ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 August 2020

കൗളം ഗുഹ്യസാധന

കൗളം ഗുഹ്യസാധന

കൗളം

ഗുഹ്യസാധനയായിട്ടാണ് ശാസ്ത്രം പറയുന്നത്. എന്തിനാണ് കൗളം ഇത്ര രഹസ്യമാക്കിവെക്കുന്നത്?  പരസ്യപ്പെടുത്തിക്കൂടെ എന്ന് നമ്മൾ ചിലപ്പോൾ ചിന്തിക്കാം, എന്നാൽ കൗളം ജനകീയവൽകരിച്ചിട്ട് കാര്യമില്ല, ആരംഭശൂരത്വം കൊണ്ട് മന്ത്രം സ്വീകരിച്ചതുകൊണ്ട് മാത്രമായില്ല അത് വേണ്ട രീതിയിൽ കൊണ്ട് പോകാൻ സാധിക്കണം. പൂർണ ദീക്ഷ സ്വീകരിച്ചിട്ടും സമ്പ്രദായത്തിൽ നിന്ന് വ്യതിചലിച്ചവർ എത്രയോ ഉണ്ട്.

കുലധർമ്മം സ്വീകരിച്ച് അത് യഥാവിധി പാലിക്കാതെ തനിക്ക് തോന്നിയത് പോലെ ചെയ്താൽ അത് സാധകൻ്റെ അധഃപതനത്തിന് കാരണമാകും. കുലധർമം സ്വീകരിച്ച് ദീക്ഷാസമ്പ്രദായത്തിൽ നിന്ന് വ്യതിചലിച്ച് മറ്റ് സമ്പ്രദായങ്ങൾ അനുഷ്ഠിക്കുന്നവർ അവർ അറിയാതെ തന്നെ കുലഭ്രഷ്ടരാകുന്നു.

സമ്പ്രദായത്തിൽ നിന്ന് വ്യതിചലിക്കുന്നതും സമ്പ്രദായത്തിൽ താൽപര്യമില്ലാതാകുന്നതെല്ലാം കുലഭ്രഷ്ടിലേക്കുള്ള ലക്ഷണങ്ങളാണ്. കുലഭ്രഷ്ടനായാൽ എന്തു സംഭവിക്കും എന്നും ശാസ്ത്രം പറയുന്നുണ്ട്. 

"സർവ്വാചാരപരിഭ്രഷ്ട : കുലാചാരം സമാശ്രയേത് കുലാചാര പരിഭ്രഷ്ടോ രൗരവം നരകം വ്രജേത് "

അറിയപ്പെടുന്നതായ സകല ധർമ്മാചാരങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടാൽ പോലും അയാളെ കുലാചാരം സ്വീകരിക്കുന്നു. എന്നാൽ കുലാചാരത്തിൽ നിന്നും ഭ്രഷ്ടനായാൽ അയാളെ സ്വീകരിക്കുന്നത് രൗരവം എന്ന മഹാനരകമായിരിക്കും. സർവരാലും ഉപേക്ഷിക്കപ്പെട്ട് അധിക്ഷേപത്തിനു പാത്രമായി സകല പ്രതാപങ്ങളും അസ്തമിച്ച് നിന്ദിതനായി എല്ലാവരാലും വെറുക്കപ്പെട്ടവനായി ഭയത്തിനടിമയായി സർവ ഐശ്വര്യങ്ങളും നശിച്ച അവസ്ഥയിലേക്കെത്തുന്നു. അതു കൊണ്ട് ഈ വിദ്യ ജനകീയമാക്കാനുള്ളതല്ല. 
           
മദ്യവും മാംസവും ഉപയോഗിക്കുന്ന എല്ലാ പൂജയും കൗള പൂജയല്ല. സംസാര പാശത്തിൽ നിന്ന് മുക്തനാകാൻ പ്രാപ്തമായ ആത്മാക്കൾക്കുള്ളതാണ് കൗള ധർമ്മം. ശക്തമായ പ്രേരണ ഉണ്ടായാൽ പോലും പാപാത്മാക്കൾ കുല ദീക്ഷ സ്വീകരിച്ചാലും  ശാസ്ത്രത്തിൻ്റെ പേരിൽ തർക്ക കുതർക്കങ്ങൾ നടത്തി  സംസാരപാശത്തിൻ്റെ കെട്ട് ഒന്ന് കൂടെ ദൃഢമാക്കുകയല്ലാതെ കുല ജ്ഞാനം നേടാൻ ശ്രമിക്കില്ല. കുളാർണ്ണവതന്ത്രം പറയുന്നു

"ഗുഹ്യാദ് ഗുഹ്യ തരം ദേവി സാരാത് സാരം പരാത്പരം സാക്ഷാത് ശിവപദം ദേവി കർണ്ണാ കർണ്ണിഗതം കുലം"

ഹേ ദേവി, കുലധർമ്മം അതിരഹസ്യമായിട്ടുള്ളതും അതിശ്രേഷ്ഠവുമാണ്. ഇതിനുപരിയായി വേറൊന്നില്ല തന്നെ. ഉപദേശ രൂപേണ ശ്രവിച്ചിട്ടുള്ളതും ഗുരുപരമ്പരയിൽ കൂടി കൈമാറിവരുന്നതുമാണ് കുലധർമ്മം. സാക്ഷാൽ ശിവം തന്നെയാണ് കുലധർമ്മം.
അതിനാൽ വളരെ യോഗ്യരായവർക്കേ കുല വിദ്യ ഉപദേശിക്കാൻ പാടുള്ളൂ ഇല്ലെങ്കിൽ നിലവാരമില്ലാത്ത ശിഷ്യ പരമ്പരകളാണ് സമ്പ്രദായത്തിൽ പിന്നീട് ഉണ്ടാവുക. അത് സമ്പ്രദായത്തേയും കുലധർമ്മത്തെ തന്നെ അപകീർത്തിപ്പെടുത്തും. 

ഏതൊരു ആശയത്തിൻ്റെയും വിദ്യയുടേയും മഹത്വം നിലനിൽക്കുന്നത് അത് കൈകാര്യം ചെയ്യുന്ന വ്യക്തികളിൽ കൂടിയാണ്. എന്നാൽ പരീക്ഷണം കൂടാതെയും ശിഷ്യൻ്റെ യോഗ്യത അളക്കാതെയും വിദ്യ കൊടുക്കുന്നത് ഇത്തരം നിലവാരമില്ലാത്ത പരമ്പരകളുണ്ടാകാൻ കാരണമാകുന്നു. അവർ ഈ ശാസ്ത്രത്തിൻ്റെ മഹത്വമറിയാതെ മറ്റ് ശാസ്ത്രങ്ങളെപ്പോലെ തന്നെ വിൽപന ചരക്കാക്കി മാറ്റുന്നു.  വജ്രത്തിൻ്റെ മൂല്യം അത് അറിയുന്നവൻ്റെ കയ്യിൽ കിട്ടിയിട്ടേ കര്യമുള്ളൂ. വജ്രത്തിൻ്റെ മൂല്യമറിയാത്തവനു വജ്രവും പാറക്കല്ലും ഒരുപോലെ തന്നെയായിരിക്കും.

യഥാർത്ഥ സാധകന് തന്നിലെ മന്ത്രചൈതന്യം സ്വന്തം പ്രാണ ചൈതന്യം തന്നെയാണ്, ആ പ്രാണ ചൈതന്യത്തെ ശിഷ്യൻ്റെ യോഗ്യത മനസ്സിലാക്കാതെ എങ്ങനെയാണ് കൊടുക്കാൻ സാധിക്കുക. ശിഷ്യനെ പരീക്ഷിക്കാതെ വിദ്യ വിൽപന ചരക്കാക്കുന്നുവെങ്കിൽ മനസ്സിലാക്കുക അവർ കൊടുക്കുന്നത് വെറും അക്ഷരങ്ങൾ മാത്രമാണ്. മന്ത്രദാതാവിന് ആ മന്ത്രം പ്രാണനിൽ ലയിച്ച് പ്രാണ ചൈതന്യമായി മാറിയിരുന്നെങ്കിൽ പ്രാണനാകുന്ന ദീക്ഷാ മന്ത്രത്തെ അല്ലെങ്കിൽ ദേവതയെ വിൽക്കാൻ സാധിക്കില്ല. രാജ്യം ദേയം ശിരോ ദേയം ന ദേയാ ഷോഡശാക്ഷരി "എന്ന തന്ത്ര പ്രമാണത്തിൽ ഒളിഞ്ഞിരിക്കുന്ന തത്വവും മറ്റൊന്നല്ല. ശിഷ്യനെ പരീക്ഷിച്ച് വിദ്യ കൊടുക്കേണ്ടതിൻ്റെ പ്രധാന്യത്തെകുറിച്ച് കുളാർണ്ണവതന്ത്രം പറയുന്നത് നോക്കാം

" ഗുരുശിഷ്യാവുഭൗ മോഹാദപരീക്ഷ്യ പരസ്പരം ഉപദേശം ദദദ് ഗുഹ്ണൻ പ്രാപ്നുയാ താം പിശാചതാം "

എന്തെല്ലാം പ്രത്യേക പരിഗണനകൾ കൊണ്ടോ മായാബദ്ധമായി ബന്ധുത്വത്തിൻ്റെ ബലം കൊണ്ടോ പരസ്പരം പരീക്ഷകൾ ഒന്നും കൂടാതെ മന്ത്രദീക്ഷ നൽകുകയോ സ്വീകരിക്കുകയോ ചെയ്താൽ ഗുരുവും ശിഷ്യനും പിശാചുക്കളായി തീരുന്നതാണ്. 
കുലജ്ഞാനം ഒന്നും സിദ്ധിച്ചില്ലെങ്കിലും ഗുരു വാക്ക്യത്തിലും ശാസ്ത്ര ഗ്രന്ഥങ്ങളിലും വിശ്വാസമുണ്ടെങ്കിൽ കൗളം ഗുഹ്യസാധനയാണെന്ന് ബോധ്യപ്പെടും. ഗുരു സദ്ഗുരു ആയിരിക്കണം എന്നു മാത്രം, സദ്ഗുരുവിനു മാത്രമെ ദീക്ഷയിലൂടെ ശിഷ്യനെ പാശത്തിൽ നിന്ന് മുക്തനാക്കി ശിവനാക്കി മാറ്റാൻ കഴിയൂ.

