ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 July 2025

എന്താണ് നാരായണീയം?നാരായണീയ മാഹാത്മ്യം എന്ത്?

എന്താണ് നാരായണീയം?
നാരായണീയ മാഹാത്മ്യം എന്ത്?

നാരായണീയം ഭാഗവത മഹാഗ്രന്ഥത്തിന്റെ സംഗൃഹീത രൂപമാണ്.
ഗുരുവായൂരപ്പ‌നെക്കുറിച്ചുളള ഭക്തിസാന്ദ്രമായ കാവ്യമാണിത്.
സംസ്കൃത പണ്ഡിതനായ മേൽപ്പത്തൂർ നാരായണഭട്ടതിരിയാണ് നാരായണീയത്തിന്റെ സ്രഷ്ടാവ്.
നാരായണീയ ഉദ്ഭവ കഥ ഇങ്ങനെ:-

മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാടിന്റെ വ്യാകരണഗുരുവായ അച്യുതപിഷാരടി പക്ഷവാതം പിടിപെട്ടു കിടപ്പിലായി.
അദ്ദേഹത്തിന്റെ വേദന കാണുവാൻ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാൽ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി.

പിന്നീട് ഭട്ടതിരി രോഗശാന്തിക്ക് ഉപായമന്വേഷിച്ച് ഒരാളിനെ സംസ്കൃത പണ്ഡിതനും മലയാളഭാഷാ പിതാവുമായിരുന്ന തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റെ പക്കലേക്ക് അയച്ചു.
അദ്ദേഹം ‘‘മീൻ തൊട്ടുകൂട്ടു’’വാൻ ഉപദേശിക്കുകയും ചെയ്തു.
ബുദ്ധിമാനായ മേൽപ്പത്തൂർ അതിന്റെ സാരം മനസ്സിലാക്കുകയും ഗുരുവായൂരപ്പ സന്നിധിയിൽ എത്തി മത്സ്യാവതാരം മുതലുളള ഭാഗവത കഥകളും കണ്ണന്റെ ലീലാവിലാസങ്ങളും ഉൾപ്പെടുത്തിയുളള നാരായണീയം എന്ന സംസ്കൃത സ്തോത്ര കാവ്യത്തിന്റെ രചന ആരംഭിക്കുകയും ചെയ്തു.

14000 ശ്ലോകങ്ങളുളള ഭാഗവതപുരാണത്തെ അതിന്റെ സാരം ഒട്ടും നഷ്ടപ്പെടുത്താതെ തന്നെ 1034 ശ്ലോകങ്ങൾ ആക്കി ശ്രീഗുരുവായൂരപ്പനു സമർപ്പിച്ചു. ഭട്ടതിരിപ്പാടിന്റെ 27 വയസ്സിലാണ് ഇതു രചിച്ചത്. നൂറു ദശകങ്ങളായി നൂറു ദിവസം കൊണ്ടാണ് ഇത് എഴുതിത്തീർത്തത്.
ഓരോ ദിവസവും ഓരോ ദശകം വീതം അദ്ദേഹം ഗുരവായൂരപ്പനു സമർപ്പിച്ചു.

നൂറാം ദിവസം രോഗവിമുക്തനാകുകയും ആയുരാരോഗ്യ സൗഖ്യത്തോടെ സ്വഗൃഹത്തിലേക്കു മടങ്ങുകയും ചെയ്തു. പ്രസിദ്ധമായ കേശാദിപാദവർണന നൂറാം ദശകത്തിലാണ്.
നാരായണീയസ്തോത്രം ഒരു ദിവ്യൗഷധത്തിന്റെ ഫലമാണു ഭട്ടതിരിപ്പാടിനു നൽകിയത്.
നാരായണീയ നിത്യപാരായണത്തിലൂടെ രോഗങ്ങളും കടബാധ്യതകളും നീങ്ങുവാൻ സഹായിക്കുന്നു. ഭക്തിമാർഗമായിരുന്നു ഭട്ടതിരിയുടേത്. അദ്ദേഹത്തിന്റെ ഭക്തിമാർഗം നാരായണീയത്തിലുടനീളം തെളിഞ്ഞുനിൽക്കുന്നു.
നാരായണീയ പാരായണം ഭക്തവത്സലനും മുക്തിദായകനുമായ ശ്രീഗുരുവായൂരപ്പന്റെ പ്രീതിക്കു കാരണ‌മാകുന്നു. ചുരുക്കത്തിൽ ഗുരവായൂരപ്പനു മേൽപ്പത്തൂർ നൽകിയ കാണിക്കയാണു നാരായണീയം.

നമ്മുടെ ഉളള ചൈതന്യം കൂട്ടാൻ ഒരേ ഒരു മാർഗ്ഗമേ ഉള്ളു. നമ്മുടെ ഹൃദയം അടിച്ചുവാരി ഒന്ന് വൃത്തിയാക്കുക. വേണ്ടാത്ത ദുഷിച്ച ചിന്തകളെല്ലാം തൂത്തുവാരികളയുക. പായലു പിടിച്ച ഭിത്തികളിൽ പുതിയ പെയിന്റ് അടിക്കുന്ന പോലെ നമ്മുടെ ഹൃദയ ഭിത്തികളിൽ ശാന്തമായ വർണ്ണങ്ങൾ നല്കുക.
ദേഷ്യം, അഹങ്കാരം, അത്യാർത്തി, അപകർഷത, നിരാശ, ദുഷ്ചിന്തകൾ ഇതെല്ലാം നിറഞ്ഞ മനസ്സുകളിൽ ആ ചൈതന്യത്തിനു നിലനില്പ്പില്ല. അതു നശിച്ചുപോകും.
ശാന്തമായ, സ്വച്ഛമായ, സദ് ചിന്തകളുള്ള സദാ ഈശ്വര ചിന്തയുള്ള മനസ്സിൽ ഭഗവാൻ സ്വയം കളി പന്തലിട്ടു വിളയാടും എന്നാണ്.                                                                           

ആഗ്രഹങ്ങൾ ബാക്കി നിന്നാൽ ജന്മങ്ങൾ തുടർന്നുകൊണ്ടിരിക്കും.
അതു കൊണ്ട് ഈശ്വര ചിന്തയിൽ മുഴുകി പ്രാർത്ഥനകളോടെ ഏതൊരു മനുഷ്യ ജന്മത്തിന്റെയും അടിസ്ഥാന ലക്ഷ്യമായ തൃപ്പാദത്തിൽ സായൂജ്യം അടിയുക...

ഓം നമോ ഭഗവതേ വാസുദേവായ

നിലവിളക്ക് കൊളുത്തുമ്പോൾ കിണ്ടിയുടെ സ്ഥാനം

നിലവിളക്ക് കൊളുത്തുമ്പോൾ കിണ്ടിയുടെ സ്ഥാനം

ഹിന്ദുമതാചാരപ്രകാരം സന്ധ്യാനേരത്ത് ഒരു നിലവിളക്ക് കൊളുത്തൽ ഐശ്വര്യത്തിന്റെ ഭാഗമാണ്. സന്ധ്യാ നേരത്തെ വിളക്ക് കൊടുത്തതിനു ശേഷം നാമജപം കൂടി ആകുമ്പോൾ ഐശ്വര്യ ത്തോടൊപ്പം കാര്യസാധ്യവും ഉറപ്പ് എന്നാണ് വിശ്വാസം. എന്നാൽ ഈ വിളക്ക് വയ്ക്കും ഒരു രീതി ഒക്കെയുണ്ട്. നമ്മുടെ അറിവില്ലായ്മ കൊണ്ട് നാം ചെയ്യുന്ന പലതും നമുക്കുതന്നെ ദോഷകരമായി ഭവിച്ചേക്കാം.

വിളക്ക് കൊളുത്തുന്നതിനോടൊപ്പം നാമെല്ലാവരും കിണ്ടിയിൽ വെള്ളം കൂടി വയ്ക്കാറുണ്ട്. മാത്രമല്ല കിണ്ടിയിലെ വെള്ളത്തിലേക്ക് തുളസിയും മറ്റും ഇടാറുമുണ്ട്. എന്നാൽ മറ്റു പാത്രങ്ങൾ പോലെ യാതൊരു കാരണവശാലും കിണ്ടി വെറുമൊരു പാത്രമായി മാത്രം കാണരുത്. താന്ത്രിക പൂജ ചെയ്യുമ്പോൾ രണ്ട് കിണ്ടിയും മാന്ത്രിക പൂജ ചെയ്യുമ്പോൾ മൂന്ന് കിണ്ടിയും ആണ് ഉപയോഗിക്കേണ്ടത്. ഇടതു വശത്തെ കിണ്ടി നിർമ്മാല്യം തൊട്ടു പോയിക്കഴിഞ്ഞാൽ കൈ ശുദ്ധീകരിക്കുവാൻ ആയിട്ടും വലതുകൈ പാടിലെ കിണ്ടി പ്രയോഗങ്ങൾക്കും വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാൽ മൂന്നാമത്തെ ചെറിയ ഒരു കിണ്ടി കൂടിയുണ്ട്, ഇതിന് പവിത്ര കിണ്ടി എന്നാണ് പറയുക. ഇത് ചമ്രം പടിഞ്ഞിരിക്കുന്ന തൊട്ടുമുമ്പിലെ തളികയിലാണ് വയ്ക്കുക. ഈ ആവശ്യങ്ങൾക്ക് എല്ലാം കിണ്ടി അല്ലാതെ മറ്റൊരു പാത്രം ഉപയോഗിക്കുവാൻ സാധിക്കുന്നതല്ല.

വീടുകളിൽ വിളക്ക് വയ്ക്കുമ്പോൾ കിണ്ടിയിൽ വെള്ളം വയ്ക്കണം എന്ന് പറയുന്നതിന് കാരണം നാമം ജപിച്ചു കഴിഞ്ഞ് അല്പം ജലം അതിൽ നിന്ന് കുടിക്കുകയും അല്പം ജലം തലയിൽ തളിക്കുകയും ചെയ്യുക. കിണ്ടിയുടെ സവിശേഷ നിർമ്മാണത്തിന് അതിന്റെ പ്രസക്തി വരുന്നത്. നാമം ജപിക്കുന്നതിന് മുമ്പായി നാം ഇടുന്ന തുളസി പൂവും ചെത്തിയുടെയും എസെൻസ് മുഴുവനായും കിണ്ടിയിലെ ജലത്തിൽ ഇറങ്ങിയിട്ട് ഉണ്ടാവും. ഇനി ഈശ്വരീയമായി നിലവിളക്കിനു മുൻപിൽ ഇരുന്നു കൊണ്ടുള്ള നാമജപം ആത്മാർത്ഥം ആണെങ്കിൽ മഹാലക്ഷ്മിയുടെ അനുഗ്രഹം ഈ വെള്ളത്തിൽ ഉണ്ടാവുന്നതാണ്.


ഊർജത്തിന്റെ കാണാപുറങ്ങൾ

ഊർജത്തിന്റെ കാണാപുറങ്ങൾ

മനുഷ്യനും മറ്റ് ജീവജാലങ്ങളും ജീവൻഇല്ലാത്തവയും എല്ലാം സ്ഥിതി ചെയ്യുന്നത് ഊർജത്തിന്റെ പിൻബലത്തിൽ തന്നെ. നമുക്ക് ദൃശ്യമായ കാഴ്ചശക്തി പരിമിതമാണ്. അഞ്ച് ഇന്ദ്രിയങ്ങൾ മനുഷ്യർക്കുണ്ട്. ഓരോ ഇന്ദ്രിയത്തിനും ഓരോ സെൻസർ (sensor) നില നിക്കുന്നു. ആറാമത്തെ ഇന്ദ്രിയം അഥവാ sixth sense എന്നൊക്കെ പറയപ്പെടുന്നത് മനുഷ്യനിൽ തലയിൽ സ്ഥിതി ചെയ്യുന്നു കൂടാതെ ബോധവുമായും ബന്ധപെട്ടിരിക്കുന്നു. 

7 ആധാര ചക്രങ്ങളും എല്ലാവരിലും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സൂക്ഷ്മ രൂപത്തിൽ പൂർണമായും ഉണർന്നു നിൽക്കുന്നില്ല. ഇത് നമ്മൾക്ക് അനുഭവത്തിൽ വരാൻ നിരന്തര പരിശീലനവും, ഗുരുവിന്റെ സഹായവും വേണ്ടി വന്നേക്കാം. എല്ലാവർക്കും ഒരേ പോലെ അല്ല സൂക്ഷമ ശരീരം, ചിലർക്ക് ജന്മനാ ചില കഴിവുകൾ ഉണ്ടാവുന്നു. അത്തരം ആളുകൾക്ക് അത് വളർത്തി എടുക്കാൻ കുറച്ചു കൂടെ എളുപ്പമാണ്.

7 ചക്രങ്ങളും പൂർണമായും ഉണരുക എന്നാൽ ഊർജം കടന്നു പോകുന്ന പാതയും, അതിനോട് ചേർന്ന സൂക്ഷമ ശരീരവും നേരായി നടക്കുന്നു എന്നെ അർത്ഥം ഉള്ളു. പല സിദ്ധികളും കൈ വന്നു മഹർഷി ആയി ഇരിക്കാം എന്നാണ് പലരുടെയും ആഗ്രഹം. 

എന്നാൽ ജന്മ സിദ്ധമായ ചില കഴിവുകൾ ഒരു പക്ഷെ കൂടുതൽ നന്നായി പ്രകടമായേക്കാം, എന്ന് അല്ലാതെ മറ്റൊരു തരത്തിൽ ഇതിനെ വ്യാഖ്യാനിക്കേണ്ടത് ഇല്ല. 
ഊർജം ഒരാളിലേക്ക് പ്രവഹിപ്പിക്കാൻ പല മാർഗ്ഗം ഉണ്ട്. ഇതിൽ അധികവും സ്വന്തം ഊർജം നഷ്ടപ്പെടുത്തി മറ്റൊരാളിൽ കയറ്റുന്ന വിദ്യകൾ ആണ്. എന്നാൽ അഡ്വാൻസ് ലെവൽ എത്തുമ്പോൾ പ്രപഞ്ചഊർജം മറ്റൊരാൾക്ക്‌ നൽകാൻ കഴിയുന്നു. അതിനും പല തട്ടുകൾ ഉണ്ട്. പല തരംഗദൈർഘ്യം ഉണ്ട്. ആരായി നമ്മൾ ഇടപെടുന്നുവോ അവരുടെ ഊർജം നമ്മളിൽ കണക്ഷൻ ആവുന്നു, മുകളിൽ ഉള്ളവർ (ശക്തമായ ഊർജം ശരീരത്തിൽ സംഭരിക്കാനും പ്രവാഹിപ്പിക്കാനും കഴിയുന്നവർ ) താഴ്ന്ന ഊർജം ഉള്ളവരിലേക്ക് ഒഴുകുന്നു. ഭൗതികത്തിൽ കാണാൻ കഴിയില്ല എങ്കിലും പലർക്കും ഇത് അനുഭവിച്ചു അറിയാൻ സാധിക്കും. "ബോധം ഇല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല" എന്നുള്ള വാക്യം തന്നെ പ്രപഞ്ചബോധത്തെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. നമ്മൾ ഇടപെടുന്ന എന്തും ഊർജത്തിന്റെ ഭാഗമാണ് എന്നുള്ള വസ്തുത മറന്നു പോവരുത്.

ഒരു സാധാരണ മനുഷ്യന്റെ തലത്തിൽ നിന്ന് ഊർജലോകത്തിന്റെ പടിയിൽ കടക്കുന്നവർക്ക് പുരികമധ്യം ആണ് പ്രധാന സെൻസർ ആയി പ്രവർത്തിക്കുന്നത്. കാലുകൾ, ഹൃദയം, നാഭി, എന്നിവയും ചിലരിൽ കാണാം.
എവിടെ പോയാലും എന്ത് കേട്ടാലും ആദ്യം സ്ക്രീൻ ചെയ്തിട്ടാണ് കാര്യങ്ങൾ ഗ്രഹിക്കുന്നത്. ഇത് നടക്കുന്നത് തലയിൽ നിന്നാണ്. പ്രധാനമായും ആജ്ഞ ചക്രമായി ബന്ധപ്പെട്ടു കിടക്കുന്നു. തലയ്ക്കു ഉള്ളിലും പുറമെ നെറ്റിയിലും പുരിക മധ്യത്തിലും സ്വാധീനം ചെലുത്തുന്നു. ഒരു ക്യാമറ പോലെ തന്നെ നമ്മൾ കാണുന്നതും കേൾക്കുന്നതും എല്ലാം ഇവിടെ അറിയുന്നുണ്ട്. പല ആളുകൾക്കും പല അനുഭവങ്ങൾ ആണ്. എല്ലാവർക്കും ഒരേ രീതി ആവണം എന്നില്ല. ചിലർക്ക് ആദ്യ കാലങ്ങളിൽ ഇത് ഒരു തുടിപ്പ് ആയി രൂപപ്പെടുന്നു. വിറയൽ വലിച്ചിൽ എല്ലാം ഈ ഭാഗത്ത്‌ സ്വാഭാവികമാണ്. ഒരു പരിധി കഴിയുമ്പോൾ ഊർജപാത കൃത്യമാണ് എങ്കിൽ നെറ്റിയിൽ നിന്നും ഒരു തുള പോലെ ഊർജം വരുകയും പോവുകയും ചെയ്യുന്നു. ഭൗതികത്തിൽ ഇത് കാണാൻ സാധിക്കില്ല എങ്കിലും അവിടെ സ്കിൻ കളർ മാറുന്നു. കുറി തൊട്ട പോലെ ഊർജപാത ഉണ്ടാവുന്നു. കഠിനമായ മുറകൾ അനുഷ്ട്ടിക്കുന്ന ചിലർക്ക് ഇവിടം ഊർജം കൊണ്ട് സ്കിൻ ബ്രേക്ക്‌ ആവുന്നു. (കുണ്ഡലിനി ഊർജത്താൽ). അല്ലാത്തവർക്ക് അവിടം കുറച്ചു താഴ്ന്ന നിൽക്കുകയും പുരികതടം തടിച്ചു ഇരിക്കുകയും ചെയ്യുന്നു. സെൻസർ വർക്ക്‌ ചെയ്യാൻ തുടങ്ങുമ്പോൾ മാത്രമാണ് ശിവന്റെ തൃക്കണ്ണ്, പല തരത്തിലുള്ള മാന്ത്രിക ചക്രങ്ങൾ, വസ്തുക്കൾ, മനുഷ്യർ ഇതിലെയെല്ലാം ഊർജം ഗ്രഹിക്കാൻ സാധിക്കുന്നത്. അത് വരെ കഥാ ചിത്രം പോലെ കണ്ടിരുന്നത് പലതും അനുഭവത്തിലൂടെ മനസ്സിലാക്കാൻ തുടങ്ങുമ്പോൾ പൂർവികരുടെ സൂക്ഷ ശരീരം എത്രത്തോളം വികാസം പ്രാപിച്ചിരുന്നു എന്ന് മനസിലാക്കാം.

