ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 June 2025

കാശ്മീരവും ദേവതാ സങ്കൽപ്പവും

കാശ്മീരവും ദേവതാ സങ്കൽപ്പവും

കശ്മീരേ ഭവഃ കാശ്മീരഃ, കശ്മീരത്തിൽ ഉണ്ടായത് എന്തോ അത് കാശ്മീരം. ഇതിനെ നമ്മൾ ദേശമായിട്ട് പറയാറുണ്ട്. ദേശമായിട്ട് പറയുമ്പോൾ 

ശാരദാമഠമാരഭ്യ കുങ്കുമാദ്രിതടാന്തകഃ
താവത്കാശ്മീരദേശഃ സ്യാത് പഞ്ചാശദ്യോജനാത്മമകഃ
എന്ന് ശക്തിസംഗമതന്ത്രം ഏഴാമത്തെ പടലം വിവരിക്കുന്നു. 

ശാരദാമഠം തുടങ്ങി കുങ്കുമാദ്രിയുടെ തടത്തിന്റെ അവസാനം വരെയുള്ള അൻപത് യോജനയുള്ള സ്ഥലതത്തെയാണ് കാശ്മീരമെന്ന് വിളിക്കുന്നത്. കാശ്മീരിലെ പർവ്വതത്തിന്റെ പേരാണ് കുങ്കുമാദ്രി. പുത്രശോകം നിമിത്തം വിപാഷാ നദിയിൽ മുങ്ങിയ വസിഷ്ഠന്റെ കഥ കാശ്മീരുമായി ബന്ധപ്പെട്ടതാണ്. അഗ്നിയുമായി ബന്ധപ്പെട്ടും കാശ്യപ മഹർഷിയുമായി ബന്ധപ്പെട്ടും അനേകം കഥകൾ പറയാറുണ്ട്. 

ഈ കഥയിൽ നിന്ന് മാറി എന്താണ് കശ്മീരമെന്ന പദത്തിന്റെ അർഥമെന്ന് ചോദിച്ചാൽ,

കശ് ധാതുവിൽ നിന്നാണ് കാശ്മീരമെന്ന പദം വന്നിരിക്കുന്നത്. കശ് ധാതുവിന്റെ മൂലമായ അർഥം ശബ്ദം, ഗതി, ശാസനം എന്നിങ്ങനെയാണ്. കശതി ശബ്ദായതേ ശാസ്തി താഡയതിവാ കരണസ്യ കർതൃവിവക്ഷയാ ഇതി. ശാസനം ചെയ്യുന്നതും അഥവാ ശരീരത്തെ നിയന്ത്രിക്കുന്നതും, കർത്താവിന്റെ വിവക്ഷയനുസരിച്ച് ഇന്ദ്രിയങ്ങളെ താഡിക്കുന്നതുമായ ശബ്ദമാണ് കശത്വം. അതിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ് കശ്മീരം.

തന്ത്രത്തെ ആധാരമാക്കി കശ്മീരദേശത്തെ ശരീരത്തിന്റെ ശിരസ്സായി സങ്കൽപ്പിച്ചാൽ നമ്മളുടെ ശരീരത്തിലെ ഏതൊരു പ്രവൃത്തിക്കും കാരണമായ ഗതിയേയും, ഇന്ദ്രിയങ്ങളുടെ പ്രവൃത്തിയ്ക്ക് കാരണമായ ശബ്ദത്തേയും ഉണ്ടാക്കി ശരീരത്തിനെ നിയന്ത്രിക്കുന്നത് ശിരസ്സാണ്. നിങ്ങളുടെ ഇച്ഛയാണ് ഏതൊരു സൃഷ്ടിയുടേയും മൂലമായി ഇരിക്കുന്നത്. ആത്മജന്യാ ഭവേദിച്ഛാ എന്ന് പറയുന്നതിന് കാരണം ഇതു തന്നെയാണ്. അതാണ് ശരീരത്തിന് അകത്ത് ഉള്ള കൃതി അഥവാ വ്യാപാരത്തിനും, ചേഷ്ട , ക്രിയ എന്നിവയ്ക്കും ആധാരം.  

തുടങ്ങുന്നതും അവസാനിക്കുന്നതും ഇവിടെ തന്നെയാണ്. സൃഷ്ടിയുടെ ആരംഭവും സംഹാരവും ഇവിടെ തന്നെയാണ്.

ഉദാഹരണത്തിന് ശിവ ശബ്ദത്തെ യോജിപ്പിച്ചാൽ, തനൂകരണം എന്ന അർഥത്തിലുള്ള ശോ ധാതുവിൽ നിന്നാണ് ശിവ ശബ്ദം വരുന്നത്. തനൂകരണം എന്നാൽ വിസ്തരിപ്പിക്കുന്നത് എന്ന അർഥത്തിൽ സ്വീകരിച്ചാൽ ഒന്നിൽനിന്ന് പലതായി വിസ്തരിപ്പിക്കുന്നവനാരോ ആ ദേവനാണ് ശിവൻ. ഇതെ തനൂകരണത്തെ നിശാനം അഥവാ അല്പമാക്കുക എന്ന അർഥത്തെ സ്വീകരിച്ചാൽ വിസ്തരിക്കപ്പെട്ട ജഗത്തിനെ സംഹരിക്കുന്നവനായി ശിവൻ മാറും. ഇത് തന്നെയാണ് സംഹാരത്തിന്റെ പ്രത്യേകത. സൃഷ്ടിയും അതുപോലെ തന്നെ സംഹാരവും ഒരു ദേവനിലേക്ക് യോജിപ്പിക്കാം.  

ഇതെ തലം ആണ് കാശ്മീരദേശത്തിന്റെ തന്ത്രക്രിയയിലേക്ക് യോജിപ്പിച്ചിരിക്കുന്നത്. കാശ്മീരത്തിൽ സംഹാരത്തെയാണ് യോജിപ്പിച്ചിരിക്കുന്നത്. ഈ സംഹാരം തന്നെയാണ് സൃഷ്ടിയുടെ മൂലമായി ഇരിക്കുന്നത്. ഏതൊരു സൃഷ്ടിയും ഉണ്ടാകണമെങ്കിൽ സംഹാരം ആവശ്യമാണ്. കേരളത്തിൽ ആകട്ടെ സൃഷ്ടിയാണ്. സൃഷ്ടിയുടെ ആധാരം എന്നത് സംഹാരമാണ് എന്നതാണ് തന്ത്രക്രിയയിൽ കാശ്മീരവുമായി തന്ത്രത്തിലുള്ള ബന്ധം. ശ്രദ്ധിക്കേണ്ടത് ദേവതയുമായിട്ട് അല്ല തന്ത്രത്തിന്റെ വിധാനപദ്ധതിയുമായിട്ടാണ് ബന്ധം. ഇതിനെ ആധാരമാക്കിയാണ് കേരളത്തിന്റെ മന്ത്രോദ്ധാരത്തെ ആചാര്യന്മാർ ഉണ്ടാക്കിയിരിക്കുന്നത്. 