പിള്ളേരോണം

പിള്ളേരോണം

ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കർക്കിടകമാസത്തിലെ തിരുവോണ നാളിൽ ആഘോഷിക്കപ്പെടുന്നതാണ് പിള്ളേരോണം. കർക്കിടക വറുതിയിലും ഓണത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഓരോ കാര്യങ്ങളും ആഘോഷിച്ചിരുന്നത്. കുട്ടികളാണ് ഇത് ആഘോഷിച്ചിരുന്നത് എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകതയും. പിള്ളേരോണം എന്നത് കൊണ്ട് അർത്ഥമാക്കുന്നതും കുട്ടികളുടെ ഓണം എന്ന് തന്നെയാണ്. പണ്ട് തിരുവോണം പോലെ തന്നെ പിള്ളേരോണവും ആഘോഷിച്ചിരുന്നു.

എന്നാൽ ഇന്ന് ഓണമെന്തെന്ന് അറിയാത്തവരാണ് പല കുട്ടികളും. അതുകൊണ്ട് തന്നെ പിള്ളേരോണത്തെക്കുറിച്ച് അവർ കേട്ടിട്ടുപോലും ഉണ്ടാവില്ല എന്നതാണ് സത്യം. പൊലിമയായ ഓണാഘോഷങ്ങൾ ഇല്ലെങ്കിലും പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ കുട്ടികൾക്ക് താല്‍പ്പര്യവും ആഘോഷവും ജനിപ്പിക്കുന്ന രീതിയിൽ തന്നെയായിരുന്നു പിള്ളേരോണവും ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ തിരുവോണത്തിന് 27 ദിവസം മുൻപാണ് പിള്ളേരോണം ആഘോഷിക്കുന്നത്. ഇന്ന് അന്യം നിന്ന് പോവുന്ന് പിള്ളേരോണത്തെക്കുറിച്ച് ചില കാര്യങ്ങൾ.

ബാല്യകാലത്തെ അവകാശമായിരിക്കും പലർക്കും പിള്ളേരോണം എന്ന് പറയുന്നത്. എന്നാൽ പുത്തനുടുപ്പുകളും ഓണപ്പൂക്കളവും ഇല്ലാതെ നമുക്ക് പിള്ളേരോണം ആഘോഷിക്കാവുന്നതാണ്. ഇതൊന്നുമില്ലെങ്കിലും നല്ല ഓണസദ്യ തന്നെ പിള്ളേരോണത്തിന് പലരും തയ്യാറാക്കുന്നുണ്ട്. ഗംഭീര സദ്യയാണ് പിള്ളേരോണത്തിന് തയ്യാറാക്കുന്നത്.

സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായയിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലായിരുന്നു. ഓണം പോലെ തന്നെ കുട്ടികൾക്ക് വേണ്ടി പിള്ളേരോണവും ആഘോഷിക്കപ്പെടുന്നുണ്ട്. വലിയ ചടങ്ങുകളൊന്നും ഇല്ലെങ്കിലും ഓണത്തിന്റെ പ്രതീതി തന്നെയായിരുന്നു പിള്ളേരോണത്തിനും ഉണ്ടായിരുന്നത്.

രാവിലെ കുളി കഴിഞ്ഞ് പുത്തൻ വസ്ത്രങ്ങളുടുത്ത് പൂക്കളമിട്ട് തുടങ്ങുന്നതോടെ പിള്ളേരോണത്തിന് തുടക്കമായി. പിന്നീട് പല വിധത്തിലുള്ള പാട്ടും കളിയും എല്ലാമായി സമയം കഴിക്കുന്നു. അതിന് ശേഷം തൂശനിലയിട്ട് സദ്യ വിളമ്പി ഓണത്തിന് സമാപനം കുറിക്കുന്നു.

എന്നാല്‍ ഇന്നത്തെ കാലത്ത് ഓണത്തിന് തന്നെ പ്രസക്തിയില്ലാതെ മാറിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ പിള്ളേരോണത്തെക്കുറിച്ചും മറ്റും പലരും അറിയുന്നു പോലുമില്ല. എങ്കിലും ചില കാര്യങ്ങൾ പുതിയ തലമുറ ഇതിനെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.




വാസ്തുപൂജ' എന്നാലെന്ത് ?

വാസ്തുപൂജ' എന്നാലെന്ത് ?

വാസ്തുപുരുഷനെ പ്രീതിപ്പെടുത്താനും തദ്വാരാ ഗുണം ലഭിക്കാനും വേണ്ടി ചെയ്യുന്ന 'വാസ്തുശാന്തിപൂജ'യാണ് വാസ്തുപൂജ. ശിലാസ്ഥാപനം. കട്ടളവയ്പ്, ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളിലാണ് ഇത് നടത്താറുള്ളത്. ആശാരിമാരാണ് വാസ്തുപൂജ ചെയ്യുക.

'വാസ്തുബലി' നടത്തുന്നത് എപ്പോഴാണ് ?
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പുതുഗ്രഹത്തില് കുടിതാമസമാക്കുന്നതിന്റെ തലേരാത്രി നടത്തുന്ന പുണ്യകര്മ്മമാണ് വാസ്തുബലി. മൂത്ത ആശാരിയാണ് വാസ്തുബലി നടത്തുക. പൂജാവിധികളോടുകൂടിയ വാസ്തുബലി ചെയ്യുന്നതിന്റെ ഫലമായി സ്ഥലദോഷങ്ങള് മാറി ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്നതാണ് വിശ്വാസം.

പഞ്ചശിരസ്സ് സ്ഥാപിക്കുന്നതെന്തിന് ?
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഗൃഹദോഷങ്ങളെ അകറ്റി ഗൃഹത്തില് ഐശ്വര്യവും സന്തോഷവും കളിയാടാനാണ് പഞ്ചശിരസ്സ് സ്ഥാപിക്കുന്നത്.

ആന, സിഹം, ആമ, പന്നി, കാള ഇവകളുടെ ശിരസ്സിന്റെ ചെറിയ രൂപങ്ങള് സ്വര്ണ്ണം അഥവാ തങ്കം അല്ലെങ്കില് പഞ്ചലോഹങ്ങള് (സ്വര്ണ്ണമാണെങ്കില് ഒന്നേകാല് പണയിട മതിയാകും) കൊണ്ട് നിര്മ്മിച്ച് ഒരു ചെറിയ ചെമ്പ്പെട്ടിക്കുള്ളിലാക്കി വിധിപ്രകാരം പൂജാകര്മ്മങ്ങള് ചെയ്തതിനുശേഷം ഗൃഹദോഷം കണ്ടെത്തിയ സ്ഥാനത്ത് സ്ഥാപിക്കുക.
ചെമ്പ്പെട്ടിക്കുള്ളില് ആനയുടെ ശിരസ്സ് നടുവിലും മറ്റു നാലെണ്ണങ്ങളില് കാളയും സിംഹവും ഒരു ഭാഗത്തും ആമയും പന്നിയും മറുഭാഗത്തുമായി കിഴക്കോട്ടുമുഖമാക്കി വെയ്ക്കുന്നു.
പഞ്ചശിരസ്സുകളെ അടക്കം ചെയ്ത ചെമ്പ്പേടകം ഗൃഹദോഷസ്ഥാനത്ത് ഒരു ചാണ് താഴ്ത്തിയാണ് സ്ഥാപിക്കേണ്ടത്.

കുറ്റുപൂജ അഥവാ കുറ്റുശ അല്ലെങ്കില് കുറ്റീശ എന്ന ചടങ്ങ്.
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പുതു ഗൃഹത്തില് പണികളെല്ലാം തീര്ത്ത ശില്പി ഗൃഹത്തെ വീട്ടുടമയെ ഏല്പ്പിക്കുന്ന ചടങ്ങാണിത്. പുതിയ വീട്ടില് കയറി താമസമാക്കുന്നതിന്റെ തലേരാത്രിയാണ് ഈ ചടങ്ങ് നടത്തുക.
അന്ന് വീട്ടുടമ തന്റെ പണിക്കാരെയെല്ലാവരെയും വിളിച്ചുവരുത്തി അവര്ക്ക് മൃഷ്ടാനഭോജനം, പാരിതോഷികങ്ങള് മുതലായവ നല്കി അവരെ സന്തോഷിപ്പിച്ച് മടക്കിയയയ്ക്കുന്ന ഒരു ചടങ്ങ്. അതോടനുബന്ധിച്ച് പുതിയവീട്ടില് സത്കര്മ്മങ്ങളും പൂജകളും മറ്റും നടത്തുന്നതാണ് .






സ്വർണ്ണം വാങ്ങുന്നത് മംഗളകരമായ ദിവസങ്ങൾ

പ്രപഞ്ചത്തിലെ ഓരോ ഭൂതത്തിനും (പഞ്ചഭൂതങ്ങൾക്കും) സവിശേഷമായൊരു പരിശുദ്ധ ഇടമാണ് ഇന്ത്യ നൽകുന്നത്. ലോഹങ്ങളിൽ ഏറ്റവും പരിശുദ്ധമായത് സ്വർണ്ണമാണെന്ന് ഇന്ത്യാക്കാർ വിശ്വസിക്കുന്നു, കാരണം സ്വർണ്ണത്തിന്റെ ആത്മീയവും മതപരവുമായ പ്രാധാന്യം അത്രയ്ക്കുണ്ട്. ഒരാളുടെ മൊത്തത്തിലുള്ള വളർച്ചയെ ആത്മീയമായും മാനസികമായും തടയുന്ന എല്ലാത്തിനെയും എരിച്ചുകളയുന്ന അഗ്നിയെന്ന ഭൂതത്തിൽ നിന്നുള്ള ഊർജ്ജ തരംഗങ്ങളിൽ നിന്നാണ് സ്വർണ്ണം ഉത്ഭവിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു.

