ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 March 2025

ഹോളി

ഹോളി 

നിറങ്ങളുടെ ആഘോഷമായ ഹോളിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. കേരളത്തില്‍ അത്ര വിപുലമായ രീതിയില്‍ ആഘോഷിക്കപ്പെടാറില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ഹോളിക്ക് വലിയ പ്രാധാന്യമാണുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഹോളി 'വസന്തോത്സവം' ആയി ആഘോഷിക്കപ്പെടുന്നു.

'തിന്മയുടെ മേൽ നന്മയുടെ' വിജയത്തെ സൂചിപ്പിക്കുന്നതിനാൽ ഹോളിക്ക് ഒരു ദിവസം മുമ്പ് നടക്കുന്ന (ഹോളിക ദഹനം) ഹോളിയുടെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ്. ഫാൽഗുന മാസത്തിലെ പൂർണിമ പൗർണ്ണമിയുടെ സന്ധ്യയിലാണ് ഹോളി ആഘോഷിക്കപ്പെടുന്നത്.

വസന്തകാലത്തിന്റെ വരവറിയിച്ച്, വർണാഭമായ പൊടികളാൽ ലോകമെമ്പാടുമുള്ള മനസ്സുകളെ ഒന്നാക്കുന്ന ഉത്സവമാണ് ഹോളി. ഇന്ത്യയുടെ പൗരാണിക പൈതൃകത്തിൽ ആഴത്തിൽ വേരൂന്നിയ ഈ ആഘോഷം, നിറങ്ങളുടെയും സന്തോഷത്തിന്റെയും പ്രതീകമായി തലമുറകളായി നിലനിൽക്കുന്നു. തിന്മയുടെ മേൽ നന്മയുടെ വിജയത്തെയും വസന്തകാലത്തിന്റെ വരവിനെയും സൂചിപ്പിക്കുന്ന ഈ ഉത്സവം ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹങ്ങൾ വലിയ ആവേശത്തോടെയാണ് കൊണ്ടാടുന്നത്.

പുരാണങ്ങളിലെ ഹോളി:
💗●➖➖●ॐ●➖➖●💗
ഹോളികയുടെ ദാരുണാന്ത്യം, പ്രഹ്ലാദന്റെ വിജയം: ഹിരണ്യകശിപു എന്ന അസുരരാജാവിന്റെ പുത്രൻ പ്രഹ്ലാദൻ വിഷ്ണുഭക്തനായിരുന്നു. മകന്റെ ഭക്തിയിൽ കോപിഷ്ഠനായ ഹിരണ്യകശിപു അവനെ പലവിധത്തിൽ ഉപദ്രവിച്ചു. ഒടുവിൽ, അഗ്നിദേവനിൽ നിന്ന് രക്ഷ നേടാനുള്ള വരം ലഭിച്ച സഹോദരി ഹോളികയെ പ്രഹ്ലാദനുമായി അഗ്നിയിലേക്ക് അയച്ചു. എന്നാൽ, പ്രഹ്ലാദന്റെ ഉറച്ച ഭക്തി കാരണം അവൻ രക്ഷപ്പെടുകയും ഹോളിക അഗ്നിക്കിരയാവുകയും ചെയ്തു. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായാണ് ഹോളികയുടെ ദാരുണാന്ത്യം കണക്കാക്കുന്നത്.

രാധയുടെയും കൃഷ്ണന്റെയും ദിവ്യപ്രണയം: 
💗●➖➖●ॐ●➖➖●💗
രാധയുടെയും കൃഷ്ണന്റെയും ദിവ്യമായ പ്രണയകഥ ഹോളിക്ക് കൂടുതൽ നിറം നൽകുന്നു. രാധയുടെ ഇളം നിറവുമായി താരതമ്യപ്പെടുത്തുമ്പോൾ തന്റെ കറുത്ത നിറത്തെക്കുറിച്ച് കൃഷ്ണന് ആശങ്കയുണ്ടായിരുന്നു. ഇതിന് പരിഹാരമായി, രാധയുടെ മുഖത്ത് നിറം പുരട്ടാൻ അമ്മ യശോദ തമാശയായി നിർദ്ദേശിച്ചു. ഇതാണ് ഹോളിയിൽ നിറങ്ങൾ എറിയുന്ന പാരമ്പര്യത്തിലേക്ക് വഴിതെളിയിച്ചത് എന്നാണ് വിശ്വാസം. രാധയുടെയും കൃഷ്ണന്റെയും പ്രണയത്തിന്റെ നിറങ്ങൾ ഹോളിക്ക് കൂടുതൽ ചാരുത നൽകുന്നു.

കാമദേവന്റെ പുനർജന്മം: 
💗●➖➖●ॐ●➖➖●💗
ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ ഭസ്മമായ കാമദേവന്റെ പുനർജ്ജന്മമാണ് മറ്റൊരു ഐതിഹ്യം. പാർവ്വതിയുടെ തപസ്സിൽ സംപ്രീതനായ ശിവൻ കാമദേവനെ പുനർജീവിപ്പിക്കുകയും ലോകത്ത് സ്നേഹവും സന്തോഷവും നിറയ്ക്കുകയും ചെയ്തു. കാമദേവന്റെ പുനർജന്മത്തിന്റെ ആഘോഷം കൂടിയാണ് ഹോളി എന്നാണ് പറയുന്നത്. 

പൂതനയുടെ അന്തകനായ ശ്രീകൃഷ്ണൻ: 
💗●➖➖●ॐ●➖➖●💗
ശ്രീകൃഷ്ണൻ പൂതനയെ വധിച്ച ദിനത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഹോളിയെന്നും വിശ്വാസമുണ്ട്. പൂതനയെ വധിച്ചതിന് ശേഷം ഗോപികമാരുമായി കൃഷ്ണൻ നൃത്തം ചെയ്തു ആഘോഷിച്ചു. ഇതിന്റെ പ്രതീകമായിട്ടാണ് ഹോളി ആഘോഷിക്കുന്നത്.

ചരിത്രപരമായ വേരുകൾ:
💗●➖➖●ॐ●➖➖●💗
ഏഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'രത്നാവലി' എന്ന സംസ്കൃത നാടകത്തിലും, പത്താം നൂറ്റാണ്ടിലെ 'ഭവിഷ്യപുരാണ'ത്തിലും ഹോളി ആഘോഷത്തെക്കുറിച്ച് പരാമർശമുണ്ട്. ഇവ ഹോളിയുടെ പ്രാചീനതയെയും ചരിത്രപരമായ സാന്നിധ്യത്തെയും ഉറപ്പിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായ ഹംപിയിലെ ക്ഷേത്രഭിത്തികളിൽ ഹോളി ആഘോഷങ്ങളുടെ ശില്പങ്ങൾ കാണാം. ഇത് മധ്യകാലഘട്ടത്തിലും ഹോളിക്ക് പ്രചാരമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു.