ഇന്ന് ഈ മന്ത്രോദ്ധാരവിധാനം കേരളീയ മന്ത്രവാദത്തിൽ നിന്ന് നഷ്ടപ്പെട്ടു പോയതാണ് നമുക്ക് ഇതിനെ മനസ്സിലാക്കാൻ സാധിക്കാത്തതിന് കാരണം. അതായത് നമുക്ക് വ്യത്യസ്ത ന്യാസങ്ങളിലൂടെ ഏത് മന്ത്രമൂർത്തികളേയും സൃഷ്ടിക്കാനുള്ള വിധാനം ഉണ്ടായിരുന്നു. അതുകൊണ്ട് കേരളീയ മന്ത്രവാദത്തിൽ മന്ത്രമൂർത്തികളാണ് ഉണ്ടായിരുന്നത്, ക്ഷേത്രമൂർത്തികളല്ല. മന്ത്രമൂർത്തികളുടെ വിധാനം കേരള ഗ്രന്ഥങ്ങളിൽ കാണാറില്ല. പുസ്തകത്തിലെ മന്ത്രങ്ങൾ കാണാതെ പഠിക്കുന്ന രീതിയും കേരളത്തിലുണ്ടായിരുന്നില്ല.   

തന്ത്രത്തിൽ ഏതൊരു ക്രിയ ചെയ്യുമ്പോഴും നാം സംഹാരത്തിൽ തുടങ്ങുന്നതിന് കാരണം സൃഷ്ടിയുടെ മൂലം സംഹാരമായത് കൊണ്ടാണ്. ഇതെ കാരണം കൊണ്ടാണ് ആചാര്യസ്വാമികൾ മൂലമായി മാതൃകാന്യാസത്തെ യോജിപ്പിച്ചുകൊണ്ട് ശാംഭവീ ദീക്ഷയെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ( കേരളത്തിൽ ഇതിനെ സൌരമായി യോജിപ്പിച്ച് പ്രായോഗികമായി തന്നെ ഉപയോഗിച്ചിരുന്നു, ഇന്ന് ആ പദ്ധതി ഇല്ലായെന്ന് മാത്രമല്ല സൌരമെന്നത് ഗായത്ര്യുപാസനയെന്ന തലത്തിലേക്ക് ചുരുങ്ങുകയും ചെയ്തു).

കാശ്മീരപദ്ധതിയിൽ ദേവതാ യജനം എന്നത് കേരളത്തിലെ പോലെ ധ്യാനരൂപമല്ല, ന്യാസരൂപത്തിലാണ്. കാണുമ്പോൾ അ, ആ, ഇ, ഈ എന്ന് മാത്രമേ കാണൂ. പക്ഷെ അതിലേക്ക് ഏത് തരത്തിൽ ഏത് ഭാവത്തിൽ മാതൃകാ ന്യാസമാണോ അക്ഷരന്യാസമാണോ വർണ്ണന്യാസമാണോ ലിപിന്യാസമാണോ യോജിപ്പിക്കേണ്ടത് എന്ന് ചിന്തിച്ച് അതിന്റെ ആധാരമൂർത്തികളെ പ്രത്യേകിച്ച് സൃഷ്ടിയിലും സ്ഥിതിയിലും സംഹാരത്തിലും മനസ്സിലാാക്കി, അതായത് ഭഗവാന്മാർ ഭഗവതിമാർ, ഈശ്വരന്മാർ ഇശ്വരികൾ, പരമേശ്വരന്മാർ പരമേശ്വരി, വിശ്വേശ്വര മൂർത്തികൾ ഇങ്ങിനെ മനസ്സിലാക്കി മൂർത്തീഭാവങ്ങളെ യോജിപ്പിക്കണമെന്നാണ് നിയമം. ഇന്ന് ഈ ദേവതകളെല്ലാം തന്നെ നമുക്ക് ഒന്നാണ്. ആദ്യം മനസ്സിലാക്കേണ്ടത് ഇവരെല്ലാം താന്ത്രികവിധാനത്തിൽ വേറെ വേറെയാണെന്നും, ഓരോരുത്തർക്കും അവരുടെ ധർമ്മവും ഉണ്ടെന്നതാണ്. 

ഉദാഹരണത്തിന് മന്ത്രസപ്തശതീ എന്ന ഗ്രന്ഥം നോക്കിയാൽ നമുക്ക് സപ്തശതിയുടെ എല്ലാ ശ്ലോകങ്ങളേയും മന്ത്രരൂപത്തിലേക്ക് ന്യസിച്ചിരിക്കുന്നത് കാണാം. അത് ന്യാസപദ്ധതിയുടെ സ്വരൂപമാണ്. അതിന്റെ യുക്തി മനസ്സിലാക്കിയില്ലായെങ്കിൽ ദേവതയുടെ ഏത് ഭാവമെന്ന് തിരിച്ചറിയുക അസാധ്യമാകും. 

ഇനി പൂർവ്വം പറഞ്ഞ കശ്മീരമെന്ന പദത്തിന്റെ അർഥത്തെ യോജിപ്പിച്ച് ചിന്തിച്ചാൽ നമുക്ക് ഒരു കാര്യം മനസ്സിലാക്കാം. കർത്താവിന്റെ വിവക്ഷയനുസരിച്ച് സൃഷ്ടിയുടെ മൂലമായ ശബ്ദത്തെ അല്ലെങ്കിൽ അതിന്റെ സ്വരൂപത്തെ ഉണ്ടാക്കുന്ന പദ്ധതിയാണ് കാശ്മീര പദ്ധതി.  

ത്രിഖണ്ഡേശ്വരി എന്ന് ദേവിയെ വിളിച്ചാൽ, ദേവി ത്രിഖണ്ഡയല്ല, മൂന്നു ഖണ്ഡങ്ങളുടേയും ഈശ്വരിയായിട്ടാണ് ഇരിക്കുന്നത്. പരാ, പശ്യന്തീ എന്നിവയെ നോക്കിയാൽ ദേവി പരയല്ല പരാത്പരയാണ്. അക്ഷരാത്മമികയായി സങ്കൽപ്പിച്ചാൽ അക്ഷരത്തിന് മൂലമായി ഇരിക്കുന്നത് മാതൃകാ സ്വരൂപത്തിലുള്ള അമ്മമാരാണ്. ഇവിടെ അതിനും മുകളിലാണ് ദേവിയുടെ സ്ഥാനം കൽപ്പിക്കപ്പെട്ടിരിക്കുന്നത്. മാതൃകാന്യാസത്തിനും ഉപരിയായി അതിനും ആധാരമായി ഇരിക്കുന്ന ഭാവമാണ് ദേവിയ്ക്ക്. ഇവിടെ ദേവി കാണപ്പെടുന്നവളല്ല, കാണുന്നവളാണ്, കേൾക്കപ്പെടുന്നവളല്ല കേൾക്കുന്നവളാണ്. മനസ്സങ്കല്പത്തിന് വിഷയമല്ല. എന്നാൽ മനനം ചെയ്യുന്നവളാണ്. വിശേഷേണ അറിയപ്പെടുന്നവളല്ല അറിയുന്നവളാണ്.

ഇതാണ് കാശ്മീരപദ്ധതിയുടെ പ്രത്യേകത. കാലാന്തരത്തിൽ അവിടെ എല്ലാ ദേവതോപാസനനാ പദ്ധതിയേയും കുറിച്ച് എഴുതപ്പെട്ടു എങ്കിലും അടിസ്ഥാനപരമായി കാശ്മീരപദ്ധതിയെന്നത് ന്യാസക്രമത്തിൽ അടിസ്ഥാനമായി നിൽക്കുന്ന ഒന്നാണ്. അതിന്റെ ദീക്ഷാ പദ്ധതികളും ഇതര ദേശങ്ങളിലെ പദ്ധതികളുമായി ചേർന്ന് നിൽക്കുന്നത് അല്ല.

