ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 September 2021

പതഞ്ജലി മഹർഷി

പതഞ്ജലി മഹർഷി

 ഐതീഹ്യം അനുസരിച്ച്‌ അത്രി എന്ന് പേരായ മഹർഷിക്ക്‌ പത്നിയായ അനസൂയയിൽ ഉണ്ടായ പുത്രനാണ്‌ പതഞ്ജലി. പുരാതന അയോദ്ധ്യയുടെ അടുത്തുള്ള "ഗൊണാർദ" ഇപ്പോഴത്തെ "ഗോണ്ട" എന്ന സ്ഥലത്ത്‌ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു. പതഞ്ജലിയുടെ യോഗസൂത്രത്തിന്‌ ഭാഷ്യം രചിച്ച മാർത്താണ്ടന്റെ വാക്കുക്കൾ ഇങ്ങനെ "യോഗയിലൂടെ മനസിനെയും, വ്യാകരണത്തിലൂടെ ഭാഷയെയും, ആയുർവേദത്തിലൂടെ ശരീരത്തെയും, ശുദ്ധീകരിച്ച മഹർഷേ അങ്ങേക്ക്‌ എന്റെ നമസ്കാരം" 

പതഞ്ജലിയുടെ യോഗസൂത്രം, സംസ്കൃത ഭാഷയുടെ വ്യാകരണം വിവരിക്കുന്ന മഹാഭാഷ്യം, ആയുർവേദത്തെകുറിച്ച്‌ വിവരിക്കുന്ന "ചരകപ്രതിസംകൃത" തുടങ്ങിയ നിർമിതികൾ വിവിധ തലങ്ങളിലുള്ള അദ്ദേഹത്തിന്റെ പാണ്ടിത്യം സൂചിപിക്കുന്നു. പാണിനി, ചരകൻ തുടങ്ങിവരെ പിൻപറ്റി 2200 വർഷങ്ങൾക്ക്‌ മുൻപ്‌ ആണ്‌ പതഞ്ജലി ജീവിച്ചിരുന്നത്‌. ആദിശേഷൻ/ അനന്തൻ എന്ന നാഗരാജാവിന്റെ അവതാരമായും പതഞ്ജലി മഹർഷിയെ കാണുന്നവരുണ്ട്‌.

പതഞ്ജലി യോഗസൂത്രം.:

ആദിയോഗിയായ ശിവനിൽനിന്നും സപ്തർഷിമാർ കാന്തിസരോവർ തീരത്ത്‌ ഗുരുപൂർണ്ണിമാ ദിനത്തിൽ യോഗം അഭ്യസിക്കാൻ തുടങ്ങി എന്നും പിന്നീട്‌ 7 തരത്തിലുള്ള യോഗാരീതികളായി ഇത്‌ പരിണമിച്ചു എന്നും വിശ്വസിക്കുന്നു. 

നാലുഭാഗങ്ങിളിലായി തരംതിരിച്ച്‌ 196 തത്വങ്ങൾ/രീതികൾ മനോഹരമായി ചിട്ടപെടുത്തിയിരിക്കുന്നു പതഞ്ജലീ യോഗസൂത്രത്തിൽ.

1) സമാധി പദ -

51 സൂത്രങ്ങൾ അടങ്ങിയ ഈ വിഭാഗത്തിൽ മനസിന്റെ ആഴത്തിലേക്കിറങ്ങി സമാധി അവസ്ഥയിൽ എത്തുന്നതിനെ കുറിച്ചുപറയുന്നു.

2) സാധനാ പദ -

55 സൂത്രങ്ങളുള്ള ഈ വിഭാഗം പ്രയോഗിക യോഗായെ രണ്ട്‌ ഉപവിഭാഗങ്ങളായി ക്രിയാ യോഗ , അഷ്ടാംഗയോഗ എന്ന രീതിയിൽ വിവരിക്കുന്നു.

3) വിഭൂതി പദ -

56 സൂത്രങ്ങളിലൂടെ സിദ്ധി/അതിന്ദ്രീയ ശക്തികൾ പ്രാപിക്കുന്നതിനായി യോഗയെ ഉപയോഗിക്കുന്ന വിവരണങ്ങൾ.

4) കൈവല്യ പദ -

34 സൂത്രങ്ങളിലൂടെ പരമമായ മോക്ഷം പ്രാപിക്കുന്ന വിദ്യയെകുറിച്ച്‌ പറയുന്നു.

സമീപകാലത്ത്‌ കണ്ടുവരുന്ന ആസന, പ്രണായാമ, സുദർശ്ശനക്രീയകളെല്ലാം ഈ യോഗസൂത്രത്തെ അടിസ്ഥാനപെടുത്തി രൂപീകരിച്ചതാണ്‌.

ആസ്ഥിക പ്രമാണരീതിയായ സാഖ്യ സബ്രദായം ആണ്‌ പതഞ്ജലീ യോഗസൂത്രത്തിൽ കാണാൻ കഴിയുന്നത്‌.

