ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 April 2020

ചിറയ്ക്കല്‍ ശ്രീ കല്ക്കി ക്ഷേത്രം

ചിറയ്ക്കല്‍ ശ്രീ കല്ക്കി ക്ഷേത്രം

കലിയുഗാന്ത്യത്തില്‍ കലിദോഷങ്ങളെയെല്ലാം ഇല്ലാതാക്കി സത്യത്തെയും ധര്‍മ്മത്തെയും പുനഃസ്ഥാപിക്കുന്നതിനായി ഭഗവാന്‍ കൈക്കൊള്ളുന്ന അവതാരമാണ് കല്ക്ക്യവതാരം. വിഷ്ണുഭഗവാന്റെ കല്ക്ക്യവതാരഭാവത്തിലുള്ള അപൂര്‍വ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് തിരുവനന്തപുരം ജില്ലയിലെ പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്നും 3 കിലോമീറ്റര്‍ ദൂരത്തില്‍ തെക്കുപടിഞ്ഞാറായി മുട്ടത്തറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ചിറയ്ക്കല്‍ ശ്രീ കല്ക്കി ക്ഷേത്രം. കേരളത്തിലെ ഏക കല്ക്കി ക്ഷേത്രവും ഇതാണെന്ന പ്രതേ്യകതയുമുണ്ട്.

കുതിരപ്പുറത്ത് ഉപവിഷ്ഠനായി വാള്‍ കൈയിലെടുത്ത് ദുഷ്ടനിഗ്രഹം ചെയ്യുന്ന ഭാവത്തിലുള്ളതാണ് ഇവിടുത്ത കല്ക്കി ഭഗവാന്റെ പ്രതിഷ്ഠ. കല്ക്കി ഭഗവാനെ കൂടാതെ കരിങ്കാളി, ഭദ്രകാളി, ചാമുണ്ഡേശ്വരി, മഹാഗണപതി, നാഗര്‍ തുടങ്ങിയവര്‍ക്കും ഇവിടെ പ്രതിഷ്ഠയുണ്ട്. ജീവിതപ്രാരാബ്ധങ്ങളില്‍പ്പെട്ടുഴലുന്ന അനേകായിരം ഭക്തന്മാര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ഈ പുണ്യക്ഷേത്രം ശോഭിച്ചു നില്‍ക്കുന്നു.

ക്ഷേത്രോത്പത്തിയുടെ ഐതിഹ്യം

മുട്ടത്തറ പ്രദേശത്തെ കുന്നിന്‍ചെരുവില്‍ കായിക്കര തറവാട്ടിലെ കാരണവര്‍ ഒരു ആല്‍ത്തറ കെട്ടി കരിങ്കാളിയെ ഉപാസിച്ചുവന്നിരുന്നു. അങ്ങനെയിരിക്കെ, ചില രാത്രികാലങ്ങളില്‍ പച്ചത്തൊപ്പിയണിഞ്ഞ് വാളും പരിചയും കൈയിലേന്തിയ ഒരു തേജസ്വിയായ യോദ്ധാവ് കുതിരപ്പുറത്ത് കുളമ്പടി ശബ്ദത്തോടുകൂടി വിളക്ക് കത്തുന്ന ആല്‍ത്തറയ്ക്കു സമീപം വന്നശേഷം അപ്രത്യക്ഷനാകുന്നതായി കാരണവര്‍ക്ക് കാണുവാന്‍ കഴിഞ്ഞു.

ആ തേജസ്വിയായ പുരുഷന്‍ വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമായ കല്ക്കി ഭഗവാനാണെന്നും അദ്ദേഹത്തിന് മനസ്സിലായി. ആ തേജോരൂപം ഇവിടെയെത്തിയതിന്റെ കാരണം ഇതാണ്. രാത്രികാലങ്ങളില്‍ കൈയില്‍ ഉടവാളുമേന്തി തേജസ്വിയായ ഒരു പുരുഷന്‍ കുതിരപ്പുറത്തുകയറി തിരുവിതാംകൂര്‍ രാജവംശത്തിന്റെ കുലദൈവമായ ശ്രീപത്മനാഭസ്വാമിയുടെ ക്ഷേത്രസന്നിധിയെ ലക്ഷ്യമാക്കി പ്രയാണം ചെയ്യാറുണ്ടായിരുന്നുവത്രേ. ആ ദിവ്യരൂപത്തെ തടയുവാന്‍ ശ്രമിച്ച കാവല്‍ഭടന്മാര്‍ അടുത്തദിവസം തന്നെ മരണപ്പെട്ടു കിടക്കുന്നതായും കാണപ്പെട്ടു.

ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ഇത്തരം ദുര്‍മരണങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ തിരുവിതാംകൂര്‍ മഹാരാജാവ് പ്രശസ്തരായ ജ്യോതിഷികളെക്കൊണ്ട് പ്രശ്‌നം വെപ്പിച്ച് അതിന്റെ കാരണം മനസ്സിലാക്കുകയും മാന്ത്രികപ്രയോഗത്തില്‍ അഗ്രഗണ്യനായ കൂപക്കര പോറ്റിയെക്കൊണ്ട് ആ അശ്വാരൂഢപ്രയാണത്തിന്റെ ഗതിമാറ്റി വിടുകയും ചെയ്തു.

അങ്ങനെയാണത്രേ ശ്രീപത്മനാഭനില്‍ വിലയം പ്രാപിക്കാന്‍ ആഗ്രഹിച്ച ആ തേജോരൂപം കായിക്കര തറവാട്ടിലെ കാരണവരുടെ ആല്‍ത്തറയില്‍ എത്തിച്ചേര്‍ന്നത്. ആ തേജസ് കാരണവരുടെ കുടുംബാംഗത്തിന്റെ ശരീരത്തില്‍ പ്രവേശിക്കുകയും അദ്ദേഹം ഒരു വെളിച്ചപ്പാടായി വന്ന് തനിക്കിരിക്കാന്‍ ഒരു സ്ഥാനം വേണമെന്ന് പറയുകയും ചെയ്തു. അതനുസരിച്ച് കാരണവര്‍ കുന്നില്‍ ചെരുവില്‍ ഒരു ചെറിയ ക്ഷേത്രം നിര്‍മ്മിച്ച് തമ്പുരാന്‍ എന്ന് സങ്കല്‍പിച്ച് പൂജകള്‍ നിര്‍വഹിക്കുവാന്‍ തുടങ്ങി.

മീനമാസത്തിലെ തിരുവാതിര നാളിലാണ് പ്രതിഷ്ഠ നടന്നത്. പ്രസ്തുത പ്രതിഷ്ഠാദിനം കണക്കാക്കിയാണ് ഇന്ന് ഇവിടെ തിരുവാതിര മഹോത്സവം ആഘോഷിക്കുന്നത്. അശ്വാരൂഢനും ചതുര്‍ബാഹുവും ശംഖും, ചക്രം, വാള്‍, പരിച എന്നിവ കൈയിലേന്തിയതുമായ കല്ക്കിഭഗവാന്റെ ഒരു ശില്‍പം ഇവിടെ പ്രതിഷ്ഠിക്കുകയുണ്ടായി. കായിക്കര തറവാട്ടിലെ പിന്‍മുറക്കാരാണ് ഈ ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ വടക്കുവശത്തായി പണ്ട് ഒരു ചിറ(കുളം) ഉണ്ടായിരുന്നു. ചിറയുടെ കരയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം എന്ന അര്‍ത്ഥത്തിലാണത്രേ ചിറയ്ക്കല്‍ ക്ഷേത്രം എന്ന പേരുണ്ടായത്.

ലോകനാർകാവ് ഭഗവതി ക്ഷേത്രം

ലോകനാർകാവ് ഭഗവതി ക്ഷേത്രം

കോഴിക്കോട് ജില്ലയിലെ വടകരയിൽനിന്നും 5 കിലോമീറ്റർ അകലെ മേമുണ്ടയിൽ ‍സ്ഥിതിചെയ്യുന്ന  ക്ഷേത്രമാണ് ലോകനാർകാവ് ഭഗവതീ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പ്രശസ്തമാണ്. പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ് . ലോകനാർകാവിലമ്മ എന്നാണ് ഭഗവതി അറിയപ്പെടുന്നത്. തൊട്ടടുത്തായി വിഷ്ണുവിനും ശിവനുമായി രണ്ട് നടകളും ഉണ്ട്. രണ്ട് ക്ഷേത്രങ്ങളും ദേവീക്ഷേത്രത്തേക്കാൾ പഴയതാണ്.