ഇതേ രീതിയിൽ അതായത് കാശ്മീരപദ്ധതിയിലുള്ള പോലെ തന്നെ വിധാനം കൽപ്പിക്കപ്പെട്ടിരിക്കുന്ന മന്ത്രവിധാനം പ്രത്യേകം ഉള്ള സ്ഥലമാണ് കേരളം. അതിനെ മനസ്സിലാക്കണമെങ്കിൽ ഇവിടെയുള്ള തനത് ശൈലിയേയും, മന്ത്രമൂർത്തികളെ സൃഷ്ടിക്കുന്ന മന്ത്രവിധാനത്തേയും, ക്ഷേത്രബിംബങ്ങളിലേക്ക് വിന്യസിക്കുന്ന ക്ഷേത്രതന്ത്രത്തേയും, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇരിക്കുന്ന വ്യക്തിഗതമായ ഉപാസനാ പദ്ധതിയേയും പ്രത്യേകം പ്രത്യേകം മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കാരണം ഇവയെല്ലാം വേറെ വേറെയാണ്.

ഇവിടെയാണ് ചോദ്യം, ഈ വ്യത്യസ്തപദ്ധതികൾ നിലനിൽക്കുന്ന കേരളത്തിലേക്ക്, ഈ ദേശത്തിലുള്ളതല്ലാത്ത ഏതെങ്കിലും ഒരു പ്രത്യേക ദേവതയെ കൊണ്ടു വന്നാൽ കേരളത്തിലെ ഏതൊക്കെ പദ്ധതിയിലേക്ക് ആ ദേവതയെ യോജിപ്പിക്കും. അത് സാധ്യമാകുമോ.... ഉത്തരം ഓരോരുത്തരുടേയും യുക്തിയ്ക്ക് വിടുന്നു. 

(പ്രത്യേകശ്രദ്ധയ്ക്ക്, ഇവിടെ വേദാന്തത്തിലേയോ അതുപോലെയുള്ള ഇതര ഗ്രന്ഥങ്ങളിലേയോ സകലം ബ്രഹ്മമയം എന്ന തത്ത്വം യോജിപ്പിക്കുവാൻ ശ്രമിക്കരുത്. ഇത് പറയുന്നത് കേരളത്തിലെ തനത് മാന്ത്രികവിധാനത്തെയും, തന്ത്രത്തേയും ആധാരമാക്കിയാണ്)       


ആദി ശങ്കരാചാര്യരുടെ സമ്പൂർണ്ണ കൃതികൾ

ആദി ശങ്കരാചാര്യരുടെ സമ്പൂർണ്ണ കൃതികൾ

ഭാഷ്യങ്ങൾ: വ്യാഖ്യാനങ്ങൾ:

1. ബ്രഹ്മസൂത്രങ്ങൾ
2. ഈശാവാസ്യ ഉപനിഷത്ത്
3. കേന ഉപനിഷത്ത്
4. കഠ ഉപനിഷത്ത്
5. പ്രശ്ന ഉപനിഷത്ത്
6. മുണ്ഡകോപനിഷത്ത്
7. മാണ്ഡൂക്യ ഉപനിഷത്ത്
8. മാണ്ഡൂക്യ കാരികാ
9. ഐതരേയ ഉപനിഷത്ത്
10. തൈത്തിരീയ ഉപനിഷത്ത്
11. ഛാന്ദോഗ്യ ഉപനിഷത്ത്
12. ബൃഹദാരണ്യക ഉപനിഷത്ത്
13. ശ്രീ നരസിംഹ തപനീയ ഉപനിഷദ്
14. ശ്രീമദ് ഭഗവദ്ഗീത
15. ശ്രീ വിഷ്ണു സഹസ്രനാമ
16. സനത് സുജാതീയം
17. ലളിതാ ത്രിശതി
18. ഹസ്താമലകീയം

പ്രക്രിയ പുസ്തകങ്ങൾ:

19. വിവേകചൂഡാമണി
20. അപരോക്ഷാനുഭൂതി
21. ഉപദേശസാഹസ്രി
22. വാക്യവൃത്തി
23. സ്വാത്മനിരുപണം
24. ആത്മബോധം
25. സർവ വേദാന്തസിദ്ധാന്ത സാരസംഗ്രഹം
26. പ്രബോധ സുധാകരം
27. സ്വാത്മപ്രകാശിക
28. അദ്വൈത അനുഭൂതി
29. ബ്രഹ്മ-അനുചിന്തനം
30. പ്രശ്ന-ഉത്തര രത്നമാലിക
31. സദാചാര-അനുസന്ധാനം.
32. യോഗ താരാവലി
33. അനാത്മ-ശ്രീ വിഗർഹണം
34. സ്വരൂപ-അനുസന്ധാനം
35. പഞ്ചീകരണം
36. തത്ത്വബോധം
37. പ്രൗഢ-അനുഭൂതി
38. ബ്രഹ്മ ജ്ഞാനാവലി
39. ലഘു വാക്യവൃത്തി
40. മോഹ മുദ്ഗരം (ഭജ ഗോവിന്ദം)
41. പ്രപഞ്ച സാരം
സ്തുതിഗീതങ്ങളും ധ്യാന വാക്യങ്ങളും:
42. ശ്രീ ഗണേശ പഞ്ചരത്നം
43. ഗണേശ ഭുജംഗം
44. സുബ്രഹ്മണ്യ ഭുജംഗം
45. ശിവ ഭുജംഗം
46. ​​ദേവി ഭുജംഗം
47. ഭവാനീ ഭുജംഗം
48. ശ്രീരാമ ഭുജംഗം
49. വിഷ്ണു ഭുജംഗം
50. ശാരദാ ഭുജംഗം
51. ശിവാനന്ദ ലഹരി
52. സൗന്ദര്യ ലഹരി
53. ആനന്ദ ലഹരി
54. ശിവ-പാദാദി-കേശാന്ത-വർണ്ണന സ്തോത്രം
55. ശിവ-കേശാദി-പദാന്ത-വർണ്ണന സ്തോത്രം
56. ശ്രീ വിഷ്ണു-പദാദി-കേശാന്ത-വർണ്ണന സ്തോത്രം
57. ഉമാ-മഹേശ്വര സ്തോത്രം
58. ത്രിപുരസുന്ദരീ വേദപാദ സ്തോത്രം
59. ത്രിപുരസുന്ദരി മാനസപൂജ സ്തോത്രം
60. ത്രിപുരസുന്ദരി അഷ്ടകം
61. ദേവി സ്വസ്തി ഉപചാര പൂജാ സ്തോത്രം
62. മന്ത്ര-മാതൃകാ-പുഷ്പമാലാ സ്തവം
63. കനകധാരാ സ്തോത്രം
64. അന്നപൂർണ്ണാ സ്തോത്രം
65. അർദ്ധ-നാരീ-നടേശ്വര സ്തോത്രം
66. ഭ്രമണ അംബ അഷ്ടകം
67. മീനാക്ഷീ സ്തോത്രം
68. മീനാക്ഷീ പാഞ്ചരത്നം
69. ഗൗരീദശകം
70. നവരത്ന മാലിക
71. കല്യാണ വൃഷ്ടി-സ്തവം
72. ലളിതാപഞ്ചരത്നം
73. മായാ പഞ്ചകം
74. സുവർണ്ണ മാലാ സ്തുതി
75. ദശശ്ലോകി
76. വേദസാര ശിവ സ്തോത്രം
77. ശിവപഞ്ചാക്ഷര സ്തോത്രം
78. ശിവ അപരാധ ക്ഷമാപണ സ്തോത്രം
79. ദക്ഷിണാമൂർത്തി അഷ്ടകം
80. ദക്ഷിണാമൂർത്തി വർണ്ണമാലാ സ്തോത്രം
81. മൃത്യുഞ്ജയ മാനസ പൂജാ സ്തോത്രം
82. ശിവ നാമാവലി അഷ്ടകം
83. കാല ഭൈരവ അഷ്ടകം
84. സത് പടി സ്തോത്രം
85. ശിവ പഞ്ചാക്ഷര നക്ഷത്ര മാല സ്തോത്രം
86. ദ്വാദശ ലിംഗ സ്തോത്രം
87. കാശീ പഞ്ചകം
88. ഹനുമത് പഞ്ചരത്നം
89. ലക്ഷ്മീ നൃസിംഹ പഞ്ചരത്നം
90. ലക്ഷ്മീ നൃസിംഹ കരുണാരസ സ്തോത്രം
91. പാണ്ഡുരംഗ അഷ്ടകം
92. അച്യുത അഷ്ടകം
93. ശ്രീ കൃഷ്ണാഷ്ടകം
94. ഹരി സ്തുതി
95. ഗോവിന്ദ അഷ്ടകം
96. ഭഗവത് മാനസ പൂജ
97. പ്രാത സ്മരണ സ്തോത്രം
98. ജഗന്നാഥ അഷ്ടകം
99. ഗുർവഷ്ടകം
100. നർമ്മദ അഷ്ടകം
101. യമുന അഷ്ടകം
102. ഗംഗാ അഷ്ടകം
103. മണികർണിക അഷ്ടകം
104. നിർഗുണ മാനസ പൂജ
105. ഏക ശ്ലോകി
106. യതി പഞ്ചകം
107. ജീവൻ മുക്ത ആനന്ദ ലഹരി
108. ധ്യാന അഷ്ടകം
109. ഉപദേശ (സാധന) പഞ്ചകം
110. ശത ശ്ലോകി
111. മനീഷാ പഞ്ചകം
112. അദ്വൈത പഞ്ചരത്നം
113. നിർവാണഷട്കം
114. എന്നെ എതിർക്കുന്നവർക്കു നന്ദി 
115. എന്നെ വിമർശിക്കുന്നവർക്കു നന്ദി
116. എല്ലാ എതിർപ്പുകളെയും വിമർശനങ്ങളെയും ശരിയായ പാഠങ്ങളായി ഉൾക്കൊള്ളാനുള്ള എൻ്റെ ദിശാബോധത്തിന് നന്ദി