പിന്നീട് Oneness എന്നുള്ള പദം അർത്ഥവത്താവാൻ തുടങ്ങുന്നു. ഞാൻ എന്ന വ്യക്തി മാറി, നമ്മൾ എന്നുള്ള ബോധം ഉടലെടക്കുന്നു, അതായത് അപ്പുറത്തു നിൽക്കുന്ന ആള് പോലും ഞാൻ ആവുന്ന അവസ്ഥ. ഇതിന് കുണ്ഡലിനിയായി ബന്ധം ഉണ്ട്.
കുണ്ഡലിനി ഉദ്ധാരണം- മനുഷ്യജന്മത്തിലെ ഇന്ന് കിട്ടാവുന്നതിൽ ഏറ്റവും സുഖകരമായ അവസ്ഥയാണ്. കുണ്ഡലിനി തന്നെ പ്രധാനമായും രണ്ട് തരത്തിൽ ഉണ്ട്. ഇന്ന് കാണുന്ന എല്ലാ കുണ്ഡലിനി ആക്ടിവേഷൻനും ആദ്യത്തെ ഗണത്തിൽപ്പെടുന്നു. എല്ലാവരിലും ഉള്ള ബയോ എനർജി ഫീൽഡ്, അതിനെ നട്ടെല്ല് വഴി ഉദ്വീപിക്കുന്നു. അതിനെ 7 ആധാര ചക്രത്തിൽ എവിടെയും സ്ഥാപിക്കാൻ കഴിയും.
യോഗികൾ ഇതിനെ ആജ്ഞയിൽ സ്ഥിരമായി സ്ഥാപിക്കുന്നു. നെറ്റിയിൽ എപ്പോഴും ഒരു ലേബൽ ഒട്ടിച്ചുവെച്ച പോലെ തോന്നുന്നു. ഇത് കൊണ്ട് വല്യ പ്രയോജനം ഒന്നുമില്ല, എങ്കിലും എനർജി സെൻസിറ്റിവിറ്റി കൂടും. ഒരു വിഗ്രഹം, അല്ലെങ്കിൽ എനർജി ഉള്ള ഒരു വ്യക്തി, വസ്തു ഇതെല്ലാം കാണുന്ന മാത്രയിൽ തന്നെ നെറ്റിപോയി സ്കാൻ ചെയ്ത് നമ്മളെ അറിയിക്കും. മാത്രമല്ല ഈ pre-കുണ്ഡലിനി ഊർജം നെറ്റിയിൽ വെയ്ക്കുന്ന ഒരാളെ മറ്റൊരു ഊർജം അറിയുന്ന വ്യക്തിക്ക് പെട്ടെന്ന് മനസ്സിലാക്കാനും സാധിക്കും. സാധാരണ താഴ്ന്ന നിലയിൽ ഉള്ള ഊർജം ഒന്നും അവിടെക്ക് ഏശുക ഇല്ല. കാരണം അവിടെ ഊർജം തിങ്ങി നിറഞ്ഞു ഇരിക്കുകയാണ്, അതിനെ മറികടന്നു പോകുവാൻ സാധാരണ തരംഗങ്ങൾക്ക് സാധ്യമല്ല. അതിനാൽ ഹൈ frequency എനർജി ആയിട്ട് കണെക്ഷൻ ആവാൻ എപ്പോഴും സാധകർ ആഗ്രഹിക്കുന്നു. ഊർജം കുറയുന്ന പക്ഷം, നേരിട്ട് യൂണിവേഴ്സൽ എനർജി യിൽ നിന്നും ധ്യാനം വഴി ഊർജം സംഭരണം നടത്തുന്നു. മറ്റുള്ളവർ പ്രതിമ എന്ന് പറയുന്ന ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ എല്ലാം ഇവർക്ക് ഊർജം സംഭരിക്കാൻ ഉള്ള കേന്ദ്രങ്ങൾ ആണ്. സാധാരണ മനുഷ്യർ കള്ളും കഞ്ചാവും പെണ്ണും പിടക്കോഴിയും തേടി പോകുമ്പോൾ യോഗികൾ ഊർജം തേടി യാത്രയാവുന്നു. അഗാധമായി പോയാൽ ഒരു തരം മനോ വിഭ്രാന്തിയാണ് ഇത്. അങ്ങനെയാണ് പലരും ധ്യാനത്തിൽ നിന്നും എഴുനേൽക്കാതെ ലയിച്ചു ഇരിക്കുന്നത്. ഓരോ ദേവതകൾക്കും ഓരോ frequency യാണ്. അവ എല്ലാം ഒരേ സ്ഥലത്തേക്ക് അല്ല കണെക്ഷൻ ആവുന്നത്. ഉദാഹരണം ഭദ്രകാളി(താര), പൊതുവെ നട്ടെല്ല് വഴി താഴേ നിന്നും മുകളിലേക്കു ആണ് പ്രയാണം., എന്നാൽ ദേവി യിൽ തന്നെ രൗദ്രഭാവം ഉള്ള (high frequency) നേരിട്ട് കണക്ഷൻ ആവുന്നത് പുരികമധ്യത്തിൽ അല്ല. ഇരു പുരികങ്ങളും തുടങ്ങു്ന്ന സ്ഥലം ഉണ്ട്. അവിടെയാണ് മഹാ ഊർജം നേരിട്ട് കടന്നു ചെല്ലുക. വളരെ ചുരുക്കം ആളുകൾ ക്കും ദേവതകൾക്കും മാത്രമേ ഈ കവാടം ഓപ്പൺ ആവുകയുള്ളൂ. ബാക്കി എല്ലാം പുരിക മധ്യം, അതിന് മുകളിൽ ഉള്ള രണ്ട് പോയിന്റ്കൾ, ഹൃദയം, സ്വാധിഷ്ട്ടാനം, നാഭി, റൂട്ട് ചക്രം ഇവയിൽ ഒക്കെയായി കണക്ഷൻ ആയി നിൽക്കുന്നു. ഇവയൊക്കെയും നമ്മൾക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നതാകുന്നു. എന്നാൽ high frequency യിൽ പുരികങ്ങൾ എനർജി കൊണ്ട് ചുവന്നു തുടിച്ചു വരികയും, അവിടത്തെ സ്കിൻ ചൂടായി പൊള്ളുന്ന പോലെയും തോന്നുന്നു. മാത്രമല്ല ഊർജത്തിന്റെ പ്രവാഹം കൊണ്ട് തലവേദന വരെ വരുന്നു. കുറേ നേരം ഈ frequency യിൽ ധ്യാനിക്കാൻ ഭൗതികത്തിൽ നിൽക്കുന്ന വ്യക്തികൾക്ക് സാധിക്കില്ല. അതിനാൽ ദേവത കളെ പല തട്ടായി തിരിച്ചിരിക്കുന്നു. ഏക ദൈവത്തിൽ നിന്നും വരുന്ന രശ്മികൾ പോലെ ദേവതകൾ എന്ന് പൊതുവെ പറയാറുണ്ട് എങ്കിലും എല്ലാത്തിനും ഒരേ frequency അല്ല, അത് നേരിട്ട് ഇടപെടുന്ന മനുഷ്യന്റെ ഊർജ ചക്രങ്ങളും വ്യത്യസ്തമാണ്. ഇതിനാലാവാം പല മന്ത്രങ്ങളും ജപിക്കാൻ ആളുകൾ പല ചിട്ടകൾ വെച്ചിരിക്കുന്നത്.
മഹാ ക്ഷേത്രം, ക്ഷേത്രം, അമ്പലം, കാവ് തുടങ്ങിയവ ഊർജം കേന്ദ്രങ്ങൾ ആകുന്നു. ഓരോ ചടങ്ങ് നടക്കുമ്പോൾ ഊർജത്തിന്റെ frequency മാറ്റം വരുന്നു. ഉദാഹരണം ഒരു ഗുരുതി ചെയ്യുന്ന വെളിച്ചപ്പാടിന് തന്നെ പല തരത്തിൽ ഊർജത്തെ സംഭരിക്കാൻ സാധിക്കും. കാളിക്ക് ചെയ്യുമ്പോൾ ഉള്ള frequency അല്ല, കാളിയുടെ കൂടെ പരിവാരങ്ങളെ കൂട്ടി (മൂർത്തി) യെ കൂട്ടി ചെയ്യുമ്പോൾ. പരിവാരങ്ങൾ ഉൾപെടുമ്പോൾ അന്തരീക്ഷം മാറുന്നു. ചൂട് അധികരിക്കുന്നു.(പലർക്കും പല രീതിയിൽ ആവാം സെൻസിങ്‌), വെളിച്ചപ്പാടിന്റെ ശരീരത്തിലുള്ള ഊർജവലയം അതിന്റെ മൂർധന്യ അവസ്ഥ പ്രാപിക്കുന്നു. നേർക്ക് നേരെ നിൽക്കാൻ സാധിക്കാത്ത വിധം ചൂടും നമ്മളുടെ ചക്രങ്ങളും പൂർണമായും ശക്തമായി നില നിൽക്കുന്നു. ചെയ്യേണ്ടവർ കർമ്മം ചെയ്യുമ്പോൾ അതിന്റെ ശക്തി തിരിച്ചറിയാൻ സാധിക്കുന്നു. ഇതെല്ലാം അറിയാൻ സൂക്ഷമ ശരീരത്തിൽ വികാസം പ്രാപിക്കേണ്ടതാണ്. അഗ്നിയുടെ പ്രാധാന്യം എന്തെന്ന് ഒരു വ്യക്തിക്ക് മനസ്സിലാവുന്നത് അപ്പോൾ മാത്രമാണ്.
ഇതെല്ലാം ഒരു മനുഷ്യൻ ലൈവ് ആയി നിൽക്കുമ്പോൾ ഉണ്ടാവുന്ന ചില അവസരങ്ങൾ മാത്രം. ഇതിന്റെ മറുപുറം ചോദ്യങ്ങൾ കൊണ്ട് മൂടപ്പെട്ടു കിടക്കുന്നു. ധ്യാനഅവസ്ഥയിലും, ഉറക്കത്തിലുമാണ് മനുഷ്യനിൽ ഇവ സംഭവിക്കുന്നത്. എന്താണ് കണ്ടത് എന്നോ, കണ്ട കാര്യങ്ങൾ എല്ലാം ഓർത്തു വെയ്ക്കാനോ സാധ്യമല്ല. ഊർജലോകത്തിൽ പല ജീവികൾ, മനുഷ്യർ, ഗുരുക്കന്മാർ ഇതെല്ലാം ഉറങ്ങുമ്പോൾ നമ്മളുടെ തരംഗം അനുസരിച്ചു അനുഭവിക്കാൻ സാധിക്കുന്നു. ഇത് പലപ്പോഴും ഉണരുമ്പോൾ യാഥാർഥ്യമാണോ എന്ന് നിശ്ചയിക്കാൻ സാധിക്കാത്ത വിധം നിഗൂഢമായി നില നിൽക്കുന്നു. ശരീരം പൂർണമായും relax ആവുമ്പോൾ സൂക്ഷമ ശരീരം കൂടുതൽ നന്നായി വർക്ക്‌ ചെയ്യുന്നു.
സാധാരണ ബോധത്തിൽ ഒരു വ്യക്തിക്ക് ഇവ മനസ്സിക്കാൻ സാധ്യമല്ല, അതിനാൽ തന്നെ ഇത്തരം അറിവുകളും അനുഭവങ്ങളും പലരും ഒളിച്ചു വെക്കുന്നു.


അധുനിക കാലത്ത് എന്തുകൊണ്ട് യഥാർത്ഥ ഗുരുക്കന്മ്മാർ കുറയുന്നു?

അധുനിക കാലത്ത് എന്തുകൊണ്ട് യഥാർത്ഥ ഗുരുക്കന്മ്മാർ കുറയുന്നു???

ഗുരുവിനെയും ദേവതയേയും വ്യക്തി സത്തയിലും രൂപ ഗുണത്തിലും ആരോപിച്ചാൽ നിങ്ങളുടെ ദൈവീക ശക്തിയിയ്ക്ക് അതിനപ്പുറം ആയ ഗുണ /ഗുണാ തീത /നിർഗുണ അവസ്ഥ യിലേക്ക് നിങ്ങളെ ഉയരാനോ അനുഗ്രഹിക്കണോ പ്രകൃതി സമ്മതിക്കില്ല...

അതിനാൽ ബുദ്ധൻ തന്നെ ആരാധിക്കാനോ രൂപ ദൈവങ്ങളെ ആരാധിക്കാനോ ആവശ്വപ്പെട്ടില്ല...

ശ്രീനാരായണ ഗുരു പിന്നീട് കണ്ണാടി പ്രതിഷ്ടിച്ചതും ഇതേ ഉദ്ദേശത്തിൽ....

 പക്ഷേ അനുയായികൾ ഈ ഗുരുക്കന്മ്മാരെ വിഗ്രഹത്തിലും ദൈവീകതയിലും ആരോപിച്ചതിനാൽ പ്രകൃതി ശക്തി അവർക്കു മുന്നിൽ മറ്റൊരു ബുദ്ധനോ മറ്റൊരു നാരായണഗുരുവോ, അതോ അതിനപ്പുറമോ ആയി അവതരിച്ചില്ല, ജനിച്ചില്ല, പ്രതികരിച്ചില്ല... ഇതുവരെ... 

രൂപ ഭാവങ്ങളിലൂടെ ശക്തിയെ ആരാധിച്ചാൽ അത് ഗുരു/ ദേവത എന്ത് ആയാലും അത് (ആരോപിത ശക്തി വരെയേ) ആയേ ആ ആരോപിത ശക്തി പ്രതികരിക്കൂ...

 അതിനപ്പുറത്തുള്ള ഒരു ശക്തി നിങ്ങൾക്ക് അനുഗ്രഹം ആയി ആ ആരോപിത ശക്തി നിങ്ങൾക്ക് നൽകില്ല... നൽകാൻ അതിനാവില്ല...

മഹാരഥൻമാർ ആയ ഗുരുക്കന്മ്മാരും ഇന്ന് ആരാധിക്കപ്പെടുന്ന ദേവതകളും അവരുടെ ഉപാസന കാലത്ത് ശക്തിയെയും ഗുരുവിനെയും രൂപ ഭാവങ്ങൾ നൽകി ഉപാസിച്ചവർ അല്ല...

അതുകൊണ്ട് അവർ അനന്ത ശക്തിയ്ക്ക് ഉടമകൾ ആയി

ശക്തിയ്ക്ക് രൂപ ഭാവങ്ങൾ നൽകി ഉപസിക്കുന്നവർ ആരോപിച്ച രൂപ ഭാവ ഗുണത്തിന്റെ നാല് അയലത്തു പോലും എത്താതെ ദുർബലരും ആയി...

ഭാരതത്തിൽ ശക്തിയെയും ഗുരുവിനെയും സഗുണ രൂപ ഭാവങ്ങളിൽ ആരാധിക്കപ്പെടാൻ (ഇന്ന് മനുഷ്യ ഗുരുവിനും ആരാധന വന്നു) തുടങ്ങിയ മുതൽ ഇവിടെ ശക്തി ഹീനവും ഗുണ ഹീനവും ആയി...

ശക്തിയിൽ ഗുണ ആരോപണം ആ ശക്തിയുടെ യഥാർത്ഥ ശക്തിയെ ചുരുക്കി പരിമിതപ്പെടുത്തുന്നു.. നിങ്ങളുടെ ഗുണ ആരോപണം നിങ്ങളുടെ മനോ നിലയ്ക്ക് അനുസരിച് മാത്രം...

പ്രപഞ്ച ശക്തി നിസ്സാര മനുഷ്യൻ ആയ നിങ്ങളുടെ ഭാവനയിൽ ഒതുങ്ങുന്ന എന്നത് അഹങ്കാരം കൂടി ആണ്...

നിങ്ങൾ ആരോപിച്ച കഴിവിനും ഗുണത്തിനും അപ്പുറത്തായി ആ ആരോപിത ദൈവ ശക്തി നിങ്ങളോട് പ്രതികരിക്കുകയോ അനുഗ്രഹിക്കുകയോ ഇല്ല... ഇത് മനസ്സിലാക്കിയ സിദ്ധ ഗുരുക്കൾ ശക്തിയെ സഗുണത്തിന് എതിരായ ഗുണങ്ങൾ ആരോപിച്ചു ഉപസിച്ചിരുന്നു...

ആധുനിക കാലത്ത് ശക്തിയും ഗുണവും ഉള്ള ഗുരുക്കന്മ്മാർ, ദിവ്യ ഗുണമുള്ള പ്രവാചകർ ഇവിടെ ഉണ്ടാവാത്തത് എന്ത് എന്ന് സാധകർ ചിന്തിക്കുക...

 ഒരു കാലത്ത് ബോധി സത്വൻമ്മാരുടെയും അവധൂതൻമ്മാരുടെയും തീർത്തങ്ക രൻമാരുടെയും പരിവ്രാ ജകരുടെയും നാടായിരുന്ന ഇവിടെ

 ഇന്ന് AC കാറിൽ മാത്രം സഞ്ചരിക്കുന്ന AC റൂമിൽ മാത്രം ഉറക്കം വരുന്ന കോടികളുടെ വാർഷിക വരുമാനം ഉള്ള ബിസിനസ്‌ നടത്തി പണം ഉണ്ടാകുന്ന, രാഷ്ട്രീയ പാർട്ടി കളുടെ അടിമകൾ ആയ അല്ലെങ്കിൽ അവരുടെ സുരക്ഷ ഇല്ലാതെ സമൂഹത്തിൽ നിനനിൽപ്പ് ഇല്ലാത്ത, ദുർബലർ ആയ കഷായ വേഷങ്ങളുടെ പ്രെചന്ന നാടക ശാലകൾ ആയിരിക്കുന്നു നമ്മുടെ ദേശം...