മഹാഭാഷ്യം

സംസ്കൃത ഭാഷയെകുറിച്ച്‌ അതിന്റെ വ്യാകണത്തെകുറിച്ചും ഉച്ചാരണത്തെകുറിച്ചും, ശബ്ദവും അക്ഷരരൂപീകരണവും തമ്മിലുള്ള ബന്ധത്തെപറ്റിയും ആഴത്തിൽ പരാമർശ്ശിക്കുന്ന ഈ ഗ്രന്ഥം പാണിനി, കത്യായൻ തുടങ്ങിയ സംസ്കൃത പണ്ടിതന്മാരുടെ രചനകളുടെ വെളിച്ചത്തിൽ ആണ്‌ നിർമ്മിച്ചിരിക്കുന്നത്‌. ആയുർവേദത്തെകുറിച്ച്‌ പതഞ്ജലി എഴുതിയ ചരകപ്രതിസംകൃത എന്ന ഗ്രന്ഥത്തെകുറിച്ച്‌ മറ്റുഗ്രന്ഥങ്ങളിൽ പരാമർശ്ശം ഉണ്ടെങ്കിലും ഇത്‌ നഷ്ടപെട്ടുപോയി.

പതഞ്ജലിയെ മഹര്‍ഷി ആദിശേഷന്റെ (മഹാവിഷ്ണു ശയിക്കുന്ന സര്‍പ്പം) അവതാരമായാണ് പറയപ്പെടുന്നത്. അദ്ദേഹമാണ് യോഗസൂത്രം രചിച്ചത്.

പതഞ്ജലി മഹര്‍ഷിയുടെ ചരിത്രം ഇതിഹാസങ്ങള്‍ പോലെ അതിശയം നിറഞ്ഞതാണ്. ഒരിക്കല്‍ ശിവന്റെ നൃത്തം കണ്ടുകൊണ്ടിരുന്ന ആദിശേഷന് മഹാവിഷ്ണുവിന്റെ ഭാരം താങ്ങുന്നതിന് വളരെയധികം പ്രയാസം തോന്നി.

 അത്ഭുതത്തോടുകൂടി ആദിശേഷന്‍ മഹാവിഷ്ണുവിനോട് ഇതിന്റെ കാരണം അന്വേഷിച്ചു. മഹാവിഷ്ണു പറഞ്ഞു ശിവന്റെ യോഗശക്തിയുമായി തന്റ ലയനമാണ് ഇതിന്റെ കാരണമെന്ന് പറഞ്ഞു. അങ്ങനെ യോഗ പരിശീലിക്കുന്നതിന്റെ പ്രയോജനങ്ങളും പ്രാധാന്യവും മനസിലാക്കിയ ആദിശഷന്‍ മനുഷ്യരെ യോഗ പഠിപ്പിക്കുന്നതിനായി പതഞ്ജലി എന്ന പേരില്‍ മനുഷ്യനായി ഭൂമിയില്‍ അവതരിച്ചു.

പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രമാണ് യോഗയുടെ അടിസ്ഥാനം. യോഗയുടെ പിതാവ് ആയി അറിയപ്പെടുന്നത് പതഞ്ജലി മഹര്‍ഷിയാണ്. 

യോഗസൂത്രം 195 സൂത്രങ്ങളായാണ് രചിച്ചിരിക്കുന്നത്. ആരോഗ്യപൂര്‍ണ്ണമായ ധാര്‍മ്മികജീവിതം നയിക്കണമെങ്കില്‍ നിത്യവും യോഗ അഭ്യസിക്കേണ്ടത് അത്യാവശ്യമാണ്. പതഞ്ജലിയുടെ യോഗസൂത്രത്തില്‍ എട്ട് ശാഖകളാണുള്ളത്. ഇതിനെ അഷ്ടാംഗയോഗം എന്നും പറയുന്നു.

വളരെ പണ്ട്‌ ധന്വന്തരി എന്നൊരു മഹര്‍ഷി വര്യനുണ്ടായിരുന്നു. അദ്ദേഹമാണ്‌ ആയൂര്‍വ്വേദത്തിന്റെ ആചാര്യന്‍. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ രോഗങ്ങള്‍ക്ക്‌ ശാന്തി ലഭിച്ചിരുന്നു. അതുപോലെ ഔഷധ ചെടികളും സുലഭമായിരുന്നു. കാലങ്ങള്‍ കടന്നുപോയി. ശാരീരിക രോഗങ്ങള്‍ക്കു പുറമെ മാനസീക രോഗങ്ങള്‍ വന്നു തുടങ്ങി. കൂടാതെ ശാരീരിക രോഗങ്ങളും വര്‍ദ്ധിച്ചു. ഔഷധ ചെടികളുടെ ലഭ്യതയും വളരെ കുറഞ്ഞു. അങ്ങിനെ കാലാകാലങ്ങളില്‍ ഔഷധ ചെടികള്‍ ലഭിക്കാതെയായി. അപ്പോള്‍ ഭൂമിയിലെ ശ്രേഷ്‌ഠ മഹര്‍ഷിമാര്‍ ഒന്നടക്കം വിഷ്‌ണു ഭഗവാനെ ചെന്നു കണ്ടു ഇക്കാര്യം ഉണര്‍ത്തിച്ചു.

ഭഗവാന്‍ വിഷ്‌ണു ആദിശേഷനെ ഒന്നു നോക്കി പുഞ്ചിരിച്ചു. ആയിരം തലയുള്ള ഒരു സര്‍പ്പമാണ്‌ ആദിശേഷന്‍. ജാഗ്രതയുടെ പ്രതീകമായീട്ടാണ്‌ ആയിരം തല സങ്കല്‍പ്പിച്ചിട്ടുള്ളത്‌. അങ്ങിനെ ആദിശേഷന്‍ പതഞ്‌ജലി മഹര്‍ഷി ആയി ഭൂമിയില്‍ ജന്മമെടുത്തു. പത എന്നാല്‍ തുള്ളി എന്നും, അഞ്‌ജലി എന്നാല്‍ സമര്‍പ്പിക്കപ്പെട്ട എന്നും അര്‍ത്ഥമാകുന്നു. അങ്ങിനെ മഹര്‍ഷി തന്റെ വിദ്യ ശിഷ്യന്മാര്‍ക്ക്‌ പകര്‍ന്നു കൊടുക്കുവാന്‍ തീരുമാനിച്ച്‌ ശിഷ്യന്മാരെ അന്വേഷിച്ച്‌ ഇറങ്ങി. അദ്ദേഹത്തിന്‌ ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു. ആയിരം പേരില്ലാതെ തന്റെ വിദ്യ ആര്‍ക്കും പകര്‍ന്നു കൊടുക്കുകയില്ലാ എന്നായിരുന്നു.