ഹോളി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികളിൽ ആഘോഷിക്കപ്പെടുന്നു. വടക്കേ ഇന്ത്യയിൽ ഹോളിക ദഹനത്തിനും വർണ്ണങ്ങൾ എറിഞ്ഞുള്ള ആഘോഷങ്ങൾക്കും പ്രാധാന്യം നൽകുമ്പോൾ, തെക്കേ ഇന്ത്യയിൽ കാമദേവനെ ആരാധിക്കുന്നതിനും വസന്തോത്സവമായി ആഘോഷിക്കുന്നതിനും പ്രാധാന്യം നൽകുന്നു. ഓരോ പ്രദേശത്തിൻ്റെയും സംസ്കാരത്തിനും പാരമ്പര്യത്തിനും അനുസരിച്ച് ഹോളി ആഘോഷങ്ങളിൽ മാറ്റങ്ങൾ കാണാം.

ഹോളിയുടെ വ്യത്യസ്ത ഐതിഹ്യങ്ങൾ

ഹോളിയുടെ വ്യത്യസ്ത ഐതിഹ്യങ്ങൾ

വസന്തകാലത്തെ എതിരേൽക്കാൻ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാറുണ്ട്. പ്രധാനമായും ഹോളി ഉത്തരേന്ത്യയുടെ ആഘോഷമാണ്. ഇപ്പോൾ ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്ത്, മഹാരാഷ്‌ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഹോളി ആഘോഷത്തിന് മുൻപന്തിയിൽ നിൽക്കുന്നത്. ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുതയില്ലാതെയാകുമെന്നാണ് വിശ്വാസം.

ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ഹോളി കൊണ്ടാടുന്നത്.ഫാൽഗുന മാസത്തിലെ പൗർണമി ദിനത്തിലാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ് യഥാർഥ ഹോളി ദിവസം. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹോളിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പ്രചാരത്തിലുണ്ട്്. രാധ-കൃഷ്ണ പ്രണയം, കാമദേവന്റെ ത്യാഗം എന്നിങ്ങനെ വിവിധ കഥകളുണ്ടെങ്കിലും പ്രഹ്ലാദന്റെ കഥയാണ് കൂടുതൽ പ്രസിദ്ധം. പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയായ ഹോളിഗയിൽ നിന്നാണ് ഹോളി പേരു ഉരുതിരിഞ്ഞെന്നാണ് വിശ്വാസം.

ഹോളിയും ഹോളിഗയും
💗●➖➖●ॐ●➖➖●💗
പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കൊണ്ടു നിറഞ്ഞു. ഭഗവാൻ വിഷ്ണുവിനെ വരെ തനിക്ക് കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ തന്റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്ക് ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. വിഷ്ണുവിന്റെ ഉത്തമഭക്തൻ. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ച് പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടർന്ന് പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്റെ ശക്തിയാൽ ആർക്കും അവനെ ഒന്നും ചെയ്യാനായില്ല.

ഒടുവിൽ, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യർത്ഥിച്ചു.അഗ്നിദേവൻ സമ്മാനിച്ച വസ്ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്‌ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്‌ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിന് ശക്തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്തു. ഹിരണ്യകശ്യപുവിനെ പിന്നീട് വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. തിന്മയുടെ മേൽ നന്മ വിജയം നേടിയത് ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്.

കാമദേവന്റെ ത്യാഗം
💗●➖➖●ॐ●➖➖●💗
പരമശിവനുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ മറ്റൊരു കഥയുള്ളത്. ബ്രഹ്‌മാവിന്റെ മകനായിരുന്ന ദക്ഷന്റെ മകളായ സതി ശിവന്റെ ഭാര്യയായിരുന്നു. ഒരിക്കൽ, ദക്ഷൻ തന്റെ കൊട്ടാരത്തിൽ വലിയൊരു യാഗം നടത്തി. എന്നാൽ മകളെയും ഭർത്താവായ ശിവനെയും യാഗത്തെ പറ്റി അറിയിച്ചില്ല. തന്റെ അച്ഛന്റെ കൊട്ടാരത്തിൽ നടക്കുന്ന യാഗത്തെ കുറിച്ചു കേട്ടറിഞ്ഞ് സതി ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത് എത്തി. എന്നാൽ അവിടെ തന്റെ ഭർത്താവിനെ അപമാനിക്കുന്നതായി സതിക്കു തോന്നി. ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത് എത്തി അപമാനിതയായതിൽ മനം നൊന്ത് സതി യാഗാഗ്നിയിൽ ചാടി മരിച്ചു. ഇതറിഞ്ഞ ശിവൻ കോപത്താൽ വിറച്ച് തന്റെ ഭൂതഗണങ്ങളെ അയച്ചു യാഗവേദി മുഴുവൻ നശിപ്പിച്ചു.

എന്നിട്ടും കോപം തീരാതെ ശിവൻ കഠിനമായ തപസ് ആരംഭിച്ചു. തപസിന്റെ ശക്തിയാൽ ലോകം തന്നെ നശിക്കുമെന്നു മനസ്സിലാക്കിയ ദേവൻമാർ കാമദേവനെ സമീപിച്ചു ശിവന്റെ തപസ് മുടക്കാൻ അപേക്ഷിച്ചു. സതിയുടെ പുനർജന്മമായ പാർവതി ശിവനെ പ്രീതിപ്പെടുത്താനായി അദ്ദേഹത്തെ ശുശ്രൂക്ഷിച്ചു വരികയായിരുന്നു. ശിവന്റെ തപസ് നടക്കുന്ന സ്ഥലത്ത് എത്തി മറഞ്ഞിരുന്ന് കാമദേവൻ കാമാസ്ത്രം ശിവന്റെ നേരെ തൊടുത്തു. ക്ഷുഭിതനായ ശിവൻ തന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി. പിന്നീട് തെറ്റുമനസ്സിലാക്കിയ ശിവൻ കാമദേവനു അനശ്വരത്വം നൽകുകയും ചെയ്തു. ലോകത്തിന്റെ രക്ഷയ്‌ക്കു വേണ്ടി തന്റെ തന്നെ ജീവിതം സമർപ്പിച്ച കാമദേവന്റെ സ്മരണയിൽ ഹോളിയുടെ നിരവധി ആചാരങ്ങളുണ്ട്.

