ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 July 2016

ഉപാസനാ തലത്തില് ശിവലിംഗത്തിന്റെ പ്രാധാന്യം

ഉപാസനാ തലത്തില്  ശിവലിംഗത്തിന്റെ പ്രാധാന്യം

ഈശ്വരനു പ്രതിമയില്ല. 'നതസ്യ പ്രതിമാ അസ്തി', അവനു പ്രതിമയില്ല. എന്തുകൊണ്ടെന്നാല്, 'അശബ്ദ അസ്പര്ശ അരൂപമവ്യയം'. ശബ്ദമില്ല, സ്പര്ശമില്ല, രൂപമില്ല, രസമില്ല. അപ്പോള് ശബ്ദസ്പര്ശരൂപരസഗന്ധാദി തത്വങ്ങളൊന്നുമില്ലാത്ത അല്ലെങ്കില് വകഭേദങ്ങളൊന്നുമില്ലാത്ത പരമ ഈശ്വര തത്വത്തെ അത്യന്ത സൂക്ഷ്മബുദ്ധിയായ ഒരു വ്യക്തിക്ക് അനുസന്ധാനം ചെയ്യുവാന് കഴിഞ്ഞേക്കാം. പക്ഷെ ജനസാമാന്യത്തിനു അഥവാ സാധാരണ ജനങ്ങള്ക്ക്, ആ ഒരു നിര്ഗുണ നിരാകാരമായ തത്വത്തെ അനുസന്ധാനം ചെയ്യുവാന് കഴിയില്ല.

അപ്പോള് അപാരകൃപാവാന്മാരായ നമ്മുടെ ഋഷീശ്വരന്മാര് എല്ലാവര്ക്കും ഉപാസിച്ചുയരാനുള്ള ചില സങ്കേതങ്ങളെ തന്നു. അവയാണ് നാമ സഹായം, രൂപ സഹായം എന്നിവ. അതായത് നാമ രൂപങ്ങളുടെ സഹായത്തെ വിഗ്രഹങ്ങളിലൂടെ സ്വീകരിച്ചു. 'വിഗ്രഹം' എന്ന് പറഞ്ഞാല് 'വിശേഷേണ ഗ്രാഹയതി'. വിശേഷേണ നമ്മെ ഗ്രഹിപ്പിക്കുന്നതെന്തോ അതാണ് വിഗ്രഹം.
കൊച്ചു കുട്ടിയായിരിക്കുമ്പോള് അദ്ധ്യാപകന് നമ്മെ എണ്ണം പഠിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ കൈവിരലുകള് ഉപയോഗിക്കുവാന് ഉപദേശിച്ചു. അങ്ങിനെ നമുക്ക് സംഖ്യകളും എണ്ണവും എളുപ്പം മനസ്സിലായി. വിരലുകളുടെ സഹായത്തോടെ നമ്മള് സംഖ്യകളെ കൂട്ടുകയും കുറക്കുകയും ചെയ്തു. കൈ വിരലുകള് ഉപയോഗിച്ച് പത്ത് വരെയും പിന്നെ കാല് വിരലുകളെ കൂട്ടി ഇരുപത് വരെയും കുട്ടികള് ചെറിയ ക്ലാസ്സുകളില് എണ്ണം പഠിച്ചു. എന്നാല് അതെ കുട്ടികള് വലിയ ക്ലാസുകളില് എത്തുമ്പോള് വിരലുകളുടെ സഹായമില്ലാതെ തന്നെ വലിയ സംഖ്യകള് കൂട്ടാനും, കുറക്കാനും ഗുണിക്കാനും ആയാസരഹിതമായി ചെയ്യുവാന് പഠിച്ചു. ഇവിടെ അമൂര്ത്തമായ സംഖ്യ എന്ന സങ്കലപ്പത്തിനു എപ്രകാരം മൂര്ത്തമായ വിരലുകളുടെ സഹായം ഒരു കുട്ടി സ്വീകരിച്ചുവോ അതുപോലെ അമൂര്ത്തമായി ഇരിക്കുന്ന ഈശ്വര തത്വത്തെ ഉപാസന ചെയ്യുന്നതിന് മൂര്ത്തങ്ങളായ വിഗ്രഹങ്ങളെ, നാമ, രൂപ വിഗ്രഹങ്ങളെ നാം സ്വീകരിക്കുന്നു. അത് വ്യത്യസ്തങ്ങളായ സത്വ, രജ, തമോ ഗുണഭേദമനുസരിച്ചിട്ടുള്ള ദേവതകള്ക്ക് അതിനനുസരിചിട്ടുള്ള വിഗ്രഹഭേദങ്ങളുണ്ട്.

ഋഷീശ്വരന്മാര് ദര്ശിച്ചു നിര്ദേശിച്ചിട്ടുള്ള ധ്യാനശ്ലോകങ്ങള്ക്കനുസരിച്ചാണ് അത്തരം ഓരോ വിഗ്രഹങ്ങളും രൂപകല്പന ചെയ്യുന്നത്. വ്യത്യസ്തമായ ദേവതാരൂപങ്ങളെല്ലാം തന്നെ ഈ ധ്യാനശ്ലോകങ്ങങ്ങൾക്കനുസരിച്ചാണ് നിര്മ്മിച്ചിട്ടുള്ളത്.  അവയെല്ലാം സഗുണമാണ്, സാകാരമാണ് ഒന്നു കൂടെ സ്പഷ്ടമായി പറഞ്ഞാല് സകലീകൃതമാണ്, അംഗപ്രത്യംഗങ്ങളോട് കൂടിയതാണ്. അങ്ങനെയുള്ള വിഗ്രഹങ്ങളിലൂടെ ഞാന് ദേവതകളെ ഉപാസിക്കുന്നു. ആ ദേവതകളിലൂടെ ഈശ്വരന് ലക്ഷീകരിക്കപ്പെടുന്നു. ഇങ്ങനെ സഗുണ സാകരമായ,സകലീകൃതമായ ഉപാസനാപദ്ധതികളാണ് ക്ഷേത്രങ്ങളിലെല്ലാം തന്നെ പ്രചരിക്കുന്നത്. അതിലൂടെ മനുഷ്യന് ഏകാഗ്രതയെ,ശുദ്ധിയെ നേടുന്നു. ഇതാണ് ക്ഷേത്രോപാസനയുട അടിസ്ഥാനം.

