ഭൂമിക്കടിയിൽ ഒളിപ്പിച്ചുവെച്ച അത്ഭുതം...
ലോകത്തിലെ ഏറ്റവും വലിയ പടവ് കിണർ എന്ന ബഹുമതി രാജസ്ഥാനിലെ ഈ പടവ് കിണറിനാണ്.
ഭൂമിക്കടിയിൽ ഒളിപ്പിച്ചുവെച്ച അത്ഭുതം എന്ന പേര് ഇത്രയധികം ചേരുന്ന മറ്റൊരു നിർമ്മിതിയും നമ്മുടെ രാജ്യത്തില്ല. വാസ്തുവിദ്യയും നിർമ്മാണത്തിലെ വൈധഗ്ദ്യവും ഒന്നുപോലെ ചേർന്ന ചാന്ത് ബോലി എന്ന നിർമ്മിതി ശരിക്കും ഒരത്ഭുതം തന്നെയാണ്.
വാസ്തുവിദ്യയുടെയും കണക്കിന്റെയും അത്ഭുതമാണ് ചാന്ത് ബോലി എന്ന നിർമ്മിതി. കൃത്യമായ കണക്കുകളില്‍ നിർമ്മിച്ചിരിക്കുന്ന ഈ പടവ് കിണർ കാഴ്ചയിലും അത്ഭുതം തന്നെയാണ്. രാജസ്ഥാന്റെ അടയാളമായി ഈ പടവ് കിണറിനെയാണ് കണക്കാക്കുന്നത്.
കിണറിന്റെ ഏറ്റവും അടിയിൽ പുറത്തുള്ളതിനേക്കാൾ അഞ്ച് മുതൽ ആറ് ഡിഗ്രി വരെ ചൂട് കുറവായിരിക്കും.
കഠിനമായ ജലക്ഷാമം അനുഭവപ്പെടുന്ന രാജസ്ഥാനില്‍ ജലസംരക്ഷണത്തിനായാണ് പടവ് കിണറുകൾ നിർമ്മിച്ചത്. ഇത്തരത്തില്‍ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ പടവ് കിണറുകൾ കാണാൻ സാധിക്കും.
രാജസ്ഥാനിൽ ആയിരം വർഷമെങ്കിലും പഴക്കമുള്ള കുളമുണ്ട്. ''ചാന്ത് ബോലി'' എന്നാണ് അതിന്റെ പേര്.
ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പേ ഈ നാട്ടിൽ ജലസംരക്ഷണം നടപ്പിലാക്കിയതിന്റെ ദൃഷ്ടാന്തമാണ് ചാന്ത് ബോലി.
100 അടി താഴ്ചയുള്ള ഈ കുളത്തിൽ 3,500 ചവിട്ടുപടികളുണ്ട്.
വെള്ളം ഇറങ്ങിപ്പോകുന്നതിന് അനുസരിച്ച് താഴെയുള്ള പടികൾ തെളിഞ്ഞ് വരും. മഴക്കാലത്ത് ശേഖരിച്ചുവെച്ച വെള്ളം ഒരു യന്ത്രത്തിന്റേയും സഹായമില്ലാതെ വേനലിൽ കോരിയെടുക്കാമെന്നതാണ് ഈ കുളത്തിന്റെ പ്രത്യേകത. സമീപ ഗ്രാമങ്ങൾക്ക് ആവശ്യമായ വെള്ളം മുഴുവൻ നൽകിയിരുന്നത് ഈ കുളമാണ്. രാജസ്ഥാനിൽ പലയിടത്തും ഇത്തരം ചവിട്ടുകളുള്ള കുളങ്ങളുണ്ട്.
No comments:
Post a Comment