര പോവുകയോ ചെയ്യാറില്ല. ഭഗവതിയുടെ ഭൂതഗണങ്ങള്‍ ഈ ദിവസങ്ങളില്‍ നാട്ടില്‍ നിര്‍ബാധം സഞ്ചരിക്കുന്നു എന്ന വിശ്വാസമാണ് കാരണം. 

ആമ്പല്ലൂര്‍ക്കാവിലെ പ്രതിഷ്ഠ ചാന്താട്ട് പീഠത്തിലാണ് (ദാരുശില്‍പം). സാധാരണദിവസങ്ങളില്‍ സൗമ്യഭാവത്തിലും ഗുരുതി നാളുകളില്‍ അത്യുഗ്രരൂപത്തിലുള്ള ഗോളകയുമാണ് ഇവിടെ ദര്‍ശിക്കാന്‍ കഴിയുക. 

അടപന്തീരാഴി, കൈവട്ടകഗുരുതി, കടുംപായസം, പട്ട്, താലിചാര്‍ത്തല്‍ എന്നിവയാണ് ഇവിടത്തെ പ്രധാനവഴിപാടുകള്‍.

ആമ്പല്ലൂര്‍ ഭഗവതിക്ഷേത്രത്തില്‍ ഏകദേശം നൂറ് മീറ്റര്‍ പടിഞ്ഞാറ് മാറി അര്‍ജുനന്‍ പ്രതിഷ്ഠിച്ചത് എന്ന് കരുതപ്പെടുന്ന മഹാവിഷ്ണു ക്ഷേത്രമുണ്ട്. കിഴക്ക് ദര്‍ശനമായി നില കൊള്ളുന്ന ഈ ക്ഷേത്രം ഗുരുവായൂരപ്പ സങ്കല്പത്തിലുള്ളതാണ്.
ആമ്പല്ലൂര്‍ തൃക്കോവില്‍ എന്നറിയപ്പെടുന്ന ഇവിടെ ഗണപതി, ശിവന്‍, ശാസ്താവ്, യക്ഷി, സര്‍പ്പം എന്നീ ഉപദേവതകളുമുണ്ട്. ആമ്പല്ലൂര്‍ ഭഗവതിക്ഷേത്രവും ആമ്പല്ലൂര്‍ തൃക്കോവിലും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. 

തൃക്കോവിലപ്പന്‍റെ ആറാട്ട് കഴിഞ്ഞാണ് ആമ്പല്ലൂര്‍ക്കാവിലെ ഉത്സവം തുടങ്ങുന്നത്.
ആമ്പല്ലൂർ കാവിലെ ഗുരുതിയോടെ ഈ പ്രദേശത്തെ ഉത്സവങ്ങള്‍ സമാപിക്കും. ആമ്പല്ലൂര്‍ക്കാവിലെ ശംഖ് പ്രസിദ്ധമാണ്. ശംഖിന്റെ പ്രത്യേക നാദവും മുഴക്കവും വളരെ ദൂരെനിന്ന് കേള്‍ക്കാവുന്നതാണ്.


27 January 2025

ശങ്കരനാരായണൻ

ശങ്കരനാരായണൻ

മഹാദേവനും മഹാവിഷ്ണുവും ഒന്ന് തന്നെ ആണെന്നതാണ് സത്യം. കാലങ്ങൾക്ക് മുമ്പ് മുതലേ, ആചാര്യ സ്വാമികൾക്കും മുമ്പേ മഹാ ഗുരുക്കന്മാർ ഒന്നെന്ന ബോധ്യത്തോടെ ഈ രണ്ട് ആചാരങ്ങളെയും ഒന്നിപ്പിച്ചുള്ള ഏക രൂപ സങ്കല്പ ആരാധനാ പദ്ധതി ഉണ്ടാക്കിയിട്ടുണ്ട്. കാല ക്രമത്തിൽ പലതും ഇല്ലാതായെങ്കിലും ശിവൻ തന്നെയാണ് സുദർശനമായി മഹാവിഷ്ണുവിനോട്‌ എന്നും ചേർന്നുള്ളത് എന്നും തൃശുലം മഹാവിഷ്ണു ആണ് എന്നതും 
നരസിംഹ മൂർത്തിയെ തൃക്കണ്ണുള്ള രുദ്ര ഭാവത്തിലും പണ്ട് മുതലേ ആരാധിക്കുന്ന സംപ്രദായം ഉണ്ട്.
ശ്രീരാമനോട് ഒപ്പം രുദ്രനായ ഹനുമാൻ സദാ ഉള്ളതും കേവലം കാവ്യ പ്രയോഗങ്ങൾ മാത്രമല്ല മഹാവിഷ്ണുവിനൊപ്പം എപ്പോഴും ശ്രീദേവിയായി ലക്ഷ്മിയും മഹാദേവനൊപ്പം ഉമയും എന്നത് പോലെ തന്നെ എപ്പോഴും മഹാദേവനും മഹാവിഷ്ണുവും എവിടെയും ഒരുമിച്ചെ ഉണ്ടാവു. കാരണം ഏകമാണ് ഈശ്വരൻ. അവതാരങ്ങളോ അംശാവതാരങ്ങളോ ഈശ്വരൻ ധരിക്കുമ്പോഴും ഇത് ദർശിക്കാനാവും.

ഇത്തരം സങ്കൽപ്പങ്ങളും പദ്ദതികളും ജ്ഞാന മാർഗ്ഗികൾക്കും വേദാന്തികൾക്കുമുള്ളതല്ല ഭക്തി മാർഗ്ഗ പ്രധാനമാണ് എന്നത് മറക്കാതിരിക്കുക. സംസാര ദുഖത്തിൽ പെട്ടുഴലുന്ന മർത്യ ജീവിതത്തിൽ ഭക്തി മാർഗ്ഗം പരമ പ്രാധാന്യമുള്ള മാർഗ്ഗവുമാണ്.

ഹൈന്ദവ വിശ്വാസപ്രകാരം, ശിവന്റെയും വിഷ്ണുവിന്റെയും സങ്കരരൂപമായ ഈശ്വര സങ്കൽപ്പമാണ് ശങ്കരനാരായണൻ അഥവാ ഹരിഹരൻ. ശൈവരും വൈഷ്ണവരും തമ്മിൽ ആരാധനാമൂർത്തികളുടെ പേരിൽ പ്രശ്നമുണ്ടായിരുന്ന കാലത്ത് അവ ഒഴിവാക്കി ശങ്കരൻ അഥവാ ശിവനും നാരായണൻ അഥവാ വിഷ്ണുവും ഒന്നാണെന്ന് കാണിയ്ക്കാൻ കൊണ്ടുവന്ന സങ്കല്പമാണിതെന്നു കരുതപ്പെടുന്നു. അദ്വൈത സിദ്ധാന്തത്തിലൂടെ ശങ്കരാചാര്യരാണ് ഭഗവാന്റെ ഈ രൂപത്തിന് ജനകീയത നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. കർണാടകയിലെ ബാദാമി ഗുഹാക്ഷേത്രത്തിൽ കാണപ്പെടുന്ന ശങ്കരനാരായണ ശില്പമാണ് ലഭ്യമായതിൽ ഏറ്റവും പഴക്കം ചെന്ന രൂപം. എ.ഡി. ആറാം നൂറ്റാണ്ടിൽ സൃഷ്ടിച്ചതാണ് ഈ ശില്പം എന്നത് അന്നേ ഈ മൂർത്തിയ്ക്ക് ആരാധന ഉണ്ടായിരുന്നു എന്ന് കാണിയ്ക്കുന്നതാണ്. കേരളത്തിലെ ഇണ്ടിളയപ്പൻ എന്ന സങ്കൽപ്പവും ഇത് തന്നെ. കൂടാതെ, തമിഴ്നാട്ടിലെ ശങ്കരൻകോവിലും പ്രസിദ്ധമാണ്.

കേരളത്തിലെ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം, തിരുവേഗപ്പുറ മഹാക്ഷേത്രം, നാവായിക്കുളം, പനമണ്ണ, കാലടിയിലെ ക്ഷേത്രം. തോട്ടയ്ക്കാട് ശങ്കരനാരായണ സ്വാമി ക്ഷേത്രം,നായത്തോട് ശങ്കരനാരായണ ക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ പ്രസിദ്ധമാണ്.

ചാവക്കാട് പഞ്ചവടി ശങ്കരനാരായണക്ഷേത്രം ഇവിടെ മരിച്ചവർക്കുവേണ്ടി ബലിയും തിലഹോമം (തിലഹവനം ചെയ്യാറുണ്ട് ഇതാണ് ഇവിടെ പ്രാധാന്യം ഓരോ ദിവസവും ഭക്തർ ഇവിടെ വന്ന് കർമ്മങ്ങൾ ചെയ്തു പോകുവാറുണ്ട് കർക്കിടകവാവിനെ ഇവിടെ വളരെ പ്രാധാന്യം കല്പിക്കുന്നു]] എന്നിവ പ്രധാന ശങ്കരനാരായണാരാധനാ കേന്ദ്രങ്ങളാണ്.

ശങ്കരനാരായണപൂജ വഴി ശിവന്റെയും വിഷ്ണുവിന്റേയും അനുഗ്രഹം ഒന്നിച്ചു ലഭിക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.

ശങ്കരനാരായണ ക്ഷേത്രങ്ങൾ
💗✥━═══🪷═══━✥💗

മങ്ങാട് ശ്രീ ശങ്കരനാരായണ മൂർത്തി ക്ഷേത്രം

ചക്കരക്കൽ കണയന്നൂർ ശ്രീ ശങ്കരനാരായ‌ണ ക്ഷേത്രം

തിരുനട്ടാലം ശങ്കരനാരായണ ക്ഷേത്രം

പുളിങ്ങോം ശ്രീ ശങ്കരനാരായണ ക്ഷേത്രം

തിരു നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം.

പറവന്നൂർ ചന്ദനക്കണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രം

രാമന്തളി ശങ്കരനാരായണ ക്ഷേത്രം.

കണയന്നൂർ മോലോത്ത് ശ്രീ ശങ്കരനാരായണ ക്ഷേത്രം. 

പാടിമൺ തൃച്ചേർപ്പുറം ശങ്കരനാരായണ ക്ഷേത്രം

ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രം. 