ഏത് ദിവസവും സ്വർണ്ണം വാങ്ങാമെങ്കിലും, വർഷത്തിലെ മൂന്നര ദിവസത്തെ പിന്തുടർന്നുകൊണ്ട് സ്വർണ്ണം വാങ്ങുന്നത് തീർത്തും മംഗളകരമാണെന്നാണ് വിശ്വാസം.

ഗുഡി പഡ്വ: ഹിന്ദു കലണ്ടർ പ്രകാരം, ചൈത്ര മാസത്തിലാണ് ഗുഡി പഡ്വ ആചരിക്കുന്നത്. ശുക്ലപക്ഷത്തിന്റെ ആദ്യ ദിവസമാണിത്. സാധാരണ ഗതിയിൽ മാർച്ചിലോ ഏപ്രിലിലോ ആണ് ഈ ആഘോഷം വരുന്നത്. ഗുജറാത്തിലും മഹാരാഷ്ട്രയിലും വടക്കേ ഇന്ത്യയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കർണാടകത്തിലും പുതുവർഷമായി ഗുഡി പഡ്വ കൊണ്ടാടുന്നു.

അക്ഷയ തൃതീയ: ഹിന്ദു കലണ്ടർ പ്രകാരം വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിന്റെ മൂന്നാം ദിവസമാണിത്. അഖ തീജ് അല്ലെങ്കിൽ അഖാത്രിജ് എന്നും അക്ഷയ തൃതീയയെ വിളിക്കുന്നു. പൊതുവെ, ഏപ്രിൽ മാസത്തിലോ മെയ് മാസത്തിലോ ആണ് അക്ഷയ തൃതീയ കൊണ്ടാടുന്നത്.

ദസ്സറ: അശ്വിനി മാസത്തിലെ ശുക്ലപക്ഷത്തിന്റെ പത്താം ദിവസമാണിത്. സെപ്തംബറിലോ ഒക്ടോബറിലോ ഇത് കൊണ്ടാടുന്നു. രാക്ഷസരാജാവായ രാവണനെ രാമൻ കൊന്നത് ഈ ദിവസമാണ്. തിന്മയ്ക്ക് മേൽ നന്മ വിജയം കൈവരിച്ച ഈ ദിവസം സ്വർണ്ണം വാങ്ങാൻ ശുഭകരമാണ്.

പകുതി മുഹൂർത്തം: ദീപാവലി ദിവസത്തിന്റെ പകുതിയാണിത്, അതായത് കാർത്തിക് ശുക്ല പ്രതിപാദ. ഗുജറാത്തികൾ ഇതിനെ പുതുവർഷമായും ആചരിക്കുന്നു.
ഹിന്ദു കലണ്ടറിനെ അടിസ്ഥാനമാക്കിയതാണ് ഈ ദിവസങ്ങൾ എന്നതിനാൽ, ഓരോ വർഷവും ഇവയിലോരോന്നും ആഘോഷിക്കുന്ന തീയതികൾ മാറും.



മുഹൂര്‍ത്തം

മുഹൂര്‍ത്തം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢

ജ്യോതിഷത്തില്‍ ആറു അംഗങ്ങളില്‍ വച്ച് മുഹൂര്‍ത്തം എന്ന അംഗം പ്രധാനമാകുന്നു. (ജാതകം, പ്രശ്നം, മുഹുര്‍ത്തം, നിമിത്തം, ഗണിതം, ഗോളം) 
ഓരോ കര്‍മ്മങ്ങളും ചെയ്യുവാനുള്ള സമയത്തിന്റെ ഗുണ ദോഷ വിചിന്തനം ആവശ്യമാണ്. ചെയ്യുന്ന സമയത്തിന്റെ ഗുണദോഷങ്ങള്‍ അനുസരിച്ചായിരിക്കും കര്‍മ്മ ഫലപ്രാപ്തി. സര്‍വ്വ വിഘ്നങ്ങളേയും നശിപ്പിക്കുന്ന മഹാഗണപതിയെ നമസ്കരിച്ചു കൊണ്ട് മുഹൂര്‍ത്തം കണ്ടുപിടിക്കുന്ന എളുപ്പമായ മാര്‍ഗ്ഗത്തെ ഇവിടെ പ്രതിപാദിക്കുന്നു.

1. എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും ഊണ്‍നാളുകള്‍ മാത്രം പരിഗണിക്കുക.
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
i) അശ്വതി
ii) രോഹിണി
iii) മകയീര്യം
iv) പുണര്‍തം 
v) പൂയ്യം 
vi) ഉത്രം
vii) അത്തം
viii) ചിത്തിര
ix) ചോതി
x) അനിഴം
xi) ഉത്രാടം 
xii) തിരുവോണം 
xiii) അവിട്ടം
xiv) ചതയം
xv) ഉതൃട്ടാതി
xvi) രേവതി ഇവ ഊണ്‍ നാളുകളാകുന്നു.

2. അഷ്ടമക്കൂറ് ( അഷ്ടമരാശി ) പാടില്ല. 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഈ രാശിയില്‍ വരുന്ന നക്ഷത്രങ്ങളെയും ഒഴിവാക്കുക, വിവാഹത്തിന് സ്ത്രീയുടെയും, പുരുഷന്‍റെയും അഷ്ടമക്കൂറും അതിലെ നക്ഷത്രങ്ങളെയും ഒഴിവാക്കുക. ഗ്രഹപ്രവേശത്തിനും ഇത് ബാധകമാണ്. ജന്മമാസം, ജന്മനക്ഷത്രം ഇവ പാടില്ല.

3. കര്‍ക്കിടകം, കന്നി, കുംഭം, ഈ മാസങ്ങള്‍ മുഹൂര്‍ത്ത മാസങ്ങളായി പരിഗണിക്കാതിരിക്കുക.

4. ശനിയാഴ്ചയും, ചൊവ്വാഴ്ചയും മുഹൂര്‍ത്ത ദിവസങ്ങളായി പരിഗണിക്കാതിരിക്കുക.

5. രാഹു കാലം ഒഴിവാക്കുക.

6. ഗണ്ഡാന്ത സമയം ഒഴിവാക്കുക ( അശ്വതി, മകം, മൂലം ഈ മൂന്നു നക്ഷത്രങ്ങളുടെ ആദ്യത്തെ 15 നാഴികയും, ആയില്യം, തൃക്കേട്ട, രേവതി ഈ നാളുകളുടെ അവസാനത്തെ 18 നാഴികയും ഗണ്ഡാന്ത സമയമാകുന്നു.

7. മുഹൂര്‍ത്തം വെളുത്ത പക്ഷത്തില്‍ തന്നെ നിശ്ചയിക്കുക. (കറുത്തവാവ് കഴിഞ്ഞു വരുന്ന പഞ്ചമി മുതല്‍ കറുത്ത പക്ഷത്തിലെ ദശമി വരെ )

8. ലഗ്ന രാശിയില്‍ ( മുഹൂര്‍ത്ത രാശിയില്‍ ) പാപികള്‍ ഉണ്ടാകരുത് ( ശുഭന്‍മാര്‍ ആകാം ).

9. അതാത് ചടങ്ങുകള്‍ക്ക് പറഞ്ഞിട്ടുള്ള രാശികള്‍ ശുദ്ധമായിരിക്കണം.

10. മുഹൂര്‍ത്ത രാശിയുടെ 7, 8 രാശികള്‍ ശുദ്ധമായിരിക്കണം.

11. ചതുര്‍ത്ഥി, ഷഷ്ടി, അഷ്ടമി, നവമി, ചതുര്‍ദശി ( രണ്ടു പക്ഷത്തിലെയും ) ഈ തിഥികള്‍ ഒഴിവാക്കുക.

12. വിഷ്ടി, വിഷഘടിക, ഉഷണശിഖ, ഏകാര്‍ഗ്ഗളം, സര്‍പ്പമസ്തകം, ലാടം, വൈദൃതം ഇവ വരുന്ന ദിവസങ്ങള്‍ ഒഴിവാക്കുക.

13. ഷഡ്ദോഷങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും താഴെ പറയുന്ന 6 ദോഷങ്ങളെ വര്‍ജ്ജിക്കണം.

i) സംസര്‍പ്പം _ ഒരു സൗരമാസത്തില്‍ രണ്ട് അമാവാസി തിഥികള്‍ വരുമ്പോള്‍ ആ മാസത്തിന്‍ സംസര്‍പ്പമാസം എന്ന് പറയുന്നു. മറ്റൊരഭിപ്രായത്തില്‍ രണ്ട് പൗര്‍ണ്ണമി ദിനങ്ങള്‍ ഒരു സൗരമാസത്തില്‍ വന്നാലും മതി.

ii) അംഹസ്പതി _ ഒരു മാസത്തില്‍ രണ്ട് രേവതി നക്ഷത്രം വന്നാല്‍ ആ മാസം പരിഗണിക്കരുത്

iii) അധിമാസം _ ഇത് രണ്ട് വര്‍ഷം 8 മാസം 16 ദിവസം കൂടുമ്പോള്‍ ഒരിക്കല്‍ സംഭവിക്കുന്നു. അപ്പോള്‍ ഒരു ചന്ദ്രമാസത്തില്‍ രണ്ട് അമാവാസി ദിനങ്ങള്‍ ഉണ്ടാകുന്നു.

iv) പകല്‍ സമയത്ത് ആകാശത്തില്‍ ഗുരു, ശുക്രന്‍മാരെ ഒരേ സമയത്തോ, വിവിധ സമയങ്ങളിലോ കാണുക.

v) ഗുരു, ശുക്രന്‍മാര്‍ക്കുള്ള മൌഢ്യം.

vi) ഗുരു, ശുക്രന്‍മാര്‍ക്കുള്ള പരസ്പര ദൃഷ്ടി.