ആയിരം ശിഷ്യന്മാരോടു കൂടി അദ്ദേഹം വിന്ധ്യാ പര്‍വ്വത നിരയില്‍ എത്തി. വിദ്യാ പകര്‍ന്നു കൊടുക്കുന്നതിനു മുമ്പ്‌ തനിക്കും ശിഷ്യന്മാര്‍ക്കും ഇടയിലായി ഒരു തിരശ്ശീല കൊണ്ടു മറച്ചിരുന്നു. ഗുരുവിനും ശിഷ്യന്മാര്‍ക്കും തമ്മില്‍ പരസ്‌പരം കാണുവാന്‍ സധിക്കാതെയായി. മഹര്‍ഷി വിദ്യാ പകര്‍ന്നു കൊടുക്കുവാന്‍ തുടങ്ങി. അങ്ങിനെയിരിക്കെ ഒരു ശിഷ്യന്‍ പുറത്തേക്കു പോയി. എന്നാല്‍ മറ്റു ശിഷ്യന്മാരകട്ടെ ഗുരു തിരശ്ശീലക്കപ്പുറത്ത്‌ എന്താണ്‌ ചെയ്യുന്നത്‌ എന്നറിയുവാനായി തിരശ്ശീല ഉയര്‍ത്തി നോക്കി. ഇതു കണ്ട ഗുരു 999 ശിഷ്യന്മാരേയും ഭസ്‌മമാകട്ടെ എന്ന്‌ ശപിച്ചു. അപ്രകാരം സംഭവിക്കുകയും ചെയ്‌തു.

കുറച്ചു കഴിഞ്ഞപ്പോള്‍ പുറത്തു പോയ ശിഷ്യന്‍ തിരിച്ചു വന്നു. അപ്പോള്‍ കണ്ട കാഴ്‌ച കണ്ട്‌ ശിഷ്യന്‍ ഭയന്നു. അയാള്‍ ഗുരുവിനെ കണ്ട്‌ മാപ്പു പറഞ്ഞു. കോപാകുലനായ ഗുരു ശിഷ്യനെ ഒരു വേതാളമായി ഭവിക്കട്ടെ എന്ന്‌ ശപിച്ചു. വേതാളത്തിന്റെ മൂന്നു ചോദ്യങ്ങള്‍ക്ക്‌ ആര്‌, എന്ന്‌ ശരിയായ ഉത്തരം പറയുന്നുവോ അന്ന്‌ ശിഷ്യന്‌ ശാപമോക്ഷം ലഭിക്കും എന്ന്‌ പറഞ്ഞു.

കാലങ്ങള്‍ കടന്നു പോയി. മരത്തില്‍ തൂങ്ങി കിടക്കുന്ന വേതാളത്തിന്റെ ചോദ്യങ്ങള്‍ക്ക്‌ ആരും ഉത്തരം പറഞ്ഞില്ല. ശിഷ്യന്റെ ഈ ദയനീയ അവസ്ഥ കണ്ട്‌ ഗുരുവിന്റെ മനസ്സലിഞ്ഞു. അദ്ദേഹം ഒരു ബ്രാഹ്മണനായി വേതാളത്തിന്റെ അടുത്തു വന്നു അയാളുടെ ചോദ്യത്തിനു മറുപടി നല്‍കി ശാപമോക്ഷം കൊടുത്തു.

അവസാനം മഹര്‍ഷി ഏഴ്‌ രാവും ഏഴ്‌ പകലും ഉറക്കമിളച്ചിരുന്ന്‌ തന്റെ വിദ്യ മുഴുവനും ഇലകളിലായി എഴുതി തീര്‍ത്തു. ക്ഷീണിതാനായ അദ്ദേഹം കുളിക്കുവാനായി പുഴയിലേക്കു പോയി. ആപ്പോള്‍ താനെഴുതിയ ഇലകളെല്ലാം ഒരു ഭാണ്‌ഡ കെട്ടിലാക്കി പുഴയോരത്തു വെച്ചു. കുളിക്കുവാനായി അദ്ദേഹം പുഴയിലേക്ക്‌ ഇറങ്ങി. ഈ സമയത്ത്‌ ഒരു ആട്‌ വന്ന്‌ ഇലകള്‍ ഭക്ഷിക്കുവാന്‍ തുടങ്ങി. കുളി കഴിഞ്ഞ്‌ മടങ്ങി വന്ന മഹര്‍ഷി അവശേഷിച്ച ഇലകള്‍ കെട്ടി പെറുക്കി സ്ഥലം വിട്ടു. ഈ അവശേഷിച്ച ഇലകളിലെ കാര്യങ്ങളാണ്‌ ഇന്ന്‌ നമുക്ക്‌ ലഭ്യമായിട്ടുള്ള അഷ്‌ടാംഗ യോഗം.