ശിവലിംഗത്തിനു അവയവങ്ങള് സങ്കല്പ്പിക്കാമോ? ഉദാഹരണമായി ശിവലിംഗത്തിനു മുഖച്ചാര്ത്തു തുടങ്ങിയവ അണിയിക്കാമോ എന്നും ചിലര്‍ സംശയം ചോദിക്കാറുണ്ട്..

ക്ഷേത്രങ്ങളില് വിഗ്രഹങ്ങള് മാത്രമല്ല വിശിഷ്ഠങ്ങളായ മന്ത്രങ്ങള്, അത്യന്ത സൂക്ഷ്മ ഉപാസനാ ശക്തിയോടുകൂടിയ ആചാര്യന്റെ അഥവാ തന്ത്രിയുടെ സങ്കല്പ്പങ്ങള്, അനേകം ഉപാസകന്മാരുടെ സങ്കല്പ്പങ്ങള്‍ ഇവയെല്ലാം സമ്മേളിക്കുന്നു. അടിസ്ഥാനപരമായി നോക്കുമ്പോള് ക്ഷേത്രം ഒരു പ്രതീകമാണ്, വിഗ്രഹമാണ്. എന്നാല് കേവലം അതൊരു വിഗ്രഹമല്ലതാനും. അവിടെ മന്ത്ര ചൈതന്യം പറയേണ്ടതുണ്ട്, ഉപാസനാനിഷ്ഠനായതന്ത്രിയുടെ സങ്കല്പം പറയേണ്ടതുണ്ട്, അനേകായിരം ഉപാസകന്മാരുടെ സങ്കല്പങ്ങള് പറയേണ്ടതുണ്ട്. ഇവയിലെല്ലാം വച്ച് ഏറ്റവും പ്രധാനം മന്ത്രമാണ്. ക്ഷേത്രം ഒരു പ്രതീകമാണെന്ന് ആദ്യമേ പറയുന്നുവെങ്കിലും അത് വെറുമൊരു പ്രതീകമല്ല. ഇങ്ങനെയുള്ള ഉപാസനാ പദ്ധതി, അംഗ പ്രത്യംഗങ്ങളോടു കൂടിയ,തികച്ചും മാനുഷികഭാവത്തോടു കൂടിയ വിഗ്രഹങ്ങള് എന്നിവയില് നിന്നും ആരംഭിച്ച് ക്രമികമായി ഉയര്ന്ന്, സര്വ്വ വിഗ്രഹങ്ങള്ക്കും ഉപരിയുള്ള പരമമായ സത്യാനുസന്ധാനത്തിലേക്ക് നമ്മെ നയിക്കുന്നുണ്ട്. ക്ഷേത്രോപാസനയിലൂടെ തന്നെ സകല ഉപാസനകളെയും അതിക്രമിക്കുവാന് ഒരാള്ക്ക് സാധിക്കും. ഇത്രയും മനസ്സിലാക്കിയെങ്കിൽ പറയട്ടെ, സഗുണസാകാരമായ തലത്തിനും,നിര്ഗുണ നിരാകാരമായ തലത്തിനും ഇടക്കുള്ള ഒരു ഘട്ടമാണ് നാം ശിവലിംഗോപാസനയില് കാണുന്നത്. അവിടെ വിഗ്രഹമുണ്ട്, പക്ഷെ വിഗ്രഹത്തിന് അവയവങ്ങള് ഇല്ല. ശിവലിംഗ സങ്കല്പത്തില് അതിനു ആദിയും അന്തവും ഇല്ലാത്തതാണ്. ശിവലിംഗം എന്നാല് ഒരു പീഠത്തില് ആദ്യന്തരഹിതമായ ഒരു വിഗ്രഹം ഇറക്കി വച്ചിരിക്കുകയാണ്. ആ ശിവലിംഗത്തിന് ഒരു പ്രത്യേക ആകാരമുണ്ട് എന്നു പറയാന് സാധിക്കില്ല. അത് ദീര്ഘമല്ല, ചതുരമല്ല, വൃത്തവുംമല്ല. ഈ ശിവലിംഗോപാസന സാധാരണയായിട്ടുള്ള സഗുണ സാകരാമായ ഉപാസനക്ക് ഒരു പടി ഉയര്ന്നതും എന്നാല് നിര്ഗുണ നിരാകാര തത്ത്വാനുസന്ധാനം ആയിട്ടില്ലാത്തതുമായ ഒരു തലത്തിലെ ഉത്കൃഷ്ടമായ ഉപാസനയാണ്. പക്ഷെ നമ്മള് പലപ്പോഴും ഈ ഉത്കൃഷ്ടതലത്തില് നിന്നും ശിവലിംഗോപാസനയെ ഇറക്കികൊണ്ടുവരുന്നു.