ദിവസവും, മാസവും മാത്രം പ്രാധാന്യമുള്ള കര്‍മ്മങ്ങള്‍ക്ക് ഈ ഷഡ്ദോഷങ്ങള്‍ പരിഗണിക്കേണ്ടതില്ല, (സീമന്തം, ചോറുണ് , പുംസവനം, ഗര്‍ഭരക്ഷ, വാതില്‍ പുറപ്പാട് മുതലായവ).

സന്ധ്യ _ 4 സന്ധ്യകളുണ്ട്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
14. എല്ലാ കര്‍മ്മങ്ങള്‍ക്കും സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പുള്ള രണ്ട് മണിക്കൂര്‍ 24 മിനിറ്റ് ( 6 നാഴിക ) വര്‍ജ്ജിക്കണം. ( പ്രഭാത സന്ധ്യ ).

15. സൂര്യാസ്തമനത്തിന് മുമ്പുള്ള 1 മണിക്കൂര്‍ 30 മിനിറ്റ് എല്ലാ കര്‍മ്മങ്ങള്‍ക്കും വര്‍ജ്ജിക്കുക. ( സായാഹ്ന സന്ധ്യ )

16. അസ്തമനത്തിന് ശേഷം 6 1/2 മണിക്കൂര്‍ എല്ലാ കര്‍മ്മങ്ങള്‍ക്കും വര്‍ജ്ജിക്കുക. (പ്രദോഷ സന്ധ്യ )

17. അര്‍ദ്ധരാത്രിക്ക് ശേഷം 48 മിനിറ്റ് എല്ലാ കര്‍മ്മങ്ങള്‍ക്കും വര്‍ജ്ജിക്കണം. (തുരീയ സന്ധ്യ )

18. മദ്ധ്യാഹ്ന സന്ധ്യ _ ദിന മദ്ധ്യത്തില്‍ 48 മിനിറ്റ് (2 നാഴിക) അഭിജിത്ത് മുഹൂര്‍ത്തം എന്ന പേരില്‍ അറിയപ്പെടുന്നു. ഇത് എല്ലാ കര്‍മ്മങ്ങള്‍ക്കും വളരെ വിശിഷ്ടമാകുന്നു. ഇവിടെ മദ്ധ്യാഹ്നത്തിന്‍റെ മദ്ധ്യത്തില്‍ 4 മിനിറ്റ് ഒഴിവാക്കുക.

19. ഒരു മുഹൂര്‍ത്തം എന്ന് പറയുന്നത് 2 നാഴിക അതായത് 48 മിനിട്ടാണ്.

20. ഗ്രഹണം കഴിഞ്ഞു 3 ദിവസത്തിന് ശേഷമേ മുഹൂര്‍ത്തം നിശ്ചയിക്കാവൂ.

21. പിതൃക്കളുടെ കാര്യങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അതിന് ശേഷമേ മുഹൂര്‍ത്തം നിശ്ചയിക്കാവൂ.

22. ഒരു പകല്‍ സമയത്തെ ( ഉദയം മുതല്‍ അസ്തമയം വരെ) 5 സമഭാഗങ്ങള്‍ ആക്കുക. 4 ഉം, 5 ഉം ഭാഗങ്ങള്‍ ഒരു കര്‍മ്മത്തിനും കൊള്ളുകയില്ല.

23. ഗ്രഹങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ജ്ജിക്കേണ്ട ഗ്രഹസ്ഥിതികള്‍:

i) രാഹു, ശനി, കുജന്‍ ലഗ്നത്തില്‍ വരുക.

ii) ലഗ്നാല്‍ 7 ല്‍ പാപികളും, ശുക്രനും ഉണ്ടായിരിക്കുക.

iii) ചന്ദ്രന്‍ ലഗ്നാല്‍ 6, 8, 12 ല്‍ ഇരിക്കുക.

iv) കുജന്‍ ലഗ്നാല്‍ 8 ല്‍ നില്‍ക്കുക.

v) ഒരു പാപി കടന്നു പോയ രാശിയില്‍ മറ്റൊരു ശുഭ ഗ്രഹം അതില്‍ സഞ്ചരിക്കുന്നത് വരെ വര്‍ജ്ജിക്കുക.

vi) ലഗ്നരാശിയുടെ 2 ലും, 12 ലും പാപികളെ വര്‍ജ്ജിക്കുക.

vii) ലഗ്നത്തില്‍ പാപികളുടെ സ്ഥിതിയും, ലഗ്നത്തില്‍ പാപികളുടെ ദൃഷ്ടിയും ഒരു പോലെ വര്‍ജ്ജ്യങ്ങള്‍ ആണ്.

viii) ലഗ്നാല്‍ 3, 4, 11 ഭാവങ്ങളില്‍ പാപന്‍മാര്‍ ഇല്ലാതിരിക്കലും, ലഗ്നാല്‍ 4, 7, 10 എന്നീ ഭാവങ്ങളില്‍ ശുഭന്‍മാര്‍ ഇല്ലാതിരിക്കലും ഒരു പോലെ ദോഷങ്ങള്‍ ആണ്. (വിദ്യാരംഭം, നൂതന ഗൃഹപ്രവേശം, വിഗ്രഹ പ്രതിഷ്ഠ, നാമകരണം, കാതുകുത്തല്‍ എന്നീ കര്‍മ്മങ്ങള്‍ക്ക് ല്ഗനാല്‍ 8 ശുദ്ധമായിരിക്കണം ഗ്രഹങ്ങള്‍ പാടില്ല.)

നല്ല ഗ്രഹസ്ഥിതികള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കേന്ദ്ര ത്രികോണങ്ങളില്‍ ശുഭാന്‍മാരും 3, 6, 11 ല്‍ പാപന്‍മാരും നില്‍ക്കുന്ന രാശികള്‍ എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും ശുഭമാകുന്നു.

ഗൃഹാരംഭത്തിന് വര്‍ജ്ജിക്കേണ്ടത്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. മേടം, തുലാം, മകരം രാശികള്‍. ( പാപന്‍മാരുടെ ഉച്ചരാശികള്‍ )

2. 4 ല്‍ ഗ്രഹങ്ങള്‍ 8 ല്‍ കുജന്‍ ഇവ വരുന്ന രാശികള്‍.

3. മിഥുനം, കര്‍ക്കിടകം, കന്നി , ധനു, മീനം ഈ മാസങ്ങള്‍
.
4. കാര്‍ത്തിക, ഞാറ്റുവേല. ( ആദിത്യന്‍ കാര്‍ത്തിക നക്ഷത്രങ്ങള്‍ നില്‍ക്കുന്ന കാലം )

5. വേധ നക്ഷത്രങ്ങള്‍.

6. ഞായര്‍, ചൊവ്വ ഈ വാരങ്ങള്‍.

ഗൃഹാരംഭത്തിന് കൊള്ളാവുന്നത്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഊണ്‍ നാളുകളും, മൂലവും, മകവും സ്ഥിര രാശികളും കൊള്ളാവുന്നതാണ്. ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം മാസങ്ങള്‍ കൊള്ളാവുന്നവയാണ്.

 (കല്ലിടുന്നത് ഏതു മാസത്തിലാണോ, ആ മാസത്തിന്‍റെ 10 ആം രാശിയില്‍, അതായത് കാല പുരുഷന്‍റെ ഉദര _ മദ്ധ്യത്തില്‍ കല്ലിടുക ).
ഗുളിക കാലം കച്ചവടാരംഭത്തിന്‍ നല്ലതാണ്.
മുഹൂര്‍ത്തശാസ്ത്രത്തില്‍ സൂര്യനെ പാപിയായി കണക്കാക്കിയിട്ടില്ല. കേതുവിനെ മുഹൂര്‍ത്ത ശാസ്ത്രത്തില്‍ കണക്കിലെടുക്കുന്നെയില്ല.

NB: ജാതകത്തിലും, പ്രശ്നത്തിലും കണക്കാക്കി വരുന്ന ശനി, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ 3, 10, 5, 9, 4, 8 എന്നീ രാശിയിലേക്കുള്ള ദൃഷ്ടികള്‍ മുഹൂര്‍ത്തശാസ്ത്രത്തില്‍ കണക്കാക്കപ്പെടുന്നില്ല. ഒരു പാപി അതു നില്‍ക്കുന്ന രാശി വിടുമ്പോള്‍, ആ രാശിയില്‍ ഒരു ശുഭനുണ്ടെങ്കില്‍, പാപി രാശി വിട്ട ഉടനെ മുഹൂര്‍ത്തം നിശ്ചയിക്കാവുന്നതാണ്. സൂര്യന്‍ വിട്ട രാശി എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും എടുക്കാവുന്നാതാണ്.

ഉപേക്ഷിക്കേണ്ടുന്ന ലഗ്നങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. 12 ആം ഭാവത്തില്‍ സൂര്യനോ, രാഹുവോ നില്‍ക്കുന്ന ലഗ്നം
2. 6 ലോ 8 ലോ ചന്ദ്രന്‍ നില്‍ക്കുന്ന ലഗ്നം.
3. 9 ആം ഭാവത്തില്‍ കുജന്‍ നില്‍ക്കുന്ന ലഗ്നം.
4. 10 ആം ഭാവത്തില്‍ ബുധന്‍ നില്‍ക്കുന്ന ലഗ്നം.
5. 7 ആം ഭാവത്തില്‍ ശുക്രന്‍ നില്‍ക്കുന്ന ലഗ്നം.
6. 5 ആം ഭാവത്തില്‍ ശനി നില്‍ക്കുന്ന ലഗ്നം.
7. 6 ലോ, 8 ലോ ഗുരു നില്‍ക്കുന്ന ലഗ്നം.
പൂര്‍ണ്ണമായ സല്‍ഫല പ്രാപ്തി ഓരോ കര്‍മ്മത്തിനും നേരെ കാണിച്ചിരിക്കുന്ന ഭാവം ശുദ്ധമായും, ഗ്രഹ രഹിതമായും ഇരിക്കണം.