തിരുവേഗപ്പുറ ശങ്കരനാരായണ ക്ഷേത്രം

നായരമ്പലം ശങ്കരനാരായണ ക്ഷേത്രം, വൈപ്പിൻ

തിരു: നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം

പെരുമ്പടപ്പ് ശ്രീ.ശങ്കരനാരായണ ക്ഷേത്രം

ചന്ദനകണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രം, പറവന്നൂർ 

പനമണ്ണ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം 

പുല്ലാർദേശം ശങ്കരനാരായണ ക്ഷേത്രം പള്ളുരുത്തി

വെങ്കിടങ്ങ് ശ്രീ ശങ്കരനാരായണ ക്ഷേത്രം തൃശൂർ

തിനൂര് ശ്രീ ശങ്കരനാരായണ ക്ഷേത്രം

കണയന്നൂർ മോലോത്ത് ശ്രീ ശങ്കരനാരായണ ക്ഷേത്രം

ശങ്കരനാരായണ ക്ഷേത്രം, ശ്രീവില്ലി

കുലശേഖരം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം

ശങ്കരനാരായണ മന്ത്രം
💗✥━═══🪷═══━✥💗
ഓം ഹ്രും ഹ്രീം ശങ്കരനാരായണായ നമഃ ഓം ഹ്രും ഹ്രീം സ്വാഹ

ശങ്കരനാരായണ ഗായത്രി 
💗✥━═══🪷═══━✥💗
ഓം ശങ്കരനാരായണായ വിദ്‌മഹേ നാരായണായ ധീമഹി തന്ന്വ പരുഷ പ്രചോദയാത്

പ്രാർത്ഥനാ മന്ത്രം
💗✥━═══🪷═══━✥💗
ശിവം ശിവകരം ശാന്തം കൃഷ്‌ണായ വാസുദേവായ ശിവാത്മാനം ശിവോത്തമം ഹരയേ പരമാത്മനേ ശിവമാർഗ്ഗ പ്രണേതാരം പ്രണത ക്ലേശനാശായ പ്രണതോസ്മി സദാശിവം ഗോവിന്ദായ നമോ നമഃ


മാടൻ

മാടൻ

മാടൻ ശിവ ശക്തിയിൽ അഗ്നിയിൽ നിന്നാണ് പിറന്നത്. ചുടലയിൽ വസിക്കുന്നത് കൊണ്ട് ചുടല മാടൻ എന്നും അറിയപ്പെടുന്നു. അഗ്നി രൂപത്തിൽ പിറന്ന മകനാണ് മാടൻ, സത്യത്തിന്റെ കൂടെ നിക്കുന്ന മൂർത്തിയാണ്. മലവാര സമ്പ്രദായ രീതിയിൽ ആണ് മാടന്റെ കർമങ്ങൾ അധികവും. കാഞ്ഞിര വടിയിൽ ആണ് മാടനു പൂജ നൽകുന്നത് . ശക്തേയ മൂർത്തിയായ മാടനെ ഇന്ന് പലരും നീച കർമങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. വിശ്വസിക്കുന്നവരുടെ ഏതു ആഗ്രഹവും നടത്തി തരുന്ന ക്ഷിപ്രപ്രസാദ മൂർത്തിയായണ് മാടൻ. തന്റെ ഭക്തരെ ദ്രോഹിക്കുന്നവരോട് ഒരു തരത്തിലും ക്ഷമിക്കാത്ത മൂർത്തിയാണ് മാടൻ.

മാടന്റെ ബാധ ഏറ്റതിന്റെ ലക്ഷണം 
💗✥━═══🪷═══━✥💗
പെട്ടെന്ന് അസാധാരണമായി ശവം കത്തുന്നതിന്റെ മണം അനുഭവപ്പെടുക, ശരീരം ചുട്ടു പോളുക, രാത്രിയിൽ തീഗോളം കാണുന്നതും മാടന്റെ ബാധ ഏറ്റതിന്റെ ലക്ഷണം ആണ്.

ഇതിഹാസം
💗✥━═══🪷═══━✥💗
ദക്ഷിണേന്ത്യയിലെ നാടോടി പാരമ്പര്യത്തിൽ നിന്നാണ് മാടൻ്റെ കഥ ഉത്ഭവിക്കുന്നത്. പാർവതി ദേവിക്ക് ഒരു കുട്ടി ഉണ്ടാകാൻ ആഗ്രഹമുണ്ട്; അവളുടെ ഭർത്താവ് ശിവ നിർദ്ദേശിക്കുന്നത് അവൾ തപസ്സുചെയ്യാൻ അത് നേടാനാണ്. അതനുസരിച്ച്, ശിവൻ്റെ സ്വർഗ്ഗീയ വസതിയായ കൈലാസത്തിലെ ആയിരംകൽ മണ്ഡപത്തിൽ തപസ്സുചെയ്ത് പാർവതി ശിവനെ പ്രസാദിപ്പിക്കുന്നു. അവൻ മുടിയുടെ പൂട്ട് പറിച്ചെടുക്കുന്നു, അത് എറിയുമ്പോൾ തന്നെ കത്താൻ തുടങ്ങി. അവളുടെ മുണ്ടനിലേക്ക് (സാരിയുടെ ഒരു ഭാഗം ) തീ പടർന്നു . അഗ്നിയിൽ നിന്ന് സുഡലൈ മാടൻ ജനിക്കുന്നു.

പാർവതി ആദ്യം കുഞ്ഞിന് മുലപ്പാലിന് പകരം അമൃത (അമർത്യതയുടെ അമൃത്) നൽകി അവനെ അനശ്വരനാക്കുന്നു. കുട്ടി കട്ടിയുള്ള ആഹാരം ആഗ്രഹിക്കുന്നു. അവൻ കൈലാസത്തിലെ ശ്മശാനസ്ഥലത്ത് പോയി, കത്തുന്ന ശവങ്ങൾ തിന്നാൻ തുടങ്ങുന്നു. മാംസത്തോട് അത്രയധികം ഇഷ്ടമുള്ളതിനാൽ, ഭൂമിയിൽ പോയി മനുഷ്യരെ സംരക്ഷിക്കാൻ ശിവൻ അവനോട് നിർദ്ദേശിക്കുന്നു. പാകം ചെയ്ത ഭക്ഷണപാനീയങ്ങളുടെ വഴിപാടുകൾ അവൻ്റെ പ്രീതി നെടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ആരാധന
💗✥━═══🪷═══━✥💗
പലപ്പോഴും, മാടൻ പ്രതിമകൾ ത്രികോണാകൃതിയിലുള്ള സ്തംഭം പോലെയുള്ള ഘടനകളാണ്. രൂപത്തിലുള്ള പ്രതിമകൾ കല്ലിൽ കൊത്തിയെടുത്തതാണ്. അവൻ തുറന്ന സ്ഥലത്തോ ലളിതമായ മേൽക്കൂരയിലോ സ്ഥിതിചെയ്യുന്നു.

വൈദിക മതത്തിന് മുമ്പുള്ള ആചാരങ്ങളോ ശൈവമതവുമായുള്ള അദ്ദേഹത്തിൻ്റെ സമന്വയമോ നാടോടി മതത്തിൻ്റെ ആചാരങ്ങളായി കണക്കാക്കപ്പെടുന്ന ആചാരങ്ങളാൽ മാടൻ ഇപ്പോഴും ആദരിക്കപ്പെടുന്നു. മുഖ്യധാരാ ഹിന്ദു പാരമ്പര്യത്തിന് എതിരായ നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളാണ് ഭക്തർ അദ്ദേഹത്തിന് വിളമ്പുന്നത്. ആട്, കോഴി, പന്നി എന്നിവയെ ബലിയർപ്പിച്ച് അവനു വിളമ്പുന്നു. അവൻ്റെ ആരാധനയ്ക്കായി വെള്ളിയാഴ്ചകൾ നിശ്ചയിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ പ്രധാന ഉത്സവങ്ങൾ വർഷം തോറും നടത്തപ്പെടുന്നു. ഈ ഉത്സവങ്ങളെ "കൊടൈ" എന്ന് വിളിക്കുന്നു. ഭക്തരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഒരു ദിവസം മുതൽ പല ദിവസം വരെ കൊടൈ ആഘോഷിക്കുന്നു. ചില പ്രശസ്തമായ ക്ഷേത്രങ്ങൾ 10 ദിവസം ആഘോഷിക്കുന്നു.

ഈ അവസരങ്ങളിൽ ദേവതകളെ പൂക്കൾ കൊണ്ട് അലങ്കരിക്കും. ചില ആളുകൾ ഭ്രാന്തന്മാരാകുകയും ഭക്തർ അവരിലൂടെ ദേവനോട് സംസാരിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ആത്മീയമായി സമ്പന്നനായ ഈ വ്യക്തിയിലൂടെ ഈ ദേവൻ സ്മശാനത്തിൽ വേട്ടയാടുന്നതായി വിശ്വസിക്കപ്പെടുന്നു. തപ്പട്ടൈ അടി, കണിയൻ കൂത്ത് (മഗുഡ കച്ചേരി), വില്ലുപാട്ട് എന്നിവയാണ് മാടൻ കൊടൈ ഉത്സവത്തിലെ പ്രധാന അവതരണം.

മാടൻ ക്ഷേത്രങ്ങൾ
💗✥━═══🪷═══━✥💗
അരുൾമിഗു ശ്രീ മൂങ്കിലടി സുടലൈമാടസുസ്വാമി തിരുക്കോവിൽ, കീറൈക്കാരൻതട്ട്, തിരുനെൽവേലി

അരുൾമിഗു ശ്രീ പാർവതി അമ്മൻ സുഡലൈമാദസ്വാമി തിരുക്കോവിൽ, വധുവാർപട്ടി, വിരുദുനഗർ (dt)

അരുൾമിഗു മൊട്ടഗലുംഗ സ്വാമി തിരുക്കോവിൽ, ആവൂടയ്യന്നൂർ, തെങ്കാശി (dt)

ആത്രംഗറൈ സുഡലൈ മാടൻ, ഇലഞ്ഞി, തെങ്കാശി

സീവലപ്പെരി സുഡലൈ മാടൻ

കയത്താർ സുഡലൈ മാടസാമി കോവിൽ

അരുൾമിഗു ശ്രീ സുഡലൈ ഈശ്വരർ തിരുക്കോവിൽ, മാരാമമംഗലം, തൂത്തുക്കുടി.

ശ്രീ കാരയാടി സുഡലൈ മാടസ്വാമി, പേച്ചിയമ്മൻ ക്ഷേത്രം, സാത്താൻകുളം

ഓത പനൈ സുഡലൈ മാടൻ സ്വാമി ക്ഷേത്രം, സിരുമലഞ്ചി

ഹൈക്കോടതി മഹാരാജ ക്ഷേത്രം, അറുമുഖമംഗലം, തൂത്തുക്കുടി

അരുൾമിഗു ശ്രീ സുഡലൈ ഈശ്വരർ ക്ഷേത്രം, പള്ളപ്പാളയം, ഉദുമൽപേട്ട്

വിജയനാരായണപുരം

ഊസിക്കാട്ട്/ഊസിക്കാട്ട് സുഡലൈ മാടൻ ക്ഷേത്രം

പാലാവൂർ, അരുൾമിഗു സുഡലൈ കോവിൽ

ഒഴുകിനാശേരി മാസന സുഡലൈ ക്ഷേത്രം

കുറിച്ചി സുഡലൈ മാടൻ ക്ഷേത്രം, ശുചീന്ദ്രം

മഹാ ശിവസുദലൈ ക്ഷേത്രം, കൊളച്ചൽ, തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളുടെ മുഴുവൻ പ്രദേശവും

വൈഗൈ ശ്രീ സുദലൈമദസാമി ക്ഷേത്രം, കിലക്കരൈ (രാമനാഥപുരം ജില്ല)

പുതുപതി അരുൾമിഗു പെരിയ ഊരണി സുടലൈ (ആലങ്ങുളം തിരുനെൽവേലി ജില്ല)

ഗോപാലസൗദ്രത്തിലെ സുഡലൈ മാടൻ ക്ഷേത്രം

സുല്ലക്കരൈ സുഡലൈ മാടസ്വാമി ആണ്ടിപ്പട്ടി, ആലങ്ങുളം, തിരുനെൽവേലി ജില്ല

അരുൾമിഗു ശ്രീ സുഡലൈ മാട സ്വാമി ക്ഷേത്രം, ഇരുളപ്പപുരം, കന്യാകുമാരി ജില്ല

അടുക്കുപീട സുഡലൈ മാടസ്വാമി, സിന്താമണി, തിരുനെൽവേലി ജില്ല

അരുൾമിഗു വള്ളി വായ്ക്കൽ സുഡലി മാടൻ സ്വാമി ക്ഷേത്രം, അറുമുഖനേരി, തൂത്തുക്കുടി ജില്ല

അരുൾമിഗു പൂനൻകുണ്ട്രു ശിവ സുഡലൈ മാടസ്വാമി കോവിൽ, തെർക്കുശാലൈ, അഗസ്തീശ്വരം, കന്യാകുമാരി, തമിഴ്നാട്.