കാവുകൾ സംരക്ഷിക്കപ്പെടേണ്ടത് എന്തിനുവേണ്ടി...?

കാവുകൾ സംരക്ഷിക്കപ്പെടേണ്ടത് എന്തിനുവേണ്ടി...?

എന്തിനാണ് സർപ്പക്കാവുകൾ എന്ന് ആദ്യം അറിയണം. നിങ്ങൾ കേട്ടിട്ടുണ്ടാവണം, "അന്നാത് ഭവന്തി ഭൂതാനി ( അന്നം - ഭക്ഷണത്തിൽ നിന്നാണ് ജീവജാലങ്ങൾ ഉണ്ടാകുന്നത്) പര്ജ്ജന്യാത് അന്ന സംഭവ ( ഇടിവെട്ടിയുള്ള മഴയിൽനിന്നാണ് ഭൂമിയിൽ അന്നം ഉണ്ടാകുന്നത് ) യജ്ഞാത് ഭവന്തി പര്ജ്ജന്യ ( യജ്ഞങ്ങളിൽ നിന്നാണ് മഴ ഉണ്ടാകുന്നത് ) യജ്ഞ കര്മ്മ സമുദ്ഭവ ( യജ്ഞം കർമ്മങ്ങളിൽ നിന്ന് ഉണ്ടാകുന്നു ) " [ ഭഗവത് ഗീത ].

സർപ്പക്കാവ് കണ്ടിട്ടുണ്ടോ ?
ചിതൽ പുറ്റുകൾ ഉള്ള സ്ഥലമാണ്, ഇടിമിന്നലിനെ ഏറ്റവും കൂടുതൽ ഭൂമിയിൽ പിടിച്ച് നിർത്തുന്നത് കാവുകളാണ്. പ്രത്യേകതരം മിന്നൽ, പ്രത്യേകതരം പര്ജ്ജന്യൻ ഉണ്ടാകുമ്പോഴാണ് ആ ചിതലിന് ചിറക് മുളയ്ക്കുന്നത്. എല്ലാ മഴയിലും ചിറക് മുളയ്ക്കില്ല, .... മഴക്കാലം മുഴുവൻ ചിതല് ഈയാമ്പാറ്റയായി പറക്കുന്നില്ല - വേനല്ക്കാലം മുഴുവൽ പറക്കുന്നില്ല. മനസ്സിലായില്ല ... ? ഒന്നോ രണ്ടോ ദിവസംകൊണ്ട് ഒരു ജീവിക്ക് ചിറക് മുളയ്ക്കുന്നു എങ്കിൽ സൂക്ഷിച്ച് നോക്കി പഠിക്കുക. എങ്ങനെ മുളച്ചു ?
നിങ്ങളുടെ മിന്നൽ രക്ഷാചാലകങ്ങളെക്കാൾ, ആല് പോലുള്ള മരങ്ങളെക്കാൾ, മിന്നലിനെ ഭൂമിയിൽ താങ്ങിനിർത്തുന്നതും പിടിക്കുന്നതും ചിതല്പുറ്റുകളാണ്. പഠിച്ചുനോക്കാം, ശാസ്ത്രീയ്മായി പഠിച്ചുനോക്കാം . നിങ്ങൾ ഏത് ശാസ്ത്രത്തിന്റെ വെളിച്ചത്തിലും പഠിച്ചോളു. നിങ്ങളുടെ ശാസ്ത്രങ്ങൾ ഇത് ഇതുവരെ പറഞ്ഞിട്ടില്ലാ എന്നാണ് എന്റെ അറിവ്.
മിന്നലിനെ താങ്ങി നിർത്തും എന്ന് പറഞ്ഞത് എന്താണ് എന്ന് മനസ്സിലായില്ല ....
താങ്ങി നിർത്തുക എന്ന് പറഞ്ഞാൽ ആ മിന്നലിന്റെ ചാർജുകളെ ഡിസ്ചാർജ്ജ് ചെയ്ത് ഭൂമിയിലേക്ക് , അതിനെ ഉപയുക്തങ്ങളായ പുതിയജനുസ്സുകളായി പരിണമിപ്പിക്കുവാനുള്ള കഴിവ് ചിതൽപ്പുറ്റുകൾക്കുണ്ട്. ഏറ്റവും കൂടിയ പുതിയ ജനുസ്സുകളിലുള്ള സസ്യങ്ങൾ സ്വയമേവാഗതങ്ങളാകുന്നത് കാവുകൾക്കടുത്താണ്. കാവുകൾ പോയാൽ പുതിയ ജനുസ്സുകൾ ഉണ്ടാവാൻ പ്രയാസമാണ്.
പ്ലക്കാർഡും തൂക്കി ഇതൊക്കെ അന്ധവിശ്വാസമാണ് എന്ന് പറഞ്ഞു
കമ്മ്യൂണിസ്റ്റുകാരും ,മുസ്ലീങ്ങളും ,ക്രിസ്ത്യാനികളും   ഇതൊക്കെ മുറിക്കാൻ ഒരുപാട് നടന്നു. ഇപ്പോൾ തിരിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് ഏതോ പടിഞ്ഞാറുകാരൻ വന്നിത് കണ്ടിട്ട് ഇത് നല്ലതാണെന്ന് പറഞ്ഞിട്ട് ഇപ്പോഴത് സംരക്ഷിക്കാനും നടക്കുന്നുണ്ട്. അത്രയേഒള്ളു നിങ്ങളുടെ ശാസ്ത്രം. മനസ്സിലായില്ല ... ?