കര്‍മ്മം ഭാവം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. വിവാഹം 7 – ആം ഭാവം

2. നാമകരണം 2 – ആം ഭാവം

3. ശ്രാദ്ധം 11 – ആം ഭാവം

4. ചോറുണ് 10 – ആം ഭാവം

5. യാത്ര 5 – ആം ഭാവം

6. വിദ്യാരംഭം 4 – ആം ഭാവം

7. ഗൃഹപ്രവേശം 2 – ആം ഭാവം

കര്‍മ്മങ്ങള്‍ക്ക് ലഗ്നമായി എടുക്കാന്‍ കൊള്ളാത്ത രാശികള്‍ താഴെ കൊടുക്കുന്നു.
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. വിവാഹം മേട ലഗ്നം മുഹൂര്‍ത്തമായി എടുക്കരുത്

2. ശ്രാദ്ധം ഇടവ ലഗ്നം മുഹൂര്‍ത്തമായി എടുക്കരുത്

3. യാത്ര മിഥുന ലഗ്നം മുഹൂര്‍ത്തമായി എടുക്കരുത് 

4. ഗൃഹനിര്‍മ്മാണാരംഭം തുലാം ലഗ്നം മുഹൂര്‍ത്തമായി എടുക്കരുത്

5. കിണര്‍, കുളം, മുതലായവ കുഴിക്കുന്നതിന് ധനു ലഗ്നം കൂടാതെ അശ്വതി, മകീര്യം, ചിത്തിര, ചോതി, മൂലം എന്നീ നക്ഷത്രങ്ങള്‍ മുഹൂര്‍ത്തമായി എടുക്കരുത്.

6. ജലയാത്ര മകര ലഗ്നം മുഹൂര്‍ത്തമായി എടുക്കരുത്.

7. വിദ്യാരംഭം മീനം ലഗ്നം മുഹൂര്‍ത്തമായി എടുക്കരുത്.

നവദോഷങ്ങള്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
1. ഗുളികന്‍ 
2. വിഷ്ടി 
3. ഗണ്‍ഡാന്തം 
4. വിഷഘടിക 
5. ഉഷ്ണശിഖ 
6. ഏകാര്‍ഗളം 
7. അഹിമാസ്തകം 
8. ലാടം 
9. വൈദൃതം

ഗൃഹപ്രവേശം – സ്ത്രീ പ്രധാനമാണ്.
വര്‍ജ്ജിക്കേണ്ടത് – കര്‍ക്കിടകം, കന്നി, കുംഭ മാസങ്ങള്‍, സൂര്യോദയ രാശി.

വിവാഹത്തിന് വര്‍ജ്ജിക്കേണ്ടത്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
വിവാഹത്തിന് വര്‍ജ്ജിക്കേണ്ടത് മേടം രാശി. ലഗ്നത്തില്‍ ചന്ദ്രന്‍, 8 ല്‍ രാഹു കുജന്‍മാര്‍, 7 ല്‍ എല്ലാ ഗ്രഹങ്ങളും വര്‍ജ്ജ്യമാണ്‌. മീന മാസത്തിന്‍റെ രണ്ടാം പകുതിയും, കന്നി, ധനു, കുംഭം, കര്‍ക്കിടകം ഈ മാസങ്ങളും, ഒരു നക്ഷത്രത്തില്‍ തന്നെ ചന്ദ്രനും മറ്റേതെങ്കിലും ഗ്രഹവും കൂടി നില്‍ക്കുകയും (സഗ്രഹര്‍ക്ഷം), ഗുരു ശുക്രദൃഷ്ടി, വരന്‍റെ ജന്മ നക്ഷത്രം, വധുവിന്‍റെയും, വരന്‍റെയും 7 ആം കൂറില്‍ ഗ്രഹങ്ങള്‍ നില്‍ക്കുന്ന കാലവും.
വിവാഹത്തിന് എടുക്കാവുന്നത്
കറുത്ത പക്ഷത്തിലെ അഷ്ടമി, അത്തം, മകീര്യം, രോഹിണി, മകം, ചോതി, രേവതി, ഉത്രം, ഉത്രാടം, ഉതൃട്ടാതി, മൂലം, അനിഴം എന്നീ 11 നക്ഷത്രങ്ങള്‍ ശുഭങ്ങളാകുന്നു. 

ഞായര്‍, ചൊവ്വ, ശനി എന്നീ ആഴ്ചകള്‍ ഒഴിച്ചുള്ള ദിവസങ്ങള്‍ കൊള്ളാവുന്നതാണ്.

ചോറുണിന്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അന്നപ്രാശം (ചോറുണിന്‍) ആറാം മാസത്തില്‍ ചെയ്യണം. ഏഴാം മാസവും, തൃക്കേട്ട, തിരുവാതിര, ഭരണി, കാര്‍ത്തിക, ആയില്യം, മകം, പൂരം, പൂരാടം, പൂരുരുട്ടാതി, വിശാഖം, മൂലം ഈ നാളുകളും, അഷ്ടമത്തില്‍ ചൊവ്വയും, ലഗ്നത്തില്‍ ചന്ദ്രനും, നാലില്‍ വ്യാഴവും, ഒമ്പതില്‍ ബുധ _ ചന്ദ്രന്‍മാരും, പത്തില്‍ സര്‍വ്വ ഗ്രഹങ്ങളും, മേടം, വൃശ്ചികം, മീനം ഈ രാശികളും, അര്‍ദ്ധരാത്രി സമയവും, ജന്മനക്ഷത്രവും കൊള്ളരുത്.
ചോറുണിന് ഊണ്‍ നാളുകള്‍ കൊള്ളാവുന്നതാണ്. എല്ലാ വാരങ്ങളും ശുഭങ്ങള്‍ തന്നെ, എങ്കിലും ശുഭവാരങ്ങള്‍ ഉത്തമവും പാപവാരങ്ങള്‍ മദ്ധ്യമങ്ങളുമാകുന്നു.

വിദ്യാരംഭം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
തിരുവാതിരയും ഊണ്‍ നാളുകളും ( 17 നാളുകള്‍ ) കൊള്ളാവുന്നതാണ്. 3 ആം വയസ്സിലോ, അഞ്ചാം വയസ്സിലോ വിദ്യാരംഭം ആകാം.
വിദ്യാരംഭത്തിന്‍ ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം ഈ അഞ്ച് രാശികളും കൊള്ളരുത്. മറ്റുള്ള ഏഴ് രാശികളും കൊള്ളാം. ബുധന്‍ മൌട്യം ഉള്ള കാലം വര്‍ജ്ജിക്കേണ്ടതാണ്. മുഹൂര്‍ത്ത രാശിയുടെ അഷ്ടമത്തില്‍ ചൊവ്വയും, രണ്ടിലും അഞ്ചിലും പാപഗ്രഹങ്ങളും നില്‍ക്കരുത്. കൂടാതെ തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും, ശനിയാഴ്ചയും കൊള്ളരുത്. ഞായറാഴ്ച മദ്ധ്യമം ആകുന്നു. ബുധന്‍, വ്യാഴം, വെള്ളി ഉത്തമമാണ്. വിജയദശമി സമയം എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിന് ശുഭമാകുന്നു.

കര്‍ണ്ണവേധം ( കാതുകുത്ത് )
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പുണര്‍തം, പൂയ്യം, ഉത്രം, അത്തം, ചിത്തിര, ഉത്രാടം, ഉതൃട്ടാതി, രേവതി, മകയീര്യം, തിരുവാതിര, തിരുവോണം, അവിട്ടം, ഈ പന്ത്രണ്ട് നാളുകളും ശുഭങ്ങളാകുന്നു. ഇടവം, മിഥുനം, കര്‍ക്കിടകം, കന്നി, തുലാം, ധനു, മീനം ഈ ഏഴ് രാശികളും ഉത്തമങ്ങളാകുന്നു. മേടം, മകരം ഈ രണ്ടു രാശികള്‍ മദ്ധ്യമങ്ങളാകുന്നു. ചിങ്ങം, വൃശ്ചികം, കുംഭം ഈ മൂന്ന് രാശികളും വര്‍ജ്ജ്യങ്ങളാകുന്നു. കര്‍ണ്ണവേധം ചെയ്യേണ്ടുന്ന കുട്ടിയുടെ ജന്മാനുജന്മ നക്ഷത്രങ്ങള്‍ വര്‍ജ്ജ്യങ്ങളാകുന്നു. ഞായറാഴ്ചയും, ചൊവ്വാഴ്ചയും, ശനിയാഴ്ചയും മദ്ധ്യമങ്ങളാകുന്നു.

നാമകരണം (പേരിടുക)
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ചിത്തിര, വിശാഖം, തൃക്കേട്ട, പൂരം, പുരാടം, പൂരുരുട്ടാതി, അശ്വതി, ആയില്യം, ഭരണി, കാര്‍ത്തിക എന്നീ പത്തൂ 10 നാളുകളും, മേടം, മകരം, തുലാം ഈ രാശികളും, ചൊവ്വാഴ്ചയും, ശനിയാഴ്ചയും പന്ത്രണ്ടാമിടത്ത് ഏതെങ്കിലും ഗ്രഹവും, അഷ്ടമത്തില്‍ ചൊവ്വ നില്‍ക്കുന്ന രാശിയും ജന്മ നക്ഷത്രവും കൊള്ളരുത്.