മർമ്മകല - 2

മർമ്മകല (വർമ്മകല)

ചൈനയിൽ വേരൂന്നിയ കുങ്ഫു മാത്രമല്ല, കിഴക്കൻ രാജ്യങ്ങളുടെ ആയോധനകലയുടെ പിരിവുകൾ ആയ ജൂഡോ, കരാട്ടെ, തേക്ക്വാണ്ടൊ തുടങ്ങിയവയ്ക്കും മാതാവായി ഇരിക്കുന്നത് തമിഴരുടെ കളരി ആണ് ചരിത്രം എണ്ണമറ്റ സാക്ഷ്യങ്ങൾ സഞ്ചരിക്കുന്ന പഴയ തമിഴ് കുടിയുടെ പെരുമ വിളിച്ചോതുന്ന സത്യങ്ങൾ എന്നതിൽ സംശയമില്ല.

വർമ്മകലയെ അഗസ്ത്യർ നാല് തലങ്ങളിൽ വേർതിരിച്ചു അവ;

തൊടു വർമ്മം : ഇത് ബലമായി ബാധിക്കുന്നത്, ഇത് ലളിതമായി ഗുണമാക്കുവാൻ കഴിയും.

തട്ട് വർമ്മം : ഇത് ഒരേയൊരു വിരൽ മാത്രം ഉപയോഗിച്ചു ചെയ്യുന്നത്. ഇത് ബാധിക്കുന്നവരുടെ ശരീരത്തിൽ വേദന ഏർപ്പെടാതെ വളരെ ചെറിയരീതിയിൽ തട്ടുന്നത് മൂലം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഈ മുറ ബാധിക്കപ്പെട്ടവരെ ഇതിനുള്ള പ്രത്യേക ചികിത്സയിലൂടെ മാത്രമേ ഗുണപ്പെടുത്തുവാൻ കഴിയൂ.

നോക്കു വർമ്മം : നോട്ടം ഒരേയിടത്തിൽ ചെലുത്തി ബുദ്ധിമുട്ടുകൾ ഏർപ്പെടുത്തുന്നത്. ഈ മുറ ആപത്ത് നിറഞ്ഞതാണ് എന്ന് അഗസ്ത്യർ പറയുന്നു. നോക്കുവർമ്മ മുറയിൽ പ്രാവീണ്യം നേടിയവർക്ക് എതിരെ നിൽക്കുവാൻ ഈ ലോകത്തിൽ ആരുമില്ല എന്ന് പറയുന്നു.

പടു വർമ്മം : നാല് തരത്തിലുള്ള വർമ്മങ്ങളിൽ അപകടകരമായത് ഇതാണ്. ശരീരത്തിൽ ഉള്ള വർമ്മ സ്ഥാനങ്ങളിൽ അടിയോ ക്ഷതമോ ഏർപ്പെടുത്തിയാൽ അതാണ് പടുവർമ്മം. ഇത് ബാധിച്ചവർക്ക് ജീവൻ നഷ്ടപ്പെടാം എന്നതിനാൽ ഇത് വളരെ ആപത്ത് നിറഞ്ഞതാണ് എന്ന് അഗസ്ത്യർ പറയുന്നു. ഒരു മനുഷ്യൻ പടുവർമ്മ സ്ഥാനങ്ങളിൽ അടിപ്പെട്ടാൽ ഉടൻ മയങ്ങിവീഴും എന്നും, വായിൽ നുരയും പതയും വന്ന് നാക്ക് പുറത്തേക്ക് തള്ളി വരും എന്നും, അടിയേറ്റ സ്ഥാനം തണുത്ത് വിറങ്ങലിക്കും എന്നും പറയുന്നു. എല്ലാവരാലും ഇത് ചെയ്യുവാൻ കഴിയില്ല. കഠിനമായ പരിശ്രമം ഉണ്ടെങ്കിൽ മാത്രമെ ഇത് ഫലിക്കൂ.

ശരീരത്തിൽ ഉള്ള മുഖ്യമായ വർമ്മസ്ഥാനങ്ങൾ;

തലയുടെ ഭാഗത്ത് പ്രധാനമായും 37 വർമ്മങ്ങൾ ഉണ്ട് 

നെഞ്ച് ഭാഗത്ത് 13 സ്ഥാനങ്ങളും 

ശരീരത്തിൽ മുൻഭാഗത്ത് 15 സ്ഥാനങ്ങളും 

പുറംഭാഗത്ത് 10 സ്ഥാനങ്ങളും 

കൈകളുടെ മുൻഭാഗത്ത് 9 സ്ഥാനങ്ങളും 

കൈകളുടെ പിൻഭാഗത്ത് 8 സ്ഥാനങ്ങളും 

കാലുകളുടെ മുൻഭാഗത്ത് 19 സ്ഥാനങ്ങളും 

കാലുകളുടെ പിൻഭാഗത്ത് 13 സ്ഥാനങ്ങളും 

പുറകിൽ കീഴിൽ 8 സ്ഥാനങ്ങളും 

ഉള്ളതായി പറയുന്നു.......