25 കൊല്ലം മുന്പ് കമ്മ്യൂണിസ്റുകാരുടെ 
ഒക്കെ നേതൃത്വത്തിൽ ഇതൊക്കെ മുറിക്കാൻ ഓടി നടന്ന തലമുറ ഇന്നത് സംരക്ഷിക്കാൻ അതേ നേതൃത്വത്തിൽ ഓടി
നടക്കുകയാണ്.നിങ്ങൾക്ക് ഓർമ്മ നശിച്ചിട്ടില്ല എങ്കിൽ അൾസിമേഴ്സ് ഒന്നും വന്നിട്ടില്ല എങ്കിൽ കൊടുങ്ങല്ലുരിന്റെ തെരു വീഥികൾ ഈ ജാഥ എത്ര തവണ തിരിഞ്ഞും മറിഞ്ഞും കണ്ടു എന്നത് ആലോചിക്കുക, നിങ്ങളുടെ സ്കൂളിലെ കുട്ടികളെ, ഒന്നുമറിയാത്ത പാവം പിഞ്ച് കുഞ്ഞുങ്ങളെയും വച്ചുകൊണ്ട്.... നിങ്ങളുമൊക്കെ പുറകെ പോയിട്ടുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്, ചില പ്രതിബദ്ധതകളുടെ പേരിൽ, കാര്യമറിഞ്ഞിട്ടൊന്നുമല്ല, കാര്യമറിഞ്ഞല്ലോ നിങ്ങൾ മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിഞ്ഞ് വിളിക്കുന്നത്. കാര്യം അറിഞ്ഞിരുന്നെങ്കിൽ ഇത് വിളിക്കേണ്ട ആവശ്യം നിങ്ങള്ക്കും വരില്ല വിളിപ്പിക്കേണ്ട ആവശ്യം അവര്ക്കും വരില്ല - കാര്യമറിഞ്ഞാൽ സത്യം പകൽപോലുള്ളതാണ്. അതുകൊണ്ട് നല്ലതുപോലെ ആലോചിച്ച് നോക്കുക ഒരു ഭാഗം ഇങ്ങനെയാണ് മിന്നൽ വന്ന് താഴുന്നത്. രണ്ടാമത്തെ ഭാഗം അതിനോടനുബന്ധിച്ച് പാമ്പുകൾ ധാരാളമുണ്ട്. കണ്ടിട്ടുണ്ടോ എന്നറിയില്ല. ഏറ്റവും കൂടുതൽ വായുവിനെ ശുദ്ധീകരിക്കുന്നത് അന്തരീക്ഷ മലിനീകരണത്തെ കുറയ്ക്കുന്നത് പാമ്പുകളാണ്. പാമ്പുകൾ കൂടുതലുള്ള കാലങ്ങളിൽ പാമ്പുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ ആമവാതം എന്നൊരു രോഗമേ ഇല്ല. സ്ഥിതിവിവര കണക്ക് പരിശോധിച്ച് നോക്കാം. ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം ആമവാതം കൂടി വരികയാണ്. എല്ലാ സന്ധികളിലും നീരുവരുന്ന Arthritis. ആർത്രൈറ്റിസും SLE യും ഇന്ന് കൂടി വരികയാണ് . Systemic lupus erythematosus. വളരെ ശക്തങ്ങളായ Immunity Disorders ( പ്രതിരോധ ശക്തി കുറവ് ) ഇന്ന് കൂടി വരികയാണ്. പാമ്പുകൾ കൂടുതലുണ്ടായിരുന്ന കാലങ്ങളിൽ ഇതില്ല. ഉരഗങ്ങളിൽ പാമ്പുകൾ പ്രത്യേകിച്ച് വിഷപാമ്പുകൾ.
ആയിരത്തിൽ ഒരാൾ ചിലപ്പോൾ പാമ്പുകടിയേറ്റ് മരിച്ച് പോയേക്കാം അതിന്റെ എത്രയോ മടങ്ങാണ് പാമ്പിനെ ഇല്ലാതാക്കി മനുഷ്യനെ രക്ഷചെയ്യാൻ പോയപ്പോൾ ആമവാതം വന്ന് മരിച്ച് പോകുന്നത്. മറ്റേത് ഒരു കടികൊണ്ട് ചാവുകയാണ് രണ്ട് ദിവസത്തേക്ക് കരഞ്ഞാൽ മതി, ശരിയല്ല ? " ഓ എന്റെ അച്ഛനെ പാമ്പ്കടിയേറ്റാണ് മരിച്ചത്, രണ്ട് ദിവസത്തേക്ക് ഞങ്ങൾ കരഞ്ഞു അതുകഴിഞ്ഞ് അച്ഛന്റെ അടിയന്തിരമുണ്ട് ഞങ്ങൾ ചിരിച്ചു, ..... കൊള്ളികരുതായ്ക ഇത്രയുമൊക്കെ പറഞ്ഞാൽ നിങ്ങൾ സഹിക്കുമോ ?"