രാധാ-കൃഷ്ണ പ്രണയകാലം
💗●➖➖●ॐ●➖➖●💗
കൃഷ്ണനും അമ്പാടി ഗോപസ്ത്രീയായ രാധയുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ മറ്റൊരു കഥ. ബാലനായ കൃഷ്ണൻ തനിക്കു മാത്രം കാർമേഘത്തിന്റെ നിറം എങ്ങനെ ലഭിച്ചുവെന്നു വളർത്തമ്മയായ യശോദയോടു ചോദിച്ചു. രാധയും മറ്റു ഗോപസ്ത്രീകളും വെളുത്തു സുന്ദരികളായി ഇരിക്കുന്നതെന്തു കൊണ്ടാണെന്നായിരുന്നു കൃഷ്ണന് അറിയേണ്ടത്. യശോദ കൃഷ്ണനു ഒരു ഉപായം പറഞ്ഞുകൊടുത്തു. രാധയുടെ ദേഹത്ത് കൃഷ്ണനു ഇഷ്ടമുള്ള നിറങ്ങൾ കലക്കിയൊഴിക്കുക എന്നതായിരുന്നു അത്. കൃഷ്ണൻ അങ്ങനെ ചെയ്തു. ഹോളിയിൽ നിറങ്ങൾ വാരിവിതറുന്നത് കൃഷ്ണന്റെ ഈ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം.

മദനോത്സവം
💗●➖➖●ॐ●➖➖●💗
കാലാന്തരത്തിൽ ഈ ആഘോഷം മദനോത്സവരൂപത്തിൽ കൊണ്ടാടാൻ തുടങ്ങി.ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള ആളുകൾ ഒരുസ്ഥലത്ത് ഒത്തുകൂടി കാമദേവ പൂജ നടത്തുന്നു.പൂജയ്‌ക്ക് ശേഷം എല്ലാവരും സംഗീതം,നൃത്തം,കളിതമാശകൾ എന്നിവയിലൂടെ പരസ്പരം രസിക്കുന്നു.സ്ത്രീകൾ പുരുഷന്മാരുടെ പുറത്ത് പീച്ചാംകുഴലിലൂടെ നിറം കലക്കിയ വെള്ളം തെറിപ്പിക്കുകയും പുരുഷന്മമർ സ്ത്രീകളുടെ കവിളിൽ പലനിറത്തിൽ ഉള്ള വർണ്ണപൊടികൾ വാരിപ്പൂശുന്നു.നര്ത്തകർ കൃഷ്ണന്റെയും ഗോപികമാരുടെയും വേഷഭൂഷാദികൾ അണിഞ്ഞ് നൃത്തം ചെയ്യുന്നു.

ഹോളി നിറങ്ങളുടെ ആഘോഷം
💗●➖➖●ॐ●➖➖●💗
നിറങ്ങളുടെ ആഘോഷമാണ് ഹോളി. നേപ്പാളിലാണ് ഈ ആഘോഷം ആദ്യമായി തുടങ്ങിയതെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ, വിശേഷിച്ചും ഉത്തരേന്ത്യയിൽ ഹോളി ഉത്സവം തന്നെയാണ്. ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിച്ചു തുടങ്ങിയതോടെ ഇന്ത്യയിലെ ഒരു വർണാഭമായ ആഘോഷമായി ഹോളി മാറിക്കഴിഞ്ഞു. നിറമുള്ള പൊടികളും നിറം കലക്കിയ വെള്ളം ചീറ്റിക്കുന്ന തോക്കുകളുമൊക്കെ ഹോളിയ്‌ക്ക് മിഴിവേറ്റുന്നു. കേരളത്തിൽ ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമുള്ള ഗുജറാത്തി സമൂഹമാണ് ഹോളി അങ്ങേയറ്റം ആഘോഷിക്കുന്നത്. ഇപ്പോൾ ക്യാംപസുകളും ഹോളിയെ നെഞ്ചേറ്റിക്കഴിഞ്ഞു.

തിന്മയ്‌ക്കെതിരേയുള്ള നന്മയുടെ വിജയമായും വസന്തകാലത്തിന്റെ വരവായും ഹോളിയെ കാണാം. ഹിരണ്യകശിപുവിന്റെയും ദുഷ്ട സഹോദരിയായ ഹോളികയുടെയും പ്രഹ്ലാദന്റെയും കഥയുമായി ബന്ധപ്പെടുത്തിയാണ് ഹോളിയുടെ ഒരു ഐതിഹ്യം. മനുഷ്യനാലും മൃഗത്താലും കൊല്ലപ്പെടില്ല, പകലും രാത്രിയും കൊല്ലപ്പെടില്ല. ഭൂമിയിലും ആകാശത്തും കൊല്ലപ്പെടില്ല, വീടിനകത്തും പുറത്തും കൊല്ലപ്പെടില്ല എന്നീ വരങ്ങൾ ലഭിച്ചതോടെ തികഞ്ഞ ദൈവനിന്ദകനായി മാറിയ ഹിരണ്യകശിപുവും തികഞ്ഞ വിഷ്ണു ഭക്തനായ മകൻ പ്രഹ്ലാദനും തമ്മിലുള്ള ആശയവൈരുദ്ധ്യത്തെ ആളിക്കത്തിക്കാനൊരുമ്പെട്ട ഹോളിക പ്രഹ്ലാദനുമൊന്നിച്ച് സൂത്രത്തിൽ ഒരു ചിതയ്‌ക്ക് മുകളിൽ ഇരിപ്പായി. അഗ്നിസ്പർശം ഏൽക്കാത്ത മേലാടയായിരുന്നു ഹോളികയുടെ തുറുപ്പു ചീട്ട്. എന്നാൽ തീ പടർന്നതും മേലാട ഹോളികയെ വിട്ട് പ്രഹ്ലാദനെ സംരക്ഷിച്ചു. ഹോളിക കത്തി ചാമ്പലാവുകയും ചെയ്തു.

ക്രുദ്ധനായ ഹിരണ്യകശിപു പ്രഹ്ലാദനുമായി വാഗ്വാദത്തിലേർപ്പെടുകയും അടുത്തുള്ള തൂൺ ഗദയാൽ അടിച്ച് തകർക്കുകയും ചെയ്തു. അതിൽ നിന്നുയർന്നു വന്ന മഹാവിഷ്ണുവിന്റെ നരസിംഹാവതാരം തൃസന്ധ്യ നേരത്ത് വാതിൽപ്പടിയിൽ, സ്വന്തം മടിയിൽ വെച്ച് ഹിരണ്യ കശിപുവിനെ കൊന്നു. പിറ്റേദിവസം നഗരവാസികൾ ഹോളികയുടെ ചാരം നെറ്റിയിൽ തൊട്ട് നന്മയുടെ വിജയം ആഘോഷിച്ചു. പിന്നീട് എല്ലാ വർഷവും അതേദിവസം നിറമുള്ള ഭസ്മങ്ങളും പൊടികളുമായി ഹോളി ആഘോഷിക്കുന്നു എന്നാണ് ഐതിഹ്യം.