സഞ്ചയനത്തിന്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അസ്ഥി സഞ്ചയനത്തിന് കറുത്ത പക്ഷത്തിലെ പഞ്ചമി, സപ്തമി, നവമി, ഏകാദശി, ത്രയോദശി, പഞ്ചദശി ഈ ആറു ഓജ തിഥികളില്‍ വച്ച് ഒന്നില്‍ വേണം ചെയ്യേണ്ടത്. വെളുത്ത പക്ഷവും, കറുത്ത പക്ഷത്തിലെ പ്രഥമ, ദ്വിതീയ, തൃദീയ, ചതുര്‍ത്ഥി, ഷഷ്ടി. അഷ്ടമി, ദശമി, ദ്വാദശി, ചതുര്‍ദശി ഈ പക്കങ്ങളും ഇരു കൂറില്‍ പെടുന്നവയായ കാര്‍ത്തിക, മകയീര്യം, പുണര്‍തം, ഉത്രം, ചിത്തിര, വിശാഖം, ഉത്രാടം, അവിട്ടം, പൂരുരുട്ടാതി ഈ ഒന്‍പതു നാളുകളും ചൊവ്വാഴ്ചയും, വെള്ളിയാഴ്ചയും കൊള്ളരുത്. വെളുത്ത പക്ഷത്തിലെ പഞ്ചമി മദ്ധ്യമം ആകുന്നു. ശനിയാഴ്ചയും, തിങ്കളാഴ്ചയും ഉത്തമവും, ഞായറാഴ്ചയും, ബുധനാഴ്ചയും, വ്യാഴാഴ്ചയും മദ്ധ്യമവും ആകുന്നു. പിണ്ഡാദാനം ചെയ്യുന്ന ആളുടെ ജന്മ നക്ഷത്രം വര്‍ജ്ജ്യമാകുന്നു.

ഗൃഹം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഓരോ ഹൈന്ദവഗൃഹവും വാസ്തുവിദ്യയനുസരിച്ചു പണിയേണ്ടതാണ്. ഇതിനായി ഒരു വാസ്തു വിദ്യാനിപുണന്ടെ സഹായം തേടണം, വീടു വയ്ക്കാന്നുദ്ദേശിക്കുന്ന ഭൂമിയില് ആ സ്ഥലത്തിന് അനുയോജ്യമായ വീടാണു നിര്മിക്കേണ്ടത്. വീടുപണി ആരംഭിക്കുന്നത്തിനു മുന്പ് ഭൂമിപൂജ നടത്തണം. ഗൃഹപ്രവേശനത്തിനു മുന്പ് ഗണപതിഹോമം, ഭാഗവത്സേവ തുടങ്ങി യഥാവിധിയുള്ള പൂജകള് കഴിക്കണം. ഗൃഹപ്രവേശനത്തിന് നല്ല ദിവസവും നല്ല സമയവും നോക്കുകയും വേണം.

പുരാണപാരായണം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പുരാണഗ്രന്ഥങ്ങളൊക്കെ തന്നെ അധ്യാത്മിക ഗ്രന്ഥങ്ങളാണ്. ആത്മാവിനെ അറിയാനും അത്മോദ്ധാരണത്തിനുതകുന്നതുമായ ജ്ഞാനമാര്ഗ്ഗങ്ങളുണ്ട്. അത് മനസ്സിലാക്കി അത്മോദ്ധാരണം കൈവരിക്കുന്നതിന് പുരാണപാരായണം തന്നെയാണ് ഉത്തമമായ മാര്ഗ്ഗം. പുരാണപാരായണങ്ങളില് കൂടി മാതമേ ഇത്തരം ജ്ഞാനം കൈവരിക്കാന് കഴിയുകയുള്ളൂ. മറ്റൊരു ഗ്രന്ഥത്തില് നിന്നും ഈയൊരു അറിവ് ലഭിക്കില്ല. പുരാണപാരായണം വ്യക്തികള് അനുഷ്ടിക്കേണ്ട പഞ്ചയജ്ഞങ്ങളില് ഒന്നാണ്. പുണ്യസഞ്ചയത്തിലേക്കുള്ള ഒരുത്തമമാര്ഗ്ഗം കൂടിയാണ് പുരാണപാരായണം. പുരാണേതിഹാസഗ്രന്ഥങ്ങള് വായിക്കുകയും കേള്ക്കുകയും ചെയ്യുന്നതിലൂടെ ആയുരാരോഗ്യം വര്ദ്ധിക്കും. പാപം നശിക്കും. ധനധാന്യസമൃദ്ധിയുണ്ടാകും. കുടുംബൈശ്വര്യമുണ്ടാകും. നിത്യപാരായണത്തിലൂടെ ഭഗവത് സാന്നിദ്ധ്യം ലഭിച്ച പുണ്യംകിട്ടും.

വെറ്റില വച്ചാല്‍ സര്‍വ്വൈശ്വര്യം ഫലം

വെറ്റില വച്ചാല്‍ സര്‍വ്വൈശ്വര്യം ഫലം

വെറ്റില നാം പൊതുവേ മുറുക്കാനും ദക്ഷിണ നല്‍കാനുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതില്‍ പാക്കും മറ്റും വച്ച് താംബൂലം എന്ന പേരിലും ഇത് ഉപയോഗിയ്ക്കുന്നുണ്ട്. ഹൈന്ദവര്‍ക്ക് വെറ്റില പല വിശ്വാസങ്ങളുമായി കൂടിക്കലര്‍ന്നതാണ്. ഹനുമാന്‍ പോലുള്ള ദൈവങ്ങളുടെ പ്രധാന വഴിപാടു കൂടിയാണ് വെറ്റില. പല ശുഭ കര്‍മങ്ങള്‍ക്കും വെറ്റില ഉപയോഗിയ്ക്കാറുമുണ്ട്. വെറ്റില ചില പ്രത്യേക രീതികളില്‍ പരിപാലിയ്ക്കുന്നതും വച്ചു പിടിയ്ക്കുന്നതുമെല്ലാം ഐശ്വര്യവും സമൃദ്ധിയും കൊണ്ടു വരുമെന്നാണ് വിശ്വാസം.

വെറ്റിലയുടെ നേര്‍ത്ത അറ്റം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
വെറ്റിലയുടെ നേര്‍ത്ത അറ്റം വരുന്നിടത്ത് ലക്ഷ്മിദേവിയും നടുവില്‍ സരസ്വതിയും ഉള്ളില്‍ വിഷ്ണുവും പുറം ഭാഗത്ത് ചന്ദ്രനും കോണുകളിലായി ശിവ, ബ്രഹ്മാവ് എന്നിവരും വസിയ്ക്കുന്നതുവെന്നതാണ് വിശ്വാസം. വെറ്റിലയിലെ ഞരമ്പുകള്‍ ഒരുമിച്ചു ചേരുന്നിടത്ത് ജ്യേഷ്ഠാ ഭഗവതിയും വലുത ഭാഗത്ത് പാര്‍വതിയും ഇടതു ഭാഗത്തു ഭൂമീദേവിയും എല്ലാ ഭാഗത്തും കാമദേവനും വസിയ്ക്കുന്നുവെന്നു വിശ്വാസം.

കൈലാസത്തില്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കൈലാസത്തില്‍ ശിവ പാര്‍വതിമാര്‍ മുളപ്പിച്ചെടുത്തതാണ് ഈ സസ്യമെന്നാണ് വിശ്വാസം. പാര്‍വതീ ദേവി ദിവസവും താംബൂലം കഴിയ്ക്കാറുണ്ടെന്നതും വിശ്വാസമാണ്. പല രോഗങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ് വെറ്റില നീര്.

വീട്ടില്‍ വെറ്റില
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
വീട്ടില്‍ വെറ്റില നട്ടു വളര്‍ത്തുന്നത് പൊതുവേ ഐശ്വര്യ, ഭാഗ്യ ദായകമാണെന്നാണ് കാഴ്ചപ്പാട്. വീടിന്റെ കന്നി മൂല എന്നറിയപ്പെടുന്ന തെക്കു പടിഞ്ഞാറേ മൂലയില്‍ ഇതു നടുന്നതാണ് നല്ലത്. ഇത് വൃത്തിയായി പരിപാലിയ്ക്കുകയും വേണം.

പൗര്‍ണമി ദിവസം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പൗര്‍ണമി ദിവസം വെറ്റില മാലയുണ്ടാക്കി വീടിന്റെ മുന്‍വാതിലില്‍ ഇടുന്നത് വീട്ടിലെ നെഗറ്റീവ് ഊര്‍ജം നീക്കി പൊസറ്റീവിററി നിറയ്ക്കാന്‍ സഹായിക്കുമെന്നു വേണം, പറയാന്‍.

ശുഭ കര്‍മകങ്ങള്‍ക്കു മുന്നോടിയായി
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ശുഭ കര്‍മകങ്ങള്‍ക്കു മുന്നോടിയായി വെറ്റിലയും പായ്ക്കും നാണയത്തുട്ടും ദക്ഷിണ നല്‍കുന്നതു പതിവാണ്. വെറ്റിലയുടെ അഗ്രം വടക്കോട്ടോ കിഴക്കോട്ടോ വേണം, പിടിയ്ക്കുവാന്‍. ദക്ഷിണ കൊടുക്കുമ്പോള്‍ വെററിലയുടെ വാലറ്റം കൊടുക്കുന്നയാളുടെ നേരെ വരത്തക്ക വിധം പിടിയ്ക്കുക.

ആജ്ഞനേയന്‍ അഥവാ ഹനുമാന്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ആജ്ഞനേയന്‍ അഥവാ ഹനുമാന് പ്രിയപ്പെട്ടതാണ് വെറ്റില മാല. ശനിയാഴ്ച ദിവസങ്ങളില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ വെറ്റില മാല സമര്‍പ്പണം ഏറെ നല്ലതാണ്. തൊഴില്‍ ലഭിയ്ക്കാനും ശനിദോഷത്തിനും ആഗ്രഹസിദ്ധിയ്ക്കുമെല്ലാം ഇത് ഏറെ പ്രധാനപ്പെട്ടതാണ്.

ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്ന വെറ്റില വാടിയതോ കീറിയതോ ഉപയോഗിച്ചതോ ആകരുത്. കൂട്ടമായി കൊണ്ടു വരുന്ന വെറ്റില കെട്ടഴിച്ചു വയ്ക്കുകയും വേണം

ദുർഗ്ഗാദേവിയുടെ വാഹനം എങ്ങിനെ ഒരു സിംഹമായി ?