മറിച്ച് പാമ്പ്‌ കടിച്ച് ഒരാൾ മരിച്ചു, ആ പാമ്പുകളെ ഇല്ലായ്മ ചെയ്ത്, പ്രകൃതിയിലെ വായുവിലടങ്ങിയിരിക്കുന്ന HARD PROTEIN അതിനെയാണ് നിങ്ങൾ വിഷം എന്ന് പറയുന്നത്, പാമ്പിന്റെ വിഷം HARD PROTEIN ആണ്, വ്രണമില്ലാതെ അത് ഒരാൾ കഴിച്ചാൽ മരിക്കുന്നില്ല, നേരിട്ട് രക്തത്തിൽ കലർന്നാൽ മാത്രമേ മരിക്കുന്നൊള്ളു. പാമ്പിന്റെ വിഷം നിങ്ങൾ എന്ത് ചെയ്താലും - നേരിട്ട് രക്തത്തിൽ കലർന്നാൽ മാത്രമേ മരിക്കുന്നൊള്ളു. HARD PROTEIN ആണ്. നിങ്ങളുടെ രക്തത്തിൽ ഇന്ന് C PROTEIN ന്റെ അളവ് കൂടി വരികയാണ്. നിങ്ങളുടെ രക്തത്തിൽ ഇന്ന് Anti Neuclear Antigen കൂടി വരികയാണ്, അതെല്ലാം വായുവിൽ നിന്ന് പ്രാണനെ സീൽക്കാരത്തോടെ വലിക്കുന്ന പാമ്പ്‌ വേര്തിരിച്ച് ശുദ്ധീകരിച്ച് പുറത്തേക്ക് വിട്ടിരുന്നത് ശുദ്ധമായ വായുവാണ്. അത് മുഴുവൻ അതിന്റെ Fang ൽ (വിഷപ്പല്ല് ) ആണ് സൂക്ഷിച്ചിരുന്നത്. അത് അതിന് വേണ്ടുന്ന ഒരാഹാരമാണ്. പ്രകൃതി എത്ര കൃത്യമായാണ് നിങ്ങളുടെ ജീവനെ രക്ഷിക്കാനോരുങ്ങിയിരുന്നത്, അത് നിങ്ങളുടെ ശാസ്ത്രകാരന്മാർക്ക് അറിയാമോ ? ഈ മണ്ടശിരോമണികൾക്ക്. കുറേ പഠിച്ചതിന്റെ അഹങ്കാരം മാത്രമുള്ള മനുഷ്യർ, അഥവ വിവരക്കേടിന് കയ്യും കാലും വച്ചവർ. അതുകൊണ്ട് പോയി നല്ലപോലെ ആലോചിച്ചോ .... ശങ്കയൊന്നും വേണ്ട...
പാമ്പ്‌ വലിച്ച് കേറ്റുന്നത് ... പാമ്പിന്റെ സീൽക്കാരം കേട്ടിട്ടുണ്ടോ ? ഇല്ലാ..... ? പുറത്തേക്ക് ചീറ്റുന്നതാണെന്നാണ് നിങ്ങൾ ധരിച്ചിരിക്കുന്നത്. അത് അതിന്റെ ചിറകുകൾ പോലെ പത്തി വിടര്ത്തി അകത്തേക്ക് വലിക്കുമ്പോഴാണ് സീൽക്കാരമുണ്ടാകുന്നത്. അപ്പോൾ നോക്കിയാൽ അതിന്റെ വയറ് വീർക്കുന്നത് കാണാം.. ആ വായുവിനെ അങ്ങനെ വലിച്ച് കേറ്റുമ്പൊൾഅരിച്ച് നേരിട്ട് അതിലടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ HARD PROTEIN നേരിട്ട് അതിന്റെ fang ലേക്ക് സൂക്ഷിക്കുന്നു, എന്നിട്ട് വളരെ ശുദ്ധമായ വായുവിനെ പുറത്തേക്ക് വിടുന്നു.
ഈ ജീവജാലങ്ങൾക്കെല്ലാം വളരെ പരിശുദ്ധമായ പ്രാണവായുവിനെ തരുന്ന, എന്റെ ജീവനോട് ഏറ്റവും ബന്ധപ്പെട്ടതായതുകൊണ്ട് അതിനെ ഞാൻ ആരാധിക്കുന്നു. അതിനെ കൊന്ന് കളയാതിരിക്കാൻ ഞാൻ ആരാധിക്കുന്നു. അതിനോട് ശത്രുത പുലര്ത്താതിരിക്കാൻ ഞാൻ ആരാധിക്കുന്നു. അതെന്നും ഉണ്ടാവുന്നതിന് വേണ്ടി വന്ദിക്കുന്നു.
അതിനെ ആവാഹിച്ച് മാറ്റാം എന്ന് കണ്ട് പിടിച്ചവന്റെ ബുദ്ധി ഒന്നാലോചിച്ച് നോക്ക് ... അതിനെ എതിർക്കുന്നവനെക്കാൾ നീചനാണവൻ. കാവെല്ലാം വെട്ടിക്കളഞ്ഞിട്ട് ഇന്ന് സിമെന്റിൽ ഉണ്ടാക്കി വച്ചിരിക്കുകയാണ് ... സിമെന്റിൽ ഉണ്ടാക്കി വച്ചിരിക്കുന്നത് വായുവിനെ ശുദ്ധീകരിക്കുമോ ?
അപ്പോൾ മിന്നലിനെ പിടിക്കുക, വായുവിനെ ശുദ്ധീകരിക്കുക ... "രോഹന്തി സർവ്വാ ഭൂതാനി .." ശ്രീ സൂക്തത്തിൽ പറയും അങ്ങനെ കാവിന് സമീപം പുതിയ ജനുസ്സുകൾ ഉണ്ടാകും .. പുതിയ സസ്യവർഗ്ഗങ്ങൾ !!! പുതിയ ജന്തു വർഗ്ഗങ്ങൾ !!!