അഷ്‌ടാംഗ യോഗം:

യോഗം എന്നു വെച്ചാല്‍ കൂടി ചേരുക, അഥവ അലിഞ്ഞു ചേരുക എന്നാണ്‌ അര്‍ത്ഥം. യോഗസനം വെറും അഭ്യാസ പ്രകടനമല്ല. പ്രകൃതിയിലെ പക്ഷി മൃഗാദികളുടെ ഇരിപ്പും, ശയന രീതിയും ഇവിടെ പ്രത്യേക രീതിയില്‍ അനുകരിക്കുകയാണ്‌. ഇവിടെ ഓരോ ആസനങ്ങള്‍ അനുഷ്‌ഠിക്കുമ്പോഴും ഓരോ ശ്വസോച്ഛ്വാസവും നിയന്ത്രണ വിധേയവും താളാത്മകവുമാണ്‌. അഷ്‌ടാംഗ യോഗത്തില്‍ എട്ട്‌ കാര്യങ്ങള്‍ ലയിച്ചു കിടപ്പുണ്ട്‌. സാധാരണയായി പലരും പലതും വിട്ടുകളഞ്ഞു കൊണ്ട്‌ ഏതേങ്കിലും ഒന്നിനെ അല്ലങ്കില്‍ ചിലതിനെ മാത്രം സ്വീകരിച്ചു വിദ്യ അഭ്യസിച്ചു വരുന്നു. 

1. യമം
2. നിയമം
3. ആസനം
4. പ്രാണായാമം
5. പ്രത്യാഹാരം
6. ധാരണ
7. ധ്യാനം
8. സമാധി 

എന്നീ എട്ട്‌ സംഗതികള്‍ കൂടി ചേര്‍ന്നാണ്‌ അഷ്‌ടാംഗ യോഗം. ഈ എട്ട്‌ പടികളും പടി പടിയായി തന്നെ അഭ്യസിച്ചു വന്നാല്‍ മാത്രമേ ഒരുവന്‌ സമാധി സുസാധ്യമാകുകയുള്ളൂ. അതുകൊണ്ടാണ്‌ ചിലരുടെ ധ്യാന മുറകള്‍ ശരിയാകാതെ വരുന്നത്‌. ശരിയായ ധാരണ അഭ്യസിച്ചു ശീലിച്ച ഒരാള്‍ക്ക്‌ മനസ്സിനെ പിടിച്ചു കെട്ടാനാകൂ. അല്ലാത്ത പക്ഷം ധ്യാനം ശരിയായി അനുഭവിക്കുവാന്‍ കഴിയുകയില്ല. നല്ല ധാരണ ലഭിക്കണമെങ്കില്‍ നന്നായി പ്രത്യാഹാരം അഭ്യസിക്കണം.

യോഗദണ്ഡ്

യോഗദണ്ഡ്...

യോഗികള്‍ കൈത്താങ്ങായി ദണ്ഡുകള്‍ വയ്ക്കാറുണ്ടല്ലോ.ഇതിനും ചില നിഗൂഡതകള്‍ പറയാനുണ്ട്. യോഗ എന്നാല്‍ വായു കൃത്യമായി ശരീര ഭാഗങ്ങളില്‍ എത്തിക്കുക എന്നത് കൂടി ആണല്ലോ പഞ്ചഭൂത ഉപാസനയില്‍ വായൂപാസന ജലോപാസന ഇവ രണ്ടിനും ആണ് യോഗികള്‍ താല്പര്യം കാണിക്കുക.
രാവിലെ നമ്മളില്‍ വലത്തെ നാസികയുടെ നാളിയില്‍ കൂടി തടസമില്ലാതെ ശ്വാസം ലഭിക്കും. പകല്‍ ഇടത്തെ ശ്വാസ നാളി അല്പ്പം അടഞ്ഞിരിക്കും. രാത്രി ഇടത്തെ മൂക്കിന്റെ ദ്വാരം പൂര്‍ണ്ണമായി തുറക്കും. രാത്രി വലതു വശം അടയുകയും ചെയ്യും. രണ്ട് ശ്വാസദ്വോരത്തില്‍ ഒരേ സമയം ഒരുപോലുള്ള സുഗമമായ ശ്വാസം സരസ്വതി യാമത്തില്‍ ഉണരുന്നവന് മാത്രമേ ലഭിക്കയുള്ളൂ, എപ്പോഴും ലഭിക്കില്ല.

ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുകയും, യോഗികള്‍ പൊതുവേ ജലം ആഹാരം എന്നിവ അല്പ മാത്രയില്‍ ഭചിച്ചു കഴിയുന്നവരും. ഭാവിയില്‍ എല്ലാം ഉപേക്ഷിച്ചു വായുപാസനയില്‍ കൂടി ജീവിക്കുന്നവരും ആകുന്നു. രാവിലെ ഇടതു നാസികയും രാത്രി വലതു നാസ്വ ദോരവും കൂടി തുറന്നാല്‍ വായു യഥേഷ്ടം ഭക്ഷിച്ചു. ജീവന്‍റെ സര്‍വ്വ കോശങ്ങള്‍ക്കും ദീര്‍ഘായുസ് കൊടുക്കുവാനും, നൂറ്റി ഇരുപതു എന്ന ആയുസ്സില്‍ നിന്നും മാറി കടക്കാനും സാധിക്കും.