ക്ഷേത്രത്തിന് 1500 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആദികാലങ്ങളിൽ കേരളത്തിലെക്കു് കുടിയേറിയതായി വിശ്വസിക്കുന്ന അഞ്ഞുറിലധികം ആര്യ ബ്രാഹ്മണരുടെ കുടുംബ ക്ഷേത്രമായി കരുതപ്പെടുന്നു. ദുർഗ്ഗാ ദേവിയാണ് ഇവിടത്തെ പ്രതീഷ്ഠ. തച്ചോളി ഒതേനൻദിവസേന ഇവിടെ ആരാധിച്ചിരുന്നതായി ഐതിഹ്യമുള്ളതിനാൽ ഈ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. അരങ്ങേറ്റത്തിനുമുമ്പ് എല്ലാ കളരിപ്പയറ്റുവിദ്യാർത്ഥികളും ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ് ഇന്നും നിലവിലുണ്ട്. കേരളത്തിലെ വടക്കൻ വീരഗാഥകളിലെല്ലാം ലോകനാർകാവ് ഭഗവതി ക്ഷേത്രം നിറഞ്ഞുനിൽക്കുന്നുണ്ടു്.

ക്ഷേത്രത്തിലെ ഉത്സവം (പൂരം) മാർച്ച് / ഏപ്രിൽ മാ‍സങ്ങളിലാണ് നടക്കുന്നത്. പൂരം തുടങ്ങുന്നത് കൊടിയേറ്റത്തോടെ ആണ്. ഉത്സവം ആറാട്ടോടെ സമാപിക്കുന്നു.

ലോകം, മല, ആറ്, കാവ് എന്നീ വാക്കുകളുടെ സങ്കരമായ ലോകമലയാർകാവ് എന്ന വാക്കിൽനിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.

ഐതിഹ്യം

ആയിരത്തി അഞ്ഞുറിലധികം വർഷം മുമ്പ് കേരളത്തിലെക്ക് കുടിയേറിപ്പാർത്ത ആര്യ ബ്രാഹ്മണരാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഇവരുടെ പിൻതുടർച്ചകാർക്ക് ഇന്നും ഇവിടെ പ്രത്യേക സ്ഥാനമുണ്ട്. ഇവരുടെ ഒപ്പം സ്ത്രീയുടെ രൂപത്തിൽ കുടിയേറിയ ദേവിയെ ഇവർ അമ്മയായിട്ടാണ് കാണുന്നത്. കാവിൻറെ സ്ഥാപകരുടെ ഓർമ്മക്കായി പ്രധാന കവാടത്തിനു വലതു വശത്തു സ്ഥാപിച്ചിട്ടുള്ള പീഠത്തിൽ വണങ്ങി അവരുടെ അനുവാദം വാങ്ങിയ ശേഷം മാത്രമേ കാവിൽ പ്രവേശിക്കുവാൻ പാടുളളൂ എന്നാണ്‌ ഐതിഹ്യം. സ്ഥാപകരായ ആര്യ ബ്രാഹ്മണരുടെ ഒപ്പം യാത്രചെയ്ത് അവരുടെ സന്തോഷത്തിന് മുൻതൂക്കം നല്കിയിരുന്നതായിട്ടാണ് ഐതിഹ്യം. ജാതി വ്യവസ്ഥ പ്രകാരം നാഗരികർ എന്നറിയപ്പെട്ടിരുന്ന ഈ ബ്രാഹ്മണർക്കു മുകളിൽ മലയാള ബ്രാഹ്മണർ മാത്രമാണ് ഉള്ളത്.

പിൽക്കാലത്ത് നായർ സമുദായവുമായി വിവാഹ ബന്ധങ്ങൾ സ്വീകരക്കുകയും നായന്മാരുടെ ആചാരങ്ങൾ സ്വീകരിക്കുകയും ചെയ്തുവെങ്കിലും നാഗരിക ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനങ്ങൾ നായർ സമുദായത്തിലേതിൽനിന്നും വ്യത്യസ്തമാണ്.

നരബലിയുടെയും മൃഗബലിയുടെയും അവശിഷ്ടമായി കേരളത്തിലെ എല്ലാ നാടുവാഴികളുടെയും കുടുംബ ക്ഷേത്രങ്ങളിൽ കണ്ടു വരുന്ന താമസ, ശാക്തേയ പൂജകളും ഇവയ്കു പകരമായി നടക്കുന്ന വാഴവെട്ടലും മദ്യം, മാംസം എന്നിവക്കു പകരമായി യഥാക്രമം കരിക്ക്, ധാന്യങ്ങൾ എന്നിവയുടെ വഴിപാട് സമർപ്പണവും ഈ കാവിൽ ഇല്ല എന്ന വസ്തുതയിൽ നിന്നു തന്നെ ഈ ക്ഷേത്രത്തിന്റെ ആര്യ ഉത്ഭവത്തിലേക്ക് ചൂണ്ടുന്നു.

ലോകനാർകാവും കളരിപ്പയറ്റും

ലോകനാർ കാവ് ഭഗവതീ ക്ഷേത്രത്തിലെ വാർഷിക ഉത്സവമാണ് 41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡല ഉത്സവം. ഈ ക്ഷേത്രത്തിൽ നാടൻ കലയായ തച്ചോളികളി അവതരിപ്പിക്കാറുണ്ട്. ഉത്സവത്തിന് അവതരിപ്പിക്കുന്ന ഈ നൃത്തത്തിന് ആയോധന കലയായ കളരിപ്പയറ്റുമായി വളരെ സാമ്യമുണ്ട്. ഇന്നും കളരിപ്പയറ്റ് അഭ്യാസികൾ അരങ്ങേറ്റത്തിനുമുൻപ് ഇവിടെ വന്ന് ലോകനാർകാവ് ഭഗവതിയുടെ അനുഗ്രഹം വാങ്ങുന്നു.

വടക്കൻപാട്ടിലെ വീരനായകന്മാരും നായികകളുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നു. വടക്കൻ പാട്ടുകളിലുംഅനുബന്ധ ഐതിഹ്യങ്ങളിലും, പ്രത്യേകിച്ച് തച്ചോളി ഒതേനനുമായി ബന്ധപ്പെടുത്താറുണ്ടെങ്കിലും ഇവിടുത്തെ ഭക്തൻ മാത്രമായ ഒതേനനു ഈ ക്ഷേത്രത്തിനു മേൽ അധികാരമോ അവകാശമോ ഇല്ല. വടക്കൻ പാട്ടുകളിലെ നായകരുടെ ആരാധനാ മൂർത്തി കാളിയും ലോകനാർകാവിലെ പ്രതിഷ്ഠ ദുർഗ്ഗയുമാണ്.

എട്ടു ദിവസം നീണ്ടു നിൽക്കുന്ന മീനമാസത്തിലെ പൂരമാണ് പ്രധാന ഉത്സവം. നാൽപത്തിയൊന്നു ദിവസം നീണ്ടു നിൽക്കുന്ന വൃശ്ചികമാസത്തിലെമണ്ഡലവിളക്കും ഇവിടെ പ്രധാനമാണ്. തച്ചോളിക്കളി എന്ന കലാരൂപം ഇവിടത്തെ പ്രത്യേകതയാണ്. തിയ്യംപാടി കുറുപ്പുകൾ അവതരിപ്പിക്കുന്ന ഈ കലാരൂപത്തിന് കളരിപ്പയറ്റുമായി ഏറെ സാമ്യമുണ്ട്.

ധാരണാധ്യാനസമാധികൾ

ധാരണാധ്യാനസമാധികൾ

ധാരണാധ്യാനസമാധികളെ ഒരേ വിഷയത്തിൽ പ്രയോഗിക്കുന്നത് അതിന്റെ യഥാർത്ഥ ജ്ഞാനത്തെ ഉള്ളവാക്കുന്ന സംയമമത്രേ .  

സംയമനത്തിന് ഏഴുനിലയുണ്ട് .
 ( 1 ) ഒരു പ്രതീതിയെ മനസ്സിലുദിപ്പിച്ച് അതേ പ്രകാര ത്തിൽ മനസ്സിനെ നിലനിർത്തുക. (ധാരണ)

( 2 ) ഇന്ദ്രിയങ്ങളെക്കൊണ്ട് വിഷയഗ്രഹണം ചെയ്യിക്കാതാക്കുക.

( 3 ) മറ്റു വൃത്തികളൊന്നും മനസ്സിൽ ഉദിക്കാ താക്കുക.

( 4 ) ഒന്നിൽത്തന്നെ മനസ്സുന്നി മറ്റു ബാഹ്യാ ന്തർവൃത്തികളെയെല്ലാം നിരോധിക്കാൻ പ്രയത്നം വേണ്ടെന്നാവുക (ധ്യാനം)

( 5 ) അഭിമതപ്രത്യയത്തിൽ പ്രജ്‌ഞ ഉറച്ചുനി ൽക്കുക സംപജ്ഞാതസമാധി)

 ( 6 ) ഒരു പ്രതീതിയിൽ മനസ്സുന്നുക എന്നതു വിട്ടു ചിത്തത്തെ പ്രതീതി രഹിതമാക്കിയ തുകൊണ്ട് സ്ഥൂലശരീരത്തിൽ പ്രജ്ഞയില്ലാ താവുക.