യഥാര്‍ത്ഥ ത്രിമൂര്‍ത്തികള്‍!!

യഥാര്‍ത്ഥ ത്രിമൂര്‍ത്തികള്‍!!

(ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ = മനസ്സ്, ബുദ്ധി, ബോധം)

ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ദേവന്മാരെയാണല്ലോ ത്രിമൂര്‍ത്തികളായി ഹിന്ദുമതം പഠിപ്പിക്കുന്നത്. ബ്രഹ്മാവിന് നാല്തല, വിഷ്ണുവിന് നാല് കൈയ്യ്, ശിവനാകട്ടെ കഴുത്തില് പാമ്പ്, തലയില് ജഢ. എന്തുകോലങ്ങളാണല്ലേ? ഇതൊക്കെ വിശ്വസിക്കാനാകുന്നതാണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഉത്തരമുണ്ടോ? നിങ്ങളുടെ കുട്ടികള്‍ ചോദിച്ചാലെന്താണ് ഉത്തരം പറയുക?

യഥാര്‍ത്ഥത്തില്‍ മനസ്സ്, ബുദ്ധി, ബോധം എന്നിവയാണ് യഥാക്രമം ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ദേവരൂപങ്ങള്‍ പ്രതിനിധീകരിക്കുന്നത് എന്ന് ആചാര്യന്മാര്‍ പറയുന്നു.

ആദ്യം ബ്രഹ്മാവിനെക്കുറിച്ച് നോക്കാം. ബ്രഹ്മാവാണ് സൃഷ്ടികര്‍ത്താവ് എന്നാണല്ലോ പറയുന്നത്. അതുകൊണ്ടാണ് ബ്രഹ്മാവ് മനസ്സിനെ പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നതും. എന്തെന്നാല്‍ എല്ലാ സൃഷ്ടിയും ആദ്യം നടക്കുന്നത് നമ്മുടെ മനസ്സിലല്ലേ.

ഞാനൊരു വീടുണ്ടാക്കണമെന്ന് കരുതുന്നുവെന്നിരിക്കട്ടെ. ആദ്യം ആ വീട് എങ്ങനെയുണ്ടാകണമെന്ന് എന്‍റെ മനസ്സാണ് സൃഷ്ടിക്കുന്നത്. മനസ്സില്‍ ഞാന്‍ രൂപകല്പന ചെയ്ത വീടാണ് ഞാന്‍ നിര്‍മ്മിക്കുക. അപ്പോള്‍ നിര്‍മ്മാണം അതായത് സൃഷ്ടി ആദ്യം ഉണ്ടാകുന്നത് നമ്മുടെ മനസ്സിലാണ്. ഒരു കുഞ്ഞ് ആദ്യം സൃഷ്ടിക്കപ്പെടുന്നത് മാതാപിതാക്കളുടെ മനസ്സിലാണ്. അവരുടെ മനസ്സിലുണ്ടായ ആ സൃഷ്ടിയാണ് പിന്നീട് കാമ-ഗര്‍ഭധാരണപ്രക്രിയകളിലൂടെ കുഞ്ഞായി പുറത്തേക്ക് വരുന്നത്. അതുകൊണ്ടാണ് മനസ്സ് ശാന്തവും സന്തോഷത്തോടെയുമിരിക്കുന്ന സമയത്ത് ലൈഗിംകബന്ധത്തിലേര്‍പ്പെടണം എന്ന് പറയുന്നത്. ഒരു നല്ല കുഞ്ഞ് ജനിക്കണമെന്ന അതിയായ ആഗ്രഹം മാതാപിതാക്കളുടെ മനസ്സിലുണ്ടാകണം. കാമത്തെ ദൈവീകമായി കാണാനുള്ള ശേഷിയുണ്ടാകണം. അപ്പൊഴേ സത്വഗുണമുള്ള കുഞ്ഞുങ്ങളുണ്ടാകൂ. പക്ഷെ ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അബദ്ധത്തിലാണ്. അതുകൊണ്ടുതന്നെ അങ്ങനെയുള്ള കുട്ടികള്‍ വഴിതെറ്റിപ്പോവുകയും ചെയ്യുന്നു. ഇത്രയുമൊക്കെ പറഞ്ഞത് സൃഷ്ടി നടക്കുന്നത് മനസ്സിന്‍റെ ഭാവനയ്ക്ക് അനുസരിച്ചാണ് എന്ന് മനസ്സിലാക്കാനാണ്. അതായത് ബ്രഹ്മാവ് മനസ്സ് തന്നെ.

ബ്രഹ്മാവിന് നാല് തലകളൊക്കെ സങ്കല്പിച്ചിരിക്കുന്നത് സൃഷ്ടിക്ക് ദിക്കുകളോ, അതിരുകളോ ഇല്ല, എല്ലായിടത്തും സൃഷ്ടി നടക്കുന്നു എന്ന് സൂചിപ്പിക്കാനാണ്.
സൃഷ്ടി ബ്രഹ്മാവാണെങ്കില്‍ സ്ഥിതിയാണ് വിഷ്ണു. നിലനില്പ്. ഈ സമൂഹത്തില്‍ നിലനിന്നുപോകണമെങ്കില്‍ നമുക്ക് ആദ്യം വേണ്ടത് ശരിയും തെറ്റും മനസ്സിലാക്കാനുള്ള ബുദ്ധിയാണ്. അതെ. വിഷ്ണു ബുദ്ധിയാണ്.

ഒരുപാട് ജോലികള്‍ ഒന്നിച്ച് പറയുമ്പോ നാം ചോദിക്കാറില്ലേ, 'എനിക്കെന്താ നാല് കൈയ്യുണ്ടോ' എന്ന്? നിലനില്പ് കര്‍മ്മാധിഷ്ഠിതമാണ്. വിഷ്ണുവിന്‍റെ നാല് കൈകള്‍ നിലനില്പിന് ആവശ്യമായ കര്‍മ്മനിരതയെ സൂചിപ്പിക്കുന്നു.