വർമ്മത്തിന്റെ അത്ഭുതങ്ങൾ വീണ്ടും കാണാം,
വേറ ഏതൊരു ആയോധനകലകളിലോ ചികിത്സാ സമ്പ്രദായങ്ങളിലോ ഇല്ലാത്ത അത്ഭുതങ്ങൾ വർമ്മത്തിൽ ഉണ്ട്. ഇവിടെ ചില സത്യങ്ങൾ ചുരുക്കി, മറച്ചു പറയുന്നു.

ഒഴിവ്, പൂട്ട്, പിരിവ് എന്ന മൂന്ന് അടിമുറ സമ്പ്രദായങ്ങളും തമിഴരുടെ വർമ്മകലയിൽ ഉള്ളതുപോലെ വേറൊരു ആയോധനകലയിലും ഇല്ല.
വെട്ട് മുറിവുകളിൽ നിന്നും വരുന്ന രക്തം, മരുന്നോ കെട്ടോ ഇല്ലാതെ വർമ്മ ഞരമ്പിലെ സമ്മർദ്ദം മൂലം നിയന്ത്രിക്കുവാൻ കഴിയും.
സന്നി, വാന്തി തുടങ്ങിയ രോഗങ്ങൾ ഔഷധം ഇല്ലാതെ തന്നെ വർമ്മകലയിലെ തടവ് മുറകളിലൂടെ ഉടനടി ശരിയാക്കുവാൻ സാധിക്കും. വിട്ടുമാറാത്ത തലവേദന പോലുള്ള കഠിനമായ രോഗങ്ങൾ കാലിൽ ഉള്ള വർമ്മ അടക്കത്താൽ നാലോ അഞ്ചോ നിമിഷത്തിൽ മാറ്റുവാൻ കഴിയും.

അഭിനയത്തോടെ കൈ കുലുക്കുന്നത് പോലെയോ, സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നത് പോലെയോ അഭിനയിച്ചുകൊണ്ട് എതിരാളിയെ ശവം പോലെ താഴെ വീഴ്ത്തുവാൻ വർമ്മം അറിഞ്ഞവർക്ക് സാധിക്കും.
മയങ്ങി വീഴുന്നവനെയും, ആശ്രയമില്ലാതെ മരണത്തിന്റെ പിടിയിൽ പെട്ടവനെയും വർമ്മകലയുടെ ജീവഭാവനാഡികളെ ഉപയോഗിച്ച് ഉടനെ എഴുന്നേല്പിക്കുവാൻ കഴിയും.

ശുഭം...

മർമ്മകല - 1

മർമ്മകല (വർമ്മകല)

ആയിരം വർഷങ്ങൾക്ക് മുമ്പ് ആദിതമിഴർ ചിട്ടപ്പെടുത്തിയ മർമ്മ (വർമ്മ )കല 

ആദിതമിഴൻ ചിട്ടപ്പെടുത്തിയ അത്ഭുത കലകളിൽ ഒന്ന്. ആയിരം വർഷങ്ങൾക്ക് മുമ്പ് നിർമ്മിക്കപ്പെട്ട ഈ കല തമിഴ്നാട്, ഈഴം, കേരളം, ഇപ്പോഴത്തെ ആന്ധ്രയുടെ കിഴക്ക് ഭാഗങ്ങളിലും പരന്നിരുന്നു. ഈ കല സിദ്ധവൈദ്യത്തിന് സഹായമായി പാണ്ഡ്യ രാജാക്കന്മാരുടെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടതാണ്.
വർമ്മകല ചിട്ടപ്പെടുത്തിയത് സിദ്ധന്മാരിൽ സിദ്ധനായ അഗസ്ത്യർ ആണ്. ഇത് രൂപപ്പെട്ട സ്ഥലം പൊതിഗമല (ഇപ്പോഴത്തെ കുറ്റാല മല).

"തെൻ പൊതിഗൈ നാഥൻ തുണൈയാൽ പാടി വൈത്തേൻ മുറൈ നന്റ്രമേ" എന്ന് ക്രിസ്തുവിന് മുൻപ് എഴുതപ്പെട്ട ഒരു എഴുത്തോലയിലെ ഈ വരിയാണ് അതിന് സാക്ഷി.

അഗസ്ത്യർ കല്പിച്ച വർമ്മകലകളിൽ,

അഗസ്ത്യർ വർമ തിറവുകോൽ,
അഗസ്ത്യർ വർമ കണ്ടി,
അഗസ്ത്യർ ഊസിമുറൈ വർമം,
അഗസ്ത്യർ വശി വർമം,
അഗസ്ത്യർ വർമ കണ്ണാടി,
അഗസ്ത്യർ വർമ വരിശൈ,
അഗസ്ത്യർ മെയ് തീണ്ടാ കലൈ 

തുടങ്ങിയവ നിശ്ചയമായും മനസ്സിലാക്കേണ്ടവ ആണ്.

"ജടാവർമൻ പാണ്ഡ്യൻ" എന്ന പാണ്ഡ്യരാജാവ് വർമ്മകലകളിൽ മികച്ച് വിളങ്ങിയിരുന്നു. ശേഷം പാണ്ഡ്യവംശം നശിക്കുവാൻ തുടങ്ങിയപ്പോൾ ഈ കലയും ഇല്ലാതാകാൻ തുടങ്ങി. ശേഷം വന്ന ചോളന്മാർ ഇത് പഠിച്ചു. പിന്നെ ഈ കല ശ്രീലങ്ക, ചൈന പോലുള്ള രാജ്യങ്ങളിൽ പരക്കുവാൻ തുടങ്ങി. കാഞ്ചിയിൽ ജീവിച്ച ബോധിധർമ്മൻ എന്ന സന്യാസി ആണ് ചൈനയിൽ വർമ്മകല പ്രചരിപ്പിച്ചത്. 

"Tenjiku Naranokaku" എന്ന ചൈനീസ് വാക്യം ഇംഗ്ലീഷിൽ പരിവർത്തനം ചെയ്താൽ, "The Fighting Techniques To Train The Body From India" എന്ന അർത്ഥം ലഭിക്കുന്നു.

ഈ വർമ്മകല എല്ലാവർക്കും പഠിക്കുവാൻ കഴിയില്ല. ഇതിന്റെ ആചാര്യൻ തന്റെ ശിഷ്യനെ 12 വർഷങ്ങൾ അവന്റെ ശീലങ്ങളും കാഴ്ചപ്പാടുകളും അറിഞ്ഞതിന് ശേഷമേ പഠിപ്പിച്ചു തരൂ.
ഈ കല മൂലം ഒരുവന് ബാധിക്കപ്പെട്ടാൽ അതിനുള്ള പ്രത്യേകമായ ചികിത്സാവിധി ഉപയോഗിച്ച് ശരിയാക്കാവുന്നതാണ്. 
"അപ്പനേ വർമ്മത്തിൻ അടി പിടി വെട്ടു കുത്തു കറ്റു പിൻ വരിശൈയുടൻ പിൻ വർമ ഇലക്കു സെയ്യൈ" എന്ന വരികൾ വ്യക്തമാക്കുന്നു.