 ചെറിയ ഒരു സിദ്ധി വിശേഷം എങ്കിലും കൈവന്നാൽ പരാ ശക്തിയിലും അപ്പുറത്തു എന്ന് മനുഷ്യ ദൈവങ്ങൾ ചമഞ്ഞു ആടുന്നവർ ഷുഗറും പ്രഷറും ഉള്ള സാധാരണ മനുഷ്യർ മാത്രമാണ്...

 പഞ്ച മകാരങ്ങളിൽ നിന്നുപോലും പ്രകൃതി സ്വാതന്ത്ര്യം കൊടുക്കാത്തവർ മനുഷ്യ ദൈവമായി ആടുമ്പോൾ അവരെ അതെ രൂപത്തിൽ ആരാധിക്കുമ്പോൾ "ശക്തി" അഥവാ നിങ്ങളുടെ പ്രപഞ്ച ശക്തിക് ആ വ്യക്തിയുടെ ഗുണ ഗണങ്ങൾക്ക് അപ്പുറത്തായി നിങ്ങൾക്ക് അനുഗ്രഹം തരാൻ ആവില്ല അഥവാ പ്രതികരിക്കില്ല...

നിങ്ങൾ എന്നെ ഏത് രൂപത്തിൽ ആരാധിക്കുന്നു.. ഞാൻ അതെ രൂപത്തിൽ പ്രതികരിക്കുന്നു എന്ന് ഗീത വചനം ഇവിടെ ശരിയായി ചിന്തനീയം... ചെയ്യുക...

രാഷ്ട്രീയ നേതൃത്വത്തിനും ബിസിനസ്‌ മഗ്‌നറ്റുകളെയും സമുദായിക നേതാക്കളെയും നിയന്ത്രിക്കുന്ന രീതിയിൽ ഒരു സാധകന് ശക്തി വിധേ
യമാകാത്തത് എന്താണ് ഈ കാലത്ത്???

അഥവാ ഒരു ബുദ്ധനോ, നാരായണ ഗുരുവോ, ചട്ടമ്പി സ്വാമികളോ?18സിദ്ധൻമാരിൽ ഒരാളെ പോലെയോ ഉള്ള സിദ്ധനോ ഒന്നും ഈ കാലത്ത് എന്തുകൊണ്ട് പ്രകൃതി സൃഷ്ടിക്കുന്നില്ല???

ചക്രവർത്തിമാർക്ക് പോലും ആശ്രയവും അഭയവുംആയിരുന്നു ഒരുകാലത്തു പ്രാചീന സിദ്ധ യോഗികൾ, ബുദ്ധ ബോധിസത്വൻമാർ, ജൈന തീർത്തങ്ങരൻമാർ അന്നു ഭാരതം വിശ്വ ഗുരു ആയി ഉയർന്നു....

എന്നാൽ ഈ രാജഗുരു സ്ഥാനത്തേയ്ക്ക് മത പുരോഹിഥൻമാർ കടന്നു വന്നപ്പോഴും പ്രപഞ്ച നിയമങ്ങൾ അറിയാത്ത അവരിലൂടെ മനുഷ്യ ദൈവങ്ങൾ ആയി പുരോഹിത ഗുരുക്കന്മ്മാർ അവരുടെ വ്യക്തി സത്തയിൽ ശക്തി ആരോപണം നടത്തി സ്വയം ദിവ്യൻ ആവുകയും, അതോടൊപ്പം ദേവതയും കൂടുതൽ സ്വാത്തിക സുന്ദര രൂപ ഗുണങ്ങളാൽ ആരോപിക്കപ്പെടുകയും ചെയ്തതിനാൽ ആ ആരോപിത ഗുണങ്ങളിൽ അനുഗ്രഹം ചൊറിയുന്നത് ആ ശക്തി സംഘൽപ്പം കുറയ്ക്കും അല്ലെങ്കിൽ ആരോപിത ഗുണത്തിനടുത് വരെ എത്താൻ മറ്റുള്ളവരെ അനുഗ്രഹിക്കും... തന്റെ ഗുണ തിനു മുകളിൽ എത്താൻ മറ്റുള്ളവരെ അനുഗ്രഹിക്കണമെന്നില്ല. (തന്നെ പോലെയോ, മുകളിലോ ആയി ഒന്നും വളരരുത് എന്ന "പെരുന്തച്ചൻ മാനസിക "അവസ്ഥയിൽ ഗുണ ആരോപിത ശക്തി പ്രതികരിക്കും)

മനുഷ്യ രൂപത്തിൽ ഉള്ള ഗുരുക്കന്മ്മാർ വഴി കാട്ടികൾ ആണ്... ബഹുമാനിക്കാം അവരിലും ശക്തി സങ്കല്പം ചെയ്യരുത്... ശക്തിയിൽ മനുഷ്യ രൂപ സങ്കൽപ്പവും... ചെയ്യരുത്

AD 8നൂറ്റാണ്ടിന് ശേഷം ഭാരതം തകരാൻ തുടങ്ങുന്നതിനു കാരണം ആത്മീയ മേഖലയിൽ ഇവിടെ വന്ന അറിവില്ലാത്ത ചിലരുടെ ചെയ്തികൾ എന്ന് പറയാതെ വയ്യ...

നിങ്ങളുടെ ഗുരുവിനെയും ദൈവത്തെയും രൂപത്തിനും ഗുണത്തിനും ഉപരിയായ ശക്തി ആയി കാണുക...

അങ്ങിനെയുള്ള തലങ്ങളിൽ എത്തിക്കാൻ പറ്റുന്നവരെ മാത്രം ഗുരു ആക്കുക... ഇതിന് പ്രപഞ്ച ശക്തി തന്നെ നിങ്ങളെ അനുഗ്രഹിക്കണം... രൂപ രഹിതമായ, ഗുണാ തീതമായ ആ ശക്തിയോട് അകമഴിനു അപേക്ഷിക്കൂ

ഗുണങ്ങൾ നിങ്ങൾക്ക് മുന്നിൽ എത്തും... ഗുരു രൂപത്തിലും ശക്തി രൂപത്തിലും

ബുദ്ധൻ പറഞ്ഞ ശൂന്യതയും, ഉത്തര ഗീതയിൽ കൃഷ്ണൻ പറഞ്ഞ ശൂന്യതയും ഈ രൂപ ശൂന്യതയും ചിന്താ ശൂന്യതയും ആണ്...

ആഭ്യന്തര ബാഹ്യ പ്രപഞ്ചങ്ങളുടെ ശൂന്യത അനുഭവിക്കുമ്പോഴേ നാദത്തിലൂടെ ആ പ്രപഞ്ച ശക്തിയെ ആദ്യമായി ശ്രെവിക്കാൻ പറ്റൂകയുള്ളു...

ഗുരു ദേവത സങ്കൽപ്പങ്ങൾ ഇതിലേക്ക് എത്താനുള്ള ചവിട്ടു പടികൾ മാത്രം ആയിരിക്കണം അല്ലാതെ അതിൽ (ഗുരു ദേവത യിൽ) എല്ലാശക്തി സങ്കല്പവും ചെയ്താൽ ഈ ഉന്നത അവസ്ഥകളിലേക്ക് ആരും എത്തില്ല... ജന്മം നഷ്ടമാവുകയും ചെയ്യും.


ക്ഷിപ്രപ്രസാദിനികളായ യക്ഷികൾ

ക്ഷിപ്രപ്രസാദിനികളായ യക്ഷികൾ 

കഥകളിൽ പറയുന്നത് പോലെയക്ഷിണികൾ അത്ര ദുഷ്ടകളൊന്നുമല്ല. യക്ഷി എന്ന വാക്കിന് അർത്ഥം തന്നെ ഐശ്വര്യം എന്നാണ് എന്നാൽ ഈ ഐശ്വര്യം തരുന്നവളെ എങ്ങനെ ഐശ്വര്യം വരുന്നവൾ ആക്കി മാറ്റുക എന്നതാണ് ഒരു മാന്ത്രികന്റെ മിട്ടുക്കും കഴിവും. രതി പ്രിയരാണ്യക്ഷിണികൾ മാത്രമല്ല മധുരമായ സംസാരം സംഗീതം എന്നിവയും ഇവർ ഇഷ്ടപെടുന്നു പൊതുവെ പുരുഷന്മാരോട് ഇവർക്ക് വളരെതാല്പര്യമാണ്.

രതി ക്രീഡയിൽ ഇവരെനല്ല രീതിയിൽതൃപ്തി പെടുത്തുന്നവർക്ക് ഇവർ എല്ലാ അനുഗ്രഹവും നൽകും അവനു അടിമയാകും രതിയിൽ തോറ്റു പോയാൽഅവൾ ഒരു മിന്നൽപോലെ അയാളെ കരിച്ചു കളയുകയും ചെയ്യും.

അതുകൊണ്ട് ശാസ്ത്രീയമായ രതി രീതികൾ പഠിച്ച രതി ക്രീഡയിൽ വളരെ ക്ഷമയുള്ള പുരുഷന്മാർക്കാണ് സാദാരണയക്ഷി ഉപാസനസാധ്യമാവുക. ഏതൊരു സ്ത്രീയോടും കാമം തോന്നുന്നവന് പറഞ്ഞിട്ടുള്ളതല്ല യക്ഷി ഉപാസന. ഉഗ്ര മൂർത്തികളിൽ പൂജനടത്തിലയനം ചെയ്തുപ്രതിഷ്ഠ ചെയ്തും ഇവരെകൂടെ നിർത്താൻ സാധിക്കും എങ്കിലും നേരിട്ടുള്ള ഉപാസനകൊണ്ട് കിട്ടുന്ന അത്രയും പ്രസാദം ഇത്തരം ബന്ധനത്തിൽ ഇവരിൽനിന്നും ലഭിക്കുകയില്ല കാരണം യഷികൾ കാമ പ്രിയരണ് അവരെ ആ രീതിയിൽ തന്നെ വശമാക്കി ഇല്ലെങ്കിൽ കുടുംബത്തെ ശക്തമായശാപം ബാധിക്കുകയും ചെയ്യും

മുടി അഴിച്ചിട്ട് വെള്ളവസ്ത്രം
ധരിച്ച് അല്ലെങ്കിൽ പൂർണ്ണ നഗ്നയയും പാലപ്പൂവിന്റെയും ചെബകപൂവിൻ്റെയും മുല്ലപ്പൂവിൻ്റെ ഓക്കേ മണവും പരത്തി പുരുഷന്മാരെ ആകർഷിച്ച് അവരുടെ ചോര കുടിച്ചു നട
ക്കുന്ന രക്ഷസ്സുകളെന്നാണ് യക്ഷികളെക്കുറിച്ചുള്ള സാദാരണസങ്കല്പം.

പക്ഷെ അങ്ങനെയൊന്നുമല്ല യക്ഷികൾ ഒരു പുരുഷന്റെ മനസിലെ സ്ത്രീസങ്കൽപ്പം സ്ത്രീസൗന്ദര്യം അത് എന്താണോ അതെരൂപത്തിലാണ് ഇവർ ഉപസകന്ദർശനം നൽകുക. നഗ്നനേത്രങ്ങൾ കൊണ്ട് ഇവരെ മനുഷ്യനെ കാണുവാൻ സാധിക്കും വളരെ സൗന്ദര്യവും ദേഹ കാന്തിയും നല്ല സുഗന്ധമുള്ള ശരീരവും ഇവർ ഭക്തനുനൽകും.

സാദാരണ പാൽ പഴങ്ങൾ രക്തം എന്നിവയാണ് നേദിക്കുക അതിനു ശേഷം രതിയാണ് ഇവർക്ക് ഇഷ്ട നേദ്യംശരിയായ രീതിയിൽ ആ പെൺകരുത്തിനെ നേരിടാൻ സാധിക്കുന്ന തരത്തിൽ ശരീരവും മനസും ഒരുക്കിയവർക്ക് മാത്രമേ അവളെ തൃപ്തിപ്പെടുത്താൻ സാധിക്കൂ അതിനു കഴിഞ്ഞില്ലെങ്കിൽ അവളിലെ വികാരത്തിന്റെ ചൂട് അയാളിലെരക്തം വറ്റിച്ചുകളയും അങ്ങനെ അയാൾ മരണപെടും ഒരു തവണരതിയിൽ ഇവരോട് ജയിച്ചവരെ ഇവർ ഒരിക്കലും പിന്നീട് ഉപദ്രവിക്കില്ല സദാ കൂടെ ഉണ്ടാകും കുടുംബ ജീവിതത്തിനു പ്രത്യേകവ്യവസ്ഥ കർമങ്ങൾ നടത്തേണ്ടതാണ് അല്ലാതെ അയാൾക്ക് കുടുംബ ജീവിതം സാധ്യമാവില്ല. (ഇതിനായി ഒരു ഉത്തമ ഗുരുവിൻറെ ഉപദേശം വേണം ഗുരുവിനെ ഈ ഉപവാസനയിൽ കൃത്യമായ അറിവുണ്ടായിരിക്കണം മാത്രമല്ല അദ്ദേഹം യക്ഷിഉപസകനും ആ വിദ്യയിൽ സിദ്ധി നേടിയവനും ആയിരിക്കണം)

ഇത്തരത്തിൽ യക്ഷിയേ നല്ല രീതിയിൽ ഉപാസിച്ചാൽ
സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവും. ശരീരത്തിൽ കറന്റ് പ്രവഹിക്കുന്നത് പോലെയാണ് ഇവരുടെ സാന്നിധ്യം നമുക്ക് ഉളവാക്കുക കൂടെ വർണ്ണിക്കാൻ സാധിക്കാത്ത ഒരു സുഗന്ധവും ഉണ്ടാകും

യക്ഷികൾപലവിധമുണ്ട്.

വിചിത്ര, വിഭ്രമ,ഹംസി, ഭീഷണി,
ജനരഞ്ജിക, വിശാല, മദന, ഘണ്ഡ, കലാകർണ്ണി, മഹാഭയ,
മഹേന്ദ്രി, ശംഖിനി, ചന്ദ്രി, ശോഭ
ശ്മാശാനയക്ഷി, വടയക്ഷിണി,
മേഘല, വികല, ലക്ഷമി, മാലിനി
ശതപത്രിക, സുലോചന, നടി,
കപാലിനി, വരയക്ഷിണി, വശ്യമോഹിനി, പ്രമോദ, പ്രയാഗ, കാമേശ്വരി, മനോഹര, ഭാമിനി
അനുരാഗിണി, നഖകേശി, പദ്മിനി, സ്വർണ്ണവതി, രതിപ്രിയ
(ഇതിൽ കൂടുതലും ഉണ്ട് അറിയാവുന്നത് കുറിച്ചു എന്ന് മാത്രം)
എന്നിവയാണ് ആവിഭാഗങ്ങൾ.
ഓരോ യക്ഷികൾക്കും ഓരോ പ്രത്യേക സ്വഭാവങ്ങളും വ്യവസ്ഥകളും ഉണ്ട്.

ഉദാഹരണം സർവ്വാഭീഷ്ട
സിദ്ധിക്ക് വിചിത്ര, നിധി കിട്ടാൻ
ഹംസി, മഹാസൗഭാഗ്യങ്ങൾക്ക്
ജനരഞ്ജിക വശീകരണത്തിന് വശ്യമോഹിനി എന്നിങ്ങനെയാണവ

ചിലമാന്ത്രിക സമ്പ്രദായത്തിൽ മേൽ
പ്പറഞ്ഞയക്ഷികൾ വേറേ
പേരുകളിലുമറിയപ്പെടുന്നുമുണ്ട് 

കർണ്ണയക്ഷിണി ജ്യോതിഷികളെ ഒരുപാട് സഹായിക്കാറുണ്ട്. നിങ്ങൾ അങ്ങോട്ട് പറയാതെതന്നെ നിങ്ങളുടെ കാര്യങ്ങൾ ഇങ്ങോട്ട് പറയുന്ന ജ്യോതിഷികൾ യക്ഷി ഉപാസനഉള്ളവരാണ്.

പത്തുദിവസം കൊണ്ട് പൂജ നടത്തി മന്ത്രം ചൊല്ലി യക്ഷിയെ വശത്താക്കാം. ശംഖു
ധാരിണി, സുന്ദരയക്ഷിണി,
താംബൂല യക്ഷിണി, രതി 
യക്ഷി, സിംഹിനി,......
വിശാലചന്ദ്രികാ ഇവരൊക്കെ യക്ഷിവർഗ്ഗങ്ങളിൽവളരെ
ശ്രേഷ്ഠരാണ്

ദിവസവും 108
വീതം 41 ദിവസം രാത്രിജപിച്ച്
ഫലസിദ്ധി വരുത്താവുന്ന പ്രശ്ന
കർണ്ണയക്ഷീമന്ത്രമുണ്ട്. ഇതിനു പ്രത്യേക പൂജ ആവശ്യമില്ല പക്ഷെ കർണ്ണയക്ഷി കാര്യങ്ങൾ പറഞ്ഞു തരുന്ന ആ ചെവിയിൽ വേറൊരുശബ്ദവും അറിയാൻ സാധിക്കില്ലഎന്നൊരു വ്യവസ്ഥയുണ്ട്

ഇത്തരം ഉപാസനകൾക്ക് ഗുരൂപദേശം നിർബന്ധമാണ് മാത്രമല്ലയക്ഷി ഉപാസനനടത്തുന്നവർ രതി ശാസ്ത്രം നന്നായി പഠിച്ചു സ്വായതമാക്കേണ്ടതും ആവശ്യമാണ് അല്ലാത്തപക്ഷം പരാജയം സുനിശ്ചിതമാണ്.