12 February 2025

108 ശിവ താണ്ഡവം

108 ശിവ താണ്ഡവം

1. താലപുഷ്പപുടം
2. വർത്തിതം
3. വലിയൊരുക്കം
4. അപവിദ്ധം
5. സമനഖം
6. ലീനം
7. സ്വസ്തികരേചിതം
8. മണ്ഡലസ്വസ്തികം
9. നികുഠകം
10. അർദ്ധനികുടം
11. കടിചിന്നം
12. അർധാരേചിതം
13. വക്ഷസ്വസ്തികം
14. ഉന്മത്തം
15. സ്വസ്തികം
16. പൃഷ്ടസ്വസ്തികം
17. ദിക്സ്വസ്തികം
18. അലതം
19. കഠിസമം
20. ക്ഷിപ്തരേചിതം
21. വിക്ഷിപ്താക്ഷിപ്തം
22. അർദ്ധസ്വസ്തികം
23. അഞ്ചിതം
24. ഭുജംഗത്രാസിതം
25. സർവ്വജാനു
26. നികുഞ്ചിതം
27. മട്ടല്ലി
28. അർദ്ധമറ്റള്ളി
29. രെചിതനികുടം
30. പാദപവിദ്ദകം
31. വലിതം
32. ഗുര്ണിതം
33. ലളിതം
34. ദണ്ഡപക്ഷം
35. ഭുജംഗത്രസ്തരേചിതം
36. നൂപുരം
37. വൈശാഖരേചിതം
38.ഭ്രമരം
39. ചതുരം
40. ഭുജംഗഞ്ചിതം
41. ദാണ്ഡേചിതം
42. വൃശ്ചികകുഠിതം
43. കഠിഭ്രാന്തം
44. ലതാവൃശ്ചികം
45. ചിന്നം
46. വൃശ്ചികരെചിതം
47. വൃശ്ചികം
48. വ്യംസിതം
49. പാർശ്വനികുഠകം
50. ലലാടതിലകം
51. ക്രാന്തം
52. കുഞ്ചിതം
53. ചക്രമണ്ഡലം
54. ഊരുമണ്ഡലം
55. ക്ഷിപ്തം
56. തലവിലാസിതം
57. അർഗലം
58. വിക്ഷിപ്തം
59. ആവർത്തം
60. ദോലപാദം
61. വിവൃതം
62. വിനിവൃത്തം
63. പാർശ്വക്രാന്തം
64. നിശുംഭിതം
65. വിദ്യുത്ഭ്രാന്തം
66. അതിക്രാന്തം
67. വിവരിതകം
68. ഗജക്രീഡിതം
69. താലസംസ്ഫോടം
70.ഗരുഡപ്ലൂതം
71. ഗാനാശുചി
72. പരിവൃത്തം
73. പാർശ്വജനു
74. ഗൃദ്രാവലിനാകം
75. സന്നതം
76. സൂച്ചി
77. അർദ്ധസൂചി
78. ശുചിവിദ്ധം
79. അപക്രാന്തം
80. മയൂരലാളിതം
81. സർപിതം
82. ദണ്ഡപദം
83. ഹരിനാപ്ലൂതം
84. പ്രെങ്കോലിതം
85. നിതംബം
86.സ്കലിതം
87. കരിഹസ്തം
88. പ്രസർപിതം
89. സിംഹവിക്രിടം
90. സിംഹകർഷിതം
91. ഉദ്വൃത്തം
92. ഉപാഷ്ടം
93. തലസങ്ഘഠിതം
94. ജനിതം
95. അവഹിതകം
96. നിവേശം
97. ഇലാകക്രീഡിതം
98. ശൃദ്വൃത്തം
99. മദസ്കലിതം
100. വിഷ്ണുക്രാന്തം
101. സംഭ്രാന്തം
102. വിശാഖംബം
103. ഉദ്ഘടിതം
104. വൃഷഭക്രീഢിതം
105. ലോലിതം
106. നാഗപസർപ്പിതം
107. ശകതസ്യം
108. ഗംഗാവതരണം

ശിവ താണ്ഡവത്തിൻ്റെ 108 പോസുകൾ

ശിവ താണ്ഡവത്തിൻ്റെ 108 പോസുകൾ

വാദ്യങ്ങളുടെ നാഥനായ ശിവന്‍റെ താണ്ഡവം. മഹാനര്‍ത്തകനാണ് ശിവന്‍. 108 നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിര്‍ഭവിച്ചു വെന്ന് പറയപ്പെടുന്നു. ജീവജാലങ്ങളെ ദു:ഖത്തില് നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില് ശിവന് കൈലാസത്തില് നൃത്തം ചെയ്യുന്നു. അതു താണ്ഡവ നൃത്തമാണ്. പാര്‍വ്വതിദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. വാദ്യോപകരണമായ ഡമരു, മുകളിലെ വലതുകൈയില്. തീയ്, ഇടതു കൈയിലും പിടിക്കും. താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്‍ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും . വലതു കാല് അപസ്മാരമൂര്‍ത്തിയെ ചവിട്ടുന്ന നിലയിലാണ്. ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യോപകരണമായ ഡമരുവിന്‍റെ ശബ്ദത്തില് നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന്‍ കൈ ചലിപ്പിക്കുമ്പോള്‍ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു. അപസ്മാരമൂര്‍ത്തി അജ്ഞാനത്തെയും സൂചിപ്പിക്കുന്നു.

താണ്ഡവം (താണ്ഡവ നൃത്യ എന്നും അറിയപ്പെടുന്നു) ശിവൻ അവതരിപ്പിക്കുന്ന ഒരു ദിവ്യ നൃത്തമാണ്. സൃഷ്ടിയുടെയും സംരക്ഷണത്തിൻ്റെയും ലയനത്തിൻ്റെയും ചക്രത്തിൻ്റെ ഉറവിടമായ ഊർജ്ജസ്വലമായ ഒരു നൃത്തമായാണ് ശിവൻ്റെ താണ്ഡവത്തെ വിശേഷിപ്പിക്കുന്നത്. രുദ്ര താണ്ഡവ അവൻ്റെ ഹിംസാത്മക സ്വഭാവത്തെ ചിത്രീകരിക്കുമ്പോൾ, ആദ്യം സ്രഷ്ടാവായും പിന്നീട് പ്രപഞ്ചത്തെ നശിപ്പിക്കുന്നവനായും, മരണം പോലും; ആനന്ദ താണ്ഡവ അവനെ ആസ്വദിക്കുന്നതായി ചിത്രീകരിക്കുന്നു. ശൈവ സിദ്ധാന്ത പാരമ്പര്യത്തിൽ, നടരാജനായി ശിവൻ ("നൃത്തത്തിൻ്റെ പ്രഭു") നൃത്തത്തിൻ്റെ പരമോന്നത പ്രഭുവായി കണക്കാക്കപ്പെടുന്നു.