ഇനി ത്രിമൂര്‍ത്തികളില്‍ മൂന്നാമത്തെ പരമശിവനെ മനസ്സിലാക്കാം. ഭൌതിക സുഖങ്ങളില്‍ നിന്ന് വേറിട്ട പരമാത്മ ബോധമാണ് പരമശിവന്‍. സംഹാര മൂര്‍ത്തിയാണ് ശിവനെന്നാണ് പറയാറ്. നമ്മുടെ ഭൌതിക സുഖലോഭമോഹങ്ങളെ സംഹരിക്കുമ്പോഴാണ് പരമാത്മ ബോധമുണ്ടാകുന്നത്. പരമേശ്വരന്‍ ശ്മശാനത്തില്‍ വസിക്കുന്നുവെന്ന് പറയുന്നത് ആത്മാവ് ശരീരത്തെ വെടിഞ്ഞ്, ശരീരബോധം മുഴുവനായും നശിക്കുന്ന സ്ഥലമാണ് ശ്മശാനം എന്നുള്ളതുകൊണ്ടാണ്.

പഞ്ചഭൂതങ്ങളേയും പ്രതിനിധീകരിച്ചാണ് ശിവന്‍റെ ശരീരത്തെ ഋഷിവര്യന്മാര്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ചന്ദ്രന്‍ ആകാശത്തേയും, തലയില്‍ നിന്നുമൊഴുകുന്ന ഗംഗാനദി വെള്ളത്തേയും, തൃക്കണ്ണ് അഗ്നിയേയും, കാറ്റിലാടുന്ന ജഡകള്‍ വായുവിനേയും, കഴുത്തിലും, കയ്യിലുമരിക്കുന്ന ഉരഗങ്ങള്‍ ഭൂമിയേയും പ്രതിനിധാനം ചെയ്യുന്നു.

ഇനി ത്രിമൂര്‍ത്തികളുടെ ഭാര്യമാരെ ക്കുറിച്ച് നോക്കാം.

സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവിന്‍റെ ഭാര്യയാണ് സരസ്വതി എന്നാണല്ലോ പറയാറ്. സരസ്വതിദേവി അറിവിന്‍റെ ദേവതയാണ്. അറിവാണ് സൃഷ്ടിയുടെ ഭാര്യ. അറിവില്ലാതെ സൃഷ്ടിയുണ്ടാകില്ല.

ഉദാഹരണം പറഞ്ഞാല്‍, ടി.വി സൃഷ്ടിച്ച ശാസ്ത്രജ്ഞന് ടി.വി എങ്ങനെയുണ്ടാവണം എന്ന അറിവില്ലാതെ ടി.വി സൃഷ്ടിക്കുക സാധ്യമല്ല. ഒരു കോഴി, മുട്ടയിട്ട്, അതിന് അടയിരുന്ന് കോഴിക്കുഞ്ഞിനെ സൃഷ്ടിച്ചെടുക്കുന്നതും അറിവ്തന്നെയാണ്. മുട്ടയിടാനുള്ള സമയമാകുമ്പോള്‍ കുരുവികള്‍ മനോഹരമായ കൂടുണ്ടാക്കുന്നതും അറിവുകൊണ്ടാണ്. എന്ത് സൃഷ്ടിക്കുവാനും അറിവുണ്ടാകണം. അറിവില്ലാത്തിടത്ത് സൃഷ്ടിയുണ്ടാകില്ല. ഈ പോസ്റ്റ് സൃഷ്ടിക്കുന്നത് അല്ലെങ്കില്‍ എഴുതുന്നത് തന്നെ ഇത് എഴുതാനുള്ള അറിവുള്ളതുകൊണ്ടല്ലേ?

വിഷ്ണുവിന്‍റെ ഭാര്യയാണ് ലക്ഷ്മി. നിലനില്പിന് പണം ആവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. സര്‍വ്വാഭരണ വിഭൂഷിതയായാണ് ലക്ഷ്മീദേവിയെ സങ്കല്പിച്ചിട്ടുള്ളത്. ബുദ്ധിയുള്ളവന്‍റെ കൂടെയേ ലക്ഷ്മി ഉണ്ടാവുകയുള്ളൂ.
പാര്‍വ്വതീദേവി അല്ലെങ്കില്‍ ദുര്‍ഗ്ഗാഭഗവതി സര്‍വ്വൈശ്വര്യത്തെക്കുറിക്കുന്നവളാണ്. ലൌകിക സുഖങ്ങളെ സംഹരിച്ച് പരമാത്മബോധത്തിലെത്തിയ ഒരാള്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളുമുണ്ടാകുന്നു.

പരമശിവനെ മാത്രം നാം കുടുംബസമേതം ആരാധിക്കുന്നു. ശിവ പാര്‍വ്വതിമാരുടെ മക്കളായ ഗണേശനേയും, മുരുകനേയും നാം ആരാധിക്കുന്നു. ഇതിനുപുറകിലും ഒരു തത്ത്വമുണ്ട്. ഗണപതി ഭഗവാന്‍ സിദ്ധിയെ സൂചിപ്പിക്കുന്നു. സിദ്ധി വിനായകനെന്ന് പറയാറില്ലേ. മുരുകനാകട്ടെ പരമമായ ജ്ഞാനത്തെ സൂചിപ്പിക്കുന്നു. ജ്ഞാനപ്പഴം നീയേ മുരുകാ എന്ന് കേട്ടിട്ടില്ലേ.
അതായത്. പരമാത്മബോധത്തിലെത്തിയ , പരമേശ്വരനിലയിലെത്തിയ ഒരാള്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും , സിദ്ധിയും , ജ്ഞാനവുമുണ്ടാകുന്നു എന്നര്‍ത്ഥം.

