ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 March 2023

തറവാട്

തറവാട്

പഴയ കാലത്ത് കൂട്ടുകുടുംബ വ്യവസ്ഥയുടെ പൊതുഭവനമാണ് 
' തറവാട് ' എന്ന് അറിയപ്പെടുക. 
ഇന്ന് നമ്മൾ എല്ലാവരും വീടിനെ 'വീട്' എന്ന് പറയുന്നു, എല്ലാവരും മൂല കുടുംബത്തിനെ 'തറവാട് ' എന്ന് പറയുന്നു, എന്നാൽ പഴയ കാലത്ത് ജാതി അടിസ്ഥാനത്തിൽ വീടിനെ പല പേരുകളിൽ ആണ് വിളിച്ചിരുന്നത്, അവയിൽ ഇന്ന് പലതും വീടിൻ്റെ പര്യായമായി മാറി.(ഉദാ: ഇല്ലം, ഭവനം, കുടി,) .

വിപുലമായ കുടുംബ വ്യവസ്ഥയെയാണ് തറവാട് എന്ന് പറയുക, നായർ, കുറിച്യർ, തീയർ എന്നിവിഭാഗക്കാർ ജാതി വ്യവസ്ഥ കാലത്ത് കൂട്ടുകുടുംബമായാണ് കഴിഞ്ഞിരുന്നത്, അതിനാലാണ് അവരുടെ ഭവനങ്ങൾ തറവാട് എന്നറിയപ്പെട്ടത്. മാത്രമല്ല ഇവർക്കിടയിൽ മരുമക്കത്തായമാണ് നിലനിന്നിരുന്നത്. ഇവരുടെ കുടുംബങ്ങളിൽ സ്ത്രികൾക്ക് ആയിരുന്നു പ്രാധാന്യം. 
തറവാട്ടിലെ കുടുംബനാഥൻ
'കാർണവർ' എന്നറിയപ്പെടുന്നു. 
ഈ വിഭാഗങ്ങൾക്കിടയിൽ അനന്തരാവകാശം 
മാതൃപരമായിരുന്നു. അമ്മാത്ത് (അമ്മ വീട്) പ്രധാനമുള്ളതും തറവാടായിട്ടുള്ളതും ഈ വിഭാഗക്കാർ മാത്രമാണ്. മറ്റുള്ളവർക്ക് അച്ചൻ വീട് ആണ് പ്രധാനം.
മറ്റ് സമുദായങ്ങൾ അധികവും അന്ന് കൂട്ടുകുടുംബവ്യവസ്ഥയിൽ അല്ലകഴിഞ്ഞിരുന്നത്. അതിനാൽ തറവാട് എന്ന് പറയില്ല. അനന്തരാവകാശം പിതൃപരമായിരുന്നു, മക്കത്തായമാണ് നിലനിന്നിരുന്നത്.

 കേരളത്തിൽ തറവാട് എന്ന സമ്പ്രദായം ഉണ്ടായിരുന്നത് അതായത് കൂട്ടുകുടുംബവ്യവസ്ഥ ഉണ്ടായിരുന്നത് പ്രധാനമായും കുറിച്യർ, നായർ, തീയ്യ വിഭാഗമാണെന്ന് പറയാം, മറ്റുള്ളവർക്കിടയിൽ അപൂർവ്വമായി മാത്രമാണ് കൂട്ടുകുടുംബവ്യവസ്ഥ ഉണ്ടായിരുന്നത്.

 എന്നാൽ ബ്രാഹ്മണർ, ക്ഷത്രിയർ എന്നിവിഭാഗക്കാർ കൂട്ടുകുടുംബമായി താമസിക്കുന്ന വിപുലഭവനത്തിനെ ഒരിക്കലും തറവാട് എന്ന് പറയില്ല, ഇവരിലും താഴെയുള്ള വിഭാഗക്കാർക്കിടയിൽ മാത്രമാണ് 
 'തറവാട്' എന്ന സമ്പ്രദായം നിലനിന്നിരുന്നത്.