 ( 7 ) അങ്ങനെ പ്രജ്ഞ സൂക്ഷ്മശരീരത്തിൽ കേന്ദ്രീഭവിച്ചതുകൊണ്ട് സൂക്ഷ്മലോക വിഷ യജ്ഞാനമുണ്ടാവുക .

 വൃക്ഷം എന്നു കേൾക്കുമ്പോൾ ഒരു സവിശേഷ വൃക്ഷത്തെപ്പറ്റിയേ പ്രതീതി വരൂ. ഇതിന്ന് സവിശേഷചിന്തയെന്നു പേർ. ഇനിയൊരു വൃക്ഷമെന്നില്ലാത്ത വൃക്ഷപ്രതീതിക്ക് നിർവ്വി ശേഷ ചിന്തയെന്നും . 

സവിശേഷചിന്ത സംപ്രജ്ഞാതസമാധിയും നിർവിശേഷചിന്ത അസംപ്രജ്ഞാതസമാ ധിയുമാണെന്നു  യോഗ സൂത്രം  വിവരിക്കു ന്നു . ഒരു വസ്തുവിന്റെ സവിശേഷപ്രതീതി മാനസശരീരത്തിലും നിർവ്വിശേഷപ്രതീതി കാരണ ശരീരത്തിലുമാണുണ്ടാവുന്നത് . 

സംപ്രജ്ഞാതസമാധിസ്ഥന്റെ ചിത്തത്തിൽ ഏതെങ്കിലും ഒരു വൃത്തിയൊഴികെ മറ്റെല്ലാം ശാന്തമായിരിക്കും , അസംപജ്ഞാത സമാധിയിൽ സർവ്വവും ശാന്തമായി കാണപ്പെടു ന്നു . അസംപ്രജ്ഞാതസമാധിയിൽ പ്രജ്ഞ യ്ക്ക് അവലംബമില്ലായ്കയാൽ, യോഗിയു ടെ പ്രജ്ഞ സ്ഥൂലശരീരത്തെ വിട്ട് കാമശരീരത്തിൽ കേന്ദ്രീഭവിക്കുന്നു .

 യോഗിയുടെ കാമശരീരം സംസ്കൃതമായിരി ക്കുമ്പോൾ യോഗിക്കു കാമശരീരം വഴിയായി ഭുവർല്ലോക വിഷയഗ്രഹണമുണ്ടാകുന്നു . ഈ അപൂർവ്വ വിഷയഗ്രഹണമാണ് ' പ്രജ്ഞാലോകം'. 

കാമശരീരം മുഖേന ഭുവർല്ലോക ജ്ഞാനം നേടുന്ന യോഗി , മൂലാധാരത്തിൽ ഉറങ്ങി ക്കിടക്കുന്ന കുണ്ഡലിനീ ശക്തിയെ ഉണർ ത്തിയിട്ടില്ലെങ്കിൽ , സമാധിയിൽ കൈവന്ന ഭുവർലോകാനുഭവങ്ങളെ തന്റെ പ്രജ്ഞ സ്ഥൂലശരീരത്തിലേക്ക് തിരിച്ചുവരുന്ന തോടുകൂടി നിശ്ശേഷം വിസ്മരിച്ചുകളയുന്നു . അതിനാൽ കുണ്ഡലിനിയെക്കൊണ്ടു ചക്രഭേദനം ചെയ്യിക്കുന്നത് യോഗിക്ക് അത്യാവശ്യമാണ് . 

" ചക്രങ്ങൾ പ്രാണമയാദി ശരീരങ്ങളിലെല്ലാമുണ്ടെങ്കിലും , ഒരു ശരീരചക്രത്തിന്ന് മറ്റൊരു ശരീരചക്രവുമായി യാതൊരു യോജിപ്പുമില്ല . 

കാരണശരീരത്തിലെ ( വിജ്ഞാനമയകോ ശത്തിലെ ) മൂലാധാരചക്രത്തിൽ ചുറ്റുന്ന ശക്തി മനോമയകോശത്തിലെ മൂലാധാര ത്തിലും , അതിലൂടെ കാമമയശരീരത്തിലെ മൂലാധാരത്തിലും , അതിലൂടെ പ്രാണമയ ശരീരത്തിലെ മൂലാധാരത്തിലും ചുറ്റുന്നു. എന്നാൽ പ്രാണമയകോശത്തിലെ ചക്രങ്ങൾ എപ്പോഴും ഉപരിതലത്തിലും , മറ്റു കോശങ്ങളിലേതുകൾ പലപ്പോഴും ഉള്ളിലും ചിലപ്പോൾ മുകളിലുമായി നിലകൊള്ളുന്നു . 

വൈഷ്ണവീശക്തി ഓരോ ചകമദ്ധ്യത്തിൽ നിന്ന് അതതിന്റെ അത്രയത്ര അരങ്ങളായി , ശാഖകളായി , പ്രസരിക്കുന്നു . ഈ അരങ്ങ ളുടെ മുകളിലും താഴെയുമായി വൈഷ്ണവീ ശക്തിമൂലം ഉപശക്തികൾ , കൊട്ടമടച്ചിൽ പോലെ , ചുറ്റുന്നതിനാൽ , അരങ്ങളുടെ എണ്ണത്തിനൊത്ത ഭംഗതരംഗങ്ങളെക്കൊ ണ്ട് നിമ്നോന്നതമായ ആവർത്തത്തെ അത്രയും ദളങ്ങളുള്ള പദ്മമായി തോന്നി ക്കുന്നു . കുണ്ഡലിനീശക്തിയുടെ ഈ ഊർമികാസ്ഫുലിംഗങ്ങൾ , സുഷുമ്നയിൽനിന്ന് നാളങ്ങളിലൂടെ ചകങ്ങളിൽ പ്രസരിക്കു മ്പോൾ , ആ ചകങ്ങളിൽച്ചുറ്റുന്ന വൈഷ്ണവീശക്തിയോട് കൂടിക്കലർന്നു ചുറ്റുന്നതു കൊണ്ട് , അവ യുടെ ഉരയൽമൂലം അതിതീവ്രതേജസ്സിനെ പ്രാപിച്ചുകൊണ്ട് ചക്രാരങ്ങ ളിലൂടെ നിർഗമിച്ചു സ്‌നസകൾ വഴിയായി ശരീരമാസകലം വ്യാപിക്കുന്നു . 

പ്രധാനമായി കുണ്ഡലിനീശക്തിയാണ് ശരീരോഷ്ണത്തെ നിലനിർത്തുന്നത് . അങ്ങനെ കുണ്ഡലിനീശക്തി മൂലാധാ രത്തിൽനിന്ന് പുറപ്പെട്ടു , സുഷുമ്നയിലൂടെ കയറി , ചകങ്ങളിൽ പ്രവേശിച്ചു , ചക്രാര ങ്ങൾ വഴിയായി സ്‌നസകളിലെല്ലാം പ്രസ രിക്കുന്നതോടുകൂടി അത് ജീവാത്മാവിന്റെ ഇച്ഛാജ്ഞാനകിയാഭാവങ്ങളോടു സംയോ ജിക്കപ്പെടുന്നു .

 കുണ്ഡലിനീശക്തിയോടു കൂടിക്കലർന്ന ജീവ രോചിസ്സിനെ " ഊർജസ്സ് ' എന്നു പറയും .

 ഗുരൂപദേശം കൂടാതെ കുണ്ഡലിനീശക്തി യെ ഒരിക്കലും ഉണർത്താൻ ശ്രമിക്കരുതെ ന്നു യോഗാചാര്യന്മാർ വിലക്കുന്നു .

 കുണ്ഡലിനീശക്തി ഉണരുന്നതോടു കൂടി മനുഷ്യനിലുള്ള എല്ലാ ഗുണങ്ങളും ഒപ്പം പ്രബലീഭവിക്കുന്നതിനാൽ, അതിന്നു മുമ്പായി ദുർഗുണങ്ങളെയെല്ലാം അകറ്റി ക്കളയുന്നത് അത്യാവശ്യമാണ് .

 അതുകൊണ്ട് യോഗത്തിന്റെ അന്തരംഗ ങ്ങളായ ധാരണാധ്യാനസമാധികളെ അഭ്യ സിക്കുന്നതിനു മുമ്പായി , ബാഹ്യാംഗങ്ങളായ യമനിയമങ്ങളെ ശീലിച്ചുകൊള്ളണമെന്നു യോഗിമാർ നിഷ്കർഷിക്കുന്നത് . 
" നാവിരതോ ദുശ്ചരിതാന്നാ ശാന്തോ നാസമാഹിതാ , നാശാന്ത മാനസാ വാപി പ്രജ്ഞാനേനെനമാപയാൽ ' എന്നു ശ്രുതിയുമുണ്ട് . 