ശിവൻ്റെ കൽപ്പനപ്രകാരം അംഗഹാരങ്ങളും കരണങ്ങളും ഉപയോഗിക്കുന്നതിന് ഭരതനെ (നാട്യ ശാസ്ത്രത്തിൻ്റെ രചയിതാവ്) ഉപദേശിച്ച പരമശിവൻ്റെ പരിചാരകനായ തണ്ഡുവിൽ നിന്നാണ് താണ്ഡവം എന്ന പേര് സ്വീകരിച്ചതെന്ന് അതിൽ പറയുന്നു.

നടരാജൻ്റെ 108 കരണങ്ങളിൽ ചിലത് ഹവായിയിലെ കവായിലെ കടവുൾ ഹിന്ദു ക്ഷേത്രത്തിലാണ്. 1980-കളിൽ സദ്ഗുരു ശിവായ സുബ്രമുനിയസ്വാമി കമ്മീഷൻ ചെയ്ത, നിലവിലുള്ള ചുരുക്കം ചില ശേഖരങ്ങളിൽ ഒന്നാണിത്. ഓരോ ശില്പത്തിനും ഏകദേശം 12 ഇഞ്ച് ഉയരമുണ്ട്. ചിദംബരം ക്ഷേത്രത്തിന് ഒരു സമ്പൂർണ്ണ സെറ്റ് ഉണ്ടെന്നും അറിയപ്പെടുന്നു.

നാട്യശാസ്ത്രത്തിൻ്റെ നാലാം അധ്യായമായ താണ്ഡവ ലക്ഷണത്തിൽ ഭരതൻ 32 അംഗഹാരങ്ങളും 108 കരണങ്ങളും ചർച്ച ചെയ്യുന്നു. കരണമെന്നത് പാദങ്ങളോടുകൂടിയ കൈ ആംഗ്യങ്ങൾ സംയോജിപ്പിച്ച് നൃത്തരൂപം രൂപപ്പെടുത്തുന്നതാണ്. ഏഴോ അതിലധികമോ കരണങ്ങൾ ചേർന്നതാണ് അംഗഹാര. താണ്ഡവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 108 കരണങ്ങൾ നൃത്തം, പോരാട്ടം, വ്യക്തിഗത പോരാട്ടങ്ങൾ എന്നിവയിലും ഉലാത്തൽ പോലുള്ള മറ്റ് പ്രത്യേക ചലനങ്ങളിലും ഉപയോഗിക്കാം.


ഗർഭ രക്ഷക്കും ഒരു ക്ഷേത്രം

ഗർഭ രക്ഷക്കും ഒരു ക്ഷേത്രം

ഓരോ ക്ഷേത്രത്തിനും ഓരോ കഥകളാണ്... ശാസ്ത്രത്തെയും അതുവരെയുണ്ടായിരുന്ന വിശ്വാസങ്ങളെയും സങ്കല്പങ്ങളെയും ഒക്കെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിൽ ഒരുപാടുണ്ട്. അത്തരത്തിൽ ഒരു ക്ഷേത്രമാണ് മാവേലിക്കര കുറത്തിക്കാട് മാലിമേൽ ഭഗവതി ക്ഷേത്രവും അവിടുത്തെ അമ്മൂമ്മക്കാവും. ഗര്‍ഭ രക്ഷയ്ക്കും സുഖപ്രസവത്തിനും ഒക്കെയായി സ്ത്രീകൾ ഒരു പക്ഷേ, ആശുപത്രികളേക്കാൾ അധികം വിശ്വസിക്കുന്ന ഒരപൂർവ്വ ദേവസ്ഥാനത്തിന്റെ കഥയാണിത്. ഗര്‍ഭിണികൾക്കും അവരുടെ ഉദരത്തിലെ കുഞ്ഞിനും രക്ഷ നല്കുന്ന, വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിക്കുന്ന വിധത്തിൽ ആളുകള്‍ എത്തിച്ചേരുന്ന അമ്മൂമ്മക്കാവിനെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയാം...

കേൾക്കുമ്പോൾ തന്നെ അതിശയം തോന്നിപ്പിക്കുന്ന മാലിമേൽ ഭഗവതി ക്ഷേത്രവും അമ്മൂമ്മക്കാവും ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് തെക്കേക്കര പഞ്ചായത്തിൽ കുറത്തിക്കാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
മാവേലിക്കരയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ മാലിമേൽ ഭഗവതി ക്ഷേത്രത്തിന് ഏകദേശം 900 വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. പശുവിന്‌റെ രൂപത്തിൽ വന്ന ദേവിയെ കുടിയിരുത്തിയ ക്ഷേത്രം എന്ന നിലയിലാണ് ക്ഷേത്രചരിത്രത്തിൽ പറയുന്നത്. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
900 വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിൽ ദേവി എങ്ങനെയാണ് എത്തിയത് എന്നതിനു പിന്നിൽ ഒരു കഥയുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് കുറത്തികാട് പുല്ലേലിൽനാടാലയിൽ കുടുംബത്തിലെ കാരണവർ സ്ഥിരമായി ശബരിമല ദർശനം നടത്തിയിരുന്നു. തികഞ്ഞ അയ്യപ്പ ഭക്തനും ദേവീ ഭക്തനുമായ ഇദ്ദേഹം ശബരിമലയിലേക്ക് പോകും വഴി കോഴഞ്ചേരിക്കടുത്തുള്ള അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും ഭജനം പാർക്കുക പതിവായിരുന്നു. അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തിയിൽ സംപ്രീതയായ ദേവി ഒരിക്കൽ മടക്കയാത്രയിൽ അദ്ദേഹത്തോടൊപ്പം ഒരു പശുക്കിടാവിന്റെ രൂപത്തിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തി എന്നാണ് വിശ്വാസം