നിത്യവും ജപവും മറ്റൊരു ഉഗ്രമൂർത്തി പ്രസാദവും ഇല്ലാത്തവർ ഒരു കൗതുകത്തിനായി ഒരിക്കലും യക്ഷി ഉപാസനക്ക്
പോകരുത് അത് തീപ്പൊരി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്.
ഒന്നെങ്കിൽ മരണം അല്ലെങ്കിൽ ചീത്തഭ്രമം ഇത് രണ്ടിൽ ഒന്ന് സംഭവിക്കാം വളരെ സൂക്ഷ്മതയോടും വേണം ഈ രീതികൾ കൈകാര്യം ചെയ്യാൻ ഓരോ യക്ഷികളെയും വശപ്പെടുത്തുവാൻ ഓരോ മാർഗങ്ങളും പറയുന്നുണ്ട്. പേരാൽ ചുവട്ടിൽ ഇരുന്നു ജപിക്കനും കൂവളത്തിന്റെ ചുവട്ടിൽ ഇരുന്നില്ല ജപിക്കാനും ശ്മശാനത്തിലും നതിക്കരയിലും ഇരുന്നു ജപിക്കാണും ആൾതാമസം ഇല്ലാത്ത ഭവനങ്ങളിലും മനുഷ്യ സാന്നിധ്യം ഇല്ലാത്ത വനങ്ങളിലും 
ഉഗ്രരൂപിണിയായി കുടികൊള്ളുന്ന കാളി ക്ഷേത്രത്തിന് പുറകിലും ശവത്തിനു മുകളിലും ശവാസനത്തിലും ഇങ്ങനെ വിവിധതരം സാധനാ മാർഗ്ഗങ്ങളും അതാത് യക്ഷികൾക്ക് പറയുന്നുണ്ട് അത് കൃത്യമായി പഠിക്കുകയും. എന്തെങ്കിലും പാകപ്പിഴകൾ വന്നാൽ അവിടെനിന്നും രക്ഷപ്പെടുവാൻ ഉള്ള മാർഗവും (മന്ത്രങ്ങളെയോ തന്ത്രങ്ങളെയോ കൊണ്ട്) സ്വായത്തമാക്കിയിരിക്കണം അല്ലാത്തപക്ഷം വിപരീത ഫലങ്ങൾ അനുഭവിക്കേണ്ടിവരും.
സിനിമ കണ്ടു മനസ്സിലാക്കിയിട്ടോ പുസ്തകങ്ങൾ ഗ്രന്ഥങ്ങളോ വായിച്ചു മനസ്സിലാക്കിയിട്ടോ ഈ ഒരു ഉപാസനാരീതിക്ക് മുതിരരുത് വീണ്ടും ആവർത്തിച്ചു പറയുന്നു കൃത്യമായ ഗുരുപദേശവും ഒരു ശിക്ഷണവും അറിയാത്ത ആളുകൾ ഇതിനൊന്നും പോവാതെ ഇരിക്കുന്നതാണ് അവരുടെ ആയുസ്സിനും അവരുടെ കുടുംബത്തിനും നല്ലത്.!


തന്ത്ര ശാസ്‌ത്രം ആചാരങ്ങൾ

തന്ത്ര ശാസ്‌ത്രം ആചാരങ്ങളെ ഏഴായി തരംതിരിച്ചിരിക്കുന്നു.

1. വേദാചാരം
2. വൈഷ്ണവാചാരം
3. ശൈവാചാരം
4. ദക്ഷിണാചാരം
5. വാമാചാരം
6. സിദ്ധാന്താചാരം
7. കൗളാചാരം

വേദാചാരികൾ വേദത്തിലെ കർമ്മകാണ്ഡത്തിന് അനുസൃതമായി ജീവിക്കുന്നു. ഇതിൽ കർമ്മപരമായ അനുഷ്ഠാനങ്ങൾക്കാണ് പ്രാധാന്യം വൈഷ്ണവാചാരം വിഷ്ണുവിനെ മുഖ്യ ദേവതയായി ഉപാസിക്കുന്നു ഭക്തിയ്ക്ക് പ്രാധാന്യം ശൈവാചാരികൾ ശിവനെ ഉപാസിക്കുന്നു. ജ്ഞാന-യോഗ മാർഗ്ഗങ്ങൾക്ക് പ്രാധാന്യം ദക്ഷിണാചാരം ശുദ്ധ ആചാരമാണ് ഇതിലെ അനുഷ്ഠാനങ്ങൾ എല്ലാം പകൽ നിർവഹിക്കുന്നു ഈ നാല് ആചാരങ്ങളും സാമാന്യ ജനതയ്ക്ക് സ്വീകരിക്കാവുന്നതാകയാൽ ഇവ പശു ആചാരം എന്നും അറിയപ്പെടുന്നു

വാമാചാരത്തിൽ ശുദ്ധ-അശുദ്ധ ഭേദങ്ങൾ ഒന്നുമില്ല അനുഷ്ഠാനങ്ങൾ രാത്രി നിർവഹിക്കുന്നു സിദ്ധാന്താചാരം ആഘോരികൾ പിന്തുടരുന്നു അവ ശ്മശാനത്തിൽ അർദ്ധ രാത്രിയിൽ ചെയ്യുന്നു ഇവ രണ്ടും ആചരിക്കുന്നതിന് വീരഭാവം അനിവാര്യം ആയതിനാൽ ഇവ വീരാചാരം എന്ന് അറിയപ്പെടുന്നു

കൗളാചാരം ഏറ്റവും ഗൂഢമായ ആചാര പദ്ധതിയാണ് യോഗ്യനായ ശിഷ്യന് ഗുരു ഈ ശ്രേഷ്ഠമായ വിദ്യ പകർന്ന് നൽകുന്നു കൗളാചാരത്തെ ദിവ്യാചാരം എന്നും പറയുന്നു

കുലാർണവം ആചാരങ്ങളെ കുറിച്ച് ഇപ്രകാരം പറയുന്നു മറ്റെല്ലാറ്റിലും ശ്രേഷ്ഠമാണ് വേദം വേദങ്ങളെക്കാൾ ശ്രേഷ്ഠമാണ് വൈഷ്ണവം വൈഷ്ണവത്തെക്കാൾ ശൈവവും ശൈവത്തെക്കാൾ ദക്ഷിണവും ദക്ഷിണത്തേക്കാൾ വാമവും വാമത്തേക്കാൾ സിദ്ധാന്തവും സിദ്ധാന്തത്തേക്കാൾ കൗളവും ശ്രേഷ്ഠമാണ് കൗളത്തേക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല എന്ന് പറയുന്നത്


കര്‍മ്മം

കര്‍മ്മം

നമ്മുടെ ജനനത്തിനു മുമ്പുതന്നെ നമ്മളില്‍ ഉള്‍ചേര്‍ത്തിട്ടുള്ള അറിവുകളാണ് കര്‍മ്മം. ഈ കര്‍മ്മമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ജന്മത്തിന് കാരണമായിരിക്കുന്നത്.

എന്താണ്‌ കര്‍മ്മം
🎀❉━═══🪷═══━❉🎀
ഓരോ പ്രവര്‍ത്തിയും, ഓരോ വാക്കും, ഓരോ ചിന്തയും കര്‍മ്മങ്ങളാണ്‌. നമ്മുടെ മനോമണ്‌ഡലത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള പ്രതിഫലനങ്ങളാണ്‌ കര്‍മ്മം. മറ്റൊരു തരത്തിലാണെങ്കില്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിറങ്ങിയിട്ടുള്ള സ്വാധീനമാണ്‌ അഥവ മുദ്രകളാണ്‌ കര്‍മ്മം.

ദുഷ്‌ കര്‍മ്മങ്ങള്‍ കൊണ്ട്‌ ദുഃഖവും, ആധിയും, വ്യാകുലതയും, അശാന്തിയും ഉണ്ടാക്കുന്നു. എന്നാല്‍ സദ്‌ കര്‍മ്മങ്ങള്‍ കൊണ്ട്‌ സുഖവും, ശാന്തിയും, പരമാനന്ദവും ലഭിക്കുന്നു. പാപം എന്നാല്‍: ഒരു പ്രവര്‍ത്തി (മനസാ-വാചാ-കര്‍മണാ എന്ന ആപ്‌ത വാക്യം ഓര്‍ക്കുക) മൂലം സ്വയമോ, മറ്റുള്ളവര്‍ക്കോ വേദനയോ, അസ്വസ്ഥതയോ, അസന്തുഷ്‌ടിയോ, ദുഃഖമോ, ദുരിതമോ ഉണ്ടാക്കുകയാണെങ്കില്‍ പാപമായി തീര്‍ന്നിടും.

പ്രകൃതിയിലെ അസന്തുലിതാവസ്ഥക്ക്‌ കോട്ടം തട്ടുമ്പോള്‍ പ്രകൃതിക്ഷോഭം ഉണ്ടാകുന്നു. പഞ്ചഭൂതങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ്‌ ഇതിനടിസ്ഥാനം

വാര്‍ത്താ മാദ്ധ്യമങ്ങളിലും മറ്റും ന്യൂന മര്‍ദ്ദം എന്ന്‌ നാം ധാരാളം കേട്ടിരിക്കുന്നുവല്ലോ. നമ്മുടെ തെറ്റായ പ്രവര്‍ത്തികള്‍ മൂലവും നമ്മുടെ ശരീരത്തിലേയും, ചുറ്റുപാടുകളിലേയും പഞ്ചഭൂതങ്ങള്‍ക്കും കോട്ടം സംഭവിക്കുന്നു. തന്മൂലം നമുക്ക്‌ രോഗ ദുരിതാധികള്‍ ഉണ്ടാകുന്നു. പ്രകൃതിയിലെ കാലാവസ്ഥക്കും, മറ്റു ചരാചരങ്ങള്‍ക്കും കോട്ടവവും, ദുരിതങ്ങളും സംഭവിക്കുന്നു. ഇതില്‍ നിന്നും പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥയുടെ പ്രസക്തി മനസ്സിലാക്കിയിരിക്കുമല്ലോ. ഇവിടെ ഈശ്വരവാദികളുടേയും നിരീശ്വരവാദികളടേയും വാദമുഖങ്ങളുടെ പ്രസക്തിയും ഊഹിക്കാമല്ലോ. ഹിന്ദുവും, ഇസ്ലാമും, ക്രിസ്‌ത്യാനിയും ഒക്കെ പഞ്ചഭൂത സൃഷ്‌ടികളാണ്‌. ഒരേ സൂര്യന്റെ താപം സ്വീകരിക്കുന്നു. ഒരേ വായു ശ്വസിക്കുന്നു.

പുരാണങ്ങളിലും, ഇതിഹാസങ്ങളിലും ഇക്കാര്യങ്ങളെക്കുറിച്ച്‌ ധാരാളം വ്യാഖ്യാനിച്ചിട്ടുണ്ട്‌. ബോധപൂര്‍വ്വമായ കര്‍മ്മങ്ങളില്‍ നിന്ന്‌ കര്‍മ്മങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. പെട്ടുന്നുള്ള ആവേശത്തില്‍ നിന്ന്‌ പ്രതിക്രിയകള്‍ സൃഷ്‌ടിക്കപ്പെടുന്നു. അത്തരം ആവേശങ്ങള്‍ കര്‍മ്മ ബന്ധങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്‌ടിക്കുന്നു.

കര്‍മ്മം രണ്ടു തരത്തില്‍ ഉണ്ട്‌
🎀❉━═══🪷═══━❉🎀
1. പ്രതിക്രിയ
2.അകര്‍മ്മം

അകര്‍മ്മം എന്നാല്‍ കര്‍മ്മം ചെയ്യാതിരിക്കല്‍ എന്നാണ്‌. ഉദാഹരണമായി ഒരു വഴിപോക്കന്‍ നിങ്ങളോട്‌ ഒരു കാര്യം ചോദിച്ചാല്‍ അതറിഞ്ഞിട്ടും കളവായി പ്രകടിപ്പിച്ചാല്‍ നിരുപദ്രവപരമാണെങ്കില്‍ പോലും അതും ഒരു കര്‍മ്മമാണ്‌. നമ്മുടെ മനഃപൂര്‍വ്വമായ ഒരോ കര്‍മ്മവും എല്ലാവിധ കര്‍മ്മ ബന്ധങ്ങളേയും ഇല്ലാതാക്കുന്നു. ഭക്തി കൊണ്ടും ജ്ഞാനം കൊണ്ടും കര്‍മ്മങ്ങളെ ഇല്ലായ്‌മ ചെയ്യാം. അതുമൂലം കര്‍മ്മങ്ങളില്‍ നിന്ന്‌ സ്വതന്ത്രരാകാം. അഷ്‌ടാംഗ യോഗ ഒന്നു കൊണ്ടു മാത്രം നമ്മുടെ കര്‍മ്മങ്ങളെ ഇല്ലാതാക്കാം.

കര്‍മ്മങ്ങള്‍ മൂന്നു തരത്തിലാണുള്ളത്‌
🎀❉━═══🪷═══━❉🎀
1. പ്രാരാബ്‌ധ കര്‍മ്മം
2. സഞ്ചിത കര്‍മ്മം
3. ആഗാമി കര്‍മ്മം.

പ്രാരാബ്‌ധ കര്‍മ്മം:
🎀❉━═══🪷═══━❉🎀
തുടങ്ങിവെച്ചത്‌ അഥവ ഇപ്പോള്‍ ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌ എന്ന്‌ അര്‍ത്ഥം. ഈ കര്‍മ്മത്തിന്റെ ഫലം ആരാലും മാറ്റുവാന്‍ സാദ്ധ്യമല്ല. എന്നു പറഞ്ഞാല്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം എന്ന്‌ അര്‍ത്ഥം. എന്നാല്‍ നാം ഇവിടെ പകുതി സ്വതന്ത്രരും പകുതി ബന്ധിതനുമാണ്‌. എന്നു വെച്ചാല്‍ ഇഹ ജന്മത്തിലെ ദോഷങ്ങളുടെ പൂര്‍ണ്ണ ഫലങ്ങള്‍ നാം അനുഭവിച്ചു തീര്‍ക്കണം എന്ന്‌ സാരം. ഉദാഹരണമായി നമ്മുടെ രണ്ടു കാലുകള്‍ ഭൂമിയില്‍ അല്ലെങ്കില്‍ തറയില്‍ ഉറപ്പിച്ചു വെക്കുക. അപ്പോള്‍ നാം തറയില്‍ ബന്ധിതാനാണ്‌. നാം നമ്മുടെ ഒരു കാല്‍ ഉയര്‍ത്തുക. ഒറ്റക്കാലില്‍ നമുക്ക്‌ അധികം നേരം നില്‍ക്കുവാന്‍ കഴിയുകയില്ല. എങ്കിലും ഒറ്റക്കാലില്‍ തനിച്ച്‌ നില്‍ക്കുവാന്‍ കഴിയുമല്ലോ. തല്‍സമയം നാം പകുതി ബന്ധിതനും പകുതി സ്വതന്ത്രനും ആണ്‌. നമ്മുടെ രണ്ടു കാലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ വായുവില്‍ സ്വതന്ത്രനായി നില്‍ക്കുവാന്‍ കഴിയുകയില്ല. ഊന്നു വടിയുടെ സഹായം കൊണ്ടോ പരസഹായംകൊണ്ടോ കുറച്ചധികം നേരം ഒറ്റക്കാലില്‍ നില്‍ക്കുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ജീവിത കാലമത്രയും അങ്ങിനെ നില്‍ക്കുവാന്‍ സാധിച്ചെന്നു വരികയില്ല. ഊന്നലോ പരസഹായമോ ഇല്ലാതായാല്‍ പഴയ പടി തന്നെ ബന്ധിതനാകും. അതു കൊണ്ട്‌ പ്രാരാബ്‌ദ കര്‍മ്മത്തില്‍ മനുഷ്യന്‍ പകുതി സ്വതന്ത്രനും, പകുതി ബന്ധിതനുമാണ്‌ എന്ന്‌ പറയപ്പെടുന്നു.

സഞ്ചിത കര്‍മ്മം:
🎀❉━═══🪷═══━❉🎀
ശേഖരിക്കപ്പെട്ടത്‌ അഥവ കൂട്ടി വെക്കപ്പെട്ടത്‌ എന്നര്‍ത്ഥം. കഴിഞ്ഞ ജന്മത്തില്‍ അഥവ പൂര്‍വ്വ ജന്മത്തില്‍ നിന്ന്‌ ഈ ജന്മത്തിലേക്ക്‌ കൊണ്ടു വരപ്പെട്ടത്‌ എന്നര്‍ത്ഥം. ഇവ വാസനാ രൂപത്തില്‍ ഒരു സംസ്‌കാരമായി നമ്മളില്‍ സ്ഥിതി ചെയ്യുന്നു. വാസന ഒരു സൂക്ഷ്‌മമായ ഒരു കര്‍മ്മമാണ്‌. ഈ സൂക്ഷ്‌മ കര്‍മ്മ വാസനയാണ്‌ നമ്മുടെ സ്വഭാവ രൂപീകരണത്തിന്‌ പ്രധാന പങ്ക്‌ വഹിക്കുന്നത്‌. ഈ സ്വഭാവമാണ്‌ നമ്മുടെ പ്രവര്‍ത്തി രൂപത്തിലും സൂക്ഷമ രൂപത്തിലും ഒരു ഓര്‍മ്മയായി വന്നു ചേരുന്നത്‌. മുന്‍ പരിചയമില്ലാത്ത ചിലരെ കാണുമ്പോള്‍ വെറുപ്പോ, ദേഷ്യമോ മറ്റോ അനുഭവപ്പെടുന്നത്‌ ഈ ഒരു ഓര്‍മ്മയിലൂടെയാണ്‌. എന്നാല്‍ ഈ കര്‍മ്മ വാസന നമ്മുടെ പ്രവര്‍ത്തി രൂപത്തില്‍ എത്തുന്നതിനു മുമ്പ്‌ തന്നെ അവയെ നമുക്ക്‌ ഒഴിവാക്കാനോ ഇല്ലാതാക്കാനോ കഴിയും. അതിനാണ്‌ പ്രാര്‍ത്ഥന, സാധന, സേവ, ധ്യാനം, മറ്റുള്ളവരെ സ്‌നേഹിക്കുക തുടങ്ങിയവയുടെ പ്രസക്തി ആത്യാവശമായി വരുന്നത്‌.