ദുർഗ്ഗാദേവിയുടെ വാഹനം എങ്ങിനെ ഒരു സിംഹമായി ?

ആരാണ് ദേവിക്ക് സിംഹവാഹനം നൽകിയത് ?

സിംഹം എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്‌ ?

ഓരോ ദേവവാഹനങ്ങളും പ്രതിനിധാനം ചെയ്യുന്നത് അതു വഹിക്കുന്ന ദേവീദേവന്മാരുടെ അതുല്യ ശക്തികളെയാണ്. അല്ലെങ്കിൽ അവരുടെ അവതാര ഉദ്ദേശ്യത്തെയാണ്. പരാശക്തി ദുർഗ്ഗാദേവിയായി അവതരിച്ചത് മഹിഷാസുരനെ നിഗ്രഹിക്കാനാണ്. ദേവിയുടെ മറ്റൊരു നാമമാണ് മഹിഷാസുര മർദ്ധിനി. 

മാർക്കണ്ഡേയ പുരാണത്തിലെ ഒരു അധ്യായമായ ദേവീമാഹാത്മ്യത്തിൽ ദുർഗ്ഗാ ദേവി ത്രിമൂർത്തികളുടെയും മറ്റു ദേവന്മാരുടെയും ശക്തികൾ കൂടിച്ചേർന്ന് അവതാരമെടുത്തതാണെന്ന് പറയുന്നു. ദേവി അവതാരമെടുത്തതിന് ശേഷം ഓരോ ദേവന്മാരും നാനാവിധത്തിലുള്ള ആയുധങ്ങളും, ആടയാഭരണങ്ങളും ദേവിക്ക് സമ്മാനിച്ചു.

മഹാദേവൻ ദേവിക്ക് സമ്മാനിച്ചത് ത്രിശൂലമാണ്. മഹാവിഷ്‌ണു സുദർശന ചക്രവും. സമുദ്രാധിപനായ വരുണദേവൻ ശംഖാണ് നൽകിയത് . അഗ്നിദേവൻ വേൽ, വായുദേവൻ വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയും, ദേവേന്ദ്രൻ ഇടിമിന്നലും മണിയും നൽകി. യമദേവൻ തന്റെ ദണ്ഡും, വാളും പരിചയും സമ്മാനിച്ചു. ബ്രഹ്മദേവൻ കമണ്ഡലുവും രുദ്രാക്ഷവും നൽകി. സൂര്യദേവൻ തന്റെ കിരണങ്ങളുടെ തീവ്രതയും തിളക്കവും ഉൾകൊണ്ട കവചവും നൽകി, വിശ്വകർമ്മാവ് നൽകിയത് തോജോമയമായ ഒരു മഴുവും, പലവിധത്തിലുള്ള ആയുധങ്ങളും കൂടാതെ അഭേദ്യമായ ഒരു രക്ഷാകവചവും ആയിരുന്നു. കുബേരൻ ഗദ, വാസുകി നാഗങ്ങൾ. പാൽക്കടൽ നൽകിയത് പവിത്രമായ ഒരു പതക്കം, ഒരിക്കലും അപചയം സംഭവിക്കാത്ത ഒരു ജോഡി വസ്ത്രങ്ങൾ,  വിശുദ്ധമായ ഒരു ശിഖാമണി, ഒരുജോഡി കമ്മൽ, കങ്കണം, തേജോമയമായ ഒരു അർദ്ധചന്ദ്രാകാര ആഭരണം, എല്ലാ കൈകളിലും തോള്‍വള, തിളക്കമാർന്ന കാല്‍ച്ചിലമ്പ്‌, വിശിഷ്ടവും അപൂർവങ്ങളിൽ അപൂർവ്വവുമായ മാല, എല്ലാ വിരലുകളിലും ദിവ്യമായ മോതിരങ്ങൾ തുടങ്ങിഎണ്ണമറ്റ ആഭരണങ്ങളായിരുന്നു. മഹാസമുദ്രം ഒരിക്കലും വാടാത്ത താമരപ്പൂവിൽ തീർത്ത മാലകൾ തലയിലും കഴുത്തിലും അണിയിച്ചു. കൂടാതെ കയ്യിൽ അതിമനോഹരമായ ഒരു താമരപ്പൂവും നൽകി. ശേഷനാഗം അമൂല്യ രത്നങ്ങൾ കൊണ്ടലങ്കരിച്ച ഒരു നാഗപടതാലി ആണ് സമ്മാനിച്ചത്. മറ്റുള്ള എല്ലാദേവന്മാരും വിവിധ ആയുധങ്ങളും ആഭരണങ്ങളും നൽകി ദേവിയെ വന്ദിച്ചുനിന്നു. അപ്പോൾ ദേവി സിംഹനാദം തോറ്റു പോകുന്നതരത്തിൽ അട്ടഹസിച്ചു. ദേവിയുടെ അട്ടഹാസത്തിൽ ഈരേഴുലോകങ്ങളും ഭയന്നുവിറച്ചു. ഭൂമി കുലുങ്ങി. സമുദ്രത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങി.

ദേവിയുടെ മറ്റൊരു പേര് സിംഹവാഹിനി എന്നാണ്. അതായതു സിംഹത്തിനു പുറത്തു വസിക്കുന്നവൾ എന്നർത്ഥം ദേവി മഹിഷാസുരനെ വധിച്ചപ്പോൽ ഹിമവാൻ ദേവിക്ക് സമ്മാനിച്ചതാണ് ഒരു വെള്ള സിംഹത്തെ. അതിന്റെ രോമരാജികൾ സൂര്യന്റെ സുവർണ്ണ രശ്മികളാൽ സ്വർണ്ണ വർണ്ണത്തിൽ കാണപ്പെടുന്നു. സിംഹം ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമാണ്. അതുപോലെ ജീവിതത്തിന്റെയും. അന്ധകാരത്തെ അകറ്റുന്ന പകലിന്റെ ഉദ്ദീപ്‌തമായ പ്രകാശ ജ്യോതിയുടെ തരംഗശോഭ. സിംഹം നിയന്ത്രണാതീതമായ മൃഗീയ വികാരങ്ങളുടെ അതായതു ദേഷ്യം, മദം, ഗര്‍വം, സ്വാര്‍ത്ഥത, അത്യാര്‍ത്തി, സ്‌പര്‍ദ്ധ, മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള പ്രവണത എന്നിവയുടെ പ്രതിരൂപമായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സിംഹത്തിനു പുറത്തു വസിക്കുന്ന ദേവി നമ്മളെ ഓരോ നിമിഷവും ഓർമ്മപ്പെടുത്തുന്നത് ഇങ്ങനെയുള്ള വികാരങ്ങളെ നിയന്ത്രിക്കുക എന്നതാണ് - അതായതു അവ നമ്മളാൽ നിയന്ത്രിക്കപ്പെടേണ്ടതാണ്, അല്ലാതെ നമ്മളെ നിയന്ത്രിക്കേണ്ടതല്ല എന്നുള്ള ഓർമ്മപ്പെടുത്തൽ. കൂടാതെ ശക്തിയുടെയും ബുദ്ധിയുടെയും സാരഥ്യത്തിന്റെയും പ്രതീകം കൂടിയാണ് സിംഹം. ഒറ്റവാക്കിൽ പറഞ്ഞാൽ ധർമ്മത്തിന്റെ പ്രതീകം.

ദുർഗ്ഗാ ദേവിയുടെ വാഹനമായ സിംഹം ധർമത്തെയാണ് പ്രതിനിധീകരിക്കുന്നത് . മൂലഗ്രന്ഥങ്ങളിൽ ചിലതിൽ ധർമ്മ - സ്വയമേവ മൃഗേന്ദ്ര എന്ന് സൂചിപ്പിച്ചിരിക്കുന്നു. (അതായതു ധർമ്മം എന്നാൽ സിംഹത്തെപ്പോലെയാണ് അല്ലെങ്കിൽ സിംഹം തന്നെ എന്നർത്ഥം). സിംഹം പ്രതിനിധീകരിക്കുന്നത് പൂർണാധികാരമുള്ള ശക്തിയെ ആണ്. ആത്മസംയമനം, ഇച്ഛാശക്തി, നിശ്ചയദാര്‍ഢ്യം എന്നിവയെയാണ്.

സിംഹവാഹനയായ ദേവി പ്രതിനിധീകരിക്കുന്നത് സത്വരജസ്‌തമോഗുണങ്ങളുടെ മേലുള്ള ദേവിയുടെ പൂർണമായ ആധിപത്യമാണ്. ഇത് ഭക്തന് നേരെയുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് -  ആത്മസംയമനം, ഇച്ഛാശക്തി, നിശ്ചയദാര്‍ഢ്യം ഇവയുണ്ടെങ്കിൽ മാത്രമേ അവനു അഹങ്കാരം എന്ന രാക്ഷസനിൽ നിന്നുംമുക്തിയുള്ളു.