ലോകത്തിൽ വേറൊരു ഇടത്തിലും കാണപ്പെടാത്ത ഒരു അത്ഭുതകല അറിയുമ്പോൾ, ചെന്തമിഴ് പരമ്പരയുടെ ഓരോ ജീവനും അഭിമാനശിഖരത്തിൽ നിൽക്കുന്നു. സിദ്ധപുരുഷരുടെ തപസ്സിനാൽ നമുക്ക് ലഭിച്ച ഈ മർമ്മകല, യുഗയുഗാന്തരം നമ്മുടെ പൂർവ്വികർ പരിശ്രമിച്ചു പഠിച്ചു ഉപയോഗിച്ച് കണ്ടറിഞ്ഞ സത്യങ്ങളുടെ ആവിഷ്ക്കരണം ആണ്.

ഭാരതീയർക്ക് സ്വന്തമായ ഈ മഹത്തായ കലയുടെ അത്ഭുതകരമായ ഉപയോഗങ്ങളെ കുറിച്ച് കൂടുതൽ ജനങ്ങൾക്കും അറിയാതിരിക്കുന്നത് ആണ് മനസ്സിലാകാത്ത കാര്യം.
മറ്റൊരു കാര്യം, വർമ്മകല ഇപ്പോഴത്തെ കാലത്ത് പറ്റില്ല, പഴയകാല കലയാണ് എന്നെല്ലാം പറയുന്നതും നമ്മൾ തന്നെ എന്നത് വേദന തരുന്നു. അതിനാൽ ആണ് ഈ എഴുത്ത്.

നമ്മുടെ വർമ്മകല വ്യാപിച്ച രാജ്യങ്ങളായ ബർമ്മയും ഗ്രീക്കും ദ്രാവിഡവും പഴയകാലത്ത് കടൽവഴി ബന്ധം ഇരുന്ന കാലഘട്ടത്തിൽ പല തമിഴ് വാക്കുകളും ഗ്രീക്ക് ഉൾക്കൊണ്ടിരുന്നു എന്നത് കാലത്തിന്റെ എഴുത്തുകളിൽ കാണാം. അങ്ങനെ എത്രയോ വാക്കുകളിൽ ഒന്നാണ് "വർമ്മം" എന്ന വാക്ക് ഗ്രീക്കിൽ "Pharmos" ആയി, ഇംഗ്ലീഷിൽ "Pharmacy" എന്ന ചികിത്സാവാക്ക് ആയി ശീലിച്ചു വരുന്നു.

"വ" എന്നതിൽ ഉള്ള "എ" എന്ന ഉച്ചരിക്കൽ പുറം നാട്ടിലെ ഭാഷകളിൽ Declension പ്രകാരം "കു" എന്ന ശബ്ദം ഉണ്ടാകുന്നു എന്നതിന് എണ്ണമറ്റ കാഴ്ചകൾ ഉണ്ട്. "Five" എന്ന വാക്ക് "Fifty" എന്ന് മാറുമ്പോൾ, "Leave" എന്ന വാക്ക് Left എന്ന് മാറുമ്പോഴും "V" എന്ന ശബ്ദം "F" ശബ്ദം ആയി മാറുന്നത് കാണൂ.....
ഇവ്വിധം ആണ് Varma-വും Pharma ആയത്.

അകലെയുള്ള കിഴക്കൻ രാജ്യങ്ങളിൽ "വർമ്മം" എന്ന വാക്ക് അങ്ങനെ തന്നെ നൽകിയ ശീലമായ തമിഴ് വംശം വർമ്മകലയേയും നൽകിയിരിക്കുന്നു. "തെക്കൻ കളരി" എന്ന പേരിൽ അറിയപ്പെടുന്ന ദ്രാവിഡരുടെ ഈ വർമ്മകലയാണി ചൈന വരെയും പോയത് എന്നതിനുള്ള ചരിത്രരേഖകൾ ഉണ്ട് (ബോധിധർമ്മൻ ശേഷം വിശദമാക്കാം).
കിഴക്കൻ രാജ്യങ്ങളിൽ ബൗദ്ധിക വേദത്തിന്റെ പരപ്പിൽ, തമിഴരുടെ വർമ്മകലയും കൂടെ സഞ്ചരിച്ച് പലപല രൂപങ്ങളിൽ വളർച്ച കണ്ട് മനസ്സ് നിറഞ്ഞു എന്നതാണ് ഈ സമയം ഈ കലയെ കുറിച്ചുള്ള സാക്ഷ്യം.

തുടരും...



മഹിഷാസുരമര്‍ദ്ദിനി

മഹിഷാസുരമര്‍ദ്ദിനി

എന്തിനാണ് ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചത്❓
 
ഐതീഹ്യമായതുകൊണ്ടാകാം ഇന്നും പലർക്കുമറിയില്ല എന്തിനാണ് ദുർഗാദേവി മഹിഷാസുരനെ വധിച്ചതെന്ന്. അതൊരു കഥ തന്നെയാണ്. പണ്ടൊക്കെ മുത്തശ്ശിമാർ പേരക്കുട്ടികൾക്ക് പറഞ്ഞുകൊടുക്കുമായിരുന്നു.
 
അസുരന്മാരുടെ രാജാവായിരുന്നു രംഭാസുരൻ. ഇദ്ദേഹത്തിനൊരു മകനുണ്ട്, മഹിഷാസുരൻ!. രംഭാസുരനു ശേഷം അസുരന്മാരുടെ രാജാവായി മഹിഷാസുരൻ വാഴുന്ന കാലം. ദേവന്മാരെ മുച്ചൂടും മുടുപ്പിക്കുക എന്നതായിരുന്നു മഹിഷാസുരന്റെ ലക്ഷ്യം. അതിനായി എപ്പോഴും യുദ്ധം നടത്തി വന്നിരുന്നു. വളരെ പെട്ടന്നായിരുന്നു മഹിഷാസുരൻ ശക്തി നേടിയത്. അസുരന്മാരുടെ എല്ലാ ലക്ഷണവും നിറഞ്ഞ് നിന്നിരുന്നു.
 
മഹിഷാസുരൻ ഒരിക്കൽ ബ്രഹ്മാവിനെ തപസ്സ് ചെയ്തു. കഠിനമായ പരീക്ഷണങ്ങൾക്ക് ഒടുവിൽ ബ്രഹ്മാവ് അവനിൽ പ്രസാദിച്ചു. എന്ത് വരമാണ് വേണ്ടത് എന്ന ഭഗവാന്റെ ചോദ്യത്തിന് അവൻ ഇങ്ങനെ മറുപടി പറഞ്ഞു:- "ഭഗവാനെ, എനിക്ക് മരണമുണ്ടാകരുത്. മരണമില്ലാത്തവനാക്കണം".
 
ഭഗവാൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു: "മകനേ... മരണമില്ലാത്തവൻ ആരുമില്ല. ഒരിക്കൽ എല്ലാത്തിനും അവസാനമുണ്ടാകും. എനിക്ക് അങ്ങനെ വരം നൽകാൻ കഴിയില്ല. മറ്റെന്തെങ്കിലും ചോദിച്ചാൽ സാധിച്ച് തരാം."
 
ആലോചിച്ച ശേഷം മഹിഷാസുരൻ വീണ്ടും പറഞ്ഞു:- "അങ്ങനെയെങ്കിൽ, ഭൂമിയിൽ പിറന്ന ആർക്കും എന്നെ വധിക്കാൻ കഴിയരുത്. മനുഷ്യരുടെ കൈ കൊണ്ട് എനിക്ക് മരണമുണ്ടാകരുത്, ദേവന്മാർക്ക് എന്നെ കൊല്ലാൻ കഴിയരുത്. മരണം അനിവാര്യമാണെങ്കിൽ അത് ഒരു സ്ത്രീയിലൂടെ മാത്രമാകണം. സ്ത്രീകൾ അബലയാണ്, അവർക്ക് ഒരിക്കലും ശക്തിമാനായ എന്നോട് പൊരുതാൻ കഴിയില്ല. അപ്പോൾ എനിക്ക് മരണവും ഉണ്ടാകില്ല." ബ്രഹ്മാവ് ആ വരം നൽകി അവനെ അനുഗ്രഹിച്ചു.
 