ശ്രീ സുഡലൈ മാടന്തമ്പിരാൻ സ്വാമി ക്ഷേത്രം, നവലടി, തിരുനെൽവേലി ജില്ല.

അരുൾമിഗു കളത്തു കോവിൽ സുഡലൈ മാടൻ സ്വാമി കോവിൽ, വെള്ളമാടം, കന്യാകുമാരി.

അരുൾമിഗു അതിയാടി സുഡലൈമാടൻ കോവിൽ, അതിപുത്തൂർ, തിരുനെൽവേലി Dt.

സുഡലൈ കോവിൽ, പാലസ്‌വൂർ, തിരുനെൽവേലി

മാടൻ കോവിൽ,

വിശ്വകുല അരുൾമിഗു സുഡലൈമാദസ്വാമി ക്ഷേത്രം [വാസ്‌റ്റ്], ഉദയത്തൂർ വില്ലേജ്, രാധാപുരം താലൂക്ക്, തിരുനെൽവേലി ജില്ല

ശ്രീ സുദലൈ മാടസാമി ക്ഷേത്രം, കോതൈശേരി തിരുനെൽവേലി.

ശ്രീ മയിലാടുംപാറൈ സുഡലൈ, എസക്കി അമ്മൻ ക്ഷേത്രം, ചെൻബാഗരാമനല്ലൂർ

ശ്രീ സുദലൈ മാടസാമി കോവിൽ, കളക്കാട്, തിരുനെൽവേലി.

ഇന്ത്യക്ക് പുറത്ത്

ശ്രീലങ്ക , സിംഗപ്പൂർ , മലേഷ്യ , റീയൂണിയൻ , കരീബിയൻ കടലിലെ ഫ്രഞ്ച് വിദേശ പ്രദേശങ്ങളിലെ തമിഴ് പ്രവാസികൾക്കിടയിൽ മാടസാമി ജനപ്രിയനാണ് .

ശ്രീലങ്കയിൽ , ഗിനിഗത്തേനയിലെ പാവലമലയിലെ ഹാട്ടൺ റോഡിൽ സ്ഥിതി ചെയ്യുന്ന ശ്രീ മാടസ്വാമി കോവിൽ ശ്രീലങ്കയിലെ മാടസാമിയുടെ ജനപ്രീതിയുടെ ഉദാഹരണമാണ് .




നാഗചാമുണ്ഡി

 നാഗചാമുണ്ഡി

നാഗദേവതമാരിൽ വളരെ വിശേഷപ്പെട്ട ഒരു സങ്കൽപം ആണ് നാഗചാമുണ്ഡിക്ക്. അഖില സർപ്പ സ്വരൂപിണി ആണ് അമ്മ. നാഗരാജാവും നാഗയക്ഷിയും ഒഴികെ ഒട്ടുമിക്ക സർപ്പങ്ങളും അമ്മയിൽ ലയിക്കും. കാവിലെ അറിയപ്പെടാത്ത സർപ്പങ്ങളെ നാഗചാമുണ്ടിയിൽ സങ്കൽപം ചെയ്യാം.

നാഗരാഞ്ജിയുടെ ഉഗ്ര ഭാവം തന്നെ ആകയാൽ നാഗരാജാവിന്റെ സഹേദരി ആയും കന്യക ഭാവത്തിൽ പുത്രി ആയും സങ്കൽപ്പിക്കുന്നു. മണ്ണാറശ്ശാലയിൽ ഭഗവാന്റെ വലതു ഭാഗത്തു ചിത്ര കൂടത്തിൽ സാന്നിധ്യപ്പെട്ടിരിക്കുന്നതായി കാണാൻ സാധിക്കും.. 

ഒരു കയ്യിൽ വാളും മറുകയ്യിൽ പാത്രം വട്ടകയും മറ്റു രണ്ടു കൈകളിൽ നാഗങ്ങളും ആണ് ഭഗവതിക്ക് ആയുധന്യാസം. അമ്മ, ഭൂതത്തിന്റെ മുകളിൽ അട്ടഹാസത്തോടെ ഉപവിഷ്ടയായിരിക്കുന്നു. എല്ലായിപ്പോഴും ദുഷ്ട ശക്തികളെ ഇല്ലായ്ക ചെയ്കയാൽ ഇവൾ നാഗലോകത്തിനു അഭയങ്കരിയും ആവുന്നു.... ജനമേജയന്റെ സർപ്പ സത്രത്തിൽ സ്വപുത്രൻ ആയ ആസ്തികനെ അയച്ചു സർപ്പങ്ങൾക്ക് രക്ഷ നല്കിയവൾ വാസുകിയായ മനസാദേവി ആകുന്നു. ഇവൾതന്നെ ആയിരം പേർക്ക് ഒറ്റ സഹോദരി. പുരാണസംബന്ധിയായി മനസാംബ തന്നെ നാഗചാമുണ്ഡി എന്ന് പറയാം. എന്നാൽ കേരളത്തിൻറെ തനതായ ഈ മൂർത്തിക്ക് നേരിട്ട് പുരാണവുമായി ബന്ധമില്ല.

സർപ്പവിദ്യയിൽ അജയ്യമായ ഒരു ശക്തിയാണ് നാഗചാമുണ്ഡി. സകല ബാധകളും ഓടി ഒളിക്കുന്ന, ശത്രു ദോഷങ്ങളെ കടാക്ഷത്താൽ അകറ്റുന്ന രോഗദുരിതങ്ങളെ പാടെ അകറ്റുന്ന മഹേശ്വരി... മുൻപ് മാന്ത്രികന്മാർ രഹസ്യമായി ഉപാസന ചെയ്തിരുന്നു. ചുവന്ന നിറത്തിലുള്ള ദ്രവ്യങ്ങളാൽ ആരാധന. ഗുരുതിയും ചെയ്യും. അവസാനത്തെ അസ്ത്രം എന്ന നിലയിൽ.... ഇന്നാവട്ടെ പലയിടത്തും നാഗചാമുണ്ഡിയെ നാഗയക്ഷിയായി ആണ് ആചരിക്കുന്നത് ചിലയിടത്തു ഇത് ഭദ്രകാളി ആക്കി മാറ്റുകയും ചെയ്തിരിക്കുന്നു. നാഗരാജാവ്, നാഗയക്ഷി, അഷ്ടനാഗങ്ങൾ ഈ വിതാനത്തിൽ മാത്രം ഒതുങ്ങും വിധമായി നമ്മുടെ ആരാധന.

പാർവതി ദേവിയുടെ ഭാവങ്ങൾ

പാർവതി ദേവിയുടെ ഭാവങ്ങൾ 

സ്വാതിക ഭാവം
💗✥━═══🪷═══━✥💗
പാർവതി, സതി, അന്നപൂർണ്ണേശ്വരി, തൃപുര സുന്ദരി, ഭവാനി (പർവ്വത പുത്രി, പ്രകൃതി, സ്വാതിക സ്വരൂപിണി, അന്നം പ്രദാനം ചെയ്യുന്നവൾ)

രാജസ ഭാവം
💗✥━═══🪷═══━✥💗
ദുർഗ്ഗ, മഹിഷാസുരമർദ്ധിനി (ദുർമദത്തെ അകറ്റുന്നവൾ, ദുർഗ്ഗമാസുരനെ വധിച്ചവൾ, മഹിഷാസുരനെ വധിച്ചവൾ )

താമസ ഭാവം
💗✥━═══🪷═══━✥💗
മഹാകാളി, ചാമുണ്ഡേശ്വരി (കാലത്തിനു അതീതമായവൾ, രക്തബീജൻ, ചണ്ഡമുണ്ഡന്മാർ, സുംഭനിസുംഭന്മാർ തുടങ്ങിയ അസുര ഗണങ്ങളെ ഉന്മൂലനം ചെയ്തവൾ ) 

മഹാലക്ഷ്മി (മഹത്തായ ഐശ്വര്യം നല്കുന്നവൾ)= രാജസം. 

മഹാസരസ്വതി (അറിവ് നല്കുന്നവൾ)= സാത്വിക ഭാവം.