വായുവിന്‍റെ ലഭ്യതക്കുറവു ആണല്ലോ ആയുസ്സും മരണവുമെല്ലാം. നാം പ്രതിഞ്ജ ചൊല്ലുമ്പോള്‍ വലത്തെ കൈ ഉയര്‍ത്തി നെഞ്ചിനു നേരെ പിടിക്കാറുണ്ടല്ലോ. പട്ടാളത്തിലും പോലിസ് സേനയിലും ഇതൊക്കെ കാണാറുണ്ട്‌. ഏറെ നേരം വലം കൈ നെഞ്ചിനു നേരെ ഉയര്‍ത്തിയാല്‍ ഇടതു മൂക്കിന്‍റെദ്വാരം തുറക്കും. മാത്രമല്ല ഉയര്‍ന്ന ഉദ്വോഗസ്ഥനു ബ്രാഹ്മണന്റെ പൂണൂല്‍ പോലെ ഒരു ചട്ടയും ഉണ്ടാകും. യോഗികള്‍ രാവിലെ യോഗദണ്ഡു വലത്തെ കൈ മുട്ടിലും രാത്രി ഇടത്തെ കൈമുട്ടിലും മാറി മാറി വയ്ക്കുന്നു. ഇതിന്‍റെ ഫലമായി ഇരു നാസിക ദ്വാരവും എപ്പോഴും ശ്വസന ക്രീയക്ക് വഴി വെയ്‌ക്കും.

എന്ന് വെച്ചാല്‍ രാവിലെ ഇടത്തെ മൂക്കിന്‍റെ ദ്വാരം തുറക്കാന്‍ വലത്തെ കൈ ഉയര്‍ത്തി പിടിക്കണം ഏറെ നേരം ഇതിനു സാധിക്കാതെ കൈ കഴയ്ക്കും. ഇതിനായി ആലിന്റെയോ കരിമരത്തിന്റെയോ കൊമ്പുകള്‍ കൈത്തങ്ങിനായി ഉപയോഗിക്കും. ഈ മരക്കമ്പിനു കൊടുത്തിരിക്കുന്ന പേര് തന്നെ യോഗ ദണ്ഡ് എന്നാണ്. കൈകളും, വിരലും കൊണ്ടുള്ള മുദ്ര നെഞ്ചിനു നേരെ കാട്ടിയാല്‍ മാത്രമേ നര്‍ത്തകിക്ക് രാപകല്‍ ഭരതനാട്യം ആടുവാന്‍ സാധിക്കൂ. മുദ്രകളുടെ നിഗൂഡതയുടെ നിരവധി മായാ വിദ്യയില്‍ ഒന്ന് മാത്രമാണ് യോഗദണ്ഡ്.