അങ്ങനെ അവന് മരണത്തോട് ഭയമില്ലാതായി. വലിയൊരു പട തന്നെ അവൻ സൃഷ്ടിച്ചു. വരബലത്തില്‍ അഹങ്കരിച്ച ഈ അസുരന്‍ ഭൂമിയിലും, ദേവലോകത്തും അക്രമം അഴിച്ചു വിട്ടു. ദേവന്‍മാര്‍ക്ക് ഇരിക്കപൊറുതി ഇല്ലാതെയായി. അവര്‍ രക്ഷക്കായി ത്രിമൂര്‍ത്തികളോട് അപേക്ഷിച്ചു. ദേവന്‍മാരുടെ അപേക്ഷപ്രകാരം ത്രിമൂര്‍ത്തികള്‍ തങ്ങളുടെ ശക്തി സമന്വയിപ്പിച്ച് ഒരു പുതിയ സൃഷ്ടി നടത്തി.
 
അതായിരുന്നു ദിവ്യപ്രഭയോട് ജനിച്ച മഹാലക്ഷ്മി. മൂന്ന് നിറങ്ങളോടും ഭാവങ്ങളോടും കൂടിയായിരുന്നു അവളുടെ ജനനം. എല്ലാ ദേവതകളുടെയും സംരക്ഷണമായിരുന്നു അവൾ. പല രൂപങ്ങൾ ഉണ്ടായിരുന്നു ദേവിക്ക്. അതിലൊന്നായിരുന്നു ചണ്ഡികാദേവി. സാക്ഷാല്‍ മഹിഷാസുരമര്‍ദ്ദിനി.

തുടര്‍ന്ന് ദേവിയും മഹിഷാസുരനും തമ്മില്‍ യുദ്ധമാകുകയും, അസുരനെ ദേവി വധിക്കുകയും ചെയ്തു.
 
ദുര്‍ഗ്ഗാദേവി മഹിഷാസുരനെ നിഗ്രഹിച്ച ദിവസമാണ് വിജയദശമി. ഈ വേളയിൽ വ്രതമനുഷ്ഠിച്ച് ഹംസസ്വരൂപികളായ ഭക്തന്മാർ കുമാരിമാരെയും ദമ്പതിമാരെയും ആചരിക്കണമെന്ന് പറയുന്നു. അതിന്റെ ഫലസിദ്ധിയും ദേവീഭാഗവതത്തിൽ സൂചിപ്പിക്കുന്നുണ്ട്.

വർഷത്തിൽ 4 തവണ നവരാത്രി ആഘോഷിക്കാമെന്ന് പുരാണങ്ങളും പറയുന്നു. മേടം, കന്നി, കർക്കടകം, കുംഭം ഇവയാണ് നാലുമാസങ്ങൾ. കറുത്തവാവ് മുതൽ 10 ദിവസമാണ് വ്രതമനുഷ്ഠിച്ച് പൂജ നടത്തേണ്ടത്.

ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്.

മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്.

ഭദ്രകാളിയും കുംഭഭരണിയും

ഭദ്രകാളിയും കുംഭഭരണിയും
 
അതിവേഗം അനുഗ്രഹവും ഐശ്വര്യവും തരുന്ന ഭദ്രകാളിയെ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതിന് ഏറ്റവും നല്ല ദിവസമാണ് കുംഭ മാസത്തിലെ ഭരണി നാൾ. കേരളത്തില്‍ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഭഗവതിയായ ഭദ്രകാളിക്ക് അതിപ്രശസ്തവും പ്രശസ്തവുമായ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. കൊടുങ്ങല്ലൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, ചോറ്റാനിക്കര, ആറ്റുകാൽ , ശാർക്കര, മണ്ടയ്ക്കാട്, വെള്ളായണി, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്, പനയന്നാർകാവ് , കാട്ടിൽ മേക്കേതിൽ എന്നിവ ഏറെ പ്രസിദ്ധമായ ചില ഭദ്രകാളീ സന്നിധികളാണ്. ഇതിൽ മിക്ക ക്ഷേത്രങ്ങളിലും കുംഭഭരണി നാളിൽ ഉത്സവവും വിശേഷപൂജകളുമുണ്ട്. ഗുരുതി തർപ്പണത്തിനും ഈ ദിവസം വിശേഷമാണ്. ദേവി എന്നല്ല അമ്മേ എന്നാണ് ഭക്തർ ഭദ്രകാളിയെ വിളിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബ ക്ഷേത്രങ്ങൾ ഉള്ളതും ഭദ്രകാളിക്കാണ്. അതിനാൽ മിക്കവരുടെയും പരദേവതയും ഭദ്രയാണ്. ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ശിഷ്ട രക്ഷകയായ, അധർമ്മ സംഹാരകയായ ഭദ്രകാളിയെ ആരാധിക്കുന്നവർക്ക് വളരെ വേഗം ദുരിതങ്ങളും കഷ്ടപ്പാടുകളും ശത്രുദോഷവുമകലും. ഭദ്രകാളിയെ വഴിപാടുകൾ നടത്തി പ്രീതിപ്പെടുത്താൻ കുംഭഭരണി ദിവസം ഏറ്റവും ഉത്തമമാണ്. ചൊവ്വ, വെള്ളി അഷ്ടമി ദിവസങ്ങളും ഭദ്രകാളിക്ക് വഴിപാട് നടത്താൻ വിശേഷമാണ്. 