ആഗാമി കര്‍മ്മം:
🎀❉━═══🪷═══━❉🎀
ഇതുവരെ സംഭവിച്ചിട്ടില്ലാത്തത്‌ എന്നാണ്‌ സാരം. ഒന്നും കൂടി വിശദമായി പറയുകയാണെങ്കില്‍ ഇപ്പോള്‍ സംഭവിക്കാത്തതും ഇനി വരാന്‍ പോകുന്നതും ആയ ഫലത്തോടുകൂടിയ കര്‍മ്മമാണ്‌ ആഗാമി കര്‍മ്മം. പ്രകൃതിയുടെ നിയമം ലംഘിച്ചാല്‍ ശിക്ഷ ലഭിക്കും എന്നുറപ്പാണ്‌. ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കും എന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌. തെറ്റ്‌ ചെയ്‌താല്‍ ശിക്ഷിക്കപ്പെടും.

ഇന്നു ചെയ്യുന്ന ഓരോ കര്‍മ്മവും ശരിയായ രീതിയില്‍ അനുഷ്‌ഠിക്കപ്പെടുമ്പോള്‍ നാളെ അത്‌ നിങ്ങളെ ശല്യപ്പെടുത്തുകയില്ല. ഓരോ ശീലവും, ഓരോ പ്രവര്‍ത്തിയും കര്‍മ്മമായിട്ടാണ്‌ പരിണമിക്കുന്നത്‌. ഒരോ കര്‍മ്മവും സമയ ബന്ധിതമാണ്‌. ഓരോ കര്‍മ്മത്തിന്റേയും പ്രതിക്രിയ വളരെ ക്ലിപ്‌തവുമാണ്‌. നിശ്ചിതമാണ്‌. അനന്തമല്ല. അതിന്‌ ഉദാഹരണങ്ങളാണ്‌ ജയില്‍ ശിക്ഷകള്‍. ഓരോ കുറ്റ കൃത്യങ്ങള്‍ക്കും ഓരോ തരം ശിക്ഷയും അവയുടെയെല്ലാം കാലാവധിയും വ്യത്യസ്ഥങ്ങളാണ്‌. കര്‍മ്മത്തെ പരിപൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ഒരു വാസനയുണ്ട്‌. അതാണ്‌ ആത്മജ്ഞാനം.

പുനര്‍ജന്മത്തിന്‌ പ്രേരകമാണ്‌ കര്‍മ്മം. ഓരോരുത്തരുടേയും വാസന അഥവ സംസ്‌കാരം എപ്രകാരമാണോ പ്രബലമാകപ്പെടുന്നത്‌ അതിനനുസരിച്ചായിരിക്കും അടുത്ത ജന്മം പിറവിയെടുക്കുക. പൂര്‍ണ്ണ പ്രേമം കൊണ്ടും, അവബോധവും, ആത്മജ്ഞാനം നേടുക കൊണ്ടും നമുക്ക്‌ കര്‍മ്മ മുക്തനാകുവാന്‍ കഴിയും. കര്‍മ്മ മുക്തി നമുക്ക്‌ സ്വാതന്ത്ര്യം തരുന്നു. തന്മൂലം ഒന്നിന്‌ ജന്മം എടുക്കുവാനും എടുക്കുവാതിരിക്കുവാനും കഴിയും.

ഉദാഹരണമായി ഒരു വിദ്യാലയത്തെ എടുക്കാം. ക്ലാസ്സു മുറികളില്‍ പ്രവേശിച്ചു കഴിഞ്ഞ കുട്ടികള്‍ക്ക്‌ പിരീഡു കഴിയാതെ പുറത്തു കടക്കുവാന്‍ കഴിയുകയില്ല. അവര്‍ക്ക്‌ ആ പിരിഡ്‌ മുഴുവനായും സഹിച്ചേ പറ്റൂ. എന്നാല്‍ പ്രധാന അദ്ധ്യാപകന്‌ എപ്പോള്‍ വേണമെങ്കിലും ക്ലാസ്സില്‍ പ്രവേശിക്കുവാനും പുറത്ത്‌ പോകുവാനും സാധിക്കും. അവര്‍ എപ്പോഴും സര്‍വ്വ സ്വതന്ത്രരാണ്‌.

കര്‍മ്മം എന്നത്‌ വളരെ അനന്തമാണ്‌.
🎀❉━═══🪷═══━❉🎀
1. ഓരോ വ്യക്തിയുടേയും കര്‍മ്മം. അതാണ്‌ ഓരോ വ്യക്തിയും വ്യക്തിപരമായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌. അതില്‍ ഓരോ വ്യക്തിയുടേയും സുഖവും ദുഃഖവും അതില്‍ തന്നെ പെടുന്നു.

2. കടുംബത്തിന്റെ കര്‍മ്മം. ഇതില്‍ ഒരു കുടുംബത്തിലെ എല്ലാവ്യക്തികള്‍ക്കും ഒരു പോലെ സുഖവും സന്തോഷവും, ദുഃഖവും അനുഭവപ്പെടുന്നു.

3. സമൂഹത്തിന്റെ കര്‍മ്മം. ഒരു സമൂഹത്തിന്‌ മൊത്തം ബാധിക്കുന്ന സുഖവും സന്തോഷവും, ദുഃഖവും ഇവിടെ പ്രകടമാകുന്നു. നാട്ടിലെ കൂട്ടക്കൊലകള്‍, വിമാന അപകടങ്ങള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്‌.

4. അതാത്‌ സമയത്തിന്റെ കര്‍മ്മം.

കർമ്മ നിയമം
🎀❉━═══🪷═══━❉🎀
ഒരു ശ്വാസമെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യൂ…… ഇപ്പോൾ ഒരു കൊടുക്കൽ വാങ്ങൽ സംഭവിച്ചുകഴിഞ്ഞു. ഇതു തന്നെയാണ് കർമ്മ നിയമം. സദാ നമ്മെ നിലനിർത്തുന്ന പ്രപഞ്ചം എല്ലാവരുടെയും നന്മക്കും നീതിക്കുമായി ചില നിയമങ്ങളിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് . ഗുരുത്വാകർഷണ നിയമം പോലെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണിത്. നിങ്ങൾക്ക് ഈ നിയമം അറിയുമോ ഇല്ലയോ എന്നത്  ഇവിടെ വിഷയമേയല്ല.  ഈ നിയമം സൂക്ഷമായി നീരീക്ഷിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നത്ര സഹജമാണ്.  ഈ നിയമം ആർക്കും മുറിക്കുവാൻ കഴിയാത്ത ചങ്ങലയാണ്.

നമ്മുടെ കർമ്മേന്ദ്രിയങ്ങളിലൂടെ ബഹിർഗമിക്കുന്ന സംഭവങ്ങളെ നിയന്ത്രിക്കുന്ന മനോഭാവത്തെയാണ് വാസ്തവത്തിൽ കർമ്മമെന്ന് വിളിക്കുന്നത്.  നിങ്ങൾ എന്തു ചെയ്തു എന്നല്ല. ഏത് മനോഭാവത്തോടെ ചെയ്തു എന്നതാണ് കർമ്മത്തിന്‍റെ രേഖയായി സൂക്ഷിക്കപ്പടുക. ഒരു കത്തികൊണ്ട് ഒരാളുടെ ഉദരം കുത്തികീറുന്ന പ്രവൃത്തി ഉദാഹരണമായി എടുത്തു നോക്കൂ.  അത് ഒരു വൈദ്യൻ ചെയ്യുകയാണെങ്കിൽ നല്ല കർമ്മമെന്നും ഒരു കൊലപാതകി ചെയ്യുകയാണെങ്കിൽ ദുഷ്ടകർമ്മമെന്നും പറയും. വൈദ്യൻ ജീവൻ രക്ഷിക്കാനായും കൊലപാതകി ജീവൻ എടുക്കാനായും ഒരേകർമ്മത്തെ ആശ്രയിക്കുന്നു. അഥവാ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചാലും വൈദ്യന്‍റെ കർമ്മം സത്കർമ്മം തന്നെയാണ്. എന്തുകൊണ്ടെന്നാൽ വധിക്കുവാൻ ഉദ്ധേശം വെച്ചിട്ടല്ല വൈദ്യൻ ആ കർമ്മം ചെയ്തത്. എന്നാൽ മറുവശത്ത് കുത്തേറ്റ വ്യക്തി രക്ഷപ്പെട്ടാലും കൊലപാതകി ചെയ്തത് ഹിംസ തന്നെയാണ്. ചെയ്യുന്ന കർമ്മങ്ങൾ നിഴലുപോലെ ആത്മാവിനെ പിൻതുടരുന്നു. അതൊരു കർമ്മ ഫലമായോ സംസ്കാരമായോ ചുമക്കേണ്ടി വരുന്നു. കർമ്മത്തിന്‍റെ രഹസ്യം മനസ്സിലായവർ തന്നിൽ നിന്നും മോശകർമ്മങ്ങൾ ഉണ്ടാകാതിരിക്കുവാൻ സദാ ജാഗരൂകരായിരിക്കും.

കർമ്മവും കർമ്മഫലവും
🎀❉━═══🪷═══━❉🎀
ന്യൂട്ടന്‍റെ മൂന്നാം ചലനനിയമത്തിൽ ഓരോ ക്രിയകൾക്കും ഉണ്ടാവുന്ന തതുല്യമായ പ്രതിക്രിയയെക്കുറിച്ച് പ്രതിപാദിക്കുന്നു. [Newton's third law is: For every action, there is an equal and opposite reaction. The statement means that in every interaction, there is a pair of forces acting on the two interacting objects. The size of the forces on the first object equals the size of the force on the second object.]

ഏതൊരു കാര്യത്തിനും പിറകിൽ ഒരു കാരണമുണ്ടെന്ന് കോസ് ഏന്‍റ് ഇഫക്റ്റ്സിദ്ധാന്തത്തിലും പറയുന്നു. [Cause and effect is a relationship between events or things, where one is the result of the other or others. This is a combination of action and reaction.]

എന്നാൽ ഇതെല്ലാം ഭൌതീക ലോകത്തിലെ ചലനങ്ങളെക്കുറിച്ചു മാത്രമെ വിശദീകരിക്കുന്നുള്ളൂ. മനുഷ്യന്‍റെ ബോധതലത്തിൽ നടക്കുന്ന ചലനങ്ങൾക്കും ഈ നിയമം ബാധകമാണെന്ന് മനസ്സിലാക്കുന്നവർക്കു മാത്രമെ കർമ്മവും കർമ്മ ഫലവും എന്താണെന്ന ബോധ്യമാകൂ. ചുരുക്കി പറയുകയാണെങ്കിൽ വിശ്വത്തിൽ നന്മയുടെ തരംഗങ്ങൾ പ്രസരിപ്പിക്കുന്ന ചിന്തകളും വാക്കുകളും കർമ്മങ്ങളും സത്കർമ്മശ്രേണിയിലും ദുഃഖവും അശാന്തിയും പരത്തുന്നവ ദുഷ്കർമ്മ ശ്രേണിയിലും പെടുന്നു. സത്കർമ്മങ്ങളുടെ ആധാരം ആത്മീയ ഗുണങ്ങളും ദുഷകർമ്മങ്ങളുടെ ആധാരം അവഗുണങ്ങളുമാണ്.

ഞാൻ ചെയ്യാത്ത ഒരു കർമ്മത്തിന്‍റെയും ഫലം ഞാൻ അനുഭവിക്കേണ്ടാതായിട്ടില്ല. അതുപോലെ ഞാൻ ചെയ്തൊരു കർമ്മത്തിന്‍റെ ഫലം അനുഭവിക്കാതെ രക്ഷപ്പെടുവാനും സാധിക്കില്ല. ചിലപ്പോൾ അതിന് ജന്മങ്ങൾ പിന്നിടേണ്ടി വന്നേക്കാം. ഇത് മനസ്സിലാക്കുന്ന ഒരാൾക്ക് ആകസ്മികമായി വന്നുചേരുന്ന പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂർവ്വം തരണം ചെയ്യാനാകും. അവർ തനിക്കുണ്ടാകുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിയായി ആരുടെ നേർക്കും വിർൽ ചൂണ്ടില്ല. നമ്മൾ ചിന്തിക്കുന്ന നീതിയും വിധിയുമെല്ലാം കാല്പനികമാണ്.

എന്നാൽ പ്രപഞ്ചം വിധിക്കുന്ന വിധിയും അതിന്‍റെ ആധാരമായിരിക്കുന്ന നീതിയും അനശ്വരമായ കർമ്മനിയമം മനസ്സിലാക്കിയവർക്കു മാത്രമെ തിരിച്ചറിയുവാൻ കഴിയൂ. ഭൂതകാലത്തിൽ ഞാൻ ചെയ്ത കർമ്മങ്ങൾക്ക് വർത്തമാന സമയത്തിൽ അനുഭവിക്കേണ്ടി വരുന്നതു പോലെ ഇപ്പോഴത്തെ എന്‍റെ കർമ്മങ്ങൾ എന്‍റെ ഭാവിയെ സ്വാധീനിക്കും. അതെന്‍റെ വിധിയായി പരിണമിക്കും.

കർമ്മം നല്ലതാക്കാനുള്ള വിധി
🎀❉━═══🪷═══━❉🎀
ചിന്തയെന്ന അച്ചിൽ വാർക്കുന്ന രൂപങ്ങളാണ് കർമ്മങ്ങൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ചിന്തയെന്ന വിത്തിൽ നിന്നും മുളക്കുന്ന വൃക്ഷമാണ് കർമ്മം. കർമ്മത്തെ നല്ലതാക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. എന്നാൽ അല്പം കൂടെ എളുതായ കാര്യമാണ് ചിന്തകളെ ശുദ്ധീകരിക്കുക എന്നത്. ഗുണമേൻമയുള്ള ചിന്തകളുടെ ഉടമസ്ഥനു മാത്രമെ നല്ല കർമ്മങ്ങൾ ചെയ്യുവാൻ കഴിയൂ. ചിന്തകളിൽ ശ്രദ്ധ വെക്കുന്നവനെ യോഗീ എന്നു വിളിക്കുന്നു. ഒരു രാജയോഗി ഒരു ദിവസം എനിക്കെന്തു നേട്ടമുണ്ടായി എന്നതിൽ ഉപരി  ഒരു ദിവസത്തിൽ എത്ര സത്കർമ്മങ്ങൾ ( ചിന്തകൾ) സൃഷ്ടിച്ചു എന്നതിലായിരിക്കും ശ്രദ്ധ കൊടുക്കുക.

ഇന്നുവരെ ചെയ്ത കർമ്മങ്ങളെക്കുറിച്ച് ചിന്തിച്ചു വ്യസിനിക്കാതെ ഇനി ചെയ്യാനുള്ളതിനെക്കുറിച്ച് ആലോചിച്ച് ഉത്കണ്ഠാകുലരാകാതെ ഇപ്പോൾ ഞാനെന്തു ചെയ്യണം. എന്നതിൽ ഉറച്ചു നിൽക്കുന്നവർ തന്നെയാണ് രാജയോഗീ.

ഗൃഹസ്ഥന്റെ കര്‍ത്തവ്യങ്ങള്‍

ഗൃഹസ്ഥന്റെ കര്‍ത്തവ്യങ്ങള്‍

മനുഷ്യസമുദായത്തിനു പൊതുവേ ബാധകമായ ചില സാമന്യധര്‍മ്മങ്ങളും അവക്കു പുറമേ ഓരോ മനുഷ്യന്റേയും ജീവിതത്തെ പ്രത്യേകം സംബന്ധിക്കുന്ന ചില വിശേഷധര്‍മ്മങ്ങളും ഭാരതത്തിലെ ധര്‍മ്മശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ട്.

മനുഷ്യന്‍ തന്റെ ജീവിതം തുടങ്ങുന്നത്‌ വിദ്യാര്‍ത്ഥിയായിട്ടാകുന്നു (ബ്രഹ്മചര്യം). പിന്നെ വിവാഹം കഴിഞ്ഞു കുടുംബജീവിതത്തില്‍ പ്രവേശിക്കുന്നു (ഗൃഹസ്ഥാശ്രമം). വാര്‍ദ്ധക്യത്തില്‍ ലൌകികവ്യവഹാരങ്ങളില്‍ നിന്നും വിരമിക്കുന്നു (വാനപ്രസ്ഥം). ഒടുവില്‍ സംസാരം ത്യജിച്ച്‌ തിതിക്ഷാനുശീലിയാകുന്നു (സന്യാസം).

ഈ അവസ്ഥകളെ ആശ്രമം എന്നാണു വിവക്ഷിച്ചിരിക്കുന്നത്‌. ഇതില്‍ ഒരാശ്രമവും സ്വതവേ മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമല്ല. ഗൃഹസ്‌ഥാശ്രമിയുടെ ജീവിതം ഒരു സന്യാസിയുടെ ജീവിതത്തെപ്പോലെതന്നെ മഹത്വമുള്ളതാകുന്നു. തെരുവിലെ തോട്ടി സിംഹാസനസ്ഥനായ രാജാവിനെപ്പോലെതന്നെ മഹത്വമുള്ളവനാണ്‌. ഓരോരുത്തരും അവരവരുടെ കര്‍ത്തവ്യങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നിടത്ത്‌ അവര്‍ ധര്‍മം ആചരിക്കുന്നവരായി മാറുന്നു.

ഗൃഹസ്ഥന്റെ വലിയ കര്‍ത്തവ്യമെന്നത്‌ ഉപജീവനത്തിനു വേണ്ടതു സമ്പാദിക്കുകയാകുന്നു. എന്നാല്‍ അതു ചെയ്യുന്നതു കളവുപറഞ്ഞോ, അന്യരെ ചതിച്ചോ, അന്യരുടേതു തട്ടിപ്പറിച്ചോ ആകാതിരിക്കാന്‍ സൂക്ഷിക്കണം. ഗൃഹസ്ഥാശ്രമിയുടെ ജീവിതം തന്നെ ആശ്രയിച്ചിരിക്കുന്നവരെ സേവിക്കാനുള്ളതാണെന്നു ഓര്‍മ്മയുണ്ടായിരിക്കണം.