 പുല്ലേലിൽനാടാലയിൽ കുടുംബത്തിലെ കാരണവരുടെ കുടുംബത്തിന്റെയും നാടിന്റെയും ഐശ്വര്യത്തിനായി ഇനി ഇവിടെ കുടിയിരുന്നുകൊള്ളാം എന്നു പറഞ്ഞ് ദേവി അപ്രത്യക്ഷയായത്രെ. പിന്നീട് ആ കാരണവർ പശുക്കിടാവായി വന്ന ദേവിക്ക് ഒരു ക്ഷേത്രം നിർമ്മിച്ച് ദേവിയെ അവിടെ കുടിയിരുത്തി എന്നാണ് വിശ്വാസം. മാലിമേൽ ഭഗവതീ ക്ഷേത്രത്തിൽ ഈ കാരണവരെ യോഗീശ്വര ഭാവത്തിൽ ഉപദേവതാ സങ്കല്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഗണപതി, മഹാദേവൻ, വല്യച്ചന്മാർ, യക്ഷിയമ്മ, സർപ്പ ദൈവങ്ങൾ എന്നീ ഉപദേവാലയങ്ങൾ കൂടാതെ അമ്മൂമ്മക്കാവ് എന്ന ഉപദേവതയും ഇവിടെ കുടികൊള്ളുന്നു. മീനത്തിലെ രേവതി നാളിലാണ് ഭഗവതിയുടെ തിരുന്നാള്‍ നടത്തുന്നത്.

കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ കഴിയാത്ത ആചാരങ്ങളാണ് മാലിൽ ക്ഷേത്രത്തിലുള്ളത്. ഗർഭകാലത്ത് ഇവിടെ എത്തുന്ന സ്ത്രീകൾ ദേവിയ്ക്കും അമ്മൂമ്മയ്ക്കും വഴിപാടുകൾ സമർപ്പിക്കുകയാണ് ആദ്യം ചെയ്യുക, പിന്നീട് അമ്മൂമ്മക്കാവിൽ നിന്നും ഒരു കല്ലെടുത്ത് സൂക്ഷിക്കും. ഗർഭകാലം മുഴുവനും ഈ കല്ല് ഒരു സുരക്ഷാ കവചമായി കയ്യിൽ കരുതണം എന്നാണ് വിശ്വാസം. ഇത് സൂക്ഷിക്കുന്നത് ഉദരത്തിലുള്ള ശിശുവിനും അമ്മയ്ക്ക് പിന്നീട് സുഖപ്രസവത്തിനും സഹായിക്കും എന്നുമാണ് വിശ്വാസം. ഗർഭകാലം മുഴുവനും ഈ കല്ല് കയ്യിൽ കരുതണം എന്നാണ് വിശ്വാസം. ഗർഭകാലത്ത് ഏഴാം മാസത്തിനു മുന്‍പായി കല്ലെടുത്ത് വയ്ക്കണം എന്നാണ് വിശ്വാസം.

പരാശക്തിയായ കാമാക്ഷിയമ്മന്‍ ക്ഷേത്രം

പരാശക്തിയായ കാമാക്ഷിയമ്മന്‍ ക്ഷേത്രം

കാഞ്ചീപുരത്തെ കാമാക്ഷിയമ്മന്‍ പരാശക്തിയാണ് ദേവതകളുടെ ദേവി. ശ്രീ കാഞ്ചികാമാക്ഷീ ദേവി. സരസ്വതി ദേവിയേയും ലക്ഷ്മീദേവിയേയും പാര്‍വതീ ദേവി സ്വന്തം കണ്ണുകളാക്കിയിരിക്കുന്നു. കാ എന്നാല്‍ വിദ്യാദേവതയായ സരസ്വതി, മാ എന്നാല്‍ സമ്പത്തിന്റെ അധിദേവതയായ ലക്ഷ്മി-അക്ഷി എന്നതിനര്‍ത്ഥം കണ്ണുകള്‍ എന്നും. സരസ്വതിയേയും ലക്ഷ്മിയേയും കണ്ണുകളായി ധരിച്ചവള്‍ ദേവി കാമാക്ഷി. സപ്തമോക്ഷപുരികളില്‍ ഒന്നത്രെ ഈ ക്ഷേത്രം. നാഭിസ്ഥാന ഒഡ്യാണപീഠം എന്നാണ് ദേവി നില്‍ക്കുന്ന സ്ഥലം അറിയപ്പെടുന്നത്. സുമാര്‍ അഞ്ച് ഏക്കര്‍ വരും ക്ഷേത്രഭൂമി. നാല് വശത്തും ഗോപുരങ്ങളുമുണ്ട്.

ഗായത്രി മണ്ഡപത്തിന് മധ്യത്തിലായുള്ള ശ്രീകോവില്‍ തെക്ക് കിഴക്കോട്ട് അഭിമുഖമായാണ്. ഇന്ന് ഗായത്രീ മണ്ഡപം എന്നറിയപ്പെടുന്ന ആദ്യകാലത്തെ പ്രധാന ക്ഷേത്രത്തിന്റെ ചുറ്റും ചെമ്പകമരക്കാടുകളായിരുന്നു. ദേവന്മാര്‍ തത്തകളുടെ രൂപമെടുത്ത് ഇവിടത്തെ ശ്രീദേവിയെ ഉപാസിച്ചുപോന്നു. അര്‍ച്ചനകളും പൂജകളും മുഴുവന്‍ ഇവിടെയാണ് ചെയ്യാറുള്ളത്. ദേവന്മാര്‍ക്ക് മുഴുവന്‍ പൂര്‍ണസംരക്ഷണം നല്‍കിയശേഷം സൂക്ഷ്മരൂപം പൂണ്ട ദേവി ശ്രീചക്രത്തില്‍ ലയിച്ചു എന്നാണ് സങ്കല്‍പം. ശ്രീദേവിയുടെ വലതുഭാഗത്ത് അകവളവുള്ളതായി കാണാം.