കുണ്ഡലിനീശക്തിയെ ചകങ്ങളിലൂടെ കൊ ണ്ടുനടത്തേണ്ടുംക്രമം എല്ലാവരിലും ഒന്ന ല്ലാത്തതിനാൽ , അതിന്നു സർവ്വസാമാ ന്യമായ വിധി കല്പിക്കപ്പെടാവുന്നതല്ല .

 ദുർല്ലഭം ചിലരിൽ ഈ ശക്തി ആകസ്മിക മായുണർന്നു ദിവ്യദൃഷ്ടി മുതലായ സിദ്ധി കൾ തനിയേ ഉല്പാദിപ്പിക്കപ്പെട്ടു എന്നു വരാവുന്നതാണ് . പക്ഷേ , 

' ഏതദ്ധി ദുർലഭതരം ലോകേ ജന്മ യദീ ദൃശം . ' കുണ്ഡലിനീശക്തി അധോമുഖിയായി അണുക്കളെയും ഊർധ്വമുഖിയായി അണുക്കളിലെ സ്പന്ദനശക്തിയെയും ഉളവാക്കു ന്നു . 

ശരീരഭേദഘടകമായ അണുസ്പന്ദനശക്തി കുണ്ഡലിനിയാൽ ഉണർത്തപ്പെടുമ്പോൾ , ഇന്ദ്രിയങ്ങളുടെ വിഷയഗ്രഹണശക്തി വർധിക്കുന്നതിനാലത്ര കുണ്ഡലിനി സർവ സിദ്ധികൾക്കും കാരണമാകുന്നത് .

 ഉപാധികളിലൂടെയല്ലാതെ ഒരു ശക്തിയും പ്രവർത്തിക്കുന്നില്ല . ഓരോ ശക്തിയും സ്വായത്തമായ മാത്രാവരണത്തിലൂടെ പ്രവർത്തിക്കു ന്നതായേ നമുക്കനുഭവപ്പെടൂ .

 കുണ്ഡലിനീശക്തിയുടെ അതിസ്ഥൂലമായ ആവരണം യോഗിദൃഷ്ടിക്ക് അസംഖ്യം അഗ്നികണം കൂടിച്ചേർന്നു സൂക്ഷ്മതരമായ മോതിരംപോലെ കാണപ്പെടും . അതിലെ പരമാണുപരമ്പര , അന്യാന്യം സ്പർശിക്കുന്നി ല്ലെങ്കിലും , സ്വപരിധിയിൽ അത്രയും വേഗ ത്തിൽ ചുറ്റുന്നതു കൊണ്ട് അങ്ഗുലീയാകൃതി സംഭവിക്കുന്നു . 

വിദ്യുച്ഛക്തിക്ക് വിദ്യുൽക്കണങ്ങളെന്നപോലെ , കുണ്ഡലിനിക്ക് ഈ ഊർമികാസ്ഫു ലിംഗങ്ങൾ ഉപാധിയായിത്തീരുന്നു . വിദ്യുച്ഛക്തികണങ്ങളിലെന്നപോലെ , പുംസ്ത്രീഭേദം കുണ്ഡലിനീകണങ്ങളിലുമുണ്ട് . എങ്കിലും കുണ്ഡലിനിക്ക് ആകപ്പാടെ സ്ത്രീത്വമാണ് അധികമായുള്ളത് .

 പിണ്ഡാണ്ഡത്തിൽ സ്ഥിതിചെയ്യുന്ന കു ണ്ഡലിനിയെന്നതുപോലെ , ബ്രഹ്മാണ്ഡത്തി ൽ സ്ഥിതിചെയ്യുന്ന സമഷ്ടി ജീവശക്തിക്കു ത്രിപുരസുന്ദരിയെന്നും പേർ പറയപ്പെടുന്നു . 

കുണ്ഡലിനി എന്ന ബ്രാഹ്മീകശക്തി ഭൂഗോള മധ്യസ്ഥമായ ബഡവാഗ്നി മണ്ഡലത്തിൽനിന്ന് മൂലാധാരത്തിലൂടെയും പ്രാണശക്തിയാകു ന്ന വൈഷ്ണവീശക്തി ബ്രഹ്മാണ്ഡ ഹൃദയ മാകുന്ന ആദിത്യമണ്ഡലത്തിൽനിന്ന് സ്വാധിഷ്ഠാനത്തിലൂടെയുമാണ് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത് .  അദൈ്വതമാർത്താണ്ഡ ' മെന്ന ഒരു നവീനസംസ്കൃതഗ്രന്ഥം ഐമ്പ തു ചക്രങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ടെന്ന് ആർതർ ആവലൻ പറയുന്നു . പ്രപഞ്ചസാര  വ്യാഖ്യാതാവ് ഒമ്പത് ചക്രങ്ങളുണ്ടെന്നു പറയു ന്നു : " മൂലാധാരസ്വാധിഷ്ഠാനമണിപൂരകാ നാഹത വിശുദ്ധിലംബികാജ്ഞാകലാ ബ്രഹ്മരന്ധഷു സപ്താഷ്ടദ ശദ്വാദശപഞ്ചാ ശദ്ദലാനി പദ്മാനി . 

എന്നാൽ 
( 1 ) മൂലാധാരം 
( 2 ) സ്വാധിഷ്ഠാ നം 
( 3 ) മണിപൂരം 
( 4 ) അനാഹതം 
( 5 ) വിശുദ്ധി 
( 6 ) ആജ്ഞ 
( 7 ) സഹസാരം 
എന്നീ സപ്തചക്രമാണ് അതിപ്രധാനം . 

 അന്നമയകോശത്തിൽ ചക്രങ്ങളില്ല . ചക്ര ങ്ങളെ അന്നമയകോശാവയവങ്ങളോടു സംബന്ധപ്പെടുത്തിപ്പറയുന്നത് അവ അന്ന മയകോശത്തിലെ ഓരോ അവ യവത്തിനു നേരെ മുമ്പിലായി പ്രാണമയകോശത്തിന്റെ ബാഹ്യതലത്തിൽ കാണപ്പെടുന്നതു കൊണ്ടു മാത്രമാണ് . 

മൂലാധാരാദി ചക്രങ്ങളുടെ സ്ഥിതി സൂക്ഷ്മശ രീരത്തിലാണെങ്കിലും , ചക്രങ്ങൾ സ്ഥൂലസൂ ക്ഷ്മകാരണത്രയത്തിലും വ്യാപരിക്കുന്നുണ്ട് . ഈ സ്ഥൂലശരീരം സ്ഥൂലോത്തര ശരീരമായ പ്രാണമയകോശമാണെന്ന് ഓർമിപ്പിച്ചുകൊ ള്ളട്ടെ . 

അത്രമാത്രമല്ല , തിര്യങ്മാനുഷദേവ യോനീ ശരീരങ്ങളിലെല്ലാം ചക്രങ്ങളുണ്ട് . 

മൂലാധാര - സ്വാധിഷ്ഠാന - മണിപൂരാ - നാഹ ത - വിശുദ്ധ്യാ - ജ്ഞാ - സഹസ്രാരസപ്ത ചക്രങ്ങൾ അന്നമയ - പ്രാണമയ - കാമമയ - മനോമയ - വിജ്ഞാനമയാ - നന്ദമയാ - ദി സപ്തകോശങ്ങളായും കരുതപ്പെടുന്നുണ്ട് . മൂലാധാരാദി ചകങ്ങളിലൂടെയാണ് ത്രിമൂർ ത്തികളിൽനിന്ന് പുറപ്പെടുന്ന ഈശ്വരചൈ തന്യം - പുരാണങ്ങളിൽ " ത്രിസ്രോതസ്സേന്നു കീർത്തിക്കപ്പെടുന്ന ഗംഗ - ശരീരങ്ങളിൽ പ്രവേശിക്കുന്നതെന്നും ഓർമിക്കേണ്ടതാണ് . 

ഓരോ ചക്രത്തിന്റെയും സ്ഥാനം യോഗശാ സ്ത്രപ്രകാരം ഇങ്ങനെയാണ് :

 ( 1 ) മൂലാധാരം - ഗുദമേഢ്റാന്തരാളാ 
( 2 ) സ്വാധിഷ്ഠാനം - ലിങ്ഗോപരിദേശം 
( 3 ) മണിപൂരം - നാഭിസ്ഥാനം 
( 4 ) അനാഹതം - ഹൃദയം 
( 5 ) വിശുദ്ധി - കണ്ഠം 
( 6 ) ആജ്ഞ - ഭൂമദ്ധ്യം 
( 7 ) സഹസാരം - ശിരസ്സ് . 

ഈ സ്ഥാനം മുൻനിർത്തി സ്വാധി ഷ്ഠാനത്തിന് പ്ലീഹാചക്രമെന്നും മണിപൂര ത്തിന് നാഭീചക്രമെന്നും അനാഹതത്തിന് ഹൃച്ചക്രമെന്നും വിശുദ്ധിചക്രത്തിന് ഗ്രീവാ ചക്രമെന്നും ആജ്ഞാചക്രത്തിന് ലലാട ചക്രമെന്നും സഹസാരത്തിന് ശിരശ്ചക്ര മെന്നും പേർ വന്നു .

മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം

കാലങ്ങളോളം സ്ത്രീകൾക്ക് പ്രവേശനം വിലക്കിയിരുന്ന തൃക്കുരട്ടി ക്ഷേത്രം

കേൾക്കുമ്പോൾ വിശ്വസിക്കുവാൻ തോന്നാത്ത തരത്തിലുള്ള കഥകൾ. ഇവിടെ ഇങ്ങനെയൊക്കെ നിലനിന്നിരുന്നോ എന്നു തോന്നിക്കുന്ന തരത്തിലുള്ള ആചാരങ്ങള്‍. കഥകൾ കൊണ്ടും മിത്തുകൾ കൊണ്ടുമൊക്കെ പ്രസിദ്ധമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. കേരളത്തിലെ തന്നെ പുരാതന ക്ഷേത്രങ്ങളിലൊന്നായ തൃക്കുരട്ടി മട്ടിലും മാതിരിയിലും ഒക്കെ ഒരു മഹാക്ഷേത്രം തന്നെയാണ്. എണ്ണപ്പെട്ട മഹാദേവ ക്ഷേത്രങ്ങളിലൊന്നായ മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം

ആലപ്പുഴയിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രങ്ങളിലൊന്നാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. അതിശയിപ്പിക്കുന്ന കഥകൾ കൊണ്ടും ഐതിഹ്യങ്ങൾ കൊണ്ടും ഒക്കെ സമ്പന്നമായ ഈ ക്ഷേത്രത്തിന്റേത് അതിശയിപ്പിക്കുന്ന കഥകളാണ്.

ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ മാന്നാറിനു സമീപമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-തിരുവല്ല റോഡില്‍ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം...

കേരളത്തിൽ പരുശുരാമൻ നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. കാഴ്ചയിൽ ഒരു മഹാ ക്ഷേത്രം തന്നെയാണിത്.

ഭൂതത്താന്മാർ കെട്ടിയ മതിൽക്കെട്ട്

മുൻപ് പറഞ്ഞതുപോലെ തന്നെ വിശ്വസിക്കുവാൻ പ്രയാസമുള്ള കഥകളാൽ സമ്പന്നമാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ മതിൽക്കെട്ട് ഭൂതത്താന്മാർ കെട്ടിയത് ആണെന്നാണ് വിശ്വാസം. കേരളീയ വാസ്തു വിദ്യയിലാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

യാഗം നടത്തിയ മാന്നാർ

ക്ഷേത്രത്തിന്റെ ഐതിഹ്യം തിരഞ്ഞാൽ എത്തുക കൃത യുഗത്തിലാണ്. അക്കാലത്തുണ്ടായിരുന്ന മാന്ധാതാവ് ചക്രവർത്തി പ്രജകളുടെ ക്ഷേമത്തിനായി 100 യാഗങ്ങൾ നടത്തുകയുണ്ടായി. അതിൽ ഒന്ന് നടത്തിയത് ഇന്നു ക്ഷേത്രമിരിക്കുന്ന സ്ഥലത്തായിരുന്നുവത്രെ. യാഗം കൊണ്ട് പ്രസിദ്ധമായ ഇടം എന്ന അർഥത്തിൽ മാന്ധാതാപുരം എന്ന് ചക്രവർത്തി ഈ സ്ഥലത്തിന് പേരു നല്കി. അത് പിന്നീട് മാന്നാർ എന്നറിയപ്പെടുകയും ക്ഷേത്രം തൃക്കുരട്ടി മഹാദേവ ക്ഷേത്രം എന്നറിയപ്പെടുകയും ചെയ്തു. ചക്രവർത്തി യാഗം നടത്തിയപ്പോൾ ഹോമാഗ്നിയിൽ പ്രത്യക്ഷപ്പെട്ട ശിവനെ ക്രോഷ്ടമഹർഷി ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.

സ്ത്രീകള്‍ പുറത്ത്

കാലങ്ങളോളം ഇവിടുത്തെ വിശ്വാസങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനുള്ളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലായിരുന്നു. ഇവിടെ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത് തപസ്വി ഭാവത്തിലായിരുന്നതിനാലാണ് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നാട് ഇവിടം സ്ത്രീകൾക്കു തുറന്നു കൊടുക്കുകയുണ്ടായി.

മറ്റു മതസ്ഥർക്ക് പ്രത്യേകം വാതിൽ

കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാൻ സാധിക്കാത്ത കാര്യങ്ങൾ ഇവിടെ കാണാം. ഇവിടെ എത്തുന്ന അഹിന്ദുക്കളായ ആളുകൾക്ക് പ്രവേശിക്കുവാൻ വേറെ തന്നെയാണ് വാതിലുള്ളത്. കിഴക്കേ ഗോപുരത്തിനടുത്തുള്ള വാതിലിലൂടെയാണ് ഇവിടെ മുൻകാലങ്ങളിൽ പ്രവേശനം നല്കിയിരുന്നത്. ഇത് ഇസ്ലാം വിശ്വാസികൾക്കു വേണ്ടി മാത്രം പണികളിപ്പിച്ചതാണെന്നും പറയപ്പെടുന്നു.

ദാരു ശില്പങ്ങൾ

കേരളത്തിൽ തന്നെ പ്രസിദ്ധമായ ദാരു ശില്പങ്ങൾ കാണുന്ന ക്ഷേത്രം കൂടിയാണ് മാന്നാർ ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ വട്ട ശ്രീകോവിലിനുള്ളിൽ പ്ലാവിന്റെ തടിയിൽ നിർമ്മിച്ചിരിക്കുന്ന ദാരു ശില്പങ്ങൾ മനോഹരമായ കാഴ്ചയാണ്.

എത്തിച്ചേരുവാൻ

ആലപ്പുഴ മാന്നാറിനു സമീപമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-തിരുവല്ല റോഡില്‍ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്തി.

നാം തന്നെയാണ് ദുഃഖത്തിനു കാരണം

നാം തന്നെയാണ് ദുഃഖത്തിനു കാരണം

ഒരിക്കൽ ഒരു പ്രഭാഷകൻ തന്റെ പ്രസംഗത്തിന് ഇടയ്ക്കു ഒരു ഗ്ലാസ്‌ വെള്ളം ഉയർത്തി കാണിച്ചുകൊണ്ടു ചോദിച്ചു ഇതിനു എത്ര ഭാരമുണ്ടെന്നു.. 
സദസ്സിൽ നിന്നും പല ഉത്തരങ്ങൾ വന്നു.  നൂറു ഗ്രാം, ഇരുനൂറു ഗ്രാം, അഞ്ഞൂറ് ഗ്രാം എന്നിങ്ങനെ.. 
പ്രഭാഷകൻ പറഞ്ഞു, അല്ല നിങ്ങൾ പറഞ്ഞ ഉത്തരങ്ങൾ തെറ്റാണ്.. 

സദസ്സിൽ നിന്നും ഒരാളെ വിളിച്ചു ആ ഗ്ലാസ്‌ വെള്ളം ഉയർത്തി പിടിക്കാൻ പറഞ്ഞു.  പ്രഭാഷകൻ അയാളോട് ചോദിച്ചു, എത്ര ഭാരം ഉണ്ടെന്നു,  അയാൾ പറഞ്ഞു  ചെറിയ ഭരമേയുള്ളു..  അയാളോട് അത് അങ്ങിനെ തന്നെ പിടിക്കാൻ പറഞ്ഞു അദ്ദേഹം പ്രഭാഷണം തുടർന്നു.. 
ഇടയ്ക്കു അയാളോട് ചോദിച്ചു, ഇപ്പോൾ എത്ര ഭാരം ഉണ്ട്? 

ഭാരം കൂടുന്നുണ്ട്, അയാൾ പറഞ്ഞു. 

അദ്ദേഹം പ്രഭാഷണം തുടർന്നു, ഇടക്കിടക്ക് അയാളോട് ഭാരം ചോദിച്ചു കൊണ്ടിരിന്നു.  അയാൾക്കു കയ്യിലെ ഗ്ളാസിനു ഭാരം കൂടി കൂടി വന്നു. 

പ്രഭാഷണത്തിനിടക്ക് അയാൾ വിളിച്ചു പറഞ്ഞു, സാർ ഇപ്പോഴെന്റെ കൈ കഴക്കുന്നു  എനിക്കിനി ഒരു നിമിഷം പോലും പിടിച്ചു നിൽക്കാൻ കഴിയില്ല, ഗ്ലാസ് താഴെ വീണു പൊട്ടിപ്പോകും. 