24 January 2025

കൃഷ്ണനും കാളിയനും

കൃഷ്ണനും കാളിയനും

സ്വായംഭുവമന്വന്തരത്തിൽ യശസ്വിയായ വേദശിരസ്സ് എന്ന മഹർഷി തപസ്സ് അനുഷ്ഠിയ്ക്കുന്ന സമയം.
ആയിടയ്ക്ക്, അതേ ആശ്രമത്തിൽ തപസ്സിനായി, അശ്വശിരസ്സ് എന്ന മഹർഷിയും വന്നു. ആ വരവ് വേദശിരസ്സിന് ഇഷ്ടപെട്ടില്ല. അദ്ദേഹം അശ്വശിരസ്സിനോട് പറഞ്ഞു :-- ‘മഹർഷേ ! തപസ്സിന് വേറൊരിടത്തു പോയാലും ! ഇവിടെ തപസ്സുചെയ്യുന്നത് എനിയ്ക്ക് ഇഷ്ടമല്ല.’ 
ഇതുകേട്ട് അശ്വശിരസ്സു പറഞ്ഞു: ‘ മഹാവിഷ്ണുവിന്റേതാണ്, ഈ ഭൂമി. എത്രയോ മുനിമാർ ഇവിടെ തപസ്സുചെയ്തിരിക്കുന്നു !!! ഒരു പാമ്പിനെപ്പോലെ നിങ്ങൾ കോപിച്ച് സീല്ക്കാരത്തോടെ സംസാരിക്കുന്നതിനാൽ ഗരുഡനെ ഭയക്കേണ്ട പാമ്പായി തീരട്ടെ! "
വേദശിരസ്സിന് ഈ ശാപം സഹിക്കാനായില്ല. അദ്ദേഹം തിരിച്ചു ശപിച്ചു: ‘ചെറിയ തെറ്റിന് വലിയ ശാപം ചെയ്ത നിങ്ങൾ ദുഷ്ടനാണ്. അതിനാൽ കാക്കയായിത്തീരട്ടെ.’ 
കോപമടങ്ങിയപ്പോൾ രണ്ടു മഹർഷിമാർക്കും പശ്ചാത്താപമുണ്ടായി. പശ്ചാത്താപം കണ്ട ഭഗവാൻ മഹാവിഷ്ണുവിന് ദയതോന്നി. അദ്ദേഹം അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് പറഞ്ഞു:-- ‘നിങ്ങൾ രണ്ടാളും എന്റെ ഭക്തന്മാരാണ്. എന്റെ കണ്ണിൽ അഭിന്നരാണ്. നിങ്ങളുടെ ശാപവാക്കുകൾ നിഷ്ഫലമാവുകയില്ല. 
വേദശിരസ്സേ, ഞാൻ അങ്ങയുടെ ശിരസ്സിൽ പാദംവച്ചനുഗ്രഹിക്കുന്ന ദിവസം അങ്ങേക്ക് ഗരുഡഭയം ഒഴിവാകും. അശ്വശിരസ്സേ, അങ്ങ്, കാക്കയായാലും ജ്ഞാനിയായിരിക്കും. സങ്കടപ്പെടാതിരിയ്ക്കുക. ഇതിൽനിന്നു ക്ഷിപ്രകോപത്തിന്റെ ദുഷ്ഫലം മനസ്സിലാക്കി ജീവിയ്ക്കുക."
തന്റെ ഭക്തന്മാരെ അനുഗ്രഹിച്ച് മഹാവിഷ്ണു മറഞ്ഞു. 
അശ്വശിരസ്സ് ഭുശുണ്ഡൻ എന്ന കാകനായി അനിലപർവ്വതത്തിൽ അഭയം തേടി. സർവ്വ ശാസ്ത്രവിശാരദനായ ആ കാക്കയാണ്, ഗരുഡന് രാമായണമുപദേശിച്ചത്. 
വേദശിരസ്സാകട്ടെ കദ്രു-കശ്യപദമ്പതിമാരുടെ പുത്രനായി കാളിയൻ എന്ന പേരിൽ പിറന്നു.
കാളിയനോടൊപ്പം ജനിച്ച സർപ്പങ്ങളിൽ അനന്തൻ ഭൂഭാരം വഹിക്കാനായി പാതാളത്തിലാക്കി വാസം. മറ്റു സർപ്പങ്ങൾ സുതലം, മഹാതലം, രസാതലം, തലാതലം എന്നിവിടങ്ങളിൽ താമസമാക്കി. 
കാളിയനാകട്ടെ, ഭൂതലത്തിലെ രമണകദ്വീപിൽ വസിച്ചു. അവിടെ ഗരുഡഭയം കൊണ്ട് സ്ഥിരവാസം സാധിച്ചില്ല. സർപ്പങ്ങൾ ഗരുഡനു നല്‍കിവന്ന ബലിയും രത്നദാനവും കാളിയന് ഇഷ്ടപ്പെട്ടില്ല. താൻ ബലിനല്‍കാതിരിക്കുകയും ബലിസാധനങ്ങൾ സ്വയം ആഹരിയ്ക്കുകയും ചെയ്തു. 
ഈ ധിക്കാരം ഗരുഡൻ പൊറുത്തില്ല. എങ്ങനെയാണെങ്കിലും കാളിയനെ വകവരുത്താനായി ഗരുഡന്റെ ശ്രമം. ഭയന്നോടിയ കാളിയന് എങ്ങും അഭയം ലഭിച്ചില്ല. അവസാനം നാരദനിർദേശമനുസരിച്ച് കാളിയൻ കാളിന്ദിയിലെത്തി സസുഖം വാണു. അവിടെ ഗരുഡൻ ചെല്ലുകയില്ല. ചെന്നാൽ ദേഹനാശം സംഭവിയ്ക്കുമെന്ന് ഒരു മഹർഷി ശപിച്ചിരുന്നു. ഈ ശാപം ഭയന്ന് ഗരുഡൻ കാളിന്ദിയിൽ പോകാതെയായി. അതാണ് കാളിയൻ സ്വൈരമായി പാർക്കാൻ യമുന സുരക്ഷിതസ്ഥാനം ആയത് .
കാളിയൻ വേദശിരസ്സ് ആണല്ലോ -- അതിനാൽ ഭഗവാൻ ശാപമോക്ഷം നല്കിയതനുസരിച്ച് കൃഷ്ണാവതാരത്തിൽ തലയിൽ ചവിട്ടി നൃത്തം ചെയ്തതോടെ, ഗരുഡഭയവും തീർന്നു.

കാളിയും സൃഷ്ടി രഹസ്യവും

കാളിയും സൃഷ്ടി രഹസ്യവും

നമ്മൾ കാളിയുടെ രൂപ സങ്കൽപ്പത്തിൽ കാണുന്നതാണു ശിവൻ്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രൂപം ഇതു ശരിക്കും ദേവിയുടെ തത്ത്വ രൂപമാണു പ്രളയകാരിണിയായ ദേവി പ്രളയാനന്തരം അഥവാ ജഗത്തിൻ്റെ വിനാശാനന്തരം ശവരൂപമായ വിശ്വത്തിൻ്റെ അഥവാ ജഗത്തിൻ്റെ വിനാശാനന്തരം ശവ രൂപമായ വിശ്വത്തിൻ്റെ അഥവാ ശവരൂപമായ ശിവൻ്റെ മുകളിൽ അരൂഢമായി നിൽക്കുന്നതാണ് ഈ രൂപത്തേ ശവാരൂഢാ എന്നു വിളിക്കും

സർവ്വസംഹാരകനായ മഹാകാലൻ സമസ്തപ്രപഞ്ചത്തേയും സംഹരിച്ച് നിശ്ചേതനായി വർത്തിക്കുന്നു. സർവ്വതിനെയും സംഹരിച്ചതിനാൽ ബ്രഹ്മാണ്ഡം മഹാശ്മശാനമായി ചിത്രികരിക്കപ്പെടുന്നു. മഹാശ്മശാനത്തിൽ നിശ്ചേതനായി വർത്തിക്കുന്ന മഹാകാലന്റെ ഹൃദയത്തിൽ നിന്ന് അടുത്തസൃഷ്ടിക്കായ് ചലനാത്മകമായും കാലസംഘർഷിണിയായും കാലകാലനെന്ന വിധായിനിയുമായ മഹാകാളി ഹൃദുത്ഭവിക്കുന്നു. സാക്ഷാൽ പരമാത്മാവാണ് പുരുഷൻ, പുരുഷനിൽ നിന്ന് സ്ത്രീരൂപിണിയായ പ്രകൃതി രൂപംകൊള്ളുന്നു.

പ്രകൃതിപുരുഷ സംയോഗത്താൽ പ്രപഞ്ചസൃഷ്ടിയുണ്ടാകുന്നു. 'പ്ര' എന്നത് പ്രകൃത്യാഷ്ടകവും 'കൃതി' എന്നത് സൃഷ്ടി വാചകവുമാകയാൽ പ്രകൃതി പദത്തിന് സൃഷ്ടിക്ക് മുഖ്യമായത് എന്ന അർത്ഥം വരുന്നു.
'പ്ര' ശുദ്ധതത്വത്തെയും 'കൃ' രജസിനെയും 'ത' തമസ്സിനെയും സൂചിപ്പിക്കുന്നതിനാൽ പ്രകൃതിക്ക് സത്വരജസ്സ് തമസ്സുകൾ ചേർന്ന് ത്രിഗുണാത്മകമായ ശക്തിയോട് കലർന്ന് നിൽക്കുന്ന പ്രധാന സൃഷ്ടികർത്തൃണി എന്ന് അർത്ഥം സിദ്ധിക്കുന്നു. 'പ്ര' ശബ്ദത്തിന് മുൻപുള്ളതെന്നും 'കൃതി' എന്ന ശബ്ദത്തിന് സൃഷ്ടി എന്നും അർത്ഥമുള്ളതിനാൽ സൃഷ്ടിക്ക് മുന്പേ ഉള്ളത് എന്ന അർത്ഥം വരുന്നു.

സൃഷ്ടിക്ക് മുൻപ് ഈ ശക്തി പരമാത്മാവിനോട് കലർന്ന് അഭേദമായിരീക്കുന്ന ചിത്ശക്തിയാണ്. സൃഷ്ടിക്കുവേണ്ടി ഉദ്യമിക്കുമ്പോൾ ഈ ചിത്ശക്തി വലത്തേ പകുതി പുരുഷനായും ഇടത്തേ പകുതി സ്ത്രീയായ പ്രകൃതിയായും പരിണമിക്കുന്നു. പ്രകൃതിയും പുരുഷനും ഒന്നാണ് എന്നറിയുന്ന യോഗീന്ദ്രന്മാർ ആ പിരിവുകളെ അഗ്നിയും ചൂടും എന്നപോലെ അഭേദ്യമായി കരുതി 'സർവം ബ്രഹ്മമയം' എന്ന് സിദ്ധിക്കുന്നു എന്ന് പറയുന്നു.

ജലം മുതലായ പഞ്ചഭൂതങ്ങളെക്കൊണ്ട് ഭൂമിയിൽ ജീവികളെ സൃഷ്ടിച്ച് പ്രകൃതി ആ ബ്രഹ്മത്തിൽ നിന്നു തന്നെയാണ് ഉണ്ടായത്. പിന്നീട് ഓഷാദികളിലും മനുഷ്യരിലും മൃഗങ്ങളിലും എന്ന് വേണ്ട സ്ഥാവരങ്ങളും ജംഗമങ്ങളുമായ എല്ലാ ഭൂതങ്ങളിലും ആ ആത്മാവ് പ്രവേശിക്കുകയും ചെയ്തു. പ്രപഞ്ചസൃഷ്ടി നടത്തുന്നത് പ്രകൃതിയാണ്, സമസ്ത ചരാചരങ്ങളും പ്രകൃതിയിൽ നിന്നും ഉത്ഭവിക്കുന്നു, ഒടുവിൽ പ്രകൃതിയിൽ തന്നെ ലയം പ്രാപിക്കുന്നു.
ആ ശക്തി ബ്രഹ്മത്തിന്റെ ശക്തി തന്നെയാണ്. ആ ശക്തിയെയാണ് 'മായ' എന്ന് പറയുന്നത്. ശക്തിസ്വരൂപിണിയായ ദേവിയായി നാം ആരാധിക്കുന്നത് സൃഷ്ടി തുടങ്ങുവാൻ ആലോചിക്കുമ്പോൾ ആ ശക്തി ബ്രഹ്മത്തിൽ നിന്ന് ആവിർഭവിച്ച്, സൃഷ്ടി നടത്തുന്ന ആ സൃഷ്ടിയിലെല്ലാം ആത്മാവിന്റെ രൂപത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഒരു നിലയിൽ ബ്രഹ്മം തന്നെയാണ് ജീവജഗത്തുക്കളായി രൂപം പ്രാപിക്കുന്നത്.

മഹാകാലനെ ചവിട്ടിനിൽക്കുകയല്ല ദേവി എന്നും, മഹാകാലനിൽ നിന്നും സൃഷ്ട്യാർത്ഥമായി ലീലാരൂപിണിയായി ബഹിർഗമിക്കുകയാണെന്നും സ്പഷ്ടമാണല്ലോ.. ദേവീപാദം മഹാദേവൻ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു എന്നാണ് ദേവീപുരാണം സൂചന.


22 January 2025

താണിക്കുടം ഭഗവതിക്ഷേത്രം

താണിക്കുടം ഭഗവതിക്ഷേത്രം

തൃശൂർ നഗരത്തിൽനിന്നും ഏകദേശം പത്തുകിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ദേവീ [ശ്രീ ഭദ്രകാളി] ക്ഷേത്രമാണ് മദ്ധ്യകേരളത്തിൽ പൊതുവേ അറിയപ്പെടുന്ന താണിക്കുടം ഭഗവതി ക്ഷേത്രം. അനേകായിരങ്ങളുടെ ആശ്രയവും ആത്മാർത്ഥമായി വിളിച്ചാൽ വിളിപ്പുറത്തമ്മയും ഭക്തവത്സലയും അതിദയാനിധിയുമാണ് താണിക്കുടത്തെ ഭഗവതിയമ്മ.

സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽനിന്നും വ്യത്യസ്തമായി, മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിലിലാണ് ഈ അമ്പലത്തിലെ പ്രധാന മൂർത്തിയായ ശ്രീ ഭദ്രകാളിയുടെ മൂലപ്രതിഷ്ഠ. വെയിലും മഴയും തടസ്സമില്ലാതെ അനുഭവിക്കാവുന്ന ഇത്തരം ദേവീസങ്കൽ‌പ്പത്തെ ‘വനദുർഗ്ഗ’ എന്നും ‘അപർണ്ണ’ എന്നും വിളിച്ചുവരുന്നു. യഥാർത്ഥ മൂലപ്രതിഷ്ഠ ‘സ്വയംഭൂ’ എന്നു് ഭക്തർ വിശ്വസിക്കുന്ന ഭദ്രാഭഗവതിയുടെ ഒരു വലിയ ശിലാഫലകമാണു്. നാലുവശവും അടച്ചുകെട്ടിയ ഒരു ഗർഭഗൃഹത്തിൽ ‘പുവ്വം’ എന്ന തരം ഒരു വൃക്ഷത്തിനു കീഴിലായി സ്ഥിതിചെയ്യുന്ന ഈ ഫലകം പുറമേനിന്നും ദൃശ്യമല്ല. ശ്രീകോവിലിനുള്ളിലെ മറ്റൊരു ചെറിയ ശിലാവിഗ്രഹമാണു് പൂജാബിംബമായി ആരാധിക്കപ്പെടുന്നതു്. കിഴക്കോട്ട് ദർശനമായാണ് ഭഗവതിയുടെ പ്രതിഷ്ഠ. ഉഗ്രരൂപിണിയായ മഹാകാളി ഭഗവതിയുടെ ഉഗ്രഭാവം കുറയ്ക്കാനെന്ന സങ്കല്പത്തിൽ പുഴ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്നു.

പേരിന്റെ ഉത്ഭവം 
💗●➖➖●ॐ●➖➖●💗
ക്ഷേത്രത്തിൽ ഇപ്പോൾ ഉള്ള ‘പുവ്വം’ വൃക്ഷത്തിനു പകരം മുൻപുണ്ടായിരുന്നത് ഒരു ‘താന്നി’ അഥവാ ‘താണി’ മരമായിരുന്നുവത്രേ. താന്നി കുടപോലെയാക്കി അതിനുകീഴെ വസിക്കുന്ന ദേവി എന്ന സങ്കൽ‌പ്പത്തിലാണു് ക്ഷേത്രത്തിനു് താന്നിക്കുട (താണിക്കുട) എന്നു പേരു വന്നതെന്നും പിന്നീട് ലോപിച്ച് അതുതന്നെ താണിക്കുടം എന്നായിമാറിയെന്നുമാണു് സ്ഥലവാസികൾ വിശ്വസിച്ചുവരുന്നതു്.

ആറാട്ട്
💗●➖➖●ॐ●➖➖●💗
‘താണിക്കുടം പുഴ’ അഥവാ ‘നടുത്തോട്’ എന്നറിയപ്പെടുന്ന ചെറിയ ഒരു പുഴ പ്രകൃത്യാ ചുറ്റിവളഞ്ഞൊഴുകി ഒരു ഉപദ്വീപുപോലെ രൂപപ്പെട്ട സ്ഥലത്താണു് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് അമിതമായി മഴപെയ്യുമ്പോൾ ഈ പുഴ ഒരുമീറ്ററിൽ കൂടുതൽ ഉയരത്തിൽ കരകവിഞ്ഞൊഴുകാറുണ്ട്. താരതമ്യേന ഉയരംകുറഞ്ഞ ക്ഷേത്രഭൂമിയും ഉപദ്വീപും ഏതാനും മണിക്കൂറുകൾ നേരത്തേക്ക് ഈ വേലിയേറ്റത്തിൽ മുങ്ങിപ്പോവും. വിഗ്രഹമടക്കം ഇങ്ങനെ വെള്ളത്തിനടിയിലാവുന്ന സമയത്ത് വളരെയധികം ഭക്തജനങ്ങൾ അമ്പലം സന്ദർശിച്ച് നെഞ്ചൊപ്പമുള്ള വെള്ളത്തിലൂടെത്തന്നെ നടന്നോ നീന്തിയോ പ്രദക്ഷിണം വെച്ചു തൊഴാറുണ്ട്.
ഓരോ ആണ്ടുകളിലും കാലവർഷസമയത്ത് രണ്ടോ മൂന്നോ പ്രാവശ്യം സംഭവിക്കുന്ന ‘ആറാട്ട്’ എന്ന ഈ പ്രതിഭാസമാണു് ഇവിടത്തെ പ്രധാനപ്രത്യേകത.

പൊതുവേ നിബിഢവനമായിരുന്ന ഈ പ്രദേശത്ത് ക്രൂരന്മാരും ലുബ്ധന്മാരുമായിരുന്ന കുറേ ബ്രാഹ്മണകുടുംബങ്ങളായിരുന്നു ഒരു കാലത്ത് താമസിച്ചിരുന്നതത്രേ. ഒരു രാത്രി ജ്ഞാനിയായ ഒരു ഭിക്ഷു ഗ്രാമത്തിൽ എത്തിപ്പെട്ടു. പ്രായാധിക്യവും യാത്രാക്ഷീണാവും കൊണ്ട് അവശനായ അദ്ദേഹം വിശപ്പാറ്റാനും രാത്രി തങ്ങാനുമായി ഓരോന്നായി 41 വീടുകളിലും ചെന്നു. എന്നാൽ എല്ലാ വീട്ടുകാരും അദ്ദേഹത്തെ നിർദ്ദാക്ഷിണ്യം കയ്യൊഴിഞ്ഞു. അവസാനത്തെ വീട്ടുകാർ അദ്ദേഹത്തെ വിഡ്ഢിയാക്കാനായി അകലെയുള്ള താണിമരം കാണിച്ചുകൊടുത്ത് അതിനുതാഴെ കാളി എന്നുപേരായ ഒരു വാരസ്യാർ താമസിക്കുന്നുണ്ടെന്നും അവിടെച്ചെന്നാൽ അവൾ ഭക്ഷണവും മറ്റു സൌകര്യങ്ങളും നൽകുമെന്നും പറഞ്ഞറിയിച്ചു. ഇതനുസരിച്ച് മരത്തിനുകീഴെയെത്തിയ ഭിക്ഷു യഥാർത്ഥത്തിൽ അവിടെ നല്ലൊരു വീടും അദ്ദേഹത്തെ അതിഥിയായി സ്വീകരിക്കാനായി ഒരു യുവതിയേയും കണ്ടുമുട്ടി. അവർ അദ്ദേഹത്തിനുവേണ്ട ഭക്ഷണവും താമസിക്കാനുള്ള സൌകര്യങ്ങളും ചെയ്തുകൊടുത്തു. രാത്രി എന്തെങ്കിലും വാദ്യഘോഷങ്ങളോ നിലവിളികളോ മറ്റ് അസാധാരണ ശബ്ദങ്ങളോ കേട്ടാലും ഗൗനിക്കരുതെന്നും സ്വന്തം കിടക്ക വിട്ടൊഴിഞ്ഞ് പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ച് കാളി വാരസ്യാർ പിൻ‌വാങ്ങിയത്രേ.

പിറ്റേന്നുരാവിലെ ഉണർന്നെണീറ്റ ഭിക്ഷുവിന് കാളിയേയോ മറ്റാരെയുമോ പരിസരത്തൊന്നും കാണുവാൻ കഴിഞ്ഞില്ല. സമീപത്തുണ്ടായിരുന്ന ബ്രാഹ്മണഗൃഹങ്ങളെല്ലാം അഗ്നിക്കിരയായി മുച്ചൂടും മുടിഞ്ഞും പോയിരുന്നു. തനിക്കു പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ ഭഗവതി യെന്ന് ബോദ്ധ്യമായ ഭിക്ഷു സ്വയം മുൻ‌കയ്യെടുത്ത് ഉടനെത്തന്നെ തത്സ്ഥാനത്ത് ഒരു ക്ഷേത്രം പണികഴിച്ചു എന്നാണു് തലമുറകളായി കൈമാറിവരുന്ന ഐതിഹ്യം.

ഈ ഐതിഹ്യത്തിനകത്ത് ചരിത്രാവശിഷ്ടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടാവാം. താണിക്കുടം എന്ന സ്ഥലത്തോ സമീപപ്രദേശത്തോ ഇപ്പോഴും ബ്രാഹ്മണകുടുംബങ്ങൾ തീരെയില്ല. ദലിതരുൾപ്പെടെ മറ്റു പല സമുദായങ്ങളും ധാരാളമുണ്ടുതാനും. ക്ഷേത്രത്തിലെ വിഷുവേല ആഘോഷങ്ങളിൽ ഈ ഓരോ സമുദായങ്ങൾ വകയായും പ്രത്യേക ‘വേല’കളും കളികളും ഇപ്പോഴും പതിവുണ്ടു്.

ഒരു കാലത്ത് സംഭവിച്ചിട്ടുണ്ടാകാവുന്ന, ബ്രാഹ്മണാധിപത്യവും അതിനെതിരേ മറ്റു സമുദായക്കാർ സംഘടിപ്പിച്ച പ്രതിരോധവും ഉൾപ്പെട്ട സാമൂഹ്യപരിവർത്തനസംഭവമാകാം ഈ ഐതിഹ്യത്തിന്റെ മൂലതന്തു. കേരളത്തിന്റെ പ്രാചീനചരിത്രത്തിന്റെ ഭാഗമായ ബൌദ്ധ ജൈന ഹൈന്ദവ പരിണാമങ്ങളിലേക്കും ഈ ഐതിഹ്യത്തിനു് കണ്ണികൾ ഉണ്ടാകാം.

മറ്റു പല കേരളക്ഷേത്രങ്ങളേയും പോലെ താണിക്കുടം ക്ഷേത്രത്തിനെക്കുറിച്ചും നിയതമായ ലിഖിതചരിത്രരേഖകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ‘കുളങ്ങരെ’ എന്നറിയപ്പെടുന്ന നായർ കുടുംബത്താവഴിയായിരുന്നു ഏറെക്കാലം ക്ഷേത്രത്തിന്റെ ഊരാഴ്മക്കാർ. ബ്രാഹ്മണീകരിക്കുന്നതിനുമുൻപ് പൂജകരും കുളങ്ങരെനായൻമാര്‍ ആയിരുന്നത്രെ.

കുളങ്ങരെനായർ/കുറുപ്പ് എന്ന നായർ ഉപജാതീയർ പൂജകരായുണ്ടായിരുന്നതും ഇപ്പോഴും ഉള്ളതുമായ ക്ഷേത്രങ്ങൾ കേരളത്തിൽ എമ്പാടുമുണ്ട്..... താണിക്കുടത്ത് ഈ കുടുംബത്തിന്റെ പ്രതിനിധികൾ ക്ഷേത്രച്ചടങ്ങുകളുടെ അവിഭാജ്യഘടകമാണ്. ഏകദേശം പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനകാലഘട്ടങ്ങൾ മുതലുള്ള സർവ്വേ രേഖകളിലും കൊച്ചി രാജവംശത്തിന്റെ ഭരണരേഖകളിലും മറ്റും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിനു ഏകദേശം ഒരു കിലോമീറ്റർ അകലെയുണ്ടായിരുന്ന അതിപുരാതനമായ കോൺക്രീറ്റ് രണ്ടടിപ്പാലം ‘നേത്യാരമ്മപ്പാലം’ എന്നാണറിയപ്പെട്ടിരുന്നതു്. കൊച്ചി രാജവംശവും തൃശ്ശൂർ കൊട്ടാരവുമായി ഈ ഗ്രാമത്തിനും ക്ഷേത്രത്തിനും ദൃഢമായ ബന്ധമുണ്ടായിരുന്നു എന്നു തെളിയിക്കാവുന്ന ഇത്തരം മറ്റു ചരിത്രാംശങ്ങളും സുലഭമാണു്. 