അമ്മയും അച്ഛനും പ്രത്യക്ഷദൈവങ്ങളാണെന്നറിഞ്ഞ്‌ ഗൃഹസ്ഥന്‍ അവരെ സര്‍വദാ സന്തോഷിപ്പിക്കണം. അമ്മയും അച്ഛനും പ്രസാദിച്ചാല്‍ സാക്ഷാത്‌ ഈശ്വരന്‍ പ്രസാദിച്ചു. മാതാപിതാക്കളോട്‌ ഒരിക്കലും പരുഷമായ വാക്കുകള്‍ പറയാത്തവനാണ്‌ യഥാര്‍ത്ഥത്തില്‍ ഉത്തമ ഗൃഹനാഥന്‍.

അമ്മക്കും അച്ഛനും ഭാര്യയ്ക്കും മക്കള്‍ക്കും ദരിദ്രന്‍മാര്‍ക്കും വേണ്ടതു കൊടുത്തതിനുശേഷമല്ലാതെ ഗൃഹനാഥന്‍ അന്നപാനീയങ്ങളോ വസ്ത്രങ്ങളോ ഉപയോഗിക്കുന്നുവെങ്കില്‍ അയാള്‍ പാപം ചെയ്യുന്നു. അമ്മയും അച്ഛനും ഈ ശരീരത്തിനു കാരണഭൂതരാകുന്നു. ആയതിനാല്‍ അവര്‍ക്കുവേണ്ടി മനുഷ്യന്‍ എത്രയും ക്ലേശങ്ങള്‍ സഹിക്കേണ്ടതാണ്‌.
ഇപ്രകാരം തന്നെയാണ്‌ ഗൃഹസ്ഥനു തന്റെ ഭാര്യയോടും ഉള്ള ധര്‍മ്മം. ഭാര്യയെ ശകാരിക്കരുത്‌. 

അവളെ സ്വന്തം അമ്മയെപ്പോലെ സംരക്ഷിക്കണം. ഏറ്റവും വലിയ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമുള്ള അവസരത്തില്‍ പോലും ഭാര്യയോടു കോപം കാണിക്കുകയോ ഭാര്യയെ അടിക്കുകയോ, ഭാര്യയെ ഉപേക്ഷിക്കുകയോ ചെയ്യരുത്‌. 

ന ഭാര്യാം താഡയേത്‌ ക്വാപി മാതൃവത്‌ പാലയേത്‌ സദാ
ന ത്യജേത്‌ ഘോരകഷ്‌ടേപി യദി സാധ്വീ പതിവ്രതാ. 

സ്വന്തം ഭാര്യയെയല്ലാതെ അന്യസ്‌ത്രീയെ ദുഷ്ടമായ ഉദ്ദേശ്യത്തോടെ സ്‌പര്‍ശിക്കുന്നവന്‍ അന്ധതാമിസ്രനരകത്തില്‍ പതിക്കുമെന്നാണ്‌ ഭാരതീയ സംസ്കൃതി നമ്മെ പഠിപ്പിച്ചിരിക്കുന്നത്.

 ഈ ശ്ലോകം കൂടി ശ്രദ്ധിക്കുക.

സ്ഥിതേഷു സ്വീയദാരേഷു സ്ത്രീയമന്യാം ന സംസ്‌പൃശേത്
ദുഷ്‌ടേന ചേതസാ വിദ്വാനന്യഥാ നാരകീ ഭവേത്.

ഗൃഹസ്ഥന്‍ സ്ത്രീകളുടെ മുന്നില്‍ വെച്ച്‌ അപമര്യാദയായി സംസാരിക്കരുത്‌. ഒരിക്കലും ആത്മപ്രശംസ ചെയ്യരുത്‌. ധനവും പ്രേമമവും വിശ്വാസവും മധുരഭാഷണങ്ങളും കൊണ്ട്‌ എപ്പോഴും തന്റെ ഭാര്യയെ സന്തോഷിപ്പിക്കുന്നവനാണ്‌ ഗുണവാനായ ഗൃഹസ്ഥന്‍. ഭാര്യക്കു സ്വൈര്യ്ക്കേടുണ്ടാക്കുന്ന യാതൊന്നും ചെയ്യുകയുമരുത്‌. 

പതിവ്രതയായ ഭാര്യയുടെ പ്രേമം നേടാന്‍ കഴിഞ്ഞ മനുഷ്യന്‍ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ജയം നേടിയിരിക്കുന്നു. അങ്ങനെയുള്ളയാളിന്‌ സര്‍വ്വ സദ്‌ഗുണങ്ങളും സ്വായത്തമാവുകയും ചെയ്യുന്നതായിരിക്കും.
ഗൃഹസ്ഥന്‌ സന്താനങ്ങളോടുള്ള കര്‍ത്തവ്യങ്ങള്‍ ഇപ്രകാരമാണ്‌. 

ആണ്മക്കളെ നാലു വയസ്സുവരെ പ്രേമപൂര്‍വ്വം ലാളിച്ചു വളര്‍ത്തണം. പതിനാറു വയസ്സുവരെ വിദ്യാഭ്യാസം ചെയ്യിക്കണം. പ്രായത്തിന്റെ അപക്വതയാല്‍ തെറ്റുകള്‍ ചെയ്യുന്നുവെങ്കില്‍ തിരുത്തുന്നതിനായി ശിക്ഷിക്കുകയും വേണം. മക്കളുടെ തെറ്റുകള്‍ തിരുത്താത്ത, അതിനായി അവരെ ശിക്ഷിക്കാത്ത രക്ഷിതാക്കള്‍ പിന്നീട്‌ മക്കളുടെ ശത്രുക്കളായി മാറും.

 ഇരുപതു വയസ്സായാല്‍ എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടുത്തണം. പിന്നീട് സ്വപുത്രനെ തനിക്കു തുല്യനായി കണക്കാക്കി സ്‌നേഹപൂര്‍വ്വം പെരുമാറണം.
ഇതേവിധം തന്നെ പെണ്മക്കളേയും വളര്‍ത്തുകയും തികഞ്ഞ നിഷ്കര്‍ഷയോടെ അവരെ വിദ്യ അഭ്യസിപ്പിക്കുകയും വേണം. അവരെ വിവാഹം കഴിച്ചയക്കുമ്പോള്‍ അവര്‍ക്കു ധനവും ആഭരണങ്ങളും കൊടുക്കണം.

ഈ ശ്ലോകം ശ്രദ്ധിക്കുക.

കന്യാപ്യേവം പാലനീയാ ശിക്ഷണീയാതിയത്നത:
ദേയാ വരായ വിദുഷേ ധനരത്നസമന്വിതാ. 

(സ്വന്തം മക്കളോടുള്ള കടപ്പാടിന്റെ പേരില്‍ മാതാപിതാക്കള്‍ കൊടുത്തിരുന്ന ധനം ഇന്നു 'സ്ത്രീധനം' എന്ന ഹീനനാമം രൂപം പൂണ്ട് നമ്മുടെ ഭാരതീയസമുദായത്തെ നികൃഷ്ടമാക്കിയതിന്റെ പ്രധാന കാരണം സ്വന്തം കര്‍ത്തവ്യങ്ങള്‍ മറന്ന പുരുഷന്‍മാരാണ്‌. ഈ ഒരാചാരത്തിന്റെ പേരില്‍ എത്രയെത്ര ഹൃദയങ്ങളാണ്‌ ഭാരതവര്‍ഷത്തിന്റെ എല്ലാ കോണുകളിലും ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നത്‌.)

ഗൃഹസ്ഥനു പിന്നീടുള്ള കടമ അനുക്രമം തന്റെ സഹോദരീസഹോദരന്മാരോടും അവര്‍ ദരിദ്രരാണെങ്കില്‍ അവരുടെ സന്താനങ്ങളോടും തന്റെ ബന്ധുമിത്രങ്ങളോടും ഭൃത്യജനങ്ങളോടുമാണ്‌. അതു കഴിഞ്ഞാല്‍ പിന്നെ സ്വന്തം ഗ്രാമവാസികളോടും ദരിദ്രജനങ്ങളോടും സഹായത്തിനായി തന്നെ സമീപിക്കുന്നവരോടും അയാള്‍ക്കു കര്‍ത്തവ്യങ്ങളുണ്ട്‌. 

കഴിവുള്ളവനായ ഒരു ഗൃഹസ്ഥന്‍ സ്വന്തം ബന്ധുക്കള്‍ക്കും ദരിദ്രന്മാര്‍ക്കും ദാനം ചെയ്യാന്‍ ശ്രദ്ധിക്കുന്നില്ലായെങ്കില്‍ അയാളെ കേവലം മൃഗമെന്നു വിചാരിക്കണം. അയാള്‍ മനുഷ്യനല്ല. 
ആഹാരം, വസ്ത്രം,
 കേശപ്രസാദനം എന്നിവയില്‍ ഒരു ഗൃഹസ്ഥന്‍ അമിതമായ ആസക്തി വെടിയണം. ഹൃദയനൈര്‍മ്മല്യവും ശരീരശുചിത്വവും പാലിക്കണം. ഗൃഹസ്ഥന്‍ സദാ ഉത്സാഹശീലനും കര്‍മ്മസന്നദ്ധനുമായിരിക്കണം. അമിതമായ മൈഥുനാസക്തി, ആലസ്യം എന്നിവ ഗൃഹസ്ഥനു ഭൂഷണമല്ല. 

ഈ ശ്ലോകം ശ്രദ്ധിക്കുക. 

നിദ്രാലസ്യം ദേഹയത്നം കേശവിന്യാസമേവ ച
ആസക്തിശമനേ വസ്ത്രാനാതിരിക്തം സമാചരേത്‌
യുക്താഹാരോ യിക്തനിദ്രോ മിത വാങ് മിത മൈഥുനാ:
സ്വേച്ഛാ നമ്ര: ശുചിര്‍ഭക്ഷോ യുക്ത: സ്യാത്‌ സര്‍വ്വകര്‍മ്മസു.

എന്നാല്‍ ഗൃഹസ്ഥന്‍ തന്റെ ശത്രുക്കളോടു ശൂരത കാണിക്കുന്നവനായിരിക്കണം. ശത്രുക്കളെ എതിര്‍ക്കണം. അതു ഗൃഹസ്ഥന്റെ ധര്‍മ്മമാകുന്നു. അയാള്‍ ഒരു മൂലയിലിരുന്നു കരഞ്ഞുകൊണ്ട്‌ തിതിക്ഷയെപ്പെറ്റി (തിന്മയെ എതിര്‍ക്കാന്‍ പാടില്ല എന്ന ചിന്താഗതി) അസംബന്ധം പുലമ്പരുത്‌. ശത്രുക്കളുടെ നേരെ ശൌര്യം പ്രകടിപ്പിക്കാത്ത ഗൃഹസ്ഥന്‍ സ്വധര്‍മ്മം നിര്‍വഹിക്കുന്നില്ല. 

എന്നാല്‍ സ്‌നേഹിതന്മാരോടും ബന്ധുക്കളോടും അയാള്‍ ആട്ടിന്‍കുട്ടിയെപ്പോലെ സൌമ്യനായിരിക്കണം. 
ദുര്‍ജ്ജനങ്ങളെ പൂജിക്കാതിരിക്കേണ്ടത്‌ ഗൃഹസ്ഥന്റെ ധര്‍മ്മമാണ്‌. ദുര്‍ജ്ജനങ്ങളെ ബഹുമാനിക്കുന്നതിനാല്‍ അയാള്‍ പരോക്ഷമായി ദുഷ്ടതയെ പ്രോത്സാഹിപ്പിക്കുന്നു.

 വന്ദ്യന്‍മാരായവരേയും വൃദ്ധജനങ്ങളേയും സജ്ജനങ്ങളേയും അനാദരിക്കുന്നതും വലിയ തെറ്റാണ്‌. ഗൃഹസ്ഥന്‍ കൂട്ടുകാരെ തെരെഞ്ഞെടുക്കുന്നതില്‍ ആവേശം പ്രകടിപ്പിക്കരുത്‌. സ്‌നേഹിതന്മാരെ എവിടേയും ഉണ്ടാക്കുന്നതിയാഇ വഴിവിട്ടുപോകരുത്‌. ആരെയെങ്കിലും സ്‌നേഹിതന്മാരായി സ്വീകരിക്കുന്നതിനുമുന്‍പ്‌ അവരുടെ പ്രവൃത്തികളേയും അവര്‍ മട്ടുള്ളവരോടു പെരുമാറുന്ന രീതിയേയും നോക്കിക്കണ്ടു ഗുണദോഷനിരൂപണം ചെയ്യണം.

ഈ ശ്ലോകം അതു വ്യക്തമാക്കുന്നു.

സൌഹാര്‍ദ്ദം വ്യവഹാരാംശ്ച പ്രവൃത്തീം
പ്രകൃതീം നൃണാം
സഹവാസേന തര്‍ക്കൈശ്ച വിദിത്വാ വിശ്വസേത്‌ തത:

തന്റെ യശസ്സിനെപ്പറ്റിയോ, തന്റെ പൌരുഷത്തെക്കുറിച്ചോ, തന്റെ ധനത്തെപ്പറ്റിയോ ഒരു ഗൃഹസ്ഥന്‍ സംസാരിക്കരുത്‌. തന്നോടു ആരെങ്കിലും സ്വകാര്യമായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഒരിക്കലും മറ്റൊരാളോട്‌ സ്വന്തം ഭാര്യയോടു പോലുമോ പറയാന്‍ പാടില്ല.

സ്വീയം യശ: പൌരുഷം ച ഗുപ്‌തേയ കഥിതം ച യത്‌
കൃതം യദുപകാരായ ധര്‍മ്മജ്ഞോ ന പ്രകാശയേത്

ഗൃഹസ്ഥന്‍ താന്‍ ദരിദ്രനാണെന്നോ, ധനികനാണെന്നോ പറയരുത്‌. സ്വന്തം ധനത്തെക്കുറിച്ചു വമ്പു പറയരുത്‌. സ്വന്തം രഹസ്യങ്ങള്‍ ഉള്ളില്‍ തന്നെ വെച്ചുകൊള്ളണം. ഇത് അയാളുടെ ധര്‍മ്മമാണ്‌. ഇങ്ങനെ ചെയ്യാതിരിക്കുന്ന മനുഷ്യനെ അസദ്‌വൃത്തനായി കണക്കാക്കണമെന്നാണ്‌ ശാസ്ത്രഭാഷ്യം.
ഗൃഹസ്ഥന്‍ മാനസികമായി വളരെയേറെ ബലമുള്ളവനായിരിക്കണം.

 കാരണം തന്നെ ആശ്രയിച്ചു മറ്റനവധിപേര്‍ നിലകൊള്ളുന്നു എന്ന തികഞ്ഞബോധം ഗൃഹസ്ഥനിലുണ്ടായിരിക്കണം. ഗൃഹസ്ഥന്‌ ഒരു ദൌര്‍ബല്യം പറ്റിയാലും അയാള്‍ ഒരു തെറ്റു ചെയ്തുപോയാലും അങ്ങനെ വന്നുപ്പൊയി എന്നു പരസ്യമായി പറയരുത്‌. താന്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കാര്യത്തില്‍ പരാജയം നിശ്ചയമാണെന്നു തനിക്കറിയാമെന്നുള്ളപ്പോള്‍ അതിനെപ്പറ്റിയും സംസാരിക്കരുത്‌. ഉള്ളിലെ അവസ്ഥ പുറത്തുവിടുന്നത്‌ ഗൃഹസ്ഥനെ ന്യായമായ സ്വധര്‍മ്മനുഷ്ഠാനത്തിന്‌ അപ്രാപ്തനാക്കും.

ഗൃഹസ്ഥന്‍ അറിവും ധനവും ആര്‍ജ്ജിക്കാന്‍ തീവ്രമായി പ്രയത്നംചെയ്തുകൊണ്ടിരിക്കണം. ധനസമ്പാദനത്തിനായി അദ്ധ്വാനം ചെയ്യാത്ത ഗൃഹസ്ഥന്‍ അസദ്‌വൃത്തനാകുന്നു. അനേകജനങ്ങള്‍ തന്നെ ആശ്രയിച്ചിരിക്കെ അലസനായി കാലം കഴിച്ചു തൃപ്തിയടയുന്നവന്‍ അധര്‍മ്മാചാരിയാകുന്നു. 
ധനത്തിനുവേണ്ടി അദ്ധ്വാനിച്ചു ദനം സമ്പാദിച്ചവരായി വളരെപ്പേര്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ ഈ കാണുന്ന നാഗരികതയും പുരോഗതിയും നമ്മുടെ നാടിനുണ്ടാകുമായിരുന്നോ? 

സമുദായത്തിന്റേയും ജീവിതത്തിന്റേയും കേന്ദ്രം ഇതിനാല്‍ ഗൃഹസ്ഥാശ്രമിയാകുന്നു. ഉത്കൃഷ്ടമാര്‍ഗ്ഗത്തിലൂടെ ധനസമ്പാദനം നടത്തി ഉത്കൃഷ്ടകാര്യങ്ങള്‍ക്കായി ചിലവാക്കുന്നത്‌ ഒരു തരം ഈശ്വരാരാധനയാകുന്നു. 
സല്‍പ്പേരു സമ്പാദിക്കുവാന്‍ ഗൃഹസ്ഥന്‍ എല്ലാവിധത്തിലും അദ്ധ്വാനിക്കണം. അയാള്‍ ചൂതു കളിക്കുകയോ കളവു പറയുകയോ അന്യര്‍ക്കുയ് ദ്രോഹഹേതുവാകുകയോ അരുത്‌. 

മനുഷ്യന്‍ പലപ്പോഴും തങ്ങള്‍ക്കു നിര്‍വ്വഹിക്കുവാന്‍ കഴിയാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടുക നിമിത്തം ഉദ്ദേശ്യസിദ്ധിക്കുവേണ്ടി മറ്റുള്ളവരെ ചതിക്കുന്നു. നമ്മള്‍ ചെയ്യുന്ന ഏതു കാര്യത്തിലും കാലപരിഗണന ആവശ്യമുണ്ട്. ഒരവസരത്തില്‍ പരാജയപ്പെട്ടേയ്ക്കവുന്ന ഒരു കാര്യം മറ്റൊരവസരത്തില്‍ വലിയ വിജയമായി എന്നു വരാം.

ഗൃഹസ്ഥന്‍ എപ്പോഴും സത്യം പറയുന്നവനായിരിക്കണം. ജനങ്ങള്‍ക്കു ഗുണപ്രദവും പ്രിയങ്കരവുമായ വാക്കുകള്‍ ഉപയോഗിച്ചു സൌമ്യമായി സംസാരിക്കണം. അന്യരുടെ വ്യാപാരങ്ങളെക്കുറിച്ചു സംസാരിക്കരുത്‌. 

