ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 March 2023

തോളിൽ വെള്ളം നിറച്ച മൺകലവുമായി ചുടലക്കു ചുറ്റും മൂന്നു വലം വെക്കുന്നത് കണ്ടിട്ടുണ്ടോ ?

തോളിൽ വെള്ളം നിറച്ച മൺകലവുമായി ചുടലക്കു ചുറ്റും മൂന്നു വലം വെക്കുന്നത് കണ്ടിട്ടുണ്ടോ ?

മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപെട്ടുള്ള ചടങ്ങ് ആണിത്.

 കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഉടനീളം ഹിന്ദുക്കൾ പാലിക്കുന്ന ചടങ്ങാണ്.

ഓരോ പ്രാവശ്യം വലം വെക്കുമ്പോളും കർമ്മം ചെയ്യിക്കുന്ന ആചാര്യൻ മൺ കലത്തിന്റെ ചുവട്ടിൽ വാക്കത്തി കൊണ്ട് കലത്തിൽ ദ്വാരം ഇടും അതിലൂടെ വെള്ളം കലത്തിൽ നിന്ന് പിന്നിലേക്ക് ഒഴുകി വീഴും.

അങ്ങിനെ മൂന്ന് പ്രദക്ഷിണം വെക്കുമ്പോൾ കലത്തിൽ മൂന്നു ദ്വാരങ്ങളിൽ കൂടി വെള്ളം പിന്നിലേക്ക് ഒഴുകി പോകും ഒടുവിൽ കലം പിന്നിലേക്ക് വലിച്ചെറിയും അത് നിലത്തു വീണു പൊട്ടി ചിതറും, ഇല്ലെങ്കിൽ പിന്നിൽ നിന്ന് കാർമികത്വം വഹിക്കുന്നയാൾ കലം തല്ലി പൊട്ടിക്കും.

ഈ ചടങ്ങ് ഹിന്ദുക്കളുടെ മൃതദേഹ സംസ്കാര ചടങ്ങിൽ നമ്മൾ കണ്ടിട്ടുണ്ട്.

അതുപോലെ ഒരാളെ അനുഗ്രഹിക്കുമ്പോൾ ഉള്ളം കൈ നെറുകയിൽ വെച്ച് അനുഗ്രഹിക്കുന്നു.

എന്നാൽ പിതൃകർമ്മങ്ങൾ ചെയ്യുമ്പോൾ ബലി തർപ്പണത്തിന് കൈ മലർത്തി പിടിച്ചുകൊണ്ട് ചെയ്യുന്നതും കാണുവാൻ സാധിക്കും.

ദേവകാര്യങ്ങൾ മുൻപിലും പിതൃ തർപ്പണം പിന്നിലും.
ഈ പിതൃക്കൾക്ക് മാത്രം എന്താണ് പിന്നിൽ സ്ഥാനം വന്നത് ?

എന്താണ് ഇതിന്റ അടിസ്ഥാനം ?

 കുണ്ഡലിനിയിൽ അഗ്നി സ്വരൂപത്തിൽ കുടികൊള്ളുന്ന ആത്മാവ് 6 പ്രധാന മർമ്മ സ്ഥാനങ്ങളിലൂടെ ആത്മചൈതന്യം മുൻപോട്ട് പ്രസരിപ്പിക്കുന്നു.

ഈ 6 സ്ഥാനങ്ങളെ യഥാക്രമം നട്ടെല്ലിന്റെ ചുവട്ടിൽ നിന്ന് മുകളിലേക്ക്

1.മൂലാധാരചക്രം 
2. സ്വാധിഷ്ഠാനചക്രം 
3. മണിപൂരകചക്രം 
4. അനാഹതചക്രം 
5. വിശുദ്ധിചക്രം 
6. ആജ്ഞാചക്രം. എന്നിങ്ങനെ യോഗികൾ നാമകരണം ചെയ്തു.

 ഈ ആറു ചക്രങ്ങളാണ് ഷഡാധാര ചക്രങ്ങൾ. യോഗ പഠിക്കുന്നവർക്ക് ഷഡാധാര ചക്രങ്ങൾ പഠിക്കാനുണ്ട്.

ഈ ആറു ചക്രങ്ങൾ ശരീരത്തും മൂർദ്ധാവിൽ സഹസ്രാരപത്മം എന്ന മോക്ഷസ്ഥാനവും.
അതിൽ മോക്ഷസ്ഥാനമായ സഹസ്രാരപത്മത്തിന് മുൻപുള്ള വിശുദ്ധി സ്ഥാനത്തിനോട്‌ ചേർന്നുള്ള തോളിൽ ആയിരിക്കും മൺകലത്തിൽ വെള്ളം നിറച്ചു വെക്കുക..

 ആണായാലും പെണ്ണായാലും ശരീരത്തിൽ നിന്ന് ആത്മചൈതന്യം ഈ ആറു ചക്രങ്ങളിലൂടെ മുൻപോട്ട് പ്രസരിക്കുന്നതിനാൽ പിതൃദേവതകൾ എപ്പോഴും പിന്നിൽ വന്നു നില്കുന്നു എന്നാണ് വിശ്വാസം.

വെളിച്ചം മുൻപോട്ട് അടിക്കുമ്പോൾ നിഴൽ പിന്നിലേക്ക് മാറുന്നത് പോലെ 

അതുകൊണ്ടാണ് പിതൃക്കൾക്ക് പിന്നിലൂടെ ജല തർപ്പണം ചെയ്യുന്നതും ഈ ആചാരം തലമുറകൾ പിന്തുടരുന്നതും

"പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവശംഭോ.."

ഈ ആറു പടികളും കടന്നു മൂർദ്ധാവിൽ കുടി കൊള്ളുന്ന സഹസ്രാര പത്മവും കടന്നാൽ പിന്നെ മോക്ഷം എന്നാണ് അർഥം.

യോഗികൾ കുണ്ഡലിനിയിൽ നിന്നും ജീവാത്മാവിനെ ഷഡാധാരങ്ങളിലൂടെ ഉയർത്തി സഹസ്രാരപത്മത്തിലൂടെ ജീവൻ വെടിഞ്ഞു സമാധിയാകുന്നു.

അതുകൊണ്ട് സമാധി ആകുന്നവർക്ക് ഈ ചടങ്ങ് ചെയ്യാറില്ല.


No comments:

Post a Comment