അസുരന്മാരില്‍ നിന്ന് ദേവന്മാരെ രക്ഷിക്കാന്‍ ബിലാകാശം എന്നറിയപ്പെടുന്ന ഈ വലിയ വളവിലൂടെയാണ് ദേവി പ്രത്യക്ഷപ്പെട്ടതുപോല്‍. കാമദേവന് വരം നല്‍കാന്‍ മറ്റ് ശക്തികളെ മുഴുവന്‍ ദേവിക്ക് ആവാഹിക്കേണ്ടി വന്നതാണ് ഇതിനു കാരണം എന്നും പറയുന്നു.
പത്മാസനത്തിലിരിക്കുന്ന രൂപത്തില്‍ യോഗാവസ്ഥയിലാണ് ദേവി ഇവിടെ. പ്രാര്‍ത്ഥിച്ചാല്‍ സമാധാനവും ഐശ്വര്യവും ഉറപ്പ്. ദേവിയുടെ താഴെയുള്ള കൈകളില്‍ കരിമ്പു വില്ലും പൂക്കുലയുമാണ്. മുകളില്‍ ഉയര്‍ത്തിപ്പിടിച്ച കൈകളില്‍ പാശവും അങ്കുശവുമാണ്. പൂക്കുലക്കരികെ ഒരു തത്തയുമുണ്ട്. അദ്വൈതാചാര്യന്‍ ശ്രീശങ്കരാചാര്യര്‍ ജീവിതാവസാനം ഇവിടെയാണ് ചെലവഴിച്ചതെന്ന് പറയപ്പെടുന്നു. ശങ്കരാചാര്യ പ്രതിഷ്ഠയുണ്ട് ക്ഷേത്രത്തില്‍. ആദിവരാഹ പെരുമാളിന്റെ പ്രതിഷ്ഠയുമുണ്ട് ഇവിടെ. കവാടത്തില്‍ ഇടതുവശത്ത് കാലഭൈരവരുടെയും വലതുവശത്ത് മഹിഷാസുരമര്‍ദ്ദിനിയുടെയും പ്രതിഷ്ഠയും കാണാം.

തീര്‍ത്ഥക്കുളം പഞ്ചഗംഗ എന്നറിയപ്പെടുന്നു. പാലാര്‍ നഗരത്തിന് സമീപത്തിലൂടെയാണ് ഒഴുകുന്നത്.കാലടിയില്‍നിന്ന് കാഞ്ചീപുരത്ത് എത്തിയ ആദിശങ്കരന്‍ ക്ഷേത്രത്തിലെത്തി ദേവിയെ കാണുമ്പോള്‍ ദേവി അതീവ കോപിഷ്ഠയായിരുന്നു. ദേവിയുടെ കോപത്താല്‍ ശ്രീകോവിലില്‍ ശക്തിയായ ചൂട് അനുഭവപ്പെടുകയുണ്ടായി. ദേവിയുടെ കോപം ശമിപ്പിച്ച് സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിനായി ദേവിയെ സ്തുതിച്ച് നിരവധി ശ്ലോകങ്ങള്‍ ചൊല്ലി. അങ്ങനെ ദേവിയെ സന്തോഷിപ്പിക്കുന്നതിനായി സ്തുതിച്ചെഴുതിയതാണ് ‘സൗന്ദര്യലഹരി.’ ദേവീ പ്രതിഷ്ഠയ്ക്കു മുന്‍പില്‍ ശ്രീചക്രം പ്രതിഷ്ഠിച്ചതും ശങ്കരാചാര്യരത്രെ.

മൂകന്‍ എന്നുപേരുള്ള മൂകനായ ഒരു ഭക്തന്‍ പതിവായി ദേവീദര്‍ശനത്തിനെത്തുമായിരുന്നു. ദേവി കനിഞ്ഞ് അവന്റെ സംസാരശേഷി ഇല്ലായ്മ മാറ്റിക്കൊടുക്കണമേ എന്ന് ഭക്തരും പ്രദേശവാസികളും ദേവിയോട് പ്രാര്‍ത്ഥിച്ചുപോന്നു. മൂകന് സംസാരശേഷിയും കവിത്വവും നല്‍കി ദേവി അനുഗ്രഹിച്ചു. അത്യാഹ്ലാദവാനായ ആ ഭക്തന്‍ ‘മൂകപഞ്ചരതി’ എന്ന സ്തുതി രചിച്ച് പാടി ദേവിയോടുള്ള കൃതജ്ഞത അര്‍പ്പിച്ചു.

സമ്പത്തും ആരോഗ്യവുമാണ് ദേവീ ദര്‍ശനഫലം. ദുഷ്ടനിഗ്രഹകയും ശിഷ്ട രക്ഷകയുമാണ് ദേവി. തമിഴ് മാസമായ മാശി (ഫെബ്രുവരി - മാര്‍ച്ച്)യിലാണ് പ്രധാന ഉത്സവമായ ബ്രഹ്മോത്സവം. ഒമ്പതാം ദിവസം ദേവിയെ വെള്ളിത്തേരില്‍ എഴുന്നള്ളിക്കുന്നു. നവരാത്രി ദിവസങ്ങളും പൗര്‍ണമി നാളുകളും ദേവിക്ക് പ്രത്യേകതയുള്ള ദിവസങ്ങളാണ് ഈ ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത് കൂടുതല്‍ ഗുണാനുഭവങ്ങള്‍ക്ക് വഴിയൊരുക്കും. തമിഴിലെ ഐപ്പശി (ഒക്‌ടോബര്‍-നവംബര്‍)മാസത്തിലെ പൂരം നക്ഷത്രത്തില്‍ ദേവിയുടെ പിറന്നാള്‍ പ്രമാണിച്ച് പ്രത്യേക അഭിഷേകങ്ങള്‍ നടത്താറുണ്ട്. ശങ്കരജയന്തി, വൈകാശി മാസത്തിലെ വസന്തോത്സവം എന്നിവയും പ്രധാനമാണ്.

രാവിലെ 5.30 ന് നട തുറക്കും, ഉച്ചയ്ക്ക് 12 മണിക്ക് അടയ്ക്കും. ഉച്ചതിരിഞ്ഞ് 3.30 ന് നട തുറന്ന് രാത്രി 8.30 ന് അടയ്ക്കും.നിത്യവും രാവിലെ 9 നും 10 നും ഇടയില്‍ സഹസ്രനാമാര്‍ച്ചന നടത്താം. ബുധന്‍, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30 ന് ചന്ദന ദര്‍ശനം. ലക്ഷ്മി അഷ്‌ടോത്തരാര്‍ച്ചന രാവിലെ 7 തൊട്ട് ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 6 തൊട്ട് 8 വരെയും. എല്ലാമാസവും പൗര്‍ണമി നാളില്‍ രാത്രി 9.30 ന് പൗര്‍ണമി പൂജയും പതിവാണ്. ചില പ്രത്യേക ദിവസങ്ങളില്‍ സ്വര്‍ണവാഹനത്തിലോ വെള്ളി വാഹനത്തിലോ ദേവിയെ എഴുന്നള്ളിക്കുന്ന വഴിപാടുമുണ്ട്.