അദ്ദേഹം പ്രഭാഷണം നിറുത്തി, അയാളോടതു താഴെ വെക്കാൻ പറഞ്ഞു. എന്നിട്ട് സദസ്സിനോടായി പറഞ്ഞു,  ആ ഗ്ലാസ്സിനും അതിലെ വെള്ളത്തിന്റെ അളവിനും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല പക്ഷെ അത് നിങ്ങൾ കയ്യിൽ വെക്കുംതോറും നിങ്ങള്ക്ക് ഭാരം കൂടുതൽ അനുഭവപ്പെട്ടു തുടങ്ങി..  അതുപോലെയാണ്‌ നമ്മുടെ പ്രശ്നങ്ങളും.  നമ്മുടെ സങ്കടങ്ങളും വിഷമങ്ങളും ദുഃഖങ്ങളും  ദേഷ്യവും നമ്മൾ  എത്ര നേരം മനസ്സിൽ സൂക്ഷിക്കുന്നുവോ അതിന്റെ ഭാരം കൂടി കൊണ്ടേയിരിക്കും അത് മൂലമുള്ള പ്രശ്നങ്ങൾ നമ്മളെ അലട്ടി കൊണ്ടേയിരിക്കും.. 

നമ്മുടെ വിഷമങ്ങളും ദേഷ്യവും  മോശം ചിന്തകളും മനസ്സിൽ നിന്നും മാറ്റി വെച്ചാൽ അതുമൂലമുള്ള പ്രശ്നങ്ങളും ഇല്ലാതാകും.. 
മനസ്സിനെ ശാന്തമാക്കുക, പ്രശ്നങ്ങൾ ലഘൂകരിക്കപ്പെടും.. 

പ്രശസ്തമായൊരു വാചകമുണ്ട്. അതിന്റെ ആദ്യ ഭാഗം ഇങ്ങനെയാണ്, 

" നിങ്ങളുടെ വിഷമങ്ങൾക്കു  ഒരു പ്രതിവിധി ഉണ്ടെങ്കിൽ നിങ്ങൾ വിഷമിച്ചിരിക്കുന്നതു എന്തിന്? "

വിഷമിച്ചിരിക്കാതെ ആ പ്രതിവിധി നടപ്പാക്കാൻ ശ്രമിക്കുക. 

അതിന്റെ രണ്ടാം ഭാഗം ഇങ്ങിനെയാണ്, 

"നിങ്ങളുടെ വിഷമത്തിനു ഒരു പ്രതിവിധിയും ഇല്ലാത്തതാണെങ്കിൽ നിങ്ങൾ വിഷമിച്ചിരിക്കുന്നതു എന്തിന്? "

ഒരിക്കലും മാറ്റാൻ കഴിയാത്ത ഒരു കാര്യത്തെ കുറിച്ച് ആലോചിച്ചു സമയം കളയാതെ അടുത്ത കാര്യങ്ങൾ ചെയ്യുക.. 

വിഷമങ്ങളും ദുഖങ്ങളും ഇല്ലാത്തവരായി ആരുമില്ല, പണക്കാരനും പാമരനും എല്ലാം അതുണ്ട്..   വിഷമങ്ങളെയും ദുഃഖങ്ങളേയും അതിജീവിക്കുന്നവരാണ്  വിജയിക്കുന്നവർ..

ഓർക്കുക നിങ്ങളുടെ മനസ്സിലേ മോശം ചിന്തകളെ മാറ്റി നിർത്താൻ നിങ്ങള്ക്ക് മാത്രമേ കഴിയൂ..  
നിങ്ങള്ക്ക് നിങ്ങളുടെ മനസ്സിന് മുന്നിൽ വിജയിക്കാൻ കഴിഞ്ഞാൽ ഈ ലോകത്ത്  നിങ്ങൾ വിജയിച്ചിരിക്കും തീർച്ച....

സദ് മൃത്യു എന്നാൽ എന്ത് ?

സദ് മൃത്യു എന്നാൽ എന്ത് ?

സോമ ശർമ്മാവിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞു .സത്യം ശൗചം ,ക്ഷമ ,ശാന്തി ,തീർത്ഥ പുണ്ണ്യ കർമങ്ങൾ അനുഷ്ഠിക്കുന്നവർ ധർമ്മ നിഷ്ഠർ മരണ സമയത്ത്‌ രോഗമോ തളർച്ചയോ വേദനയോ അനുഭവിക്കുകയില്ല .ഗൃഹം ,ഗോശാല ,പൂന്തോട്ടം ,അരയാൽ സമീപം ഇതുപോലെ ഉളള ശാന്ത സ്ഥലത്ത് സർവ ബന്ധുക്കളുടെയും നടുവിൽ ദേഹം വിടും .ഹരിയെ ധ്യാനിച്ചവൻ  ശോക മോഹങ്ങൾ ഇല്ലാതെ ദേവദൂതന്മാരാൽ ആനയിച്ചു സ്വർഗ്ഗ ലോകം പൂകും 
അവന്റെ പുണ്ണ്യ പാപങ്ങൾ അനുസരിച്ചു സ്വർഗ്ഗ വാസം കഴിഞ്ഞു ജനിക്കുകയോ മോക്ഷം നേടുകയോ ചെയ്യും.
സദ്‌മൃത്യു ഭവിച്ചവന്റെ ലക്ഷണം അവൻ ഉറങ്ങുകയാണ് എന്നെ മറ്റുള്ളവർക്ക് തോന്നുകയുള്ളൂ 
ഉറക്കത്തിൽ ആരും അറിയാതെ ശാന്തമായി മരിച്ചു പോകുന്നതും സദ്‌മൃത്യു ലക്ഷണം തന്നെ 
(പദ്മ പുരാണം )

കനകധാരാ സ്തവം

കനകധാരാ സ്തവം

ശ്രീമത് ശങ്കരാചാര്യ വിരചിതം

                          -1-
അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ
ഭൃംഗാംഗനേവ മുകുളാഭരണം തമാലം
അംഗീകൃതാഖില വിഭൂതിരപാംഗലീലാ
മംഗല്യദാസ്തു മമ മംഗള ദേവതായാഃ
           
                  സാമാന്യ അർത്ഥം
                
മഹാവിഷ്ണുവിന്റെ രോമാഞ്ചമണിഞ്ഞ ശരീരത്തെ, പൂമൊട്ടണിഞ്ഞ പച്ചിലമരത്തെ പെൺവണ്ടെന്ന പോലെ ആശ്രയിക്കുന്നതും, സകലവിധമായ ഐശ്വര്യവും സ്വായത്തമാക്കിയതും ആയ ലക്ഷ്മീദേവിയുടെ കടക്കൺനോട്ടം എനിക്കു മംഗളം തരുന്നതാകട്ടെ....

                              -2-
മുഗ്ദ്ധാ മുഹുർ വിദധതീ വദനേ മുരാരേഃ
പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി
മാലാ ദൃശോർ മധുകരീവ മഹോൽപലേ യാ
സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ

                  സാമാന്യ അർത്ഥം
                
വലുതായ കരിങ്കൂവളപ്പൂവിൽ പെൺവണ്ടെന്ന പോലെ ശ്രീ മഹാവിഷ്ണുവിന്റെ മുഖത്തിൽ വീണ്ടും വീണ്ടും പ്രേമവും ലജ്ജയുമുൾക്കൊണ്ട് ഗതാഗതം (പോക്കുവരവ് ) ചെയ്തു കൊണ്ടിരിക്കുന്ന ലക്ഷ്മീദേവിയുടെ മനോഹരമായ ആ കടാക്ഷമാല എനിക്ക് സമ്പത്തേകട്ടെ....

                           - 3 -
ആമീലിതാർദ്ധമധിഗമ്യ മുദാ മുകുന്ദ -
മാനന്ദ മന്ദമനിമേഷമനംഗതന്ത്രം
ആകേകരസ്ഥിതകനീനിക പക്ഷ്മനേത്രം
ഭൂത്യൈ ഭവേന്മമ ഭുജംഗശയാംഗനായാഃ

                  സാമാന്യ അർത്ഥം
                
വിഷ്ണുവിനെ പ്രാപിച്ച സന്തോഷം കൊണ്ട്, പകുതി കൂമ്പിയതും ആനന്ദഭാരത്താൽ അലസവും, ഇമവെട്ടാത്തതും, കാമകലാരൂപവും ആയ ലക്ഷ്മീദേവിയുടെ കോണിച്ചിരിക്കുന്ന കൃഷ്ണമണിയോടു കൂടിയ ഇമ തൂർന്ന മോഹനനേത്രങ്ങൾ എനിക്ക് ഐശ്വര്യത്തിനായി ഭവിക്കട്ടെ...