ശത്രുസംഹാര ഹോമം

ശത്രുസംഹാര ഹോമം

ശത്രുസംഹാര ഹോമം ശത്രുവിനെ സംഹരിക്കാൻ വേണ്ടി ഉള്ളതാണ്... പക്ഷെ ആരാണ് ആ ശത്രു ? ശത്രുസംഹാര അർച്ചനയും ഹോമവും മറ്റും എന്തിനുള്ളതാണെന്ന് അത് നടത്തുന്നവരിൽ പലര്‍ക്കും അറിയില്ല. നമ്മെ എതിർക്കുന്നതോ, നമുക്ക് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതോ ആയ ശത്രുക്കളെ നശിപ്പിക്കാനോ, ആ ശത്രുവിന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടാനോ ഉള്ളതല്ല അത്. സംഹരിക്കണം എന്ന് നാം ഉദ്ദേശിക്കുന്ന ശത്രു നമ്മുടെ ഉള്ളിൽ തന്നെയാണുള്ളത്. മോശപ്പെട്ട ചിന്താഗതികളിലേക്കും, മാനസിക അവസ്ഥകളിലേക്കും നമ്മെ പിടിച്ചുകൊണ്ടു പോകുന്ന ഒരു ശത്രു നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. നമ്മെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന നമ്മുടെ ഉള്ളിലുള്ള ആ ശത്രുവിനെ സംഹരിക്കണമെന്ന ഉദ്ദേശത്തോടെ നടത്തുന്നതാണ് ശത്രുസംഹാര അർച്ചന.  മനുഷ്യൻറെ ഒരേ ഒരു ശത്രുവാണ് "കാമം". കാമം എന്നാൽ  സ്ത്രീ വിഷയം മാത്രമല്ല..."കാമിക്കുക" എന്ത് കിട്ടിയാലും ശാന്തിയില്ലാത്ത ഒടുങ്ങാത്ത "ആഗ്രഹം" അതാണ് കാമം. മനസ്സ് കീഴടക്കിയവന് അത് പോലെ ഒരു നല്ല സുഹൃത്ത് ഇല്ല... എന്നാൽ അടങ്ങിയിരിക്കാത്ത മനസ്സ് പോലെ അവന് വേറെ ഒരു ശത്രു ലോകത്ത് ഇല്ലയെന്നാണ് ഭഗവത് ഗീതയില്‍ പറയുന്നത്.
തന്നിൽ നിന്ന് വേറെ ഒരാൾ ഇല്ല... സർവം ആത്മ സ്വരൂപം എന്നാണ് ഭാരതം പഠിപ്പിക്കുന്നത്... അവിടെ അങ്ങനെ കാണാൻ കഴിയാത്ത മനസ്സ് ഒഴിച്ച് വേറെ ഒരു ശത്രു ഇല്ല... ആ ശത്രുവിനെ വക വരുത്താനാണ്... ശത്രു സംഹാര പുഷ്പാഞ്ജലി. എന്തിനെയും സ്വന്തം കാര്യത്തിന് വളച്ചൊടിക്കാൻ സ്വാതന്ത്ര്യമുണ്ട് പക്ഷെ ഒരു കാര്യത്തിനെ നേരെ വിപരീതമായി  മനുഷ്യർ മനസ്സിലാക്കിയ പൂജാവിധി ആണ് ശത്രു സംഹാര പൂജ.
മു‌രുകനെയാണ് ശത്രു സംഹാരകനായി വിശ്വാസികള്‍ കാണുന്നത്. മുരുകന്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ നടത്തിയാല്‍ ഗ്രഹദോഷം, ദൃഷ്ടിദോഷം, ശാപങ്ങള്‍ എന്നി‌വയില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം. കുടുംബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, മാനസിക പ്രശ്നങ്ങള്‍, ഭയം, കടബാധ്യതകള്‍ എന്നിവയില്‍ നിന്നുള്ള മോചനം, ധന അഭിവൃദ്ധി എന്നിവക്കെല്ലാം ശത്രു സംഹാര പൂജ നടത്താറുണ്ട്. വിവാഹം നടക്കാന്‍ കാലതാമസമെടുക്കുമ്പോളും ജോലി സംബന്ധമായ പ്രശ്നങ്ങള്‍ വരുമ്പോളും സാമ്പത്തിക ബാധ്യതകള്‍ വരുന്ന വേളയിലുമെല്ലാം നമ്മള്‍ ശത്രു സംഹാര പൂജ നടത്താറുണ്ട്. അതുപോലെ ഗര്‍ഭസ്ഥ ശിശു ആയുരാരോഗ്യത്തോടെ ജനിക്കുന്നതിനും ഈ ഹോമം നടത്താറുണ്ട്. ജോലി സ്ഥലങ്ങളില്‍ അനുഭവപ്പെടുന്ന എല്ലാ തടസ്സങ്ങളും നീക്കുന്നതിനും കാലങ്ങളായി കോടതിയില്‍ നില നില്‍ക്കുന്ന കേസുകളിലെ നിയമ തടസ്സങ്ങള്‍ മാറുന്നതിനായും ആളുകള്‍ ഇത്തരം ഹോമങ്ങള്‍ നടത്താറുണ്ട്.