എന്താണ് പാഠകം

എന്താണ് പാഠകം

പുരാണ കഥാകഥനമാണ് പാഠകം. ഈ കല രംഗത്തവതരിപ്പിക്കുന്നത് നമ്പ്യാർമാരാണ്. വളരെ ലളിതമായ രംഗസജ്ജീകരണമാണ് പാഠകത്തിന്റേത്. കത്തിച്ചു വെച്ച ഒരു നിലവിളക്കു മാത്രം. ഇതിൽ ഒരു നടൻ മാത്രമാണുള്ളത്. കാര്യമായ വേഷവിധാനങ്ങളൊന്നുമില്ല. ചുവന്ന പട്ട് കൊണ്ട് തലയിൽ ഒരു കെട്ട്, ശരീരത്തിൽ ഭസ്മക്കുറി, മാലകൾ നെറ്റിയിൽ കുങ്കുമപ്പൊട്ട് എന്നിവ. പാഠകം അവതരിപ്പിക്കുന്ന ആൾ വാഗ്മിയും നർമബോധം ഉള്ള ആളുമായിരിക്കണം. കൂത്തിന്റെ അവതരണരീതിയുമായി സാദൃശ്യം തോന്നുമെങ്കിലും പരിഹാസ പ്രയോഗങ്ങൾ ഒട്ടും പാടില്ല എന്ന നിബന്ധന പാഠകത്തിലുണ്ട്. വാദ്യ പ്രയോഗങ്ങളോ മറ്റ് അനുഷ്ഠാന കർമ്മങ്ങളോ ഇല്ല. പാഠകം എന്ന കലാരൂപം ഉദ്ഭവിച്ചത് ചാക്യാർ കൂത്തിൽ നിന്നാണ് എന്ന് പൊതുവേ കരുതപ്പെടുന്നു. ഇത് സമർഥിക്കുന്ന ഒരു ഐതിഹ്യവും പറഞ്ഞു കേൾക്കുന്നുണ്ട്. ചാക്യാർ കൂത്തിന് മിഴാവ് വായിക്കുന്നവരാണ് നമ്പ്യാർമാർ.. ഒരിക്കൽ ഒരു ക്ഷേത്രത്തിൽ ചാക്യാർ കൂത്ത് അവതരിപ്പിക്കുവാനായി ചാക്യാർക്ക് എത്തുവാൻ സാധിച്ചില്ല.കൂത്തിനു മിഴാവ് വായിക്കുവാനുള്ള നമ്പ്യാർ മാത്രമേ എത്തിയിരുന്നുള്ളൂ. അന്നൊക്കെ അമ്പലങ്ങളിൽ ഉത്സവക്കാലത്ത് എല്ലാ ദിവസവും ഒരു കഥ തുടർച്ചയായാണ് ചാക്യാന്മാര് കൂത്ത് അവതരിപ്പിക്കാറ്. കൂത്തമ്പലങ്ങളിൽ ഉച്ച സമയത്ത് തുടങ്ങേണ്ടിയിരുന്ന കൂത്ത് ഉച്ചയായി വൈകുന്നേരമായി, സന്ധ്യയായി എന്നിട്ടും തുടങ്ങിയിട്ടില്ല. മിഴാവ് വായിക്കുവാൻ വന്ന നമ്പ്യാർക്ക് കഥ പറയാൻ സാധിക്കുമോ എന്ന് ക്ഷേത്രഭരണാധികാരികൾ ആരാഞ്ഞു. ചാക്യാർ പറയുന്ന കഥ അനേകം വർഷങ്ങളായി അദ്ദേഹത്തോടൊപ്പം നടക്കുന്നതു കൊണ്ട് എനിക്ക് പറയാം. പക്ഷെ കൂത്തമ്പലത്തിൽ കയറി നിന്ന് കൂത്ത് പറയാനുള്ള ജന്മാവകാശം ചാക്യാർക്കുള്ളതാണ്. ആയതിനാൽ ആ കലാരൂപത്തെ ഞാനിവിടെ അവതരിപ്പിക്കില്ല. കൂത്തമ്പലത്തിൽ കയറുകയും ഇല്ല. ആയതിനാൽ കൂത്തമ്പലത്തിനു പുറത്ത് പ്രദക്ഷിണവഴിയോരത്ത് നിന്ന് കൊണ്ട് , ചാക്യാർകൂത്തിൻ്റേത് പോലെ അത്ര പ്രൌഢമായ ചമയങ്ങളൊന്നുമില്ലാതെ, വളരെ ലളിതമായ വേഷവിധാനങ്ങളോടു കൂടെ എൻ്റേതായ രീതിയിൽ ഞാൻ അവതരിപ്പിക്കാം എന്ന് നമ്പ്യാർക്കു വാക്കും കൊടുത്തുവത്രെ. അങ്ങനെ ആദ്യത്തെ അവതരണം തുടങ്ങുമ്പോഴേക്കും ക്ഷേത്രത്തിലെ ദീപാരാധന കഴിഞ്ഞിരുന്നു. ഈ ഐതിഹ്യം ആധികാരികമല്ലെങ്കിലും ഇപ്പോഴും പാഠകാവതരണങ്ങൾ കൂത്തമ്പലത്തിനു പുറത്ത് പ്രദക്ഷിണവഴിയോരത്ത്, ചാക്യാർകൂത്തിൽ നിന്ന് വ്യത്യസ്തമായ ചമയത്തോടും ചടങ്ങുകളോടും കൂടി എന്നാൽ പറയുന്ന കഥകൾ കൂത്തിൻ്റേതിനു സമാനമായി, തുടക്കത്തിലെ ചടങ്ങുകൾക്ക് ചെറിയ വ്യത്യാസത്തോടു കൂടി ഇന്നും തുടർന്നു വരുന്നു. പാഠകകലാകാരൻ ചാക്യാർകൂത്തിലെപ്പോലെ തന്നെ ചിലപ്പോൾ കഥ പറയുന്ന ആളായും ചിലപ്പോൾ കഥാപാത്രമായും മറ്റുചിലപ്പോൾ കാണികളോടു സംഭാഷണം ചെയ്തുകൊണ്ട് അവരിലൊരാളായും മാറുന്നു....