                           - 4 -
ബാഹ്വന്തരേ മധുജിതഃ ശ്രിത കൌസ്തുഭേ യാ
ഹാരാവലീവ ഹരിനീലമയീ വിഭാതി
കാമപ്രദാ ഭഗവതോfപി കടാക്ഷമാലാ
കല്ല്യാണമാവഹതു മേ കമലാലയായാഃ

                  സാമാന്യ അർത്ഥം
                
മഹാവിഷ്ണുവിന്റെ കൌസ്തുഭരത്നമണിഞ്ഞ മാറിടത്തിൽ ഇന്ദ്രനീലക്കല്ലുകൊണ്ടുള്ള ഹാരജാലം പോലെ ശോഭിക്കുന്നതും, ഭഗവാനുപോലും സർവ്വാഭീഷ്ടവും സാധിച്ചു കൊടുക്കുന്നതും ആയ ലക്ഷമീദേവിയുടെ കടാക്ഷമാല എനിക്കു മംഗളം വരുത്തട്ടെ.

                          - 5 -
കാളാംബുദാളി ലളിതോരസികൈടഭാരേർ
ധാരാധരേ സ്ഫുരതി യാ തടിദംഗനേവ
മാതുഃ സമസ്തജഗതാം മഹനീയമക്ഷി
ഭദ്രാണി മേ ദിശതു ഭാർഗ്ഗവനന്ദനായാഃ

                  സാമാന്യ അർത്ഥം
               
മഹാവിഷ്ണുവിന്റെ നീലക്കാർവർണ്ണമാർന്ന മനോജ്ഞമായ മാറിൽ, കാർമേഘത്തിൽ മിന്നൽപിണർ പോലെ, യാതൊരുവൾ ശോഭിക്കുന്നുവോ, സർവ്വലോകജനനിയായ ആ ലക്ഷ്മീദേവിയുടെ മഹനീയമായ ദൃഷ്ടി എനിക്ക് മംഗളങ്ങൾ തരട്ടെ.

                          - 6 -
പ്രാപ്തം പദം പ്രഥമതഃ ഖലു യത് പ്രഭാവാത്
മംഗല്യഭാജി മധുമാഥിനി മന്മഥേന
മയ്യ്യാപതേത്തദിഹ മന്ഥരമീക്ഷണാർദ്ധം
മന്ദാക്ഷസാക്ഷി മകരാകര കന്യകയാഃ

                  സാമാന്യ അർത്ഥം
                
മംഗളസ്വരൂപനായ വിഷ്ണുവിൽ യാതൊന്നിന്റെ പ്രഭാവം കൊണ്ടാണോ ആദ്യമായി കാമദേവന് സ്ഥാനം ലഭിച്ചതു്, ആ ലക്ഷ്മീദേവിയുടെ ലജ്ജയാകുന്ന സാക്ഷിയോടു കൂടിയതും സുന്ദരവും ആയ ആ നോട്ടത്തിന്റെ പകുതി ഭാഗമെങ്കിലും ഇവിടെ എന്റെ മേൽ പതിയ്ക്കട്ടെ.

                            - 7 -
വിശ്വാമരേന്ദ്രപദവിഭ്രമദാനദക്ഷ -
മാനന്ദഹേതുരധികം മധുവിദ്വിഷോfപി
ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാർദ്ധം
ഇന്ദീവരോദര സഹോദരമിന്ദിരായാഃ

                  സാമാന്യ അർത്ഥം
                
വിശ്വേശപദവിയോ, അമരേന്ദ്രപദവിയോ നൽകാൻ കഴിയുന്നതും, വിഷ്ണുവിനുപോലും അധികം ആനന്ദത്തിനു കാരണവുമായ ലക്ഷമീദേവിയുടെ നീലത്താമരയുടെ അന്തർദ്ദളത്തിനു തുല്യമായ അരക്കൺനോട്ടം (കടാക്ഷം) എന്നിൽ അല്പനേരത്തേയ്ക്ക് കുറഞ്ഞൊന്നു്  ഇരിയ്ക്കുമാറാകട്ടെ.

                            -8-
ഇഷ്ടാ വിശിഷ്ടമതയോfപി നരാ യയാ ദ്രാഗ്-
ദൃഷ്ടാ ത്രിവിഷ്ടപ ദിഗീശപദം ലഭന്തേ
ദൃഷ്ടിഃ പ്രഹൃഷ്ട കമലോദരദീപ്തിരിഷ്ടാം
പുഷ്ടിം കൃഷീഷ്ട മമ പുഷ്കരവിഷ്ടകായാഃ

                  സാമാന്യ അർത്ഥം
               
സ്വഹിതത്തെ അനുസരിക്കുന്നവരും, ശ്രേഷ്ഠബുദ്ധികളുമായ മനുഷ്യർ പോലും ഏതൊരു കടാക്ഷത്താൽ പെട്ടെന്നു സ്വർഗ്ഗത്തിന്റേയും ,സകല ദിക്കുകളുടേയും അധീശത്വം പ്രാപിക്കുന്നുവോ, പത്മാസനയായ ആ ലക്ഷ്മീദേവിയുടെ, വിരിഞ്ഞ താമരത്താരിന്റെ അന്തർഭാഗത്തിനൊപ്പം ചേലാർന്ന കണ്ണ് എനിക്ക് അഭീഷ്ടമായ അഭിവൃദ്ധി ഉളവാക്കട്ടെ.

                           - 9 -
ദദ്യാദ്ദയാനുപവനോ ദ്രവിണാംബുധാരാ -
മസ്മിന്നകിഞ്ചന വിഹംഗ ശിശൌ നിഷണ്ണേ
ദുഷ്കർമ്മ ഘർമ്മമപനീയ ചിരായ ദൂരാ -
ന്നാരായണ പ്രണയിനീ നയനാംബുവാഹഃ

                  സാമാന്യ അർത്ഥം
                
ദയയാകുന്ന അനുകൂലവാതത്തോടു കൂടിയ മഹാലക്ഷ്മിയുടെ കണ്ണാകുന്ന മേഘം, അടുത്തിരിക്കുന്ന ഈ ദരിദ്രനായ പക്ഷിക്കുത്തിൽ ദുഷ്കർമ്മ സന്താപത്തെ അതി ദൂരം അകറ്റി ദീർഘകാലം സമ്പത്താകുന്ന ജലധാരയെ വർഷിച്ചു തരുമാറാകട്ടെ.

                         - 10 -
ഗീർദേവതേതി ഗരുഡദ്ധ്വജഭാമിനീതി
ശാകംഭരീതി ശശിശേഖരവല്ലഭേതി
സൃഷ്ടിസ്ഥിതിപ്രളയസിദ്ധിഷു സംസ്ഥിതായൈ
തസ്യൈ നമസ്ത്രിഭുവനൈക ഗുരോസ്തരുണ്യൈ.

                 സാമാന്യ അർത്ഥം
               
വാഗ്ദേവത എന്നും, വിഷ്ണുപത്നിയെന്നും, ശാകംഭരിയെന്നും, ശങ്കരപ്രിയയെന്നും (എന്നീ രൂപങ്ങളിൽ) സൃഷ്ടി, സ്ഥിതി, പ്രളയം, സിദ്ധി എന്നിവയ്ക്കായി വഴിപോലെ പ്രവർത്തിക്കുന്നവളായ ത്രൈലോക്യ ഗുരുവിന്റെ ആ തരുണിയ്ക്കായി നമസ്കാരം.

                         -11-
ശ്രുത്യൈ നമോfസ്തു
ശുഭകർമ്മഫലപ്രസൂത്യൈ
രത്യൈ നമോfസ്തു
രമണീയ ഗുണാശ്രയായൈ
ശക്ത്യൈ നമോfസ്തു ശതപത്രനികേതനായൈ
പുഷ്ട്യൈ നമോfസ്തു
പുരുഷോത്തമവല്ലഭായൈ

                  സാമാന്യ അർത്ഥം
                
സത്കർമ്മഫലങ്ങളെ പ്രസവിക്കുന്ന വേദസ്വരൂപിണിയ്ക്ക് നമസ്കാരം. രമണീയ ഗുണങ്ങൾക്ക് ആശ്രയമായ രതിസ്വരൂപിണിയ്ക്ക് നമസ്കാരം. താമരപ്പൂവിൽ വസിക്കുന്ന ശക്തിസ്വരൂപിണിയ്ക്ക് നമസ്കാരം.

                        - 12 -
നമോfസ്തു നാളീക നിഭാനനായൈ
നമോfസ്തു ദുഗ്ദ്ധോദധി ജന്മഭൂമ്യൈ
നമോfസ്തു സോമാമൃത സോദരായൈ
നമോfസ്തു നാരായണ വല്ലഭായൈ

                  സാമാന്യ അർത്ഥം 
               
താമരപ്പൂവിനു തുല്യമായ മുഖമുള്ളവൾക്ക് നമസ്കാരം.
പാലാഴിയിൽ പിറന്നവൾക്ക് നമസ്കാരം.
ചന്ദ്രന്റേയും അമൃതിന്റേയും സഹോദരിക്ക് നമസ്കാരം.
നാരായണപ്രിയക്കു നമസ്കാരം.
                   