ഒരു വാഹനം അതിൽ യാത്രചെയ്യുന്ന ആളുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും സൂചിപ്പിക്കുന്നു. അതിനു ആദ്ധ്യാത്മികമായ ഒരു അർത്ഥതലവുംകൂടിയുണ്ട്. സിംഹം സൂചിപ്പിക്കുന്നത് ശക്തി, ധൈര്യം, ആധിപത്യം എന്നിവയെയാണ്. സിംഹഗർജ്ജനം ദേവിയുടെ ശബ്ദമായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. സിംഹഗർജ്ജനം ഒരു ഭീഷണിയല്ല, അതെ സമയം ഭീരുത്വത്തിനുമേൽ അടയിരിക്കുന്നവർക്കു നേരെയുള്ള ഒരു മുന്നറിയിപ്പാണ്. ഒരു സിംഹത്തിന്റെ അലർച്ച നമ്മളെ സ്തംഭിപ്പിക്കുന്നു അത് ഒരുഭയമാണ്. നമ്മളെ ഒന്നാകെ പിടിച്ചുകുലുക്കുന്ന ഒരു ഭയം . അത് പിന്നീട് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത് മനോഹരമായ ഒരു അവസ്ഥയിലേക്കാണ്. സിംഹവാഹനയായ ദേവി നിങ്ങളോടു പറയുന്നത് ഇതാണ് - നിങ്ങളുടെ ഇടുങ്ങിയ ചിന്താഗതി വച്ച് മുന്നോട്ടു പോകരുത്. ഒന്ന് നില്ക്കു. നിങ്ങളുടെ അന്തരാത്മാവിനു പറയാനുള്ളത് ശ്രദ്ധിക്കു. സിംഹഗർജ്ജനം ഒരു ഘോഷണം അഥവാ വിളംബരമാണ്. നിശ്ശബ്ദതയ്ക്കുമേൽ / മൗനത്തിനുമേൽ ഉള്ള വിളംബരം. ഓരോ ഭക്തനും ഒരു സിംഹത്തെ പോലെയായിരിക്കണം. ഒരു സിംഹം നടക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? സാവധാനം സൂക്ഷ്മതയോടെ ലാളിത്യത്തോടെ അതെ സമയം അതിന്റെ ഭാരം മുഴുവൻ ഭൂമിയിൽ ഉറപ്പിച്ചുകൊണ്ടാണ്. അതായതു എത്ര വലിയവനായാലും ഞാൻ എന്ന ഭാവം ഇല്ലാതെ, വന്ന വഴിമറക്കാതെ ലാളിത്യത്തോടെ ജീവിക്കണം. ദുർഗ്ഗാദേവി സിംഹത്തിന്റെ പുറത്തു സവാരിചെയ്യുന്നതു കൊണ്ടുദ്ദേശിക്കുന്നത് ഈ സംസാരസാഗരത്തിലെ യാത്രയെയാണ്. എല്ലാ വിഷമത്തെയും തരണം ചെയ്തുള്ള ജീവിത വിജയത്തെയാണ്.

സിംഹത്തിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ഭക്ഷണ രീതിയാണ്. സ്വന്തമായി വേട്ടയാടിപിടിക്കുന്നതു മാത്രമേ സിംഹം ഭക്ഷിക്കുകയുള്ളു. മറ്റുള്ളജീവികൾ വേട്ടയാടിയതോ മുന്നേ വേട്ടയാടിയതിന്റെ ബാക്കിയോ ഭക്ഷിക്കില്ല. അതുകൊണ്ടുദ്ദേശിക്കുന്നതു മനുഷ്യൻ അവന്റെ വിവിധ ജീവിതാവസ്ഥയിൽ മറ്റുള്ളവരുടെ ചിന്താഗതി അനുസരിച്ചല്ല മറിച്ചു തങ്ങളുടെ സ്വന്തം ചിന്താഗതിയും നിലവിലുള്ള സാഹചര്യവും അനുസരിച്ചുവേണം ജീവിക്കുവാൻ എന്ന് സാരം നമ്മുടെ ജീവിതവിജയം നമ്മുടെ നിലവിലുള്ള ചിന്താഗതിയെയും പ്രവൃത്തനങ്ങളേയും ആശ്രയിച്ചിരിക്കും. ദുർഗ്ഗാദേവി ആത്യന്തികമായ ശക്തിചൈതന്യമാണ് സിംഹം ദേവിയാൽ നിയന്ത്രിതമായ ആ അസാമാന്യ ശക്തിചൈതന്യത്തിന്റെ മൂര്‍ത്തി ഭാവവുമാണ്. സിംഹം പ്രതിനിധാനം ചെയ്യുന്നത് ശക്തിയെ ആണ്. കലര്‍പ്പില്ലാത്ത ശക്തിയെ, അധികാരത്തെ, നിയന്ത്രണശക്തിയെ, ശൗര്യത്തെ വീര്യത്തെ. ഒരു ആന സിംഹത്തേക്കാൾ ശക്തിമാനാകാം എന്നാൽ ഒരു യുദ്ധമുഖത്തു ആനയെക്കാൾ സാമര്‍ത്ഥ്യവും കുശാഗ്രബുദ്ധിയും ഒരു സിംഹത്തിനായിരിക്കും. ദുർഗ്ഗാദേവി ആത്യന്തികമായ ശക്തിചൈതന്യം ആണ്. അങ്ങിനെ നോക്കിയാൽ ദേവിക്ക് അനുയോജ്യമായ അല്ലെങ്കിൽ ആ ശക്തിചൈതന്യത്തിന്റെ പ്രതീകമായി ഒരേഒരു വാഹനം മാത്രമേ ചിന്തിക്കാൻ/ വിശേഷിപ്പിക്കാൻ പറ്റുകയുള്ളു. അത് സിംഹം മാത്രമാണ്

സ്ത്രീകളെ മൃദുലരും ശാന്തരുമായാണ് എല്ലായ്പ്പോഴും പരിഗണിക്കപ്പെട്ടിരിക്കുന്നത്. അവർ പുരുഷന്മാരെപ്പോലെ കോപാക്രാന്തരായി പൊട്ടിത്തെറിക്കാറില്ല. സിംഹവാഹനയായ ദേവി സൂചിപ്പിക്കുന്നതും അങ്ങിനെയുള്ള വികാരങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള സ്ത്രീയുടെ ഏറ്റവും ശക്തിമത്തായ ആ ഭാവത്തെയാണ്. ഒരേ സമയം വാത്‌സല്യവും ശക്തിയും നിയന്ത്രണവും ആജ്ഞാശക്തിയും ഒത്തിണങ്ങിയ ആ സ്ത്രീഭാവത്തെ.

ഉപനിഷത്തുക്കളിൽ പറഞ്ഞിട്ടുണ്ട്, ധർമ്മം എന്നത് സ്വയംഭൂവായ ആത്യന്തികശക്തിയാണ്. അതായതു ദൈവം. ദുർഗ്ഗാദേവി എന്നത് ധർമ്മത്തിൽ അധിഷ്ഠിതമായ ശക്തിയാണ്. അതായതു ഒരു ഭക്തന് ധർമ്മത്തിൽ അധിഷ്ഠിതമായി ജീവിച്ചാൽ കൈവരുന്ന ശക്തിയാണ് ദുർഗ്ഗ. ആ പരമോന്നത ശക്തിയുടെ കൃപയില്ലാതെ ഈ വിശ്വത്തിൽ ഒന്നിനും ചലിക്കാൻ സാധ്യമല്ല. ശക്തി എന്നത് കളങ്കമില്ലാത്ത ചൈതന്യമാണ്. സിംഹം എന്നത് ആ ദിവ്യശക്തിയാൽ നിയന്ത്രിക്കപ്പെടുന്ന അസംസ്‌കൃത ശക്തിയായും കാണുന്നു.

ഗൃഹവൈദ്യം

ഗൃഹവൈദ്യം

 (അഷ്ടഗന്ധ ചൂർണ്ണം) ഈ ചൂർണ്ണം സ്വന്തം ഭവനങ്ങളിൽ നിത്യേന ഉപയോഗിക്കൂ രോഗങ്ങളിൽ നിന്നും മുക്തി നേടൂ. സിദ്ധ വൈദ്യ ശാസ്ത്രം അതി നിഗൂഢ ശാസ്ത്രം ഈ ശാസ്ത്രം സത്യം. സിദ്ധ യോഗികൾ ലോക നൻമയ്ക്കായ് നൽകിയ  (അഷ്ട ഗന്ധം) ഈ ഔഷധം സിദ്ധ വൈദ്യ ഗുരുക്കൻമ്മാരും പാരമ്പര്യമായി കൈ മുതലാക്കിയതാണ്. പലരിലും പല കുറുപ്പുകളായി അഷ്ടഗന്ധം ഉണ്ട്. അവയിൽ ഒന്ന്. (കറുത്ത അകിൽ, വെള്ളക്കൊട്ടം, ഗുൽഗുലു, ജടാമാഞ്ചി, ചന്ദനം, ഇരുവേലി, രാമച്ചം, കുങ്കുമം)  ഇവയാണ് (അഷ്ടഗന്ധചൂർണ്ണം) ഇത്  ഔഷധ ശാലകളിൽ നിന്നും നേരിട്ട് വാങ്ങിച്ച് പൊടിച്ച് നമ്മുടെ സ്വന്തം ഭവനങ്ങളിലും പരിസരത്തും രാവിലെയും, ത്രിസന്ധ്യ നേരത്തും രണ്ടു നേരവും പുകയ്ക്കുക. പ്രകൃതിയിലെ ഏത് അവസ്ഥയിലുള്ളതുമായ അതി സൂക്ഷ്മമായ അണുക്കളെ ഇത് നിർവീര്യമാക്കി അന്തരീക്ഷത്തെ ശുദ്ധമാക്കി പ്രാണവായുവിനെ ഉത്തേജിപ്പിച്ച് മനുഷ്യ ശരീരത്തിലെ അഞ്ച് ഇന്ദ്രിയങ്ങൾക്കും പ്രതിരോധ കവചം തീർക്കുന്നു. ലോകത്തിലെ മനുഷ്യന് നാശമായി തീർക്കുന്ന (കൊറോണ വൈറസ്സ്) നെ നശിപ്പിക്കുവാൻ കഴിയുമെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ ഒരു സത്യം മാത്രം. പ്രകൃതിയെ അറിഞ്ഞു ജീവിച്ച സിദ്ധ യോഗികൾ സ്വന്തം അനുഭവങ്ങളിലൂടെ നൽകിയ വരദാനങ്ങളാണ് സിദ്ധൗഷധങ്ങൾ ഇതൊന്ന് പ്രാവർത്തികമാക്കാൻ ശീലിക്കു ഗുരു കടാക്ഷത്താൽ ഒരു പക്ഷേ രക്ഷനേടാം.