2 September 2021

നവഗ്രഹപൂജ

നവഗ്രഹപൂജ

പ്രധാന ക്ഷേത്രങ്ങളോട് ചേര്‍ന്നാണ് നവഗ്രഹ ക്ഷേത്രങ്ങള്‍ കേരളത്തില്‍ പൊതുവെ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ പ്രധാന ‘ദേവത’യുടെ ‘ഉപദേവതാ’സ്ഥാനമാണ് നവഗ്രഹങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പൊതുവെ നവഗ്രഹക്ഷേത്രങ്ങള്‍ എല്ലാംതന്നെ വട്ടശ്രീകോവിലായി കിഴക്കോട്ട് ദര്‍ശനമായിട്ടും ഭക്തന്മാര്‍ക്ക് പുറത്തുനിന്നും നവഗ്രഹങ്ങളെ കണ്ട് തൊഴാന്‍ തത്തക്കവിധത്തിലും ആണ് പണികഴിപ്പിക്കുന്നത്. സൂര്യന് പ്രാധാന്യം നല്‍കിക്കൊണ്ട് മധ്യഭാഗത്ത് കിഴക്കോട്ടും, ചൊവ്വയെ തെക്കോട്ട് തെക്കു നടുക്കും, ശുക്രനെ കിഴക്കോട്ട് കിഴക്കുനടുക്കും, ചന്ദ്രനെ പടിഞ്ഞാറോട്ട് അഗ്നികോണിലും, ബുധനെ കിഴക്കോട്ട് ഈശാന കോണിലും, 6 ബൃഹസ്പതിയെ (ഗുരു) വടക്കോട്ട് വടക്കുനടുക്കും, ശനിയെ പടിഞ്ഞാറോട്ട് പടിഞ്ഞാറ് നടുക്കും, രാഹുവിനെ തെക്കോട്ട് നിര്യതി കോണിലും, കേതുവിനെ തെക്കോട്ട് വായുകോണിലും ചതുരശ്രമായി നിര്‍മ്മിച്ചിരിക്കുന്ന പീഠത്തില്‍ പ്രതിഷ്ഠിക്കും. ചുവപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, നീല, കറുപ്പ്, ബഹുവര്‍ണം എന്നീ വര്‍ണത്തിലുള്ള വസ്ത്രങ്ങളാല്‍ അലങ്കരിച്ചും കഴിവതും ഇതേ വര്‍ണത്തിലെ മാലങ്ങളും പൂജക്കായി പൂക്കളും ഒക്കെ ഉപയോഗിക്കുന്നു. പായസം, കടുംപായസം, നെയ്പായസം, നിവേദ്യം, പാല്‍പ്പായസം, എള്ള് ചേര്‍ത്തത്, ഉപ്പില്ലാത്ത അട തേങ്ങാപ്പാലില്‍ നുറുക്കിഇട്ടതും എല്ലാം കൂട്ടിയതുമായ നിവേദ്യങ്ങള്‍ നിവേദിച്ചും നിത്യനിദാനം ചെയ്തുവരുന്നു. നവഗ്രഹ ക്ഷേത്രങ്ങളില്‍. ഭക്തന്മാര്‍ക്ക് ഗ്രഹദോഷ സമയത്ത്, സൂര്യന് ചുമന്ന വസ്ത്രവും ഗോതമ്പും, കുജന് ചുമന്നവസ്ത്രവും തുവരപ്പരിപ്പും, ശുക്രന് വെള്ള വസ്ത്രവും വന്‍പയറും ചന്ദ്രന് വെള്ളവസ്ത്രവും പച്ചരിയും ബുധന് പച്ചവസ്ത്രവും ചെറുപയറും, വ്യാഴത്തിന് മഞ്ഞവസ്ത്രവും കടലയും ശനിക്ക് നീലവസ്ത്രവും എള്ളും രാഹുവിന് കറുപ്പുവസ്ത്രവും കറുത്ത ഉഴുന്നും കേതുവിന് ബഹുവര്‍ണ്ണത്തിലുള്ള വസ്ത്രവും മുതിരയും സമര്‍പ്പിച്ച് ഗ്രഹദോഷ നിവര്‍ത്തിക്കായി ഗ്രഹശാന്തി പൂജയും വിശേഷാല്‍ പുഷ്പാഞ്ജലികളുമൊക്കെ ചെയ്തു ഭജിക്കാവുന്നതാണ്. കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ ഈ ഗ്രഹങ്ങളുടെ കാരകത്ത്വം (അധിപത്ത്വം) നമ്മുടെ നിത്യജീവിതത്തില്‍ നിത്യേന ആരാധിക്കുന്ന ദേവതകളായികണ്ട് ഒരു ആചരണ സമ്പ്രദായം കൂടി കണ്ടുവരുന്നുണ്ട്. അത് സൂര്യനെ ശിവനായും കുജനെ ഭദ്രകാളി/സുബ്രഹ്മണ്യന്‍ ശുക്രനെ മഹാലക്ഷ്മി, ചന്ദ്രന് ദുര്‍ഗ്ഗ, ബുധന് വെണ്ണകൃഷ്ണന്‍, വ്യാഴത്തിന് മഹാവിഷ്ണു, ശനിക്ക് ശ്രീധര്‍മ്മശാസ്താവ്, രാഹുവിന് നാഗരാജാവ്, കേതുവിന് ഗണപതി ഈ വിധമാണ്. നവഗ്രഹക്ഷേത്രങ്ങളില്‍ പ്രധാനം സൂര്യനാണ് എന്നതുകൊണ്ടുതന്നെ രാവിലെ ഒരുനേരത്തെ പൂജ മാത്രമേ നടത്തിവരാറുള്ളൂ. കൂടാതെ കുറഞ്ഞത് ഒന്‍പതു പ്രദക്ഷിണമെങ്കിലും ചെയ്തു ഭജിക്കണമെന്ന് ആചാര്യമതം. അതില്‍ ഏഴുപ്രാവശ്യം പ്രദക്ഷിണവും രണ്ടുപ്രാവശ്യം അപ്രദക്ഷിണവും വയ്ക്കുകയാണ് പതിവ്.          

പുരാതന ശാസ്ത്രം ഇന്നെത്തിനേക്കാളും പുരോഗമിച്ചതായിരുന്നില്ലേ?

പുരാതന ശാസ്ത്രം ഇന്നെത്തിനേക്കാളും പുരോഗമിച്ചതായിരുന്നില്ലേ?

ഓരോ ക്ഷേത്രത്തിനും ചരിത്രവും മഹത്വവുമുണ്ട്. ഓരോ ക്ഷേത്രവും ഒരു സർവകലാശാലയാണ്. വാസ്തുവിദ്യയുടെ, സയൻസിൻ്റെ....

ചിത്രങ്ങളിൽ കാണുന്ന ഈ ശില്പങ്ങൾ തമിഴ്നാട്ടിലെ  പ്രശസ്തവും പുരാതനവുമായ ശ്രീ വരാമൂർത്തീശ്വരർ  ക്ഷേത്രത്തിലെയും കാല ഭൈരവൻ ക്ഷേത്രത്തിൽ നിന്നുള്ളതാണ്. 

ബീജം, ബീജസങ്കലനം, ഗർഭപാത്രത്തിലെ ജീവിതം,  എന്നിവ കൊത്തിയെടുക്കാൻ  ശിൽപ്പികൾക്ക് എങ്ങനെ അറിയാമായിരുന്നു? എക്സ്-റേ അല്ലെങ്കിൽ സോണോഗ്രഫി അല്ലെങ്കിൽ മൈക്രോ സ്കോപ്പ് അല്ലെങ്കിൽ മറ്റ് ചില ആധുനിക സാങ്കേതിക വിദ്യകൾ കണ്ടുപിടിച്ചത് ഈ അടുത്ത നൂറ്റാണ്ടിലാണ് എന്ന് അവകാശപ്പെടുമ്പോൾ  ആയിരം വർഷം മുൻപുള്ള പുരാതന ഇന്ത്യ യുടെ ഈ അറിവിനെ എങ്ങനെ കാണുന്നു?