ചില വഴിപാടുകളും ഫലങ്ങളും
🎀❉━═══🪷═══━❉🎀
കടും പായസം - കാര്യവിജയം

പുഷ്പാഭിഷേകം - ഐശ്വര്യം

സഹസ്രനാമാർച്ചന - കാര്യവിജയം, കർമ്മലാഭം

ഭാഗ്യസൂക്താർച്ചന - ഭാഗ്യവർദ്ധന 

അഷ്‌ടോത്തരാർച്ചന - തടസ്സ നിവാരണം

ചുവന്നപട്ട് - തടസ്സ നിവാരണം

കരിക്ക് അഭിഷേകം - രോഗശാന്തി

മഞ്ഞൾ അഭിഷേകം - കുടുംബഭദ്രത

ചാന്താട്ടം - ശത്രുദോഷശാന്തി

കുങ്കുമാഭിഷേകം - ദാമ്പത്യഭദ്രത, പ്രേമസാഫല്യം

കുങ്കുമാർച്ചന - കാര്യസിദ്ധി

പനിനീരാഭിഷേകം - കർമ്മവിജയം

കളഭം ചാർത്ത് - ധനാഭിവൃദ്ധി

കാളീസൂക്തം - ശത്രുദോഷം മാറാൻ

പട്ടും താലിയും - വിവാഹം, ദാമ്പത്യഭദ്രത

ചെമ്പരത്തിമാല - ദൃഷ്ടിദോഷമോചനം

എണ്ണ അഭിഷേകം - രോഗശാന്തി

രക്തപുഷ്പാഞ്ജലി - ദുരിത മോചനം 

ഗുരുതിപുഷ്പാഞ്ജലി - ശത്രുദോഷനിവാരണം

പൂമൂടൽ - ദുരിതശാന്തി

ശ്രീ വസൂരിമാല

ശ്രീ വസൂരിമാല

ദാരികാസുരനെ നിഗ്രഹിക്കാനായി ശ്രീപരമശിവൻ തൃക്കണ്ണിൽ നിന്ന് ഭദ്രകാളിയെ സൃഷ്ടിച്ച സമയം. യുദ്ധത്തിൽ കാളി ദാരികാസുരനെ വധിക്കുമെന്ന് ഉറപ്പായതോടെ ഭാര്യ മനോദരി കൈലാസത്തിൽ കഠിന തപസ് തുടങ്ങി. പക്ഷേ ശ്രീപരമശിവൻ പ്രസാദിച്ചില്ല. ശ്രീപാർവതിയുടെ നിർബന്ധത്താൽ മനോദാരിക്ക് മുമ്പിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടു. തന്റെ ദേഹത്തിലെ വിയർപ്പ് വടിച്ചെടുത്ത് കൊടുത്തു. ഇത് മനു‌ഷ്യരുടെ ദേഹത്ത് തളിച്ചാൽ അവർക്ക് നിനക്ക് വേണ്ടതെല്ലാം തരുമെന്ന് പറഞ്ഞനുഗ്രഹിച്ചു.
മനോദരി കൈലാസത്തിൽ നിന്ന് പോകുംവഴി, ദാരികന്റെ ശിരസു മുറിച്ചെടുത്ത് വിജയഭേരി മുഴക്കി വരുന്ന ശ്രീ ഭദ്രകാളിയെയാണ് കണ്ടത്. രോഷവും സങ്കടവും കൊണ്ട് വിറച്ച മനോദരി ശ്രീപരമ ശിവന്റെ വിയർപ്പുവെള്ളം ഭദ്രകാളിയുടെ ദേഹത്ത് തളിച്ചു. ഉടനെ ഭഗവതിയുടെ ദേഹത്തെല്ലാം കുരുക്കൾ നിറഞ്ഞു. വാർത്തയറിഞ്ഞ് കോപിച്ച ശ്രീപരമശിവന്റെ ചെവിയിൽനിന്ന് ഘണ്ടാകർണ്ണൻ എന്ന ഭയങ്കര രൂപി പിറവിയെടുത്തു. ഘണ്ടാകർണൻ ശ്രീ ഭദ്രകാളിയുടെ പാദം മുതൽ നക്കി കുരുക്കളെല്ലാം തിന്നൊടുക്കി. മനോദരിയെ പിടിച്ച് ഭദ്രകാളിയുടെ അടുക്കൽ കൊണ്ടുചെന്നു. അവളുടെ കണ്ണും ചെവിയും കാലും ഛേദിച്ച് "വസൂരി" എന്നു പേരുമാറ്റി ശ്രീഭദ്രകാളിദേവി തന്റെ ആജ്ഞാനുവർത്തിയാക്കി. ഇതാണ് വസൂരിമാല. വിരോധമുണ്ടാകുന്ന കാലങ്ങളിൽ മനു‌ഷ്യരുടെയടുത്തേക്ക് ഭദ്രകാളി അയക്കുന്ന വസൂരിമാലയാണ് വസൂരി രോഗം ഉണ്ടാക്കുന്നതത്രെ. അതിനാൽ വസൂരി ശമനത്തിനും രോഗം വരാതിരിക്കാനും ആളുകളിപ്പോഴും ഭദ്രകാളിയെ പൂജിക്കുന്നു.

പ്രശ്നക്കാർ പറയുന്നത് വസൂരി, ചിക്കൻപോക്സ്, മീസിൽസ് തുടങ്ങിയ പകർച്ചവ്യാധികൾ എന്നിവ ചൊവ്വാ സംബന്ധമായ രോഗങ്ങളാണെന്നും ചൊവ്വയുടെ ദോഷം കൊണ്ടാണ് അതുണ്ടാകുന്നതെന്നുമാണല്ലോ. യുഗ്മരാശിയിലെ ചൊവ്വായെ കൊണ്ട് നിർദ്ദേശിക്കുന്നതും ഭദ്രകാളിയെ ആണല്ലോ. എന്നാൽ വൈദ്യന്മാർ പറയുന്നത് വസൂരിയും ത്രിദോ‌ഷങ്ങൾ കോപിച്ചിട്ടുണ്ടാകുന്ന മറ്റു രോഗങ്ങളെപ്പോലെ തന്നെ ഒന്നാണെന്നാണ്. രോഗങ്ങൾ എല്ലാം തന്നെ പകരുന്നതാണെന്നും നേത്രത്വഗ്രാഗങ്ങൾക്കു വിശേ‌ഷിച്ചും പകരാനുള്ള ശകിയുണ്ടെന്നുമാണല്ലോ വൈദ്യശാസ്ത്രം ഘോ‌ഷിക്കുന്നത്. വസൂരിയും ത്വരോഗങ്ങളുടെ കൂട്ടത്തിലുള്ളതാകയാൽ പകരുന്നതിനെളുപ്പമുണ്ടെന്നേ അതിനൊരു വിശേ‌ഷമുള്ളു എന്നാണ് വൈദ്യന്മാർ പറയുന്നത്. എന്നാൽ വസൂരി ദീനത്തിനു സാധാരണ വൈദ്യന്മാർ ചികിത്സിക്കാറില്ല. വസൂരിക്കു ചികിത്സിക്കുന്ന വൈദ്യന്മാർ പ്രത്യേകമൊരു കൂട്ടക്കാരാണ്. അഷ്ടാംഗഹൃദയവും മറ്റും അവർ പഠിക്കാറുമില്ല. അവരുടെ ശാസ്ത്രവും വേറെയാണ്. "വസൂരിപടലം"'എന്നും മറ്റും അവർക്കു പ്രത്യേകം ചില വൈദ്യശാസ്ത്രഗ്രന്ഥങ്ങളുണ്ട്. അവയിൽ പറയുന്ന പ്രകാരമാണ് അവർ ചികിത്സിക്കുന്നത്. എന്നാൽ വസൂരി ഉണ്ടാകാതെയിരിക്കാനും ഉണ്ടായാൽ അതിന്റെ ശമനത്തിനായിടും ഭദ്രകാളിയെ സേവിക്കുകയാണ് വേണ്ടതെന്നു മിക്കവരും സമ്മതിക്കുന്നുമുണ്ട്. അത് യുക്തവും തന്നെ. രോഗബാധിതരായ ഭക്തരെ സുഖപ്പെടുത്താൻ അവരുടെ സമീപത്തേക്ക് കണ്ഠാകർണ്ണനെയും വസൂരിമാലയെയും ഭഗവതി അയക്കും എന്നാണ് വിശ്വാസം. "ആപദി കിം കരണീയം" എന്ന ചോദ്യത്തിനു "സ്മരണീയം ചരണയുഗളമംബായാഃ" എന്നാണല്ലോ കാക്കശ്ശേതി ഭട്ടതിരി ഉത്തരം പറഞ്ഞിരിക്കുന്നത്. കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ഗുരുതിദേവതയായ വസൂരിമാലക്ക് മഞ്ഞൾപ്പൊടിയും കുരുമുളകും ആടിക്കുന്നതു പകർച്ചവ്യാധികൾ വരാതിരിക്കാനാണെന്നും ഉണ്ടായാൽ തന്നെ അപകടകരം ആകാതിരിക്കാനാണ് എന്നാണ് വിശ്വാസം