പുത്തേഴത്തു രാമമേനോൻ അദ്ദേഹത്തിന്റെ ചില കൃതികളിൽ ഈ പ്രദേശത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഒരിക്കൽ ക്ഷേത്രത്തിൽ നടന്ന ആറാട്ടു തൊഴാൻ നഗരത്തിൽനിന്നും പത്നി ഭാനുമതിയമ്മയുമൊത്ത് കാൽനടയായി എത്തിയതിനെക്കുറിച്ച് വൈലോപ്പിള്ളി ശ്രീധരമേനോൻ മനോഹരമായ ഒരു കഥ എഴുതിയിട്ടുണ്ട്. ക്ഷേത്രത്തിലെ പതിവുസന്ദർശകനായിരുന്ന അദ്ദേഹത്തിന്റെ കൃതികളിലെ പല ഗ്രാമസങ്കൽ‌പ്പങ്ങളും ഈ ഗ്രാമപ്രകൃതിയുമായി ഒത്തുപോവുന്നുമുണ്ട്.

ഈ ക്ഷേത്രത്തെക്കുറിച്ച് ലഭ്യമായതിൽ സാമാന്യം വിശദമായ ഏറ്റവും പഴക്കമുള്ള രേഖ വില്വമംഗലത്തു സ്വാമിയാർരചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന കേരളാചാരദീപിക എന്ന കേരളക്ഷേത്ര മാഹാത്മ്യ കൃതിയാണു്. "കലിദ്രുമഘടം" എന്ന പേരിലാണു് ഈ ക്ഷേത്രത്തെ അതിലെ എട്ടാമദ്ധ്യായത്തിൽ പരാമർശിച്ചിരിക്കുന്നത്.

പാഴൂർ പെരും തൃക്കോവിൽ ക്ഷേത്രം

പാഴൂർ പെരും തൃക്കോവിൽ ക്ഷേത്രം

പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം: മൂവാറ്റുപുഴയുടെ തീരത്ത് എറണാകുളം ജില്ലയിൽ പിറവത്ത് പാഴൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ശിവക്ഷേത്രമാണ് പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം. വൈക്കം ശിവക്ഷേത്ര മാതൃകയിൽ പണിതീർത്തതാണ് ഇവിടുത്തെ ക്ഷേത്രം. അതുകൊണ്ടുതന്നെ രണ്ടു ക്ഷേത്രങ്ങളും പെരുതൃക്കോവിൽ ക്ഷേത്രം എന്നറിയപ്പെടുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. പാഴൂർ പടിപ്പുരയേയും പെരുംതൃക്കോവിലപ്പനേയും അറിയാത്ത മലയാളിയില്ല

ക്ഷേത്രം
💗●➖➖●ॐ●➖➖●💗
പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിതീർത്തതാണീ ക്ഷേത്രം. ഒന്നര ഏക്കർ വിസ്തൃതിയാണ് ഇവിടുത്തെ ക്ഷേത്ര മൈതാനം. മൂവാറ്റുപുഴയുടെ തീരത്ത്‌ കിഴക്കോട്ട്‌ ദർശനമായി പെരും തൃക്കോവിൽ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തു കൂടി നദി പുണ്യനദിയെന്ന നിലയിൽ കിഴക്കോട്ടൊഴുകുന്നു. മൂവാറ്റുപുഴ പാഴൂർ ക്ഷേത്ര പരിസരത്തു വരുമ്പോൾ കിഴക്കോട്ടായാണ് ഒഴുകുന്നത്. ഹിമാലയത്തിൽ നിന്നും ബംഗാൾ ഉൾക്കടലിലേക്ക് തെക്ക് ദിശയിൽ ഒഴുകുന്ന ഗംഗാനദി വാരണാസിയിൽ വരുമ്പോൾ വടക്കോട്ട് ഒഴുകുന്നു. അതുപോലെതന്നെ പടിഞ്ഞാറേക്ക് അറബിക്കടൽ ലക്ഷ്യമാക്കി ഒഴുകുന്ന മൂവാറ്റുപുഴ ഇവിടെ കാശി അനുസ്മരിച്ചുകൊണ്ട് കിഴക്കോട്ട് ഒഴുകുന്നു.

കിഴക്കേ നടയും സ്വർണ്ണ കൊടിമരവും
ചെമ്പുതകിടു മേഞ്ഞ വൃത്താകാരമായ ശ്രീകോവിലും; ചുറ്റമ്പലവും ബലിക്കൽപ്പുരയും ആനപ്പന്തലും മറ്റും അടങ്ങിയതാണ്‌ പ്രസ്തുത ക്ഷേത്രം.

ക്ഷേത്രത്തിനകത്ത്‌ മിക്ക ഭാഗങ്ങളും കരിങ്കൽ കൊണ്ട്‌ തളം ചെയ്തിരിക്കുന്നു. ശ്രീകോവിലിന്റെ ഭിത്തിയിൽ പുരാതനമായ ഏതാനും ചുവർചിത്രങ്ങളും കാണാം.

ക്ഷേത്രനിർമ്മാണകാലത്തെ പറ്റി വ്യക്തമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല. പാഴൂർ പടിപ്പുരയാണ് ക്ഷേത്രത്തേക്കാളും പുരാതനം. ക്ഷേത്രം നിർമ്മിച്ചത്‌ പടിപ്പുര ഉണ്ടായതിനു ശേഷമാണ്‌ എന്നു വരുമ്പോൾ കാലം നിർണ്ണയിക്കാൻ കലിദിനം ഉപകരിക്കും. "രക്ഷേൽ ഗോവിന്ദമക്ക" (1584362) എന്ന കലിദിന സംഖ്യ അനുസരിച്ചുള്ള കാലഘട്ടത്തിലാണ്‌ പടിപ്പുരയുടെ നിർമ്മാണം.

ഐതിഹ്യം
💗●➖➖●ॐ●➖➖●💗
പാഴൂർ പെരുംതൃക്കോവിലിന്റെ അങ്ങേക്കരയിലാണ് പാഴൂർ പടിപ്പുര. കുടുംബ പ്രശ്നത്തിനായി മലബാറുകാരനായ ഒരു നമ്പൂതിരി പാഴൂർ പടിപ്പുരയ്ക്കൽ വന്നു. പകൽ നാലുമണിയോടെയാണ്‌ അദ്ദേഹം പടിപ്പുരയിൽ എത്തിയത്‌. അവിടത്തെ ജ്യോത്സ്യരെ കണ്ട്‌ നമ്പൂതിരി തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. പ്രഥമദൃഷ്ട്യാ നമ്പൂതിരിയുടെ ആയുർഭാവത്തിലാണ്‌ ജ്യോത്സ്യർക്ക്‌ ആശങ്ക ജനിച്ചത്‌. അന്നു രാത്രി ഈ നമ്പൂതിരി മരിക്കും എന്ന് ലക്ഷണ പ്രകാരം ജ്യോത്സ്യർക്കു ബോധ്യം വന്നു. "സന്ധ്യയായില്ലേ, ഇന്നു വേണ്ട, നാളെ വരൂ, പ്രശ്നം വയ്ക്കാം" എന്നു പറഞ്ഞു ജ്യോത്സ്യർ നമ്പൂതിരിയെ മടക്കി അയച്ചു. നിരാശയോടെയാണെങ്കിലും നമ്പൂതിരി മടങ്ങിപ്പോന്നു. നമ്പൂതിരി ഇക്കരെ കടന്ന് പാറക്കെട്ടുകൾക്കിടയിൽക്കൂടി പുഴയിലിറങ്ങി കുളിച്ചു. നേരം സന്ധ്യയോടടുത്തിരുന്നു. പാറക്കൂട്ടങ്ങളിൽ നിന്നു അൽപം അകലെ കരയോടടുത്തു മണൽപ്പരപ്പിൽ ഒരു ശിവലിംഗം നമ്പൂതിരിയുടെ ദൃഷ്ടിയിൽ പെട്ടു. കുളി കഴിഞ്ഞു അടുത്തു ചെന്നു പരിശോധിച്ചപ്പോൾ വ്യക്തമായി. ശരിക്കും ശിവലിംഗം തന്നെ.

ഒരു നല്ല ശിവക്ഷേത്രം ഇവിടെ പണിയണമെന്ന് തീവ്രമായ ഒരാഗ്രഹം അദ്ദേഹത്തിന്റെ മനസ്സിൽ ഉരുത്തിരിഞ്ഞു. രാത്രിയിൽ അടുത്തുള്ള ഒരു നമ്പൂതിരിയില്ലത്തിൽ കഴിഞ്ഞു കൂടി. തച്ചുശാസ്ത്രം അറിയാമായിരുന്നതു കൊണ്ട്‌ അമ്പലത്തിന്റെ മാതൃക അദ്ദേഹം സ്വയം വരച്ചുണ്ടാക്കി. ശിവക്ഷേത്രം പണിയാനുള്ള മാർഗ്ഗം എന്താണെന്നായിരുന്നു രാത്രി മുഴുവൻ അദ്ദേഹത്തിന്റെ ചിന്ത. പിറ്റേന്ന് പ്രശ്നത്തിനായി നമ്പൂതിരി ജ്യോത്സ്യരെ സമീപിച്ചു. നമ്പൂതിരിയെ വീണ്ടും കാണാൻ ഇടയായതിൽ ജ്യോത്സ്യർക്ക്‌ വല്ലാത്ത അമ്പരപ്പാണ്‌ ഉണ്ടായത്‌. തന്റെ ശാസ്ത്രീയമായ അറിവ്‌ പിഴയ്ക്കാൻ എന്താണു കാരണം? പ്രശ്നകർമ്മങ്ങൾക്കു മുമ്പായി നമ്പൂതിരി ഇന്നലെ അനുഷ്ഠിച്ച പുണ്യകർമ്മം എന്താണെന്ന് ജ്യോത്സ്യർ സശ്രദ്ധം ചോദിച്ചു. തന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ശിവക്ഷേത്ര നിർമ്മാണ കാര്യം അദ്ദേഹം ജ്യോത്സ്യരെ ധരിപ്പിച്ചു. ജ്യോത്സ്യർക്കു സമാധാനമായി. ഭഗവാൻ മഹാദേവൻ അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു. തന്റെ ശാസ്ത്രീയമായ അറിവിനും ഉപരിയായിരുന്നു അത്‌. ശിവക്ഷേത്രം പണിയാനുള്ള എല്ലാ സഹായ സഹകരണങ്ങളും ചെയ്തുകൊണ്ട്‌ ജ്യോത്സ്യർ നമ്പൂതിരിയെ യാത്രയാക്കി.

ഒരു ഇടപ്രഭുവിന്റെ വധശിക്ഷയിൽ നിന്നു ഒരു ഹരിജൻ യുവാവിനെ രക്ഷിക്കാൻ യത്രാമധ്യേ നമ്പൂതിരിക്കു സാധിച്ചു. ക്ഷേത്ര നിർമ്മാണത്തിനുള്ള പണപ്പിരിവു കഴിഞ്ഞു നമ്പൂതിരി വീണ്ടും പാഴൂർ ദേശത്ത്‌ എത്തിയപ്പോൾ താൻ രക്ഷിച്ച ഹരിജൻ യുവാവിൽ നിന്നു നമ്പൂതിരിക്കു ഒരു നിധി കിട്ടാൻ ഇടയായി. അയാൾ മണ്ണു കിളച്ചപ്പോൾ കിട്ടിയ നിധി തന്റെ തമ്പുരാന്‌ എന്നു പറഞ്ഞ്‌ സൂക്ഷിച്ചു വെച്ചിരുന്നു. ക്ഷേത്ര നിർമ്മാണത്തിനു ആ നിധി മുഴുവനും പ്രയോജനപ്രദമായി.

ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനോട്‌ ചേർന്നു ഒരു പ്ലാവ്‌ ഉണ്ട്‌. ആ പ്ലാവിന്റെ ഇലകളെല്ലാം ഇരട്ട ഇലകളാണ്‌. പാഴൂർ ക്ഷേത്രത്തിലെ ഒരു ശാന്തിക്കാരൻ പാതാളത്തിൽ നിന്നു കുരു കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ്‌ ഈ പ്ലാവ് എന്ന വിശ്വാസത്താൽ ഇതിനു 'പാതാള വരിക്ക' എന്നു പറയുന്നു.

ശിവരാത്രി
💗●➖➖●ॐ●➖➖●💗
ആലുവാ ശിവരാത്രി പോലെതന്നെ പാഴൂർ ശിവരാത്രി പ്രസിദ്ധമാണ്. ക്ഷേത്രത്തിൽ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന മൂവാറ്റുപുഴ മണൽപ്പുറത്ത്‌ ശിവരാത്രി ദിവസം കൊണ്ടാടുന്നു. പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടാറുണ്ട്. ധാരാളം ഭക്തജനങ്ങൾ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ട ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു. അതുപോലെതന്നെ ക്ഷേത്രത്തിലും പ്രത്യേക പൂജകളും കലശാഭിഷേകങ്ങളും അന്നേ ദിവസം നടത്തുന്നു. ശിവനും പാർവ്വതിയും പുള്ളുവനും പുള്ളുവത്തിയും ആയി നടന്നിരുന്നു എന്നാണല്ലോ പുരാണം അതുകൊണ്ട്‌ അവർക്കു കൊടുക്കുന്ന ദക്ഷിണ ശിവനും പാർവ്വതിക്കും കൊടുക്കുന്നതായി ഭക്തജനം കരുതുന്നു.

ശിവലിംഗ പ്രതിഷ്ഠ
💗●➖➖●ॐ●➖➖●💗
മണ്ണുകൊണ്ടുള്ള ലിംഗമാണ് ഇവിടുത്തെ ശിവപ്രതിഷ്ഠ, അതിനാൽ അഭിക്ഷേകമില്ല. കുംഭത്തിലെ ശിവരാത്രി ആറാട്ടായി ആറുദിവസത്തെ ഉത്സവം. സ്വർണ്ണക്കുടത്തിൽ 12 1/2 നാഴി നെയ്യ് അഭിഷേകം നടത്തുന്നു. ഈ അഭിഷേകം കഴിഞ്ഞാൽ ലിംഗം തേച്ച് കഴുകാറുമില്ല. ഒരുനിലയോടുകൂടിയ ചെമ്പുമേഞ്ഞ വട്ടശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ഇവിടെ പ്രതിഷ്ഠ. സതീദേവിയുടെ ദേഹത്യാഗത്തിനുശേഷം ധ്യാനനിരതനായ ശിവന്റെ രൂപത്തിലാണ് പ്രതിഷ്ഠ. ശ്രീകോവിലിന് തെക്കുവശത്ത് ഒരു ചെറിയ മുറിയിൽ ഗണപതി, നാലമ്പലത്തിനു പുറത്ത് കന്നിമൂലയിൽ പ്രഭാസത്യകസമേതനായ ധർമ്മശാസ്താവ്, വായുകോണിൽ ഗോശാലകൃഷ്ണൻ, പരിവാരസമേതരായ നാഗങ്ങൾ എന്നിവർ ഉപദേവതകളായി വാഴുന്നു.


പുലയർകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രം

പുലയർകോട്ട 
ശ്രീ ധർമ്മശാസ്താക്ഷേത്രം

അതിപുരാതനമായ പുലയർകോട്ട ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ 
ശ്രീമൂലസ്ഥാനമാണ്.

പെരുമ്പാവൂർ പട്ടണത്തിൽ നിന്നും, 600 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് വടക്കു മാറിയാണ്, പുലയർ കോട്ട ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പുലയർകോട്ട ലോപിച്ച് ഇന്ന് 'പുലക്കോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രമെന്നറിയപ്പെടുന്നു.

ഐതീഹ്യപരമായി വളരെ പഴക്കമുള്ള പുലക്കോട്ട ശ്രീ ശാസ്താവിനെയും, പെരുമ്പാവൂർ ശ്രീ ശാസ്താവിനെയും ദർശനം നടത്തിയാണ് മണ്ഡലകാലത്ത് അയ്യപ്പൻമാർ മല ചവിട്ടാറുള്ളത്.

ഐതിഹ്യം
💗●➖➖●ॐ●➖➖●💗
കാട്ടുകള്ളൻ ഉദയനെതിരെ പടക്കൂട്ടാനായി, പന്തളം രാജകുമാരൻ അയ്യപ്പൻ നാടിൻ്റെ നാനാഭാഗത്തും സഞ്ചരിച്ച് നാടുവാഴികളെ കണ്ട്, സന്ദർശിച്ച സ്ഥലങ്ങളിലെ പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുകയും, അതത് ദേശങ്ങളിൽ സാമൂഹികപരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

പെരുമ്പാവൂർ എത്തിയ അയ്യപ്പൻ, നാടുവാഴി ഞാളൂർക്കോട്ട കർത്താക്കളുടെ സഹായം തേടി.

അതിനു ശേഷം, ദേവിയുടെ പൂങ്കാവനമായ ഇരിങ്ങോൾവനത്തിൽ കൂടി നടന്നപ്പോൾ, മോഹിനി രൂപത്തിൽ അമ്മ ദർശനം നല്കി അനുഗ്രഹിച്ചു.

ഇരിങ്ങോൾകാടിൻ്റെ കിഴക്കുവശത്തുള്ള ഞാളൂർക്കോട്ട കളരി സന്ദർശിക്കുകയും, കുറച്ച് നാൾ അവിടെ തങ്ങി അവരുടെതായ ചില കളരിമുറകൾ അഭ്യസിക്കുകയും ചെയ്തു.

പെരും പാഴായി കിടക്കുന്ന ഭൂമിയിൽ കൃഷി ചെയ്ത് പൊന്ന് വിളയിച്ച് തരാം എന്ന് കർത്താക്കൾക്ക് അയ്യപ്പകുമാരൻ വാക്കു കൊടുത്തു...

അങ്ങനെ ആലങ്ങാട്ടു നിന്നും, അങ്കമാലി മഞ്ഞപ്രയിൽ നിന്നും നാലുകൂട്ടം പുലയരെ വരുത്തി, പെരുംപാഴ് ഊരിലെ കടുവാളിൽ കുടിയിരുത്തി കൃഷിപ്പണി ആരംഭിച്ചു.

മലാടിക്കൂട്ടം, ചെറാടിക്കൂട്ടം, പള്ളിക്കൂട്ടം, നാഥനാട്ക്കൂട്ടം എന്നിവരാണ് നാലുകൂട്ടം പുലയർ.

പെരും പാഴ് ഭൂമിയായി കിടന്ന മണ്ണിൽ പുലയരെ സംഘടിപ്പിച്ച് കൃഷിക്ക് നേതൃത്വം നല്കിയ പന്തള രാജകുമാരൻ, കൃഷിയോടെപ്പം അവർക്ക് ആയുധ പരിശീലനവും നല്കി.

അങ്ങനെ 'പെരുമ്പാവൂരിൽ 'കാർഷികവിപ്ലവത്തിനൊപ്പം തന്നെ കെട്ടുറുപ്പുള്ള ഒരു സൈന്യത്തെയും രൂപപ്പെടുത്തി.

അയ്യപ്പസ്വാമി, പുലയർക്കൊപ്പം കൃഷിപ്പണി ചെയ്തും, അവരോടൊപ്പം ഭക്ഷണം കഴിച്ചും, അന്തിയുറങ്ങിയും കഴിഞ്ഞ ഇടം
'പുലയർകോട്ട 'എന്നറിയപ്പെട്ടു.

പന്തളത്തുനിന്ന് ഉദയനെ തുരത്തിയ യുദ്ധത്തിൽ നാലുകൂട്ടം
പുലയർസൈന്യവും പങ്കെടുത്തു.

തങ്ങളുടെകൂടെ ഉണ്ടായിരുന്ന പന്തളം രാജകുമാരൻ, സാക്ഷാൽ പരബ്രഹ്മസ്വരൂപനാണെന്ന സത്യം തിരിച്ചറിഞ്ഞ നാലുകൂട്ടം പുലയർ പാടത്തിൻ്റെ കരയിലുള്ള പാലമരച്ചുവട്ടിൽ ശ്രീ അയ്യപ്പനെ പ്രതിഷ്ഠിച്ച് ആരാധന തുടങ്ങി.

പിന്നീടാണ് ഞാളൂർക്കോട്ട കർത്താക്കൾ, ശ്രീ അയ്യപ്പൻ്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ് പെരുമ്പാവൂർ ധർമ്മശാസ്താ ക്ഷേത്രം പണികഴിപ്പിച്ചത്.

പുലയർക്കോട്ടയിൽ നിന്ന് ആവാഹിച്ച് കൊണ്ട് വന്ന് കുടിയിരുത്തിയതാണെന്നും പറയുന്നു.

ആദ്യം ഉണ്ടായ പുലയർക്കോട്ട ധർമ്മശാസ്താ ക്ഷേത്രത്തെ ജ്യേഷ്ഠൻ ക്ഷേത്രമെന്നും,
രണ്ടാമത് ഉണ്ടായ പെരുമ്പാവൂർ ധർമ്മശാസ്താ ക്ഷേത്രത്തെ അനിയൻ ക്ഷേത്രമെന്നും പറഞ്ഞു വരുന്നു.

(ഈ ഐതീഹകഥ മറ്റൊരു രീതിയിലും പറയുന്നുണ്ട്... പെരുമ്പാവൂരിൽ പടക്കൂട്ടാൻ വന്ന 
ശ്രീ അയ്യപ്പൻ, രണ്ട് പേരായി മാറി ജ്യേഷ്ഠനും അനിയനും, 
ജ്യേഷ്ഠൻ പുലയർകോട്ട
ശ്രീ ധർമ്മശാസ്താവായും, 
അനിയൻ പെരുമ്പാവൂർ
ശ്രീ ധർമ്മശാസ്താവായും മാറിയെന്ന് ഐതീഹ്യം)

പുലക്കോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ അവകാശികൾ ഇന്നും പ്രദേശത്തെ നാലുകൂട്ടം പുലയരാണ്.

പെരുമ്പാവൂർ ടൗണിൻ്റെ അടുത്ത പ്രദേശമായ കടുവാളിൽ ആണ് 
ഇപ്പോഴും നാലുകൂട്ടം പുലയർ താമസിക്കുന്നത്.

പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് 300 മീറ്റർ മാറി, കിഴക്ക് വടക്കുഭാഗത്ത്പുലയർ കൃഷി ചെയ്തു കൊണ്ടിരുന്ന, കോളോപ്പാറ പാടത്തിൻ്റെ കരയിലെ പാലമരചുവട്ടിലാണ് പുലയർ,
ശ്രീ ധർമ്മശാസ്താവിനെ ആരാധന നടത്തി പോന്നത്...