         - 13 -

നമോfസ്തു ഹേമാംബുജ പീഠികായൈ
നമോfസ്തു ഭൂമണ്ഡല നായികായൈ
നമോfസ്തു ദേവാദി ദയാപരായൈ
നമോfസ്തു ശാർങ്ഗായുധ വല്ലഭായൈ

                  സാമാന്യ അർത്ഥം 
                
സ്വർണ്ണത്താമരയാകുന്ന പീഠത്തിൽ ഇരിക്കുന്നവൾക്ക് നമസ്കാരം.ഭൂമണ്ഡല നായികയ്ക്ക് നമസ്കാരം.ദേവാദികളിൽ ദയാലുവായവൾക്ക് നമസ്കാരം. ശാർങ്ഗമെന്ന വില്ല് ആയുധമാക്കിയ വിഷ്ണുവിന്റെ വല്ലഭയ്ക്ക് നമസ്കാരം,.

                           - 14 -
നമോfസ്തു ദേവ്യൈ ഭൃഗുനന്ദനായൈ
നമോfസ്തു വിഷ്ണോരുരസിസ്ഥിതായൈ
നമോfസ്തു ലക്ഷ്മ്യൈ കമലാലയായൈ
നമോfസ്തു ദാമോദര വല്ലഭായൈ

                  സാമാന്യ അർത്ഥം 
               
ഭൃഗുപുത്രിയായ ദേവിക്ക് നമസ്കാരം.വിഷ്ണവിന്റെ തിരുമാറിലിരുന്നവൾക്ക് നമസ്കാരം. താമരപ്പൂവിൽ കുടികൊള്ളുന്ന ലക്ഷ്മീദേവിക്കു നമസ്കാരം.ദാമോദരവല്ലഭയായ ദേവിയ്ക്ക് നമസ്കാരം.

                           - 15 -
നമോfസ്തു കാന്ത്യൈ കമലേക്ഷണായൈ
നമോfസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ
നമോfസ്തു ദേവാദിഭിരർച്ചിതായൈ
നമോfസ്തു നന്ദാത്മജ വല്ലഭായൈ

                  സാമാന്യ അർത്ഥം 
                
താമരപ്പൂവുപോലെയുള്ള കണ്ണുള്ള കാന്തി സ്വരൂപിണിക്ക് നമസ്കാരം. ജഗന്മാതാവായ ശ്രേയസ്വരൂപിണിക്ക് നമസ്കാരം.ദേവാദികളാൽ പൂജിയ്ക്കപ്പെട്ടവൾക്ക് നമസ്കാരം.നന്ദപുത്രന്റെ പത്നിയ്ക്കു നമസ്കാരം.

                                - 16 -
സമ്പത്കരാണി സകലേന്ദ്രിയനന്ദനാനി
സാമ്രാജ്യദാനവിഭവാനി സരോരുഹാക്ഷി
ത്വദ്വന്ദനാനി ദുരിതാഹരണോദ്യതാനി
മാമേവ മാതരനിശം കലയന്തു മാന്യേ

                  സാമാന്യ അർത്ഥം 
                
താമരക്കണ്ണുള്ള അമ്മേ, അവിടുത്തേയ്ക്കായി ചെയ്യുന്ന വന്ദനങ്ങൾ സമ്പത്തു വർദ്ധിപ്പിക്കുന്നവയും, ഇന്ദ്രിയങ്ങളെയെല്ലാം ആനന്ദിപ്പിക്കുന്നവയും, സാമ്രാജ്യവിഭവങ്ങൾ നൽകുന്നവയും, ദുരിതങ്ങളെ ഇല്ലാതാക്കുന്നവയും ആയി ഭവിക്കുന്നു. ബഹുമാന്യേ, നിരന്തരം എന്നെ അനുഗ്രഹിക്കണം.

                           - 17 -
സരസിജനിലയേ സരോജഹസ്തേ
ധവളതമാംശുകഗന്ധമാല്യശോഭേ
ഭഗവതി ഹരിവല്ലഭേ മനോജ്ഞേ
ത്രിഭുവനഭൂതികരി പ്രസീദ മഹ്യം

                  സാമാന്യ അർത്ഥം 
                
താമരപ്പൂവിൽ വസിക്കുന്നവളേ, താമരപ്പൂവ് ധരിക്കുന്നവളേ, വെള്ള വസ്ത്രം, ചന്ദനം, മാല എന്നിവയാൽ ശോഭിക്കുന്നവളേ, വിഷ്ണുപ്രിയേ, മനോഹരീ, മൂന്നു ലോകത്തിനും ഐശ്വര്യം പകരുന്നവളേ, ഭഗവതി എന്നിൽ പ്രസാദിച്ചാലും.

                          - 18 -
ദിഗ്ഘസ്തിഭിഃ കനകകുംഭമുഖാവസൃഷ്ട-
സ്വർവാഹിനീ വിമല ചാരുജലാപ്ലുതാംഗീം
പ്രാതർ നമാമി ജഗതാം ജനനീമശേഷ-
ലോകാധിനാഥ* *ഗൃഹിണീമമൃതാബ്ധി പുത്രീം.

                  സാമാന്യ അർത്ഥം 
                
ദിഗ്ഗജങ്ങളാൽ സ്വർണ്ണകുംഭങ്ങളാകുന്ന മുഖത്തു നിന്നു പൊഴിക്കപ്പെടുന്ന ഗംഗയിലെ നിർമ്മലവും, ചേതോഹരവുമായ ജലം കൊണ്ട് അഭിഷേകം ചെയ്യപ്പെടുന്ന ശരീരത്തോടു കൂടിയവളും, സമസ്തലോകത്തിനും നാഥനായുള്ളവന്റെ ഗൃഹിണി (കുടുംബിനി ) യും, അമൃതക്കടലിന്റെ പുത്രിയുമായ ജഗന്മാതാവിനെ ഞാൻ പ്രഭാതത്തിൽ നമസ്കരിക്കുന്നു .

                                 - 19 -
കമലേ കമലാക്ഷവല്ലഭേ തേ
കരുണാപുരതരംഗിതൈരപാംഗൈഃ
അവലോകയ മാമകിഞ്ചനാനാം
പ്രഥമം പാത്രമകൃത്രിമം ദയായാഃ

                  സാമാന്യ അർത്ഥം 
                
കമലാക്ഷവല്ലഭയായ ഹേ കമലാദേവീ, അവിടുത്തെ കരുണ നിറഞ്ഞ കടാക്ഷങ്ങളെക്കൊണ്ട് ദരിദ്രൻമാരിൽ വച്ച് ഒന്നാമനും, യഥാർത്ഥത്തിൽ ദയാപാത്രവുമായ എന്നെ നോക്കേണമേ.

                         - 20 -
ദേവി പ്രസീദ ജഗദീശ്വരി ലോക മാതഃ
കല്യാണഗാത്രി കമലേക്ഷണജീവനാഥേ
ദാരിദ്ര്യഭീതഹൃദയം ശരണാഗതം മാം
ആലോകയ പ്രതിദിനം സദയൈരപാംഗൈഃ

                  സാമാന്യ അർത്ഥം 
                
ജഗത്തിന്റെ ഈശ്വരിയും, ലോകമാതാവും, മംഗളസ്വരൂപിണിയും, മഹാവിഷ്ണുവിന്റെ ജീവനാഥയുമായ അല്ലയോ ദേവി, പ്രസാദിച്ചാലും. ദാരിദ്ര്യം കൊണ്ട് ഭീതിപൂണ്ട ഹൃദയത്തോടുകൂടി ശരണം തേടിവന്ന എന്നെ ദയാപൂർണ്ണങ്ങളായ കടക്കണ്ണുകൾ കൊണ്ട് ദിവസവും നോക്കിയാലും.

                              - 21 -
സ്തുവന്തി യേ സ്തുതിഭിരമൂഭിരന്വഹം
ത്രയീമയിം ത്രിഭുവനമാതരം രമാം
ഗുണാധികാ ഗുരുധനധാന്യഭാഗിനോ
ഭവന്തി തേ ഭവമനുഭാവിതാശയാഃ

                  സാമാന്യ അർത്ഥം 
                
ഫലശ്രുതി:-
ഈ സ്തുതിവചനങ്ങൾകൊണ്ട് ദേവസ്വരൂപിണിയും, ത്രിലോകമാതാവുമായ ലക്ഷ്മീദേവിയെ ആരാണോ ദിവസവും സ്തുതിക്കുന്നത്, അവർ ഗുണോൽകൃഷ്ടരും ,ഏറെ ധനധാന്യങ്ങൾക്ക് അവകാശികളും, ലോകം അനുഭവിച്ചറിഞ്ഞവരും ( സംസാരത്തിലെ സുഖദുഃഖങ്ങൾ അനുഭവിച്ചറിഞ്ഞ് പക്വത വന്നവരും) ആയി ഭവിക്കുന്നു.