കുറഞ്ഞത് 4,000 വർഷങ്ങൾക്ക് മുമ്പ് ഋഷി പിപ്പലാട ( Pippalaada) എഴുതിയ  ഗർഭ ഉപനിഷത്ത് ഗർഭധാരണം എങ്ങനെ നടക്കുന്നുവെന്ന് വിശദീകരിക്കുന്നു,

ആണും പെണ്ണുമായി ഒത്തുചേർന്ന്,
ഭ്രൂണം (ഗര്ഭപാത്രത്തില്) കിടക്കുന്നത് ഒരു പകലും രാത്രിയുമാണ്. ആ സമയം  ഭ്രൂണം ഒരു അർദ്ധ ദ്രാവകമാണ്. ഏഴാം രാത്രിയിൽ   ഒരു കുമിളയായുടെയും   രണ്ടാഴ്ചയുടെ അവസാനത്തിൽ ഒരു കട്ടിയുള്ള പിണ്ഡത്തിന്റെയും രൂപമാണിത്. ഒരു മാസത്തിനുള്ളിൽ ഇത് കഠിനമാകും.  രണ്ട് മാസത്തിനുള്ളിൽ തലയുടെ പ്രദേശം വികസിക്കുന്നു;  മൂന്നു മാസത്തിനുള്ളിൽ, പാദം;  നാലാമത്തേതിൽ, വയറും ഇടുപ്പും;  അഞ്ചാമത്തേതിൽ, നട്ടെല്ല്;  ആറാമത്, മൂക്ക്, കണ്ണുകൾ, ചെവികൾ;  ഏഴാമത്തെ ഭ്രൂണം ജീവിതവുമായി വേഗത്തിലാകുകയും എട്ടാം മാസത്തിൽ അത് പൂർണ്ണമാവുകയും ചെയ്യുന്നു.  പിതാവിന്റെ ശുക്ലത്തിന്റെ ആധിപത്യത്താൽ, കുട്ടി പുരുഷനായിത്തീരുന്നു; അമ്മയുടെതായാൽ  പെൺ.  തുല്യമാകുമ്പോൾ ഒരു ഷണ്ഡൻ.  ഗർഭിണിയായ സമയത്ത്, മാതാപിതാക്കൾ പ്രക്ഷോഭത്തിലായാൽ, കുട്ടി അന്ധനോ, മുടന്തനോ, കൂനനോ  അല്ലെങ്കിൽ വളർച്ചയിൽ മുരടിക്കുകയോ ചെയ്യും. ദമ്പതികൾക്ക് സുപ്രധാന-വായു-പ്രശ്നമുണ്ടെങ്കിൽ, ശുക്ലംരണ്ട് ഭാഗങ്ങളായി പ്രവേശിക്കുകയും അതിന്റെ ഫലമായി ഇരട്ടകൾ ഉണ്ടാകുകയും ചെയ്യും.  (പുരാതന യോഗികൾ ശരീരത്തിൽ 49 വ്യത്യസ്ത തരം വായു കണ്ടെത്തി.   പ്രധാനമായും  അഞ്ച് വായു അല്ലെങ്കിൽ പഞ്ചപ്രാണങ്ങൾ മാത്രമാണ് പ്രധാനം.  പ്രാണ-വായു, അപാന-വായു, സമന-വായു, ഉദാന-വായു, വ്യാന-വായു എന്നിവയാണ് ഈ അഞ്ച് പ്രധാന പഞ്ചപ്രാണങ്ങൾ.)  എട്ടാം മാസത്തിൽ, അഞ്ച് സുപ്രധാന വായുവുകളുമായി ചേർന്ന് ജീവന് അതിന്റെ മുൻകാല കാര്യങ്ങൾ (മുൻ ജനനങ്ങളെ) അറിയാനുള്ള കഴിവ് ലഭിക്കുന്നു, തികഞ്ഞ അറിവിലൂടെയും ധ്യാനത്തിലൂടെയും, നശിക്കാത്ത ആത്മാവിനെ  ഓങ്കാരം (ഓം)  ആയി സങ്കൽപ്പിക്കുന്നു. അതുവഴി എട്ട് സ്വഭാവങ്ങളുടെയും അവയുടെ പതിനാറ് പരിഷ്കാരങ്ങളുടെയും സാരാംശം ലഭിക്കുന്നു.  ഞരമ്പുകളിലൂടെയും സിരകളിലൂടെ യും അമ്മ കഴിക്കുന്ന എന്തിനേയും അതിന്റെ പോഷണം ലഭിക്കുന്നു. ഒൻപതാം മാസത്തിൽ, ശരീരം പൂർണ്ണ മാവുകയും  മുൻകാല ജീവിതങ്ങളെക്കുറിച്ചും, അത് ചെയ്ത കർമ്മങ്ങളെക്കുറിച്ചും ഓർമ്മപ്പെടുത്തുന്നു -

ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന സുശ്രുത 2500 വർഷങ്ങൾക്ക് മുമ്പ് ശസ്ത്രക്രിയ നടത്തിയതായി ഓർക്കുക. പുരാതന ശാസ്ത്രം ഇന്നെത്തിനേക്കാളും പുരോഗമിച്ചതായിരുന്നില്ലേ?