സത്യം മൃദുപ്രിയം ധീരോ
വാക്യം ഹിതകരം വദേത്‌
അത്മൌത്‌കര്‍ഷ്യം തഥാ നിന്ദാം 
പരേഷാം പരിവര്‍ജ്ജയേത്.

ഗൃഹസ്ഥന്‍ തന്റെ രാജ്യത്തിനു വേണ്ടിയുള്ള യുദ്ധത്തിലോ, മിത്രങ്ങളുടെ പ്രാണരക്ഷാര്‍ഥമോ മരിക്കുന്നുവെങ്കില്‍ അയാള്‍ ധ്യാനം കൊണ്ടു യോഗികള്‍ പ്രാപിക്കുന്ന പദം തന്നെ പ്രാപിക്കുന്നു.


നമ്മുടെ ഉള്ളിലെ ആറു രാക്ഷസന്മാർ

നമ്മുടെ ഉള്ളിലെ ആറു രാക്ഷസന്മാർ

ആധുനിക ലോകത്തോട് വേദങ്ങൾക്ക് ചിലതു പറയാനുണ്ട്. അസാധാരണമെന്ന് നമുക്ക് തോന്നാവുന്ന അത്തരത്തിലുള്ള ഒരുപദേശം ഏറെ പ്രസക്തമാണെന്ന് തോന്നുന്നു. നമുക്ക് നമ്മോടുതന്നെ ഒന്നു സംവദിക്കാൻ ഈ മന്ത്രം ഏറെ പ്രയോജനം ചെയ്യും.

ഓം ഉലൂകയാതുo ശുശുലുകായതും 
ജഹി ശ്വയാതുമുത കോകയാതുമ് 
സുപർണ്ണയാതുമുത ഗൃത്രയാതും
ദൃഷദേവ പ്രമൃണ രക്ഷ ഇന്ദ്ര

ഋഗ്വേദത്തിലും (7 . 104 . 22 )അഥർവ്വവേദത്തിലും ( 8 . 4 . 22 ) ഒരുപോലെ കടന്നുവരുന്ന അസാധാരണ മന്ത്രം. വസിഷ്ഠനാണ് ഈ മന്ത്രത്തിന്റെ ദൃഷ്ടാവ്. എന്താണീ മന്ത്രത്തിന്റെ അർത്ഥമെന്നു നമുക്കു നോക്കാം. നമ്മുടെ ഉള്ളിലെ ഈ ആറു രാക്ഷസന്മാർ ആരെല്ലാമാണെന്നു നോക്കാം. 

1. മൂങ്ങയെപോലെ ബുദ്ധിശൂന്യമായി പ്രവർത്തിക്കുക,(ഉലൂകയാതും) 

2 . ചെന്നായെപോലെ ക്രൂരമായി പ്രവർത്തിക്കുക,( ശുശുലൂകയാതും)

3.പട്ടിയെപ്പോലെ അന്യോന്യം മത്സരിക്കുകയും മനുഷ്യന്റെ മുൻപിൽ വാലാട്ടുകയും ചെയ്യുക,( ശ്വയാതും) 

4. ചക്രവാകപ്പക്ഷിയെപോലെ കാമത്തോടെ പെരുമാറുക,(കോകയാതു) 

5. ഗരുഡനെപോലെ ഗർവ്വോടും അഹങ്കാരത്തോടും ജീവിക്കുക, 

6. കഴുകനെപോലെ അന്യന്റെ ശവം കൊണ്ട് ജീവിക്കുക.

ഈ ആറു രാക്ഷസന്മാരാണ് ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ. ഇവ നമ്മെ കീഴടക്കുന്നുണ്ടോ എന്ന് നാം വാരം വാരം ചിന്തിച്ചുകൊണ്ടേ ഇരിക്കണം. പ്രാണനാണ് വസിഷ്ഠനെന്ന് ഏവർക്കും അറിയാമല്ലോ. 'പ്രാണോ വൈ വസിഷ്ഠഹ:' എന്ന് പറയാറുണ്ട്. നമ്മുടെ പ്രാണന് സുഖവും സന്തോഷവും ഉണ്ടാകുമ്പോഴേ മനസ്സും ആത്മാവും ശാന്തമാവുകയുള്ളൂ. 

നാം പറഞ്ഞു ഇന്നിന്റെ ലോകം ഭയാനകമായ സങ്കുചിത വിചാരങ്ങളാൽ മൂടപ്പെട്ടിട്ടുള്ളതാണെന്ന്. എന്നാൽ എങ്ങനെ. ഏതുവിധത്തിലാണ് ആ ഭയങ്കരത നടമാടുന്നതെന്നാണ് ഈ മന്ത്രം നമ്മെ പഠിപ്പിക്കുന്നത്. സാർവ്വജനീനമാണ് വേദത്തിലെ ഉക്തികൾ. മൂങ്ങയും, ചെന്നായയും, പട്ടിയും, ചക്രവാക പക്ഷിയും, ഗരുഡനും, കഴുകനും നമ്മുടെ മനസ്സിൽ കയറിക്കൂടാതെ അനുനിമിഷം കാത്തു സൂക്ഷിക്കുക!

1 . ഉലൂകയാതും ( മൂങ്ങ )

മൂങ്ങക്ക് പ്രകാശത്തെ പേടിയാണ്. സത്യത്തിന്റെ പ്രതീകമാണല്ലോ പ്രകാശം. സത്യമാകുന്നു പ്രകാശത്തെ പിടിക്കുമ്പോൾ സത്യത്തെ വെറുക്കുന്നവരായി നാം മാറും. സത്യത്തെ നാം അംഗീകരിച്ചേ പറ്റൂ. ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സത്യത്തിനു നേരെ പുറംതിരിഞ്ഞു നിൽക്കരുത്. പ്രകൃതിയിൽ സംഭവിക്കേണ്ടതാണ് സംഭവിക്കുന്നത്.

 സത്യത്തെ ത്യജിക്കുന്നതിലൂടെ ഈശ്വരനെയാണ് നാം ത്യജിക്കുന്നത്. സത്യത്തെ ആശ്ലേഷിക്കാത്തവന് എങ്ങനെ ഭക്തിയും ആധ്യാത്മികതയും ഉണ്ടാവും. ഈ ലോകത്തു നമുക്കു കിട്ടുന്നതെല്ലാം ജന്മജന്മാന്തരങ്ങളായി നാം ആർജ്ജിച്ച പാപപുണ്ണ്യ ഫലങ്ങളാണ്. ആ ഫലം നാം കഴിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സദാ ഓർക്കുക.

2 . ശുശുലൂകയാതും ( ചെന്നായ് )

ക്രൂരതയാണ് നമ്മുടെ മനസ്സിനെ സമാവേശിക്കുന്ന രണ്ടാമത്തെ രാക്ഷസൻ. ഇത് ചെന്നായെപോലെയാണ്. ചെന്നായ് യാതൊരു മനസ്സലിവുമില്ലാതെ പ്രവർത്തിക്കുന്നു. നമ്മിൽ ചിലരെങ്കിലും ഇത്തരം ക്ർരോര്തകളിൽ ചെന്നു വീഴാറുണ്ട്. അപ്പോൾ നമ്മിൽ സ്നേഹത്തിന്റെ തരിമ്പും വന്നു കേറില്ല.

 നോക്കൂ നാം ആരോടെങ്കിലുമൊക്കെ ക്രൂരതയോടു പെരുമാറിയതിനുശേഷം ഈശ്വരപ്രാർത്ഥന നടത്തിയതുകൊണ്ട് വല്ല പ്രയോജനവുമുണ്ടാകുമോ? ക്രൂരത മനസ്സിലുള്ളവനെ ഭക്തിയോ സ്നേഹമോ ഉണ്ടാകുമോ? ഭക്തിയും സ്നേഹവും ഉണ്ടാകണമെങ്കിൽ ക്രൂരത എന്ന ചെന്നായെ മനസ്സിൽ നിന്ന് കുടിയിറക്കി വിടാൻ കഴിയണം. സ്വന്തം മകനോടോ ഭാര്യയോടോ ഭർത്താവിനോടോ പോലും സൗമ്യമായി ഇടപഴകാൻ കഴിയാതെ ചെന്നായ് വന്നുകുടിയിരിക്കുന്ന മനസ്സുകളെ നമുക്ക് പത്രത്താളുകളിൽ വായിച്ചറിയാം.

3 . ശ്വയാതും (നായയുടെ സ്വഭാവം)

മൂന്നമത്തെ രാക്ഷസൻ നായയാണ്. അന്യോന്യം മത്സരിക്കുന്ന സ്വാഭാവമാണ് നായ്ക്കുള്ളത്. ഭക്തിയും ആധ്യാത്മികതയും ഉള്ളിടത്തു മത്സരത്തിനെന്തു പ്രസക്തി? ലോകത്തെ ആകമാനം സ്നേഹിക്കാൻ നാം ഒരുമ്പെടുമ്പോൾ അവിടെ മത്സരത്തിനെന്താണ് കാര്യം? മറ്റൊരാളേക്കാൾ നന്നായി ചെയ്യാൻ പരിശ്രമിക്കുന്നതിലാണ് മത്സരം ആരംഭിക്കുന്നത്. പക്ഷെ ഉദ്ദേശിച്ച ശുദ്ധിയിലല്ല കാര്യങ്ങൾ ചെന്നെത്തുക.

 മത്സരങ്ങളെല്ലാം സ്വയം നേടിയെടുക്കാനും വെട്ടിപ്പിടിക്കാനുമാണ്. ഏറ്റവും നല്ലതു ഹൃദയത്തെ നേടുന്നതാണ്. സ്വഹൃദയത്തിൽ നായ് ഇരിക്കുന്നുണ്ടെങ്കിൽ അത് മത്സരിക്കാൻ ശ്രമിക്കും. ഒരു സാധകൻ ആദ്യമെടുക്കേണ്ട തീരുമാനം ഈ നായ സ്വഭാവം സ്വാഹൃദയത്തിൽ നിന്നെടുത്തു കളയാനാണ്? നമുക്ക് കൂടുതൽ കൂടുതൽ ദത്തശ്രദ്ധരായി നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കാം. 

അവിടെ മൂങ്ങക്ക് സ്ഥാനമില്ല, ചെന്നായ്ക്കു സ്ഥാനമില്ല, നായ്ക്കും സ്ഥാനമില്ല. നായുടെ മറ്റൊരു ദൂഷ്യ ഗുണം അത് യജമാനന്റെ മുൻപിൽ വാലാട്ടി നിൽക്കും. സ്വന്തം കാര്യത്തിന് ആരുടെ മുൻപിലും സ്വന്തം നില മറന്ന്, താനെന്തെന്നു തിരിച്ചറിയാതെ വാലാട്ടി നിൽക്കുന്ന പട്ടിയായി നാം മാറരുത്. തന്റെ നേട്ടങ്ങൾ തന്നെ തേടി വരുമ്പോൾ നമ്രശിരസ്കനായി അവ സ്വീകരിക്കാം. എന്നാൽ വാലാട്ടിപട്ടിയായി സ്വന്തം കാര്യങ്ങൾക്കു വേണ്ടി എന്തു കുതികാൽവെട്ടിനും ഒരു ഭക്തനോ സാധകനോ ഒരുങ്ങി പുറപ്പാടെരുത്.

4 . കോകയാതു ( ചക്രവാകപക്ഷിയോ ഹംസമോ)

മനുഷ്യമനസ്സിനെ മദിക്കുന്ന നാലാമത്തെ രാക്ഷസൻ കാമമാണ്. ചക്രവാകപ്പക്ഷിയും ഹംസവും കാമാതുരതയുടെ പ്രതീകങ്ങളാണ്. നമ്മുടെ സമൂഹത്തിലേക്ക് നോക്കുക. അവിടെ 75 കാരനും 80 കാരനും വളരെ കാമാതുരമായി പെരുമാറുന്നു. ഭക്തിവേണ്ട സ്നേഹം വേണ്ട. അവയെല്ലാം അന്ധവിശ്വാസമാണെന്ന് പറഞ്ഞു നാം. ഭക്തിയുടെ സ്ഥാനത്ത് ഭഗവാന്റെ സ്ഥാനത്ത് ഇന്ന് കാമാതുരത താണ്ഡവനൃത്തം നടത്തുന്നു. 

അതിന്റെ ലാസ്യത്തിൽ നേഴ്‌സറി കുഞ്ഞുങ്ങൾ തൊട്ട് 80 കാരൻ വരെ, അദ്ധ്യാപകൻ തൊട്ട് മന്ത്രിവരെ മുഴുകിയിരിക്കുന്നു. ഈ രാക്ഷസനെ നാം മുടിയൊഴിപ്പിക്കണം നമ്മുടെ ഹൃദയങ്ങളിൽ നിന്ന്. ഹൃദയത്തിൽ കമങ്ങൾ ആഗ്രഹങ്ങൾ കടന്നുവരുന്നതോടെ നമ്മുടെ ഉള്ളിലെ പരാശക്തി അപ്രത്യക്ഷമാകുന്നു. ചണ്ഡമുണ്ഡന്മാർ അവിടേക്കു കുടിയേറുന്നു. ചെറുതെങ്കിലും ആഗ്രഹങ്ങൾ ചക്രവാക പക്ഷിയെപ്പോലെ നമ്മെ കീഴടക്കുമെന്ന് തീർച്ച.

5. സുപർണയാതു ( ഗരുഡൻ )

അഞ്ചാമത്തെ രാക്ഷസൻ ഗരുഡനെപോലെ അഹങ്കാരമാണ്. അഹങ്കാരം ഒരു സാധനക്കും തപസ്സിനും മുന്നോട്ടുപോകാൻ കഴിയാത്തത്ര ശക്തമായ രാക്ഷസവൃത്തിയാണ്. സാധന ആരംഭിക്കുമ്പോൾ അതിന്റെ ഗതിവിഗതികളിൽ ഭക്തി കുറയുന്നതോടെ അഹങ്കാരം വർദ്ധിക്കും. ഗർവ്വിനതിരുകളില്ല.

 തൻ സാധനചെയ്യുന്നവനാണ്. താൻ ഇങ്ങനെ ചെയ്താൽ ഇന്ന ഫലങ്ങളുണ്ടാകും. അതിനാൽ തന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. എന്നിത്യാദി ഗർവ്വുകൾ സാധകൻ പിടികൂടും. ചിലർ പണത്തിന്റെ കാര്യത്തിലാണ് ഈ ഗർവ്വുകാട്ടുക. മറ്റു ചിലരാകട്ടെ തന്റെ സിദ്ധികളിലായിരിക്കും, വേറെ ചിലർ അധികാരത്തിനും സ്വാധീന ശക്തിയിലുമായിരിക്കും ഇത് കാട്ടുക.

6. ഗൃധ്രയാതു ( കഴുകൻ)

ആറാമത്തെ രാക്ഷസൻ കഴുകാനാണ്. അന്യന്റെ നാശത്തിൽനിന്നും സ്വയം നേട്ടങ്ങൾ കൊയ്യുന്നതിന്റെ പ്രതീകമാണ് കഴുകൻ. കാരണം കഴുകന്റെ കണ്ണുകൾ ശവത്തിലാണല്ലോ. സാധകനും തപസ്വിയും ഒരിക്കലും അന്യനെ ഇല്ലാതാക്കാനും അവന്റെ വളർച്ചയെ ഇല്ലാതാക്കാനോ ശ്രമിക്കരുത്. ആശ്രമത്തിലൂടെ തനിക്കു നേട്ടമുണ്ടാകുമെന്നും ഭക്തൻ കരുതരുത്.

 മത്സരത്തിന്റെ പ്രതീകമായ നായേയും അന്യന്റെ തളർച്ചയിൽ നിന്ന് സ്വയം നേട്ടമുണ്ടാകാമെന്നു കരുതുന്ന കഴുകനും ഒരേ കൂട്ടരാണ്. ഓർക്കുക അന്യന്റെ ക്ഷയത്തിന് ശ്രമിച്ചാൽ നമ്മുടെ ഹൃദയത്തിൽ പരാശക്തി രണചണ്ഡികയായി ഉയിർകൊള്ളും. കാരണം സ്വഹൃദയത്തിൽ അത്തരത്തിൽ നീച വാസനകളെ ഉയരാൻ സാധകനൊരിക്കലും അനുവദിക്കരുത്.

പക്ഷേ ഈ ആറു രാക്ഷസന്മാർ സദാ നമ്മെ വേട്ടയാടാൻ ശ്രമിക്കുമെന്ന് തീർച്ച. സമൂഹത്തിൽ ഭക്തിയുടെ പരമമായ ഭാവം വാരിവിതറുന്നതിലൂടെ മാത്രമേ നമുക്ക് ഈ രാക്ഷസരെ തോൽപ്പിക്കാനാകൂ. അതിന് ഏറെ ദേവതകളുടെ പ്രസാദം വേണം. ആ പ്രസാദം വന്നണഞ്ഞാൽ, പ്രകൃതി നമുക്ക് അനുകൂലമായ ഭക്തിവസന്തം തളിർക്കാറ്റു വീശിത്തരികയായി. ആ തളിർ കാറ്റ് ആസ്വദിക്കാൻ കഠിനമായ തപശ്ചര്യ നാം കൊണ്ടാടേണ്ടതുണ്ട്. 

ഏതു നിമിഷവും ഒരു ഭക്തനെ മൂങ്ങ ആക്രമിക്കാം. ഏതു നിമിഷവും ചെന്നായ് മനസ്സിനെ കീഴ്പ്പെടുത്താം. ഏതു സാഹചര്യത്തിലും ഒരു നായ് ഹൃദയ ശ്രീകോവിലേക്ക് ഓടിക്കയറാം. ഏതു സമയത്തും ചക്രവാക പക്ഷി നമ്മുടെ ഹൃദയത്തിലെ പ്രതിഷ്ഠയാകാം. ഏപ്പോൾ വേണമെങ്കിലും ഹൃദയത്തിൽ ഗരുഡൻ വന്നു കയറാം. ഏതു സാഹചര്യത്തിലും അന്യന്റെ വീഴ്ചയിൽ സ്വയം നേട്ടമുണ്ടാക്കാമെന്നു കരുതുന്ന ശവം തീനിയായ കഴുകൻ നമ്മുടെ മനസിനെ കീഴടക്കാം. സദാ ശ്രദ്ധയോടെ കാടിനസാധനയോടെ ഈ രാക്ഷസരെയെല്ലാം നമുക്ക് വകവരുത്താം.അതിന് ഹൃദയം ഭക്തിയിൽ നിറയണം.