നമ്പൂതിരിമാർ അവരുടെ ഭവനത്തിനെ ഇല്ലം, മഠം എന്നാണ് പറയുക, ഒരിക്കലും തറവാട് എന്ന് പറഞ്ഞിരുന്നില്ല, തറവാട് എന്ന് ഇല്ലത്തിനെ പറയുന്നത് അവർ അപമാനമായാണ് കണ്ടിരുന്നത്, 
അത് അവർ എവിടെ താമസിച്ചാലും താമസിക്കുന്ന ഇടത്തിനെ ഇല്ലം എന്ന് തന്നെ പറയും, നമ്മൾ ആദ്യമെ പറഞ്ഞല്ലോ കൂട്ടുകുടുംബ വ്യവസ്ഥയിൽ മാത്രമാണ് തറവാട് എന്ന പ്രയോഗം വരുന്നത്, അതു പോലെജനിച്ച കുടുംബത്തിൽ നിന്ന് തിരിഞ്ഞ് പോയി താമസിക്കുന്നവർ പിന്നീട് മൂലകുടുംബത്തിനെ തറവാട് എന്ന് പറയാറുണ്ട്.

ജാതിവ്യവസ്ഥ കാലത്ത് ഏറ്റവും ഉയർന്ന ജാതിശ്രേണിയിൽ നിന്നിരുന്ന നമ്പൂതിരിമാരോട് മറ്റ് കീഴ്ജാതിക്കാർ സംസാരിക്കുമ്പോൾ അവരുടെ ഭവനത്തിനെ വീട് എന്നോ തറവാട് എന്നോപറയാൻ അവകാശമുണ്ടായിരുന്നില്ല. 
നായർമാർ ബ്രാഹ്മണരോട് സംസാരിക്കുമ്പോൾ അവരുടെ നായർ തറവാടിനെ 'കുപ്പാടി ' എന്നാണ് സ്വയം പറഞ്ഞിരുന്നത്. വിശ്വകർമ്മജർ 'പുര' എന്നും. ഈഴവർ 'കുടി'എന്നുമാണ് സ്വയം പറഞ്ഞിരുന്നത്.

നമ്പൂതിരി മുതൽ ആദിവാസി വരെയുള്ളവരുടെ വീടിൻ്റെ നാമങ്ങൾ പുതിയ തലമുറയുടെ അറിവിലേക്കായി എഴുതുന്നു.

പഴയഇല്ലങ്ങൾ എട്ടുകെട്ടും (മന), കോവിലകങ്ങൾ പതിനാറ് കെട്ടും (കൊട്ടാരം) ആയിരുന്നു. 
കുതിര മാളികയുടെ പതിനാറ് കെട്ടിൽ ഒരു കെട്ട് മാത്രമാണ് സഞ്ചാരികൾക്കായി തുറന്ന് കൊടുത്തിരിക്കുന്നത്. മറ്റല്ലാം കെട്ടും സുപ്രിം കോടതിയിൽ കേസ് നടക്കുന്നതിനാൽ പൂട്ടി കിടക്കാണ്,
തൃപ്പൂണിത്തുറഹിൽ പാലസ് എട്ടുകെട്ട് അടക്കം 53 ചെറു കെട്ടിട സമുച്ചയങ്ങൾ ചേർന്നതാണ്.

നമ്പൂതിരി - ഇല്ലം, മന
ക്ഷത്രിയ - കോവിലകം, കൊട്ടാരം
നായർ - തറവാട്, കുപ്പാടി
നമ്പ്യാർ - ഭവനം, മഠം
വിശ്വകർമ - പ്പുര
അയ്യർ - മഠം
നമ്പീശൻ - മഠം, പുഷ്പകം
വാര്യർ - വാരിയത്ത്, വാരിയം, മഠം
പിഷാരടി - ഷാരത്ത്, പിഷാരം, ഷാരം
മാരാർ - മാരാത്ത്
കളരികുറുപ്പ് - കളരിക്കൽ, കുറുപ്പത്ത്, 
കല്ലാറ്റ് കുറുപ്പ് - കല്ലാറ്റ്
കളരിപണിക്കർ - കളരിക്കൽ
പുഷ്പക ഉണ്ണി - പുഷ്പകം, മഠം
ചാക്യാർ - ചക്യേത്ത്, മഠം
പൊതുവാൾ - പൊതുവാട്ടിൽ
തിയ്യ- പ്പുര, തറവാട്
ഈഴവ /പുലയ - കുടി
പറയ - ചാള
കുറിച്യർ - തറവാട്, മിറ്റം
ഇരുളർ - അള
ആദിവാസി ഗോത്രം - ഊരു, ഊര്

(കൃസ്ത്യൻ മുസ്ലിം വിഭാഗം - തറവാട്, പുര, കുടി എന്ന് പറയും ) കൂടാതെ വലിയ ഭവനങ്ങൾക്ക് മേട, മാളിക, ബംഗ്ലാവ്, ഇടം എന്നും പറയും

No comments:

Post a Comment