പറമ്പുകളുടെ ആകൃതിയും അവയുടെ ഫലങ്ങളും
വൃത്താകാരത്തിലുള്ള പറമ്പിൽ വീട് പണിതു പാർത്താൽ കടുത്ത ദാരിദ്ര്യമായിരിക്കും ഫലം.
അർദ്ധചന്ദ്രാകാരത്തിലുള്ള പറമ്പിൽ വിട് പണിത് പാർത്താൽ ദുഖമായിരിക്കും ഫലം.
മൂന്നു, അഞ്ച്, ആറ് കോണുകളോടുകൂടിയ പറമ്പിൽ വിട് പണിത് താമസിച്ചാൽ രാജഭീതിയും ധനക്ഷയവുമായിരിക്കും
മത്സ്യത്തിന്റെയോ ആമയുടെയോ പുറം പോലെ ഉയർന്നിരിക്കുന്ന പറമ്പിൽ വിട് പണിതു താമസിച്ചാൽ നാൽക്കാലിനാശമായിരിക്കും ഫലം.
മുറത്തിന്റെ ആകൃതിയിലുള്ള പറമ്പിൽ വിട് പണിതു പാർത്താൽ ഗൃഹവാസികൾക്ക് വാതരോഗം ഉണ്ടാകുമത്രെ.
കുടത്തിന്റെ ആകൃതിയിൽ പറമ്പിൽ വിട് പണിതു പാർത്താൽ കുഷ്ഠരോഗം പിടിപെടുന്നതാണത്രെ.
നാഗപ്രുഷ്ഠത്തിൽ ഗൃഹനിർമ്മാണം അശുഭകരം
കിഴക്ക്പടിഞ്ഞാറ് നീളത്തിൽ തെക്കുവടക്ക് വീതികുറഞ്ഞ ഭൂപ്രദേശത്തെ നാഗപുഷ്ടം എന്ന പേരിലറിയപ്പെടും. അതിൽ വിട് പണിതു പാർത്താൽ പുത്രനാശം, ധനനാശം, ഭാര്യാഹാനി, ദുർമരണം ഇവയായിരിക്കും ഫലം.
എന്നാൽ തെക്കുവടക്ക് നീളത്തിലുള്ള പറമ്പിൽ വിട് നിർമ്മിച്ച് പാർക്കുന്നത് സർവ്വസിദ്ധിക്കും, നീളത്തിൽ മൂന്നിലൊന്ന് വീതി കുറഞ്ഞാൽ ധനാഗമനത്തിനും, ചതുരമായ ഭൂമി ബുദ്ധിവൃദ്ധിക്കും കാരണമാകും.
No comments:
Post a Comment