നമ്മുടെ ഉള്ളിലെ ആറു രാക്ഷസന്മാർ

നമ്മുടെ ഉള്ളിലെ ആറു രാക്ഷസന്മാർ

ആധുനിക ലോകത്തോട് വേദങ്ങൾക്ക് ചിലതു പറയാനുണ്ട്. അസാധാരണമെന്ന് നമുക്ക് തോന്നാവുന്ന അത്തരത്തിലുള്ള ഒരുപദേശം ഏറെ പ്രസക്തമാണെന്ന് തോന്നുന്നു. നമുക്ക് നമ്മോടുതന്നെ ഒന്നു സംവദിക്കാൻ ഈ മന്ത്രം ഏറെ പ്രയോജനം ചെയ്യും.

ഓം ഉലൂകയാതുo ശുശുലുകായതും 
ജഹി ശ്വയാതുമുത കോകയാതുമ് 
സുപർണ്ണയാതുമുത ഗൃത്രയാതും
ദൃഷദേവ പ്രമൃണ രക്ഷ ഇന്ദ്ര

ഋഗ്വേദത്തിലും (7 . 104 . 22 )അഥർവ്വവേദത്തിലും ( 8 . 4 . 22 ) ഒരുപോലെ കടന്നുവരുന്ന അസാധാരണ മന്ത്രം. വസിഷ്ഠനാണ് ഈ മന്ത്രത്തിന്റെ ദൃഷ്ടാവ്. എന്താണീ മന്ത്രത്തിന്റെ അർത്ഥമെന്നു നമുക്കു നോക്കാം. നമ്മുടെ ഉള്ളിലെ ഈ ആറു രാക്ഷസന്മാർ ആരെല്ലാമാണെന്നു നോക്കാം. 

1. മൂങ്ങയെപോലെ ബുദ്ധിശൂന്യമായി പ്രവർത്തിക്കുക,(ഉലൂകയാതും) 

2 . ചെന്നായെപോലെ ക്രൂരമായി പ്രവർത്തിക്കുക,( ശുശുലൂകയാതും)

3.പട്ടിയെപ്പോലെ അന്യോന്യം മത്സരിക്കുകയും മനുഷ്യന്റെ മുൻപിൽ വാലാട്ടുകയും ചെയ്യുക,( ശ്വയാതും) 

4. ചക്രവാകപ്പക്ഷിയെപോലെ കാമത്തോടെ പെരുമാറുക,(കോകയാതു) 

5. ഗരുഡനെപോലെ ഗർവ്വോടും അഹങ്കാരത്തോടും ജീവിക്കുക, 

6. കഴുകനെപോലെ അന്യന്റെ ശവം കൊണ്ട് ജീവിക്കുക.

ഈ ആറു രാക്ഷസന്മാരാണ് ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ. ഇവ നമ്മെ കീഴടക്കുന്നുണ്ടോ എന്ന് നാം വാരം വാരം ചിന്തിച്ചുകൊണ്ടേ ഇരിക്കണം. പ്രാണനാണ് വസിഷ്ഠനെന്ന് ഏവർക്കും അറിയാമല്ലോ. 'പ്രാണോ വൈ വസിഷ്ഠഹ:' എന്ന് പറയാറുണ്ട്. നമ്മുടെ പ്രാണന് സുഖവും സന്തോഷവും ഉണ്ടാകുമ്പോഴേ മനസ്സും ആത്മാവും ശാന്തമാവുകയുള്ളൂ. 

നാം പറഞ്ഞു ഇന്നിന്റെ ലോകം ഭയാനകമായ സങ്കുചിത വിചാരങ്ങളാൽ മൂടപ്പെട്ടിട്ടുള്ളതാണെന്ന്. എന്നാൽ എങ്ങനെ. ഏതുവിധത്തിലാണ് ആ ഭയങ്കരത നടമാടുന്നതെന്നാണ് ഈ മന്ത്രം നമ്മെ പഠിപ്പിക്കുന്നത്. സാർവ്വജനീനമാണ് വേദത്തിലെ ഉക്തികൾ. മൂങ്ങയും, ചെന്നായയും, പട്ടിയും, ചക്രവാക പക്ഷിയും, ഗരുഡനും, കഴുകനും നമ്മുടെ മനസ്സിൽ കയറിക്കൂടാതെ അനുനിമിഷം കാത്തു സൂക്ഷിക്കുക!

1 . ഉലൂകയാതും ( മൂങ്ങ )

മൂങ്ങക്ക് പ്രകാശത്തെ പേടിയാണ്. സത്യത്തിന്റെ പ്രതീകമാണല്ലോ പ്രകാശം. സത്യമാകുന്നു പ്രകാശത്തെ പിടിക്കുമ്പോൾ സത്യത്തെ വെറുക്കുന്നവരായി നാം മാറും. സത്യത്തെ നാം അംഗീകരിച്ചേ പറ്റൂ. ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സത്യത്തിനു നേരെ പുറംതിരിഞ്ഞു നിൽക്കരുത്. പ്രകൃതിയിൽ സംഭവിക്കേണ്ടതാണ് സംഭവിക്കുന്നത്.

 സത്യത്തെ ത്യജിക്കുന്നതിലൂടെ ഈശ്വരനെയാണ് നാം ത്യജിക്കുന്നത്. സത്യത്തെ ആശ്ലേഷിക്കാത്തവന് എങ്ങനെ ഭക്തിയും ആധ്യാത്മികതയും ഉണ്ടാവും. ഈ ലോകത്തു നമുക്കു കിട്ടുന്നതെല്ലാം ജന്മജന്മാന്തരങ്ങളായി നാം ആർജ്ജിച്ച പാപപുണ്ണ്യ ഫലങ്ങളാണ്. ആ ഫലം നാം കഴിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സദാ ഓർക്കുക.

2 . ശുശുലൂകയാതും ( ചെന്നായ് )

ക്രൂരതയാണ് നമ്മുടെ മനസ്സിനെ സമാവേശിക്കുന്ന രണ്ടാമത്തെ രാക്ഷസൻ. ഇത് ചെന്നായെപോലെയാണ്. ചെന്നായ് യാതൊരു മനസ്സലിവുമില്ലാതെ പ്രവർത്തിക്കുന്നു. നമ്മിൽ ചിലരെങ്കിലും ഇത്തരം ക്ർരോര്തകളിൽ ചെന്നു വീഴാറുണ്ട്. അപ്പോൾ നമ്മിൽ സ്നേഹത്തിന്റെ തരിമ്പും വന്നു കേറില്ല.

 നോക്കൂ നാം ആരോടെങ്കിലുമൊക്കെ ക്രൂരതയോടു പെരുമാറിയതിനുശേഷം ഈശ്വരപ്രാർത്ഥന നടത്തിയതുകൊണ്ട് വല്ല പ്രയോജനവുമുണ്ടാകുമോ? ക്രൂരത മനസ്സിലുള്ളവനെ ഭക്തിയോ സ്നേഹമോ ഉണ്ടാകുമോ? ഭക്തിയും സ്നേഹവും ഉണ്ടാകണമെങ്കിൽ ക്രൂരത എന്ന ചെന്നായെ മനസ്സിൽ നിന്ന് കുടിയിറക്കി വിടാൻ കഴിയണം. സ്വന്തം മകനോടോ ഭാര്യയോടോ ഭർത്താവിനോടോ പോലും സൗമ്യമായി ഇടപഴകാൻ കഴിയാതെ ചെന്നായ് വന്നുകുടിയിരിക്കുന്ന മനസ്സുകളെ നമുക്ക് പത്രത്താളുകളിൽ വായിച്ചറിയാം.

3 . ശ്വയാതും (നായയുടെ സ്വഭാവം)

മൂന്നമത്തെ രാക്ഷസൻ നായയാണ്. അന്യോന്യം മത്സരിക്കുന്ന സ്വാഭാവമാണ് നായ്ക്കുള്ളത്. ഭക്തിയും ആധ്യാത്മികതയും ഉള്ളിടത്തു മത്സരത്തിനെന്തു പ്രസക്തി? ലോകത്തെ ആകമാനം സ്നേഹിക്കാൻ നാം ഒരുമ്പെടുമ്പോൾ അവിടെ മത്സരത്തിനെന്താണ് കാര്യം? മറ്റൊരാളേക്കാൾ നന്നായി ചെയ്യാൻ പരിശ്രമിക്കുന്നതിലാണ് മത്സരം ആരംഭിക്കുന്നത്. പക്ഷെ ഉദ്ദേശിച്ച ശുദ്ധിയിലല്ല കാര്യങ്ങൾ ചെന്നെത്തുക.

 മത്സരങ്ങളെല്ലാം സ്വയം നേടിയെടുക്കാനും വെട്ടിപ്പിടിക്കാനുമാണ്. ഏറ്റവും നല്ലതു ഹൃദയത്തെ നേടുന്നതാണ്. സ്വഹൃദയത്തിൽ നായ് ഇരിക്കുന്നുണ്ടെങ്കിൽ അത് മത്സരിക്കാൻ ശ്രമിക്കും. ഒരു സാധകൻ ആദ്യമെടുക്കേണ്ട തീരുമാനം ഈ നായ സ്വഭാവം സ്വാഹൃദയത്തിൽ നിന്നെടുത്തു കളയാനാണ്? നമുക്ക് കൂടുതൽ കൂടുതൽ ദത്തശ്രദ്ധരായി നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കാം. 

അവിടെ മൂങ്ങക്ക് സ്ഥാനമില്ല, ചെന്നായ്ക്കു സ്ഥാനമില്ല, നായ്ക്കും സ്ഥാനമില്ല. നായുടെ മറ്റൊരു ദൂഷ്യ ഗുണം അത് യജമാനന്റെ മുൻപിൽ വാലാട്ടി നിൽക്കും. സ്വന്തം കാര്യത്തിന് ആരുടെ മുൻപിലും സ്വന്തം നില മറന്ന്, താനെന്തെന്നു തിരിച്ചറിയാതെ വാലാട്ടി നിൽക്കുന്ന പട്ടിയായി നാം മാറരുത്. തന്റെ നേട്ടങ്ങൾ തന്നെ തേടി വരുമ്പോൾ നമ്രശിരസ്കനായി അവ സ്വീകരിക്കാം. എന്നാൽ വാലാട്ടിപട്ടിയായി സ്വന്തം കാര്യങ്ങൾക്കു വേണ്ടി എന്തു കുതികാൽവെട്ടിനും ഒരു ഭക്തനോ സാധകനോ ഒരുങ്ങി പുറപ്പാടെരുത്.

4 . കോകയാതു ( ചക്രവാകപക്ഷിയോ ഹംസമോ)

മനുഷ്യമനസ്സിനെ മദിക്കുന്ന നാലാമത്തെ രാക്ഷസൻ കാമമാണ്. ചക്രവാകപ്പക്ഷിയും ഹംസവും കാമാതുരതയുടെ പ്രതീകങ്ങളാണ്. നമ്മുടെ സമൂഹത്തിലേക്ക് നോക്കുക. അവിടെ 75 കാരനും 80 കാരനും വളരെ കാമാതുരമായി പെരുമാറുന്നു. ഭക്തിവേണ്ട സ്നേഹം വേണ്ട. അവയെല്ലാം അന്ധവിശ്വാസമാണെന്ന് പറഞ്ഞു നാം. ഭക്തിയുടെ സ്ഥാനത്ത് ഭഗവാന്റെ സ്ഥാനത്ത് ഇന്ന് കാമാതുരത താണ്ഡവനൃത്തം നടത്തുന്നു. 

അതിന്റെ ലാസ്യത്തിൽ നേഴ്‌സറി കുഞ്ഞുങ്ങൾ തൊട്ട് 80 കാരൻ വരെ, അദ്ധ്യാപകൻ തൊട്ട് മന്ത്രിവരെ മുഴുകിയിരിക്കുന്നു. ഈ രാക്ഷസനെ നാം മുടിയൊഴിപ്പിക്കണം നമ്മുടെ ഹൃദയങ്ങളിൽ നിന്ന്. ഹൃദയത്തിൽ കമങ്ങൾ ആഗ്രഹങ്ങൾ കടന്നുവരുന്നതോടെ നമ്മുടെ ഉള്ളിലെ പരാശക്തി അപ്രത്യക്ഷമാകുന്നു. ചണ്ഡമുണ്ഡന്മാർ അവിടേക്കു കുടിയേറുന്നു. ചെറുതെങ്കിലും ആഗ്രഹങ്ങൾ ചക്രവാക പക്ഷിയെപ്പോലെ നമ്മെ കീഴടക്കുമെന്ന് തീർച്ച.

5. സുപർണയാതു ( ഗരുഡൻ )

അഞ്ചാമത്തെ രാക്ഷസൻ ഗരുഡനെപോലെ അഹങ്കാരമാണ്. അഹങ്കാരം ഒരു സാധനക്കും തപസ്സിനും മുന്നോട്ടുപോകാൻ കഴിയാത്തത്ര ശക്തമായ രാക്ഷസവൃത്തിയാണ്. സാധന ആരംഭിക്കുമ്പോൾ അതിന്റെ ഗതിവിഗതികളിൽ ഭക്തി കുറയുന്നതോടെ അഹങ്കാരം വർദ്ധിക്കും. ഗർവ്വിനതിരുകളില്ല.

 തൻ സാധനചെയ്യുന്നവനാണ്. താൻ ഇങ്ങനെ ചെയ്താൽ ഇന്ന ഫലങ്ങളുണ്ടാകും. അതിനാൽ തന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. എന്നിത്യാദി ഗർവ്വുകൾ സാധകൻ പിടികൂടും. ചിലർ പണത്തിന്റെ കാര്യത്തിലാണ് ഈ ഗർവ്വുകാട്ടുക. മറ്റു ചിലരാകട്ടെ തന്റെ സിദ്ധികളിലായിരിക്കും, വേറെ ചിലർ അധികാരത്തിനും സ്വാധീന ശക്തിയിലുമായിരിക്കും ഇത് കാട്ടുക.

6. ഗൃധ്രയാതു ( കഴുകൻ)

ആറാമത്തെ രാക്ഷസൻ കഴുകാനാണ്. അന്യന്റെ നാശത്തിൽനിന്നും സ്വയം നേട്ടങ്ങൾ കൊയ്യുന്നതിന്റെ പ്രതീകമാണ് കഴുകൻ. കാരണം കഴുകന്റെ കണ്ണുകൾ ശവത്തിലാണല്ലോ. സാധകനും തപസ്വിയും ഒരിക്കലും അന്യനെ ഇല്ലാതാക്കാനും അവന്റെ വളർച്ചയെ ഇല്ലാതാക്കാനോ ശ്രമിക്കരുത്. ആശ്രമത്തിലൂടെ തനിക്കു നേട്ടമുണ്ടാകുമെന്നും ഭക്തൻ കരുതരുത്.

 മത്സരത്തിന്റെ പ്രതീകമായ നായേയും അന്യന്റെ തളർച്ചയിൽ നിന്ന് സ്വയം നേട്ടമുണ്ടാകാമെന്നു കരുതുന്ന കഴുകനും ഒരേ കൂട്ടരാണ്. ഓർക്കുക അന്യന്റെ ക്ഷയത്തിന് ശ്രമിച്ചാൽ നമ്മുടെ ഹൃദയത്തിൽ പരാശക്തി രണചണ്ഡികയായി ഉയിർകൊള്ളും. കാരണം സ്വഹൃദയത്തിൽ അത്തരത്തിൽ നീച വാസനകളെ ഉയരാൻ സാധകനൊരിക്കലും അനുവദിക്കരുത്.

പക്ഷേ ഈ ആറു രാക്ഷസന്മാർ സദാ നമ്മെ വേട്ടയാടാൻ ശ്രമിക്കുമെന്ന് തീർച്ച. സമൂഹത്തിൽ ഭക്തിയുടെ പരമമായ ഭാവം വാരിവിതറുന്നതിലൂടെ മാത്രമേ നമുക്ക് ഈ രാക്ഷസരെ തോൽപ്പിക്കാനാകൂ. അതിന് ഏറെ ദേവതകളുടെ പ്രസാദം വേണം. ആ പ്രസാദം വന്നണഞ്ഞാൽ, പ്രകൃതി നമുക്ക് അനുകൂലമായ ഭക്തിവസന്തം തളിർക്കാറ്റു വീശിത്തരികയായി. ആ തളിർ കാറ്റ് ആസ്വദിക്കാൻ കഠിനമായ തപശ്ചര്യ നാം കൊണ്ടാടേണ്ടതുണ്ട്. 

ഏതു നിമിഷവും ഒരു ഭക്തനെ മൂങ്ങ ആക്രമിക്കാം. ഏതു നിമിഷവും ചെന്നായ് മനസ്സിനെ കീഴ്പ്പെടുത്താം. ഏതു സാഹചര്യത്തിലും ഒരു നായ് ഹൃദയ ശ്രീകോവിലേക്ക് ഓടിക്കയറാം. ഏതു സമയത്തും ചക്രവാക പക്ഷി നമ്മുടെ ഹൃദയത്തിലെ പ്രതിഷ്ഠയാകാം. ഏപ്പോൾ വേണമെങ്കിലും ഹൃദയത്തിൽ ഗരുഡൻ വന്നു കയറാം. ഏതു സാഹചര്യത്തിലും അന്യന്റെ വീഴ്ചയിൽ സ്വയം നേട്ടമുണ്ടാക്കാമെന്നു കരുതുന്ന ശവം തീനിയായ കഴുകൻ നമ്മുടെ മനസിനെ കീഴടക്കാം. സദാ ശ്രദ്ധയോടെ കാടിനസാധനയോടെ ഈ രാക്ഷസരെയെല്ലാം നമുക്ക് വകവരുത്താം.അതിന് ഹൃദയം ഭക്തിയിൽ നിറയണം.