1967ൽ കേരള സ്‌റ്റേറ്റ് ഹരിജൻ സമാജം പ്രസിഡൻറ് എം കെ കുഞ്ഞോലിമാഷിൻ്റെ നേത്യത്വത്തിൽ രൂപികരിച്ച കമ്മിറ്റിയാണ്, പാലമരം മുറിച്ചുമാറ്റി അവിടെ ചെറിയ രീതിയിൽ ക്ഷേത്രം നിർമ്മിച്ചത്..

പെരുമ്പാവൂർ ധർമ്മശാസ്താ ക്ഷേത്രം ദേവസ്വം ബോർഡിൻ്റെ കീഴിലാണ്.

ജ്ഞാനപ്രദായകനായ ന്യായം വിധിക്കുന്ന ശ്രീ ആര്യൻ ശാസ്താവ് സങ്കല്പത്തിലാണ് പെരുമ്പാവൂർ ധർമ്മശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠ.

അത്യപൂർവ്വപ്രതിഷ്ഠയാണ്...
വലതുകൈയ്യിലെ മുദ്ര 
ഭരണം നടത്തുന്നവൻ, 
ന്യായാധിപൻ എന്ന അർത്ഥത്തിലും,
താമര ജ്ഞാനത്തെയും കാണിക്കുന്നു...

നാലുകൂട്ടം പുലയർ ശ്രീ അയ്യപ്പസ്വാമിയെ തങ്ങളുടെ രാജാവായും, ജ്ഞാനഗുരുവായും, ന്യായാധിപനായും സങ്കല്പിച്ച്, ആരാധിച്ച് വന്നതാണ്പ്രതിഷ്ഠയുടെ ഭാവം.

പെരുമ്പാവൂർ ക്ഷേത്രദർശനം നടത്തുന്ന ഭക്തർ ആദ്യം പുലക്കോട്ട 
ശ്രീ ശാസ്താവിനെ വണങ്ങി,
പെരുമ്പാവൂർ ശ്രീ ശാസ്താവിനെ ദർശിക്കുന്നതാണ് അഭികാമ്യം.

മണ്ഡലകാലം വൃശ്ചികം ഒന്ന് മുതൽ, നാല്പത്തിയൊന്നു ദിവസം പുലക്കോട്ട ധർമ്മശാസ്താക്ഷേത്ര നട തുറന്നിരിക്കും...


കേരളപുരം മഹാദേവ ക്ഷേത്രം, തക്കല, കന്യാകുമാരി

കേരളപുരം മഹാദേവ ക്ഷേത്രം, തക്കല, കന്യാകുമാരി

"നിറം മാറുന്ന ഗണപതി വിഗ്രഹം"
അതിശയമായ ഈ വിഗ്രഹം സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രം... പഴയ വേണാടിന്റെ തലസ്ഥാനമായിരുന്ന തക്കലയ്ക്കു സമീപമുള്ള കേരളപുരം എന്ന ഗ്രാമത്തിലാണ് ഈ അത്ഭുത വിഗ്രഹമുള്ള ക്ഷേത്രം സ്ഥിതിചെയ്യുന്നത്... കേരളപുരം മഹാദേവ ക്ഷേത്രം...

വീരനായ ഇരവികുട്ടി പടത്തലവന് ജന്മം നൽകിയ വീര കേരളപുരം. ഒരു ഗ്രാമത്തിന്റെ വിശുദ്ധിയും, നൈർമല്യവും ഇന്നും സൂക്ഷിക്കുന്ന ഈ ഗ്രാമത്തിന്റെ ദേശ ദേവനാണ് കേരളപുരം മഹാദേവൻ. ഈ ക്ഷേത്രത്തിലെ ഉപദേവനാണ് നിറം മാറുന്ന അതിശയ വിനായകൻ!!!!

നൂറ്റാണ്ടുകൾ പഴക്കമുണ്ട് കേരളപുരം മഹാദേവ ക്ഷേത്രത്തിന്. കന്യാകുമാരിയുടെ ചരിത്രം പറയുന്ന പല പുസ്തകങ്ങളിലും, ശാസനകളിലും ഈ ക്ഷേത്രത്തെ കുറിച്ച് പറയുന്നുണ്ട്.

ചരിത്രം
💗●➖➖●ॐ●➖➖●💗
കൊല്ലവർഷം 362 ആം മാണ്ടിൽ ചോഴപുരം രേഖയിൽ കേരളപുരം ക്ഷേത്രത്തെ കുറിച്ച് പരാമർശമുണ്ട്.

കൊല്ലവർഷം 399 ലെ തിരുവല്ലം രേഖ പ്രകാരം ക്ഷേത്രം പണിതത് കൊല്ലവർഷം 362 നു മുന്നെയാണ്.

ഈ ക്ഷേത്രത്തിലെ ഗർഭ ശ്രീകോവിലിനു ചുറ്റിലുമായി ശിലാ ലിഖിതങ്ങൾ കൊത്തിയിട്ടുണ്ട്. പ്രദക്ഷിണം വയ്ക്കുമ്പോൾ നമുക്കതു കാണാവുന്നതാണ്... ആ രേഖകൾ പ്രകാരം കൊല്ലവർഷം 783 അൽപശി മാസം 20-ാം തീയതി തിരുപ്പണി തീർത്തു കലശം നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്രം പുതുക്കി പണിതത് കീഴ്പേരൂർ തിരുവാപ്പൂർ സ്വരൂപത്തിൽ രോഹിണി തിരുനാൾ ഉമയമ്മ തിരുമനസ്സിന്റെ പുത്രൻ ശ്രീ വീര രവി ഉദയ മാർത്താണ്ഡവർമ്മയാണ്. 

ദേശത്തിനു അനുഗ്രഹമായി വിളങ്ങുന്ന ക്ഷേത്രത്തിൽ മഹാദേവനാണ് പ്രതിഷ്‌ഠ. ദേവിയും ഉണ്ട്. നടരാജരൂപമാണ് ഉത്സവ മൂർത്തി, മുരുകനും പ്രാധാന്യമുണ്ട്.

ഈ ക്ഷേത്രത്തിൽ തന്നെ ഉപദേവനായി പ്രതിഷ്‌ഠയുള്ള ഗണപതി വിഗ്രഹമാണ് നിറം മാറുന്ന അതിശയ വിനായകർ.

പ്രതിഷ്ഠയെക്കുറിച്ചുള്ള ഐതിഹ്യം 💗●➖➖●ॐ●➖➖●💗
കേരളപുരം ഭരിച്ചിരുന്ന ഉണ്ണി കേരളവർമ്മ എന്ന രാജാവ് ഒരിക്കൽ രാമനാഥപുരം രാജാവിനെ കാണാൻ രാമേശ്വരത്ത് പോയി. അവിടെ അഗ്നിതീർഥത്തില് രാജാവ് സ്നാനം ചെയ്യുമ്പോൾ കാലിൽ ഒരു കല്ല് തട്ടി. വെള്ളത്തിനുള്ളിൽ നിന്ന് കല്ല് പുറത്തെടുത്തപ്പോൾ അതിന് വിനായകരുടെ രൂപമുള്ളതായി രാജാവിന് തോന്നി. പ്രശ്നം വച്ച് നോക്കിയപ്പോൾ ഇത് രാവണൻ പൂജിച്ചിരുന്ന ഗണപതി വിഗ്രഹം ആണെന്ന് തെളിഞ്ഞു. കേരളവർമ്മ രാജാവിന്റെ ആതിഥേയനായി കൂടെയുണ്ടായിരുന്ന അവിടത്തെ രാജാവ് സേതു മന്നൻ വിഗ്രഹം രാജാവിന് നൽകി. വിനായക രൂപത്തിലെ കല്ല് നാട്ടില് കൊണ്ടുപോയി പ്രതിഷ്ഠിച്ച് പൂജചെയ്യാന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് നാട്ടിലെത്തിയ രാജാവ് ശിവക്ഷേത്രത്തിൽ അനുയോജ്യമായ സ്ഥലം തിരഞ്ഞെടുത്ത് ആൽ മരത്തിന് ചുവട്ടിൽ പ്രതിഷ്ഠിച്ചു.

ചന്ത്രകാന്തകല്ലിൽ തീർത്ത ഈ വിനായക വിഗ്രഹത്തിന്റെ പ്രത്യേകത ഉത്തരായനത്തിലും, ദക്ഷിണായനത്തിലും നിറം മാറുന്നു എന്നുള്ളതാണ്. ഉത്തരായനത്തിൽ (മാർച്ച് - ജൂൺ) കറുപ്പ് നിറത്തിലാകുന്ന വിഗ്രഹം, ദക്ഷിണായനത്തിൽ (ജൂലൈ - ഫെബ്രുവരി) വെളുത്ത നിറത്തിലാകും. വിഗ്രഹം കറുപ്പാകുമ്പോൾ പ്രതിഷ്ഠക്കരികിലെ അരയാലിന്റെ ഇലകൾ കറുപ്പ് കലർന്ന പച്ച നിറത്തിലും, വെള്ളയാകുമ്പോൾ ഇലകൾ ഇളം പച്ചയായി മാറുമെന്നും പറയപ്പെടുന്നു. ഇനി ഒന്നുകൂടെയുണ്ട്, ക്ഷേത്ര കിണർ. ക്ഷേത്രക്കിണറിലെ വെള്ളവും ആറു മാസത്തിലൊരിക്കൽ നിറം മാറുമത്രെ. അതായത് പ്രതിഷ്ഠ വെള്ളയാകുമ്പോൾ വെള്ളം കറുക്കുമെന്നും, പ്രതിഷ്ഠ കറുപ്പാകുമ്പോൾ വെള്ളം തെളിയുമെന്നും പറയപ്പെടുന്നു.

പദ്മനാഭപുരത്ത് നിന്ന് നവരാത്രി അക്ഷരപൂജയ്ക്കായി സരസ്വതി ദേവിയും കൂട്ടരും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ വിശ്രമിക്കുന്നതിനായി കേളപുരം മഹാദേവ ക്ഷേത്രത്തിൽ എത്തും. കുമാരസ്വാമിയും മുന്നൂറ്റി നങ്കയും ഈ ക്ഷേത്രത്തിലും സരസ്വതി ദേവി അകലെയുള്ള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും. ക്ഷേത്രത്തിലെ ഉത്സവത്തിന് തേരോട്ടവും നടക്കാറുണ്ട്. ക്ഷേത്രത്തിനു മുന്നിലായി തേര് സൂക്ഷിക്കുന്ന പുരയും കാണാം. 

ഈ ക്ഷേത്രത്തിൽ വർഷങ്ങൾ പഴക്കമുള്ള പ്രകൃതി നിറങ്ങളാൽ വരച്ച അനന്തശയന
ചിത്രമുണ്ട്. ഇലകളുടെയും പൂക്കളുടെയും നിറങ്ങളും അരിപ്പൊടി, കരി മുതലായ കൂട്ടുകളിലും തീർത്ത ഈ ചുമർ ചിത്രം കാലത്തെ അതിജീവിച്ചു ഇന്നും നിൽക്കുന്നു!!!
ചുമര് ഇടിഞ്ഞു കുറച്ചു ഭാഗം നശിച്ചെങ്കിലും ചിത്രത്തിന്റെ നിറത്തിനു യാതൊരു മങ്ങലും ഇല്ല.