ഒരു പറമ്പിൽ വീടിനുള്ള സ്ഥാനനിർണ്ണയത്തെപ്പറ്റി പറയാം. ഉദാഹരണമായി ഇരുപത് സെന്റ് പുരയിടത്തിൽ കിഴക്കോട്ട് ദർശനമാകുന്ന വീടിന് തെക്കും വടക്കും സമമാക്കി തെക്കോട്ട് ഗമനം വെച്ച് തെക്കുപടിഞ്ഞാറ് കുറ്റിയിൽ സ്ഥാനനിർണ്ണയം ചെയ്യാം.
വടക്കോട്ട് ദർശനമാകുന്ന വീടിന് കിഴക്കുപടിഞ്ഞാറ് ദിക്കുകളിലെ ഗൃഹദൈർഘ്യം കഴിച്ച് ബാക്കി ഇരുഭാഗങ്ങളും സമമാക്കി കിഴക്കോട്ട് കണ്ട് അതിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് കുറ്റിയടിച്ച് പറമ്പിന്റെ കിടപ്പനുസരിച്ച് സ്ഥാനനിർണ്ണയം ചെയ്യാം.
ഗൃഹത്തിന് സ്ഥാനനിർണ്ണയം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
വീടിന് സ്ഥാനം നിർണ്ണയിക്കുമ്പോൾ ചരടുപോട്ടിയാൽ മൃത്യു വൈകാതെ സംഭവിക്കുമെന്ന് പറയണം.
സ്ഥാനത്ത് ഉറപ്പിക്കാനുള്ള സ്ഥാനകുറ്റിയുടെ കിഴക്കുദിക്കിലെക്കോ, ഈശകോണിലേക്കോ, വടക്കുദിക്കിലെക്കോ, വായുകോണിലേക്കോ ചുവടുഭാഗം ആയി കണ്ടാൽ മഹാരോഗമുണ്ടാകുമെന്ന് പറയണം.
വീട് പണിയുന്ന വ്യക്തിയെ സ്ഥാനനിർണ്ണയസമയത്തോ അതിനു മുൻപോ ദുഖിതനായി കണ്ടാൽ മരണഫലത്തെ പറയണം.
സ്ഥാനകുറ്റി ഏത് രാശിയെ ലക്ഷ്യമാക്കിയാണോ കിടക്കുന്നത് അത് ലഗ്നമായികണ്ട് ആ ഭൂമിയുടെ പുരാതനസ്ഥിതികളും തല്ക്കാലനിലകളും വരാനിരിക്കുന്ന കാര്യങ്ങളും പറയാം.
സ്ഥാനകുറ്റിയുടെ ചുവടുഭാഗം വിപരീതമായാൽ രോഗവും, വായു അഗ്നി കോണുകളിലേക്കായാൽ മരണവും, വടക്ക് അഗ്രവും തെക്ക് ചുവടുമായാൽ വീടുപണി പൂർത്തിയാകാൻ കാലദൈർഘ്യവും
കിഴക്ക് അഗ്രവും പടിഞ്ഞാറ് ചുവടുമായാൽ താമസം കൂടാതെ വീടുപണി പൂർത്തിയാകുമെന്നും പറയാം. കന്നിരാശിയിലേക്ക് ചുവടുഭാഗവും ഈശകോണിലേക്ക് അഗ്രവുമായാൽ സുഖവുമായിരിക്കും
കുറ്റി ഉണക്കമരമായാൽ അശുഭവും പാലുള്ളതായാൽ ശുഭവും പുന്നമരമായാൽ ഏറെ ഉത്തമവുമാണ്.
No comments:
Post a Comment