മൂന്ന് നേരം അഭിഷേകം പതിവാണ്. രാവിലെ 5.30 നും 10.30 നും വൈകിട്ട് 4.30 നും. മൂന്ന് പ്രധാന ശക്തിപീഠങ്ങളില്‍ ഒന്നത്രെ കാഞ്ചിയിലേത്, മറ്റു രണ്ടെണ്ണം മധുരമീനാക്ഷി ക്ഷേത്രവും കാശി വിശാലാക്ഷീ ക്ഷേത്രവും.

11 February 2025

ഗർഭ രക്ഷക്കും ഒരു ക്ഷേത്രം

ഗർഭ രക്ഷക്കും ഒരു ക്ഷേത്രം

ഓരോ ക്ഷേത്രത്തിനും ഓരോ കഥകളാണ്... ശാസ്ത്രത്തെയും അതുവരെയുണ്ടായിരുന്ന വിശ്വാസങ്ങളെയും സങ്കല്പങ്ങളെയും ഒക്കെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിൽ ഒരുപാടുണ്ട്. അത്തരത്തിൽ ഒരു ക്ഷേത്രമാണ് മാവേലിക്കര കുറത്തിക്കാട് മാലിമേൽ ഭഗവതി ക്ഷേത്രവും അവിടുത്തെ അമ്മൂമ്മക്കാവും. ഗര്‍ഭ രക്ഷയ്ക്കും സുഖപ്രസവത്തിനും ഒക്കെയായി സ്ത്രീകൾ ഒരു പക്ഷേ, ആശുപത്രികളേക്കാൾ അധികം വിശ്വസിക്കുന്ന ഒരപൂർവ്വ ദേവസ്ഥാനത്തിന്റെ കഥയാണിത്. ഗര്‍ഭിണികൾക്കും അവരുടെ ഉദരത്തിലെ കുഞ്ഞിനും രക്ഷ നല്കുന്ന, വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിക്കുന്ന വിധത്തിൽ ആളുകള്‍ എത്തിച്ചേരുന്ന അമ്മൂമ്മക്കാവിനെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയാം...

കേൾക്കുമ്പോൾ തന്നെ അതിശയം തോന്നിപ്പിക്കുന്ന മാലിമേൽ ഭഗവതി ക്ഷേത്രവും അമ്മൂമ്മക്കാവും ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് തെക്കേക്കര പഞ്ചായത്തിൽ കുറത്തിക്കാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
മാവേലിക്കരയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ മാലിമേൽ ഭഗവതി ക്ഷേത്രത്തിന് ഏകദേശം 900 വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. പശുവിന്‌റെ രൂപത്തിൽ വന്ന ദേവിയെ കുടിയിരുത്തിയ ക്ഷേത്രം എന്ന നിലയിലാണ് ക്ഷേത്രചരിത്രത്തിൽ പറയുന്നത്. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
900 വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിൽ ദേവി എങ്ങനെയാണ് എത്തിയത് എന്നതിനു പിന്നിൽ ഒരു കഥയുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് കുറത്തികാട് പുല്ലേലിൽനാടാലയിൽ കുടുംബത്തിലെ കാരണവർ സ്ഥിരമായി ശബരിമല ദർശനം നടത്തിയിരുന്നു. തികഞ്ഞ അയ്യപ്പ ഭക്തനും ദേവീ ഭക്തനുമായ ഇദ്ദേഹം ശബരിമലയിലേക്ക് പോകും വഴി കോഴഞ്ചേരിക്കടുത്തുള്ള അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും ഭജനം പാർക്കുക പതിവായിരുന്നു. അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തിയിൽ സംപ്രീതയായ ദേവി ഒരിക്കൽ മടക്കയാത്രയിൽ അദ്ദേഹത്തോടൊപ്പം ഒരു പശുക്കിടാവിന്റെ രൂപത്തിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തി എന്നാണ് വിശ്വാസം

 പുല്ലേലിൽനാടാലയിൽ കുടുംബത്തിലെ കാരണവരുടെ കുടുംബത്തിന്റെയും നാടിന്റെയും ഐശ്വര്യത്തിനായി ഇനി ഇവിടെ കുടിയിരുന്നുകൊള്ളാം എന്നു പറഞ്ഞ് ദേവി അപ്രത്യക്ഷയായത്രെ. പിന്നീട് ആ കാരണവർ പശുക്കിടാവായി വന്ന ദേവിക്ക് ഒരു ക്ഷേത്രം നിർമ്മിച്ച് ദേവിയെ അവിടെ കുടിയിരുത്തി എന്നാണ് വിശ്വാസം. മാലിമേൽ ഭഗവതീ ക്ഷേത്രത്തിൽ ഈ കാരണവരെ യോഗീശ്വര ഭാവത്തിൽ ഉപദേവതാ സങ്കല്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഗണപതി, മഹാദേവൻ, വല്യച്ചന്മാർ, യക്ഷിയമ്മ, സർപ്പ ദൈവങ്ങൾ എന്നീ ഉപദേവാലയങ്ങൾ കൂടാതെ അമ്മൂമ്മക്കാവ് എന്ന ഉപദേവതയും ഇവിടെ കുടികൊള്ളുന്നു. മീനത്തിലെ രേവതി നാളിലാണ് ഭഗവതിയുടെ തിരുന്നാള്‍ നടത്തുന്നത്.

കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ കഴിയാത്ത ആചാരങ്ങളാണ് മാലിൽ ക്ഷേത്രത്തിലുള്ളത്. ഗർഭകാലത്ത് ഇവിടെ എത്തുന്ന സ്ത്രീകൾ ദേവിയ്ക്കും അമ്മൂമ്മയ്ക്കും വഴിപാടുകൾ സമർപ്പിക്കുകയാണ് ആദ്യം ചെയ്യുക, പിന്നീട് അമ്മൂമ്മക്കാവിൽ നിന്നും ഒരു കല്ലെടുത്ത് സൂക്ഷിക്കും. ഗർഭകാലം മുഴുവനും ഈ കല്ല് ഒരു സുരക്ഷാ കവചമായി കയ്യിൽ കരുതണം എന്നാണ് വിശ്വാസം. ഇത് സൂക്ഷിക്കുന്നത് ഉദരത്തിലുള്ള ശിശുവിനും അമ്മയ്ക്ക് പിന്നീട് സുഖപ്രസവത്തിനും സഹായിക്കും എന്നുമാണ് വിശ്വാസം. ഗർഭകാലം മുഴുവനും ഈ കല്ല് കയ്യിൽ കരുതണം എന്നാണ് വിശ്വാസം. ഗർഭകാലത്ത് ഏഴാം മാസത്തിനു മുന്‍പായി കല്ലെടുത്ത് വയ്ക്കണം എന്നാണ് വിശ്വാസം.